ജാക്സന്റെ പതിവ് സ്ഥലങ്ങളൊക്കെ അറിയാവുന്ന ജാസിം.. ജീപ്പില്‍ യാത്രചെയ്തു.. ഓരോ സ്ഥലങ്ങളിലായി തിരയാന്‍ തുടങ്ങി.. ഭാസ്കരന്‍ അയാളുടെ മനസ്സിലുണ്ടായിരുന്ന സംശയം ജാസിമിനോട് ചോതിച്ചു..
ഭാസ്കരന്‍ : സാറെ... ഒരു കാര്യം.. എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല . സര്‍.. ആ അച്ചു പറഞ്ഞിട്ടാണ് .. സുമേഷിനെ ജാക്സന്‍ കൊലപെടുത്തിയത് എങ്കില്‍ .. പിന്നെ.. ഇയാള്‍ എന്തിനാണ് മരുമകനെ കാണുന്നില്ല എന്ന് പറഞ്ഞു.. പോലീസ് സ്റ്റേഷന്‍-ലേക്ക് വന്നത്.. ? അത് കൊണ്ടാണ് എല്ലോ ഇപ്പോള്‍ അയാള്‍ കുടുങ്ങിയത്.. ? സര്‍നു മനസ്സിലായോ.. ?
ജാസിം : ഇതുവരെയും തനിക്കു അത് മനസ്സിലായില്ല.. ? ഈ കേസ് കഴിയുന്ന വരെ താന്‍ ആലോചിക്ക് എന്നിട്ടും മനസിലാകുനില്ല എങ്കില്‍ ഞാന്‍ പറഞ്ഞു തരാം..
വെള്ളയംബലത്തിനു അടുത്തുള്ള ജാക്സന്റെ ഹാങ്ങ്-ഔട്ട് സ്ഥലത്ത് .. ജാക്സനെ കണ്ടു.... ജാസിം വണ്ടി നിര്‍ത്തി.. ജാക്സനെ അടുത്തേക്ക് വിളിച്ചു. ജാക്സന്‍...താന്‍ സുരക്ഷിതനാണെന്ന് കരുതി.. യാതൊരു സങ്കോചവും കൂടാതെ.. ജസിമിന്റെ അടുത്തേക്ക് ച്ചെന്നു.
ജാക്സന്‍ : എന്താണ് ഇവിടെ ?
ജാസിം : തനിക്കു ഒരു പാട് സന്തോഷം തോന്നുന്ന ഒരു കാര്യം തന്നെ അറിയിക്കാനാണ്.. ഞാന്‍ വന്നത്..
ജാക്സന്‍ : എന്താണ് അത്... ?
ജാസിം : തോംസന്റെ കൊലപാതകിയെ ഞങ്ങള്‍ അറസ്റ്റ് ചെയ്തു.. തനിക്കു കാണണ്ടേ.. അയാളെ.. ജീപ്പിലേക്കു കയറ്..
മുഖം
ജാസിം അപ്പോള്‍ ജാക്സന്റെ മുഘഭാവം ശ്രദ്ധിക്കുകയായിരുന്നു.. കൊലപാതകിയെ അറസ്റ്റ് ചെയ്തു.. എന്ന് കേട്ടപ്പോള്‍.. വല്ലാത്ത ഒരു ഭീതി.. ജാക്സന്റെ മുഖത്ത് പരക്കാന്‍ തുടങ്ങി... ജാക്സന്‍ ആ ഭീതിയെ മറച്ചു കൊണ്ട് വളരെ കഷ്ടപ്പെട്ട് ഒരു സന്തോഷവും അത്ഭുതവും മുഖത്ത് വരുത്തിയാണ് അടുത്ത ചോദ്യം ചോതിച്ചത്..
ജാക്സന്‍ : എന്ത് ? സ.. സത്യമാണോ ... ? നിങ്ങള്‍ അറസ്റ്റ് ചെയ്തോ ? ആരാണ്.. അയാള്‍ ?
ജാസിം : ഒരു കുമാരന്‍ .. ജാക്സന് അറിയാമോ.. ?
ജാക്സന്റെ മുഖത്ത് നിന്നും ഭീതി പൂര്‍ണമായും മാറി.. എല്ലാം നേടിയവന്റെ സന്തോഷവും.. തെല്ല് ഒരു അത്ഭുതവും മുഖത്ത് മിന്നി മാറുന്നത്.. ജാസിം കണ്ടു..
ജാക്സന്‍ : ഇല്ല സര്‍.. കുമാരന്‍.. അങ്ങനെ ഒരാള്‍ എന്റെ ഓര്‍മയില്‍ ഇല്ല..
ജാസിം :കയറ്..
ജാസിം ജാക്സന്.. തെല്ലും സംശയത്തിനു ഇട നല്‍കാതെ.. സ്റ്റേഷന്‍-ലേക്ക് കൂട്ടിക്കൊണ്ടു പോയി.. ജാക്സനെ ഒരു റൂമില്‍ കൊണ്ടുപോയി കസേരയില്‍ ഇരുത്തി..
