Tuesday, April 19, 2016

THE GUEST (2.SURPRISE !! )

അടുത്ത ദിവസം രാവിലെ അലാറം ഒന്നും അടിക്കാതെ തന്നെ ആദി എഴുന്നേറ്റു..പക്ഷെ അപ്പോഴേക്കും സമയം 05:50 ആയിരുന്നു... 05:00 മണിക്ക് വെച്ച അലാറം അടിച്ചില്ലേ എന്താണ് സംഭവിച്ചത് ? എഴുനേറ്റു അല്പ്പം വെള്ളം കുടിച്ച ശേഷമാണ്..ചുറ്റും ഒന്ന് ശ്രദ്ധിച്ചത്..താൻ ഇന്നലെ രാത്രി വേറെ ആരുടെയെങ്കിലും  റൂമിലാണോ വന്നു കിടന്നത് എന്ന് ആദിക്ക് തോന്നി. റൂമിൽ ആകെ ഒരു മാറ്റം. മൊബൈൽ ഫോൺ കാണുന്നില്ല.ഇന്നലെ പച്ചയും നീലയും കൂടിയുള്ള ഒരു bed-sheet ആയിരുന്നു ബെഡ്-ൽ എന്നാണു ആദിയുടെ ഓർമ്മ..പക്ഷെ ഇപ്പോൾ ഇത് വരെ കണ്ടിട്ട് കൂടി ഇല്ലാത്ത പൂക്കളുള്ള bed-sheet ആണ് വിരിച്ചിരിക്കുന്നത്.

ഇന്നലെ വരെ  ഇളം പിങ്ക്   നിറമായിരുന്നു  മതിലിനു...പക്ഷെ ഇപ്പോൾ വെള്ള  നിറം ആദിക്ക് ആകെ കൺഫ്യൂഷൻ ആയി...

പെട്ടെന്ന് ആദി , ഇന്നലെ നേരത്തെ വരാം എന്ന് ബെന്നിന് കൊടുത്ത വാക്ക് ഓർത്തു...പക്ഷെ ഇനി എത്ര തന്നെ വേഗത്തിൽ ശ്രമിച്ചാലും 06:00 മണിക്ക് ഓഫീസിൽ എത്താൻ കഴിയില്ല..അത് ഒന്ന് വിളിച്ചു പറയാം എന്ന് വെച്ചാൽ മൊബൈലും കാണാൻ ഇല്ല. ഏതായാലും എത്രയും പെട്ടെന്ന് തന്നെ ഓഫീസിൽ എത്തണം എന്ന് തന്നെ ആദി തീരുമാനിച്ചു.

 പ്രഭാത കർമ്മങ്ങൾ എല്ലാം കഴിച്ച്‌ പെട്ടെന്ന് കയ്യിൽ കിട്ടിയ ഏതോ ഡ്രസ്സ്‌ എടുത്ത്‌ ധരിച്ചു.....

കുളിച്ചു കഴിഞ്ഞിട്ടും തന്റെ hallucination മാറിയിട്ടില്ല എന്ന് ഓരോ നിമിഷവും ആദി അറിഞ്ഞു..spray യുടെ brand,  ചീ്പിന്റെ നിറം, shoes അങ്ങനെ ഓരോന്നും മുന്പുള്ളതിൽ നിന്നും വിത്യസ്തമായി അവനു തോന്നി.ഒടുവിൽ  റൂം പൂട്ടാനായി താഴും താക്കോലും തിരഞ്ഞപ്പോൾ അത് എപ്പോഴും  വെക്കുന്ന മേശയുടെ മുകളിൽ ഇല്ല..പകരം വേറെ ഏതോ ഒരു താഴും താക്കോലും  ഡോറിനു അടുത്തുള്ള ഒരു സ്വിച്ച്-ബോർഡിന്   മുകളിൽ ഇരിക്കുന്നു..

 കൂടുതൽ ആലോചിക്കാൻ സമയം ഇല്ലാത്തതിനാൽ രണ്ടും കല്പിച്ചു ആ താഴ് എടുത്ത്‌ റൂം പൂട്ടി ഇറങ്ങി. ഭാഗ്യം തന്റെ മനസ്സ് ശാന്തമായി എന്ന് തോനുന്നു. പുറത്ത് ഇന്നലെ കണ്ട പോലെ തന്നെയുണ്ട്‌...

