ഒരു ദിവസം tuition കഴിഞ്ഞ് വീട്ടിൽ ഇരിക്കുമ്പോൾ ആദി തന്റെ കുട്ടിക്കാലം മുതൽ ഇത് വരെയുള്ള സംഭവങ്ങൾ വെറുതെ ആലോചിച്ചു ..അപ്പോഴാണ് ആദിക്ക് താൻ ഇത് വരെ ചിന്തിക്കാത്ത ഒരു കാര്യം ഓർമ്മ വന്നത് ..താൻ ഇപ്പോൾ ഉള്ളത് തന്റെ ലോകത്തിൽ അല്ലെങ്കിൽ ഈ ലോകത്തിൽ താൻ ആദ്യമായി ഉണർന്ന് എഴുന്നേറ്റ മുറിയും തന്റെ അല്ല ...അങ്ങനെയാണെങ്കിൽ ആ മുറിയിൽ താമസിച്ചിരുന്ന ഒരാൾ അവിടെയുണ്ടാകണം ...അയാളുടെ മുറിയിലെ സാധനങ്ങൾ ആണ് അന്ന് താൻ ഉപയോഗിച്ചത് ആ സമയത്ത് അയാൾ എവിടെ പോയിരുന്നു ...?
പിന്നീട് ആദി കൂടുതൽ ഒന്നും ആലോചിക്കാൻ നിന്നില്ല ..അപ്പോൾ തന്നെ തന്റെ പഴയ മുറിയുണ്ടായിരുന്ന കെട്ടിടം ഉള്ള സ്ഥലത്തേക്ക് പോയി ...ചുറ്റുമുള്ള അടയാളങ്ങൾ കൊണ്ട് ആദി ആ സ്ഥലം കണ്ടെത്തിയെങ്കിലും താൻ താമസിച്ചിരുന്ന കെട്ടിടം അവിടെ ഉണ്ടായിരുനില്ല ...പകരം യാതൊരു പരിചയവും ഇല്ലാത്ത ഒരു പുത്തൻ കെട്ടിടമാണ് അവിടെ കണ്ടത് തനിക്കു സ്ഥലം തെറ്റിയതല്ല എന്ന് ഉറപ്പിക്കാനായി ആദി അവിടെ അടുത്ത് കണ്ട ആളുകളോട് താൻ താമസിച്ചിരുന്ന രണ്ടു നില കെട്ടിടത്തിന്റെ വിശദാംശങ്ങൾ പറഞ്ഞിട്ട് അങ്ങനെ ഒരു കെട്ടിടം ആ പരിസരത്ത് എവിടെയെങ്കിലും കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചു ..അവർ ആരും തന്നെ അങ്ങനെ ഒരു കെട്ടിടം അവിടെ കണ്ടിട്ടില്ല ...എന്ന് ആദിയോട് പറഞ്ഞു ....
ആദി നിരാശനായി വീട്ടിലേയ്ക്ക് നടന്നു തുടങ്ങി ...ആദി ചിന്തിച്ചു ...താൻ അന്ന് ആ കെട്ടിടത്തിൽ നിന്നും കുളിച്ചൊരുങ്ങി ഇറങ്ങിയത് ആണെല്ലോ ..പിന്നെ ആ കെട്ടിടം എവിടെപ്പോയി ...അതും ഇനി തന്നെ പോലെ അല്പനെരത്തെക്ക് ഈ ലോകത്തിലേയ്ക്ക് വന്നതാണോ ? അത് തിരിച്ചു പോയത് പോലെ നിന്ന നില്പിൽ ഒരിക്കൽ താനും തിരിച്ചു പോകുമോ ? തന്റെ ലോകത്തിൽ തന്നെ കാണാതെ അച്ഛനും അമ്മയും ഒക്കെ വിഷമിക്കുന്നുണ്ടാകുമോ ,,,,?
പെട്ടെന്ന് വഴിയിൽ ഒരു ആൾ കൂട്ടവും ബഹളവും കണ്ടു ആദി തന്റെ ചിന്തയിൽ നിന്നും ഉണർന്നു.. എന്താണ് സംഭവിച്ചത് ..ആർകെങ്കിലും എന്തെങ്കിലും ആപത്താണോ എന്ന് നോക്കിയപ്പോൾ ആദിക്ക് മനസ്സിലായി..ഏതോ ഒരു ക്രിക്കറ്റ് മാച്ച് നടക്കുകയാണ് അതിന്റെ LIVE കാണാൻ ഒരു കടയിലെ ടിവിയുടെ മുന്നിൽ തടിച്ചു കൂടിയിരിക്കുകയാണ് ജനങ്ങൾ..ആദിയുടെ ലോകത്തും ഈ ക്രിക്കെറ്റ് ഉണ്ടെങ്കിലും ആദിക്ക് അതിലൊന്നും യാതൊരു താത്പര്യവും ഇല്ലായിരുന്നു..എങ്കിലും ക്രിക്കെട്ടിന്റെ basic rules ഒക്കെ ആദിക്കും അറിയാമായിരുന്നു..
