Saturday, December 31, 2016

THE GUEST (11. AFTER SHOCKS !!!)

ദിവാകരൻ രാവിലെ എഴുന്നേറ്റു ടിവി ഓൺ ചെയ്തു ഭയത്തോടെ കാത്തിരുന്നു.. ഞെട്ടിച്ചു..കൊണ്ട്..ആ വാർത്ത..എല്ലാ ചാനലിലും നിറഞ്ഞു..9/11 event ആദി പറഞ്ഞത് പോലെ തന്നെ സംഭവിച്ചു..നിമിഷങ്ങൾ കഴിയുന്തോറും അതിനെ കുറിച്ച് ആദി നടത്തിയ പ്രവചനം എത്രമാത്രം കൃത്യമായിരുന്നു എന്ന് അവർ തിരിച്ചറിഞ്ഞു....ദിവാകരൻ ആദിയെ..വിളിച്ചു..ആദി എഴുന്നേറ്റ ശേഷവും ഇന്നത്തെ ദിവസം എന്തൊക്കെയാകും സംഭവിക്കാൻ പോകുക എന്ന് ആലോചിച്ചു..കട്ടിലിൽ തന്നെ കിടക്കുകയായിരുന്നു..

വിവരം അറിഞ്ഞു തന്റെ പ്രവചനം ഫലിച്ചതിൽ ആദിക്ക് അത്ഭുതം തോന്നി..ഒപ്പം ഒരു നടുക്കവും..

വൈകാതെ ഇന്നലെ ആദിയെ പ്രവാചകൻ എന്ന് വിളിച്ചു കളിയാക്കിയവർ തന്നെ ആദി ഒരു അവതാര പുരുഷനാണെന്ന രീതിയിൽ പെരുമാറാൻ തുടങ്ങി....ആദിയെ ഒരു നോക്ക് കാണാൻ വലിയ ഒരു ജനക്കൂട്ടം തന്നെ ദിവാകരന്റെ വീടിനു മുന്നിൽ തടിച്ചു കൂടി..

ദിവാകരൻ എത്ര ശ്രമിചിട്ടും അവരെ തിരിച്ചയക്കാൻ കഴിഞ്ഞില്ല..ഒടുവിൽ..ആദി തന്നെ ഇറങ്ങി വന്നു..പ്രശസ്തനായ ഒരു ആൾ ദൈവത്തെ എന്നപോലെയാണ് ആളുകൾ ആദിയെ നോക്കിയത്..പലർക്കും അവരുടെ ഭാവി..അറിയണം..ആയുസ്സ്..? മക്കളുടെ ഭാവി.. മുതൽ..എടുക്കേണ്ട ലോട്ടറി ടിക്കെടിന്റെ നമ്പർ വരെ ആളുകൾ ചോദിച്ചു...

തനിക്കു യാതൊരു അമാനുഷിക സിദ്ധികളും ഇല്ല എന്ന് ആണയിട്ടു പറഞ്ഞിട്ടും അവർ ആരും വിശ്വസിക്കാൻ തയ്യാറായില്ല...

ഒടുവിൽ എന്ത് പറഞ്ഞാണ് ഈ ജനങ്ങളെ തിരിച്ചയക്കുക എന്ന് അറിയാതെ വലഞ്ഞ ആദിക്ക് ഡോക്ടർ ഐസക്കിന്റെ വാക്കുകൾ ഓർമ്മ വന്നു....

" ഇത്രയും നാൾ നീ പറഞ്ഞത് നിനക്ക് പറയാൻ ഉള്ളതാണ്..ഇനി നീ പറയേണ്ടത് അവർ കേൾക്കാൻ ആഗ്രഹിക്കുന്നതും"
ആദി ഒരു അടവ് പ്രയോഗിക്കാൻ തീരുമാനിച്ചു...
ആദി : ശെരിയാണ്..എനിക്ക് കാര്യങ്ങൾ പ്രവചിക്കാൻ കഴിയും പക്ഷെ അത്..സ്വപ്നത്തിൽ കൂടി ദൈവം എനിക്ക് നേരിട്ട് കാണിച്ചു തരുന്നതാണ്..നിങ്ങൾക്ക് ഉള്ള ചോദ്യങ്ങൾ ഒരു കടലാസ്സിൽ എഴുതി ദിവാകരേട്ടനെ എല്പിചോളൂ.. നിങ്ങൾ മറുപടി അർഹിക്കുന്നു എങ്കിൽ ദൈവം എന്നിലൂടെ അതിനുള്ള പരിഹാരം നല്കും..പക്ഷെ നിങ്ങൾ അർഹിക്കുന്നെണ്ടെങ്കിൽ മാത്രം...

അത് ഏറ്റു..ജനങ്ങൾ..എല്ലാവരുംതത്കാലം പിരിഞ്ഞു പോയി..എന്നിട്ട്  അവരുടെ ചോദ്യങ്ങൾ..ഒരു കടലാസ്സിൽ എഴുതി പലപ്പോഴായി ദിവാകരനെ  ഏൽപ്പിച്ചു..

