Tuesday, November 26, 2013

MASTER MINDS(3.HARD EVIDENCE)

 ജനങ്ങളുടെ പ്രിയപ്പെട്ടവനായിരുന്നു dr.Freddy അത് കൊണ്ട് തന്നെ postmortem  വളരെ പെട്ടെന്ന് നടത്തി .Result  പോലീസിന് കൈമാറി .അച്ചു സംശയിച്ചത് പോലെ ഹാർട്ട്‌ അറ്റാക്ക്‌ ആയിരുന്നില്ല മരണകാരണം .potassium cynade എന്ന മാരക വിഷം ആണ് freddy -യുടെ ജീവൻ എടുത്തത് .body  കിടന്ന സ്ഥലം ഒരു കണ്‍സൽട്ടിങ്ങ് റൂം ആയതു അന്വേഷണം കൂടുതൽ ദുഷ്കരമാക്കി .നൂറുകണക്കിന് ആളുകളുടെ വിരലടയാളം അവിടെ നിന്നും ലഭിച്ചു .ബലപ്രയോഗങ്ങൾ ഒന്നും നടക്കാത്ത സ്ഥിതിക്ക് ഒരു ആത്മഹത്യയയിരിക്കാനാണ് സാധ്യത എന്ന നിഗമനത്തിൽ ആണ് പോലീസ് ഇപ്പോൾ എത്തിചേർനിരിക്കുന്നത് എന്ന് DGP ജോർജ് പത്രസമ്മേളനത്തിൽ പറഞ്ഞു .എങ്കിലും വിശദമായ അന്വേഷണത്തിന് കൊച്ചുവേളി-ബംഗ്ലൂർ എക്സ്പ്രെസ്സിലെ കൊലപാതകം തെളിയിച്ച ജാസിം എന്ന ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുണ്ട് എന്നും പറഞ്ഞു .

         DGP  ജോർജ് ജാസിമിനെ തന്റെ കാബിനിലേക്ക്‌ വിളിച്ചു .

ജോർജ് : ജനങ്ങളുടെ പ്രിയപ്പെട്ട ഒരു യുവ ഡോക്ടർ  ആണ് മരിച്ചിരിക്കുന്നത് അത് കൊണ്ട് എത്രയും പെട്ടെന്ന് തന്നെ അന്വേഷിച്ചു നിജ സ്ഥിതി കണ്ടെത്തണം ഇപ്പോൾ നമുക്ക് ഉള്ള തെളിവുകൾ അനുസരിച്ച് ആത്മഹത്യയാകാനാണ് സാദ്യത ...

ജാസിം: അല്ല സർ  ഇത് ഒരു കൊലപാതകമാണ് ...അവിടെ ആദ്യം എത്തിയത് ഞാനാണ്‌ .അയാൾ എന്തോ മരുന്നുകൾ  തിരിച്ചു വെക്കുകയോ മറ്റോ ആയിരുന്നു .അതിനിടയിലാണ് വിഷം ഉള്ളിൽ ചെന്ന് മരിച്ചത്.ഒരു ജോലി ചെയ്യുന്നതിന് ഇടയിൽ  പെട്ടെന്ന് ആരെങ്കിലും വിഷം കഴിച്ചു ആത്മഹത്യ ചെയ്യുമോ സർ ?
ജോർജ് : ഓഹോ...ശെരി... ശെരി ..അപ്പോൾ താൻ ഇതങ്ങ് ഉറപ്പിച്ചു കൊലപാതകമാണെന്ന് എടൊ എന്നോട് പറഞ്ഞത് പോട്ടെ ഇത് പത്രകാരുടെ ചെവിയിൽ എത്തിയാൽ ..അറിയാമെല്ലോ ....അത് കൊണ്ട് താൻ ഇത് ഒന്ന് ശെരിക്കു  ഒന്നുകൂടി അന്വേഷിക്ക് ...എന്നിട്ട് ഒരു തീരുമാനത്തിൽ എത്ത് ....

