Thursday, January 2, 2014

AN UNUSUAL CASE ( WRITTEN IN 2003 )

AN UNUSUAL CASE (7. REVENGE)

ജോണ്‍ ആ കഥ ജോർജിനോടു പറഞ്ഞു ....

 വർഷങ്ങൾക്കു മുൻപ്......

    അഗസ്റ്റിനും ,ബാബുവും ,ചാൾസും ജാക്കിയും ജോണും ..എല്ലാം ഒരുമിച്ചായിരുന്നു പഠിച്ചിരുന്നത് പെട്ടെന്ന് ഒരു ദിവസം ജാക്കിയുടെ അച്ഛനെയും അച്ഛന്റെ രണ്ടു സഹോദരന്മാരെയും അജ്ഞാതമായ ഒരു സ്ഥലത്ത് വെച്ച് ആരൊക്കെയോ ചേർന്ന് കൊന്നു ..വളരെയധികം നടുക്കം ഉണ്ടാക്കിയ ഒരു സംഭവമായിരുന്നു അത് ..ഇത് അറിഞ്ഞ കുഞ്ഞു ജാക്കിയുടെ മാനസിക നില തെറ്റി ..3 മാസം ആശുപത്രിയിൽ കിടന്നു ...കുറേ കാലത്തിനു ശേഷമാണ് ജാക്കി സ്കൂളിൽ വന്നത് അവൻ സദാ എന്തോ ചിന്തിചിരിക്കുന്ന്തു കണ്ടു ഞങ്ങൾ കൂട്ടുകാർ അതിന്റെ കാരണം തിരക്കി ...മനസില്ലാ ...മനസ്സോടെ ജാക്കി ആ കഥ ഞങ്ങളോട്  പറഞ്ഞു .....
             
  ജാക്കി പറഞ്ഞത് ......
         അവന്റെ അച്ഛനും രണ്ടു സഹോദരന്മാരും പൊലീസുകാരായിരുന്നു. ഒരു വൻ കൊള്ളസംഘത്തെ അമർച്ച ചെയ്യാനായി പോലീസിന്റെ ചാരന്മാരായി അവർ സംഘത്തിൽ കടന്നു രഹസ്യങ്ങൾചോർത്തികൊണ്ടിരുന്നു..അവരെ പടിപടിയായി തകർക്കുന്നതിൽ അവർ മൂന്നു പേരും വിജയിച്ചു വരികയായിരുന്നു..ഒന്ന് രണ്ടു പ്രധാനപെട്ട കൊള്ളക്കാരെ ആർക്കും ഒരു സംശയവും തോന്നാത്ത രീതിയിൽ പോലീസിന്റെ പിടിയിലാക്കുന്നതിൽ അവർ വിജയിക്കുകയും ചെയ്തിരുന്നു ...പക്ഷെ ..ഒരിക്കൽ കൊള്ളതലവന്റെ ഒപ്പം ഡേവിഡ്‌ എന്ന ഒരു പോലീസുകാരനെ കണ്ടു .....

        പോലീസുകാർ ഇങ്ങനെ ചെയ്യുന്നത് വളരെ കഷ്ടമാണെന്ന് പറഞ്ഞു എന്റെ അച്ഛൻ ഒരുപാട് വിഷമിക്കുകയും രോഷം കൊള്ളുകയും ചയ്തു . പിന്നീട് ജാക്കി കേൾക്കുന്നത് അച്ഛന്റെയും കൊച്ചച്ചന്മാരുടെയും മരണവാർത്തയാണ്...

    ഇതിൽ നിന്നും ഡേവിഡ്‌ എന്നയാളാണ് ഇതിനെല്ലാം പിന്നിലെന്ന് ജാക്കിക്ക് മനസ്സിലായി ...ഡേവിഡ്‌- നെ   ഇല്ലാതാക്കാൻ ജാക്കി എന്തും ചെയ്യാൻ തയ്യാറായിരുന്നു .അതിനു വേണ്ടി എന്ത് ത്യാഗം ചെയ്യാനും തയ്യാറാണ് എന്ന് അന്ന് ജാക്കി പറഞ്ഞു ...ഇത് കേട്ട് ആവേശം മൂത്ത അഗസ്റ്റിനും ബാബുവും ചാൾസും .".ഞങ്ങളും നിന്നെ സഹായിക്കാം .." എന്ന് പറഞ്ഞു ...

