ജാസിം പറഞ്ഞത് .......
ഞാൻ പറയുന്നതു ഒക്ടോബർ 25 അർദ്ധ രാത്രി മുതൽ ഉള്ള കാര്യങ്ങൾ ആണ് ..അന്ന് രാത്രി ഏകദേശം 1 മണിക്കാണ് അലക്സാണ്ടറും Freddy യും തങ്കപ്പനും സഞ്ചരിക്കുന്ന കാർ വിശ്വംബരൻ മുതലാളിയുടെ വീട്ടിൽ നിന്ന് പുറപ്പെടുന്നു ..ഏകദേശം അര മണിക്കൂർ കഴിഞ്ഞു ആ കാർ ശരത്ത് എന്ന ചെരുപ്പകാരനെ ഇടിച്ചു വീഴ്ത്തി പോയി ....ആരും ഇതൊന്നും അറിഞ്ഞു കാണില്ല എന്ന വിശ്വാസത്തിൽ മൂന്ന് പേരും ഇരുന്നു ..പക്ഷെ എങ്ങനെയോ ശരത്തിന്റെ അച്ഛൻ ചന്ദ്രശേഗരൻ ശരതിന്ന്റെ മരണത്തിനു കാരണമായ കാർ കണ്ടെത്തി ...അയാളുടെ മരണത്തിനു കാരണമായ അവർ ഇനി ജീവിക്കേണ്ട എന്ന് തീരുമാനിച്ചു..ഇത്രയും വിലപിടിപ്പുള്ള ഒരു ആഡംബര കാർ ആ വഴി പോകാൻ സാദ്യതയുള്ളത് ..വിശ്വംബരൻ മുതലാളിയുടെ വീട്ടിലേക്കാണ് എന്ന് അപകടം നടന്ന സ്ഥലത്ത് അന്വേഷിച്ച് തിരിച്ചറിഞ്ഞ അയാൾ മുതലാളിയുടെ വീട്ടിലെ വേലക്കാരൻ കേശവനോട് ചോദിച്ച് ആരൊക്കെയാണ് ആ കാറിൽ ഉണ്ടായിരുന്നത് എന്ന് മനസ്സിലാക്കി ...പക്ഷെ കേശവന് ആ വണ്ടിയിൽ തങ്കപ്പൻ ഉള്ള കാര്യം അറിയില്ലായിരുന്നു ....അത് കൊണ്ട് മാത്രമാണ് തങ്കപ്പൻ ഇപ്പോഴും ജീവനോടെ ഇരിക്കുന്നത് ..
ശാരീരിക ശക്തികൊണ്ട് അയാൾക്ക് അലക്സാണ്ടറയോ Freddy-യെയോ കൊല്ലാൻ ഉള്ള ത്രാണിയില്ലായിരുന്നു ..അത് കൊണ്ട് അവരെ വിഷം വെച്ച് കൊല്ലാൻ തീരുമാനിച്ചു.
