Monday, May 28, 2012

കൊച്ചുവേളി To ബാംഗ്ലൂര്‍ : അധ്യായം-7 (INTUTION)

  


                                            ജാസിം  പുറത്തിറങ്ങി.. രണ്ടു വശത്തേക്കും നോക്കി.. അവിടെയെങ്ങും ആരെയും കണ്ടില്ല.. തിരികെ സ്റെഷനില്‍ വന്നു പാറാവുകാരനോട്    അന്വേഷിച്ചു.

ജാസിം : ടോ.. ഇപ്പോള്‍ ആരാണ് ഇവിടെ നിന്നും ഇറങ്ങി പോയത്.. ?

പാറാവുകാരന്‍ : ഒരു വയസ്സനായിരുന്നു എന്ന് തോന്നുന്നു ...

ജാസിം : തോന്നുന്നു എന്നോ ? താനൊക്കെ പിന്നെ എന്തും നോക്കിയാണ് നിക്കുന്നത്...

ജാസിം സ്റ്റേഷന്‍-ലേക്ക് കയറുമ്പോള്‍ സാംസന്‍ തിടുക്കത്തില്‍ പുറത്തേക്ക് ഇറങ്ങി.. ജീപ്പില്‍ കയറി ..


ജാസിം : സര്‍..സര്‍ 

സാംസന്‍ : എന്റെ പോന്നു അനിയ.. നില്ക്കാന്‍ സമയമില്ല.. ഇപ്പോഴാണ്‌ ഞാന്‍ ഓര്‍ത്തത്‌.. ഇതിനു മുന്‍പ് ഞാന്‍ അന്വേഷിച്ചിരുന്ന ഒരു കേസ് ഇന്നാണ് കോടതി പരിഗണിക്കുന്നത്.. ഞാന്‍ വേഗം ചെന്നില്ലെങ്കില്‍ വാദി ചിലപ്പോള്‍ പ്രതിയാകും.. ആരെങ്കിലും അന്വേഷിച്ചാല്‍ ഒന്ന് പറഞ്ഞേക്കണേ..
        (ഇതും  പറഞ്ഞു, സാംസന്‍ വണ്ടിയെടുത്തു കോടതിയിലേക്ക് പോയി.. )

      ജാസിം സ്റ്റേഷന്‍-ല്‍ കയറി അന്വേഷിച്ചെങ്കിലും അവരാരും  ആരാണ് ഇറങ്ങിപോയത് എന്ന് ശ്രദ്ധിച്ചില്ല.. എന്ന് പറഞ്ഞു..
ജാസിം വീട്ടിലേക്കു  മടങ്ങി..  ആരായിരിക്കും ആ അപരിചിതന്‍.. എന്ന് ആലോചിച്ചു.. ജാസിമിന് ഉറങ്ങാന്‍ കഴിഞ്ഞില്ല...അടുത്ത ദിവസം രാവിലെ..  ഓഫീസില്‍ പോകാനായി.. തയ്യാറായി.. ഭക്ഷണം ഒരു വിധം ആഹാരം കഴിച്ചെന്നു വരുത്തി.. സഫിയയോടു ചായ കൊണ്ടുവരാന്‍ പറഞ്ഞു..

അപ്പോഴും  ജാസിം ചിന്തിച്ചിരുന്നത് സ്റ്റേഷന്‍-ല്‍ നിന്നും ഇറങ്ങിപോയ ആള്‍ ആരായിരിക്കും എന്ന് ആണ് ..

