Tuesday, May 22, 2012

കൊച്ചുവേളി To ബാംഗ്ലൂര്‍ : അധ്യായം-4 (THE CLUE)

            ജാസിം ആലീസിന്റെ  കയ്യില്‍ നിന്നും തോംസണ്‍-ന്റെ    ഒരു ഫോട്ടോ മേടിച്ചിരുന്നു. ആ ഫോട്ടോ ട്രയിനിലെ യാത്രക്കാരെ കാണിച്ചപ്പോള്‍ അയാളെ S1 -ല്‍ കണ്ടതായി രണ്ടുമൂന്നു യാത്രക്കാര്‍ ഓര്‍ക്കുന്നു . തോംസണ്‍-ന്റെ കൂടെ ആരെങ്കിലും ഉണ്ടായിരുന്നോ എന്ന് ചോതിച്ചപ്പോള്‍..തോംസണ്‍-ന്റെ കൂടെ സമപ്രായക്കാരനായ മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നു..അവര്‍ തമ്മില്‍ സംസാരിക്കുന്നുണ്ടായിരുന്നു..  ബാക്കിയുള്ളവര്‍ എല്ലാം 20 - 22  വയസ്സുവരുന്ന ചെറുപ്പക്കാര്‍ ആയിരുന്നു എന്നും  പറഞ്ഞു. കൊച്ചുവേളിയില്‍ നിന്നും കോയമ്പത്തൂര്‍  വരെ യാത്ര ചെയ്ത ഒരാള്‍ പറഞ്ഞു.. ട്രെയിന്‍ രണ്ടുമൂന്നു സ്റ്റേഷന്‍ കഴിഞ്ഞപ്പോള്‍ ചെറുപ്പക്കാരില്‍ ഒരാള്‍ക്ക് ഒരു ഫോണ്‍ വന്നു അടുത്ത സ്റ്റേഷനില്‍ അവര്‍ ഇറങ്ങിപ്പോയി.. അതിനു ശേഷം S1 -ല്‍ അവസാന section -ല്‍  അവര്‍ രണ്ടുപേര്‍ മാത്രമാണ് ഉണ്ടായിരുന്നത്.  ധനനും സുഭാസും പറഞ്ഞ കാര്യങ്ങളില്‍ നിന്നും രാത്രി 12 മണിക്ക് മുമ്പ്     തന്നെ രണ്ടു പേരും അപ്രത്യക്ഷരായ കാര്യം ജാസിമിന്  മനസ്സിലായി . അങ്ങനെ 700 KM -ല്‍ നിന്നും ഏകദേശം 450 KM ഓളം വരുന്ന ദൂരം അന്വേഷിക്കേണ്ടതില്ല എന്നും മനസ്സിലായി.. ഇപ്പോള്‍ 10 -ദിവസം കഴിഞ്ഞിരിക്കുന്നു ..ഇതുവരെയും ട്രെയിന്‍ ട്രാക്കില്‍ നിന്നോ പരിസരത്ത് നിന്നോ തോംസണ്‍-ന്റെ എന്ന് സംശയിക്കത്തക്ക ഒരു മൃതദേഹവും കണ്ടെത്താന്‍ കഴിഞ്ഞിട്ടുമില്ല . അത് ഒരു  പരാജയമായി തോന്നിയ ജാസിം ജാക്കിയെ വിളിച്ചു ...
 കാര്യങ്ങള്‍ എല്ലാം വിശദമായി കേട്ട് ... അല്‍പ്പസമയം ആലോചിച്ചശേഷം..


ജാക്കി :  think My son ... തിരുവനന്തപുരത്ത് നിന്നും 450 KM  നു ഇടയില്‍ എവിടെയോ വെച്ച് തോംസണ്‍-ന്റെ തിരോധാനം 10 ദിവസങ്ങള്‍ കഴിഞ്ഞിട്ടും മൃതദേഹം പോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല കൂടെ മറ്റൊരു സമപ്രയക്കരനെയും കാണുന്നില്ല..  My boy you are seeing half glass is empty .. that also means half glass is full .. I hope you understood ..