അവിടെ നിന്നും ആദി നടക്കാൻ തുടങ്ങിയപ്പോൾ ആരോ പറയുന്നത് കേട്ടു..ജോഷി എം രാജ് ഇത് മൂന്നാമത്തെ സിക്സ് ആണ്..അടുപ്പിച്ചു മൂന്നു ബോളിൽ സിക്സ്..ഹോ..
പെട്ടെന്ന് ആദിക്ക് ഓർമവന്നു..ഈ പേര് താൻ ഇതിനു മുൻപ് കേട്ടിട്ടുണ്ട്..ജോഷി ഒരു ഓവറിൽ ആറു സിക്സ് അടിച്ചു ചരിത്രം സൃഷ്‌ടിച്ച സംഭവം തന്റെ class - ലെ ക്രിക്കറ്റ് ഭ്രാന്തന്മാർ പറഞ്ഞത് ഓർമ്മ വന്നു
അത് ശെരിയാകുമോ ? അത് അറിയാനായി ആദി അവിടെ തന്നെ നിന്നു..പലരും അവരുടെ അഭിപ്രായങ്ങൾ പറയുന്നത് ശ്രദ്ധിച്ചു കൊണ്ട് ആദി ടിവി ശെരിക്കും കാണാൻ കഴിയുന്ന ഒരു ഭാഗത്തേക്ക് നീങ്ങി നിന്നു..
ഒന്നാമൻ : അളിയാ..അടുത്തതും സിക്സ് ആയിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്..
രണ്ടാമൻ : പിന്നേ അതിനു ബോൾ ചെയ്യുന്നവൻ വല്ല പൊട്ടനും ആയിരിക്കണം..അടുത്തത് സിക്സ് ആവില്ല..
ഒന്നാമൻ : ബെറ്റുണ്ടോ ? 10 രൂപ ബെറ്റ്
രണ്ടാമൻ : 10 രൂപയോ ? ഒന്ന് പോടാ..50 രൂപയ്ക്ക് ബെറ്റ്..അടുത്തത് സിക്സ് ആവില്ല..
ഇത് കേട്ട ആദി പോക്കറ്റിൽ നോക്കി തന്റെ കൈയ്യിൽ 500 രൂപയിൽ അല്പം കൂടുതൽ ഉണ്ട്.. ആദി വിചാരിച്ചു..ചുമ്മാ ഒരു ബെറ്റ് അടിച്ചാലോ ?
ആദി : ഞാൻ പറയുന്നു..ജോഷി അടുത്ത മൂന്നു ബോളും സിക്സ് അടിക്കുമെന്ന്.എന്താ ആരെങ്കിലും ബെറ്റ് ഉണ്ടോ ?
ഒന്നാമനും രണ്ടാമനും പരസ്പരം നോക്കി ചിരിച്ചു.. അപ്പോഴേക്കും ജോഷി അടുത്ത സിക്സ് അടിച്ചു..
രണ്ടാമൻ ബെറ്റ് തോറ്റത് കാരണം 50 രൂപ ഒന്നാമന് കൊടുത്തു..
ആദിയ്ക്കു ആത്മ വിശ്വാസം കൂടി
അപ്പോഴേയ്ക്കും ടിവിയിൽ പരസ്യം തുടങ്ങി...
ആദി : എന്താ ചേട്ടന്മാരേ ബെറ്റ് ഉണ്ടോ ? കണ്ടോ ഇനിയുള്ള രണ്ടു ബോളും സിക്സ് ആയിരിക്കും..
രണ്ടാമൻ : എന്‍റെ മോനേ നീയൊക്കെ ജനിക്കുന്നതിനു മുൻപ് ക്രിക്കറ്റ് കണ്ടു തുടങ്ങിയവനാണ് ഞാൻ..അതൊന്നും നടക്കില്ല..6 ബോളിൽ 6 സിക്സ്..അത് ഒന്നും ആർക്കും പറ്റത്തില്ല..
ആദി : ശെരി 500 രൂപ ബെറ്റ് ??
ഇത് കേട്ടതും അവിടെ കൂടിയിരുന്നവരിൽ പലരും ആദിയ്ക്കു എതിരെ ബെറ്റ് അടിക്കാൻ തയ്യാറായി.5 പേർ 500 രൂപയ്ക്ക് ബെറ്റ് അടിച്ചു..
