Saturday, November 30, 2013

MASTER MINDS (7. 557777)

      ജാസിം വിളിച്ചതനുസരിച്ചു കോണ്‍സ്റ്റബിൾ സുഗുണൻ  ജാസിമിനെ കാണാൻ വന്നു .

ജാസിം : സുഗുണൻ അല്ലേ ... ? ബാക്കിയുള്ളവരൊക്കെ എവിടെ ?

സുഗുണൻ : അവരൊക്കെ സ്ഥലം മാറി പോയി സർ ..വേണമെങ്കിൽ വിളിപ്പിക്കാം ..

ജാസിം : തല്കാലം തനിക്കു പറയാനുള്ളത് കേൾക്കട്ടെ ..
സുഗുണൻ :രാത്രി 1:00 മണി കഴിഞ്ഞാണ് അപകടം ഉണ്ടായത് ..എറണാകുളത്താണ് ശരത്തിന്റെ വീട് ..ഇവിടെ അയാൾ ഒരു കമ്പനിയിൽ ജോലി നോക്കുകയായിരുന്നു second show  കഴിഞ്ഞു . മടങ്ങുകയായിരുനിരിക്കണം. അയാളുടെ പോക്കറ്റിൽ നിന്നും ഒരു സിനിമാ  ടിക്കറ്റ്‌ കിട്ടി .അവിടെ അടുത്തെങ്ങും theatre  ഇല്ല. ശരത് ഏതോ പടം കണ്ടു  മടങ്ങുകയായിരുന്നു  .അപ്പോഴാണ് വണ്ടി ഇടിച്ചത്     ഇടിയുടെ ആഗാതത്തിൽ ശരത് തെറിച്ചു വീണു അയാളുടെ അവയവങ്ങൾക്ക് കാര്യമായ പരിക്ക് ഒന്നും ഉണ്ടായിരുന്നില്ല .ഇടിച്ച വണ്ടിയിൽ തന്നെ കൊണ്ട് പോയിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നു ..രക്തം വാർന്നാണ് ആ ചെറുപ്പകാരൻ മരിച്ചത് ..അയാളുടെ കയ്യിൽ ഒരു മൊബൈൽ ഉണ്ടായിരുന്നു.അതിന്റെ സ്ക്രീനിൽ ഒരു നമ്പർ ഉണ്ടായിരുന്നു ..

കേസ് ഫയൽ നോക്കി അയാൾ പറഞ്ഞു    557777 .അത് അറിയാതെ വിരൽ അമർന്നു വന്ന ഒരു random നമ്പർ ആണ് എന്ന നിഗമനത്തിൽ ആണ് എത്തിയത് ..അതിനു  ഒരു കാരണം ഉണ്ട്
റിപീറ്റ് ചെയ്തു ആകെ 5 ഉം 7 ഉം ഒരു ഫോണ്‍ നമ്പർ അല്ല എന്ന് ഒറ്റനോട്ടത്തിൽ അറിയാം ..

പക്ഷെ  ഞാൻ വെറുതെ അയാളുടെ അച്ഛൻ ചന്ദ്രശേഗരനോട്  അതിനെ കുറിച്ച് ചോദിച്ചു ..ആ നമ്പർ അയാൾക്കും മനസ്സിലകുന്നില്ല എന്നാണ് പറഞ്ഞത് ..പിന്നെ ശരത്തിന്റെ ഒരു സുഹൃത്ത് ബിനോയ്‌ ..അയാൾക്കും അത് മനസ്സിലായില്ല .ഇയാളെ ശരത് accident  ആയി കിടക്കുമ്പോൾ പല തവണ try  ചെയ്തിരുന്നു ..
ജാസിം : ഇതിൽ കൂടുതൽ തനിക്കു ഒന്നും പറയാനില്ല ?
സുഗുണൻ  : ഇല്ല സർ സാക്ഷികൾ ഒന്നുമില്ലാതെ കാര്യമായ തെളിവുകളും ഇല്ലാതെ അർദ്ധ രാത്രി നടന്ന സംഭവമായതുകൊണ്ട് ..ഒരു റോഡ്‌ accident കേസ് ആയി close ചെയ്തു ..

ജാസിം : എന്നാൽ ആ ഫയൽ അവിടെ വെച്ചിട്ട് തനിക്കു പോകാം

ജാസിം കേസ് ഫയൽ നോക്കി ..ശരത്തിന്റെ വീടിന്റെ address കണ്ടു  അത് ഒരു  എറണാകുളത്ത് ഉള്ള വീടിന്റെ അഡ്രസ്‌ ആയിരുന്നു ..ജാസിം പെട്ടെന്ന് തന്നെ സാംസനെ വിളിച്ചു  പറഞ്ഞു ആളെ കുറിച്ച് ചില സൂചനകൾ കിട്ടിയിട്ടുണ്ട് കൂടുതൽ അറിയാനായി ..ഞാൻ എറണാകുളത്തേക്ക് പോകുകയാണ് ...