പക്ഷെ അല്പം മുന്നോട്ടു നടന്നപ്പോൾ എവിടെയോ കണ്ടു പരിചയമുള്ള 5 വയസ്സുള്ള ഒരു കുട്ടി അത്ഭുതത്തോടെ തന്നെ നോക്കി നില്ക്കുന്നു..അവനെ ഇതിനു മുൻപ് ആ പരിസരത്തെങ്ങും കണ്ടതായി ഓർക്കുന്നില്ല..പക്ഷെ അവന്  തന്റെ റൂമിന് അടുത്തുള്ള ഒരു B-tech വിദ്യാർഥിയുടെ ഒരു വിദൂര ഛായയില്ലേ..എന്ന് ആദിക്ക് തോന്നി..കുറച്ചു ദൂരം നടന്നപ്പോൾ തന്റെ റൂമിന്റെ അടുത്തുള്ള ചില പ്രായമായ ആളുകളെ ആദി കണ്ടു..ആദി കൈ ഉയർത്തി..ഹായ്  ചേട്ടന്മാരേ...രാവിലെ എങ്ങോട്ടാണ് എന്ന് ചോദിച്ചു ..എങ്കിലും അവർ ഏതോ അപരിചിതനെ കണ്ടപോലെ പരസ്പരം നോക്കുകയും ചിലർ പിറകിൽ ഉള്ള ആരെയെങ്കിലും ആണോ എന്നറിയാൻ തിരിഞ്ഞു നോക്കുന്നതും ആദി ശ്രദ്ധിച്ചു.


കുറച്ചു കൂടി മുന്നോട്ടു നടന്നപ്പോൾ വഴി തെറ്റിയോ എന്നായി ആദിയുടെ സംശയം..ചുറ്റും പരിചയം ഇല്ലാത്ത സ്ഥലം. പഴയ ചില വീടുകൾ കാണാം.അത് ഒന്നും ഇതിനു മുൻപ് കണ്ടതായി ഓർക്കുനില്ല..പക്ഷെ വഴി തെറ്റാനും വേണ്ടി കുഴപ്പം പിടിച്ചതല്ല . നട്ട പാതിരായ്ക്ക് പോലും  എത്രയോ തവണ താൻ കഴിഞ്ഞ മൂന്നു നാല്  വർഷമായി നടക്കുന്ന വഴിയാണ്. റൂമിൽ നിന്നും ഓഫീസിലേക്കുള്ള  വഴി ഒരു "L shape" ആണ്...റൂമിൽ നിന്നും ഇറങ്ങി  അടുത്ത junction വരെ നേരെ തന്നെയാണ് പോകേണ്ടത്..ആ junction-ൽ ഒരു statue ഉണ്ട് അത് കൊണ്ട് തന്നെ ആ junction statue junction എന്നാണു അറിയപെടുന്നത്..പിന്നെ അവിടെന്നു വലത്തോട്ടു തിരിഞ്ഞു 10
മിനിറ്റ് നടന്നാൽ Galaxy  Constructions -ന്‍റെ building ആയി. അതിന്റെ ഒന്നാം നിലയിൽ തന്നെയാണ് താൻ work ചെയ്യുന്ന Dream  Weavers LTD എന്ന കമ്പനി..പിന്നെ എങ്ങനെ വഴി തെറ്റാൻ ??

ആദി റൂമിൽ നിന്നും ഇറങ്ങിയിട്ട് ഇത് വരെ ഒരു junction പോലും കണ്ടിട്ടില്ല. ദൂരം കൊണ്ട് നോക്കുമ്പോൾ 5 മിനിറ്റ് കൂടി നടന്നാൽ താൻ വലത്തോട്ടു തിരിയേണ്ട junction ആകേണ്ടതാണ്.ചുറ്റുമുള്ള മാറ്റങ്ങൾ mind ചെയ്യാതെ 5 മിനിറ്റ് കൂടി നടന്നു നോക്കാൻ ആദി തീരുമാനിച്ചു..5 മിനിറ്റ് നടന്നപ്പോഴേക്കും ആദി വിചാരിച്ചപോലെ junction എത്തി അത് ആദിക്ക് ഒരു ആശ്വാസമായി.. പക്ഷെ അവിടെ statue ഉണ്ടായിരുനില്ല

ഏതായാലും വലത്തോട്ടു തിരിഞ്ഞു ആദി നടപ്പ് തുടർന്നു..ഇനി 10 മിനിറ്റ് കൂടി നടന്നാൽ തന്റെ office എത്തും. വഴിയിൽ പരിചയമുള്ള പല മുഖങ്ങൾ കണ്ടെങ്കിലും അവർ ആരും തന്നെ പരിചയമുള്ളതായി ഭാവിച്ചില്ല എന്ന് മാത്രമല്ല.ചിലർ ഇവൻ ആരെടാ..എന്ന പോലെ നോക്കുന്നുണ്ടായിരുന്നു. 10 മിനിറ്റ് ആയിട്ടും അങ്ങനെ ഒരു building കണ്ടെത്താൻ ആദിക്ക് കഴിഞ്ഞില്ല


