Thursday, April 21, 2016

THE GUEST (4. BELIVE ME...)

ആദിയുടെ അവസ്ഥ കണ്ടു താൻ ചെയ്തത് തെറ്റായിപ്പോയി എന്ന് തോന്നിയ  ദിവാകരൻ ആദിയുടെ തോളിൽകൈ വെച്ചുകൊണ്ട് പറഞ്ഞു  .....മോൻ എഴുന്നേൽക്ക് എന്നിട്ട് മുഖമൊക്കെ കഴുകി വാ എന്നിട്ട് വല്ലതും കഴിക്കൂ..അത് കഴിഞ്ഞു  ഓർമ്മയുള്ള കാര്യങ്ങൾ മോൻ ഞങ്ങളോട് പറ..ഞങ്ങൾ  സഹായിക്കാം 

അപ്പോഴേക്കും പുറത്ത് ടോണിയും  ഇന്നലെ ആദിക്ക് ചുറ്റും കൂടിയിരുന്നവരിൽ ചിലരും പുതിയ അതിഥിയെ കാണാൻ അവിടെ എത്തിയിരുന്നു ആദിയും ദിവാകരനും ഭക്ഷണം കഴിച്ച്‌ കഴിഞ്ഞു വരുന്നത് വരെ അവർ കാത്തിരുന്നു  
അതിനു ശേഷം ആദിയോട് അവന് ഓർമ്മയുള്ളതെല്ലാം പറഞാൽ അവനെ സഹായിക്കാം എന്ന് ടോണിയും കൂട്ടരും കൂടി വാക്ക് കൊടുത്തു. 

പ്രതീക്ഷയോടെ ആദി തന്റെ കഥ പറഞ്ഞു..താൻ dream  weaver ൽ എത്തിയത് മുതൽ ദിവാകരനെ പരിചയപെട്ടതും..അടക്കം അവസാനം ഓഫീസിൽ നിന്നും വന്നു കിടന്നു ഉറങ്ങിയതും പിറ്റേ ദിവസം തനിക്കു ഉണ്ടായ അനുഭവം വരെയുള്ളത് വള്ളി പുള്ളി വിടാതെ വിവരിച്ചു...എല്ലാം കേട്ട് കഴിഞ്ഞും അവരെല്ലാം ഒന്നും വിശ്വസിച്ചതായി ആദിക്ക് തോന്നിയില്ല..

ആദി : നിങ്ങളിൽ ഒരാൾക്ക്‌ പോലും എന്നെ വിശ്വാസമായിട്ടില്ല ആല്ലേ ?

നിരാശനായ ആദി തന്റെ കണ്ണിലെ നനവ്‌ തുടച്ച ശേഷം വിദൂരതയിലേക്ക് നോക്കി നിന്നു.

ദിവാകരൻ ആദിയുടെ തോളിൽ കൈ വെച്ചിട്ട് പറഞ്ഞു...ഞാൻ നിന്നെ വിശ്വസിക്കുന്നു...

ആദി സന്തോഷം കൊണ്ട് ദിവാകരനെ കെട്ടി പിടിച്ചു...

ടോണി ആഗ്യത്തിൽ എന്താ ഇത് എന്ന് ചോദിച്ചു..

ആദി കാണാതെ ദിവാകരൻ കണ്ണ് ചിമ്മി കാണിച്ചു...

ദിവാകരൻ : മോനേ.. മോന്റെ വീട്..അച്ഛൻ...അമ്മ..നാട്..സഹോദരങ്ങൾ..അവരെ കുറിച്ച് ഒന്നും പറഞ്ഞില്ലെല്ലോ...

ആദി ഒരു ദീർഘ നിശ്വാസത്തിനു ശേഷം പറഞ്ഞു..നിങ്ങൾക്ക് എന്നെ കുറിച്ച് എല്ലാം അറിയണം ഇല്ലെ..ശെരി ഞാൻ എന്നെയും എന്‍റെ കുടുംബത്തെയും കുറിച്ച് എല്ലാം പറയാം..

