Saturday, November 30, 2013

MASTER MINDS (7. 557777)

      ജാസിം വിളിച്ചതനുസരിച്ചു കോണ്‍സ്റ്റബിൾ സുഗുണൻ  ജാസിമിനെ കാണാൻ വന്നു .

ജാസിം : സുഗുണൻ അല്ലേ ... ? ബാക്കിയുള്ളവരൊക്കെ എവിടെ ?

സുഗുണൻ : അവരൊക്കെ സ്ഥലം മാറി പോയി സർ ..വേണമെങ്കിൽ വിളിപ്പിക്കാം ..

ജാസിം : തല്കാലം തനിക്കു പറയാനുള്ളത് കേൾക്കട്ടെ ..
സുഗുണൻ :രാത്രി 1:00 മണി കഴിഞ്ഞാണ് അപകടം ഉണ്ടായത് ..എറണാകുളത്താണ് ശരത്തിന്റെ വീട് ..ഇവിടെ അയാൾ ഒരു കമ്പനിയിൽ ജോലി നോക്കുകയായിരുന്നു second show  കഴിഞ്ഞു . മടങ്ങുകയായിരുനിരിക്കണം. അയാളുടെ പോക്കറ്റിൽ നിന്നും ഒരു സിനിമാ  ടിക്കറ്റ്‌ കിട്ടി .അവിടെ അടുത്തെങ്ങും theatre  ഇല്ല. ശരത് ഏതോ പടം കണ്ടു  മടങ്ങുകയായിരുന്നു  .അപ്പോഴാണ് വണ്ടി ഇടിച്ചത്     ഇടിയുടെ ആഗാതത്തിൽ ശരത് തെറിച്ചു വീണു അയാളുടെ അവയവങ്ങൾക്ക് കാര്യമായ പരിക്ക് ഒന്നും ഉണ്ടായിരുന്നില്ല .ഇടിച്ച വണ്ടിയിൽ തന്നെ കൊണ്ട് പോയിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നു ..രക്തം വാർന്നാണ് ആ ചെറുപ്പകാരൻ മരിച്ചത് ..അയാളുടെ കയ്യിൽ ഒരു മൊബൈൽ ഉണ്ടായിരുന്നു.അതിന്റെ സ്ക്രീനിൽ ഒരു നമ്പർ ഉണ്ടായിരുന്നു ..

കേസ് ഫയൽ നോക്കി അയാൾ പറഞ്ഞു    557777 .അത് അറിയാതെ വിരൽ അമർന്നു വന്ന ഒരു random നമ്പർ ആണ് എന്ന നിഗമനത്തിൽ ആണ് എത്തിയത് ..അതിനു  ഒരു കാരണം ഉണ്ട്
റിപീറ്റ് ചെയ്തു ആകെ 5 ഉം 7 ഉം ഒരു ഫോണ്‍ നമ്പർ അല്ല എന്ന് ഒറ്റനോട്ടത്തിൽ അറിയാം ..

പക്ഷെ  ഞാൻ വെറുതെ അയാളുടെ അച്ഛൻ ചന്ദ്രശേഗരനോട്  അതിനെ കുറിച്ച് ചോദിച്ചു ..ആ നമ്പർ അയാൾക്കും മനസ്സിലകുന്നില്ല എന്നാണ് പറഞ്ഞത് ..പിന്നെ ശരത്തിന്റെ ഒരു സുഹൃത്ത് ബിനോയ്‌ ..അയാൾക്കും അത് മനസ്സിലായില്ല .ഇയാളെ ശരത് accident  ആയി കിടക്കുമ്പോൾ പല തവണ try  ചെയ്തിരുന്നു ..
ജാസിം : ഇതിൽ കൂടുതൽ തനിക്കു ഒന്നും പറയാനില്ല ?
സുഗുണൻ  : ഇല്ല സർ സാക്ഷികൾ ഒന്നുമില്ലാതെ കാര്യമായ തെളിവുകളും ഇല്ലാതെ അർദ്ധ രാത്രി നടന്ന സംഭവമായതുകൊണ്ട് ..ഒരു റോഡ്‌ accident കേസ് ആയി close ചെയ്തു ..

ജാസിം : എന്നാൽ ആ ഫയൽ അവിടെ വെച്ചിട്ട് തനിക്കു പോകാം

ജാസിം കേസ് ഫയൽ നോക്കി ..ശരത്തിന്റെ വീടിന്റെ address കണ്ടു  അത് ഒരു  എറണാകുളത്ത് ഉള്ള വീടിന്റെ അഡ്രസ്‌ ആയിരുന്നു ..ജാസിം പെട്ടെന്ന് തന്നെ സാംസനെ വിളിച്ചു  പറഞ്ഞു ആളെ കുറിച്ച് ചില സൂചനകൾ കിട്ടിയിട്ടുണ്ട് കൂടുതൽ അറിയാനായി ..ഞാൻ എറണാകുളത്തേക്ക് പോകുകയാണ് ...

ജാസിം എറണാകുളത്തേക്ക് പുറപ്പെട്ടു ..അവിടെയെത്തി നേരെ പോയത് ശരത്തിന്റെ വീട്ടിലേക്കാണ് ആ വീട് പൂട്ടി കിടക്കുകയായിരുന്നു ..അടുത്തുള്ള വീട്ടിലെ ഒരു ചെറുപ്പകാരനെ കണ്ടു  .

ജാസിം  : ഇവിടെ ആരും ഇല്ലേ ?

ചെറുപ്പകാരൻ : അങ്കിൾ എന്തോ ആവിശ്യത്തിന് ഒരു സ്ഥലം വരെ പോയതാണ് ...മൂന്നുന്നാലു മാസമായി ...

ജാസിം : താൻ ?

ചെറുപ്പകാരൻ : ഞാൻ ബിനോയ്‌ ..ഇവിടെ ഉണ്ടായിരുന്ന ശരത്തും ഞാനും ഒരുമിച്ചു കളിച്ചു വളർന്നതാണ് ..

ജാസിം :   ബിനോയ്‌.. ഞാൻ പോലീസിൽ നിന്നാണ് ..ഒരു കേസിന്റെ ആവിഷ്യവുമയി വന്നതാണ്‌ ..ആദ്യം എനിക്ക് ഈ വീട് ഒന്ന് തുറക്കണം ..അതിനു ശേഷം നമുക്ക് ഒന്ന് സംസാരിക്കണം

ബിനോയ്‌ : ശരത്തിന്റെ accident ..അതിനെ കുറിച്ച് അന്വേഷിക്കാനാണോ ?
എന്തെങ്കിലും തെളിവ് കിട്ടിയോ സർ ?

ജാസിം : അതും ഈ കേസിന്റെ ഭാഗമാണ് ...തന്നെയാണ് അന്ന് ശരത് അവസാനമായി try  ചെയ്തത് ..അത് തനിക്കറിയാമോ?

ബിനോയ്‌ : അറിയാം ..സർ അന്ന് കേസ് അന്വേഷിച്ചിരുന്ന സർ പറഞ്ഞിരുന്നു ..അവനു ഞാൻ മാത്രമേ സുഹൃത്തായി ഉള്ളു. അവന്റെ അച്ഛന്റെ കയ്യിലാണെങ്കിൽ മൊബൈൽ ഒന്നും ഇല്ല ..ഞാനും ശരത്തും അങ്കിളിനോട് എത്ര തവണ പറഞ്ഞതാണെന്നോ .. ഇത് ഒന്നും എനിക്ക് ശെരിയാവില്ല എന്നാണ് അങ്കിൾ  പറയുന്നതു ...അന്ന് ഞാൻ  മൊബൈൽ വേറെ ഒരു റൂമിൽ ആയിരുന്നു  ചാർജ് ചെയ്യാൻ വെച്ചിരുന്നത് ..കൂടാതെ പാതിരാത്രിയല്ലേ സർ ഞാൻ നല്ല ഉറക്കമായിരുന്നു ..അതുകൊണ്ടാണ് ...സർ...

ജാസിം : താൻ  ഇനി  അഥവാ ഫോണ്‍ എടുത്താലും അയാളെ രക്ഷിക്കാൻ ഒന്നും കഴിയില്ലായിരുന്നു ..തിരുവനന്തപുരത്ത് കിടക്കുന്ന അയാളെ എറണാകുളത്ത് കിടക്കുന്ന താൻ എങ്ങനെ  സഹായിക്കാനാണ് .അതും .ആ പാതിരാത്രിയിൽ അത് കൊണ്ട് താൻ ഇനി അത് ഓർത്ത് ഓർത്ത് വിഷമിക്കേണ്ട ......ഏതായാലും താൻ എന്റെ കൂടെ വാ ...

എന്നിട്ട് ജാസിം താഴ് തല്ലി തകർത്തു ശരത്തിന്റെ വീട്ടിൽ കയറി ..അവിടെ ഒരു ഫാമിലി ഫോട്ടോ കാണിച്ചിട്ട് ബിനോയ്‌ പറഞ്ഞു സർ ഇതാണ് ശരത് ....ഇത് അവന്റെ അച്ഛൻ ചന്ദ്രശേഗരനും അമ്മ സാവിത്രിയും ..

ജാസിം : സാവിത്രി ..അവർ എവിടെ ?

ബിനോയ്‌ : സാവിത്രിയമ്മയാണ് ആദ്യം മരിച്ചത് ...അത് അങ്കിളിനും ശരത്തിനും താങ്ങവുന്നതിനു അപ്പുറമായിരുന്നു ...അതും ഒരു accident ആയിരുന്നു ..operation  വേണം എന്ന് ഡോക്ടർ പറഞ്ഞു ..പക്ഷെ അതിനുള്ള പണമൊന്നും അവരുടെ കയ്യിൽ ഇല്ലായിരുന്നു
പണമില്ലാത്തതുകൊണ്ട് operation നടന്നില്ല ...അതുകൊണ്ട് അവർ മരിച്ചു..ജനങ്ങൾ ഒക്കെ ചേർന്ന് വല്ല്യ സമരമൊക്കെ നടന്നിരുന്നു ..സർ പത്രത്തിൽ വായിച്ചു കാണും ..രണ്ടു വർഷം മുന്പാണ് സർ മറന്നു കാണും

ജാസിം : ഞാൻ ഓർക്കുന്നില്ല...പിന്നെ ശരത്തിന് വേറെ സുഹൃത്തുക്കൾ ആരും ഇല്ലേ ?

ബിനോയ്‌ : അവന്റെ കാര്യം കുട്ടികാലം മുതലേ  വലിയ കഷ്ട്ടമായിരുന്നു ..സാറെ ആരും അവരുടെ കുട്ടി ശരത്തിനൊപ്പം കളിക്കുന്നത് ഇവിടെയുള്ള മുതിർന്നവർക്കു ഇഷ്ടമായിരുന്നില്ല .

ജാസിം : അത് എന്താ ..അങ്ങനെ ?

ബിനോയ്‌ : പണ്ട് ചന്ദ്രശേഖരൻ അങ്കിൾ ഒരു വലിയ കള്ളനും പോക്കറ്റ് അടികാരനും ഒക്കെയായിരുന്നു ...പിന്നീട് സവിത്രിയമ്മയെ സ്നേഹിച്ചു വിവാഹം ചെയ്ത ശേഷം അദ്ദേഹം ഒരിക്കലും പിന്നെ വേറെ ഒരു കള്ളത്തരത്തിനും പോയിട്ടില്ല അന്തസ്സായി ജോലിചെയ്താണ് ജീവിച്ചത് ..പക്ഷെ ആളുകളുടെ മനസ്സിൽ അന്നും അയാൾ ആ പഴയ കള്ളൻ തന്നെ ആയിരുന്നു ..

ജാസിം : ശെരി ബിനോയ്‌ ചിലപ്പോൾ തിരുവനന്തപുരം വരെ ഒന്ന് വരേണ്ടി വരും ...ഈ ഫാമിലി ഫോട്ടോ ഞാൻ എടുക്കുന്നു ..ജാസിം ശരത്തിന്റെ വീട് വിശദമായി ഒന്ന് തിരഞ്ഞതിനു ശേഷം എറണാകുളത്ത് ചില അന്വേഷണങ്ങൾ ഒക്കെ കഴിഞ്ഞു  തിരുവനന്തപുരത്തേക്ക്  മടങ്ങി ....

പോകുന്ന വഴിക്ക് തന്നെ സംസനെ വിളിച്ചു പറഞ്ഞു......

 എല്ലാം എനിക്ക് മനസ്സിലായി...കൊലപാതകി  എന്ന് സംശയിക്കുന്ന ആളുടെ ഫോട്ടോയും കിട്ടിയിട്ടുണ്ട് ഇനി അയാളെ കണ്ടു പിടിക്കാൻ വലിയ ബുദ്ധിമുട്ട് ഉണ്ടാകില്ല  എല്ലാം ഒന്ന് കൂടി ഉറപ്പിക്കാൻ . Freddy യുടെ വീട്ടിൽ നിന്നിരുന്ന അച്ചുവേട്ടനെയും വിശ്വംബരൻ മുതലാളിയുടെ വീട്ടിലെ ആ വേലക്കാരനെയും പിന്നെ അലക്സാണ്ടറിന്റെ ഭാര്യയെയും മകളെയും വിളിപ്പിക്കണം ..എല്ലാം ഞാൻ വിശദമായി വന്നിട്ട് പറയാം ...


ജാസിം തിരികെ തിരുവനന്തപുരത്ത് എത്തി ...പറഞ്ഞത് പോലെ അച്യുതാനന്ദനും കേശവനും മോളിയും അലീനയും  വന്നിരുന്നു ..അവർ ആ ഫോട്ടോയിൽ കാണുന്ന ആളെ തിരിച്ചറിഞ്ഞു  ഇയാൾ തന്നെയാണ് അന്ന് വന്നു അന്വേഷിച്ചത് എന്ന് കേശവനും ...അയാളുടെ മുഖത്തിനു ആനി എന്നാ സ്ത്രീയുടെ മുഖവുമായി നല്ല സാദൃശ്യം തോനുന്നു എന്ന് അച്ചുതനും പറഞ്ഞു

ജാസിം സാംസനോട് ....സർ ഇപ്പോൾ എല്ലാം എനിക്ക് വ്യക്തമായി ...ഞാൻ എല്ലാം വിശദമായി പറയാം ...
                                    ---------------------------------തുടരും ---------------------------------------

BACK TO INDEX

  free counters 

MASTER MINDS (6.ACCIDENT)

ജാസിം ഉടൻ തന്നെ തങ്കപ്പന്റെ ഫോണിൽ വിളിച്ചു ..അയാളുടെ ഭാര്യയാണ് ഫോണ്‍ എടുത്തത്

ജാസിം : ഹലോ ഇത്..... light  ...അല്ല.. തങ്കപ്പനല്ലേ ?
ഭാര്യ : അല്ല ഭാര്യയാണ്  ...അങ്ങേർക്കു സുഖമില്ല..കിടപ്പാണ് ..ആരാണ് ?

ജാസിം : എനി ക്ക് തങ്കപ്പനെ കണ്ടിട്ട് ഒരു കാര്യം ചോദിക്കാനാണ്  ..നിങ്ങളുടെ വീട് എവിടെയാണ് ..എന്ന് ഒന്ന് പറയാമോ ?

തങ്കപ്പന്റെ  ഭാര്യ : പ്രൈവറ്റ്  ബസ്‌ സ്റ്റാൻന്ടിനു പിറകിൽ ഉള്ള ചേരിയിലാണ് ..അവിടെ  വന്നിട്ട് സർ നേരത്തെ പറഞ്ഞില്ലേ ...അതുപോലെ ചോദിച്ചാൽ മതി ..Light  തങ്കപ്പന്റെ വീട് എവിടെയാണെന്ന് ... ഇവിടെ വേറെയും തങ്കപ്പന്മാരുണ്ട്..അത് കൊണ്ട് ഇരട്ടപേര് ചോദിക്കേണ്ടിവരും  

ജാസിം  : ശെരി ...ഞാൻ ഉടനെ അങ്ങോട്ട്‌ വരാം ...