ജാസിം ..തലേദിവസത്തെ കാര്യം ഒന്ന് കൂടി ആലോചിച്ചു..-----------
                     ഇതുവരെ പോലീസിനു അയാളെ കുറിച്ച്.. ഒരു സൂചന പോലും ലഭിച്ചിട്ടില്ലാത്ത ഈ സാഹചര്യത്തില്‍ അയാള്‍ എന്തിനു സ്റ്റേഷന്‍- ല്‍  വരണം.. അയാള്‍ പോയതിനു ശേഷം സ്റ്റേഷന്‍- ലെ മറ്റു ഉദ്യോഗസ്ഥരോട് അന്വേഷിച്ചപ്പോള്‍ അവരെ ആരെയും കാണാന്‍.. ഒരു  വയസ്സന്‍  വന്നിട്ടില്ല..എന്നാണ് പറഞ്ഞത്..  പെട്ടെന്നാണ്... ജാസിമിന്  സാംസന്‍ ഇറങ്ങി പോയ കാര്യം ഓര്‍മവന്നത്.. ഇനി ഒരു വേള.. സാമ്സനെ കാണാന്‍ ആണ്  അയാള്‍ വന്നതെങ്കില്‍.. എങ്കില്‍ അത് അച്യുതാനന്ദന്‍ ആയിരിക്കുമോ.. അയാള്‍ക്ക് പ്രായമുണ്ട്.. പക്ഷെ.. അയാള്‍ എന്തിനു.. തോംസനെ കൊല്ലണം....

ജാസിം ഇങ്ങനെ ആലോചിച്ചു ഇരിക്കുമ്പോള്‍ ആണ് സഫിയ ചായയുമായി വന്നത്..

 സഫിയ ചായയ്ക്കൊപ്പം അന്നത്തെ പത്രവും കൊണ്ട് വന്നു.. എന്നിട്ട് ഒരു പരസ്യം ജാസിമിനെ  കാണിച്ചു കൊണ്ട്...

സഫിയ : ദേ.. ഇത് കണ്ടോ... ഇത്രയും നല്ല ഒരു അവസരം ഇനി കിട്ടില്ല കേട്ടോ.. നോക്കിക്കേ..

ജാസിം  ആ പത്ര പരസ്യത്തിലേക്ക് നോക്കി... വാഷിംഗ് - മെഷീന്റെ  ഒരു എക്സ്ചേഞ്ച്-ഓഫര്‍ പരസ്യം ആയിരുന്നു.. പെട്ടെന്ന് ഈ പരസ്യം കണ്ടപ്പോള്‍ .. ജാസിമിന് ഒരുപാടു സന്തോഷമായി.. സന്തോഷം കൊണ്ട് ജാസിം സഫിയയെ.. നെഞ്ചോട്‌ ചേര്‍ത്ത് പിടിച്ചു

ജാസിം : Thank you dear ... thank you ..

സഫിയയ്ക്ക് ഒന്നും മനസിലായില്ല...

സഫിയ : പടച്ചോനെ.. ഒരു വാഷിംഗ്‌- മഷീന്റെ എക്സ്ചേഞ്ച്-ഓഫര്‍ പരസ്യം  കണ്ടപ്പോള്‍ നിങ്ങള്‍ക്ക് ഇത്രയ്ക്ക് സന്തോഷമോ.. ?  എന്നാല്‍ എത്രയും  പെട്ടെന്ന് വാങ്ങി താ ....

ജാസിം : നിനക്ക് ഞാന്‍ നീ പറയുന്ന എന്തും വാങ്ങി തരും..

സഫിയ : ബദരീങ്ങളെ.. ഇക്കയ്ക്ക്  വട്ടായോ... ?

ജാസിം : എല്ലാം വന്നിട്ട് പറയാം..
ജാസിം വേഗം  സ്റ്റേഷന്‍- ലേക്ക് പുറപ്പെട്ടു.... എന്നിട്ട്.. അന്ന് ട്രെയിനില്‍ വെച്ച് തോംസണ്‍-ന്റെ  കൂടെ അപരിചിതനെ കണ്ടു എന്ന് പറഞ്ഞ 3 പേരെയും നാളെ തന്നെ  സ്റ്റേഷനില്‍ വരാന്‍ പറഞ്ഞു..  എന്നിട്ട്.. സാമ്സന്റെ അടുക്കല്‍ ചെന്ന് വിശദമായി അന്വേഷിച്ചു..

ജാസിം : സര്‍ എനിക്കൊരു സംശയം..ഇപ്പോള്‍ നമ്മള്‍ അന്വേഷിക്കുന്ന കേസുകള്‍ തമ്മില്‍ എന്തൊക്കെയോ..  ബന്ധമുണ്ട്..

സാംസന്‍ : എന്താണ് ഇപ്പോള്‍ അങ്ങനെ തോന്നാന്‍ ?

ജാസിം : അത് പറയുന്നതിന് മുന്‍പ് എനിക്ക് ചില കാര്യങ്ങള്‍ അറിയണം..

