ഏഴു മുപ്പതിന് എറണാകുളം നോര്‍ത്തില്‍ നിന്നും പുറപ്പെട്ട കൊച്ചുവേളി-ബാംഗ്ലൂര്‍ എക്സ്പ്രസ്സ് കേരളത്തിന്റെ അതിര്‍ത്തി ലക്ഷ്യമാക്കി ചീരിപഞ്ഞു പോകുകയാണ്. കഷ്ടിച്ച് അഞ്ചര വയസ്സ് മാത്രമുള്ള രാഹുല്‍ അവന്റെ ആദ്യ ട്രെയിന്‍ യാത്ര ആസ്വദിക്കുകയാണ്.വിദൂരങ്ങളില്‍ കാണുന്ന വലിയ കെട്ടിടങ്ങളിലെ വെളിച്ചം കണ്ടു ആസ്വദിച്ചും മുഖത്ത് അടിക്കുന്ന നനുത്ത തണുപ്പുള്ള കാറ്റ് ആസ്വദിച്ചും അവന്‍ അങ്ങനെ ഇരിക്കുകയാണ്
S7 -ല്‍ ആണ് രാഹുലിനും അവന്റെ അമ്മ യശോധയ്ക്കും ടിക്കറ്റ് കിട്ടിയത്.രാഹുല്‍ തണുത്ത കാറ്റ് നന്നായി ഒന്ന് ആസ്വദിക്കാനായി പുറത്തേക്കു കയ് നീട്ടി.അപ്പോഴാണ് അവന്റെ ചെവിയില്‍ പിടിച്ചു ആരോ അകത്തേക്ക് വലിച്ചത്.നോക്കിയപ്പോള്‍ അത് അവന്റെ അമ്മ യശോധയായിരുന്നു.
യശോദ : അടി കൊള്ളും എന്റെ കുട്ടിക്ക്.അമ്മ എത്ര തവണ പറഞ്ഞു മോനെ കയ് പുറത്തേക്കു ഇടരുതെന്നു.
രാഹുല്‍ : അമ്മയ്ക്ക് പേടിയാണെങ്കില്‍ അമ്മ കയ് പുറത്തേക്കു ഇടേണ്ട.
യശോദ : ഹമ്പട കള്ളാ ....വന്നു കിടക്കു
രാഹുല്‍ ഇതൊന്നും കേട്ടിരുനില്ല അവന്‍ പുറത്തേക്കു നോക്കി ഇരിക്കുകയാണ്.
യശോദ രാഹുലിനോട് പറഞ്ഞു തോറ്റു പാതിയുറക്കത്തിലായി ലോവര്‍ ബെര്‍ത്തില്‍ കിടന്നു.S7 -ലെ മറ്റു യാത്രകാരൊക്കെ നല്ല ഉറക്കത്തിലാണ്.ട്രെയിന്‍ കേരളത്തിന്റെ അതിര്‍ത്തി കടന്നു കുറേകൂടി മുമ്പോട്ട് നീങ്ങിയപ്പോള്‍ കെട്ടിടങ്ങള്‍ ഒന്നും ഇല്ല.അതോടെ രാഹുലിന് വിഷമമായി.ഇനിയിപ്പോള്‍ ഉറങ്ങാം.അല്‍പസമയം കൂടി പുറത്തേക്കു നോക്കിയിരുന്ന ശേഷം കിടന്നുറങ്ങാന്‍ അവന്‍ തീരുമാനിച്ചു.ട്രെയിന്‍ വളഞ്ഞു പുളഞ്ഞ വഴികളിലൂടെയും പാലങ്ങളിലൂടെയും പോകുകയാണ്.അപ്പോള്‍ രാഹുലിന് തന്റെ മുന്‍പിലുള്ള S6 മുതല്‍ എഞ്ചിന്‍ വരെയുള്ള എല്ലാ ബോഗികളും കാണാമായിരുന്നു.
പെട്ടെന്നാണ് അവന്‍ അത് കണ്ടത് .എന്തോ ട്രെയിനില്‍ നിന്നും തെറിച്ചു വീഴുന്നത്. അവന്‍ ഓടിചെന്ന് അമ്മയെ വിളിച്ചു .
രാഹുല്‍: അമ്മേ.. അമ്മേ .. എണീക്ക് എന്തോ ട്രെയിനില്‍ നിന്നും താഴേക്ക് വീണു.
