Tuesday, June 9, 2015
മഹാഭാരതം-59 (വാനപ്രസ്ഥം)
പാണ്ടവരും ശ്രീ കൃഷ്ണനും ഹസ്ഥിനപുരിയിലേയ്ക്ക് മടങ്ങി എത്തി..ഭീഷ്മരുടെ മരണ വാർത്ത കൊട്ടാരത്തിൽ എല്ലാവരെയും അറിയിച്ചു ...ഭീഷ്മരിനു ശരശയ്യയിൽ നിന്നും ഒടുവിൽ മോചനം കിട്ടി എന്നത് അവർക്ക് തെല്ലു ആശ്വാസം പകർന്നെങ്കിലും ...അദ്ദേഹത്തിന്റെ മരണം അവരെയെല്ലാം ദു:ഖത്തിലാക്കി .. ഭീഷ്മരിന്റെ മരണ ശേഷം അദ്ദേഹത്തിനു വേണ്ടിയുള്ള കർമ്മങ്ങൾ ഗംഗാ നദിയിൽ യുധിഷ്ടിരൻ നിർവഹിച്ചു ..അവരുടെ പ്രിയപ്പെട്ട പിതാമഹന്റെ ആത്മശാന്തിക്കായി അവർ പ്രാർത്ഥിച്ചു .. യുധിഷ്ടിരൻ ഒരിക്കൽ കൂടി ഗംഗാ നദിയുടെ തീരത്ത് എത്തി ..അപ്പോൾ സർവനാശം വിതച്ച ആ മഹായുദ്ധത്തിന്റെ ഓർമ്മകൾ യുധിഷ്ടിരന്റെ മനസ്സിലൂടെ ഒരു മിന്നൽ പോലെ കടന്നു പോയി ...ദുഖം താങ്ങാൻ ആവാതെ യുധിഷ്ടിരൻ ആ നദീതീരത്തു തളർന്ന് വീണു ....
ഭീമൻ യുധിഷ്ടിരനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു ...യുധിഷ്ടിരന്റെ ദുഖം അറിഞ്ഞ ദ്രിതരാഷ്ട്രാർ യുധിഷ്ടിരനോട് പറഞ്ഞു ....മോനെ നീ ഇങ്ങനെ തളരരുത് ..നീ എഴുന്നേല്ക്കു നിന്റെ അനുജന്മാരെയും സുഹൃത്തുക്കളെയും ഈ രാജ്യം സംരക്ഷിക്കാൻ സഹായിക്കേണ്ടത് നിന്റെ കടമയാണ് ..നിനക്ക് വേണ്ടി ഹസ്ഥിനപുരിയുടെ സിംഹാസനം ഒഴിഞ്ഞു കിടക്കുന്നു ...നീ ദു:ഖിക്കരുത് ..അതിനു ഞാനും ഗാന്ധാരിയും ഉണ്ട് ..നീ ക്ഷത്രിയ ധർമ്മം അനുസരിച്ച് യുദ്ധം ചെയ്തു ഈ മഹായുദ്ധത്തിൽ വിജയിച്ചു ...ഞാനാണ് വിഡ്ഢി..ഞാൻ വിദുരരുടെ വചനങ്ങൾക്ക് വിലകല്പിക്കാതെ വലിയ തെറ്റാണ് ചെയ്തത് ...ഞാൻ ദുര്യോധനന്റെ പൊള്ളയായ വാക്കുകൾ വിശ്വസിച്ചു സ്വയം ചതിക്കപെട്ടു ..സ്വപ്നത്തിൽ കാണുന്ന സ്വർണ്ണം പോലെ വിജയം എന്റെ മുന്നിൽ നിന്നും മാഞ്ഞു പോയി ...എന്റെ നൂറു പുത്രന്മാരും എന്തെന്ന് പോലും അറിയാത്ത ലോകത്തിലേയ്ക്ക് പോയി കഴിഞ്ഞു ..ഇനി എനിക്ക് നീ യാണ് എന്റെ മൂത്ത മകനായി ഉള്ളത് ..അത് കൊണ്ട് മോനെ യുധിഷ്ടിരാ ..നീ ദു:ഖിക്കരുത് ....
ദ്രിതരാഷ്ട്രാർ തന്നെ യുധിഷ്ടിരനെ സമാധാനിപ്പിച്ചത് കൊണ്ട് യുധിഷ്ടിരൻ തന്റെ ദു:ഖം ഉള്ളിലൊതുക്കി ..രാജ്യകാര്യങ്ങൾ നോക്കി നടത്താൻ തീരുമാനിച്ചു
ശ്രീ കൃഷ്ണൻ ദ്വാരകയിലെയ്ക്ക് മടങ്ങുന്നതിനു മുൻപ്, നിറ കണ്ണുകളോടെ ..ദ്രിതരാഷ്ട്രാർ.. ശ്രീ കൃഷ്ണനോട് ചോദിച്ചു ...കൃഷ്ണാ നിനക്ക് എല്ലാം അറിയാവുന്നതല്ലേ ?...എന്തിനാണ് ദൈവം എനിക്ക് ഇങ്ങനെ ഒരു ജന്മം നല്കിയത് ? . അന്ധനായി..ഈ ലോകത്ത് ജീവിക്കുക ..എന്നത് തന്നെ വളരെ കഠിനമായ ഒരു ശിക്ഷ പോലെയാണ് എനിക്ക് തോനുന്നത് ..ഇപ്പോൾ ദാ എന്റെ നൂറു പുത്രന്മാരും മരിച്ചു ...എന്തിനാണ് കൃഷ്ണാ ..ഭഗവാൻ എന്നെ ഇങ്ങനെ ഇത്രയും ക്രൂരമായി ശിക്ഷിക്കുന്നത് ??
ശ്രീ കൃഷ്ണൻ : ഇതെല്ലാം അങ്ങയുടെ തന്നെ കർമ്മ ഫലം ആണ് ..അങ്ങ് മനസ്സ് ഏകാഗ്രതമാക്കി ധ്യാനിക്കുക എന്നിട്ട് അങ്ങയുടെ ചോദ്യങ്ങൾക്കുള്ള ഉത്തരത്തിനായി പ്രാർഥിക്കുക ...
ദ്രിതരാഷ്ട്രർ ശ്രീ കൃഷ്ണൻ പറഞ്ഞത് പോലെ മനസ്സ് ഏകാഗ്രതമാക്കി ..തന്റെ ചോദ്യങ്ങൾ മനസ്സിൽ ആവർത്തിച്ചുകൊണ്ടിരുന്നു ....വൈകാതെ ദ്രിതരാഷ്ട്രർക്ക് അതിനുള്ള ഉത്തരവും ലഭിച്ചു ...