  ജാക്കി പറഞ്ഞു ഡേവിഡ്‌ ഒരു രാജ്യദ്രോഹിയാണ് അവനെ കൊള്ളാൻ ഞാൻ മരിക്കാൻ വരെ തയ്യാറാണ് .. അപ്പോൾ ഒരു പക്ഷെ കുട്ടിത്തത്തിന്റെ ആവേശം കാരണം ആകാം ..3 പേരും അത് ഏറ്റുപറഞ്ഞു... ജാക്കി വീണ്ടും അവരോടു ചോദിച്ചു ...

  ഡേവിഡ്‌-ന്റെ മരണത്തിനായി നിങ്ങളും മരിക്കാൻ തയ്യാറാണെന്നോ ?

അവർ ഒരേ സ്വരത്തിൽ .."അതേ ..ജാക്കി ..."

ജാക്കി : വാക്കാണെല്ലോ ?
മൂന്നു പേരും : തീർച്ചയായും..

ജാക്കി : എങ്കിൽ നിങ്ങളെയും ചിലപ്പോൾ.. ഞാൻ ആശ്രയിക്കും പ്രത്യക്ഷമായോ ... പരോക്ഷമായോ... ഈ രഹസ്യങ്ങൾ ആരോടും പറയരുത് ...

   ഇത്രയും കേട്ടു കഴിഞ്ഞപ്പോൾ ജോർജ് വേഗം ജോണിനെ വീട്ടിലെത്തിച്ചു ..എന്നിട്ട് സ്റ്റേനിലേക്ക് തിരിച്ചു ...അപ്പോൾ മൊബൈൽ റിംഗ് ചെയ്തു ..അത് സ്റ്റേഷനിൽ നിന്നും തന്നെയായിരുന്നു....

ജോർജ് : ഹലോ.....

 ഹലോ സർ ഞാൻ രാജുവാണ്

ജോർജ്‌ : എന്താണ് രാജു  ?
രാജു : സർ ...DGP -യുടെ കൊലയാളിയെ കിട്ടി ..സർ അവൻ ഒരു സീരിയൽ കില്ലർ ആണ് ..എല്ലാം വിശദമായി പറയാം ..എല്ലാ തെളിവുകളും അടക്കം ജാക്കി സാറാണ് അവനെ പിടിച്ചത് . വളരെ വിധഗ്ദ്ധമായാണ് അവൻ ഈ കൊലപാതകങ്ങൾ നടത്തിയത് . ജാക്കി സർ എല്ലാം വിശദമായി പറയും ..സർ അവനെ കൊണ്ട് എല്ലാം പറയിക്കുന്നത് ഒന്ന് കാണേണ്ടതായിരുന്നു ...

ജോർജ്‌: ഛെ ! ഞാൻ അവിടെ ഇല്ലാതെ ആയിപോയെല്ലോ ..ഞാൻ ഉടനെ എത്താം ...

ജീപ്പ് റോഡ്‌ സൈഡിൽ  നിർത്തിയിട്ടു ജോർജ്‌ ചിന്തിച്ചു ...........

    എന്ത് ചെയ്യും ഒന്നും അറിയാത്തതുപോലെ എല്ലാം കേട്ട് ജാക്കിയെ അഭിന്ദിക്ക ണോ..അതോ ..എല്ലാ തെളിവുകളുമായി ചെന്ന് അറസ്റ്റു ചെയ്യണോ ? ...
ജേഷ്ട തുല്യനാനെങ്കിലും .. ഇനി ജേഷ്ടൻ തന്നെയാണെങ്കിലും കുറ്റവാളി കുറ്റവാളി തന്നെയാണ്. അത് കൊണ്ട് എല്ലാ തെളിവുകളോടും കൂടി ജാക്കിയെ അറസ്റ്റു ചെയ്യാൻ തീരുമാനിച്ചു നേരെ ജാക്കിയുടെ വീട്ടിലേക്കു പോയി ..കമ്പ്യൂട്ടർ ഓണ്‍ ചെയ്തു documents എല്ലാം ഒരു floppy disc -ലേക്ക് copy ചെയ്തു  . നേരെ ജോണിന്റെ വീട്ടില് പോയി അയാളെയും കൂട്ടി സ്റ്റേനിലെത്തി .