ജാസിം: yes  sir  ...ആ വീട്ടിൽ നിന്നും ശേഖരിച്ച വെള്ളത്തിന്റെയും food-ന്റെയും ഒക്കെ സാമ്പിൾ  ലാബിലേക്ക് അയച്ചിട്ടുണ്ട് Result  ഉടനെ അറിയാം ..അതിൽ നിന്നും തുടങ്ങാം ...
ജോർജ് : ബെസ്റ്റ് ഓഫ് ലക്ക് ശെരി അപ്പോൾ പോയി വാ..

  ലാബ്‌ റിസൾട്ട്‌ വന്നു .ഡൈനിങ്ങ്‌  ഹാളിൽ മേശപുറത്തിരുന്ന ജഗ്ഗിലെ വെള്ളത്തിൽ pottasium cynade-ന്റെ presence കണ്ടെത്തിയിട്ടുണ്ട് .എന്നാൽ കണ്‍സൽട്ടിങ്ങ്  റൂമിലെ ജഗ്ഗിൽ വെള്ളം അല്ലാതെ മറ്റൊന്നും തന്നെഉണ്ടായിരുന്നില്ല.

 തുടർന്ന് നടത്തിയ പത്ര സമ്മേളനത്തിൽ ഒരു ലേഖകൻ  ചോദിച്ചു ....

ഡൈനിങ്ങ്‌ ഹാളിൽ  ഇരുന്ന pottasium  cynade  കലർന്ന വെള്ളം കുടിച്ച ശേഷം ഡോക്ടർ  നടന്നു കണ്‍സൽട്ടിങ്ങ് റൂമിലെ കസേരയിൽ വന്നുഇരുന്നു മരിച്ചു  എന്നത് അവിശ്വസനീയം അല്ലെ ?

ഉദ്യോഗസ്തർക്ക്  ഉത്തരം മുട്ടിപോയി...

ജാസിം: തല്കാലം കൂടുതൽ ഒന്നും പറയാൻ സദ്യമല്ല .നിങ്ങളെ പോലെ തന്നെ ഞങ്ങളെയും കുഴക്കുന്ന ഒരു  ചോദ്യമാണ് അത് . കൂടുതൽ അന്വേഷണത്തിന് ശേഷം മാത്രമേ എന്തെങ്കിലും  പറയാൻ പറ്റൂ..

ബാക്കിയുള്ള ചോദ്യങ്ങൾക്ക് no comments പറഞ്ഞു ജാസിം Dr.Freddy-യുടെ വീട്ടിലേക്ക്‌ പോയി .പോലീസിന്റെ DO NOT CROSS ബാൻഡ് നീക്കി താഴിലെ സീൽ പൊട്ടിച്ചു ജാസിം വീടിനു അകത്തു കയറി .

 ഡൈനിങ്ങ്‌ ഹാളിലെ മേശയുടെ മുകളിൽ ഒരു പോലെയുള്ള 5 ഗ്ലാസ്സുകൾ ഉണ്ട് .പലനിറത്തിലുള്ള  പൂക്കൾ  ഉള്ള ഒരു പോലെ ഉള്ള 5 ഗ്ലാസ്സുകൾ ആണ് അവ .

ജാസിം ചിന്തിച്ചു ..
സാധാരണയായി 6 ഗ്ലാസ്സിന്റെ ഒരു സെറ്റ് ആയി ആണെല്ലോ വരിക അങ്ങനെയെങ്കിൽ ആറാമത് ഒരു ഗ്ലാസ്‌ കൂടി കാണണം .

ജാസിം ആറാമത്തെ ഗ്ലാസ്സിനായി അടുക്കളയിലും മറ്റു മുറികളിലും തിരഞ്ഞു .പക്ഷെ കണ്ടു കിട്ടിയില്ല . കൂടുതൽ വിവരങ്ങൾ ചോതിച്ചു അറിയാനായി ജാസിം അച്യുതനെ വിളിപ്പിച്ചു ..
ജാസിം: (ഒരു ഗ്ലാസ്‌ എടുത്തു കയ്യിൽ  പിടിച്ചിട്ടു )അച്ചുവേട്ടാ .ഇത് പോലെ ഉള്ള എത്ര ഗ്ലാസ്സുകൾ ഉണ്ട് ഈ വീട്ടിൽ ?
അച്ചു : 6 എണ്ണം എന്താ ?
ജാസിം: തീര്ച്ചയാണെല്ലോ ... എങ്കിൽ ഇപ്പോൾ 5 എണ്ണമേ ഉള്ളു ..