ദ്രിതരാഷ്ട്രർ മുൻ ജന്മത്തിൽ വളരെ ക്രൂരനായ ഒരു രാജാവായിരുന്നു ...അയാൾ ഒരിക്കൽ നദിക്കരയിലൂടെ ഉലാത്തുമ്പോൾ ഒരു അരയഞ്ഞത്തിനെയും നൂറു കുഞ്ഞുങ്ങളെയും കണ്ടു ...ക്രൂരനായ അയാൾ കേവലം വിനോദത്തിനു വേണ്ടി കുഞ്ഞുങ്ങളെയെല്ലാം കൊന്നുകളയാനും..അരയഞ്ഞത്തിന്റെ രണ്ടു കണ്ണുകളും ചൂഴ്ന്നു കളയാനും കല്പിച്ചു ...രാജകല്പനയായത് കൊണ്ട് പടയാളികൾ അത് ചെയ്യുകയും ചെയ്തു ..അത് കൊണ്ടാണ് ദ്രിതരാഷ്ട്രർക്ക് ഈ ജന്മത്തിൽ ഈ വിധി വന്നത്...എന്ന് മനസ്സിലായപ്പോൾ ദ്രിതരാഷ്ട്രർ നടുങ്ങിപ്പോയി
യുധിഷ്ടിരൻ രാജഭരണം ആരംഭിക്കുന്നതിനു മുൻപ് മരിച്ചു പോയ ധീര യോദ്ധാക്കൾക്ക് വേണ്ടിയുള്ള കർമ്മങ്ങൾ ചെയ്യാനായി പാണ്ഡവർ ഒരു മാസത്തോളം ഗംഗാ നദിയുടെ തീരത്ത് ചിലവരിച്ചു ....
ഒരിക്കൽ നാരദൻ യുധിഷ്ടിരന് മുന്നിൽ പ്രത്യക്ഷപെട്ടു ചോദിച്ചു ...ഏയ് യുധിഷ്ടിരാ ശ്രീ കൃഷ്ണന്റെ അനുഗ്രഹത്താലും സഹായത്താലും അർജ്ജുനന്റെയും ഭീമന്റെയും മറ്റു വീരന്മാരുടെ ശക്തി കൊണ്ടും നിന്റെ ധർമ്മനിഷ്ട കൊണ്ടും നിങ്ങൾ മഹായുദ്ധം ജയിച്ചിരിക്കുന്നു ....ഇപ്പോൾ നീയാണ് ഈ ഹസ്ഥിനപുരിയുടെ അധിപൻ...നിനക്ക് ഇപ്പോൾ സന്തോഷമായോ ?
യുധിഷ്ടിരൻ : അതെ അങ്ങ് പറഞ്ഞത് ശെരിയാണ് ഇപ്പോൾ ഈ രാജ്യം എന്റെ അധീനതയിലാണ് ...പക്ഷെ ..ഈ വിജയം ഒരു പരാജയമായാണ് എനിക്ക് തോനുന്നത് ..എനിക്ക് രാജ്യം ലഭിച്ചു ...പക്ഷെ എന്റെ കുലം തന്നെ ഏറെ കുറെ നശിച്ചു ..എനിക്ക് എന്റെ സ്വന്തം സഹോദരന്മാരെയും ...ഗുരുക്കന്മാരേയും സുഹൃത്തുക്കളെയും പോലും വധിക്കേണ്ടി വന്നു ..എന്റെ മൂത്ത ജേഷ്ടനായ കർണ്ണൻ ഒരു പാറ പോലെ അദ്ദേഹത്തിന്റെ ധർമ്മത്തിലും പ്രതിജ്ഞയിലും ഉറച്ചു നിന്നു....അദ്ദേഹത്തിന്റെ മഹത്വം ഈ ലോകം വാനോളം പുകഴ്ത്തുന്നു ..പക്ഷെ പാപിയായ ഞാൻ എന്റെ വിജയത്തിനു വേണ്ടി ആ മഹാത്മാവിനെ പോലും ചതിച്ചു കൊല്ലാൻ കൂട്ട് നിന്നു ...ഹോ ...ഞാൻ എന്തൊരു മഹാ പാപിയാണ് എന്റെ സ്വന്തം ജേഷ്ടനെ വരെ കൊന്നു ...ഒരിക്കൽ ഞാൻ ശ്രദ്ധിച്ചിരുന്നു അദ്ദേഹത്തിന്റെ കാലുകൾ എന്റെ അമ്മയുടേത് പോലെ തോന്നി ..എന്നിട്ടും എനിക്ക് അദ്ദേഹത്തെ തിരിച്ചറിയാൻ കഴിഞ്ഞില്ല ..അത് ഓർക്കുമ്പോൾ എന്റെ ദു:ഖ ഭാരം കൂടുന്നു ...പിന്നെ ഞാൻ എങ്ങനെ ഈ വിജയത്തിൽ സന്തോഷിക്കും ..പ്രഭോ ...
താനും തന്റെ സഹോദരന്മാരും ചേർന്ന് കൌരവരെ മുഴുവൻ കൊന്നൊടുക്കിയത് കൊണ്ട് വല്ല്യച്ചനായ ദ്രിതരാഷ്ട്രർക്കും വല്ല്യമ്മയായ ഗാന്ധാരിക്കും ഉണ്ടായ ആഗാതം കണ്ടപ്പോൾ ഉണ്ടായ കുറ്റ ബോധം യുധിഷ്ടിരനെ സദാ വേട്ടയാടിയിരുന്നു ..അത് കൊണ്ട് ദ്രിതരാഷ്ട്രരെയും ഗാന്ധാരിയെയും വേദനിപ്പിക്കുന്ന ഒരു വാക്കോ ...പ്രവർത്തിയോ ആരും തന്നെ ചെയ്യരുത് എന്ന് യുധിഷ്ടിരൻ എല്ലാവർക്കും കർശനമായ നിർദേശം നല്കി ...രാജ്യകാര്യങ്ങളിൽ എന്നും ദ്രിതരാഷ്ട്രരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സദാ അനുസരിച്ചിരുന്നു ...ഫലത്തിൽ ദ്രിതരാഷ്ട്രർ തന്നെയായിരുന്നു രാജാവ് ..ഗാന്ധാരിയെ ഒരു സഹോദരിയുടെ സ്നേഹത്തോടെ കുന്തിയും ഒരു മകളുടെ സ്ഥാനത്ത് നിന്നു ദ്രൗപതിയും ആശ്വസിപ്പിക്കുകയും സഹായിക്കുകയും ചെയ്തു..
