Thursday, December 19, 2013

AN UNUSUAL CASE (4. BLACK SHEEP)


ആഴ്ചകൾ കടന്നുപോയി..... ജാക്കി ഉറക്കമുണർന്നിട്ടില്ല ...രാത്രി ഒരു പാട് വൈകിയാണ് എത്തിയത് ...പെട്ടെന്ന് ജാക്കിയുടെ മൊബൈൽ റിംഗ് ചെയ്തു . ജാക്കി മൊബൈൽ നോക്കി ...പരിചയമില്ലാത്ത ഒരു നമ്പർ .....

ജാക്കി : ഹലോ ..?
അജ്ഞാതൻ   : ഹലോ ...

പരിചയമുള്ള ശബ്ദം ..പക്ഷെ ജാക്കിക്ക്  ആരാണെന്നു മനസ്സിലാകുന്നില്ല ...

അജ്ഞാതൻ     : ബുദ്ധിമാനാണ് നിങ്ങൾ ....ആരും ഒന്നും അറിയില്ല  എന്ന് കരുതിയല്ലേ  ?

ജാക്കി  : (വളരെയധികം  അത്ഭുതത്തോടെ....)

ആരാണ് നിങ്ങൾ ? എന്ത് വേണം ?

അജ്ഞാതൻ   : എന്താ എന്നെ മനസ്സിലായില്ലേ  ?

ജാക്കി : ഇല്ല ..

അജ്ഞാതൻ  :  ന്നന്നായി ..എന്നാൽ ഇനി മനസ്സിലാക്കണ്ടാ ...

അജ്ഞാതൻ   ഫോണ്‍ കട്ട്‌ ചെയ്തു ..

ജാക്കി വല്ലാതെ വിയർക്കാൻ തുടങ്ങി ...എഴുന്നേറ്റ് ചെന്ന് വെള്ളം കുടിച്ചു ..അപ്പോഴേക്കും  വീണ്ടും  ഫോണ്‍ റിംഗ് ചെയ്തു ...തെല്ല് ഭയത്തോടെ ജാക്കി ഫോണിൽ നോക്കി ...ഭാഗ്യം അത് ജോർജിൻറെ നമ്പറാണ് .  ജാക്കി ഫോണ്‍ എടുത്തു ...

ജോർജ് : നമ്മുടെ ചാൾസ് കൊല്ലപെട്ടു ...വീട്ടിൽ വെച്ചാണ്  മരിച്ചത് ..ഞാനിപ്പോൾ സംഭാവസ്ഥലത്താണ്....പെട്ടെന്ന് ഞാനൊന്നു തിരഞ്ഞു നോക്കി പക്ഷേ ..ഒന്നും കണ്ടെത്താൻ ആയില്ല ..

ജാക്കി : നീ ന്നന്നായി ഒന്ന് കൂടി തിരഞ്ഞു നോക്ക് ..എന്തെങ്കിലും തുമ്പ് കിട്ടാതിരിക്കില്ല ...ഞാൻ ഉടനെയെത്താം ..

ജോർജ് : ഓക്കേ ..

ജോർജ് ഫോണ്‍ കട്ട്‌ ചെയ്തു ..

ജാക്കി വേഗം യൂണിഫോം ഇട്ട് ചാൾസിന്റെ വീട്ടിലെത്തി . ജാക്കി വിശദമായി തിരച്ചിൽ നടത്തി .അവിടെ സോഫയുടെ ഇടയിൽ നിന്നും  "β" ചിഹ്നമുള്ള മോതിരം കിട്ടി ..അപ്പോഴും ജാക്കിയുടെ മനസ്സിൽ ഫോണിൽ വിളിച്ച ആ പരിചയമുള്ള ശബ്ദം ആരുടെയാണ് എന്നുള്ള അന്വേഷണമായിരുന്നു ..അതേ സമയം ജോർജ് ..   "β" യെ കുറിച്ച് ഓർത്തു ....കഴിഞ്ഞ മൂന്ന് മാസങ്ങളിലായി നടന്ന മരണവുമായി   "β" യ്ക്ക് എന്തോ ബന്ധമുണ്ട് ....