സാംസന്‍ : താന്‍ ചോദിക്ക് .. അറിയാവുന്നതാണെങ്കില്‍ ഞാന്‍ പറയാം...

ജാസിം : ഇന്നലെ സര്‍ ഇറങ്ങി പുറത്തേക്ക് പോകുന്നതിനു മുന്‍പ്.. സര്‍-നെ കാണാന്‍ അവസാനമായി വന്നത്.. ആരാണ്.. ?

സാംസന്‍ : അത്... ആ സുമേഷിനെ പറ്റി അറിയാന്‍ ഞാന്‍ ...ആ അച്യുതനെ ചോദ്യം ചെയ്തു ..അയാളില്‍ നിന്നും കേസിനെ സഹായിക്കുന്ന ഒരു വിവരവും കിട്ടിയില്ല.. എന്താണ് അതും ഇതുമായിട്ടുള്ള  ബന്ധം.. ?

ജാസിം : ഇതുവരെ ഞാനും ശ്രദ്ധിക്കാതെ വിട്ട ഒരു കാര്യം ഉണ്ട്.. സുമേഷിന്റെ മൃതദേഹം കണ്ടു കിട്ടിയതു  വെള്ളയംബലത്തിനു അടുത്തുള്ള ഒരു ചവറു കൂനയില്‍ നിന്നാണ്...

സാംസന്‍ : അതെ.. അതിനു ? ഇയാള്‍ ഒന്ന് തെളിച്ചു പറ.. എന്താണ് താന്‍ ഉദേശിക്കുന്നത്.. ?

ജാസിം : സര്‍.. ഞാന്‍ ഇപ്പോള്‍ അന്വേഷിക്കുന്ന കേസിലെ.. ഒരു Prime -Suspect   ആണ് ജാക്സന്‍ . അയ്യാളുടെ പ്രധാനപെട്ട ഹാങ്ങ്‌-ഔട്ട്‌ loacation - നു  വളരെ അടുത്താണ്... ഈ പറഞ്ഞ ചവറുകൂന...

സാംസന്‍ : താന്‍  കുറെ നേരമായി.. രണ്ടു കേസിലെയും പരസ്പരബന്ധമില്ലാത്ത കാര്യങ്ങള്‍ പറയുന്നതല്ലാതെ.. എന്താണ്  താന്‍ സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത് എന്ന് ഇത് വരെ പറഞ്ഞില്ല..


ജാസിം : ഇനി ഞാന്‍ പറയുന്നത്.. ശ്രദ്ധിച്ചു കേള്‍ക്കണം..  വയസ്സനായ.. അച്ചുവിന്.. അയാളുടെ മകളെ കൊന്ന സുമേഷിനെ കൊലചെയ്യാന്‍ ആവില്ല..
ജാക്സന്‍ വിശ്വസിക്കുന്നത് അയാളുടെ അച്ഛനെയും അമ്മയെയും തോംസണ്‍ ആണ് കൊന്നത്.. എന്നാണ്.. പക്ഷെ.. അയാളെ ഇത്രയും നാള്‍ വളര്‍ത്തിയ തോസനെ നേരിട്ട് കൊലപെടുത്തന്‍ ഒരു പക്ഷെ അയാള്‍ക്കും ആകില്ലായിരിക്കാം..  പക്ഷെ ചെറുപ്പകാരനായ ജാക്സന് സുമേഷിനെ കൊല്ലാന്‍ കഴിയും..
വയസ്സനായ അച്ചുവിന്.. തോമ്സനെ ട്രെയിന്ല്‍ നിന്നും തള്ളി താഴെയിടാന്‍ കഴിയും.. അങ്ങനെ ആയികൂടെ...

സാംസന്‍ : താന്‍ എന്തോക്കെയടോ ഈ പറയുന്നത്.. ? ഇതിനൊക്കെ തന്റെ കയ്യില്‍ വല്ല തെളിവും ഉണ്ടോ ?
 
