Friday, December 20, 2013

AN UNUSUAL CASE (5. THE TURNING POINT)

അതേ ആ ലോക്കറിൽ എന്തായിരുന്നു .... "β"  ചിഹ്നത്തോടുകൂടിയ ഒരു മോതിരം ...!
ഒരു ഓവർകോട്ട
നീളമുള്ള ഒരു കത്തി
രണ്ടു തോക്കുകൾ
രണ്ടു കൈയുറകൾ

 ജോർജ് ഒരു ഞെട്ടലോടെ ആ സത്യം തിരിച്ചറിഞ്ഞു ...അതേ ..ജാക്കി ..ജാക്കിയാണ് എല്ലാം....എല്ലാം ... ചെയ്തത് ...പക്ഷെ ..എന്തിനു ? എന്തിനു അച്ചായാൻ അത് ചെയ്തു അവന്റെ മനസ്സിലൂടെ ഓരോ കാര്യവും കടന്നുപോയി ..

 *   ആദ്യത്തെ കൊല നടന്നപ്പോൾ  "β" ചിഹ്നമുള്ള ആ ലോക്കറ്റ് കണ്ടെത്തിയത് ജാക്കിയാണ് ...

* അഗസ്റ്റിന്റെ സുഹൃത്ത് ആണ് ജാക്കി

* ബാബുവിന്റെ ശരീരത്തിലെ പാടുകൾ കണ്ടെത്തിയത് ജാക്കിയാണ്

* ചാൾസിന്റെ വീട്ടില് നിന്നും അടയാളങ്ങൾ കണ്ടെത്തിയതും ജാക്കിയാണ്

    ഇതെല്ലം കൂടി കൂട്ടി വായിക്കുമ്പോൾ ജോർജിന്റെ മനസ്സിൽ ഒരേയൊരു സംശയം മാത്രം ...അച്ചായാൻ എന്തിനു ഇതെല്ലം ചെയ്തു ..അതോ അച്ചായനെ കുടുക്കാൻ ആരെങ്കിലും ..... എന്തൊക്കെയോ ബന്ധം ഈ കൊലപാതകങ്ങൾ തമ്മിൽ ഉള്ളതുപോലെ .....  "β" .............എന്താണ് ഈ "β" ചിഹ്നവും ഇവരുമായുള്ള ബന്ധം ...പെട്ടെന്ന് ജാക്കിയുടെ വീട്ടിലെ ഫോണ്‍ റിംഗ് ചെയ്തു .. ജാക്കിക്ക് ഉള്ള ഫോണ്‍ ജോർജ് ശബ്ദം മാറ്റി അറ്റൻഡ് ചെയ്തു ....
ജോർജ് : ഹലോ ..
മറുതലക്കൽ : ആ ഭ്രാന്തന ഭയങ്കര ബഹളം ..."എന്നെ ചതിച്ചു " എന്നൊക്കെ പറയുന്നു ..
ജോർജ് : ശെരി ഞാൻ വരാം ...

വേലക്കാരൻ : ആരാ ! ..ജാക്കി സാറ് തന്നെയാണോ  ?

ജോർജ് : അതേ ജാക്കിയാണ് ...
വേലക്കാരൻ : പക്ഷെ ...ശബ്ദം ..??
ജോർജ് : എനിക്ക് ജലദോഷമാണെടോ..അതാണ്‌ ..
വേലക്കാരൻ : ശെരി വേഗം വരണേ..സാറേ ..
ജോർജ് : ആ വരാം...

ജോർജിന് എല്ലാം വ്യക്തമാകുന്നു...അതേ..എല്ലാം ചെയ്തത് ജാക്കിയാണ് ...

ജോർജ് വീണ്ടും ഒരിക്കൽക്കൂടി ഓരോ കൊലയുടെയും ഓരോ ചെരിയകാര്യവും വിശദമായി പരിശോദിച്ചു .....

 Kill 1 : A        Augustin    Artist
KIll 2 :  B        Babu         Babu & Babu  Company
Kill 3 :  C        Charles    Cashier (BANK)

.... അപ്പോൾ അടുത്തത് ? ....


Kill 4 : D       D _______       D ________ ????
who ?

അത് മാത്രമല്ല Date തമ്മിലും  ബന്ധമുണ്ട്....

     Augustin    ----   ജനുവരി 28
     Babu         -----  ഫെബ്രുവരി 27
    Charles    -----    മാർച്ച്‌ 26
    D ____    -----    ഏപ്രിൽ 25

പെട്ടെന്ന് ജോർജ് കലണ്ടാരിലേക്ക് നോക്കി ..ഇന്നാണ് ഏപ്രിൽ 25 ! അടുത്തകൊല നടക്കേണ്ട ദിവസം ....!!!

പെട്ടെന്ന് മൊബൈൽ റിംഗ് ചെയ്തു....

 അത് സ്റ്റേഷനിൽ നിന്നുമുള്ള കാൾ ആയിരുന്നു

കോണ്‍സ്റ്റബിൾ : സർ ... സർ ...

ജോർജ് : എന്താടോ ..എന്താണ് ?

കോണ്‍സ്റ്റബിൾ : നമ്മുടെ DGP ..... ഡേവിഡ്‌ സർ ..

ജോർജ് : എന്താണ് ഡേവിഡ്‌ സാറിനു എന്ത് സംഭവിച്ചു ? വേഗം പറഞ്ഞു തുലയ്ക്ക് ...

കോണ്‍സ്റ്റബിൾ : അദ്ദേഹം ...അദേഹത്തെ ആരോ കൊന്നു സർ ...

ജോർജ്: ഓ മൈ ഗോഡ് .... എപ്പോൾ ?

കോണ്‍സ്റ്റബിൾ : ഒരു മണിക്കൂറായികാണും ... ഒരു  "β"  ചിഹ്നമുള്ള മോതിരവും കിട്ടി ...

ജോർജ് : ഒന്നും മിണ്ടാതെ ഫോണ്‍ കട്ട്‌ ചെയ്തു ...

അപ്പോൾ ജോർജ് വിട്ടുപൂയ ഭാഗം പൂരിപ്പിച്ചു ..

Kill 4 : D    David    DGP   ഏപ്രിൽ 25

    ജോർജ് മനസ്സിലുറപ്പിച്ചു ...ഇനിയും ജാക്കിയെ ഇത് തുടരാൻ അനുവദിക്കരുത്....എന്തൊക്കെയോ ..മനസ്സിലുറപ്പിച്ചു ....ജോർജ്  തിരിഞ്ഞു ... അപ്പോൾ ആണ് അത് ജോർജിൻറെകണ്ണിൽ പെട്ടത്..

     എന്താണ് ജോർജ് കണ്ടത് .....
     എന്തിനാണ് ജാക്കി അവരെയെല്ലാം കൊന്നത് ?
-------------------------------------തുടരും ---------------------------------------  


                                               BACK TO INDEX
free counters


No comments:

Post a Comment