യുധിഷ്ടിരൻ ദ്രിതരാഷ്ട്രരുടെ വീടും പരിസരവും വളരെ ഭംഗിയായി അലങ്കരിക്കുകയും ഒരു രാജാവിന് തുല്യമായ ജീവിതം അവർക്ക് ലഭിക്കാനുമുള്ള എല്ലാ വിധ സജ്ജീകരണങ്ങളും ചെയ്ത ശേഷം രാജ്യ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു ... എല്ലാവരും യുധിഷ്ടിരന്റെ നിർദേശങ്ങൾ കർശനമായി പാലിച്ചു ...വന്നു ..ഒരാൾ ഒഴികെ ..ഭീമന് ദുര്യോധനനും ദുശ്ശാസനനും പാണ്ടവരോട് ചെയ്ത ദ്രോഹങ്ങൾ അവരുടെ മരണ ശേഷവും മറക്കാൻ കഴിഞ്ഞിരുന്നില്ല.. അത് കൊണ്ട് പലപ്പോഴും ഒളിഞ്ഞും തെളിഞ്ഞും അവരുടെ കുറ്റങ്ങൾ പറയുകയും അവരെല്ലാം അവർ അർഹിക്കുന്ന മരണം തന്നെ ചോദിച്ചു മേടിച്ചതാണ് എന്നും മറ്റും പറഞ്ഞിരുന്നു ..ഇത് ദ്രിതരാഷ്ട്രരും ഗാന്ധാരിയും അറിയുകയും അത് കേട്ട് ഒരു പാട് ദു:ഖിക്കുകയും ചെയ്തു ..പക്ഷെ അവർ അതൊന്നും യുധിഷ്ടിരനോട് പറഞ്ഞിരുന്നില്ല ...രാജ്യ കാര്യങ്ങളിൽ ശ്രദ്ധിച്ചിരുന്ന യുധിഷ്ടിരൻ ഇതൊന്നും അറിഞ്ഞിരുന്നും ഇല്ല ..
എല്ലാ വിധ സൌകര്യങ്ങൾ ഉണ്ടായിട്ടും രഹസ്യമായി ദ്രിതരാഷ്ട്രരും ഗാന്ധാരിയും ..കഠിനമായ വ്രതം അനുഷ്ടിക്കുകയും ഘോര തപസ്സു ചെയ്യുകയും ഒക്കെ ചെയ്തു ...അങ്ങനെ പതിനഞ്ചു വർഷം കടന്നു പോയി ..ഒടുവിൽ ദ്രിതരാഷ്ട്രർക്ക് തന്റെ ദു:ഖം താങ്ങാൻ ആവാതെ രാജ്യം ഉപേക്ഷിച്ചു വനത്തിലേയ്ക്കു പോയി ശിഷ്ട കാലം അവിടെ ജീവിച്ചു മരിക്കണം എന്ന് തോന്നി തുടങ്ങി ..ഒടുവിൽ ..അദ്ദേഹം അത് യുധിഷ്ടിരനോട് തുറന്നു പറഞ്ഞു ...
ദ്രിതരാഷ്ട്രാർ : മോനെ ..യുധിഷ്ടിരാ ..ഈ കഴിഞ്ഞ പതിനഞ്ചു വർഷം സന്തോഷത്തോടെയും സമാധാനത്തോടെയും ഇവിടെ കഴിയാൻ നീ ഞങ്ങളെ അനുവദിച്ചു ..നീ ഞങ്ങൾക്ക് വേണ്ടതെല്ലാം നല്കാൻ പ്രതേകം ശ്രദ്ധിക്കുകയും ചെയ്തു ..നിന്റെ ...ഈ സ്നേഹം കണ്ടു ഞങ്ങളുടെ മനസ്സ് നിറഞ്ഞു ....ഞാൻ എന്റെ എല്ലാ ആഗ്രഹങ്ങളും ...എനിക്ക് എന്റെ പൂർവ്വികരോടുള്ള എല്ലാ കടമകളും ഞാൻ നിർവഹിച്ചു കഴിഞ്ഞു ...നിന്റെ വല്യമ്മ എന്റെ എല്ലാ കാര്യങ്ങളും ഇത്രയും കാലം നോക്കി എന്റെ ഒപ്പം തന്നെയുണ്ടായിരുന്നു ...എന്റെ ക്രൂരന്മാരായ മക്കൾ പൊറുക്കാനാകാത്ത തെറ്റാണ് ദ്രൌപതിയോട് ചെയ്തത് ...അവർ നിനക്ക് അവകാശപെട്ട നിന്റെ രാജ്യം നിന്നിൽ നിന്നും പിടിച്ചു വാങ്ങാനും ശ്രമിച്ചു ..അതിന്റെ ഫലമായി അവരെല്ലാം ധീരമായി യുദ്ധം ചെയ്തു വീര മൃത്യു വരിച്ചു സ്വർഗത്തിലെയ്ക്ക് പോയി ...ഇപ്പോൾ ഇതാ ...ഞങ്ങൾക്കും സമയം ആയിരിക്കുന്നു ..ഈ രാജകീയ വേഷങ്ങൾക്ക് പകരം മരവുരിയും മൃഗത്തോലും ധരിച്ചു ..വാനപ്രസ്ഥത്തിനു പോകുവാൻ ...നീ ഞങ്ങളെ വനത്തിലേയ്ക്കു പോകാൻ അനുവദിക്കണം ..ശേഷിക്കുന്ന കാലം വനത്തിൽ തപസ്സു ചെയ്തു കായ്കനികൾ ഭക്ഷിച്ചു ജീവിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത് ...
ദ്രിതരാഷ്ട്രരുടെ ഈ ആവിശ്യം തന്റെ പരാജയമായാണ് യുധിഷ്ടിരൻ കണ്ടത് ...യുധിഷ്ടിരൻ ദു:ഖം കാരണം ആകെ തളർന്നു പോയി ...ഒരിക്കൽ ഇരുമ്പ് പ്രതിമ പോലും തകർത്തെറിഞ്ഞ ദ്രിതരാഷ്ട്രർ ഇപ്പോൾ വെറും എല്ലും തോലും ആയിരിക്കുന്നു ...അതിനർത്ഥം തനിക്കു അദ്ദേഹത്തെ സംത്രിപ്തനാക്കാൻ ആയില്ല എന്നാണു യുധിഷ്ടിരൻ മനസ്സിലാക്കിയത് ...