ജാസിം : ഇത് വരെ ഇതെല്ലം  എന്റെ വെറും theory  മാത്രമാണ്... പക്ഷെ.. അന്ന് ട്രെയിനില്‍ ഉണ്ടായിരുന്ന 3 പേര്‍ക്ക് ആ അപരിചിതനെ തിരിച്ചറിയാന്‍ കഴിയും എന്ന് പറഞ്ഞിട്ടുണ്ട്..  ഞാന്‍ അവരെ  നാളെ വിളിപ്പിച്ചിട്ടുണ്ട്.. സര്‍ നാളെ അച്ചുവിനെ സ്റെഷനിലേക്ക് വിളിപ്പിക്കണം.. സുമേഷിനെ കുറിച്ച്.. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ആണ്...എന്ന് പറഞ്ഞാല്‍ മതി.. 

      അടുത്ത ദിവസം ..  ആ മൂന്ന് പേരെയും കൊണ്ട്.. ജാസിം  സാംസന്റെ  ഓഫീസിലേക്ക് ചെന്നു .. എന്നിട്ട് അവരോടു സാംസന്റെ  മുന്‍പില്‍ ഇരിക്കുന്ന അച്ചുവിനെ  ചൂണ്ടി ചോദിച്ചു.. ഇയാള്‍ ആയിരുന്നോ .. അന്ന് നിങ്ങള്‍ ട്രെയിനില്‍ കണ്ടത്.. അവര്‍ മൂന്ന് പേരും... അയാളെ തിരിച്ചറിഞ്ഞു.. അതെ..സര്‍ ഇയാള്‍ തന്നെ...
. ജാസിം വേഗം തന്നെ അച്ചുവിനെ കടന്നു പിടിച്ചു...

ജാസിം : എന്തിനാടോ താന്‍ തോമ്സനെ കൊന്നത്.. ?
അച്ചു : ഞാന്‍ ആരെയും കൊന്നിട്ടില്ല... ഞാന്‍ എന്തിനു.. തോമ്സനെ കൊല്ലണം.. എനിക്ക് അയാളെ.. യാതൊരു പരിചയവും ഇല്ലെല്ലോ.. പിന്നെ.. ഞാന്‍ എന്തിനാണ് .. കൊല്ലുന്നത്‌... ?
ജാസിം : എല്ലാം ഞാന്‍ ഇപ്പോള്‍ പറഞ്ഞു തരമെടോ... തനിക്കു...

ജാസിം ആറ്‌ ചെരുപ്പകാരെ വിളിച്ചു.... എന്നിട്ട് അവരോടു..

ജാസിം : നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടോ ഇയാളെ.. ?
അതിലൊരാള്‍ : ഇത്.... . ഇത്....  കേശവന്‍  ചേട്ടനല്ലേ... ?

ജാസിം : നിങ്ങള്ക്ക് ഇയാളെ എങ്ങനെ അറിയാം  ?
ഇയാള്‍ ട്രെയിന്‍ സ്റ്റാര്‍ട്ട്‌ ചയ്ത ശേഷം കുറച്ചു കഴിഞ്ഞു വന്നിരുന്നതാണ്.. അന്ന് ഞങ്ങള്‍ പരിചയപെട്ടു....

ജാസിം അച്ചുവിനോട്.. : എന്താടോ..ഇനിയും  വേണോ തെളിവുകള്‍ തനിക്കു സത്യം പറയാന്‍...

ഭാസ്കരന്‍ : എന്താണ് സര്‍.. ഇതൊക്കെ.. ഇത്.. അച്ചുതന്‍ അല്ലെ... എന്നിട്ട് ഈ പിള്ളേര് എന്താണ് ഇത് കേശവന്‍ ആണെന്ന് പറയുന്നത്.. ?

ജാസിം : അത് അവരുടെ കുഴപ്പമല്ല.. ചേട്ടാ.. അവര്‍ക്ക് ഇയാളെ അറിയുന്നത്... കേശവന്‍ ആയിട്ടാണ്.. ഇല്ലെ... എന്താണ് സംഭവിച്ചത് എന്ന് ഒന്ന് പറഞ്ഞു കൊടുക്ക്‌..നിങ്ങള്‍ എന്തിനാണ് ബംഗ്ലൂര്‍ക്ക് പോയത്.. ?

ആറ്‌ പേരില്‍ ഒരുവനായ കിരണ്‍ ആ കഥ പറഞ്ഞു തുടങ്ങി......

