Saturday, December 31, 2016

THE GUEST (13. THE GUEST)

അടുത്ത ദിവസം രാവിലെ ആദി ഒരു അലാറത്തിന്റെ ശബ്ദം കേട്ടാണ് എഴുന്നേറ്റത്...ആദി ചിന്തിച്ചു ...എന്തൊരു വിചിത്രമായ സ്വപ്നമായിരുന്നു ...താൻ മറ്റേതോ ലോകത്തിൽ ചെന്ന് പെട്ട പോലെയോ മറ്റോ ഒരു സ്വപ്നം ..ഒന്നും വ്യക്തമായി ഓർത്തെടുക്കാൻ  ആദിക്ക് കഴിഞ്ഞില്ല

മൊബൈൽ എടുത്ത്‌ അലാറം ഓഫ്‌ ചെയ്തു..ഡേറ്റ് നോക്കി...ഒക്ടോബർ 15 - 2015 രാവിലെ 5 മണി..

ആദി എഴുന്നേറ്റു  ജഗ് എടുത്ത്‌ വെള്ളം കുടിച്ചു..താൻ ഈ കണ്ടതെല്ലാം വെറും സ്വപ്നമായിരുന്നോ... ?  ആദി ആ സ്വപ്നം ഓർക്കാൻ ശ്രമിച്ചു..പക്ഷെ വളരെ പെട്ടെന്ന് തന്നെ ആ സ്വപ്നം ഏറെ കുറെ എല്ലാം തന്നെ മനസ്സിൽ നിന്നും മാഞ്ഞു പോയിരുന്നു..ഒടുവിൽ താൻ കണ്ടത് വെറും ഒരു സ്വപ്നമായിരുന്നു..എന്നും..ഏതോ ഒരു ലോകത്തിൽ കുറച്ചു നാൾ ജീവിച്ച പോലെയോ മറ്റോ ആയിരുന്നു ആ സ്വപ്നം എന്ന് മാത്രമാണ് ആദിയ്ക്കു ആകെ ഓർമ്മയുണ്ടായിരുന്നത്..

ആദി വേഗം തന്നെ കുളിച്ചൊരുങ്ങി Patty യുമായുള്ള മീറ്റിംഗ് ന് ആയി ഓഫീസിലെയ്ക്ക് പോയി.ബെൻ അവിടെ  ആദിയെ കാത്തിരിക്കുകയായിരുന്നു..ആദി ഓഫീസിലേയ്ക്ക് എത്തി..അൽപ നേരത്തിനുള്ളിൽ കോൺഫറൻസ് ഹാള്ളിലെ ഫോൺ റിംഗ് ചെയ്തു ആദിയും ബെന്നും ആ റൂമിലേയ്ക്ക് കയറി....

ആദി തന്റെ പതിവ് ഓഫീസ് തിരക്കുകളിലേയ്ക്ക് മടങ്ങി ദിവസങ്ങൾ ചിലവഴിച്ചു..ആദി തന്റെ സ്വപ്നം പൂർണമായും മറന്നു കഴിഞ്ഞു..മറ്റേതൊരു സ്വപ്നവും പോലെ...

അതേ സമയം മറ്റൊരു ലോകത്ത്



 കല്യാണമൊക്കെ കഴിഞ്ഞു എത്തിയ ദിവാകരൻ ആദിയെ കാണാതെ വിഷമിച്ചു ..അവർ എല്ലാവരും ആദിയെ അന്വേഷിച്ചു ഞെട്ടൊട്ടമായി ..ദിവസങ്ങളും ആഴ്ചകളും കടന്നു പോയി ...ഒടുവിൽ ആദിയുടെ പടം ഉള്ള "മിസ്സിംഗ്‌" നോടീസുകൾ അവിടെയും പരിസര പ്രദേശങ്ങളിലും പതിക്കാൻ ദിവാകരനും കൂട്ടരും തീരുമാനിച്ചു ..കണ്ടു കിട്ടുന്നവർക്ക് വിളിച്ചറിയിക്കാനായി ...ദിവാകരന്റെയും ..ടോണിയുടെയും നമ്പർ ആ നോടീസിൽ കൊടുത്തിരുന്നു..





