Friday, April 22, 2016

THE GUEST (5. MYSTERY)

ആദി : ദിവകരേട്ടാ..സത്യമായിട്ടും ഇത് തന്നെയാണോ..കേരളത്തിലെ ജില്ലകൾ ?...

ഈ ചോദ്യം  കേട്ട ടോണി പറഞ്ഞു ..ഭാഗ്യം മഹാ ഭാഗ്യം കേരളത്തിന്റെ പേര് മാറ്റി കോവളം എന്ന് പറഞ്ഞില്ലെല്ലോ ...ഇയാള് കുറെ നേരമായി....തുടങ്ങിയിട്ട് ..

എന്ന് പറഞ്ഞുകൊണ്ട് ആദിയുടെ അടുത്തേക്ക് ആദിയെ തല്ലാനടുത്ത ടോണിയെ ദിവകരാൻ തടഞ്ഞു ...

ദിവാകരൻ : ടോ..താൻ ഒന്ന് അടങ്ങ്‌..

ആകെ തളർന്നു ഇരുന്ന ആദിയെ ദിവകരൻ സമാധാനിപ്പിച്ചു..മോനെ സഹായിക്കാൻ കഴിയുന്ന ഒരാളെ എനിക്കറിയാം..ഒരു പക്ഷെ മോൻ പറയുന്നത് എല്ലാം മനസിലാക്കാൻ അയാൾക്ക്‌ കഴിഞ്ഞേക്കും നാളെ തന്നെ നമ്മൾ അദ്ദേഹത്തെ കാണാൻ പോകുന്നു..

 ഈ ദിവാകരേട്ടൻ എന്തിനുള്ള പുറപ്പാടാണെന്നു ടോണിക്ക്  മനസിലായില്ല ..ആദി ഇല്ലാത്ത ഒരു സമയം നോക്കി ടോണി ദിവകരനോട് അതിനെ കുറിച്ച് ചോദിച്ചു ...

ടോണി : ചേട്ടൻ എന്ത് കണ്ടിട്ടാ അവനു അങ്ങനെ ഒരു വാക്ക് കൊടുത്തത് ..അവനെ വല്ല മന ശാസ്ത്രജ്ഞന്റെ അടുത്താണ് കൊണ്ട് പോകേണ്ടത് ..അവനു നല്ല മുഴുത്ത വട്ടാണ് ..അവനെ സഹായിക്കാൻ പറ്റിയ ആളെ നിങ്ങൾക്ക് അറിയാം എന്ന് പറയുന്നത് കേട്ടു ...അത് ആരാ ..ഞാനും കൂടി ഒന്ന് അറിയട്ടെ ...

ദിവാകരൻ : പ്രശസ്ത മന ശാസ്ത്രജ്ഞൻ  ഡോ : ഐസക്ക് പോൾ..

.ടോ...ബുദ്ധി വേണമെടോ..ബുദ്ധി ...ഇങ്ങനെയല്ലാതെ എങ്ങനെയാടോ ..അവനെ ഡോക്ടറിന്റെ അടുക്കലേയ്ക്ക് കൊണ്ട് പോകുക .."മോനേ ആദി നിനക്ക് നല്ല മുഴുത്ത വട്ടാണ് നമുക്ക് നാളെ ഒരു ഡോക്ടറെ കാണാം എല്ലാം ശെരിയാകും.." എന്ന് പറയണമായിരുന്നോ ...ഞാൻ ...

ടോണി : ഓ അത്രയ്ക്കും ഞാൻ ചിന്തിച്ചില്ല ...

നാളെ രാവിലെ ആദിയെ കാണിക്കാൻ താനും കൂടി വരാം എന്ന് ദിവാകരനോട് പറഞ്ഞ ശേഷം ടോണി അവിടെ നിന്നും പോയി . അന്ന് തന്നെ ദിവാകരൻ മനശാസ്ത്രജ്ഞൻ ആയ ഡോ : ഐസക് പോളിനെ വിളിച്ചു ആദിയെ കണ്ടെത്തിയത് മുതൽ തിരുകുളവും മായൻ കുളവും വരെയുള്ള വിവരങ്ങൾ പറഞ്ഞു...

എല്ലാം കേട്ട ഐസക്കിന് ആദി വളരെ interesting കേസ് ആയിരിക്കും എന്ന് തോന്നി..തന്റെ എല്ലാ തിരക്കുകളും മാറ്റി വെച്ചു പിറ്റേ  ദിവസം രാവിലെ ആദിയെ കാണാൻ സമയം മാറ്റി വെച്ചു.

അടുത്ത ദിവസം രാവിലെ ആദിയും ടോണിയും ദിവാകരനും കൂടി ഐസക്കിന്റെ അടുത്തെത്തി..

ഡോ : ഐസക്ക് നല്ല വെളുത്തു ഒരു ബുല്ഗാൻ തടിയൊക്കെ വെച്ചു തലയിൽ ഒരു മുടി പോലും ഇല്ലാത്ത ഒരു സുമുഗനായ ഒരു വ്യക്തിയായിരുന്നു...

പുഞ്ചിരിച്ചു കൊണ്ട് ഐസക്ക് അവരെ തന്റെ വീട്ടിലേയ്ക്ക് സ്വീകരിച്ചു..തത്കാലം ആദിയോട് മാത്രമായി ചിലത്‌ സംസാരിക്കേണ്ടത് കൊണ്ട് ടോണിയോടും ദിവാകരനോടും പുറത്ത് കാത്തിരിക്കാൻ പറഞ്ഞ ശേഷം..ആദിയെയും കൂട്ടി തന്റെ ചികിത്സാ മുറിയിലേക്ക് പോയി..


ഐസക്ക് : ആദിത്യൻ....ആദി.....തിരുകുളം കാരനാണ് ആല്ലേ ? 
ആദി : അതേ..ഡോക്ടർ..

ഐസക്ക് : ഞാൻ നിങ്ങളോട് ചില വ്യക്തികളുടെ പേരുകൾ പറയും..അവരെ അറിയാമോ എന്ന് പറയണം..

ഐസക്ക് : മഹാത്മാ ഗാന്ധി..

ആദി : അറിയാം...നമ്മുടെ രാഷ്ട്രപിതാവല്ലേ ? ആർക്കാണ് അത് അറിയാത്തത് ?

ഐസക്ക് : ഉത്തരം യെസ് ഓർ നോ പറഞാൽ മതി..

ആദി : ഓ ..ശെരി 

ഐസക്ക് : ആൽബെർറ്റ് ഐൻസ്റ്റൈൻ 
ആദി : നോ
ഐസക്ക് : അമിതാബ് ബച്ചൻ 
ആദി : നോ

ഡോ : ഐസക്ക്‌ ജീവിതത്തിലെ വിവിധ മേഘലകളിലെ അനേകം മഹത് വ്യക്തികളുടെ പേരുകൾ ഇങ്ങനെ ചോദിച്ചു കൊണ്ടിരുന്നു...അതിൽ പലതിനും ആദി നോ പറഞ്ഞത് ഐസക്കിന്റെ സംശയം കൂടുതൽ ബലപെടുത്തി.

ഒടുവിൽ 

ഐസക്ക്‌ : ആദി നമ്മുടെ കേരളത്തിൽ എത്ര ജില്ലകൾ ഉണ്ട് ?

ആദി : 12

ഐസക്ക്‌ : അമേരിക്കൻ പ്രസിഡന്റ്‌ ആരാണ് ?

ആദി : ജോൺ വിൽഫ്രെഡ് 

പിന്നെയും കുറെ ചോദ്യങ്ങളും ഐസക്ക്‌  ആദിയോട് ചോദിച്ചു 
എല്ലാം കഴിഞ്ഞു ഐസക്ക്‌ അടുത്തിരുന്ന  ഒരു  ഗ്ലാസിലെ വെള്ളം എടുത്ത്‌ കുടിച്ച ശേഷം...

ഐസക്ക്‌ : ഞാൻ ഇനി പറയുന്നത് നിങ്ങൾ ശ്രദ്ധയോടെ കേൾക്കണം..എനിക്ക് മനസ്സിലായിടത്തോളം നിങ്ങൾ ഇപ്പോൾ ഉള്ളത് നിങ്ങളുടെ ലോകത്ത് അല്ല..

ആദിക്ക് അത് കേട്ടപ്പോൾ ദേഷ്യമാണ് വന്നത്..

ആദി : ഇത് പറയാനാണോ ഡോക്ടർ എന്നോട് ഇത്രയധികം ചോദ്യങ്ങൾ ചോദിച്ചത് ? നിങ്ങൾ ചോദിച്ച എല്ലാത്തിനും ഞാൻ കൃത്യമായി ഉത്തരം പറഞ്ഞില്ലേ..

ഇനി ഇപ്പോൾ നിങ്ങൾ പറയാൻ പോകുന്നത് എനിക്ക്  ഭ്രാന്താണ് ..ഞാൻ സ്വയം സങ്കല്പിച്ചു ഉണ്ടാക്കിയ ഒരു ലോകത്തിലാണ് ഞാൻ ജീവിക്കുന്നത് എന്നല്ലേ..മതി ഡോക്ടർ നമുക്ക് ഇത് ഇവിടെ വെച്ചു നിർത്താം..

ഇത്രയും പറഞ്ഞു...കസേരയിൽ നിന്നും എഴുന്നേറ്റു പോകാൻ ഒരുങ്ങിയ ആദിയെ ഐസ്സക്ക് പിടിച്ചു നിർത്തിയിട്ടു പറഞ്ഞു..

No, what I mean is exactly what I said..You are not in your world. This is a parallel universe ...!

ആദി അത് കേട്ട് സ്തംഭിച്ചു നിന്നു..

ഐസക്ക്‌ തുടർന്നു...

സത്യത്തിൽ ഈ universe എന്ന വാക്ക് തന്നെ ഒരു കള്ളമാണ്..ആദി..ഇപ്പോൾ ശാസ്ത്രം വിശ്വസിക്കുന്നത് ഈ പ്രപഞ്ചം ഒരു multi-verse ആണെന്നാണ് അതിൽ ഒന്ന് മാത്രമാണ് ഞങ്ങൾ ജീവിക്കുന്ന ഈ "universe"..മറ്റൊരു universe -ൽ  ആയിരുന്നു കുറച്ചു നാൾ മുൻപ് വരെ നിങ്ങൾ ജീവിച്ചിരുന്നത്..

ആദി : ഡോക്ടർ നിങ്ങൾ എന്തൊക്കെയാണ് ഈ പറയുന്നത് എനിക്ക് ഒന്നും മനസ്സിലാകുന്നില്ല.

ഐസക്ക്‌ : കണ്ടോ....ആദി....നിങ്ങളുടെ അനുഭവം കേട്ടപ്പോഴാണ് എനിക്ക് ഈ multi-verse എന്ന concept -ൽ കൂടുതൽ വിശ്വാസം ആയത്..പക്ഷെ അത് അനിഭവിച്ച നിങ്ങൾക്ക് പോലും അത് മനസ്സിലാക്കാനോ..ഉൾകൊള്ളാനോ കഴിയുന്നില്ലെങ്കിൽ ഇതിനെ കുറിച്ച് കേട്ട് കേൾവി പോലും ഇല്ലാത്ത ആ പാവങ്ങൾ നിങ്ങൾക്ക് വട്ടാണ് എന്ന് പറയുന്നതിന് അവരെ കുറ്റം പറയാൻ പറ്റുമോ ?

