ഇനി ഇത് പോലുള്ള അപകടങ്ങൾ ഒഴിവാക്കാനായി ഒഴിവു സമയങ്ങളിൽ ആദി താൻ ഇപ്പോൾ ജീവിക്കുന്ന ലോകത്തിലെ പ്രശസ്ത വ്യക്തികളെ കുറിച്ചും സംഭവങ്ങളെ കുറിച്ചും എല്ലാം പഠിക്കാൻ തുടങ്ങി..അഞ്ചു ആറു മാസം അങ്ങനെ കഴിഞ്ഞു പതുക്കെ പതുക്കെ ആദി ഈ പുതിയ ലോകത്തെ ഇഷ്ടപെടാനും..താൻ പണ്ട് പറഞ്ഞ "കള്ളക്കഥ" സത്യമാണെന്നും താൻ ഈ ലോകത്തിലെ തന്നെ ഒരാൾ ആണെന്നും വിശ്വസിക്കാൻ ശ്രമിച്ചു..
ഒരു ദിവസം ആദി കുട്ടികളെ പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ ടോണി ഓടി വന്ന് ആദിയെ വിളിച്ചു..കുട്ടികളോട് ബഹളം വെക്കരുത് എന്ന് പറഞ്ഞിട്ട് ആദി ടോണിച്ചന്റെ അടുത്തേക്ക് ചെന്നു..
ടോണി : ടാ മോനേ...നീ അന്ന് പറഞ്ഞ ബസ് സ്റ്റോപ്പ് ഞാൻ കണ്ടു..ഞാൻ ഇന്ന് പാലക്കാടുള്ള ചേട്ടന്റെ വീട്ടിൽ നിന്നും വരുംബോഴാണോ പോകുംബോഴാണോ എന്ന് എനിക്ക് ഓർമയില്ല..ഒരു സൂപ്പർ മാർക്കറ്റ് കഴിഞ്ഞു ഒരു 5 മിനിറ്റ് കൂടി ബസ് ഓടി കാണും..നീ പറഞ്ഞ പോലെ തന്നെ രണ്ടു സിംഹങ്ങൾ...അതിന്റെ എതിരെ വലിയ ഒരു മൈതാനത്തോട് ചേർന്ന് ഒരു ബസ് സ്റ്റോപ്പും ആ മൈതാനം ഒരു സ്കൂളിനോട് ചേർന്നാണ് എന്ന് തോനുന്നു
നീ വേഗം ഒരുങ്ങി വാ.class ഒക്കെ നാളെയെടുക്കാം..പിള്ളേർക്ക് ഇന്ന് ഇനി അവധികൊടുക്ക്..നമുക്ക് ഇപ്പോൾ തന്നെ പോയി..ആ ബസ് സ്റ്റോപ്പിന്റെ പരിസരത്ത് അന്വേഷിക്കാം..നിനക്ക് ഭാഗ്യമുണ്ടെങ്കിൽ...അവിടെ ആരെങ്കിലും നിന്നെ തിരിച്ചറിഞ്ഞേക്കും..
ആദി എന്ത് പറയണം എന്ന് അറിയാതെ..ആലോചിച്ചു..ഞാൻ പറഞ്ഞത് സത്യം ആയിരുന്നെങ്കിൽ..ഇപ്പോൾ സന്തോഷം കൊണ്ട് ടോണിച്ചനെ കെട്ടിപിടിക്കേണ്ട സമയമാണ്...എന്നാലും താൻ വെറുതെ പറഞ്ഞ അടയാളങ്ങൾ ഉള്ള ഒരു ബസ് സ്റ്റോപ്പ് കണ്ടെത്തിയ സ്ഥിതിക്ക് ഇനി അവിടെ വരെ പോകാതെ ടോണിച്ചൻ സമാധാനം തരില്ല..പിന്നെ അധികം ആലോചിച്ചില്ല..സന്തോഷം അഭിനയിച്ചു കൊണ്ട് ടോണിച്ചനെ കെട്ടിപിടിച്ചിട്ടു പറഞ്ഞു..ഈ ഉപകാരം ഞാൻ ഒരിക്കലും മറക്കില്ല.ടോണിച്ചാ ....ടോണിച്ചൻ നിക്ക് ...ഞാൻ ദേ വരുന്നൂ...