ആദ്യമൊക്കെ ആളുകൾ ഇടയ്ക്ക് ആദിയെ ശല്യ പെടുത്തിയിരുന്നു..ആദി എന്‍റെ കാര്യം..? ആദി ഒന്ന് രൂക്ഷമായി നോക്കിയാൽ മണ്ടന്മാരായ അവർ പേടിച്ചു പോകും..ആദി ശപിചാലോ എന്ന് വരെ ആളുകൾ വിചാരിച്ചു..

9/11 event സംഭവിച്ചത് ആദിക്ക് തന്നെ വലിയ ഒരു ഷോക്ക്‌ ആയിരുന്നു..അതിൽ തനിക്കു ഒന്നും ചെയ്യാൻ കഴിയില്ല എന്ന് അറിയാമായിരുന്നെങ്കിലും..മറ്റു ചില ദുരന്തങ്ങൾ തനിക്കു തടയാൻ കഴിഞ്ഞേക്കും എന്ന് ആദിക്ക് തോന്നി..

പക്ഷെ തന്റെ ലോകത്തുള്ള എല്ലാ സംഭവങ്ങളും അത് പോലെ തന്നെ നടക്കണം എന്നില്ല..എന്ന് ഡോക്ടർ ഐസക്ക്‌ പറഞ്ഞതും ആദി ഓർത്തു..അത് കൊണ്ട് തന്നെ പിന്നീട് ആദി പ്രവചനങ്ങൾ നിർത്തി പ്രവർത്തനങ്ങൾ ആരംഭിച്ചു...

തന്റെ ലോകത്ത്  പത്തു പതിനഞ്ചു വർഷം മുൻപ് ഒരു ഒക്ടോബറിൽ വലിയ  മരം വീണു ഒരു സ്കൂൾ ബസ്‌ തകർന്ന് അനേകം കുട്ടികൾ മരിച്ച സംഭവത്തിന്റെ സ്മാരകമായി താൻ ഓഫീസിൽ പോകുന്ന വഴിയിൽ കണ്ട തകര്ന്നിട്ടു പുതുക്കി പണിത മതിലാണ് ആദിക്ക് ആദ്യം ഓർമ്മ വന്നത് .. ആദി ഓർത്തു..അധികം താമസമില്ലാതെ തന്നെ ആ മരം വീഴും ...അതിനു മുൻപ് തന്നെ ആ മരം ജനങ്ങളുടെ ജീവന് ഒരു ആപത്ത് ആണ് എന്ന് കാണിച്ചു സർക്കാരിൽ എഴുതികൊടുത്ത്.എത്രയും പെട്ടെന്ന് അത് മുറിച്ചു മാറ്റണം ... ജനങ്ങൾ എല്ലാവരും കൂടി ചേർന്ന് സർക്കാരിൽ എഴുതി കൊടുത്തു അടിയന്തരമായി തന്നെ ആ മരം മുറിച്ചു മാറ്റി ...കുറച്ചു നാളുകൾക്കു ശേഷം ഒക്ടോബറിൽ ഉണ്ടായ കനത്ത മഴയും കാരണം അനേകം നാശ നഷ്ടങ്ങൾ ഉണ്ടായിരുന്നു
ഒരു പക്ഷെ ....ആ മരം അവിടെ നിന്നിരുന്നെങ്കിൽ ശെരിക്കും അപകടം നടക്കുമായിരുന്നോ ? അത് ആദിക്കും അറിയില്ല..പക്ഷെ അങ്ങനെ ഒരു സാദ്യതയുണ്ടായിരുന്നത് ആദി ഇല്ലാതാക്കി

അത് പോലെ റോഡിലെ ചില വലിയ കുണ്ടും കുഴികളും കാരണം സ്ഥിരം ഉണ്ടായിരുന്ന അപകടങ്ങൾ..കൊടിയ വളവുകൾ കാരണം ഉണ്ടായിരുന്ന അപകടങ്ങൾ അങ്ങനെ പലതും ഉണ്ടാകാനുള്ള സദ്യതകൾ ആദി ഇല്ലാതാക്കി..ഇതിനെല്ലാം ആദിയെ വിശ്വസിക്കുന്ന നല്ലവരായ കുറെ നാട്ടുകാരുടെ സഹായം ആദിക്ക് ഉണ്ടായിരുന്നു....