ആദി : ഡോക്ടർ എന്താണ് പറഞ്ഞു വരുന്നത്..എനിക്ക് എന്താണ് സംഭവിച്ചത് ?

ഐസക്ക്‌ : ഈ പ്രപഞ്ചത്തിൽ നമ്മൾ universe എന്ന് പറയുന്ന ഭൂമിയും മറ്റു ഗ്രഹങ്ങളും അടങ്ങുന്ന ഈ ലോകം പോലെ അനേകം "universe" കൾ ഉണ്ട്..അതിൽ പത്തെണ്ണം എടുത്താൽ ചിലപ്പോൾ അഞ്ചു എണ്ണത്തിൽ ഞാൻ ജനിച്ചിട്ട്‌ കൂടി ഉണ്ടാവില്ല..അല്ലെങ്കിൽ ഞാൻ ഡോക്ടർ ആയിരിക്കണം എന്നില്ല..

ചില ലോകങ്ങൾ വളരെയധികം സാമ്യതകൾ ഉള്ളവയായിരിക്കും..ബാക്കി എല്ലാം ഒന്ന് തന്നെ..പക്ഷെ നിങ്ങൾ ഈ ലോകത്തിൽ ഇന്ന് ഇടുന്ന  shirt  പച്ചയാണെങ്കിൽ മറ്റൊരു ലോകത്ത് മഞ്ഞയാകാം..

ചിലപ്പോൾ..... ചിലപ്പോൾ..... ഒരു ലോകത്ത് ഈ ഭൂമി തന്നെ ഉണ്ടാകണം എന്നില്ല..അല്ലെങ്കിൽ ചിലപ്പോൾ നമ്മുടെ ഭൂഖണ്ഡങ്ങളുടെ ആകൃതി ഇങ്ങനെ  ആകണമെന്നില്ല.... അങ്ങനെ സദ്യതകൾ അനവധിയാണ് എന്നല്ല അനന്തമാണ്‌ ..എന്ന് തന്നെ പറയാം

ആദി : അപ്പോൾ ഡോക്ടർ പറയുന്നത് ഞാൻ എങ്ങനെയോ ഈ ലോകത്തിൽ എത്തിപെട്ടു എന്നാണോ ?

ഐസക്ക്‌ : Exactly !..നിങ്ങൾക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകും പക്ഷെ അതാണ്‌ സത്യം..നിങ്ങൾ എന്നോട് പറഞ്ഞ ഉത്തരങ്ങളിൽ പകുതിയും തെറ്റായിരുന്നു..ഈ ലോകത്തിലെ പല മഹത് വ്യക്തികളും നിങ്ങളുടെ ലോകത്തിൽ ഇല്ല.. വിശ്വാസമില്ലെങ്കിൽ താങ്കൾ തന്നെ നോക്കികോളൂ..ഐസക്ക്‌ തന്റെ മൊബൈൽ എടുത്ത്‌ ആദിയുടെ കൈയ്യിൽ കൊടുത്തു..ആദി സംശയം ഉള്ള ഓരോ കാര്യങ്ങളും സെർച്ച്‌ ചെയ്തു നോക്കി....ഡോക്ടർ പറയുന്നത് എല്ലാം ശെരിയാണ് എന്ന് കൂടുതൽ കൂടുതൽ ആദി മനസ്സിലാക്കി..അമേരിക്കയുടെ പ്രസിഡന്റ്‌ കേട്ട് കേൾവി പോലും ഇല്ലാത്ത ഏതോ ഒരു ജോർജ്  ബുഷ്‌ ആണ്  അത്രേ

ആദി എന്ത് ചെയ്യണം എന്നറിയാതെ ഐസക്കിനെ നോക്കി..

ഐസക്ക്‌ : Mr. ആദിത്യൻ..ഇങ്ങനെ വരുന്ന ആദ്യത്തെ ആൾ അല്ല താങ്കൾ.വിചിത്രവും വിരളവുമായ കുറച്ചു സംഭവങ്ങൾ ഞാൻ നിങ്ങളുടെ അറിവിലേക്കായി പറയാം..

  ആദി അത്ഭുതത്തോടെയുംഅതീവ താത്പര്യത്തോടെയും ഐസക്ക്‌ പറയുന്നത് കേൾക്കാൻ കാതോർത്തിരുന്നു...

                       ---തുടരും ---

Flag Counter

Thursday, April 21, 2016

THE GUEST (4. BELIVE ME...)

ആദിയുടെ അവസ്ഥ കണ്ടു താൻ ചെയ്തത് തെറ്റായിപ്പോയി എന്ന് തോന്നിയ  ദിവാകരൻ ആദിയുടെ തോളിൽകൈ വെച്ചുകൊണ്ട് പറഞ്ഞു  .....മോൻ എഴുന്നേൽക്ക് എന്നിട്ട് മുഖമൊക്കെ കഴുകി വാ എന്നിട്ട് വല്ലതും കഴിക്കൂ..അത് കഴിഞ്ഞു  ഓർമ്മയുള്ള കാര്യങ്ങൾ മോൻ ഞങ്ങളോട് പറ..ഞങ്ങൾ  സഹായിക്കാം 

അപ്പോഴേക്കും പുറത്ത് ടോണിയും  ഇന്നലെ ആദിക്ക് ചുറ്റും കൂടിയിരുന്നവരിൽ ചിലരും പുതിയ അതിഥിയെ കാണാൻ അവിടെ എത്തിയിരുന്നു ആദിയും ദിവാകരനും ഭക്ഷണം കഴിച്ച്‌ കഴിഞ്ഞു വരുന്നത് വരെ അവർ കാത്തിരുന്നു  
അതിനു ശേഷം ആദിയോട് അവന് ഓർമ്മയുള്ളതെല്ലാം പറഞാൽ അവനെ സഹായിക്കാം എന്ന് ടോണിയും കൂട്ടരും കൂടി വാക്ക് കൊടുത്തു. 

പ്രതീക്ഷയോടെ ആദി തന്റെ കഥ പറഞ്ഞു..താൻ dream  weaver ൽ എത്തിയത് മുതൽ ദിവാകരനെ പരിചയപെട്ടതും..അടക്കം അവസാനം ഓഫീസിൽ നിന്നും വന്നു കിടന്നു ഉറങ്ങിയതും പിറ്റേ ദിവസം തനിക്കു ഉണ്ടായ അനുഭവം വരെയുള്ളത് വള്ളി പുള്ളി വിടാതെ വിവരിച്ചു...എല്ലാം കേട്ട് കഴിഞ്ഞും അവരെല്ലാം ഒന്നും വിശ്വസിച്ചതായി ആദിക്ക് തോന്നിയില്ല..

ആദി : നിങ്ങളിൽ ഒരാൾക്ക്‌ പോലും എന്നെ വിശ്വാസമായിട്ടില്ല ആല്ലേ ?

നിരാശനായ ആദി തന്റെ കണ്ണിലെ നനവ്‌ തുടച്ച ശേഷം വിദൂരതയിലേക്ക് നോക്കി നിന്നു.

ദിവാകരൻ ആദിയുടെ തോളിൽ കൈ വെച്ചിട്ട് പറഞ്ഞു...ഞാൻ നിന്നെ വിശ്വസിക്കുന്നു...

ആദി സന്തോഷം കൊണ്ട് ദിവാകരനെ കെട്ടി പിടിച്ചു...

ടോണി ആഗ്യത്തിൽ എന്താ ഇത് എന്ന് ചോദിച്ചു..

ആദി കാണാതെ ദിവാകരൻ കണ്ണ് ചിമ്മി കാണിച്ചു...

ദിവാകരൻ : മോനേ.. മോന്റെ വീട്..അച്ഛൻ...അമ്മ..നാട്..സഹോദരങ്ങൾ..അവരെ കുറിച്ച് ഒന്നും പറഞ്ഞില്ലെല്ലോ...

ആദി ഒരു ദീർഘ നിശ്വാസത്തിനു ശേഷം പറഞ്ഞു..നിങ്ങൾക്ക് എന്നെ കുറിച്ച് എല്ലാം അറിയണം ഇല്ലെ..ശെരി ഞാൻ എന്നെയും എന്‍റെ കുടുംബത്തെയും കുറിച്ച് എല്ലാം പറയാം..

ആദി അവന്‍റെ കഥ പറഞ്ഞു തുടങ്ങി...
എന്‍റെ അച്ഛൻ ദാമോദരനും അമ്മ ആൻസിയും love  മാര്യേജ് ആയിരുന്നു..അത് കൊണ്ട് തന്നെ അവരുടെ ബന്ധുക്കൾ എല്ലാം ശത്രുക്കൾ  ആയി.. അമ്മയുടെ വീട്ടുകാർ അച്ഛനെതിരെ വധ ഭീഷണി വരെ മുഴക്കി...അമ്മയുടെ നിർബന്ധം കാരണംഅച്ഛനും അമ്മയും ശിവപുരം എന്ന പുതിയ സ്ഥലത്തേക്ക് താമസം മാറി..അച്ഛൻ ഒരു Textiles -ൽ ആയിരുന്നു ജോലി ചെയ്തിരുന്നത്..
ഏകദേശം രണ്ടു വർഷം കഴിഞ്ഞു എന്‍റെ ചേച്ചി ജിൻസി ജനിച്ചു..

അക്ഷമനായ ടോണി : ശരി..പിന്നെയും കുറച്ചു വർഷങ്ങൾക്കു ശേഷംനീയും

ആദി ടോണിയെ നോക്കി പറഞ്ഞു..

ഇല്ല ടോണിച്ചാ അത് അങ്ങനെ അത്ര എളുപ്പം ആയിരുന്നില്ല...ചേച്ചിക്ക് രണ്ടു വയസ്സുള്ളപ്പോഴാണ് അമ്മ എന്നെ ഗർഭം ധരിച്ചത്. അമ്മ ഏകദേശം എട്ട് മാസം ഗർഭിണിയായിരുന്ന സമയത്ത് അച്ഛന് കടയിലേയ്ക്ക് തുണിയെടുക്കാനായിട്ടു  കോയമ്പത്തൂർ പോകേണ്ടി വന്നു...അത് ഒഴിവാക്കാൻ അച്ചൻ ശ്രമിച്ചിരുന്നു...പക്ഷെ അവസാനം അച്ഛന് കോയമ്പത്തൂർ പോകേണ്ടി വന്നു..

അച്ഛൻ ഞങ്ങളുടെ അയല്കാരനായിരുന്ന ഗോപാലനേയും സുമതിയെയും പറഞ്ഞു എല്പിചിട്ടാണ് പോയത്.