ഇന്നത്തെ class അവസാനിപ്പിച്ചതായി കുട്ടികളോട് പറഞ്ഞിട്ട് ..ആദി വേഗം ഡ്രസ്സ് മാറി ടോണിച്ചനോടൊപ്പം പുറപെട്ടു..ആദിയുടെ നാട് കണ്ടെത്തിയ സന്തോഷത്തിൽ ടോണിച്ചനും...വെറുതെ അവിടെ വരെ പോയി..ഇത് അല്ല താൻ നിന്ന ബസ് സ്റ്റോപ്പ് എന്ന് പറയാൻ ഉറച്ചു ആദിയും..അവർ പാലക്കാടേക്കുള്ള ബസ്സിൽ കയറി..മണിക്കൂറുകൾ കഴിഞ്ഞു..ടോണി അടയാളം നോക്കി വെച്ച സൂപ്പർ മാർക്കറ്റ് എത്തി...
ആദിയോട് വിവരം പറഞ്ഞു..തൊട്ടടുത്ത സ്റ്റോപ്പിൽ അവർ ഇറങ്ങി
ആദി : എവിടെ ടോണിച്ചാ ബസ് സ്റ്റോപ്പ് ?
ടോണി : ഇവിടെ അടുത്ത് എവിടെയോ ആണ്..പക്ഷെ...ഈ സൂപ്പർ മാർകെറ്റിനു മുൻപാണോ..ശേഷമാണോ..എന്ന് ഒരു പിടിയും കിട്ടുന്നില്ല..പക്ഷെ..ഇതിന്റെ അടുത്ത് എവിടെയോ ആണ് കൂടിയാൽ ഒരു രണ്ടു കിലോ മീറ്റർ...പക്ഷെ..അത് മുന്പോട്ടാണോ...പിറകോട്ടാണോ എന്ന് ആണ് സംശയം...
ആദി : അപ്പോൾ ഇനി എങ്ങോട്ട് പോകും ടോണിച്ചാ..?
ടോണി : മോൻ മുൻപോട്ടു ഒരു 10-20 മിനിറ്റ് നടന്നു നോക്ക്..ഞാൻ പിറകോട്ടു നടന്നു നോക്കാം..ബസ് സ്റ്റോപ്പോ സിംഹങ്ങളെയോ കണ്ടാൽ ഫോൺ വിളിച്ചാൽ മതിയെല്ലോ...
ആദി : ശെരി...ഇനി ടോണിച്ചൻ പറഞ്ഞിട്ട് കേട്ടില്ല എന്ന് വേണ്ട
ടോണിച്ചൻ ഉത്സാഹത്തോടെ പിന്നോട്ടും ആദി അലസമായി മുന്നോട്ടും നടന്നു തുടങ്ങി..ഒരു പത്തു മിനിറ്റ് ആദി നടന്നു കാണും പെട്ടെന്ന് ആദി കണ്ട കാഴ്ച ആദിക്ക് വിശ്വസിക്കാനായില്ല..ആദിയുടെ അച്ഛൻ..! ഒരു കൈയ്യിൽ ഒരു സഞ്ചി നിറയെ പച്ചക്കറിയുമായി..ആദിക്ക് എതിരെ വരുകയാണ്...ആകെ താടിയൊക്കെ വെച്ചു..ദു:ഖം തളം കെട്ടി നിൽക്കുന്ന മുഖവുമായി..വളരെ പതുക്കെയാണ് നടക്കുന്നത്..
തന്റെ അച്ഛന്റെ മുഖത്ത് ഉണ്ടായിരുന്ന പ്രസരിപ്പൊന്നും കാണുന്നില്ല.. സൂര്യനെ പോലെ ജ്വലിച്ചിരുന്ന അച്ഛൻ ഇപ്പോൾ ഗ്രഹണ സമയത്തെ സൂര്യനെപോലെ കാണപെട്ടു...
