Friday, May 25, 2012

കൊച്ചുവേളി To ബാംഗ്ലൂര്‍ : അധ്യായം-6 (TURNING-POINT)

                                         






                                            ജോര്‍ജ് പറഞ്ഞത് അനുസരിച്ചു ജാസിം സ്റെഷനിലേക്ക് പോയി.. ഇത് വരെ കേസില്‍ ഉണ്ടായ കാര്യങ്ങള്‍ സാംസന്‍ ഒരു ഫയലില്‍ ആക്കി ജാസിമിന് കയ്‌  മാറി


സാംസന്‍ : അനിയാ... അന്ന് നീ  ചോദ്യം ചെയ്യാനായി വിളിച്ചപ്പോള്‍ വരാതിരുന്ന കുറച്ചു പേരെ ചുറ്റിപ്പറ്റിയായിരുന്നു  ..എന്റെ അന്വേഷണം..അതില്‍ കുറച്ചു പേരെ ഞാന്‍  ചോദ്യം ചെയ്തെങ്കിലും കാര്യമായ വിവരങ്ങള്‍ ഒന്നും കിട്ടിയില്ല.. 
 പിന്നെ.. അകെ..ഒരു സാദ്യത ഉള്ളത്... 55 വയസ്സ് പ്രായമുള്ള  കേശവന്‍ നായര്‍ എന്നയാളുടെ അഡ്രസ്സും പേരും എല്ലാംവ്യാജമാണെന്ന്    എനിക്ക് മനസ്സിലായി... പക്ഷെ... ആ വ്യാജ അഡ്രെസ്സില്‍ നിന്നും എന്ത്.. എങ്ങനെ കണ്ടുപിടിക്കാനാണ്.. എനിക്കുറപ്പാണ്... അയാള്‍ തന്നെയാണ് കൊലപാതകി... പക്ഷെ.. അയാളിലേക്ക് നമ്മളെ എത്തിക്കാന്‍ കഴിയുന്ന.. ഒരു തെളിവും അയാള്‍ ബാക്കിവെചിട്ടില്ല. പിന്നെ..... ഇനി ആ ലിസ്റ്റില്‍ ചാര്‍ളി എന്നാ ഒരാള്‍ മാത്രമേ.. ബാക്കിയുള്ളൂ.. ബാക്കിയുള്ളവരെയെല്ലാം ഞാന്‍  ചോദ്യം ചെയ്തു കഴിഞ്ഞു.. സംഭവം രാത്രിയായതുകൊണ്ട്.. ഒരുത്തനും ഒന്നും പറയാന്‍ കഴിഞ്ഞില്ല.. എല്ലാവരും നല്ല ഉറക്കമായിരുന്നു.. എന്ന്... ആ  പിന്നെ അവരെ പറഞ്ഞിട്ട് കാര്യമില്ല.. പിന്നെയാ ..ചാര്‍ളി ഉടനെ തന്നെ  എന്നെ വന്നു കാണാം  എന്ന്  പറഞ്ഞിട്ടുണ്ട്.. 
                
                  ഈ കേസ് നീ വളരെ താല്പര്യത്തോടെ അന്വേഷിച്ചിരുന്നതാണ്  ..ഇതില്‍ നിന്നും നിന്നെ മാറ്റിയപ്പോള്‍ നിന്നെ അത് വല്ലാതെ വേദനിപ്പിച്ചു എന്നൊക്കെ ജോര്‍ജ് എന്നോട് പറഞ്ഞു... അതുകൊണ്ട് ഞാന്‍ തന്നെയാണ് ജോര്‍ജിനോടു പറഞ്ഞത്.. ഇത് നീ തന്നെ അന്വേഷിക്കട്ടെ.. പകരം.. നീ ഇപ്പോള്‍ അന്വേഷിക്കുന്ന  സുമേഷ്-ന്റെ കേസ് ഞാന്‍ അന്വേഷിക്കാം എന്ന്...  പറഞ്ഞപ്പോലെ.. അതിന്റെ കാര്യം എങ്ങനാ... ? അതിന്റെ details പറ കേള്‍കട്ടെ....
                  
                      ജാസിം സുമേഷിന്റെ കേസിനെകുറിച്ചുള്ള കാര്യങ്ങള്‍ സാംസണ്    വിവരിച്ചു കൊടുത്തു ..ആ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കയ്‌ മാറുകയും ചെയ്തു..