കിരണ്‍ : ഒരു ദിവസം ജാക്സന്‍ ഞങ്ങളോട് ചോതിച്ചു.. .. നിങ്ങള്‍ ബാംഗ്ലൂരു  പോയി അടിച്ചു പൊളിക്കണം.. എന്ന് പറയാറില്ലേ.. എനിക്ക് അങ്ങോട്ട്‌ അടുക്കാന്‍ പറ്റില്ല.. എങ്കിലും .. നിങ്ങള്‍ ആറ്‌ പേര്‍ക്ക് ബാംഗ്ലൂരു പോയി അടിച്ചു പൊളിക്കാനുള്ള എല്ലാ സെറ്റപ്പ് ഉം ഞാന്‍ റെഡി ആക്കിയിട്ടുണ്ട്.. ബാംഗ്ലൂര്‍ മാത്രമല്ല.. അവിടെ നിന്നും മൈസൂര്‍.. അങ്ങനെ ഒരു ട്രിപ്പ്‌ തന്നെ.. പ്ലാന്‍ ചെയ്തോ.. എന്റെ ഒരു ഫ്രണ്ട് ശരവണന്‍ ഉണ്ട്.. പുള്ളിയോട് ഞാന്‍ എല്ലാം പറഞ്ഞു റെഡി ആക്കിയിട്ടുണ്ട്.. ടാ കിരണേ.. നിനക്ക് IRCTC -യില്‍ ടിക്കെറ്റ് ബുക്ക്‌ ചെയ്യാന്‍ പറ്റുമെല്ലോ ? .. എന്നാല്‍ ബുക്ക്‌ ചെയ്തോ..


ജാസിം : എന്തിനാണ് ജാക്സന്റെ അങ്കിള്‍ ഇങ്ങോട്ട് വന്നത് ?

കിരണ്‍ : പിറ്റേദിവസം.. ജാക്സണ്‍ ഒരു ജൂനിയറിനെ തല്ലി...എന്തിനാണ് തല്ലിയതെന്നു ചോതിച്ചപ്പോള്‍...  അവനു സീനിയേര്‍സിനോട്‌ ബഹുമാനമില്ല.. എന്നാണ് പറഞ്ഞത്.. അതിന്റെ പേരില്‍ ജാക്സനെ suspend  ചെയ്തു.. ഇനി വീട്ടില്‍ നിന്നും ആരെങ്കിലും വരാതെ.. കോളേജിലേക്ക് വരണ്ട എന്ന് പ്രിന്‍സിപ്പാള്‍ പറഞ്ഞു

ജാസിം : ഇനി ബാക്കി ഞാന്‍ പറയാം.. തോംസണ്‍ വന്നു.. പ്രിന്‍സിപ്പാളിന്റെ കാലു പിടിച്ചു ജാക്സന്റെ suspension പിന്‍ വലിപ്പിച്ചു.. തോംസണ്‍ ജാക്സന്റെ ഒപ്പം കുറച്ചുനാള്‍ താമസിച്ചു.. ചൊവ്വാഴ്ച വ്യ്കിട്ടു നിങ്ങള്‍ കൊച്ചുവേളിയില്‍ കയറി.. പിന്നീട് ജാക്സന്‍ വിളിച്ചിരുന്നോ ?

കിരണ്‍ : ജാക്സന്‍  രണ്ടു മൂന്ന് തവണ വിളിച്ചു.... TTR വന്നു ടിക്കറ്റ്‌ verify ചെയ്തോ എന്ന് ചോതിച്ചു...എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് അറിയാന്‍ വിളിച്ചതാണെന്നു പറഞ്ഞു..

ജാസിം : കിരണ്‍.. ടിക്കറ്റ്‌ verify ചെയ്തു എന്ന് പറഞ്ഞു .. അല്‍പ്പസമയം കഴിഞ്ഞു.. ജാക്സന്‍ വീണ്ടും  വിളിച്ചു.. നിങ്ങളോട് സോറി പറഞ്ഞു...  ശരവണന്റെ.. ആരോ മരിച്ചുപോയി.. അത് കൊണ്ട് ട്രിപ്പ്‌ ക്യാന്‍സല്‍ ചെയ്തു.. അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി.. തിരികെ വരാന്‍  പറഞ്ഞു.. ശെരി അല്ലെ   .. ?
കിരണ്‍ : അതെ.. സര്‍.. ശരവണന്റെ അമ്മ മരിച്ചു.. എന്നാണ് പറഞ്ഞത്...

