Sunday, September 21, 2014

മഹാഭാരതം -58 (യുദ്ധാനന്തരം )

 യുദ്ധം ജയിച്ച പാണ്ഡവർ ഹസ്തനപുരിയിലേക്ക് പുറപ്പെട്ടു ..ഈ വിവരം അറിഞ്ഞ വിധുർ അവരെ സ്വീകരിക്കുന്നതിനായി ഹസ്തനപുരിയിൽ എത്തി ...വിധുരിനെ കണ്ട ധൃതരാഷ്ട്രർ കരുതിയത്‌ ..തന്റെ മക്കൾ മരിച്ചത് അറിഞ്ഞു ദു:ഖം പ്രകടിപ്പിക്കാനാകും വിധുർ എത്തിയത് എന്നാണു ...പക്ഷെ സത്യം എത്ര തന്നെ ക്രൂരമാണെങ്കിലും അത് ആരുടെ വേണമെങ്കിലും മുഖത്ത്‌ നോക്കി പറയാൻ മടിയില്ലാത്ത വിധുർ ..ധൃതരാഷ്ട്രരോട് തുറന്നു പറഞ്ഞു ....അങ്ങയുടെ തന്നെ അധികാരമോഹത്തിന്റെ ഫലമായിരുന്നു ....ഈ മഹായുദ്ധം അങ്ങ് വിചാരിച്ചിരുന്നെങ്കിൽ ഈ യുദ്ധം തടയാമായിരുന്നു ...പക്ഷെ അങ്ങയുടെ അധികാരമോഹവും  ...അമിതമായ പുത്ര സ്നേഹവും ..ആണ് യഥാർതത്തിൽ അങ്ങയുടെ നൂറു പുത്രന്മാരുടെയും മരണത്തിനു കാരണമായത്‌ ...അങ്ങയുടെ മനസ്സിലുള്ള അധികാരമോഹം എന്ന വിഷം കുട്ടികാലം മുതലേ ...ദുര്യോധനന്റെ മനസ്സിൽ അങ്ങ് നിറച്ചു ...അത് കൊണ്ടാണ് അവൻ ഇങ്ങനെയെല്ലാം പ്രവർത്തിച്ചതും സ്വയം നശിച്ചതും ...ഈ യുദ്ധത്തിൽ അങ്ങ് അധർമ്മത്തിന്റെ പക്ഷത്തായിരുന്നു ...അങ്ങ് ഒരു രാജാവ് എന്നതിൽ  ഉപരി പിതാവ് എന്ന നിലയിലാണ് തീരുമാനങ്ങൾ എടുത്തത് ...രാജ്യത്തെക്കാൾ സ്വന്തം മകന് പ്രാധാന്യം കൊടുത്തു ... പാണ്ഡവർ ആകട്ടെ ധർമ്മത്തിന്റെ പക്ഷത്തും ..അവർ യുദ്ധം ചെയ്തതും ഹസ്തിനപുരിയുടെ നന്മയ്ക്കു വേണ്ടി മാത്രമായിരുന്നു ...അവർ ചെയ്തത് അവരുടെ ധർമ്മം മാത്രമാണ് ...അവർ അതിൽ വിജയിക്കുകയും ചെയ്തു ...അവർ വൈകാതെ ഹസ്തിനപുരിയിൽ എത്തും ..അവരുടെ വല്യച്ചൻ എന്ന നിലയിൽ അവരെ അങ്ങ് സന്തോഷത്തോടെ സ്വീകരിക്കണം ...അവരെ രാജ്യം ഏല്പ്പിച്ചു നമുക്ക് വനത്തിലേയ്ക്കു പോകാം ...

      ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേയ്ക്കും വിധുർ തന്റെ ദു:ഖം കാരണം കരഞ്ഞു പോയി ..

 ധൃതരാഷ്ട്രർ ആദ്യം ഇതൊന്നും സമ്മതിക്കാൻ തയ്യാറായില്ലെങ്കിലും ..ഒടുവിൽ..തനിക്കു പറ്റിയ തെറ്റുകൾ ഏറ്റു പറയുകയും ...പാണ്ഡവരെ സ്വീകരിച്ചു രാജ്യം അവരെ എല്പിക്കാം എന്നും വിധുരിനോട് സമ്മതിക്കുകയും ചെയ്തു  ...

 വൈകാതെ ജയാരവങ്ങളോടെ പാണ്ടവരും കുന്തിയും  ശ്രീ കൃഷ്ണനോടൊപ്പം    ഹസ്തിനപുരിയിൽ ..എത്തി അവർ..അനുഗ്രഹം വാങ്ങാനായി ധൃതരാഷ്ട്രരുടെ അടുത്തെത്തി ..

അവർ മുറിയിലേയ്ക്ക് പ്രവേഷിച്ചതറിഞ്ഞു ..ധൃതരാഷ്ട്രർ അവരോടു പറഞ്ഞു ...ഓരോരുത്തരായി എന്റെ മുന്നിലേയ്ക്ക് വാ എന്നാൽ മാത്രമേ എനിക്ക് നിങ്ങളെ ഓരോരുത്തരെയും തിരിച്ചറിയാൻ സാധിക്കൂ ...

 ധ്രിതരാഷ്ട്രാർ പറഞ്ഞതനുസരിച്ച് ..ആദ്യം ശ്രീ കൃഷ്ണൻ  മുന്നോട്ടു വന്നു ..ധൃതരാഷ്ട്രർക്ക് പ്രണാമം പറഞ്ഞു ...

ധൃതരാഷ്ട്രർ : ഞാൻ  വിചാരിച്ചത് ...നീ ആദ്യം എന്റെ മക്കൾ മരിച്ചതിലുള്ള ദു:ഖം അറിയിക്കും എന്നാണു ..

ശ്രീകൃഷ്ണൻ നിർവികാരനായി പറഞ്ഞു ..ഞാൻ  ഔപചാരികതകളിൽ ഒന്നും വിശ്വസിക്കുന്നില്ല ..മഹാരാജാവേ ..മാത്രമല്ല ...വീരചരമം അടഞ്ഞവർ എല്ലാം അവരുടെ വഴി സ്വയം തിരഞ്ഞെടുത്തതായിരുന്നു ...ദു:ഖം അറിയിക്കുന്നത്  കൂടുതൽ ദു:ഖിപ്പിക്കുകയല്ലേ ഉള്ളൂ മഹാരാജാവേ ...

ധൃതരാഷ്ട്രർ ദേഷ്യത്തോടെ : നീ എന്നെ എന്തിനാണ് വീണ്ടും വീണ്ടും മഹാരാജാവേ എന്ന് വിളിക്കുന്നത്‌ ...ഞാൻ യുദ്ധം തോറ്റു എന്ന് നിനക്ക് നന്നായി അറിയാമെല്ലോ ...ഇനി ഞാൻ അല്ല ..എന്റെ പ്രിയപ്പെട്ട യുധിഷ്ടിരനാണ് മഹാരാജാവ് .. ..

ശാന്തി ദൂതുമായി നീ അന്ന് വന്നപ്പോൾ  പറഞ്ഞത് തന്നെയാണ് ശെരി ...ഈ യുദ്ധത്തിനു എന്നെയായിരിക്കും ഉത്തരവാദിയായി ചരിത്രം കാണുന്നത് ..

ശ്രീ കൃഷ്ണൻ : ഈ യുദ്ധത്തിനു അങ്ങ്  തന്നെയാണ് ഉത്തരവാദി അത് കൊണ്ട് ആണ് ചരിത്രം അങ്ങയെ  ഉത്തരവാദിയായി കാണുന്നത് ..മഹാരാജാവേ ...

ധൃതരാഷ്ട്ര :നീ വീണ്ടും വീണ്ടും എന്നെ മഹാരാജാവേ എന്ന് വിളിക്കരുത് ...

അല്പനേരത്തെ മൗനത്തിനു ശേഷം ധൃതരാഷ്ട്രർ  ദു:ഖത്തോടെ തന്റെ സുവർണ്ണ കാലം വിവരിച്ചു ....

ഞാൻ മഹാരാജാവായിരുന്നപ്പോൾ ..എന്റെ രാജസദസ്സിൽ പിതാമഹാൻ ഭീഷ്മർ ,ദ്രോണാചാര്യർ കൃപാചാര്യർ തുടങ്ങിയ മഹാരഥന്മാർ ഉണ്ടായിരുന്നു ...യുവരാജാവിന്റെ സ്ഥാനത്ത് എന്റെ ഏറ്റവും പ്രിയപ്പെട്ട ദുര്യോധനൻ ഉണ്ടായിരുന്നൂ....ആ സഭയിൽ എന്റെ നൂറു പുത്രന്മാരും നിറഞ്ഞു നിന്നിരുന്നു ..ഇനി ഇപ്പോൾ ഞാൻ മഹാരാജാവ് ആണെങ്കിൽ പോലും ഇവിടം ഇപ്പോൾ ശൂന്യമാണ് അവരിൽ ആരും തന്നെ ജീവനോടെയില്ല ...

പെട്ടെന്ന് അദ്ദേഹത്തിന്റെ ഭാവം മാറി ...ഇത്രയൊക്കെ സംഭവിച്ചിട്ടും .....ആ സിംഹാസനം തനിക്കു തന്നെ അവകാശപെട്ടതായിരുന്നു എന്നുള്ള വിശ്വാസം ദ്രിടമായി തന്നെ ആ മനസ്സിൽ ഉറച്ചിരുന്നു ....കോപത്തോടെ ശ്രീ കൃഷ്ണനോട്   പ്രഗ്യാപിച്ചു ....ഹസ്തിനപുരിയുടെ സിംഹാസനത്തിനു ഉള്ള അവകാശം എന്റേതായിരുന്നു ...എനിക്ക് ശേഷം എന്റെ ദുര്യോധനനായിരുന്നു ..ഈ രാജ്യം ഭരിക്കാനുള്ള അധികാരം ....   ഞാൻ യഥാർത്ഥ ഒരു ക്ഷത്രിയൻ ആയതു കൊണ്ട് ....പരാജയപെട്ടശേഷം രാജാവായി തുടരാൻ ആഗ്രഹിക്കുനില്ല ...ഞാൻ എന്റെ സ്ഥാനം സ്വയം ഒഴിഞ്ഞു കഴിഞ്ഞു ..

തന്റെ ദേഷ്യം അടങ്ങിയ  ധൃതരാഷ്ട്രർ വാത്സല്യത്തോടെ പറഞ്ഞു ...പക്ഷെ അതിനർത്ഥം ഞാൻ യുധിഷ്ടിരനെ അനുഗ്രഹിക്കില്ല എന്നല്ല ...ഇത് കേട്ടതും യുധിഷ്ടിരൻ ധൃതരാഷ്ട്രരുടെ കാൽ തൊട്ട് അനുഗ്രഹം ചോദിച്ചു ..യുധിഷ്ടിരന്റെ ശിരസ്സിൽ കൈ വെച്ച് കൊണ്ട് അദ്ദേഹം അനുഗ്രഹിച്ചു ..ആയുഷ്മാൻ ഭവ ..കീർത്തിമാൻ ഭവ ..അതിനു ശേഷം പറഞ്ഞു ...ഏയ്‌ ഹസ്തിനപുരിയുടെ മഹാരാജാവേ അങ്ങേയ്ക്ക് അങ്ങയുടെ രാജ്യത്തിലെയ്ക്ക് സ്വാഗതം

യുധിഷ്ടിരൻ : മഹാരാജാവ് അങ്ങ് തന്നെയാണ് ...അത് അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും ...

ധൃതരാഷ്ട്രർ : ഞാൻ ഒരു ക്ഷത്രിയനാണ് മോനെ ..നീ നിന്റെ രാജ്യം എനിക്ക് ദാനമായി തന്നു എന്നെ അപമാനിക്കരുത് .. .നിങ്ങൾ അത് യുദ്ധം ചെയ്തു നേടിയതാണ് അത് നിങ്ങൾ തന്നെ പരിപാലിക്കണം ....ഇനി നിന്റെ അനുജന്മാരെ വിളിക്ക് ...

 അടുത്തതായി ഭീമൻ മുന്നോട്ടു വന്നു ...ധൃതരാഷ്ട്രരുടെ ഇത്രയും നേരത്തെ സംസാരത്തിൽ നിന്നും അദ്ദേഹത്തിന്റെ മനസ്സിലെ കനൽ കെട്ടടങ്ങിയിട്ടില്ല എന്ന് ശ്രീ കൃഷ്ണൻ തിരിച്ചറിഞ്ഞു ..അത് കൊണ്ട് ..ധൃതരാഷ്ട്രരുടെ നൂറു പുത്രന്മാരെയും വധിച്ച ഭീമനെധൃതരാഷ്ട്രരുടെ മുന്നിലേയ്ക്ക് അയക്കുന്നത് ബുദ്ധിയല്ല എന്ന് മനസ്സിലാക്കിയ ശ്രീ കൃഷ്ണൻ ..മുന്നോട്ടു വന്നു ഭീമനെ കൈ കൊണ്ട് തടഞ്ഞിട്ടു അവിടെയിരുന്ന  ലോഹം  കൊണ്ടുണ്ടാക്കിയ ഒരു മനുഷ്യന്റെ പ്രതിമ കാണിച്ചു കൊടുത്തു ...ഭീമന് ശ്രീ കൃഷ്ണൻ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലായില്ലെങ്കിലും ...ഒട്ടും ശബ്ദമുണ്ടാക്കാതെ ആ പ്രതിമയെടുത്തു അടുത്ത് കൊണ്ട് വെച്ച ശേഷം ..ഭീമൻ ദ്രിതരാഷ്ട്രരുടെ കാൽക്കൽ വീണു ...

ധൃതരാഷ്ട്രർ : മോനെ എന്റെ പ്രിയപ്പെട്ട ഭീമാ ..നീ എന്നെ ആലിംഗനം ചെയ്യൂ ...

ആലിംഗനം ചെയ്യാൻ തുനിഞ്ഞ ഭീമനെ വീണ്ടും ശ്രീ കൃഷ്ണൻ മൂകമായി തടഞ്ഞു ...എന്നിട്ട് ആ ലോഹം കൊണ്ടുള്ള പ്രതിമയെടുത്ത് ദ്രിതരാഷ്ട്രരുടെ മുന്നിലേയ്ക്ക് വെക്കാൻ ആംഗ്യത്തിലൂടെ നിർദേശിച്ചു..ഭീമൻ അത് പോലെ ചെയ്തു ...അന്ധനായ ധൃതരാഷ്ട്രർ മുന്നിൽ  നില്ക്കുന്നത് ഭീമൻ ആണെന്ന് കരുതി ആലിംഗനം ചെയ്തു ...പെട്ടെന്ന് തന്നെ അദ്ദേഹം അലറികൊണ്ട് പിടി മുറുക്കി ...ആ ബലിഷ്ടമായ കൈകൾക്കിടയിൽ പെട്ട ആ പ്രതിമ തകർന്നു തരിപ്പണമായി ...വികാരം കൊണ്ടും ആന്ധനായിരുന്ന ധൃതരാഷ്ട്രർ കരുതിയത്‌ അദ്ദേഹം ഭീമനെ തന്നെയാണ് തകർത്തു കളഞ്ഞത് എന്നാണ് ..

 ധൃതരാഷ്ട്രർ തന്റെ അനുജൻ പാണ്ടുവിനോട് എന്ന പോലെ  വിളിച്ചു പറഞ്ഞു ...എന്റെ പാണ്ടൂ ...നീ എന്നോട് ക്ഷമിക്കണം ...ഞാൻ നിന്റെ മകൻ ഭീമനെ കൊന്നു ....ഞാൻ എന്റെ പ്രിയപ്പെട്ട ഭീമനെ കൊന്നു ...

 സത്യത്തിൽ തന്റെ നൂറു പുത്രന്മാരെയും കൊന്ന ഭീമനാണെല്ലോ മുന്നിൽ നില്ക്കുന്നത് എന്ന ചിന്ത കാരണം നൈമിഷികമായി ഉണ്ടായ ദേഷ്യം കാരണം ആണ് ധൃതരാഷ്ട്രർ  ഭീമനെ കൊല്ലാൻ ശ്രമിച്ചത് ...ആ വികാരത്തിൽ നിന്നും മുക്തനായ അദ്ദേഹം അതിനെ കുറിച്ച് ഓർത്ത് ഒരു പാട് ദു:ഖിച്ചു ...വൈകാതെ ഭീമൻ മരിച്ചിട്ടില്ല എന്ന വിവരം അറിഞ്ഞു അദ്ദേഹം സന്തോഷിക്കുകയും ...ഭീമനെയും ആയുഷ്മാൻ ഭവ എന്ന് അനുഗ്രഹിച്ച ശേഷം ആലിംഗനം ചെയ്തു മാപ്പ് ചോദിക്കുകയും ചെയ്തു ...അതിനു ശേഷം മറ്റു പാണ്ടവരെയും  ദ്രിതരാഷ്ട്രാർ അനുഗ്രഹിച്ചു ....

 രാജ്യം യുധിഷ്ടിരനെ ഏല്പിച്ചു വനവാസത്തിനു പോകാൻ ആണ് ധൃതരാഷ്ട്രരും ,വിധുരരും ,കുന്തിയും ഗാന്ധാരിയും തീരുമാനിച്ചത് ...ശ്രീ കൃഷ്ണന്റെ അഭ്യർത്ഥന മാനിച്ചു  യുധിഷ്ടിരന്റെ കിരീട ധാരണം കഴിയുന്നത്‌ വരെ അവർ നിന്നു.....പക്ഷെ യുധിഷ്ടിരൻ  രാജാവാകാൻ തയ്യാറായിരുന്നില്ല ..ധൃതരാഷ്ട്രരുടെ കാലശേഷം മാത്രമേ താൻ രാജാവാകൂ എന്ന് യുധിഷ്ടിരൻ പറഞ്ഞു ...ഈ രാജ്യം വിട്ടു പോകരുത് എന്നും അങ്ങ് തന്നെ രാജാവായി വാഴണം എന്നും യുധിഷ്ടിരൻ ധൃതരാഷ്ട്രരോട് അപേക്ഷിച്ചു ..

 ധൃതരാഷ്ട്രർ : ഇല്ല ..മോനെ ... നീയാണ് ഈ സ്ഥാനത്തിന്റെ യഥാർത്ഥ അവകാശി ..ഞാൻ നിന്റെ അച്ഛൻ പാണ്ടുവിന്റെ  പ്രതിനിതി മാത്രമായിരുന്നു ..ഇപ്പോൾ നീ ഇവിടെയുള്ളപ്പോൾ ഇനി നീയാണ് രാജാവാകേണ്ടത് ..ഈ സിംഹാസനം നിന്റെതാണ് ...മാത്രമല്ല ..ഞാൻ ഇപ്പോൾ പ്രായാധിക്യം കാരണവും ...പ്രിയപ്പെട്ടവരുടെ വിയോഗം കാരണവും ആകെ തളർന്നിരിക്കുകയുമാണ് ..ഇനി ഈ ഹസ്തനപുരിയിൽ സത്യത്തിന്റെയും ധർമ്മത്തിന്റെയും പുതിയ ഒരു യുഗം നിന്റെ ഭരണകാലത്ത് ഉണ്ടാവും ..

 വൈകാതെ നിറഞ്ഞസഭയിൽ വെച്ച് വേദവ്യാസന്റെ കൂടി സാനിദ്യത്തിൽ..ശ്രീ കൃഷ്ണൻ കിരീടം അണിയിച്ചു യുധിഷ്ടിരനെ രാജാവായി പ്രഗ്യാപിച്ചു ....

യുധിഷ്ടിരൻ ആ സദസ്സിലെ എല്ലാവരെയും അഭിസംഭോദന ചെയ്തു പറഞ്ഞു ...ഞാൻ എപ്പോഴും സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളാൻ പ്രയത്നിക്കും ..ഒരു സാമൂഹിക പ്രവർത്തകൻ എന്ന നിലയിൽ എന്റെ മുഴുവൻ സമയവും മനുഷ്യ സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി ചിലവഴിക്കും ..ഞാൻ ശ്രീ കൃഷ്ണനെ സാക്ഷിയാക്കി .നിങ്ങൾക്ക് ഞാൻ വാക്ക് തരുന്നു  ...എന്നെങ്കിലും ഞാൻ രാജാവായി ഇരിക്കാൻ യോഗ്യനല്ല എന്ന് ജനങ്ങൾക്ക്‌ തോന്നുകയാണെങ്കിൽ എന്നോട് ഈ സ്ഥാനം ഒഴിയാൻ പറയാനുള്ള അവകാശം ജനങ്ങൾക്ക്‌ ഉണ്ടാകും ..അങ്ങനെ ആവിശ്യപെട്ടാൽ ഞാൻ ഈ സ്ഥാനം ഒഴിയുന്നതായിരിക്കും

      ...അതിനു ശേഷം രാജസഭയിൽ ഒഴിഞ്ഞു കിടക്കുന്ന ഇരിപ്പിടങ്ങൾ ചൂണ്ടി യുധിഷ്ടിരൻ പറഞ്ഞു ..ഈ ഒഴിഞ്ഞു കിടക്കുന്ന സിംഹാസനങ്ങളിൽ ചിലതിൽ  പിതാമഹനും,ഗുരു  ദ്രോണാചാര്യരും ,എന്റെ ജേഷ്ടൻ കർണ്ണനും ഇരുന്നിരുന്നതാണ് ..ഇവ ഇനിയും   ഒഴിഞ്ഞു തന്നെ കിടക്കും ..അവ നമ്മളെ സദാ ഓർമിപ്പിക്കും ഈ യുദ്ധത്തിൽ നമ്മൾ എന്തൊക്കെയാണ് നഷ്ടപെടുത്തിയത് എന്ന് ..നമ്മൾ നമ്മളുടെ മാനുഷിക മൂല്യങ്ങൾ നഷ്ടപെടുത്തി ,വിശ്വാസം നഷ്ടപെടുത്തി ..ഇനി അവയൊക്കെ വീണ്ടെടുക്കാൻ നാം എത്ര ദിവസങ്ങൾ ..എത്ര വർഷങ്ങൾ ഒരു പക്ഷെ എത്ര . യുഗങ്ങൾ എടുക്കും എന്ന് ആർക്കറിയാം ....

