Thursday, May 31, 2012

കൊച്ചുവേളി To ബാംഗ്ലൂര്‍(JUST A STORY..)

Website counter

Tuesday, May 29, 2012

കൊച്ചുവേളി To ബാംഗ്ലൂര്‍ : അധ്യായം-8 (PLAN)

                
                                  ജാക്സന്റെ പതിവ് സ്ഥലങ്ങളൊക്കെ അറിയാവുന്ന ജാസിം.. ജീപ്പില്‍ യാത്രചെയ്തു.. ഓരോ സ്ഥലങ്ങളിലായി തിരയാന്‍ തുടങ്ങി.. ഭാസ്കരന്‍ അയാളുടെ മനസ്സിലുണ്ടായിരുന്ന സംശയം ജാസിമിനോട്  ചോതിച്ചു..

ഭാസ്കരന്‍ : സാറെ... ഒരു കാര്യം.. എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല . സര്‍..  ആ അച്ചു പറഞ്ഞിട്ടാണ്    .. സുമേഷിനെ ജാക്സന്‍ കൊലപെടുത്തിയത് എങ്കില്‍ .. പിന്നെ.. ഇയാള്‍ എന്തിനാണ് മരുമകനെ കാണുന്നില്ല  എന്ന് പറഞ്ഞു.. പോലീസ് സ്റ്റേഷന്‍-ലേക്ക്  വന്നത്.. ?  അത് കൊണ്ടാണ് എല്ലോ  ഇപ്പോള്‍ അയാള്‍ കുടുങ്ങിയത്.. ? സര്‍നു മനസ്സിലായോ.. ?

ജാസിം : ഇതുവരെയും തനിക്കു അത് മനസ്സിലായില്ല..  ? ഈ കേസ് കഴിയുന്ന വരെ താന്‍ ആലോചിക്ക് എന്നിട്ടും മനസിലാകുനില്ല എങ്കില്‍ ഞാന്‍ പറഞ്ഞു തരാം..  

വെള്ളയംബലത്തിനു അടുത്തുള്ള ജാക്സന്റെ ഹാങ്ങ്‌-ഔട്ട്‌ സ്ഥലത്ത്  ..  ജാക്സനെ  കണ്ടു.... ജാസിം വണ്ടി നിര്‍ത്തി.. ജാക്സനെ അടുത്തേക്ക് വിളിച്ചു.  ജാക്സന്‍...താന്‍ സുരക്ഷിതനാണെന്ന് കരുതി.. യാതൊരു സങ്കോചവും കൂടാതെ.. ജസിമിന്റെ അടുത്തേക്ക് ച്ചെന്നു.

ജാക്സന്‍ : എന്താണ് ഇവിടെ ?
ജാസിം :  തനിക്കു ഒരു പാട് സന്തോഷം തോന്നുന്ന ഒരു കാര്യം തന്നെ അറിയിക്കാനാണ്..  ഞാന്‍ വന്നത്..
ജാക്സന്‍ : എന്താണ് അത്... ?
ജാസിം : തോംസന്റെ കൊലപാതകിയെ ഞങ്ങള്‍ അറസ്റ്റ് ചെയ്തു.. തനിക്കു കാണണ്ടേ.. അയാളെ.. ജീപ്പിലേക്കു കയറ്..
മുഖം
ജാസിം അപ്പോള്‍ ജാക്സന്റെ മുഘഭാവം ശ്രദ്ധിക്കുകയായിരുന്നു.. കൊലപാതകിയെ അറസ്റ്റ് ചെയ്തു.. എന്ന് കേട്ടപ്പോള്‍.. വല്ലാത്ത ഒരു ഭീതി.. ജാക്സന്റെ മുഖത്ത്‌ പരക്കാന്‍ തുടങ്ങി... ജാക്സന്‍ ആ ഭീതിയെ മറച്ചു കൊണ്ട് വളരെ കഷ്ടപ്പെട്ട് ഒരു സന്തോഷവും അത്ഭുതവും മുഖത്ത്‌ വരുത്തിയാണ് അടുത്ത ചോദ്യം ചോതിച്ചത്..

ജാക്സന്‍ :  എന്ത്  ? സ.. സത്യമാണോ ... ? നിങ്ങള്‍ അറസ്റ്റ് ചെയ്തോ ?  ആരാണ്.. അയാള്‍ ?

ജാസിം : ഒരു  കുമാരന്‍ .. ജാക്സന് അറിയാമോ.. ? 
ജാക്സന്റെ മുഖത്ത്‌ നിന്നും ഭീതി പൂര്‍ണമായും മാറി.. എല്ലാം നേടിയവന്റെ സന്തോഷവും.. തെല്ല് ഒരു അത്ഭുതവും മുഖത്ത്‌ മിന്നി മാറുന്നത്.. ജാസിം കണ്ടു..
ജാക്സന്‍ : ഇല്ല സര്‍.. കുമാരന്‍.. അങ്ങനെ ഒരാള്‍ എന്റെ ഓര്‍മയില്‍  ഇല്ല..

ജാസിം :കയറ്..

ജാസിം ജാക്സന്.. തെല്ലും സംശയത്തിനു ഇട നല്‍കാതെ.. സ്റ്റേഷന്‍-ലേക്ക് കൂട്ടിക്കൊണ്ടു  പോയി.. ജാക്സനെ  ഒരു റൂമില്‍ കൊണ്ടുപോയി കസേരയില്‍ ഇരുത്തി..
എന്നിട്ട് മിന്നല്‍ വേഗത്തില്‍ ജാക്സന്റെ കയ്കള്‍ കടന്നു പിടിച്ചു.. വിലങ്ങു ഉപയോഗിച്ചു.. കസേരയില്‍ ബന്ധിച്ചു..

ജാക്സന്‍ : എന്താണ്.. നിങ്ങള്‍ ഈ കാണിക്കുന്നത്  ... ?

ജാസിം : കുമാരനെ കാണണ്ടേ... കുമാരനെ കാണുന്നതിനു മുന്‍പ് ഒരു മുന്‍കരുതല്‍...

ജാസിം  ഭാസ്കരനോട്.. അച്ചുവിനെ കൊണ്ടുവരാന്‍ പറഞ്ഞു.. ഭാസ്കരന്‍ പോയി അച്ചുവിനെ കൊണ്ടുവന്നു.. അയാളെയും വിലങ്ങിട്ടിരുന്നു.. അച്ചുവിനെ കണ്ടപ്പോള്‍ ജാക്സന്‍ ആകെ നിരാശനായി....

ജാസിം : ജാക്സന്‍..  ഇനി നിനക്ക് രക്ഷയില്ല.. എല്ലാം ഞങ്ങള്‍ അറിഞ്ഞു
ജാസിം ഭാസ്കരനോട്... .. ചേട്ടാ.. ബാക്കിയുള്ളവരെ കൂടി വിളിക്ക്..

ഭാസ്കരന്‍ പോയി.. കിരണ്‍ അടക്കമുള്ള 6 ചെരുപ്പകാരെയും വിളിച്ചുകൊണ്ടു വന്നു.. ഒപ്പം ജോര്‍ജും.. ഉണ്ടായിരുന്നു.. ജാസിമിന്റെ  ആദ്യത്തെ കേസിന്റെ പരിസമാപ്തി കാണാനായി വന്നതായിരുന്നു.. ജോര്‍ജ്..

ജാസിം : ഇനി മൂന്നു   കാര്യങ്ങള്‍ കൂടി ഞങ്ങള്‍ക്ക്  പറഞ്ഞു തരണം.. എങ്ങനെയാണു.. നിങ്ങള്‍ ഈ മാറ്റകൊലപാതകത്തിന് തയ്യാറായത്.. ?
നീ എങ്ങനെയാണു.. സുമേഷിനെ കൊലചെയ്തത്... ? പിന്നെ എങ്ങനെയാണ് നീ S1 -ല്‍ തന്നെ അച്ചുതനും തോമ്സനും ടിക്കറ്റ്‌ എടുത്തത് ?

രണ്ടു പേരും നിശബ്ദരായി നിന്നു....
ഭാസ്കരന്‍.. അച്ചുവിനെ ഭീഷണിപ്പെടുത്തി.. പറയുന്നോ... അതോ.. .( മുഷ്ടി ചുരുട്ടി.. ഇടിക്ക്കാനായി.. വീശി.. )
ജാസിം ഭാസ്കരന്റെ കയ്യില്‍ കടന്നു..പിടിച്ചു..കൊണ്ട്...
ജാസിം :  വേണ്ട.. അയാള്‍ പറയും.. ..സത്യം പറ....ഇനി നിങ്ങള്‍ ഒന്നും ഒളിക്കുന്നത്‌ കൊണ്ട് യാതൊരു കാര്യവും ഇല്ല..

അച്ചു : അയ്യോ..  എന്നെ തല്ലല്ലേ.. സാറെ.. ഞാന്‍ എല്ലാം പറയാം..

അച്ചു ആ കഥ.. പറഞ്ഞു തുടങ്ങി..

  ഞാനും ജാക്സനും കഴിഞ്ഞ ഒരു വര്‍ഷമായി നല്ല സുഹൃത്തുക്കള്‍ ആണ്.. ഞങ്ങള്‍ പലപ്പോഴും ബാറില്‍ വെച്ച് കണ്ടു മുട്ടി.. പരിച്ചയപെട്ടതാണ്.... ഞങ്ങള്‍.. ലോക കാര്യങ്ങള്‍.. മുതല്‍.. കൊച്ചു കൊച്ചു കുസൃതി ചോദ്യങ്ങള്‍ വരെ  പരസ്പരം ചോദിക്കുകയും പറയുകയും ചെയ്യുമായിരുന്നു.. എന്റെ.. നീറുന്ന മനസ്സിന്.. ഒരു വലിയ ആശ്വാസമായിരുന്നു.. ജാക്സനുമായി  ചിലവഴിക്കുന്ന ഈ നിമിഷങ്ങള്‍.. ഒരു പക്ഷെ.. എന്റെ tragedy  ജാക്സന്‍ അറിഞ്ഞാല്‍ അവനും മറ്റുള്ളവരെ പോലെ എന്നെ അനുകമ്പയോടെ കാണാന്‍ തുടങ്ങിയാല്‍..ആകെയുള്ള എന്റെ കുറച്ചു നല്ലനിമിഷങ്ങള്‍ കൂടി  എനിക്ക് നഷ്ടമാകും..  എനിക്ക് അത് സഹിക്കാന്‍ കഴിയില്ലായിരുന്നു.. അത് കൊണ്ട് എന്റെ ജീവിതത്തിലെ ദുരന്തങ്ങളെ കുറിച്ച് ഒന്നും ഞാന്‍ അവനോടു പറഞ്ഞിരുന്നില്ല ..........