ജാസിം പ്രൈവറ്റ്  ബസ്‌ സ്റ്റാൻന്ടിനു പിറകിൽ ഉള്ള ചേരിയിലെത്തി ....പറഞ്ഞപോലെ ലൈറ്റ് താങ്കപ്പന്റെ വീട് കണ്ടെത്തി ...വളരെ ചെറിയ ഒരു കുടിൽ പോലെയോന്നയിരുന്നു അത്

തങ്കപ്പന്റെ  ഭാര്യ വന്നു വാതിൽ തുറന്നു .

തങ്കപ്പന്റെ  ഭാര്യ : സർ ആണോ നേരത്തെ വിളിച്ചത് ?

ജാസിം : അതേ ...

തങ്കപ്പന്റെ  ഭാര്യ: ഇങ്ങേരു പണിക്കു പോയിട്ട് കുറെ കാലമായി ...സർ വിളിച്ചു നോക്ക് ...
എ പ്പോഴും അങ്ങേരെ ആരോ കൊല്ലാൻ വരുന്നു എന്ന് പറഞ്ഞു നിലവിളിയാണ് ..

ജാസിം തങ്കപ്പന്റെ  മുറിയിലെത്തി എന്നിട്ട് തങ്കപ്പന്റെ  ഭാര്യയോട് പറഞ്ഞു..ഞാൻ ഒരു പോലീസ് കാരനാണ്      എനിക്ക് തങ്കപ്പനോട്‌   ചില കാര്യങ്ങൾ ചോദിച്ചറിയാനുണ്ട് . വിരോധമില്ലെങ്കിൽ നിങ്ങൾ ഒന്ന് മാറി നില്ക്കണം .

തങ്കപ്പന്റെ  ഭാര്യ  മുറിയിൽ നിന്നും ഇറങ്ങി ...

ജാസിം : നിങ്ങൾ ആരെയാണ് പേടിക്കുന്നത് ? ആരാണ് നിങ്ങളെ കൊല്ലാൻ വരുന്നത് ?

തങ്കപ്പൻ : അവൻ അലെക്സ്സ് സാറിനെയും Freddy  സാറിനെയും കൊന്നു ഇനി ഞാനാണ് .അവന്റെ ലക്‌ഷ്യം ...എന്നെ  രക്ഷിക്കണം സാറെ

ജാസിം :  എന്തിന് ? എന്തിനാണ് അവരെ കൊന്നത് ? ആരാണ് കൊന്നത് ?

തങ്കപ്പൻ : എന്റെ പൊന്നു സാറെ ആ കാറിൽ കയറി എന്ന ഒരു തെറ്റ് മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ ...

ജാസിം : അത്രയും കാര്യങ്ങൾ ഞങ്ങൾ വിശ്വംബരൻ മുതലാളിയുടെ വീട്ടിൽ നിന്നും  അറിഞ്ഞു ...അത് കഴിഞ്ഞു എന്താണ് ഉണ്ടായതു ?

അന്നത്തെ സംഭവം തങ്കപ്പൻ  വിവരിച്ചത് .....


ഞാൻ  സീറ്റിൽ കിടന്നുറങ്ങിപോയി ....പിന്നെ ഞാൻ എഴുന്നേല്ക്കുന്നത്  വണ്ടി എന്തിലോ  ഇടിച്ച പ്പോഴാണ് ..ഞാൻ നോക്കുമ്പോൾ ഏകദേശം 25 വയസ്സ് ഉള്ള ഒരു പയ്യൻ റോഡിൽ രക്തത്തിൽ കുളിച്ചു കിടക്കുന്നതാണ് ..ഇടി കൊണ്ട് അവൻ റോഡ്‌ സൈടിലേക്കു ബൈക്കുമായി  തെറിച്ചു വീണതാണ് അവന്റെ കയ്യിൽ  ഒരു മൊബൈൽ ഫോണ്‍ ഉണ്ടായിരുന്നു  എന്ന് എനിക്ക് മനസ്സിലായി ..ഞാൻ സ്തംഭിച്ചു പോയി ...Freddy സാറും അലക്സാണ്ടർ സാറും പരസ്പരം  കുറ്റ പെടുത്തി കൊണ്ടിരിക്കുകയാണ് ..

        അവരുടെ വഴക്കിൽ നിന്നും എനിക്ക് മനസ്സിലായത്..Freddy  sir വണ്ടി ഓടിച്ചു  കൊണ്ടിരിക്കുമ്പോൾ അപ്രതീക്ഷിതമായി ആ ചെറുപ്പക്കാരൻ ..ഒരു പക്ഷെ മൊബൈലിൽ
ആരോടെങ്കിലും സംസാരിച്ചു കൊണ്ട് ..കാറി ന്റെ മുൻപിൽ..അവന്റെ  ബൈക്ക് വന്നു  പെട്ടിരിക്കാം പയ്യനെ രക്ഷിക്കാനായി രണ്ടു സാറന്മാരും കൂടി വണ്ടി വെട്ടിച്ചു ..പക്ഷെ നിർഭാഗ്യവശാൽ വണ്ടിയിടിച്ചു ...അവസാനം പയ്യനെ രക്ഷിക്കാനായി ഞാനും Freddy സാറും കൂടി ഇറങ്ങിയപ്പോൾ അലെക്സ് സർ പറഞ്ഞു ആരോ വരുന്നു ..ഇവിടെ നിന്നാൽ കുടുങ്ങും വേഗം രക്ഷപെടാം എന്ന് ..ഇത് കേട്ട പാതി ..ഞങ്ങൾ പെട്ടെന്ന് തന്നെ വണ്ടി എടുത്തു പോയി ..കാറിന്റെ പിറകിലെ ഗ്ലാസ്സിലൂടെ ഞാൻ കണ്ടു സാറെ ആ പയ്യൻ  ഞങ്ങളുടെ നേരെ കൈ ഉയർത്തി വിളിക്കുന്നുണ്ടായിരുന്നു ....പക്ഷെ ...പിറകിൽ  വേറെ ആരെയും ഞാൻ  കണ്ടില്ല ...അതിനു ശേഷം Freddy സാറ്  അലെക്സ് സാറിനോട് ഇതിനെ ചൊല്ലി വഴക്കായിരുന്നു ..ആ പയ്യനെ ഞങ്ങൾ രക്ഷിക്കെണ്ടാതായിരുന്നു  എന്ന് Freddy  സാറും ...ആരെങ്കിലും കണ്ടാൽ ആ  പയ്യനെ രക്ഷിക്കുന്നതിനു പകരം ഞങ്ങളെ ശിക്ഷിക്കാനായിരിക്കും നാട്ടുകാർക്ക്  താല്പര്യം  എന്ന് അലെക്സ് സാറും ...രണ്ടും ശെരിയാണ്‌ എന്ന് എനിക്ക് തോന്നി ...ഞാൻ പിന്നെ ഇവിടെ അടുത്ത് ഇറങ്ങി ഈ വീട്ടിലേക്കു വന്നു ...

ജാസിം  : പിന്നീട് നിങ്ങൾ ആ പയ്യനെ കുറിച്ച് അന്വേഷിചില്ലേ ?

തങ്കപ്പൻ : അന്വേഷിക്കേണ്ടിവന്നില്ല ...അതിനു അടുത്ത  ഒരു ദിവസം തന്നെ പത്രങ്ങളിൽ നിന്നും ഞങ്ങൾ അറിഞ്ഞു ..ആ മരിച്ച പയ്യന്റെ പേര് ശരത് എന്നാണ് എന്ന് അപകടം നടന്നു ഒരുപാടു  നേരം കഴിഞ്ഞാണ് ശരത് മരിച്ചത് ..ഇടിച്ച വണ്ടിക്കാർ തന്നെ ഹോസ്പിറ്റലിൽ എത്തിച്ചിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നു എന്ന്  പത്രത്തിൽ കണ്ടപ്പോൾ എന്റെ ചങ്ക്  തകർന്നു പോയി സാറെ ....

ആരും ഒന്നും കണ്ടിട്ടില്ല എന്ന് തന്നെയായിരുന്നു ഞങ്ങൾ കരുതിയത്‌ ...പക്ഷെ ......

ജാസിം  : പക്ഷെ ... എന്നിട്ട് ...എന്തുണ്ടായി ....വേഗം  പറയൂ ..

തങ്കപ്പൻ : കുറച്ചു നാൾ കഴിഞ്ഞു അലെക്സ് സർ എന്നെ കാണാൻ വന്നിരുന്നു ഇത് താൻ ആരോടെങ്കിലും പറഞ്ഞോ എന്ന് എന്നോട് പല ആവർത്തി ചോദിച്ചു ..ഇല്ല  ഇല്ല എന്ന് ഞാൻ ആണയിട്ടു പറഞ്ഞപ്പോൾ  സാറ് എന്നോട് പറഞ്ഞു .. താൻ ഒന്ന് കരുതിയിരുന്നോ ...
ഒരു പിതാവ് ഇറങ്ങിയിട്ടുണ്ട് മകന്റെ രക്തത്തിന് പകരം ചോദിയ്ക്കാൻ ..എന്ന് പറഞ്ഞു അയാൾ പോയി ..
             പിന്നീട് ഞാൻ അറിഞ്ഞത് അവരുടെ രണ്ടു പേരുടെയും മരണങ്ങൾ ആണ് ..അയാൾ  എന്നെയും കൊല്ലും സാറെ ..എന്നെ രക്ഷിക്കണം ....

ജാസിം : നിങ്ങൾക്ക് തല്കാലം 2  constables കാവൽ ഉണ്ടാകും ..ഭയപെടെണ്ട ...ഞാൻ വിളിപ്പിച്ചാൽ വരണം ഈ പറഞ്ഞ കാര്യങ്ങൾ ഒന്ന് കൂടി പറയേണ്ടി വരും

തങ്കപ്പൻ : ഓ ..ശെരി സാറെ ..എന്റെ ജീവൻ  സാറിന്റെ കയ്യിലാണ് ..

പെട്ടെന്ന് ജാസിമിന്റെ ഫോണ്‍ റിംഗ് ചെയ്തു .വിശ്വംബരൻ മുതലാളിയായിരുന്നു ..അത് ...

.വിശ്വംബരൻ മുതലാളി : ഹലോ ജാസിം അല്ലെ ...എന്റെ വേലക്കാരൻ ഇന്ന് എന്നോട് ഒരു കാര്യം പറഞ്ഞു .അയാളുടെ പേര് കേശവൻ എന്നാണ് .പാർടി  കഴിഞ്ഞു ഒരു ആഴ്ച്ചകഴിഞ്ഞ്  ഒരാൾ വന്നു ചോതിച്ചു ..പാർടി കഴിഞ്ഞു മടങ്ങുമ്പോൾ അലക്സാണ്ടർ ഡോക്ടറിന്റെ കാറിൽ ആരൊക്കെയുണ്ടായിരുന്നു  എന്ന് ..ആ മണ്ടൻ പെട്ടെന്ന് കൂടുതൽ ഒന്നും ചോദിക്കാതെ അലക്സാണ്ടർ കൂടാതെ Freddy  എന്ന ഒരു ഡോക്ടറും ഉണ്ടായിരുന്നു  എന്ന് പറഞ്ഞു ..അത്രേ ....

ജാസിം  : തങ്കപ്പന്റെ പേര് പറഞ്ഞില്ലേ ?

.വിശ്വംബരൻ മുതലാളി: അത് അയാളും ..എന്നെ പോലെ തന്നെ തങ്കപ്പൻ ഉണ്ടായിരുന്ന കാര്യം അറിഞ്ഞിരുന്നില്ല ..

ജാസിം  : അയാളെ കുറിച്ച് കൂടുതൽ എന്തെങ്കിലും പറയാൻ കഴിയുമോ ?

.വിശ്വംബരൻ മുതലാളി : അത് ഞാൻ അയാളോട് ചോദിച്ചു ...സാദാരണയിലും വണ്ണവും പൊക്കവും കുറവാണു എന്നതിന് അപ്പുറം അയാൾക്ക് കൂടുതൽ ഒന്നും ഓർ മയില്ല എന്ന് ..

ജാസിം  : വളരെ നന്ദി ...

ജാസിം ഫോണ്‍ കട്ട് ചെയ്ത ശേഷം. ഓഫീസിലേക്ക് വിളിച്ചു ..എന്നിട്ട് കഴിഞ്ഞ ഒക്ടോബർ  26 നു  റിപ്പോർട്ട്‌ ചെയ്ത ശരത്ത് എന്ന യുവാവ്‌ കൊല്ലപെട്ട  കേസ് അന്വേഷിച്ച ടീമിനോട് എന്നെ വന്നു കാണാൻ പറയണം ..എന്ന് പറഞ്ഞു ..

ജാസിം ജീപ്പിൽ നേരെ സ്റ്റേനിലേക്ക് പോയി
                    -------------------------------തുടരും ------------------------------------------


BACK TO INDEX

free counters

Friday, November 29, 2013

MASTER MINDS (5. PARTY)

 ജാസിം വിശ്വംബരൻ മുതലാളിയുടെ ബംഗ്ലാവിലെത്തി ..വേലക്കാരൻ വന്നു ..വാതിൽ തുറന്നു .. വിശ്വംബരൻ മുതലാളി വാതിൽക്കൽ  കാത്തുനിന്നിരുന്നു ..തിളങ്ങുന്ന ജുബ്ബയും മുണ്ടും ആയിരുന്നു വേഷം .കരുത്തിൽ  ഒരു സ്വർണമാലയും ഏകദേശം 50  വയസ്സ് ഉണ്ടാകും ..ആൾ ഒരു കഷണ്ടിതലയനാണെങ്കിലും ഐശ്വര്യം തുളുമ്പുന്ന മുഖമായിരുന്നു വിശ്വംബരൻ മുതലാളിയുടേത് .

ജാസിം : ചിലവിവരങ്ങൾ അന്വേഷിച്ചറിയാനാണ് ഞാൻ വന്നത് .

വിശ്വംബരൻ മുതലാളി: സാംസണ്‍ വിളിച്ചിരുന്നു ഞങ്ങൾ പഴയ പരിചയക്കാരാണ്..ശെരിക്കും ഞാനും നടുങ്ങിയിരിക്കുകയാണ് ..ഈ രണ്ടു മരണങ്ങളും ...

ജാസിം : രണ്ടോ ?
വിശ്വംബരൻ മുതലാളി: അതേ ..അലക്സാണ്ടറും പിന്നെ ആ ഡോക്ടർ പയ്യൻ ..Freddy .. രണ്ടു പേരും എത്രപെട്ടെന്നാണ് ..

ജാസിം : നിങ്ങൾക്ക് അവരെ രണ്ടു പേരെയും അറിയാമോ ?

വിശ്വംബരൻ മുതലാളി : അലക്സിനെ വളരെ നാളായി അറിയാം.. അലക്സാണ്ടർ  എറണാകുളത്ത്‌ ആയിരുന്നപ്പോൾ എനിക്ക് ഒരു മേജർ accident  ഉണ്ടായി ..അവിടെവെച്ചു ..അന്ന് എന്റെ ജീവൻ രക്ഷിച്ചത്‌ അലക്സ്  ആണ് ....ഇപ്പഴെങ്ങും അല്ല ...കുറെ കൊല്ലം മുന്പാണ് ..അന്ന് ഞാൻ വെറും വിശ്വംബരനയിരുന്നു .....

ജാസിം : ഓ അങ്ങനെയാണോ ... അപ്പോൾ Freddy യെ എങ്ങനെയാണു  പരിചയം ..?.

