Saturday, December 31, 2016

THE GUEST (6. GUESTS)

ഡോക്ടർ ഐസക്ക്‌ പറഞ്ഞ ആദ്യത്തെ സംഭവം...

ഏകദേശം 60 വർഷങ്ങൾക്കു മുൻപ് ജപ്പാനിൽ നിന്നും റിപ്പോർട്ട്‌ ചെയ്യപെട്ടതാണ് ഇനി ഞാൻ പറയാൻ പോകുന്നത്...

പതിവ് പോലെ നല്ല തിരക്കുള്ള ഒരു ദിവസം ടോക്യോ എയർപോർട്ടിൽ മറ്റു രാജ്യങ്ങളിൽ നിന്നും ഉള്ള വിമാനങ്ങൾ  വന്നു കൊണ്ടിരിക്കുകയായിരുന്നു..പുതുതായി വന്നിറങ്ങിയ ആളുകൾ അവരുടെ ഊഴത്തിനായി കാത്തു നില്കുകയായിരുന്നു..പതിവ് രീതിയിലുള്ള പരിശോധനകളും..വിസ സ്ടാമ്ബിങ്ങും കഴിഞ്ഞു ടെർമിനലിൽ നിന്നും ആളുകൾ പുറത്തേക്ക് പോയ്കൊണ്ടിരുന്നു..

യൂറോപ്യൻ എന്ന്  അവകാശപെട്ട ഒരു യാത്രക്കാരൻ കാണിച്ച പാസ്പോർട്ട്‌ എയർപോർട്ട് അതികൃതരെ   ആകെ കുഴപ്പത്തിലാക്കി..അയാൾ "Taured" എന്ന സ്ഥലത്ത് നിന്നാണ് എന്നാണു അയാൾ പറഞ്ഞതും..അയാളുടെ കയ്യിലുണ്ടായിരുന്ന പാസ്പോർട്ടും മറ്റു രേഘകളും സൂചിപിച്ചതും

എന്നാൽ അങ്ങനെ ഒരു സ്ഥലത്തെ കുറിച്ച് അവിടെയുള്ള ആരും തന്നെ കേട്ടിരുന്നു പോലും ഉണ്ടായിരുനില്ല..അയാളെ അവർ തടഞ്ഞു വെക്കുകയും അയാളുടെ പാസ്പോർട്ടും മറ്റും അവർ വിശദമായി തന്നെ പരിശോദിച്ചു..പക്ഷെ ആ പാസ്പോർട്ട്‌ ഒറിജിനൽ ആയിരുന്നു എന്നത് അവരെ കൂടുതൽ കുഴപ്പത്തിലാക്കി..ഒടുവിൽ അയാൾ Taured തന്നെ ഇഷ്യൂ ചെയ്ത അയാളുടെ ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസ് അടക്കം പല രേഘകളും  കാണിച്ചു...ഒടുവിൽ 8 മണിക്കൂർ നീണ്ട confusionu ശേഷം അയാൾ ഒരു fraud അല്ലെന്നു അവർക്കു ബോദ്യമായി

അയാളുടെ പസ്സ്പോർട്ടിൽ  അയാൾ ജപ്പാനിൽ തന്നെ മൂന്നാമത്തെ തവണയാണ് വരുന്നത് എന്നതിന്റെ തെളിവുകൾ ഉണ്ടായിരുന്നു.അയാൾ ജാപ്പനീസ് ഭാഷ സംസാരിച്ചിരുന്നു..അയാൾ ബിസിനസ്‌ ആവിശ്യങ്ങൾക്കായിട്ടാണ് അവിടെ വന്നത് എന്നും പറഞ്ഞു..അയാളുടെ കമ്പനിയുടെ പേരും അയാൾ പറഞ്ഞിരുന്നു..അന്വേഷണത്തിൽ അങ്ങനെ ഒരു കമ്പനി ഉണ്ട് എന്ന് കണ്ടെത്തി പക്ഷെ അവർക്കു ഇങ്ങനെ ഒരു employee ഇല്ല എന്ന് അവർ അറിയിച്ചു..ആകെ കുഴപ്പത്തിലായ ഉദ്യോഗസ്ഥർ അയാളെ ഒരു വലിയ ഹോട്ടലിൽ താമസിപ്പിച്ചു..പുറത്ത് രണ്ടു പേരെ കാവലും നിർത്തിയിരുന്നു പിറ്റേ ദിവസം രാവിലെ നോക്കിയപ്പോൾ അയാളെ കാണാൻ ഇല്ല..ആ മുറിയിലേയ്ക്ക് പ്രവേശിക്കാനുള്ള ഒരേ ഒരു വഴി പ്രധാന വാതിൽ ആയിരുന്നു...ആ മുറി ഹോട്ടലിന്റെ പന്ത്രണ്ടാം നിലയിലായിരുന്നു...
മുറിയിൽ പുറത്തേയ്ക്ക് തുറക്കുന്ന ജനൽ ഉള്ളതാണെങ്കിൽ തിരക്കേറിയ റോഡിനു നേരെയും ആയിരുന്നു..ആ വഴിയും അയാൾക്ക്‌ രക്ഷപെടാൻ ആവില്ല എന്ന് ഉദ്യോഗസ്ഥർ തറപ്പിച്ചു പറഞ്ഞിരുന്നു..പിന്നെ അയാൾ എവിടെ പോയി ?  എന്ന ചോദ്യം ബാക്കിയാക്കി അയാൾ അപ്രത്യക്ഷനായി.. അവർ അയാൾക്ക്‌ വേണ്ടി രണ്ടു മൂന്ന് ദിവസം തിരച്ചിൽ നടത്തി..ഒടുവിൽ അവർ ആ ഉദ്യമം ഉപേക്ഷിക്കുകയാണ് ഉണ്ടായത്