അച്ചു: വെള്ളിയാഴ്ച 6 ഗ്ലാസും കഴുകി തുടച്ചു ഞാൻ അല്ലെ ഇവിടെ വെച്ചത് ?
ജാസിം: എങ്കിൽ ആ ഗ്ലാസ്‌ ആയിരിക്കണം Freddy ഉപയോഗിച്ചത്..ആ ഗ്ലാസിൽ cynade കലർന്ന വെള്ളമെടുത്ത Freddy  അതുമായി തന്റെ കണ്‍സൽട്ടിങ്ങ് റൂമിൽ എത്തി .കസേരയിൽ ഇരുന്ന ശേഷം ഒരു പക്ഷെ കുറച്ചു തന്റെ ജോലി  തുടർനിരിക്കാം ..അൽപനേരം കഴിഞ്ഞു ഗ്ലാസിലെ വെള്ളം കുടിച്ച Freddy  തത്ക്ഷണം മരിച്ചു .Freddy -യുടെ കൈയിൽ  നിന്നും ഗ്ലാസ്‌ താഴെ വീണു ..ഒന്നെങ്കിൽ ആരോ അത് എടുത്തു മാറ്റി ..അല്ലെങ്കിൽ അത് ഇവിടെ എവിടെയോ തന്നെ മറഞ്ഞു കിടപ്പുണ്ട് .

ജാസിം കണ്‍സൽട്ടിങ്ങ് റൂമിലെത്തി എന്നിട്ട് അച്ചുവിനോട് ചോതിച്ചു .....

Freddy  ലെഫ്റ്റ് ഹാൻഡ്‌ ആണോ ? റൈറ്റ് ഹാൻഡ്‌ ആണോ ?
അച്ചു: കുഞ്ഞ്  ഇടം കൈയ്യനായിരുന്നു...എന്താ..സാറെ ?

ജാസിം : ഇടം കയ്യൻ അല്ലേ ... അപ്പോൾ കസേരയുടെ ഇടതു ഭാഗത്ത് എവിടയോ  ആഗ്ലസ് ഉണ്ടാകണം. (ജാസിം ഇത് പറഞ്ഞത്കസേരയുടെ ഇടതു ഭാഗത്ത് ഉണ്ടായിരുന്ന 2 വലിയ അലമാരകൾ നോക്കിയാണ്)
അതിൽ ഒന്ന് ചൂണ്ടികൊണ്ട്‌ അച്ചുവേട്ടൻ ദാ അതിനടിയിൽ നോക്ക് ഞാൻ ഇതിനടിയിൽ നോക്കാം

ജാസിം അതിൽ ഒരു അലമാരയുടെ അടിയിൽ  കൈയ്യിട്ട് തിരഞ്ഞു പക്ഷെ..ഒന്നും  കിട്ടിയില്ല . അച്ചുവിനും അലമാരയുടെ അടിയിൽ നിന്നും ഗ്ലാസ്‌ കണ്ടെത്താൻ ആയില്ല  . ഒടുവിൽ  അച്ചുവിന്റെ സഹായത്തോടെ രണ്ട്  വലിയ അലമാരയും  വലിച്ചു നീക്കിയപ്പോൾ രണ്ടാമത്തേതിന്റെ അടിയിൽ നിന്നും ആറാമത്തെ ഗ്ലാസ്‌ കിട്ടി .

അച്ചു അത്ഭുതം കൊണ്ട് വാ പൊളിച്ചു നിന്നുപോയി ..

പെട്ടെന്നാണ് ജാസിം ഒരു വലിയ കടലാസ് കണ്ടത് ....അതിൽ ഇങ്ങനെ എഴുതിയിരുന്നു ....

 "ഭയങ്കര തലവേദന "
"ലക്ഷണം ഒന്നും കാണുനില്ലല്ലോ "
"എന്റെ തല പൊളിയുന്നു"
"ഏതായാലും ഞാൻ ഒരു മരുന്ന് തരാം അമ്മേ.."

ജാസിം അത് എടുത്തു വായിച്ചാ ശേഷം അച്ചുവിനോട് ചോദിച്ചു ...