 വിശ്വംബരൻ മുതലാളി:  Freddy  യെ കുറച്ചു കാലത്തെ പരിചയമേ  ഉള്ളൂ ..എന്റെ മകന്റെ ക്ലാസ്സ്‌മേറ്റോ ബാച്ച്മേറ്റോ ..എന്തോ ആണ്.. Freddy  അവൻ വഴിയാണ് ഞാൻ Freddy  ഡോക്ടറെ പരിച്ചയപെട്ടത്‌ ...    .എന്താണ് നിങ്ങൾക്ക് അറിയേണ്ടത്  ?

ജാസിം : അന്ന് പാർടി കഴിഞ്ഞു അലക്സാണ്ടർ വളരെ വ്യ്കിയാണ് ഇവിടെ നിന്നും ഇറങ്ങിയത്‌ എല്ലേ ? ..

വിശ്വംബരൻ മുതലാളി : അതേ ..ആള് നല്ല വണ്ണം മദ്യപിച്ചിരുന്നു ...   അത് കൊണ്ട് ഞാനാണ്‌ ആരെയെങ്കിലും കൂട്ടിവിടാം എന്ന് പറഞ്ഞു അലക്സിനെ തടഞ്ഞത്.അയാൾക്ക് കുഴപ്പമൊന്നുമില്ല .സ്വയം drive  ചെയ്തു പൊയ്ക്കോളാം   എന്നൊക്കെ പറഞ്ഞു ഞാൻ അത് കൂട്ടാക്കിയില്ല ..എന്റെ മകളുടെ ആവിശ്യത്തിന് വന്നിട്ട് ഞാൻ കൊടുത്ത കള്ളും കുടിച്ചു പോയി വല്ലതും സംഭവിച്ചാൽ അത് എനിക്ക് ഒരു തീരാദുഖം ആകുമെല്ലോ ..എന്ന് കരുതി ..ഞങ്ങൾ തമ്മിൽ ഇതിനെ ചൊല്ലിയുള്ള തർക്കം നടക്കുമ്പോരാണ്  Freddy ഇറങ്ങാൻ തുടങ്ങിയത് ....തർക്കം കണ്ടു Freddy അടുത്തേക്ക് വന്നു..

അന്നത്തെ സംഭവം ..വിശ്വംബരൻ മുതലാളി വിവരിച്ചത് ....

Freddy : എന്താ..  ഇവിടെ രണ്ടു അങ്കിൾ മാരും കൂടി ഒരു തർക്കം ?

വിശ്വംബരൻ മുതലാളി : മോനേ..   Freddy ....ഈ അലക്സ്‌ നല്ലവണ്ണം മദ്യപിച്ചിട്ടുണ്ട്‌ ..അത്  കൊണ്ട് ഞാൻ പറഞ്ഞു ..തനിച്ചു പോകേണ്ട ..ആരെയെങ്കിലും കൂട്ടിവിടാം എന്ന് ..മോൻ  പറ അതല്ലേ .. നല്ലത് ..?
Freddy  അലെക്സിനെ അടിമുടി ഒന്ന് നോക്കിയശേഷം ...
Freddy : ഇത് എത്തും ..നേരെ സിമിത്തേരിയിലേക്ക് ..എത്തും ..ഈ കോലത്തിൽ ..പോയാൽ ..

അലക്സ്‌ ആടികൊണ്ട് തന്നെ Freddy യുടെ നേരെ ദേശ്യപ്പെട്ടു ...
അലക്സ്‌ : നീ ആരാടാ... അത് പറയാൻ ...അലക്സ്‌ ആദ്യമായി അല്ല കുടിക്കുന്നത് ...ഇതിനു മുന്പും കുടിച്ചിട്ടും ഉണ്ട് drive ചെയ്തു വീട്ടിലേക്കു പോയിട്ടും ഉണ്ട് ...

ഇത്രയും പറഞ്ഞു അലക്സ്‌ തന്റെ കാറ് എടുത്ത്തുപോയി .പക്ഷെ ..വിശ്വംബരൻ മുതലാളി ഓടി ചെന്ന് അലക്സാണ്ടറെ  തടഞ്ഞു..എന്നിട്ട് പറഞ്ഞു...

എന്റെ പൊന്ന് അലെക്സേ ..ഞാൻ പറയുന്നത് നീ ഇത്തവണതേക്ക് ഒന്ന് അനുസരിക്ക് ..
എന്റെ മകളുടെ ഒരു ആവിശ്യത്തിന് വന്നിട്ട് ഇവിടെ നിന്നും ഞാൻ തന്ന കള്ളും കുടിച്ച് പോയിട്ട് വല്ല അത്യാഹിതവും സംഭവിച്ചാൽ ..എനിക്ക് അത് ഒരു തീരാദു:ഖമാകും ..അത് കൊണ്ട് നീ പറയുന്നത് ഒന്ന് കേൾക്ക് ....

അലക്സാണ്ടർ : എടോ ..എനിക്ക് ഒരു കുഴപ്പവുമില്ല ...താൻ വെറുതേ ..

വിശ്വംബരൻ : അതേ ..അലെക്സിനു  ഒരു കുഴപ്പവുമില്ല ..എന്നാലും എന്റെ ഒരു സമാധാനത്തിനു അലക്സ്‌ ഇന്ന് തനിച്ചു കാർ ഓടിച്ചു പോകണ്ട ..ഞാൻ ആരെയെങ്കിലും  കൂട്ടിവിടാം ...

അലക്സ്‌ : ആരെ ? ...ഇയാൾ കുറെ നേരമയെല്ലോ പറയുന്നു ..ആരെയെങ്കിലും  കൂട്ടിവിടാം ..
...ആരെയെങ്കിലും  കൂട്ടിവിടാം ..എന്ന് ..ആരെ ?

Freddy : വിരോധമില്ലെങ്കിൽ ഞാൻ വീട്ടിൽ ആക്കാം ..ഞാനും ആ വഴിയാണ് ..എന്റെ വീട് അലക്സ്‌ ഡോക്ടരിന്റെ വീടിനു കുറച്ചു മുൻപാണ്‌ ..എന്റെ കാറിലേക്ക് കയറിക്കോ ..
വണ്ടി പിന്നീട് ആരെയെങ്കിലും  കൊണ്ട് ഡോക്ടറുടെ വീട്ടിലേക്കു എത്തിച്ചാൽ മതി ...

ഇത്രയും പറഞ്ഞു Freddy  തന്റെ maaruthi 800 -നു നേരെ ..കൈ നീട്ടി

അലക്സ്‌ : ഇതോ .... ഇതിലൊക്കെ ..ആരെങ്കിലും കയറുമോ ? ...ഞാൻ എന്റെ വണ്ടിയിലേ ..വരൂ ..

വിശ്വംബരൻ മുതലാളി : എന്റെ അലെക്സെ ..1 മണിക്കൂറത്തെ കാര്യമല്ലേ ..ഒന്ന് അഡ്ജസ്റ്റ് ചെയ്യ് ...
അലക്സ്‌ : ഇനി ഇതിൽ എനിക്ക് കൂടുതൽ ഒന്നും പറയാൻ ഇല്ല ..ഞാൻ എന്റെ കാറിലേ വരൂ ..എന്റെ jaguar ഉപേക്ഷിച്ചു ..ഈ ണക്ക മാരുതിയിൽ ഞാൻ കയറുന്ന പ്രശ്നം ഇല്ല ...

Freddy : എന്നാൽ ഞാൻ അലക്സ്‌ ഡോക്ടറുടെ വണ്ടിയിൽ ...ഡോക്ടറെ വീട്ടിൽ ആക്കിയിട്ടു അവിടെ നിന്നും തിരിച്ചു നടന്നു പൊയ്കൊള്ളാം ....

അലക്സ്‌ : വേണ്ട ...നിൻറെ വീട് വരെ നീ ഓടിച്ചോ ...പിന്നെ ഞാൻ തന്നെ drive ചെയ്തു കൊള്ളാം ...
അലക്സ്‌ ..വിശ്വംബരൻ മുതലാളിയോട് ..
ഇവനൊക്കെ  ഈ ജന്മത്ത് ഈ വണ്ടി മേടിക്കാൻ പറ്റുമോ ? ചുമ്മാ ഓടിച്ചു ആശ തീർക്കട്ടെ ...എല്ലേ ടോ ...

അങ്ങനെ അലെക്സിന്റെ കാറിൽ Freddy-യും അലക്സും കൂടി പുറപ്പെട്ടു ..ഞാൻ തിരികെ വീടിനു ഉള്ളിലേക്ക് കയറി ...

ഇത്രയും കേട്ട ശേഷം ....

ജാസിം  : അന്ന് അത് കഴിഞ്ഞു എന്ത് സംഭവിച്ചു ..എന്ന് നമുക്ക് അറിയാൻ കഴിയില്ല ..അവർ രണ്ടു പേരും ഇന്ന് ജീവനോടെ ഇല്ല ...

ഇത് കേട്ട് നിന്ന കുമാരൻ (വിശ്വംബരൻ മുതലാളിയുടെ വീട്ടിലെ വേലക്കാരൻ ) പറഞ്ഞു അല്ല സർ ..അവർ രണ്ട് അല്ല 3 പേരുണ്ടായിരുന്നു ...

അത്ഭുതം കൊണ്ട്വി വിശ്വംബരൻ മുതലാളിയും ജാസിമും പരസ്പരം നോക്കി...

അന്നത്തെ കാര്യം കുമാരൻ വിവരിച്ചത് ..

 അവിടെ ഇവർ  തമ്മിൽ ഉള്ള തർക്കം നടക്കുമ്പോൾ അതേ സമയം ഞാനും ഇവിടെ അലങ്കാര  light ഫിറ്റ്‌ ചെയ്യാൻ വന്ന തങ്കപ്പനും  തമ്മിൽ ഒരു തർക്കം   നടക്കുകയായിരുന്നു. അയാളെ പൊതുവെ light തങ്കപ്പൻ  എന്നാണ് വിളിക്കുന്നത്‌ പാർടിക്കും  മറ്റും അലങ്കാര light എത്തിച്ചു കൊടുക്കുന്നതാണ് ജോലി ...അയാളെ ജോലിക്ക് വിളിച്ചപ്പോൾ എല്ലാം കഴിഞ്ഞു രാത്രി 10  മണിയോടെ എല്ലാം തിരിച്ചു കൊണ്ട്പോ കാൻ കഴിയും എന്ന് ഞാൻ  പറഞ്ഞിരുന്നു ..പക്ഷെ ..അന്ന് എല്ലാം കഴിഞ്ഞപ്പോൾ   സമയം ഏ കദേശം ഒരു മണിയായി ..അത് കൊണ്ട് അയാളെ ഒരു വണ്ടിയിൽ കയറ്റി വീട്ടിൽ എത്തിക്കണം എന്ന് ആയാളും  .. പറ്റില്ല എന്ന് ഞാനും ..വേറെ ഒരു വീട്ടിലെ ആവിശ്യത്തിനായി അയാളുടെ സഹായി അവർ വന്ന വണ്ടിയും കൊണ്ട് പോയതാണ് കുഴപ്പമായത് ..അയാൾ നല്ലവണ്ണം മദ്യപിച്ചിരുന്നു ഞങ്ങൾ അങ്ങനെ തർക്കിച്ച് കൊണ്ട് നില്കുമ്പോ ഴാണ് അലക്സ്‌ സാറിന്റെ വണ്ടി വരുന്നത് ഞങ്ങൾ കണ്ടത്    ..അന്ന് മുതലാളി വീടിനു ഉള്ളിലേക്ക് കയറിയ ശേഷം ...

തങ്കപ്പൻ  അലെക്സ്സിന്റെ കാറിനു മുന്പിലേക്കു എടുത്തുചാടി ..Freddy  പെട്ടെന്ന് തന്നെ ബ്രേക്ക്‌ പിടിച്ചു

Freddy : ഇപ്പോൾ ചത്തേനേ ....എന്താടോ ..ഇത് ?

തങ്കപ്പൻ  : സാറെ സാറെ .. സാറിന്റെ വീടിനു കുറച്ചു മുൻപാണ്‌ എന്റെ വീട് എന്നെ കൂടി കൊണ്ട് പോകണം ..

Freddy : പറ്റില്ല ..

തങ്കപ്പൻ : സാറെ  ഇനി ഈ വഴി വേറെ വണ്ടിയൊന്നും വരില്ല ..ദയവുചെയ്ത് എന്നെ കൂടി കൊണ്ട് പോകണം ..

അലക്സ്‌  : എന്റെ വണ്ടിയിൽ ആളെ കയറ്റണോ   വേണ്ടയോ എന്ന് ഞാൻ തീരുമാനിക്കും ...
താൻ  കയറെടോ ... (Freddy  യെ ഒന്ന് കൊച്ചാക്കാൻ വേണ്ടിയാണു അലക്സ്‌ അന്ന് അങ്ങനെ ചെയ്തത് )

Freddy : നാശം ..കയറി ..തൊലക്ക് ...താൻ നല്ല വെള്ളം ആണെല്ലോടോ .. മിണ്ടാതെ അവിടെ back  സീറ്റിൽ ചുരുണ്ട് കിടന്നോ ..

തങ്കപ്പൻ  Freddy പറഞ്ഞത് പോലെ കാറിൽ കയറി ബാക്ക് സീറ്റിൽ കിടന്നു ..അവർ യാത്രയായി ....

ഇതാണ് സർ അന്ന് സംഭവിച്ചത് കുമാരൻ പറഞ്ഞു നിർത്തി ...

ജാസിം  : എവിടെയാണ് ഈ തങ്കപ്പന്റെ വീട് ..?

കുമാരൻ  : അന്ന് ഞാനാണ്‌ അയാളെ ഏർപ്പാട് ചെയ്തത് ..

അയാൾ വേഗം mobile എടുത്തു light തങ്കപ്പന്റെ നമ്പർ പറഞ്ഞു കൊടുത്തു ..

കുമാരൻ : സാറെ ഇതാണ് നമ്പർ 9972949696

ജാസിം അത് തന്റെ മൊബൈലിൽ save ചെയ്ത ശേഷം വിശ്വംബരൻ മുതലാളിയോടും കുമാരനോടും യാത്ര പറഞ്ഞു അവിടെ നിന്നും ഇറങ്ങി

                         --------------------------തുടരും -----------------------------------

BACK TO INDEX

free counters

Wednesday, November 27, 2013

MASTER MINDS(4.SUICIDE)

ബുധനാഴ്ച രാവിലെ പതിവുപോലെ സ്റ്റേനിലേക്ക് പോകാനായി ഒരുങ്ങി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ സാംസണ്‍ ഫോണിൽ  വിളിച്ചു

സാംസണ്‍ : ഹലോ ജാസിം ..താൻ എത്രയും പെട്ടെന്ന് അലെക്സിന്റെ വീട് വരെ വരണം

ജാസിം : അലക്സ്‌ എന്ന് ഉദ്ദേശിച്ചത് അലക്സാണ്ടർ ഡോക്ടർ  ആണെങ്കിൽ  ഞാൻ ഇല്ലേ...
ആ കാട്ടാളന്റെ വീട്ടിലേക്ക്‌ ..ഇനി അയാളെ  തന്നെ ആരെങ്കിലും കട്ടോണ്ട് പോയി എന്ന് പറഞ്ഞാലും ഞാൻ ഇനി അങ്ങോട്ട്‌ ഇല്ല ...

