Saturday, December 31, 2016

THE GUEST (12. CONSPIRACY)

ഏതാനും മാസങ്ങൾ കടന്നു പോയി..ആ നാട് ഒരു ഇലെക്ഷന് ഉള്ള തെയ്യാറെടുപ്പിലായിരുന്നു..

ഒരു ദിവസം ആദിയുടെ അടുത്തേക്ക് ദിവാകരൻ  ഒരു ആളെ കൂട്ടിക്കൊണ്ട് വന്നു..

ദിവാകരൻ : ഇതാരാണെന്ന് അറിയാമോ ?

ആദി : അയാളെ സൂക്ഷിച്ചു നോക്കി..ഞാൻ എവിടെയോ കണ്ടതായി ഓർക്കുന്നു..പക്ഷെ എവിടെയാണെന്ന് ഓർമ്മ വരുന്നില്ല

ദിവാകരൻ : ഇല്ല മോനേ മോൻ കണ്ടു കാണാൻ വഴിയില്ല..അത് ഞാൻ വെറുതെ ചോദിച്ചതാ ..ഇതാണ് ശ്രീധരൻ മാഷ്‌..ഇദ്ദേഹം ആയകാലത്ത് ഈ നാടിനു വേണ്ടി ഒരു പാട് നല്ല കാര്യങ്ങൾ ചെയ്ത ആളാണ്‌..പിന്നീട് ചില ദുഷ്ടൻമാർ ഇദ്ദേഹത്തെ ഇവിടെ നിന്നും സ്ഥലം മാറ്റി കളഞ്ഞു.. ചില മഹാന്മാരുടെ  പല അഴിമതി കഥകളും ഇദ്ദേഹം...പുറത്ത് കൊണ്ട് വരും...എന്ന്  അവർ ഭയന്നു

ശ്രീധരൻ : ഏയ്..അങ്ങനെ ഒന്നും ഇല്ലടോ..
 എന്നിട്ട് ദിവാകരനോടായി ശ്രീധരൻ പറഞ്ഞു  ..ടോ നമ്മൾ വന്ന കാര്യം പറ

ദിവാകരൻ : മോനേ ആദി..ഈ തവണ ശ്രീധരൻ മാഷ്‌ ആണ് നമ്മുടെ സ്ഥാനാർഥി..മോൻ ഒപ്പം ഉണ്ടാകണം..പറയുമ്പോൾ എല്ലാം പറയണമെല്ലോ..ഈ ശ്രീധരൻ മാഷിനെ ഞങ്ങൾക്ക് എല്ലാവർക്കും ഒരു പാട് ഇഷ്ടമാണ്....ഇങ്ങേരു ഇലക്ഷന് നിക്കുന്നു എന്ന് കേട്ടാൽ പിന്നെ ബുദ്ധിയും ബോധവും ഉള്ള  ഒരുത്തനും ഇലക്ഷന് നിക്കില്ല...നിക്കാൻ ധൈര്യപെടില്ല ...നിന്നാൽ പിന്നെ അവനു കെട്ടിവെച്ച കാശ് പോലും കിട്ടത്തില്ല അത് അവന്മാർക്ക് അറിയാം..

ശ്രീധരൻ : ഒന്ന് പോടോ..ഇയാൾ വെറുതെ പറയുന്നതാണ്..ആദിക്ക് ഈ നാട്ടിൽ അത്യാവിശ്യം സ്വാധീനം ഉണ്ടെന്നു ഞാൻ അറിഞ്ഞു..ആദി അപ്പോൾ എന്‍റെ കൂടെ ഉണ്ടാകണം..അത് ഒന്ന് പറയാനാണ് ഞാൻ വന്നത്

ആദി : തീർച്ചയായും..

ശ്രീ ധരൻ മാഷ്‌ പോയ ശേഷം ആദി ആലോചിച്ചു....അദ്ദേഹത്തെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടെല്ലോ...എത്ര ആലോചിച്ചിട്ടും ആദിക്ക് ഓർത്തെടുക്കാൻ കഴിഞ്ഞില്ല..

ഇലക്ഷൻ പ്രചരണം കൊടുമ്പിരി കൊണ്ടു  .ആകെ രണ്ടു സ്ഥാനാർഥികൾ മാത്രമേയുള്ളൂ..ശ്രീധരൻ മാഷും..വിമൽ പിഷാരടി എന്ന ഒരു മുതലാളിയും..വിമൽ ഓരോ വോട്ടർക്കും കാശും മദ്യവും കൊടുത്തു വോട്ടു പിടിക്കാൻ ശ്രമിച്ചു..

