Saturday, December 31, 2016

THE GUEST (7.NEW BEGINNING...)

ഡോക്ടറുടെ മുറിയിൽ നിന്നും  പുറത്തിറങ്ങിയ ആദിയോട് ദിവാകരൻ ചോദിച്ചു..എന്തായി മോനേ...?

ആദി : എനിക്കിപ്പോൾ കുറച്ചു കാര്യങ്ങൾ ഓർമ്മവന്നപോലെ തോന്നുന്നു..ഞാൻ ഏതോ ഒരു ബസ്‌ സ്റ്റോപ്പിൽ നിന്ന്‌ ബസ്സ് കയറിയത് ഞാൻ ഇപ്പോൾ ഓർക്കുന്നു..

ദിവാകരൻ : അത് എങ്ങനെയാ.. ഇത്രപെട്ടെന്നു ഓർമ്മ വന്നത്..

ആദി : അത്..അത്...ഡോക്ടർ..

ആദി എന്ത് മറുപടി പറയണം എന്നറിയാതെ  ആകെ കുഴപ്പത്തിലായി..ഡോക്ടർ പറഞ്ഞത് കൊണ്ട് വെറുതെ ഒരു കള്ളക്കഥ പറഞ്ഞു അവരെ വിശ്വസിപ്പിക്കാം എന്ന് മാത്രമേ ആദി കരുതിയിരുനുള്ളൂ..

ഇങ്ങനെ ഒരു ചോദ്യം പ്രതീക്ഷിച്ചിരുന്നില്ല..

പെട്ടെന്ന് ടോണിച്ചൻ ഇടപെട്ടു..

ടോണി : അത് ഇത്ര ചോദിക്കാൻ എന്തിരിക്കുന്നു..ആ ഡോക്ടർ അവനെ ഹിപ്നോടൈസ്‌ ചെയ്തു കാണും..

ആദി : അതേ..അ..അതേ..ഡോക്ടർ എന്നെ.. ഹിപ്നോടൈസ്‌ ചെയ്തു അപ്പോഴാണ്‌ എന്‍റെ ഉപബോധ മനസ്സിലെ കാര്യങ്ങൾ കുറച്ചൊക്കെ ഓർമ്മ വന്നത്..

ടോണി : എന്തെങ്കിലും ആകട്ടെ എന്‍റെ പൊന്ന് ദിവാകരേട്ടാ..ഏതായാലും പയ്യന് കാര്യങ്ങൾ ഓർമ്മ വന്ന സ്ഥിതിക്ക് ഇനി ഇവനെ എത്രയും പെട്ടെന്ന് വീട്ടുകാരുടെ അടുത്തെത്തിച്ചു നമ്മുടെ തലവേദന ഒഴിവാക്കാം..


അവർ മൂന്നു പേരും സംസാരിച്ചു കൊണ്ട് തന്നെ റോഡിലേയ്ക്ക് ഇറങ്ങി..


ദിവാകരൻ : മോൻ എന്നാൽ നല്ല പോലെ ഒന്ന് ഓർത്തു പറഞ്ഞേ എവിടെ നിന്നു ആണ് മോൻ ബസ്സ് കയറിയത് എന്ന്

ആദി : അത് എനിക്ക് വ്യക്തമായി ഓർമ്മയില്ല..

ടോണി : ഹാ..അതെങ്ങനെയാ.. ആ സ്റ്റാൻഡിൽ നിന്നും കയറുമ്പോൾ താൻ എന്തെങ്കിലും കണ്ടു കാണും..ഒന്ന് കൂടി ഓർത്തു നോക്ക്..

പലതവണ ആദി ഓർമയില്ല എന്ന് പറഞ്ഞെങ്കിലും അവർ വീണ്ടും വീണ്ടും ആദിയെ നിർബന്ധിച്ചു  കൊണ്ടിരുന്നു..

എന്ത് പറയണം എന്ന് അറിയാതെ വിഷമിച്ചു നിക്കുകയായിരുന്നു ആദി..അവരുടെ മുന്നിലൂടെ കുറെ സ്കൂൾ കുട്ടികൾ നടന്നു പോയി..

പെട്ടെന്ന് ആദി പറഞ്ഞു..ആ ബസ്‌ സ്ടോപ്പിനു അടുത്ത് ഒരു സ്കൂൾ ഉണ്ട് ആ സ്കൂളിന്റെ പേര് എനിക്ക് ഓർമയില്ല...

ടോണി : ദിവാകരേട്ടാ..ഇത് ശെരിയാവില്ല..സ്കൂളിന്റെ അടുത്ത് ബസ്‌ സ്റ്റോപ്പ് അങ്ങനെ ഒരു നൂറെണ്ണം എങ്കിലും ഉണ്ടാകും..

ദിവാകരൻ : മോൻ ആ സ്റ്റാൻഡിൽ നിന്നും നോക്കുമ്പോൾ കാണുന്ന എന്തെങ്കിലും ഒരു അടയാളം..അങ്ങനെ ഒന്നും ഓർമ വരുന്നില്ലേ..