        അവിടെ ജാക്കി കൊലപാതകി എങ്ങനെയാണ്  ഓരോ കൊലയും നടത്തിയത് എന്ന് വിവരിക്കുകയായിരുന്നു.. ജോർജിനെ കണ്ടതും അഭിമാനത്തോടെ ജാക്കി അവനെ നോക്കി എന്നിട്ട് കൊലപാതകിയെന്ന് പറയുന്ന ആളെ കരുത്തിനു പിടിച്ചു ജോർജിന് നേരെ തള്ളിയിട്ടു

 പെട്ടെന്ന് പൊട്ടിത്തെറിക്കുന്ന ശബ്ദത്തിൽ ജോർജ്‌ അലറി .. "നിർത്ത്‌ !!! "

 "മതി നാടകം വളരെ വിധഗ്ദ്ധമായിരിക്കുന്നു എല്ലാം ... പക്ഷെ ... Mr .Jacky  ... I  am sorry  you are under arrest ...  "

   ഇത്രയും പറഞ്ഞപ്പോഴേക്കും ജോർജിൻറെ കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി ....

 ജാക്കി ഒരു നിമിഷം പറച്ചു നിന്ന ശേഷം ....

 "സാരമില്ലെടാ....നിനക്കിനി അഭിമാനിക്കാം ...ഒരു വലിയ കൊലപാതകിയെ പിടിച്ചതിനു .............. നീ ..നീ ... ബുദ്ധിമാനാണ് എന്ന് അന്നേ എനിക്കറിയാമായിരുന്നു .അതിനാല ഞാൻ എല്ലാം മുന്കൂട്ടി കണ്ടിരുന്നു നിനക്കായി അഗസ്റ്റിന്റെ കൊലയിൽ തെളിവുകള ഇട്ടു നിന്നെ കൊണ്ട് ജോണിനെ കുരുക്കി . എന്നിട്ട് ബാബുവിന്റെ കൊലയാളിയായി ഞാൻ മറ്റേ ബാബുവിനെ കണ്ടു പിടിച്ചു .അയാൾ ഒരു പേടിതൊണ്ടൻ ആണെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു. അതുകൊണ്ട് പെട്ടെന്ന് തന്നെ അയാളെ ഭയപെടുത്തി കുറ്റം സമ്മതിപ്പിച്ചു അങ്ങനെ നിന്നെ സുസ്പെന്ദ് ചെയ്യിക്കുകയും ചെയ്തു ..അത് വരെ ഞാൻ വിജയിച്ചു ...പക്ഷെ എന്റെ പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ട് നീ രഹസ്യ അന്വേഷണം തുടങ്ങി.......ഇതിനിടയിൽ എനിക്ക് ഒരു പരിചയമുള്ള ആളുടെ ഫോണ്‍ വന്നിരുന്നു . അത് മറ്റാരുമല്ല ജോണിന്റെതാണെന്ന് തിരിച്ചറിഞ്ഞു ...കാരണം എനിക്കും മരിച്ചവർക്കുമല്ലാതെ എന്റെ പഴയ കഥ അറിയാവുന്ന ഒരാൾ മാത്രമേ ഉള്ളൂ... അത് ജോണ്‍ ആണ് അങ്ങനെ ഞാനവനെ എന്റെ വീട്ടുതടവിലാക്കി ... പക്ഷെ,, ഇപ്പോൾ ..ഇപ്പോൾ എല്ലാം അവസാനിച്ചു എല്ലാം ......"