യുധിഷ്ടിരൻ : എനിക്കറിയില്ലായിരുന്നൂ ...നിങ്ങൾ ഇങ്ങനെ കഠിനമായ വ്രതം അനുഷ്ടിച്ചു ഇങ്ങനെ സ്വന്തം ശരീരം ക്ഷയിപ്പിക്കുകയായിരുന്നു എന്ന് ..എന്റെ സഹോദരങ്ങളും അറിഞ്ഞിരുന്നില്ല ഇതൊന്നും ..ഞാൻ കരുതിയത് നിങ്ങൾ എന്റെ സംരക്ഷണത്തിൽ സന്തുഷ്ടരായി ആരോഗ്യത്തോടെ കഴിയുകയാണ് എന്നാണു ....വല്ല്യച്ചാ അങ്ങേയ്ക്ക് ഞാൻ വരുത്തിവെച്ച ഈദു:ഖത്തിനു യാതൊരു പരിഹാരവും ചെയ്യാൻ എനിക്കായില്ല ...എന്റെ അതിമോഹം ആണ് എന്നെ ഈ മഹാപാത്തിലേയ്ക്ക് നയിച്ചത് ..ഇനി അങ്ങയുടെ മകൻ യുയുത്സുവോ ...അങ്ങ് നിർദേശിക്കുന്ന മറ്റാരെങ്കിലുമോ അങ്ങ് തന്നെയോ ...രാജാവാകുക ...പാപിയായ ഞാൻ ആണ് സത്യത്തിൽ വനവാസത്തിനു പോകേണ്ടത് ..അങ്ങ് അല്ല .. ഞാൻ അല്ല രാജാവ് അങ്ങ് തന്നെയാണ് ..അങ്ങേയ്ക്ക് അനുവാദം തരാനും നിരസിക്കാനും ഞാൻ ആരാണ് ...? ഞങ്ങളെല്ലാവരും അധികാര മോഹത്താൽ ചിന്താകുഴപ്പത്തിലായിരുന്നു ..അരുതാത്ത പലതും സംഭവിച്ചു പോയി ...എനിക്ക് എന്റെ അമ്മ കുന്തിയും വല്യമ്മ ഗാന്ധാരിയും ഒരു പോലെയാണ് ..അങ്ങ് വനത്തിലേയ്ക്കു പോകുകയാണെങ്കിൽ ഞാനും വരാം അങ്ങയുടെ ഒപ്പം എന്നിട്ട് അവിടെ വന്ന് ഞാൻ അങ്ങയെ സംരക്ഷിക്കാം ..അങ്ങ് ഈ രാജ്യത്തിൽ ഇല്ലാതെ ഞാൻ ഈ രാജ്യം ഭരിക്കുന്നതിൽ എന്ത് അർത്ഥം ? ഞാൻ അങ്ങയോടു കേണ് അപേക്ഷിക്കുന്നു അങ്ങ് എന്റെ തെറ്റുകൾ പൊറുത്തു എനിക്ക് മാപ്പ് തരണം ..അങ്ങയെ സേവിക്കുന്നതിലാണ് എനിക്ക് യഥാർത്ഥ ആനന്ദം കണ്ടെത്താൻ കഴിയുക ...അങ്ങ് എന്നെ ഉപേക്ഷിക്കരുത് ...
യുധിഷ്ടിരനെ എന്ത് പറഞ്ഞു ആണ് തന്റെ ആഗ്രഹം സമ്മതിപ്പിക്കേണ്ടത് എന്ന് ദ്രിതരാഷ്ട്രർക്ക് അറിയില്ലായിരുന്നു ...എന്ത് ചെയ്യണം എന്നറിയാതെ ദ്രിതരാഷ്ട്രാർ ആലോചിച്ചു നിൽക്കുമ്പോൾ ...എല്ലാം ദിവ്യ ദൃഷ്ടി കൊണ്ട് കണ്ടറിഞ്ഞു .വ്യാസൻ.അവിടെ എത്തി ...
വ്യാസൻ യുധിഷ്ടിരനോട് പറഞ്ഞു ..യുധിഷ്ടിരാ ...നീ നിന്റെ വല്ല്യച്ചനെ പോകാൻ അനുവദിക്കണം ....അവന്റെ മക്കൾ എല്ലാം അവനെക്കാൾ മുൻപേ പോയി കഴിഞ്ഞൂ ..ഇനി അവനു ഈ ദു:ഖം അധികം നാൾ താങ്ങാൻ ആവില്ല ..അവനെ പോലെ തന്നെ നിന്റെ വല്യമ്മ ഗാന്ധാരിയും അവളുടെ ദു:ഖം ആവുന്നിടത്തോളം സഹിച്ചു ...ഇനി നീ അവരുടെ ആഗ്രഹത്തിനു തടസ്സം നില്ക്കരുത് ..ഇവിടത്തെ ജീവിതം അവർക്ക് ദുസ്സഹമായിരിക്കും കാരണം ഇവിടെയായിരിക്കുമ്പോൾ അവരുടെ മക്കളെ കുറിച്ചുള്ള ഓർമ്മകൾ അവരെ സദാ അലട്ടികൊണ്ടിരിക്കും ...അവർ ഇവിടെ കിടന്നു ഓർമകളാൽ വെട്ടയാടപെട്ടു നരകിച്ചു മരിക്കാൻ നീ ഒരിക്കലും അനുവദിക്കരുത് ..അവർ വനത്തിൽ പോയി അവിടത്തെ കായ്കനികൾ ഭക്ഷിച്ചും അവിടത്തെ മനോഹരങ്ങളായ കാഴ്ചകൾ കണ്ടും ..ഈ ലോകത്തിലെ അവരുടെ ദു:ഖം എല്ലാം മറക്കട്ടെ ..ഒരു രാജാവിന്റെ ധർമ്മം അനുസരിച്ച് ..അയാളുടെ അവസാനം ഒരു യുദ്ധത്തിൽ ആയിരിക്കണം അല്ലെങ്കിൽ അവസാന നാളുകൾ അയാൾ വനത്തിൽ ആയിരിക്കണം ചിലവഴിക്കേണ്ടത് ...ദ്രിതരാഷ്ട്രാർ ഈ രാജ്യം ഭരിച്ചു ...യജ്ഞങ്ങൾ നടത്തി ...നിങ്ങൾ വനവാസത്തിൽ ആയിരിക്കുമ്പോൾ അദ്ദേഹത്തിന്റെ പുത്രന്മാർ വഴി ഈ ഭൂമി അടക്കി ഭരിച്ചു ..ഇനി ..അവനു സാക്ഷാത്കരിക്കാൻ ആഗ്രഹങ്ങൾ ഒന്നും തന്നെ ബാക്കിയില്ല ..അത് കൊണ്ട് ഇനി അവനു സന്യസിക്കാനുള്ള സമയമാണ് ...നീ സന്തോഷത്തോടെ അവനെ പോകാൻ അനുവദിക്കണം ..ഒപ്പം ഗാന്ധാരിയെയും ...
യുധിഷ്ടിരൻ : അവരുടെ ആഗ്രഹം അതാണെങ്കിൽ അങ്ങനെ തന്നെയാവട്ടെ ...
അതിനു ശേഷം വ്യാസൻ തിരിച്ചു അദ്ദേഹത്തിന്റെ ആശ്രമത്തിലേയ്ക്ക് പോയി ..
യുധിഷ്ടിരൻ വനവാസത്തിനു പോകാൻ സമ്മതിച്ചു കഴിഞ്ഞപ്പോൾ ദ്രിതരാഷ്ട്രരും ഗാന്ധാരിയും അവരുടെ വീട്ടിൽ പോയി വ്രതം അവസാനിപ്പിച്ചു ...കുന്തിയും ഗാന്ധാരിയുടെ ഒപ്പം ഇരുന്നു ഭക്ഷണം കഴിച്ചു ..ദ്രിതരാഷ്ട്രർ യുധിഷ്ടിരനെ വിളിച്ചു അടുത്ത് ഇരുത്തി ..അവസാനമായി യുധിഷ്ടിരനെ അനുഗ്രഹിച്ചു ..
