Wednesday, December 18, 2013

AN UNUSUAL CASE (3.REWARD FOR DUTY)


                             പിന്നീടുള്ള നാളുകളിൽ ജോർജ് വളരെ അസ്വസ്ഥനായി കാണപ്പെട്ടു .ആഴ്ചകൾ കടന്നു പോയി .അയാൾക്ക് ഒരിക്കലും മറക്കാനാകാത്ത ഒരു ദിവസമായി ഫെബ്രുവരി 2  .വെറും അഞ്ചു ദിവസം കൊണ്ട് അന്വേഷണം പൂർത്തിയാക്കിയ കേസ് . ആ  ഫെബ്രുവരി 2-നായിരുന്നു അയാൾ ആ കേസ് ഫയൽ close ചെയ്തത് .... ഇപ്പോഴും എന്തൊക്കെയോ അവ്യക്തമായി തുടരുന്നു  .എന്തായിരുന്നു ആ പേപ്പർ എന്താണ് ആ ലോക്കെറ്റും ജോണുമായുള്ള ബന്ധം  ? അഗസ്റ്റിൻ വധം കഴിഞ്ഞിട്ട് ഏകദേശം ഒരു മാസമായി ..ജോർജിന് എന്നിട്ടും മനസ്സിന് യാതൊരു സമാധാനവും കിട്ടിയില്ല ....അങ്ങനെ പലതും ചിന്തിച്ചു കൊണ്ടിരിക്കുമ്പോൾ മൊബൈൽ റിംഗ് ചെയ്തു ....എന്ത് പറയാൻ ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറയുന്നതുപോലെ മറ്റൊരു കേസും കൂടി വന്നു .

    DGP ഡേവിഡ്‌ ആയിരുന്നു ഫോണിൽ
ഡേവിഡ്‌  : ഹലോ ..ജോർജേ ..... ഞാൻ DGP യാണ് ..ജാക്കി ..എവിടെ  ?

ജോർജ്  : അറിയില്ല ..സർ ..

DGP : തന്റെ കൂടെയല്ലെടോ ... അയാൾ ...എന്നിട്ട് ...എവിടെ ?

ജോർജ്  : രാവിലെ ..എന്തോ ..അത്യാവിശ്യം ഉണ്ട് ..എന്ന് പറഞ്ഞു പുറത്തേക്ക് പോയി ...

DGP : എടോ ..താനറിഞോ  ? ആ ബാബു  & ബാബു  വിന്റെ ഓണർ  ബാബു മരിച്ചു ..ഇന്നലെ രാത്രി    12   മണിയോടെയാണ് ..എന്നാണ് അറിഞ്ഞത് ... ഏ തായാലും അന്വേഷണം ജാക്കിയെ ഏല്പ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത് .താൻ എത്രയും വേഗം ജാക്കിയെയും  കൂട്ടി ഇവിടെ എത്തണം .

ജോർജ്  : yes sir ...

ജോർജ്  അതും പറഞ്ഞു മൊബൈൽ കട്ട്‌ ചെയ്തു ...അപ്പോഴും അയാളുടെ മനസ്സിൽ  "β"  യും  DTP പേപ്പറും ആയിരുന്നു ...

വൈകാതെ ..ജോർജും  ജാക്കിയും സ്ഥലത്തെത്തി .ബാബുവിന്റെ വീട്ടിൽ വെച്ചാണ്‌ കൊല നടന്നിരിക്കുന്നത് .ബാബു അവിവാഹിതനാണ് ..     അയാൾ ഒരു വിധം നല്ല ഗതിയിലേക്ക്  വരുകയായിരുന്നു അവൻ ..എന്നും ,സ്ഥലത്തെ പ്രധാന ഉദ്യോഗസ്ഥർക്കെല്ലാം ബാബുവിനെ വലിയകാര്യമായിരുന്നു എന്നും എല്ലാവർക്കും അറിവുള്ള കാര്യമാണ് . ബാബുവിനെ ഫ്ലവർവേസ് കൊണ്ട് അടിച്ചാണ് കൊന്നിരിക്കുന്നത് ..