 അതിനു ശേഷം വിധുരിനോട് യുധിഷ്ടിരൻ ഹസ്തിനപുരി വിട്ടു പോകരുത് എന്നും തന്റെ പ്രധാന മന്ത്രിയായി ഇവിടെയുണ്ടാകണം എന്നും അപേക്ഷിച്ചു ...വിധുർ അത് സമ്മതിക്കുകയും ...യുധിഷ്ടിരന്റെ പ്രധാന മന്ത്രിയാകുകയും ചെയ്തു പിന്നീട് യുധിഷ്ടിരൻ  ...ഭീമനെ യുവരാജാവായി പ്രഗ്യാപിച്ചു ...നകുലനെയും സഹദേവനേയും യുധിഷ്ടിരന്റെ പ്രധാന അംഗരക്ഷകരായി നിയോഗിച്ചു ...രാജ്യത്തിന്റെ അതിർത്തി കാക്കുന്ന ചുമതല അർജ്ജുനനെ ഏൽപ്പിച്ചു ...

  യുധിഷ്ടിരന്റെ കിരീട ധാരണം കഴിഞ്ഞതോടെ ദ്രൗപതിയെ മഹാറാണിയായി വാഴിക്കുകയും ചെയ്തു ..അതിനു ശേഷം നേരത്തെ തീരുമാനിച്ചു ഉറപ്പിച്ച പ്രകാരം രാജകീയവേശങ്ങൾ അഴിച്ചു വെച്ച് ..വെള്ള വസ്ത്രങ്ങൾ ധരിച്ചു ധൃതരാഷ്ട്രരും ,ഗാന്ധാരിയും കുന്തിയും വനവാസത്തിനു പോകാൻ ഒരുങ്ങി ...പക്ഷെ ദ്രൗപതിയുടെ അപേക്ഷ പ്രകാരം അവർ തത്കാലത്തേയ്ക്ക് ആ തീരുമാനം വേണ്ടെന്നു വെക്കുകയും ..പാണ്ടാവരോടും ദ്രൗപതിയോടും ഒപ്പം കുറച്ചു കാലം താമസിക്കാനും അവർ തീരുമാനിച്ചു ...

 യുധിഷ്ടിരൻ മഹാരാജാവയതോട് കൂടി ..ഹസ്തനപുരിയുടെ ഭാവി സുരക്ഷിതമായി എന്ന വിവരം ഭീഷ്മരിനെ അറിയിക്കാനായി പാണ്ടവരും ശ്രീ കൃഷ്ണനും കൂടി ഭീഷ്മരിന്റെ അരികിൽ എത്തി ...കൗരവർ യുദ്ധത്തിൽ തോറ്റപ്പോൾ തന്നെ അദ്ദേഹം അത് മനസീലാക്കിയിരുന്നു ...എന്നിട്ടും ഭീഷ്മർ ജീവൻ ഉപേക്ഷിക്കാതെ കാത്തിരുന്നത് ...ശ്രീ കൃഷ്ണനെ കണ്ടു കൊണ്ട് മരിക്കണം എന്ന ആഗ്രഹം കാരണമായിരുന്നു ...

 ശ്രീ കൃഷ്ണനെ കണ്ടപ്പോൾ തന്നെ ഭീഷ്മർ തന്റെ എല്ലാ വേദനകളും ആശങ്കകളും മറന്നു ..ഇനി ഹസ്തിനപുരി സുരക്ഷിതമായ കരങ്ങളിൽ ആയതു കൊണ്ട് തനിക്കു സമാധാനമായി മരിക്കാനുള്ള സമയമായി എന്ന് ഭീഷ്മർ അവരോടു പറഞ്ഞു ...

 ശ്രീ കൃഷ്ണൻ ഭീഷ്മരിനോട് അവസാനമായി യുധിഷ്ടിരന് എന്തെങ്കിലും ഒരു അറിവ് പകർന്നു കൊടുക്കാൻ ആവിശ്യപെട്ടു ...

ഭീഷ്മർ : ഏയ്‌ ..ശ്രീ കൃഷ്ണാ ..അങ്ങ് ഇവിടെയുള്ളപ്പോൾ ഞാൻ എന്ത് ആണ് പുതിയതായി യുധിഷ്ടിരന് പറഞ്ഞു കൊടുക്കുക ..ഈ ലോകത്തിൽ അങ്ങേയ്ക്ക് അറിയാത്തതായി എന്താണ് ഉള്ളത് ...

ശ്രീകൃഷ്ണൻ : അങ്ങ് പറഞ്ഞത് ശെരിയാണ് പിതാമഹാ ..എനിക്ക് അറിവുണ്ട് ..പക്ഷെ അങ്ങേയ്ക്ക് അനുഭവങ്ങൾ ഉണ്ട് അങ്ങയുടെ ഈ ജീവിതത്തിൽ നിന്നും അങ്ങ് പഠിച്ച പാഠം അത് പറഞ്ഞു കൊടുക്കാൻ അങ്ങേയ്ക്കലാതെ മറ്റാർക്കാണ് ആവുക ?

ഭീഷ്മർ മന്ദഹസിച്ചു കൊണ്ട് : ശ്രീ കൃഷ്ണാ ..അങ്ങയെ സംസാരിച്ചു തോല്പ്പിക്കാൻ ആർക്കാണ് ആവുക ശെരി ഞാൻ പറയാം ...

 ഭീഷ്മർ യുധിഷ്ടിരനെ അടുത്തേക്ക് വിളിച്ചു നിർത്തി ..എന്നിട്ട് അദ്ദേഹം ആദ്യം തന്നെ യുധിഷ്ടിരന് എല്ലാ വിജയാശംസകളും നേർന്നു..അതിനു ശേഷം ..

ഭീഷ്മർ : ഞാൻ ഈ ജീവിതത്തിൽ  കാണാൻ പാടില്ല എന്ന് കരുതിയതെല്ലാം കണ്ടു ..ഞാൻ എന്ത് കാണാനാണോ ഇത്രയും കാലം ജീവിച്ചത് ഒടുവിൽ  അതും കണ്ടു

   ഭീഷ്മരിനെ ഒരു പാട് സ്നേഹിച്ചിരുന്ന അർജ്ജുനൻ ..അങ്ങ് ഞങ്ങളെ ഉപേക്ഷിച്ചു പോകരുത് എന്ന് പറഞ്ഞു  ...ഒരു കൊച്ചു കുട്ടിയെ പോലെ വിലപ്പിക്കാൻ തുടങ്ങി ..

ഭീഷ്മർ : നിന്റെ  ഈ ഈ ശരങ്ങൾ ഏല്പിച്ച മുറിവുകൾ ഒന്നും ഇനി ഒരിക്കലും പൊറുക്കാൻ പോകുനില്ല ..മോനെ ...ഈ മുറിവുകൾ ആണ്  ഈ ജീവിതം എനിക്ക് തന്ന സമ്മാനം ...ഇനി എനിക്ക് പോകാതെ പറ്റില്ല... നീ ഇങ്ങനെ വാശിപിടിക്കരുത് ..നീ എനിക്ക് അവസാനമായി ഒരു സഹായം ചെയ്യണം എന്റെ ഈ ഹസ്തിനപുരിയിലെ ഒരു പിടി മണ്ണ് എടുത്തു എന്റെ ഞെറ്റിയിൽ വെക്കണം   ....ഇന്ന് ഞാൻ എന്റെ ജന്മനാടിനോടുള്ള എല്ലകടങ്ങളിൽ നിന്നും മുക്തനാകുകയാണ് ..ഇത് സന്തോഷിക്കാനുള്ള സമയമാണ് മോനെ അർജ്ജുനാ ..

 അതിനു ശേഷം ഭീഷ്മർ യുധിഷ്ടിരനോടായി പറഞ്ഞു ....മോനെ യുധിഷ്ടിരാ .ഞാൻ ഒരു യോദ്ധാവ് എന്ന നിലയിലും ,ഹസ്തിനപുരിയിലെ പൗരൻ  എന്ന നിലയിലും പരാജയപെട്ടു പോയി ...നീ എന്റെ ഈ പതനത്തിൽ നിന്നും പഠിക്കണം എന്താണ് ഒരു നല്ല യോദ്ധാവും,പൗരനും ചെയ്യാൻ പാടില്ലാത്തത് എന്ന്  ..വിദുർ   എന്നോട് പലതവണ പറഞ്ഞു ..അഭ്യർതിചു ..അപേക്ഷിച്ചു ...പിതാമഹാ ...അങ്ങ് ഹസ്തിനപുരിയുടെ രാജാവിനെ കുറിച്ച് ചിന്തിക്കാതെ  ഹസ്തിനപുരിയെ കുറിച്ച് മാത്രം ചിന്തിക്കാൻ ...പക്ഷെ ഞാൻ നിസ്സഹായനായിരുന്നു ...എന്റെ പ്രതിജ്ഞ എന്നെ ഹസ്തിനപുരിയുടെ രാജാവിനെ സംരക്ഷിക്കാൻ നിർബന്ദിതനാക്കി ..ഞാൻ അവിടത്തെ സിംഹാസനത്തിൽ ഇരുന്ന ദ്രിതരാഷ്ട്രരെ  എന്റെ പിതാവിന്റെ സ്ഥാനത്ത് കണ്ടു....സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്തു ...അതാണ്‌ എനിക്ക് പറ്റിയ തെറ്റ് ..മോനെ നീയെങ്കിലും ഈ തെറ്റ് ആവർത്തിക്കരുത് ..സ്വന്തം രാജ്യത്തിനോളം മഹത്വം മറ്റൊന്നിനും ഇല്ല ...ഒരു ശപഥവും സ്വന്തം രാജ്യത്തിന്റെ രക്ഷയെക്കാൾ വലുതല്ല ...എന്തിനു ..സ്വന്തം ..അച്ഛനോ ...മകനോ ..ഒന്നും രാജ്യത്തിനോളം പ്രാധാന്യം അർഹിക്കുന്നേ...ഇല്ല .....എന്റെ പ്രതിജ്ഞ എന്നെ കൊണ്ട് എന്റെ രാജ്യത്തിനു പല ദ്രോഹങ്ങളും ചെയ്യിപ്പിച്ചു ....എന്നിട്ടും ഞാൻ എന്റെ ആ പ്രതിജ്ഞയിൽ  തന്നെ ഉറച്ചു നിന്നു..അതിന്റെ ഫലം ഞാൻ അനുഭവിച്ചു ..എന്റെ കണ്‍ മുന്നിൽ..എന്റെ ജന്മനാടിന്റെ സർവനാശം കണ്ടു ..എന്റെ പ്രതിജ്ഞ എന്നെ ഒരു രാജ്യദ്രോഹിയാക്കി മാറ്റി ...അർജ്ജുന്നാ മോനെ നീ ഈ ശരശയ്യയിൽ കിടത്തിയിരിക്കുന്നത് ഒരു രാജ്യദ്രോഹിയെ ആണ് ....ഞാൻ ആണ് ഹസ്തിനപുരി വിഭജിക്കപെടാൻ കാരണം ....വാരനവട്ടിലെ ദുരന്തത്തിനും ഞാൻ തന്നെയാണ് ഉത്തരവാദി ...ദ്രൗപതിയുടെ വസ്ത്രാക്ഷേപം ചെയ്തതും ഞാൻ ആയിരുന്നു ..ഇതിനെല്ലാം ഉള്ള ശിക്ഷയാണ് ഞാൻ ഏറ്റു വാങ്ങിയ ഈ ശരശയ്യ ....ഞാൻ എന്റെ ജീവിതകാലം മുഴുവൻ എന്റെ തന്നെ പ്രതിജ്ഞയുടെ അടിമയായി ജീവിച്ചു ..യുധിഷ്ടിരാ ..അത് കൊണ്ട് നീ ഒരിക്കലും നിന്നെ നിന്റെ രാജ്യത്തിൽ നിന്നും അകറ്റുന്ന ഇത്തരം  ശപഥങ്ങൾ ഒന്നും ചെയ്യരുത് ..അങ്ങനെ നീ ചെയ്‌താൽ ..നിന്റെയും ഗതി ഇതായിരിക്കും ...

 ഇത്രയും പറഞ്ഞു നിർത്തിയ ശേഷം ഭീഷ്മർ എല്ലാവരോടുമായി പറഞ്ഞു  ..മക്കളെ ..എപ്പോഴെല്ലാം  ഒരു ദേവവ്രതൻ(ഭീഷ്മർ)  രാജ്യത്തിന്റെ പുരോഗതിക്കു തടസ്സമായി നില്ക്കുന്നോ ...അപ്പോഴെല്ലാം അവനെ ശരശയ്യയിൽ ആക്കാൻ ഒരു അർജ്ജുനനും ഉണ്ടാകും
അതാണ്‌ രാഷ്ട്രീയത്തിന്റെ യഥാർത്ഥ തത്വം ..യുധിഷ്ടിരാ ..രാജ്യത്തിന്റെ നന്മയിലാണ് രാജാവിന്റെയും നന്മ .നിനക്ക് എപ്പോഴെങ്കിലും രാജ്യത്തിന്റെ നന്മയെക്കാൾ മറ്റു എന്തിനെങ്കിലും പ്രാധാന്യം എന്ന് തോന്നിയാൽ ..അതിനർത്ഥം നീ രാജാവെന്ന നിലയിൽ ഉള്ള നിന്റെ ധർമ്മം മറന്നു എന്നാണ് ....രാജ്യം രാജാവിനു  വേണ്ടിയുള്ളതല്ല ...രാജാവ് രാജ്യത്തിനു വേണ്ടിയുള്ളതാണ് ..തന്റെ രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് അതിന്റെ കഴിഞ്ഞ കാലത്തെ കുറ്റം പറയുന്ന രാജാവ് ..പിന്നെ ആരാജ്യത്തിന്റെ രാജാവായി തുടരാൻ തന്നെ യോഗ്യനല്ല ...ഒരു രാജ്യം മുന്പ് എങ്ങനെ ആയിരുന്നു എന്ന് നോക്കാതെ ...രാജ്യം ഭാവിയിൽ  എങ്ങനെയാവണം എന്ന് ചിന്തിക്കുന്നതാണ് ഒരു നല്ല രാജാവ് ചെയ്യേണ്ടത് ...രാജ്യത്തിലെ തിന്മകൾ ഇല്ലാതാക്കുക ...വേണ്ടിവന്നാൽ  നിയമങ്ങൾ മാറ്റുക അങ്ങനെ സ്വന്തം രാജ്യത്തെ പുരോഗതിയിലേയ്ക്ക് നയിക്കുകയാണ് ഒരു രാജാവിന്റെ ധർമ്മം ..ഒരു രാജാവിന് മറ്റു പൗരന്മാരെക്കാൾ കൂടുതൽ ഉത്തരവാദിത്തമാണ്   തന്റെ രാജ്യത്തിനോടുള്ളത് ...ഏതെങ്കിലും അവസ്ഥയിൽ രാജ്യം വിഭജിക്കേണ്ടിവന്നാൽ...അത് തടയാൻ വേണ്ടിവന്നാൽ യുദ്ധം ചെയ്യാൻ പോലും നീ തയ്യാറാവണം ... പക്ഷെ ഒരിക്കലും രാജ്യ വിഭജനം സമ്മതിക്കരുത് ....സ്വന്തം അമ്മയെ കഷണങ്ങളാക്കി പങ്കു വെച്ച് എടുക്കാൻ നിങ്ങൾക്ക് ആകുമോ ? ഇല്ലെങ്കിൽ പിന്നെ എങ്ങനെയാണ് സ്വന്തം ജന്മനാടിനെ  വിഭജിക്കുന്നത് ..ഞാൻ ഈ തെറ്റ് ചെയ്തതാണ് ...യുദ്ധം ഒഴിവാക്കാനായി ...രാജ്യവിഭജനം പോലും അനുവദിച്ചു ..പക്ഷെ നീ അതിനു ഒരിക്കലും അനുവദിക്കരുത് ...ഇനി എനിക്ക് പോകുവാനുള്ള സമയമായി ....

 ഭീഷ്മരുടെ ആഗ്രഹ പ്രകാരം ...അർജ്ജുനൻ ഒരു പിടി മണ്ണ് എടുത്തു അദ്ദേഹത്തിന്റെ ഞെറ്റിയിൽ വെച്ചു..ഹസ്തിനപുരിക്ക് എല്ലാവിധ  ഐശ്വര്യങ്ങളും ഉണ്ടാകണേ എന്ന് ഈശ്വരനോട് പ്രാർഥിച്ച ശേഷം ....ശ്രീ കൃഷ്ണനെ നോക്കി കൊണ്ട്  "ഓം" എന്ന് ഉച്ചരിച്ചു കൊണ്ട് ഭീഷ്മർ തന്റെ ജീവൻ വെടിഞ്ഞു ..ഇത് കണ്ടു നിന്ന അർജ്ജുനനും മറ്റു പാണ്ടവരും പൊട്ടികരഞ്ഞു ആകാശത്ത് നിന്നും ദേവന്മാർ പുഷ്പവൃഷ്ടി നടത്തി ..എല്ലാം അറിയുന്ന ശ്രീ കൃഷ്ണൻ ഒരു ചെറു മന്ദഹാസത്തോടെ നിന്നു ....


Flag Counter

മഹാഭാരതം - 57 (പാപവും പശ്ചാത്താപവും )

   യുദ്ധം അവസാനിച്ച സന്തോഷത്തിൽ പാണ്ഡവരുടെ ശിബിരത്തിൽ ഉണ്ടായിരുന്നവർ എല്ലാം  സന്തോഷത്തോടെയും സമാധാനത്തോടെയും  ഉറങ്ങി ..

  അതെ സമയം കുരുക്ഷേത്രത്തിൽ ...ദുര്യോധനൻ രക്തം വാർന്ന്  അർദ്ധ പ്രാണനുമായി തന്റെ മരണം കാത്തു  വേദന കടിച്ചമർത്തി കിടന്നു ...പാണ്ടാവരെല്ലാം പോയത് അറിഞ്ഞു  അശ്വഥാമാവും കൂട്ടരും ദുര്യോധനനെ കാണാൻ എത്തി ...ദുര്യോധനന്റെ ആ കിടപ്പ് കണ്ടു അവർ മൂന്നു പേരും കരഞ്ഞു  ....അശ്വഥാമാവ്  നിലത്തിരുന്ന് ദുര്യോധനന്റെ തല തന്റെമടിയിലേയ്ക്ക് എടുത്തു വെച്ച് കരയുന്നത് കണ്ടു ..ദുര്യോധനൻ പറഞ്ഞു ..നീ എന്തിനാണ് കരയുന്നത് ... .ഈ മുറിവുകളും ..ഈ രക്തവും .ഈ വേദനയും എല്ലാം  വീരന്മാരായ യോദ്ധാക്കളുടെ സമ്പാദ്യമാണ് ..നിനക്ക് അറിയാമോ ...എന്നെയും ആ ഭീരുക്കളായ പാണ്ഡവർ ചതിച്ചാണ് കൊന്നത് ..അത് കൊണ്ട് നീ എന്നെ അഭിനന്ദിക്കുകയാണ് വേണ്ടത് ..ഈ നിമിഷം എനിക്ക് അഭിമാനമാണ് തോനുന്നത് ..അത് കൊണ്ട് നീ കരയരുത് ...

അശ്വഥാമാവ്‌ : ഈ യുദ്ധത്തിൽ നമ്മൾ വിജയിച്ചോ പരാജയപെട്ടോ എന്നതിനല്ല പ്രാധാന്യം ..ഈ പരാജയത്തിലും ഞാൻ നിന്റെ   ഒപ്പം   ഉണ്ടാകും ...നിന്റെ സേനയെല്ലാം പൂർണമായും നശിച്ചു എന്ന് വിചാരിക്കേണ്ട ...നിന്റെ സേനയിലെ മൂന്നു യോദ്ധാക്കൾ ഇപ്പോഴും ജീവനോടെയുണ്ട് ക്രിപാചാര്യരും ,കൃത്ത് വർമ്മയും പിന്നെ  ഞാനും ...

ദുര്യോധനൻ : ഇല്ല ഞാൻ ജീവനോടെയുള്ളിടത്തോളം ഈ യുദ്ധം അവസാനിക്കില്ല ..

 ദുര്യോധനൻ തന്റെ മുറിവിൽ നിന്നും രക്തം എടുത്തു അശ്വഥാമാവിന്റെ നെറ്റിയിൽ ചാർത്തിയിട്ടു പറഞ്ഞു ...അശ്വഥാമാ ...ഇനി നീയാണ് ഈ കൗരവരുടെ സേനാപതി ...

 അശ്വഥാമാവ്‌   ദുര്യോധനന്റെ ആ തീരുമാനം അംഗീകരിച്ചു ...ഇനി താൻ എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചു ...ദുര്യോധനൻ പറഞ്ഞു ...എനിക്ക് വേണ്ടി നീ പാണ്ഡവരുടെ തലയറുത്ത് കൊണ്ട് വരണം ..നീ വരുന്നത് വരെ ഞാൻ എങ്ങനെയെങ്കിലും എന്റെ ജീവൻ പിടിച്ചു നിർത്തും...എനിക്ക് ആ സന്തോഷ വാർത്ത കേട്ടിട്ട് വേണം മരിക്കാൻ ...

 ദുര്യോധനന്റെ ആജ്ഞ അനുസരിച്ച് പാണ്ഡവരെ വധിക്കാൻ അശ്വഥാമാവ്‌ തീരുമാനിച്ചു ..ഇത്രയധികം മഹാരഥന്മാരെ ചതിച്ചു കൊന്ന പാണ്ടവരെയും ചതിയിലൂടെ തന്നെ കൊല്ലാൻ അശ്വഥാമാവ്‌ തീരുമാനിച്ചു ..ആ തീരുമാനത്തോട് കൃപാചാര്യർ ആദ്യം വിയോജിചെങ്കിലും ...പാണ്ഡവർ ചെയ്ത ഓരോ ചതിയും എണ്ണി എണ്ണി പറഞ്ഞു അശ്വഥാമാവ്‌ അദ്ദേഹത്തെ കൊണ്ട് സമ്മതിപ്പിച്ചു ...

 അവർ മൂന്നു പേരും ഇരുട്ടിൽ  പതുങ്ങി പാണ്ഡവരുടെ പാളയത്തിൽ എത്തി ...മറ്റു രണ്ടു പേരെയും കവാടത്തിൽ കാവൽ  നിർത്തിയ ശേഷം അശ്വതാമാവ്‌ പാണ്ഡവരുടെ പാളയത്തിലേയ്ക്ക്   പ്രവേശിച്ചു .....പാഞ്ഞു അടുക്കുന്നവരെയും ഓടി അകലുന്നവരെയും എല്ലാം വെട്ടി വീഴ്ത്താൻ അവരോടു പറഞ്ഞിട്ടാണ് അശ്വതാമാവ്‌ പാളയത്തിലേയ്ക്ക് കടന്നത്‌ ...ഒരാൾ പോലും അവിടെ നിന്നും രക്ഷ പെടരുത് എന്ന് അവർ മൂന്നു പേരും മനസ്സിൽ ഉറപ്പിച്ചിരുന്നു ....

