Tuesday, May 22, 2012

കൊച്ചുവേളി To ബാംഗ്ലൂര്‍ : അധ്യായം-3 (INVESTIGATION)


 ജാസിം അടുത്ത ദിവസം രാവിലെ തന്നെ ജാക്കിയുടെ അനുഗ്രഹം വാങ്ങിക്കുവനായി ജാക്കിയുടെ വീട്ടിലേക്കു  പോയി.
ജാക്കി : ജോര്‍ജ് വിളിച്ചിരുന്നു .കേസ് കുറച്ചു കുഴപ്പം പിടിച്ചതാണ് .പക്ഷെ എനിക്ക് വിശ്വാസമുണ്ട്‌ നിന്നില്‍
ജാസിം : എനിക്ക് എവിടെ തുടങ്ങണം എന്ന് അകെ ഒരു കണ്‍ഫ്യൂഷന്‍.അങ്കിളിനു എന്നെ ഒന്ന് സഹായിക്കാമോ ?
 അല്‍പസമയം ആലോചിച്ച ശേഷം ....
ജാക്കി : ശെരി.... എനിക്ക് തോനുന്നു.. നീ അന്വേഷണം തിരുവനന്തപുരത്ത് നിന്നും തുടങ്ങണമെന്ന് .ആദ്യം ആരെ കാണാനാണോ തോംസണ്‍ പോയത് അവിടെ അന്വേഷിച്ചു തോംസണ്‍ ട്രെയിനില്‍ കയറി എന്ന് ഉറപ്പു വരുത്തണം . അത് കഴിഞ്ഞാല്‍ പിന്നെ  ആകെ ഒരു വഴിയുള്ളത് ...കേള്‍കുമ്പോള്‍ എനിക്ക് വട്ടാണെന്ന് നിനക്ക് തോന്നും പക്ഷെ.. വേറെ വഴിയില്ല . ട്രയിനിലെ സ്ലീപെറില്‍ യാത്ര ചെയ്ത  എല്ലാവരുടെയും ലിസ്റ്റ് എടുത്തു അവരെയെല്ലാം ചോദ്യം ചെയ്യണം. S1 ,S2 .... അങ്ങനെ ഓരോ ബോഗികളിലെയും ആളുകളെ..
ജാസിം : അങ്കിള്‍ 10 ,12  ബോഗിയില്ലേ .. ഇവരെയെല്ലവരെയും ചോദ്യം ചെയ്യുക ..എന്ന് പറഞ്ഞാല്‍ .... ?
ജാക്കി : hope for the best my son ,  കര്‍ത്താവ്‌ എന്തെങ്കിലും വഴി കാണിക്കാതിരിക്കില്ല.. എന്റെ മനസ്സ് പറയുന്നു നിനക്ക് അതികം ആളുകളെ ചോദ്യം ചെയ്യേണ്ടിവരില്ല എന്ന്. അത് തന്നെയാണ് കുഴപ്പവും. സംഭവം രാത്രിയായത്‌ കൊണ്ട് ഭൂരിപക്ഷം പേരും നല്ല ഉറക്കം ആയിരുനിരിക്കും.. അത് കൊണ്ട് ഒരു പക്ഷെ ഈ കേസ് ഇവിടെ തന്നെ വഴിമുട്ടി അവസാനിച്ചേക്കാം...പക്ഷെ.. എന്റെ മനസ്സ് പറയുന്നു.. കര്‍ത്താവ്‌ നിനക്കായി.. ഒരു സൂചന എവിടെയോ മാറ്റി വെച്ചിട്ടുണ്ട് എന്ന്.. അത് നീ കണ്ടെത്തണം... ചോദ്യം ചെയ്യുമ്പോള്‍ .. ഒരു ചെറിയ കാര്യം പോലും അവഗണിക്കരുത്.. നമ്മുടെ ലക്‌ഷ്യം.. അന്ന് രാത്രി.. ആരെങ്കിലും വിചിത്രമായ എന്തെങ്കിലും കാണുകയോ.. കേള്‍ക്കുകയോ  ..ചെയ്തോ എന്ന് കണ്ടു പിടിക്കലാണ് .
           പക്ഷെ ഇതെല്ലം അയാള്‍ ട്രെയിനില്‍ കയറി എന്ന് ഉറപ്പായ ശേഷമുള്ള കാര്യങ്ങളാണ്‌ . പിന്നെ ഞാന്‍ ആ ഭാസ്കരന്‍ നായരെ നിന്റെ കൂടെ വിടുന്നുണ്ട് .പുള്ളി ഒരു മടിയനനെങ്കിലും നിയമപരമായ കാര്യങ്ങളിലൊക്കെ  ഒരു പക്ഷെ  നിനക്ക് ഉപകരിക്കും.


