ജാസിം തന്റ്റെ ഗുരു തുല്യനായ ജാക്കിയെ കാണുവാനായി ജാക്കിയുടെ വീടിലെത്തി.. ഒരു കാലത്ത്.. ആ നാട് കണ്ടിട്ടുള്ള ഏറ്റവും ബുദ്ധിമാനായ കുറ്റഅന്വേഷകനയിരുന്നു ജാക്കി (ആദ്യ കഥ ഇത് കഴിഞ്ഞു ഏഴുതും ).ഇപ്പോള്‍ എല്ലാം മാറിമറിഞ്ഞു....ജാക്കിക്ക് വയസ്സായി ആകെ തളര്‍ന്നു പോയ ശരീരം.വീട്ടില്‍ തന്നെ കഴിയുകയാണ്. ജാസിം ഒരുപാടു കേസുകളില്‍ ജാക്കിയുടെ സഹായിയിരുന്നു.
ജാസിം : അങ്കിള്‍ ഇപ്പോള്‍ എങ്ങനെയുണ്ട് ?
ജാക്കി : ആരാ ജാസിം ആണോ ..എന്ത് പറയാനാ മോനെ.. എന്റെ കാലം കഴിഞ്ഞു.. ഇനി നീ സ്വന്തമായി കേസ് അന്വേഷണമൊക്കെ തുടരുന്നതാണ് നല്ലത്.. ഞാന്‍ ജോര്‍ജിനോടു പറഞ്ഞിട്ടുണ്ട്. അവന്‍ നിനക്ക് ഒരു പുതിയ കേസ് തരും ...ഒരു മാന്‍-മിസ്സിംഗ് കേസ്.
ജാസിം : മാന്‍-മിസ്സിന്ഗോ ..എനിക്ക് വയ്യ. എനിക്ക് എന്താ.. കഴിവില്ലേ.. എനിക്ക് വല്ല കൊലപാതകമോ മറ്റോ മതി.
ജാക്കി: നിനക്ക് കഴിവുണ്ട് മോനെ.. പക്ഷെ... അത് എനിക്കും നിനക്കും മാത്രമേ അറിയൂ.. Department -നെ അറിയിക്കണമെങ്കില്‍ നീ സ്വന്തമായി.. ഒരു കേസ് തെളിയിച്ചു കാണിച്ചു കൊടുക്കണം. പിന്നെ ഒരു കാര്യം.. ഒരാളുടെ തിരോധം..അത്ര നിസ്സരകാസേ ഒന്നും അല്ല കേട്ടോ.. അത് നിനക്ക് വഴിയെ മനസ്സിലാകും..
ജാസിം : ശെരി..മാന്‍-മിസ്സിംഗ് എങ്കില്‍ അങ്ങനെ ..
ജാസിം, ജാക്കി പറഞ്ഞത് അനുസരിച്ച് അവിടെ നിന്നും നേരെ പോയത് ഓഫീസിലേക്കാണ് ജോര്‍ജിനെ ചെന്ന് കണ്ടു തന്റെ ജീവിതത്തിലെ സ്വതന്ത്രമായുള്ള ആദ്യത്തെ കേസ് ഏറ്റെടുക്കാന്‍. (ജോര്‍ജ് ഇപ്പോള്‍ ജാസിമിന്റ്റെ സുപ്പീരിയര്‍ ഓഫീസര്‍ ആണ് )
ജോര്‍ജ്: ഒകെ , ജാസിം ജാക്കിച്ചായന്‍ പറഞ്ഞു എനിക്ക് അറിയാം.. ജാസിമിന്റ്റെ കഴിവുകളെ കുറിച്ച്.. പക്ഷെ.. ആദ്യം തന്നെ താന്‍ കരുതുന്നതുപോലെ കൊലപാതകം ഒന്നും അന്വേഷിക്കാന്‍ കിട്ടണമെന്നില്ല..
ജാസിം : സര്‍, കേസ്-ന്റെ details ?
ജോര്‍ജ് : ok ,ok ..i am coming to that ... കേസ് ഇതാണ് :
കഴിഞ്ഞ സണ്‍ഡേ കൊച്ചുവേളി-ബാംഗ്ലൂര്‍ ട്രെയിനില്‍ കയറിയ... അല്ലെങ്കില്‍... കയറി.. എന്ന് ശേര്‍ലിയും.. അലിസും വിശ്വസിക്കുന്ന തോംസണ്‍ എന്ന് വിളിക്കുന്ന Mr. തോംസണ്‍ മാത്യൂസ്.. ബാംഗ്ലൂരില്‍ എത്തിയില്ല. ജാസിം വിചാരിക്കുന്ന പോലെ നിസ്സാരമല്ല കേസ് കാരണം ...... തോംസണ്‍ ട്രെയിനില്‍ കയറിയിട്ട് ഇല്ലെങ്കില്‍ തിരുവനന്തപുരം സിറ്റി മുഴുവന്‍ അന്വേഷിക്കേണ്ടിവരും.. അഥവാ.. ഇനി കയറിയിട്ടുണ്ടെങ്കില്‍ തിരുവനന്തപുരം മുതല്‍ ബാംഗ്ലൂര്‍ വരെയുള്ള എകദേശം 700 KM -ഓ അതില്‍ അതികമോ വരുന്ന യാത്രയില്‍ തോംസണ്‍ എവിടെ പോയി.. ..?
