മേലുധ്യോഗസ്ഥന്‍ പറഞ്ഞതനുസരിച്ച് ജാസിം സ്റ്റേനിലേക്ക് പോയി..അച്യുതാനന്തന്‍ എന്നാ ഒരാള്‍ കാണാന്‍ വരും അയാളുടെ മരുമകനെ കാണ്മാനില്ല.. അതാണ് ഇനി ജാസിമിന്റെ കേസ് എന്ന് ജോര്‍ജ് പറഞ്ഞിരുന്നു..
അച്യുതാനന്ദന്‍ : സര്‍. ഞാന്‍ അച്യുതാനന്ദന്‍..സ്നേഹമുള്ളവര്‍ അച്ചുവേട്ടാ എന്ന് വിളിക്കും..
ജാസിം : ഞാന്‍ തന്നെ അച്ചു എന്ന് വിളിക്കും .. ജോര്‍ജ് സര്‍ പറഞ്ഞിരുന്നു.. തന്റെ മരുമകനെ കാണാതായി..എന്ന് അത് ഇനി അന്വേഷിക്കേണ്ടത് ഞാനാണ് .. അതിന്റെ കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കാന്‍ വേണ്ടിയാണു വരാന്‍ പറഞ്ഞത്..
എന്നാണ് മരുമകനെ കാണാതായത് ?
അച്ചു : 20 ദിവസമായി..സര്‍..
ജാസിം : 20 ദിവസമോ ? എന്താണ് ഇത്രപ്പെട്ടെന്നു ...ഒരു 10 ദിവസം കൂടി നോക്കിയിട്ട്.. 1 മാസം തികച്ചിട്ടു വന്നാല്‍ മതിയായിരുന്നല്ലോ... ?
അച്ചു : അയ്യോ... സാറെ.. അങ്ങനെയൊന്നും പറയല്ലേ... അവന്‍ ഇവിടെ നിന്നും കൊച്ചുവേളിയില്‍ ബാംഗ്ലൂരിലേക്ക് പോയതാണ്.. സാദാരണ.. അവിടെയെത്തിയാല്‍ വിളിച്ചു പറയുന്ന പതിവൊന്നും ഇല്ല.. അത് കൊണ്ട് പറ്റിപ്പോയതാണ്..
ഞാന്‍ വിചാരിച്ചു .. അവന്‍ അവിടെയായിരിക്കും എന്ന് .. അവന്റെ കൂടുകാര്‍ വിചാരിച്ചു.. അവന്‍ നാട്ടില്‍ ആയിരിക്കും എന്ന്.....
ജാസിം : 20 ദിവസമായപ്പോഴാണോ നിങ്ങള്‍ക്ക് മനസ്സിലായത്.. ?
അച്ചു : അതെ.. സാറെ.....
സര്‍.. എങ്ങനെയെങ്കിലും എന്റെ മരുമകനെ കണ്ടെത്തി തരണം.. എന്നാല്‍ ശെരി ഞാന്‍ പോകട്ടെ.. സര്‍.. ?
ജാസിം : എനിക്ക് ദിവ്യദൃഷ്ടി ഒന്നും ഇല്ല... ഒരു ഫോട്ടോ പോലും തരാതെ അങ്ങനെയങ്ങ് പോയാല്‍ എങ്ങനെയാ...?
പിന്നെ.. അയാളെ കുറിച്ച് എനിക്ക് കൂടുതല്‍ കാര്യങ്ങള്‍ അറിയണം.. അയാളുടെ പേര് ?
അച്ചു : സുമേഷ് ..
ജാസിം... അച്ചുവിനെ വിശദമായി ചോദ്യം ചെയ്തു.. കാര്യങ്ങള്‍ ചോതിച്ചറിഞ്ഞു.. അച്ചുവിന്റെ മകള്‍ ഒരു അപകടത്തില്‍ മരിച്ചു പോയി.. ഇനി സുമേഷ് ആണ് അയാള്‍ക്ക് ഉള്ള ആശ്രയം.. എന്നൊക്കെ അച്ചു കരഞ്ഞു പറഞ്ഞു...
ജാസിം : താന്‍ അപ്പോള്‍ ഒരു ഫോട്ടോ പോലും എടുക്കതെയാണോ... ഇങ്ങോട്ട് വന്നത്...?
അച്ചു : ഫോട്ടോ ഞാന്‍ മറന്നു പോയി... വീട്ടില്‍ നോക്കണം.. ഉണ്ടെങ്കില്‍ കൊണ്ടുവരാം...