സാംസണ്‍  : ജാസിം.... അലക്സ്‌...അലക്സ്‌ ..മരിച്ചു പോയി ... മദ്യത്തിൽ  വിഷം ചേർത്ത് കഴിച്ചാണ് മരിച്ചത് ..അവൻ ആത്മഹത്യ ചെയ്തത് എന്തിനാണ് എന്ന്  എനിക്ക് മനസ്സിലാ കുന്നില്ല തനിക്കു അറിയാമോ അവന്റെ ഭാര്യയും മകളും അവനോടു പിണങ്ങി പോയിട്ട് പോലും തളരാതെ നിന്നവനാണ് ..പിന്നെ പെട്ടെന്ന് ഇപ്പോൾ ഇങ്ങനെ....  (സാംസന്റെ  ശബ്ദം ദുഖം  കാരണം ഇടറിയിരുന്നു  )

ജാസിം :  സർ ..സർ ..വിഷമിക്കേണ്ട ...ഇനി അത് കൊണ്ട് പ്രതേകിച്ചു കാര്യമൊന്നും ഇല്ലെല്ലോ ..നമുക്ക് ശെരിക്കും ഒന്ന് അന്വേഷിക്കാം ..ഞാൻ ഇതാ പുറപ്പെട്ടു കഴിഞ്ഞു

 ജാസിം പെട്ടെന്ന് തന്നെ എഴുനേറ്റു കൈ കഴുകി അലക്സാണ്ടരിന്റെ  വീട്ടിലേക്കു പുറപ്പെട്ടു

ജാസിം സംഭവ സ്ഥലത്ത്  എത്തിയപ്പോൾ അവിടെ  പോലീസും ജനങ്ങളും തടിച്ചു കൂടിയിരുന്നു ....സാംസണ്‍ അവിടെ ഒരു കസേരയിൽ തളർന്നിരിക്കുകയായിരുന്നു .

ജാസിം : സർ .. ഇയാളുടെ ഫാമിലി ?  അവരെ അറിയിച്ചോ  ?

സാംസണ്‍ : ഭാര്യയും മകളും  ബംഗ്ലൂർ  ആണ് അവരെ അറിയിച്ചിട്ടുണ്ട് ..അവർ പുറപ്പെട്ടു കഴിഞ്ഞു ....

സാംസണ്‍  : അവൻ ..അലക്സ്‌ ..ഇത്  ചെയ്യും എന്ന് ..എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല
അവൻ   വളരെ  bold  ആണ് ..എന്തും face  ചെയ്യുന്ന ഒരു തെമ്മാടി ....അവൻ  ഒരിക്കലും ....

അപ്പോൾ ജാസിമിന്റെ ഫോണ്‍ റിംഗ് ചെയ്തു അത് ഓഫീസിൽ  നിന്നുമായിരുന്നു ..കൈഅക്ഷര വിദഗ്ധന്റെ റിപ്പോർട്ട്‌ വന്നു രണ്ടും ആണിന്റെ കൈപടയാണെന്നും.ഒന്ന് Freddy -യുടെ തന്നെ മറ്റേതു ഒരു വൃദ്ധന്റെയും ..

ജാസിം  : ഞാൻ ഉടനെ വരാം ...
ഇത്രയും പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്തു ...

ജാസിം : സർ ...Freddy  murder കേസിൽ  ഒരു പ്രധാനപ്പെട്ട  ഒരു വഴിത്തിരിവുണ്ടായി ..ഞാൻ പറഞ്ഞിരുന്നി ല്ലേ.. ഒരു കടലാസ് ...അതിലെ രണ്ടാമത്തെ കൈപട ഒരു വൃദ്ധന്റെയാണെന്ന് ...ഞാൻ അവിടെ വരെ ഒന്ന് പോയിട്ട് വരാം ...

സാംസണ്‍ : ജാസിം ..ഇത് ഒരു ആത്മഹത്യയാകില്ല.... താൻ ..താൻ ..ഇത് ഒന്ന് അന്വേഷിക്കണം ..DGP -യോട് ഞാൻ പറഞ്ഞു സമ്മതിപ്പിക്കാം.. തല്കാലം താൻ പോയി വാ ...അലെക്സിനു ഡയറി എഴുതുന്ന സ്വഭാവം ഉണ്ടായിരുന്നു ..ഞാൻ ഒന്ന് നോക്കട്ടെ ..എന്തെങ്കിലും... .എന്തെങ്കിലും...   കിട്ടുമോ എന്ന്...

ജാസിം  പെട്ടെന്ന് തന്നെ സ്റ്റേനിലേക്ക് പോയി .

സാംസണ്‍  അലക്സ്‌ മരിച്ചു കിടക്കുന്ന റൂമിലേക്ക്‌ ചെന്നു

താഴെ തന്നെയുള്ള ഒരു ബെഡ് റൂമിലായിരുന്നു അലക്സ്‌ കിടന്നത് ..വായിൽ നിന്നും പതപോലെ എന്തോ വന്നിട്ടുണ്ട് ...അലക്സ്‌ കുടിച്ചിരുന്ന മദ്യത്തിന്റെ കുപ്പി അവിടെ ചിതറി കിടന്നിരുന്നു .പാതി ഗ്ലാസ്‌ മദ്ധ്യം കട്ടിലിനോട് ചേർന്നുള്ള  മേശമേൽ കാണാം .റൂമിൽ  പലസാധനങ്ങളും പൊട്ടി ചിതറി കിടന്നിരുന്നു ..  മരണ വെപ്രാളത്തിൽ ചെയ്തതാകണം എന്ന്  സാംസണ്‍ ഊഹിച്ചു .dead body  post-mortem  ചെയ്യാനായി കൊണ്ട് പോയി....

അതേ സമയം ജാസിം ഓഫീസിലെത്തി... .കൈഅക്ഷര വിദഗ്ധൻ  തറപ്പിച്ചു പറഞ്ഞു ഇത് ഒരു വൃദ്ധന്റെ തന്നെ കൈപടയാണെന്ന് ..കൂടുതൽ വിവരങ്ങൾ തനിക്കു പറയാൻ കഴിയില്ലെങ്കിലും ഒരു കാര്യം തീർച്ച  ഇത് ഒരു ആണിന്റെ  കൈയക്ഷരം തന്നെയാണ് .

ജാസിം ചിന്തിച്ചു ...
.
ശെരിയാണ്‌ അത് ഒരു സ്ത്രീയാണ് എന്ന് അച്ചുവേട്ടൻ പറഞ്ഞത് എങ്ങനെ ? ആകെ മൂടിപുതച്ചു കൈയ്യും കാലും ഒന്നും കണ്ടില്ല ..ഒരു അക്ഷരം പോലും മിണ്ടിയതും ഇല്ല... വെറും ഒരു പേര് ..ആനി എന്നാ ..പേര്..അത് മാത്രമാണ് ..അത് ഒരു സ്ത്രീയാണ് എന്ന് പറയാൻ അച്ചുവേട്ടാണ് ഉള്ള കാരണം ..

ജാസിം ഉടനെ അച്ചുവിനെ വിളിച്ചു കാര്യം പറഞ്ഞു ..എന്നിട്ട് ചോദിച്ചു ...

ജാസിം : അച്ചുവേട്ടൻ എങ്ങനെയാണു അത് ഒരു  സ്ത്രീയായിരുന്നു  എന്ന്  പറയുന്നത്...വെറും ആ പേര് മാത്രമാണോ കാരണം ?

അച്ചു : അല്ല സാറെ ഒരു സാധാരണ പുരുഷന് ഉള്ള അത്ര ഉയരമോ വണ്ണമോ ഒന്നും അവർക്ക്    ഇല്ലായിരുന്നു ... പിന്നെ  ..അവരുടെ  പേര് കൂടി കണ്ടപ്പോൾ  ഞാൻ ഉറപ്പിച്ചു..

ജാസിം : ശെരി ...(ഫോണ്‍ കട്ട്‌ ചെയ്തു )

അപ്പോഴേക്കും ജാസിമിനു സാംസന്റെ ഫോണ്‍ വന്നു ...

സാംസണ്‍ : ഹലോ ജാസിം ...എനിക്ക് കഴിഞ്ഞ 3 വർഷത്തെ ഡയറി കിട്ടി രണ്ടെണ്ണം ഞാൻ കുറെയൊക്കെ വായിച്ചു .ഏറെ കുറെയൊക്കെ ഒരു സാധാരണ ഡോക്ടറിന്റെ ജീവിതം തന്നെ സംശയിക്കതായി ഒന്നും കാണാൻ കഴിഞ്ഞില്ല ..വിശദമായി ഞാൻ വായിച്ചില്ല ..
ഏ തായാലും താൻ ഇങ്ങോട്ട് വാ  ..എനിക്ക് ചില സംശയങ്ങൾ ഉണ്ട് ...കേസിന്റെ കാര്യം DGP യോട് പറഞ്ഞിട്ടുണ്ട് ..വേഗം വാ ..വന്നിട്ട് പറയാം ...

  ജാസിം വേഗം തന്നെ സംസന്റെ ഓഫീസിൽ എത്തി

സാംസന്റെ  കയ്യിൽ ഒരു ഡയറിയുണ്ടായിരുന്നു. അയാൾ അത് ഉയർത്തി കാണിച്ചുകൊണ്ട്  പറഞ്ഞു ..ഇതിൽ  കൂടുതലും ബോറിംഗ് ആണ് ...ഒരു സാധാരണ ജീവിതം തന്നെ ..സംശയിക്കത്തക്ക ഒരു വ്യക്തിയോ  സംഭവമോ ഒന്നും ഇതിൽ ഇല്ല ..

പക്ഷെ ..ഈ വർഷത്തെ ചില പേജുകൾ   വലിച്ചു കീറിയിരിക്കുന്നത് കണ്ടു ..ഒരു സാധാരണ പുസ്തകത്തിലെ താളുകൾ കീറിയാൽ എഴുതിയതിൽ എന്തോ തെറ്റുപറ്റി എന്നാണ് ..പക്ഷെ ഒരു ഡയറിയിലെ പേജുകൾ അയാളുടെ ജീവിതത്തിലെ ഓരോ ദിവസങ്ങൾ  ആണ് അത്  കീറിയെടുത്താൽ  അയാളുടെ ജീവിതത്തിൽ തന്നെ എന്തോ അരുതാത്തത് സംഭവിച്ചു എന്നാണ് . ഈ വർഷം ഒക്ടോബർ 20  മുതൽ 27 വരെയുള്ള പേജുകൾ,പിന്നെ കഴിഞ്ഞ രണ്ടു മൂന്നു ദിവസത്തെ പേജുകൾ ഇവ ആണ് മിസ്സിംഗ്‌ .ഈ പേജുകൾക്ക് നമ്മളോട് എന്തോ പറയാൻ പറയാൻ ഉണ്ടെന്നു എന്റെ മനസ്സ് പറയുന്നു .

ജാസിം : അയാളുടെ ഭാര്യയോടും മകളോടും ചോദിച്ചില്ലേ ?

സാംസണ്‍ : അവർ ഒന്നും കൃത്യമായി പറയുന്നി ല്ല.അവർ എന്തോ ഒളിക്കുന്നത്‌ പോലെ തോന്നുന്നു.

ജാസിം : ഞാൻ ഒന്ന് അന്വേഷിക്കട്ടെ ...

സാംസണ്‍ : ശെരി എങ്ങനെയെങ്കിലും സത്യം കണ്ടെത്തണം ..അവന് എന്താണ് സംഭവിച്ചത് എന്ന് എനിക്കറിയണം ...ജാസിം..

ജാസിം സംസന്റെ തോളിൽ തട്ടി സമാധാനിപ്പിക്കുകയും സത്യം താൻ കണ്ടെത്തും എന്ന അർത്‌ഥത്തിൽ തലയാട്ടിയ ശേഷം അകത്തേക്ക് പോയി ..എന്നിട്ട് പപ്പുപിള്ളയെ അടുത്തേക്ക് വിളിച്ചു നിർത്തിയ ശേഷം ...

ജാസിം : തന്റെ യജമാനൻ ആത്മഹത്യ ചെയ്തതാണെന്ന് താൻ വിശ്വസിക്കുന്നുണ്ടോ ?

പപ്പുപിള്ള ഇല്ല എന്ന അർത്ഥത്തിൽ തലയാട്ടുക മാത്രം ചെയ്തു ..

ജാസിം : നമ്മളാരും തന്നെ അങ്ങനെ വിശ്വസിക്കുന്നി ല്ല.അപ്പോൾ നമുക്ക് തന്റെ മുതലാളിക്ക് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്ന് കണ്ടെത്തണ്ടേ ?

പപ്പുപിള്ള  : വേണം സാറെ ..വേണം ..എന്റെ മുതലാളിക്ക് എന്താണ് സംഭവിച്ചത് എന്ന് എനിക്കറിയണം
ജാസിം : എങ്കിൽ ഇനി ഞാൻ  ചോദിക്കുന്ന കാര്യങ്ങൾക്കു ഒന്നും മറച്ചു വെക്കാതെ ആലോചിച്ചു മറുപടി പറയണം

പപ്പുപിള്ള : ശെരി സാറെ ഞാൻ ഉള്ളത് ഉള്ളത് പോലെ പറയാം ...

ജാസിം : ഒക്ടോബർ 20 മുതൽ ഒക്ടോബർ 27 വരെയുള്ള ദിവസങ്ങൾ ...ആ   ദിവസങ്ങളിൽ  എന്താണ് ഈ വീട്ടിൽ സംഭവിച്ചത് ?

പപ്പുപിള്ള : എന്റെ സാറേ കൃത്യമായി പറയാൻ എനിക്കറിയില്ല ..എന്തൊക്കെയോ ചില പ്രശ്നങ്ങൾ ഈ വീട്ടിൽ നടക്കുന്നുണ്ടായിരുന്നു ..എന്ന് എനിക്ക് തോന്നി ..മുതലാളി മകളെ ആദ്യമായി തല്ലി ...അതിനെ ചൊല്ലി കൊചമ്മയുമായും വഴക്കുണ്ടായി ..ഒന്ന് രണ്ടു ദിവസത്തിനുള്ളിൽ തന്നെ അവർ ബാഗ്ലൂർക്ക് പോയി ..എന്നോട് പറഞ്ഞത് ..മകള്ക്ക് അവിടെ ജോലികിട്ടി എന്നാണ് വീടുവിട്ടു മാറി നിൽക്കാത്ത കുട്ടിയായത് കൊണ്ട് ആണ് കൊച്ചമ്മ കൂടെപോയത് എന്നും



സാംസണ്‍ : അവരെയൊക്കെ എനിക്ക് നന്നായി  അറിയാവുന്നതാണ് ...മകൾ അലീന എന്നാൽ അലെക്സിനു ജീവനായിരുന്നു ..അത് കൊണ്ടല്ലേ പേര് പോലും അവന്റെ പേരിൽ  നിന്നും എടുത്തു ഇട്ടതു ..മോളിക്കും  ..അതായതു അവന്റെ ഭാര്യ അവർക്കും അത് ഇഷ്ടമായിരുന്നു... അലക്സ്‌ ആളൊരു മുരടൻ ആയിരുന്നെങ്കിലും കുടുംബത്തോട് വലിയ സ്നേഹമായിരുന്നു ...പക്ഷെ ഇവർ പിണങ്ങി പോയതാണെന്ന് എനിക്കറിയില്ലായിരുന്നു .അലീന മോൾക്ക് ജോലികിട്ടിയിട്ടു പോയതാണ് എന്ന് തന്നെയാണ് ഞാനും കരുതിയത്‌ ....
അവൻ ആകെ തകർന്നു പോയിരിക്കും ...

പപ്പുപിള്ള  : ശെരിയാണ് സാറെ ..അതിനു ശേഷം മുതലാളി മിക്കപ്പോഴും മദ്യപിച്ചിരുന്നു ആരെയും കാണാറില്ല ..എവിടെയും  പോകാറില്ല..അങ്ങനെ രണ്ടുമൂന്നു ദിവസം   ..പിന്നെ അത് കഴിഞ്ഞു മുതലാളി ഒന്ന് പുറത്ത് പോയത് ...വിശ്വംബരൻ മുതലാളിയുടെ മകളുടെ കല്യാണ പാർട്ടിക്കാണ്.... അതും    വിശ്വംബരൻ മുതലാളി നേരിട്ട് വന്നു ക്ഷണിച്ചപ്പോൾ മുതലാളി വാക്ക് കൊടുത്തിരുന്നത്  കൊണ്ട് മാത്രം ...