ആദിക്ക് സ്വയം നിയന്ത്രിക്കാനായില്ല..അവൻ ഒരു നിമിഷത്തേക്ക് എല്ലാം മറന്നു..ഓടി ചെന്നു അച്ഛനെ കെട്ടിപിടിച്ചു...വിളിച്ചു..അച്ഛാ..
ആദ്യം പകച്ചു പോയ ദാമോദരൻ..ആദിയെ ആയാസപ്പെട്ട് തള്ളിമാറ്റി...ആദിയുടെമുഖത്തെയ്ക്ക് അൽപനേരം ദേഷ്യത്തോടെ നോക്കിയിട്ട് മെല്ലെ നടന്നു അകന്നു..ആദിക്ക് അത് സഹിക്കാൻ ആയില്ല..അവൻ ദാമോദരന്റെ പിറകെ ചെന്നു ദാമോദരന്റെ കൈയ്യിൽ കയറി പിടിച്ചു..
ദാമോദരൻ : വിടടാ...എന്‍റെ കൈയ്യിൽ നിന്നും വിടാൻ ആണ് പറഞ്ഞത്..
ആദി : അച്ഛാ..ഇത് ഞാനാണ് ആദി..
ദാമോദരൻ : ഏതു...ആദി..എനിക്ക് നിന്നെ അറിയില്ല..എന്‍റെ കൈ വിടടാ..വിടാൻ ആണ് പറഞ്ഞത്..ഇല്ലെങ്കിൽ നിന്നെ ഞാൻ...
ആദി ഭയത്തോടെ കൈ വിട്ടു.ദാമോദരൻ ഒന്ന് തുറിച്ചു നോക്കിയിട്ട്..വീണ്ടും നടന്നു തുടങ്ങി..
അടുത്തുള്ള കടയിൽ ഇരുന്ന ചന്ദ്രൻ ഇതെല്ലാം കാണുന്നുണ്ടായിരുന്നു..
പൊതുവെ ശാന്ത സ്വഭാവക്കാരനായ ദാമോദരൻ ഒരു പരിചയവും ഇല്ലാത്ത ഒരാളോട് ദേശ്യപ്പെടുന്നത് കണ്ട ചന്ദ്രൻ റോഡു കടന്നു ആദിയുടെ അടുത്തെത്തി
ചന്ദ്രൻ : എന്താ പ്രശ്നം ?
ആദി : ആ പോയ ആൾ...
ചന്ദ്രൻ : അയാൾ ആരാണ് തന്റെ ?
ആ ചോദ്യം കേട്ടപ്പോൾ ആദിക്ക് പെട്ടെന്ന് തിരിച്ചറിവുണ്ടായി ..ഇത് തന്റെ ലോകമല്ലെന്ന്നും ആ പോയ മനുഷ്യൻ തന്റെ ആരും അല്ല എന്നുമുള്ള തിരിച്ചറിവ്
ആദി : എന്‍റെ...എന്‍റെ..ആരുമല്ല..
ചന്ദ്രൻ : പിന്നെ താൻ എന്തിനാ അയാളെ കെട്ടിപിടിച്ചത്...? അയാളുടെ കൈയ്യിൽ കയറി പിടിച്ചത്..?
ആദി : അത്..അത്..എനിക്ക് അദ്ദേഹത്തെ കണ്ടപ്പോൾ പെട്ടെന്ന് എനിക്ക് എന്‍റെ ഒരു.... ...ഒരു അമ്മാവനെ പോലെ തോന്നി
ചന്ദ്രൻ : പാവം ദാമോദരൻ..അയാൾ പേടിച്ചു പോയി കാണും...ടോ..തനിക്കറിയാമോ ? അയാളുടെ ചെറുപ്പകാലത്ത് അയാൾ വാ അടയ്ക്കില്ലായിരുന്നു.. സൂര്യന് കീഴിലുള്ള എന്തിനെ കുറിച്ചും വാ തോരാതെ സംസാരിക്കുന്നയാൾ ആയിരുന്നു ദാമോദരൻ..എന്തൊരു തേജസ്സായിരുന്നു ആ മുഖത്ത്
ആദി : പക്ഷെ..അങ്ങനെയല്ലല്ലോ ആളെ കണ്ടിട്ട് തോനുന്നത്..ആകെ ഒരു വിഷാദഭാവം..