ജാസിം : പടച്ചവനെ എന്നോട് ഈ ചതി വേണ്ടായിരുന്നു...
ജാക്കി : ഹ ഹ ഹ ... നീ ഇത്  മാറ്റി പറയുന്ന ഒരു നാള്‍ വരും .

ജാസിം : ഉം.. കാണാം..

ജാസിം , ജാക്കി പറഞ്ഞപോലെ തിരുവനന്തപുരത്ത് നിന്നും അന്വേഷണം ആരംഭിക്കാന്‍ തീരുമാനിച്ചു. ഭാസ്കരന്‍ നായരെയും കൂട്ടി ജാക്സണ്‍ പഠിക്കുന്ന കൊളേജിലേക്ക് പോവുകയാണ്..
ഭാസ്കരന്‍ : കുഞ്ഞു പേടിക്കേണ്ട ..അയാള്‍ ഭാര്യയുടെയും മകളുടെയും ശല്യം സഹിക്കാന്‍ കഴിയാതെ ഓടി പോയതാവും..
ജാസിം : എല്ലാവരും നിങ്ങളെ പോലെയാണെന്ന് വിചാരിക്കരുത്.. എന്റെ വാപ്പയുടെ പ്രായം ഉണ്ട് നിങ്ങള്ക് അത് കൊണ്ട് മാത്രം ഞാന്‍ ഒന്നും പറയുന്നില്ല.
ഭാസ്കരന്‍ : അല്ലെങ്കില്‍ പിന്നെ അയാള്‍
ഭാര്യയുടെയും മകളുടെയും ശല്യം സഹിക്കാന്‍ കഴിയാതെ ട്രെയിനില്‍ നിന്നും ചാടി മരിച്ചതാകും .

ജാസിം : മതി..മതി... ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ.. ഇത് ഒരു മാന്‍-മിസ്സിംഗ്‌  കേസ് ആണ് .അപ്പോള്‍ തന്നെ അയാളെ കൊല്ലേണ്ട..
ഭാസ്കരന്‍ : കുഞ്ഞു ദേഷ്യപ്പെടെണ്ട  കാര്യമൊന്നും ഇല്ല ഞാന്‍ എന്റെ ഇത്രയും നാളത്തെ സര്‍വീസ് എക്സ്പീരിയന്‍സ് വെച്ച് ഞാന്‍ പറഞ്ഞെന്നെ ഉള്ളു.
വണ്ടി ബ്രേക്ക്‌ ചവിട്ടി നിര്‍ത്തിയ ശേഷം ...
ജാസിം : ഇനി താന്‍ മിണ്ടിയാല്‍ മൂപ് ഇളപ്പ് ഒന്നും ഞാന്‍ നോക്കില്ല . തന്നെ ചവിട്ടി പുറത്തിട്ടിട്ട് ഞാന്‍ പോകും..

പിന്നീട് ഭാസ്കരന്‍ നായര്‍ കമ എന്നൊരക്ഷരം മിണ്ടിയില്ല..
  