ഇത്രയും പറഞ്ഞ ശേഷം ജാക്കി ഫോണ്‍ വെച്ചു. ജാസിം കാര്യങ്ങള്‍ സ്വയം ചിന്തിച്ചു മനസ്സിലാക്കണം എന്ന് കരുതിയാണ് ജാക്കി അങ്ങനെ ചെയ്തത്..


ജാസിം ചിന്തിച്ചു... -- എന്താണ് ജാക്കി ഉധ്ധേശിക്കുന്നത്‌.. half glass is empty ..also means half glass is full .. കുറച്ചു നേരം അത് തന്നെ വീണ്ടും വീണ്ടും ആലോചിച്ചപ്പോള്‍ ജാസിമിന് കാര്യം മനസ്സിലായി.. ജാസിം ഭാസ്കരനോട്.
ജാസിം :  ചേട്ടാ ... ആദ്യമായി ഒരു murder  കേസ് സ്വന്തമായി കയ്കാര്യം ചെയ്യണം എന്നാണ് ഞാന്‍ കരുതിയത്‌. പക്ഷെ.. ഈ കേസ് കിട്ടിയപ്പോള്‍ എനിക്ക് നിരാശയായിരുന്നു.. പക്ഷെ.. ഇപ്പോള്‍ എനിക്ക് മനസ്സിലായി.. ഇത് ഇനി ഒരു മാന്‍-മിസ്സിംഗ്‌ കേസ് അല്ല murder കേസ് ആണെന്ന്. ഇനി നമുക്ക് കണ്ടു പിടിക്കേണ്ടത്‌.. ആര് ?  എന്തിനു ? എപ്പോളാണ്‌ തോംസനെ കൊന്നത് എന്നാണ് ..
ഭാസ്കരന്‍ : ഒന്നും മനസ്സിലാകുന്നില്ല സര്‍.. ഒന്ന് തെളിച്ചുപറ ..     
ജാസിം : ആരോ കരുതിക്കൂട്ടി ജനപാര്‍പ്പില്ലാത്ത ഏതോ സ്ഥലത്ത് കൂടി ട്രെയിന്‍ പോകുമ്പോള്‍  തോംസനെ ട്രെയിനില്‍ നിന്നും തള്ളി താഴെയിട്ടു..
ഭാസ്കരന്‍ : അയാള്‍ തനിയെ  കാല്‍ തെറ്റി വീണതുമാകാമല്ലോ .. ?
ജാസിം : ചേട്ടന്‍ പറഞ്ഞത് ഞാന്‍ സമ്മതിക്കുമായിരുന്നു ...പക്ഷെ.. അങ്ങനെ ആണെങ്കില്‍ തോംസണ്‍-ന്റെ ബാഗും മറ്റും ട്രെയിനില്‍ തന്നെ ഉണ്ടാകുമായിരുന്നു.. thanks ചേട്ടാ ..അപ്പോള്‍ എനിക്ക് ഒരു കാര്യം കൂടി മനസ്സിലായി.. തോംസണ്‍ മരിച്ചിട്ടുന്ടെകില്‍ കൊന്നത്.. ആ സമപ്രായക്കാരനായ അപരിചതന്‍ ആണ്..
ഭാസ്കരന്‍ : അത് എങ്ങനെ തറപ്പിച്ചു പറയാന്‍ കഴിയും.. ? വേറെ ആരെങ്കിലും വന്നതാണെങ്കിലോ  ?   


ജാസിം : സുഭാഷും ധനനും പറഞ്ഞത് രാത്രി മുഴുവന്‍ അവര്‍ ഉറക്കമുളച്ച്ചിരുന്നു  പണി ചെയ്യുകയായിരുന്നു.. എന്നാണ്  അവരെ കടന്നു ആരും തന്നെ S1 - ലേക്ക് പോയതായി ഓര്‍ക്കുന്നില്ല  .. കൂടാതെ.. ഇനി.. ആരെങ്കിലും പുറത്തു നിന്നും S1 - ന്റെ ഡോര്‍ വഴി വന്നതാകാന്‍ സാദ്ധ്യത  കുറവാണു.. കാരണം.. ഈ സമയങ്ങളില്‍ അടുത്തെങ്ങും തന്നെ വേറെ സ്റ്റേനുകളില്‍ ട്രെയിന് സ്റ്റോപ്പ്‌ ഇല്ല ..