ദൂരെ നിന്ന് അയാൾ രണ്ടു പേരെയും പഠിച്ചു ..അയാൾക്ക് ഇനി വേണ്ടിയിരുന്നത് ഒരു അവസരമായിരുന്നു ...Freddy യെ കൊല്ലാൻ അയാൾ ആനി എന്ന സങ്കല്പ്പ കഥാപാത്രമായി വന്നു ..സ്വരം കേട്ട് തിരിച്ചറിയാതിരിക്കാനാകാം ഈ ഊമ വേഷം ... Freddy യെ കൊണ്ട് മരുന്ന് എടുപ്പിക്കാനായി തലവേദന അഭിനയിച്ചു Freddy മരുന്ന് റൂമിലേക്ക് പോയ തക്കം നോക്കി കയ്യിൽ കരുതിയിരുന്ന cynade ജഗ്ഗിൽ ഇട്ടു .. പക്ഷെ അന്ന് അറിയാതെ Freddyയുടെ കൈ തട്ടി ജഗ് താഴെ വീണു പൊട്ടിയത് കൊണ്ട് തല്കാലം Freddy രക്ഷപെട്ടു
അയാൾ വീണ്ടും അത് തന്നെ ആവർത്തിക്കാനാണ് അച്ചുവേട്ടൻ നാട്ടിലേക്ക് പോകുന്ന ആ വെള്ളിയാഴ്ച വീണ്ടും വന്നത് പക്ഷെ ഈ തവണ Freddy മരുന്ന് കുറിച്ച് കൊടുത്തു ..തന്റെ പദ്ധതി നടക്കില്ല എന്ന് മനസ്സിലാക്കി ഇറങ്ങാൻ തുടങ്ങുമ്പോഴാണ് ഡൈനിങ്ങ് ഹാളിലെ ജഗ് അയാൾ കണ്ടത് ..അച്ചുവേട്ടൻ അന്ന് നാട്ടിലേക്ക് പോയാൽ തിരിച്ചു തിങ്കളാഴ്ചയെ മടങ്ങി വരുകയുള്ളു ..എന്ന് അയാൾ നേരത്തേ അറിഞ്ഞിരുന്നെല്ലോ ... അത് കൊണ്ട് ആ ജഗ്ഗിൽ cynade ഇട്ട് അയാൾ Freddy യുടെ മരണം ഉറപ്പാക്കി ...ഇന്നല്ലെങ്കിൽ നാളെ ആ വെള്ളം Freddy കുടിക്കും എന്ന് അയാൾ കണക്കു കൂട്ടിയിരിക്കണം ..പാവം Freddy തന്റെ കണ്‍സൽട്ടിംഗ് റൂമിലെ വെള്ളം തീർന്നപ്പോൾ അതിലെ വെള്ളം എടുത്തു കുടിച്ചു പക്ഷെ അത് സംഭവിച്ചത് ഞായറാഴ്ച രാത്രിയായിരുന്നു ..
അലക്സാണ്ടറിനെ നിരീക്ഷിച്ച അയാൾക്ക് മനസ്സിലായിരുന്നു അതിനുള്ള അവസരം താൻ തന്നെ ഉണ്ടാക്കണം എന്ന്. അത് കൊണ്ട് അയാളുടെ പഴയ കള്ളന്റെ വേഷം ഒരിക്കൽ കൂടി ഇടാൻ അയാൾ തീരുമാനിച്ചു ...അതേ വെള്ളിയാഴ്ച തന്നെ രാത്രി അലക്സാണ്ടർ ഇല്ലാത്ത സമയത്ത്ജനൽ കമ്പി മുറിച്ചു അയാൾ അകത്തു കയറി ..അന്ന് ആ ജനൽ കമ്പികൾക്ക് ഇടയിലൂടെ ഞാൻ കയറാൻ ശ്രമിച്ചു പരാജയപെട്ടപ്പോൾ ഞാൻ മനസ്സിലാക്കി .ഒരു സാദാരണ മനുഷ്യന് അതിലൂടെ കടക്കുക അസദ്യമാണ് .നല്ല പോലെ മെലിഞ്ഞ ഒരാൾ അല്ലെങ്കിൽ ഒരു കുട്ടിക്ക് മാത്രമേ..അതിലൂടെ കടക്കാൻ കഴിയുകയുള്ളൂ....ഒരു കുട്ടിക്ക് ഒരിക്കലും മുളക് പൊടിയൊന്നും വിതറി രക്ഷപെടാൻ തക്ക ബുധിയുണ്ടാകും എന്ന് തോന്നില്ല അപ്പോൾ പിന്നെ കള്ളൻ സാധാരണയിലും മെലിഞ്ഞ ഒരാൾ ആയിരിക്കും..എന്നു ഞാൻ ഊഹിച്ചിരുന്നു .. വീട്ടിൽ കയറി ഏറ്റവും ആദ്യം അയാൾ കണ്ട മദ്യകുപ്പിയിൽ അയാളുടെ കയ്യിൽ കരുതിയിരുന്ന മാരകമായ വിഷം ഇട്ട ശേഷം മുളക്പൊടി വിതറി രക്ഷപെടുകയായിരുന്നു
അലക്സാണ്ടർ മദ്യം കുടിച്ചത് ചൊവ്വാഴ്ച രാത്രിയായിരുന്നു എന്ന് മാത്രം ...