ആദി ആ റോഡിലൂടെ കുറെ നേരം അങ്ങോട്ടും ഇങ്ങോട്ടും നടന്നു ഒടുവിൽ ദിവാകരേട്ടന്റെ കടയുടെ ഏതാണ്ട്  അടുത്ത് ആയി ഒരു വലിയ ആൽമരം ഉള്ള കാര്യം ഓർത്തു.. ആ മരത്തിൻറെ നേരെ എതിർ വശത്ത് അല്പം മാറിയാണ് തന്റെ ഓഫീസ്  കെട്ടിടം ഉള്ളത്. വീണ്ടും തിരിഞ്ഞു നടന്നു ഒടുവിൽ ആദി വലിയ ആ മരം കണ്ടെത്തി. അടുത്ത് ദിവാകരേട്ടന്റെ കടയും ഉണ്ട്..പക്ഷെ അത് അടച്ചിരിക്കുകയാണ്..അതിൽ അത്ഭുതം ഇല്ല..കട തുറക്കാനുള്ള സമയം ആകുന്നതേ  ഉള്ളൂ..പ്രതീക്ഷയോടെ എതിർവഷത്തേക്കു നോക്കിയ ആദി ഞെട്ടിപ്പോയി. അവിടെ Galaxy Constructions ന്‍റെ 5 നില ബിൽഡിംഗ്‌ പോയിട്ട് ഒരു ചെറിയ മുറുക്കാൻ കടപോലും ഇല്ല

താൻ ഇന്നലെ ഇറങ്ങി വന്ന building അവിടെ നിന്നും അപ്രത്യക്ഷമായോ..? ഇപ്പോൾ അവിടെ വലിയ ഒരു plot,  building construction ചെയ്യാൻ റെഡിയാക്കിയിട്ടിരിക്കുന്ന പോലെ തോന്നി


തനിക്കു എന്താണ് സംഭവിച്ചത്..? ഏതാണ് ഈ സ്ഥലം ? ആദി ചിന്തിച്ചു...

അത് വഴി ഒരാൾ തിരക്കിട്ട് വരുന്നത് കണ്ടപ്പോൾ ആദി അയാളെ തടഞ്ഞു

ആദി : ചേട്ടാ..ഒരു മിനിറ്റ് ഒന്ന് നിക്കണേ ചേട്ടാ..ഈ ദിവാകരൻ..അല്ല  ദിവാകരേട്ടന്റെ കട ?
വഴിപോക്കൻ മരത്തിൻറെ അടുത്തുള്ള ദിവാകരേട്ടന്റെ കട തന്നെയാണ് ചൂണ്ടി കാണിച്ചത്...എന്നിട്ട് അയാൾ പോകാൻ തുടങ്ങിയപ്പോൾ ആദി വീണ്ടും തടഞ്ഞു..

ആദി : അപ്പോൾ ഈ  Galaxy Constructions ന്‍റെ...

അല്പം തിരക്കിലായിരുന്ന വഴിപോക്കൻ  ആദി മുഴുവൻ പറയാൻ കാത്തു നിന്നില്ല..



വഴിപോക്കൻ : plot ആല്ലേ ?..ദേ..അതാണ്‌..

ആദിയ്ക്കു അത് വിശ്വസിക്കാൻ കഴിഞ്ഞ്ഞ്ഞില്ല. തന്റെ ഓഫിസ് നിന്ന സ്ഥലം തന്നെയാണ് അയാൾ ചൂണ്ടി കാണിക്കുന്നത്..പക്ഷെ ഇപ്പോൾ അവിടെ ഒരു ഒഴിഞ്ഞ  സ്ഥലം മാത്രമേയുള്ളൂ..ആദിക്ക് എന്തെങ്കിലും ചോദിക്കാൻ കഴിയുന്നതിനു മുൻപ് അയാൾ വേഗം നടന്നു പോയിരുന്നു..

 എന്താണ് തനിക്കു ചുറ്റും സംഭവിക്കുന്നത്‌ എന്ന് മനസ്സിലാകാതെ ആദി റോഡ്‌ ക്രോസ് ചെയ്തു ആ കൺസ്ട്രക്ഷൻ site - ൽ കയറി. അവിടെ ഒരു വലിയ ബോർഡ്‌ വെച്ചിരിക്കുന്നത് ആദി കണ്ടു...

"PROPERTY OF GALAXY CONSTRUCTIONS"


ഈ ബോർഡ് വായിച്ചതും ആദിക്ക് തന്റെ കണ്ണിൽ ഇരുട്ട് കയറുന്നതായി തോന്നി.. വൈകാതെ ആദി ബോധം കെട്ടു വീണു

                                                                 --------- തുടരും ----------
Flag Counter

No comments:

Post a Comment