ജാസിം എറണാകുളത്തേക്ക് പുറപ്പെട്ടു ..അവിടെയെത്തി നേരെ പോയത് ശരത്തിന്റെ വീട്ടിലേക്കാണ് ആ വീട് പൂട്ടി കിടക്കുകയായിരുന്നു ..അടുത്തുള്ള വീട്ടിലെ ഒരു ചെറുപ്പകാരനെ കണ്ടു  .

ജാസിം  : ഇവിടെ ആരും ഇല്ലേ ?

ചെറുപ്പകാരൻ : അങ്കിൾ എന്തോ ആവിശ്യത്തിന് ഒരു സ്ഥലം വരെ പോയതാണ് ...മൂന്നുന്നാലു മാസമായി ...

ജാസിം : താൻ ?

ചെറുപ്പകാരൻ : ഞാൻ ബിനോയ്‌ ..ഇവിടെ ഉണ്ടായിരുന്ന ശരത്തും ഞാനും ഒരുമിച്ചു കളിച്ചു വളർന്നതാണ് ..

ജാസിം :   ബിനോയ്‌.. ഞാൻ പോലീസിൽ നിന്നാണ് ..ഒരു കേസിന്റെ ആവിഷ്യവുമയി വന്നതാണ്‌ ..ആദ്യം എനിക്ക് ഈ വീട് ഒന്ന് തുറക്കണം ..അതിനു ശേഷം നമുക്ക് ഒന്ന് സംസാരിക്കണം

ബിനോയ്‌ : ശരത്തിന്റെ accident ..അതിനെ കുറിച്ച് അന്വേഷിക്കാനാണോ ?
എന്തെങ്കിലും തെളിവ് കിട്ടിയോ സർ ?

ജാസിം : അതും ഈ കേസിന്റെ ഭാഗമാണ് ...തന്നെയാണ് അന്ന് ശരത് അവസാനമായി try  ചെയ്തത് ..അത് തനിക്കറിയാമോ?

ബിനോയ്‌ : അറിയാം ..സർ അന്ന് കേസ് അന്വേഷിച്ചിരുന്ന സർ പറഞ്ഞിരുന്നു ..അവനു ഞാൻ മാത്രമേ സുഹൃത്തായി ഉള്ളു. അവന്റെ അച്ഛന്റെ കയ്യിലാണെങ്കിൽ മൊബൈൽ ഒന്നും ഇല്ല ..ഞാനും ശരത്തും അങ്കിളിനോട് എത്ര തവണ പറഞ്ഞതാണെന്നോ .. ഇത് ഒന്നും എനിക്ക് ശെരിയാവില്ല എന്നാണ് അങ്കിൾ  പറയുന്നതു ...അന്ന് ഞാൻ  മൊബൈൽ വേറെ ഒരു റൂമിൽ ആയിരുന്നു  ചാർജ് ചെയ്യാൻ വെച്ചിരുന്നത് ..കൂടാതെ പാതിരാത്രിയല്ലേ സർ ഞാൻ നല്ല ഉറക്കമായിരുന്നു ..അതുകൊണ്ടാണ് ...സർ...

ജാസിം : താൻ  ഇനി  അഥവാ ഫോണ്‍ എടുത്താലും അയാളെ രക്ഷിക്കാൻ ഒന്നും കഴിയില്ലായിരുന്നു ..തിരുവനന്തപുരത്ത് കിടക്കുന്ന അയാളെ എറണാകുളത്ത് കിടക്കുന്ന താൻ എങ്ങനെ  സഹായിക്കാനാണ് .അതും .ആ പാതിരാത്രിയിൽ അത് കൊണ്ട് താൻ ഇനി അത് ഓർത്ത് ഓർത്ത് വിഷമിക്കേണ്ട ......ഏതായാലും താൻ എന്റെ കൂടെ വാ ...

എന്നിട്ട് ജാസിം താഴ് തല്ലി തകർത്തു ശരത്തിന്റെ വീട്ടിൽ കയറി ..അവിടെ ഒരു ഫാമിലി ഫോട്ടോ കാണിച്ചിട്ട് ബിനോയ്‌ പറഞ്ഞു സർ ഇതാണ് ശരത് ....ഇത് അവന്റെ അച്ഛൻ ചന്ദ്രശേഗരനും അമ്മ സാവിത്രിയും ..

ജാസിം : സാവിത്രി ..അവർ എവിടെ ?