എന്നിട്ട് മിന്നല്‍ വേഗത്തില്‍ ജാക്സന്റെ കയ്കള്‍ കടന്നു പിടിച്ചു.. വിലങ്ങു ഉപയോഗിച്ചു.. കസേരയില്‍ ബന്ധിച്ചു..
ജാക്സന്‍ : എന്താണ്.. നിങ്ങള്‍ ഈ കാണിക്കുന്നത് ... ?
ജാസിം : കുമാരനെ കാണണ്ടേ... കുമാരനെ കാണുന്നതിനു മുന്‍പ് ഒരു മുന്‍കരുതല്‍...
ജാസിം ഭാസ്കരനോട്.. അച്ചുവിനെ കൊണ്ടുവരാന്‍ പറഞ്ഞു.. ഭാസ്കരന്‍ പോയി അച്ചുവിനെ കൊണ്ടുവന്നു.. അയാളെയും വിലങ്ങിട്ടിരുന്നു.. അച്ചുവിനെ കണ്ടപ്പോള്‍ ജാക്സന്‍ ആകെ നിരാശനായി....
ജാസിം : ജാക്സന്‍.. ഇനി നിനക്ക് രക്ഷയില്ല.. എല്ലാം ഞങ്ങള്‍ അറിഞ്ഞു
ജാസിം ഭാസ്കരനോട്... .. ചേട്ടാ.. ബാക്കിയുള്ളവരെ കൂടി വിളിക്ക്..
ഭാസ്കരന്‍ പോയി.. കിരണ്‍ അടക്കമുള്ള 6 ചെരുപ്പകാരെയും വിളിച്ചുകൊണ്ടു വന്നു.. ഒപ്പം ജോര്‍ജും.. ഉണ്ടായിരുന്നു.. ജാസിമിന്റെ ആദ്യത്തെ കേസിന്റെ പരിസമാപ്തി കാണാനായി വന്നതായിരുന്നു.. ജോര്‍ജ്..
ജാസിം : ഇനി മൂന്നു കാര്യങ്ങള്‍ കൂടി ഞങ്ങള്‍ക്ക് പറഞ്ഞു തരണം.. എങ്ങനെയാണു.. നിങ്ങള്‍ ഈ മാറ്റകൊലപാതകത്തിന് തയ്യാറായത്.. ?
നീ എങ്ങനെയാണു.. സുമേഷിനെ കൊലചെയ്തത്... ? പിന്നെ എങ്ങനെയാണ് നീ S1 -ല്‍ തന്നെ അച്ചുതനും തോമ്സനും ടിക്കറ്റ് എടുത്തത് ?
രണ്ടു പേരും നിശബ്ദരായി നിന്നു....
ഭാസ്കരന്‍.. അച്ചുവിനെ ഭീഷണിപ്പെടുത്തി.. പറയുന്നോ... അതോ.. .( മുഷ്ടി ചുരുട്ടി.. ഇടിക്ക്കാനായി.. വീശി.. )
ജാസിം ഭാസ്കരന്റെ കയ്യില്‍ കടന്നു..പിടിച്ചു..കൊണ്ട്...
ജാസിം : വേണ്ട.. അയാള്‍ പറയും.. ..സത്യം പറ....ഇനി നിങ്ങള്‍ ഒന്നും ഒളിക്കുന്നത് കൊണ്ട് യാതൊരു കാര്യവും ഇല്ല..
അച്ചു : അയ്യോ.. എന്നെ തല്ലല്ലേ.. സാറെ.. ഞാന്‍ എല്ലാം പറയാം..
അച്ചു ആ കഥ.. പറഞ്ഞു തുടങ്ങി..
ഞാനും ജാക്സനും കഴിഞ്ഞ ഒരു വര്‍ഷമായി നല്ല സുഹൃത്തുക്കള്‍ ആണ്.. ഞങ്ങള്‍ പലപ്പോഴും ബാറില്‍ വെച്ച് കണ്ടു മുട്ടി.. പരിച്ചയപെട്ടതാണ്.... ഞങ്ങള്‍.. ലോക കാര്യങ്ങള്‍.. മുതല്‍.. കൊച്ചു കൊച്ചു കുസൃതി ചോദ്യങ്ങള്‍ വരെ പരസ്പരം ചോദിക്കുകയും പറയുകയും ചെയ്യുമായിരുന്നു.. എന്റെ.. നീറുന്ന മനസ്സിന്.. ഒരു വലിയ ആശ്വാസമായിരുന്നു.. ജാക്സനുമായി ചിലവഴിക്കുന്ന ഈ നിമിഷങ്ങള്‍.. ഒരു പക്ഷെ.. എന്റെ tragedy ജാക്സന്‍ അറിഞ്ഞാല്‍ അവനും മറ്റുള്ളവരെ പോലെ എന്നെ അനുകമ്പയോടെ കാണാന്‍ തുടങ്ങിയാല്‍..ആകെയുള്ള എന്റെ കുറച്ചു നല്ലനിമിഷങ്ങള്‍ കൂടി എനിക്ക് നഷ്ടമാകും.. എനിക്ക് അത് സഹിക്കാന്‍ കഴിയില്ലായിരുന്നു.. അത് കൊണ്ട് എന്റെ ജീവിതത്തിലെ ദുരന്തങ്ങളെ കുറിച്ച് ഒന്നും ഞാന്‍ അവനോടു പറഞ്ഞിരുന്നില്ല ..........