 ആദിയുടെ ചിത്രം ഉള്ള ഒരു പാട്  "MISSING" നോട്ടീസുകളുമായി റെയിൽവേ സ്റ്റേഷനുകളിലും ബസ്‌ സ്റ്റാന്റ് - കളിലും നോട്ടീസ് പതിക്കുകയായിരുന്നു..ദിവാകരനും..ശ്രീധരനും ടോണിയും ...അവർ ആ നാട്ടിലും അടുത്തുള്ള മറ്റു സ്ഥലങ്ങളിലും അനേകം നോട്ടീസുകൾ പതിച്ചു  .ഒരിയ്ക്കൽ യാദ്രിശ്ചികമായി ഈ നോട്ടീസ് കണ്ട ഡോ: ഐസക്ക്  വിചാരിച്ചത് അവർ കുറച്ചു നാൾ കഴിയുമ്പോൾ അന്വേഷണം അവസാനിപ്പിക്കും എന്നാണു ..പക്ഷെ ഒന്ന് രണ്ടു മാസങ്ങൾ കഴിഞ്ഞിട്ടും അവർ ആദിക്ക് വേണ്ടിയുള്ള അന്വേഷണം തുടരുന്നൂ എന്ന് മനസ്സിലാക്കിയ ഐസക്ക്  ഒരു പാട് ആലോചിച്ച ശേഷം അവരോടു സത്യം തുറന്നു പറയാൻ തീരുമാനിച്ചു..

ഡോ : ഐസക്ക്‌ ദിവാകരന്റെ വീട്ടിൽ എത്തി..  അപ്പോൾ അവിടെ ശ്രീധരനും ഉണ്ടായിരുന്നു..

ദിവാകരൻ : ഡോക്ടർ അറിഞ്ഞോ  ..നമ്മുടെ ആദിയെ കഴിഞ്ഞ ഒന്ന് രണ്ടു മാസമായി കാണാൻ ഇല്ല..

ഐസക്ക്‌ : അത് എനിക്കറിയാം  ...അതിനെ കുറിച്ച് സംസാരിക്കാനാണ് ഞാൻ വന്നത്..നിങ്ങൾ ഇനി അവനെ അന്വേഷിച്ചു നടക്കേണ്ട അവനെ ഇനി നിങ്ങൾ ഒരിക്കലും കാണില്ല..

ദിവാകരൻ : അന്വേഷിക്കേണ്ട എന്നോ ?..നിങ്ങൾ എന്താണ് പറയുന്നത്..

ഐസക്ക്‌ : അവൻ നിങ്ങളോട് അവന്‍റെ യതാർത്ഥ കഥ തന്നെയാണ് ആദ്യം  പറഞ്ഞത്.. പക്ഷെ നിങ്ങൾ ആരും അവനെ വിശ്വസിചില്ല..ഒടുവിൽ നിങ്ങൾ എല്ലാവരും കൂടി അയാളെ ഒരു ഭ്രാന്തൻ എന്ന് മുദ്ര കുത്താതിരിക്കാൻ ഞാൻ തന്നെയാണ് അവനോടു ഓർമ്മ നഷ്ട പെട്ടതുപോലെ അഭിനയിക്കാൻ പറഞ്ഞത്

ഡോ : ഐസക്ക്‌ എല്ലാം വിശദമായി തന്നെ അവർക്കു പറഞ്ഞു കൊടുത്തു..എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ദിവാകരന് എല്ലാം വ്യക്തമായി..അവന്‍റെ പ്രവചനങ്ങളുടെ രഹസ്യവും ദിവാകരന് വ്യക്തമായി..

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ശ്രീധരൻ പറഞ്ഞു...എവിടെ ആയിരുന്നാലും..ആ കുട്ടിക്ക് നല്ലതേ വരൂ..അവൻ ആണ് എന്‍റെ ജീവൻ രക്ഷിച്ചത്‌..

ശ്രീധരൻ ആ കഥ പറഞ്ഞു തുടങ്ങി..ഒരു ദിവസം രാത്രി അവൻ എന്നെ കാണാൻ വന്നിരുന്നു...അവൻ എനിക്ക് ഒരു കത്ത് തന്നു അതിൽ എഴുതിയിരുന്നത് ഒഴിഞ്ഞ റബർ ഫാക്ടറിയുടെ സമീപത്തു വെച്ചു എനിക്ക് എതിരെ ഒരു വധ ശ്രമം ഉണ്ടാകും എന്നും കരുതിയിരിക്കണം എന്നും ആയിരുന്നു..