അന്ന് രാത്രി അമ്മയ്ക്ക് പെട്ടെന്ന് വയറു വേദനയുണ്ടായി...അമ്മ സുമതി ചേച്ചിയെ വിവരം അറിയിച്ചു...ഗോപാലേട്ടനും..സുമതിയമ്മയും കുറേനേരം നോക്കിയിട്ടും ഓട്ടോ ഒന്നും കിട്ടാതിരുന്നത് കൊണ്ട് അത് വഴി വന്ന എല്ലാ വണ്ടികൾക്കും  കൈ കാണിച്ചു...ഒടുവിൽ ഒരു ടാക്സി കാർ  ആണ് നിർത്തിയത്....യാതൊരു പരിചയം ഇല്ലാതിരുന്നിട്ടും അദ്ദേഹം കാര്യത്തിന്റെ ഗൗരവം കണക്കാക്കി അയാളുടെ ജീവൻ കൂടി പണയപ്പെടുത്തിയുള്ള ഒരു മരണ പാച്ചിലിനു ഒടുവിൽ ഹോസ്പിറ്റലിൽ എത്തിച്ചു

കുറെ complications ഉണ്ടായിരുന്നെങ്കിലും മണിക്കൂറുകൾക്കു ശേഷം ഞാൻ ജനിച്ചു..മാസം തികയാതെയാണ് ഞാൻ ജനിച്ചത്‌ ..അന്ന് .. ലോറെൻസ് ചേട്ടൻ വന്നില്ലായിരുന്നെങ്കിൽ ഒരു പക്ഷെ ഇന്ന് ഞാൻ ഉണ്ടാകുമായിരുന്നില്ല..അന്ന് ലോറെൻസ് ചേട്ടൻ ആണ് ആവിശ്യമായ മരുന്നും മറ്റും മേടിച്ചു കൊണ്ട് വന്നതും..എന്‍റെ അച്ഛനെ വിവരം അറിയിച്ചതും എല്ലാം.എന്‍റെ അച്ഛനെകാൾ മുമ്പേ എന്നെ കണ്ടത് പോലും ലോറെൻസ് ചേട്ടനായിരുന്നു...എന്ന് ലോറെൻസ് ചേട്ടൻ തന്നെ പല തവണ എന്നോട് പറഞ്ഞിട്ടുണ്ട്

അതിനു ശേഷം ലോറെൻസ് ചേട്ടൻ ഞങ്ങളുടെ ഒരു നല്ല കുടുംബ സുഹൃത്തായി മാറി..അദ്ദേഹം ഞങ്ങളുടെ വീട്ടിലെ സ്ഥിരം ഒരു അതിഥിയായി മാറി..എന്നെ  സൈക്കിൾ ചവിട്ടാൻ പഠിപ്പിച്ചത് അദ്ദേഹം ആണ്. ഒരിക്കൽ ഞാൻ ചേച്ചിയെ പിറകിൽ വെച്ചു സൈക്കിൾ ചവിട്ടി വരുമ്പോൾ..ഒരു ഇറക്കത്തിൽ വെച്ചു സൈക്കിളിന്റെ വേഗത കൂടിയത് കണ്ടു ചേച്ചി സൈക്കിൾ നിന്നും എടുത്ത്‌ ചാടി..അന്ന് ചേച്ചിക്ക് കാര്യമായ പരിക്ക് പറ്റി..ഒരു കാലു ഒടിഞ്ഞു...ഇതറിഞ്ഞ അച്ഛൻ എന്നെ തല്ലാൻ നേരം അച്ഛനെ കാര്യങ്ങൾ പറഞ്ഞു സമാധാനിപ്പിച്ചു..എന്നെ തല്ലു കൊള്ളാതെ രക്ഷിച്ചതും ലോറെൻസ് ചേട്ടൻ ആയിരുന്നു....
പക്ഷെ ചേച്ചിയുടെ കാലിൽ സ്റ്റീൽ ഇടേണ്ടി വന്നു..അതിനു ശേഷം ചേച്ചിയ്ക്ക് പിന്നീട് ഒരിക്കലും സാധാരണ പോലെ നടക്കാൻ കഴിഞ്ഞിട്ടില്ല...

ടോണിയും ദിവാകരനും പരസ്പരം നോക്കി..ആദി പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു..പക്ഷെ അവർക്ക് അറിയേണ്ടിയിരുന്നത് അച്ഛൻ , അമ്മ , സ്ഥലം ഇവയായിരുന്നു..സത്യത്തിൽ ആദി വിശദമായി തന്നെ തന്റെ കഥ പറഞ്ഞെങ്കിലും അവർ ആകെ ശ്രദ്ധിച്ചത്

അച്ഛൻ : ദാമോദരൻ
അമ്മ : ആൻസി
സഹോദരി : ജിൻസി
സ്ഥലം : ശിവപുരം
പിന്നെ ഒരു ടാക്സി ഡ്രൈവർ ലോറെൻസ്

പിന്നെയും ആദി എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നത് ടോണി തടസ്സപെടുത്തി...
ടോണി : മതി...മതി..ഇനി കൂടുതൽ ഒന്നും ഞങ്ങൾക്ക് അറിയണമെന്നില്ല..

ദിവാകരൻ : മോൻ അകത്തു പോയി താര ചേച്ചിയോട് പറഞ്ഞാൽ മതി..എന്‍റെ ഏതെങ്കിലും ഒരു ഡ്രസ്സ്‌ എടുത്ത്‌ തരാൻ..മോൻ പോയി ഒരുങ്ങി വാ..നമുക്ക് ഇപ്പോൾ തന്നെ മോന്റെ നാട്ടിലേയ്ക്ക് പോകാം..

ആദി അകത്തേക്ക് പോയി..ആ സമയത്ത് പുറത്ത് ടോണിയും ദിവാകരനും മറ്റു ആളുകളും ആദിയെ എങ്ങനെ നാട്ടിൽ എത്തിക്കും എന്നതിനെ കുറിച്ച് ചർച്ച ചെയ്തു..

ഒരാൾ : ഇനി ഇപ്പോൾ നമ്മൾ വെറുതെ ഇതിന്റെ പിറകിൽ നടന്നു സമയം കളയേണ്ട ആവിശ്യം ഉണ്ടെന്നു എനിക്ക് തോന്നില്ല...ആ പയ്യനെ ശിവപുരത്തെക്കുള്ള ഒരു ബസ്സിൽ കയറ്റി വിട്ടാൽ പോരെ..

ദിവാകരൻ : ശിവപുരം...അങ്ങനെ ഒരു സ്ഥലം എനിക്കറിയില്ല...നിങ്ങൾക്ക് ആർക്കെങ്കിലും അറിയാമോ ?

ടോണി : ശെരിയാ..ഞാനും കേട്ടിട്ടില്ല....ഏത് ജില്ലയിൽ ആണ് എന്നെങ്കിലും അറിഞ്ഞിരുന്നെങ്കിൽ...

ഒരാൾ : ഈ കണ്ണൂരിൽ ഒരു ശിവപുരം ഉണ്ട്...
ദിവാകരൻ  : അവൻ വരട്ടെ നമുക്ക് ചോദിക്കാം .....

അവർ ആദി വരുന്നത് വരെ കാത്തിരുന്നു ..

കുറച്ചു നേരം കഴിഞ്ഞു  ആദി ഡ്രസ്സ്‌ മാറി വന്നു..

ദിവാകരൻ : മോൻ കണ്ണൂര് നിന്നാണോ വന്നത് ?

ആദി : നിങ്ങൾ എന്നെ കളിയാക്കുവാണോ ?..കണ്ണൂരോ അങ്ങനെ ഒരു സ്ഥലം ഉണ്ടോ ?..

അവർ എല്ലാവരും ഞെട്ടിപ്പോയി..കേരളത്തിലെ ജില്ലയായ കണ്ണൂര് എന്ന് കേട്ടിട്ട് പോലും ഇല്ലാത്ത ഒരു കേരളീയൻ...!!

ടോണി : അപ്പോൾ പിന്നെ ഇയാള് ഏതു ജില്ലകാരനാനെന്നു പറഞ്ഞെ..

ആദി : ഞാൻ തിരുകുളത്ത് കാരനാ ?

ദിവാകരൻ : എവിടെത്തുകാരൻ ?

ആദി : തിരുകുളം.. എന്താ കേട്ടിട്ടില്ലേ..തിരുകുളം..
ദിവാകരൻ : മോൻ എന്താ ഞങ്ങളെ കളിയാക്കുവാണോ ?

ആദി : സത്യമായിട്ടും ഞാൻ തിരുകുളം കാരനാ..അവിടത്തെ ശിവപുരം എന്ന ഗ്രാമത്തിലാണ് ഞാൻ ജനിച്ചത്‌..അവിടെ നിന്നും ആണ് ഞാൻ മായൻ കുളം എന്ന ഈ ജില്ലയിലേക്ക് ജോലിക്ക് വന്നത്..

ടോണിക്കു ഇതെല്ലാം കൂടി കേട്ട് ആകെ പ്രാന്ത് പിടിക്കുന്ന പോലെ തോന്നി..
ടോണി : എന്‍റെ പൊന്ന് ദിവാകരേട്ടാ.. ഇവന് പ്രാന്താണ്...ഒരു ശിവപുരവും.. തിരുകുളവും.. ദേ ഇപ്പോൾ എന്താടാ നീ പറഞ്ഞത് മായം കുളമോ ?

ആദി : മായം കുളം അല്ല മായൻകുളം..
നിങ്ങൾക്ക് വിശ്വാസമില്ലെങ്കിൽ മാപ്പ് എടുക്കു ഞാൻ കാണിച്ചു തരാം ശിവപുരം..

ദിവാകരൻ : നിങ്ങൾ ആ മൊബൈൽ എടുത്തു കുത്തി ആ കേരളത്തിന്റെ മാപ്പ്
എടുത്ത്‌ കാണിച്ചേ ഇവൻ ആ സ്ഥലം കാണിക്കിന്നത് ഒന്ന് കാണാമെല്ലോ..

ടോണി തന്‍റെ മൊബൈൽ എടുത്തു സെർച്ച്‌ ചെയ്തു..കേരളത്തിന്റെ ഒരു മാപ്പ് എടുത്ത്‌ കാണിച്ചു..എന്നിട്ട് ആദിയോട് ചോദിച്ചു..എവിടെടോ..തന്റെ തിരുകുളം ജില്ല ?

ആ മൊബൈൽ വാങ്ങി നോക്കിയ ആദി ഞെട്ടി പ്പോയി..ആദി കണ്ട കേരളം അങ്ങനെ ആയിരുന്നില്ല...
                                                   -----------തുടരും ------------

Flag Counter

Wednesday, April 20, 2016

THE GUEST (3. HELLO WORLD )

ആരോ മുഖത്ത്  വെള്ളം ഒഴിച്ചപ്പോഴാണ് ആദി എഴുന്നേറ്റത്‌. ചുറ്റും കുറെ തലകൾ കാണാം..അതിൽ പരിചയമുള്ള ഒരു തല ആദി കണ്ടു.. ആദി കണ്ണ് തുറന്നത് കണ്ട ആരോ വിളിച്ചു പറഞ്ഞ് ദിവാകരേട്ടാ ദേ  അയാൾ  കണ്ണ് തുറന്നു... ആദി ദിവാകരേട്ടനെ കണ്ടതും പിടഞ്ഞെഴുന്നേറ്റു ദിവാകരന്‍റെ കൈയ്യിൽ കയറി പിടിച്ചിട്ട്‌ പറഞ്ഞ് എന്‍റെ പൊന്ന് ദിവാകരേട്ടാ..എനിക്ക് ഒന്നും മനസിലാകുനില്ല..ചേട്ടനെങ്കിലും ഒന്ന് പറ എന്താണ് ഈ സംഭവിക്കുന്നത്‌ ? 