 ജാക്കി മൃതദേഹത്തിൽ സൂക്ഷ്മ നിരീക്ഷണം നടത്തി . അതിൽ നിന്നും മൃതശരീരത്തിൽ അവിടിവിടെ ചതവുകൾ ഉള്ളതായി കാണാൻ കഴിഞ്ഞു . കൂടുതൽ സൂക്ഷ്മമായി നോക്കിയപ്പോൾ ബാബുവിന്റെ ശരീരത്തിൽ അവിടിവിടെ "β" യുടെ mirror രൂപത്തിലുള്ള പാടുകൾ കണ്ടു . എന്താണ് ഈ ചിഹ്നം ... പെട്ടെന്ന് തന്നെ ജാക്കി വെട്ടിത്തിരിഞ്ഞ് ജോര്ജിനോട് പറഞ്ഞു ..ഈ കേസ് റെക്കോർഡ്‌ വേഗത്തിൽ അവസാനിപ്പിക്കാം ....
Follow me .... Quick ....

     അവർ അപ്പോൾ തന്നെ ജീപ്പിൽ കയറി ശരവേഗത്തിൽ പാഞ്ഞു ... ബാബു  & ബാബു വിലെ രണ്ടാമത്തെ ബാബുവിനെ കാണുവാൻ ...പോകുന്നവഴിയിൽ  ജാക്കിയെല്ലാം ജോർജിനോട് പറഞ്ഞു ...."β" എന്നതാണ് അവരുടെ കമ്പനിയുടെ ചിഹ്നം . ആ ചിഹ്നമുള്ള രണ്ട് മോതിരങ്ങൾ ഉണ്ട് ഒന്ന് മരിച്ച ബാബുവിന്റെ കയ്യിലും ..മറ്റേതു കൊന്നവന്റെ കയ്യിലും അതായതു മറ്റേ ബാബുവിന്റെ കയ്യിൽ .... ആ ചിഹ്നമാണ് നമ്മൾ ബാബുവിന്റെ മൃതശരീരത്തിൽ കണ്ട  "β"യുടെ mirror രൂപം .

 അപ്പോഴേക്കും  അവർ ബാബുവിന്റെ വീട്ടിൽ  എത്തി. പോലീസിനെ കണ്ടപ്പോഴേക്കും  അയാൾ പേടിച്ചോടാൻ തുടങ്ങി . ഓടിചിട്ട് പിടിച്ച് ജാക്കി അയാളെ ഒരു ദാക്ഷണ്യവും ഇല്ലാതെ മർദ്ധിച്ചു . അവശനായ അയാൾ അവസാനം കുറ്റം സമ്മതിച്ചു . അയാളുടെ വീട്ടുവളപ്പിൽ നിന്നും ചളുങ്ങിയ "β"ചിഹ്നമുള്ള മോതിരം കണ്ടെടുത്തു ... അപ്പോൾ ജോർജ് ജാക്കിനോട് അഗസ്റ്റിന്റെ വീട്ടിൽ കണ്ടെടുത്ത "β"  ചിഹ്നമുള്ള ലോക്കെറ്റിനെപ്പറ്റി സൂചിപ്പിച്ചു .ജാക്കി വീണ്ടും അത് ചോദിച്ചു അയാളെ മർദ്ധിച്ചു ...പെട്ടെന്ന് തന്നെ അയാൾ അതും സമ്മതിച്ചു അങ്ങനെ കോടതി അയാളെ 12 വർഷത്തെ കഠിന തടവിനു ശിക്ഷിച്ചു . കോടതി മുറിയിൽ അയാൾ താണ് പറഞ്ഞു ... "ഞാനല്ല കൊന്നത് ...ഞാനല്ലാ.... എന്നെ വെറുതേ ...വിടണം  "

 പക്ഷെ ഫലമുണ്ടായില്ല ..അങ്ങനെ ബാബു തട്ടവിലായി ..ജോണിനെ വെറുതെവിട്ടു ..കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനും ..ഒരു നിരപരാധിയെ ....കുടുക്കിയതിനു ജോർജിനെ 3 മാസത്തേക്ക് suspend ചെയ്തു ...ജാക്കി ജോർജിനെ സമാധാനിപ്പിച്ചു ..

ജോർജ്  ദുഖത്താലും അടക്കാനാകാത്ത ദേഷ്യത്താലും പറഞ്ഞു ...