ചന്ദ്രൻ : എല്ലാം അങ്ങേരുടെ ഭാര്യ മരിച്ചതിൽ പിന്നെയാ...അയാളുടെ ഭാര്യ ആൻസി രണ്ടാമത് ഗർഭിണിയായിരിക്കുമ്പോൾ..ദാമോദരന് ജോലിക്കാര്യത്തിനായി എവിടെയോ പോകേണ്ടി വന്നു..പുള്ളി ഇല്ലാത്ത ആ സമയത്ത് തന്നെ അവർക്കു പെട്ടെന്ന് വയറു വേദന തുടങ്ങി...അയല്കാരോടൊപ്പം ഏതോ ഒരു ടാക്സിയിൽ കയറി ആശുപത്രിയിലേയ്ക്കു പോയതാ..ഒരു വളവിൽ വെച്ചു ഒരു ലോറിയുമായി കൂടിയിടിച്ച്..എല്ലാരും അപ്പോൾ തന്നെ മരിച്ചു..ഡ്രൈവർ നല്ല വേഗതയിലായിരുന്നു..ആശുപത്രി കേസല്ലേ അയാളെയും കുറ്റം പറയാൻ പറ്റില്ല..വിധി അതായിരുന്നു..ഒരിക്കൽ പോലും തമ്മിൽ കണ്ടിട്ടില്ലാത്തവർ ഒരുമിച്ചു മരിച്ചു..ഒരു പക്ഷെ ആ ഡ്രൈവർ അന്ന് അവരെ കയറ്റി ഇല്ലായിരുനെങ്കിൽ അയാളെങ്കിലും ഇപ്പോൾ ജീവനോടെ ഉണ്ടാകുമായിരുന്നു..ഹാ..ഇനി പറഞ്ഞിട്ട് എന്താ കാര്യം ?
ഇത്രയും കേട്ടു കഴിഞ്ഞപ്പോഴെകും ആദിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു..അന്ന് അമ്മയോടൊപ്പം മരിച്ചത് താൻ തന്നെയായിരുന്നു..എന്ന് ഓർത്തപ്പോൾ ആദിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി..
ആദി പെട്ടെന്ന് തന്നെ ചന്ദ്രൻ തന്റെ കണ്ണ് നിറയുന്നത് കാണാതിരിക്കാൻ വെട്ടി തിരിഞ്ഞു..ദാമോദരൻ പോയ വഴിയേ ഓടി..ദാമോദരൻ വളരെ സാവധാനം നടന്നിരുന്നത് കൊണ്ട് ആദിക്ക് അയാളെ കണ്ടെത്താൻ കഴിഞ്ഞു..ആദിക്ക് അറിയാം ആ മനുഷ്യൻ തന്റെ ആരും അല്ലെന്നു..എങ്കിലും അയാളുടെ വീടുവരെ പിന്തുടർന്ന് തന്റെ ഈ ലോകത്തിലെ ചേച്ചിയെ..അതോ ചേട്ടനെയോ കൂടി കണ്ടിട്ട് പോകാൻ തീരുമാനിച്ചു
ആദി ദാമോദരൻ അറിയാതെ അയാളെ പിന്തുടരാൻ തീരുമാനിച്ചു..പെട്ടെന്ന് ആദിയുടെ ഫോണിൽ ടോണിയുടെ call വന്നു..ആദി ഫോൺ കട്ട് ചെയ്തിട്ട് ഫോൺ സ്വിച്ച് ഓഫ് ചെയ്തു..ദാമോദരൻ അറിയാതെ അയാളെ പിന്തുടർന്ന് അയാളുടെ വീട് കണ്ടു പിടിച്ചു..എന്നിട്ട് അതിനു രണ്ടു വീട് അപ്പുറമുള്ള ഒരു വീടിന്റെ മുന്പിലെ പേര് നോക്കി "ഡോ :അബ്രഹാം പടിക്കൽ"..അതിനു ശേഷം ദാമോദരന്റെ വീട്ടിലേയ്ക്ക് കയറിച്ചെന്നു..കതകിൽ തട്ടി വിളിച്ചു..