എന്താണ് ഇത് ?

അച്ചു അത് മേടിച്ചു അല്പ്പനേരം നോക്കിയിട്ട് പറഞ്ഞു ഇത് ഒന്നും ഇല്ല സാറെ ..ഒരു മിണ്ടാനും ചെവികേൾക്കാനും പറ്റാത്ത ഒരു സ്ത്രീ ഇവിടെ വന്നിരുന്നു അവർ ഇങ്ങനെയാണ് നമ്മളോട് "സംസാരിക്കുന്നതു ".അല്ലാതെ പാവം എന്ത് ചെയ്യാനാ ...?
എന്തോ.. ഒരു അപകടത്തിൽ സംഭാവിച്ചതാണെന്നാണ്  അവർ പറഞ്ഞത് ...അല്ല എഴുതികാണിച്ചത് .ശെരിക്കും വല്ലാത്ത ഒരു അവസ്ഥയാണ്‌ സാറെ അത് .അവർ ഇവിടെ രണ്ടോ മൂന്നോ തവണയെ വന്നിട്ടുള്ളു.  


 അവർക്ക്  വല്ലാത്ത തലവേദന എന്നാണ് അവർ എഴുതിയത് .പക്ഷെ Freddy കുഞ്ഞിനു അതിന്റെ ലക്ഷണങ്ങൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.അവർക്ക്  എപ്പോഴും വല്ലാത്ത തണുപ്പ് തോന്നും അത് കൊണ്ട് അവർ എപ്പോഴും കയ്യിൽ  ഒരു കൈയുറയും കാലിൽ  socks-ഉം കൂടാതെ ഒരു കരിമ്പടവും പുതച്ചിരുന്നു.സത്യം പറയാമെല്ലൊ.. സർ ഇതെല്ലാം  കൂടി കാണുമ്പോൾ എനിക്ക് ശെരിക്കും ചൂട് എടുക്കും ..

ജാസിം: അച്ചുവേട്ടാ... Freddy യെ അല്ലെങ്കിൽ അച്ചുവേട്ടനെ കൊല്ലാൻ ആരോ മനപൂർവ്വം cynade ജഗ്ഗിൽ ഇട്ടതാണ്‌.ഇനി ഞാൻ ചോതിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം പറയണം ...

    അച്ചു : ശെരി സർ ഞാൻ ശ്രമിക്കാം .എന്നെ കൊണ്ട് കഴിയുന്നത്‌ പോലെ ഞാൻ ഓർത്ത് പറയാം .

ജാസിം: വെള്ളിയാഴ്ച ഏതെങ്കിലും സമയത്ത് പുതിയതായി ആരെങ്കിലും രോഗികൾ വന്നിരുന്നോ?
അച്ചു: ഇവിടെ ചില പതിവ് കാരുണ്ട് പക്ഷെ എല്ലാ ദിവസവും പുതിയതായി ആരെങ്കിലും ഒക്കെ ഉണ്ടാകും .
ജാസിം:ശെരി ..അവസാനമായി അച്ചുവേട്ടാൻ ഡൈനിങ്ങ്‌ ടേബിൾ-ൽ ഇരിക്കുന്ന ജഗ്ഗിലെ  വെള്ളം കുടിച്ചത് എപ്പോഴാണ് ?
അച്ചു: സാറെ അതൊക്കെ എങ്ങനെയാണു സാറെ ഞാൻ ഓർക്കുന്നത് ?
ജാസിം: എനിക്കറിയാം ഇത്തരം ചെറിയ കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കാറില്ല ..പക്ഷെ വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമാണ് ഇത് . ഇതിന്റെ കൃത്യമായ ഉത്തരം ഒരു പക്ഷെ നമ്മളെ കൊലപാതകിയോടു കൂടുതൽ അടുപ്പിക്കും .ശെരിക്കു ഒന്ന് മനസ്സിരുത്തി ആലോചിച്ചു നോക്ക് ....