ജാസിം : .ഇത് എല്ലാം സാംസന്‍ സര്‍ എന്നോട് പറഞ്ഞു.. നിങ്ങള്‍ ഒരു ട്രിപ്പിനു പോകാന്‍ വേണ്ടിയാണു  ബംഗ്ലൂര്‍ക്ക്  തിരിച്ചത്.. പക്ഷെ ബംഗ്ലൂരിലെ ഫ്രെണ്ടിന്റെ അമ്മ മരിച്ചു പോയത് കൊണ്ട് ട്രിപ്പ്‌ ക്യാന്‍സല്‍ ചെയ്തു.. എന്ന്..അത് കൊണ്ട് നിങ്ങള്‍ 2-3 സ്റ്റോപ്പ്‌ കഴിഞ്ഞു ഇറങ്ങി എന്ന്

   .. ഇനി നിങ്ങള്‍ അറിഞ്ഞോ.. ജാക്സന് അവിടെ ശരവണന്‍ എന്ന ഒരു ഫ്രണ്ട് ഉണ്ട്.. പക്ഷെ അയാളുടെ അമ്മ ഇപ്പോഴും ജീവനോടെ ഉണ്ട്.. നിങ്ങളെ അവന്‍ ഉപയോഗിക്കുകയായിരുന്നു.. ടിക്കറ്റ്‌ വേരിഫി ചെയ്തു കഴിഞ്ഞു.. നിങ്ങളെ വിളിച്ചിറക്കി... അച്ചുവിന് തോമ്സനെ കൊല്ലാനുള്ള സന്ദര്‍ഭം ഒരുക്കി കൊടുക്കുകയായിരുന്നു.. ജാക്സണ്‍..

ഇപ്പോള്‍ താന്‍ എന്ത് പറയുന്നു... Mr  അച്യുതാനന്ദന്‍... ? ഇനി തനിക്കു കുറ്റം സമ്മതിക്കാതെ വേറെ വഴിയില്ല...

 അച്ചു : അതെ സര്‍.. ഞാനാണ്‌.. തോംസനെ കൊന്നത്. ..അയാള്‍ അത്ര നല്ല ആളൊന്നും   ആയിരുന്നില്ല  . അയാള്‍ ആ കൊച്ചന്റെ അപ്പനെയും അമ്മയെയും കൊന്നിട്ട്.. അയാളുടെ സ്വത്തെല്ലാം..തട്ടിയെടുത്തു.. ആ കൊച്ചനെ.. ദ്രോഹിച്ചതല്ലേ... അവനു വേണ്ടി ഞാന്‍ ആണ്.. അയാളെ കൊന്നത്... ഇത്രയും പറഞ്ഞപ്പോഴേയ്ക്കും അച്ചുവിന്റെ സ്വരം ഇടറി..
ജാസിം : എന്നിട്ട് തനിക്കു എന്ത് പ്രയോജനം.. ? തനിക്കു എന്തായിരുന്നു .. നേട്ടം എന്ന് കൂടി ..പറഞ്ഞു കൊടുക്ക്‌..

അച്ചു : എന്റെ.. പൊന്ന് മോളെ.. കൊന്ന ആ ദുഷ്ടനെ.. അവന്‍ കൊന്നു..

ജാസിം : നിങ്ങള്‍ എങ്ങനെയാണു ആ ബോഗിയില്‍ എത്തിയത് ?   തോമ്സോനെ കൊന്നത്.. ? എന്തിനാണ് ആ പെട്ടിയെടുത്ത്‌.. പുറത്തേക്ക് എറിഞ്ഞത്.. ?