 പെട്ടെന്ന് പപ്പു പിള്ളയുടെ മുഖത്ത്‌ എന്തോ ഓർത്തപോലെ ഒരു ഭാവം മിന്നിമായുന്നത് ജാസിം  കണ്ടു ...

ജാസിം : എന്താണ് ....? അന്ന് പ്രതേകിച്ചു എന്തെങ്കിലും ?

പപ്പുപിള്ള  ... അൽപനേരം ആലോചിച്ചശേഷം

അതേ സാറെ ..അന്ന് ഒരു സംഭവം ഉണ്ടായി ..അന്ന് ഞാൻ അത്  അത്ര കാര്യമാക്കിയില്ല ..പക്ഷെ  ഇപ്പോൾ എനിക്ക് തോന്നുന്നു ..അന്ന് എന്തോ അനർത്ഥം സംഭവിച്ചിരുന്നു  എന്ന് ....

ജാസിം : എന്താണ് ?
സാംസണ്‍  : ഒന്ന് പറഞ്ഞു തുലക്കെടോ ....

പപ്പുപിള്ള : അന്ന് ഒക്ടോബർ 25... അന്ന് രാത്രി  അർദ്ധരാത്രികഴിഞ്ഞാണ്    മുതലാളി വന്നത്  ആകെ ഒരു വെപ്രാളം ..കാറിൽ നിന്നും ഇറങ്ങിയ ഉടനെ ഓടി വന്നു കാറിന്റെ മുൻവശത്ത്‌ നോക്കി ..എന്നിട്ട് ചെടിനനക്കുന്ന ഹോസ് എടുത്തു കാറിന്റെ മുൻവശം കഴുകി വൃത്തിയാക്കി ...മുതലാളിയുടെ സ്വഭാവം അറിയാവുന്നത് കൊണ്ട് ഞാൻ ഒന്നും ചോദിച്ചില്ല ...എല്ലാം ദൂരെ നിന്ന് നോക്കിയതേയുള്ളൂ ...

ജാസിം  : വളരെ നന്ദി പപ്പുപിള്ളേ ... അപ്പോൾ ബാക്കി കാര്യം  വിശ്വംബരൻ മുതലാളിയോട്  ചോദിച്ചാൽ അറിയാം

 ജാസിം  സംസനോടും പപ്പുപിള്ളയോടും  യാത്ര  പറഞ്ഞു  വിശ്വംബരൻ മുതലാളിയുടെ വീട്ടിലേക്കു പാഞ്ഞു .....

                        ----------------------------------------തുടരും --------------------------------------

BACK TO INDEX

free counters

Tuesday, November 26, 2013

MASTER MINDS(3.HARD EVIDENCE)

 ജനങ്ങളുടെ പ്രിയപ്പെട്ടവനായിരുന്നു dr.Freddy അത് കൊണ്ട് തന്നെ postmortem  വളരെ പെട്ടെന്ന് നടത്തി .Result  പോലീസിന് കൈമാറി .അച്ചു സംശയിച്ചത് പോലെ ഹാർട്ട്‌ അറ്റാക്ക്‌ ആയിരുന്നില്ല മരണകാരണം .potassium cynade എന്ന മാരക വിഷം ആണ് freddy -യുടെ ജീവൻ എടുത്തത് .body  കിടന്ന സ്ഥലം ഒരു കണ്‍സൽട്ടിങ്ങ് റൂം ആയതു അന്വേഷണം കൂടുതൽ ദുഷ്കരമാക്കി .നൂറുകണക്കിന് ആളുകളുടെ വിരലടയാളം അവിടെ നിന്നും ലഭിച്ചു .ബലപ്രയോഗങ്ങൾ ഒന്നും നടക്കാത്ത സ്ഥിതിക്ക് ഒരു ആത്മഹത്യയയിരിക്കാനാണ് സാധ്യത എന്ന നിഗമനത്തിൽ ആണ് പോലീസ് ഇപ്പോൾ എത്തിചേർനിരിക്കുന്നത് എന്ന് DGP ജോർജ് പത്രസമ്മേളനത്തിൽ പറഞ്ഞു .എങ്കിലും വിശദമായ അന്വേഷണത്തിന് കൊച്ചുവേളി-ബംഗ്ലൂർ എക്സ്പ്രെസ്സിലെ കൊലപാതകം തെളിയിച്ച ജാസിം എന്ന ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുണ്ട് എന്നും പറഞ്ഞു .

         DGP  ജോർജ് ജാസിമിനെ തന്റെ കാബിനിലേക്ക്‌ വിളിച്ചു .

ജോർജ് : ജനങ്ങളുടെ പ്രിയപ്പെട്ട ഒരു യുവ ഡോക്ടർ  ആണ് മരിച്ചിരിക്കുന്നത് അത് കൊണ്ട് എത്രയും പെട്ടെന്ന് തന്നെ അന്വേഷിച്ചു നിജ സ്ഥിതി കണ്ടെത്തണം ഇപ്പോൾ നമുക്ക് ഉള്ള തെളിവുകൾ അനുസരിച്ച് ആത്മഹത്യയാകാനാണ് സാദ്യത ...

ജാസിം: അല്ല സർ  ഇത് ഒരു കൊലപാതകമാണ് ...അവിടെ ആദ്യം എത്തിയത് ഞാനാണ്‌ .അയാൾ എന്തോ മരുന്നുകൾ  തിരിച്ചു വെക്കുകയോ മറ്റോ ആയിരുന്നു .അതിനിടയിലാണ് വിഷം ഉള്ളിൽ ചെന്ന് മരിച്ചത്.ഒരു ജോലി ചെയ്യുന്നതിന് ഇടയിൽ  പെട്ടെന്ന് ആരെങ്കിലും വിഷം കഴിച്ചു ആത്മഹത്യ ചെയ്യുമോ സർ ?
ജോർജ് : ഓഹോ...ശെരി... ശെരി ..അപ്പോൾ താൻ ഇതങ്ങ് ഉറപ്പിച്ചു കൊലപാതകമാണെന്ന് എടൊ എന്നോട് പറഞ്ഞത് പോട്ടെ ഇത് പത്രകാരുടെ ചെവിയിൽ എത്തിയാൽ ..അറിയാമെല്ലോ ....അത് കൊണ്ട് താൻ ഇത് ഒന്ന് ശെരിക്കു  ഒന്നുകൂടി അന്വേഷിക്ക് ...എന്നിട്ട് ഒരു തീരുമാനത്തിൽ എത്ത് ....

ജാസിം: yes  sir  ...ആ വീട്ടിൽ നിന്നും ശേഖരിച്ച വെള്ളത്തിന്റെയും food-ന്റെയും ഒക്കെ സാമ്പിൾ  ലാബിലേക്ക് അയച്ചിട്ടുണ്ട് Result  ഉടനെ അറിയാം ..അതിൽ നിന്നും തുടങ്ങാം ...
ജോർജ് : ബെസ്റ്റ് ഓഫ് ലക്ക് ശെരി അപ്പോൾ പോയി വാ..

  ലാബ്‌ റിസൾട്ട്‌ വന്നു .ഡൈനിങ്ങ്‌  ഹാളിൽ മേശപുറത്തിരുന്ന ജഗ്ഗിലെ വെള്ളത്തിൽ pottasium cynade-ന്റെ presence കണ്ടെത്തിയിട്ടുണ്ട് .എന്നാൽ കണ്‍സൽട്ടിങ്ങ്  റൂമിലെ ജഗ്ഗിൽ വെള്ളം അല്ലാതെ മറ്റൊന്നും തന്നെഉണ്ടായിരുന്നില്ല.

 തുടർന്ന് നടത്തിയ പത്ര സമ്മേളനത്തിൽ ഒരു ലേഖകൻ  ചോദിച്ചു ....

ഡൈനിങ്ങ്‌ ഹാളിൽ  ഇരുന്ന pottasium  cynade  കലർന്ന വെള്ളം കുടിച്ച ശേഷം ഡോക്ടർ  നടന്നു കണ്‍സൽട്ടിങ്ങ് റൂമിലെ കസേരയിൽ വന്നുഇരുന്നു മരിച്ചു  എന്നത് അവിശ്വസനീയം അല്ലെ ?

ഉദ്യോഗസ്തർക്ക്  ഉത്തരം മുട്ടിപോയി...

ജാസിം: തല്കാലം കൂടുതൽ ഒന്നും പറയാൻ സദ്യമല്ല .നിങ്ങളെ പോലെ തന്നെ ഞങ്ങളെയും കുഴക്കുന്ന ഒരു  ചോദ്യമാണ് അത് . കൂടുതൽ അന്വേഷണത്തിന് ശേഷം മാത്രമേ എന്തെങ്കിലും  പറയാൻ പറ്റൂ..

ബാക്കിയുള്ള ചോദ്യങ്ങൾക്ക് no comments പറഞ്ഞു ജാസിം Dr.Freddy-യുടെ വീട്ടിലേക്ക്‌ പോയി .പോലീസിന്റെ DO NOT CROSS ബാൻഡ് നീക്കി താഴിലെ സീൽ പൊട്ടിച്ചു ജാസിം വീടിനു അകത്തു കയറി .

 ഡൈനിങ്ങ്‌ ഹാളിലെ മേശയുടെ മുകളിൽ ഒരു പോലെയുള്ള 5 ഗ്ലാസ്സുകൾ ഉണ്ട് .പലനിറത്തിലുള്ള  പൂക്കൾ  ഉള്ള ഒരു പോലെ ഉള്ള 5 ഗ്ലാസ്സുകൾ ആണ് അവ .

ജാസിം ചിന്തിച്ചു ..
സാധാരണയായി 6 ഗ്ലാസ്സിന്റെ ഒരു സെറ്റ് ആയി ആണെല്ലോ വരിക അങ്ങനെയെങ്കിൽ ആറാമത് ഒരു ഗ്ലാസ്‌ കൂടി കാണണം .

ജാസിം ആറാമത്തെ ഗ്ലാസ്സിനായി അടുക്കളയിലും മറ്റു മുറികളിലും തിരഞ്ഞു .പക്ഷെ കണ്ടു കിട്ടിയില്ല . കൂടുതൽ വിവരങ്ങൾ ചോതിച്ചു അറിയാനായി ജാസിം അച്യുതനെ വിളിപ്പിച്ചു ..
ജാസിം: (ഒരു ഗ്ലാസ്‌ എടുത്തു കയ്യിൽ  പിടിച്ചിട്ടു )അച്ചുവേട്ടാ .ഇത് പോലെ ഉള്ള എത്ര ഗ്ലാസ്സുകൾ ഉണ്ട് ഈ വീട്ടിൽ ?
അച്ചു : 6 എണ്ണം എന്താ ?
ജാസിം: തീര്ച്ചയാണെല്ലോ ... എങ്കിൽ ഇപ്പോൾ 5 എണ്ണമേ ഉള്ളു ..

അച്ചു: വെള്ളിയാഴ്ച 6 ഗ്ലാസും കഴുകി തുടച്ചു ഞാൻ അല്ലെ ഇവിടെ വെച്ചത് ?
ജാസിം: എങ്കിൽ ആ ഗ്ലാസ്‌ ആയിരിക്കണം Freddy ഉപയോഗിച്ചത്..ആ ഗ്ലാസിൽ cynade കലർന്ന വെള്ളമെടുത്ത Freddy  അതുമായി തന്റെ കണ്‍സൽട്ടിങ്ങ് റൂമിൽ എത്തി .കസേരയിൽ ഇരുന്ന ശേഷം ഒരു പക്ഷെ കുറച്ചു തന്റെ ജോലി  തുടർനിരിക്കാം ..അൽപനേരം കഴിഞ്ഞു ഗ്ലാസിലെ വെള്ളം കുടിച്ച Freddy  തത്ക്ഷണം മരിച്ചു .Freddy -യുടെ കൈയിൽ  നിന്നും ഗ്ലാസ്‌ താഴെ വീണു ..ഒന്നെങ്കിൽ ആരോ അത് എടുത്തു മാറ്റി ..അല്ലെങ്കിൽ അത് ഇവിടെ എവിടെയോ തന്നെ മറഞ്ഞു കിടപ്പുണ്ട് .

ജാസിം കണ്‍സൽട്ടിങ്ങ് റൂമിലെത്തി എന്നിട്ട് അച്ചുവിനോട് ചോതിച്ചു .....

Freddy  ലെഫ്റ്റ് ഹാൻഡ്‌ ആണോ ? റൈറ്റ് ഹാൻഡ്‌ ആണോ ?
അച്ചു: കുഞ്ഞ്  ഇടം കൈയ്യനായിരുന്നു...എന്താ..സാറെ ?

ജാസിം : ഇടം കയ്യൻ അല്ലേ ... അപ്പോൾ കസേരയുടെ ഇടതു ഭാഗത്ത് എവിടയോ  ആഗ്ലസ് ഉണ്ടാകണം. (ജാസിം ഇത് പറഞ്ഞത്കസേരയുടെ ഇടതു ഭാഗത്ത് ഉണ്ടായിരുന്ന 2 വലിയ അലമാരകൾ നോക്കിയാണ്)
അതിൽ ഒന്ന് ചൂണ്ടികൊണ്ട്‌ അച്ചുവേട്ടൻ ദാ അതിനടിയിൽ നോക്ക് ഞാൻ ഇതിനടിയിൽ നോക്കാം

ജാസിം അതിൽ ഒരു അലമാരയുടെ അടിയിൽ  കൈയ്യിട്ട് തിരഞ്ഞു പക്ഷെ..ഒന്നും  കിട്ടിയില്ല . അച്ചുവിനും അലമാരയുടെ അടിയിൽ നിന്നും ഗ്ലാസ്‌ കണ്ടെത്താൻ ആയില്ല  . ഒടുവിൽ  അച്ചുവിന്റെ സഹായത്തോടെ രണ്ട്  വലിയ അലമാരയും  വലിച്ചു നീക്കിയപ്പോൾ രണ്ടാമത്തേതിന്റെ അടിയിൽ നിന്നും ആറാമത്തെ ഗ്ലാസ്‌ കിട്ടി .

അച്ചു അത്ഭുതം കൊണ്ട് വാ പൊളിച്ചു നിന്നുപോയി ..

പെട്ടെന്നാണ് ജാസിം ഒരു വലിയ കടലാസ് കണ്ടത് ....അതിൽ ഇങ്ങനെ എഴുതിയിരുന്നു ....

 "ഭയങ്കര തലവേദന "
"ലക്ഷണം ഒന്നും കാണുനില്ലല്ലോ "
"എന്റെ തല പൊളിയുന്നു"
"ഏതായാലും ഞാൻ ഒരു മരുന്ന് തരാം അമ്മേ.."

ജാസിം അത് എടുത്തു വായിച്ചാ ശേഷം അച്ചുവിനോട് ചോദിച്ചു ...

എന്താണ് ഇത് ?

അച്ചു അത് മേടിച്ചു അല്പ്പനേരം നോക്കിയിട്ട് പറഞ്ഞു ഇത് ഒന്നും ഇല്ല സാറെ ..ഒരു മിണ്ടാനും ചെവികേൾക്കാനും പറ്റാത്ത ഒരു സ്ത്രീ ഇവിടെ വന്നിരുന്നു അവർ ഇങ്ങനെയാണ് നമ്മളോട് "സംസാരിക്കുന്നതു ".അല്ലാതെ പാവം എന്ത് ചെയ്യാനാ ...?
എന്തോ.. ഒരു അപകടത്തിൽ സംഭാവിച്ചതാണെന്നാണ്  അവർ പറഞ്ഞത് ...അല്ല എഴുതികാണിച്ചത് .ശെരിക്കും വല്ലാത്ത ഒരു അവസ്ഥയാണ്‌ സാറെ അത് .അവർ ഇവിടെ രണ്ടോ മൂന്നോ തവണയെ വന്നിട്ടുള്ളു.  