കൊലപാതകങ്ങള്‍ക്ക്.. 2 ആഴ്ച മുന്‍പാണ്.. ഞാന്‍ അറിയുന്നത്.. സുമേഷിന്റെ വിവാഹം ബംഗ്ലൂരില്‍ കൂടെ ജോലി ചെയ്യുന്ന.. ഒരു പെണ്‍കുട്ടിയുമായി.. ഉറപ്പിച്ചു.. എന്ന്.. അത് എനിക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു.. എന്റെ മകളെ കൊന്നിട്ട്..ഒന്നും സംഭവിക്കാത്ത രീതിയില്‍ അവന്‍ വേറെ വിവാഹം കഴിച്ചു....ഇനി മറ്റൊരു പെണ്‍കുട്ടിയുടെ ജീവിതം കൂടി തകര്‍ക്കാന്‍ പോകുന്നു....എന്ന ചിന്ത.. എന്നെ വല്ലാതെ അസ്വസ്ഥനാക്കി.. ഞാന്‍ അവന്റെ വീട്ടില്‍ ചെന്നു അതിനെ കുറിച്ച്.. അന്വേഷിച്ചു....ആകെ ബഹളമായി..നാട്ടു കാര്‍ ഓടി കൂടി.. സുമേഷ് സ്വന്തം വീടിന്റെ പരിസരത്ത് വളരെ മാന്യനായിരുന്നു....അത് കൊണ്ട് അവന്‍ അവിടെ വെച്ച്.. എന്നെ ഒന്നും ചെയ്തില്ല.....
സുമേഷ് : ബഹളം വെക്കാതെ ഇവിടെ നിന്നും ഒന്ന്.. പോകു.. ശെരിയാണ്.. ഞാന്‍ നിങ്ങളുടെ മരുമാകനയിരുന്നു.. നിങ്ങളുടെ മകള്‍.. മരണപെട്ടു... അതായിരുന്നു.. ദൈവ നിശ്ചയം.. .... എന്ന് വിചാരിച്ചു.. എനിക്ക് എന്റെ ജീവിതം.. നോക്കാതിരിക്കാന്‍ കഴിയുമോ.. ? നിങ്ങള്‍ പറയൂ........ ഇദേഹത്തിന്റെ മകള്‍ എന്റെ ഭാര്യയായിരുന്നു.. കുറച്ചു.. വര്‍ഷങ്ങള്‍ക്കു മുന്‍പ്.. അവള്‍ ഒരു അപകടത്തില്‍ മരണപ്പെട്ടു.. എന്ന് കരുതി.. എനിക്ക് ജീവിക്കണ്ടേ.. ?
അവിടെ കൂടി നിന്നവര്‍ സുമേഷ് പറയുന്നത് ശെരിയാണ് എന്ന് പറഞ്ഞു അച്ചു വിനെ അവിടെ നിന്നും ബലമായി തിരിച്ചയച്ചു...അച്ചു അടങ്ങാത്ത.. പകയും.. ദു:ഖവുമായി.. തിരികെ വീടിലേക്ക് പോകുകയായിരുന്നു..
പെട്ടെന്ന് പിറകില്‍ നിന്നും ആരോ ബൈക്കില്‍ വന്നു ചവിട്ടി താഴെയിട്ടു..അത് സുമേഷ് ആയിരുന്നു.. വളരെ കഷ്ടപ്പെട്ട്.. എഴുനേറ്റു വന്ന അച്ചുവിറെ കരുത്തില്‍ കടന്നു പിടിച്ചു കൊണ്ട് അലറി...
സുമേഷ് : അതെ.. തന്റെ മകളെ ഞാന്‍ കൊന്നത് ഞാന്‍ തന്നെയാണ്.. പക്ഷെ.. തനിക്കു എന്നെ ഒരു പുല്ലും ചെയ്യാന്‍ കഴിയില്ല.. അത് കൊണ്ട് മാത്രം ഞാന്‍ തന്നെ വെറുതെ വിടുന്നു.. ഇനി ഇന്ന് കണ്ട പോലെയുള്ള വല്ല അഭ്യാസങ്ങളുമായി വന്നാല്‍ ഒരു അപകട മരണം കൂടി ഉണ്ടാക്കാന്‍ എനിക്ക് വലിയ പാടൊന്നും ഇല്ല. മൂത്ത് നരച്ചല്ലോടോ.. കിഴവാ... ഇനി ബാക്കിയുള്ള കാലം എങ്ങനെയെങ്കിലും.. ജീവിച്ചു തീര്‍ക്കു.. അല്ലെങ്കില്‍ പോയി വല്ല ട്രെയിന് തലവെയ്ക്ക്..