ബിനോയ്‌ : സാവിത്രിയമ്മയാണ് ആദ്യം മരിച്ചത് ...അത് അങ്കിളിനും ശരത്തിനും താങ്ങവുന്നതിനു അപ്പുറമായിരുന്നു ...അതും ഒരു accident ആയിരുന്നു ..operation  വേണം എന്ന് ഡോക്ടർ പറഞ്ഞു ..പക്ഷെ അതിനുള്ള പണമൊന്നും അവരുടെ കയ്യിൽ ഇല്ലായിരുന്നു
പണമില്ലാത്തതുകൊണ്ട് operation നടന്നില്ല ...അതുകൊണ്ട് അവർ മരിച്ചു..ജനങ്ങൾ ഒക്കെ ചേർന്ന് വല്ല്യ സമരമൊക്കെ നടന്നിരുന്നു ..സർ പത്രത്തിൽ വായിച്ചു കാണും ..രണ്ടു വർഷം മുന്പാണ് സർ മറന്നു കാണും

ജാസിം : ഞാൻ ഓർക്കുന്നില്ല...പിന്നെ ശരത്തിന് വേറെ സുഹൃത്തുക്കൾ ആരും ഇല്ലേ ?

ബിനോയ്‌ : അവന്റെ കാര്യം കുട്ടികാലം മുതലേ  വലിയ കഷ്ട്ടമായിരുന്നു ..സാറെ ആരും അവരുടെ കുട്ടി ശരത്തിനൊപ്പം കളിക്കുന്നത് ഇവിടെയുള്ള മുതിർന്നവർക്കു ഇഷ്ടമായിരുന്നില്ല .

ജാസിം : അത് എന്താ ..അങ്ങനെ ?

ബിനോയ്‌ : പണ്ട് ചന്ദ്രശേഖരൻ അങ്കിൾ ഒരു വലിയ കള്ളനും പോക്കറ്റ് അടികാരനും ഒക്കെയായിരുന്നു ...പിന്നീട് സവിത്രിയമ്മയെ സ്നേഹിച്ചു വിവാഹം ചെയ്ത ശേഷം അദ്ദേഹം ഒരിക്കലും പിന്നെ വേറെ ഒരു കള്ളത്തരത്തിനും പോയിട്ടില്ല അന്തസ്സായി ജോലിചെയ്താണ് ജീവിച്ചത് ..പക്ഷെ ആളുകളുടെ മനസ്സിൽ അന്നും അയാൾ ആ പഴയ കള്ളൻ തന്നെ ആയിരുന്നു ..

ജാസിം : ശെരി ബിനോയ്‌ ചിലപ്പോൾ തിരുവനന്തപുരം വരെ ഒന്ന് വരേണ്ടി വരും ...ഈ ഫാമിലി ഫോട്ടോ ഞാൻ എടുക്കുന്നു ..ജാസിം ശരത്തിന്റെ വീട് വിശദമായി ഒന്ന് തിരഞ്ഞതിനു ശേഷം എറണാകുളത്ത് ചില അന്വേഷണങ്ങൾ ഒക്കെ കഴിഞ്ഞു  തിരുവനന്തപുരത്തേക്ക്  മടങ്ങി ....

പോകുന്ന വഴിക്ക് തന്നെ സംസനെ വിളിച്ചു പറഞ്ഞു......

 എല്ലാം എനിക്ക് മനസ്സിലായി...കൊലപാതകി  എന്ന് സംശയിക്കുന്ന ആളുടെ ഫോട്ടോയും കിട്ടിയിട്ടുണ്ട് ഇനി അയാളെ കണ്ടു പിടിക്കാൻ വലിയ ബുദ്ധിമുട്ട് ഉണ്ടാകില്ല  എല്ലാം ഒന്ന് കൂടി ഉറപ്പിക്കാൻ . Freddy യുടെ വീട്ടിൽ നിന്നിരുന്ന അച്ചുവേട്ടനെയും വിശ്വംബരൻ മുതലാളിയുടെ വീട്ടിലെ ആ വേലക്കാരനെയും പിന്നെ അലക്സാണ്ടറിന്റെ ഭാര്യയെയും മകളെയും വിളിപ്പിക്കണം ..എല്ലാം ഞാൻ വിശദമായി വന്നിട്ട് പറയാം ...


ജാസിം തിരികെ തിരുവനന്തപുരത്ത് എത്തി ...പറഞ്ഞത് പോലെ അച്യുതാനന്ദനും കേശവനും മോളിയും അലീനയും  വന്നിരുന്നു ..അവർ ആ ഫോട്ടോയിൽ കാണുന്ന ആളെ തിരിച്ചറിഞ്ഞു  ഇയാൾ തന്നെയാണ് അന്ന് വന്നു അന്വേഷിച്ചത് എന്ന് കേശവനും ...അയാളുടെ മുഖത്തിനു ആനി എന്നാ സ്ത്രീയുടെ മുഖവുമായി നല്ല സാദൃശ്യം തോനുന്നു എന്ന് അച്ചുതനും പറഞ്ഞു

ജാസിം സാംസനോട് ....സർ ഇപ്പോൾ എല്ലാം എനിക്ക് വ്യക്തമായി ...ഞാൻ എല്ലാം വിശദമായി പറയാം ...
                                    ---------------------------------തുടരും ---------------------------------------

BACK TO INDEX

  free counters 

No comments:

Post a Comment