യശോദ: എന്താ മോനെ ഇത് .എത്ര നേരമായി ഞാന്‍ പറയുന്നു ഒന്ന് ഉറങ്ങു കുഞ്ഞേ .
രാഹുല്‍: അമ്മേ.. ആരോ.. ട്രെയിനില്‍ നിന്നും താഴേക്ക് ചാടി .
യശോദ ഒന്ന്ഞ്ഞെട്ടി. ഇത് കേട്ടതും യശോധയുടെ ഉറക്കം പൂര്‍ണമായും മാറി.
രഹുല്‍ : വാ അമ്മേ..ഞാന്‍ കാണിച്ചുതരാം..എവിടെ നിന്നാണ് വീണത് എന്ന്..
യശോധയെ നിര്‍ബന്ധിച്ചു വിളിച്ചു കൊണ്ടുപോയി.ജനലിലൂടെ നോക്കി. രാഹുല്‍ നിരാശനായി അവന്റെ മുന്‍പിലുള്ള ബോഗികള്‍ ഇപ്പോള്‍ അവനു കാണാന്‍ കഴിയുന്നില്ല .
രാഹുല്‍ : അമ്മേ.. പോയി..അത് പോയി..
യശോദ ജനലിലൂടെ പുറത്തേക്കു നോക്കി ട്രെയിന്‍ ഇപ്പോള്‍ പാറകെട്ടുകല്ക് ഇടയിലൂടെയാണ് പോകുന്നത് .
യശോദ രാഹുലിനോട് വീണ്ടും ഉറങ്ങാന്‍ പറഞ്ഞിട്ട് വീണ്ടും കിടന്നു..പെട്ടെന്ന് രാഹുല്‍ വീണ്ടും വിളിച്ചു.
രാഹുല്‍ : അമ്മേ ..ഓടിവാ....
യശോദ വന്നു ജനലിലൂടെ നോക്കി രാഹുല്‍ S1 -ന്റെ വാതിലിലെക്കാന് കയ് ചൂണ്ടിയിരിക്കുന്നത്.ഇവിടെ നിന്നാണ് അമ്മേ എന്തോ താഴേയ്ക്ക് പോയത്. കുറച്ചു നേരം യശോദ പുറത്തേക്കു S1 -ന്റെ ഭാഗത്തേക്ക് നോക്കി. ട്രെയിന്‍ വീണ്ടും നേരെയുള്ള വഴിക്യിലേക്ക് എത്തി. അപ്പോള്‍ എല്ലാ ബോഗികളും കാണാന്‍ കഴിയുന്നില്ല. സമയം രാത്രി 11 :30 ആയി .
യശോദ : എന്ത് കുന്തമെങ്കിലും ആകട്ടെ......മതി... മതി ..കിടന്നു ഉറങ്ങെടാ ചെറുക്കാ.....
രാഹുലിനെ യശോദ നന്നായി രണ്ടു അടി കൊടുത്തു. പാവം കുഞ്ഞ് അവന്‍ കരഞ്ഞു കരഞ്ഞു ഉറങ്ങി.
അതേ സമയം S2 -വില്‍
രണ്ടു പേര് ഒരികെ ബാക്കിയെല്ലാവരും നല്ല ഉറക്കമാണ് .ധനനും,സുഭാഷും ലാപ്ടോപ് തുറന്നു വെച്ച് എന്തൊക്കെയോ ചെയ്യുന്നുണ്ട്.
ധനന്‍ : ഇവനൊക്കെ വെറുതെ പറഞ്ഞാല്‍ മതിയല്ലോ.. 5th നു റിലീസ് ചെയ്യണം 10th നു റിലീസ് ചെയ്യണം എന്നൊക്കെ..ഇവനൊക്കെ പറയുന്നത് കേട്ടാല്‍ തോന്നും ഞാന്‍ എന്തോ കൂടിലിട്ടു വെച്ചിരിക്കുകയാണ് പറയുമ്പോള്‍ ഉടനെ റിലീസ് ചെയ്യാന്‍.
സുഭാഷ് : ഒന്നും പറഞ്ഞിട്ട് കാര്യമില്ല..കൂടുതല്‍ കാശ് കിട്ടുമ്പോള്‍ ജോലിയും കൂടും...spider -മാന്‍റെ അങ്കിള്‍ പറഞ്ഞിട്ടില്ലേ great power comes great responsibility എന്ന്....