         തോംസണ്‍ മരിച്ചിട്ട് ഇപ്പോള്‍ 1 മാസം ആയിരിക്കുന്നു.. ഇനി യാത്രക്കാരില്‍ നിന്നും കൂടുതല്‍ വിവരം ഒന്നും കിട്ടില്ല എന്ന് ജാസിമിന്  തോന്നിയത്  കൊണ്ട്.. തോംസണ്‍ - ന്റെ ശത്രുക്കളെ ചുറ്റിപറ്റി അന്വേഷിക്കാന്‍ ജാസിം തീരുമാനിച്ചു... അതിനു വേണ്ടി തോംസണ്‍ ഭാര്യയെയും മകളെയും ചോദ്യം ചെയ്യാനായി  തോംസണ്‍-ന്റെ  banglorile വീട്ടിലേക്കു പോയി....


ജാസിം : സോറി.. ഈ സമയത്ത് നിങ്ങളെ ബുദ്ധിമുട്ടിക്കാതെ വേറെ നിവൃത്തിയില്ല .
ആലീസ് : എന്താണ് നിങ്ങള്‍ക്ക് അറിയേണ്ടത്  ?
ജാസിം : തോംസനു ശത്രുക്കള്‍ ആരെങ്കിലും ഉണ്ടായിരുന്നോ... ?
ആലീസ് : ഇച്ചായന്‍ എല്ലാവരോടും വളരെ.. സ്നേഹത്തോടെയാണ് പെരുമാറിയിരുന്നത്.. ആരെയും വെറുപ്പിക്കുന്ന രീതിയില്‍ മുഖം കറുത്ത് ഒരു വാക്ക്  പറയുന്നത് പോലും ഞങ്ങള്‍ കണ്ടിട്ടില്ല... പിന്നെ എങ്ങനെയാണു സര്‍ ശത്രുക്കള്‍ ? ഇച്ചായന്  ആകെയുള്ള ഒരു മാനസിക വിഷമം ജാക്സനെ കൊണ്ടായിരുന്നു.. എവിടെപ്പോയാലും..എന്തെങ്കിലും ഒക്കെ പ്രശ്നങ്ങള്‍ ഉണ്ടാക്കി.. അവന്‍ ഇച്ചായന്റെ സമാധാനം തകര്‍ക്കും.. അവസാന നാള്‍  വരെയും അവന്‍ ഇച്ചായനു   യാതൊരു സമാധാനവും കൊടിത്തിട്ടില്ല..
ജാസിം :  ജാക്സണ്‍ നിങ്ങളുടെ ആരാണ്  ? അയാളുടെ മാതാപിതാക്കള്‍ ?
  ആലീസ് : ജാക്സണ്‍ എന്റെ സഹോദരന്റെ മകനാണ്.. വര്‍ഷങ്ങള്‍ക്കു മുമ്പ്  എന്റെ ചേട്ടന്‍ ആരോണും ഭാര്യ ലൂസിക്കും വയ്കി ജനിച്ച മകനാണ് ജാക്സണ്‍. ചേട്ടന് ഇച്ചായന്റെതിനെക്കാള്‍ വലിയ ഒരു ബിസിനസ്‌ സാമ്രാജ്യം ആണ് ഉണ്ടായിരുന്നത്.. ഇച്ചായന്റെ വളര്‍ച്ചയുടെ പല ഘട്ടങ്ങളിലും ചേട്ടന്‍ ഞങ്ങളെ ഒരുപാട് സഹായിച്ചിട്ടുണ്ട്..  അതിന്റെ നന്ദിയും സ്നേഹവും എന്നും ഞങ്ങള്‍ക്ക് ചേട്ടനോട് ഉണ്ടായിരുന്നു.. ഒരിക്കല്‍ പള്ളിയ്യില്‍ പ്രാര്‍ത്ഥിച്ചു.. മടങ്ങുന്ന വഴിയില്‍ വെച്ച് ഒരു ലോറിയുമായി അവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കൂട്ടിയിടിച്ചു..ലൂസി അവിടെവെച്ചു തന്നെ മരിച്ചു.. ഇചായനെ  I .C .U വില്‍ 2 -.3 മണിക്കൂര്‍ കിടത്തിയിരുന്നു.... അന്ന് ഞങ്ങളെ അടുത്ത് വിളിച്ചു ഒരു കാര്യം  മാത്രമേ ചേട്ടന്‍ ആവിശ്യപെട്ടുള്ളൂ  അത് ജാക്സനെ   ഇനി സ്വന്തം മകനെ പോലെ നോക്കണം എന്നായിരുന്നു..


