Tuesday, December 17, 2013

AN UNUSUAL CASE (2.FATE)

             നേരം വെളുത്തുതുടങ്ങി ..മഴ നിന്നു . അന്തരീക്ഷം ശാന്തമായി ..പോലീസ് ഉദ്യോഗസ്ഥനും കൂട്ടുകാരനുമായ ജാക്കി അഗസ്റ്റിൻ കാണിച്ച ചിത്രത്തിന്റെ ഭംഗിയിൽ മതിമറന്നു അതിനുള്ള സമ്മാനവും വാങ്ങി അഗസ്റ്റിന്റെ വീട്ടിൽ വന്നു . മുൻവശത്തെ വാതിൽ തുറന്നു കിടക്കുകയായിരുന്നു ..എന്നിട്ടും കോളിംഗ്  ബെൽ അടിച്ചു കുറച്ചു നേരം കാത്തുനിന്നു .മറുപടിയൊന്നും കേൾകാത്തതിനാൽ ജാക്കി അകത്തേക്ക് പോകുകയാണെന്ന് ആഗ്യം കാണിച്ചുകൊണ്ട് അകത്തേക്ക് പോയി . ജാക്കിയുടെ കീഴ്ഉദ്യോഗസ്ഥനും സഹൊദരതുല്യനുമായ ജോർജ് ജീപ്പിൽ തന്നെ ഇരുന്നു . പെട്ടെന്ന് ഒരു അലർച്ചയോടെ ജാക്കി പുറത്തേക്ക് ഓടി വന്നു .അയാളുടെ മുഖം വിളറിവെളുത്തിരുന്നു അയാളുടെ കണ്ണിൽ ഇരുട്ട് കയറുന്നതായി തോന്നി അയാൾ തന്റെ തൊപ്പിയൂരി കയ്യിലെടുത്തുകൊണ്ട്‌ ഓടി ജീപ്പിനു അരികിൽ എത്തി . ഒരു വിധം പറഞ്ഞൊപ്പിച്ചു ....അവൻ ..അവൻ ..പോയി ..ഒന്നും മനസ്സിലാവാതെ നില്ക്കുന്ന ജോർജിനെ കെട്ടിപിടിച്ചുകൊണ്ട് അലറികരഞ്ഞുപറഞ്ഞു .. അഗസ്റ്റിനെ ആരോ കൊന്നു ...ഉടൻ തന്നെ ജോർജ് തന്റെ മൊബൈലിൽ സ്റ്റേഷനിൽ വിവരമറിയിച്ചു .അൽപ്പസമയത്തിനുള്ളിൽ അഗസ്റ്റിന്റെ വീടിനു മുന്നിൽ ഒരു വലിയ ജന സമുദ്രം തന്നെ അലയടിച്ചു . പോലീസുകാർ തെളിവെടുപ്പ് നടത്തിത്തുടങ്ങി ..കേസന്വേഷണം ജാക്കിയും ജോർജും തന്നെ നടത്തി .തെളിവെടുപ്പിനായി അവർ അന്വേഷണം നടത്തിയപ്പോൾ   "β" യുടെ ചിഹ്നമുള്ള ഒരു ലോക്കറ്റ് അവരുടെ ശ്രദ്ധയിൽ  പെട്ടു .അകത്തെ മുറിയിൽ എഴിഞ്ഞ കുറെ സിഗറേറ്റ് കുറ്റികൾ മാത്രം കാണാൻ ഇടയായി ...പുറത്ത് നിന്നും കാര്യമായ തെളിവൊന്നും കിട്ടിയില്ല .സാധനങ്ങൾക്കൊന്നും ഒരു അനക്കവും പറ്റാത്തതിനാൽ കൊല നടത്തിയത് അഗസ്റ്റിന് അറിയാവുന്ന ഒരാൾ തന്നെ ആയിരിക്കുമെന്ന് ജോർജ് വാദിച്ചു .