അകത്തു നിന്നും ദാമോദരന്റെ ശബ്ദം കേൾക്കാം..മോളേ..ജിൻസി..ആരാ വന്നിരിക്കുന്നത് എന്ന് നോക്കിക്കേ..
ജിൻസി എന്ന പേര് കേട്ടതും ആദിയ്ക്കു അത്ഭുതം തോന്നി..ആദിയുടെ ചേച്ചിയുടെ പേരും ജിൻസി എന്നായിരുന്നു..അപ്പോഴേക്കും ജിൻസി പുറത്തേക്ക് വന്നു..ആദിയുടെ ചേച്ചിയുടെ
അതേ രൂപം..
ജിൻസി : ആരാ ?
ആദി : ഈ ഡോക്ടർ അബ്രഹാമിന്റെ വീട് എവിടെയാണ്..ഈ അടുത്ത് എവിടെയോ ആണ് എന്നാണ് പറഞ്ഞത്..
ജിൻസി : അത്..തൊട്ടു അപ്പുറത്ത് ആണെല്ലോ..അവിടെ ഒരു ബോർഡും ഉണ്ട്..
ആദി : ആണോ..ശെരി..ഞാൻ ആ ഭാഗത്ത് നോക്കിയില്ല..അപ്പുറത്താണ് നോക്കിയത്..
എനിക്ക്..കുടിക്കാൻ കുറച്ചു വെള്ളം..തരാമോ ?
ജിൻസി..ആദിയെ അടിമുടി ഒന്ന് നോക്കി
എന്നിട്ട് പറഞ്ഞു..ശെരി വെള്ളം തരാം..പക്ഷെ താൻ അവിടെ തന്നെ നിന്നാൽ മതി..
എന്നിട്ട് ജിൻസി പതുക്കെ അകത്തേക്ക് പോയി..ഇടയ്ക്ക് ഒന്ന് രണ്ടു തവണ സംശയത്തോടെ ആദിയെ തിരിഞ്ഞു നോക്കിയിരുന്നു..
ആദി അവിടെ തന്നെ നിന്ന് വെറുതെ അകത്തേയ്ക്ക് നോക്കിയപ്പോൾ ഒരു photo ഭിത്തിയിൽ തൂക്കിയിരിക്കുന്നത് കണ്ടു ....അത് തന്റെ അമ്മ തന്നെയല്ലേ ,,,അതോ തനിക്കു തോനുന്നതാണോ ? അത് ഒന്ന് ഉറപ്പിക്കാനായി അറിയാതെ ആദി പതുക്കെ അകത്തേയ്ക്ക് കയറി നോക്കി..തന്റെ അമ്മയുടെയും..അച്ഛന്റെയും ചേച്ചിയുടെയും കൂടിയുള്ള ഒരു ഫാമിലി photo കണ്ടു..അതിൽ ചേച്ചി ഒരു കുഞ്ഞു വാവയാണ്...ആദി അമ്മയുടെ ഫോട്ടോ കണ്ടു സ്തംഭിച്ചു നിൽക്കുമ്പോൾ
ജിൻസി : ടോ..തന്റെ അടുത്തല്ലെടോ..പറഞ്ഞത് പുറത്ത് തന്നെ നിക്കാൻ..ഇറങ്ങെടോ പുറത്ത്..
ആദി : സോറി..
ആദി പെട്ടെന്ന് തന്നെ പുറത്തേക്ക് ഇറങ്ങി..