ജാസിം : ഉണ്ടെങ്കിലോ ? തനിക്കു ശെരിക്കും തന്റെ മരുമകനെ.. കണ്ടുപിടിക്കണം എന്ന് ഉണ്ടോ ? അയാളെ കാണാതായതില്‍ തനിക്കു വലിയ വിഷമം ഒന്നും ഉള്ളതായി.. എനിക്ക് തോന്നിയില്ല
അച്ചു : അയ്യോ.. സാറെ.. ദൈവദോഷം പറയല്ലേ... സാറെ..
ജാസിം : താന്‍ ഇപ്പോള്‍ പൊയ്ക്കോ.. ഞാന്‍ ഒന്ന് അന്വേഷിക്കട്ടെ... പിന്നെ.. ആ ഫോട്ടോ മറക്കേണ്ട.. അത് എത്രയും പെട്ടെന്ന് എത്തിക്കണം... അഡ്രസ് ഒക്കെ ഇവിടെ എഴുതി കൊടുത്ത്തിട്ടുന്ടെല്ലോ... ?
3 ,4 ദിവസം കഴിഞ്ഞിട്ടും ഫോട്ടോയും കൊണ്ട് അച്ചു തിരികെ വന്നില്ല...നേരത്തെ തന്നെ അയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയിരുന്നു. അയാള്‍ എന്തൊക്കെയോ മറയ്ക്കുന്നുണ്ട്..ഇയാള്‍ക്ക് ഇതില്‍ എന്തോ.. പങ്കുണ്ട്.. എന്നൊക്കെ തോന്നിയതിനാല്‍.. ജാസിം അയാളെ അന്വേഷിച്ചു.. അച്ചുവിന്റെ വീട്ടിലേയ്ക്ക് പോയി..
അച്ചുവിനു അസുഖം ആയിരുന്നതിനാല്‍ ആണ് വരാതിരുന്നത്.. എന്ന് പറഞ്ഞു...... ഫോട്ടോ വീണ്ടും ചോതിച്ചപ്പോള്‍ അലമാര തുറന്നു കല്യാണ ആല്‍ബത്തില്‍ നിന്നും ഫോട്ടോ ഇളക്കിയെടുത്ത് ജാസിമിന് കൊടുത്തു..
തിരിച്ചു.. സ്റെഷനിലേക്ക് പോകുന്നതിനു മുന്പ് അച്ചുവിനെകുറിച്ച് അയല്‍കാരോട് ഒന്ന് അന്വേഷിച്ചു. അയല്‍വാസിയും അച്ചുവിന്റെ ചങ്ങാതിയുമായ ലംബോധരന്‍ നായരില്‍ നിന്നും ചിലവിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞു..
ലംബോധരന്‍ : അച്ചുവിന് ഒരു മകള്‍ ഉണ്ടായിരുന്നു. സുമേഷ് അവളെ സ്നേഹിച്ചു കല്യാണം കഴിച്ചതാണ് .ആദ്യം ഒന്നും വേണ്ട എന്നൊക്കെയാണ് പറഞ്ഞിരുന്നതെങ്കിലും പിന്നീട് ഒരു പാട് സ്ത്രീധനം ചോതിക്കുകയും അത്രയൊന്നും ഇല്ല ഉള്ളത് തരാം എന്ന് പറഞ്ഞു.. അച്ചുവിന്റെ സര്‍വ്വ സമ്പാദ്യവും കൊടുത്തു മകളെ സുമേഷിനു വിവാഹം ചെയ്തു കൊടുത്തു.....പിന്നെ.. പിന്നെ....
ജാസിം : പിന്നെ... എന്താണ്.. പിന്നെയെന്താണ് നടന്നത്..
ലംബോധരന്‍ : സര്‍, അവനൊരു ദുഷ്ടനാണ് സാറെ.. അവന്‍ ആ കൊച്ചിനെ കൊന്നതാണ് എന്ന് ഇവിടെയുള്ള എല്ലാവര്‍ക്കും അറിയാം.. പക്ഷെ.. തെളിവല്ലേ... നിങ്ങള്‍ പോലീസുകാര്‍ക്ക് വേണ്ടത്.. കൂടാതെ.. ഇവിടത്തെ ലോക്കല്‍ എസ്.ഐ സുരേന്ദ്രന്‍ അവന്റെ വലിയ കൂട്ടുകാരനാണ്... പിന്നെ പണവും.. വലിയ ബന്ധങ്ങളും ഒന്നും ഇല്ലാത്ത നമ്മുടെയൊക്കെ കാര്യങ്ങള്‍ ആരു കേള്‍ക്കാന്‍... ആ കേസ് അങ്ങനെ തേച്ചു മായ്ച്ചു കളഞ്ഞു...