ധനന്‍ : അതിനു എവിടെ പവര്‍ ?? ..
സുഭാഷ് : ഞാന്‍ ഉദേശിച്ചത് മണിപവര്‍ ആണ്..
ധനന്‍: നാശം ..അതിനിടക്ക് ഈ spider -man എവിടുന്ന് വന്നു.....നീ ഒന്ന് മിണ്ടാതിരുന്നെ .. ഞാന്‍ ഇത് ഒന്ന് തീര്‍കട്ടെ...
സുഭാഷ് : ആഹ !! ഇപ്പോള്‍ അങ്ങനെ ആയോ നീയല്ലേ തുടങ്ങിയത്..
ധനന്‍ : ഞാന്‍ നിന്നോടല്ല പറഞ്ഞത്.. അത് ആത്മഗതമായിരുന്നു...
സുഭാഷ് : അവന്റെ ഒരു ആത്മഗതം..എന്തായാലും ഒരു കാര്യം ഉറപ്പായി.. നാളത്തെ റിലീസ് നടക്കണമെങ്കില്‍ ഇന്ന് മുഴുവന്‍ ഉറക്കം ഉലച്ചു പനിയെടുത്തെ പറ്റു..മോനേ.....
ധനന്‍ : നാശം..ചാര്‍ജ് തീരാറായി.. ഞാന്‍ ഒന്ന് ചാര്‍ജ് ചെയ്തിട്ട് വരാം .ഇവിടത്തെ plug -പോയിന്റ് വര്‍ക്ക് ചെയ്യുന്നില്ല.
പെര്‍ഫെക്റ്റ് സന്തോഷം .ഞാന്‍ S1 -ലെ നോക്കട്ടെ..
S1 -ല്‍ എത്തിയപ്പോള്‍ ധനന് അത് വിചിത്രമായി തോന്നി. S1 -ലെ ഫസ്റ്റ് സെക്ഷനിലെ 8 സീറ്റും കാലിയാണ് . 6 ബര്‍ത്തും രണ്ടു സൈഡ് സീറ്റും ..ധനന്‍ ഇത് സുഭാഷിനെ അറിയിച്ചു..
സുഭാഷ് : ഇത്രയും സീറ്റ് ബാക്കിയുണ്ടയിട്ടാണോ ശ്യാം waiting - ലിസ്റ്റില്‍ ആണെന്ന് പറഞ്ഞു ജെനെരളിലേക്ക് പറഞ്ഞു വിട്ടത് .
TTR എവിടെ ...ചോദിക്കനമെല്ലോ.. സുഭാഷ് TTR -നെ തിരക്കി നടക്കാന്‍ തുടങ്ങുമ്പോള്‍ ധനന്‍ തടഞ്ഞു . അങ്ങേരു അവിടെ വല്ലോം കിടന്നു ഉറങ്ങട്ടടാ ... ദേ.. സമയം 12 ആയി
ധനന്‍ : നമുക്ക് തല്‍കാലം S1 -ലേക്ക് മാറാം..ചാര്‍ജ് ചെയ്യാന്‍ എളുപ്പമാകുമെല്ലോ.. പക്ഷെ..നേരത്തെ ഞാന്‍ ഇവിടെ രണ്ടു പേരെ കണ്ടതാനെല്ലോ ..ആ ..പോട്ടെ.. ശരിയാണെന്ന് സുഭാഷിനും തോന്നി.
ഇനി ജനറല്‍ -ല്‍ കിടന്നു ഉറങ്ങുന്ന ശ്യാമിനെ വിളിച്ചു കൊണ്ട് വരന്‍ പറ്റില്ലെല്ലോ..
ധനനും സുഭാഷും.. കോഡ് ചെയ്തു കൊണ്ടിരുന്നു..
ധനന്‍ : കമ്പനി സ്വന്തമായി ലാപ്ടോപ് തന്നപ്പോള്‍ എന്തായിരുന്നു സന്തോഷം..ഇപ്പോഴല്ലേ ചതി മനസിലായത് "വര്‍ക്കിംഗ് ഫ്രം ട്രെയിന്‍"
സുഭാഷ് : എടാ.. നീ വല്ലതും പറഞ്ഞോ ?
ധനന്‍ :ഒന്നും ഇല്ല ....
സുഭാഷ് : വീണ്ടും ആത്മഗതം ?
ധനന്‍ : അതേ അതേ ..