           കൊലപാതകങ്ങള്‍ക്ക്.. 2 ആഴ്ച മുന്‍പാണ്.. ഞാന്‍ അറിയുന്നത്.. സുമേഷിന്റെ വിവാഹം ബംഗ്ലൂരില്‍ കൂടെ ജോലി ചെയ്യുന്ന.. ഒരു പെണ്‍കുട്ടിയുമായി.. ഉറപ്പിച്ചു.. എന്ന്.. അത് എനിക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു.. എന്റെ മകളെ കൊന്നിട്ട്..ഒന്നും സംഭവിക്കാത്ത രീതിയില്‍ അവന്‍ വേറെ വിവാഹം കഴിച്ചു....ഇനി മറ്റൊരു പെണ്‍കുട്ടിയുടെ ജീവിതം കൂടി തകര്‍ക്കാന്‍ പോകുന്നു....എന്ന ചിന്ത.. എന്നെ  വല്ലാതെ അസ്വസ്ഥനാക്കി.. ഞാന്‍ അവന്റെ വീട്ടില്‍ ചെന്നു അതിനെ കുറിച്ച്.. അന്വേഷിച്ചു....ആകെ ബഹളമായി..നാട്ടു കാര്‍ ഓടി കൂടി..  സുമേഷ് സ്വന്തം വീടിന്റെ  പരിസരത്ത്  വളരെ മാന്യനായിരുന്നു....അത് കൊണ്ട് അവന്‍ അവിടെ വെച്ച്.. എന്നെ ഒന്നും ചെയ്തില്ല.....

സുമേഷ് :  ബഹളം വെക്കാതെ ഇവിടെ നിന്നും ഒന്ന്.. പോകു.. ശെരിയാണ്‌.. ഞാന്‍ നിങ്ങളുടെ മരുമാകനയിരുന്നു.. നിങ്ങളുടെ മകള്‍.. മരണപെട്ടു... അതായിരുന്നു.. ദൈവ നിശ്ചയം.. .... എന്ന് വിചാരിച്ചു.. എനിക്ക് എന്റെ ജീവിതം.. നോക്കാതിരിക്കാന്‍ കഴിയുമോ..  ? നിങ്ങള്‍ പറയൂ........ ഇദേഹത്തിന്റെ മകള്‍ എന്റെ ഭാര്യയായിരുന്നു.. കുറച്ചു.. വര്‍ഷങ്ങള്‍ക്കു മുന്‍പ്.. അവള്‍  ഒരു അപകടത്തില്‍ മരണപ്പെട്ടു.. എന്ന് കരുതി.. എനിക്ക് ജീവിക്കണ്ടേ.. ?

  അവിടെ കൂടി നിന്നവര്‍ സുമേഷ് പറയുന്നത് ശെരിയാണ്‌ എന്ന് പറഞ്ഞു അച്ചു വിനെ അവിടെ നിന്നും ബലമായി തിരിച്ചയച്ചു...അച്ചു  അടങ്ങാത്ത.. പകയും.. ദു:ഖവുമായി.. തിരികെ വീടിലേക്ക്‌ പോകുകയായിരുന്നു..

 പെട്ടെന്ന് പിറകില്‍ നിന്നും ആരോ ബൈക്കില്‍ വന്നു ചവിട്ടി താഴെയിട്ടു..അത് സുമേഷ് ആയിരുന്നു..  വളരെ കഷ്ടപ്പെട്ട്.. എഴുനേറ്റു വന്ന അച്ചുവിറെ  കരുത്തില്‍ കടന്നു പിടിച്ചു കൊണ്ട്  അലറി...

സുമേഷ് : അതെ.. തന്റെ മകളെ ഞാന്‍ കൊന്നത് ഞാന്‍ തന്നെയാണ്.. പക്ഷെ.. തനിക്കു എന്നെ ഒരു പുല്ലും ചെയ്യാന്‍ കഴിയില്ല.. അത് കൊണ്ട് മാത്രം ഞാന്‍ തന്നെ വെറുതെ വിടുന്നു.. ഇനി ഇന്ന് കണ്ട പോലെയുള്ള വല്ല അഭ്യാസങ്ങളുമായി വന്നാല്‍ ഒരു അപകട മരണം കൂടി ഉണ്ടാക്കാന്‍ എനിക്ക് വലിയ പാടൊന്നും ഇല്ല. മൂത്ത് നരച്ചല്ലോടോ.. കിഴവാ... ഇനി ബാക്കിയുള്ള കാലം എങ്ങനെയെങ്കിലും.. ജീവിച്ചു തീര്‍ക്കു.. അല്ലെങ്കില്‍ പോയി വല്ല ട്രെയിന് തലവെയ്ക്ക്..

 ഇത്രയും പറഞ്ഞു.. സുമേഷ് തിരിച്ചു.. പോയി..

അച്ചു.. ചിന്തിച്ചു.. ഇനി ജീവിക്കുന്നതില്‍.. യാതൊരു അര്‍ത്ഥവും ഇല്ല.. സ്വന്തം മകളെ കൊന്നവന്‍ വന്നു വെല്ലു വിളിച്ചിട്ട് പോലും  തനിക്കു അയാളെ ഒന്നും ചെയ്യാന്‍ കഴിയുന്നില്ല.. ഇതിലും വലിയ ഒരു ഗതികേട് ഒരു അച്ഛന് വരാന്‍ ഉണ്ടോ ? 
അച്ചു .. നേരെ.. ബാറിലേക്ക് പോയി.. മദ്യപിക്കാന്‍ തുടങ്ങി.. അച്ചുവിന്റെ മനസ്സില്‍ തന്റെ മകളുടെ മുഖം മായാതെ നിന്നു.. അവള്‍ ജനിച്ചപ്പോള്‍ മുതല്‍ ഉള്ള ഓരോ നിമിഷവും.. വളരെ വേഗം.. മിന്നി മറഞ്ഞു..

അപ്പോഴാണ്   ജാക്സന്‍ .. ബാറിലേക്ക് വന്നത്.. അച്ചുവിനെ കണ്ട ജാക്സന്‍..
ജാക്സന്‍ : അച്ചുവേട്ടാ .....
അച്ചു പെട്ടെന്ന് നിറഞ്ഞു ഒരുകുന്ന   തന്റെ കണ്ണുകള്‍ തുടച്ചു.. ഒരു ചിരി മുഖത്ത്‌ വരുത്താന്‍ ശ്രമിച്ചെങ്കിലും.. അയാള്‍ക്ക് അതിനു കഴിഞ്ഞില്ല.. അയാള്‍ ആകെ തകര്‍ന്നു പോയിരുന്നു.. അയാള്‍ ജാക്സനെ  കെട്ടിപിടിച്ചു.. പൊട്ടികരഞ്ഞു.. തന്റെ ജീവിത കഥ മുഴുവന്‍  പറഞ്ഞു...

എല്ലാം കേട്ടതിനു ശേഷം.. ജാക്സന്‍.. പറഞ്ഞു.. ചിലപ്പോള്‍ ജീവിതം അങ്ങനെയാണ്.. അച്ചുവേട്ടാ.. നമ്മുടെപ്രിയപ്പെട്ടവരെ ഇല്ലാതാക്കിയവര്‍ നമ്മുടെ കണ്മുന്‍പില്‍ സുഖമായി ജീവിക്കുന്നത് നമുക്ക് കാണേണ്ടി വരും.. പക്ഷെ.. നമുക്ക് എന്ത് ചെയ്യാന്‍ കഴിയും.. ഇത്രയും പറഞ്ഞു ജാക്സന്‍ തന്റെ കഥ പറഞ്ഞു.. (ജാക്സന്റെ കാഴ്ചപ്പാടില്‍ തോംസണ്‍ ആണ് ജാക്സന്റെ മാതാപിതാക്കളെ കൊലചെയ്തത്..അത് കൊണ്ട് ജാക്സന്‍ പറഞ്ഞ കഥയില്‍ തോംസനു ഒരു വില്ലന്‍ പരിവേഷമായിരുന്നു..  )

എല്ലാം കേട്ടതിനു ശേഷം...

അച്ചു : കൊല്ലണം.. എടാ.. കൊല്ലണം..
ജാക്സന്‍ : എങ്ങനെ.. ? എങ്ങനെയൊക്കെ നമ്മള്‍ അത് ചെയ്താലും... പോലീസുകാര്‍ അത് കണ്ടു പിടിക്കും.. എത്ര  പ്ലാന്‍ ചെയ്തു ചയ്ത കൊലപാതകങ്ങള്‍ ആണ്.. പോലീസുകാര്‍ കണ്ടു പിടിക്കുന്നത്‌..

അച്ചു : നിനക്ക് ലജ്ജയില്ലേ.. മോനെ.. ഇങ്ങനെ പറയാന്‍.. ഞാന്‍ ഒരു വയസ്സനായത്  കൊണ്ട് ആണ് എനിക്ക് പ്രതികാരം ചെയ്യാന്‍ കഴിയാത്തത്.. നിനക്ക് എന്താണ്  ഇല്ലാത്തത്.. ആരോഗ്യം.. ഇല്ലേ.. ? ചങ്കൂറ്റം  ഇല്ലേ..  ?..
അല്‍പ്പസമയം ആലോചിച്ച ശേഷം
ജാക്സന്‍ :  അച്ചുവേട്ടാ.. എനിക്ക് ഒരു ബുദ്ധി തോന്നുന്നു..  അച്ചുവേട്ടന് വേണ്ടി ഞാന്‍ സുമേഷിനെ തീര്‍ക്കാം.. പകരം.. അചുവേട്ടനു എന്റെ അങ്കിളിനെ കൊല്ലാന്‍ കഴിയുമോ.. ? അച്ചുവേട്ടനെ എന്റെ അങ്കിളുമായി കണക്ട് ചെയ്യുന്ന ഒരു തെളിവും പോലീസിനു ലഭിക്കില്ല... കാരണം.. നിങ്ങള്‍ തമ്മില്‍ യാതൊരു പരിചയവും ഇല്ലെല്ലോ.. അത് പോലെ എന്നെയും സുമെഷിനെയും തമ്മില്‍ കണക്ട് ചെയ്യാനും കഴിയില്ല.. അച്ചുവേട്ടാ.. നമ്മളെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ല...... ആര്‍ക്കും.....  

അച്ചു : ഞാനോ ? അയ്യോ .. ഞാന്‍ ?

ജാക്സന്‍ : അച്ചുവേട്ടാ.. പേടിക്കേണ്ട.. എന്തെങ്കിലും കാരണം ഉണ്ടാക്കി ഞാന്‍ എന്റെ അങ്കിളിനെ വരുത്താം  എന്നിട്ട് തിരികെ പോകുമ്പോള്‍ എങ്ങനെയെങ്കിലും അച്ചുവേട്ടനെ ഞാന്‍ ട്രെയിനില്‍ എത്തിക്കാം.. ആരും കാണാതെ.. ട്രെയിനില്‍ നിന്നും അങ്കിളിനെ തള്ളി താഴെയിട്ടാല്‍ മതി....

അച്ചു : അത് എങ്ങനെ ? ഞാനും നിന്റെ അങ്കിളും കൂടാതെ വേറെ പലരും ഉണ്ടാവില്ലേ ട്രെയിനില്‍.. ?
ജാക്സന്‍ : അതൊന്നും അച്ചുവേട്ടന്‍ പേടിക്കേണ്ട അത് എല്ലാം ..ഞാന്‍ ഏറ്റു....

ആദ്യം.. അച്യുതാനന്ദന്‍.. സമ്മതിച്ചില്ലെങ്കിലും.. തന്റെ മകളെ കൊന്നവനോട്.. പ്രതികാരം ചെയ്യാന്‍ ഇതിലും നല്ല അവസരം ഇനി ലഭിക്കില്ല എന്ന് തിരിച്ചറിഞ്ഞ അയാള്‍ അത് സമ്മതിച്ചു..