സാംസനും മറ്റുള്ളവരും ഇതെല്ലം കേട്ട് സ്തംഭിച്ചു നിന്ന് പോയി
...അല്പസമയം കഴിഞ്ഞു
സാംസണ്‍ : പക്ഷെ ...ശരത്തിന്റെ മരണത്തിനു കാരണമായത് അലെക്സിന്റെ വണ്ടിയാണ് എന്ന് ചന്ദ്രശേഗരന് എങ്ങനെ മനസ്സിലായി ...?
ജാസിം : എന്നെ അലട്ടിയ പ്രശ്നവും അതായിരുന്നു ...ശരത്തിന്റെ മരണ സമയത്ത് അയാൾ 557777 എന്ന ഒരു നമ്പർ ടൈപ്പ് ചെയ്തു ..ഇതിൽ നിന്നും ആണ് ചന്ദ്രശേഗരന് അത് അലക്സാണ്ടരിന്റെ വണ്ടിയാണ് എന്ന് മനസ്സിലായത് ...
സാംസണ്‍ : പക്ഷെ എങ്ങനെ ..?
ജാസിം : സർ ...ശരത്തിനെ വണ്ടിയിടിച്ചത് രാത്രിയിലാണ് ...അപ്പോൾ ഹെഡ് light-ന്റെ വെളിച്ചം കണ്ണിൽ അടിച്ചതിനാൽ ..അയാൾക്ക് ആരാണ് വണ്ടിയോടിച്ചത് എന്ന് മനസ്സിലായി കാണില്ല ...അപ്പോൾ പിന്നെ അയാൾ ആ വണ്ടിയുടെ നമ്പർ ആകണം ഉദ്ദേശിച്ചത് പക്ഷെ സ്ഥലത്തിന്റെ കോഡ് നമ്പർ കൂടാതെ വണ്ടി നമ്പർ മാത്രം ആയിട്ട് ഇത്രയും വലിയ നമ്പർ വരില്ല എന്ന് ഞാൻ മനസ്സിലാക്കി ...ശരത്ത് ഉപയോഗിച്ചിരുന്നത് nokia 1100 എന്ന മൊബൈൽ ആണ് ..ആ ചെറുപ്പകാരൻ ആ നമ്പർ കൊണ്ട് ഉദ്ദേശിച്ചത് KL-7 777 എന്ന നമ്പർ ആണ് ...ഇത്രയും പറഞ്ഞു ..ജാസിം ഒരു പഴയ nokia മൊബൈൽ എടുത്തു കീ പാടിൽ നോക്കി പറഞ്ഞു കണ്ടോ മൊബൈലിൽ jkl എന്നീ അക്ഷരങ്ങൾ 5 എന്ന button തന്നെയാണ് ...ഇതാ നോക്കു ..ഇപ്പോൾ ഞാൻ ഇതിൽ KL-7 777 എന്ന് space ഇല്ലാതെ ടൈപ്പ് ചെയ്യാം എന്ന് പറഞ്ഞു വിരൽ അമർത്തി ...k (5 ) l (5 ) 7 7 7 7 ..എന്നിട്ട് മൊബൈലിന്റെ ഡിസ്പ്ലേ സാംസനെ കാണിച്ചു ..അതിൽ തെളിഞ്ഞു നിന്നിരുന്നത് 557777 എന്നായിരുന്നു ...