ഇത്രയും പറഞ്ഞു.. സുമേഷ് തിരിച്ചു.. പോയി..
അച്ചു.. ചിന്തിച്ചു.. ഇനി ജീവിക്കുന്നതില്‍.. യാതൊരു അര്‍ത്ഥവും ഇല്ല.. സ്വന്തം മകളെ കൊന്നവന്‍ വന്നു വെല്ലു വിളിച്ചിട്ട് പോലും തനിക്കു അയാളെ ഒന്നും ചെയ്യാന്‍ കഴിയുന്നില്ല.. ഇതിലും വലിയ ഒരു ഗതികേട് ഒരു അച്ഛന് വരാന്‍ ഉണ്ടോ ?
അച്ചു .. നേരെ.. ബാറിലേക്ക് പോയി.. മദ്യപിക്കാന്‍ തുടങ്ങി.. അച്ചുവിന്റെ മനസ്സില്‍ തന്റെ മകളുടെ മുഖം മായാതെ നിന്നു.. അവള്‍ ജനിച്ചപ്പോള്‍ മുതല്‍ ഉള്ള ഓരോ നിമിഷവും.. വളരെ വേഗം.. മിന്നി മറഞ്ഞു..
അപ്പോഴാണ് ജാക്സന്‍ .. ബാറിലേക്ക് വന്നത്.. അച്ചുവിനെ കണ്ട ജാക്സന്‍..
ജാക്സന്‍ : അച്ചുവേട്ടാ .....
അച്ചു പെട്ടെന്ന് നിറഞ്ഞു ഒരുകുന്ന തന്റെ കണ്ണുകള്‍ തുടച്ചു.. ഒരു ചിരി മുഖത്ത് വരുത്താന്‍ ശ്രമിച്ചെങ്കിലും.. അയാള്‍ക്ക് അതിനു കഴിഞ്ഞില്ല.. അയാള്‍ ആകെ തകര്‍ന്നു പോയിരുന്നു.. അയാള്‍ ജാക്സനെ കെട്ടിപിടിച്ചു.. പൊട്ടികരഞ്ഞു.. തന്റെ ജീവിത കഥ മുഴുവന്‍ പറഞ്ഞു...
എല്ലാം കേട്ടതിനു ശേഷം.. ജാക്സന്‍.. പറഞ്ഞു.. ചിലപ്പോള്‍ ജീവിതം അങ്ങനെയാണ്.. അച്ചുവേട്ടാ.. നമ്മുടെപ്രിയപ്പെട്ടവരെ ഇല്ലാതാക്കിയവര്‍ നമ്മുടെ കണ്മുന്‍പില്‍ സുഖമായി ജീവിക്കുന്നത് നമുക്ക് കാണേണ്ടി വരും.. പക്ഷെ.. നമുക്ക് എന്ത് ചെയ്യാന്‍ കഴിയും.. ഇത്രയും പറഞ്ഞു ജാക്സന്‍ തന്റെ കഥ പറഞ്ഞു.. (ജാക്സന്റെ കാഴ്ചപ്പാടില്‍ തോംസണ്‍ ആണ് ജാക്സന്റെ മാതാപിതാക്കളെ കൊലചെയ്തത്..അത് കൊണ്ട് ജാക്സന്‍ പറഞ്ഞ കഥയില്‍ തോംസനു ഒരു വില്ലന്‍ പരിവേഷമായിരുന്നു.. )
എല്ലാം കേട്ടതിനു ശേഷം...
അച്ചു : കൊല്ലണം.. എടാ.. കൊല്ലണം..
ജാക്സന്‍ : എങ്ങനെ.. ? എങ്ങനെയൊക്കെ നമ്മള്‍ അത് ചെയ്താലും... പോലീസുകാര്‍ അത് കണ്ടു പിടിക്കും.. എത്ര പ്ലാന്‍ ചെയ്തു ചയ്ത കൊലപാതകങ്ങള്‍ ആണ്.. പോലീസുകാര്‍ കണ്ടു പിടിക്കുന്നത്..
അച്ചു : നിനക്ക് ലജ്ജയില്ലേ.. മോനെ.. ഇങ്ങനെ പറയാന്‍.. ഞാന്‍ ഒരു വയസ്സനായത് കൊണ്ട് ആണ് എനിക്ക് പ്രതികാരം ചെയ്യാന്‍ കഴിയാത്തത്.. നിനക്ക് എന്താണ് ഇല്ലാത്തത്.. ആരോഗ്യം.. ഇല്ലേ.. ? ചങ്കൂറ്റം ഇല്ലേ.. ?..