ഇതെല്ലാം കേട്ട് എന്ത് പറയണം എന്ന് അറിയാതെ  അത്ഭുത പെട്ടിരിക്കുകയായിരുന്നു ആദി..

ഐസക്ക്‌ : മറ്റൊരു സംഭവം കേട്ടോളൂ ..അത് ഇതിലും വിചിത്രമാണ്.....

1950 -ൽ ഇംഗ്ലണ്ടിൽ നിന്നും ആയിരുന്നു ആ സംഭവം റിപ്പോർട്ട്‌ ചെയ്തത്. പെട്ടെന്ന് എവിടെ നിന്നോ ഒരാൾ ഒരു കാറിന്റെ മുന്നിൽ വന്നു പെടുകയും തുടർന്ന് ഉണ്ടായ  അപകടത്തിൽ അയാൾ മരണപെടുകയും ചെയ്തു..പക്ഷെ അയാൾ ആരാണെന്നോ എവിടെ നിന്നാണെന്നോ അവർക്കു മനസിലാക്കാൻ ആയില്ല..അയാളുടെ വസ്ത്ര ധാരണ രീതി വിചിത്രമായിരുന്നു...അയാളുടെ കൈവശം 1980 - ലെ തീയതി ഉള്ള ഒരു കത്തും ഇത് വരെ കാണാത്ത തരം  ഇ്ഗ്ലണ്ടിന്റെ തന്നെ 1980 കളിലെ currency എന്നിവ അവർ കണ്ടെത്തി..

വണ്ടിയിലെ യാത്രക്കാർ പറഞ്ഞത് അയാൾ പെട്ടെന്ന്  റോഡിൽ പ്രത്യക്ഷപെടുകയായിരുന്നു..എന്നാണു..റോഡിൽ ആ സമയത്ത് ഉണ്ടായിരുന്ന മറ്റു ചിലരും അത് ശെരിവെച്ചു....കുറച്ചു നാൾ അയാളുടെ മൃത ശരീരം അവർ സൂക്ഷിച്ചിരുന്നു..ആരും അന്വേഷിച്ചു വരാതിരുന്നതിനാൽ അവർ അത് സംസ്കരിച്ചു..

പിന്നീട്   30 വർഷങ്ങൾക്കു ശേഷം ഇംഗ്ലണ്ടിൽ നിന്നും ഒരു മാൻ മിസ്സിംഗ്‌ കേസ് റിപ്പോർട്ട്‌ ചെയ്യപെട്ടു..ഒടുവിൽ അവർ അന്വേഷിച്ചു കണ്ടെത്തിയ സത്യം അവരെ ശെരിക്കും ഞെട്ടിച്ചു കളഞ്ഞു..പണ്ട് 1950 ഇൽ വാഹനാപകടത്തിൽ മരിച്ചയാൾ തന്നെയാണ് 1980 ഇൽ കാണാതായത്...

