Saturday, December 31, 2016

THE GUEST (10. PREDICTION)

അടുത്ത ദിവസം രാവിലെ ഒരു alarm -ന്റെ  ശബ്ദം കേട്ടാണ് ആദി എഴുന്നേറ്റത്..ഡോക്ടർ പറഞ്ഞത് പോലെ തന്നെ സംഭവിച്ചിരിക്കുന്നു..ആദി വീണ്ടും അവന്‍റെ പഴയ മുറിയിൽ എത്തിയിരിക്കുന്നു..തന്റെ മൊബൈലിൽ താൻ സെറ്റ് ചെയ്ത 5 മണിയുടെ alarm ആണ് അടിച്ചിരിക്കുന്നത്‌...പെട്ടെന്ന് തന്നെ കുളിച്ചു ഒരുങ്ങി..ഓഫീസിലേയ്ക്ക് പോകണം..അവിടെ കോൺഫറൻസ് കാൾ ഉണ്ട്...ഇനി ഇന്നും താമസിച്ചു ചെന്നാൽ Mr.Patty എങ്ങനെയാകും പ്രതികരിക്കുക എന്ന് പറയാൻ ആവില്ല..

എന്നൊക്കെ കരുതി ആദി..പെട്ടെന്ന് എഴുനേറ്റു തോർത്ത്‌ എടുത്ത്‌ കുളിക്കാനായി കുളിമുറിയുടെ വാതിൽ തുറന്നു അകത്തു കയറി...

അവന് വിശ്വസിക്കാൻ ആയില്ല താൻ ഇത്ര പെട്ടെന്ന് തിരിച്ചു തന്റെ ലോകത്ത് എത്തി എന്ന്..ക്ലോസേടിന്റെ ഫ്ലാപ് അടച്ച ശേഷം അതിനു മുകളിൽ ഇരുന്നു അവൻ മറ്റൊരു ലോകത്തിൽ ചെന്നു പെട്ട കാര്യങ്ങൾ ഓരോന്നായി ആലോചിച്ചു.. പതുക്കെ കണ്ണടച്ച്..യാതാർത്യവുമായി പൊരുത്തപെടാൻ സ്വയം പറഞ്ഞു..അതെല്ലാം കഴിഞ്ഞു..ഇനി ഞാൻ ഇതിനെ കുറിച്ച് ആരോടെങ്കിലും പറഞ്ഞാലും ആരും ഒന്നും വിശ്വസിക്കാൻ പോകുനില്ല..അത് കൊണ്ട് ഇനി എഴുനേറ്റു കുളിച്ചു ഓഫീസിൽ പോയി മീറ്റിംഗ് അറ്റൻഡ് ചെയ്യാം..എന്ന് തീരുമാനിച്ച്...കണ്ണ് തുറന്നപ്പോൾ ആദി ഞെട്ടി പോയി താൻ ഇരിക്കുന്നത് ഓഫീസിലെ ഒരു കസേരയിൽ ആണ്..അവൻ അവിടെ നിന്നും ചാടി എഴുന്നേറ്റു.. ഇപ്പോൾ താൻ ഇട്ടിരിക്കുന്നത് ഫോർമൽ ഡ്രെസ്സും..അത് ഓഫിസ് തന്നെയാണോ എന്ന് നോക്കാൻ അവൻ അവിടെയെല്ലാം ഓടി നോക്കി..അതേ അത് ഓഫിസ് തന്നെയാണ്..പക്ഷെ വേറെ ആരെയും കാണുന്നില്ല.. പെട്ടെന്ന് കോൺഫറൻസ് ഹാള്ളിലെ ഫോൺ റിംഗ് ചെയ്തു അത് എടുക്കാനായി ഓടി ചെന്ന് കതകു തുറന്നപ്പോൾ അവിടെയൊരു റോഡാണ്..ആദി ആ റോഡിലൂടെ കുറെ ദൂരം ഓടി..ഒടുവിൽ ഒരു വീടിന്റെ മുന്നിൽ ചെന്ന് നിന്ന്.ആ വീടിന്റെ ഗേറ്റിന്‍റെ ഇരു വശത്തുമായി രണ്ടു സിംഹങ്ങൾ ഇരിക്കുന്നു..അവയെ ആദി സൂക്ഷിച്ചു നോക്കിയപ്പോൾ..അതിൽ ഒരു സിംഹം..ആദിയോട് പറഞ്ഞു...മോനേ എഴുന്നേൽക്ക്..സമയം കുറെയായി..ദേ കുറച്ചു കഴിയുമ്പോൾ tuition പഠിക്കാൻ കുട്ടികൾ വരും