അച്ചു ജാസിമിനോട്..  ഇതാണ് സര്‍ അന്ന് നടന്നത്...

അച്ചു : ശേഷം ഞാന്‍ എന്റെ മരുമകനെ  കുറിച്ചുള്ള വിവരങ്ങള്‍ എല്ലാം ജാക്സനോട്  പറയുകയും.. സുമേഷ്  കാണാതെ അവനെ  കാണിച്ചു കൊടുക്കുകയും ചെയ്തു..

ജാസിം : ഇനി തന്റെ ഊഴം ആണ് ജാക്സാ... എങ്ങനെയാണു താന്‍ സുമേഷിനെ കൊന്നത്..

ജാക്സന്‍ :  കൃത്യം നടന്ന ദിവസം അച്ചുവേട്ടനെ നേരത്തെ തന്നെ ഞാന്‍ റെയില്‍വേ സ്റ്റേഷനില്‍ ആക്കിയ ശേഷം.. .. അച്ചുവേട്ടന്‍ പറഞ്ഞത് അനുസരിച്ച്.. സുമേഷ് റെയില്‍വേ- സ്റ്റേനിലേക്ക് വരുന്ന വഴിയില്‍ ഞാന്‍ കാത്തു നിന്നു....

അന്ന്...


 നടന്നു പോകുന്ന സുമേഷിന്റെ മുന്‍പില്‍ കാര്‍ നിര്‍ത്തിയിട്ടു..
ജാക്സന്‍ : സുമേഷല്ലേ... ?

സുമേഷ് :  അതെ.. ആരാണ് മനസ്സിലായില്ല.. ?
ജാക്സന്‍ : എന്നെ സുമേഷിനു അറിയില്ല പക്ഷെ.. എനിക്ക് തന്നെ അറിയാം.. നന്നായി അറിയാം...
സുമേഷ് : മനസ്സിലായില്ല.. നന്നായി എന്ന് പറഞ്ഞാല്‍.. ?
ജാക്സന്‍ : പേടിക്കേണ്ടടോ ഞാന്‍ സുരേന്ദ്രന്റെ ഫ്രണ്ട് ആണ്.... ഇപ്പോള്‍ എങ്ങോട്ടാണ്... ?
സുമേഷ്  : ഞാന്‍ railway station -ലേക്കാണ്.. ഇന്ന് ഇപ്പോള്‍ പുറപ്പെടുന്ന കൊച്ചുവേളിയില്‍ എനിക്ക്  ബാഗ്ലൂര്‍ക്ക്   പോകണം..

ജാക്സന്‍ : ആണോ .. ? എന്നാല്‍ ഞാന്‍ ആ വഴിക്കാണ് .. കയറിക്കോ...

സുമേഷ് കാറില്‍ കയറി...

വളരെ തന്ത്രപൂര്‍വ്വം..  ജാക്സന്‍ സുമേഷിനോട് സംസാരിച്ചു.. അയാളുടെ വിശ്വാസം  നേടിയെടുത്തു.....

ജാക്സന്‍ : എന്തായി കല്യാണമൊക്കെ കഴിഞ്ഞോ ?
സുമേഷ് : ആ നോക്കുന്നുണ്ട്.. ഏകദേശം ഒന്ന് ഉറച്ചിട്ടുണ്ട്..

ജാക്സന്‍ : താന്‍ ആള് കൊല്ലമെല്ലോ.. തന്റെ ഭാര്യ.. മരിച്ചു പോയി.. എന്ന് ആണെല്ലോ സുരേന്ദ്രന്‍ പറഞ്ഞത്...
സുമേഷ് : ഓ... ആ കാര്യമൊക്കെ പറഞ്ഞോ.. ഞാന്‍ കരുതി .. അതൊന്നും തനിക്കു അറിയില്ലായിരിക്കും എന്ന്..  ആ .. അത് പോട്ടെ.. തന്റെ കാര്യം എങ്ങനെയാ.. ആരെങ്കിലും ഉണ്ടോ ?
ജാക്സന്‍ : ആ... ഒരാള്‍ ഉണ്ട്... ഞാന്‍ അവളെ തന്നെ കെട്ടാന്‍ തീരുമാനിച്ചു.. ഒരു വിധം .. പറഞ്ഞു ഉറപ്പിച്ചു വെച്ചിട്ടുണ്ട്..

സുമേഷ് : ...അമ്മയിയച്ചന്റെ കയ്യില്‍ നല്ല പൂത്ത കാശ് ആയിരിക്കും.. ഇല്ലെ.. ?

ജാക്സന്‍ : ഏയ്.. ഞാന്‍ സ്ത്രീധനം  ഒന്നും വേണ്ട എന്ന് പറഞ്ഞു...
സുമേഷ് : കൊള്ളാം.... കൊള്ളാം.. അങ്ങനെ തന്നെ പറയാവൂ... അവര് കല്യാണം ഉറപ്പിച്ചു നാട്ടുകാരെ മൊത്തം   വിളിച്ചു കഴിയുന്നത്‌ വരെ....

( അടുത്തെങ്ങും ആരും ഇല്ല  എന്ന് മനസ്സിലാക്കി.. പെട്ടെന്ന് ജാക്സന്‍ വണ്ടി നിര്‍ത്തി....വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ കഴിയാത്തത് പോലെ.. അഭിനയിച്ചു.. )
ജാക്സന്‍ :  ശ്ശെ.. വണ്ടി നിന്നു പോയി.. എന്തോ കുഴപ്പമുണ്ട്.. ?
സുമേഷ് : ഞാന്‍ പണ്ട് കുറച്ചു കാലം വര്‍ക്ക് - ഷോപ്പില്‍ ജോലിചെയ്തിരുന്നു.. ഞാന്‍ നോക്കാം..

( സുമേഷ് വര്‍ക്ക് - ഷോപ്പില്‍ ജോലിചെയ്തിരുന്ന   കാലത്താണ് അച്ചുവിറെ മകളെ സുമേഷ് പരിച്ചയപെട്ടതെന്നു അച്ചു പറഞ്ഞിരുന്നു.. അത് കൊണ്ട് തന്നെയാണ് ജാക്സന്‍ ഇങ്ങനെ ഒരു സാഹചര്യം സൃഷ്ടിച്ചത്.. )

സുമേഷ് ഇറങ്ങി വണ്ടിയുടെ ബോണെറ്റു  ഉയര്‍ത്തി വെച്ചു.. എന്ത് ആണ് കുഴപ്പം എന്ന്  നോക്കിത്തുടങ്ങി..

സുമേഷ് : ഇവിടെ കുഴപ്പം ഒന്നും കാണുന്നില്ലെല്ലോ ?

സുമേഷിന്റെ ശ്രദ്ധ തിരിക്കാനായി ....ജാക്സന്‍ ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു ..

ജാക്സന്‍ : താന്‍ എന്താണ് പറഞ്ഞത്.. ഞാന്‍ സ്ത്രീധനം ചോദിക്കാതെ കെട്ടാന്‍ പോകുന്നു എന്ന് പറഞ്ഞപ്പോള്‍.. ?
സുമേഷ് : അതോ.. ആ....  ഞാന്‍ അങ്ങനെ തന്നെയാണ് ആദ്യം പറഞ്ഞിരുന്ന്നത്... പിന്നീട് എല്ലാം ഉറപ്പിച്ചതിനു ശേഷം..
ഞാന്‍ നല്ലവണ്ണം സ്ത്രീധനം ചോതിച്ചു.. ..  അവര്‍ക്ക് തരാതിരിക്കാന്‍ കഴിയുമോ.. അഭിമാനമല്ലേ... വലുത്..
ജാക്സന്‍(ചിരിച്ചു കൊണ്ട്.. ) : ഒടുക്കത്ത ബുദ്ധിയാണ് തനിക്കു താന്‍.. ഇവിടെയെങ്ങും ജനിക്കേണ്ടവന്‍ അല്ല.. 

ജാക്സന്‍ പോക്കെറ്റില്‍  കരുതിയിരുന്ന  കയ്യുറ എടുത്തു  കയ്യില്‍ ഇട്ടു.. ജീന്സിനെ പോക്കെറ്റില്‍ നിന്നും പ്ലാസ്റ്റിക്‌ കവര്‍ പതുക്കെ ശബ്ധമുണ്ടാക്കാതെ പുറത്ത്  എടുത്തു...... ചുറ്റും നോക്കി  ആരും കാണുന്നില്ല  എന്ന് ഉറപ്പു വരുത്തിയ ശേഷം..

ജാക്സന്‍ :സത്യത്തില്‍ താന്‍ ജനിക്കേണ്ടവനേ അല്ല.......അത് കൊണ്ട് ഞാന്‍ ആ തെറ്റ് തിരുത്തുകയാണ്...  
(ഇത് ജാക്സന്‍ പറഞ്ഞത്.. ഭീഷണിയുടെ സ്വരത്തിലായിരുന്നു.. )
ഇത് പറയുന്നതിനോട് ഒപ്പം തന്നെ പ്ലാസ്റ്റിക്‌ കവര്‍ സുമേഷിന്റെ തലയിലൂടെ ഇട്ടിരുന്നു .  സുമേഷിനെ ശ്വാസം മുട്ടിച്ചു.. കൊന്നു.. എന്നിട്ട്.. മൃതദേഹം..കാറിന്റെ ഡിക്കിയില്‍ ഇട്ടു കൊണ്ടുപോയി..   അടുത്തുള്ള ചവറു കൂനയില്‍ ഉപേക്ഷിച്ചു.

ഇത്രയും പറഞ്ഞു കഴിഞ്ഞു.. ജാക്സന്‍.. നിശബ്ദനായി..നിന്നു..
ജാസിം : സത്യം പറയണം.. ജാക്സന്‍... സത്യത്തില്‍ നീ  മൊത്തം എത്ര കൊലപാതകങ്ങള്‍ ചെയ്തിട്ടുണ്ട്.. ?

     എല്ലാം നഷ്ടമായി.. ആകെ.. വല്ലാത്ത അവസ്ഥയില്‍ നില്‍ക്കുന്ന ജാകസന്  അറിയാമായിരുന്നു.. ഇനി തനിക്കു നഷ്ടപെടാന്‍ ഒന്നും ഇല്ല എന്ന് അത് കൊണ്ട് അയാള്‍ അത് ഏറ്റു പറഞ്ഞു...

ജാക്സന്‍ : ശെരിയാണ്‌.. ഷാരോണിനെ..  കൊന്നത് ഞാന്‍ തന്നെയാണ്..  നിങ്ങളുടെ ഊഹം ശെരിയാണ്‌.. ഒന്നാണെങ്കിലും ഒന്പതാണെങ്കിലും  ശിക്ഷ ഒന്ന് തന്നെ അല്ലെ.. അതെ.. .അവനെ കൊന്നത് ഞാന്‍ തന്നെയാണ്..എന്നെ ആര്‍ക്കും ഇഷ്ടമല്ല.. മമ്മയ്ക്കും ശേര്‍ലിക്കും എല്ലാര്ക്കും അവനെ മതി.. അവന്‍ ഉള്ളതാണ് അവര്‍ക്ക് ആശ്വാസം എന്ന് പല സന്ദര്‍ഭങ്ങളിലും പറഞ്ഞിട്ടുണ്ട്... കൂടാതെ.. അവന്റെ പപ്പയുടെ കാശ് ഞാന്‍ നശിപ്പിക്കുന്നു.. എന്ന് പറഞ്ഞു.. പലപ്രവിശ്യം അവന്‍ എന്റെ കാര്യങ്ങളില്‍ ഇടപെടുന്നു.. അതെങ്ങനെ അവന്റെ പപ്പയുടെ കാശ് ആകും അത് എല്ലാം എന്റെ പപ്പയുടെതല്ലേ.. ?