അല്‍പ്പസമയം ആലോചിച്ച ശേഷം
ജാക്സന്‍ : അച്ചുവേട്ടാ.. എനിക്ക് ഒരു ബുദ്ധി തോന്നുന്നു.. അച്ചുവേട്ടന് വേണ്ടി ഞാന്‍ സുമേഷിനെ തീര്‍ക്കാം.. പകരം.. അചുവേട്ടനു എന്റെ അങ്കിളിനെ കൊല്ലാന്‍ കഴിയുമോ.. ? അച്ചുവേട്ടനെ എന്റെ അങ്കിളുമായി കണക്ട് ചെയ്യുന്ന ഒരു തെളിവും പോലീസിനു ലഭിക്കില്ല... കാരണം.. നിങ്ങള്‍ തമ്മില്‍ യാതൊരു പരിചയവും ഇല്ലെല്ലോ.. അത് പോലെ എന്നെയും സുമെഷിനെയും തമ്മില്‍ കണക്ട് ചെയ്യാനും കഴിയില്ല.. അച്ചുവേട്ടാ.. നമ്മളെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ല...... ആര്‍ക്കും.....
അച്ചു : ഞാനോ ? അയ്യോ .. ഞാന്‍ ?
ജാക്സന്‍ : അച്ചുവേട്ടാ.. പേടിക്കേണ്ട.. എന്തെങ്കിലും കാരണം ഉണ്ടാക്കി ഞാന്‍ എന്റെ അങ്കിളിനെ വരുത്താം എന്നിട്ട് തിരികെ പോകുമ്പോള്‍ എങ്ങനെയെങ്കിലും അച്ചുവേട്ടനെ ഞാന്‍ ട്രെയിനില്‍ എത്തിക്കാം.. ആരും കാണാതെ.. ട്രെയിനില്‍ നിന്നും അങ്കിളിനെ തള്ളി താഴെയിട്ടാല്‍ മതി....
അച്ചു : അത് എങ്ങനെ ? ഞാനും നിന്റെ അങ്കിളും കൂടാതെ വേറെ പലരും ഉണ്ടാവില്ലേ ട്രെയിനില്‍.. ?
ജാക്സന്‍ : അതൊന്നും അച്ചുവേട്ടന്‍ പേടിക്കേണ്ട അത് എല്ലാം ..ഞാന്‍ ഏറ്റു....
ആദ്യം.. അച്യുതാനന്ദന്‍.. സമ്മതിച്ചില്ലെങ്കിലും.. തന്റെ മകളെ കൊന്നവനോട്.. പ്രതികാരം ചെയ്യാന്‍ ഇതിലും നല്ല അവസരം ഇനി ലഭിക്കില്ല എന്ന് തിരിച്ചറിഞ്ഞ അയാള്‍ അത് സമ്മതിച്ചു..
അച്ചു ജാസിമിനോട്.. ഇതാണ് സര്‍ അന്ന് നടന്നത്...
അച്ചു : ശേഷം ഞാന്‍ എന്റെ മരുമകനെ കുറിച്ചുള്ള വിവരങ്ങള്‍ എല്ലാം ജാക്സനോട് പറയുകയും.. സുമേഷ് കാണാതെ അവനെ കാണിച്ചു കൊടുക്കുകയും ചെയ്തു..
ജാസിം : ഇനി തന്റെ ഊഴം ആണ് ജാക്സാ... എങ്ങനെയാണു താന്‍ സുമേഷിനെ കൊന്നത്..
ജാക്സന്‍ : കൃത്യം നടന്ന ദിവസം അച്ചുവേട്ടനെ നേരത്തെ തന്നെ ഞാന്‍ റെയില്‍വേ സ്റ്റേഷനില്‍ ആക്കിയ ശേഷം.. .. അച്ചുവേട്ടന്‍ പറഞ്ഞത് അനുസരിച്ച്.. സുമേഷ് റെയില്‍വേ- സ്റ്റേനിലേക്ക് വരുന്ന വഴിയില്‍ ഞാന്‍ കാത്തു നിന്നു....
അന്ന്...
നടന്നു പോകുന്ന സുമേഷിന്റെ മുന്‍പില്‍ കാര്‍ നിര്‍ത്തിയിട്ടു..
ജാക്സന്‍ : സുമേഷല്ലേ... ?
സുമേഷ് : അതെ.. ആരാണ് മനസ്സിലായില്ല.. ?
ജാക്സന്‍ : എന്നെ സുമേഷിനു അറിയില്ല പക്ഷെ.. എനിക്ക് തന്നെ അറിയാം.. നന്നായി അറിയാം...
സുമേഷ് : മനസ്സിലായില്ല.. നന്നായി എന്ന് പറഞ്ഞാല്‍.. ?
ജാക്സന്‍ : പേടിക്കേണ്ടടോ ഞാന്‍ സുരേന്ദ്രന്റെ ഫ്രണ്ട് ആണ്.... ഇപ്പോള്‍ എങ്ങോട്ടാണ്... ?
സുമേഷ് : ഞാന്‍ railway station -ലേക്കാണ്.. ഇന്ന് ഇപ്പോള്‍ പുറപ്പെടുന്ന കൊച്ചുവേളിയില്‍ എനിക്ക് ബാഗ്ലൂര്‍ക്ക് പോകണം..