ഒരു ദിവസം ഇലക്ഷൻ പ്രചാരണ പരിപാടി കഴിഞ്ഞു വീട്ടിലേക്കു പോകുകയായിരുന്ന ആദി ഒരു junction -ൽ എത്തി ...തന്റെ ലോകത്തിൽ statue junction എന്നറിയപെടുന്ന സ്ഥലം തന്നെയാണ് അത് പക്ഷെ ..ഇപ്പോൾ ഇവിടെ ഈ junction -ൽ statue ഇല്ല അത് കൊണ്ടു തന്നെ ആ junction അറിയപെടുന്നത് വേറെ ഒരു പേരിൽ ആണ്   "റബർ ഫാക്ടറി junction" എന്ന് . അതിനടുത്ത് എവിടെയോ പണ്ട് ഒരു റബർ ഫാക്ടറി ഉണ്ടായിരുന്നതാണ് ആ പേര് വരാൻ കാരണം എന്ന് ദിവാകരാൻ പറഞ്ഞത് ആദി ഓർത്തു .. ആ junction -ൽ ഒരു സ്ഥലത്ത് ശ്രീ ധരന്റെ പടം ഉള്ള പോസ്റ്റർ ആദി കണ്ടു അപ്പോൾ പെട്ടെന്ന് ആദിക്ക് ഓർമ്മ വന്നത് തന്റെ ലോകത്തിൽ statue junction -ൽ സ്ഥാപിച്ചിരിക്കുന്ന പ്രതിമയുടെ മുഖം ആണ് ...ഇപ്പോൾ ആദിക്ക് മനസ്സിലായി താൻ ഇതിനു മുൻപ് എവിടെയാണ് ശ്രീധരൻ മാഷിനെ കണ്ടതെന്ന്  .ആ പ്രതിമയുടെ താഴെയുള്ള പേര് ശ്രീധരൻ എന്ന് തന്നെയായിരുന്നു ..അദ്ദേഹത്തിന്റെ ജനനവും മരണവും വ്യക്തമായി രേഘപെടുത്തിയിട്ടുണ്ടായിരുന്നു അവിടെ ...എന്നത് ആദി ഒരു നടുക്കത്തോടെയാണ് ഓർത്തത്‌.... ..അതേ ആ പ്രതിമ ശ്രീ ധരൻ മാഷിന്റെയായിരുന്നു..ഒരു രക്തസാക്ഷി മണ്ഡപം..അതിലെ ഡേറ്റ് ആദി ഓർത്തെടുക്കാൻ ശ്രമിച്ചു..പെട്ടെന്ന് ആണ് ആദിക്ക് ഓർമ വന്നത് പണ്ട് തന്റെ ലോകത്തിൽ വെച്ചു ദിവാകരൻ ചേട്ടൻ പറയാൻ ശ്രമിച്ചത് "ഒരു തിരഞ്ഞെടുപ്പ് കാലത്ത് "..എന്തായിരിക്കും അന്ന് ദിവാകരൻ പറയാൻ ശ്രമിച്ചത് ..എന്ന്  ഊഹിക്കാൻ ശ്രമിച്ചു ...
അതിനോടൊപ്പം തന്നെ പണ്ട് ഏതോ ഒരു ഒഴിഞ്ഞ റബർ ഫാക്ടറിയുടെ സമീപത്തു വെച്ച്   ഏതോ ഒരു നേതാവിനെ വെട്ടികൊന്ന സംഭവവും ആരോ പറഞ്ഞു കേട്ടതായി ആതി ഓർത്തു


അതേ സമയം ശ്രീ ധരന്റെ എതിർ സ്ഥാനാർഥിയായ വിമൽ ചില കൂട്ടുകാരുമായി  ചില പദ്ധതികൾ തയ്യാറാക്കുകയായിരുന്നു..

വിമൽ : നമ്മൾ ഈ കാശ് കൊടുത്ത് കുറെ ആളുകളെ നമ്മുടെ വശത്താക്കിയെങ്കിലും
അതിനൊന്നും വഴങ്ങാത്ത ചില തെണ്ടി പരിഷകൾ ഉണ്ട്.അവന്മാര് ശ്രീധരനെ വോട്ട് ചെയ്യൂ..

ശിങ്കിടി 1 : അത് മാത്രമല്ല നമ്മുടെ കൈയ്യിൽ നിന്നും കള്ളും മോന്തി കാശും വാങ്ങി....ശ്രീധരന് വോട്ട് ചെയ്യാൻ നടക്കുന്ന ചില എമ്പോക്കികൾ  ഉണ്ട്..

വിമൽ : അറിയാമെടോ..എനിക്ക് എല്ലാവന്മാരെയും അറിയാം..ആ ശ്രീധരൻ ജീവിചിരിക്കുന്നിടത്തോളം ഞാൻ ഈ election ജയിക്കില്ല...പക്ഷെ അയാൾ ഉള്ളത് കൊണ്ട് മാത്രമാണ്.. വേറെ ഒരുത്തനും മത്സരിക്കാത്തത്..അത് കൊണ്ട് nomination കൊടുക്കാനുള്ള അവസാന നാൾ വരെ ശ്രീ ധരൻ ജീവിക്കണം അത് നമ്മുടെ കൂടി ആവിശ്യമാണ്..അത് കഴിഞ്ഞാൽ പിന്നെ..അയാളെ നമുക്ക് അങ്ങ് തട്ടികളയാം..ഈ ഇലക്ഷൻ ജയിക്കാൻ ഞാൻ കോടികൾ ആണ് ചിലവരിച്ചത്..ഇനി അതിനു വേണ്ടി ഒരു കുരുതി കൂടി വേണമെങ്കിൽ അതിനും എനിക്ക് മടിയില്ല

ശിങ്കിടി 2: അങ്ങനെയാണെങ്കിൽ ഒന്നല്ല രണ്ടു കുരുതി വേണ്ടിവരും....