 ഇനി എന്തൊക്കെ കള്ളം പറഞ്ഞാലാണ് ..ഇവരുടെ കൈയ്യിൽ നിന്നും രക്ഷപെടാനാകുക എന്ന് ആലോചിക്കുകയായിരുന്നു..ആദി

അപ്പോഴേക്കും അവർ നടന്നു ബസ്‌ സ്റ്റോപ്പിലെത്തി.തിരിച്ചു വീട്ടിലേയ്ക്കുള്ള  ബസ്സിൽ കയറി..മൂന്നു പേര് ഇരിക്കുന്ന സീറ്റിൽ ഇരുന്നു..window സൈഡിൽ ആയിരുന്നു ആദി ഇരുന്നത്..ആദി..വിചാരിച്ചു..അവർ അത് മറന്നു കാണും എന്ന്..പുറത്തെ കാഴ്ചകൾ ഒക്കെ കണ്ടു രസിച്ചിരിക്കുമ്പോൾ  ..

ടോണി : താൻ ഇത് വരെ ഒന്നും പറഞ്ഞില്ല...
ആദി : എന്ത്..?
ടോണി : ദിവാകരേട്ടാ...കേട്ടില്ലേ..എന്ത് എന്ന്..എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ..ദിവാകരൻ ചേട്ടൻ തന്നെ ഈ ചെറുക്കനോട് എന്തെങ്കിലും ഒന്നും പറയാൻ പറഞ്ഞേ..കുറെ നേരമായി..

ആ സമയം അവരുടെ അടുത്ത് കൂടി ഒരു കല്യാണ  പാർട്ടിയുടെ ബസ്സ് കടന്നു പോയി  ..അതിൽ  കുതിച്ചു ചാടുന്ന ഒരു സിംഹത്തിന്റെ പടം ഭംഗിയായി വരച്ചു വെച്ചിരിക്കുന്നത് ആദി കണ്ടു..അല്പം കഴിഞ്ഞു..ഒരു വീടിന്റെ ഗേറ്റിനോട് ചേർന്നുള്ള മതിലിൽ ഒരു കൊഴിയുടെയോ മറ്റോ രൂപവും ആദി കണ്ടു..

അക്ഷമനായ ടോണി..വീണ്ടും ചോദിച്ചു..തനിക്ക് ആ സ്റ്റോപ്പിൽ നിന്ന് നോക്കുമ്പോൾ കാണുന്ന ഒരു കുന്തവും ഓർമ്മയില്ലേ ....?

ഇനി എന്തെങ്കിലും ഒരു അടയാളം പറയാതെ ടോണിച്ചൻ തനിക്കു സ്വസ്ഥത തരില്ല എന്ന് മനസ്സിലാക്കിയ ആദി ...വെറുതെ ഒരു കള്ളം കൂടി പറയാൻ തീരുമാനിച്ചു 

ആദി : കുന്തം അല്ല..സിംഹം..

ടോണി : സിംഹമോ ?
ആദി : അതേ ടോണിച്ചാ മുഖത്തോട് മുഖം നോക്കിയിരിക്കുന്ന രണ്ടു സിംഹങ്ങളുടെ പ്രതിമ ഒരു വീടിന്റെ ഗേറ്റിന്‍റെ ഇരുവശത്തുമുള്ള മതിലിനു മുകളിലായി ഇരിക്കുന്നത്  ഞാൻ ആ ബസ്‌ സ്റ്റോപ്പിൽ നിൽക്കുമ്പോൾ കണ്ടതായി ഓർക്കുന്നു

ടോണി : ആ ...അതാ ഞാൻ പറഞ്ഞത് ..താൻ ഓർത്താൽ കിട്ടും എന്ന് ...കണ്ടോ ...ദിവാകരേട്ടാ ..ശെരി ...ഇനി എന്തെങ്കിലും ...ഓർമ്മവരുന്നുണ്ടോ ?

ഇനി എന്തെങ്കിലും അടവ് പ്രയോഗിചില്ലെങ്കിൽ രക്ഷയില്ല എന്ന് മനസ്സിലാക്കിയ ആദി ..തലവേദന നടിച്ചു ..

ആദി : ദിവാകരേട്ടാ എനിക്ക് വല്ലാതെ തല വേദനയെടുക്കുന്നു..ഞാൻ ഒന്ന് മയങ്ങുവാണ്..സ്ഥലം എത്തുമ്പോൾ എന്നെ വിളിച്ചാൽ മതി..

ദിവാകരൻ : മതിയെടോ.... ടോണി ...അവൻ ഇനി കുറച്ചു നേരം വിശ്രമിക്കട്ടെ

അങ്ങനെ തത്കാലം ഉറക്കം നടിച്ചു ആദി ടോണിച്ചന്റെ കൈയ്യിൽ നിന്നും രക്ഷപെട്ടു....