ആദിക്കു ഒന്നും മനസ്സിലായില്ല..അവൻ ആ സിംഹത്തെ സൂക്ഷിച്ചു നോക്കി..പെട്ടെന്ന്..ആകെ മൊത്തം കുലുങ്ങുന്നു..ചുറ്റുമുള്ള കെട്ടിടങ്ങൾ ഇടിഞ്ഞു വീഴുന്നു..ഒരു വലിയ കെട്ടിടം ആദിയുടെ മുകളിലേക്ക് വീഴാൻ നേരം ആദി..ഞെട്ടി എഴുനേറ്റു..കണ്ണ് തുറന്നു നോക്കിയപ്പോൾ ദിവാകരൻ ചേട്ടൻ തന്നെ കുലുക്കി വിളിക്കുകയായിരുന്നു..

ദിവാകരൻ : എന്തൊരു ഉറക്കമാണ് ഇത്..ഞാൻ എത്ര നേരമായിട്ട്‌ വിളിക്കുകയാണ് എന്നറിയാമോ.. ദേ വേഗമാകട്ടെ കുറച്ചു കഴിയുമ്പോൾ പിള്ളേര് ട്യൂഷന് വരും...

ആദി എഴുനേറ്റു എന്ന് ഉറപ്പു വരുത്തി ദിവാകരൻ പുറത്തേയ്ക്ക് പോയി..

താൻ ഇത് വരെ കണ്ടത് എല്ലാം വെറും സ്വപ്നമായിരുന്നു.. എന്ന് ആദിക്ക് മനസ്സിലായി...

ആദി വെറുതെ കലണ്ടറിലേയ്ക്ക്  നോക്കിയപ്പോൾ അവൻ ഓർത്തു ഇന്ന് 2001 സെപ്റ്റംബർ 10 ആണ് എന്ന്...അടുത്ത നിമിഷം ആദിയുടെ മനസ്സിലേയ്ക്ക് 9/11 ദുരന്തം ഓർമവന്നു..തന്റെ ലോകത്തിൽ 2001 സെപ്റ്റംബർ 11 ന് രാവിലെ 8 നും 9 നും ഇടയിൽ അമേരിക്കയിലെworld trade centre-ൽ   plane ഇടിച്ചു തകർത്തതും...ഒടുവിൽ twin tower തകർന്നു വീണത്‌ വരെയുള്ള കാര്യങ്ങൾ വാർത്തകളിൽ കണ്ടത് ആദിക്ക് ഓർമ വന്നു..

അത് ഒരു പക്ഷെ ഈ ലോകത്തും നടന്നേക്കാം..ഇത് ആരോടെങ്കിലും പറയണോ ? താൻ പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ ?
വിശ്വസിച്ചാൽ തന്നെ അത് തടയാൻ തനിക്കു എന്തെങ്കിലും ചെയ്യാൻ ആകുമോ ? അങ്ങനെ അനേകം ചോദ്യങ്ങൾ ആദിയുടെ മനസ്സിൽ തലപൊക്കി പെട്ടെന്ന് ദിവാകരൻ  വിളിച്ചു..സമയം കുറെയായി വന്നു ആഹാരം കഴിക്കു..ദേ പഠിക്കാൻ കുട്ടികൾ ഇപ്പോൾ വരും..

ആദി : ദാ വരുന്നു..ചേട്ടാ..