  കാണാതായ തോംസണ്‍ S1 ലെ    യാത്രക്കാരനായിരുന്നു  എന്ന് കേട്ടപ്പോള്‍ രാഹുല്‍ ഇടയ്ക്കു S1 -ലേക്ക് ചൂണ്ടി എന്തോ വീഴുന്നത്  കണ്ട കാര്യം യശോധയ്ക്ക്  ഓര്‍മവന്നു.. അത്  ജാസിമിനോട് പറഞ്ഞു ..ജാസിം അതിനെ കുറിച്ച് കൂടുതല്‍ ചോതിച്ചു അന്ന് നടന്നതെല്ലാം വിശദമായി യശോദ വിവരിച്ചു...


        ജാസിം ചിന്തിച്ചു.. -- S1 -ന്റെ വാതില്‍ S7  -ല്‍ നിന്നും കാണണമെങ്കില്‍ ട്രെയിന്‍ തീര്‍ച്ചയായും ഒരു വളഞ്ഞ പാതയില്‍ ആയിരിക്കും.. ഒരു വളഞ്ഞ പാത ,ജനപര്‍പ്പില്ലാത്ത സ്ഥലം ഇത്രയും വെച്ചു എങ്ങനെ ഈ spot trace ചെയ്യും .... ? 
ജാസിം : യശോധയ്ക്ക് എന്തെങ്കിലും land -mark പോലെ ഓര്‍മ്മയുണ്ടോ...  രാഹുല്‍ ഇത് കണ്ടു എന്ന് പറയുന്നതിന് മുമ്പോ ശേഷമോ..  ? ......ഒരു അമ്പലമോ.. കെട്ടിടമോ... എന്തെങ്കിലും... ?....
യശോദ അല്‍പസമയം ആലോചിച്ച ശേഷം ... 3 വലിയ ഉരുളന്‍ പാറക്കെട്ട് ഒന്നിച്ചു  കണ്ടതായി പറഞ്ഞു...