അന്ന്  ഞാന്‍ അവനെ വിളിച്ചുകൊണ്ടുപോയി എല്ലാത്തിനും സോറി പറഞ്ഞു.. അവനു ഒരുപാട് സന്തോഷമായി.. അവന്റെ ഒടുക്കത്തെ സന്തോഷം..
ബൈക്ക് കേടായി എന്ന് കള്ളം പറഞ്ഞു അവിടെ വണ്ടി നിറുത്തി കമ്പിയിലേക്ക്  തള്ളിയിട്ടു.. കൊന്നത്....ഞാനാണ്‌..


ജാസിം : ഒരു കാര്യം താന്‍ ഇനിയും പറഞ്ഞില്ല.. എങ്ങനെയാണ് നീ S1 -ല്‍ തന്നെ അച്ചുതനും തോമ്സനും ടിക്കറ്റ്‌ എടുത്തത് ?



ജാക്സന്‍ :  ഇത്രയൊക്കെ കണ്ടു പിടിച്ച തനിക്കു അതും തന്നെ കണ്ടു പിടിക്കമെല്ലോ.. ഇനി ഞാന്‍ പറഞ്ഞു തന്നെ അറിയണോ ?

ജാസിം : ഓഹോ.. ശെരി ഞാന്‍ കണ്ടു പിടിച്ചു കൊള്ളാം.. ..

ജോര്‍ജ് :   welldone ...  welldone ...... ഇപ്പോള്‍ മനസ്സിലായില്ലേ.. എത്രയൊക്കെ ശ്രമിച്ചാലും.. ഒരു തെളിവെങ്കിലും ദൈവം ബാക്കി വെയ്ക്കും.. എന്ന്.. welldone ജാസിം excellent job .. 

ജാസിം : എന്നാല്‍ ശെരി സര്‍ ഞാന്‍ ഇറങ്ങട്ടെ വീട്ടില്‍ അത്യാവിശ്യമായി പോകേണ്ട കാര്യം ഉണ്ട്..
ജോര്‍ജ് : ഓക്കേ

ജാസിം ഭാസ്കരനും ഒത്തു.. ജീപ്പില്‍ കയറി..
ഭാസ്കരന്‍ : സര്‍ എങ്ങോട്ടാണ് ഇനി ?
ജാസിം :  താന്‍ വണ്ടിയെടുക്ക് പറയാം ...
ഭാസ്കരന്‍ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു..ഓടിച്ചു തുടങ്ങി..

ഭാസ്കരന്‍ : സര്‍.. അത് പറഞ്ഞില്ല..
ജാസിം : എന്ത് ?

ഭാസ്കരന്‍ : അല്ല... എന്തിനാണ് അച്ചു..... ?

ജാസിം : അതോ... ? ഇപ്പോഴും.. തനിക്കു മനസ്സിലായില്ല.....ശെരി..ഞാന്‍ തന്നെ  പറയാം..
അതായത്.. സുമേഷിനെ കാണാതായി.. 10 -15  ദിവസങ്ങള്‍ ആയപ്പോഴേക്കും സുമേഷിനെ അന്വേഷിച്ചു ബംഗ്ലൂരിലെ കൂട്ടുകാര്‍    വിളി തുടങ്ങി.. അവര്‍ ആദ്യം പോലീസില്‍ complaint ചെയ്തിരുന്നെങ്കില്‍ സ്വാഭാവികമായും.. അച്ചു എന്തുകൊണ്ട് ഇത്രയം നാളായിട്ട് മരുമകനെ അന്വേഷിച്ചില്ല എന്ന  ചോദ്യം വരുകയും.. ആ ഒരു ഒറ്റ കാരണം മതി നമുക്ക്.. അയാളെ സംശയിക്കാന്‍.. ഇത്.. പോലീസുകനായ തനിക്കു മനസിലായില്ലെങ്കിലും അച്ചുവിന് മനസ്സിലായി.. ഇപ്പോള്‍   തനിക്കു മനസ്സിലായോ ?  പക്ഷെ.. എനിക്ക് ഇപ്പോഴും മനസ്സിലാകാത്ത  ഒരു കാര്യം ഉണ്ട്..  എങ്ങനെയാണ് ജാക്സന്‍  S1 -ല്‍ തന്നെ അച്ചുതനും തോമ്സനും ടിക്കറ്റ്‌ എടുത്തത് ? ആ.... അത് പോട്ടെ.. ഏതായാലും കേസ് കഴിഞ്ഞു.. അവരെ അറസ്റ്റ്-ഉം ചെയ്തു..

 ഭാസ്കര്‍ :മനസ്സിലായി   സര്‍.. എനിക്ക് വേറെ ഒരു സംശയം   ഇനി തോമ്സന്‍ ആയിരിക്കുമോ.. ജാക്സന്റെ അച്ഛനെയും അമ്മയെയും കൊന്നത് ?

ജാസിം : ആര്‍ക്കറിയാം..ആ കേസ് നമ്മളെ എല്പിചിട്ടില്ലെല്ലോ.. എന്ന് സമാധാനിക്കാം..


ഭാസ്കര്‍ : .ok sir . അപ്പോള്‍ ഇനി എങ്ങോട്ടാണ് ?


ജാസിം : തനിക്കു നല്ല വാഷിംഗ്‌- മെഷീന്‍ കിട്ടുന്ന കട വല്ലതും  അറിയാമെങ്കില്‍ അങ്ങോട്ട്‌വിട്.....                                                                                                                                                                                                       ...                                                             .....അവസാനിച്ചു.. ........
free counters

Monday, May 28, 2012

കൊച്ചുവേളി To ബാംഗ്ലൂര്‍ : അധ്യായം-7 (INTUTION)

  


                                            ജാസിം  പുറത്തിറങ്ങി.. രണ്ടു വശത്തേക്കും നോക്കി.. അവിടെയെങ്ങും ആരെയും കണ്ടില്ല.. തിരികെ സ്റെഷനില്‍ വന്നു പാറാവുകാരനോട്    അന്വേഷിച്ചു.

ജാസിം : ടോ.. ഇപ്പോള്‍ ആരാണ് ഇവിടെ നിന്നും ഇറങ്ങി പോയത്.. ?

പാറാവുകാരന്‍ : ഒരു വയസ്സനായിരുന്നു എന്ന് തോന്നുന്നു ...

ജാസിം : തോന്നുന്നു എന്നോ ? താനൊക്കെ പിന്നെ എന്തും നോക്കിയാണ് നിക്കുന്നത്...

ജാസിം സ്റ്റേഷന്‍-ലേക്ക് കയറുമ്പോള്‍ സാംസന്‍ തിടുക്കത്തില്‍ പുറത്തേക്ക് ഇറങ്ങി.. ജീപ്പില്‍ കയറി ..


ജാസിം : സര്‍..സര്‍ 

സാംസന്‍ : എന്റെ പോന്നു അനിയ.. നില്ക്കാന്‍ സമയമില്ല.. ഇപ്പോഴാണ്‌ ഞാന്‍ ഓര്‍ത്തത്‌.. ഇതിനു മുന്‍പ് ഞാന്‍ അന്വേഷിച്ചിരുന്ന ഒരു കേസ് ഇന്നാണ് കോടതി പരിഗണിക്കുന്നത്.. ഞാന്‍ വേഗം ചെന്നില്ലെങ്കില്‍ വാദി ചിലപ്പോള്‍ പ്രതിയാകും.. ആരെങ്കിലും അന്വേഷിച്ചാല്‍ ഒന്ന് പറഞ്ഞേക്കണേ..
        (ഇതും  പറഞ്ഞു, സാംസന്‍ വണ്ടിയെടുത്തു കോടതിയിലേക്ക് പോയി.. )

      ജാസിം സ്റ്റേഷന്‍-ല്‍ കയറി അന്വേഷിച്ചെങ്കിലും അവരാരും  ആരാണ് ഇറങ്ങിപോയത് എന്ന് ശ്രദ്ധിച്ചില്ല.. എന്ന് പറഞ്ഞു..
ജാസിം വീട്ടിലേക്കു  മടങ്ങി..  ആരായിരിക്കും ആ അപരിചിതന്‍.. എന്ന് ആലോചിച്ചു.. ജാസിമിന് ഉറങ്ങാന്‍ കഴിഞ്ഞില്ല...അടുത്ത ദിവസം രാവിലെ..  ഓഫീസില്‍ പോകാനായി.. തയ്യാറായി.. ഭക്ഷണം ഒരു വിധം ആഹാരം കഴിച്ചെന്നു വരുത്തി.. സഫിയയോടു ചായ കൊണ്ടുവരാന്‍ പറഞ്ഞു..

അപ്പോഴും  ജാസിം ചിന്തിച്ചിരുന്നത് സ്റ്റേഷന്‍-ല്‍ നിന്നും ഇറങ്ങിപോയ ആള്‍ ആരായിരിക്കും എന്ന് ആണ് ..

ജാസിം ..തലേദിവസത്തെ കാര്യം ഒന്ന് കൂടി ആലോചിച്ചു..-----------
                     ഇതുവരെ പോലീസിനു അയാളെ കുറിച്ച്.. ഒരു സൂചന പോലും ലഭിച്ചിട്ടില്ലാത്ത ഈ സാഹചര്യത്തില്‍ അയാള്‍ എന്തിനു സ്റ്റേഷന്‍- ല്‍  വരണം.. അയാള്‍ പോയതിനു ശേഷം സ്റ്റേഷന്‍- ലെ മറ്റു ഉദ്യോഗസ്ഥരോട് അന്വേഷിച്ചപ്പോള്‍ അവരെ ആരെയും കാണാന്‍.. ഒരു  വയസ്സന്‍  വന്നിട്ടില്ല..എന്നാണ് പറഞ്ഞത്..  പെട്ടെന്നാണ്... ജാസിമിന്  സാംസന്‍ ഇറങ്ങി പോയ കാര്യം ഓര്‍മവന്നത്.. ഇനി ഒരു വേള.. സാമ്സനെ കാണാന്‍ ആണ്  അയാള്‍ വന്നതെങ്കില്‍.. എങ്കില്‍ അത് അച്യുതാനന്ദന്‍ ആയിരിക്കുമോ.. അയാള്‍ക്ക് പ്രായമുണ്ട്.. പക്ഷെ.. അയാള്‍ എന്തിനു.. തോംസനെ കൊല്ലണം....

ജാസിം ഇങ്ങനെ ആലോചിച്ചു ഇരിക്കുമ്പോള്‍ ആണ് സഫിയ ചായയുമായി വന്നത്..

 സഫിയ ചായയ്ക്കൊപ്പം അന്നത്തെ പത്രവും കൊണ്ട് വന്നു.. എന്നിട്ട് ഒരു പരസ്യം ജാസിമിനെ  കാണിച്ചു കൊണ്ട്...