ആദി : അയ്യോ എന്‍റെ കൈയ്യിൽ ആകെ 500 രൂപയെ ഉള്ളൂ..
പരസ്യം കഴിഞ്ഞു...ക്രിക്കെറ്റ് തുടങ്ങി
ഒന്നാമൻ : ഓ അത് സാരമില്ല..മോന് ഞങ്ങൾ ഒരു സൌജന്യം ചെയ്തു തരാം..ഞങ്ങൾ ജയിച്ചാൽ 5 പേർക്കും കൂടി 500 രൂപ തന്നാൽ മതി..മറിച്ചു മോൻ ജയിച്ചാൽ ഞങ്ങൾ ഓരോ 500 രൂപ തരും എന്താ..
ആദി എന്തായാലും ബെറ്റ് തോൽക്കുമെന്നും 100 രൂപ വീതം കിട്ടുമെന്നും ആണ് അവർ 5 പേരും കണക്കു കൂട്ടിയത്..
ആദി : താങ്ക് യൂ ചേട്ടാ..ശെരി അങ്ങനെയെങ്കിൽ സന്തോഷം..
അപ്പോഴേക്കും ജോഷി 5 ആമത്തെ സിക്സ് അടിച്ചു കഴിഞ്ഞു..അത് കണ്ട 5 പേരും പരസ്പരം നോക്കി..
അവർ എല്ലാവരും ആകാംഷയോടെ കാത്തിരുന്ന ആറാമത്തെ ബോളിംഗ് കഴിഞ്ഞു..ജോഷി ബാറ്റ് ആഞ്ഞു വീശി ബോൾ ബൌണ്ടറി ലക്ഷ്യമാക്കി പറക്കുകയാണ്..ആദിയുടെയും അഞ്ചു ചേട്ടന്മാരുടെയും നെഞ്ചിൽ പെരുമ്പറകൊട്ടി തുടങ്ങി..
ബൌണ്ടറിയുടെ അടുത്ത് താണ് വന്ന ബോൾ ഫീൽഡർ പിടിച്ചു..ടിവിയിൽ കാണികൾ നിരാശരായതിന്റെ ബഹളം കേട്ടു..പക്ഷെ അത് ഒരു സിക്സ് ആണെന്ന് അമ്ബേർ അടയാളം കാണിച്ചു..ബോൾ ഫീൽഡർ പിടിച്ചത് ബൌണ്ടറി ലൈനിൽ ചവിട്ടി കൊണ്ടായിരുന്നു..അങ്ങനെ ആദി ബെറ്റ് ജയിച്ചു..
ബെറ്റിന്റെ നിയമങ്ങൾ എല്ലാം കേട്ടിരുന്ന നാട്ടുകാർ ആദിക്ക് സപ്പോർട്ട് ആയി ..5 ചേട്ടന്മാര്ക്കും ആദിക്ക് 500 രൂപ കൊടുക്കുകയല്ലാതെ വേറെ വഴിയൊന്നും ഉണ്ടായിരുനില്ല ...
മനസ്സില്ലാമനസ്സോടെ അവർ ആദിക്ക് 500 രൂപ വീതം കൊടുത്തു
തന്റെ കാശ് പോയ ദേഷ്യത്തിലാണോ എന്നറിയില്ല 5 ചേട്ടന്മാരിൽ ഒരാൾ പറഞ്ഞു..അത് ആ ബോളറെ കൊള്ളാഞ്ഞിട്ടാണ്..ജോഷിയുടെ ഭാഗ്യം..അല്ലാതെ ഒന്നുമല്ല..എന്തൊക്കെ പറഞ്ഞാലും ഇവൻ ഒന്നും നമ്മുടെ സച്ചിന്റെ അത്രയും വരുത്തില്ല..നമ്മുടെ ദൈവം സച്ചിൻ തന്നെ
ആദി ചിന്തിച്ചു..സച്ചിൻ ! അങ്ങനെ ഒരു പേര് കേട്ടിട്ടേ ഇല്ലെല്ലോ..പെട്ടെന്നുണ്ടായ ആകാംശയിൽ
ആദി : ആരാ..ഈ സച്ചിൻ ?
പെട്ടെന്ന് അവിടെയുണ്ടായിരുന്നവർ ഒരു നിമിഷത്തേക്ക് നിശബ്ദരായി..
അവിടിവിടെ ആളുകൾ എന്തൊക്കെയോ പിറുപിറുക്കുന്നത് കേൾക്കാം..
ഒന്നാമൻ : നീ എന്താ ആളെ കളിയാക്കുവാണോ ?