  പെട്ടെന്നാണ് ജാക്കി ഓർത്തത് suspend ആയിട്ടും ജോർജ് എന്തിനാണ് ഇവിടെ വന്നത് ...

അത് ചോദിക്കാനായി തിരിഞ്ഞപ്പോൾ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു പോകുന്ന ജോർജിനെയാണ്‌ ജാക്കി കണ്ടത്. അപ്പോഴാണ്‌ ചാൾസിന്റെ റൂമിലുള്ള ഒരു ഭംഗിയുള്ള ഒരു ചിത്രം ജാക്കിന്റെ കണ്ണിൽ പെട്ടത് ചിത്രം കണ്ടതോടെ ഒരു ചെകുത്താന്റെ പുഞ്ചിരിയോടെ ജാക്കി നടന്നിറങ്ങി .അയാൾ നേരെ ചെന്നത് ജോണിന്റെ വീട്ടിലേക്കാണ് .ജോണിനെ ഒറ്റയടിക്ക് വീഴ്ത്തി വണ്ടിയിലിട്ടു ദൂരെ ഒരു ബംഗ്ലാവിലേക്ക് കൊണ്ടുപോയി ..അവിടെ അയാളെ കെട്ടിയിട്ടു ..അവിടെയുള്ള ജോലിക്കാരനോട് പറഞ്ഞു ...

" ഇയാൾ ഭ്രാന്തനാണ് ...പലതും പറയും ഒന്നും കാര്യമാക്കേണ്ട... പക്ഷേ ..സമയത്ത് ഭക്ഷണം കൊടുത്തേക്കണം "

ജാക്കി അവിടെ നിന്നും ഇറങ്ങി ..

ജാക്കി പിന്നീടുള്ള ദിവസങ്ങളിൽ വളരെ അസ്വസ്ഥനായി കാണപെട്ടു അയാൾ സാദാസമയവും കംപ്യൂട്ടറിന് മുന്നിൽ ചിലവഴിച്ചു .... അതേ സമയം ജാക്കിന്റെ പ്രവർത്തനങ്ങളിൽ സംശയം തോന്നിയ ജോർജ് ജാക്കി ഇല്ലാത്ത ഒരു സമയത്ത് ജാക്കിയുടെ വീട്ടിൽ കയറി തിരച്ചിൽ നടത്തി വളരെയധികം അത്ഭുതമുളവാക്കുന്ന കാര്യങ്ങളാണ് ആ അന്വേഷണത്തിൽ നിന്നും ജോർജിന് മനസ്സിലായത്‌ . വീട്ടിലെ ഒരു ചിത്രത്തിൽ ജാക്കി നോക്കി നില്ക്കുന്നത് ജോർജ് കണ്ടിട്ടുണ്ട് . ജോർജ് ആ ചിത്രം സൂക്ഷ്മമായി നിരീക്ഷിച്ചു ..
ഒടുവിൽ അതിൽ ഒരു സ്വിച്ച് ഒളിഞ്ഞിരിക്കുന്നത് ജോർജ് കണ്ടെത്തി വളരെ കൗതുകത്തോടെ ജോർജ് ആ സ്വിച്ചിൽ press ചെയ്തതും ....അതാ ..അപ്പുറത്തെ ചിത്രം ഒരു ലോക്കറിന്റെ ഡോർ പോലെ തുറന്നുവന്നു ..അതിൽ കണ്ട കാഴ്ച ജോർജിനെ ഞെട്ടിക്കുന്നതായിരുന്നു .....

            എന്തായിരുന്നു അതിൽ     ?

             ---------------------------------------തുടരും -----------------------------------------


                                                     BACK TO INDEX
free counters


No comments:

Post a Comment