അടുത്ത ദിവസം... ജാസിം , യശോദ , ഭാസ്കരന്‍ എന്നിവര്‍ കൊച്ചുവേളിയില്‍ കയറി യാത്ര ചെയ്തു.. 3 ഉരുളന്‍ പാറകള്‍ ഒരുമിച്ചു വരുന്ന ആ സ്ഥലം യശോദ കാണിച്ചു കൊടുത്തു...
ജാസിം : ഇതിനു ഏകദേശം എത്ര നേരം മുമ്പാണ് രാഹുല്‍ ആദ്യമായി യശോധയെ വിളിച്ചത്..
യശോദ : കൃത്യമായി പറയാന്‍ എനിക്ക് കഴിയുന്നില്ല.. ഒരു 10 -15 മിനിട്ട്
മുമ്പ് ആകും എന്ന് ഉറപ്പാണ്‌..
        അങ്ങനെ  
S1 -ന്റെ വാതില്‍ നിന്നും  S7  കാണാന്‍ കഴിയുന്ന അത്രയും വളഞ്ഞ പാത വളരെ കുറവായിരുന്നു.. അതില്‍ തന്നെ ആള്‍പാര്‍പ്പില്ലാത്ത  സ്ഥലങ്ങള്‍ അതിലും കുറവും.. അവര്‍ ഏകദേശം  ഒരു 5 KM  ദൂരത്തില്‍ എവിടെയോ ആണ് തോംസണ്‍ വീണു കിടക്കാന്‍ സാധ്യത എന്ന് മനസ്സിലാക്കി..
തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ 10 -15  ദിവസം പഴക്കമുള്ള തോംസണ്‍-ന്റെ മൃതദേഹം കണ്ടെത്തി . തോംസണ്‍-ന്റെ പെട്ടി ..പിന്നെയും അവിടെനിന്നും  1 -2 KM  കഴിഞ്ഞാണ് കിട്ടിയത്.. .  പെട്ടിയില്‍ മകള്‍ക്കും ,ഭാര്യക്കും ഉള്ള ഡ്രെസ്സും മറ്റു സാധനങ്ങളും ഉണ്ടായിരുന്നു..അതോടെ ജാസിമിന് ഒരു കാര്യം തീര്‍ച്ചയായി.. തോംസണ്‍ ആത്മഹത്യ ചെയ്തത് അല്ല..
ആത്മഹത്യ ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഒരാള്‍ ഒരിക്കലും മകള്‍ക്കും ,ഭാര്യക്കും ഉള്ള  ഡ്രസ്സ്‌ ഒന്നും വാങ്ങി വെക്കില്ലെല്ലോ..  ?
ഭാസ്കരന്‍  : ഇനി ഇയാള്‍ ചാടി മരിച്ചതാകുമോ സര്‍.. ?
ജാസിം : ഇത് കൊലപാതകം തന്നെയാണ് ..
ആത്മഹത്യ ചെയ്യാന്‍ ഉദ്ദേശിക്കുന്ന ആള്‍ പെട്ടിയും കൊണ്ട് ചാടില്ല..
ഭാസ്കരന്‍ : ഇനി, ഞാന്‍ മരിച്ചിട്ട് എന്തിനാണ് എന്റെ പെട്ടി.. എന്ന് കരുതി.. അതും കൊണ്ട് ചാടിയതാനെങ്കിലോ  ?
ജാസിം : വിഡ്ഢിത്തം പറയാതിരിക്കൂ.. ഇനി.. അങ്ങനെയാണെങ്കില്‍ തന്നെ .. പെട്ടി.. അടുത്തോ.. അല്ലെങ്കില്‍ കുറച്ചു മുമ്പോ കാണണം.. ഇത് പെട്ടി..
മൃതദേഹത്തിന്റെ അടുത്ത് നിന്നും
1 -2 KM  കഴിഞ്ഞാണ് കിട്ടിയത്.. അതായതു.. കൊലയാളി പെട്ടി.. പിന്നീട് പുറത്തേക്ക് എറിഞ്ഞതാകണം..

ഭാസ്കരന്‍ : അത് എന്തിനാ ?
ജാസിം : അതാണ് എനിക്കും മനസ്സിലാകാത്തത്.. ഒരു പക്ഷെ.. അയാള്‍ പെട്ടി അവിടെ വെച്ചിരുന്നെങ്കില്‍ വീണു മരിച്ചതാണെന്ന് നമ്മള്‍ വിശ്വസിക്കുമായിരുന്നു..