 പാണ്ഡവരുടെ പാളയത്തിൽ പ്രവേശിച്ച അശ്വഥാമാവ്‌ ആദ്യം തിരഞ്ഞത് തന്റെ അച്ഛനെ കൊന്ന ധൃഷ്ടദ്യുമ്നനെ ആയിരുന്നു ...വൈകാതെ അശ്വഥാമാവ്‌ സുഗമായി ഉറങ്ങുന്ന ധൃഷ്ടദ്യുമ്നന്റെ ശിബിരം കണ്ടെത്തി ...ശബ്ദം ഉണ്ടാക്കാതെ തന്റെ വാൾ എടുത്തു അയാളുടെ മർമ്മ സ്ഥാനത്ത് ആഞ്ഞു കുത്തി ...ഒരു ഞെരുക്കത്തോടെ ധൃഷ്ടദ്യുമ്നൻ പിടഞ്ഞു മരിച്ചു ..

അടുത്തതായി പാണ്ഡവർ എവിടെയാണ് എന്ന് അന്വേഷിക്കുകയായിരുന്നു അശ്വഥാമാവ്‌ ..അപ്പോൾ ...രണ്ടു പടയാളികൾ തമ്മിലുള്ള സംഭാഷണം കേട്ടു അവർ പാണ്ഡവരെ കുറിച്ചാണ് പറയുന്നത് എന്ന് മനസ്സിലാക്കി അവൻ അത് ശ്രദ്ധിച്ചു ...

ഒരു പടയാളി അടുത്തുള്ള ഒരു ശിബിരം ചൂണ്ടി കൊണ്ട് മറ്റൊരുവനോട് പറഞ്ഞു .. സഹോദര സ്നേഹം എന്ന് പറഞ്ഞാൽ അത് ഇവരെ കണ്ടു വേണം പഠിക്കാൻ കണ്ടില്ലേ ...യുദ്ധം ജയിച്ച സന്തോഷത്തിൽ അഞ്ചു പേരും ഇന്ന് ഒരേ ശിബിരത്തിൽ ഒരുമിച്ചാണ് കിടന്നുറങ്ങുന്നത് ...

 ഇത് കേട്ടതും അശ്വഥാമാവ്‌ പടയാളികളുടെ കണ്ണ് വെട്ടിച്ചു   ആ ശിബിരത്തിൽ പ്രവേശിച്ചു ...അവിടെ അഞ്ചു പേരും സുഗമായി ഉറങ്ങുന്നത് കണ്ടു ...അയാൾ ശബ്ദം ഉണ്ടാക്കാതെ തന്റെ അമ്പും വില്ലും എടുത്തു അവർ ഓരോരുത്തരുടെയും കരുത്തിനു ലക്‌ഷ്യം വെച്ച് അമ്പു എയ്തു ..അവർ അഞ്ചു പേരും പിടഞ്ഞു മരിച്ചു ...സന്തോഷത്തോടെ ശിബിരത്തിൽ നിന്നും പുറത്തെത്തിയ അയാൾ അലറി കൊണ്ട് അവിടെ കണ്ട പാണ്ഡവരുടെ സേനയെ ആക്രമിച്ചു ...അപ്രതീക്ഷിതമായ ആക്രമണമായതിനാലും ..എല്ലാവരും ഉറക്കത്തിന്റെ ആലസ്യത്തിലായതിനാലും എന്താണ് സംഭവിക്കുന്നത്‌ എന്ന് മനസ്സില്ലാക്കാൻ പോലും കഴിയുന്നതിനു മുൻപേ പലരും മരിച്ചു വീണു ...ഭീഷ്മരിന്റെ പതനത്തിനു കാരണമായ ശിഗണ്ടിയെ അശ്വഥാമാവ് മൂന്നു കഷണമാക്കി ..അവിടെ നിന്നും ഓടി രക്ഷപെടാൻ ശ്രമിച്ചവരെ ക്രിപാചാര്യരും ..കൃത്ത് വർമ്മയും കൂടി യാതൊരു ദാക്ഷിണ്യവും ഇല്ലാതെ വെട്ടി വീഴ്ത്തി ...അലമുറകളും ..ആക്രോശങ്ങളും ...ദീന രോധനങ്ങളും അടങ്ങി ..അവർ ആ പാളയത്തിലെയ്ക്ക് വന്നപ്പോൾ എത്ര നിശബ്ദമായിരുന്നോ അത്രതന്നെ നിശബ്ദമായിരുന്നു ...അവർ ആ ശിബിരം വിട്ടു ഇറങ്ങിയപ്പോഴും ....

 അശ്വതാമാവ്‌ താൻ പാണ്ഡവരെ വധിച്ചു എന്ന സന്തോഷവാർത്ത അറിയിക്കാൻ ദുര്യോധനന്റെ അടുത്ത് എത്തി...പക്ഷെ അപ്പോഴേയ്ക്കും ..ദുര്യോധനൻ മരിച്ചു കഴിഞ്ഞിരുന്നു ...അത് കണ്ട അശ്വതാമാവ്‌ കൂടുതൽ ദു:ഖിതനായി ...ഈ സന്തോഷ വാർത്ത കേൾക്കുന്നത് വരെയെങ്കിലും നിനക്ക് ജീവൻ പിടിച്ചു നിർത്താാമായിരുന്നില്ലെ എന്ന് വെറുതെ വിലപിച്ചു ...ഒടുവിൽ ദുര്യോധനനെ ചിതയിൽ വെച്ച് കത്തിച്ച ശേഷം അശ്വതാമാവു തന്റെ തെറ്റിന് ഉള്ള പ്രായശ്ചിത്തം ചെയ്യാനായി വേദ വ്യാസന്റെ അടുത്തേയ്ക്ക് പോകാൻ തീരുമാനിച്ചു

 ബ്രാഹ്മണൻ ആയ താൻ ചെയ്തത് ഭയങ്കര വലിയ ഒരു അപരാധമാണ് എന്ന് നല്ല ബോധ്യം ഉള്ളത് കൊണ്ട് തന്നെ തന്റെ തെറ്റുകൾക്ക് ഉള്ള പ്രായശ്ചിത്തമായി .. തന്റെ ബാക്കിയുള്ള ജീവിത കാലം സന്യസിക്കാൻ തീരുമാനിച്ചു വേദവ്യാസന്റെ അടുത്തേയ്ക്ക് പോയി..

 പക്ഷെ ...യുദ്ധം ജയിച്ച ആദ്യ ദിവസമായതു കൊണ്ട് ഇന്ന് രാത്രി കൗരവരുടെ ശിബിരത്തിലാണ് നമ്മൾ കഴിയേണ്ടത് എന്ന് ശ്രീ കൃഷ്ണൻ പറഞ്ഞതനുസരിച്ച് പാണ്ടവരും ശ്രീ കൃഷ്ണനും അന്ന് രാത്രി കൗരവരുടെ ശിബിരത്തിലേയ്ക്ക് പോയിരുന്നു  ....ദ്രൗപതി ഗാന്ധാരിയുടെ ശിബിരത്തിലേയ്ക്കും ...അത് കൊണ്ട് അവർ ഈ അരും കൊലയിൽ നിന്നും രക്ഷപെട്ടു എന്ന വിവരം അശ്വതാമാവ്   അറിഞ്ഞിരുന്നില്ല ....

 അടുത്ത ദിവസം രാവിലെ പാണ്ടവരും ദ്രൗപതിയും ശ്രീ കൃഷ്ണനും..അവരുടെ ശിബിരത്തിൽ എത്തിയപ്പോൾ .. ധൃഷ്ടദ്യുമ്നനും,ദ്രൗപതിയുടെ അഞ്ചു മക്കളും ..പാണ്ടവരുടെ സേന മുഴുവനും കൊല്ലപെട്ടത്‌ അറിഞ്ഞു ദു:ഖിതരായി ....ആരാണ് ഈ അരും കൊല ചെയ്തതെങ്കിലും അയാളെ കൊല്ലാതെ താൻ തന്റെ സഹോദരന്റെയും മക്കളുടെയും മൃത ശരീരത്തിന്റെ അരികിൽ  നിന്നും മാറില്ല എന്ന് ദ്രൗപതി ശപഥം ചെയ്തു ....മക്കളെ കൊല്ലാൻ ഉപയോഗിച്ച അമ്പു കണ്ടു അത് ചെയ്തത് അശ്വതാമാവ്‌ ആണ് എന്ന് അർജ്ജുനൻ തിരിച്ചറിഞ്ഞു ...

 ശ്രീ കൃഷ്ണൻ ദ്രൗപതിയോട് പറഞ്ഞു ....അശ്വഥാമാവ്‌ ചിരന്ജീവിയാണെന്നും ...അയാളെ വധിക്കാൻ സാധിക്കില്ല  അത് കൊണ്ട് അയാളെ പിടിച്ചു കെട്ടി നിന്റെ മുന്നിൽ ഞങ്ങൾ കൊണ്ടുവരാം എന്ത് ശിക്ഷ വേണമെങ്കിലും നിനക്ക് വിധിക്കാം ....ദ്രൗപതി അത് സമ്മതിക്കുകയും പാണ്ടവരും ശ്രീ കൃഷ്ണനും അശ്വഥാമാവിനെ തേടിയിറങ്ങി ...

 അശ്വഥാമാവു തന്റെ തെറ്റുകൾ  ഏറ്റു പറഞ്ഞു തനിക്കു സന്യസിക്കണം എന്ന് വേദവ്യാസന്റെ അടുത്ത് പറഞ്ഞു .....

 വേദവ്യാസൻ : നീ ചെയ്തത് എല്ലാം തന്നെ കൊടും പാപങ്ങളാണ്..നീ തീർച്ചയായും പശ്ചാത്തപിക്കണം ...പക്ഷെ ...പാണ്ഡവർ മരിച്ചിട്ടില്ല ....പാണ്ഡവർ എന്ന് കരുതി നീ വധിച്ചത് അവരുടെ മക്കളെയാണ്..

 ഇത് കേട്ട അശ്വഥാമാവ്‌ നടുങ്ങി ..അവൻ പറഞ്ഞു ...എന്നാൽ ഞാൻ പോകുന്നു ...ഞാൻ എന്റെ ലക്‌ഷ്യം നിരവേറിയ ശേഷം വീണ്ടും വരാം ..പശ്ചാത്തപിക്കാൻ ...

അപ്പോഴേയ്ക്കും പാണ്ഡവർ ചാരന്മാർ വഴി വിവരം അറിഞ്ഞു അവിടെയെത്തി ...പാണ്ഡവരെ കണ്ട വേദവ്യാസൻ അവരെ അനുഗ്രഹിച്ചു ആയുഷ്മാൻ ഭവ ! ..എന്ന് ..

 അശ്വഥാമാവ്‌ ...താഴെ നിന്നും ഒരു പുൽകൊടിയെടുത്തു ..ബ്രഹ്മാവിനെ ദ്യാനിച്ചു ...ബ്രഹ്മാസ്ത്രം പ്രത്യക്ഷ പെടുത്തി ....എന്നിട്ട് പാണ്ടാവർക്ക് സർവനാശം വരുത്തണേ ..എന്ന് പ്രാർഥിച്ചു   കൊണ്ട് ബ്രഹ്മാസ്ത്രം പാണ്ടവർക്ക് നേരെ എറിഞ്ഞു ...ഇത് കണ്ടു പകച്ചു നില്ക്കുന്ന പാണ്ടവരോട് ശ്രീ കൃഷ്ണൻ പറഞ്ഞു ...അർജ്ജുനാ ...നീയും ബ്രഹ്മാസ്ത്രം തന്നെ പ്രയോഗിക്കൂൂ ...

 ശ്രീ കൃഷ്ണൻ പറഞ്ഞത് അനുസരിച്ച് അർജ്ജുനും ബ്രഹ്മാസ്ത്രം പ്രത്യക്ഷപെടുത്തി ...എന്നിട്ട് അശ്വതാമാവ്‌ എറിഞ്ഞ    ബ്രഹ്മാസ്ത്രത്തെ ലക്ഷ്യമാക്കി അയച്ചു ...ഈ കാഴ്ചകണ്ട്‌ നടുങ്ങി പോയ വേദവ്യാസൻ തന്റെ തപശക്തികൊണ്ട്‌ രണ്ടു  ബ്രഹ്മാസ്ത്രത്തെയും തടഞ്ഞു നിർത്തിയ ശേഷം...

വേദവ്യസാൻ : ഈ ബ്രഹ്മാസ്ത്രങ്ങൾക്ക് ഈ ഭൂമി തന്നെ നശിപ്പിക്കാനുള്ള ശക്തിയുണ്ട് ..എന്ന് നിങ്ങൾക്ക് അറിയാമോ ...എത്രയും പെട്ടെന്ന് നിങ്ങൾ ഇത് പിൻവലിക്കണം....ദ്രോണാചാര്യർ നിങ്ങളോട് പറഞ്ഞിരുന്നില്ലേ ...ഈ അസ്ത്രം ഒരിക്കലും യുദ്ധത്തിൽ ഉപയോഗിക്കരുത് എന്ന്....ഏയ്‌ കൃഷ്ണാ ...നീ എന്താണ്  അർജ്ജുനനെ തടയാതിരുന്നത്‌ ?

ശ്രീ കൃഷ്ണൻ : ഞങ്ങൾ പിന്നെ എന്ത് ചെയ്യാനാണ് ...അശ്വഥാമാവ്‌   ബ്രഹ്മാസ്ത്രം പ്രയോഗിച്ചു കഴിഞ്ഞിരുന്നു .... അപ്പോൾ ഇതല്ലാതെ ഞങ്ങൾക്ക് വേറെ മാർഗ്ഗം ഉണ്ടായിരുന്നില്ലാ ...അങ്ങ് ഞങ്ങളോട്   ക്ഷമിക്കണം ...

 വൈകാതെ അർജ്ജുനൻ വേദവ്യാസൻ പറഞ്ഞതനുസരിച്ച് .താൻ തൊടുത്തു വിട്ട ബ്രഹ്മാസ്ത്രം തിരിച്ചെടുത്തു ..പക്ഷെ ..അശ്വഥാമാവിനു അത് തിരിച്ചെടുക്കുന്നത് എങ്ങനെയാണ് എന്ന് അറിയാമായിരുന്നില്ല ...അശ്വഥാമാവ്‌ ആ കാര്യം വേദവ്യാസനോട് പറഞ്ഞു ക്ഷമ ചോദിച്ചു ...

വേദവ്യാസൻ കോപത്തോടെ : തിരിച്ചെടുക്കാൻ അറിയില്ലെങ്കിൽ പിന്നെ നീ എന്തിനാണ് ഇത് പ്രയോഗിച്ചത് ...വിഡ്ഢി....അതിന്റെ ദിശ തിരിച്ചു വിട് ...വേഗം ..ടാ വിഡ്ഢി ..പാണ്ഡവർ മരിച്ചാൽ പിന്നെ നീയാണോ പുതിയ ഒരു സമൂഹം കെട്ടിപടുക്കാൻ പോകുന്നത് ..നിനക്ക് ഈ സമൂഹത്തിനു നേരായവഴി കാണിച്ചു കൊടുക്കാൻ പോലും കഴിയില്ലാ. അത് കൊണ്ട് ഇതിന്റെ ദിശ തിരിച്ചു വിടാൻ .....

അശ്വഥാമാവ് :ദിശ ഞാൻ തിരിച്ചു വിടാം പക്ഷെ എന്നാലും ഇത് പാണ്ഡവരുടെ നേർക്ക്‌   തന്നെയായിരിക്കും ..എനിക്ക് അവരെ നശിപ്പിക്കാൻ കഴിയില്ലെങ്കിലും .അവരുടെ ഭാവി തലമുറയെ ഞാൻ ഇല്ലാതാക്കും .ഇതും പറഞ്ഞു അശ്വഥാമാവ്  ..തന്റെ ബ്രഹ്മാസ്ത്രം ഉത്തരയുടെ ഗർഭസ്ഥ ശിശുവിന്റെ മേൽപ്രയോഗിക്കുകയും   ഗർഭസ്ഥ ശിശു മരിച്ചു പോകുകയും ചെയ്തു ...

      ..ഇത് മനസ്സിലാക്കിയ ശ്രീ കൃഷ്ണൻ കോപത്തോടെ .അശ്വഥാമാവ്വിനോട് പറഞ്ഞു ...നീ എന്ത് വലിയ അപരാധമാണ് ഈ ചെയ്തത് ...നീ എന്താണ് കരുതിയത്‌ ബ്രഹ്മാസ്ത്രം .പ്രയോഗിച്ചു അഭിമന്യുവിന്റെ പുത്രനെ ഗർഭാവസ്ഥയിൽ തന്നെ കൊന്നു കളഞ്ഞാൽ അതിനു ജീവൻ നല്കാൻ ആർക്കും ആവില്ല എന്നോ ?.ഞാൻ അവനു ജീവൻ നൽകും ..നീ ഈ ലോകം ഉള്ളിടത്തോളം കാലം ഭൂമിയിൽ അലയും ..നിന്റെ ഈ മഹാപാപങ്ങൾ ഓർത്തു ഒരിക്കലും   സമാധാനം കിട്ടാതെ ഏകനായി നീ ശരീരം മുഴുവൻ പൊട്ടി രക്തവും ചലവും നാറി..മുറിവുകൾ ഒന്നും ഉണങ്ങാതെ നീ അലയും ..നീ ഒരിറ്റു സ്നേഹത്തിനും ദയയ്ക്കും വേണ്ടി ആഗ്രഹിച്ചു ...ഈ ഭൂമി മുഴുവൻ അലയും ..പക്ഷെ നിനക്ക് ഒരിക്കലും അത് ഒന്നും ലഭിക്കില്ല ...നിന്റെ ഈ നെറ്റിയിൽ ഉള്ള ചൂടാമണിയുടെ   സ്ഥാനത്ത് ഒരിക്കലും പൊറുക്കാത്ത ഒരു മുറിവുണ്ടാകും ..ആ മുറിവ് നിന്നെ എപ്പോഴും വേദനിപ്പിച്ചു കൊണ്ടിരിക്കും ....

 എന്നിട്ട് യുധിഷ്ടിരനോട് അശ്വഥാമാവിന്റെ തലയിൽ നിന്നും ആ ചൂടാമണി അടർത്തിയെടുക്കാൻ ആവിശ്യപെട്ടു ...പക്ഷെ തന്റെ ചൂടാമണി അയാൾ തന്നെ കടാര കൊണ്ട് ഇളക്കിയെടുത്ത് അവർക്ക് നല്കിയിട്ടു ശാപം പിൻവലിക്കണം എന്ന് ശ്രീ കൃഷ്ണനോട് കെഞ്ചി പറഞ്ഞു ...പക്ഷെ ശ്രീ കൃഷ്ണൻ പറഞ്ഞു ... ഇത് ശാപമല്ല ...ഇത് നിന്റെ തെറ്റുകൾക്കുള്ള പ്രായശ്ചിത്തമാണ്  ..അശ്വഥാമാവ്‌ വേദവ്യാസനോടും കെഞ്ചി ....പക്ഷെ മുനിയായ ..വേദവ്യാസനും ആയില്ല ...ആ മഹാപാപിയോടു ക്ഷമിക്കാൻ ....അവർ എല്ലാവരും അശ്വഥാമാവിനെ അവിടെ തനിച്ചാക്കി അവിടെ നിന്നും പോയി ....

 പാണ്ടവരും ശ്രീ കൃഷ്ണനും വേഗം തന്നെ ഉത്തരയുടെ അടുത്തെത്തി ...അപ്പോഴേയ്ക്കും പെട്ടെന്ന് ഉണ്ടായ വയറു വേദനയെ തുടർന്ന് ഉത്തര ഒരു ആണ്കുഞ്ഞിനു ജന്മം നല്കി ..പക്ഷെ ആ കുട്ടി ഗർഭാവസ്ഥയിൽ തന്നെ മരിച്ചിരുന്നു ..ഉത്തര മരിച്ചു പോയ തന്റെ കുഞ്ഞു മകന്റെ മൃതദേഹം കണ്ടു അലമുറയിട്ടു കരയുകയായിരുന്നു ..ശ്രീ കൃഷ്ണനെ കണ്ട അവൾ ചോദിച്ചു ....അമ്മാവാ അങ്ങ് ഒരിക്കൽ പറഞ്ഞില്ലേ ഇവന് വേണ്ടി ഞാൻ ജീവിക്കണം എന്ന് ഇനി ..ഞാൻ....എന്തിനു വേണ്ടിയാണ് ജീവിക്കേണ്ടത് ...

ശ്രീ കൃഷ്ണൻ ഉത്തരയോടു പറഞ്ഞു ...നീ കരയേണ്ട..ആവിശ്യമില്ല ...അന്ധകാരം എപ്പോഴും കരുതും അത് പ്രകാശത്തെ വിഴുങ്ങി എന്ന് ..സത്യത്തിൽ അന്ധകാരത്തിന് പ്രകാശത്തെ അല്പ സമയത്തേയ്ക്ക് മറയ്ക്കാൻ മാത്രമേ കഴിയൂ .....അതിനെ വിഴുങ്ങാൻ ആവില്ല ...

 എന്നിട്ട് ശ്രീ കൃഷ്ണൻ തന്റെ കൈകൾ ആ പിഞ്ചു മൃത ശരീരത്തിൽ വെച്ചിട്ട് തന്റെ മന്ത്ര ശക്തികൊണ്ട് അതിനു ജീവൻ നല്കി അവനു പരീക്ഷിത്ത്‌ എന്ന് പേരും നല്കി ..അത് കണ്ട് എല്ലാവരും സന്തോഷിച്ചു

 Flag Counter

മഹാഭാരതം -56 (യുദ്ധാവസാനം)


യുദ്ധം : പതിനെട്ടാം ദിവസം


കർണ്ണന്റെ മരണത്തോടെ ദുര്യോധനന്റെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു ...പക്ഷെ ദുര്യോധനൻ യുദ്ധം തുടരാൻ തന്നെ തീരുമാനിച്ചു ...യുദ്ധത്തിന്റെ പതിനെട്ടാമത്തെ ദിവസം ..സൂര്യോദയത്തോടെ പാണ്ഡവർ യുദ്ധ ഭൂമിയിൽ എത്തി ...പക്ഷെ കൗരവ സേനയിൽ ആരും തന്നെ യുദ്ധ ഭൂമിയിൽ എത്തിയില്ല ...വളരെ നേരം കാത്തിരുന്നിട്ടും ആരും വരാതിരുന്നപ്പോൾ..