ആദിയിടെ പ്രവർത്തനങ്ങളിൽ സംശയം തോന്നിയ ഡോ : ഐസക്ക്‌ ആദിയോട് അതിനെ കുറിച്ച് ചോദിക്കുകയും ആദി ഉണ്ടാകാമായിരുന്ന അപകടങ്ങളെ കുറിച്ച് ഐസക്കിനോട് പറയുകയും ചെയ്തു ...പക്ഷെ ആദി ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിലാണ് ഡോ: ഐസക്ക് സംസാരിച്ചത്

...താൻ ഇങ്ങനെ ഈ ലോകത്തിന്റെ താളം തെറ്റിക്കാൻ തുടങ്ങിയാൽ ചിലപ്പോൾ ഭാവിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാം..താൻ കേട്ടിട്ടില്ലേ എല്ലാം സംഭവിക്കുന്നത്‌ നല്ലതിന് വേണ്ടിയാണെന്ന്..മറ്റുള്ളവരുടെ വിധിയെ അതിന്റെ വഴിക്ക് വിടുന്നതാകും നല്ലത്..

ആദി : എന്ത് ആണ് ഡോക്ടർ നിങ്ങൾ ഈ പറയുന്നത്..ഓർമ്മയില്ലേ രണ്ടു ആഴ്ച മുൻപ് ഉണ്ടായ മണിക്കൂറുകൾ നീണ്ട ആ കാറ്റും മഴയും ആ സമയത്ത് ആ മരം അവിടെ ഉണ്ടായിരുന്നെങ്കിലെ ഒരു പക്ഷെ ആ മരം ഒരു സ്കൂൾ ബസ്സിനു മുകളിൽ വീഴുമായിരുന്നു..ആ പിഞ്ചു കുഞ്ഞുങ്ങൾ മരിക്കുന്നത് ആരുടെ നന്മയ്ക്കു വേണ്ടിയാകും എന്നാണ്‌  നിങ്ങൾ പറയുന്നത്

ഡോ : ഐസക്ക്‌ : ദൈവത്തിന്റെ ചിന്ത മനസ്സിലാക്കാൻ നമുക്ക് ആവില്ല ആദി..തനിക്കറിയാമോ..ഭൂമിയുടെ ഒരു അർദ്ധ ഗോളത്തിലെ ഒരു ചിത്ര ശലഭത്തിന്റെ ചിറകടി..മറ്റേ അർദ്ധ ഗോളത്തിലെ ഒരു സുനാമിക്ക് വരെ കാരണമായേക്കാം എന്ന്..ഒരു പക്ഷെ അതിലെ ഒരു കുട്ടി വളർന്നു വലുതായി..ഈ നാടിനോ..ലോകത്തിനോ തന്നെ ഭീഷണിയായേക്കാവുന്ന ദാവൂദ് ഇബ്രഹിമിനെയോ..ബിൻ ലാദനെയോ പോലെ ഉള്ള ഒരു ഭീകരൻ ആയേക്കാം..

ആദി : നിങ്ങൾക്ക് ഭ്രാന്താണ്..അങ്ങനെയാണെങ്കിൽ ഞാൻ തിരിച്ചു ചോദിക്കട്ടെ..ആ കുട്ടി വലുതായി..ന്യൂട്ടനെയോ..അബ്ദുൽ കലാമിനെ പോലെയോ ഒരു മഹാനായ ശാസ്ത്രജ്ഞൻ  ആയി കൂടെ....
അല്ല നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കൂ..

അവൻ ഒരു തീവ്രവാദിയായി ലോകത്തിനു ഉണ്ടാകാൻ സദ്യതയുള്ള അപകടം ഒഴിവാക്കാനാണ് ഈ accident ഇപ്പോൾ ഉണ്ടാകുന്നത് എന്ന് നിങ്ങൾ വിശ്വസിക്കുന്നുവല്ലേ അങ്ങനെ ആണെങ്കിൽ ദൈവത്തിനു  അവനെ ഈ ഭൂമിയിൽ ജനിപ്പിക്കാതിരിക്കാമായിരുന്നില്ലെ അതായിരുനില്ലേ കൂടുതൽ എളുപ്പം !

അത് മാത്രം അല്ല..ഞാൻ കുത്തിയിരുന്നു റിസർച്ച് നടത്തി..ഒരു മെഷീൻ ഉണ്ടാക്കി ഇങ്ങോട്ട് സ്വയം വന്നതല്ലെല്ലോ..മറ്റുള്ളവരുടെ വിധി മാറ്റി എഴുതാൻ..ദൈവം തന്നെയല്ലേ എന്നെ ഇവിടെ എത്തിച്ചത്..? അതോ ഞാൻ ഈ ലോകത്ത് വന്നു പെട്ടത്  ദൈവത്തിനു പറ്റിയ ഒരു തെറ്റ് ആണ് എന്ന് ഇനി ഡോക്ടർ പറയുമോ..?

ഐസക്ക്‌ : ആദി...നിന്നോട് തർക്കിച്ച്‌ ജയിക്കാൻ എനിക്കാവില്ല. ഞാൻ പറയാൻ ഉള്ളത് പറഞ്ഞു..ഇനി നീ നിന്‍റെ ഇഷ്ടം പോലെ ചെയ്തോ..
ഇത്രയും പറഞ്ഞു...ഡോ : ഐസക്ക്‌ തന്റെ കാറിൽ കയറി പോയി..

                     -------- തുടരും --------

No comments:

Post a Comment