 ജോർജ്‌ : ഡേവിഡ്‌-നെ കൊള്ളാൻ നിങ്ങൾ എന്തിനാണ് മറ്റുള്ളവരെ കൊന്നത് ?
ജാക്കി : ഡേവിഡ്‌- നെ കൊല്ലുന്നതിനുള്ള ശിക്ഷ അനുഭവിക്കാൻ പോലും എനിക്ക് ഇഷ്ടമായിരുനില്ല...പക്ഷെ ..ഇത്രയും ഉയർന്ന ഒരു position -ൽ ഇരിക്കുന്നയാൾ മരിച്ചാൽ ശക്തമായ അന്വേഷണം വരും എന്നും അത് അവസാനം എന്നിലേക്ക്‌ തന്നെ എത്തിച്ചേരുമെന്നും എനിക്കറിയാമായിരുന്നു ..അതിനാൽ എന്നെ പ്രത്യക്ഷമായും പരോക്ഷമായും സഹായിക്കാമെന്നും മരിക്കാൻ വരെ തയ്യാറാണെന്നും പറഞ്ഞ എന്റെ കൂട്ടുകാരെ എനിക്ക് കൊല്ലേണ്ടി വന്നു ..അവസാനം ദാ..ഇവനെ കൊണ്ട് എല്ലാം ഞാൻ സമ്മതിപ്പിച്ചു ...ഇവന്റെ കുടുംബം ഞാൻ നോക്കിക്കോളാം എന്ന് വാക്കും പറഞ്ഞു എല്ലാം പ്രതീക്ഷിച്ചപോലെ അവസാനിച്ചു എന്ന് കരുതിയപ്പോഴാണ് ...നീ വന്നത് .സാരമില്ല എനിക്ക് പശ്ചാത്താപമില്ല .ശിക്ഷ ലഭിക്കുന്നതിനു ദു:ഖവുമില്ല . കാരണം അത് എന്റെ സുഹൃത്തുക്കളെ കൊന്നതിനു ദൈവം തന്നതാണെന്ന് ഞാൻ കരുതും ...നീ വന്നില്ലായിരുനെങ്കിൽ ഞാൻ നിയമത്തിന്റെ മുന്നിൽ നിന്നും രക്ഷപെടുമായിരുന്നു..പക്ഷെ ..ജീവിതാവസാനം വരെ എനിക്ക് മനസമാധാനം   ലഭിക്കില്ലായിരുന്നു ...നന്നായി ജോർജ്‌ ...നന്നായി ...

 ജോർജ്‌ ജാക്കിയെ അറെസ്റ്റ്‌ ചെയ്തു തടവിലാക്കി ...ജാക്കിയിലെ സമർത്ഥനായ പോലീസ് ഉദ്യോഗസ്ഥനെയും...അയാളുടെ മാനസികനിലയും കണക്കിലെടുത്ത് കോടതി ജാക്കിയെ 6 വർഷത്തേക്ക് മാത്രം ശിക്ഷിച്ചു ..ബാബുവിനെ വെറുതെവിട്ടു ....6 വർഷങ്ങൾക്കു ശേഷം ജാക്കി പുതിയ ഒരു മനുഷ്യനായി പുറത്തിറങ്ങി .....ആ പഴയ ചെകുത്തനില്ലാത്ത്ത നല്ല ഒരു ഇൻസ്പെക്ടർ മാത്രമായി.. ജാക്കി ഇപ്പോൾ ശാന്തനാണ് ..അയാളുടെ ബുദ്ധി കൂടുതൽ sharp ആയിരിക്കുന്നു ..ജോർജ്‌ തന്നെയാണ് ജാക്കിയെ കൂട്ടികൊണ്ട് പോകാൻ വന്നത് ..ഒപ്പം ജാസിം എന്ന പുതിയ  ഒരു ഉദ്യോഗസ്ഥനും ...ജോർജ്‌ ഇപ്പോൾ DGP യാണ്

        അവർ എല്ലാം മറന്നു പഴയതുപോലെ ജീവിച്ചു ..ജാക്കി വീണ്ടും ജോർജിന്റെ പഴയ അച്ചായനായി ..ജോർജ്‌ ജാക്കിയുടെ അനുജനായി അവർ ഒരുമിച്ചു പല കേസന്വേഷണങ്ങളും നടത്തി ..അവർക്കൊപ്പം ജാസിമും ഉണ്ടായിരുന്നു. ജാസിമിനു അവർ രണ്ടു പേരിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു  അവർ എന്നും കുറ്റവാളികൾക്ക് ഒരു പേടിസ്വപ്നമായി കുറേകാലം ജീവിച്ചു

------------------------------------------അവസാനിച്ചു ---------------------------------------------


                                                       BACK TO INDEX

free counters