ധൃഷ്ടദ്യുമ്നൻ: എനിക്ക് തോനുന്നു ദുര്യോധനൻ ഓടി രക്ഷപെട്ടു കാണും എന്ന് ...

ശ്രീ കൃഷ്ണൻ : ദുര്യോധനനു ആയിരം കുറ്റങ്ങൾ ഉണ്ടാകാം ...പക്ഷെ അവൻ ഒരു ഭീരുവല്ല ..അവൻ ഒന്നെങ്കിൽ ഈ യുദ്ധം ജയിക്കും ഇല്ലെങ്കിൽ വീരമ്രിത്യു വരിക്കും അല്ലാതെ അവൻ ഇവിടെ നിന്നും ഓടി രക്ഷപെടാൻ ഒരിക്കലും ശ്രമിക്കില്ല ...ശത്രുവിനെ പോലും ഇങ്ങനെയൊന്നും അപമാനിക്കാൻ പാടില്ല ...

യുധിഷ്ടിരൻ ഒരു പടയാളിയെ വിളിച്ചു ദുര്യോധനൻ എവിടെയാണ് ഉള്ളത് എന്ന് അന്വേഷിച്ചു കണ്ടുപിടിക്കാൻ പറഞ്ഞയച്ചു ...

 അതേ സമയം കൗരവരുടെ ശിബിരത്തിൽ അശ്വഥാമാവും,ക്രിപാചാര്യരും,കൃത് വർമ്മയും..എന്ത് ചെയ്യണം എന്നറിയാതെ ദുര്യോധനൻ വരുന്നതും കാത്തു ഇരിക്കുകയായിരുന്നു ..തലേനാൾ പ്രധാനസേനാപതിയായി തിരഞ്ഞെടുത്ത ശല്ല്യരും വധിക്കപെട്ടതോടെ ..കൗരവ സേനയ്ക്ക്  വീണ്ടും നേതൃത്വം ഇല്ലാതെയായി ...ദുര്യോധനൻ വന്നു പുതിയ സേനാപതിയെ തിരഞ്ഞെടുക്കാതെ എങ്ങനെ യുദ്ധത്തിനു പോകും എന്ന ആശയകുഴപ്പത്തിലായിരുന്നു കൗരവർ...പാണ്ഡവർ ശിബിരത്തിലേയ്ക്ക് വന്നു ആക്രമിക്കുമോ എന്ന് പോലും ചിലർ  ഭയപെട്ടു ..പക്ഷെ അങ്ങനെ ഭയക്കേണ്ട ആവിശ്യമില്ല ...കാരണം യുധിഷ്ടിരൻ ഒരിക്കലും അതിനു അനുവദിക്കുകയില്ല എന്ന് കൃപാചാര്യർ അവരെ പറഞ്ഞു ആശ്വസിപ്പിച്ചു ...

പാണ്ഡവർ അയച്ച പടയാളി മടങ്ങിയെത്തി ..അടുത്തുള്ള നദിയിലേയ്ക്ക് ദുര്യോധനൻ ഇറങ്ങി പോകുന്നത് കണ്ടു എന്ന് ചിലർ പറഞ്ഞതായി പാണ്ഡവരെ അറിയിച്ചു ...വൈകാതെ പാണ്ടവരും സേനയും  നദി കരയിലേയ്ക്ക്  ചെന്നു..അവർ രഥത്തിൽ നിന്നും ഇറങ്ങി നദിയുടെ തീരത്തെത്തി...അവർ അറിയാതെ അശ്വഥാമാവും കൂട്ടരും അവിടെയെത്തി ..പാണ്ഡവർ എന്തിനാണ് ഈ നദീതീരത്തു വന്നത് എന്നറിയാനായി കാത്തിരുന്നു ..

ശ്രീകൃഷ്ണൻ :  ദുര്യോധനൻ നല്ല ഒരു മായാവി കൂടിയാണ് ...ഇപ്പോൾ നിങ്ങൾ അഞ്ചു പേരും അവർ നാലുപേരും മാത്രമേ ശേഷിക്കുന്നുള്ളൂ ..അവൻ നദിയിൽ വിശ്രമിക്കുകയായിരിക്കും ...

യുധിഷ്ടിരൻ : കൃഷ്ണാ ..നമ്മൾ വിജയിച്ചെങ്കിലും എനിക്ക് എന്തോ വല്ലാതെ ദുഖം തോനുന്നു ...കൗരവസേനയിൽ ഭീഷ്മരും ,ദ്രോണാചാര്യരും ,കർണ്ണനും ,ദുശ്ശാസനനും .ശകുനിയും ..ദുര്യോധനനും എല്ലാം ഉണ്ടായിരുന്നിട്ടും ..അവസാനം ഈ യുദ്ധം ഈ നദീതീരത്തു ഇങ്ങനെ മൂകമായി അവസാനിക്കും എന്ന് ആരെങ്കിലും വിചാരിച്ചിരുന്നോ ?

ശ്രീ കൃഷ്ണൻ : ഇല്ല ..ദുര്യോധനൻ ജീവിചിരിക്കുനിടത്തോളം കാലം ഈ യുദ്ധം അവസാനിക്കില്ല  ..അത് വരെ... ഈ യുദ്ധം തുടങ്ങിയപ്പോൾ നമ്മൾ വിജയത്തിൽ നിന്നും എത്ര അകലെ ആയിരുന്നോ  അത്ര തന്നെ അകലെയായിരിക്കും ..അത് കൊണ്ട് കഴിഞ്ഞത് ഒന്നും ആലോചിച്ചു ..ജേഷ്ടൻ..വിഷമിക്കരുത് ... ഈ യുദ്ധത്തിലെ വിജയമല്ല ..നമ്മുടെ  യഥാർത്ഥ ലക്‌ഷ്യം .. സന്തോഷവും സമാധാനവും ഉള്ള പുതിയ ഒരു സമൂഹം സൃഷ്ടിക്കുകയാണ്..അതാണ്‌ ധർമ്മം..അതിനു വേണ്ടി ആദ്യം നിങ്ങൾ ദുര്യോധനനെ തോല്പിക്കണം ..വിളിക്ക് അവനെ ...അവൻ ഈ നദിയുടെ അടിത്തട്ടിൽ ഉണ്ട് ...

യുധിഷ്ടിരൻ : ദുര്യോധനാ ... നീ ആണ് ഈ യുദ്ധം ക്ഷണിച്ചു വരുത്തിയത് ....സമാധാനത്തിനുള്ള എല്ലാ ശ്രമങ്ങളും നീ പരാജയപെടുത്തി ..നീ കാരണം പിതാമഹൻ ഭീഷ്മരും ,ആചാര്യൻ ദ്രോണരും ... ഞങ്ങളുടെ ഏറ്റവും മൂത്ത ജേഷ്ടൻ കർണ്ണനും...അങ്ങനെ  എത്ര എത്ര മഹാരഥന്മാരാണ് ..ഈ യുദ്ധ ഭൂമിയിൽ   വീണത്‌ ... നീ ഇനിയും ഭീരുവിനെ പ്പോലെ ഒളിച്ചു ഇരിക്കാതെ നീ ക്ഷണിച്ചു വരുത്തിയ ഈ യുദ്ധത്തെ നേരിടൂ ..നീ ഈ ഒളിച്ചിരിക്കുന്ന സ്ഥലത്തേക്ക് ഞങ്ങൾക്ക് തീർച്ചയായും എത്താൻ സാധിക്കും ...ഭീരുവിനെ പോലെ ഒളിച്ചിരിക്കാതെ ഒരു യഥാർത്ഥ   ക്ഷത്രിയനെ പോലെ  ..പുറത്തുവരാൻ ...ഒന്നെങ്കിൽ നീ ഒരു ക്ഷത്രിയനെ പോലെ യുദ്ധം ചെയ്യുക ...അല്ലെങ്കിൽ നിന്റെ  മൂത്ത ജേഷ്ടനായ എന്നോട് നീ രാജ്യം ചോദിക്കുക ...ജേഷ്ടന്റെ മുന്നിൽ കൈ നീട്ടുന്നത് നീ അപമാനമായി കാണേണ്ട കാര്യമില്ല ....നീ ഇളയതായത് കൊണ്ട് അത് നിന്റെ അവകാശം ആണ്.....ജന്മം  കൊണ്ട് ആരും ക്ഷത്രിയനാവുന്നില്ല ....കർമ്മം കൊണ്ട് വേണം ഒരാൾ  താൻ ക്ഷത്രിയനാണ് എന്ന് തെളിയിക്കാൻ ...

 സത്യത്തിൽ ദുര്യോധനൻ ഒരു ഭീരുവല്ലാ എന്നുള്ള കാര്യം യുധിഷ്ടിരന് അറിയാമായിരുന്നൂ ..പക്ഷെ ഇങ്ങനെ ദുര്യോധനനെ ഭീരു എന്ന് വിളിക്കുന്നത്‌ വഴി ..വലിയ അഭിമാനിയായ ദുര്യോധനനെ മാനസികമായി പ്രകോപിപിച്ചു കരയിലേയ്ക്ക് കൊണ്ട് വരാൻ വേണ്ടിയായിരുന്നു ..യുധിഷ്ടിരൻ ..ഈ വിധം സംസാരിച്ചത് ...യുധിഷ്ടിരന്റെ വിദ്യ  ഫലിച്ചു ...

അഭിമാനിയായ ദുര്യോധനൻ നദിയിൽ  നിന്നും കരയിലേയ്ക്ക് കയറി ...എന്നിട്ട് തന്നെ ഭീരു എന്ന് വിളിച്ച യുധിഷ്ടിരനോട് ദുര്യോധനൻ പറഞ്ഞു .. പറഞ്ഞു ...യുധിഷ്ടിരാ ...നീയൊക്കെ വിചാരിക്കുന്നത് പോലെ നിന്നെയൊന്നും പേടിച്ചിട്ടല്ല ...ഞാൻ ഈ നദിയിൽ മുങ്ങി കിടക്കുന്നത് ...നിങ്ങൾ അഞ്ചു സഹോദരന്മാരും ആണ് യഥാർത്ഥ  ഭീരുക്കൾ ...നിങ്ങൾ ...ഈ യുദ്ധ ഭൂമിയിൽ  എല്ലാ മഹാരഥൻമാരെയും ..ചതിച്ചാണ് വീഴ്ത്തിയത് ...എന്നിട്ട് നീയൊക്കെ എന്നെ ഭീരുവെന്നു വിളിക്കുന്നോ ? എന്റെ അനുജൻ ദുശ്ശാസനന്റെ രക്തം കുടിച്ച ആ ഭീമനും അവനെ തടയാതിരുന്ന നിങ്ങൾ ഓരോരുത്തരും   ക്ഷത്രിയൻ എന്നല്ല ..മനുഷ്യൻ പോലും അല്ല ...നിനക്ക് ഒക്കെ ജന്മം നല്കിയതു ഓർത്ത്  എന്റെ ചെറിയമ്മ കുന്തി പോലും ലജ്ജിക്കും .. നിന്നോടെല്ലാം ഉള്ള എന്റെ ദേഷ്യം കാരണം എന്റെ ശരീരം കത്തുകയാണ് ...അത് ശമിപ്പിക്കാൻ വേണ്ടിയാണ് ഞാൻ ഈ നദിയിൽ വന്നു ഇരുന്നത് ... ഇനി ഞാൻ ഈ യുദ്ധം ചെയ്യുന്നത് യുദ്ധം ചെയ്യാൻ വേണ്ടി മാത്രം ആയിരിക്കും ..ഞാൻ ഈ യുദ്ധത്തിൽ വീരചരമം വരിച്ചാൽ നിങ്ങൾ എന്തായാലും ജയിക്കും ...ഇനി അഥവാ ഞാൻ ആണ് ഈ യുദ്ധത്തിൽ ജയിക്കുന്നത് എങ്കിലും എനിക്ക് ഹസ്തിനപുരിയുടെ സിംഹാസനം എനിക്ക് വേണ്ട ...ഞാൻ രാജാവായി കാണാൻ ആഗ്രഹിച്ച ..എന്റെ പ്രിയപ്പെട്ടവരെല്ലാം മരിച്ചു പോയില്ലേ ..എന്റെ സഹോദരങ്ങൾ ...എന്റെ പ്രിയപ്പെട്ട സുഹൃത്ത് എന്റെ അമ്മാവൻ എല്ലാവരും പോയില്ലേ ..പിന്നെ ഞാൻ ഇനി എന്തിനു വേണ്ടി...രാജാവാകണം  അത് കൊണ്ട്  ...യുധിഷ്ടിരാ .ഞാൻ ...ഹസ്തിനപുരി   നിന്നെ ഏല്പിക്കും ..പക്ഷെ ...ഇപ്പോൾ തീർച്ചയായും ഞാൻ നിങ്ങളുമായി യുദ്ധം ചെയ്യും ...നിങ്ങൾ അല്ല യഥാർത്ഥ ധീരൻ ഞാനാണ് എന്ന് തെളിയിക്കേണ്ടത് എന്റെ കർത്തവ്യമാണ് ...അതിനു വേണ്ടി മാത്രം ഞാൻ ഈ യുദ്ധം ചെയ്യും ...ഏയ്‌  ഭീരുക്കളെ ...എനിക്ക്  ഒന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളൂ ..നിങ്ങൾ അഞ്ചു പേരും കൂടി ഒരുമിച്ചാണോ എന്നോട് യുദ്ധം ചെയ്യാൻ പോകുന്നത് ....ഞാൻ നിരായുധനാണ് ..ഞാൻ ഇപ്പോൾ മാനസികമായും ശാരീരികമായും ആകെ തളർന്നിരിക്കുകയാണ്...എന്റെ സഹോദരങ്ങൾ ...എന്റെ സുഹൃത്ത് അങ്ങനെ ഒരു പാട് പ്രിയപെട്ടവരുടെ മരണങ്ങളും ...യുദ്ധത്തിൽ ഏറ്റ മുറിവുകളും ..പക്ഷെ ..ഇതൊന്നും കാരണം ദുര്യോധനൻ തളർന്നു വീഴും എന്ന് ഒരുത്തനും കരുതേണ്ട ...നിങ്ങൾക്ക് എന്ത് വേണമെങ്കിലും തീരുമാനിക്കാം ..എന്തിനും ഞാൻ തയ്യാർ...

യുധിഷ്ടിരൻ : എന്റെ അഭിമന്യുവും മുറിവേറ്റിരുന്നു ...അവനും ഒറ്റയ്ക്കായിരുന്നു ...നിരായുധനായിരുന്നു .. ..പക്ഷെ ...നിങ്ങൾ എല്ലാവരും കൂടി അവനെ കൊന്നു കളഞ്ഞത് പോലെ ഞങ്ങൾ ചെയ്യില്ല ...നിനക്ക് ഒറ്റയ്ക്ക് ഞങ്ങളോട്  അഞ്ചു പേരോടും യുദ്ധം ചെയ്തു നില്ക്കാൻ കഴിയും എന്നും എനിക്കറിയാം ...പക്ഷെ ഞങ്ങൾ അത് ചെയ്യുന്നില്ല  ...നിനക്ക് തന്നെ ഞങ്ങളിൽ ഒരാളെ തിരഞ്ഞെടുക്കാം ...എന്ത് ആയുധം വെച്ച് യുദ്ധം ചെയ്യണം എന്നും നിനക്ക് തീരുമാനിക്കാം ..നീ ആ ഒരാളെ തോല്പിച്ചാൽ ഞാൻ പരാജയം സമ്മതിക്കാം ..എന്ന് ഞാൻ നിനക്ക് വാക്ക് തരുന്നു ....

യുധിഷ്ടിരന്റെ ഈ പ്രഗ്യാപനം കേട്ട് മറ്റു പാണ്ഡവർ അത്ഭുതപെട്ടു ...

ദുര്യോധനൻ : ജേഷ്ടാ..നിങ്ങൾ ഞാൻ വിചാരിച്ച അത്രയും ബുദ്ധിമാനല്ല എന്ന് എനിക്ക് ഇപ്പോൾ തോനുന്നു ....ഏതായാലും നിങ്ങൾ പറഞ്ഞത് ഞാൻ സമ്മതിക്കുന്നു ...ഞാൻ ഗദാ യുദ്ധം ചെയ്യും .....

യുധിഷ്ടിരൻ : ആർക്ക് എതിരെ ?

ദേഷ്യം അടക്കികൊണ്ട് ദുര്യോധനൻ  : എന്തായാലും നിങ്ങളെ അഞ്ചു പേരെയും  കൊല്ലണം എന്നാണു ഞാൻ ആഗ്രഹിക്കുനത് ..അത് കൊണ്ട് ആദ്യം ചാകണം എന്ന് ആഗ്രഹിക്കുന്നവന് മുമ്പോട്ടു വരാം .. ...

 ദുര്യോധനന്റെ തീരുമാനം കേട്ട ശ്രീ കൃഷ്ണൻ യുധിഷ്ടിരനോട് ദുര്യോധനൻ കേൾക്കാതെ പറഞ്ഞു ...ഇങ്ങനെയുള്ള വാക്ക് കൊടുക്കുന്നതിനു മുൻപ് ഒന്ന് ആലോചിക്കേണ്ടതായിരുന്നൂ ..നിങ്ങളിൽ ആർക്കും തന്നെ ദുര്യോധനനെ ഗദാ യുദ്ധത്തിൽ തോല്പിക്കാൻ ആവില്ല .. ഭീമന് പോലും ..കൈവെള്ളയിൽ എത്തിയ വിജയമാണ്  ജേഷ്ടാ..നിങ്ങൾ ദുര്യോധനന് കൊടുക്കാൻ പോകുന്നത് ..

യുധിഷ്ടിരൻ : പക്ഷെ ഇപ്പോൾ ഞാൻ വാക്ക് കൊടുത്തു പോയില്ലേ ...ഇനി ഇപ്പോൾ ??

പെട്ടെന്ന് അവരുടെ സംഭാഷണത്തെ തടഞ്ഞു കൊണ്ട് ഭീമൻ അവരോടു പതുക്കെ പറഞ്ഞു ...നിങ്ങൾ ഒന്നും ആലോചിച്ചു വിഷമിക്കേണ്ട ...ഞാൻ ഇവനെ നേരിടാം .... ...

കുറച്ചു നേരമായിട്ടും ആരും മുൻപോട്ടു വരാതിരുന്നത് കൊണ്ട് ..ദുര്യോധനൻ പറഞ്ഞു ..എന്താ ഒറ്റയ്ക്ക് യുദ്ധം ചെയ്യാൻ ഭയമാണെങ്കിൽ അഞ്ചു പേരും ഒരുമിച്ചു വന്നോളൂ ...വേണമെങ്കിൽ ഈ കൃഷ്ണനും വന്നോളൂ ....

ദുര്യോധനന്റെ സംസാരം കേട്ട് കലിപൂണ്ട അർജ്ജുനൻ മുഷ്ടി ചുരുട്ടികൊണ്ട് മുമ്പോട്ടു വന്നതും ഭീമൻ അർജ്ജുനനെ തടഞ്ഞിട്ട് ..ദുര്യോധനനോട് പറഞ്ഞു ..ഞാൻ വരാമെടാ ...നിന്നെ കാലപുരിക്ക് അയക്കാൻ ....

ദുര്യോധനൻ : നീ തന്നെ വാടാ ..ഭീമാ ...നിന്നെകൊണ്ടല്ലാതെ നിങ്ങളിൽ വേറെ ഒറ്റൊരുത്തനും എന്റെ മുന്നിൽ  ഗദാ യുദ്ധത്തിൽ ഒരു നിമിഷം പോലും പിടിച്ചു നില്ക്കാൻ ആവില്ല ...വാ ..

 ഭീമൻ തന്റെ ഗദ എടുത്തു ദുര്യോധനനെ അടിക്കാൻ ഒരുങ്ങിയതും ദുര്യോധനൻ ഭീമനെ തടഞ്ഞിട്ടു പറഞ്ഞു ....നിൽക്ക് .അവിടെ .... എന്നിട്ട് യുധിഷ്ടിരനോട് പറഞ്ഞു ....ജേഷ്ടാ ...ഇത് ഈ യുദ്ധത്തിന്റെ അവസാനഭാഗമാണ് ...ആരാണ് അപ്പോൾ വിധിപറയുന്നത് ...?

ഭീമൻ : ഇത് അതിനു ഒരു മത്സരമൊന്നും അല്ല ...വിധിപറയാൻ ... ഈ യുദ്ധത്തിൽ ഒന്നെങ്കിൽ നീ എന്നെ കൊല്ലും ...അല്ലെങ്കിൽ ഞാൻ നിന്നെ കൊല്ലും ...എനിക്ക് ..നീ ഞങ്ങളോട് ചെയ്ത എല്ലാ ദ്രോഹവും പടച്ചട്ടയായി ഉണ്ട് എന്ന് കൂടി ഓർത്തോ.....എനിക്ക് ഇപ്പോഴും എന്റെ കണ്മുന്നിൽ കാണാം ..അന്ന് ആ ചൂതിൽ ചതിച്ചു ജയിച്ച നീ നിന്റെ തൊടയിൽ അടിച്ചു ദ്രൗപതിയെ അവിടെയിരിക്കാൻ ക്ഷണിച്ചത് ...

ദുര്യോധനൻ : ഞാൻ ആഗ്രഹിച്ചത്‌ ഇത്രയേ ഉള്ളൂ ...ഗുരു ദ്രോണർ ജീവനോടെയുണ്ടായിരുന്നെങ്കിൽ  അദ്ദേഹത്തിനു കാണിച്ചു കൊടുക്കാമായിരുന്നു ...ഈ യുദ്ധം തോറ്റു  പോയെങ്കിലും ...അദ്ദേഹത്തിന്റെ ശിഷ്യൻ എത്രമാത്രം ശക്തനും ധീരനും ആണെന്ന് ...അല്ലെങ്കിൽ ബലരാമൻ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന് കാണിച്ചു കൊടുക്കാമായിരുന്നു ..അദ്ദേഹത്തിന്റെ ശിഷ്യന്മാരിൽ ഏറ്റവും ശ്രേഷ്ടൻ ഞാൻ തന്നെ ആണെന്ന് ... നീ അദ്ദേഹത്തിന്റെ അമ്മായിയുടെ മകനല്ലേ ...പക്ഷെ എന്നിട്ടും അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്

നിങ്ങൾ അഞ്ചു പേരും കൂടി ഒരുമിച്ചു ശ്രമിച്ചാലും ഗദാ യുദ്ധത്തിൽ എന്നെ തോല്പിക്കാൻ ആവില്ല എന്ന് ...ഇത്രയും പറഞ്ഞു ദുര്യോധനൻ മുഷ്ടികൾ ചുരുട്ടി യുദ്ധത്തിനു തയ്യാറായി നില്ക്കുന്നത് കണ്ടു ...യുധിഷ്ടിരൻ തടഞ്ഞു ....