അറിഞ്ഞാലും ഇവിടെയുള്ള ആർക്കും തന്നെ അത് തടയാൻ ഒന്നും ചെയ്യാനാവില്ല..അത് കൊണ്ട് തത്കാലം ഒന്നും ആരോടും പറയണ്ട എന്ന് തന്നെ ആദി തീരുമാനിച്ചു...ഭക്ഷണം കഴിക്കാൻ പോയി...സാധാരണ പോലെ തന്റെ ജീവിത തിരക്കുകളിൽ മുഴുകാൻ ആദി ശ്രമിച്ചു..

 പക്ഷെ കുട്ടികളെ പഠിപ്പിച്ചു കൊണ്ടിരുന്ന ആദിയുടെ മനസ്സിൽ നിറയെ താൻ  9/11 ദുരന്തവുമായി ബന്ധപെട്ട് കണ്ട വാർത്തകളും documentaries -ഉം ആയിരുന്നു...2014- 2015 കാലഘട്ടത്തിൽ ഈ 9/11 ദുരന്തം അമേരിക്ക തന്നെ തന്റെ ശക്തി ലോകത്തിനു മേൽ സ്ഥാപിക്കാനായി നടത്തിയ ഒരു well  planned പദ്ധതി ആയിരുന്നു..ഈ പേരും പറഞ്ഞു അനേകം രാജ്യങ്ങൾക്ക് എതിരെ യുദ്ധം ചെയ്യുകയും അവരെ പിടിച്ചടക്കാനും അവർക്ക് കഴിഞ്ഞു്... എന്ന് ഒരു conspiracy theory ഇൻറർനെറ്റിൽ കണ്ടത് ആദിക്ക് ഓർമ്മ വന്നു...അതിനെ തുടർന്ന് ആദി ആ സംഭവത്തെ കുറിച്ച് ഒരു പാട് സെർച്ച്‌ ചെയ്തു നോകുകയും ...ഒരു പക്ഷെ ഈ പറയുന്നതില സത്യം ഇല്ലേ എന്ന് വരെ ആദിക്ക് തോന്നിയിരുന്നു ...അത് കൊണ്ട് തന്നെ 9/11 ദുരന്തത്തിന്റെ ഓരോ വിശദാംശവും ആദിയ്ക്കു വ്യക്തമായി ഓർമയുണ്ട്.അവ ഓരോന്നും ആദിയുടെ മനസ്സിൽ വന്നു നിറഞ്ഞു ..class എടുക്കാൻ പറ്റാതെയായി..തനിക്കു സുഖം ഇല്ല അത് കൊണ്ട് ഇന്ന് ഇനി class എടുക്കുനില്ല എന്ന് പറഞ്ഞു കുട്ടികളെ പറഞ്ഞയച്ചു..

ആദി സദാ ചിന്തയിൽ മുഴുകിയിരിക്കുന്നതായി താര പറഞ്ഞു ദിവാകരൻ അറിഞ്ഞു..വൈകിട്ട് കട പൂട്ടി വന്ന ദിവാകരൻ ആദിയോട് ചോദിച്ചു..എന്താ മോനേ ഇന്ന് രാവിലെ മുതൽ ആലോചനയിൽ ആണെല്ലോ..കുട്ടികളെയും തിരിച്ചയച്ചു എന്ന് താര പറഞ്ഞു..എന്താ പുതിയതായി എന്തെങ്കിലും ഓർമ്മ വന്നോ ?

ആദി ഒന്നും തന്നെ മിണ്ടിയില്ല..അപ്പോഴും ആദി ആലോചിക്കുകയായിരുന്നു..9/11 സംഭവം പറഞാൽ താൻ വേറെ ലോകത്ത് നിന്നും വന്നതാണ് എന്ന് പറയേണ്ടിവരും..പറഞ്ഞില്ലെങ്കിൽ തനിക്കു ഒരു സമാധാനവും കിട്ടുകയും ഇല്ല

ദിവാകരൻ : മോനേ ആദി..മോനേ..