ആദിയുടെ ചോദ്യം കേട്ട് ദിവാകരന് അത്ഭുതമായി..ഇവന് എങ്ങനെ എന്‍റെ പേര് അറിയാം ? ഇവൻ ഇത്രയും പേര് ഇവിടെയുള്ളപ്പോൾ എന്തിനാണ് എന്നെ തന്നെ ഇവൻ കടന്നു പിടിച്ചത്...അങ്ങനെ അനേകം ചോദ്യങ്ങൾ ദിവാകരന്റെ മനസ്സിൽ ഉയർന്നു വന്നു 

ദിവാകരൻ : മോനേ.. 

ദിവാകരന്റെ പതിവ് മോനേ എന്നുള്ള വിളി കേട്ടപ്പോൾ ആദിക്ക് പാതി സമാധാനമായി.. 

ആദി : ചേട്ടാ..എന്താണ് ഇതെല്ലാം ?

ദിവാകരൻ : മോനേ..സത്യത്തിൽ നീ ആരാണ് ? നിന്നെ ഇതിനു മുൻപ് ഇവിടെ കണ്ടിട്ടില്ലെല്ലോ ?  എന്‍റെ പേര് നിനക്ക് എങ്ങനെ അറിയാം ? 

ആ ചോദ്യങ്ങൾ ശരങ്ങൾ പോലെ ആദിയുടെ മനസ്സിനെ മുറിവേല്പിച്ചു..അവൻ അല്പസമയം നിശബ്ദനായി.. ദിവാകരന്റെ കണ്ണുകളിലേക്കു തന്നെ നോക്കി നിന്നു പോയി..

അപ്പോൾ ആൾകൂട്ടത്തിൽ നിന്നും ആരോ വിളിച്ചു പറഞ്ഞു..അതൊക്കെ അവന്‍റെ നമ്പരാണ് ചേട്ടാ..ഞാൻ ഇപ്പോൾ ചേട്ടന്റെ പേര് വിളിക്കുന്നത്‌ അവൻ കേട്ടതാ..

 ആദി ദേഷ്യത്തോടെ അയാളെ നോക്കിയ ശേഷം നിസ്സഹായതയോടെ വീണ്ടും ദിവാകരനെ നോക്കി..അവന്‍റെ കണ്ണുകൾ നിറഞ്ഞിരുന്നു..താൻ കള്ളം പറയുകയല്ല എന്നത് തെളിയിക്കാനായി ആദി ഒരു ശ്രമം നടത്തി...
ആദി : ദിവാകരേട്ടന് എന്നെ മനസിലായില്ലേ...ഞാൻ ആദി..ആദിത്യൻ..ചെട്ടന്റെയല്ലേ ആ കട..ചേട്ടന് രണ്ടു ആൺ മക്കൾ അല്ലേ..

ദിവാകരൻ : അല്ല..എനിക്ക് ഒരു മകനെ ഉള്ളൂ 

പെട്ടെന്ന് ദിവാകരന്റെ കടയിൽ ഇടയ്ക്ക് വരാറുള്ള ടോണി ആൾക്കൂട്ടത്തെ വകഞ്ഞു മാറ്റിക്കൊണ്ട് ആദിയുടെ അടുത്തെത്തി. ആദിയെ യാതൊരു പരിചയവുമില്ലാതിരുന്ന ടോണി..പതുക്കെ പുറകോട്ടു മാറാൻ തുടങ്ങുമ്പോൾ  ആദി പെട്ടെന്ന് ദിവാകരനെ വിട്ടു അയാളെ കടന്നു പിടിച്ചു...ആൾക്കൂട്ടം കണ്ടിട്ട്  എന്താണ് സംഭവം എന്നറിയാൻ വന്നതായിരുന്നു ടോണി...
ആദിയുടെ മുഖത്തേയ്ക്ക് സൂക്ഷിച്ചു നോക്കിയ ശേഷം അവന്‍റെ പിടിയിൽ നിന്നും രക്ഷപെടാനായി ശ്രമിക്കുകയായിരുന്നു ടോണി 

ആദി : ടോണിച്ചായോ...ഞാൻ ആദിയാണ്..എന്നെ അറിയാം എന്ന് ചേട്ടനെങ്കിലും ഒന്ന് പറ ചേട്ടാ..

 ടോണി അത്ഭുതത്തോടെ ആദിയുടെ മുഖത്തേയ്ക്ക് നോക്കി സ്തംഭിച്ചു നിന്നു 
ആൾക്കൂട്ടം പെട്ടെന്ന് നിശബ്ദമായി..

ആദി ദേഷ്യവും  സങ്കടവും അടക്കാൻ ആവാതെ പറഞ്ഞു..ഇപ്പോൾ താൻ പറയുമോ ഇതും എന്‍റെ നമ്പരാണെന്ന്..ഇവിടെ ഇപ്പോൾ ആരും തന്നെ ടോണിച്ച്ചന്റെ  പേര് വിളിച്ചില്ല..എന്നിട്ടും ഞാൻ എങ്ങനെ പറഞ്ഞു....ഞാൻ..ഞാൻ പറയുന്നത് സത്യമാണ് ഇനിയെങ്കിലും നിങ്ങൾ എന്നെ ഒന്ന് വിശ്വസിക്കൂ....

ആദി ആരാണെന്നോ എന്താണെന്നോ അറിയില്ലെങ്കിലും ആദിയുടെ നിസ്സഹായാവസ്ഥയും..സംസാര രീതിയുമൊക്കെ കണ്ടപ്പോൾ അവൻ പറയുന്നതിൽ എന്തോ ഒരു സത്യം ഉണ്ടെന്നു ദിവാകരന് തോന്നി..
അത് കൊണ്ട് തന്നെ തല്കാലത്തേയ്ക്ക് ആദിയ്ക്കു ഒരു അഭയം നല്കാൻ ദിവാകരൻ തീരുമാനിച്ചു.

ദിവാകരൻ എല്ലാവരോടുമായി പറഞ്ഞു.. എല്ലാവരും പിരിഞ്ഞു പൊയ്ക്കോളൂ അയാൾക്ക്‌ ഇച്ചിരി ശുദ്ധ വായു കിട്ടിക്കോട്ടേ..തല്കാലം ഞാൻ ഇവനെ എന്‍റെ വീട്ടിലേക്കു കൊണ്ട് പോകുവാ..

ആളുകൾ എന്തൊക്കെയ പിറ് പിറുത്തുകൊണ്ട് പിരിഞ്ഞു പോയി..

ദിവാകരാൻ ആദിയോടായി പറഞ്ഞു..മോനേ ..നീ എന്‍റെ കൂടെ വാ.. ഇന്ന് തത്ക്കാലം നിനക്ക് എന്‍റെ വീട്ടിൽ  കഴിയാം..നമുക്ക് സമാധാനമായി പിന്നീട് സംസാരിക്കാം..മോൻ ഒന്ന് അല്പം വിശ്രമിക്ക് എല്ലാം ശെരിയാകും

    രാവിലെ മുതൽ ഉള്ള സംഭവങ്ങൾ ആദിയെ ആകെ തളർത്തിയിരുന്നു.തനിക്കു തത്കാലം ആവിശ്യം വിശ്രമം ആണെന്ന് തിരിച്ചറിഞ്ഞ ആദി ദിവാകരന്റെ നിർദേശം സമ്മതിച്ചു.ദിവാകരന്റെ പിന്നിൽ നടന്നിരുന്ന ആദി അല്പം വേഗത കൂട്ടി ദിവാകരന്റെ മുന്നിൽ കടന്നത്‌ ദിവാകരന് അത്ഭുതമായി..മൂന്നു നാല് വളവുകൾ ഒക്കെ ഉണ്ടെങ്കിലും ആദി കൃത്യമായി ദിവാകരന്റെ വീടിനെ ലക്ഷ്യമാക്കി തന്നെയാണ് നടന്നിരുന്നത്..ഇടയ്ക്ക് പിന്നിലായിപോയ ദിവാകരനെ ആദി തിരിഞ്ഞു വേഗം വാ ചേട്ടാ എന്ന് വിളിച്ചിരുന്നു..

വൈകാതെ അവർ ദിവാകരന്റെ വീടിന്റെ മുന്നിൽ എത്തി. ആദി ദിവാകരനോട് ചോദിച്ചു..ഇതല്ലേ ചേട്ടന്റെ വീട് ?

ദിവാകരൻ : അതേ..പക്ഷെ അതെങ്ങനെ ?

ആദി : ഹാ..അത് കൊള്ളാം ഞാൻ എത്രയോ തവണ...
പെട്ടെന്ന് ആദി നിശബ്ദനായി.. ശേഷം പതുക്കെ പറഞ്ഞു എനിക്കറിയാം അത്ര തന്നെ..

സത്യത്തിൽ തന്നെ പൂർണമായി  ദിവാകരൻ വിശ്വസിച്ചിട്ടില്ല എന്ന് ആദിക്ക് അറിയാമായിരുന്നു..താൻ പറയുന്നത് എല്ലാം സത്യമാണ് എന്ന് ദിവാകരനെ വിശ്വസിപ്പിക്കാൻ വേണ്ടി തന്നെയാണ് ആദി മുന്നിൽ കയറി നടന്നത്‌...പക്ഷെ താൻ പല തവണ നടന്നിട്ടുള്ള വഴിയായിട്ടു കൂടി അവിടെ ഉണ്ടായിരുന്ന പല മാറ്റങ്ങളും ആദിയെ കുഴപ്പിച്ചിരുന്നു..പക്ഷെ ഏകദേശ ദൂരവും..ഊഹങ്ങളും ആദിയെ കൃത്യമായി ദിവാകരന്റെ വീട്ടിൽ എത്തിച്ചതായിരുന്നു.

ആദി അന്ന് കുറെ നേരം ഒന്നും തന്നെ മിണ്ടിയില്ല..സദാ സമയം ആലോചനയിൽ ആയിരുന്നു..വൈകുന്നേരം  ദിവാകരന്റെ 5 വയസ്സുള്ള മകൻ ദിനകരൻ  സ്കൂളിൽ പോയിട്ട് വന്നു..

ദിനകരനെ കണ്ട ആദിയ്ക്കു അത്ഭുതമായി...

ആദി : അയ്യേ..നീ ദീനുവല്ലേ... ഇതെന്താ..ഇത്രയും...

ദിനകരൻ : No, I am Dinakar Divakar..Who are you...?

ആദിക്ക് അത്ഭുതമായി.. ഇന്നലെ വരെ B.Com പഠിച്ചു കൊണ്ടിരുന്ന ചെക്കനാണ്..ഇന്ന് ദേ ചെറിയ ബാഗും തൂക്കി ഒന്നാം ക്ളാസ്സിൽ പോയി തറ പറ യൊക്കെ പഠിച്ചിട്ടു വന്നു നിക്കുന്നു.

ആദി വീണ്ടും ചിന്തയിൽ മുഴുകി..ദിവാകരൻ കടയടച്ചു വന്ന ശേഷം ആദിയെ ഭക്ഷണം കഴിക്കാൻ വിളിച്ചു.കൈ കഴുകി ഭക്ഷണം കഴിക്കാൻ ഇരുന്നു..ദിവാകരൻ പലതും ചോദിച്ചെങ്കിലും..ആദി ഒന്നും കേട്ടതായി ഭാവിച്ചില്ല.അയാൾ വേറെ ഏതോ ലോകത്തായിരുന്നു..കഴിച്ച്‌ കഴിഞ്ഞു കൈ കഴുകി വന്നു ദിവാകരനെ നോക്കി..