"ഇനി വേറെയാരെങ്കിലും വന്നു വേറെയാരെയെങ്കിലും പിടിച്ചു കൊണ്ട് വന്ന് പറയും ഇയാളാണ് ..ബാബുവിനെ കൊന്നത് എന്ന് അപ്പോൾ ജാക്കിച്ചായന്റെ ജോലി വരെ പോയേക്കാം ... എനിക്ക് മതിയായി ..ഞാൻ രാജിവെക്കാൻ പോകുവാണ് .. "

ജാക്കി വീണ്ടും സമാധാനിപ്പിച്ചു ...
" ഒരു ചെറിയ പ്രതിസന്ധിയിൽ ഇങ്ങനെ തളർന്നാലോ .... ഉഷാറാക് ... "

ജോർജ്  ചോദിച്ചു ... എന്തിനാണ് ..ബാബുവിനെ ബാബു കൊന്നത്  ?

ജാക്കി  : Simple ... അവർ business  പങ്കാളികളാണ് ....കഴിഞ്ഞ February 20നു മരിച്ച ബാബു കൊന്ന ബാബുവിനോടു പറഞ്ഞു നമുക്ക് പിരിയാം ..ഇനി നിനക്ക് നിന്റെ വഴി ...എനിക്ക് എന്റെ വഴി ..പക്ഷേ ...അവന് അത് ഇഷ്ട്ടമായിരുന്നില്ല ..അതിനാൽ കഴിഞ്ഞ ഫെബ്രുവരി 27 നു രാത്രി അതിനെ പറ്റി സംസാരിക്കാൻ ചെന്നു . സമ്മതിക്കാതെ വന്നപ്പോൾ ഫ്ലവർ വേസ് കൊണ്ട് തലക്കടിച്ചു കൊന്നു .

  ജോർജ്  : പക്ഷേ .. ഈ കാര്യങ്ങളൊക്കെ അച്ചായന് ഇത്രപെട്ടെന്നു എങ്ങനെ മനസ്സിലായി ...

ജാക്കി  : പറയാം ...  പറയാം ...

 നമ്മൾ ചെന്നപ്പോൾ കണ്ടത് എന്താണ് ഫ്ലവർ വേസ് കൊണ്ട് തലക്കടിയേറ്റു മരിച്ചു കിടക്കുന്ന ബാബുവിനെ ..അല്ലേ....  ? അതായത് കൊന്നയാൾ കൊല്ലാനുള്ള ഉദ്ദേശത്തോട് കൂടിയല്ല വന്നത് ..അവർ തമ്മിൽ വാക്ക് തർക്കം ഉണ്ടായികാണാം ..അത് തല്ലിൽ ആയപ്പോൾ  അവസാനം കയ്യിൽ  കിട്ടിയത് കൊണ്ട് തലക്കടിച്ചു... വഴിയേ ..പോകുന്ന ആരെങ്കിലും ബാബുവിനെ അടിച്ചു കൊല്ലാൻ വരുമോ ? അപ്പോൾ പിന്നെ ..ആരായിരിക്കും ആ വന്നത് ?

ജോർജ്‌ : ആ എനിക്കറിയില്ല ..

ജാക്കി  : അത് പരിചയമുള്ള എന്നാൽ ശത്രുതയുള്ള ആരോ ഒരാൾ ... ആയിരിക്കും ...ഇത്രയും കാര്യങ്ങൾ ചിന്തിച്ചപ്പോൾ ആണ്  "β" യുടെ mirror രൂപം കണ്ടത് ..അത് കൂടിയായപ്പോൾ No  doubt ....നേരെ ബാബുവിനെ പൊക്കി ..thats all ...അവൻ ഇനി രക്ഷപെടില്ല കാരണം ഇത് frame ചെയ്തത് ജാക്കിയാണ് ...ജാക്കി ..

 ജാക്കിയുടെ മുഖത്തുള്ള ഭാവം ...ജോർജിനെ വല്ലാതെ അത്ഭുതപെടുത്തി ..അവസാനം ജോർജും അത് തന്നെ വിശ്വസിച്ചു ............ അഗസ്റ്റിനെയും ബാബുവിനെയും ബാബു തന്നെയാണ് കൊന്നതെന്ന് ....

 പക്ഷേ ...ബാബു എന്തിനാണ് ..അഗസ്റ്റിനെ കൊന്നത് അതിൽ നിന്നും അയാൾക്ക് എന്ത് ലാഭമാണ് കിട്ടിയത് ? അഗസ്റ്റിനും ബാബുവുമായുള്ള ബന്ധം എന്താണ് ?

 ജോർജിന് ഇതിനെല്ലാം ഉള്ള ഉത്തരം കണ്ടെത്താനാകുമോ.... ?

                             --------------------------തുടരും ----------------------------------

                                                    BACK TO INDEX

free counters

free counters

No comments:

Post a Comment