യുധിഷ്ടിരൻ : നിൽക്ക് ..ദുര്യോധനാ ആദ്യം നീ പടച്ചട്ടയും ഗദയും എടുക്കു ...എന്നിട്ടാവാം യുദ്ധം ...

ദുര്യോധനൻ : ഭീമനോട് യുദ്ധം ചെയ്യാൻ എനിക്ക് ഒരു പടച്ചട്ടയുടെയും ആവിശ്യം ഇല്ല .. പക്ഷെ നിങ്ങളുടെ ആഗ്രഹം അതാണെങ്കിൽ ഞാൻ എന്റെ ശിബിരത്തിൽ ഇരിക്കുന്ന കവചവും ..ഗദയും എടുത്തു കൊണ്ട് വരാൻ ആളെ അയക്കാം ...

 യുധിഷ്ടിരൻ ദുര്യോധനന്റെ കവചവും ഗദയും എടുത്തു കൊണ്ട് വരാൻ സഹദേവനെയാണ് അയച്ചത് ...സഹദേവൻ കൗരവരുടെ ശിബിരത്തിൽ ചെന്ന് ആദ്യം ഗാന്ധാരിയുടെ അനുഗ്രഹം വാങ്ങിയ ശേഷം ദുര്യോധനന്റെ കവചവും ഗദയും എടുത്തുകൊണ്ട് വന്നു ..

ദുര്യോധനൻ തന്റെ കിരീടവും കവചവും ധരിച്ചു ഗദ എടുത്തു യുദ്ധത്തിനു തയ്യാറായി ...അപ്പോഴേയ്ക്കും ദുര്യോധനൻ ആഗ്രഹിച്ചത്‌ പോലെ ബലരാമൻ അവിടേയ്ക്കു എത്തിച്ചേർന്നു..

പ്രതീക്ഷിക്കാതെ ബലരാമൻ അവിടേയ്ക്കു വന്നത് എല്ലാവരെയും ആശ്ച്ചര്യപെടുത്തി ..ബലരാമനെ കണ്ടതോടെ ദുര്യോധനനും സന്തോഷമായി ..ശ്രീ കൃഷ്ണൻ ബലരാമന്റെ കാലിൽ  വീണു അനുഗ്രഹം വാങ്ങിയ ശേഷം ബലരാമനെ ആലിംഗനം   ചെയ്തു ..എന്നിട്ട് പറഞ്ഞു ...

അങ്ങ് കൃത്യ സമയത്താണ് എത്തിയിരിക്കുന്നത് ..അങ്ങയുടെ രണ്ടു ശിഷ്യന്മാരും തമ്മിലുള്ള ഗദാ യുദ്ധമാണ് ഇപ്പോൾ ഇവിടെ നടക്കാൻ പോകുന്നത് ...

ബലരാമൻ : അത് അറിഞ്ഞിട്ടാണ് ഞാൻ ഇങ്ങോട്ട് വന്നത് ...രണ്ടു പേരും മിടുക്കന്മാർ  തന്നെ..

ദുര്യോധനൻ : ധൃതരാഷ്ട്രരുടെ പുത്രനായത്  കൊണ്ട് ആദ്യം അങ്ങയുടെ കാലിൽ  വീണു അനുഗ്രഹം വാങ്ങാൻ ഉള്ള   അവകാശം എന്റെതാണ് ...

ഇതും പറഞ്ഞു ദുര്യോധനൻ ബലരാമന്റെ കാലിൽ  വീണു ..ബലരാമൻ ദുര്യോധനനെ തലയിൽ കൈ വെച്ച് അനുഗ്രഹിച്ചു ...എന്നിട്ട് പറഞ്ഞു ...നീ ഗദാ യുദ്ധത്തിൽ എത്ര മാത്രം മിടുക്കനാണ് എന്ന് എനിക്ക് നന്നായി അറിയാം  പക്ഷെ ദുര്യോധനാ ...നീ വിജയിക്കാൻ ആയി അനുഗ്രഹിക്കാൻ എനിക്കാവില്ല

ദുര്യോധനൻ : ഈ യുദ്ധം വിജയിക്കാനുള്ള അനുഗ്രഹം ഇല്ലാതെ ജയിക്കാനാണ്  ഞാനും ആഗ്രഹിക്കുന്നത് .....ജേഷ്ടൻ തീർച്ചയായും ഭീമനെ വിജയിക്കാനായി അനുഗ്രഹിക്കണം ..

ഭീമന് അത് ഇഷ്ടമായില്ല ...

ഭീമൻ : ഈ യുദ്ധം വിജയിക്കാനുള്ള അനുഗ്രഹം ഇല്ലാതെ ചെയ്യണം എന്നാണു ഞാനും ആഗ്രഹിക്കുന്നത് ...

 രണ്ടു പേരും ഗദ എടുത്തു യുദ്ധം ആരംഭിച്ചു ...വൈകാതെ ഭീമന് മനസ്സിലായി ...ദുര്യോധനൻ ഇത് വരെ പറഞ്ഞത് ഒന്നും വെറും പൊള്ള വാചകങ്ങൾ ആയിരുന്നില്ല എന്ന് ...ദുര്യോധനന്റെ പ്രഹരം ഏറ്റു പലതവണ ഭീമൻ താഴെ വീണു ...അപ്പോഴെല്ലാം യുദ്ധ നിയമങ്ങൾ അനുസരിച്ച് ഭീമൻ എഴുന്നേറ്റു വീണ്ടും തയ്യാറാകുന്നതിനു വേണ്ടി ദുര്യോധനൻ കാത്തു നിന്ന് ..ഒടുവിൽ  വളരെയധികം കഷ്ടപ്പെട്ട് ഭീമൻ ദുര്യോധനനെ രണ്ടു മൂന്നു തവണ പ്രഹരിച്ചു ...പക്ഷെ ...ദുര്യോധനൻ ഒന്നനങ്ങിയത് പോലും ഇല്ല ...യുദ്ധത്തിനു ഇടയിൽ ഭീമന് പ്രഹരിക്കാനായി ദുര്യോധനൻ നിന്ന് കൊടുത്തു ..ഭീമന്റെ പ്രഹരങ്ങൾ എല്ലാം ചിരിച്ചു കൊണ്ട് ഏറ്റു വാങ്ങി എന്നിട്ട് ഭീമനെ പരിഹസിച്ചു ചിരിക്കാനും കൂടി തുടങ്ങി .. ഭീമൻ സർവ്വ  ശക്തിയും എടുത്തു ദുര്യോധനന്റെ തലയിൽ ആഞ്ഞു അടിച്ചു ...ദുര്യോധനന്റെ കാലുകൾ മണ്ണിനടിയിലേയ്ക്ക് താണ് പോയെങ്കിലും..ചിരിച്ചു കൊണ്ട് ഒരു പോറൽ പോലും ഏല്ക്കാതെ ദുര്യോധനൻ തന്റെ കാലുകൾ മണ്ണിനടിയിൽ നിന്നും വലിച്ചെടുത്ത ശേഷം ഭീമനെ വെല്ലുവിളിച്ചു ...യുദ്ധം വളരെ നേരം നീണ്ടു നിന്നു..എന്നിട്ടും ദുര്യോധനന് യാതൊരു തളർച്ചയും ഉണ്ടായില്ല എന്ന്  മാത്രമല്ല ..ഭീമൻ തളർന്നു തുടങ്ങി ....ഈ യുദ്ധം കണ്ടു ബലരാമൻ സന്തോഷിച്ചു ...പക്ഷെ മറ്റു പാണ്ടവർക്ക് ആശങ്കയായി ..ഈ നിലയ്ക്ക് യുദ്ധം തുടർന്നാൽ ഭീമൻ പരാജയപെടും എന്ന് മനസ്സിലാക്കിയ അർജ്ജുനൻ തന്റെ ആശങ്ക ശ്രീ കൃഷ്ണനോട് പറഞ്ഞു ..

 അർജ്ജുനൻ: ശ്രീ കൃഷ്ണാ ..ദുര്യോധനൻ എന്ത് അനായാസമായി ആണ് ഭീമനെ നേരിടുന്നത് ...എനിക്ക് ഇത് കണ്ടിട്ട് ഭയം തോനുന്നു ..

ശ്രീ കൃഷ്ണൻ : നിന്റെ ഭയം വെറുതെയല്ല ..അർജ്ജുനാ ...യുദ്ധ നിയമങ്ങൾ അനുസരിച്ച് തന്നെയാണ് ഇനിയും ഈ യുദ്ധം മുൻപോട്ടു പോകുന്നതെങ്കിൽ ...ഈ യുദ്ധം ഇനിയും   വളരെ നേരം തുടരും ...ഒരു പക്ഷെ ഭീമൻ തോറ്റെന്നും വരും ...ഭീമൻ ശക്തനാണ് ...പക്ഷെ ദുര്യോധനൻ ശക്തനുമാണ് അവന്റെ അമ്മ ഗാന്ധാരിയുടെ ഒരു അനുഗ്രഹവും അവന് ഉണ്ട്

അർജ്ജുനൻ : പക്ഷെ .. ഇനി ഇപ്പോൾ   എന്ത് ചെയ്യാൻ കഴിയും ?

ശ്രീ കൃഷ്ണൻ : അർജ്ജുനാ .. നീ ജേഷ്ടനെ (ഭീമനെ) അദ്ദേഹത്തിന്റെ പ്രതിജ്ഞ ഓർമിപ്പിക്കു..അല്ലാതെ വേറെ വഴിയില്ല ...

അർജ്ജുനൻ : പക്ഷെ കൃഷ്ണാ ...ഗദാ യുദ്ധത്തിൽ അരയ്ക്കു താഴെ പ്രഹരിക്കരുത് എന്നല്ലേ യുദ്ധനിയമം ...

ശ്രീ കൃഷ്ണൻ : പിന്നെ ,..അപ്പോൾ ജേഷ്ടൻ ദുര്യോധനന്റെ ശവത്തിന്റെ തൊടയാണോ അടിച്ചു തകർക്കേണ്ടത് ..നീ ഭീമനെ പ്രതിജ്ഞ ഓർമിപ്പിക്കൂ ...എല്ലാം ശെരിയാകും ..

അർജ്ജുനൻ : ഇല്ല കൃഷ്ണാ ..എനിക്ക് അതിനാവില്ല ..

ശ്രീ കൃഷ്ണൻ : അപ്പോൾ ശെരി നീ ഈ യുദ്ധം കണ്ടു കൊണ്ട് നിന്നോ ...

പിന്നെയും വളരെ നേരം യുദ്ധം തുടർന്ന് ...ഒടുവിൽ ശ്രീകൃഷ്ണൻ ഒരു തന്ത്രം പ്രയോഗിച്ചു ...

ഭീമനെ പ്രോത്സാഹിപ്പിക്കുന്നത് പോലെ അഭിനയിച്ചു ...കൊണ്ട് പല തവണ തന്റെ തൊടയിൽ അടിച്ചു ഭീമനെ വിളിച്ചു ...എന്താണ് താൻ ഉദ്ദേശിക്കുന്നത് എന്ന് ഭീമന് സൂചന നല്കി ...പക്ഷെ ഇതൊന്നും യുദ്ധം ആസ്വദിച്ചു കൊണ്ടിരുന്ന ബലരാമന് മനസ്സിലായതും ഇല്ല ...ശ്രീ കൃഷ്ണന്റെ സൂചന മനസ്സിലാക്കിയ ഭീമൻ ദുര്യോധനന്റെ തൊടയിൽ ആഞ്ഞു ആഞ്ഞു   പ്രഹരിച്ചു..അതോടെ ദുര്യോധനൻ  നിലത്തു വീണു പക്ഷെ..പരാജയം സമ്മതിക്കാൻ ഒരുക്കമായിരുന്നില്ല ..ദുര്യോധനൻ

 ഭീമൻ ചതിയാണ് കാണിച്ചത് എന്ന് അലറികൊണ്ട് ദുര്യോധനൻ വീണയിടത്ത് നിന്നും എഴുനേൽക്കാൻ ശ്രമിച്ചു ...പക്ഷെ ഭീമൻ വീണ്ടും വീണ്ടും ദുര്യോധനന്റെ രണ്ടു തുടയിലും സർവ്വ ശക്തിയും എടുത്തു ആഞ്ഞു പ്രഹരിച്ചു കൊണ്ടിരുന്നു ...ഒടുവിൽ രണ്ടു തുടയും ചതഞ്ഞ ദുര്യോധനൻ എഴുന്നേല്ക്കാൻ പോലും ആകാതെ രക്തം വാർന്നു തളർന്നു അവിടെ കിടന്നു ...എന്നിട്ടും കലി തീരാതെ ഭീമൻ ദുര്യോധനന്റെ തലയിൽ ചവിട്ടി ...ഇത് കണ്ടു യുധിഷ്ടിരൻ ഓടി വന്നു ഭീമനെ പിടിച്ചു മാറ്റിയിട്ട് പറഞ്ഞു ...ദുര്യോധനൻ നമ്മുടെ സഹോദരൻ  മാത്രമല്ല ..ഒരു രാജാവ് കൂടിയാണ് അത് കൊണ്ട് ദുര്യോധന്റെ മരണത്തെ ഇങ്ങനെ അപമാനിക്കരുത് ...അവനെ സമാധാനമായി മരിക്കാൻ  ..അനുവദിക്കണം ...

ഇതെല്ലാം കണ്ടു നിന്ന ബലരാമന് ഭീമനോട് ഭയങ്കര ദേഷ്യം തോന്നി ....

ബലരാമൻ : ഇനി മറ്റാരെയും അപമാനിക്കാൻ ഇവൻ ജീവനോടെ ഉണ്ടാകില്ല ...ഇവൻ ..ഈ ഭീമൻ എന്റെ ശിഷ്യനാണ് എന്ന് ഓർക്കുമ്പോൾ എനിക്ക് ലജ്ജ തോനുന്നു ...നിന്നെ ഇതാണോ ഞാനും ദ്രോണരും പഠിപ്പിച്ചത് ....ഇവൻ ചെയ്ത ഈ ചതിക്ക് ഇവന് ഞാൻ വിധിക്കുന്ന ശ്ക്ഷ മരണമാണ് ....

 ബലരാമൻ തന്റെ ഗദയുമായി ഭീമനെ കൊല്ലാനായി പാഞ്ഞു വന്നു ഉടനെ ശ്രീ കൃഷ്ണൻ ബലരാമനെ തടഞ്ഞു ...ബലരാമൻ പറഞ്ഞു ...നീ പലപ്പോഴും എന്നെ പലതും പറഞ്ഞു മനസ്സ് മാറ്റിയിട്ടുണ്ട് ...പക്ഷെ ..ഈ തവണ നീ എന്ത് പറഞ്ഞാലും ഞാൻ സമ്മതിക്കില്ല ...ഇവൻ മരിക്കണം ...

ശ്രീ കൃഷ്ണൻ :   അങ്ങ് പറയുന്നത് ശെരിയാണ് ഭീമൻ ചെയ്തത് ചതി തന്നെയാണ് ...പക്ഷെ ...നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കൂ ...ഈ കിടക്കുന്ന ദുര്യോധനൻ എന്തെല്ലാം ദ്രോഹങ്ങളും ചതികളും ആണ് ഇവരോട് ചെയ്ത്ട്ടുള്ളത് എന്ന് ...വാരണാവട്ടിൽ വെച്ച് ചുട്ടുകൊല്ലാൻ നോക്കിയത് ,ചൂത് കളിയിലെ ചതി ...കൗരവ സഭയിൽ വെച്ച് ദ്രൗപതിയെ അപമാനിച്ചത് ..അങ്ങനെ എന്തെല്ലാം ...അന്ന് ഒന്നും നിങ്ങൾ എന്ത് കൊണ്ട് ദുര്യോധനനോട് പറഞ്ഞില്ല ..ഇതെല്ലാം ചതിയാണ് എന്ന് ..എന്താ ദുര്യോധനൻ എന്ത് ചതി ചെയ്താലും എല്ലാം ശെരി ...എന്നിട്ട് ഇപ്പോൾ ഭീമൻ ചതി ചെയ്തപ്പോൾ മാത്രം അദ്ദേഹത്തിനു ശിക്ഷ  മരണവും ..ഇതൊന്നും ശെരിയല്ല ജേഷ്ടാ..  എന്തിനാണ് ഇത്രയും കോപിക്കുന്നത്‌ ...ഭീമൻ തന്റെ പ്രതിജ്ഞയാണ് നിറവേറ്റിയത് ...നിങ്ങൾ ആയിരുന്നു ഭീമന്റെ സ്ഥാനത്ത് എങ്കിൽ എന്ത് ചെയ്യുമായിരുന്നൂ ...മാത്രമല്ല ..ഈ യുദ്ധത്തിൽ പങ്കെടുക്കുനില്ലാ എന്ന് പറഞ്ഞു ..നിഷ്പക്ഷനായി ..   തീർതയാത്രയ്ക്കു പോയി ...എന്നിട്ട് ഇപ്പോൾ ഈ അവസാന സമയത്ത് വന്നിട്ട്  ശെരിയും തെറ്റും പറയുന്നു ...ധർമ്മത്തിനും അധർമ്മത്തിനും ഇടയിൽ യുദ്ധം ഉണ്ടാകുമ്പോൾ ആർക്കും നിഷ്പക്ഷനാകാൻ ആവില്ല ...അവിടെ മൗനമായി നില്ക്കുന്നത് പോലും അധർമ്മത്തിന്റെ പക്ഷം ചേരുന്നതിനോട് തുല്യമാണ് ..എന്തൊക്കെ പറഞ്ഞാലും അങ്ങ് എന്റെ ജേഷ്ടൻ തന്നെയാണ് ഇനിയും അങ്ങേയ്ക്ക് ഭീമനെ കൊല്ലണം എന്ന് തന്നെയാണെങ്കിൽ ..ഞാൻ അങ്ങയെ തടയുന്നില്ല ...

 ശ്രീ കൃഷ്ണന്റെ കുറിക്കു കൊള്ളുന്ന വാക്കുകൾ ബലരാമന്റെ മനസ്സ് മാറ്റി ...പക്ഷെ അത് സമ്മതിച്ചു കൊടുക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല ....

 ബലരാമൻ : . നീ പറഞ്ഞതൊന്നും ഞാൻ അംഗീകരിക്കുന്നില്ല ...ഭീമൻ എന്റെ ശിഷ്യനാണ് എന്ന് ഓർത്തു ഞാൻ ഈ ജീവിതകാലം മുഴുവൻ ലജ്ജിക്കും ..പക്ഷെ ദുര്യോധനനെ ഓർത്തു അവന്റെ ധീരതയോർത്ത് ഞാൻ എന്നും അഭിമാനിക്കുകയും ചെയ്യും ...

 ഇത്രയും പറഞ്ഞു ബലരാമൻ അവിടെ നിന്നും പോയി ...ദുര്യോധനനെ അവിടെ തനിച്ചാക്കി പാണ്ടവരും ശ്രീ കൃഷ്ണനും ശിബിരത്തിലേയ്ക്ക് മടങ്ങി ....അങ്ങനെ പതിനെട്ടു ദിവസം നീണ്ടു നിന്ന മഹാഭാരത യുദ്ധം ദുര്യോധനന്റെ പതനത്തോടെ അവസാനിക്കുകയും ഒടുവിൽ അധർമ്മം തോല്ക്കുകയും ധർമ്മം ജയിക്കുകയും ചെയ്തു ...

Flag Counter

മഹാഭാരതം -55 (അവകാശികൾ )

 അന്ന് രാത്രി ദുര്യോധനൻ ഭീഷ്മരുടെ കാൽക്കൽ വീണു കരഞ്ഞു ...പറഞ്ഞു ...പിതാമഹാ ...ഞാൻ ഈ ലോകത്തിൽ തികച്ചും തനിച്ചായി പോയി ...എന്റെ പ്രിയസുഹൃത്ത്‌ കർണ്ണനും ഒടുവിൽ എന്നെ തനിച്ചാക്കി പോയി ....പിതാമഹാ ...ഞാൻ ദുശ്ശാസനൻ മരിച്ചപ്പോൾ പോലും ഇത്രയും കരഞ്ഞിട്ടില്ല ...പക്ഷെ ...ഇത് എനിക്ക് താങ്ങാൻ ആവുന്നില്ല ...

 ഭീഷ്മർ ദുര്യോധനനെ സമാധാനിപ്പിച്ച ശേഷം ..പറഞ്ഞു ...അവന്റെ ഈ വീരചരമം ആണ് അവൻ നിനക്ക് നല്കുന്ന സമ്മാനം ..അവൻ ഒരു സൂതപുത്രനല്ല ...അവൻ കുന്തിയുടെ ഏറ്റവും മൂത്തപുത്രൻ ആണ് ....അവൻ അത് അറിയാമായിരുന്നു ...എന്നിട്ടും അവൻ നിനക്ക് വേണ്ടി യുദ്ധം ചെയ്തു ...ഒടുവിൽ വീരചരമം അടഞ്ഞു ...

 ഇത് കൂടി കേട്ടപ്പോൾ ദുര്യോധനൻ ആകെ തകർന്നുപോയി ....താൻ ജന്മ ശത്രുക്കളായി കരുതുന്ന പാണ്ഡവരുടെ ഏറ്റവും മൂത്ത ജേഷ്ടൻ ...അതായത് ..ധൃതരാഷ്ട്രരുടെ കാലം  കഴിഞ്ഞു രാജാവാകാൻ ഏറ്റവും അധികാരമുള്ള ...കുരു വംശത്തിലെ ...ഏറ്റവും മൂത്ത പുത്രൻ ആണ് എല്ലാം അറിഞ്ഞിട്ടും എല്ലാ സൗഭാഗ്യങ്ങളും വേണ്ടെന്നു വെച്ചു ...തന്നോടുള്ള കടപ്പാടിന്റെ പേരിൽ...തനിക്കു വേണ്ടി സ്വന്തം സഹോദരങ്ങൾക്ക് എതിരെ യുദ്ധം ചെയ്തു വീരചരമം അടഞ്ഞത് എന്ന് ദുര്യോധനന്   വിശ്വസിക്കാൻ ആയില്ല ....

 ഭീഷ്മർ ദുര്യോധനനെ ആശ്വാസിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു ....