     ജാക്സണ്‍ കോളേജില്‍ ഉണ്ടായിരുനില്ല .ക്ലാസ്സ്‌ കട്ട്‌ ചെയ്തു അയാളുടെ സംഘവുമായി കറങ്ങാന്‍ പോയിരിക്കുകയാണ് .  കോളേജില്‍ അന്വേഷിച്ചപ്പോള്‍ 
ജാക്സനെ കുറിച്ച് നല്ലതൊന്നും കേള്‍ക്കാന്‍  കഴിഞ്ഞില്ല.. തോംസണ്‍ ,ജാക്സണ്‍ന്റ്റെ  ഒരു അടിപിടി കേസിനെ ത്ടര്‍ന്നു വിളിപ്പിചിട്ടയിരുന്നു തിരുവനതപുരത്ത്  വന്നത് തന്നെ..
പ്രിന്‍സിപ്പാള്‍ പറഞ്ഞു അവന്റെ കസിന്‍ ഷാരോണ്‍ ഉണ്ടായിരുന്നപ്പോള്‍ ജാക്സണ്‍-നെ അവന്‍ നിയന്ത്രിച്ചിരുന്നു..
ജാസിം : ഉണ്ടായിരുന്നപ്പോള്‍ .... ഇപ്പോള്‍ ഷാരോണ്‍ എവിടെപ്പോയി..?
പ്രിസിപ്പാള്‍ : ഷാരോണ്‍ വളരെ ബ്രിഘ്റ്റ് ആയിട്ടുള്ള ഒരു കുട്ടിയായിരുന്നു,,എല്ലാവര്ക്കും അവനെ വലിയ ഇഷ്ടമായിരുന്നു.. അവനെ.. തോമ്സന്റെ  മകനാണ് ഷാരോണ്‍ ഇനി പറഞ്ഞിട്ടെന്തു കാര്യം..  കര്‍ത്താവു ഇഷ്ടമുള്ളവരെ വേഗം വിളിക്കും എന്നല്ലേ..
ജാസിം : അപ്പോള്‍ ഷാരോണ്‍ മരിച്ചു ..... അത് എങ്ങനെ ?
പ്രിന്‍സിപ്പാള്‍ : അതെ.. ഇപ്പോള്‍ ഒരു വര്‍ഷമായി.. ബൈക്ക് അച്സിടെന്റ്റ്‌ ആയിരുന്നു... ഇവന്‍ എന്തോ.. ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതാണ്.
ഭാസ്കരന്‍ : അല്ല .....സര്‍ ,നമ്മള്‍ ഇവിടെ വന്നത് തോമ്സോനെ കുറിച്ച് അന്വേഷിക്കനല്ലേ... ?
ജാസിം : അതെ.. പക്ഷെ.. എവിടെയൊക്കെയോ.. എന്തൊക്കെയോ.. കുഴപ്പമുണ്ട്..  .. ഓക്കേ സര്‍.. thank you for your help ....
പ്രിന്‍സിപ്പാള്‍ : its ok no പ്രോബ്ലം......പിന്നെ.. ആ വിനോദിനോട്‌ ചോതിച്ചാല്‍ അറിയാന്‍ കഴിയും ജാക്സണ്‍ എവിടെയാണെന്ന്.. ?
ജാസിം : thanks again ...
ജാസിമും ഭാസ്കരന്‍ നായരും വിനോദിനെ ക്ലാസ്സ്‌ കഴിഞ്ഞു ചെന്ന് കണ്ടു . ജാസിം വിനോദിനെ ചോദ്യം ചെയ്തതില്‍ നിന്നും മനസ്സിലായി,..കസിന്‍സ് രണ്ടു പേരും രണ്ടു ധ്രുവത്തിലായിരുന്നു  എന്ന് .ജാക്സണ്‍ ധൂര്‍ത്തടിച്ച് കളയുന്ന കാര്യം പറഞ്ഞു പലപ്പോഴും അവര്‍ തമ്മില്‍ വഴക്കുണ്ടായതായി വിനോദ് ഓര്‍ക്കുന്നു.. വിനോദിന്റെ ഓര്‍മയില്‍ വളരെ വിരളമായി  മാത്രമേ ജാക്സണും
ഷാരോണും   ഒരുമിച്ചു ബൈക്ക് യാത്ര ചെയ്തിരുന്നുള്ളൂ.. കൃത്യമായി പറഞ്ഞാല്‍.. ആദ്യം വന്ന സമയത്ത് കുറച്ചുകാലം അവര്‍ ഒരുമിച്ചായിരുന്നു.. വരവും പോക്കുമൊക്കെ പിന്നീട് വഴക്കായ ശേഷം..ഒരു പാട് നാളുകള്‍ക്ക് ശേഷം ആക്സിടെന്റ്റ് ഉണ്ടായ അന്നാണ് അവര്‍ അവസാനമായി ഒരുമിച്ചു  യാത്ര ചെയ്തത്..
ജാസിം :
ആക്സിടെന്റ്റ് എങ്ങനെയായിരുന്നു.. ?
വിനോദ് : ബൈക്ക്.. റോഡ്‌ പണിക്കു വേണ്ടിയിട്ടിരുന്ന ചരലില്‍ തെന്നി മറിയുകയും രണ്ടു പേരും മറിഞ്ഞു വീണു . ഷാരോണ്‍-ന്റെ കഴുത്തില്‍ ഒരു ഇരുമ്പുകമ്പി കുത്തികയറി തത്ക്ഷണം മരിച്ചു..എന്നാണ്.. പറഞ്ഞത്..
ജാസിം : any eye witness ?   
വിനോദ് : ജാക്സണ്‍ മാത്രം..
ജാസിം : ഓക്കേ വിനോദ്... പിന്നെ ഈ ജാക്സണ്‍ എവിടെയൊക്കെയാണ്  പോകാന്‍ സാധ്യത ?
ജാസിം വിനോദിനോട്‌  ജാക്സണ്‍-ന്റെ സ്ഥിരം സ്ഥലങ്ങള്‍ ഒക്കെ ചോതിച്ചു മനസ്സിലാക്കി..
ജാക്സനെ  അന്വേഷിച്ചു ഓരോ സ്ഥലങ്ങളായി അവര്‍ തിരഞ്ഞു തുടങ്ങി..
ഭാസ്കരന്‍ : അല്ല സര്‍ , നിങ്ങള്‍ എന്തിനാണ് ഈ ചെറുക്കന്‍ ചത്ത കേസ് അന്വേഷിക്കുന്നത് ?
ജാസിം : എനിക്ക് ഒരു സംശയം ഇനി  ജാക്സണ്‍ ആണ് ഷാരോണ്‍-ന്റെ   മരണത്തിനു കാരണം എന്ന് കരുതുക. അത് തോംസണ്‍ അറിയുന്നു.. ഇത്  തിരിച്ചറിയുന്ന ജാക്സണ്‍ തോമ്സോനെയും കൊല്ലാന്‍ നിര്‍ബന്ധിതനാകുന്നു..
ഭാസ്കരന്‍ : ഹമ്പട... എന്നാല്‍. അവനെ പൊക്കി അകത്തിട
ണം    സര്‍..
ജാസിം : അവിടെയാണ് കുഴപ്പം . തോംസണ്‍ മരിച്ചോ.. ഇല്ലെയോ എന്ന് പോലും അറിയില്ല . കൂടാതെ
ഷാരോണ്‍-ന്റെ മരണം. ആക്സിടെന്റ്റ് ആണെന്ന്  പറഞ്ഞു പോലീസ് കേസ് ക്ലോസ്  ചെയ്തതുമാണ്... ..വരട്ടെ.. നോക്കാം...