 എന്നാൽ ജാക്കി പറഞ്ഞത് മറ്റൊന്ന് ആയിരുന്നു ........അഗസ്റ്റിനെ അറിയാവുന്ന ആൾ ആണെങ്കിൽ  പിന്നെ എന്തിനാണ് പുറത്തു വെച്ച് കൊല നടത്തിയത്  എങ്ങനെയാണു അയാൾ അഗസ്റ്റിനെ പുറത്തെത്തിച്ചത്.ജോർജ് തൻറെ വാദം പിൻവലിച്ചു .


        പെട്ടെന്ന് ജോർജ് ഒരു കഷണം പേപ്പർ കാൻവാസിനടുത്ത് നിന്നും കണ്ടെടുത്തു ...
അതിൽ എഴുത്തിയിരുന്നത് ജോർജ് വായിച്ചു ...  "ഇന്ന് നീ നാളെ അവൻ " ജാക്കി പെട്ടെന്ന് അത് വാങ്ങി . കയ്യക്ഷരം മനസ്സിലാക്കുക എന്നതായിരുന്നു  അയാളുടെ ലക്‌ഷ്യം . പക്ഷേ ..അത് ഒരു DTP -എടുത്ത പേപ്പർ ആയിരുന്നു .

          അടുത്തയാഴ്ച നടന്ന ഇന്റർനാഷണൽ ചിത്രരചനാ മത്സരത്തിൽ ജോണിന് ഒന്നാം സമ്മാനം  ലഭിച്ചു . ജോണ്‍ ഉള്ള് കൊണ്ട് വിഷമിച്ചും പുറത്ത് സന്തോഷം നടിച്ചും അവാർഡ് ഏറ്റുവാങ്ങി . ഈ വാർത്തയറിഞ്ഞ ജാക്കിക്ക് ഒരു സംശയം ജോണിന്റെ ഉള്ളിൽ മഹാനായ ഒരു കലാകാരൻ മാത്രമാണോ ..അതോ ... ക്രൂരനായ ഒരു കൊലപാതകികൂടിയുണ്ടോ..........  ?

      ഇതേ സമയം ജോർജ് നടത്തിയ അന്വേഷണത്തിൽ അയാൾക്ക് വ്യക്തമായി ..ആ സിഗറെറ്റ് കുറ്റികൾ എല്ലാം ഞെരിച്ചിരിക്കുന്നത്‌ രണ്ടറ്റവും കൂട്ടിമടക്കിയിട്ടാണ് . അത് ജോർജിൽ അത് പ്രതീക്ഷയുണർത്തി ... അയാളുടെ വിശ്വാസം അഗസ്റ്റിനെ കൊന്നത് അയാളുടെ പരിചയക്കാരിൽ ഒരാൾ ആണെന്നാണ് അതിനാൽ അയാൾ സൂത്രത്തിൽ  ജാക്കിൽ നിന്നും അഗസ്റ്റിന്റെ മറ്റു സുഹൃത്തുക്കളുടെ വിവരങ്ങൾ ശേഖരിച്ചു... ജോർജിന്  കുറെ നല്ല ചിത്രങ്ങൾ ആവിശ്യമുണ്ടെന്നും വീട്ടിൽ  വെക്കുവാനാണെന്നും പറഞ്ഞു  അഗസ്റ്റിന്റെ സുഹൃത്തുക്കളുടെ വീട്ടിൽ  കയറിയിറങ്ങുകയും  അതിൽ നിന്നും അവസാന നാളുകളിൽ അഗസ്ട്ടിനോടൊപ്പം ആരാണ് ഉണ്ടായിരുന്നത് എന്ന് മനസ്സിലാക്കുകയായിരുന്നു ജോർജിൻറെ ലക്‌ഷ്യം


   ജോർജിനു സന്തോഷമുണ്ടാക്കുന്ന ഒരു മറുപടിയാണ്‌ ജാക്കിയിൽ നിന്നും  ലഭിച്ചത് . അഗസ്റ്റിന് സുഹൃത്തുക്കളായി  ആകെ ഉള്ളത് ജാക്കും ചിത്രകാരനായ ജോണും മാത്രമാണ് .ജോർജ് തന്റെ പദ്ധതിയിൽ വിജയിക്കുകയും ജോണാണ് സിഗറെറ്റിന്റെ ഉടമയെന്ന് കണ്ടെത്തുകയും ചെയ്തു . അങ്ങനെ ജോർജ്  തെളിവുകൾ നിരത്തി  വിദഗ്ദമാ യി ജോണിനെ കുടുക്കി ....