 കുരുക്ഷേത്രത്തിൽ രണ്ടു സേനയും അന്ന് മരിച്ച അവരവരുടെ യോദ്ധാക്കളുടെ   ശവങ്ങൾ എടുത്തു മറവു ചെയ്യുന്ന തിരക്കിലായിരുന്നു ....അർജ്ജുനനും.യുധിഷ്ടിരനും ശ്രീ കൃഷ്ണനും യുദ്ധ ഭൂമിയിൽ വീണു കിടക്കുന്ന യോദ്ധാക്കളിൽ ആർക്കെങ്കിലും ജീവനുണ്ടോ എന്ന് നോക്കുകയായിരുന്നു ...അപ്പോഴാണ്‌ അവർ ആ കാഴ്ച കണ്ടത്

 കുന്തി കർണ്ണന്റെ മൃതശരീരം കെട്ടിപിടിച്ചു കരയുന്ന ആ കാഴ്ച  കണ്ടു യുധിഷ്ടിരനും ..അർജ്ജുനനും അത്ഭുതപെട്ടു...അവർ കുന്തിയുടെ അടുത്ത് എത്തി

യുധിഷ്ടിരൻ : അമ്മ ...എന്തിനാണ് ..നമ്മളുടെ ഏറ്റവും വലിയ ശത്രുവായിരുന്ന കർണ്ണന്  വേണ്ടി കരയുന്നത് ...ശത്രുക്കൾക്ക് വേണ്ടി കരഞ്ഞു അമ്മയുടെ കണ്ണീരിനെ അപമാനിക്കരുതേ ...

കുന്തി ദേഷ്യത്തോടെ ...നിർത്തി ....ഞാൻ എന്റെ കണ്ണ് നീര് തുടച്ചു ....മതിയോ ....ചെല്ല് ..നിങ്ങൾ നിങ്ങളുടെ യോദ്ധാക്കളുടെ ശവങ്ങൾ സംസ്കരിക്കു ...

അർജ്ജുനൻ : ഇല്ല ....അമ്മ എന്തിനാണ് ഈ സൂതപുത്രൻ  കർണ്ണന് വേണ്ടി കരയുന്നത് ...ഇത് കണ്ടിട്ട് എനിക്ക് സഹിക്കുനില്ല ....

കുന്തി പലതവണ ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും ...അർജ്ജുനൻ സത്യം പറയാൻ കുന്തിയെ നിർബന്ധിച്ചു ...ഒടുവിൽ ..

കുന്തി : ഇവൻ സൂതപുത്രൻ അല്ല ...ഇവൻ എന്റെ ഏറ്റവും മൂത്ത പുത്രൻ  നിങ്ങളുടെ ജേഷ്ടനാണ്  ...

അർജ്ജുനനും ..യുധിഷ്ടിരനും അവർ ചെയ്ത മഹാ പാപം ഓർത്തു വിലപിച്ചു ...സ്വന്തം ജേഷ്ടനെയാണെല്ലോ .. ഈ കാലമത്രയും ശത്രുവായി കണ്ടു...ഒടുവിൽ ചതിച്ചു കൊന്നത് ..എന്ന ചിന്ത വല്ലാതെ ഉലച്ചു ..ഇതിനെല്ലാം ഉത്തരവാദിയായ സ്വന്തം അമ്മയോട് ക്ഷമിക്കാൻ യുധിഷ്ടിരനു ആയില്ല ...

 യുധിഷ്ടിരൻ : നിങ്ങൾ ഇത്രയും വലിയ ഒരു സത്യം ഞങ്ങളിൽ നിന്നും മറച്ചു വെച്ചത് കൊണ്ടാണ് ഈ യുദ്ധം ഉണ്ടായത് ..നിങ്ങളുടെ മൗനത്തിന്റെ ഫലമാണ് ഈ യുദ്ധം ..ഇവിടെ മരിച്ചു വീണ ലക്ഷകണക്കിന് യോദ്ധാക്കളുടെ മരണത്തിനു ഉത്തരവാദി നിങ്ങൾ മാത്രമാണ് ..കണ്ടില്ലേ ...നിങ്ങളുടെ ഈ രഹസ്യത്തിന്റെ വില ... ...സ്വന്തം ജേഷ്ടനെ വരെ ഞങ്ങൾക്ക് വധിക്കേണ്ടി ...വന്നു ... ജീവനറ്റു കിടക്കുന്ന എന്റെ ജേഷ്ടന്റെ ഈ മൃത ശരീരത്തിനു മുന്നിൽ വെച്ചു ഞാൻ സർവ്വ സ്ത്രീകളെയും ശപിക്കുന്നു ...ഇനി സ്ത്രീകൾക്ക് ഒരിക്കലും ഒരു രഹസ്യവും സൂക്ഷിക്കാൻ ആവില്ല ...

 ഭീഷ്മരുടെ അടുത്ത് നിന്നും ദുര്യോധനൻ ഗാന്ധാരിയുടെ അടുത്തെത്തി ...ഗാന്ധാരി വീണ്ടും പാണ്ടാവരോട് സന്ധിയിൽ ഏർപെടാൻ ദുര്യോധനനോട് അപേക്ഷിച്ചു  ...

കണ്ണീരോടെ ദുര്യോധനൻ : മരിച്ചു പോയ എന്റെ പ്രിയപ്പെട്ട കർണ്ണന്റെയും ,ദുശ്ശാസനന്റെയും ,മറ്റു മഹാരഥന്മാരുടെയും ജീവൻ  തിരുച്ചു തരാൻ അവർക്ക് ആകുമായിരുന്നെങ്കിൽ ഞാൻ സന്ധി ചെയ്യുമായിരുന്നു ...പക്ഷെ ....അതിനു അവർക്ക് കഴിയാത്തത് കൊണ്ട് ഈ യുദ്ധം തുടരുകയല്ലാതെ എനിക്ക് വേറെ യാതൊരു മാർഗ്ഗവും ഇല്ല ..അമ്മേ ....ഇനിയെങ്കിലും അമ്മ എന്നെ  വിജയിക്കാൻ അനുഗ്രഹിക്കുകയില്ലേ ?

ദു:ഖത്തോടെ ഗാന്ധാരി  : ഇല്ല മോനേ ..ഇല്ല ...നിനക്ക് തരാൻ ആ അനുഗ്രഹം മാത്രം എന്റെ കയ്യിൽ ഇല്ല ....പക്ഷെ ശിവന്റെ ഭക്തയായ എനിക്ക് നിന്നെ സംരക്ഷിക്കാൻ ആകും ...അതിനു നീ ആദ്യം ഗംഗാ നദിയിൽ  പോയി കുളിച്ചു എന്റെ മുന്നിൽ വരണം ....പക്ഷെ ..ഒരു കാര്യം ..നീ ജനിച്ച ആ രാത്രിയിൽ  എങ്ങനെ ആയിരുന്നോ അത് പോലെ ...

ദുര്യോധനൻ : നഗ്നനായോ ?

ഗാന്ധാരി : സ്വന്തം അമ്മയുടെ മുന്നിൽ നീ  എന്തിനാണ് നാണിക്കുന്നത്‌  .വേഗം പോയി വരൂ ....

ദുര്യോധനൻ ..ഗംഗാ നദിയിൽ കുളിക്കാൻ പോയി ....

ആ സമയം അവിടെ ശ്രീ കൃഷ്ണൻ എത്തി ....ശ്രീ കൃഷ്ണൻ ആണ് വന്നത് എന്ന് തിരിച്ചറിഞ്ഞ ഗാന്ധാരി ..കോപം കൊണ്ട് വിറച്ചു ....തന്റെ മരിച്ചു പോയ മക്കളെ ചൊല്ലി വിലപിച്ച ഗാന്ധാരിയോടു ..കർണ്ണൻ കുന്തിയുടെ പുത്രൻ ആണെന്നും ....എല്ലാം അറിഞ്ഞു കൊണ്ട് തന്നെയാണ് കർണ്ണൻ ദുര്യോധനന്   വേണ്ടി യുദ്ധം ചെയ്തു മരിച്ചത് എന്നും പറഞ്ഞു ....ഇത് കൂടി കേട്ടതോടെ ഗാന്ധാരിക്ക് ശ്രീ കൃഷ്ണനോടുള്ള ദേഷ്യം ഇരട്ടിച്ചു ...

ഗാന്ധാരി : നീ വിചാരിച്ചിരുന്നെങ്കിൽ ഈ യുദ്ധം ഒഴിവാക്കാമായിരുന്നൂ ....പക്ഷെ നീ അതിനു ശ്രമിച്ചില്ല ...

ശ്രീകൃഷ്ണൻ തൊഴുകയ്യോടെ നിന്നുകൊണ്ട് വളരെ ദു:ഖത്തോടെ പറഞ്ഞു ...അതെ ..ഞാൻ വിചാരിച്ചിരുന്നെങ്കിൽ ഈ യുദ്ധം ഒഴിവാക്കാമായിരുന്നു ...പക്ഷെ .. ..ഈ യുദ്ധം  ഒരു ആവിശ്യമായിരുന്നൂ ....

ഗാന്ധാരി : നിനക്ക് അത് പറയാം കാരണം നീ ഒരു അമ്മയല്ല ...സ്വന്തം മക്കൾ മരിക്കുമ്പോൾ ഒരമ്മയ്ക്കുണ്ടാകുന്ന ദു:ഖം നിനക്ക് മനസ്സിലാവില്ല ...യുദ്ധം ജയിച്ചു നീ ദ്വാരകയിൽ പോകുമ്പോൾ ...നിന്റെ അമ്മ ദേവകിയോടു ചോദിക്കണം അവൾക്കു മനസ്സിലാകും എന്റെ ദു:ഖം ...അവൾക്കു മനസ്സിലാകും ഞാൻ നിന്നെ എന്തിനാണ് ഇങ്ങനെ ശപിച്ചത്‌ എന്ന് ...ശ്രീ കൃഷ്ണാ ..നീ കാരണം എന്റെ കുലം മുഴുവൻ നശിച്ചു നാമാവശേഷമായതു പോലെ ...നിന്റെ കുലവും അതേ പോലെ തന്നെ നശിച്ചു ...പോകും .....

ഗാന്ധാരിയുടെ ശാപം ശ്രീ കൃഷ്ണൻ ഒരു ഞെട്ടലോടെയാണ് കേട്ട് നിന്നത് ...അതിനു ശേഷം ..ഗാന്ധാരിയുടെ അനുമതിയോടെ അവിടെ നിന്നും തന്റെ ശിബിരത്തിലേയ്ക്ക് പോയി

മടങ്ങുന്ന വഴി പൂർണ്ണ നഗ്നനായി വരുന്ന ദുര്യോധനനെ കണ്ട് ശ്രീ കൃഷ്ണൻ ആദ്യം ഒന്ന് നടുങ്ങി ..അതിനു ശേഷം ദുര്യോധനനെ പരിഹസിച്ചു ....

ശ്രീ കൃഷ്ണൻ : അയ്യേ ..ദുര്യോധനാ ..നിന്റെ വസ്ത്രം എല്ലാം എവിടെ ? നീ ഇത് എങ്ങോട്ടാണ് ഈ കോലത്തിൽ ...നിന്റെ അമ്മയുടെ അടുത്തേക്കോ ....കാര്യമൊക്കെ ശെരി അത് നിന്റെ അമ്മയാണ് ...അവർ നിന്നെ ഈ മടിയിൽ വെച്ചു ...ലാളിച്ചിട്ടും ഉണ്ട് ...പക്ഷെ അന്ന് നീ ഒരു കുഞ്ഞായിരുന്നു ...

ദുര്യോധനൻ : എന്റെ അമ്മ പറഞ്ഞിട്ടാണ് ഞാൻ ..

ശ്രീ കൃഷ്ണൻ : എന്നാലും ....ഇത്രയും വലിയ യുവാവായ നീ എങ്ങനെ പൂർണ്ണ  നഗ്നനായി സ്വന്തം അമ്മയുടെ മുന്നിൽ ....ഇതാണോ ....ഭരത വംശത്തിന്റെ സംസ്കാരം ....ഛെ.. ഛെ..,,,ആ ..പിന്നെ നീ  സംസ്കാരം എല്ലാം എന്നേ മറന്നതാണ്  അല്ലെ അത് ഞാൻ മറന്നു പോയി ...ആ ഞാൻ പറയാൻ ഉള്ളത് പറഞ്ഞു ഇനി എല്ലാം നിന്റെ ഇഷ്ടം പോലെ ചെയ്യുക ...

ഇത്രയും പറഞ്ഞു ശ്രീ കൃഷ്ണൻ അവിടെ നിന്നും നടന്നകന്നു ...

ശ്രീ കൃഷ്ണന്റെ പരിഹാസം കേട്ടപ്പോൾ ദുര്യോധനനും തോന്നി ...സ്വന്തം അമ്മയുടെ മുന്നിൽ പൂർണ്ണ നഗ്നനായി പോകുന്നത് ശെരിയല്ല എന്ന് ..അത് കൊണ്ട് ഇല കൊണ്ട് അവൻ അര മുതൽ മുട്ട് വരെയുള്ള ഭാഗം മറച്ച ശേഷം ..ഗാന്ധാരിയുടെ അടുത്തെത്തി ...

ദുര്യോധനൻ : അമ്മേ ഞാൻ ഗംഗയിൽ മുങ്ങി ..വന്നു ...

 ഗാന്ധാരി : മോനേ ..ഞാൻ ഇത് വരെ നിന്റെ അനുജന്മാരെ ആരെയും കണ്ടിട്ടില്ല ...പക്ഷെ ഇന്ന് ഞാൻ നിന്നെ കാണാൻ പോകുകയാണ് ...എന്ന് പറഞ്ഞു ധ്യാനിച്ചു ...തന്റെ പരിശുദ്ധിയും ..ശിവഭക്തിയും ..തന്റെ മമതയും ..എല്ലാം തന്റെ കണ്ണുകളിലേയ്ക്ക് കേന്ദ്രീകരിച്ച ശേഷം ...തന്റെ കണ്ണിന്റെ കെട്ട് അഴിച്ചു നേരെ മുന്നിൽ നില്ക്കുന്ന ദുര്യോധനനെ നോക്കി ....

 ദുര്യോധനൻ ഇലകൾ  കൊണ്ട് അര മുതൽ മൂട്ടു വരെയുള്ള ഭാഗം മറച്ചിരിക്കുന്നത് കണ്ട് ഗാന്ധാരി നടുങ്ങി ....തന്റെ കണ്ണുകൾ വീണ്ടും മൂടികെട്ടിയ ശേഷം ..

ഗാന്ധാരി : മോനേ ...നീ എന്താണ് ഈ ചെയ്തത് ....

ദുര്യോധനൻ : അമ്മേ ഇത്രയും വലിയ യുവാവായ ഞാൻ എങ്ങനെയാണ് അമ്മയുടെ മുന്നിൽ പൂർണ്ണ  നഗ്നനായി വരുക ..അത് കൊണ്ടാണ് ...ഞാൻ ...

ഗാന്ധാരി : എന്റെ പൊന്നു  മോനേ ..ഞാൻ നിന്നോട് പ്രതേകം പറഞ്ഞതല്ലേ ....എന്റെ ദ്രിഷ്ടിപെടാതിരുന്ന നിന്റെ ആ ശരീരഭാഗം ദുർബലമായി തന്നെ തുടരും ...നിന്റെ ബാക്കി ശരീരം മുഴുവൻ ഇപ്പോൾ ഇരുമ്പ് പോലെ കരുത്തുള്ളതായി കഴിഞ്ഞു ...

ദുര്യോധനൻ : അമ്മേ ...ഞാൻ ..ഈ ഇലകൾ മാറ്റാം അമ്മ ഒന്ന് കൂടി ...

ഗാന്ധാരി ..ദു:ഖവും  ദേഷ്യവും അടക്കികൊണ്ട് പറഞ്ഞു ....ഞാൻ മന്ത്രവാദിയൊന്നും അല്ല ..ഇനിയും അത് ആവർത്തിക്കാൻ എന്റെ ഈ ജന്മത്തിലെ ...എല്ലാ  പരിശുദ്ധിയും ..ശിവഭക്തിയും .. മമതയും ..എല്ലാം എന്റെ കണ്ണുകളിലേയ്ക്ക് കേന്ദ്രീകരിച്ച ശേഷം ആയിരുന്നു ഞാൻ നിനക്ക് ആ കവചം നല്കിയത് ..ഇനി അത് സാദ്യമല്ല ...

ദുര്യോധനൻ : സാരമില്ല അമ്മേ ...നാളെ ഞാൻ ഭീമനുമായി ഗദാ യുദ്ധം നടത്താം ..യുദ്ധത്തിന്റെ നിയമം അനുസരിച്ച് ..ഗദാ യുദ്ധത്തിൽ അരയ്ക്കു താഴെ പ്രഹരിക്കാൻ പാടില്ല ..നാളെ ഞാൻ ആ ഭീമനെ എന്റെ ഈ ഉരുക്ക് കൈകൾ  കൊണ്ട് തകർത്തു തരിപ്പണം ആക്കും അമ്മ കണ്ടോ ...

           ഗാന്ധാരിയുടെ അനുമതിയോടെ ദുര്യോധനൻ അവിടെ നിന്നും തന്റെ ശിബിരത്തിൽ എത്തി വസ്ത്രം ധരിച്ചു ..കർണ്ണന്റെ ശരീരം സംസ്കരിക്കാനായി കുരുക്ഷേത്രത്തിൽ എത്തിയപ്പോൾ ...ദുര്യോധനൻ കണ്ടത് കർണന്റെ ശരീരം ചിതയിൽ വെച്ചു  വെള്ള വസ്ത്രം ധരിച്ചു നില്ക്കുന്ന പാണ്ടവരെയും ശ്രീ കൃഷ്ണനെയും ആണ് യുധിഷ്ടിരൻ ചിതയ്ക്ക് തീ വെക്കാനായി കയ്യിൽ പന്തവും പിടിച്ചിരുന്നു  ...ദുര്യോധനൻ അവരെ തടഞ്ഞു ...

 ദുര്യോധനൻ : എനിക്കറിയാം ഈ കിടക്കുന്നത് നിങ്ങളുടെയെല്ലാം ഏറ്റവും മൂത്ത ജേഷ്ടനാണ് എന്ന് ..പക്ഷെ ...ഈ കിടക്കുന്ന ശവ ശരീരം  എന്റെ പ്രിയ സുഹൃത്ത് രാധേയന്റെതാണ്  ...നിങ്ങളുടെ സഹോദരന്റെതല്ല ...എന്റെ രാധേയന്റെ മേൽ  നിങ്ങൾക്ക് ആർക്കും ഒരു അവകാശവും ഇല്ല ...അവനെ സംസ്കരിക്കാനുള്ള അവകാശം എന്റേത് മാത്രമാണ് ...

ഭീമൻ : നീ ഇത് പറഞ്ഞത് സൂര്യോദയത്തിനു ശേഷം ആയിരുന്നെങ്കിൽ നിന്നെ ഞാൻ ഇപ്പോൾ തന്നെ കൊന്നേനെ ...

ദുര്യോധനൻ അടക്കാനാകാത്ത ദേഷ്യത്തോടെ  : എന്നാൽ നീ പോയി സൂര്യോദയം ആകുന്നതു വരെ കാത്തിരിക്കെടാ ...

എനിട്ട്‌ ദുര്യോധനൻ അർജ്ജുനന്റെ അടുത്ത് എത്തിയിട്ട് ചോദിച്ചു ...അർജ്ജുനാ ..നീ അമ്പു എയ്തത് നിന്റെ ഏറ്റവും മൂത്ത ജേഷ്ടന് നേരേയാണോ ...അതോ എന്റെ പ്രിയപ്പെട്ട സുഹൃത്ത് രാധേയന് നേരേയാണോ ...

 അർജ്ജുനൻ ഒന്നും പറയാൻ ആവാതെ താൻ ചെയ്ത മഹാപാപം ഓർത്തു തലകുനിച്ചു മിണ്ടാതെ നിന്നു...ഇത് കണ്ട് ശ്രീകൃഷ്ണൻ പാണ്ടവരോട് പറഞ്ഞു ....ദുര്യോധനൻ പറയുന്നത്  ശെരിയാണ് കർണ്ണനെ സംസ്കരിക്കാനുള്ള അവകാശം നമ്മളെക്കാൾ കൂടുതലുള്ളത് ദുര്യോധനന് തന്നെയാണ് ...

 ശ്രീകൃഷ്ണൻ പറഞ്ഞതാണ് ശെരി എന്ന് മനസ്സിലാക്കി യുധിഷ്ടിരൻ പന്തം ദുര്യോധനന് കൈമാറി ...ദുര്യോധനൻ കർണ്ണന്റെ മൃതശരീരം നോക്കി പറഞ്ഞു ...എന്റെ പ്രിയപ്പെട്ട കർണ്ണാ ...നിന്റെ മൃത ശരീരം കാണണം എന്ന് ഞാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലാ. ...കണ്ടില്ലേ ...നീ കൂടി പോയതോടെ ഞാൻ തീർത്തും ഏകനായി ...പക്ഷെ ഇനി മരണം എന്റെ കണ്മുന്നിൽ കാണുമ്പോൾ എനിക്ക് നിന്നെ ഓർമ്മ വരും .. എന്റെ ഹൃദയത്തിൽ നിന്നും മരണഭയം മാഞ്ഞു പോകും ...

 ദുര്യോധനൻ കർണ്ണന്റെ മൂർധാവിൽ തടവികൊണ്ട്‌ ദു:ഖത്തോടെ പറഞ്ഞു ...എന്റെ കർണ്ണാ ...ഈ ലോകം ഉള്ളിടത്തോളം കാലം ..സുഹൃത്ത് ബന്ധത്തിന്റെ പ്രതീകമായി നീ എന്നും ജീവിക്കും ...കർണ്ണാ ...നിനക്ക് എന്റെ പ്രണാമം ....


Flag Counter

മഹാഭാരതം - 54 (മഹായുദ്ധം )

                     പാണ്ഡവരുടെ ശിബിരത്തിൽ  അർജ്ജുനൻ അർദ്ധ രാത്രിയായിട്ടും  ഉറങ്ങാതിരുന്നു വീണ്ടും വീണ്ടും തന്റെ ശരങ്ങളുടെ മൂർച്ച കൂട്ടുന്നത്‌  കണ്ടു സഹദേവൻ വന്നു ചോദിച്ചു ...ജേഷ്ടൻ എന്താണ് ഇത്രയും നേരമായിട്ടും ഉറങ്ങാത്തത്   ...? ആ സൂതപുത്രൻ കർണ്ണൻ ജേഷ്ടനെ  എന്ത് ചെയ്യാനാണ് ?