ജാസിം : അപ്പോള്‍ അപകടം നടക്കുമ്പോള്‍ ജാക്സണ്‍ അവരുടെ കൂടെ ആയിരുന്നില്ലേ  ?


ആലീസ് : ഇല്ല അവനെ ഇവിടെ എന്റെയടുത്ത് ആക്കിയിട്ടാണ് അവര്‍ പോയത്.. അവനെ പള്ളിയില്‍ കൊണ്ട് പോയാല്‍ പ്രാര്‍ത്ഥിക്കാന്‍ വരുന്ന ബാക്കിയുള്ളവരുടെ സമാധാനം  കൂടി ഇവന്‍ ഇല്ലാതാക്കും എന്ന് ആണ് അന്ന് ലൂസി പറഞ്ഞത്..
         
ജാസിം : ആള്‍ അപ്പോള്‍ പണ്ട് മുതലേ ബാക്കിയുള്ളവര്‍ക്ക്  ഒരു തല വേദന ആയിരുന്നുവെല്ലേ ?


ആലീസ് : അതെ.. അവരുടെ മരണ ശേഷം.. ഞങ്ങള്‍ അവനെ ശേര്‍ലിക്കും.. ഷാരോണ്‍ - നും ഒപ്പം സ്വന്തം മകനെ പോലെ തന്നെയാണ് നോക്കിയത്.. എന്നിട്ടും..
ജാസിം : എന്നിട്ടും... ?
ആലീസ് : അവന്‍ ഇങ്ങനെയൊക്കെ ആയിത്തീര്‍ന്നു..
ജാസിം : പിന്നീട് അപ്പോള്‍ ആരോനിന്റെ സ്ഥാപനങ്ങള്‍ ഒക്കെ ആരാണ് നോക്കിയിരുന്നത്  ?
ആലീസ് : ഇച്ചായന്‍ തന്നെയാണ്  അതെല്ലാം നോക്കി നടത്തിയിരുന്നത്.. രണ്ടു സ്ഥാപനങ്ങളും കൂടി നോക്കി നടത്താന്‍ കഴിയാത്തതിനാലും നമ്മുടെ ഫാക്ടറി അത്ര  ലാഭത്തില്‍ അല്ലാതിരുന്നതിനാലും  ഇച്ചായന്‍ അത് വിറ്റു എന്നിട്ട് ഇച്ചായന്റെ   മുഴുവന്‍ ശ്രദ്ധയും ചേട്ടന്റെ സ്ഥാപനങ്ങലില്‍ തന്നെ കേന്ദ്രീകരിച്ചു . ജാക്സണ്‍ കാര്യപ്രാപ്തി എത്തുമ്പോള്‍ ഇതെല്ലം അവനു തിരിച്ചു നല്‍കേണ്ടതാണ്.. പക്ഷെ.. ജാക്സണ്‍ - ന്റെ സ്വഭാവം ഇങ്ങനെയാണെങ്കില്‍.. മാസങ്ങള്‍ കൊണ്ട് അവന്‍ ഇതെല്ലം വിറ്റു തുലക്കും.. അവന്‍ ഒന്ന് നന്നാവാന്‍  ഇച്ചായന്‍ പ്രാര്‍ത്ഥിക്കാത്ത ദിവസങ്ങള്‍ ഇല്ല ....
 ജാസിം : നിങ്ങള്‍ ഇവിടെ താമസിക്കുമ്പോള്‍  ജാക്സനെയും ശാരോനെയും തിരുവനന്തപുരത്തേക്ക് അയച്ചത് എന്തിനാണ് ?


ആലീസ് : വലുതായപ്പോള്‍ ജാക്സണ്‍ ഞങ്ങള്‍ക്ക് ഒരു വലിയ തലവേദനയായി മാറി. പല പോലീസ് കേസുകളും കാരണം .. അവനു ബംഗ്ലോരില്‍ നില്ക്കാന്‍ കഴിയാത്ത അവസ്ഥയായി .അങ്ങനെയാണ് ജാക്സനെ തിരുവനന്തപുരത്തേക്ക് അയക്കാന്‍ തീരുമാനിച്ചത്.. പക്ഷെ.. അവനെ ഒറ്റയ്ക്ക് വിട്ടാല്‍ ശെരിയാവില്ല.. അത് കൊണ്ട് ഞങ്ങളുടെ പൊഞ്ഞുമോന്‍ ശരോനിനെയും കൂടി ഇച്ചായന്‍ അയച്ചത്.. എനിക്ക് സമ്മതമായിരുന്നില്ല.. അന്ന് ഞാന്‍ കുറേക്കൂടി നിര്‍ബന്ധിചിരുനെങ്കില്‍ എന്റെ മകന്‍ ഇപ്പോള്‍ ഇവിടെ ഉണ്ടാകുമായിരുന്നു... ( ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ആലീസ് പൊട്ടി കരഞ്ഞുപോയി.. )