 അവർക്ക്  വല്ലാത്ത തലവേദന എന്നാണ് അവർ എഴുതിയത് .പക്ഷെ Freddy കുഞ്ഞിനു അതിന്റെ ലക്ഷണങ്ങൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.അവർക്ക്  എപ്പോഴും വല്ലാത്ത തണുപ്പ് തോന്നും അത് കൊണ്ട് അവർ എപ്പോഴും കയ്യിൽ  ഒരു കൈയുറയും കാലിൽ  socks-ഉം കൂടാതെ ഒരു കരിമ്പടവും പുതച്ചിരുന്നു.സത്യം പറയാമെല്ലൊ.. സർ ഇതെല്ലാം  കൂടി കാണുമ്പോൾ എനിക്ക് ശെരിക്കും ചൂട് എടുക്കും ..

ജാസിം: അച്ചുവേട്ടാ... Freddy യെ അല്ലെങ്കിൽ അച്ചുവേട്ടനെ കൊല്ലാൻ ആരോ മനപൂർവ്വം cynade ജഗ്ഗിൽ ഇട്ടതാണ്‌.ഇനി ഞാൻ ചോതിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം പറയണം ...

    അച്ചു : ശെരി സർ ഞാൻ ശ്രമിക്കാം .എന്നെ കൊണ്ട് കഴിയുന്നത്‌ പോലെ ഞാൻ ഓർത്ത് പറയാം .

ജാസിം: വെള്ളിയാഴ്ച ഏതെങ്കിലും സമയത്ത് പുതിയതായി ആരെങ്കിലും രോഗികൾ വന്നിരുന്നോ?
അച്ചു: ഇവിടെ ചില പതിവ് കാരുണ്ട് പക്ഷെ എല്ലാ ദിവസവും പുതിയതായി ആരെങ്കിലും ഒക്കെ ഉണ്ടാകും .
ജാസിം:ശെരി ..അവസാനമായി അച്ചുവേട്ടാൻ ഡൈനിങ്ങ്‌ ടേബിൾ-ൽ ഇരിക്കുന്ന ജഗ്ഗിലെ  വെള്ളം കുടിച്ചത് എപ്പോഴാണ് ?
അച്ചു: സാറെ അതൊക്കെ എങ്ങനെയാണു സാറെ ഞാൻ ഓർക്കുന്നത് ?
ജാസിം: എനിക്കറിയാം ഇത്തരം ചെറിയ കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കാറില്ല ..പക്ഷെ വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമാണ് ഇത് . ഇതിന്റെ കൃത്യമായ ഉത്തരം ഒരു പക്ഷെ നമ്മളെ കൊലപാതകിയോടു കൂടുതൽ അടുപ്പിക്കും .ശെരിക്കു ഒന്ന് മനസ്സിരുത്തി ആലോചിച്ചു നോക്ക് ....

അച്ചു : എന്റെ ഓർമ ശരിയാണെങ്കിൽ 6 മണിക്കോ മറ്റോ ആണ് വെള്ളം കുടിച്ച ശേഷം ഞാൻ മകന്റെ കുട്ടികൾക്ക് കൊടുക്കാനായി കുറച്ചു sweets  വാങ്ങാൻ ആയിട്ട് ഞാൻ കുറച്ചു ദൂരെയുള്ള ഒരു  ബേകറിയിലേക്ക് പോയി ...പിന്നീട് ഞാൻ മടങ്ങി വന്നത് 8 മണിയോട് അടുത്ത സമയത്താണ് അപ്പോൾ ഞാൻ കുറച്ചു തിടുക്കത്തിലായിരുന്നു  തിരികെവന്നു എന്റെ ബാഗ്‌ എടുത്തു എന്നിട്ട് ഞാൻ Freddy കുഞ്ഞിനോട്‌ യാത്രപറഞ്ഞു പോയി ....
ജാസിം: അപ്പോൾ അച്ചുവേട്ടൻ ബേകറിയിലേക്ക്    പോകുന്ന സമയം ആരൊക്കെ ഉണ്ടായിരുന്നു ?
അച്ചു : അപ്പോൾ അവിടെ ആകെ രണ്ടോ മൂന്നോ പേരെ ഉണ്ടായിരുന്നുള്ളൂ ...
ജാസിം : ആരൊക്കെ ...ആരൊക്കെയായിരുന്നു അവർ ?
അച്ചു : ഭാവനിയമ്മ ,കുമാരൻ മാഷ് ..പിന്നെ ....പിന്നെ ..നേരത്തെ ഞാൻ പറഞ്ഞില്ലേ ആസ്ത്രീ ..ആ മിണ്ടാൻ കഴിയാത്ത അവര് തന്നെ... അവരുടെ പേര് ...പേര് ..ആനി ..എന്നോ മറ്റോ ആണ് എഴുതിയത് ...
ജാസിം : ആനി അതായതു സംസാരിക്കാനും ചെവികെല്കാനും കഴിയാത്ത സ്ത്രീയല്ലേ ?
അച്ചു : അതേ അവർ തന്നെ ...
ജാസിം : ആനി അവർ ഇതിനു മുൻപ് ഇവിടെ എത്ര തവണ വന്നു എന്നാണ് പറഞ്ഞത് ?
അച്ചു : രണ്ടോ മൂന്നോ ...
ജാസിം : ഛെ ..കൃത്യമായി ഓർത്തുപറ ...
അച്ചു : മ് ...രണ്ടു തവണ ..എനിക്ക് തോന്നുന്നു രണ്ടു തവണയാണെന്ന്..അല്ല ..തീർച്ച ....അവർ ആകെ രണ്ടു തവണയെ വന്നിട്ടുള്ളൂ ..
ജാസിം : അത് എന്നൊക്കെയായിരുന്നു ?
അച്ചു : ആദ്യം വന്നത് ഞാൻ വീട്ടിൽ പോകുന്നതിനു 3 ദിവസം മുൻപ് ...

അന്നത്തെ കാര്യം അച്ചു വിവരിച്ചത് .....

ഒരു മൂടി പുതച്ച സ്ത്രീ വന്നു  രോഗികളുടെ കൂടെ ഇരുന്നു.. അവരുടെ നടന്നുള്ള വരവ് കണ്ടാൽ അറിയാം നല്ല പ്രായമുള്ള  സ്ത്രീയാണെന്ന് ...ഞാൻ ഇവിടത്തെ പതിവനുസരിച്ച് പേര് എഴുതാനായി അവരോടു പേര് ചോതിച്ചു ...അവർ കേട്ട ഭാവം കാണിച്ചില്ല ..രണ്ടു മൂന്ന് തവണ ഞാൻ ആവർത്തിച്ചു ....പിന്നെ ഞാൻ ചെറുതായി ഒന്ന് തട്ടി വിളിച്ചു ..അപ്പോഴാണ് അവർ ഒരു ഊമയും  ബധിരയും ആണെന്ന് ആഗ്യം കാണിച്ചു ..ഞാൻ ആഗ്യത്തിലൂടെ  എഴുതാൻ കഴിയുമോ എന്ന് ചോദിച്ചു ..അവർ തലയാട്ടി ..ഞാൻ പേപ്പറും  പേനയും അവരുടെ കൈയ്യിൽ  കൊടുത്തു ..അവർ അതിൽ അവരുടെ പേര് ആനി  എന്നാണെന്ന് എഴുതി ..പിന്നെ അവരെക്കുറിച്ച് ഞാൻ Freddy  കുഞ്ഞിനോട് ചെന്ന് പറഞ്ഞു ..അവരെ അപ്പോൾ തന്നെ നോക്കാൻ കുഞ്ഞു തയ്യാറായതാണെങ്കിലും ക്യൂ വിലുള്ള മറ്റു രോഗികൾ സമ്മതിച്ചില്ല ..അത് കൊണ്ട് അവർക്ക് അവരുടെ ഊഴം വരെ കാത്തിരിക്കേണ്ടിവന്നു

       പിന്നീട് അവർ Freddy  കുഞ്ഞിനെ  കണ്ടിട്ട് പോയി .അപ്പോൾ എഴുതിയ കടലാസ് ആണ് നമുക്ക് നേരത്തെ കിട്ടിയത് ..
ജാസിം : അന്ന് എന്തെങ്കിലും പ്രതേകിച്ചു സംഭവിച്ചതായി ഓർക്കുന്നോ ...എന്തെങ്കിലും ?
അച്ചു : പ്രതേകിച്ച് .....സർ ഇങ്ങനെ ഞാൻ എത്രമണിക്ക് വെള്ളം കുടിച്ചു എന്നൊക്കെ ചോദിച്ചത് കൊണ്ട് പറയുകയാണ് ...അന്ന് ഒരു ചെറിയ സംഭവം ഉണ്ടായി ..പറയാനും വേണ്ടി ഉണ്ടോ എന്നൊന്നും എനിക്ക് അറിയില്ല ..എങ്കിലും ...ഞാൻ അത് പറയാം ...

 അറിയാതെ Freddy  കുഞ്ഞിന്റെ കൈ തട്ടി കണ്‍സൽട്ടിങ്ങ് റൂമിലിരുന്ന ജഗ്  താഴെ വീണു പൊട്ടി.ഞാൻ കുറച്ചു കഴിഞ്ഞാണ് അറിയുന്നത് അപ്പോഴേക്കും വെള്ളം കുറെയൊക്കെ  carpet വലിച്ചു എടുത്തിരുന്നു.

ജാസിം : നേരത്തെ കണ്ട കടലാസ്സിൽ Freddy അവർക്ക്  മരുന്ന്  കൊടുക്കാം എന്നല്ലേ എഴുതിയിരുന്നത് ..?
അച്ചു : അതേ ..അന്ന് അവർക്ക് തലവേദനക്ക് ഉള്ള മരുന്ന്  ഇവിടെന്നു കൊടുത്തിരുന്നു .അത്യാവിശ്യം മരുന്നൊക്കെ ഇവിടെ ആ റൂമിൽ സ്റ്റോക്ക്‌ ഉണ്ട് ...ഞങ്ങൾ അതിനെ മരുന്ന് മുറി എന്നാണ് പറയുന്നത് ..(അച്ചു കണ്‍സൽട്ടിംഗ്  റൂമിന് ഉള്ളിലുള്ള ചെറിയ മുറിക്കു നേരെ കൈ ചൂണ്ടി )

ജാസിം : My  ...God ...അന്ന് ..അന്ന് ആയിരിക്കും അവർ ആദ്യ ശ്രമം നടത്തിയത് ..അന്ന് ആ ജഗ് വീണു പോട്ടിയില്ലയിരുന്നെങ്കിൽ ..ഒന്നെങ്കിൽ Freddy  അല്ലെങ്കിൽ അച്ചുവേട്ടൻ മരിക്കുമായിരുന്നു .
അച്ചു : അപ്പോൾ  സർ പറയുന്നത് അവരായിരിക്കും Freddy  കുഞ്ഞിനെ വിഷം വെച്ച് കൊന്നത് ?എന്നാണോ  ?
ജാസിം : രണ്ടു തവണ മാത്രം വന്ന രോഗി .ഒന്നും മിണ്ടാനും കേൾക്കാനും കഴിയില്ല .രോഗമോ കടുത്ത തലവേദന ..പക്ഷെ.. ഡോക്ടറിനു അതിന്റെ ലക്ഷണങ്ങൾ ഒന്നും കണ്ടെത്താൻ കഴിയുന്നും ഇല്ല ...ഒരു അപകടത്തിൽ സംസാരവും കേൾവി  ശക്തിയും നഷ്ടപെടുന്നു പക്ഷെ  വേറെ ഒരു  അവയവത്തിനും യാതൊരു കേടും സംഭവിക്കുന്നില്ല..എന്ത് accident  ആണ് അങ്ങനെയുള്ളതു ? എല്ലാം കൂടി നോക്കുമ്പോൾ അവർ തന്നെ ആകാനാണ് സാധ്യത... പിന്നെ ഒരു കാര്യം ശ്രദ്ധിച്ചോ ..ആകെ കരിമ്പടവും പുതച്ചു കയ്യിൽ  gloves  കാലിൽ സോക്ക്സ് ..പിന്നെ എവിടെയും ഇല്ലാത്ത ഒരു കുളിരും .. ഒരു കാര്യം തീർച്ചയാണ് ഇത് ഒരു കൊലപാതകമാണ് അവർക്ക് ഇതിൽ എന്തോ ഒരു പങ്കുണ്ട് ..
അച്ചു : അന്ന് ഞാൻ ഭവാനിയമ്മയോട് പറഞ്ഞിരുന്നു ഞാൻ ഈ ആഴ്ച വീട്ടിൽ ഒന്ന് പോകും എന്ന് അപ്പോൾ അടുത്ത് ഈ ആനി എന്നാ സ്ത്രീ ഉണ്ടായിരുന്നു...
ജാസിം : Freddy യെ കൊണ്ട് മരുന്ന് എടുപ്പിക്കാനായി  അവർ  തലവേദന നടിച്ചു...Freddy  മരുന്ന് മുറിയിലേക്ക് പോയ തക്കം നോക്കി കയ്യിൽ  കരുതിയിരുന്ന cynade ജഗ്ഗിൽ ഇട്ടു ..Freddy യുടെ മരണം അവർ ഉറപ്പിച്ചതായിരുന്നു ..പക്ഷെ പിന്നീട് അവരുടെ പദ്ധതി നടന്നില്ല എന്ന് മനസ്സിലാക്കിയ അവർ ഒരു തവണ കൂടി ശ്രമിക്കാൻ തീരുമാനിക്കുന്നു ..പക്ഷെ ഈ തവണ Freddy മരുന്ന് കുറിച്ച് കൊടുത്തു ..അവർ നിരാശയോടെ മടങ്ങാൻ  തുടങ്ങുമ്പോഴാണ് ..മുറിക്കു പുറത്ത് ഇരിക്കുന്ന ജഗ്ഗ്  കണ്ടത് ...അച്ചുവേട്ടൻ 2 ദിവസത്തേക്ക് നാട്ടിൽ  പോകും എന്ന് കേട്ട അവർ ആ ജഗ്ഗിൽ cynade  ഇട്ടു അവരുടെ പദ്ധതി ഈ തവണ വിജയിച്ചു ..ഇതായിരിക്കാം സംഭവിച്ചത് ...

അച്ചു : എടീ ..ഭയങ്കരി ....എന്റെ പാവം Freddy  കുഞ്ഞു എന്ത് സ്നേഹത്ത്തോടെയാണ് അവളോട്‌ പെരുമാറിയത് ..