സഫിയ : ദേ.. ഇത് കണ്ടോ... ഇത്രയും നല്ല ഒരു അവസരം ഇനി കിട്ടില്ല കേട്ടോ.. നോക്കിക്കേ..

ജാസിം  ആ പത്ര പരസ്യത്തിലേക്ക് നോക്കി... വാഷിംഗ് - മെഷീന്റെ  ഒരു എക്സ്ചേഞ്ച്-ഓഫര്‍ പരസ്യം ആയിരുന്നു.. പെട്ടെന്ന് ഈ പരസ്യം കണ്ടപ്പോള്‍ .. ജാസിമിന് ഒരുപാടു സന്തോഷമായി.. സന്തോഷം കൊണ്ട് ജാസിം സഫിയയെ.. നെഞ്ചോട്‌ ചേര്‍ത്ത് പിടിച്ചു

ജാസിം : Thank you dear ... thank you ..

സഫിയയ്ക്ക് ഒന്നും മനസിലായില്ല...

സഫിയ : പടച്ചോനെ.. ഒരു വാഷിംഗ്‌- മഷീന്റെ എക്സ്ചേഞ്ച്-ഓഫര്‍ പരസ്യം  കണ്ടപ്പോള്‍ നിങ്ങള്‍ക്ക് ഇത്രയ്ക്ക് സന്തോഷമോ.. ?  എന്നാല്‍ എത്രയും  പെട്ടെന്ന് വാങ്ങി താ ....

ജാസിം : നിനക്ക് ഞാന്‍ നീ പറയുന്ന എന്തും വാങ്ങി തരും..

സഫിയ : ബദരീങ്ങളെ.. ഇക്കയ്ക്ക്  വട്ടായോ... ?

ജാസിം : എല്ലാം വന്നിട്ട് പറയാം..
ജാസിം വേഗം  സ്റ്റേഷന്‍- ലേക്ക് പുറപ്പെട്ടു.... എന്നിട്ട്.. അന്ന് ട്രെയിനില്‍ വെച്ച് തോംസണ്‍-ന്റെ  കൂടെ അപരിചിതനെ കണ്ടു എന്ന് പറഞ്ഞ 3 പേരെയും നാളെ തന്നെ  സ്റ്റേഷനില്‍ വരാന്‍ പറഞ്ഞു..  എന്നിട്ട്.. സാമ്സന്റെ അടുക്കല്‍ ചെന്ന് വിശദമായി അന്വേഷിച്ചു..

ജാസിം : സര്‍ എനിക്കൊരു സംശയം..ഇപ്പോള്‍ നമ്മള്‍ അന്വേഷിക്കുന്ന കേസുകള്‍ തമ്മില്‍ എന്തൊക്കെയോ..  ബന്ധമുണ്ട്..

സാംസന്‍ : എന്താണ് ഇപ്പോള്‍ അങ്ങനെ തോന്നാന്‍ ?

ജാസിം : അത് പറയുന്നതിന് മുന്‍പ് എനിക്ക് ചില കാര്യങ്ങള്‍ അറിയണം..

സാംസന്‍ : താന്‍ ചോദിക്ക് .. അറിയാവുന്നതാണെങ്കില്‍ ഞാന്‍ പറയാം...

ജാസിം : ഇന്നലെ സര്‍ ഇറങ്ങി പുറത്തേക്ക് പോകുന്നതിനു മുന്‍പ്.. സര്‍-നെ കാണാന്‍ അവസാനമായി വന്നത്.. ആരാണ്.. ?

സാംസന്‍ : അത്... ആ സുമേഷിനെ പറ്റി അറിയാന്‍ ഞാന്‍ ...ആ അച്യുതനെ ചോദ്യം ചെയ്തു ..അയാളില്‍ നിന്നും കേസിനെ സഹായിക്കുന്ന ഒരു വിവരവും കിട്ടിയില്ല.. എന്താണ് അതും ഇതുമായിട്ടുള്ള  ബന്ധം.. ?

ജാസിം : ഇതുവരെ ഞാനും ശ്രദ്ധിക്കാതെ വിട്ട ഒരു കാര്യം ഉണ്ട്.. സുമേഷിന്റെ മൃതദേഹം കണ്ടു കിട്ടിയതു  വെള്ളയംബലത്തിനു അടുത്തുള്ള ഒരു ചവറു കൂനയില്‍ നിന്നാണ്...

സാംസന്‍ : അതെ.. അതിനു ? ഇയാള്‍ ഒന്ന് തെളിച്ചു പറ.. എന്താണ് താന്‍ ഉദേശിക്കുന്നത്.. ?

ജാസിം : സര്‍.. ഞാന്‍ ഇപ്പോള്‍ അന്വേഷിക്കുന്ന കേസിലെ.. ഒരു Prime -Suspect   ആണ് ജാക്സന്‍ . അയ്യാളുടെ പ്രധാനപെട്ട ഹാങ്ങ്‌-ഔട്ട്‌ loacation - നു  വളരെ അടുത്താണ്... ഈ പറഞ്ഞ ചവറുകൂന...

സാംസന്‍ : താന്‍  കുറെ നേരമായി.. രണ്ടു കേസിലെയും പരസ്പരബന്ധമില്ലാത്ത കാര്യങ്ങള്‍ പറയുന്നതല്ലാതെ.. എന്താണ്  താന്‍ സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത് എന്ന് ഇത് വരെ പറഞ്ഞില്ല..


ജാസിം : ഇനി ഞാന്‍ പറയുന്നത്.. ശ്രദ്ധിച്ചു കേള്‍ക്കണം..  വയസ്സനായ.. അച്ചുവിന്.. അയാളുടെ മകളെ കൊന്ന സുമേഷിനെ കൊലചെയ്യാന്‍ ആവില്ല..
ജാക്സന്‍ വിശ്വസിക്കുന്നത് അയാളുടെ അച്ഛനെയും അമ്മയെയും തോംസണ്‍ ആണ് കൊന്നത്.. എന്നാണ്.. പക്ഷെ.. അയാളെ ഇത്രയും നാള്‍ വളര്‍ത്തിയ തോസനെ നേരിട്ട് കൊലപെടുത്തന്‍ ഒരു പക്ഷെ അയാള്‍ക്കും ആകില്ലായിരിക്കാം..  പക്ഷെ ചെറുപ്പകാരനായ ജാക്സന് സുമേഷിനെ കൊല്ലാന്‍ കഴിയും..
വയസ്സനായ അച്ചുവിന്.. തോമ്സനെ ട്രെയിന്ല്‍ നിന്നും തള്ളി താഴെയിടാന്‍ കഴിയും.. അങ്ങനെ ആയികൂടെ...

സാംസന്‍ : താന്‍ എന്തോക്കെയടോ ഈ പറയുന്നത്.. ? ഇതിനൊക്കെ തന്റെ കയ്യില്‍ വല്ല തെളിവും ഉണ്ടോ ?
 
ജാസിം : ഇത് വരെ ഇതെല്ലം  എന്റെ വെറും theory  മാത്രമാണ്... പക്ഷെ.. അന്ന് ട്രെയിനില്‍ ഉണ്ടായിരുന്ന 3 പേര്‍ക്ക് ആ അപരിചിതനെ തിരിച്ചറിയാന്‍ കഴിയും എന്ന് പറഞ്ഞിട്ടുണ്ട്..  ഞാന്‍ അവരെ  നാളെ വിളിപ്പിച്ചിട്ടുണ്ട്.. സര്‍ നാളെ അച്ചുവിനെ സ്റെഷനിലേക്ക് വിളിപ്പിക്കണം.. സുമേഷിനെ കുറിച്ച്.. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ആണ്...എന്ന് പറഞ്ഞാല്‍ മതി.. 

      അടുത്ത ദിവസം ..  ആ മൂന്ന് പേരെയും കൊണ്ട്.. ജാസിം  സാംസന്റെ  ഓഫീസിലേക്ക് ചെന്നു .. എന്നിട്ട് അവരോടു സാംസന്റെ  മുന്‍പില്‍ ഇരിക്കുന്ന അച്ചുവിനെ  ചൂണ്ടി ചോദിച്ചു.. ഇയാള്‍ ആയിരുന്നോ .. അന്ന് നിങ്ങള്‍ ട്രെയിനില്‍ കണ്ടത്.. അവര്‍ മൂന്ന് പേരും... അയാളെ തിരിച്ചറിഞ്ഞു.. അതെ..സര്‍ ഇയാള്‍ തന്നെ...
. ജാസിം വേഗം തന്നെ അച്ചുവിനെ കടന്നു പിടിച്ചു...

ജാസിം : എന്തിനാടോ താന്‍ തോമ്സനെ കൊന്നത്.. ?
അച്ചു : ഞാന്‍ ആരെയും കൊന്നിട്ടില്ല... ഞാന്‍ എന്തിനു.. തോമ്സനെ കൊല്ലണം.. എനിക്ക് അയാളെ.. യാതൊരു പരിചയവും ഇല്ലെല്ലോ.. പിന്നെ.. ഞാന്‍ എന്തിനാണ് .. കൊല്ലുന്നത്‌... ?
ജാസിം : എല്ലാം ഞാന്‍ ഇപ്പോള്‍ പറഞ്ഞു തരമെടോ... തനിക്കു...

ജാസിം ആറ്‌ ചെരുപ്പകാരെ വിളിച്ചു.... എന്നിട്ട് അവരോടു..

ജാസിം : നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടോ ഇയാളെ.. ?
അതിലൊരാള്‍ : ഇത്.... . ഇത്....  കേശവന്‍  ചേട്ടനല്ലേ... ?

ജാസിം : നിങ്ങള്ക്ക് ഇയാളെ എങ്ങനെ അറിയാം  ?
ഇയാള്‍ ട്രെയിന്‍ സ്റ്റാര്‍ട്ട്‌ ചയ്ത ശേഷം കുറച്ചു കഴിഞ്ഞു വന്നിരുന്നതാണ്.. അന്ന് ഞങ്ങള്‍ പരിചയപെട്ടു....

ജാസിം അച്ചുവിനോട്.. : എന്താടോ..ഇനിയും  വേണോ തെളിവുകള്‍ തനിക്കു സത്യം പറയാന്‍...

ഭാസ്കരന്‍ : എന്താണ് സര്‍.. ഇതൊക്കെ.. ഇത്.. അച്ചുതന്‍ അല്ലെ... എന്നിട്ട് ഈ പിള്ളേര് എന്താണ് ഇത് കേശവന്‍ ആണെന്ന് പറയുന്നത്.. ?

ജാസിം : അത് അവരുടെ കുഴപ്പമല്ല.. ചേട്ടാ.. അവര്‍ക്ക് ഇയാളെ അറിയുന്നത്... കേശവന്‍ ആയിട്ടാണ്.. ഇല്ലെ... എന്താണ് സംഭവിച്ചത് എന്ന് ഒന്ന് പറഞ്ഞു കൊടുക്ക്‌..നിങ്ങള്‍ എന്തിനാണ് ബംഗ്ലൂര്‍ക്ക് പോയത്.. ?

ആറ്‌ പേരില്‍ ഒരുവനായ കിരണ്‍ ആ കഥ പറഞ്ഞു തുടങ്ങി......