this is a tough case ....young man .. Best of luck
ജാസിം : thank you sir [ മനസ്സില്‍ : തമ്പുരാനെ.. ഒരു ചെറിയ കല്ല് ചുമക്കാന്‍ ആഗ്രഹിച്ച ഈ തുമ്പിയെ കൊണ്ട് നീ ഒരു മല തന്നെ ചുമപ്പിക്കുനെല്ലോ...അല്ലാഹുവേ.. നീ തന്നെ രക്ഷ ]
ജാസിം വീട്ടിലെത്തി... [ജാസിം ഓഫീസിലേക്ക് പോകുമ്പോള്‍ തന്നെ സ്വതന്ത്രമായി ഒരു കേസ് അന്വേഷിക്കാന്‍ കിട്ടണം എന്ന തന്റെ ആഗ്രഹം സഫലമാകാന്‍ പോകുന്നു എന്ന് പ്രിയ ഭാര്യ സഫിയയെ ഫോണില്‍ വിളിച്ചു അറിയിച്ചിരുന്നു..]
വീട്ടില്‍ എത്തിയ ഉടനെ..
സഫിയ : Congrats ..Congrats ... അങ്ങനെ ഇക്കയുടെ ആഗ്രഹം പോലെ തന്നെ നടന്നില്ലേ.. ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നു..അതുകൊണ്ടാണ്... ഈ കേസ് ഇപ്പോള്‍ ഇക്കാക്ക് കിട്ടിയത്..
ജാസിം : കിട്ടിയെടി.. കിട്ടി.. നല്ല മുട്ടന്‍ കേസ് തന്നെ കിട്ടി.. ഒരു പക്ഷെ.. ബാംഗ്ലൂര്‍ വരെ ഒന്ന് പോകേണ്ടി വരും..
സഫിയ : മനസ്സിലായില്ല..
ജാസിം വിശദമായി... കേസിന്റെ കാര്യങ്ങളൊക്കെ പറഞ്ഞു .
ജാസിം : എവിടെ തടങ്ങണം.. എന്ന് എനിക്ക് ഒരു പിടിയും കിട്ടുന്നില്ല..
സഫിയ : ഇക്ക വിഷമിക്കേണ്ട, പടച്ചോന്‍ എന്തെങ്കിലും വഴി കാണിക്കാതിരിക്കില്ല ...ആ തോമസ് തിരിച്ചു കുടുംബത്തില്‍ എത്തിച്ചേരാന്‍ ഞാന്‍ ബദരീങ്ങളോട് നേര്ച്ച നേരാം ....
ജാസിം : തോമസ് അല്ലേടി.... തോംസണ്‍....
സഫിയ : ആരെങ്കിലും ആകട്ടെ.. എന്തായാലും.. ഞാന്‍ നേര്ച്ച നേരാം..
ജാസിം : എന്നാല്‍ പിന്നെ എന്തിനാണ് പോലീസെ കാരൊക്കെ... എല്ലാത്തിനും അങ്ങ് നേര്ച്ച നേര്നാല്‍ പോരെ... കള്ളനെ കാണിച്ചു തരണേ... കൊലപാതകിയെ കാണിച്ചു തരണേ.. അങ്ങനെ ..അങ്ങനെ... ഒന്ന് പോടീ...
സഫിയ : പിന്നെ ഞാന്‍ എന്ത് ചെയ്യണം.. ?
ജാസിം : നീ ഒന്നും ചെയ്യേണ്ട... ഇനി ഇത് ഓര്‍ത്തു.. നീ വെറുതെ.. തല പോകക്കേണ്ട.. അത് ഞാന്‍ ചെയ്തോളാം.. എന്റെ മോള്‍ എനിക്ക് കഴിക്കാന്‍ എന്തെങ്കിലും ഒക്കെ എടുത്തു വെക്ക്.. നല്ല വിശപ്പ്.....
സഫിയ : ബിരിയാണിയാണ്.. ഇന്ന്...
ജാസിം : ആഹ.. കൊല്ലമെല്ലോ... എന്നാല്‍ എളുപ്പം ആകട്ടെ....
സഫിയ : ഭക്ഷണം.. എടുത്തു തരാം... പക്ഷെ.. എനിക്ക് ഒരു പുതിയ.. വാഷിംഗ് മെഷീന്‍ മേടിച്ചു തരണം.. അത് കേടായി.. വെള്ളമൊക്കെ ചാടി.. ഇവിടെയോകെ അകെ നാശമായിരിക്കുവാണ്..
ജാസിം : മനുഷ്യന്‍ ഇവിടെ.. തലയ്ക്കു തീ പിടിച്ചു ഇരിക്കുമ്പോരാണ് .. അവളുടെയൊരു.. വാഷിംഗ് മെഷീന്‍.....
സ്വന്തമായി അന്വേഷിക്കുന്ന ആദ്യ കേസ് ഒരു കൊലപതകംയിരിക്കണം എന്ന് ആഗ്രഹിച്ച ജാസിമിനെ നിരാശപെടുത്തിക്കൊണ്ട് വന്ന തോമ്സോന്റെ തിരോധാനം അത്ര നിസ്സരംയിരുനില്ല എന്ന് ആ ചെറുപ്പകാരന് ഇപ്പോള്‍ മനസ്സിലായി.. എല്ലാം അല്ലാഹുവില്‍ അര്‍പ്പിച്ചു എന്തിനും ഏതിനും പ്രാര്‍ത്ഥനയുമായി നടക്കുന്ന സഫിയയുടെ പ്രാര്‍ത്ഥന അള്ളാഹു കേള്‍ക്കുമോ ?... ജാസിം ആറ്റുനോറ്റു കിട്ടിയ കേസ് എന്താകും... ?
.........തുടരും
..........
No comments:
Post a Comment