അവസാനം അവര്‍ ജാക്ക്സനെ   കണ്ടെത്തി

ജാക്സണ്‍ പറഞ്ഞത് തോംസണ്‍ റെയില്‍വേ സ്റ്റേനിലേക്ക് പുറപ്പെട്ടു എന്നാണ്.. പോകാന്‍ നേരം ഭാസ്കരന്‍
ജാക്ക്സനെ ഉപദേശിച്ചു ....

ഭാസ്കരന്‍ : ഇതിപ്പോള്‍ ഒരു ആഴ്ചയായില്ലേ ഇനി അയാള്‍ മരിച്ചു പോയിട്ടുണ്ടെങ്കില്‍..... ആ അമ്മയ്ക്കും മകള്‍ക്കും  ഇനി മോന്‍ മാത്രമേ.. ഉള്ളു.. അത് കൊണ്ട്......
ജാക്സണ്‍ : ഓ... മതി.... മതി...ഉപദേശം ... ഇത് കുറെ കേട്ടിട്ടുണ്ട്.. ഞാന്‍ . നിങ്ങള്‍ പറഞ്ഞത്.. ശെരിയാണ്‌.. ഇനി അവര്‍ക്ക് ഞാന്‍ മാത്രമേ.. ഉള്ളു.. അത് അവര്‍ക്ക് കൂടി തോന്നണ്ടേ... അത് അവരോടു പോയി പറ....
അവിടെ നിന്നും അവര്‍ മടങ്ങി...
ജാസിം : ചേട്ടന്‍ ഒരു കാര്യം ചെയ്യൂ... അന്നത്തെ.. സ്ലീപേര്‍-ലെ  ... passengers -list വാങ്ങി വാ...
ഭാസ്കാന്‍ : ഈശ്വരാ  ... എന്നിട്ട് എന്ത് ചെയ്യാനാ... ?
ജാസിം : we have no other lead ..   ട്രെയിന്റെ ഒരു അറ്റത്തു  നിന്നും തുടങ്ങാം...എനിക്കറിയാം.. പഞ്ഞിക്കുള്ളില്‍ സൂചി തിരയുന്നത് പോലെ പ്രയാസമുള്ള കാര്യമാണ്.. ഇത് എന്ന്.. എങ്കിലും... Let us try .... 
                                                        

                     ..........തുടരും ...........

free counters

No comments:

Post a Comment