കിരണ്‍ : ഒരു ദിവസം ജാക്സന്‍ ഞങ്ങളോട് ചോതിച്ചു.. .. നിങ്ങള്‍ ബാംഗ്ലൂരു  പോയി അടിച്ചു പൊളിക്കണം.. എന്ന് പറയാറില്ലേ.. എനിക്ക് അങ്ങോട്ട്‌ അടുക്കാന്‍ പറ്റില്ല.. എങ്കിലും .. നിങ്ങള്‍ ആറ്‌ പേര്‍ക്ക് ബാംഗ്ലൂരു പോയി അടിച്ചു പൊളിക്കാനുള്ള എല്ലാ സെറ്റപ്പ് ഉം ഞാന്‍ റെഡി ആക്കിയിട്ടുണ്ട്.. ബാംഗ്ലൂര്‍ മാത്രമല്ല.. അവിടെ നിന്നും മൈസൂര്‍.. അങ്ങനെ ഒരു ട്രിപ്പ്‌ തന്നെ.. പ്ലാന്‍ ചെയ്തോ.. എന്റെ ഒരു ഫ്രണ്ട് ശരവണന്‍ ഉണ്ട്.. പുള്ളിയോട് ഞാന്‍ എല്ലാം പറഞ്ഞു റെഡി ആക്കിയിട്ടുണ്ട്.. ടാ കിരണേ.. നിനക്ക് IRCTC -യില്‍ ടിക്കെറ്റ് ബുക്ക്‌ ചെയ്യാന്‍ പറ്റുമെല്ലോ ? .. എന്നാല്‍ ബുക്ക്‌ ചെയ്തോ..


ജാസിം : എന്തിനാണ് ജാക്സന്റെ അങ്കിള്‍ ഇങ്ങോട്ട് വന്നത് ?

കിരണ്‍ : പിറ്റേദിവസം.. ജാക്സണ്‍ ഒരു ജൂനിയറിനെ തല്ലി...എന്തിനാണ് തല്ലിയതെന്നു ചോതിച്ചപ്പോള്‍...  അവനു സീനിയേര്‍സിനോട്‌ ബഹുമാനമില്ല.. എന്നാണ് പറഞ്ഞത്.. അതിന്റെ പേരില്‍ ജാക്സനെ suspend  ചെയ്തു.. ഇനി വീട്ടില്‍ നിന്നും ആരെങ്കിലും വരാതെ.. കോളേജിലേക്ക് വരണ്ട എന്ന് പ്രിന്‍സിപ്പാള്‍ പറഞ്ഞു

ജാസിം : ഇനി ബാക്കി ഞാന്‍ പറയാം.. തോംസണ്‍ വന്നു.. പ്രിന്‍സിപ്പാളിന്റെ കാലു പിടിച്ചു ജാക്സന്റെ suspension പിന്‍ വലിപ്പിച്ചു.. തോംസണ്‍ ജാക്സന്റെ ഒപ്പം കുറച്ചുനാള്‍ താമസിച്ചു.. ചൊവ്വാഴ്ച വ്യ്കിട്ടു നിങ്ങള്‍ കൊച്ചുവേളിയില്‍ കയറി.. പിന്നീട് ജാക്സന്‍ വിളിച്ചിരുന്നോ ?

കിരണ്‍ : ജാക്സന്‍  രണ്ടു മൂന്ന് തവണ വിളിച്ചു.... TTR വന്നു ടിക്കറ്റ്‌ verify ചെയ്തോ എന്ന് ചോതിച്ചു...എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് അറിയാന്‍ വിളിച്ചതാണെന്നു പറഞ്ഞു..

ജാസിം : കിരണ്‍.. ടിക്കറ്റ്‌ verify ചെയ്തു എന്ന് പറഞ്ഞു .. അല്‍പ്പസമയം കഴിഞ്ഞു.. ജാക്സന്‍ വീണ്ടും  വിളിച്ചു.. നിങ്ങളോട് സോറി പറഞ്ഞു...  ശരവണന്റെ.. ആരോ മരിച്ചുപോയി.. അത് കൊണ്ട് ട്രിപ്പ്‌ ക്യാന്‍സല്‍ ചെയ്തു.. അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി.. തിരികെ വരാന്‍  പറഞ്ഞു.. ശെരി അല്ലെ   .. ?
കിരണ്‍ : അതെ.. സര്‍.. ശരവണന്റെ അമ്മ മരിച്ചു.. എന്നാണ് പറഞ്ഞത്...

ജാസിം : .ഇത് എല്ലാം സാംസന്‍ സര്‍ എന്നോട് പറഞ്ഞു.. നിങ്ങള്‍ ഒരു ട്രിപ്പിനു പോകാന്‍ വേണ്ടിയാണു  ബംഗ്ലൂര്‍ക്ക്  തിരിച്ചത്.. പക്ഷെ ബംഗ്ലൂരിലെ ഫ്രെണ്ടിന്റെ അമ്മ മരിച്ചു പോയത് കൊണ്ട് ട്രിപ്പ്‌ ക്യാന്‍സല്‍ ചെയ്തു.. എന്ന്..അത് കൊണ്ട് നിങ്ങള്‍ 2-3 സ്റ്റോപ്പ്‌ കഴിഞ്ഞു ഇറങ്ങി എന്ന്

   .. ഇനി നിങ്ങള്‍ അറിഞ്ഞോ.. ജാക്സന് അവിടെ ശരവണന്‍ എന്ന ഒരു ഫ്രണ്ട് ഉണ്ട്.. പക്ഷെ അയാളുടെ അമ്മ ഇപ്പോഴും ജീവനോടെ ഉണ്ട്.. നിങ്ങളെ അവന്‍ ഉപയോഗിക്കുകയായിരുന്നു.. ടിക്കറ്റ്‌ വേരിഫി ചെയ്തു കഴിഞ്ഞു.. നിങ്ങളെ വിളിച്ചിറക്കി... അച്ചുവിന് തോമ്സനെ കൊല്ലാനുള്ള സന്ദര്‍ഭം ഒരുക്കി കൊടുക്കുകയായിരുന്നു.. ജാക്സണ്‍..

ഇപ്പോള്‍ താന്‍ എന്ത് പറയുന്നു... Mr  അച്യുതാനന്ദന്‍... ? ഇനി തനിക്കു കുറ്റം സമ്മതിക്കാതെ വേറെ വഴിയില്ല...

 അച്ചു : അതെ സര്‍.. ഞാനാണ്‌.. തോംസനെ കൊന്നത്. ..അയാള്‍ അത്ര നല്ല ആളൊന്നും   ആയിരുന്നില്ല  . അയാള്‍ ആ കൊച്ചന്റെ അപ്പനെയും അമ്മയെയും കൊന്നിട്ട്.. അയാളുടെ സ്വത്തെല്ലാം..തട്ടിയെടുത്തു.. ആ കൊച്ചനെ.. ദ്രോഹിച്ചതല്ലേ... അവനു വേണ്ടി ഞാന്‍ ആണ്.. അയാളെ കൊന്നത്... ഇത്രയും പറഞ്ഞപ്പോഴേയ്ക്കും അച്ചുവിന്റെ സ്വരം ഇടറി..
ജാസിം : എന്നിട്ട് തനിക്കു എന്ത് പ്രയോജനം.. ? തനിക്കു എന്തായിരുന്നു .. നേട്ടം എന്ന് കൂടി ..പറഞ്ഞു കൊടുക്ക്‌..

അച്ചു : എന്റെ.. പൊന്ന് മോളെ.. കൊന്ന ആ ദുഷ്ടനെ.. അവന്‍ കൊന്നു..

ജാസിം : നിങ്ങള്‍ എങ്ങനെയാണു ആ ബോഗിയില്‍ എത്തിയത് ?   തോമ്സോനെ കൊന്നത്.. ? എന്തിനാണ് ആ പെട്ടിയെടുത്ത്‌.. പുറത്തേക്ക് എറിഞ്ഞത്.. ?

അച്ചു : ജാക്സന്‍ തന്ന ടിക്കെട്ടുമായി ഞാന്‍ ആ ബോഗിയില്‍ കയറി.. എല്ലാവരോടും സോഷ്യല്‍ ആണെന്ന് തോമ്സനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.. എന്റെ ആദ്യ ലക്‌ഷ്യം.. അതിനായി.. ഞാന്‍ ആ ബോഗിയിലെ എല്ലാവരെയും പരിചയപെട്ടു... അല്‍പ്പസമയം കഴിഞ്ഞു.. ജാക്സന്‍ എന്നോട് പറഞ്ഞിരുന്നത് പോലെ.. ഫോണ്‍ ചെയ്തു.. പിള്ളേരെ ഇറക്കി..ഈ പിള്ളേര്‍ ഇറങ്ങിയ ശേഷം.. ഞാന്‍ തോമ്സനുമായി പരിചയപ്പെട്ടു  അയാളുടെ വിശ്വാസം നേടി എടുത്തു.പിന്നീട്.. ഒരു വിജനമായ സ്ഥലം വരുന്നത് വരെ തോംസനെ  ഉറക്കാതെ  പിടിച്ചു ഇരുത്തുകയായിരുന്നു.. .. എന്റെ  അടുത്ത ലക്‌ഷ്യം..

അന്ന്....

അച്ചു : സര്‍.., ബാഗ്ലൂര്‍ക്ക് ആയിരിക്കും അല്ലെ... ?
തോമ്സന്‍ : അതെ... ?
അച്ചു : അവിടെ .....?...
തോംസണ്‍ :  അവിടെ.. അവിടെയാണ് ഞാന്‍... അവിടെ  എനിക്ക് ബിസിനസ്‌ ഒക്കെയുണ്ട്..
അച്ചു : അപ്പോള്‍ ഇവിടെയെന്തിനാണ് വന്നത്.. ?
തോംസണ്‍ : എനിക്ക്  തല തെറിച്ച  ഒരു അനന്തരവന്‍ ഉണ്ട്.. അവന്‍ ഇവിടെ കോളേജില്‍ ഓരോ പ്രശ്നങ്ങള്‍ ഉണ്ടാക്കും പിന്നെ അത്.. തീര്‍ക്കാന്‍... ഞാന്‍ ഇടയ്ക്കു ഇത് പോലെ വരേണ്ടി വരും..
അച്ചു : ഇതാണ് .. സാറെ.. കുഴപ്പം.. വീട്ടില്‍ ഇതുപോലെ തലതെറിച്ച ഒന്ന് മതി മനുഷ്യന്റെ സമാധാനം മുഴുവന്‍ കളയാന്‍..
തോംസണ്‍ : നിങ്ങള്‍ ? എങ്ങോട്ടാണ് ... ?
അച്ചു : ഞാനും ബംഗ്ലൂര്‍ക്ക് ആണ്.. മകന്‍ അവിടെയാണ് കാണാന്‍ പോകുകയാണ്...

അങ്ങനെ..അച്ചുവും.. തോംസനും .. തമ്മില്‍ സംസാരിച്ചു.. തുടങ്ങി.. അവര്‍ രാഷ്ട്രീയം.. ക്രിക്കറ്റ്‌.. ആനുകാലിക സംഭവങ്ങള്‍ അങ്ങനെ പലതും..സംസാരിച്ചു..  ഈ സമയം പാവം തോംസണ്‍ അറിഞ്ഞിരുനില്ല അച്യുതന്‍ തന്റെ അവസരം വരാനായി കാത്തിരിക്കുകയായിരുന്നു.. എന്ന്..