അതിനു ശേഷം അവർ വനവാസത്തിനു പുറപ്പെട്ടു ..ആദ്യം കുന്തിയും ..കുന്തിയുടെ തോളത്തു കൈ വെച്ച് കൊണ്ട് ഗാന്ധാരിയും ..ഗാന്ധാരിയുടെ തോളിൽ കൈ വെച്ച് കൊണ്ട് ദ്രിതരാഷ്ട്രരും ..നടന്നു തുടങ്ങി ..
ഗാന്ധാരിക്കൊപ്പം വനവാസത്തിനു താനും പോകും എന്ന് കുന്തി മനസ്സിൽ ഉറപ്പിച്ചിരുന്നു ...അവർ നടന്നു തുടങ്ങിയതും കുന്തി യുധിഷ്ടിരനോടായി പറഞ്ഞു ...മോനെ നീ ഒരിക്കലും എന്റെ സഹദേവനോട് ദേഷ്യത്തിൽ സംസാരിക്കരുത് ...യുദ്ധ ഭൂമിയിൽ മരിച്ചു വീണ എന്റെ കർണ്ണനെ ...നിങ്ങളുടെ മൂത്ത ജേഷ്ടനെ എന്നും സ്നേഹത്തോടെ ഓർക്കണം നീ ... അവൻ എന്റെ മകൻ ആണ് എന്നത് ഞാൻ നിങ്ങളോട് പറയാതിരുന്നത് വലിയതെറ്റായി പ്പോയി ...എന്ന് എനിക്ക് അറിയാം .....
ദ്രൗപതിയെ എന്നും നീ സ്നേഹത്തോടെ സംരക്ഷിക്കണം ...എന്റെ ഭീമനും ,അർജ്ജുനനും ,നകുലനും വിഷമം ഉണ്ടാകുന്ന ഒന്നും നീ ഒരിക്കലും ചെയ്യരുത് ...മോനെ ഇത് നീ എന്നും ഓർത്തോളൂ....ഇനി എന്റെ ഈ കുടുംബത്തിന്റെ ഉത്തരവാദിത്വം നിനക്കാണ് ....
ഇത് കേട്ട യുധിഷ്ടിരൻ സ്തംഭിച്ചു പോയി ... അത് വരെ യുധിഷ്ടിരൻ കരുതിയിരുന്നത് ..കുന്തി അവരെ യാത്ര അയക്കുന്നതിനു വേണ്ടിയാകും രാജ്യകവാടം വരെ വരുന്നത് എന്നും അവരെ യാത്ര അയച്ചശേഷം കൊട്ടരത്തിലെയ്ക്ക് മടങ്ങും എന്നും ആയിരുന്നു ..കുറച്ചു നേരത്തേയ്ക്ക് ഒന്നും പറയാൻ പോലും കഴിഞ്ഞില്ല ...ആ വാർത്തയുടെ ആഗാതത്തിൽ നിന്നും മോചിതനായ ശേഷം
യുധിഷ്ടിരൻ : അമ്മേ...നിങ്ങൾ തന്നെയല്ലേ ഞങ്ങളെയെല്ലാം അനുഗ്രഹിച്ചു യുദ്ധത്തിനു അയച്ചത് ...എന്നിട്ട് ഇപ്പോൾ ഞങ്ങളെ ഇങ്ങനെ ഇവിടെ ഉപേക്ഷിച്ചു വനവാസത്തിനു പോകുന്നത് ശെരിയല്ല ...
പക്ഷെ കുന്തിയുടെ തീരുമാനം ഉറച്ചതായിരുന്നു ...
കുന്തി : ഞാൻ എന്റെ ഭർത്താവിന്റെ അടുത്തേയ്ക്ക് പോകുകയാണ് ..ഞാൻ വനത്തിലെ നിയമങ്ങൾ അനുസരിച്ച് അവിടെ ജീവിച്ചു ..വൈകാതെ എന്റെ ഭർത്താവിന്റെ അടുത്തേയ്ക്ക് പോകും ...നീ ദു:ഖിക്കാതെ നിന്റെ രാജ്യത്തിലേയ്ക്ക് മടങ്ങി പോകുക ...നിന്റെ മനസ്സ് എന്നും സത്യത്തിലും ധർമ്മത്തിലും അടിയുറച്ചു നിലകൊള്ളട്ടെ .....
ഇത്രയും പറഞ്ഞു മറുപടിക്ക് കാത്തു നില്ക്കാതെ കുന്തി നടന്നകന്നു ...ദ്രിതരാഷ്ട്രരുടെ തേരാളിയായിരുന്ന സന്ജെയനും അവർക്കൊപ്പം പോയി ....മൂന്നു വർഷത്തോളം തപസ്സു ചെയ്തും കായ്കനികൾ ഭക്ഷിച്ചും അവർ വനത്തിൽ ജീവിച്ചു ..ഒരിക്കൽ അവിടെ കാട്ടു തീ ഉണ്ടാകുകയും ശക്തമായ കാറ്റു കാരണം അത് അവർക്ക് ചുറ്റും ഉള്ള വനം മുഴുവൻ പടർന്നു ..ഇതാണ് അവരുടെ അവസാനം എന്ന് മനസ്സിലാക്കി ദ്രിതരാഷ്ട്രർ സന്ജെയനോട് പറഞ്ഞു ...ഈ അഗ്നി നമ്മളെയെല്ലാം വലയം ചെയ്യും ..നീ രക്ഷപെടുന്നതായിരിക്കും ഉചിതം ...
വേറെ നിവൃത്തിയില്ലാത്തത് കൊണ്ട് സന്ജെയൻ അവരെ അവിടെ ഉപേക്ഷിച്ചു രക്ഷപെട്ടു .
ദ്രിതരാഷ്ട്രരും ഗാന്ധാരിയും കുന്തിയും ..ഭൂമിയിൽ കിഴക്കോട്ടു നോക്കി ഇരുന്ന് ...സാവധാനം അവരുടെ വിധിക്ക് കീഴടങ്ങി ...സന്ജെയൻ ശിഷ്ട കാലം ഹിമാലയത്തിൽ ഒരു സന്യാസിയായി ജീവിച്ചു
======================================================
ദ്രിതരാഷ്ട്രരുടെയും ഗാന്ധാരിയുടെയും കുന്തിയുടെയും മരണ വാർത്ത വൈകാതെ പാണ്ഡവർ അറിഞ്ഞു ..അതിന്റെ ആഗാതം അവർക്ക് താങ്ങാൻ ആവുന്നതായിരുന്നില്ല ...അവർ കാരണമാണ്..ഈ മഹാ വിപത്ത് സംഭവിച്ചത് എന്ന ചിന്ത അവരുടെ സമാധാനം നശിപ്പിച്ചു .. സ്വന്തം ജേഷ്ടനായ കർണ്ണനെ താൻ ചതിച്ചു കൊന്നു എന്ന ചിന്ത അർജ്ജുനന്റെ മനസ്സിനെ സദാ മദിച്ചു കൊണ്ടിരുന്നു ..അതിനു പ്രായശ്ച്ചിത്തമായി കർണ്ണന്റെ മകനായ വൃഷകേതുവിനെ സ്വന്തം മകനെ എന്നപോലെ അർജ്ജുനൻ വളർത്തി...