ആദി അവന്‍റെ കഥ പറഞ്ഞു തുടങ്ങി...
എന്‍റെ അച്ഛൻ ദാമോദരനും അമ്മ ആൻസിയും love  മാര്യേജ് ആയിരുന്നു..അത് കൊണ്ട് തന്നെ അവരുടെ ബന്ധുക്കൾ എല്ലാം ശത്രുക്കൾ  ആയി.. അമ്മയുടെ വീട്ടുകാർ അച്ഛനെതിരെ വധ ഭീഷണി വരെ മുഴക്കി...അമ്മയുടെ നിർബന്ധം കാരണംഅച്ഛനും അമ്മയും ശിവപുരം എന്ന പുതിയ സ്ഥലത്തേക്ക് താമസം മാറി..അച്ഛൻ ഒരു Textiles -ൽ ആയിരുന്നു ജോലി ചെയ്തിരുന്നത്..
ഏകദേശം രണ്ടു വർഷം കഴിഞ്ഞു എന്‍റെ ചേച്ചി ജിൻസി ജനിച്ചു..

അക്ഷമനായ ടോണി : ശരി..പിന്നെയും കുറച്ചു വർഷങ്ങൾക്കു ശേഷംനീയും

ആദി ടോണിയെ നോക്കി പറഞ്ഞു..

ഇല്ല ടോണിച്ചാ അത് അങ്ങനെ അത്ര എളുപ്പം ആയിരുന്നില്ല...ചേച്ചിക്ക് രണ്ടു വയസ്സുള്ളപ്പോഴാണ് അമ്മ എന്നെ ഗർഭം ധരിച്ചത്. അമ്മ ഏകദേശം എട്ട് മാസം ഗർഭിണിയായിരുന്ന സമയത്ത് അച്ഛന് കടയിലേയ്ക്ക് തുണിയെടുക്കാനായിട്ടു  കോയമ്പത്തൂർ പോകേണ്ടി വന്നു...അത് ഒഴിവാക്കാൻ അച്ചൻ ശ്രമിച്ചിരുന്നു...പക്ഷെ അവസാനം അച്ഛന് കോയമ്പത്തൂർ പോകേണ്ടി വന്നു..

അച്ഛൻ ഞങ്ങളുടെ അയല്കാരനായിരുന്ന ഗോപാലനേയും സുമതിയെയും പറഞ്ഞു എല്പിചിട്ടാണ് പോയത്.

അന്ന് രാത്രി അമ്മയ്ക്ക് പെട്ടെന്ന് വയറു വേദനയുണ്ടായി...അമ്മ സുമതി ചേച്ചിയെ വിവരം അറിയിച്ചു...ഗോപാലേട്ടനും..സുമതിയമ്മയും കുറേനേരം നോക്കിയിട്ടും ഓട്ടോ ഒന്നും കിട്ടാതിരുന്നത് കൊണ്ട് അത് വഴി വന്ന എല്ലാ വണ്ടികൾക്കും  കൈ കാണിച്ചു...ഒടുവിൽ ഒരു ടാക്സി കാർ  ആണ് നിർത്തിയത്....യാതൊരു പരിചയം ഇല്ലാതിരുന്നിട്ടും അദ്ദേഹം കാര്യത്തിന്റെ ഗൗരവം കണക്കാക്കി അയാളുടെ ജീവൻ കൂടി പണയപ്പെടുത്തിയുള്ള ഒരു മരണ പാച്ചിലിനു ഒടുവിൽ ഹോസ്പിറ്റലിൽ എത്തിച്ചു

കുറെ complications ഉണ്ടായിരുന്നെങ്കിലും മണിക്കൂറുകൾക്കു ശേഷം ഞാൻ ജനിച്ചു..മാസം തികയാതെയാണ് ഞാൻ ജനിച്ചത്‌ ..അന്ന് .. ലോറെൻസ് ചേട്ടൻ വന്നില്ലായിരുന്നെങ്കിൽ ഒരു പക്ഷെ ഇന്ന് ഞാൻ ഉണ്ടാകുമായിരുന്നില്ല..അന്ന് ലോറെൻസ് ചേട്ടൻ ആണ് ആവിശ്യമായ മരുന്നും മറ്റും മേടിച്ചു കൊണ്ട് വന്നതും..എന്‍റെ അച്ഛനെ വിവരം അറിയിച്ചതും എല്ലാം.എന്‍റെ അച്ഛനെകാൾ മുമ്പേ എന്നെ കണ്ടത് പോലും ലോറെൻസ് ചേട്ടനായിരുന്നു...എന്ന് ലോറെൻസ് ചേട്ടൻ തന്നെ പല തവണ എന്നോട് പറഞ്ഞിട്ടുണ്ട്