ഇത് കൂടാതെ അയ്യായിരം വർഷം പഴക്കമുള്ള ഒരു പിരമിടിന് ഉള്ളിലെ ഒരു ശവപെട്ടി തുറന്നപ്പോൾ മോഡേൺ സ്വിസ്സ് വാച്ച് കിട്ടി..അവർ അത് ശാസ്ത്രീയമായി പരിശോദിച്ചു അതിന്റെ പഴക്കം ഏകദേശം  അയ്യായിരം വർഷം ആണ് എന്ന് കണ്ടെത്തുകയും..ചെയ്തു...അങ്ങനെ  സംഭവിക്കാനുള്ള ഏക സാധ്യത ഭാവിയിൽ നമ്മൾ ടൈം ട്രാവൽ കണ്ടു പിടിച്ചാൽ മാത്രമാണ്

പക്ഷെ ആദിത്യന്റെ കാര്യത്തിൽ ഒരു വിത്യാസമുണ്ട്.നിങ്ങൾ space-time ഇൽ കൂടി diagonal ആയി സഞ്ചരിചിരിക്കുന്നു  എന്ന് ആണ് എനിക്ക് മനസ്സിലായത്‌.നിങ്ങൾ 15 വർഷം പിന്നിലേയ്ക്കും അതേ സമയം ഞങ്ങളുടെ ലോകത്തിലേക്കും എത്തിയിരിക്കുന്നു..

ആദി : ഇനി എനിക്കെങ്ങനെ തിരികെ പോകാൻ ആകും ഡോക്ടർ ?
ഐസക്ക്‌ : അത് എനിക്കറിയില്ല..ആദി..ഒരു പക്ഷെ നിങ്ങൾ എങ്ങനെയാണോ ഇങ്ങോട്ട് വന്നത് അത് പോലെ തന്നെയാകും മടക്കവും..ഒരിക്കൽ നിങ്ങൾ പോലും അറിയാതെ...ഉറങ്ങി എഴുന്നേല്ക്കുന്നത്  നിങ്ങളുടെ സ്വന്തം ലോകത്താകാം

ആദി : അങ്ങനെ സംഭവിക്കുമോ ?

ഐസക്ക്‌ : സംഭവിക്കാം..ഒരു പക്ഷെ നിങ്ങൾ ഈ ലോകത്തിൽ തന്നെ പെട്ട് പോയി എന്നും വരാം..

ഇപ്പോൾ നിങ്ങൾക്ക് ആകെ ചെയ്യാൻ കഴിയുന്നത്‌..ഈ ലോകത്തെ സൂക്ഷ്മമായി നിരീക്ഷിച്ചു ഞങ്ങളിൽ ഒരാൾ ആയി ഇവിടെ കഴിയുക മാത്രമാണ്

ആദി : അപ്പോൾ ഇനി ഒരിക്കലും എനിക്ക് എന്‍റെ പഴയ ലോകത്തിലേയ്ക്ക് പോകാൻ ആവില്ലേ ഡോക്ടർ ?

ഐസക്ക്‌ : ആ ചോദ്യത്തിനു ഒരു മറുപടി പറയാൻ എനിക്കാവില്ല ആദി..
പക്ഷെ നിങ്ങൾ ഞാൻ ഇപ്പോൾ പറഞ്ഞതെല്ലാം രഹസ്യമായി സൂക്ഷിക്കുകയാണ് നിങ്ങൾക്ക് നല്ലത്..ഇവിടെ നിന്നും ഇറങ്ങിയാൽ ആദ്യം ചെയ്യേണ്ടത് പുറത്ത് കാത്തിരിക്കുന്നവരോട് പറയുക..നിങ്ങൾക്ക് പഴയ കാര്യങ്ങൾ കുറച്ചൊക്കെ ഓർമ്മ വന്നു..എന്ന്..അത് അവർ വിffശ്വസിക്കാൻ പാകത്തിന് അല്പം വിശദമായി തന്നെ പറയണം..

ആദി : പക്ഷെ ഡോക്ടർ ഞാൻ അവരോടു വിശദമായി തന്നെ എന്‍റെ ജീവിതം പറഞ്ഞിരുന്നു..
ഐസക്ക്‌ : ഈ അവിശ്വസനീയമായ സത്യത്തെക്കാൾ അവർക്കു ഉൾകൊള്ളാൻ ആവുന്നത് വിശ്വസനീയമായ ഒരു അസത്യമാണ്..

ആദി : പക്ഷെ..

ഐസക്ക്‌ : ഒരു പക്ഷേയും ഇല്ല...ആദി ഇത്രയും നാൾ നീ അവരോടു പറഞ്ഞത് നിനക്ക് പറയാൻ ഉള്ളത് ആണ്..ഇനി നീ അവരോടു പറയേണ്ടത് അവർ കേൾക്കാൻ ആഗ്രഹിക്കുന്നതാണ്

ആദി : ശെരി..ഡോക്ടർ.

..ഐസക്ക്‌ : എന്നാൽ ശെരി ആദിക്ക് ഇനി പോകാം... But remember do not tell anybody anything...Just try to blend in



                    --- തുടരും---

Flag Counter

No comments:

Post a Comment