ജിൻസി : ഇന്നാ വെള്ളം..കുടിച്ചിട്ട് വേഗം സ്ഥലം കാലിയാക്കിക്കോ...എനിക്ക് അടുക്കളയിൽ ഒരു നൂറു കൂട്ടം പണിയുണ്ട്..
ആദി വേഗം വെള്ളം കുടിച്ചു..glass തിരിച്ചു കൊടുത്ത ശേഷം
ആദി : സോറി..ഞാൻ ആ photo കണ്ടപ്പോൾ ഒന്ന് ശെരിക്കു കാണാൻ ആണ് കയറിയത്..ആരാ അത് അമ്മയാണോ ?
ജിൻസി : അല്ല അമ്മൂമ്മ ഒന്ന് ഇറങ്ങി പോടോ..
ആൾ അറിയാതെയാണെങ്കിലും..ചേച്ചി അങ്ങനെ പ്രതികരിച്ചത്..ആദിക്ക് വലിയ വിഷമമായി..ജിൻസി glass വാങ്ങി വേഗത്തിൽ അകത്തേയ്ക്ക് നടന്നു പോയി..അപ്പോഴാണ് ആദി അത് ശ്രദ്ധിച്ചത്..ജിൻസിക്ക് കാലിനു ഒരു കുഴപ്പവും ഇല്ല..അതിൽ ആദിക്ക് അത്ഭുതം ഒന്നും തോന്നിയില്ല..താൻ ഇല്ലാത്ത ലോകത്ത്..താൻ കാരണം ഉണ്ടായ അപകടവും ഇല്ല
ആദി അവിടെ നിന്നും ഇറങ്ങി..ഫോൺ സ്വിച്ച് ഓൺ ചെയ്തു..റോഡിലേക്ക് ഇറങ്ങി..ഫോണിൽ ടോണിയുടെ കുറെ missed calls ഉണ്ടായിരുന്നു..ആദി തിരിച്ചു വിളിച്ചപ്പോൾ ടോണി ആ ബസ്സ് സ്റ്റോപ്പ് കണ്ടെത്തി എന്ന് പറഞ്ഞു..
ആദി വേഗം നടന്നു ടോണിച്ചന്റെ അടുക്കൽ എത്തി .എന്നിട്ട് നിരാശ നടിച്ച്ച്ചു ആദി പറഞ്ഞു..അല്ല ടോണിച്ച..ഇതല്ല ഞാൻ കണ്ടിടുള്ള..സിംഹങ്ങൾ..ടോണി നിരാശനായി..എന്നിട്ട് ആദിയെ സമാധാനിപ്പിച്ചു..നീ വിഷമിക്കേണ്ട..നമുക്ക് കണ്ടു പിടിക്കാം..
വൈകാതെ അവർ തിരിച്ചു വണ്ടി കയറി..
ടോണി : നീ കുറെ ദൂരം പോയോ..ഞാൻ ആകെ പേടിച്ചു പോയി..ഇടയ്ക്ക് ഒന്ന് ബെല്ല് അടിച്ചു..എന്നിട്ട് പിന്നെ കട്ട് ആയി..പിന്നെ വിളിച്ചപ്പോൾ സ്വിച്ച് ഓഫ്..
ആദി : വല്ല നെറ്റ്‌വർക്ക് പ്രോബ്ലം ആയിരിക്കും..
തിരിച്ചു വീട്ടിൽ എത്തിയ ആദി തന്റെ കുട്ടിക്കാലവും.. അച്ഛനെയും അമ്മയെയും ചേച്ചിയെയും ഓർത്തു..പക്ഷെ ആദിക്ക് ആരോടും ഒന്നും പറയാൻ കഴിയുമായിരുനില്ല..അന്ന് രാത്രി ആദി അവന്‍റെ കുടുംബത്തോടൊപ്പം ചിലവരിച്ച നല്ല നാളുകൾ ഓർത്ത് ഉറങ്ങി...
--------തുടരും ----------

No comments:
Post a Comment