അച്ചു : എന്റെ ഓർമ ശരിയാണെങ്കിൽ 6 മണിക്കോ മറ്റോ ആണ് വെള്ളം കുടിച്ച ശേഷം ഞാൻ മകന്റെ കുട്ടികൾക്ക് കൊടുക്കാനായി കുറച്ചു sweets  വാങ്ങാൻ ആയിട്ട് ഞാൻ കുറച്ചു ദൂരെയുള്ള ഒരു  ബേകറിയിലേക്ക് പോയി ...പിന്നീട് ഞാൻ മടങ്ങി വന്നത് 8 മണിയോട് അടുത്ത സമയത്താണ് അപ്പോൾ ഞാൻ കുറച്ചു തിടുക്കത്തിലായിരുന്നു  തിരികെവന്നു എന്റെ ബാഗ്‌ എടുത്തു എന്നിട്ട് ഞാൻ Freddy കുഞ്ഞിനോട്‌ യാത്രപറഞ്ഞു പോയി ....
ജാസിം: അപ്പോൾ അച്ചുവേട്ടൻ ബേകറിയിലേക്ക്    പോകുന്ന സമയം ആരൊക്കെ ഉണ്ടായിരുന്നു ?
അച്ചു : അപ്പോൾ അവിടെ ആകെ രണ്ടോ മൂന്നോ പേരെ ഉണ്ടായിരുന്നുള്ളൂ ...
ജാസിം : ആരൊക്കെ ...ആരൊക്കെയായിരുന്നു അവർ ?
അച്ചു : ഭാവനിയമ്മ ,കുമാരൻ മാഷ് ..പിന്നെ ....പിന്നെ ..നേരത്തെ ഞാൻ പറഞ്ഞില്ലേ ആസ്ത്രീ ..ആ മിണ്ടാൻ കഴിയാത്ത അവര് തന്നെ... അവരുടെ പേര് ...പേര് ..ആനി ..എന്നോ മറ്റോ ആണ് എഴുതിയത് ...
ജാസിം : ആനി അതായതു സംസാരിക്കാനും ചെവികെല്കാനും കഴിയാത്ത സ്ത്രീയല്ലേ ?
അച്ചു : അതേ അവർ തന്നെ ...
ജാസിം : ആനി അവർ ഇതിനു മുൻപ് ഇവിടെ എത്ര തവണ വന്നു എന്നാണ് പറഞ്ഞത് ?
അച്ചു : രണ്ടോ മൂന്നോ ...
ജാസിം : ഛെ ..കൃത്യമായി ഓർത്തുപറ ...
അച്ചു : മ് ...രണ്ടു തവണ ..എനിക്ക് തോന്നുന്നു രണ്ടു തവണയാണെന്ന്..അല്ല ..തീർച്ച ....അവർ ആകെ രണ്ടു തവണയെ വന്നിട്ടുള്ളൂ ..
ജാസിം : അത് എന്നൊക്കെയായിരുന്നു ?
അച്ചു : ആദ്യം വന്നത് ഞാൻ വീട്ടിൽ പോകുന്നതിനു 3 ദിവസം മുൻപ് ...

അന്നത്തെ കാര്യം അച്ചു വിവരിച്ചത് .....

ഒരു മൂടി പുതച്ച സ്ത്രീ വന്നു  രോഗികളുടെ കൂടെ ഇരുന്നു.. അവരുടെ നടന്നുള്ള വരവ് കണ്ടാൽ അറിയാം നല്ല പ്രായമുള്ള  സ്ത്രീയാണെന്ന് ...ഞാൻ ഇവിടത്തെ പതിവനുസരിച്ച് പേര് എഴുതാനായി അവരോടു പേര് ചോതിച്ചു ...അവർ കേട്ട ഭാവം കാണിച്ചില്ല ..രണ്ടു മൂന്ന് തവണ ഞാൻ ആവർത്തിച്ചു ....പിന്നെ ഞാൻ ചെറുതായി ഒന്ന് തട്ടി വിളിച്ചു ..അപ്പോഴാണ് അവർ ഒരു ഊമയും  ബധിരയും ആണെന്ന് ആഗ്യം കാണിച്ചു ..ഞാൻ ആഗ്യത്തിലൂടെ  എഴുതാൻ കഴിയുമോ എന്ന് ചോദിച്ചു ..അവർ തലയാട്ടി ..ഞാൻ പേപ്പറും  പേനയും അവരുടെ കൈയ്യിൽ  കൊടുത്തു ..അവർ അതിൽ അവരുടെ പേര് ആനി  എന്നാണെന്ന് എഴുതി ..പിന്നെ അവരെക്കുറിച്ച് ഞാൻ Freddy  കുഞ്ഞിനോട് ചെന്ന് പറഞ്ഞു ..അവരെ അപ്പോൾ തന്നെ നോക്കാൻ കുഞ്ഞു തയ്യാറായതാണെങ്കിലും ക്യൂ വിലുള്ള മറ്റു രോഗികൾ സമ്മതിച്ചില്ല ..അത് കൊണ്ട് അവർക്ക് അവരുടെ ഊഴം വരെ കാത്തിരിക്കേണ്ടിവന്നു