അർജ്ജുനൻ : അവൻ ആരുടെ പുത്രൻ വേണമെങ്കിലും ആകട്ടെ ...പക്ഷെ അവൻ ഒരു സാധാരണ യോദ്ധാവല്ല   സഹദേവാ ...അവനെ എന്ത് കൊണ്ടാണ് ദുര്യോധനൻ പ്രധാന സേനാപതിയാക്കിയത് ? എന്ത് കൊണ്ട് ശല്ല്യരെയോ അശ്വഥാമാവിനെയോ  സേനാപതിയാക്കിയില്ല ...?? അവർ എന്ത് കൊണ്ടാണ് അവന്റെ പതാകയുടെ കീഴിൽ  നിന്ന് യുദ്ധം ചെയ്യാൻ തയ്യാറായത് ? അവൻ പിതാമഹന്റെയും ദ്രോണാചാര്യരുടെയും ഗുരു പരശുരാമന്റെ ശിഷ്യനാണ് ...സഹദേവാ   ...ഞാൻ പിതാമാഹനെയോ..ദ്രോണാചാര്യരെയോ  ഭയപെട്ടിരുന്നില്ല ...പക്ഷെ ..ഞാൻ ഈ കർണ്ണനെ ഭയപെടുന്നു ...യുദ്ധത്തിൽ ജയിക്കണമെങ്കിൽ നീ ഭയപെടാൻ പഠിക്കണം ..ഭയം ആണ് നമ്മളെ  ജാഗ്രത പാലിക്കാൻ പ്രേരിപ്പിക്കുന്നത് യുദ്ധത്തിൽ ജാഗ്രതയില്ലാത്ത  ഒരുവന് വിജയിക്കാൻ ഒരിക്കലും സാദ്യമല്ല ..അത് കൊണ്ട് ഞാൻ കർണ്ണനെ ഭയക്കുന്നു അത് കൊണ്ടാണ് ഞാൻ അവനു വേണ്ടി ഏറ്റവും മികച്ച ശരങ്ങൾ തന്നെ തയ്യാറാക്കുന്നത് ..

അടുത്ത ദിവസം അധിരാവിലെ കർണ്ണനെ ഗാന്ധാരിവിളിപ്പ്ച്ചിട്ടു പറഞ്ഞു ...ഒരിക്കലും  നീ ദുര്യോധനനെ കൈ വിടരുത് ...അവൻ ദേഷ്യം കൊണ്ട് പലതും പറഞ്ഞു നിന്നെ വേദനിപ്പിച്ചേക്കാം എന്നാലും നീ അവനെ കൈ വിടരുത് ...കർണ്ണൻ പറഞ്ഞു ..ഞാൻ ജീവനോടെയുള്ളിടത്തോളം കാലം ദുര്യോധനനെ മരണം തൊടില്ല ...പക്ഷെ ഞാൻ വീരചരമം അടഞ്ഞാൽ പിന്നെ ...

ഗാന്ധാരി : മോനേ നീ എന്തിനാണ് ഇപ്പോൾ നിന്റെ മരണത്തെ കുറിച്ച് സംസാരിക്കുന്നത് ?

കർണ്ണൻ : ഇന്ന് ഞാൻ അർജ്ജുനനുമായി ഒരു നിർണ്ണായക യുദ്ധം   ആണ് ചെയ്യാൻ പോകുന്നത്..ഈ യുദ്ധത്തിൽ ആര് ജീവിക്കണം എന്ന് ആണ് മഹാറാണി ആഗ്രഹിക്കുന്നത് ?

ഗാന്ധാരി : ഞാൻ ..ആഗ്രഹിക്കുന്നത് ..അർജ്ജുനനും ,ദുര്യോധനനും ജീവിക്കണം എന്നാണു ..

കർണ്ണൻ : അത് സാദ്യമല്ല ...ഈ യുദ്ധം അവസാനിക്കുമ്പോൾ ...അവരിൽ ഒരാൾ മാത്രമേ ശേഷിക്കുകയുള്ളൂ ...പക്ഷെ എന്റെ ചോദ്യം ഇന്ന് ഈ യുദ്ധത്തിൽ ഞാൻ ജീവിക്കണം എന്നാണോ ? അർജ്ജുനൻ ജീവിക്കണം എന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നത് എന്നാണ് ?

എന്ത് പറയണം എന്നറിയാതെ വിഷമിക്കുന്ന ഗാന്ധാരിയോടു   ..കർണ്ണൻ പറഞ്ഞു ...മഹാറാണി ദയവു ചെയ്തു ആ ചോദ്യത്തിനുള്ള ഉത്തരം പറയരുത് എന്നെ പോകാൻ അനുവദിക്കുക ...ഇത്രയും പറഞ്ഞു കർണ്ണൻ യുദ്ധ ഭൂമിയിലേയ്ക്ക് പോയി

യുദ്ധം : പതിനേഴാം ദിവസം


യുദ്ധഭൂമിയിൽ യുധിഷ്ടിരൻ ദുര്യോധനനെയും ധൃഷ്ടദ്യുമ്നൻ ക്രിപാചാര്യരെയും..  കർണ്ണൻ നകുലനെയും ആണ് ആദ്യം നേരിട്ടത്  ..അധികം വൈകാതെ കർണ്ണൻ നകുലനെ മുറിവേൽപ്പിക്കുകയും നകുലന്റെ വില്ലുകൾ ഒടിച്ചു..നിരായുധനാക്കുകയും ചെയ്തു ...വൈകാതെ സഹദേവനെയും...മുറിവേൽപ്പിച്ചു നിരായുധനാക്കി   വധിക്കാതെ വിട്ടയച്ചു ...കർണ്ണൻ അവരോടു പറഞ്ഞു ...നിങ്ങൾ തുല്യരോട് മാത്രം യുദ്ധം ചെയ്യുക ...ശിബിരത്തിൽ പോയി ....മുറിവുകൾ വെച്ച് കെട്ടുക ....

ഇത് കേട്ട് ലജ്ജിച്ചു നില്ക്കാൻ മാത്രമേ നകുലനും സഹദേവനും കഴിഞ്ഞുള്ളു ...

.ഇത് കണ്ടു ശല്ല്യർ കർണ്ണനോട് ചോദിച്ചു ..അവർ എന്റെ അനന്തരവന്മാരായത് കൊണ്ടാണോ നീ അവരെ കൊല്ലാതെ വിട്ടത് ??

കർണ്ണൻ : മൂത്തവർ ഇളയ ആളുകളെ ശകാരിച്ചു അയക്കാരേ   ഉള്ളൂ ...അവരെ വധിക്കാറില്ല ...ഇനി യുധിഷ്ടിരന്റെ അടുത്തേക്ക് പോകൂ ...

ശല്ല്യ രഥം യുധിഷ്ടിരന്റെ അടുത്തേക്ക് പായിച്ചു ...യുധിഷ്ടിരന്റെ അമ്പുകൾ ഏറ്റു ദുര്യോധനൻ തളർന്നിരുന്നു ...പെട്ടെന്ന് ദുര്യോധനന് എതിരെ എയ്ത അമ്പു കർണ്ണൻ മറ്റൊരു അമ്പു കൊണ്ട് തകർത്തെറിഞ്ഞു  യുധിഷ്ടിരനെ വെല്ലു വിളിച്ചു ....പിന്നീട് അവർ തമ്മിലായി യുദ്ധം ...ഒടുവിൽ കർണ്ണന്റെ മുന്നിൽ യുധിഷ്ടിരനും തോറ്റു..മുറിവേറ്റു നിരായുധനായി നില്ക്കുന്ന യുധിഷ്ടിരനെ നോക്കി കർണ്ണൻ പരിഹാസഭാവത്തിൽ പറഞ്ഞു ....നിങ്ങൾ ദ്രോണാചാര്യർ പഠിപ്പിച്ച പാഠങ്ങൾ ഒക്കെ മറന്നു പോയി ...അത് കൊണ്ട് ഇനി നിങ്ങളോട് ഞാൻ ഇനി എന്ത് യുദ്ധം ചെയ്യാനാണ്... .

 സത്യത്തിൽ കർണ്ണൻ കുന്തിക്ക് കൊടുത്ത വാക്ക് പാലിക്കാൻ വേണ്ടിയാണ് അർജുനൻ ഒഴികെയുള്ള പാണ്ഡവരെ വധിക്കാൻ അവസരം ലഭിച്ചിട്ടും അവരെ വിട്ടയച്ചത് ... 

കർണ്ണൻ ശല്ല്യരോട് രഥം അർജ്ജുനന്റെ അടുത്തേക്ക് കൊണ്ട് പോകാൻ പറഞ്ഞു ...ശല്ല്യർ അർജ്ജുനന്റെ നേരെ മുന്നിൽ അല്പം ദൂരെയായി രഥം എത്തിച്ചു  ..കർണ്ണനും അർജ്ജുനനും തമ്മിൽ ആദ്യം സാധാരണ അമ്പുകൾ കൊണ്ടും പിന്നീട് വിശിഷ്ട അമ്പുകൾ കൊണ്ടും യുദ്ധം ചെയ്തു ..കർണ്ണന്റെ അമ്പുകൾ ഏറ്റു അർജ്ജുനന്റെ വില്ലിന്റെ ഞാണ്‍ പല തവണ പൊട്ടി പക്ഷെ കർണ്ണൻ അടുത്ത അമ്പു എടുക്കുന്നതിനു മുൻപ് തന്നെ അർജ്ജുനൻ വീണ്ടും ഞാണ്‍ കെട്ടി ..ഇത്  കണ്ടു ശ്രീ കൃഷ്ണൻ അർജ്ജുനനോട് പറഞ്ഞു ...നിന്റെ ഈ ശത്രു ,,ദിവ്യാസ്ത്രങ്ങൾ പ്രയോഗിക്കാൻ യോഗ്യനാണ് ...സാധാരണ അസ്ത്രങ്ങൾക്ക് കർണ്ണനെ  ഒന്നും ചെയ്യാനാവില്ല ..അത് കൊണ്ട് നീ ദിവ്യാസ്ത്രങ്ങൾ തന്നെ  പ്രയോഗിക്കാൻ തുടങ്ങികോളൂ ....

അർജ്ജുനൻ ധ്യാനിച്ച്  ...ദിവ്യാസ്ത്രം പ്രത്യക്ഷപെടുത്തി ...ഇത് കണ്ടു കർണ്ണനും ധ്യാനിച്ച്‌ തന്റെ ബ്രഹ്മാസ്ത്രം പ്രത്യക്ഷപെടുത്താൻ ശ്രമിച്ചു ...പക്ഷെ കർണ്ണൻ എത്ര ശ്രമിച്ചിട്ടും ബ്രഹ്മാസ്ത്രം പ്രത്യക്ഷപെടുത്താൻ കർണ്ണന്  ആയില്ല ...കർണ്ണൻ തന്റെ ഗുരുവിന്റെ ശാപം ഓർത്തു ,,,പക്ഷെ കർണ്ണൻ തന്റെ ഗുരു നല്കിയ വില്ല് എടുത്തു അമ്പു എയ്യാൻ ഒരുങ്ങിയപ്പോൾ പെട്ടെന്ന് കർണ്ണന്റെ രഥത്തിന്റെ ചക്രം മണ്ണിൽ  പൂഴ്ന്നു പോയി ....ഉടനെ കർണ്ണൻ തനിക്കെതിരെ ദിവ്യാസ്ത്രം പ്രയോഗിക്കാൻ ഒരുങ്ങി നില്ക്കുന്ന അര്ജ്ജുനനോട് പറഞ്ഞു ...

..അർജ്ജുനാ ...നിൽക്കു..എന്റെ രഥത്തിന്റെ ചക്രം മണ്ണിൽ  പൂഴ്ന്നു ...പോയി ..ഞാൻ  അത് ശെരിയാക്കാനായി   ..രഥത്തിൽ നിന്നും ഇറങ്ങാൻ പോകുകയാണ് നീ അവിടെ കാത്തു നിൽക്കുക....

 കർണ്ണൻ ഇത് വരെയും യുദ്ധ നിയമങ്ങൾ  പാലിച്ചിരുന്നത് കൊണ്ട് തന്നെ അർജ്ജുനൻ തന്റെ വില്ല് രഥത്തിൽ വെച്ച് കാത്തു നിന്നു....കർണ്ണൻ രഥത്തിൽ നിന്നും ചാടിയിറങ്ങി ...തന്റെ രഥത്തിന്റെ ചക്രം മണ്ണിൽ  നിന്നും ഉയർത്താൻ ശ്രമിച്ചു കൊണ്ടിരുന്നു ...

 പക്ഷെ ശ്രീ കൃഷ്ണൻ അർജ്ജുനനോട് പറഞ്ഞു ..നീ എന്താണ് ഈ നോക്കി നില്ക്കുന്നത് ...വേഗം ദിവ്യാസ്ത്രം പ്രയോഗിക്കു ,,,,

അർജ്ജുനൻ : പക്ഷെ കർണ്ണൻ ഇപ്പോൾ അവന്റെ രഥത്തിൽ അല്ല ...കൂടാതെ അവൻ ഇപ്പോൾ നിരായുധനുമാണ് ....അവനെ ഇപ്പോൾ ആക്രമിക്കുന്നത് ..യുദ്ധ നിയമങ്ങൾക്കു എതിരല്ലേ ?

 ശ്രീ കൃഷ്ണൻ : നീ ഒരു കാര്യം ഓർത്തോ..ദുര്യോധനൻ നിങ്ങളോട് ചെയ്തിട്ടുള്ള എല്ലാ ദ്രോഹങ്ങളിലും കർണ്ണൻ പങ്കാളിയാണ് ...ചൂൂതു കളി ,ദ്രൗപതിയെ വേശ്യ എന്ന് വിളിച്ചു അപമാനിച്ചത് ...നാല് ദിവസം മുൻപ് അഭിമന്യുവിനെ വധിച്ചത്..ഇതിലെല്ലാം കർണ്ണനും ഉണ്ടായിരുനൂ ....അഭിമന്യുവിനെ  അവർ ഏഴു പേര് ചേർന്ന് ആക്രമിച്ചപ്പോൾ അവനും തേരിൽ ആയിരുന്നില്ല ...അവനും നിരായുധനായിരുന്നൂ ...

ശ്രീ കൃഷ്ണന്റെ വാക്കുകൾ  അർജ്ജുനന്റെ ഉള്ളിലെ കനലിനെ ആളി കത്തിച്ചു ...അർജ്ജുനൻ കർണ്ണനെ ആക്രമിക്കാൻ ഒരുങ്ങി ...പക്ഷെ അത് തിരിച്ചറിഞ്ഞ കർണ്ണൻ പെട്ടെന്ന് തന്നെ തന്റെ വില്ല് രഥത്തിൽ നിന്നും എടുത്തു അർജ്ജുനന്റെ നേരെ അമ്പു എയ്തു ...കർണ്ണന്റെ അമ്പു ഏറ്റു ആദ്യമായി അർജ്ജുനന്റെ കയ്യിൽ നിന്നും ഗാന്ധീവം തെറിച്ചു താഴെ വീണു ...പക്ഷെ അർജ്ജുനനെ വധിക്കാൻ ശ്രമിക്കാതെ കർണ്ണൻ വീണ്ടും  തന്റെ രഥത്തിന്റെ ചക്രം മണ്ണിൽ  നിന്നും പുറത്തെടുക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു ....അർജ്ജുനൻ വീണ്ടും തന്റെ ഗാന്ധീവം എടുത്തു ധ്യാനിച്ച്‌  ദിവ്യാസ്ത്രം കർണ്ണന്റെ കഴുത്തിനെ ലക്ഷ്യമാക്കി എയ്തു ..അതേറ്റ കർണ്ണന്റെ തലയറ്റു ആ യുദ്ധ ഭൂമിയിൽ വീണു .....

 കർണ്ണന്റെ രഥം മണ്ണിൽ പൂഴ്ന്നു പോയതും ഒരു ശാപത്തിന്റെ ഫലമാണ് ....ഒരിക്കൽ കർണ്ണൻ പരിശീലനത്തിന് ഇടയിൽ ഒരു പശുകിടാവിനെ അമ്പു എയ്തു കൊന്നു ...അത് ഒരു ബ്രാഹ്മണന്റെ പശു കിടാവായിരുന്നു ....അയാൾ  കർണ്ണനെ ശപിച്ചു ...ഒരിക്കൽ നീ യുദ്ധം ചെയ്യുമ്പോൾ നിന്റെ രഥത്തിന്റെ ചക്രങ്ങൾ മണ്ണിൽ പൂഴ്ന്നു പോകും ...അന്ന് ..നീ ഈ പശു അതിന്റെ കിടാവില്ലാതെ എത്രയും നിസ്സാഹായ ആണോ അത് പോലെ നീയും നിസ്സഹായനാകും എന്ന് .....ആ ശാപം ആണ് ഇന്ന് ഈ കുരുക്ഷേത്രത്തിൽ കർണ്ണന്റെ മരണത്തിനു കാരണമായത്‌ ...

കർണ്ണൻ ശിരസ്സറ്റു വീണതറിയാതെ ദുര്യോധനൻ  യുദ്ധത്തിൽ തനിക്കേറ്റ മുറിവുകൾ വെച്ച് കെട്ടുന്ന തിരക്കിലായിരുന്നു ....കർണ്ണന്റെ മൃതശരീരത്തിനു ചുറ്റും മറ്റു കൗരവർ എത്തി ...ആശ്വഥാമാവ് കർണ്ണന്റെ തലയെടുത്ത് ഉടലിനോട് ചേർത്ത് വെച്ചു...  കർണ്ണൻ എത്ര ധീരമായി ആണ് അർജ്ജുനനോട് പോരാടിയതെന്നും ...അവസാനം യുദ്ധത്തിന്റെ നിയമങ്ങൾ തെറ്റിച്ചു കൊണ്ട് ...അർജ്ജുനൻ എങ്ങനെയാണ്  കർണ്ണനെ വധിച്ചത് എന്നും കണ്ടു നിന്ന ശകുനി പോലും പൊട്ടി കരഞ്ഞു പോയി ......

 ശകുനി : കർണ്ണാ ... മോനേ..നീ ജീവിച്ചിരുന്നപ്പോൾ എപ്പോഴും ഞാൻ നിന്നെ  വേദനിപ്പിചിട്ടേയുള്ളൂ.....ദുര്യോധനൻ ഒറ്റ ഒരാൾ  കാരനണമായിരുന്നു ...ഞാൻ പലപ്പോഴും നിന്റെ ഒപ്പം നിന്നത് പോലും ...ദുര്യോധനൻ നിന്റെ ഒപ്പമാണ് എന്നെയും കാണുന്നത് എന്നത് ഓർത്തു എനിക്ക് പലപ്പോഴും ലജ്ജ തോന്നിയിട്ടുണ്ട് ...നിന്റെ ഒപ്പം ഒരു സേനയിൽ ആയതു എനിക്കേറ്റ  അപമാനമായി പോലും ഞാൻ കരുതിയിരുന്നു ...ഞാൻ ആ അപമാനം എല്ലാം മിണ്ടാതെ സഹിക്കുകയായിരുന്നു ...പക്ഷെ ...ഇപ്പോൾ എനിക്ക് നിന്നെയോർത്ത്‌ അഭിമാനം തോനുന്നു ..നീ ശെരിക്കും ഒരു വീരൻ തന്നെയായിരുന്നു ...ജീവിച്ചിരുന്നപ്പോൾ നിന്നെ ആധരിക്കാനോ  അംഗീകരിക്കാനോ ..കഴിഞ്ഞില്ലെല്ലോ എന്നോർക്കുമ്പോൾ എനിക്ക് ദു:ഖം തോനുന്നു ...നിനക്ക് എന്റെ ആയിരം ആയിരം പ്രണാമം ...

 കർണ്ണന്റെ മരണ വാർത്തയറിയിക്കാൻ കർണ്ണന്റെ സാരഥി കൂടിയായിരുന്ന ശല്ല്യർ ദുര്യോധനന്റെ ശിബിരത്തിൽ എത്തി ....ശല്ല്യരെ കണ്ടപാടെ ...കർണ്ണനെ യുദ്ധ ഭൂമിയിൽ തനിച്ചാക്കി വന്നതിനു ...ദേഷ്യപെടാൻ തുടങ്ങി .....കർണ്ണൻ യുദ്ധത്തിൽ വീരചരമം അടഞ്ഞ വിവരം അറിയിക്കാനാണ് താൻ ഇവിടേയ്ക്ക് വന്നത് ..എന്ന്  ശല്ല്യർ പറഞ്ഞു ...

  അർജ്ജുനനു അഭിമന്യുവിന്റെ മരണം എത്രമാത്രം അവിശ്വസനീയമായിരുന്നോ ...അത് പോലെ തന്നെ യായിരുന്നു ദുര്യോധനന് കർണ്ണന്റെ മരണവും .....

ദുര്യോധനൻ : ഇല്ല ....നിങ്ങൾ വെറുതെ പറയുന്നതാണ് ...പാണ്ഡവർ കള്ളം പറഞ്ഞു പരത്താൻ മിടുക്കന്മാരാണ് ...നിങ്ങളെ ആരോ പറഞ്ഞു പറ്റിച്ചതാണ് ...അന്ന് ദ്രോണരെ അവർ ആശ്വഥാമാവ് മരിച്ചു എന്ന് വിശ്വസിപ്പിച്ചത്‌ പോലെ തന്നെ എന്തോ തന്ത്രമാണ് ഇത് ...

 ശല്ല്യർ : അല്ല ..കർണ്ണന്റെ സാരഥിയായിരുന്നു ഞാൻ പക്ഷെ എനിക്ക് കർണ്ണനെ രക്ഷിക്കാനായില്ല ...അവന്റെ വീരചരമത്തിനു ഞാനും ദ്രിസ്സാക്ഷിയാണ് ....

