Thursday, April 26, 2012

AN UNUSUAL CASE(1. GODS INSPIRATION)

ചിത്രകാരനായ അഗസ്റ്റിന്‍   ഇന്റര്‍നാഷണല്‍ ചിത്രരചനാ മത്സരത്തില്‍ പങ്കെടുക്കാനായി ഉള്ള ചിതം വരയ്ക്കുകയായിരുന്നു . ഏതു ചിത്രം വരച്ചിട്ടും അഗസ്റ്റിന് ത്രിപ്തിയായില്ല .പുറത്തു നല്ല മഴ തകര്‍ത്തു പെയ്യുന്നുണ്ടായിരുന്നു പെട്ടെന്ന്ഒരു ഇടിവെട്ടിയത് ആ വെളിച്ചത്തില്‍ ജനലിലൂടെഅഗസ്റ്റിന്‍ ഒരു കറുത്ത രൂപം കണ്ടു .രണ്ടു നീണ്ട കയ്യുള്ള മലപോലെ ഒരു രൂപം അത് കണ്ടു അഗസ്റ്റിന്‍ ഒന്ന്  ഞെട്ടി പെട്ടെന്ന് തന്നെ അയാള്‍ക്ക് ചിരിവന്നു. ആ മലപോലുള്ള കറുത്ത രൂപം അയാള്‍ തിരിച്ചറിഞ്ഞു അത് അയാളുടെ ഉണക്കാനിട്ടിരുന്ന കോട്ടായിരുന്നു. അയാള്‍ ചിന്തിച്ചു ഇത് ദൈവം    തന്ന ഒരു പ്രചോദനം ആയിരിക്കും .അങ്ങനെ അയാള്‍ ആ ചിത്രം വരച്ചു.അരണ്ട വെളിച്ചത്തില്‍ നില്‍ക്കുന്നഒരു കൊലയാളിയുടെ രൂപം ആ ചിത്രത്തിന് അയാള്‍ "GOD 'S   INSPIRATION" എന്ന് പേരുവെച്ചു.ഈ ചത്രം അഗസ്റിന്‍ കൂടുകാരനായ ജോണിനെ കാണിച്ചു. ജോണും മത്സരത്തില്‍ പങ്കെടുക്കുനുണ്ടായിരുന്നു ആ ചിത്രം  കണ്ടപ്പോള്‍ ജോണിന് മനസ്സില്‍ ഒരു വെള്ളിടി  വെട്ടിയപോലെ തോന്നി .ജോണ്‍ മനസ്സില്‍ ഉറപിച്ചു ഈ പ്രവിശ്യത്തെ അവാര്‍ഡ്അഗസ്റ്റിനുതന്നെ.രാത്രി സമയം ഒന്‍പതുമണി ജോണ്‍ തമാശ ഭാവത്തില്‍  അഗസ്റ്റിനോട് പറഞ്ഞു .ചിത്രം വളരെ മനോഹരമായിട്ടുണ്ട്.പക്ഷെ ചിത്രത്തിലെ കൊലയാളി പുറത്തിറങ്ങി വന്നാല്‍ ആകെ ഗുലുമാലാകും. എന്തോ തീരുമാനിപിച്ചു ഉറച്ച മട്ടില്‍ ജോണ്‍ ഇറങ്ങി നടന്നു .അഗസ്റ്റിന തനിക്കു വന്നുചേരാന്‍ പോകുന്ന അവാര്‍ഡും സ്വപ്നം കണ്ടിരിക്കുകയായിരുന്നു.സമയം കടന്നു പോയി .രാത്രി 11 :30 മഴ നന്നായി  കൊടുമ്പിരി കൊണ്ട് നില്‍ക്കുന്നു.നല്ല പോലെ ഇടിവെട്ടുന്നുമുണ്ട് .അപ്പോള്‍ .........അതെ അഗസ്റിന്‍ അത് വീണ്ടും കണ്ടു ആതേ രൂപം . ആ പഴയ കോട്ട് അഗസ്റിന് ഒട്ടും തന്നെ ഭയം തോന്നിയില്ല .അയാള്‍ തകര്‍ത്തു പെയ്യുന്ന മഴ വകവെയ്ക്കാതെ ഇറങ്ങി നടന്നു . ആ കോട്ട് ഇനി അവിടെ കിടന്നാല്‍ യഥാര്‍ത്ഥ കൊലയാളി വന്നാലും അറിയില്ല എന്നാ ആത്മഗതത്തോടെ ആ കൊട്ടിന് അടുതെത്തി. അഗസ്റിന്‍ അടുത്തെത്തിയതും ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു ആതേ അത് സംഭവിച്ചിരിക്കുന്നു.ചിത്രത്തില്‍ നിന്നും കൊലയാളി പുറത്തിറങ്ങി വന്നിരിക്കുന്നു. പിന്നീട് എല്ലാം വളരെ പെട്ടെന്നായിരുന്നു. ആ രൂപം അഗസ്റ്റിന്റെ നെഞ്ചില്‍ നീളമുള്ള കത്തി കുത്തിയിറക്കി .അഗസ്റിന്‍ ഞെട്ടലോടെ അലറികരഞ്ഞു .പക്ഷെ തകര്‍ത്തുപെയ്യുന്ന മഴയിലും ഇടിയിലും അയാളുടെ ശബ്ദം അലിഞ്ഞു ഇല്ലാതെയായി .ആ രൂപം നടന്നകന്നു.ഇപ്പോള്‍ ഒരു ചോദ്യം ബാക്കി......
അന്ന് കണ്ട രൂപം ദൈവത്തിന്റെ പ്രചോധനമോ ?................  അതോ വരാനിരുന്ന മരണത്തിന്‍റെ സൂചനയോ ?


  ആരാണ് അഗസ്റിനെ കൊന്നത് ? ....................
എന്തിനാണ് കൊന്നത് ? ..........................

.....................................................................തുടരും......................................................



free counters

No comments:

Post a Comment