അടുത്ത ദിവസം അധിരവിലെ ബാംഗ്ലൂരില്‍ ട്രെയിന്‍ എത്തി.
സ്റ്റേഷനില്‍ S1 -ലേക്ക് നോക്കി പ്രതീക്ഷയോടെ രണ്ടുപേര്‍ നില്‍കുകയാണ്. അലിസും ശേര്‍ലിയും .ശേര്‍ലിയുടെ പപ്പ തോംസണ്‍ തിരുവനന്തപുരത്ത്
പഠിക്കുന്ന അനന്തരവനെ കാണാന്‍ പോയിട്ട് ഒരു ആഴ്ചയായി.ഇന്ന് കൊച്ചുവേളിയില്‍ വരുമെന്നും, S1 -ല്‍ ആണ് യാത്ര എന്നും ഇന്നലെ ഫോണില്‍ പറഞ്ഞിരുന്നു. കുറേനേരം നോക്കിയിട്ടും S1-ല്‍ നിന്നും തോംസണ്‍ ഇറങ്ങാത്തത് കണ്ടപ്പോള്‍ ട്രെയിനില്‍ കയറി നോക്കാന്‍ അവര്‍ തീരുമാനിച്ചു.
ട്രെയിനില്‍ കയറി നോക്കിയപ്പോള്‍ രണ്ടുപേര്‍ കൂര്‍ക്കം വലിച്ചു സുഘമായി ഉറങ്ങുന്നതാണ് കണ്ടത്. ഷേര്‍ലി മടിച്ചു മടിച്ചു ധനനെ തട്ടി വിളിച്ചു.
ധനന്‍ : മനസ്സില്ലെട റിലീസ് ചെയ്യാന്‍ നീ എന്തുചെയ്യും...എനിക്ക് ഇങ്ങനെ ഇവിടെ കിടന്നു കഷ്ടപെടെണ്ട ഒരു അവിശ്യവും ഇല്ല.....നിനക്കറിയാമോ...പിന്നെ പട്ടിണികിടന്നു ചവന്ടെല്ലോ..എന്ന് ഓര്‍ത്തു മാത്രമാണ്..ഇവിടെ പണിക്കു വന്നത്.(സ്വപ്നത്തില്‍ )
പെട്ടെന്നാണ് സുഭാഷിന് ബോധം വന്നത്
സുഭാഷ് : ആരാ ....എന്താ.... അയ്യോ...സ്ഥലമെത്തി.. എടാ ധനാ.. എഴുനേല്‍ക്കു ..എത്തി..സ്ഥലം എത്തി..
ധനന്‍ എഴുനേറ്റു ലാപ്ടോപ് ഒക്കെ എടുത്തു രണ്ടുപേരും ട്രെയിനില്‍ നിന്നും ഇറങ്ങി .
ആലിസ് : മക്കളെ.. ഒന്ന് നിക്കണേ.. ശേര്‍ലിയുടെ പപ്പ ഈ ട്രെയിനില്‍ ആണ് വരുമെന്ന് പറഞ്ഞത്....നിങ്ങള്‍ അദ്ധേഹത്തെ കണ്ടോ ?
ധനന്‍ : ആരാ.. ഈ ഷേര്‍ലി ?
ആലിസ് : എന്റെ മകളാണ്.. (ഷേര്‍ളിയെ ചൂണ്ടികൊണ്ട് )
സുഭാഷ് : എന്നാല്‍ പിന്നെ നിങ്ങളുടെ ഭര്‍ത്താവു എന്ന് പറഞ്ഞാല്‍ പോരെ..വെറുതെ മനുഷനെ കണ്‍ഫ്യൂഷന്‍ ആക്കാന്‍ ... രാവിലെ ഓരോന്നു ഇറങ്ങികോളും...
ധനന്‍ : മതിയെട..ഇനി.. PM -നോട് ഉള്ള ദേഷ്യം അവരോടു തീര്‍കണ്ട... ഇല്ല അമ്മെ.. ഞങ്ങള്‍ ശെരിക്കും S2 -വില്‍ ആയിരുന്നു..ഇന്നലെ രാത്രി ഒരു 12 :00 മണിക്ക് നോക്കിയപ്പോള്‍ ഇവിടെ ആരെയും കണ്ടില്ല.. അങ്ങനെയാണ് ..ഞങ്ങള്‍ ഇവിടേയ്ക്ക് മാറിയത്.. .