   തെളിവുകൾ ഇപ്രകാരമായിരുന്നു .....

    1. രാത്രി അവസാനം അഗസ്റ്റിനോടൊപ്പം    ഉണ്ടായിരുന്നത് ജോണാണ്. അയാൾ രാത്രി 9:00 മണിക്ക് പോയി എന്നുള്ളത് അയാളുടെ മൊഴിയാണ്


   2 . അഗസ്റ്റിൻ മരിച്ചത് കൊണ്ട് പ്രയോജനം ലഭിച്ചത് ജോണിന് മാത്രമാണ്

     സാഹചര്യ തെളിവുകൾക്ക് പുറമേ മറ്റൊരു സുപ്രധാന തെളിവുകൂടി ജോർജ് ജോണിന്റെ വീട്ടിൽ നിന്നും കണ്ടെടുത്തു ...അതേ ..നീളമുള്ള ..രക്തം പുരണ്ട  കത്തി ...

അങ്ങനെ ആ അദ്ധ്യായം അവസാനിച്ചു . ജാക്കി ജോർജ്ജിനെ തോളിൽ തട്ടി അഭിനന്ദിച്ചു

"welldone welldone എനിക്കറിയാമായിരുന്നു നീ തന്നെ കൊലയാളിയെ കണ്ടുപിടിക്കും എന്ന് "


    അപ്പോഴും ജോർജിന്റെ മനസ്സിൽ കുറെ  ചോദ്യങ്ങൾ   ബാക്കിയായി  അയാൾ എന്തിന്  സുപ്രധാനമായ ആ തെളിവ് തന്റെ  വീട്ടിൽ തന്നെ എന്തിനൊളിപ്പിച്ചു  ?

 . അതോ ..അതോ ... അയാളെ  തന്ത്രശാലിയായ ഒരു  കൊലയാളി കുടുക്കുകയായിരുന്നോ  ?

   ആ "β" യും കൊലയാളിയും  തമ്മിൽ  ഉള്ള ബന്ധം  ?

എന്താണ്  ഈ ചോദ്യങ്ങളൊന്നും സീനിയറും തന്നെകാൾ  ബുദ്ധിമാനുമായ ജാക്കി തന്നോട്  ചോദിച്ചില്ല  ?

അങ്ങനെ അനേകം ചോദ്യങ്ങൾ ബാക്കിനിൽക്കെ ജോണിനെ അറസ്റ്റു ചെയ്തു തടവിലാക്കി

താൻ  ചെയ്യാത്ത തെറ്റിന് തനിക്കു കിട്ടിയ ശിക്ഷയെയോർത്ത് അയാൾ വിലപ്പിച്ചു . അയാൾ തനിക്കു കിട്ടിയ അവാർഡിനെ വെറുത്തു .

        ഇതെല്ലാം  അയാളുടെ അഭിനയമോ  ?... അതോ ...സത്യമോ ....


  ജോർജിന് കുറ്റബോധം തോന്നിത്തുടങ്ങി  താൻ ചെയ്തത് തെറ്റായോ  ?  അതിനാൽ  അയാൾ രഹസ്യമായി അന്വേഷണം തുടർന്നു . നിയമത്തിനു മുന്നിൽ കേസ് ഫയൽ  close ചെയ്തു . പക്ഷെ  ജോര്ജിന്റെ മുന്നിൽ അത് തുറന്നു തന്നെയിരുന്നു..അതിൽ എവിടെയോ എന്തൊക്കെയോ ..പൂരിപ്പിക്കാനുള്ളതുപോലെ ..അവനു തോന്നി ...


      ജോര്ജിന്റെ  സംശയം ശരിയായിരിക്കുമോ  ?  അങ്ങനെയെങ്കിൽ എന്തായിരിക്കും അയാൾ പൂരിപ്പിക്കാൻ പോകുന്നത്.....?

എന്താണ്  ഈ ..  "β"

                       ----------------------------തുടരും ------------------------------    


free counters

No comments:

Post a Comment