ജാസിം : പക്ഷെ വെറും ഒരു സാധാരണ കാരനായിരുന്ന ചന്ദ്രശേഗരൻ എങ്ങനെ ഈ വണ്ടിയുടെ ഓണർ അലക്സാണ്ടർ ഡോക്ടർ ആണ് എന്ന് പെട്ടെന്ന് മനസ്സിലാക്കി ..കൂടാതെ ചന്ദ്രശേഗരന്റെ വീട് എറണാകുളത്താണ് അത് കൊണ്ട് യദ്രിശ്ചികമായി ഈ വണ്ടി കണ്ടു നമ്പർ തിരിച്ചറിഞ്ഞു എന്ന് വിശ്വസിക്കാൻ എനിക്ക് പ്രയാസമായിരുന്നു ..അത് കൊണ്ട് ചന്ദ്രശേഗരന് ഈ വണ്ടി നേരത്തേ അറിയാം ..അതായതു അലക്സാണ്ടർ ഡോക്ടറെ ചന്ദ്രശേഗരന് നേരത്തെ അറിയാം ..എന്ന് ഞാൻ വിശ്വസിക്കുന്നു . സർ ഇതിനെ കുറിച്ച് ഇവർ പറയും(ജാസിം അലക്സാണ്ടറുടെ ഭാര്യ മോളിയെയും മകൾ അലീനയെയും ചൂണ്ടിയാണ് ഇത് പറഞ്ഞത്)
ജാസിം : ഞാൻ എറണാകുളത്തു പോയിരുന്നു ..ഞാൻ എല്ലാം അറിഞ്ഞ ശേഷമാണു വന്നത് ..ഇനി നിങ്ങൾ ഒന്നും പറയതിരുന്നിട്ട് കാര്യമില്ല ...ഞാൻ അലക്സാണ്ടർ work ചെയ്തിരുന്ന ഹോസ്പിറ്റലിൽ പോയിരുന്നു എന്തായിരുന്നു നിങ്ങൾ പെട്ടെന്ന് തിരുവനന്തപുരത്തേക്ക് വരാൻ ഉണ്ടായ കാരണം ?
മോളി പറഞ്ഞത് .....
മോളി : 2 വർഷം മുൻപ് ഞങ്ങൾ എറണാകുളത്ത് ആയിരുന്നു തമിസിച്ചിരുന്നത് .....ഒരു ദിവസം രാവിലെ നിര്ത്താതെയുള്ള calling bell അടിക്കുന്ന ശബ്ദം കേട്ടാണ് ഞാൻ ചെന്നത് ....വാതിൽ തുറന്നപ്പോൾ അവർ രണ്ടു പേർ ഉണ്ടായിരുന്നു(ചന്ദ്രശേഗരനും ശരത്തും ) ... അവർ ആകെ വിഷമിച്ചിരുന്നു
ചന്ദ്രശേഗരൻ : ഡോക്ടർ സർ ഉണ്ടോ ? അത്യാവിശ്യമായി ഹോസ്പിറ്റലിലേക്ക് വരണം ..സാറിനോട് ..ഒന്ന് പറയാമോ ?
മോളി : നിങ്ങൾ ആരാണ് ? എന്താണ് കാര്യം ? ഇന്ന് ഡോക്ടർ ലീവ് ആണ് എന്ന് പറഞ്ഞതാണെല്ലോ ...
ചന്ദ്രശേഗരൻ : ഞാൻ ചന്ദ്രശേഗരൻ ..ഇത് എന്റെ മകൻ ശരത്ത് ...ഞങ്ങൾ ....
പെട്ടെന്ന് ...ശരത്ത് ..ദേഷ്യത്തിൽ ..
ശരത് : അച്ഛാ ..കഥയൊന്നും പറയാൻ നേരമില്ല ..വേഗം ഡോക്ടറിനോട് വന്നു എന്റെ അമ്മയെ രക്ഷിക്കാൻ പറ ...
മോളി : അമ്മയ്ക്ക് എന്ത് പറ്റി ?
ശരത്ത് : അമ്മയ്ക്ക് അമ്പലത്തിൽ നിന്നും വരുന്ന വഴിക്ക് ഒരു accident പറ്റി ..please ..ഇനിയെങ്കിലും നിങ്ങൾ ആ ഡോക്ടറിനോട് വരാൻ പറയൂ ...