ജാക്സന്‍ : ആണോ .. ? എന്നാല്‍ ഞാന്‍ ആ വഴിക്കാണ് .. കയറിക്കോ...
സുമേഷ് കാറില്‍ കയറി...
വളരെ തന്ത്രപൂര്‍വ്വം.. ജാക്സന്‍ സുമേഷിനോട് സംസാരിച്ചു.. അയാളുടെ വിശ്വാസം നേടിയെടുത്തു.....
ജാക്സന്‍ : എന്തായി കല്യാണമൊക്കെ കഴിഞ്ഞോ ?
സുമേഷ് : ആ നോക്കുന്നുണ്ട്.. ഏകദേശം ഒന്ന് ഉറച്ചിട്ടുണ്ട്..
ജാക്സന്‍ : താന്‍ ആള് കൊല്ലമെല്ലോ.. തന്റെ ഭാര്യ.. മരിച്ചു പോയി.. എന്ന് ആണെല്ലോ സുരേന്ദ്രന്‍ പറഞ്ഞത്...
സുമേഷ് : ഓ... ആ കാര്യമൊക്കെ പറഞ്ഞോ.. ഞാന്‍ കരുതി .. അതൊന്നും തനിക്കു അറിയില്ലായിരിക്കും എന്ന്.. ആ .. അത് പോട്ടെ.. തന്റെ കാര്യം എങ്ങനെയാ.. ആരെങ്കിലും ഉണ്ടോ ?
ജാക്സന്‍ : ആ... ഒരാള്‍ ഉണ്ട്... ഞാന്‍ അവളെ തന്നെ കെട്ടാന്‍ തീരുമാനിച്ചു.. ഒരു വിധം .. പറഞ്ഞു ഉറപ്പിച്ചു വെച്ചിട്ടുണ്ട്..
സുമേഷ് : ...അമ്മയിയച്ചന്റെ കയ്യില്‍ നല്ല പൂത്ത കാശ് ആയിരിക്കും.. ഇല്ലെ.. ?
ജാക്സന്‍ : ഏയ്.. ഞാന്‍ സ്ത്രീധനം ഒന്നും വേണ്ട എന്ന് പറഞ്ഞു...
സുമേഷ് : കൊള്ളാം.... കൊള്ളാം.. അങ്ങനെ തന്നെ പറയാവൂ... അവര് കല്യാണം ഉറപ്പിച്ചു നാട്ടുകാരെ മൊത്തം വിളിച്ചു കഴിയുന്നത് വരെ....
( അടുത്തെങ്ങും ആരും ഇല്ല എന്ന് മനസ്സിലാക്കി.. പെട്ടെന്ന് ജാക്സന്‍ വണ്ടി നിര്‍ത്തി....വണ്ടി സ്റ്റാര്‍ട്ട് ചെയ്യാന്‍ കഴിയാത്തത് പോലെ.. അഭിനയിച്ചു.. )
ജാക്സന്‍ : ശ്ശെ.. വണ്ടി നിന്നു പോയി.. എന്തോ കുഴപ്പമുണ്ട്.. ?
സുമേഷ് : ഞാന്‍ പണ്ട് കുറച്ചു കാലം വര്‍ക്ക് - ഷോപ്പില്‍ ജോലിചെയ്തിരുന്നു.. ഞാന്‍ നോക്കാം..
( സുമേഷ് വര്‍ക്ക് - ഷോപ്പില്‍ ജോലിചെയ്തിരുന്ന കാലത്താണ് അച്ചുവിറെ മകളെ സുമേഷ് പരിച്ചയപെട്ടതെന്നു അച്ചു പറഞ്ഞിരുന്നു.. അത് കൊണ്ട് തന്നെയാണ് ജാക്സന്‍ ഇങ്ങനെ ഒരു സാഹചര്യം സൃഷ്ടിച്ചത്.. )
സുമേഷ് ഇറങ്ങി വണ്ടിയുടെ ബോണെറ്റു ഉയര്‍ത്തി വെച്ചു.. എന്ത് ആണ് കുഴപ്പം എന്ന് നോക്കിത്തുടങ്ങി..
സുമേഷ് : ഇവിടെ കുഴപ്പം ഒന്നും കാണുന്നില്ലെല്ലോ ?
സുമേഷിന്റെ ശ്രദ്ധ തിരിക്കാനായി ....ജാക്സന്‍ ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു ..
ജാക്സന്‍ : താന്‍ എന്താണ് പറഞ്ഞത്.. ഞാന്‍ സ്ത്രീധനം ചോദിക്കാതെ കെട്ടാന്‍ പോകുന്നു എന്ന് പറഞ്ഞപ്പോള്‍.. ?
സുമേഷ് : അതോ.. ആ.... ഞാന്‍ അങ്ങനെ തന്നെയാണ് ആദ്യം പറഞ്ഞിരുന്ന്നത്... പിന്നീട് എല്ലാം ഉറപ്പിച്ചതിനു ശേഷം..