ഷേര്‍ലി : ഞാനും അന്ന് പപ്പയോടു പറഞ്ഞതാണ്‌ ചേട്ടനെ ജാക്സന്റെ കൂടെ അയക്കേണ്ട എന്ന്..


സോറി സര്‍ ഇനി ഞങ്ങള്‍ക്ക് ഇന്ന് ഒന്നും പറയാന്‍ കഴിയും എന്ന് തോന്നില്ല.. (കരയുന്ന ആലീസിനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ട്‌.. ഷേര്‍ലി ആലീസിനെയും കൊണ്ട് മുറിയിലേക്ക് പോയി.. )


   ജാസിം വിചാരിച്ച പോലെ ഒരു  ശത്രുവിനെകുറിച്ച് പോലും  ഒരു സൂചനപോലും ലഭിക്കാത്തതിനാല്‍ നിരാശനായി തിരികെ നാട്ടിലേക്കു മടങ്ങി..


അന്വേഷണം ആകെ വഴിമുട്ടി.. അടുത്ത ദിവസം ജാസിം ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചു ഇരിക്കുമ്പോളാണ് ചാര്‍ളി.. സ്റെഷനിലേക്ക് കടന്നു വന്നത്..
ചാര്‍ളി : സര്‍ ,
ജാസിം : ആരാണ് :
ചാര്‍ളി : ഞാന്‍ ചാര്‍ളി.. സാംസന്‍ സാറിനെ കണ്ടപ്പോള്‍ സാറാണ് ഇനി ആ കേസ് അന്വേഷിക്കുന്നത് എന്ന് പറഞ്ഞു.. എന്താണ് സര്‍ അറിയേണ്ടത്..  ?
ജാസിം :  താന്‍ അന്ന് എവിടെയായിരുന്നെടോ ?  താന്‍ ഒഴികെ ബാക്കിയുള്ളവരെയെല്ലാം ഞങ്ങള്‍ ദിവസങ്ങള്‍ക്കു മുമ്പേ ചോദ്യം ചെയ്തു കഴിഞ്ഞു...


ചാര്‍ളി : സര്‍ , ക്ഷമിക്കണം ..ഞാന്‍ ചിക്കന്‍-പോക്സ് ആയതുകൊണ്ടാണ് വരാതിരുന്നത്.. ആ കാര്യം ഞാന്‍ സാംസന്‍ സാറിനോട് പറഞ്ഞിരുന്നല്ലോ ...
പിന്നെ... സര്‍.. അതിനു വേണ്ടി എന്നെ പേടിപ്പിക്കാന്‍ വെറുതെ കള്ളമൊന്നും പറയേണ്ട ആവിശ്യമില്ല..
ജാസിം  : ഞാന്‍ ... ഞാന്‍.. കള്ളം പറഞ്ഞെന്നോ ? എന്ത് കള്ളമാണെടോ ഞാന്‍ തന്നോട് പറഞ്ഞത്.. (ദേഷ്യത്തില്‍)
ചാര്‍ളി : അതെ... സര്‍..
സര്‍  കള്ളമാണ് പറഞ്ഞത്... ആ ട്രെയിനില്‍ ഉണ്ടായിരുന്ന വേറെ ഒരാളെ ഞാന്‍ ഇപ്പോള്‍ ഇവടെ കണ്ടല്ലോ .. സ്റെഷനില്‍ നിന്നും ഇറങ്ങി പോകുന്നത്..
ജാസിം : ട്രെയിനില്‍ ഉണ്ടായിരുന്ന വേറെ ഒരാള്‍ ഇപ്പോള്‍ ഇവിടെ നിന്നും ഇറങ്ങിപ്പോയെന്നോ.. ?
ജാസിം വേഗം... ചാര്‍ളിയെ തട്ടി മാറ്റി ഇറങ്ങി.... പുറത്തേക്ക് ഓടി..
                                                   
                                                     ........തുടരും ...........
free counters

No comments:

Post a Comment