മോളി വേഗം ചെന്ന് ...അലക്സാണ്ടറിനോട് പറഞ്ഞു ..ആദ്യം പറ്റില്ല എന്നൊക്കെ പറഞ്ഞെങ്കിലും പിന്നീട് ചന്ദ്രശേഗരനും ശരത്തും കേണു പറഞ്ഞപ്പോൾ അലക്സാണ്ടർ
വരാം എന്ന് സമ്മതിച്ചു അലക്സാണ്ടരിന്റെ കാറിൽ കയറി അവർ മൂന്ന് പേരും പോയി
..പിന്നീട് ഞാൻ അറിഞ്ഞത് തലയ്ക്കു മാരകമായ ക്ഷതം ഏറ്റ അവർക്ക് ഒരു ഭീമമായ തുകയുടെ ശസ്ത്രക്രിയ വേണമായിരുന്നു ..അത്രയും തുക ..അവരുടെ വീട്ടുകാരുടെ കയ്യിൽ ഉണ്ടായിരുന്നില്ല ..അതിന്റെ ചെലവ് വഹിക്കാൻ hospital-അതികൃതരും തയ്യാറായിരുനില്ല
അത് കൊണ്ട് സമയത്ത് operation നടക്കാതെ അവർ മരിച്ചു ..പിന്നീട് ശരത്തിന്റെ നേതൃത്വത്തിൽ ജനങ്ങൾ ഹോസ്പിറ്റൽ ആക്രമിച്ചു ...അച്ചായനെതിരെ അവർ മുദ്രാ വാക്യങ്ങൾ മുഴക്കി എന്നൊക്കെ യാണ് ...അവസാനം ഹോസ്പിടൽ അതികൃതർ അച്ചായനെ ബലിയാടാക്കി ... കൈകരുകി....പുറത്ത് വെച്ച് അച്ചായനെ ശരത്തും കൂട്ടരും ആക്രമിച്ചു... പണത്തിനു വേണ്ടി ആളുകളെ കൊല്ലുന്ന ആൾ ആണ് അവളുടെ അച്ഛൻ എന്ന് പറഞ്ഞു എന്റെ മകളെ അവളുടെ friends പോലും വെറുത്തു
അതിനു ശേഷം അവിടെ നിൽകണ്ട എന്ന് ഞങ്ങൾ തീരുമാനിച്ചു .. അങ്ങനെയാണ് ഞങ്ങൾ ഇവിടെ വന്നത് ..അച്ചായന്റെ ഒരു ഫ്രണ്ട് ആണ് ഇവിടത്തെ ഹോസ്പിറ്റലിൽ അച്ചായന് ജോലി ശരിയാക്കിയത്..
ജാസിം : നിങ്ങൾ എന്തിനാണ് ..ബംഗ്ലൂർക്ക് പോയത് ?
മോളി : ഇവിടെ വന്നു ജീവിതം വീണ്ടും സമാധാനമായി പോകുകയായിരുന്നു ..
മകള്ക്ക് ബംഗ്ലൂർ ജോലി ശെരിയായി ..പക്ഷെ അലീനയെ അത്രയും ദൂരേക്ക് അയക്കാൻ അച്ചായന് താല്പര്യമില്ലായിരുന്നു ...ഇതിനെ ചൊല്ലി അച്ഛനും മകളും തമ്മിൽ വഴക്കായി ...
ഇടയ്ക്ക് ...എന്റെ മകൾ അറിയാതെ പറഞ്ഞു ..അച്ഛൻ ഒന്നിനും മടിക്കാത്ത ദുഷ്ടനാണെന്നും ..ആ സ്ത്രീയെ പണം കിട്ടാത്തത് കൊണ്ട് മനപൂർവം കൊന്നതാണ് എന്നും ...
അത് അച്ചായന് സഹിക്കാൻ കഴിഞ്ഞില്ല ..അദ്ദേഹം അവളെ തല്ലി ...അത് കാരണം അവൾക്കു വാശിയായി അവൾ ബംഗ്ലൂർക്ക് പോകും എന്ന് തറപ്പിച്ചു പറഞ്ഞു ...
അതിനു ശേഷം അച്ചായാൻ എന്നോട് പറഞ്ഞു അവൾക്കു ഒരു കുറവും വരാതെ നീ നോക്കണം ..നീയും കൂടി അവളുടെ കൂടെ പോകണം ഇതൊന്നും തല്കാലം അവൾ അറിയണ്ട ..എന്ന് ..അങ്ങനെ അവളുടെ കൂടെ ഞാനും ബംഗ്ലൂര്ക്ക് പോയി ..ഈ സമയം വരെയും അവൾക്കു അറിയില്ലായിരുന്നു ..അവൾടെ പപ്പ പറഞ്ഞിട്ടാണ് ഞാൻ അവളുടെ കൂടെ പോയത് എന്ന് ഇത്രയും പറഞ്ഞു മോളി കരഞ്ഞു തുടങ്ങി ..ഇതെല്ലാം കേട്ട് നിന്ന അലീന മോളിയെ കെട്ടിപിടിച്ചു കരയുന്നുണ്ടായിരുന്നു . ..ഇത്രയും തന്നെ സ്നേഹിച്ച പപ്പയോടു അങ്ങനെ പറഞ്ഞത് ഓർത്ത് അവൾ സ്വയം ശപിച്ചു...