അതിനു ശേഷം ലോറെൻസ് ചേട്ടൻ ഞങ്ങളുടെ ഒരു നല്ല കുടുംബ സുഹൃത്തായി മാറി..അദ്ദേഹം ഞങ്ങളുടെ വീട്ടിലെ സ്ഥിരം ഒരു അതിഥിയായി മാറി..എന്നെ  സൈക്കിൾ ചവിട്ടാൻ പഠിപ്പിച്ചത് അദ്ദേഹം ആണ്. ഒരിക്കൽ ഞാൻ ചേച്ചിയെ പിറകിൽ വെച്ചു സൈക്കിൾ ചവിട്ടി വരുമ്പോൾ..ഒരു ഇറക്കത്തിൽ വെച്ചു സൈക്കിളിന്റെ വേഗത കൂടിയത് കണ്ടു ചേച്ചി സൈക്കിൾ നിന്നും എടുത്ത്‌ ചാടി..അന്ന് ചേച്ചിക്ക് കാര്യമായ പരിക്ക് പറ്റി..ഒരു കാലു ഒടിഞ്ഞു...ഇതറിഞ്ഞ അച്ഛൻ എന്നെ തല്ലാൻ നേരം അച്ഛനെ കാര്യങ്ങൾ പറഞ്ഞു സമാധാനിപ്പിച്ചു..എന്നെ തല്ലു കൊള്ളാതെ രക്ഷിച്ചതും ലോറെൻസ് ചേട്ടൻ ആയിരുന്നു....
പക്ഷെ ചേച്ചിയുടെ കാലിൽ സ്റ്റീൽ ഇടേണ്ടി വന്നു..അതിനു ശേഷം ചേച്ചിയ്ക്ക് പിന്നീട് ഒരിക്കലും സാധാരണ പോലെ നടക്കാൻ കഴിഞ്ഞിട്ടില്ല...

ടോണിയും ദിവാകരനും പരസ്പരം നോക്കി..ആദി പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു..പക്ഷെ അവർക്ക് അറിയേണ്ടിയിരുന്നത് അച്ഛൻ , അമ്മ , സ്ഥലം ഇവയായിരുന്നു..സത്യത്തിൽ ആദി വിശദമായി തന്നെ തന്റെ കഥ പറഞ്ഞെങ്കിലും അവർ ആകെ ശ്രദ്ധിച്ചത്

അച്ഛൻ : ദാമോദരൻ
അമ്മ : ആൻസി
സഹോദരി : ജിൻസി
സ്ഥലം : ശിവപുരം
പിന്നെ ഒരു ടാക്സി ഡ്രൈവർ ലോറെൻസ്

പിന്നെയും ആദി എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നത് ടോണി തടസ്സപെടുത്തി...
ടോണി : മതി...മതി..ഇനി കൂടുതൽ ഒന്നും ഞങ്ങൾക്ക് അറിയണമെന്നില്ല..

ദിവാകരൻ : മോൻ അകത്തു പോയി താര ചേച്ചിയോട് പറഞ്ഞാൽ മതി..എന്‍റെ ഏതെങ്കിലും ഒരു ഡ്രസ്സ്‌ എടുത്ത്‌ തരാൻ..മോൻ പോയി ഒരുങ്ങി വാ..നമുക്ക് ഇപ്പോൾ തന്നെ മോന്റെ നാട്ടിലേയ്ക്ക് പോകാം..

ആദി അകത്തേക്ക് പോയി..ആ സമയത്ത് പുറത്ത് ടോണിയും ദിവാകരനും മറ്റു ആളുകളും ആദിയെ എങ്ങനെ നാട്ടിൽ എത്തിക്കും എന്നതിനെ കുറിച്ച് ചർച്ച ചെയ്തു..

ഒരാൾ : ഇനി ഇപ്പോൾ നമ്മൾ വെറുതെ ഇതിന്റെ പിറകിൽ നടന്നു സമയം കളയേണ്ട ആവിശ്യം ഉണ്ടെന്നു എനിക്ക് തോന്നില്ല...ആ പയ്യനെ ശിവപുരത്തെക്കുള്ള ഒരു ബസ്സിൽ കയറ്റി വിട്ടാൽ പോരെ..