എല്ലാവരും അത്ഭുതത്തോടെ അവനെ നോക്കി..

ശിങ്കിടി 3: ആ പയ്യനില്ലേ ആ പെട്ടികടക്കാരന്റെ വീട്ടിൽ താമസിക്കുന്ന ആദി..അവൻ ചില്ലറ കാരനല്ല ..അവൻ ശ്രീധരന്റെ വലം കൈ ആണ് കൂടാതെ ആ ചെറുക്കന് അപകടങ്ങൾ മുൻകൂട്ടി കാണാൻ ഉള്ള കഴിവുണ്ടെന്ന് കേട്ടിട്ടുണ്ട്..അത് കൊണ്ട് അവനെ എത്രയും പെട്ടെന്ന് തട്ടണം...

വിമൽ അത്ഭുതത്തോടെയും അഭിമാനത്തോടെയും അയാളെ നോക്കി മറ്റുള്ളവരോടായി പറഞ്ഞു...

കണ്ടില്ലേ..ടാ..കണ്ടു പഠിക്കെടാ..ഇവനെ..

അവർ ആദിയെ വധിക്കാൻ ഉള്ള തക്കം നോക്കിയിരുന്നു..

കുറച്ചു നാളുകൾക്കു ശേഷം ഒരു ശിങ്കിടിവന്നു വിമലിനോട് പറഞ്ഞു

സാറേ..ഇന്ന് രാത്രി പറ്റിയ അവസരം ആണ് ...ഇതിലും നല്ല ഒരു അവസരം ഇനി നമുക്ക് കിട്ടാനില്ല  ..ആ ദിവാകരനും കുടുംബവും ഇന്ന് ഏതോ ഒരു ബന്ധു വീട്ടിൽ കല്യാണത്തിനു പോകുകയാണ്..ഇന്ന് രാത്രി ആ ആദി തനിച്ചായിരിക്കും....ഈ അവസരം നമ്മൾ പാഴാക്കരുത്..


വിമൽ : എങ്കിൽ ഇന്ന് തന്നെ അവന്‍റെ അന്ത്യം ശവംപോലും ആരും കാണരുത്..അവൻ ഒരു സുപ്രഭാതത്തിൽ എവിടെ നിന്നോ വന്നതല്ലേ..അത് പോലെ പോയി..എന്ന് ആൾക്കാരെ വിശ്വസിപ്പിക്കാൻ കഴിഞ്ഞാൽ നമ്മൾ രക്ഷപെട്ടു ...


അന്ന് രാത്രി അവർ ഒട്ടും വൈകിയില്ല..15 അംഗ സംഘം വടിവാളും മറ്റു മാരക ആയുധങ്ങളുമായി ദിവാകരന്റെ വീട് വളഞ്ഞു..വീടിന്റെ മുൻ വാതിലിനും പിൻവാതിലിനും അടുത്ത് കുറച്ചു പേർ നിന്നു..പിന്നീട് മൂന്നു നാല് ആളുകൾ മുൻവാതിൽ ചവിട്ടി തുറന്നു അകത്തു കയറി..എല്ലാ മുറികളും..അവർ പരിശോധിച്ചു..പക്ഷെ അവിടെ ആരും ഉണ്ടായിരുനില്ല...പിന്നീട് ആദിയെ പിന്നെ ആ നാട്ടിൽ ആരും തന്നെ കണ്ടിട്ടില്ല..

ഏതായാലും കുറച്ചു നാളുകൾ കഴിഞ്ഞിട്ടും ആദിയെ പറ്റി യാതൊരു വിവരവും ഇല്ലാതായപ്പോൾ വിമൽ പിഷാരടിയും കൂട്ടരും അവരുടെ പദ്ധതിയുമായി മുന്നോട്ടു പോകാൻ തന്നെ തീരുമാനിച്ചു..nomination കൊടുക്കാനുള്ള അവസാന ദിവസം സൂര്യൻ അസ്തമിച്ചാൽ അന്ന് തന്നെ ...ശ്രീധരനെ വധിക്കുക..അങ്ങനെ എതിരില്ലാത്ത സ്ഥാനാർഥിയായി  വിമലിന് ജയിക്കാം എന്നായിരുന്നു..വിമലും കൂട്ടരും  കണക്കു കൂട്ടിയത്..

                                                  ---തുടരും ---

No comments:

Post a Comment