ആദി കേട്ടഭാവം ഇല്ല

പല തവണ വിളിച്ചിട്ടും ആദി പ്രതികരിക്കാത്തത് കൊണ്ട് നല്ല ഒച്ചത്തിൽ ദിവാകരൻ " ആദി "


പെട്ടെന്ന് ആദി ചിന്തയിൽ നിന്നും ഉണർന്നു

ദിവാകരൻ : എന്ത് പറ്റി മോനേ നിനക്ക് ? എന്തായാലും നീ എന്നോട് പറ..മോന്റെ മനസ്സിന്റെ ഭാരം ഒന്ന് കുറയും..പറ്റുന്നതാണെങ്കിൽ പരിഹരിക്കാം..പക്ഷെ കാര്യം മോൻ തുറന്നു പറയണം..

ആദി ദിവാകരനെ ഒന്ന് നോക്കിയ ശേഷം പറഞ്ഞു..ഞാൻ..ഞാൻ ഇന്ന് രാവിലെ ഒരു സ്വപ്നം കണ്ടു

ദിവാകരൻ : എന്ത് സ്വപ്നം ?

ആദി : നാളെ രാവിലെ 8നും 9നും ഇടയിൽ അമേരിക്കയിലെ twin tower -കൾ  വിമാനങ്ങളാൽ  ആക്രമിക്കപെടും..മണിക്കൂറുകൾക്കുള്ളിൽ അവ രണ്ടും തകര്ന്നു തരിപ്പണമാകും..കൂടാതെ യാതൊരു ആക്രമണവും കൂടാതെ തന്നെ mini tower-ഉം  തകര്ന്നു വീഴും..ഒപ്പം pentagon- ഉം ആക്രമിക്കപെടും..മൂവായിരത്തോളം  പേർ കൊല്ലപെടും...

ദിവാകരൻ : മോനേ..നീ എന്തൊക്കെയാ ഈ പറയുന്നത്  ? അത് വെറും ഒരു സ്വപ്നമല്ലേ ? അതിനു നീ ഇത്ര ആശങ്ക പെടുന്നത് എന്തിനാണ് ?

ആദി : ഇല്ല ചേട്ടാ..ഇത് വെറും ഒരു സ്വപ്നമല്ല..എന്നെ വിശ്വസിക്ക്..

ദിവാകരന്..പണ്ട് ആദി ക്രിക്കറ്റിൽ നടത്തിയ പ്രവചനം ഓർമ്മവന്നു..ആദിയുടെ ഭാവം കണ്ടപ്പോൾ ദിവാകരനും തോന്നി..ഇത് ഇവൻ വെറുതെ പറയുന്നതല്ലാ എന്ന്. എന്ത് ചെയ്യണം എന്നറിയാതെ ദിവാകരൻ ടോണിച്ചനെ വിവരം അറിയിക്കാൻ തീരുമാനിച്ചു..


ദിവാകരൻ ഉടനെ ടോണിച്ചനെ ഫോൺ  വിളിച്ചു..ടോണിച്ചൻ ഒരു കൂട്ടം ചെറുപ്പക്കാരുമായി സംസാരിച്ചു കൊണ്ട് ഒരു കടയിൽ ഇരുന്നു ചായ കുടിക്കുകയായിരുന്നു.

ദിവാകരൻ : എടോ..ആ പയ്യൻ ഏതാണ്ട് ഒക്കെ പറയുന്നു..എനിക്ക് കേട്ടിട്ട് പേടിയാകുന്നു...

ടോണി : എന്‍റെ ദിവാകരേട്ടാ..എന്ത് പറഞ്ഞു..എന്നാ ഈ പറയുന്നത്.. നിങ്ങൾ കാര്യമൊന്നു തെളിച്ചു പറഞ്ഞേ..

ദിവാകരൻ :നാളെ അമേരിക്കയിൽ എന്തോ വലിയ ഒരു അപകടം നടക്കും എന്ന്..
പരിഹാസഭാവത്തിൽ ആണ് ടോണി പ്രതികരിച്ചത്..
ടോണി : ഓഹോ...അവൻ അങ്ങനെ പറഞ്ഞു...എന്നാ നടക്കും..നടക്കും..നല്ല മുട്ടൻ ഒന്ന് തന്നെ നടക്കും..

ദിവാകരൻ : ടോ..താൻ..