 സമയം രാത്രി 11 :45  S1 - ലെ   മറ്റുയാത്രക്കാരെല്ലാം  .. ഉറക്കമായി.. പാവം തോംസണ്‍ അച്ചുവുമായി സംസാരിച്ചു.. രസം പിടിച്ചു.. ഉറങ്ങാതെ ഇരിക്കുകയായിരുന്നു..  ട്രെയിന്‍ വിജനമായ സ്ഥലത്ത് കൂടിയാണ് പോകുന്നത് .. എന്ന് തിരിച്ചറിഞ്ഞ അച്ചു.. പതുക്കെ വാതിലിനടുത്ത്.. ചെന്നു നിന്ന്.. പുറത്തേക്ക് നോക്കി.. എന്തോ അത്ഭുതം.. കണ്ടത്.. പോലെ..
അച്ചു : ഹായ് ... എന്ത് രസമാണ്.. ഇങ്ങനെ ഒന്ന്  ഇനി കാണാന്‍ പറ്റി എന്ന് വരില്ല... ദേ.. സാറെ നോക്കിക്കേ.. ?     
തോംസണ്‍ : എന്താണ് അവിടെ ?
അച്ചു : അത് പറഞ്ഞു ഞാന്‍ രസം കളയുന്നില്ല.... സര്‍.. ഒന്ന് വന്നു നോക്കിക്കേ..
പാവം തോംസണ്‍ ... തന്റെ മരണത്തിലേക്ക് ആണ് .. നടന്നടുക്കുന്നത് എന്ന് അറിയാതെ.. വാതിലിന്റെ അടുത്ത് ചെന്നു നോക്കി.. ഇതായിരുന്നു.. അച്യുതന്‍ കാത്തിരുന്ന അവസരം..വേറെ ആരും ഇതൊന്നും കാണുനില്ല എന്ന് ഉറപ്പു വരുത്തിയ ശേഷം തോസനെ ട്രെയിനില്‍ നിന്നും തളളി താഴെയിട്ടു...

ജാസിം : താന്‍ എന്തിനാണ് പെട്ടി എടുത്തു പുറത്തേക്ക് എറിഞ്ഞത് ?

അച്ചു : ഞാന്‍ അതിനു ശേഷം ..ആകെ ഒരു വല്ലാത്ത അവസ്ഥയിലായി.. എന്ത് ചെയ്യണം എന്ന് അറിയാതെ നിക്കുമ്പോള്‍ ആരോ ഇങ്ങോട്ട് വരുന്നത് കണ്ടു
അപ്പോള്‍ എന്നെ മാത്രം അവിടെ കണ്ടാല്‍.. അയാള്‍ക്ക് സംശയം തോന്നും എന്ന് എനിക്ക് തോന്നി അത് കൊണ്ട് ഞാന്‍ ..പെട്ടെന്ന് ആ പെട്ടി എടുത്തു വെളിയിലേക്ക് എറിഞ്ഞു എന്നിട്ട്.. അവിടത്തെ.. toilet -ല്‍ കയറി ഇരുന്നു..അയാള്‍ വന്നു നോക്കിയിട്ട് പോയ ശേഷം തിരിച്ചു ഇറങ്ങാം  എന്നാണ് ഞാന്‍ കരുതിയത്‌..പക്ഷെ.. എന്റെ കണക്കു കൂട്ടല്‍ തെറ്റിച്ചു കൊണ്ട്... രണ്ടു പേര്‍ അവിടെ തന്നെ വന്നിരുന്നു.. അവര്‍ ഉറങ്ങിയപ്പോഴേക്കും.. ഏകദേശം 4 - 4 :30  ആയികാണും ... ഇടയ്ക്കു ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ അവര്‍ കാണാതെ.. ഞാന്‍ ആ സ്റ്റേഷനില്‍ ഇറങ്ങി.. കാലത്ത്.. മറ്റൊരു ട്രെയിനില്‍ കയറി.. നാട്ടിലേക്ക് തിരിച്ചു..


ജാസിം : താന്‍ എങ്ങനെ ആ ബോഗിയില്‍ തന്നെ ടിക്കറ്റ്‌ എടുത്തു ?

അച്ചു : അത് എനിക്കറിയില്ല ... അത് ജാക്സനാണ് അതെല്ലാം ഏര്‍പ്പാട് ചെയ്തത്..


  സാംസന്‍ :  ജാസിം ..അനിയാ... നമിച്ചിരിക്കുന്നു.. നിന്നെ.. എങ്ങനെയാണ് താന്‍ ഇത് കണ്ടെത്തിയത്..

ജാസിം : അത്... നമ്മള്‍ ഈ intuition എന്നൊക്കെ പറയില്ലേ.. അത് പോലെയാണ് സര്‍.. ഇല്ല സര്‍.. കഴിഞ്ഞിട്ടില്ല... ഇനി നമുക്ക് ജാക്സനെ കൂടി അറസ്റ്റ് ചെയ്യണം..

 ജാസിമും ഭാസ്കരനും കൂടി ജാക്സനെ തേടിയിറങ്ങി...
                                             ................തുടരും ...............
free counters

Friday, May 25, 2012

കൊച്ചുവേളി To ബാംഗ്ലൂര്‍ : അധ്യായം-6 (TURNING-POINT)

                                         






                                            ജോര്‍ജ് പറഞ്ഞത് അനുസരിച്ചു ജാസിം സ്റെഷനിലേക്ക് പോയി.. ഇത് വരെ കേസില്‍ ഉണ്ടായ കാര്യങ്ങള്‍ സാംസന്‍ ഒരു ഫയലില്‍ ആക്കി ജാസിമിന് കയ്‌  മാറി


സാംസന്‍ : അനിയാ... അന്ന് നീ  ചോദ്യം ചെയ്യാനായി വിളിച്ചപ്പോള്‍ വരാതിരുന്ന കുറച്ചു പേരെ ചുറ്റിപ്പറ്റിയായിരുന്നു  ..എന്റെ അന്വേഷണം..അതില്‍ കുറച്ചു പേരെ ഞാന്‍  ചോദ്യം ചെയ്തെങ്കിലും കാര്യമായ വിവരങ്ങള്‍ ഒന്നും കിട്ടിയില്ല.. 
 പിന്നെ.. അകെ..ഒരു സാദ്യത ഉള്ളത്... 55 വയസ്സ് പ്രായമുള്ള  കേശവന്‍ നായര്‍ എന്നയാളുടെ അഡ്രസ്സും പേരും എല്ലാംവ്യാജമാണെന്ന്    എനിക്ക് മനസ്സിലായി... പക്ഷെ... ആ വ്യാജ അഡ്രെസ്സില്‍ നിന്നും എന്ത്.. എങ്ങനെ കണ്ടുപിടിക്കാനാണ്.. എനിക്കുറപ്പാണ്... അയാള്‍ തന്നെയാണ് കൊലപാതകി... പക്ഷെ.. അയാളിലേക്ക് നമ്മളെ എത്തിക്കാന്‍ കഴിയുന്ന.. ഒരു തെളിവും അയാള്‍ ബാക്കിവെചിട്ടില്ല. പിന്നെ..... ഇനി ആ ലിസ്റ്റില്‍ ചാര്‍ളി എന്നാ ഒരാള്‍ മാത്രമേ.. ബാക്കിയുള്ളൂ.. ബാക്കിയുള്ളവരെയെല്ലാം ഞാന്‍  ചോദ്യം ചെയ്തു കഴിഞ്ഞു.. സംഭവം രാത്രിയായതുകൊണ്ട്.. ഒരുത്തനും ഒന്നും പറയാന്‍ കഴിഞ്ഞില്ല.. എല്ലാവരും നല്ല ഉറക്കമായിരുന്നു.. എന്ന്... ആ  പിന്നെ അവരെ പറഞ്ഞിട്ട് കാര്യമില്ല.. പിന്നെയാ ..ചാര്‍ളി ഉടനെ തന്നെ  എന്നെ വന്നു കാണാം  എന്ന്  പറഞ്ഞിട്ടുണ്ട്.. 
                
                  ഈ കേസ് നീ വളരെ താല്പര്യത്തോടെ അന്വേഷിച്ചിരുന്നതാണ്  ..ഇതില്‍ നിന്നും നിന്നെ മാറ്റിയപ്പോള്‍ നിന്നെ അത് വല്ലാതെ വേദനിപ്പിച്ചു എന്നൊക്കെ ജോര്‍ജ് എന്നോട് പറഞ്ഞു... അതുകൊണ്ട് ഞാന്‍ തന്നെയാണ് ജോര്‍ജിനോടു പറഞ്ഞത്.. ഇത് നീ തന്നെ അന്വേഷിക്കട്ടെ.. പകരം.. നീ ഇപ്പോള്‍ അന്വേഷിക്കുന്ന  സുമേഷ്-ന്റെ കേസ് ഞാന്‍ അന്വേഷിക്കാം എന്ന്...  പറഞ്ഞപ്പോലെ.. അതിന്റെ കാര്യം എങ്ങനാ... ? അതിന്റെ details പറ കേള്‍കട്ടെ....
                  
                      ജാസിം സുമേഷിന്റെ കേസിനെകുറിച്ചുള്ള കാര്യങ്ങള്‍ സാംസണ്    വിവരിച്ചു കൊടുത്തു ..ആ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കയ്‌ മാറുകയും ചെയ്തു..


         തോംസണ്‍ മരിച്ചിട്ട് ഇപ്പോള്‍ 1 മാസം ആയിരിക്കുന്നു.. ഇനി യാത്രക്കാരില്‍ നിന്നും കൂടുതല്‍ വിവരം ഒന്നും കിട്ടില്ല എന്ന് ജാസിമിന്  തോന്നിയത്  കൊണ്ട്.. തോംസണ്‍ - ന്റെ ശത്രുക്കളെ ചുറ്റിപറ്റി അന്വേഷിക്കാന്‍ ജാസിം തീരുമാനിച്ചു... അതിനു വേണ്ടി തോംസണ്‍ ഭാര്യയെയും മകളെയും ചോദ്യം ചെയ്യാനായി  തോംസണ്‍-ന്റെ  banglorile വീട്ടിലേക്കു പോയി....