ആദി : അല്ല ചേട്ടാ..ആരാണ് ഈ സച്ചിൻ..ദേ ആ ചേട്ടൻ പറഞ്ഞു..സച്ചിൻ ദൈവമാണെന്ന്..!
രണ്ടാമൻ : ടാ...നീ.. എന്താ ഈ ലോകത്ത് ഒന്നും ആല്ലേ ഇത്രയും നാൾ ജീവിച്ചത് ? നീ അപ്പോൾ ഇത് വരെ സച്ചിൻ ടെൻടുൽക്കർ എന്ന് കേട്ടിട്ടേ ഇല്ലേ ?
ഞാൻ ഈ ലോകത്തുള്ള ആളല്ലാ എന്ന് ഉറക്കെ വിളിച്ചു പറയണം എന്നുണ്ടായിരുന്നു..പിന്നെ അതിനു കൂടി കിട്ടുന്ന ഇടി ഓർത്തപ്പോൾ ഒന്നും പറഞ്ഞില്ല....
രണ്ടാമൻ വിടാൻ ഭാവമില്ല..അയാൾക്ക് ആദിയോട് വല്ലാത്ത ദേഷ്യം തോന്നി..ഏതു കൊച്ച് കുഞ്ഞിനും അറിയാമെല്ലോ സച്ചിൻ ആരാണെന്ന്..പറയടാ..നിനക്ക് സച്ചിനെ അറിയില്ലേ ?
ആദി : ഇല്ല...
അതിനു ശേഷം ആരൊക്കെയോ വിളിച്ചു പറയുന്നത് കേട്ടു..
അടിയടാ അവനെ...
ഇടിയെടാ അവനെ..
ആളുകൾ എല്ലാവരും കൂടി ആദിയെ തല്ലാൻ തുടങ്ങി . 500 രൂപ നഷ്ടപെട്ട ചേട്ടന്മാരും ആ അവസരം നന്നായി ഉപയോഗിച്ചു. ആ സമയത്ത് ഭാഗ്യത്തിന് ടോണിച്ചൻ അത് വഴി വന്നു ആദിയെ എല്ലാവരും കൂടി ഇടിക്കുന്നത് കണ്ടു അവരെ..പിടിച്ചു മാറ്റി ടോണി കാര്യം അന്വേഷിച്ചു..
ടോണി : എന്തിനാണ് നിങ്ങൾ എല്ലാവരും കൂടി ഇവനെ തല്ലുന്നത്.. ?
ഒരാൾ : ടോ...ഇവൻ പറയുവാണ് ഇവന് സച്ചിൻ ആരാണെന്ന് അറിയില്ല എന്ന് ...നമ്മുടെ സച്ചിനെ അറിയാത്ത ഇവനെ തല്ലണ്ടേ താൻ പറ ..
ഇത് കേട്ട് ടോണിക്ക് അത്ഭുതവും ദേഷ്യവും ഒരു പോലെ തോന്നി ..
ടോണി : ...ഇതാണോ കാര്യം ...ടോ തനിക്കറിയാമോ ....ഇവന് ...ഇവറ്റെ അച്ഛൻ ആര് ? അമ്മ ആര് ? സ്വന്തം നാടെവിടെയാണ് ...എന്ന് പോലും ഓർമ്മയില്ല..അപ്പോഴാണ്..അവന്റെ ഒരു സച്ചിൻ ...
അത് അറിഞ്ഞപ്പോൾ ആദിയെ തല്ലിയ ആളുകൾ എന്ത് പറയണം എന്ന് അറിയാത്ത അവസ്ഥയിലായി ..ആ തക്കത്തിനു ടോണി ആദിയെയും കൊണ്ട് അവിടെന്നു രക്ഷപെട്ടു
തിരിച്ചു ദിവാകരന്റെ വീട്ടിലേയ്ക്ക് നടക്കുമ്പോൾ എവിടെയൊക്കെയോ ഉണ്ടായിരുന്ന വേദന കടിച്ചമർത്തികൊണ്ടാണ് ആദി നടന്നിരുന്നത്..
ആദിയെ വീട്ടിൽ എത്തിച്ചിട്ട് പറഞ്ഞു..ഇനി മേലിൽ "സച്ചിൻ ആരാണ് ? " ഇത് പോലുള്ള ചോദ്യങ്ങൾ ചോദിക്കരുത് .... ഇതും പറഞ്ഞു ടോണി തിരിച്ചു നടക്കുന്നതിനോടൊപ്പം ആരോടെന്നില്ലാതെ പറഞ്ഞു...മനുഷ്യനെ മെനകെടുത്താൻ..
--- തുടരും ---

No comments:
Post a Comment