ടോണി : എന്‍റെ പൊന്ന് ദിവാകരേട്ടാ..അവന് നല്ല മുഴുത്ത വട്ടാണ്..ചേട്ടൻ ഇത്ര വേഗം മറന്നോ..അവന്‍റെ ഒരു മായൻ കുളവും..തിരു കുളവും ഒക്കെ..നമുക്ക് അവനെ നാളെ ആ ഡോക്ടറെ ഒന്ന് കൂടി കാണിക്കാം..

ദിവാകരൻ : ടോ..ഇത്..ഇത്..അത് പോലെയല്ല..അവൻ നല്ല വിശദമായിട്ടാണ്  കാര്യങ്ങൾ പറയുന്നത്..

ടോണിക്കു എന്നിട്ടും വിശ്വാസം വന്നിരുന്നില്ല..

ടോണി : ആണോ..അപ്പോൾ അവന് അമേരിക്കയൊക്കെ അറിയാമോ..ഏതായാലും കൊള്ളാം..ശെരി..എന്നാൽ ചേട്ടൻ ഒന്ന് വിശദമായിട്ട് പറഞ്ഞേ എന്താണ് അവൻ പറഞ്ഞത് എന്ന്...
ടോണിച്ചൻ അത് എല്ലാം ആദിയുടെ വട്ടായിട്ടാണ് കണ്ടത്..ടോണി ഫോൺ പൊത്തിപിടിച്ചിട്ടു അവിടെ കൂടിയിരുന്നവരോടായി പറഞ്ഞു..ദേ ആ ചെറുക്കൻ ഇല്ലേ..ആദി..അവൻ ദേ ഏതാണ്ട് പിച്ചും പെയ്യും ഒക്കെ പറയുന്നു..അത് കേട്ടിട്ട് നമ്മുടെ പാവം ദിവാകരേട്ടൻ പേടിച്ചിരിക്കുവാണ്..

ദേ ഇപ്പോൾ പറയും....നിങ്ങൾ കേട്ടോ..

എന്നിട്ട് ടോണി..സ്പീക്കർ ഫോൺ..ഓൺ ചെയ്തു..

ദിവാകരൻ : ഹലോ..ഹലോ..ടോണി..ടോ താൻ..

ടോണി : ഞാൻ ഇവിടെ ഉണ്ട് ചേട്ടാ..പറഞ്ഞോളൂ.. എന്താണ് ആദി പറഞ്ഞത്..

പാവം  ദിവാകരൻ ആദി പറഞ്ഞെതെല്ലാം അത് പോലെ തന്നെ ടോണിച്ചനോട് പറഞ്ഞു..ഇതെല്ലാം കേട്ടിട്ട് ടോണിച്ചനും കൂട്ടരും അതും പറഞ്ഞു കളിയാക്കി ചിരിച്ചു....

ടോണി ഫോൺ കട്ട്‌ ചെയ്ത ശേഷം..
ആല്ലേ...ഇവൻ ആരാ അയ്യർ ദി ഗ്രേറ്റോ..ഇവനെ രണ്ടു സിംഹം..ഒരു ബസ്‌ സ്റ്റാന്റ്.. അവന്‍റെ..അമ്മൂമ്മെന്റെ ഒരു സ്കൂൾ എന്ന് ഒക്കെ പറഞ്ഞു എന്നെ കുറെ ച്ചുറ്റിച്ചതാണേ പണ്ട്..

ചായ കടയിൽ ഉണ്ടായിരുന്നവർ മറ്റുള്ളവരോട് പറഞ്ഞു..വൈകാതെ..ആദിയുടെ പ്രവചനം കാട്ടു     തീ പോലെ  പടർന്നു..

ആദിയെ കളിയാക്കാനായി..ചിലർ..ദിവാകരന്റെ വീട്ടിൽ എത്തി..പ്രവാചകൻ..ഉണ്ടോ..എന്‍റെ പൂച്ചയെ കാണുന്നില്ല..അത് എവിടെയാണ് എന്ന് അദ്ദേഹത്തോട് ഒന്ന് അരുൾ ചെയ്യാൻ പറയാമോ...please...