ജാസിം : അപ്പോള്‍ ഇതൊക്കെ അച്ചുവിന് അറിയാം... ?
ലംബോദരന്‍ : അറിയാം സാറെ.. പാവം അവന്‍ ഇതൊക്ക്കെ മനസ്സില്‍ അടക്കി വെച്ച്.. നടക്കുവാണ്.. സുമേഷ് ബാംഗ്ലൂരില്‍ കൂടെ ജോലിചെയ്യുന്ന ആരോ ആയിട്ട് അടുപ്പത്തിലാണ്... കല്യാണം ഉറപ്പിച്ചു എന്നൊക്കെ കേട്ടു. അത് ഒക്കെ കേട്ടപ്പോള്‍ അച്ചു തകര്‍ന്നു പോയി. അവന്‍ നല്ല വണ്ണം കുടിച്ചു സുമേഷിന്റെ വീടിന്റെ മുന്നില്‍ പോയി ബഹളം വച്ചു. നിന്നെ ഞാന്‍ കൊല്ലുമെടാ എന്നൊക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു... പാവം ആണ് അച്ചു . അവന്റെ വിഷമം കൊണ്ട് പറഞ്ഞതാണ്.. കണ്ടില്ലേ ഇപ്പോള്‍ മരുമകനെ കാണുന്നില്ല എന്നറിഞ്ഞപ്പോള്‍ പാവം കംപ്ലൈന്റുമായി പോലീസെ സ്റ്റേഷനില്‍ കയറിയിറങ്ങുന്നത്.
സുമേഷ് അന്നത്തെ കൊച്ചുവേളിയില്‍ ടിക്കറ്റ് എടുത്തിരുന്നെങ്കിലും ആള്‍ വരാത്തതിനാല്‍ മറ്റൊരു യാത്രക്കാരന് ആ സീറ്റ് allocate ചെയ്തതായി റെയില്‍വേ records - ല്‍ നിന്നും മനസ്സിലായി. പിന്നീട് തിരുവനന്തപുരത്ത് നടത്തിയ അന്വേഷണത്തില്‍ KIMS ഹോസ്പിറ്റലില്‍ അതിനടുത്ത ദിവസം postmortem ചെയ്യാന്‍ കൊണ്ടുവന്ന മൃതദേഹം സുമേഷിന്റെതാണ് എന്നും കണ്ടെത്തി. ആശുപത്രി records -ലെ മൃതദേഹത്തിന്റെ ഫോട്ടോയും അച്ചുവിന്റെ അടുത്ത് നിന്ന് കിട്ടിയ ഫോട്ടോയും match ചെയ്താണ് സുമേഷിനെ തിരിച്ചറിഞ്ഞത്.
സുമേഷിനെയും തോമ്സനെയും കാണാതായത് ഒരേ ദിവസം ആണ്. രണ്ടു പേരും പിന്നീടുള്ള അന്വേഷണത്തില്‍ മരിച്ചതായി കണ്ടെത്തി. ഈ യദ്രിശ്ചികത വളരെ വിചിത്രമായി ജാസ്മിന് തോന്നി. ഇനിയിപ്പോള്‍ ഈ കേസും കയ്യില്‍ നിന്ന് പോകുമായിരിക്കും. ഇതും ഇനി man -missing അല്ലല്ലോ! murder അല്ലെ?!.. സുമേഷിനെ ബലപപ്രയോഗത്തില്‍ കീഴ്പെടുത്തി ശ്വാസം മുട്ടിച്ചാണ് കൊന്നിരിക്കുന്നത്.
ജാസ്മിന്റെ മൊബൈലില്‍ വീണ്ടും superior വിളിച്ചു. ജാസ്മിന് കാര്യം മനസ്സില്ലായി. ഈ കേസും തന്റെ കയ്യില്‍നിന്നും പോകുന്നു..... എന്ന് കരുതി സംസാരിച്ചു തുടങ്ങി.
superior : ജോര്‍ജ് ന്റെ സ്പെഷ്യല്‍ request -ല്‍ തോംസണ്‍ വധം ജാസിം അന്വേഷിക്കാന്‍ ഉത്തരവായി. അങ്ങനെ വീണ്ടും തോംസണ്‍ കേസ് ജാസിം പുനരന്വേഷണം തുടങ്ങി. പകരം സാംസനെ സുമേഷ് വധം അന്വേഷിക്കാന്‍ ചുമതലപ്പെടുത്തി.
..............തുടരും ..............
No comments:
Post a Comment