സത്യത്തിൽ കുരുക്ഷേത്ര യുദ്ധം പ്രഗ്യാപിച്ചപ്പോഴേ കർണ്ണന് തന്റെ വിധി അറിയാമായിരുന്നു ..അത് കൊണ്ട് കർണ്ണൻ തന്റെ സഹോദരനോട് അതായത് അതിരതന്റെ മകനോട് പറഞ്ഞിരുന്നു ...എന്റേത് പോലെയൊരു ശപിക്കപെട്ട ജന്മം ഈ ഭൂമിയിൽ വേറെയുണ്ടാകാൻ പാടില്ല ...അത് കൊണ്ട് നീ എന്റെ ഭൗതിക അവശിഷ്ടങ്ങൾ ഒരു പുല്ലു പോലും മുളയ്ക്കാത്ത എവിടെയെങ്കിലും ആകണം സസ്കരിക്കേണ്ടത് ..എന്റെ ഗതി ഒരു പുല്കൊടിക്ക് പോലും ഉണ്ടാവരുത് ..."
കർണ്ണന്റെ ആഗ്രഹം പോലെ തന്നെ കർണ്ണന്റെ ഭൗതിക അവശിഷ്ടങ്ങൾ ഒരു പുല്കൊടി പോലും മുളയ്ക്കാത്ത പാറകൾ നിറഞ്ഞ ഒരു വരണ്ട സ്ഥലത്താണ് സംസ്കരിച്ചത്
ഫലത്തിൽ കുരുക്ഷേത്രയുദ്ധം ജയിച്ചെങ്കിലും പാണ്ടവർക്ക് ആ വിജയത്തി ആഹ്ളാദം കണ്ടെത്താൻ ആയില്ല ..കുരുക്ഷേത്ര യുദ്ധത്തിൽ കൗരവർ അടക്കം അനേകം ശക്തന്മാരായ രാജാക്കന്മാരും രാജകുമാരന്മാരും നാമാവശേഷരായി ..വിജയിച്ച പാണ്ടാവരോ പ്രിയപെട്ടവരുടെ വേർപാടിനാലും കുറ്റബോധത്താലും തളർന്നു പോകുകയും ചെയ്തു അതെ സമയം ശ്രീ കൃഷ്ണന്റെ കുലമായ യാദവർ ആകട്ടെ എതിരാളികൾ ഇല്ലാതെ ശക്തിയാർജ്ജിച്ചു..അവർ ധർമ്മവും സത്യവും തല്ലിതകർത്തു ധൂർത്തന്മാരും തന്നിഷ്ടകാരുമായി ജീവിച്ചു തുടങ്ങി ...അങ്ങനെ ഒരു പാട് കാലം കടന്നു പോയി ...യാദവർ സന്യാസിമാരെ പോലും ആരാധിക്കുന്നതിനു പകരം അവഹേളിക്കാൻ തുടങ്ങി ...ഒരിക്കൽ ശ്രീ കൃഷ്ണനെയും ബലരാമനെയും കാണാൻ ദ്വാരകയിലെത്തിയ സപ്തർഷിമാരെ ഒന്ന് കളിയാക്കാൻ കുറച്ചു യാദവന്മാർ ചേർന്ന് തീരുമാനിച്ചു ...അവർ ശ്രീ കൃഷ്ണന്റെ മകനായ സാംബ എന്ന യുവാവിനെ സ്ത്രീ വേഷം കെട്ടിച്ചു വയറിൽ ഒരു ഗദ വെച്ച് കെട്ടി ഗർഭിണി ചമച്ചു കൊണ്ട് ചെന്ന് സന്യാസിമാരുടെ മുന്നിൽ നിർത്തി എന്നിട്ട് അവരോടു ചോദിച്ചു ..."ജ്ഞാനികൾ ആയ നിങ്ങൾക്ക് പറയാമോ ...ഇവൾ പ്രസവിക്കുന്നത് ആണ്‍ കുഞ്ഞിനെയായിരിക്കുമോ ..അതോ പെണ്‍ കുഞ്ഞിനെയായിരിക്കുമോ ??"
യാദവരുടെ ഈ അതിര് കടന്ന പ്രവർത്തി കണ്ടു ആ അഹങ്കാരികളെ മുഴുവൻ ഒരു പാഠം പഠിപ്പിക്കാൻ തന്നെ സന്യാസികൾ തീരുമാനിച്ചു ..സപ്തർഷികളിൽ ഒരാൾ ആയ കണ്വ മഹർഷി യാദവ കുലത്തിനെ മൊത്തം ശപിച്ചു .."ഈ യുവാവ് പ്രസവിക്കുന്നത് അവൻ ആ ഒളിപ്പിച്ചു വെച്ചിരിക്കുന്ന പോലെ യുള്ള ഒരു ഗദ തന്നെയായിരിക്കും ..അത് നിന്റെയെല്ലാം കുലത്തിന്റെ തന്നെ അന്തകനായിരിക്കും ..."...അതിനു ശേഷം അവർ മടങ്ങി പ്പോയി,,, പക്ഷെ അഹങ്കാരികൾ ആയ അവർ അതിനെ സന്യാസിമാരുടെ ദേശ്യ പ്രകടനമായി മാത്രം കണ്ടു ചിരിച്ചു തളളി
അടുത്ത ദിവസം സാമ്ബയ്ക്ക് ഭയങ്കരമായ വയറു വേദന അനുഭവപ്പെടുകയും തുടർന്ന് സന്യാസി പറഞ്ഞത് പോലെ ഒരു ഗദയ്ക്ക് ജന്മം നല്കുകയും ചെയ്തു ..ഇത് കണ്ട യാദവർ നടുങ്ങി ...അവരുടെ അവസാനം അടുത്തിരിക്കുന്നു എന്ന് അവർ ഭയപെട്ടു ...അവർ പെട്ടെന്ന് തന്നെ ആ വിവരം ഉഗ്രസേനനെയും, അക്രൂരനെന്യും അറിയിച്ചു ആ സദസ്സിൽ ശ്രീ കൃഷ്ണനും ഉണ്ടായിരുന്നു എന്നിട്ട് നടന്നതെല്ലാം പറഞ്ഞു ..ഉഗ്രസേനൻ അവരോടു എത്രയും പെട്ടെന്ന് ആ ഗദ തകർത്തു പൊടിച്ചു കടലിൽ ഒഴുക്കാൻ പറഞ്ഞു ..അവർ പോയി കഴിഞ്ഞപ്പോൾ ..."ഇനി എന്ത് " എന്ന അർത്ഥത്തിൽ അക്രൂരൻ ശ്രീ കൃഷ്ണനെ നോക്കി ...