അച്ചു : ജാക്സന്‍ തന്ന ടിക്കെട്ടുമായി ഞാന്‍ ആ ബോഗിയില്‍ കയറി.. എല്ലാവരോടും സോഷ്യല്‍ ആണെന്ന് തോമ്സനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.. എന്റെ ആദ്യ ലക്‌ഷ്യം.. അതിനായി.. ഞാന്‍ ആ ബോഗിയിലെ എല്ലാവരെയും പരിചയപെട്ടു... അല്‍പ്പസമയം കഴിഞ്ഞു.. ജാക്സന്‍ എന്നോട് പറഞ്ഞിരുന്നത് പോലെ.. ഫോണ്‍ ചെയ്തു.. പിള്ളേരെ ഇറക്കി..ഈ പിള്ളേര്‍ ഇറങ്ങിയ ശേഷം.. ഞാന്‍ തോമ്സനുമായി പരിചയപ്പെട്ടു  അയാളുടെ വിശ്വാസം നേടി എടുത്തു.പിന്നീട്.. ഒരു വിജനമായ സ്ഥലം വരുന്നത് വരെ തോംസനെ  ഉറക്കാതെ  പിടിച്ചു ഇരുത്തുകയായിരുന്നു.. .. എന്റെ  അടുത്ത ലക്‌ഷ്യം..

അന്ന്....

അച്ചു : സര്‍.., ബാഗ്ലൂര്‍ക്ക് ആയിരിക്കും അല്ലെ... ?
തോമ്സന്‍ : അതെ... ?
അച്ചു : അവിടെ .....?...
തോംസണ്‍ :  അവിടെ.. അവിടെയാണ് ഞാന്‍... അവിടെ  എനിക്ക് ബിസിനസ്‌ ഒക്കെയുണ്ട്..
അച്ചു : അപ്പോള്‍ ഇവിടെയെന്തിനാണ് വന്നത്.. ?
തോംസണ്‍ : എനിക്ക്  തല തെറിച്ച  ഒരു അനന്തരവന്‍ ഉണ്ട്.. അവന്‍ ഇവിടെ കോളേജില്‍ ഓരോ പ്രശ്നങ്ങള്‍ ഉണ്ടാക്കും പിന്നെ അത്.. തീര്‍ക്കാന്‍... ഞാന്‍ ഇടയ്ക്കു ഇത് പോലെ വരേണ്ടി വരും..
അച്ചു : ഇതാണ് .. സാറെ.. കുഴപ്പം.. വീട്ടില്‍ ഇതുപോലെ തലതെറിച്ച ഒന്ന് മതി മനുഷ്യന്റെ സമാധാനം മുഴുവന്‍ കളയാന്‍..
തോംസണ്‍ : നിങ്ങള്‍ ? എങ്ങോട്ടാണ് ... ?
അച്ചു : ഞാനും ബംഗ്ലൂര്‍ക്ക് ആണ്.. മകന്‍ അവിടെയാണ് കാണാന്‍ പോകുകയാണ്...

അങ്ങനെ..അച്ചുവും.. തോംസനും .. തമ്മില്‍ സംസാരിച്ചു.. തുടങ്ങി.. അവര്‍ രാഷ്ട്രീയം.. ക്രിക്കറ്റ്‌.. ആനുകാലിക സംഭവങ്ങള്‍ അങ്ങനെ പലതും..സംസാരിച്ചു..  ഈ സമയം പാവം തോംസണ്‍ അറിഞ്ഞിരുനില്ല അച്യുതന്‍ തന്റെ അവസരം വരാനായി കാത്തിരിക്കുകയായിരുന്നു.. എന്ന്..