ജാസിം : സർ ഇപ്പോൾ മനസ്സിലായില്ലേ ശരത്തിന്റെ മരണം ഒരു കൊലപാതകം തന്നെയാണ്.
അന്ന് യദ്രിശ്ചികമായിട്ടാണ് ശരത്ത് അലക്സാണ്ടറി ന്റെ മുൻപിൽ ചെന്ന് പെട്ടത് വണ്ടി ഓടിച്ചിരുന്ന Freddy യുടെ കയ്യിൽ നിന്നും stearing പിടിച്ചു വാങ്ങി തന്റെ ജീവിതം നശിക്കാൻ കാരണമായ ആ ചെറുപ്പകാരനെ അലക്സാണ്ടർ മനപൂർവ്വം വണ്ടി ഇടിക്കുകയായിരുന്നു..പക്ഷെ അത് ഒരു accident ആണെന്ന് കൂടെയിരുന്ന Freddy യെയും തങ്കപ്പനെയും വിശ്വസിപ്പിക്കാൻ അലക്സാണ്ടറിന് കഴിഞ്ഞു ..അവൻ മരിച്ചിട്ടില്ല എന്ന് തിരിച്ചറിഞ്ഞ അയാൾ വണ്ടിയിൽ തന്നെ ഇരുന്നു ..രക്ഷിക്കാൻ ഇറങ്ങിയ Freddy യെയും ..തങ്കപ്പനെയും ആരോ വരുന്നു എന്ന് കള്ളം പറഞ്ഞു പിന്തിരിപ്പിച്ചു ..
സാംസൻ : ഇനി ചന്ദ്രശേഗരനെ അറസ്റ്റ് ചെയ്യണം ... അതിനു അയാൾ എവിടെ ?
ജാസിം : അയാളെ കേരളത്തിലെ എല്ലാ പോലീസ് കാരും തിരയുന്നുണ്ട് സർ ..അയാൾ രക്ഷപെടില്ല ...
ആഴ്ചകൾ ചന്ദ്രശേഗരനെ അന്വേഷിച്ചിട്ടും കണ്ടെത്താൻ ആയില്ല ..അയാളുടെ ഫോട്ടോ കേരളത്തിലെ മതിലുകളിൽ നിറഞ്ഞു ..അയാൾ തിരുവനന്തപുരത്ത് താമസിച്ചിരുന്ന ഹോട്ടൽ കണ്ടെത്തി ..അവിടെ അയാളുടെ തുണിയും മറ്റു സാദനങ്ങളും കണ്ടെത്തി ...
ജാസിം സാംസനെ ഫോണിൽ വിളിച്ചു
ജാസിം : സർ എനിക്ക് ചില സംശയങ്ങൾ ഉണ്ട് .. എനിക്ക് അലക്സാണ്ടരിന്റെ വീട് ഒന്ന് വിശദമായി search ചെയ്യണം ..അതിനു എനിക്ക് ഒരു search warrant വേണം ...
സാംസൻ :search warrant ഞാൻ പറഞ്ഞു ശെരിയാക്കാം ... താൻ ഇനി അവിടെ നിന്നും എന്ത് കണ്ടെത്താൻ ആണ് നോക്കുന്നത് ?
ജാസിം : വെറും സംശയം വെച്ച് ഞാൻ എങ്ങനെയാണു സർ ...എനിക്ക് warrent തരൂ ഇത് വെറുതെ യാകില്ല എന്ന് എന്റെ മനസ്സ് പറയുന്നു ...
--------------------------തുടരും -----------------------------------------------