ശ്രീ കൃഷ്ണൻ പുഞ്ചിരിച്ചു കൊണ്ട് .. : ആർക്കും കർമ്മപതത്തിൽ നിന്നും വ്യതിചലിക്കാൻ ആവില്ല അമ്മാവാ ...സാംബ അവന്റെ ഭാഗം ഭംഗിയായി ചെയ്തു ...
ഒന്നും മനസ്സിലാവാതെ ഉഗ്രസേനൻ അക്രൂരനോട് ചോദിച്ചു ..."എന്താണ് ശ്രീ കൃഷ്ണൻ പറഞ്ഞതിന്റെ അർത്ഥം "
.അതിനു മറുപടി പറഞ്ഞത് ...രുക്മിണിയായിരുന്നു ....
രുക്മിണി : അതിനുള്ള ഉത്തരം ഞാൻ പറയാം അച്ഛാ 36 വർഷങ്ങൾക്കു മുൻപ് അദ്ദേഹം ശിവനോട് പ്രാർത്ഥിച്ചു...എനിക്ക് ശിവനെ പോലെയൊരു മകനെ വേണം എന്ന് ..ഇപ്പോൾ മനസ്സിലായോ ?
അക്രൂരൻ : ശിവനെ പോലെ ..അതായത് സർവ്വതും നശിപ്പിക്കുന്ന ശിവ ഭഗവാനെ പോലെ ഒരു പുത്രൻ ....അപ്പോൾ സാംബ ഈ സർവ്വനാഷത്തിനു സഹായിക്കണം എന്ന് ശ്രീ കൃഷ്ണൻ ആഗ്രഹിച്ചിരുന്നോ ...?? ...
പെട്ടെന്ന് ഒരു നടുക്കത്തോടെ അക്രൂരൻ തുടർന്നു ...ഗാന്ധാരിയുടെ ശാപം ...അതിനുള്ള സമയമായി ...എന്നിട്ട് വിറച്ചു കൊണ്ട് പറഞ്ഞു ...ഗാന്ധാരിയുടെ ശാപം ഫലിക്കും എന്ന് ശ്രീ കൃഷ്ണൻ തന്നെ നേരിട്ട് അവർക്ക് വാക്ക് കൊടുത്തിരുന്നു ...
അതെ സമയം യാദവർ ഉഗ്രസേനൻ പറഞ്ഞത് അനുസരിച്ച് ആ ഗദ തകർത്തു...പല തവണ നുറുക്കി ....വെറും ധൂളി പോലെയാക്കി പക്ഷെ ത്രികോണാക്രിതിയിലുള്ള ഒരു ഇരുമ്പ് കഷണം മാത്രം അവശേഷിച്ചു ..യാദവർ അതെല്ലാം കടലിൽ ഒഴുക്കി ...അതോടെ അവരുടെ ഭീതി മാറി പക്ഷെ ആ ധൂളിപോലെയുള്ള വസ്തു കരയ്ക്കടിയുകയും ...അവിടെ ദർഭ പുല്ലു ആയി വളരുകയും ചെയ്തു ..കുറെ കാലത്തേക്ക് ഒന്നും തന്നെ സംഭവിച്ചില്ല ...യാദവർ ഈ ശാപം തന്നെ മറന്നു ...ഒരിക്കൽ അവർ വിനോദത്തിനായി ആ കരയിൽ ഒരുമിച്ചു കൂടി ...മദ്യവും ..പാട്ടും നൃത്തവും ഒക്കെയായി അന്ന് മുഴുവൻ അവർ ആഘോഷിച്ചു ...വൈകാതെ മദ്യം പ്രവർത്തിച്ചു തുടങ്ങി ...അവരുടെ ഇടയിൽ തന്നെ ഉണ്ടായിരുന്ന ചെറിയ വഴക്കുകളെ ചൊല്ലി അവർ പരസ്പരം കലഹിക്കാൻ തുടങ്ങി ..
ഒടുവിൽ സംസാരവിഷയം കുരുക്ഷേത്ര യുദ്ധമായി ..സാത്യകി കൃത്ത് വർമ്മയോടു പറഞ്ഞു ..ഉറങ്ങി കിടന്നിരുന്ന യോദ്ധാക്കളെ നീ കൊന്നത് നമ്മുടെ ഈ കുലത്തിനു തന്നെ വലിയ അപമാനം ആണ് വരുത്തിയത് ...
കുരുക്ഷേത്ര യുദ്ധത്തിൽ സാത്യകി പാണ്ടാവർക്ക് വേണ്ടിയും ...ശ്രീ കൃഷ്ണന്റെ സേനയുടെ നായകനായിരുന്ന കൃത്ത് വർമ്മ കൌരവർക്കു വേണ്ടിയുമായിരുന്നു യുദ്ധം ചെയ്തത്
കൃത്ത് വർമ്മയും വിട്ടുകൊടുക്കാൻ ഒരുക്കമായിരുന്നില്ല ..".നീയൊക്കെ കൌരവസേനയിലെ എല്ലാ മഹാരതന്മാരെയും ചതിച്ചല്ലേ കൊന്നത് ..അതോ ? "
അങ്ങനെ അവർ പലതും പറഞ്ഞു വഴക്കായി അവിടെ കൂടി നിന്നവർ രണ്ടു ചേരിയായി തിരിഞ്ഞു ... പാണ്ടവർക്ക് വേണ്ടിയും കൌരവർക്ക് വേണ്ടിയും വാദിച്ചു ...ഒടുവിൽ ..അത് ഒരു ഭയങ്കരമായ കൂട്ടതല്ലായി ...സാത്യകി വാൾ എടുത്തു കൃത്ത് വർമ്മയുടെ തലവെട്ടി എന്നിട്ട് പറഞ്ഞു ..."ഇവിടെ അവസാനിക്കട്ടെ ഉറങ്ങികിടന്ന യോദ്ധാക്കളെ കൊന്ന ഭീരുവിന്റെ കഥ "...ഉടൻ ഒരു പാട് പേര് ചേർന്ന് സാത്യകിയെ ആക്രമിക്കാൻ തുടങ്ങി ...ഇത് കണ്ടു അവരെ തടയാനായി ശ്രീ കൃഷ്ണന്റെ പുത്രനായ പ്രദ്യുമ്നൻ ഇടപെട്ടു വൈകാതെ പ്രദ്യുംനനെയും സാത്യകിയെയും അവർ വധിച്ചു ...ശ്രീ കൃഷ്ണന് മനസ്സിലായി ഇതാണ് തന്റെ കുലത്തിന്റെ അന്ത്യം എന്ന് ..അവിടെ കണ്ട ദർഭപുല്ലു അദ്ദേഹം പറിച്ചെടുത്ത് യാദവരുടെ അടുത്ത് കൊണ്ട് വെച്ചു....പെട്ടെന്ന് കണ്വ മുനിയുടെ ശാപം പ്രവർത്തിച്ചു തുടങ്ങി ഓരോ പുൽകൊടിയും ഒരു ഗദ ആയി മാറി യാദവരെ എല്ലാം തച്ചു കൊല്ലാൻ തുടങ്ങി .അങ്ങനെ അവർ എല്ലാവരും മരിച്ചു വീണു കൊണ്ടിരുന്നു ...ഇതെല്ലാം കണ്ടു മനം മടുത്ത ബലരാമൻ അവിടെ ധ്യാനത്തിൽ മുഴുകി കിടക്കുകയും ..വൈകാതെ ആയിരം തലയുള്ള അനന്തൻ എന്ന സർപ്പം ബലരാമന്റെ വായിൽ നിന്ന് ഇറങ്ങി ശ്രീ കൃഷ്ണനെ നമസ്കരിച്ച ശേഷം കടലിലേക്ക് പോയി ..അങ്ങനെ ബലരാമനും മരിച്ചു ..വൈകാതെ സമുദ്രം മുഴുവൻ യാദവരുടെ രക്തം കൊണ്ട് ചുവന്നു ...