ആ നോട്ടത്തിന്റെ അർഥം ഇനി ഞാൻ എവിടെ കിടക്കും എന്നാണ് എന്ന് ഊഹിക്കാൻ ദിവാകരന് കഴിഞ്ഞു..

പെട്ടെന്ന് തന്നെ ദിവാകരൻ ആദിയെ വിളിച്ചു കൊണ്ട് പോയി ഒരു മുറി കാണിച്ചു കൊടുത്തു..എന്നിട്ട് അവിടെ കിടന്നോളാൻ പറഞ്ഞു..

ആദി നേരെ ആ മുറിയിൽ കയറി കട്ടിലിൽ  കിടന്നു..ഉറങ്ങി..ദിവാകരൻ അയാളുടെ മുറിയിലേക്ക് പോയി..ദിവാകരൻ ഭാര്യയായ താരയോടു രാവിലെ മുതൽ സംഭവിച്ച കാര്യങ്ങൾ വിശദമായി പറഞ്ഞു.. അവർക്കും അത്ഭുതമായി....ആദിയെ  കുറച്ചു നാൾ വീട്ടിൽ നില്ക്കാൻ അനുവദിക്കണം  എന്നും താരയെ പറഞ്ഞു സമ്മതിപ്പിച്ചു..ആദ്യം അവർ സമ്മതിച്ചില്ലെങ്കിലും..ദിവാകരന്റെ നിർബന്ധം കാരണം അവർ സമ്മതിച്ചു..


പിറ്റേ ദിവസം രാവിലെ ഉണർന്ന ആദി കണ്ണ് തുറക്കുന്നതിനു മുൻപ് മനസ്സിൽ  പ്രാർത്ഥിച്ചു..ഈശ്വരാ...ഞാൻ കണ്ണ് തുറക്കുമ്പോൾ കാണുന്നത്  എൻറെ റൂം ആയിരിക്കണേ..ഈ കണുന്നതെല്ലാം വെറും ഒരു സ്വപ്നാമായിരിക്കണേ എന്ന്

പതുക്കെ കണ്ണ് തുറന്ന ആദിക്ക് മനസ്സിലായി ഇത് തൻറെ  റൂമും  അല്ല  ഇതൊന്നും ഒരു സ്വപ്നവും അല്ല..തലേ ദിവസം രാത്രി ആയതിനാാലും ക്ഷീണമായിരുന്നതിനാലും താൻ കിടന്ന മുറി ആദി വ്യക്തമായി കണ്ടിരുന്നില്ല.


അത് കൊണ്ട് ആദി ഉണർന്നു എഴുനേറ്റു കട്ടിലിൽ ഇരുന്ന ശേഷം ചുറ്റുമൊന്നു നോക്കി..അവിടിവിടെയായി കളിപ്പാട്ടങ്ങൾ കിടക്കുന്നു..ഒരു മേശയുടെ മുകളിൽ ബുക്കുകൾ ചിതറി കിടക്കുന്നു.. ഭിത്തിയിൽ തൂങ്ങുന്ന ഒരു പഴയ കലണ്ടർ..അതിൽ 2000 ഒക്ടോബർ മാസം ആയിരുന്നു. 15 വർഷം കഴിഞ്ഞിട്ടും 2000 - ലെ കലണ്ടറിന് അത്രയും പഴക്കംതോന്നിയില്ല പക്ഷെ ഇത്രയും നാൾ കഴിഞ്ഞിട്ടും എന്താണ് ഈ ദിവാകരേട്ടൻ ആ കലണ്ടർ ഒന്ന് മാറ്റാത്തത് ?

എന്നായി ആദിയുടെ ചിന്ത

ആദി കലണ്ടറിൽ തുറിച്ചു നോക്കി ഇരിക്കുന്നത് കണ്ടു കൊണ്ടാണ് ദിവാകരൻ മുറിയിലേയ്ക്ക് കയറി വന്നത്

ദിവാകരൻ : എഴുന്നേറ്റോ എന്നറിയാൻ വന്നതായിരുന്നു..വേണമെങ്കിൽ കുറച്ചു നേരം കൂടി കിടന്നോളൂ...ആഹാരം ആവുന്നതേ ഉള്ളൂ..

ആദി ഒന്നുംമിണ്ടാതെ കലണ്ടറിൽ തന്നെ നോക്കിയിരുന്നു..

ദിവാകരൻ : എന്താണ് കലണ്ടറിൽ..ഇത്ര സൂക്ഷിച്ചു നോക്കാൻ ?

ആദി : എന്താണ് ഈ കലണ്ടർ മാറ്റാത്താത് ?
ദിവാകരൻ : മനസ്സിലായില്ല..മോൻ എന്താണ് ഉദ്ദേശിച്ചത് ?

ആദി : ഇത് ഇപ്പോൾ 2015 ആണെല്ലോ..പിന്നെ എന്തിനാണ് ഈ പഴയ കലണ്ടർ ഈ മുറിയിൽ ?

ആദിയുടെ ചോദ്യം കേട്ട ദിവാകരൻ

താൻ എന്തൊക്കെയാടോ ഈ പറയുന്നത് ? 2015 പോലും..താൻ ഇന്നലെ തലയടിച്ചു വീണപ്പോൾ തന്റെ ഓർമ്മയെല്ലാം പോയോ ?


ഇത്രയും നാൾ മോനേ എന്ന് വിളിച്ചിരുന്ന ദിവാകരേട്ടൻ പെട്ടെന്ന് താൻ എന്ന് വിളിച്ചു സംസാരിച്ചത് ആദിക്ക് ഒരു ഷോക്ക്‌ ആയി..

ആദിയുടെ ചോദ്യം കേട്ട ദിവാകരന്  തന്റെ കോപം അടക്കാൻ കഴിഞ്ഞിരുന്നില്ല..

ദിവാകരൻ തുടർന്നു.. ഇതേ..ഇത് 2000 ആണ്...കൃത്യമായി പറഞാൽ ഇന്ന് 2000 ഒക്ടോബർ 16 ആണ് തീയതി..

ഇത് കേട്ട ആദിയ്ക്കു എല്ലാം ഓർമ്മവന്നു..ഇത് വരെ താൻ കണ്ട വിത്യാസങ്ങൾ എല്ലാം തന്നെ ഉറക്കെ വിളിച്ചു പറയുന്നത്...താൻ ഭൂതകാലത്തിലാണ് എന്ന് തന്നെയാണ്..തന്റെ മുറി , ആദ്യം കണ്ട  5 വയസ്സുള്ള കുട്ടി ,അങ്ങനെ അങ്ങനെ ഒടുവിൽ കുട്ടി ദിനകരൻ വരെ എല്ലാം സൂചിപ്പിക്കുന്നത് താൻ ഭൂതകാലത്തിലാണ് എന്ന് തന്നെയാണ്.2015-ൽ നിന്നും താൻ എങ്ങനെ 2000-ൽ എത്തി ??
ആദി ആകെ തളർന്നു പോയിരുന്നു.
               
                                                    ----------തുടരും ---------

Flag Counter

Tuesday, April 19, 2016

THE GUEST (2.SURPRISE !! )

അടുത്ത ദിവസം രാവിലെ അലാറം ഒന്നും അടിക്കാതെ തന്നെ ആദി എഴുന്നേറ്റു..പക്ഷെ അപ്പോഴേക്കും സമയം 05:50 ആയിരുന്നു... 05:00 മണിക്ക് വെച്ച അലാറം അടിച്ചില്ലേ എന്താണ് സംഭവിച്ചത് ? എഴുനേറ്റു അല്പ്പം വെള്ളം കുടിച്ച ശേഷമാണ്..ചുറ്റും ഒന്ന് ശ്രദ്ധിച്ചത്..താൻ ഇന്നലെ രാത്രി വേറെ ആരുടെയെങ്കിലും  റൂമിലാണോ വന്നു കിടന്നത് എന്ന് ആദിക്ക് തോന്നി. റൂമിൽ ആകെ ഒരു മാറ്റം. മൊബൈൽ ഫോൺ കാണുന്നില്ല.ഇന്നലെ പച്ചയും നീലയും കൂടിയുള്ള ഒരു bed-sheet ആയിരുന്നു ബെഡ്-ൽ എന്നാണു ആദിയുടെ ഓർമ്മ..പക്ഷെ ഇപ്പോൾ ഇത് വരെ കണ്ടിട്ട് കൂടി ഇല്ലാത്ത പൂക്കളുള്ള bed-sheet ആണ് വിരിച്ചിരിക്കുന്നത്.

ഇന്നലെ വരെ  ഇളം പിങ്ക്   നിറമായിരുന്നു  മതിലിനു...പക്ഷെ ഇപ്പോൾ വെള്ള  നിറം ആദിക്ക് ആകെ കൺഫ്യൂഷൻ ആയി...

പെട്ടെന്ന് ആദി , ഇന്നലെ നേരത്തെ വരാം എന്ന് ബെന്നിന് കൊടുത്ത വാക്ക് ഓർത്തു...പക്ഷെ ഇനി എത്ര തന്നെ വേഗത്തിൽ ശ്രമിച്ചാലും 06:00 മണിക്ക് ഓഫീസിൽ എത്താൻ കഴിയില്ല..അത് ഒന്ന് വിളിച്ചു പറയാം എന്ന് വെച്ചാൽ മൊബൈലും കാണാൻ ഇല്ല. ഏതായാലും എത്രയും പെട്ടെന്ന് തന്നെ ഓഫീസിൽ എത്തണം എന്ന് തന്നെ ആദി തീരുമാനിച്ചു.

 പ്രഭാത കർമ്മങ്ങൾ എല്ലാം കഴിച്ച്‌ പെട്ടെന്ന് കയ്യിൽ കിട്ടിയ ഏതോ ഡ്രസ്സ്‌ എടുത്ത്‌ ധരിച്ചു.....

കുളിച്ചു കഴിഞ്ഞിട്ടും തന്റെ hallucination മാറിയിട്ടില്ല എന്ന് ഓരോ നിമിഷവും ആദി അറിഞ്ഞു..spray യുടെ brand,  ചീ്പിന്റെ നിറം, shoes അങ്ങനെ ഓരോന്നും മുന്പുള്ളതിൽ നിന്നും വിത്യസ്തമായി അവനു തോന്നി.ഒടുവിൽ  റൂം പൂട്ടാനായി താഴും താക്കോലും തിരഞ്ഞപ്പോൾ അത് എപ്പോഴും  വെക്കുന്ന മേശയുടെ മുകളിൽ ഇല്ല..പകരം വേറെ ഏതോ ഒരു താഴും താക്കോലും  ഡോറിനു അടുത്തുള്ള ഒരു സ്വിച്ച്-ബോർഡിന്   മുകളിൽ ഇരിക്കുന്നു..

 കൂടുതൽ ആലോചിക്കാൻ സമയം ഇല്ലാത്തതിനാൽ രണ്ടും കല്പിച്ചു ആ താഴ് എടുത്ത്‌ റൂം പൂട്ടി ഇറങ്ങി. ഭാഗ്യം തന്റെ മനസ്സ് ശാന്തമായി എന്ന് തോനുന്നു. പുറത്ത് ഇന്നലെ കണ്ട പോലെ തന്നെയുണ്ട്‌...