കൃത്യമായി തീയതിയും സ്ഥലവും അതിൽ ഉണ്ടായിരുന്നു..ഞങ്ങൾ കരുതിയിരുന്നത് കൊണ്ട് എല്ലാ അക്രമികളെയും വളഞ്ഞു പിടിക്കാൻ സാധിച്ചു..അവരെ ചോദ്യം ചെയ്തപ്പോൾആണ് മനസ്സിലായത്‌ ഇതിനെല്ലാം പിന്നിൽ വിമൽ പിഷാരടിയാണെന്നും..അയാൾക്ക്‌ എതിരില്ലാതെ ജയിക്കാൻ അവർ ഇട്ട പദ്ധതിയായിരുന്നു ..എന്‍റെ വധം എന്നും

അവർ ആധിയെയും വധിക്കാൻ പദ്ധതി ഇട്ടിരുന്നു എന്നും അവർ ദിവാകരന്റെ വീട് വളഞ്ഞു ഒരു ശ്രമം നടത്തിയിരുന്നെങ്കിലും..അവർക്കു ആദിയെ കണ്ടെത്താൻ ആയില്ല എന്നും.. വിമലും കൂട്ടരും ഒരേ സ്വരത്തിൽ പോലീസിനോട് പറഞ്ഞു   .അന്വേഷണത്തിൽ പോലീസിനെ  കുഴപ്പിച്ച ഒരു വസ്തുത..വിമലിന്റെയും കൂട്ടാളികളുടെയും മൊഴി പ്രകാരം അവർ എന്നെ എവിടെ വെച്ചു ആക്രമിക്കണം എന്ന് തീരുമാനിച്ചത്  മാർച്ച്‌ 16 രാത്രി 7 മണിയോടെയാണ്..അവർ അന്ന് രാത്രി തന്നെ 10 നും 11 നും ഇടയിൽ എന്നെ ആക്രമിച്ചു പരാജയപെട്ടു...പക്ഷെ ആദി എനിക്ക് കത്ത് തന്നത് അതിനും എത്രയോ ദിവസം മുന്പാണ്..അത് എനിക്ക് തോന്നുന്നു ഫെബ്രുവരിയിലോ.. മാർച്ച്‌ ആദ്യമോ ആണ്..അപ്പോൾ 16 മാർച്ചിനു അവർ പദ്ധതിയിട്ട്   അന്ന് തന്നെ നടത്തിയ ഈ വധ ശ്രമത്തിന്റെ വിവരം അത്രയും നേരത്തെ ആദി എങ്ങനെ അറിഞ്ഞു...എന്ന ചോദ്യം എന്നെയും പോലീസ് കാരെയും ഒരു പോലെ കുഴപ്പിച്ചിരുന്നു..ഇപ്പോൾ എനിക്ക് എല്ലാം വ്യക്തമാകുന്നു....

ഡോ : ഐസക്ക്‌ : ആദി നമ്മുടെ ലോകത്തിലേയ്ക്ക് വന്ന ഒരു "അതിഥി"യായിരുന്നു..അയാളെ നമ്മൾ ആദ്യം സംശയിച്ചെങ്കിലും ഏകദേശം ഒരു വർഷ കാലത്തോളം അയാൾ നമ്മളിൽ ഒരാളായി ഇവിടെ ജീവിച്ചു അയാൾ പോലും അറിയാതെ അയാൾ തിരിച്ചു പോയിരിക്കുന്നു..എന്‍റെ ഊഹം ശെരി ആണെങ്കിൽ പതിവ് പോലെ ദിവാകരന്റെ വീട്ടിൽ ഉറങ്ങാൻ കിടന്ന ആദി ഉണർന്നു എഴുന്നേറ്റത്‌ അയാളുടെ സ്വന്തം ലോകത്താകും..ഒരു പക്ഷെ..അയാളും ഇപ്പോൾ നിങ്ങളെ പോലെ വിഷമിക്കുന്നുണ്ടാകും..

 ഒരിക്കൽ അയാൾ ഇവിടെയുള്ള ആളുകളുടെ വിധി മാറ്റിയെഴുത്തുന്നതിനെ ചൊല്ലി ഞാനും അയാളുമായി ഒരു തർക്കമുണ്ടായപ്പോൾ അയാൾ എന്നോട് ചോദിച്ചു.."ഞാൻ ഈ ലോകത്ത് വന്നത് ദൈവത്തിനു പറ്റിയ ഒരു തെറ്റാണ് എന്ന് നിങ്ങൾക്ക് തോനുന്നുണ്ടോ" എന്ന്..അന്ന് ഞാൻ അവനോടു അതിനുള്ള മറുപടിയൊന്നും പറഞ്ഞിരുന്നില്ല..പക്ഷെ ഇപ്പോൾ എനിക്ക് തോന്നുന്നു. അവൻ മറ്റുള്ളവരുടെ വിധി മാറ്റി മറിക്കുന്നതു കണ്ടു സഹിക്കാനാവാതെ ദൈവം തന്റെ തെറ്റ് തിരുത്തിയതല്ലേ എന്ന്..