ജാസിം : അങ്ങനെ കരുതാൻ വരട്ടെ.. ഏ തായാലും ഞാൻ ഈ ആനിയമ്മയുടെ കൈപട ഒരു കൈയക്ഷരവിദഗ്തനെ കൊണ്ട് നോക്കിക്കാം ...എന്നിട്ട് നമുക്ക് തീരുമാനിക്കാം ഇവർ  ഭയങ്കരിയാണോ പാവമാണോ എന്ന് ഒക്കെ ..
ഇത്രയും പറഞ്ഞു  ജാസിം ആ കടലാസ്സുമായി station-ലേക്ക് പോയി ....
                                                                 ---------തുടരും -------
                   

BACK TO INDEX


free counters

                     

Sunday, November 24, 2013

MASTER MINDS(2.DR :OUT)

ശനിയാഴ്ച വൈകുന്നേരവും ഞായറാഴ്ചയും ഭാര്യയോടൊപ്പം ഷോപ്പിങ്ങും  സിനിമയുമൊക്കെയയി ചിലവഴിച്ചു . തിങ്കളാഴ്ച രാവിലെഞെട്ടിക്കുന്ന ഒരു വാർത്തയുമായി   ഒരു call ജാസിമിന്റെ ഫോണിലേക്ക് വന്നു .യുവാവായ ഒരു  ഡോക്ടർ  മരിച്ചനിലയിൽ  സ്വന്തം വീട്ടിലെ  കണ്‍സൾറ്റിങ്ങ് റൂമിൽ ഇരിക്കുന്നു എന്നതായിരുന്നു അത്
ജാസിം വേഗം സംഭവം നടന്ന വീട്ടിൽ  എത്തി  സാമാന്യം വലിയ വീടാണ് .നാട്ടുകാരുടെ ഇടയിൽ യുവ ഡോക്ടറിന്റെ കൈ പുണ്യത്തെ കുറിച്ച് നല്ല അഭിപ്രായവും . ഈ ഡോക്ടറിന്റെ വീടിനു വളരെ അടുത്താണ് ജാസിമിന്റെ വീട് അത് കൊണ്ട് തന്നെ സംഭവ സ്ഥലത്ത് ആദ്യം എത്തിച്ചേരാൻ ജാസിമിനു കഴിഞ്ഞു

 ഡോക്ടറിന്റെ വീടിന്റെ വാതില്ക്കൽ ജനം തടിച്ചു കൂടിയിട്ടുണ്ട് ആകെ കരഞ്ഞു കണ്ണുകൾ കലങ്ങിയ ഒരാൾ  വാതില്ക്കൽ നില്ക്കുന്നു .ജാസിം അകത്തേക്ക് ചെന്ന് താൻ പോലീസ്  ആണെന്നും. എന്താണ്  സംഭവിച്ചത് എന്ന് തന്നോട് പറയണം എന്നും അയാളോട് പറഞ്ഞു

   അയാൾ  സ്വയം പരിചയപെടുത്തികൊണ്ട് സംഭവം വിവരിച്ചു ..
അയാൾ : ഞാൻ അച്യുതൻ ..എല്ലാവരും എന്നെ അച്ചുവേട്ടാ എന്ന് വിളിക്കും കുഞ്ഞും എന്നെ അങ്ങനെയാണ് വിളിച്ചിരുന്നത്‌

ജാസിം അയാളെ അടി മുടി ഒന്ന് നോക്കി ..
60 വയസ്സ് കഴിഞ്ഞ ഒരാൾ ..വെളുത്തിട്ടാണ് .രാഷ്ട്രീയകരെപോലെ വെളുത്ത ഷർട്ടും  മുണ്ടും ധരിച്ചിരുന്നു പ്രിയപ്പെട്ട ഒരാളുടെ മരണം നേരിടേണ്ടി വന്നതിന്റെ ഷോക്കിൽ നിന്നും ഇനിയും അയാൾ മുക്തനയിട്ടില്ല എന്ന് അയാളുടെ മുഖഭാവം പറയും.

അച്യുതൻ പറഞ്ഞത്....

സാധാരണ ഞാൻ കുഞ്ഞിന്റെ കൂടെ ഇവിടെ തന്നെയാണ് താമസിക്കാറുള്ളത് .എന്റെ മകന്റെ കുട്ടിയുടെ ചില ആവിശ്യങ്ങൾക്കായിട്ടു ഞാൻ വെള്ളിയാഴ്ച  ആൾ ഒഴിഞ്ഞ ശേഷം കുഞ്ഞിനോട് പറഞ്ഞിട്ട് പോയതാണ്

ജാസിം : നിങ്ങൾ ഈ കുഞ്ഞു എന്ന് ഉദേശിക്കുന്നത് ...അയാളുടെ യഥാർത്ഥ  പേര് എന്താണ് ?
അച്ചു : freddy..freddy philip . Dr .Freddy philip  എന്ന് ഉള്ളതൊക്കെ നാട്ടു കാർക്ക് ..എനിക്ക് ഇപ്പോഴും കുഞ്ഞിനെ freddy  കുഞ്ഞു എന്ന് തന്നേ  വിളിക്കാൻ പറ്റുകയുള്ളു .ഫിലിപ്പ് ഡോക്ടറിന്റെ  കാലം മുതലേ ഞാൻ  ഇവിടെ ഉണ്ട്. freddy  മോന്റെ ജനനവും വളർച്ചയും...പിന്നെ ഇപ്പോഴിതാ.........(അടക്കാനാകാത്ത ദുഖം കാരണം അയാളുടെ തൊണ്ട ഇടറി ).

ജാസിം: ക്ഷമിക്കണം ..ഈ സമയത്ത് നിങ്ങളെ ബുധിമുട്ടിക്കുന്നതിൽ ..വിഷമം ഉണ്ട്..പക്ഷെ സമയം കഴിയുന്തോറും  കേസ്  തെളിയാൻ ഉള്ള സാധ്യത കുറയും .അത് കൊണ്ട് എന്താണ് ഉണ്ടായതു എന്ന് നിങ്ങൾ വ്യക്തമായി പറയൂ...

അച്ചു കണ്ണുനീർ തുടച്ചു ..എന്നിട്ട് പറയാൻ തുടങ്ങി .....

അച്ചു : ഞാൻ വെള്ളിയാഴ്ച രാത്രി 8:00 മണിക്കാണ് ഇവിടെ നിന്നും ഇറങ്ങുന്നത് .അപ്പോൾ കുഞ്ഞു കണ്‍സൽട്ടിംഗ് റൂമിൽ ചില മരുന്നുകൾ  എടുത്തു വെച്ച് തരം തിരിക്കുകയോ മറ്റോ ആയിരുന്നു .ഞാൻ യാത്ര പറഞ്ഞു ....ശരി പോയി വാ അച്ചുവേട്ടാ .. എന്ന് പറയുകയും ചെയ്തു ഇന്ന് രാവിലെ ഞാൻ വന്നപ്പോൾ വീട് തുറന്നു കിടക്കുകയായിരുന്നു വിളിച്ചിട്ട് അനക്കം ഒന്നും കേൾക്കുന്നില്ല. അങ്ങനെ ഞാൻ കുഞ്ഞിന്റെ കണ്‍സൽട്ടിങ്ങ് റൂമിൽ  കയറി നോക്കിയപ്പോൾ ............എന്റെ സാറെ ...കുഞ്ഞു കസേരയിൽ  ഇരുന്നു മേശപുറത്തേക്ക്  തല ചായ്ച്ചു വെച്ച് കിടക്കുന്നു .പിന്നീടാണ്‌ സാറെ മനസിലായത് ..കുഞ്ഞു മരിച്ചുപോയി എന്ന് .മേശപുറത്ത് ചില മരുന്ന് പെട്ടികൾ ഒക്കെ ഇരിപ്പുണ്ട് .....പുതിയ സ്റ്റോക്ക്‌  ആണെന്ന് തോന്നുന്നു.

ഇപ്പഴത്തെകാലമല്ലേ... ഹാർട്ട്‌ അറ്റാക്ക്‌ നു ഇപ്പോൾ പ്രായം വല്ലതും നോട്ടമുണ്ടോ സാറെ...? അല്ലാതെ വേറെ എന്താകാനാ ? ആർക്കും  കുഞ്ഞിനോട് വൈരാഗ്യം തോന്നാൻ ഒരു കാരണവും ഞാൻ നോക്കിയിട്ട് കാണുനില്ല ..

ജാസിം അയാളുടെ തോളിൽ തട്ടി സമാധാനിപിച്ചു.എന്നിട്ട്‌ കണ്‍സൽട്ടിങ്ങ്  റൂമിലേക്ക്‌ പോയി .അവിടെ അപ്പോഴും Freddy  മരിച്ച നിലയിൾ  ഇരുന്നിരുന്നു .ഇന്നലെ രാത്രിയയിരിക്കാം മരിച്ചത്..പക്ഷെ എങ്ങനെ ? കണ്‍സൽട്ടിങ്ങ്  റൂമിന്  ഉള്ളിൽ  തന്നെ  ചെറിയ ഒരു മുറിയുണ്ട്  അതിൽ  സാധാരണയായി  വരുന്ന അസുഖങ്ങളുടെ  മരുന്നുകൾ  ഉണ്ട് .freddy -യുടെ മേശ മേൽ ചില വലിയ  പാക്കറ്റുകൾ  വെച്ചിട്ടുണ്ട് ..കൂടാതെ  പരിശോധനാ  ഉപകരണങ്ങളും  medical  related  books ,paper  weight  ഒഴിഞ്ഞ ഒരു ജഗ് ,പേന എന്നിവയും ഉണ്ട്

ജാസിം ജഗ് എടുത്തു മണപ്പിച്ചു നോക്കി ..ഇത് കണ്ട അച്യുതൻ പറഞ്ഞു ..

ശരീരത്തിൽ ജലം കുറയുന്നതാണ് പലരോഗങ്ങൾക്കും കാരണം എന്ന് കുഞ്ഞു എപ്പോഴും പറയുമായിരുന്നു .വെള്ളം കുടിക്കാനായി അടുക്കള  വരെ വരുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനായി ഒരു ജഗ് വെള്ളം ഇവിടെ വെക്കാറുണ്ട് .

ജാസിം : ഏതായാലും  അന്വേഷണം കഴിയുന്നത്‌ വരെ ഞങ്ങൾ ഈ വീട് സീൽ  ചെയ്തിരിക്കുന്നു .ഒരു സാദനം  പോലും തൊടാൻ  പാടില്ല ..കൂടാതെ..ഒരു സാധനവും  ഈ വീട്ടിൽ  നിന്നും പുറത്തേക്കോ അകത്തേക്കോ പോകാനും പാടില്ല...

അച്ചു : ശെരി സർ . എന്താണ് സർ കുഞ്ഞിഞ്ഞു സംഭവിച്ചത് ?
ജാസിം : അതൊക്കെ post  mortem  കഴിഞ്ഞു മാത്രമേ പറയാൻ കഴിയുകയുള്ളൂ ..
അച്ചുവേട്ടന് ഈ മുറിയിൽ  നിന്നും എന്തെങ്കിലും നഷ്ടപെട്ടതായിട്ടോ ? അല്ലെങ്കിൽ  പുതിയതായി എന്തെങ്കിലും വന്നതയിട്ടോ തോന്നുണ്ടോ ?
അച്ചു: ഈ ഇരിക്കുന്ന മരുന്ന് പെട്ടികൾ അല്ലാതെ  പുതിയതായി ഒന്നും  വന്നിട്ടില്ല...
ഒന്നും നഷ്ട്ടപെട്ടതായി എനിക്ക് തോന്നുന്നും ഇല്ല.
കണ്‍സൽട്ടിങ്ങ് റൂമിൽ നിന്നും ജാസിം ഇറങ്ങി നേരെ കാണുന്നത് ഹാളിലെ ഒരു dining table ആണ്   രണ്ടു മുറിയിലും കാർപെറ്റ്‌ വിരിച്ചിരുന്നു  അവിടെ ഗ്ലാസ്സുകൾ  കമഴ്ത്തി വെച്ചിരിക്കുന്നു ..നേരത്തെ കണ്ടത് പോലെയുള്ള ഒരു ജഗ് പാതിവെള്ളം  മാത്രമുണ്ട്
ഡ്രൈവർ : സർ വല്ലാത്ത ദാഹം കുറച്ചു  വെള്ളം കുടിക്കട്ടെ ...

ജാസിം: നില്ക്കടോ  അവിടെ ഇത് ഒരു ക്രൈം സീൻ ആകാം അത് കൊണ്ട് ഇവിടെ നിന്നും ഒരു സാധനം പോലും നമ്മൾ തൊടാൻ പാടില്ല ചിലപ്പോൾ  വിലപെട്ട തെളിവുകൾ  നഷ്ട്ടപെടും  ജാസിം എന്നിട്ട് അച്യുതനെ നോക്കി പറഞ്ഞു ..നിങ്ങൾ തല്കാലം മറ്റു എവിടെയെങ്കിലും മാറി നിൽക്ക് വിളിപ്പിച്ചാൽ സ്റ്റേഷൻ-ലേക്ക് വരേണ്ടിവരും ....
അപ്പോഴേക്കും മറ്റു പോലീസുകാരും എത്തി .body നീക്കം ചെയ്ത ശേഷം  തെളിവെടുപ്പുകൾ നടന്നു കൊണ്ടിരുന്നു ..
         തന്റെ യജമാനന്റെ  ശരീരം പുതപ്പിച്ചു  ആംബുലൻസിൽ  കൊണ്ടുപോകുന്ന കാഴ്ച നിറ കണ്ണുകളോടെ അച്ചു നോക്കി നിന്നു ,,,
                           -------------തുടരും --------------

BACK TO INDEX

free counters

MASTER MINDS (1.HOUSE BREAKING)

.ജാസിം തന്റെ  ആദ്യ കേസിന്റെ  വിജയത്തിനു ശേഷം ജീപ്പിൽ മടങ്ങുമ്പോൾ പെട്ടെന്ന് ജാസിമിന്റെ മൊബൈൽ ശബ്ദിച്ചു ഒരു call  വന്നു .അത് സാംസണ്‍ ആയിരുന്നു .ജാസിം ഫോണ്‍ എടുത്തു

ജാസിം : ഹെല്ലോ സർ  എന്താണ് ഇത്ര പെട്ടെന്ന് ..ഇപ്പോൾ കണ്ടു മടങ്ങിയതല്ലേ ഉള്ളു.
സാംസണ്‍ : താൻ  ഇപ്പോൾ എവിടെയെത്തി?
ജാസിം : ഞാൻ ഇപ്പോൾ statue junction  കഴിഞ്ഞു.
സാംസണ്‍ : എന്നാൽ driver-നോട്  വണ്ടി നിർത്താൻ  പറ.എന്നിട്ടു  തിരിച്ചു വിട്

ജാസിം :എങ്ങോട്ട് ? എന്താണ് പ്രശ്നം ?
സാംസണ്‍ : statue  junction-നു 2 കിലോമീറ്റർ മുൻപ്     ഇടത്തോട്ട് ഒരു റോഡുണ്ട്‌ അത് വഴി നേരെ പോയാൽ മൂന്നാമത്തെ  വീട് .നല്ല വലിയ വീടാണ് .ആ ഭാഗത്ത്‌ അങ്ങനെ ഒന്ന് അതേ   ഉള്ളു അത് കൊണ്ട് തെറ്റി പോകാൻ സാധ്യത ഇല്ല

ജാസിം : സർ എന്താണ് അവിടെ ? ഇത് വരെ അത് മാത്രം പറഞ്ഞില്ല
സാംസണ്‍ : ഓ ... സോറി ഞാൻ തന്നോട് അത് പറയാൻ .. മറന്നു കാര്യമായിട്ട് ഒന്നും ഇല്ല  ഒരു house  breaking ... ഒന്ന് കയറി അന്വേഷിച്ചിട്ട് പൊയ്ക്കോ..
ജാസിം : ആരുടെതാണ് സർ ആ വീട് ?
സാംസണ്‍ : എന്റെ ഒരു പഴയ ഒരു സുഹൃത്ത്‌  പേര്  അലക്സാണ്ടർ പോൾ  ആൾ  ഒരു ഡോക്ടർ  ആണ്. ഒരു പ്രതേക സ്വഭാവക്കാരനാണ് ..ആൾ ഒരു വില്ലാനയിരുന്നു..പഠിക്കുന്ന കാലത്ത് എല്ലാ തല്ലുകൊള്ളിത്തരത്തിനും മുൻപിൽ കാണുമായിരുന്നു.. പണ്ട് ..ഇപ്പോൾ വലിയ ഡോക്ടർ  ഒക്കെയായി....
   