പക്ഷെ അല്പം മുന്നോട്ടു നടന്നപ്പോൾ എവിടെയോ കണ്ടു പരിചയമുള്ള 5 വയസ്സുള്ള ഒരു കുട്ടി അത്ഭുതത്തോടെ തന്നെ നോക്കി നില്ക്കുന്നു..അവനെ ഇതിനു മുൻപ് ആ പരിസരത്തെങ്ങും കണ്ടതായി ഓർക്കുന്നില്ല..പക്ഷെ അവന്  തന്റെ റൂമിന് അടുത്തുള്ള ഒരു B-tech വിദ്യാർഥിയുടെ ഒരു വിദൂര ഛായയില്ലേ..എന്ന് ആദിക്ക് തോന്നി..കുറച്ചു ദൂരം നടന്നപ്പോൾ തന്റെ റൂമിന്റെ അടുത്തുള്ള ചില പ്രായമായ ആളുകളെ ആദി കണ്ടു..ആദി കൈ ഉയർത്തി..ഹായ്  ചേട്ടന്മാരേ...രാവിലെ എങ്ങോട്ടാണ് എന്ന് ചോദിച്ചു ..എങ്കിലും അവർ ഏതോ അപരിചിതനെ കണ്ടപോലെ പരസ്പരം നോക്കുകയും ചിലർ പിറകിൽ ഉള്ള ആരെയെങ്കിലും ആണോ എന്നറിയാൻ തിരിഞ്ഞു നോക്കുന്നതും ആദി ശ്രദ്ധിച്ചു.


കുറച്ചു കൂടി മുന്നോട്ടു നടന്നപ്പോൾ വഴി തെറ്റിയോ എന്നായി ആദിയുടെ സംശയം..ചുറ്റും പരിചയം ഇല്ലാത്ത സ്ഥലം. പഴയ ചില വീടുകൾ കാണാം.അത് ഒന്നും ഇതിനു മുൻപ് കണ്ടതായി ഓർക്കുനില്ല..പക്ഷെ വഴി തെറ്റാനും വേണ്ടി കുഴപ്പം പിടിച്ചതല്ല . നട്ട പാതിരായ്ക്ക് പോലും  എത്രയോ തവണ താൻ കഴിഞ്ഞ മൂന്നു നാല്  വർഷമായി നടക്കുന്ന വഴിയാണ്. റൂമിൽ നിന്നും ഓഫീസിലേക്കുള്ള  വഴി ഒരു "L shape" ആണ്...റൂമിൽ നിന്നും ഇറങ്ങി  അടുത്ത junction വരെ നേരെ തന്നെയാണ് പോകേണ്ടത്..ആ junction-ൽ ഒരു statue ഉണ്ട് അത് കൊണ്ട് തന്നെ ആ junction statue junction എന്നാണു അറിയപെടുന്നത്..പിന്നെ അവിടെന്നു വലത്തോട്ടു തിരിഞ്ഞു 10
മിനിറ്റ് നടന്നാൽ Galaxy  Constructions -ന്‍റെ building ആയി. അതിന്റെ ഒന്നാം നിലയിൽ തന്നെയാണ് താൻ work ചെയ്യുന്ന Dream  Weavers LTD എന്ന കമ്പനി..പിന്നെ എങ്ങനെ വഴി തെറ്റാൻ ??

ആദി റൂമിൽ നിന്നും ഇറങ്ങിയിട്ട് ഇത് വരെ ഒരു junction പോലും കണ്ടിട്ടില്ല. ദൂരം കൊണ്ട് നോക്കുമ്പോൾ 5 മിനിറ്റ് കൂടി നടന്നാൽ താൻ വലത്തോട്ടു തിരിയേണ്ട junction ആകേണ്ടതാണ്.ചുറ്റുമുള്ള മാറ്റങ്ങൾ mind ചെയ്യാതെ 5 മിനിറ്റ് കൂടി നടന്നു നോക്കാൻ ആദി തീരുമാനിച്ചു..5 മിനിറ്റ് നടന്നപ്പോഴേക്കും ആദി വിചാരിച്ചപോലെ junction എത്തി അത് ആദിക്ക് ഒരു ആശ്വാസമായി.. പക്ഷെ അവിടെ statue ഉണ്ടായിരുനില്ല

ഏതായാലും വലത്തോട്ടു തിരിഞ്ഞു ആദി നടപ്പ് തുടർന്നു..ഇനി 10 മിനിറ്റ് കൂടി നടന്നാൽ തന്റെ office എത്തും. വഴിയിൽ പരിചയമുള്ള പല മുഖങ്ങൾ കണ്ടെങ്കിലും അവർ ആരും തന്നെ പരിചയമുള്ളതായി ഭാവിച്ചില്ല എന്ന് മാത്രമല്ല.ചിലർ ഇവൻ ആരെടാ..എന്ന പോലെ നോക്കുന്നുണ്ടായിരുന്നു. 10 മിനിറ്റ് ആയിട്ടും അങ്ങനെ ഒരു building കണ്ടെത്താൻ ആദിക്ക് കഴിഞ്ഞില്ല


ആദി ആ റോഡിലൂടെ കുറെ നേരം അങ്ങോട്ടും ഇങ്ങോട്ടും നടന്നു ഒടുവിൽ ദിവാകരേട്ടന്റെ കടയുടെ ഏതാണ്ട്  അടുത്ത് ആയി ഒരു വലിയ ആൽമരം ഉള്ള കാര്യം ഓർത്തു.. ആ മരത്തിൻറെ നേരെ എതിർ വശത്ത് അല്പം മാറിയാണ് തന്റെ ഓഫീസ്  കെട്ടിടം ഉള്ളത്. വീണ്ടും തിരിഞ്ഞു നടന്നു ഒടുവിൽ ആദി വലിയ ആ മരം കണ്ടെത്തി. അടുത്ത് ദിവാകരേട്ടന്റെ കടയും ഉണ്ട്..പക്ഷെ അത് അടച്ചിരിക്കുകയാണ്..അതിൽ അത്ഭുതം ഇല്ല..കട തുറക്കാനുള്ള സമയം ആകുന്നതേ  ഉള്ളൂ..പ്രതീക്ഷയോടെ എതിർവഷത്തേക്കു നോക്കിയ ആദി ഞെട്ടിപ്പോയി. അവിടെ Galaxy Constructions ന്‍റെ 5 നില ബിൽഡിംഗ്‌ പോയിട്ട് ഒരു ചെറിയ മുറുക്കാൻ കടപോലും ഇല്ല

താൻ ഇന്നലെ ഇറങ്ങി വന്ന building അവിടെ നിന്നും അപ്രത്യക്ഷമായോ..? ഇപ്പോൾ അവിടെ വലിയ ഒരു plot,  building construction ചെയ്യാൻ റെഡിയാക്കിയിട്ടിരിക്കുന്ന പോലെ തോന്നി


തനിക്കു എന്താണ് സംഭവിച്ചത്..? ഏതാണ് ഈ സ്ഥലം ? ആദി ചിന്തിച്ചു...

അത് വഴി ഒരാൾ തിരക്കിട്ട് വരുന്നത് കണ്ടപ്പോൾ ആദി അയാളെ തടഞ്ഞു

ആദി : ചേട്ടാ..ഒരു മിനിറ്റ് ഒന്ന് നിക്കണേ ചേട്ടാ..ഈ ദിവാകരൻ..അല്ല  ദിവാകരേട്ടന്റെ കട ?
വഴിപോക്കൻ മരത്തിൻറെ അടുത്തുള്ള ദിവാകരേട്ടന്റെ കട തന്നെയാണ് ചൂണ്ടി കാണിച്ചത്...എന്നിട്ട് അയാൾ പോകാൻ തുടങ്ങിയപ്പോൾ ആദി വീണ്ടും തടഞ്ഞു..

ആദി : അപ്പോൾ ഈ  Galaxy Constructions ന്‍റെ...

അല്പം തിരക്കിലായിരുന്ന വഴിപോക്കൻ  ആദി മുഴുവൻ പറയാൻ കാത്തു നിന്നില്ല..



വഴിപോക്കൻ : plot ആല്ലേ ?..ദേ..അതാണ്‌..

ആദിയ്ക്കു അത് വിശ്വസിക്കാൻ കഴിഞ്ഞ്ഞ്ഞില്ല. തന്റെ ഓഫിസ് നിന്ന സ്ഥലം തന്നെയാണ് അയാൾ ചൂണ്ടി കാണിക്കുന്നത്..പക്ഷെ ഇപ്പോൾ അവിടെ ഒരു ഒഴിഞ്ഞ  സ്ഥലം മാത്രമേയുള്ളൂ..ആദിക്ക് എന്തെങ്കിലും ചോദിക്കാൻ കഴിയുന്നതിനു മുൻപ് അയാൾ വേഗം നടന്നു പോയിരുന്നു..

 എന്താണ് തനിക്കു ചുറ്റും സംഭവിക്കുന്നത്‌ എന്ന് മനസ്സിലാകാതെ ആദി റോഡ്‌ ക്രോസ് ചെയ്തു ആ കൺസ്ട്രക്ഷൻ site - ൽ കയറി. അവിടെ ഒരു വലിയ ബോർഡ്‌ വെച്ചിരിക്കുന്നത് ആദി കണ്ടു...

"PROPERTY OF GALAXY CONSTRUCTIONS"


ഈ ബോർഡ് വായിച്ചതും ആദിക്ക് തന്റെ കണ്ണിൽ ഇരുട്ട് കയറുന്നതായി തോന്നി.. വൈകാതെ ആദി ബോധം കെട്ടു വീണു

                                                                 --------- തുടരും ----------
Flag Counter

Monday, April 18, 2016

GUEST (1.OFFICE HOURS)

Dear Patty,
                    I am very sorry to say that I was not able to attend the last conference meeting due to some personal urgency. But I ensure you that I will be present on the next meeting held on 14th October 2015


Thanks & Regards
Adithyan Damodharan
Senior Software Engineer
Dream Weavers Ltd.


 ആദിത്യൻ ഈ കത്ത്  American Client-നു   എഴുതിയിരിക്കുന്നത് വളരെ സൗമ്യമായ ഭാഷയിൽ ആയിരുന്നെങ്കിലും.. സത്യത്തിൽ അവന്റെ മനസ്സില് Client-നോട്  അടക്കാനാകാത്ത കലിയാണ് ഉണ്ടായിരുന്നത് ,..കഴിഞ്ഞ 4 പ്രവിശ്യവും Client തന്നെയാണ് അയാളുടെ ഇഷ്ടത്തിനു conference meetings schedule ചെയ്തിരുന്നത് . പക്ഷെ അവ എല്ലാം തന്നെ Client പിന്നെ മാറ്റി... രാത്രി 2 മണി വരെ ഓഫീസിൽ കാത്തിരുന്നത് വെറുതെയായി . 11 മണിക്ക് മീറ്റിംഗ് schedule ചെയ്ത Client രാത്രി 12 മണിയായിട്ടും വിളിക്കാതിരുന്നപ്പോൾ അങ്ങോട്ട്‌ വിളിച്ചു ..അപ്പോൾ അയാള് പറഞ്ഞു ജസ്റ്റ്‌ 10 minutes. and I will be there  എന്ന് അങ്ങനെ കാത്തിരുന്നു രാത്രി 2 മണിയായപ്പോൾ ഒരു E-mail  വന്നു Meeting has been postponed to tomorrow. Sorry for the inconvenience എന്ന്  . ഇതും പോരാത്തതിന് ഒരു മീറ്റിങ്ങിൽ ആട് എന്ന് പറഞ്ഞ Client അടുത്ത മീറ്റിങ്ങിനു ആന എന്ന് പറയും ..എന്നാലോ എല്ലാ ആഴ്ച തോറും Project - ൻറെ പ്രോഗ്രസ്സ് കാണുകയും വേണം

.അങ്ങേരുടെ പേരില് ഒരു "പട്ടി" ഉണ്ട് എന്നുള്ളതായിരുന്നു കത്ത് എഴുതുമ്പോൾ ആതിത്യനു ഉള്ള  ആശ്വാസം .