ദിവാകരൻ അവരെയെല്ലാം ആട്ടിപയിക്കാൻ നല്ല പോലെ ബുദ്ധിമുട്ടേണ്ടി വന്നു..ആദി ഒരു മുറിയിൽ കയറി കതകടച്ചു..ദിവാകരൻ എത്ര തട്ടി വിളിച്ചിട്ടും തുറന്നില്ല...

രാത്രി ആയപ്പോഴാണ് ടോണി ദിവാകരന്റെ വീട്ടിൽ എത്തിയത്..കൂടെ വേറെ ഒന്ന് രണ്ടു പേർ കൂടി ഉണ്ടായിരുന്നു..
ടോണി : ദിവാകരേട്ടോ..എവിടെ നമ്മുടെ പ്രവാചകൻ..?

ഒട്ടും പ്രതീക്ഷിക്കാതെ ടോണിച്ചന്റെ കരണത്ത് ദിവാകരന്റെ കൈ പതിച്ചു..

എന്താണ് സംഭവിച്ചത് എന്ന് അറിയാതെ പകച്ചു നിന്ന ടോണിച്ചനെ വീണ്ടും തല്ലാൻ അടുത്ത ദിവാകരനെ ടോണിച്ചന് ഒപ്പം വന്നവർ തടഞ്ഞു..

ദേഷ്യം ഒന്ന് അടങ്ങിയ ശേഷം ദിവാകരൻ..ടോണിച്ചന്റെ കോളറിൽ പിടിച്ചു..കൊണ്ട് ചോതിച്ചു...

തന്നോടാരാടോ..പറഞ്ഞത് അത് നാട് മൊത്തം കൊട്ടി ഘോഷിച്ചു കൊണ്ട് നടക്കാൻ..അവൻ ആ മുറിയിൽ കയറി കതകു അടച്ചിട്ടു കുറെ നേരമായി..എത്ര ആളുകളാണ് ഇവിടെ വന്നു അവനെ കളിയാക്കിയിട്ടു പോയത് എന്ന് തനിക്കറിയാമോ. കണ്ണിൽ ചോരയില്ലാത്ത ജന്തുക്കൾ..!

താൻ ചെയ്തത് കുറച്ചു കടന്നു പോയി..എന്ന് മനസ്സിലാക്കി..

ടോണി : ഞാൻ...ദിവാകരേട്ടാ..ഞാൻ..

ദിവാകരൻ : താൻ.. ഇനി കൂടുതലൊന്നും പറയണ്ട..ഇപ്പോൾ ഇറങ്ങണം എന്‍റെ വീട്ടിൽ നിന്നും..

ടോണിച്ചൻ ഒന്നും മിണ്ടാതെ ദു:ഖത്തോടെ ഇറങ്ങി പോയി..

ദിവാകരൻ വീണ്ടും ആദിയുടെ കതകിൽ തട്ടിവിളിച്ചു..ഭാഗ്യത്തിന് ആദി കതകു തുറന്നു..ദിവാകരന് സമാധാനമായി..ദിവാകരൻ നിർബന്ധിച്ചു ആദിയെ കൊണ്ട് ഭക്ഷണം കഴിപ്പിച്ചു.. അവരെല്ലാവരും ഉറങ്ങാൻ കിടന്നു...പക്ഷെ ആദിക്കും ദിവാകരനും..ഉറക്കം വന്നില്ല..നാളെ രാവിലെ 9/11 സംഭവിച്ചാലും സംഭവിച്ചില്ലെങ്കിൽ..തീർച്ചയായും ആദിയുടെ ജീവിതം പഴയത് പോലെയാകില്ല.. സംഭവിച്ചില്ലെങ്കിൽ ജനങ്ങൾ ആദിയെ ഒരു ഭ്രാന്തനായി മുദ്രകുത്തും...സംഭവിച്ചാൽ എന്തായിരിക്കും പിന്നീട് ആദിയുടെ ജീവിതം എന്ന് ദിവാകരന് ഊഹിക്കാൻ പോലും ആയില്ല..രണ്ടു തന്നെയായാലും നാളത്തെ ദിവസം..വളരെ നിർണായകമാണ് ആദിക്ക്..

                  -------- തുടരും -------

No comments:

Post a Comment