ടോണി : ഇനി നമുക്ക് നോക്കാം ഒരു സ്കൂൾ , രണ്ടു സിംഹം , ഒരു ബസ്‌ സ്റ്റോപ്പ്‌..ഇനി നമുക്ക് നോക്കാം..ദിവാകരേട്ടാ..ഒന്നുംഅറിയാതെ അന്വേഷിക്കുന്നതിലും ഭേദമാണെല്ലോ ഇത്


ആദി ഓർത്തു ഡോക്ടർ പറഞ്ഞത് എത്രമാത്രം ശെരിയാണ് താൻ എത്ര വിശദമായി തന്റെ കഥ പറഞ്ഞിട്ടും വിശ്വസിക്കാത്തവർ വെറുതെ ഒരു കള്ള കഥ പറഞ്ഞെപ്പോൾ വിശ്വസിച്ചിരിക്കുന്നു...

അവർ തിരിച്ചു..വീട്ടിൽ എത്തി..ആദിയെ വീട്ടിൽ ആക്കിയിട്ടും അവർ രണ്ടുപേരും പുറത്തേയ്ക്ക് പോയി  ഈ പുതിയ ലോകത്തിൽ അവരിൽ ഒരാളായി ജീവിക്കാൻ ആദി മനസ്സ് കൊണ്ട് തീരുമാനിച്ചിരുന്നെങ്കിലും .. കുറച്ചു നാൾ അതിനെ കുറിച്ച് തന്നെ ആലോചിച്ചു താൻ എന്ത് ജോലി ചെയ്തു ഇവിടെ ജീവിക്കും ?  വളരെ കുറച്ചു മാത്രമേ ദിവാകരനോട്  പോലും ആദി സംസാരിച്ചിരുനുള്ളൂ . അങ്ങനെ ഒരു ആഴ്ച കടന്നു പോയി..

ഒരു ദിവസം രാവിലെ കടയിലേയ്ക്ക് പോകാൻ ഒരുങ്ങുന്ന ദിവാകരനോട് ആദി ചോദിച്ചു..

ചേട്ടാ എനിക്ക് വെറുതെ ഇരുന്നു ബോർ അടിക്കുന്നു..കുറച്ചു കുട്ടികളെ tution എടുത്താലോ എന്ന് ഞാൻ ആലോചിക്കുകയായിരുന്നു..

എന്താ ചേട്ടന്റെ അഭിപ്രായം ?

ഇത് കേട്ടതും ദിവാകരന് സന്തോഷമായി

ദിവാകരൻ : അത് കൊള്ളാം മോന്റെ ബോർ അടിയും മാറും പിള്ളേർക്ക് നാല് അക്ഷരം പഠിക്കുകയും ചെയ്യാം

ആദി : ഒരു ഒന്നാം class മുതൽ ഒമ്പതാം class വരെയുള്ള കുട്ടികളെ കിട്ടിയാൽ മതി..അതിലും വലിയ കുട്ടികളെ പഠിപ്പിക്കാൻ എനിക്ക് ആകും എന്ന് തോന്നില്ല..

ദിവാകരൻ ഒന്ന് പുഞ്ചിരിച്ച ശേഷം ആദിയുടെ തോളിൽ രണ്ടു കയ്യും പിടിച്ചു കൊണ്ട് പറഞ്ഞു..
ആ കാര്യം ഞാൻ ഏറ്റു

ദിവാകരൻ പരിചയമുള്ള ആളുകളോടോക്കെ പറഞ്ഞു..വളരെ തുച്ചമായ ഫീസിൽ കുട്ടികളെ പഠിപ്പിക്കാൻ ആദി തയ്യാറായി..ആദിയുടെ ലോകത്തിൽ ഉപയോഗിച്ചിരുന്ന പല Memory technic കുട്ടികൾക്ക്‌ പുതിയ ഒരു അനുഭവമായി..

ആദിയുടെ class - കൾ കുട്ടികൾക്ക്‌ ഇഷ ്ടമായിരുന്നു..വൈകാതെ ആദി മാതാപിതാക്കളുടെ ഇടയിലും ഒരു സംസാര വിഷയമായി..അവരുടെ കുട്ടികൾക്ക്‌ പല വിഷയങ്ങളോടും ഉണ്ടായിരുന്ന ദേഷ്യവും പേടിയും ഇല്ലാതായതിനെ കുറിച്ച് അവർ ദിവാകരനോടും മറ്റു പലരോടും പറഞ്ഞു..

 ആദിയുടെ ലോകത്ത് ഇല്ലാത്ത പല മഹാൻമാരുടെ പേരുകളും കണ്ടു പിടിത്തങ്ങളും കണ്ടു ആദി തന്നെ ഞെട്ടി എന്നതാണ് പരമമായ സത്യം !

                                                           ----------തുടരും ---------

Flag Counter

No comments:

Post a Comment