       പിന്നീട് അവർ Freddy  കുഞ്ഞിനെ  കണ്ടിട്ട് പോയി .അപ്പോൾ എഴുതിയ കടലാസ് ആണ് നമുക്ക് നേരത്തെ കിട്ടിയത് ..
ജാസിം : അന്ന് എന്തെങ്കിലും പ്രതേകിച്ചു സംഭവിച്ചതായി ഓർക്കുന്നോ ...എന്തെങ്കിലും ?
അച്ചു : പ്രതേകിച്ച് .....സർ ഇങ്ങനെ ഞാൻ എത്രമണിക്ക് വെള്ളം കുടിച്ചു എന്നൊക്കെ ചോദിച്ചത് കൊണ്ട് പറയുകയാണ് ...അന്ന് ഒരു ചെറിയ സംഭവം ഉണ്ടായി ..പറയാനും വേണ്ടി ഉണ്ടോ എന്നൊന്നും എനിക്ക് അറിയില്ല ..എങ്കിലും ...ഞാൻ അത് പറയാം ...

 അറിയാതെ Freddy  കുഞ്ഞിന്റെ കൈ തട്ടി കണ്‍സൽട്ടിങ്ങ് റൂമിലിരുന്ന ജഗ്  താഴെ വീണു പൊട്ടി.ഞാൻ കുറച്ചു കഴിഞ്ഞാണ് അറിയുന്നത് അപ്പോഴേക്കും വെള്ളം കുറെയൊക്കെ  carpet വലിച്ചു എടുത്തിരുന്നു.

ജാസിം : നേരത്തെ കണ്ട കടലാസ്സിൽ Freddy അവർക്ക്  മരുന്ന്  കൊടുക്കാം എന്നല്ലേ എഴുതിയിരുന്നത് ..?
അച്ചു : അതേ ..അന്ന് അവർക്ക് തലവേദനക്ക് ഉള്ള മരുന്ന്  ഇവിടെന്നു കൊടുത്തിരുന്നു .അത്യാവിശ്യം മരുന്നൊക്കെ ഇവിടെ ആ റൂമിൽ സ്റ്റോക്ക്‌ ഉണ്ട് ...ഞങ്ങൾ അതിനെ മരുന്ന് മുറി എന്നാണ് പറയുന്നത് ..(അച്ചു കണ്‍സൽട്ടിംഗ്  റൂമിന് ഉള്ളിലുള്ള ചെറിയ മുറിക്കു നേരെ കൈ ചൂണ്ടി )