ജാസിം നേരെ സ്റ്റേഷനില്‍ പോയി ഇതുവരെയുള്ള കാര്യങ്ങള്‍ ജോര്‍ജിനോടു പറഞ്ഞു..
ജോര്‍ജ് : എനിക്ക് തോന്നുന്നു കുറ്റവാളി പെട്ടിയെടുത്ത്‌ പുറത്തേക്ക് എറിഞ്ഞത് അന്വേഷണം താമസിപ്പിക്കാനാണ്..അല്ലെങ്കില്‍ വഴി മുട്ടിക്കാനാണ് എന്ന്..
ജാസിം : അതയത് ?
ജോര്‍ജ് : ബാംഗ്ലൂരില്‍ എത്തിയ ട്രെയിനില്‍ പെട്ടി ഉണ്ടായിരുന്നെങ്കില്‍ ട്രെയിന്‍-ല്‍ വെച്ചാണ്‌ തോംസണ്‍ കൊല്ലപെട്ടത്‌ എന്ന് നമ്മള്‍ വേഗം മനസ്സിലക്കുമായിരുന്നു.. മാത്രമല്ല.. രാഹുല്‍ എന്നാ കൊച്ചു മിടുക്കന്‍ യാദ്രിശ്ചികമായി എന്തോ വീഴുന്നത് കണ്ടു എന്നതില്‍ നിന്നുമാണ് ഇപ്പോള്‍ മൃതദേഹം കണ്ടെത്തനെങ്കിലും നിനക്ക് ആയതു.. അത് ഇല്ലായിരുന്നെങ്കില്‍.. ഈ കേസ് വഴി മുട്ടി പോകുമായിരുന്നു.. ഇപ്പോള്‍ തന്നെ 10 - 15 ദിവസം എടുത്തില്ലേ..നമ്മള്‍ ഇതുവരെയെങ്കിലും കണ്ടെത്താന്‍... ?
ജാസിം : ഒരു പക്ഷെ.. അങ്ങനെ ആയിരിക്കാം.. ?
ജോര്‍ജ് : ജാസിം... പിന്നെ ..നിന്റെ.. ജാക്കി അങ്കിളിനോട് ഒന്ന് ചോദിച്ചു നോക്ക്.. കാഞ്ഞ ബുദ്ധിയാണ് അങ്ങേര്‍ക്ക് ...എന്നെ കുറെ വെള്ളം കുടിപ്പിച്ചിട്ടുണ്ട്‌.. പണ്ട് ....
ജാസിം  ജോര്‍ജ് പറഞ്ഞതനുസരിച്ച്.. ജാക്കിയോടു നടന്നതെല്ലാം പറഞ്ഞു .. ജാക്കി..ചിന്തിച്ചത് വേറെ ഒന്ന് ആയിരുന്നു...
ജാക്കി : ഒരു സാദാരണ മനുഷ്യനാണ് കൊലപാതകി എങ്കില്‍ തീര്‍ച്ചയായും കൃത്യം ചെയ്തതിനു ശേഷം അയാള്‍ upset ആകും . ഒരാളെ കൊന്നു കഴിഞ്ഞു... ചെറുതായെങ്കിലും.. പ്രേതത്ത്തിലും പിശാചിലും  ഒക്കെ വിശ്വാസം ഉള്ള ആള്‍ ആണെങ്കില്‍ മരിച്ചയാളുടെ എല്ലാ വസ്തുക്കും എത്രയും പെട്ടെന്ന് തന്റെയടുത്ത് നിന്നും മാറ്റാന്‍ നോക്കും.. അങ്ങനെ ആയിക്കൂടെ  ?
ജാസിം : അതാണ്.. കൂടുതല്‍ സാധ്യത ..ആരാണ് ..ആ അപരിചിതന്‍... ? എന്തിനാണ് .. കൊന്നത് ?
ജാക്കി : ജാസിം... ഈ കേസില്‍ കൊലയാളിയും.. കൊല്ലപ്പെട്ടയാലും തമ്മില്‍..ഒരു connection മാത്രമേ...ഉള്ളു... that is just a push ...   
........welldone My boy  keep it up ..  ഇനിയും.. ഒരു പാട് ദൂരം നിനക്ക് പോകാനുണ്ട്....

പെട്ടെന്ന് ജാസിം-ന്റെ മൊബൈലില്‍ ഒരു call വന്നു...
ജാസിം : sir , I am almost there ....
               : sir , I am sure I can do it ...
              : sir , sir .. please ...

ജാസിം ജാക്കിയോട് ....
   എന്ത്.. കഷ്ടമാണ്.. എന്നെ കേസില്‍ നിന്നും മാറ്റി.. വേറെ ഒരു മാന്‍-മിസ്സിംഗ്‌ കേസ് തരാം.. ഇത്... കൂടുതല്‍ എക്സ്പീരിയന്‍സ് ഉള്ള സാംസണ്‍ സാറിനെ കൊണ്ട് അന്വേഷിപ്പിക്കാം എന്ന് .... സാറിന്.. ഒരു പാട് murder കേസ് തെളിയിച്ചു പരിച്ചയമുള്ളതാണെന്ന്...
ജാക്കി : മാന്‍-മിസ്സിംഗ്‌ ആയി വന്ന കേസ് murder ആണെന്ന് നീ തെളിയിച്ചില്ലേ.. ? അത് തന്നെ നിന്റെ.. വിജയമാണ്...
             
............... തുടരും ..........................
free counters

No comments:

Post a Comment