ദിവാകരൻ : ശിവപുരം...അങ്ങനെ ഒരു സ്ഥലം എനിക്കറിയില്ല...നിങ്ങൾക്ക് ആർക്കെങ്കിലും അറിയാമോ ?

ടോണി : ശെരിയാ..ഞാനും കേട്ടിട്ടില്ല....ഏത് ജില്ലയിൽ ആണ് എന്നെങ്കിലും അറിഞ്ഞിരുന്നെങ്കിൽ...

ഒരാൾ : ഈ കണ്ണൂരിൽ ഒരു ശിവപുരം ഉണ്ട്...
ദിവാകരൻ  : അവൻ വരട്ടെ നമുക്ക് ചോദിക്കാം .....

അവർ ആദി വരുന്നത് വരെ കാത്തിരുന്നു ..

കുറച്ചു നേരം കഴിഞ്ഞു  ആദി ഡ്രസ്സ്‌ മാറി വന്നു..

ദിവാകരൻ : മോൻ കണ്ണൂര് നിന്നാണോ വന്നത് ?

ആദി : നിങ്ങൾ എന്നെ കളിയാക്കുവാണോ ?..കണ്ണൂരോ അങ്ങനെ ഒരു സ്ഥലം ഉണ്ടോ ?..

അവർ എല്ലാവരും ഞെട്ടിപ്പോയി..കേരളത്തിലെ ജില്ലയായ കണ്ണൂര് എന്ന് കേട്ടിട്ട് പോലും ഇല്ലാത്ത ഒരു കേരളീയൻ...!!

ടോണി : അപ്പോൾ പിന്നെ ഇയാള് ഏതു ജില്ലകാരനാനെന്നു പറഞ്ഞെ..

ആദി : ഞാൻ തിരുകുളത്ത് കാരനാ ?

ദിവാകരൻ : എവിടെത്തുകാരൻ ?

ആദി : തിരുകുളം.. എന്താ കേട്ടിട്ടില്ലേ..തിരുകുളം..
ദിവാകരൻ : മോൻ എന്താ ഞങ്ങളെ കളിയാക്കുവാണോ ?

ആദി : സത്യമായിട്ടും ഞാൻ തിരുകുളം കാരനാ..അവിടത്തെ ശിവപുരം എന്ന ഗ്രാമത്തിലാണ് ഞാൻ ജനിച്ചത്‌..അവിടെ നിന്നും ആണ് ഞാൻ മായൻ കുളം എന്ന ഈ ജില്ലയിലേക്ക് ജോലിക്ക് വന്നത്..

ടോണിക്കു ഇതെല്ലാം കൂടി കേട്ട് ആകെ പ്രാന്ത് പിടിക്കുന്ന പോലെ തോന്നി..
ടോണി : എന്‍റെ പൊന്ന് ദിവാകരേട്ടാ.. ഇവന് പ്രാന്താണ്...ഒരു ശിവപുരവും.. തിരുകുളവും.. ദേ ഇപ്പോൾ എന്താടാ നീ പറഞ്ഞത് മായം കുളമോ ?

ആദി : മായം കുളം അല്ല മായൻകുളം..
നിങ്ങൾക്ക് വിശ്വാസമില്ലെങ്കിൽ മാപ്പ് എടുക്കു ഞാൻ കാണിച്ചു തരാം ശിവപുരം..

ദിവാകരൻ : നിങ്ങൾ ആ മൊബൈൽ എടുത്തു കുത്തി ആ കേരളത്തിന്റെ മാപ്പ്
എടുത്ത്‌ കാണിച്ചേ ഇവൻ ആ സ്ഥലം കാണിക്കിന്നത് ഒന്ന് കാണാമെല്ലോ..

ടോണി തന്‍റെ മൊബൈൽ എടുത്തു സെർച്ച്‌ ചെയ്തു..കേരളത്തിന്റെ ഒരു മാപ്പ് എടുത്ത്‌ കാണിച്ചു..എന്നിട്ട് ആദിയോട് ചോദിച്ചു..എവിടെടോ..തന്റെ തിരുകുളം ജില്ല ?

ആ മൊബൈൽ വാങ്ങി നോക്കിയ ആദി ഞെട്ടി പ്പോയി..ആദി കണ്ട കേരളം അങ്ങനെ ആയിരുന്നില്ല...
                                                   -----------തുടരും ------------

Flag Counter

No comments:

Post a Comment