 സമയം രാത്രി 11 :45  S1 - ലെ   മറ്റുയാത്രക്കാരെല്ലാം  .. ഉറക്കമായി.. പാവം തോംസണ്‍ അച്ചുവുമായി സംസാരിച്ചു.. രസം പിടിച്ചു.. ഉറങ്ങാതെ ഇരിക്കുകയായിരുന്നു..  ട്രെയിന്‍ വിജനമായ സ്ഥലത്ത് കൂടിയാണ് പോകുന്നത് .. എന്ന് തിരിച്ചറിഞ്ഞ അച്ചു.. പതുക്കെ വാതിലിനടുത്ത്.. ചെന്നു നിന്ന്.. പുറത്തേക്ക് നോക്കി.. എന്തോ അത്ഭുതം.. കണ്ടത്.. പോലെ..
അച്ചു : ഹായ് ... എന്ത് രസമാണ്.. ഇങ്ങനെ ഒന്ന്  ഇനി കാണാന്‍ പറ്റി എന്ന് വരില്ല... ദേ.. സാറെ നോക്കിക്കേ.. ?     
തോംസണ്‍ : എന്താണ് അവിടെ ?
അച്ചു : അത് പറഞ്ഞു ഞാന്‍ രസം കളയുന്നില്ല.... സര്‍.. ഒന്ന് വന്നു നോക്കിക്കേ..
പാവം തോംസണ്‍ ... തന്റെ മരണത്തിലേക്ക് ആണ് .. നടന്നടുക്കുന്നത് എന്ന് അറിയാതെ.. വാതിലിന്റെ അടുത്ത് ചെന്നു നോക്കി.. ഇതായിരുന്നു.. അച്യുതന്‍ കാത്തിരുന്ന അവസരം..വേറെ ആരും ഇതൊന്നും കാണുനില്ല എന്ന് ഉറപ്പു വരുത്തിയ ശേഷം തോസനെ ട്രെയിനില്‍ നിന്നും തളളി താഴെയിട്ടു...

ജാസിം : താന്‍ എന്തിനാണ് പെട്ടി എടുത്തു പുറത്തേക്ക് എറിഞ്ഞത് ?

അച്ചു : ഞാന്‍ അതിനു ശേഷം ..ആകെ ഒരു വല്ലാത്ത അവസ്ഥയിലായി.. എന്ത് ചെയ്യണം എന്ന് അറിയാതെ നിക്കുമ്പോള്‍ ആരോ ഇങ്ങോട്ട് വരുന്നത് കണ്ടു
അപ്പോള്‍ എന്നെ മാത്രം അവിടെ കണ്ടാല്‍.. അയാള്‍ക്ക് സംശയം തോന്നും എന്ന് എനിക്ക് തോന്നി അത് കൊണ്ട് ഞാന്‍ ..പെട്ടെന്ന് ആ പെട്ടി എടുത്തു വെളിയിലേക്ക് എറിഞ്ഞു എന്നിട്ട്.. അവിടത്തെ.. toilet -ല്‍ കയറി ഇരുന്നു..അയാള്‍ വന്നു നോക്കിയിട്ട് പോയ ശേഷം തിരിച്ചു ഇറങ്ങാം  എന്നാണ് ഞാന്‍ കരുതിയത്‌..പക്ഷെ.. എന്റെ കണക്കു കൂട്ടല്‍ തെറ്റിച്ചു കൊണ്ട്... രണ്ടു പേര്‍ അവിടെ തന്നെ വന്നിരുന്നു.. അവര്‍ ഉറങ്ങിയപ്പോഴേക്കും.. ഏകദേശം 4 - 4 :30  ആയികാണും ... ഇടയ്ക്കു ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ അവര്‍ കാണാതെ.. ഞാന്‍ ആ സ്റ്റേഷനില്‍ ഇറങ്ങി.. കാലത്ത്.. മറ്റൊരു ട്രെയിനില്‍ കയറി.. നാട്ടിലേക്ക് തിരിച്ചു..


ജാസിം : താന്‍ എങ്ങനെ ആ ബോഗിയില്‍ തന്നെ ടിക്കറ്റ്‌ എടുത്തു ?

അച്ചു : അത് എനിക്കറിയില്ല ... അത് ജാക്സനാണ് അതെല്ലാം ഏര്‍പ്പാട് ചെയ്തത്..


  സാംസന്‍ :  ജാസിം ..അനിയാ... നമിച്ചിരിക്കുന്നു.. നിന്നെ.. എങ്ങനെയാണ് താന്‍ ഇത് കണ്ടെത്തിയത്..

ജാസിം : അത്... നമ്മള്‍ ഈ intuition എന്നൊക്കെ പറയില്ലേ.. അത് പോലെയാണ് സര്‍.. ഇല്ല സര്‍.. കഴിഞ്ഞിട്ടില്ല... ഇനി നമുക്ക് ജാക്സനെ കൂടി അറസ്റ്റ് ചെയ്യണം..

 ജാസിമും ഭാസ്കരനും കൂടി ജാക്സനെ തേടിയിറങ്ങി...
                                             ................തുടരും ...............
free counters

No comments:

Post a Comment