അങ്ങനെ ആദി എത്ര പറഞ്ഞിട്ടും വിശ്വസിക്കാതിരുന്ന ദിവാകരനും നാട്ടുകാർക്കും ആദി വേറെ ഒരു  ലോകത്ത് നിന്നും അവരുടെ ലോകത്തേക്ക് വന്ന ഒരു "അതിഥി" ആയിരുന്നു എന്ന് ശ്രീധരന്റെ അനുഭവത്തിൽ നിന്നും  ഡോ : ഐസക്കിന്റെ വിശദീകരണത്തിൽ നിന്നും പകൽ പോലെ വ്യക്തമായി ...അതേ സമയം ആദിക്ക് താൻ എന്നോ കണ്ടു മറന്ന ഒരു സ്വപ്നം മാത്രായിരുന്നു അവരോടൊത്ത് ജീവിച്ച ആ ഒരു വർഷം . അതോടു കൂടി ദിവാകരനും കൂട്ടരും ആദിയെ  തിരയുന്നത് അവസാനിപ്പിച്ചു..

ഡോ : ഐസക്കിന്റെ ഊഹം പൂർണമായും ശെരിയായിരുന്നില്ല..ആദിക്ക് മറ്റൊരു ലോകത്തിൽ പോയി എന്നതിനെ കുറിച്ച് യാതൊരു അറിവും ഉണ്ടായിരുന്നില്ല..ഒരു പാട് കണ്ടു മറന്ന സ്വപ്നങ്ങളിൽ ഒന്നായി മാറി..അതും..

പക്ഷെ ആദിക്ക് ദിവാകരേട്ടനോട്  ഒരു പ്രതേക അടുപ്പം തോന്നുന്നതായി ആദി ദിവാകരേട്ടനോട്  പറഞ്ഞു..അത് പോലെ ഇത്രയും നാൾ ഇല്ലാതിരുന്ന ഒരു home-sickness ആദിയെ പിടികൂടിയിരുന്നു..ആദി എല്ലാ weekend -ഉം നാട്ടിൽ പോകാൻ തുടങ്ങി..പെട്ടെന്ന് തനിക്കുണ്ടായ ഈ മാറ്റങ്ങളുടെ കാരണം ആദിക്ക്‌ പോലും അറിയില്ലായിരുന്നു ..

ഒരു ദിവസം ശിവപുരത്ത് നിന്നും തിങ്കളാഴ്ച രാവിലെ മായൻകുളത്ത് വന്നിറങ്ങിയ ആദി ഡോക്ടറിന്റെ ചിഹ്നമുള്ള ഒരു കാറ്..കണ്ടു..അതിൽ നിന്നും ഇറങ്ങിയ ബുല്ഗാൻ വെച്ചു മൊട്ടയടിച്ച രൂപം കണ്ടപ്പോൾ..ആദിയുടെ മനസ്സിൽ എവിടെ നിന്നോ ഒരു പേര് ഓർമ്മ വന്നു..

ആദി ആ സുമുഗനായ മൊട്ട തലയനോട് ചോദിച്ചു..താങ്കൾ ഡോക്ടർ ആണ് ആല്ലേ ?

ഐസക്ക്‌ : അതേ..എന്നെ നിങ്ങൾക്ക്..?

ആദി : ഡോക്ടർ ഒരു സംശയം ചോതിചോട്ടെ...

ഐസക്ക്‌ : എന്താണ് ?

ആദി : ഡോക്ടർ നിങ്ങളുടെ പേര് ഐസക്ക്‌ പോൾ എന്നാണോ ?

ഐസക്ക്‌ : അതേ..നിങ്ങളെ ഞാൻ ഓർക്കുനില്ലെല്ലോ..നമ്മൾ തമ്മിൽ..?

ആദി അത്ഭുതത്തോടെ: ഇല്ല ഡോക്ടർ..ഇല്ല നമ്മൾ തമ്മിൽ ഇത് ആദ്യമായാണ്‌ കാണുന്നത്..എനിക്ക് നിങ്ങളെ അറിയില്ല....സോറി ബുദ്ധിമുട്ടിച്ചതിന് ക്ഷമിക്കണം

ആദി അവിടെ നിന്നും നടന്നകന്നു...

അപ്പോൾ അവർ രണ്ടു പേരും ആലോചിച്ചത് ഒരേ ഒരു കാര്യമാണ്..ഡോ ഐസക്കിന്റെ പേര് ഡോ ഐസക്ക്‌ എന്നാണ്‌ എന്ന് ആദിക്ക് എങ്ങനെ മനസ്സിലായി.....

              ----------അവസാനിച്ചു---------

No comments:

Post a Comment