         അനിയാ  സൂക്ഷിച്ചു ക്യ്കാര്യം ചെയ്യണേ...പിന്നെ ...(ഫോണ്‍ കട്ടായി )

ജാസിം ഡ്രൈവർ-നോട്‌ വണ്ടി തിരിച്ചു വിടാൻ പറഞ്ഞു വണ്ടി statue junction കഴിഞ്ഞു സാംസണ്‍ പറഞ്ഞ വീടിനെ ലക്ഷ്യമാക്കി പാഞ്ഞു .

drver :സർ ...ഒന്ന് തീർന്നില്ല അപ്പോഴേക്കും അടുത്തത് ...സാറിന് ദേഷ്യം തോന്നില്ലേ?

ജാസിം  :  നമ്മുടെ ജോലി അങ്ങനെയല്ലേടോ ... അതിനല്ലേ  സർകാർ നമുക്ക് ശമ്പളം തരുന്നത്.
drver  : നമ്മളെക്കാൾ സാലറിയും മേടിച്ചു പല govt department - ലും കുറെ  മഹാൻമാർ ഇപ്പോൾ സുഘമായി ഉറങ്ങുനുണ്ടാകും..അതായതു സർ ... .

ജാസിം :മതി..മതി താൻ വണ്ടി ഓടിക്ക് ....

 അവർ Dr .അലക്സാണ്ടർ -ന്റെ വീട്ടിലെത്തി. സാംസണ്‍ പറഞ്ഞത് ഒട്ടും അതിശയോക്തിയല്ല  ജാസിം വിചാരിച്ചതിലും വലിയ വീടായിരുന്നു അത്.കാർ  ഷെഡിൽ
പുതിയ മോഡൽ 2 കാറുകൾ കിടക്കുന്നു .

ജാസിം calling  bell അമർത്തി  2 bell നു ശേഷം ഒരാൾ വന്നു വാതിൽ തുറന്നു .
50-നും 60-നും ഇടയിൽ പ്രായം വരുന്ന ഒരാൾ കള്ളിമുണ്ടും ബനിയനും ധരിച്ചിരുന്നു.ഒറ്റനോട്ടത്തിൽ മനസിലാകും വേലക്കാരനാണെന്ന്.അയാൾ ആകെ പരിഭ്രാന്തനായിരുന്നു

ജാസിം : സാംസണ്‍ സർ പറഞ്ഞിട്ട്  വന്നതാണ്‌ ഞാൻ
  .താൻ...   ആരാണ് ?  എന്താണ് ഇവിടെ സംഭവിച്ചത് ?
വേലക്കാരൻ : ഞാൻ പപ്പുപിള്ള  ..സർ ദൈവത്തെയോർത്തു മടങ്ങി പോകണം..അലക്സാണ്ടർ സർ അറിഞ്ഞാൽ എന്നെ വെച്ചേക്കില്ല..
ജാസിം : വെറുതെ വീട്ടിൽ പോയ എന്നെ ഇങ്ങോട്ട്  വിളിച്ചു വരുത്തിയിട്ട്   ഇപ്പോൾ മടങ്ങി പോകാനോ ?
പപ്പുപിള്ള :ഞാൻ ആണ് സാംസണ്‍ സർ-നെ വിളിച്ചു വിവരം പറഞ്ഞത്..ഞാൻ ഇവിടത്തെ വേലക്കരനാണ്  ഇവിടെ അടുത്താണ് താമസിക്കുന്നത് .ഇവിടെ വേറെ ആരും താമസിക്കുന്നത് മുതലാളിക്ക്  ഇഷ്ടമല്ല അത് കൊണ്ട് ഞാൻ  വന്നു പണിയൊക്കെ തീർത്തിട്ട്   . മടങ്ങി പോകും .ഇന്ന് രാവിലെ ഞാൻ വന്നപ്പോൾ താഴത്തെ bed room - ജനൽ കമ്പി ആരോ മുറിച്ചിരിക്കുനതാണ് കണ്ടത് . മുറിയിലാകെ മുളകുപൊടിയും വീണു കിടക്കുന്നു .അപ്പോഴാണ് സർ ഞാൻ സാംസണ്‍ സർ നെ വിളിച്ചു വിവരം പറഞ്ഞത് .ഫോണ്‍ വെച്ച് തിരിഞ്ഞു നോക്കുമ്പോൾ മുതലാളി  അകെ കലി പൂണ്ടു നില്ക്കുന്നു .എന്നെ തല്ലിയില്ല എന്നെ ഉള്ളു..ഇത് പോലിസിനെ അറിയിച്ചത് മുതലാളിക്ക്   ഇഷ്ടമായില്ല.

ജാസിം : ഏതായാലും..ഇനി തന്റെ മുതലാളിയെ കണ്ടു ഇതൊക്കെ ഒന്ന് അന്വേഷിചിട്ടെ ഞാൻ പോകുനുള്ളു .
പപ്പുപിള്ള :ചതിച്ചോ  ദൈവമേ ... ഇന്ന് സർ എന്നെ കൊല്ലും ..

ജാസിം സ്തംഭിച്ചു നില്കുന്ന പപ്പുപിള്ളയെ തള്ളി മാറ്റി അകത്തേക്ക് കയറി ..അത് ഒരു വലിയ hall  ആയിരുന്നു ഒരു വശത്ത് അടുത്തടുത്തായി 2 bed room.2നും attached ബാത്ത് റൂം ഉണ്ട് hall -ൽ വലിയ ഒരു മേശ .എല്ലാ മുറിയിലും അലങ്കാര -ലൈറ്റ് തൂക്കിയിരുന്നു .ഹാളിലെ  ഒരു ഭിത്തിയോട്   ചേർന്ന് ഒരു വലിയ show-case അതിൽ ചില trophy -കളും  കളിപാട്ടങ്ങളും .frame  ചെയ്തു വെച്ച ഒരു  family photo-യും(ഭാര്യയും മകളും അലക്സാണ്ടറും ) കണ്ടു.ഹാളിന്റെ  ഒരു മൂലയിൽ  ഇരിക്കുന്ന ഒരു ചെറിയ  മേശപുറത്ത് പാതിമാത്രമുള്ള  മദ്യത്തിൻറെ കുപ്പി ഇരിക്കുന്നു .ജാസിം ജനൽ  കമ്പി മുറിച്ച റൂമിൽ എത്തി .ആ റൂമിലെ TV -stand -ന്റെ മുകളിലും ഒരു പാതി ബോട്ടിൽ  മദ്യം കണ്ടു.അപ്പോഴേക്കും അലക്സാണ്ടർ പോൾ  മുകളിലത്തെ നിലയിൽ  നിന്നും താഴെയെത്തി .അയാൾ ആകെ ക്ഷുഭിതനയിരുന്നു .പപ്പുപിള്ളയെ ഒന്ന് നോക്കി ദഹിപ്പിചതിനു ശേഷം
അലക്സ്‌ (ജസിമിനോട്   ):  ഇവിടെ ഒന്നും നഷ്ടപെട്ടിട്ടില്ല .എനിക്ക് പരാതിയും ഇല്ല .നിങ്ങൾ ഒന്ന് പോകണം മിസ്റ്റർ .
ജാസിം: സാംസണ്‍ സർ പറഞ്ഞിട്ടാണ് ഞാൻ വന്നത്
ജാസിം അയാളെ ഒന്ന് രൂക്ഷമായി നോക്കി .അലെക്സിന്റെ കണ്ണുകൾ ചുവന്നിരുന്നു
 .അയാൾ ചെറുതായി ആടുന്നുണ്ടായിരുന്നു.മദ്യപിച്ചിട്ടുണ്ട്‌ എന്ന് ജാസിമിനു മനസിലായി

അലക്സാണ്ടർ : കൊലപാതകിയോ കള്ളനോ ആരും ആകട്ടെ ഇവിടെ വന്നത്...എനിക്ക് ഒന്നും  നഷ്ടപെട്ടിട്ടും ഇല്ല എനിക്ക് യാതൊരു പരാതിയും ഇല്ല .പിന്നെ തനിക്കു എന്താടോ ? എന്റെ വീട്ടിൽ നിന്നും ഇറങ്ങി പോകണം

ജാസിം ഉടനെ തന്നെ സാംസണെ വിളിച്ചു

ജാസിം : സർ ഈ കാട്ടാളന്റെ അടുത്തേക്ക് എന്നെ പറഞ്ഞു   വിട്ടത്   എന്തിനാണ് ? ഇയാൾക്ക്  താല്പര്യമില്ലെങ്കിൽ  പിന്നെ എന്തിനാണ്  സർ  നമ്മൾ  വെറുതെ ?...
സാംസണ്‍: സോറി അനിയാ .. പപ്പുപിള്ളയാണ്  വിവരം പറഞ്ഞത് എന്ന്  നിന്നോട്  പറയാൻ തുടങ്ങിയപ്പോഴാണ് ഫോണ്‍ കട്ട്‌ ആയതു .നീ അലെക്സിനു കൊടുത്തെ ..

ജാസിം ഒന്നും മിണ്ടാതെ ഫോണ്‍ അലക്സാണ്ടർ -ന്റെ നേരെ നീട്ടി

അലക്സാണ്ടർ: സാമാ .. നിനക്ക് എന്തിന്റെ കേടാണ് .ടാ ..എനിക്ക്  ഒന്നും പറ്റിയിട്ടില്ല ..ഒന്നും  നഷ്ട്ടപെട്ടിട്ടും  ഇല്ല..എനിക്ക് ഒരു പ്രശ്നം വന്നാൽ അതിനുള്ള പരിഹാരം ഞാൻ തന്നെ കാണും എന്ന് നിനക്ക് അറിയവുന്നതല്ലേ  ...നിന്റെ ശിങ്കിടികളെ ഇവിടെ നിന്നും എനിക്ക് ഇപ്പോൾ  ഒഴിവാക്കി കിട്ടണം .

സാംസണ്‍: നീ നല്ല വെള്ളമാണെല്ലോടാ ..ഒന്നുമില്ലെങ്കിലും നീ  ഒരു ഡോക്ടർ അല്ലെ ?
ആ.... എന്തെങ്കിലും ആകട്ടെ ..നിനക്ക് താല്പര്യമില്ലെങ്കിൽ വേണ്ട .ഞാൻ എന്റെ ആളുകളെ തിരിച്ചു  വിളിക്കാം .ഫോണ്‍ ജാസിമിനു കൊടുക്ക്‌
 അലക്സാണ്ടർ: ഓ  ആ വന്നവന്റെ പേര് ജാസിം എന്നാ..എന്നാ ശരി സാമാ ..
അലക്സാണ്ടർ ഫോണ്‍ ജാസിമിനു നേരെ  നീട്ടികൊണ്ട് ഇന്നാ ..പിടിച്ചോ ജാസിം  സാറേ ...
 ജാസിം  ഫോണ്‍ വാങ്ങി

  ജാസിം : ഹലോ .. സർ എന്റെ നല്ല ഒരു ശനിയാഴ്ച കുളമാക്കിയപ്പോൾ സാറിന് സമാധനമയെല്ലൊ  ? ..

സാംസണ്‍: സോറി... സോറി... സോറി .. തല്ക്കാലം താൻ അവിടെനിന്നും പൊയ്ക്കോ .

ജാസിം ഫോണ്‍ കട്ട്‌ ചെയ്ത ശേഷം പുറത്തേക്കു ഇറങ്ങി .അലക്സാണ്ടർ തിരിച്ചു മുകളിലേക്ക് പോയി .പപ്പുപിള്ള  ജാസിമിനൊപ്പം പുറത്തേക്കിറങ്ങി

പപ്പുപിള്ള : സർ എന്നോട് ക്ഷമിക്കണം ..ഞാൻ കാരണമാണെല്ലോ .....
ജാസിം : അത് സാരമില്ലെടോ ...പിന്നെ ഇന്നലെ രാത്രി തന്റെ  സർ  എവിടെയായിരുന്നു ?
 പപ്പുപിള്ള :ഇന്നലെ വൈകിട്ട്  5:00 മണിക്ക് അത്യാവിശ്യമായി ചില കാര്യങ്ങൾ ചെയ്തു തീർക്കണം   എന്നും നാളത്തേക്ക് വെക്കാൻ പറ്റില്ല എന്നും പറഞ്ഞു ഒരാളെ  കാണാൻ  പോയതാണ് .
ജാസിം: ആരെ..? അത് താൻ ചോദിച്ചില്ലേ ?
പപ്പുപിള്ള : ഇല്ല സാറെ അത് ഞാൻ ചോദിച്ചില്ല..അത് ഞാൻചോദിച്ചാൽ.... അത് എന്തിനാ താൻ അറിയുന്നെ..നീ എന്റെ ഭാര്യയോ..അച്ഛനോ ഒന്നും അല്ലെല്ലോ വെറും ഒരു കൂലികാരനല്ലേ എന്ന് ചോദിച്ചു.. എന്നെ കടിച്ചു കീറാൻ വരും.... സാറ് കണ്ടതല്ലേ ..അതാണ് പ്രകൃതം
ജാസിം: ശരിയെടോ ഏതായാലും കള്ളൻ വന്ന വഴി ഞാൻ ഒന്ന് നോക്കട്ടെ..
 ഇതും പറഞ്ഞു ജാസിം കള്ളൻ കയറിയ ബെഡ്-റൂമിന്റെ   പിറകിൽ  എത്തി .ജനലിൽ നിന്നും അല്പം മാറി ഒരു മതിലാണ് .അതിന പ്പുറം ഒരു വലിയ പ്ലേ ഗ്രൌണ്ടും

 ജാസിം ചിന്തിച്ചു ....

    രാത്രി പ്ലേ ഗ്രൌണ്ട് -ൽ  നിന്നും മതില്  ചാടി വീടിന്റെ കോമ്പൌണ്ടി ൽ  എത്താം ..
ഒരു ചെറിയ വാൾ  ഉണ്ടെങ്കിൽ ജനൽ  കമ്പി മുറിക്കാം അതുവഴി അകത്തു കയറാം .ജനാലയുടെ കുറ്റിയുള്ള ഭാഗം ഉളി  കൊണ്ടോ മറ്റോ ചെത്ത്തിയിരിക്കുന്നത് കാണാം .കത്തിയോ..ചെറിയ  കമ്പിയോ  കടക്കത്തക്ക ഒരു വിടവ് ഉണ്ടാക്കി .അതിലൂടെ കമ്പി കടത്തി കുറ്റിയൂരി .എന്നിട്ട് ജനൽ  കമ്പിയറുത്ത് അകത്തു കയറി ....

ജാസിം വെറുതെ അറുത്ത ജനൽ  കമ്പികൾക്ക്‌ ഇടയിലൂടെ അകത്തേക്ക് കയറാൻ ശ്രമിച്ചു ..രക്ഷയില്ല ..ജാസിം അവിടെ നിന്ന് കുറച്ചു നേരം ആലോചിച്ചു ...
പെട്ടെന്ന് driver വിളിച്ചു ..സർ എന്താണ് ആലോചിക്കുന്നത് ..അയാൾക്ക്  പരാതിയൊന്നും ഇല്ല എന്നല്ലേ പറഞ്ഞത്..

ജാസിം : അതെ..ശരിയെടോ..നമുക്ക് പോകാം..

driver : ഈ മുളകുപൊടി എന്തിനാണ് സർ ?
ജാസിം: താൻ എന്ത് പോലീസ്  ആണെടോ ..പട്ടി മണം പിടിച്ചു വരാതിരിക്കാനാണു  മുളകുപൊടി  വിതറിയത് .മണം പിടിച്ചാൽ    പട്ടി വിവരമറിയും മനസ്സിലായോ ?
ഡ്രൈവർ : നല്ല ബുദ്ധിയുള്ള കള്ളൻ തെളിവൊന്നും  ഇല്ല..ഒന്നും കട്ടിട്ടും ഇല്ല.പിന്നെ എന്തിനാണ് സർ അയാൾ  ഈ വീട്ടിൽ കയറിയത് ?
ജാസിം : അതാണെടോ  എനിക്കും മനസ്സിലാകാത്തത് ..
.                                             -------------തുടരും --------------



BACK TO INDEX


free counters