ആലിസ് അകെ പരിഭ്രാന്തിയില്‍ കരഞ്ഞു തുടങ്ങി..
ധനന്‍ : അങ്കിള്‍ ഇവിടെ എവിടെയെങ്കിലും കാണും അമ്മെ.. അമ്മ വിഷമിക്കാതെ.. നമുക്ക് നോക്കാം.. ..
സുഭാഷ് : എങ്ങനെ.... നമുക്ക് നോക്കണ്ട.. അവര് നോക്കികോളും .. കളഞ്ഞേച്ചു വാടെ....... ഈശ്വരാ ഇന്യും ഒരു module കൂടി തീര്‍ക്കാനുണ്ട്. ബാക്കി ഇനി ഓഫീസില്‍ പോയി തീര്‍ക്കണം.
സുഭാഷ് : സോറി..ആന്റി.. ഞങ്ങള്‍ക്ക് പോയിട്ട് കുറച്ചു തിരക്കുണ്ട്...
ഷേര്‍ലി : Ok its all right ...
സുഭാഷും ധനനും അവരുടെ ഓഫീസിലേക്ക് പോയി..
ഷേര്‍ലി അലിസിനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു..
ഷേര്‍ലി : പപ്പ വീട്ടില്‍ എത്തി കാണും...ചിലപ്പോള്‍ കെ.ആര്‍പുരത്ത് രാജന്‍ അങ്കിളിനെ കാണാന്‍ അവിടെ ഇറങ്ങിയതാകും..
ആലിസ് : ഇല്ല മോളെ.. അവര് പറഞ്ഞത് കേട്ടില്ലേ.. രാത്രി.. അവിടെ ആരെയും കണ്ടില്ല എന്ന്..
ഷേര്‍ലി : എന്തായാലും വീട്ടില്‍ പോകാം.. പപ്പ വരുമായിരിക്കും ...
ഷേര്‍ലി അമ്മയും കൊണ്ട് വീടിലേക്ക് പോയി
ആലിസ് തിരുവനന്തപുരത്ത് ഉള്ള അനന്തരവനെ വിളിച്ചു...
ആലിസ് : മോനെ.. ജക്സാ ..അങ്കിള്‍ ഇത് വരെ വന്നില്ല മോനെ.. അവിടെ നിന്നും ഇറങ്ങിയില്ലേ ...?
ജാക്സണ്‍: അങ്കിള്‍ പുരപെടും എന്നാണ് പറഞ്ഞിരുന്നത്..
ആലിസ് : അപ്പോള്‍ നിനക്ക് ഉറപ്പില്ലേ?
ജാക്സണ്‍ : അങ്ങനെ അല്ല ..അങ്കിള്‍ പുറപെട്ടു.. ഇതും ആന്റി ...ഇങ്ങനെ വിഷമിക്കേണ്ട കാര്യമൊന്നും ഇല്ല..കൊച്ചു കുട്ടിയൊന്നും അല്ലെല്ലോ.. അങ്കിള്‍..എത്തിക്കോളും ..ഞാന്‍ ഇവിടെ കുറച്ചു തിരക്കിലാണ് ....ഫോണ്‍ കട്ട് ചെയ്ത ശേഷം..ഒരു സിഗേരെട്ടു കത്തിച്ചു.. വലിച്ചു..
എന്തുകൊണ്ടാണ്... S1 -ല്‍ ആരെയും കാണാതിരുന്നത് ?
തോംസണ്‍ എവിടെ പോയി... ?
രാഹുല്‍ എന്താണ് വീഴുന്നത് കണ്ടത് ?
...........തുടരും..............
eda kallaaaa soooooooooooooppper.........
ReplyDeletechathiyaaaaaaaaaaaaaaaaa bakki koode idadaa... allenkil aa book ingottu corier ayakkan para.....
ഈ ഗൂഗിളില്‍ മലയാളം അടിക്കാന്‍ ഞാന്‍ കുറെ ഇന്‍വെസ്ടിഗേറ്റ് ചെയ്യേണ്ടി വന്നു .. നമ്മുടെ പാറ്റയുടെ "റ്റ" അടിച്ചാല്‍ .. ട്ടാ യാണ് വരുന്നത് പിന്നെ പാറ്റ എന്ന് അടിച്ചിട്ട് അവിടെന്നു കോപ്പി ചെയ്തു അഡ്ജസ്റ്റ് ചെയ്തു . .
ReplyDelete