 പെട്ടെന്നാണ് പ്രൊജക്റ്റ്‌ മാനേജർ ബെൻ വിളിച്ചത്

ബെൻ : ടോ ..അതിഥി ... മെയിൽ അയച്ചോ ?
ആദി : അയച്ചു ...പക്ഷെ എന്റെ പൊന്നു ബെന്നെ കഴിഞ്ഞ നാല് തവണയും മീറ്റിംഗ് ക്യാൻസൽ ചെയ്തത് Patty തന്നെയല്ലേ .5-മത്  മീറ്റിംഗ് വെച്ചപ്പോൾ ഞാൻ കരുതിയത്‌ അതും ക്യാൻസൽ ആകും എന്നാണു .എനിക്കാണെങ്കിൽ അന്ന് അത്യാവിശ്യമായി നാട്ടിൽ പോകേണ്ട കാര്യം ഉണ്ടായിരുന്നു ..അതിനു അയാൾ ഇത്ര ചൂടാവേണ്ട കാര്യമൊന്നും ഇല്ല .നാല് ദിവസം 11 മണിക്ക് മീറ്റിംഗ് ഉണ്ടെന്നു പറഞ്ഞു ഇവിടെ വിളിച്ചിരുത്തിയിട്ട് രാത്രി 2 മണിയായപ്പോൾ അല്ലെ അങ്ങേരു മെയിൽ അയച്ചത് മീറ്റിംഗ് ക്യാൻസൽ ചെയ്തു എന്ന് . എന്നിട്ട് ഞാൻ ഒരു ദിവസം താമസിച്ചപ്പോൾ അങ്ങേരു എന്താ പറഞ്ഞത്  " I thought you are a professional  " എന്ന് .. പോരാത്തതിന്  അങ്ങേരുടെ വക ഒരു ഉപദേശവും "You should keep your words "എന്ന്

ബെൻ : ടോ അതിഥി താൻ ഒന്നടങ്ങ്‌ ..താൻ കേട്ടിട്ടില്ലേ "Customer is the king " എന്ന് ..

ആദി : ബെൻ ..നിങ്ങൾക്ക് അറിയാമെല്ലോ ഓരോ മീറ്റിങ്ങിലും അങ്ങേരു Requirements മാറ്റികൊണ്ടിരിക്കുകയാണ് ..അയാൾക്ക്‌ തന്നെ അറിയില്ല അയാൾക്ക്‌ എന്താണ് വേണ്ടത് എന്ന്....

   ബെൻ : താൻ പറയുന്നത്  ഒക്കെ ശെരിയാണ് . പക്ഷെ നമുക്ക് എന്ത് ചെയ്യാനാകും . വിട്ടു കളയെടോ ... നാളെ കാലത്ത് 6 മണിക്ക് ആണ് മീറ്റിംഗ് പറഞ്ഞിരിക്കുന്നത് മറക്കരുത് ..എത്തില്ലേ ?

ആദി : ഇത്രയും നാൾ രാത്രിയിലെ ഉറക്കം കളഞ്ഞത് മതിയാകാഞ്ഞിട്ടാവും ഇനി രാവിലെ

ബെൻ : ടോ താൻ വരില്ലേ ?

ആദി : ആ നോക്കാം

ബെൻ : നോക്കാം എന്നോ ? വരണം ...
ആദി : ആ ശെരി ..വരാം ...

  സമയം രാത്രി 9:00 മണിയാകുന്നതേ ഉള്ളു ..കഴിഞ്ഞ നാല് ദിവസത്തെ അപേക്ഷിച്ച് വളരെ നേരത്തെ ആണ് ഇന്ന് ഓഫിസിൽ നിന്നും ഇറങ്ങുന്നത് .കഴിഞ്ഞ 4 ദിവസവും ഉറങ്ങിയിട്ടില്ല എന്ന് തന്നെ പറയാം ...രാത്രി 2-3 മണി ആകുമ്പോഴാണ് റൂമിലേക്ക്‌ പോകുന്നത് .  Bachelor  ആയതു കൊണ്ട് കാത്തിരിക്കാനും ആരും ഇല്ല . 2 weeks  കൂടുമ്പോൾ മാത്രമാണ് ആദിത്യൻ നാട്ടിൽ പോകാറുള്ളത് . ആദിത്യന് ആകെയുള്ളത് അച്ഛനും അമ്മയും ഒരു ചേച്ചിയും ആണ് .

ഓഫീസിനു തൊട്ടടുത്താണ് ദിവാകരേട്ടന്റെ പെട്ടി കട . പുള്ളി അവിടെ കച്ചവടം തുടങ്ങിയിട്ട് കാലം കുറെയായി .ആദിത്യൻ ജോലി ചെയ്യാൻ  തുടങ്ങിയിട്ട് 6 കൊല്ലമായി . dream weaver- ൽ 3 കൊല്ലവും .ആദി വരുമ്പോഴേ ദിവാകരേട്ടന്റെ പെട്ടിക്കട    അവിടെയുണ്ട് . junior  software engineer മുതൽ     Company CEO വരെ ആ കടയിലെ   സ്ഥിരം customers  ആണ്. കമ്പനി പരിസരത്ത്  ഉള്ള ഏക കടയും അതാണ്‌ . Work  - ൻറെ ടെൻഷൻ ഒക്കെ മറന്നു അൽപനേരം ദിവാകരേട്ടനോട്  അല്പം കുശലം പറയാം എന്ന് ആദി തീരുമാനിച്ചു . ആദി  വീട്ടിലേക്കു  പോകുന്ന വഴിക്ക് തന്നെയാണ് ദിവാകരേട്ടന്റെ കട . ആദി നേരെ ദിവാകരേട്ടന്റെ കടയിൽ എത്തി.

ദിവാകരേട്ടൻ : എന്താ മോനെ വീട്ടിൽ പോകാറായില്ലേ     ?
ആദി : എന്ത് പറയാനാണ്   ചേട്ടാ നമ്മുടെ ജോലി അങ്ങനെ ആയി പോയി . ഇനി ഇന്ന് വീട്ടിൽ ചെന്ന്  ആദ്യം കുറച്ചു work ചെയ്തു തീർത്തിട്ടു   വേണം കിടന്നുറങ്ങാൻ . നാളെ രാവിലെ 6 മണിക്ക് ഒരു മീറ്റിംഗ് ഉണ്ട് അതിനു ഇവിടെ എത്തുകയും വേണം..

 ദിവാകരേട്ടൻ : വലിയ പാട് തന്നെയാണ് എല്ലെ മോനെ ഈ ജോലി  ?

ആദി : അതൊക്കെ അങ്ങനെ കിടക്കും.പിന്നെ ചേട്ടന്റെ മക്കൾ ഒക്കെ എന്ത് പറയുന്നു രണ്ടാളും നന്നായി പഠിക്കുന്നുണ്ടോ..? അതോ ഒഴാപ്പാണോ ? മൂത്തയാൾ ഇപ്പോൾ ബി കോം അല്ലെ പഠിക്കുന്നത് ?

അപ്പോഴാ അത് വഴി ബെൻനിന്റെ കാർ വന്നത് ബെൻ കടയുടെ മുൻപിൽ എത്തിയപ്പോൾ ഒന്ന് നിർത്തിയിട്ടു..

എടോ...അതിഥി ചതിക്കരുത്... നാളെ
 രാവിലെ...
ആദി : ഓ..ശെരി...വരാം എന്ന് പറഞ്ഞില്ലേ...
ബെൻ : എന്നാൽ നാളെ കാണാം...

ബെൻ പോയതിനു  ശേഷം ദിവാകരേട്ടൻ  ആദിയോട് ചോദിച്ചു..അല്ല മോനെ..നിന്നെ എന്താ എല്ലാവരും അതിഥി എന്ന് വിളിക്കുന്നത്‌...? കുറെ നാൾ ആയി ഞാൻ കേൾക്കുന്നു പിന്നെ  വേറെ ആളുകൾ  ഉള്ളപ്പോൾ ചോദിച്ചാൽ  മോന് അത് ഇഷ്ടമായില്ലെങ്കിലോ എന്ന് വിചാരിച്ചാണ് ഇത്രയും നാൾ ഞാൻ ചോദിക്കാതിരുന്നതു..ഇപ്പോൾ നമ്മൾ മാത്രമല്ലേ ഉള്ളൂ... എന്താണ് ഈ അതിഥി ?

ആദി : ഓ അത് ഒന്നും ഇല്ല ചേട്ടാ...എന്‍റെ മുഴുവൻ പേര്  ആദിത്യൻ ദാമോദരൻ എന്നാനെല്ലോ... അതായത് ആതിത്യൻ D..എന്നെ ചിലർ ചുരുക്കി ആദി എന്ന് വിളിക്കുമെല്ലോ..അതിന്റെ കൂടെ എന്‍റെ initial ആയ D  കൂടി ചേർന്നാൽ ആദി D എന്നാകുമെല്ലൊ..അത്    പറഞ്ഞ് പറഞ്ഞ്   അതിഥി എന്ന് ആയി ...

ദിവാകരേട്ടൻ : അത് കൊള്ളാം..എന്നാൽ ഞാനും ഇനി..

ആദി : അതു വേണ്ട... ചേട്ടൻ എന്നെ മോനെ എന്നോ ആദി എന്നോ വിളിച്ചാ മതി...

 അല്ല..അപ്പോൾ നമ്മൾ പറഞ്ഞ് വന്നത് ചേട്ടന്റെ കുട്ടികളുടെ പഠനത്തെ കുറിച്ച്..ഇളയവൻ ആളെങ്ങനെയാ...?

ദിവാകരേട്ടൻ : അവന്‍റെ കാര്യം ഒന്നും പറയാതിരിക്കയാ ഭേദം.. അവൻ ആ വീട് എടുത്തു...