ജാസിം : സോറി.. ഈ സമയത്ത് നിങ്ങളെ ബുദ്ധിമുട്ടിക്കാതെ വേറെ നിവൃത്തിയില്ല .
ആലീസ് : എന്താണ് നിങ്ങള്‍ക്ക് അറിയേണ്ടത്  ?
ജാസിം : തോംസനു ശത്രുക്കള്‍ ആരെങ്കിലും ഉണ്ടായിരുന്നോ... ?
ആലീസ് : ഇച്ചായന്‍ എല്ലാവരോടും വളരെ.. സ്നേഹത്തോടെയാണ് പെരുമാറിയിരുന്നത്.. ആരെയും വെറുപ്പിക്കുന്ന രീതിയില്‍ മുഖം കറുത്ത് ഒരു വാക്ക്  പറയുന്നത് പോലും ഞങ്ങള്‍ കണ്ടിട്ടില്ല... പിന്നെ എങ്ങനെയാണു സര്‍ ശത്രുക്കള്‍ ? ഇച്ചായന്  ആകെയുള്ള ഒരു മാനസിക വിഷമം ജാക്സനെ കൊണ്ടായിരുന്നു.. എവിടെപ്പോയാലും..എന്തെങ്കിലും ഒക്കെ പ്രശ്നങ്ങള്‍ ഉണ്ടാക്കി.. അവന്‍ ഇച്ചായന്റെ സമാധാനം തകര്‍ക്കും.. അവസാന നാള്‍  വരെയും അവന്‍ ഇച്ചായനു   യാതൊരു സമാധാനവും കൊടിത്തിട്ടില്ല..
ജാസിം :  ജാക്സണ്‍ നിങ്ങളുടെ ആരാണ്  ? അയാളുടെ മാതാപിതാക്കള്‍ ?
  ആലീസ് : ജാക്സണ്‍ എന്റെ സഹോദരന്റെ മകനാണ്.. വര്‍ഷങ്ങള്‍ക്കു മുമ്പ്  എന്റെ ചേട്ടന്‍ ആരോണും ഭാര്യ ലൂസിക്കും വയ്കി ജനിച്ച മകനാണ് ജാക്സണ്‍. ചേട്ടന് ഇച്ചായന്റെതിനെക്കാള്‍ വലിയ ഒരു ബിസിനസ്‌ സാമ്രാജ്യം ആണ് ഉണ്ടായിരുന്നത്.. ഇച്ചായന്റെ വളര്‍ച്ചയുടെ പല ഘട്ടങ്ങളിലും ചേട്ടന്‍ ഞങ്ങളെ ഒരുപാട് സഹായിച്ചിട്ടുണ്ട്..  അതിന്റെ നന്ദിയും സ്നേഹവും എന്നും ഞങ്ങള്‍ക്ക് ചേട്ടനോട് ഉണ്ടായിരുന്നു.. ഒരിക്കല്‍ പള്ളിയ്യില്‍ പ്രാര്‍ത്ഥിച്ചു.. മടങ്ങുന്ന വഴിയില്‍ വെച്ച് ഒരു ലോറിയുമായി അവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കൂട്ടിയിടിച്ചു..ലൂസി അവിടെവെച്ചു തന്നെ മരിച്ചു.. ഇചായനെ  I .C .U വില്‍ 2 -.3 മണിക്കൂര്‍ കിടത്തിയിരുന്നു.... അന്ന് ഞങ്ങളെ അടുത്ത് വിളിച്ചു ഒരു കാര്യം  മാത്രമേ ചേട്ടന്‍ ആവിശ്യപെട്ടുള്ളൂ  അത് ജാക്സനെ   ഇനി സ്വന്തം മകനെ പോലെ നോക്കണം എന്നായിരുന്നു..


ജാസിം : അപ്പോള്‍ അപകടം നടക്കുമ്പോള്‍ ജാക്സണ്‍ അവരുടെ കൂടെ ആയിരുന്നില്ലേ  ?


ആലീസ് : ഇല്ല അവനെ ഇവിടെ എന്റെയടുത്ത് ആക്കിയിട്ടാണ് അവര്‍ പോയത്.. അവനെ പള്ളിയില്‍ കൊണ്ട് പോയാല്‍ പ്രാര്‍ത്ഥിക്കാന്‍ വരുന്ന ബാക്കിയുള്ളവരുടെ സമാധാനം  കൂടി ഇവന്‍ ഇല്ലാതാക്കും എന്ന് ആണ് അന്ന് ലൂസി പറഞ്ഞത്..
         
ജാസിം : ആള്‍ അപ്പോള്‍ പണ്ട് മുതലേ ബാക്കിയുള്ളവര്‍ക്ക്  ഒരു തല വേദന ആയിരുന്നുവെല്ലേ ?


ആലീസ് : അതെ.. അവരുടെ മരണ ശേഷം.. ഞങ്ങള്‍ അവനെ ശേര്‍ലിക്കും.. ഷാരോണ്‍ - നും ഒപ്പം സ്വന്തം മകനെ പോലെ തന്നെയാണ് നോക്കിയത്.. എന്നിട്ടും..
ജാസിം : എന്നിട്ടും... ?
ആലീസ് : അവന്‍ ഇങ്ങനെയൊക്കെ ആയിത്തീര്‍ന്നു..
ജാസിം : പിന്നീട് അപ്പോള്‍ ആരോനിന്റെ സ്ഥാപനങ്ങള്‍ ഒക്കെ ആരാണ് നോക്കിയിരുന്നത്  ?
ആലീസ് : ഇച്ചായന്‍ തന്നെയാണ്  അതെല്ലാം നോക്കി നടത്തിയിരുന്നത്.. രണ്ടു സ്ഥാപനങ്ങളും കൂടി നോക്കി നടത്താന്‍ കഴിയാത്തതിനാലും നമ്മുടെ ഫാക്ടറി അത്ര  ലാഭത്തില്‍ അല്ലാതിരുന്നതിനാലും  ഇച്ചായന്‍ അത് വിറ്റു എന്നിട്ട് ഇച്ചായന്റെ   മുഴുവന്‍ ശ്രദ്ധയും ചേട്ടന്റെ സ്ഥാപനങ്ങലില്‍ തന്നെ കേന്ദ്രീകരിച്ചു . ജാക്സണ്‍ കാര്യപ്രാപ്തി എത്തുമ്പോള്‍ ഇതെല്ലം അവനു തിരിച്ചു നല്‍കേണ്ടതാണ്.. പക്ഷെ.. ജാക്സണ്‍ - ന്റെ സ്വഭാവം ഇങ്ങനെയാണെങ്കില്‍.. മാസങ്ങള്‍ കൊണ്ട് അവന്‍ ഇതെല്ലം വിറ്റു തുലക്കും.. അവന്‍ ഒന്ന് നന്നാവാന്‍  ഇച്ചായന്‍ പ്രാര്‍ത്ഥിക്കാത്ത ദിവസങ്ങള്‍ ഇല്ല ....
 ജാസിം : നിങ്ങള്‍ ഇവിടെ താമസിക്കുമ്പോള്‍  ജാക്സനെയും ശാരോനെയും തിരുവനന്തപുരത്തേക്ക് അയച്ചത് എന്തിനാണ് ?


ആലീസ് : വലുതായപ്പോള്‍ ജാക്സണ്‍ ഞങ്ങള്‍ക്ക് ഒരു വലിയ തലവേദനയായി മാറി. പല പോലീസ് കേസുകളും കാരണം .. അവനു ബംഗ്ലോരില്‍ നില്ക്കാന്‍ കഴിയാത്ത അവസ്ഥയായി .അങ്ങനെയാണ് ജാക്സനെ തിരുവനന്തപുരത്തേക്ക് അയക്കാന്‍ തീരുമാനിച്ചത്.. പക്ഷെ.. അവനെ ഒറ്റയ്ക്ക് വിട്ടാല്‍ ശെരിയാവില്ല.. അത് കൊണ്ട് ഞങ്ങളുടെ പൊഞ്ഞുമോന്‍ ശരോനിനെയും കൂടി ഇച്ചായന്‍ അയച്ചത്.. എനിക്ക് സമ്മതമായിരുന്നില്ല.. അന്ന് ഞാന്‍ കുറേക്കൂടി നിര്‍ബന്ധിചിരുനെങ്കില്‍ എന്റെ മകന്‍ ഇപ്പോള്‍ ഇവിടെ ഉണ്ടാകുമായിരുന്നു... ( ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ആലീസ് പൊട്ടി കരഞ്ഞുപോയി.. )


ഷേര്‍ലി : ഞാനും അന്ന് പപ്പയോടു പറഞ്ഞതാണ്‌ ചേട്ടനെ ജാക്സന്റെ കൂടെ അയക്കേണ്ട എന്ന്..


സോറി സര്‍ ഇനി ഞങ്ങള്‍ക്ക് ഇന്ന് ഒന്നും പറയാന്‍ കഴിയും എന്ന് തോന്നില്ല.. (കരയുന്ന ആലീസിനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ട്‌.. ഷേര്‍ലി ആലീസിനെയും കൊണ്ട് മുറിയിലേക്ക് പോയി.. )


   ജാസിം വിചാരിച്ച പോലെ ഒരു  ശത്രുവിനെകുറിച്ച് പോലും  ഒരു സൂചനപോലും ലഭിക്കാത്തതിനാല്‍ നിരാശനായി തിരികെ നാട്ടിലേക്കു മടങ്ങി..


അന്വേഷണം ആകെ വഴിമുട്ടി.. അടുത്ത ദിവസം ജാസിം ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചു ഇരിക്കുമ്പോളാണ് ചാര്‍ളി.. സ്റെഷനിലേക്ക് കടന്നു വന്നത്..
ചാര്‍ളി : സര്‍ ,
ജാസിം : ആരാണ് :
ചാര്‍ളി : ഞാന്‍ ചാര്‍ളി.. സാംസന്‍ സാറിനെ കണ്ടപ്പോള്‍ സാറാണ് ഇനി ആ കേസ് അന്വേഷിക്കുന്നത് എന്ന് പറഞ്ഞു.. എന്താണ് സര്‍ അറിയേണ്ടത്..  ?
ജാസിം :  താന്‍ അന്ന് എവിടെയായിരുന്നെടോ ?  താന്‍ ഒഴികെ ബാക്കിയുള്ളവരെയെല്ലാം ഞങ്ങള്‍ ദിവസങ്ങള്‍ക്കു മുമ്പേ ചോദ്യം ചെയ്തു കഴിഞ്ഞു...


ചാര്‍ളി : സര്‍ , ക്ഷമിക്കണം ..ഞാന്‍ ചിക്കന്‍-പോക്സ് ആയതുകൊണ്ടാണ് വരാതിരുന്നത്.. ആ കാര്യം ഞാന്‍ സാംസന്‍ സാറിനോട് പറഞ്ഞിരുന്നല്ലോ ...
പിന്നെ... സര്‍.. അതിനു വേണ്ടി എന്നെ പേടിപ്പിക്കാന്‍ വെറുതെ കള്ളമൊന്നും പറയേണ്ട ആവിശ്യമില്ല..
ജാസിം  : ഞാന്‍ ... ഞാന്‍.. കള്ളം പറഞ്ഞെന്നോ ? എന്ത് കള്ളമാണെടോ ഞാന്‍ തന്നോട് പറഞ്ഞത്.. (ദേഷ്യത്തില്‍)
ചാര്‍ളി : അതെ... സര്‍..
സര്‍  കള്ളമാണ് പറഞ്ഞത്... ആ ട്രെയിനില്‍ ഉണ്ടായിരുന്ന വേറെ ഒരാളെ ഞാന്‍ ഇപ്പോള്‍ ഇവടെ കണ്ടല്ലോ .. സ്റെഷനില്‍ നിന്നും ഇറങ്ങി പോകുന്നത്..
ജാസിം : ട്രെയിനില്‍ ഉണ്ടായിരുന്ന വേറെ ഒരാള്‍ ഇപ്പോള്‍ ഇവിടെ നിന്നും ഇറങ്ങിപ്പോയെന്നോ.. ?
ജാസിം വേഗം... ചാര്‍ളിയെ തട്ടി മാറ്റി ഇറങ്ങി.... പുറത്തേക്ക് ഓടി..
                                                   
                                                     ........തുടരും ...........
free counters