ഞാന്‍ നല്ലവണ്ണം സ്ത്രീധനം ചോതിച്ചു.. .. അവര്‍ക്ക് തരാതിരിക്കാന്‍ കഴിയുമോ.. അഭിമാനമല്ലേ... വലുത്..
ജാക്സന്‍(ചിരിച്ചു കൊണ്ട്.. ) : ഒടുക്കത്ത ബുദ്ധിയാണ് തനിക്കു താന്‍.. ഇവിടെയെങ്ങും ജനിക്കേണ്ടവന്‍ അല്ല..
ജാക്സന്‍ പോക്കെറ്റില്‍ കരുതിയിരുന്ന കയ്യുറ എടുത്തു കയ്യില്‍ ഇട്ടു.. ജീന്സിനെ പോക്കെറ്റില്‍ നിന്നും പ്ലാസ്റ്റിക് കവര്‍ പതുക്കെ ശബ്ധമുണ്ടാക്കാതെ പുറത്ത് എടുത്തു...... ചുറ്റും നോക്കി ആരും കാണുന്നില്ല എന്ന് ഉറപ്പു വരുത്തിയ ശേഷം..
ജാക്സന്‍ :സത്യത്തില്‍ താന്‍ ജനിക്കേണ്ടവനേ അല്ല.......അത് കൊണ്ട് ഞാന്‍ ആ തെറ്റ് തിരുത്തുകയാണ്...
(ഇത് ജാക്സന്‍ പറഞ്ഞത്.. ഭീഷണിയുടെ സ്വരത്തിലായിരുന്നു.. )
ഇത് പറയുന്നതിനോട് ഒപ്പം തന്നെ പ്ലാസ്റ്റിക് കവര്‍ സുമേഷിന്റെ തലയിലൂടെ ഇട്ടിരുന്നു . സുമേഷിനെ ശ്വാസം മുട്ടിച്ചു.. കൊന്നു.. എന്നിട്ട്.. മൃതദേഹം..കാറിന്റെ ഡിക്കിയില്‍ ഇട്ടു കൊണ്ടുപോയി.. അടുത്തുള്ള ചവറു കൂനയില്‍ ഉപേക്ഷിച്ചു.
ഇത്രയും പറഞ്ഞു കഴിഞ്ഞു.. ജാക്സന്‍.. നിശബ്ദനായി..നിന്നു..
ജാസിം : സത്യം പറയണം.. ജാക്സന്‍... സത്യത്തില്‍ നീ മൊത്തം എത്ര കൊലപാതകങ്ങള്‍ ചെയ്തിട്ടുണ്ട്.. ?
എല്ലാം നഷ്ടമായി.. ആകെ.. വല്ലാത്ത അവസ്ഥയില്‍ നില്‍ക്കുന്ന ജാകസന് അറിയാമായിരുന്നു.. ഇനി തനിക്കു നഷ്ടപെടാന്‍ ഒന്നും ഇല്ല എന്ന് അത് കൊണ്ട് അയാള്‍ അത് ഏറ്റു പറഞ്ഞു...
ജാക്സന്‍ : ശെരിയാണ്.. ഷാരോണിനെ.. കൊന്നത് ഞാന്‍ തന്നെയാണ്.. നിങ്ങളുടെ ഊഹം ശെരിയാണ്.. ഒന്നാണെങ്കിലും ഒന്പതാണെങ്കിലും ശിക്ഷ ഒന്ന് തന്നെ അല്ലെ.. അതെ.. .അവനെ കൊന്നത് ഞാന്‍ തന്നെയാണ്..എന്നെ ആര്‍ക്കും ഇഷ്ടമല്ല.. മമ്മയ്ക്കും ശേര്‍ലിക്കും എല്ലാര്ക്കും അവനെ മതി.. അവന്‍ ഉള്ളതാണ് അവര്‍ക്ക് ആശ്വാസം എന്ന് പല സന്ദര്‍ഭങ്ങളിലും പറഞ്ഞിട്ടുണ്ട്... കൂടാതെ.. അവന്റെ പപ്പയുടെ കാശ് ഞാന്‍ നശിപ്പിക്കുന്നു.. എന്ന് പറഞ്ഞു.. പലപ്രവിശ്യം അവന്‍ എന്റെ കാര്യങ്ങളില്‍ ഇടപെടുന്നു.. അതെങ്ങനെ അവന്റെ പപ്പയുടെ കാശ് ആകും അത് എല്ലാം എന്റെ പപ്പയുടെതല്ലേ.. ?
അന്ന് ഞാന്‍ അവനെ വിളിച്ചുകൊണ്ടുപോയി എല്ലാത്തിനും സോറി പറഞ്ഞു.. അവനു ഒരുപാട് സന്തോഷമായി.. അവന്റെ ഒടുക്കത്തെ സന്തോഷം..
ബൈക്ക് കേടായി എന്ന് കള്ളം പറഞ്ഞു അവിടെ വണ്ടി നിറുത്തി കമ്പിയിലേക്ക് തള്ളിയിട്ടു.. കൊന്നത്....ഞാനാണ്..