 പെട്ടെന്ന് ആ വഴി ഒരു ടാക്സി കടന്നു പോയി. ആദി പെട്ടെന്ന് കൈ കൊട്ടി വിളിച്ചു..ടാക്സി നിന്നു .ഡ്രൈവർ വണ്ടി reverse  എടുത്ത്‌ അവരുടെ മുൻപിൽ നിർത്തി.ആദിയ്ക്കു ആള് തെറ്റിയില്ല

ആദി : ഹാ..ഇതാരാണ് ലോറെൻസ് ചേട്ടൻ അല്ലെ..ദൂരെ നിന്നു കണ്ടപ്പോഴേ എനിക്ക് ചേട്ടൻ ആണെന്ന് തോന്നി..നമ്മൾ കണ്ടിട്ട് ഇപ്പോൾ 3 വർഷമായി  കാണും അല്ലെ

ലോറെൻസ് : കൈ കൊട്ടി വിളിക്കുന്നത്‌ കേട്ടപ്പോഴേ എനിക്ക് തോന്നി നീ ആകും എന്ന്..നിന്‍റെ office ഇവിടെ അടുത്ത് എവിടെയോ ആണെല്ലോ എന്ന് ഞാൻ ഓർത്തതേയുള്ളൂ അപ്പോഴേക്കും നീ വിളിച്ചു

ആദി ലോറെൻസിനോട് സംസാരിക്കുന്നത് നോക്കി ഒന്നും മനസിലാകാതെ നില്കുകയായിരുന്നു ദിവാകരൻ

ദിവാകരൻ : ഇതാരാ മോന്റെ ?
ആദി : എന്‍റെ പൊന്ന് ദിവാകരേട്ടാ ഈ ലോറെൻസ് ചേട്ടൻ ഇല്ലായിരുന്നു എങ്കിൽ ഇന്ന് ഞാൻ ഇല്ല. അന്ന് ഈ ചേട്ടൻ ആ വഴി വന്നത് കൊണ്ടല്ലേ..ഞാൻ ഇപ്പോൾ ഇവിടെ നിന്നു നമ്മൾ ഇങ്ങനെ സംസാരിക്കുന്നത്

ദിവാകരൻ  : ഓ..ഇതാണ് അപ്പോൾ കക്ഷി..നീ പറയാറുള്ള ലോറെൻസ് ചേട്ടൻ.ഇപ്പോൾ ആളെ പിടികിട്ടി

   എന്നിട്ട് ലോറെൻസിനോടായി
 ദിവാകരൻ : താൻ വളരെ നല്ല ഒരു കാര്യമാണ് അന്ന് ചെയ്തത്..ഒരു പരിചയം പോലും ഇല്ലാതിരുന്നിട്ടും... ഇന്നത്തെ കാലത്ത് ഇങ്ങനെയുള്ള ആളുകളെ കാണാൻ തന്നെ പ്രയാസമാണ്


ലോറെൻസ് : ഓ അതിലൊന്നും വലിയ കാര്യമില്ലെടോ..മനുഷ്യൻ മനുഷ്യരെ സഹായിച്ചില്ലെങ്കിൽ പിന്നെ എന്ത് ഉണ്ടായിട്ടു എന്ത് കാര്യം...

 പെട്ടെന്ന് ആണ് ലോറെൻസ് താൻ അത്യാവിശ്യമായി ഒരു ഓട്ടത്തിനു പോകുവായിരുന്നു എന്ന് ഓർത്തത്

ലോറെൻസ് : അയ്യോ ഞാൻ മറന്നു..അത്യാവിശ്യമായി ഓട്ടം വിളിച്ചിട്ട് ഒരു ഫാമിലിയെ പിക്ക് ചെയ്യാൻ പോകുകയായിരുന്നു..ശെരി..ഞാൻ പോകുവാണ്..

ഇത് പറയുമ്പോഴേക്കും ലോറെൻസ് ഓടി കാറിന്റെ അടുത്ത് എത്തിയിരുന്നു


തന്റെ രക്ഷകന്റെ കാർ മറയുന്നത് അൽപനേരം നോക്കി നിന്ന ശേഷം ആദി വീണ്ടും ദിവാകരനുമായുള്ള സംഭാഷണം തുടരാൻ ഒരു ശ്രമം നടത്തി
ആദി : അപ്പോൾ നമ്മൾ എന്താണ് പറഞ്ഞ് കൊണ്ടിരുന്നത് ??

ദിവാകരൻ : എന്തായിരുന്നു.. ഞാനും മറന്നു..ശെടാ..എന്തായിരുന്നു... ഒരു പിടിയും കിട്ടുന്നില്ലെല്ലോ..

അവർ അൽപനേരം നിന്നു ആലോചിച്ചു നോക്കി..രണ്ടു പേർക്കും ഓർമ കിട്ടുനില്ലാ..


ആദി  : എന്നാലും അതൊരു അത്ഭുതമായിരിക്കുന്നു..കാര്യമായിട്ട് എന്തോ പറഞ്ഞ് കൊണ്ടിരിക്കുകയായിരുന്നു അപ്പോഴാണ്‌ ലോറെൻസ് ചേട്ടന്റെ കാർ കണ്ടത്...എന്നിട്ട് ഇപ്പോൾ എന്താണ് പറഞ്ഞ് കൊണ്ടിരുന്നത് എന്ന് പോലും ഓർമ്മ കിട്ടുനില്ല.. ആ പോട്ടെ...ആദി സമയം നോക്കി...

 സംസാരിച്ചു നിന്നു സമയം പോയതറിഞ്ഞില്ല... അല്ല ഇന്നലെ ചേട്ടൻ എന്താ കട തുറക്കാഞ്ഞത് ?

ദിവാകരൻ : അത് എന്‍റെ ഒരു പഴയ സുഹൃത്തിന്റെ ചരമ വാർഷികം ആയിരുന്നു...

ആദി : ആരുടെ ?

ദിവാകരൻ : അത് പറഞ്ഞാലും മോൻ അറിയില്ല.. എട്ടു പത്തു കൊല്ലം മുൻപ് നടന്ന ഒരു സംഭവമാണ്. ഒരു തിരഞ്ഞെടുപ്പ് കാലത്ത് ...

ആദി : അയ്യോ...സംസാരിച്ചു നിന്നു സമയം പോയതറിഞ്ഞില്ല.. 11 മണിയായി..എന്നാ ശെരി ചേട്ടാ...നാളെ കാണാം..

ആദി ദിവാകരനോട് യാത്ര പറഞ്ഞു തന്റെ റൂമിലേക്ക്‌ നടന്നു തുടങ്ങി...കുറച്ചു ദൂരം നടന്നു കഴിഞ്ഞപ്പോൾ റോഡിലെങ്ങും ആരും ഇല്ല...എവിടെയൊക്കെയോ പട്ടികൾ കുരയ്ക്കുന്ന ശബ്ദം കേൾക്കാം.അവിടിവിടെയായി ചില പട്ടികൾ കിടക്കുന്നുണ്ട്..ആദിക്ക് പേടിയായി..രാത്രി ഒരു സമയം കഴിഞ്ഞാൽ പിന്നെ പട്ടികൾ ഒക്കെ പുലികൾ ആണ്

അറിയാതെ തന്നെ ആദിയുടെ നടപ്പിന്റെ വേഗത കൂടി..ഇപ്പോൾ അവൻ നടക്കുന്നത് പണ്ടെങ്ങോ മരം വീണു തകർനിട്ടു..പിന്നീട് പുതുക്കി പണിത ഒരു മതിൽ കെട്ടിയിട്ടുള്ള ഒരു കോമ്പൌണ്ട് നു മുന്നിലുള്ള റോടിലൂടെയാണ്. ഒരു വൻമരം ഒട്ടും പ്രതീക്ഷിക്കാതെ വീണു അത് ഒരു സ്കൂൾ ബസ്സിന്റെ മുകളിലെക്കായിരുന്നു വീണത്‌ അനേകം സ്കൂൾ കുട്ടികൾ മരിച്ചിരുന്നു.. അതിനെ കുറിച്ച് പറയുമ്പോൾ ഇപ്പോഴും ആളുകളുടെ കണ്ണിൽ ഒരു നനവ്‌ ഉണ്ടാകും...

പക്ഷെ ആ സ്ഥലത്ത് കൂടി  രാത്രി 11 മണിക്ക് നടക്കുമ്പോൾ  ആദിക്ക് വല്ലാത്ത ഭയമാണ് തോന്നിയിരുന്നത് .

അങ്ങനെ പേടിച്ചു പേടിച്ചു വേഗത്തിൽ ആദി തന്റെ റൂമിലേക്കു‌ നടക്കുമ്പോൾ സ്ട്രീറ്റ് ലൈറ്റ്ന്‍റെ വെളിച്ചത്തിൽ തന്റെ നിഴൽ റോഡിൽ പതിക്കുന്നത് കാണാമായിരുന്നു...ഒരു വളവു തിരിഞ്ഞു അല്പം കൂടി നടന്നപ്പോഴാണ് ആദി ശ്രദ്ധിച്ചത്...തന്റെ നിഴലിനൊപ്പം മറ്റൊരു നിഴൽ കൂടി...പക്ഷെ പിറകിൽ നിന്നും കാൽ ഒച്ചയൊന്നും കേൾക്കുന്നില്ല. ആദി പേടിച്ചു നിന്നു...ആ നിഴലും നിന്നു..ആദി പേടിച്ചു തിരിഞ്ഞു നോക്കി..ആരും തന്നെ പിറകിൽ ഇല്ല..ഇല്ല ആദി വീണ്ടും വേഗം കൂട്ടി നടന്നു...ആദി വീണ്ടും രണ്ടും കല്പിച്ചു പെട്ടെന്ന് നിന്നു..രണ്ടാമനും നിന്നു.. പെട്ടെന്ന് ആദി ഒരു കൈ പൊക്കി..രണ്ടാമനും ഒപ്പം തന്നെ കൈ പൊക്കി..അപ്പോഴാണ്‌ ആദിക്ക് കാര്യം പിടികിട്ടിയത് ദൂരെ എവിടെയോ ഉള്ള ഒരു ലൈറ്റ് കാരണം തന്റെ തന്നെ മറ്റൊരു നിഴൽ ആയിരുന്നു രണ്ടാമൻ എന്ന്

അത് മനസ്സിലായപ്പോൾ ആദിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല. കുറച്ചു കൂടി നടന്നപ്പോഴേക്കും രണ്ടാമൻ അപ്രത്യക്ഷമായിരുന്നു. എന്നാലും ആ സമയത്തെ പേടിയും..മൂന്നു നാല് ദിവസത്തെ ഉറക്കമില്ലായ്മയും എല്ലാം കൂടി ആയിരിക്കണം സ്വന്തം നിഴലിനെ പോലും തിരിച്ചറിയാൻ കഴിയാതിരുന്നത്...ഇങ്ങനെ ആലോചിച്ചു നടക്കുമ്പോൾ ആദി തന്റെ building നു മുൻപിൽ എത്തി. ഒരു വീടിന്റെ 2nd floor -ൽ ഒരു ഒറ്റ മുറിയാണ് ആദിക്ക്  ഉള്ളത്.അതിൽ attached bath room ഉം ഉണ്ട്..ആദി റൂമിൽ എത്തി ഡോർ തുറന്നു താക്കോലും താഴും സ്ഥിരം വെക്കുന്ന മേശയുടെ മുകളിൽ വെച്ചു .
ഡ്രസ്സ്‌ മാറി. കുറച്ചു നേരം ഇരുന്നു വർക്ക്‌ ചെയ്തു. രാത്രി 01:30 ആയപ്പോൾ രാവിലെ 05:00  നു alarm സെറ്റ് ചെയ്തു കിടന്നു..

                                                --------- തുടരും -------------


Flag Counter