ജാസിം : My  ...God ...അന്ന് ..അന്ന് ആയിരിക്കും അവർ ആദ്യ ശ്രമം നടത്തിയത് ..അന്ന് ആ ജഗ് വീണു പോട്ടിയില്ലയിരുന്നെങ്കിൽ ..ഒന്നെങ്കിൽ Freddy  അല്ലെങ്കിൽ അച്ചുവേട്ടൻ മരിക്കുമായിരുന്നു .
അച്ചു : അപ്പോൾ  സർ പറയുന്നത് അവരായിരിക്കും Freddy  കുഞ്ഞിനെ വിഷം വെച്ച് കൊന്നത് ?എന്നാണോ  ?
ജാസിം : രണ്ടു തവണ മാത്രം വന്ന രോഗി .ഒന്നും മിണ്ടാനും കേൾക്കാനും കഴിയില്ല .രോഗമോ കടുത്ത തലവേദന ..പക്ഷെ.. ഡോക്ടറിനു അതിന്റെ ലക്ഷണങ്ങൾ ഒന്നും കണ്ടെത്താൻ കഴിയുന്നും ഇല്ല ...ഒരു അപകടത്തിൽ സംസാരവും കേൾവി  ശക്തിയും നഷ്ടപെടുന്നു പക്ഷെ  വേറെ ഒരു  അവയവത്തിനും യാതൊരു കേടും സംഭവിക്കുന്നില്ല..എന്ത് accident  ആണ് അങ്ങനെയുള്ളതു ? എല്ലാം കൂടി നോക്കുമ്പോൾ അവർ തന്നെ ആകാനാണ് സാധ്യത... പിന്നെ ഒരു കാര്യം ശ്രദ്ധിച്ചോ ..ആകെ കരിമ്പടവും പുതച്ചു കയ്യിൽ  gloves  കാലിൽ സോക്ക്സ് ..പിന്നെ എവിടെയും ഇല്ലാത്ത ഒരു കുളിരും .. ഒരു കാര്യം തീർച്ചയാണ് ഇത് ഒരു കൊലപാതകമാണ് അവർക്ക് ഇതിൽ എന്തോ ഒരു പങ്കുണ്ട് ..
അച്ചു : അന്ന് ഞാൻ ഭവാനിയമ്മയോട് പറഞ്ഞിരുന്നു ഞാൻ ഈ ആഴ്ച വീട്ടിൽ ഒന്ന് പോകും എന്ന് അപ്പോൾ അടുത്ത് ഈ ആനി എന്നാ സ്ത്രീ ഉണ്ടായിരുന്നു...
ജാസിം : Freddy യെ കൊണ്ട് മരുന്ന് എടുപ്പിക്കാനായി  അവർ  തലവേദന നടിച്ചു...Freddy  മരുന്ന് മുറിയിലേക്ക് പോയ തക്കം നോക്കി കയ്യിൽ  കരുതിയിരുന്ന cynade ജഗ്ഗിൽ ഇട്ടു ..Freddy യുടെ മരണം അവർ ഉറപ്പിച്ചതായിരുന്നു ..പക്ഷെ പിന്നീട് അവരുടെ പദ്ധതി നടന്നില്ല എന്ന് മനസ്സിലാക്കിയ അവർ ഒരു തവണ കൂടി ശ്രമിക്കാൻ തീരുമാനിക്കുന്നു ..പക്ഷെ ഈ തവണ Freddy മരുന്ന് കുറിച്ച് കൊടുത്തു ..അവർ നിരാശയോടെ മടങ്ങാൻ  തുടങ്ങുമ്പോഴാണ് ..മുറിക്കു പുറത്ത് ഇരിക്കുന്ന ജഗ്ഗ്  കണ്ടത് ...അച്ചുവേട്ടൻ 2 ദിവസത്തേക്ക് നാട്ടിൽ  പോകും എന്ന് കേട്ട അവർ ആ ജഗ്ഗിൽ cynade  ഇട്ടു അവരുടെ പദ്ധതി ഈ തവണ വിജയിച്ചു ..ഇതായിരിക്കാം സംഭവിച്ചത് ...

അച്ചു : എടീ ..ഭയങ്കരി ....എന്റെ പാവം Freddy  കുഞ്ഞു എന്ത് സ്നേഹത്ത്തോടെയാണ് അവളോട്‌ പെരുമാറിയത് ..

ജാസിം : അങ്ങനെ കരുതാൻ വരട്ടെ.. ഏ തായാലും ഞാൻ ഈ ആനിയമ്മയുടെ കൈപട ഒരു കൈയക്ഷരവിദഗ്തനെ കൊണ്ട് നോക്കിക്കാം ...എന്നിട്ട് നമുക്ക് തീരുമാനിക്കാം ഇവർ  ഭയങ്കരിയാണോ പാവമാണോ എന്ന് ഒക്കെ ..
ഇത്രയും പറഞ്ഞു  ജാസിം ആ കടലാസ്സുമായി station-ലേക്ക് പോയി ....
                                                                 ---------തുടരും -------
                   

BACK TO INDEX


free counters

                     

1 comment:

  1. Some Portion of story is re-written to avoid the dummy - to - dummy feel

    Suggested by One And Only Resindh

    ReplyDelete