ജാസിം : ഒരു കാര്യം താന്‍ ഇനിയും പറഞ്ഞില്ല.. എങ്ങനെയാണ് നീ S1 -ല്‍ തന്നെ അച്ചുതനും തോമ്സനും ടിക്കറ്റ് എടുത്തത് ?
ജാക്സന്‍ : ഇത്രയൊക്കെ കണ്ടു പിടിച്ച തനിക്കു അതും തന്നെ കണ്ടു പിടിക്കമെല്ലോ.. ഇനി ഞാന്‍ പറഞ്ഞു തന്നെ അറിയണോ ?
ജാസിം : ഓഹോ.. ശെരി ഞാന്‍ കണ്ടു പിടിച്ചു കൊള്ളാം.. ..
ജോര്‍ജ് : welldone ... welldone ...... ഇപ്പോള്‍ മനസ്സിലായില്ലേ.. എത്രയൊക്കെ ശ്രമിച്ചാലും.. ഒരു തെളിവെങ്കിലും ദൈവം ബാക്കി വെയ്ക്കും.. എന്ന്.. welldone ജാസിം excellent job ..
ജാസിം : എന്നാല്‍ ശെരി സര്‍ ഞാന്‍ ഇറങ്ങട്ടെ വീട്ടില്‍ അത്യാവിശ്യമായി പോകേണ്ട കാര്യം ഉണ്ട്..
ജോര്‍ജ് : ഓക്കേ
ജാസിം ഭാസ്കരനും ഒത്തു.. ജീപ്പില്‍ കയറി..
ഭാസ്കരന്‍ : സര്‍ എങ്ങോട്ടാണ് ഇനി ?
ജാസിം : താന്‍ വണ്ടിയെടുക്ക് പറയാം ...
ഭാസ്കരന്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു..ഓടിച്ചു തുടങ്ങി..
ഭാസ്കരന്‍ : സര്‍.. അത് പറഞ്ഞില്ല..
ജാസിം : എന്ത് ?
ഭാസ്കരന്‍ : അല്ല... എന്തിനാണ് അച്ചു..... ?
ജാസിം : അതോ... ? ഇപ്പോഴും.. തനിക്കു മനസ്സിലായില്ല.....ശെരി..ഞാന്‍ തന്നെ പറയാം..
അതായത്.. സുമേഷിനെ കാണാതായി.. 10 -15 ദിവസങ്ങള്‍ ആയപ്പോഴേക്കും സുമേഷിനെ അന്വേഷിച്ചു ബംഗ്ലൂരിലെ കൂട്ടുകാര്‍ വിളി തുടങ്ങി.. അവര്‍ ആദ്യം പോലീസില്‍ complaint ചെയ്തിരുന്നെങ്കില്‍ സ്വാഭാവികമായും.. അച്ചു എന്തുകൊണ്ട് ഇത്രയം നാളായിട്ട് മരുമകനെ അന്വേഷിച്ചില്ല എന്ന ചോദ്യം വരുകയും.. ആ ഒരു ഒറ്റ കാരണം മതി നമുക്ക്.. അയാളെ സംശയിക്കാന്‍.. ഇത്.. പോലീസുകനായ തനിക്കു മനസിലായില്ലെങ്കിലും അച്ചുവിന് മനസ്സിലായി.. ഇപ്പോള്‍ തനിക്കു മനസ്സിലായോ ? പക്ഷെ.. എനിക്ക് ഇപ്പോഴും മനസ്സിലാകാത്ത ഒരു കാര്യം ഉണ്ട്.. എങ്ങനെയാണ് ജാക്സന്‍ S1 -ല്‍ തന്നെ അച്ചുതനും തോമ്സനും ടിക്കറ്റ് എടുത്തത് ? ആ.... അത് പോട്ടെ.. ഏതായാലും കേസ് കഴിഞ്ഞു.. അവരെ അറസ്റ്റ്-ഉം ചെയ്തു..
ഭാസ്കര്‍ :മനസ്സിലായി സര്‍.. എനിക്ക് വേറെ ഒരു സംശയം ഇനി തോമ്സന്‍ ആയിരിക്കുമോ.. ജാക്സന്റെ അച്ഛനെയും അമ്മയെയും കൊന്നത് ?
ജാസിം : ആര്‍ക്കറിയാം..ആ കേസ് നമ്മളെ എല്പിചിട്ടില്ലെല്ലോ.. എന്ന് സമാധാനിക്കാം..
ഭാസ്കര്‍ : .ok sir . അപ്പോള്‍ ഇനി എങ്ങോട്ടാണ് ?
ജാസിം : തനിക്കു നല്ല വാഷിംഗ്- മെഷീന്‍ കിട്ടുന്ന കട വല്ലതും അറിയാമെങ്കില്‍ അങ്ങോട്ട്‌വിട്..... ... .....അവസാനിച്ചു.. ........
No comments:
Post a Comment