ഇനി തനിക്കും പോകാനുള്ള സമയമായി എന്ന് മനസ്സിലാക്കി ദ്വാരക ഉപേക്ഷിച്ചു ആ കടൽ നീന്തി കടന്നു ശ്രീ കൃഷ്ണൻ വനത്തിലെത്തി.. .ശ്രീ കൃഷ്ണൻ ദ്വാരക വിട്ടു പോയതോട് കൂടി ..കടലിലെ തിരമാലകൾ അലർച്ചയോടെ ദ്വാരകയിലേയ്ക്ക് ആഞ്ഞടിക്കുകയും ..ദ്വാരക മുഴുവൻ കടലിനടിയിലാവുകയും ചെയ്തു ...
.....ശ്രീ കൃഷ്ണൻ ഒരു മരത്തിനു ചുവട്ടിൽ കിടന്നു ഉറങ്ങി ..അത് വഴി വന്ന ജരാ എന്ന ഒരു കാട്ടാളൻ ശ്രീ കൃഷ്ണന്റെ പെരുവിരൽ കണ്ടു അത് ഏതോ കാട്ടുമൃഗം ഇരിക്കുന്നതാണ് എന്ന് തെറ്റ് ധരിച്ചു ..അമ്പു എയ്തു ...ആ അമ്പു കാലിൽ കൂടി തുളച്ചു ശരീരത്തിലേയ്ക്ക് കയറി ...തെറ്റ് തിരിച്ചറിഞ്ഞ ജരാ ശ്രീ കൃഷ്ണനോട് മാപ്പ് അപേക്ഷിച്ചു ...ശ്രീ കൃഷ്ണൻ ജരയോടു പറഞ്ഞു ...ഇത് അനിവാര്യമായ എന്റെ അവസാനം ആണ് ...ഇതെല്ലാം നേരത്തെ തന്നെ തീരുമാനിക്കപെട്ടിട്ടുള്ളതും ആണ് ...
പക്ഷെ ജരയ്ക്ക് തന്റെ സങ്കടം അടക്കാനായില്ല ..ശ്രീ കൃഷ്ണന്റെ മരണത്തിനു താൻ കാരണമാകാനും വേണ്ടി താൻ എന്ത് പാപമാണ് ചെയ്തത് എന്ന് ജരാ ശ്രീ കൃഷ്ണനോട് കരഞ്ഞു ചോദിച്ചു ....
ശ്രീ കൃഷ്ണൻ : ഇതെല്ലാം ഞാൻ നേരത്തെ തീരുമാനിച്ചത് അനുസരിച്ചാണ് നടക്കുന്നത് എനിക്ക് ..നിന്നോട് കഴിഞ്ഞ ജന്മത്തിലെ ഒരു കടം വീട്ടുന്നതിനു വേണ്ടിയാണ് ഇങ്ങനെയൊക്കെ സംഭവിച്ചത് ..
എന്നിട്ട് കഴിഞ്ഞ ജന്മത്തിലെ സംഭവങ്ങൾ ജരയെ ഓർമിപ്പിച്ചു ...
കഴിഞ്ഞ ജന്മത്തിൽ ശ്രീ കൃഷ്ണൻ ശ്രീ രാമനും ജരാ ബാലി എന്ന വാനര രാജാവിന്റെ മകൻ അന്ഗദനും ആയിരുന്നു ...സുഗ്രീവനെ ബാലിയിൽ നിന്നും രക്ഷിക്കുന്നതിനു വേണ്ടി ..ബാലിയും സുഗ്രീവനും കൂടിയുള്ള ദ്വന്ത യുദ്ധം നടക്കുമ്പോൾ ശ്രീ രാമൻ ഒളിയമ്പ് എയ്തു ബാലിയെ വധിച്ചു ....പിന്നീട് ഒരിക്കൽ അന്ഗദൻ ശ്രീ രാമനോട് ചോദിച്ചു ..എനിക്ക് എന്നാണു എന്റെ അച്ഛന്റെ വധത്തിനു പകരം ചോദിക്കാൻ കഴിയുന്നത് ...
ശ്രീ രാമൻ : തീർച്ചയായും നിനക്ക് അതിനുള്ള അവസരം ഉണ്ടാകും ..പക്ഷെ ഈ ജന്മത്തിൽ അല്ല അടുത്ത ജന്മത്തിൽ ...അടുത്ത ജന്മത്തിൽ ഞാൻ ദ്വാപര യുഗത്തിൽ ശ്രീ കൃഷ്ണൻ ആയും നീ ജരാ എന്നാ ഒരു കാട്ടാളനായിട്ടും ആയിരിക്കും ജനിക്കുക ...:അപ്പോൾ നിനക്ക് നിന്റെ ഈ ആഗ്രഹം സഫലമാകും ...
ഗദ ധൂളിയാക്കി കടലിൽ ഒഴുക്കിയപ്പോൾ അതിനോടൊപ്പം ഉണ്ടായിരുന്ന ത്രികോണാക്രിതിയിലുള്ള ഭാഗം കടലിലെ ഒരു മീൻ വിഴുങ്ങുകയും ആ മീനിനെ ജരാ എന്ന കാട്ടാളൻ പിടിക്കുകയും ...അതിന്റെ വയറിൽ നിന്നും കിട്ടിയ ത്രികോണാക്രിതിയിലുള്ള ഭാഗം കൊണ്ട് വിഷം പുരട്ടിയ ഒരു അമ്പു ഉണ്ടാകുകയും ചെയ്തിരുന്നു ...അതായിരുന്നു ശ്രീ കൃഷ്ണനെ എയ്യാൻ ജര ഉപയോഗിച്ച അമ്പ് ...
അങ്ങനെ കുരുക്ഷേത്രയുദ്ധം കഴിഞ്ഞു 36 വർഷങ്ങൾക്കു ശേഷം ഗാന്ധാരിയുടെ ശാപം ഫലിച്ചു ..ശ്രീ കൃഷ്ണൻ അടക്കം ഉള്ള യാദവർ എല്ലാം നാമാവശേഷരായി

Subscribe to:
Posts (Atom)