 കർണ്ണൻ മരിച്ചു എന്ന സത്യം ദുര്യോധനനെ ആകെ തകർത്തു .. ദുര്യോധനൻ തളർന്നു ഇരുന്നു പോയി ...അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ....ദു ദു:ഖവും ദേഷ്യവും അടക്കാനാവാതെ ദുര്യോധനൻ പറഞ്ഞു ....എന്റെ 99 സഹോദരങ്ങളെ കൊന്നതിനു ഞാൻ ഒരു പക്ഷെ പാണ്ടവരോട് ക്ഷമിക്കാം ...പക്ഷെ എന്റെ കർണ്ണൻ അവനെ വധിച്ച അവരോടു എനിക്ക് ഒരിക്കലും ...ക്ഷമിക്കാനാവില്ല   ....ഇത്രയും പറഞ്ഞ ശേഷം ദുര്യോധനൻ തന്റെ മുറിവിൽ നിന്നും ഒഴുകുന്ന രക്തം എടുത്തു ശല്ല്യരുടെ നെറ്റിയിൽ ചാർത്തിയിട്ട് പറഞ്ഞു ...ഇനി അങ്ങാണ് കൗരവ സേനയുടെ സേനാപതി ...ഇന്ന് അങ്ങയുടെ കീഴിൽ  എനിക്ക് യുദ്ധം ചെയ്യാൻ ആവില്ല ...ഇന്ന് എന്നെ  എന്റെ കർണ്ണനെയോർത്തു കരയാൻ അനുവദിക്കണം ...

 ദുര്യോധനന്റെ അടുത്ത് നിന്നും യുദ്ധ ഭൂമിയിൽ മടങ്ങിയെത്തിയ ശല്യർ യുധിഷ്ടിരനുമായി യുദ്ധം ചെയ്തു ....ശകുനി സഹദേവനുമായും ....ശല്ല്യരുടെ വില്ലുകൾ ഒടിച്ചും ,ഗദ തകർത്തും..ഒടുവിൽ യുധിഷ്ടിരൻ ശല്ല്യരുമായി കുന്തം കൊണ്ട് ഏറ്റു  മുട്ടി ...അതെ സമയം ശകുനി സഹദേവന്റെ രഥം തകർത്തു ...താഴേക്കു തെറിച്ചു വീണ സഹദേവനെ അമ്പു എയ്യാൻ തുടങ്ങിയ ശകുനിയുടെ രഥം സഹദേവൻ..കുന്തം കൊണ്ട് എറിഞ്ഞു തകർത്തു..അവർ രണ്ടു പേരും വാൾ എടുത്തു യുദ്ധം ചെയ്യാൻ തുടങ്ങി അവർ പരസ്പരം സാരമായ മുറിവുകൾ ഏല്പ്പിച്ചു വളരെ നേരം യുദ്ധം തുടർന്ന് ...രണ്ടു പേരുടെയും കവചങ്ങൾ തകർന്നു വീണു ... ഒടുവിൽ ശകുനിയുടെ തല ഒറ്റവെട്ടിന് സഹദേവൻ താഴെയിട്ടു ...സഹദേവനും അവിടെ കുഴഞ്ഞു വീണു ...

 യുധിഷ്ടിരന്റെ മുന്നിൽ പിടിച്ചു നില്ക്കാൻ ശല്ല്യർക്കും ആയില്ല ..ഒരു നീണ്ട യുദ്ധത്തിനു ഒടുവിൽ  .യുധിഷ്ടിരൻ കുന്തം കൊണ്ട് ശല്ല്യരെ കുത്തി കൊന്നു ...


Flag Counter

മഹാഭാരതം - 53 (സഹോദരങ്ങൾ )

ദ്രോണർ മരിച്ചതോടെ ദുര്യോധനൻ പ്രധാന സേനാപതിയായി കർണ്ണനെ നിയോഗിച്ചു ..ഈ വിവരം തന്റെയും കൂടി പിതാമഹനായ ഭീഷ്മരെ അറിയിച്ചു അനുഗ്രഹം വാങ്ങാൻ കർണ്ണൻ ഭീഷ്മരുടെ അടുത്തെത്തി ..നമസ്കരിച്ചു

ഭീഷ്മർ :  മോനെ നിന്നെ ഞാൻ എന്ത് പറഞ്ഞാണ് അനുഗ്രഹിക്കേണ്ടത് ? നിനക്ക് വിജയിക്കാനുള്ള അനുഗ്രഹം തരാൻ എനിക്കാവില്ല ..നിനക്ക് ദീർഘായുസ്സു ഉണ്ടാവാൻ അനുഗ്രഹിക്കട്ടെ ?

കർണ്ണൻ : വേണ്ട പിതാമഹാ ...തോൽവി ഉറപ്പായിട്ടുള്ള  ഒരു സൈന്യത്തിന്റെ പ്രധാന സേനാപതിക്ക്‌ ദീർഘായുസ്സു കൊണ്ട് എന്ത് പ്രയോജനം ?  ദുര്യോധനനോടുള്ള എന്റെ കടത്തിൽ നിന്നും ഞാൻ മുക്തനാകാൻ മാത്രം അങ്ങ് എന്നെ അനുഗ്രഹിച്ചാൽ മതി ...

കർണ്ണൻ പ്രധാന സേനാപതിയാണ് എന്ന് അറിഞ്ഞപ്പോൾ  ഭീഷ്മർ ഞെട്ടലോടെ മനസ്സിലാക്കി ദ്രോണരും മരിച്ചു കഴിഞ്ഞു ...അത് ഓർത്തു അദ്ദേഹം കരഞ്ഞു ..എന്നിട്ട് ഇനിയെങ്കിലും ഈ യുദ്ധം നിർത്താൻ നീ ദുര്യോധനനോട് പറയണം എന്ന് ഭീഷ്മർ കർണ്ണനോട് പറഞ്ഞു...ദുര്യോധനൻ സത്യത്തിൽ വളരെ നല്ല ഒരു വ്യക്തിയാണെന്നും ..ധൃതരാഷ്ട്രരുടെ അധികാര മോഹമാണ് ദുര്യോധനനെ  ഈ ഗതിയിൽ എത്തിച്ചിരിക്കുന്നത്  എന്നും .പറഞ്ഞു ഭീഷ്മർ വിലപിച്ചു ...

ഭീഷ്മർ കർണ്ണനോട് എന്തോ പറയാൻ തുടങ്ങിയപ്പോൾ പഞ്ചപാണ്ടവർ ശ്രീ കൃഷ്ണനോടൊപ്പം അവിടെയ്ക്ക് വരുന്നത് കണ്ടു കർണ്ണൻ ഭീഷ്മരിനെ വീണ്ടും നമസ്കരിച്ചു പെട്ടെന്ന് തന്നെ അവിടെ നിന്നും മടങ്ങി ...

 കർണ്ണൻ ശ്രീ കൃഷ്ണന് നമസ്കാരം പറഞ്ഞ ശേഷം തന്റെ ശിബിരത്തിലേയ്ക്ക് മടങ്ങി ...

അർജ്ജുനൻ : ആ സൂത പുത്രൻ കർണ്ണൻ എന്തിനാണ് പിതാമഹനെ കാണാൻ വന്നത് ? അവനു ഇവിടെ എന്താണ് കാര്യം ?

കർണ്ണന്റെ മഹത്വവും അസ്തിത്വവും അറിയാവുന്ന ശ്രീ കൃഷ്ണൻ അർജ്ജുനനെ ശകാരിച്ചു ..നീ എന്തിനാണ് അവനെ സൂത പുത്രൻ എന്ന് വീണ്ടും വീണ്ടും വിളിച്ചു സ്വയം അപമാനിതനാകുന്നതു ? എനിക്ക് കർണ്ണന്റെ അമ്മയെ അറിയാം അവർ  വളരെ ആധരിക്കപെടുന്ന ഒരു സ്ത്രീയാണ് ...

നകുലൻ : അങ്ങേയ്ക്ക് കർണ്ണന്റെ അമ്മയെ അറിയാമോ ?

പെട്ടെന്ന് തന്നെ എല്ലാ അമ്മമാരും  ഒരു പോലെയാണെന്നും അവർ എല്ലാവരും തന്നെ ആധാരിക്കപെടെണ്ടവരാണെന്നും പറഞ്ഞ് ...ശ്രീ കൃഷ്ണൻ താൻ പറഞ്ഞത് ഒരു പൊതു സത്യം എന്ന നിലയിലാക്കി ...വ്യക്തമായ ഒരു ഉത്തരം കൊടുക്കാതെ രക്ഷപെട്ടു...

അതിനു ശേഷം ശ്രീ കൃഷ്ണൻ ഭീഷ്മരോട് തന്നെ അനുഗ്രഹിക്കാൻ ആവിശ്യപെട്ടു ...പക്ഷെ ഭീഷ്മർ അനുഗ്രഹിക്കാൻ തയ്യാറായില്ല  ..ശ്രീ കൃഷ്ണനെ കാണാൻ കഴിഞ്ഞത് തന്നെ തന്റെ ഭാഗ്യമായി കരുതുന്നു എന്ന് അദ്ദേഹം പറഞ്ഞു ...ശ്രീ കൃഷ്ണൻ ഗോകുലത്തിൽ നിന്നും കട്ട് എടുത്ത വെണ്ണ അല്പം ശ്രീ കൃഷ്ണൻ തന്നെ  കൈ കൊണ്ട് ഭീഷ്മരിനു വായിൽ വെച്ചു കൊടുത്താൽ തന്റെ ജന്മം സഫലമാകും എന്ന് ഭീഷ്മർ പറഞ്ഞു ...

ശ്രീ കൃഷ്ണൻ പറഞ്ഞു യഥാർഥത്തിൽ പരിണാമത്തിന്റെ വിവിധ പേരുകൾ   മാത്രമാണ് ഈ  സഫലം ..വിഫലം ,ജയം പരാജയം ..എന്നിവയെല്ലാം ...പരിണാമം ഒരിക്കലും അങ്ങയുടെ നിയന്ത്രണത്തിൽ ആയിരുന്നില്ല ...അങ്ങയുടെ പ്രതിജ്ഞയുടെ ഫലം ഇതായിരിക്കും എന്ന് അന്ന് അങ്ങേയ്ക്ക് അറിയാമായിരുന്നോ ? അറിഞ്ഞിരുന്നെങ്കിൽ  തീർച്ചയായും അങ്ങ് ആ പ്രതിജ്ഞ  ചെയ്യുമായിരുന്നില്ല .. അത് പോലെ ...ഋഷി കിന്തം ശപിചില്ലായിരുന്നെങ്കിൽ മഹാരാജാവായി പാണ്ടു  തന്നെ ഭരിക്കുകയും ദ്രിതരാഷ്ട്രർക്ക് രാജാവാകാനേ  കഴിയുമായിരുന്നില്ല ...അങ്ങനെ ആയിരുന്നെങ്കിൽ പിന്നെ ഈ യുദ്ധം തന്നെ ഉണ്ടാകുമായിരുനില്ല ...അങ്ങ് ഇങ്ങനെ ഈ അവസ്ഥയിൽ  കിടക്കില്ലായിരുന്നു ...അന്ന് ഈ പ്രതിജ്ഞയുടെ ഫലം ഈ മഹായുദ്ധം ആണ് എന്ന് അങ്ങേയ്ക്ക് അറിയില്ലായിരുന്നൂ ...അത് കൊണ്ട് ഇത് വരെ സംഭവിച്ചതും ..ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നതും ,ഇനി സംഭവിക്കാനുള്ളതിനും അങ്ങ് ആണ് ഉത്തരവാദി എന്ന് കരുതരുത് ..അങ്ങയുടെ മോക്ഷത്തിനുള്ള അധികാരം അങ്ങേയ്ക്കുണ്ട് ..

ശ്രീ കൃഷ്ണന്റെ വാക്കുകൾ ഭീഷ്മർക്ക് ആശ്വാസം നല്കി ....തലകുനിച്ചു നില്ക്കുന്ന യുധിഷ്ടിരനോട് അതിനുള്ള കാരണം തിരക്കുകയും സംഭവിച്ചതെല്ലാം യുധിഷ്ടിരൻ ഭീഷ്മരോട് പറയുകയും ചെയ്തു ..ധർമ്മരാജനായ യുധിഷ്ടിരൻ കള്ളം പറഞ്ഞു എന്നും ആ കളവാണ് ദ്രോണരുടെ മരണം വരെ എത്തിച്ചത് എന്നും അറിഞ്ഞപ്പോൾ ഭീഷ്മർക്ക് അടക്കാനാകാത്ത ദു:ഖവും ദേഷ്യവും ആണ് തോന്നിയത് .. അവരോടെല്ലാം അവിടെ നിന്നും  എത്രയും പെട്ടെന്നു  പോകാൻ ഭീഷ്മർ പറഞ്ഞു...

 ശ്രീ കൃഷ്ണൻ ആ കളവിന്റെ ആവിശ്യം എന്തായിരുന്നു എന്ന് ഭീഷ്മരിനെ മനസ്സിലാക്കാനായി പറഞ്ഞു ...ദ്രോണാചാര്യരെ വധിക്കാതെ ഈ ധർ മ്മയുദ്ധം  ജയിക്കാൻ സാദ്യമായിരുന്നില്ല ..ഇവർ  അത് ചെയ്തില്ലായിരുന്നെങ്കിൽ അധർമ്മം ജയിക്കും ...അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ..നാളെ ചരിത്രത്തിൽ കൗരവരുടെ ഭാഗത്തായിരുന്നു ധർമ്മം എന്നും ചൂതുകളി ,വാരനവട്ടിലെ ചതി എന്നിവ ചരിത്രത്തിൽ തന്നെ ഉണ്ടാകില്ല ....നാളെ ലോകം വിശ്വസിക്കും ദ്രൗപതി ഒരു വേശ്യ ആയിരുന്നു എന്ന് ....ദ്രോണർ ധൃതരാഷ്ട്രരോടുള്ള കടപ്പാട് കാരണം അദ്ദേഹത്തിന്റെ കർമ്മം ആണ് ചെയ്തത് ..

ഭീഷ്മർ : പക്ഷെ ഇവർ ഒറ്റയ്ക്കായിരുന്നില്ലെല്ലോ ...കൃഷ്ണാ ...നീയും ഉണ്ടായിരുന്നില്ലേ ..പിന്നെ എന്തിനായിരുന്നു ..?

ശ്രീ കൃഷ്ണൻ : പക്ഷെ ഞാൻ ആയുധം എടുക്കില്ല എന്ന് ശപഥം ചെയ്തിരിക്കുകയല്ലേ ?

ഭീഷ്മർ : എന്നിട്ട് നീ എന്നെ വധിക്കാൻ ആയുധം എടുത്തതോ ?

ശ്രീ കൃഷ്ണൻ : അത് അങ്ങയുടെ ധീരതയോടുള്ള എന്റെ ആദരവ് ഞാൻ പ്രകടിപ്പിച്ചതായിരുന്നു ...

ശ്രീ കൃഷ്ണൻ പറഞ്ഞത് മനസ്സിലാക്കി ഭീഷ്മർ പാണ്ടാവരോട് ക്ഷമിച്ചു ..എന്നിട്ട് ശ്രീ കൃഷ്ണനോട് പറഞ്ഞു ...നിന്നെ സംസാരിച്ചു ജയിക്കാൻ ആർക്കും ആവില്ല ....ഭീഷ്മർ .അവരെ അനുഗ്രഹിച്ചു അയച്ചു ...

                                       യുദ്ധം : പതിനാറാം ദിവസം

  അടുത്ത ദിവസം രാവിലെ കർണ്ണൻ യുദ്ധത്തിനു തയ്യാറായി മുൻപ് ആവിശ്യപെട്ടത്  അനുസരിച്ചു ശല്ല്യരായിരുന്നു കർണ്ണന്റെ സേനാപതി ..പക്ഷെ ശല്ല്യർ അർജ്ജുനന്റെ ഗുണഗണങ്ങൾ എണ്ണി എണ്ണി  പറഞ്ഞു കർണ്ണന്റെ ആത്മ വീര്യം കെടുത്താനാണ്‌ സദാ ശ്രമിച്ചിരുന്നത് ...വിരാട് യുദ്ധത്തിൽ കർണ്ണൻ അടക്കം ഉള്ളവരെ അർജ്ജുനൻ തോല്പിച്ചിരുന്നു ..അത് കൊണ്ട് ഈ യുദ്ധത്തിലും കർണ്ണൻ പരാജയപെടും എന്ന് ശല്ല്യർ തീർത്തു പറഞ്ഞു ....പാണ്ടവരോട് കൌരവർ  ചെയ്ത ക്രൂരതകൾ എണ്ണി എണ്ണി  പറഞ്ഞു ....അവയാണ് അവരുടെ കവചം അതിനെ ഭേദിക്കാൻ ബ്രഹ്മാസ്ത്രത്തിന് പോലും കഴിയില്ല എന്നും പറഞ്ഞു ....

ഇതെല്ലാം സന്ജെയനിൽ നിന്നും അറിഞ്ഞ ധൃതരാഷ്ട്രർ പറഞ്ഞു ഒരു സാരഥി ഒരിക്കലും ഇങ്ങനെ ഒന്നും പറയാൻ  പാടില്ല ...അത് നിയമലംഘനമാണ് എന്ന് ...ഇത് കേട്ട സന്ജേയൻ പറഞ്ഞു യുദ്ധത്തിന്റെ നിയമങ്ങൾ തന്നെ ഒന്നൊഴിയാതെ എല്ലാം ലംഘിച്ച ഈ അവസരത്തിൽ സാരഥിയുടെ നിയമത്തിനു എന്ത് പ്രസക്തിയാണ് ഉള്ളത് ...ധൃതരാഷ്ട്രർക്ക് അതിനു മറുപടിപറയാൻ ആയില്ല

 സന്ജെയൻ തന്റെ വിവരണം തുടർന്നു...

 കുരുക്ഷേത്രത്തിൽ .......കൗരവരും പാണ്ടവരും യുദ്ധത്തിനായി ഒരുങ്ങി നില്ക്കുകയാണ് ...ശല്യർ വീണ്ടും വീണ്ടും പാണ്ഡവരുടെ കഴിവുകൾ  പറഞ്ഞ്  ..കർണ്ണന്റെ ആത്മവിശ്വാസം തകർക്കാൻ ശ്രിച്ചു കൊണ്ടിരുന്നു ...ഒടുവിൽ  സഹികെട്ട് ...കർണ്ണൻ പ്രതികരിച്ചു ...

കർണ്ണൻ : നിങ്ങൾക്ക് ദുര്യോധനനോടുള്ള ദേഷ്യം നിങ്ങൾ എന്തിനാണ് എന്നോട് തീർക്കുന്നത്.. ഞാൻ നിങ്ങളെ ഒരു വിധത്തിലും ദ്രോഹിചിട്ടില്ലെല്ലോ ...നിങ്ങൾ എന്റെ തേരാളിയാകുമോ എന്ന് ഞാൻ ഒരു അഭ്യർത്ഥന നടത്തിയതല്ലേ ഉള്ളൂ ...നിങ്ങൾ അത് അംഗീകരിച്ചു ...എന്നെ അപമാനിച്ചില്ല ...സമ്മതിച്ചു ...അന്നേ ഞാൻ നിങ്ങളോട് പറഞ്ഞിരുന്നു ..അർജ്ജുനന് ശ്രീകൃഷ്ണൻ എന്നത് പോലെയുള്ള ഒരു സാരഥിയെ ആണ് എനിക്കാവിശ്യം എന്ന് ...അന്ന് തന്നെ നിങ്ങൾക്ക് പറയാമായിരുന്നില്ലേ ..."അർജ്ജുനനെ ജയിക്കാൻ ഇന്ദ്രന് പോലും ആവില്ല പിന്നെയല്ലേ നിനക്ക് " എന്ന് ..അന്നേ നിങ്ങൾക്ക് എന്റെ അഭ്യർത്ഥന നിരസിക്കാമായിരുന്നില്ലേ?  എനിക്ക് നിങ്ങളെക്കാൾ നന്നായി അർജ്ജുനനെ അറിയാം ..പക്ഷെ യുദ്ധ ഭൂമിയിൽ  നിന്നും ഭയന്ന് ഓടാൻ എനിക്കാവില്ല ..അത് കൊണ്ട് നിങ്ങൾ ഈ രഥം അർജ്ജുനന്റെ അടുത്തേക്ക് കൊണ്ടുപോകൂ ...

ശല്ല്യർ  : സാരഥി എന്ന നിലയിൽ..സത്യം എന്താണ് എന്ന് അറിയിക്കേണ്ടത് എന്റെ ധർമ്മമാണ് ...അതാണ്‌ ഞാൻ ഇത്രയും പറഞ്ഞത് ...ഇനി നിനക്ക് നിന്റെ ഇഷ്ടം പോലെ ചെയ്യാം ...

ഇത്രയും പറഞ്ഞു ശല്ല്യർ രഥം അർജ്ജുനന്റെ അടുത്തേക്ക് പായിച്ചു ....

 അതെ സമയം യുദ്ധ ഭൂമിയുടെ മറ്റൊരു വശത്ത് പാണ്ടവ സേനയെ കൊന്നൊടുക്കുന്ന ദുശ്ശാസനനെ തേടിപിടിച്ചു ഭീമൻ വെല്ലുവിളിച്ചു .....

ഭീമൻ : ആ പാവങ്ങളെ കൊന്നൊടുക്കുന്നതിൽ എന്ത് ധീരതയാണ് ഉള്ളത് ..ധൈര്യമുണ്ടെങ്കിൽ നീ എന്നോട് ദ്വന്ത യുദ്ധം ചെയ്യ് ...

ഭീമന്റെ വെല്ലുവിളി ദുശ്ശാസനൻ സ്വീകരിച്ചു ... അയാൾ  ഒട്ടും തന്നെ ഭയന്നില്ല ...ആദ്യം തേർ തട്ടിൽ നിന്ന് അവർ തമ്മിൽ ഗദാ യുദ്ധം നടത്തി ...അധികം വൈകാതെ ഭീമൻ ദുശ്ശാസനനെ അടിച്ചു താഴെയിട്ടു ..എന്നിട്ട് തന്റെ തേരിൽ നിന്നും ചാടിയിറങ്ങി തന്റെ ഗദ വലിച്ചെറിഞ്ഞ ശേഷം അവർ തമ്മിൽ മല്പിടിത്തം തുടങ്ങി ...10 ആനയുടെ കരുത്തുള്ള ഭീമന്റെ മുന്നിൽ  പിടിച്ചു നില്ക്കാൻ ദുദുശ്ശാസനന്  ആയില്ല ...ഭീമൻ ദുശ്ശാസനന്റെ വലതു കൈ പിഴുതെടുത്ത് ദുര്യോധനന് നേരെ എറിഞ്ഞു ....അതിനു ശേഷം ദുശ്ശാസനന്റെ മാറ് വലിച്ചു കീറി കൈ കുമ്പിളിൽ ചോരയെടുത്ത് ...അതും കൊണ്ട് പാണ്ഡവരുടെ പാളയത്തിലേയ്ക്ക് ഓടി ..ദ്രൗപതിയുടെ അടുത്തെത്തി ...എന്നിട്ട്  അവളോട്‌ പറഞ്ഞു ...ഇതാ നീ ആവിശ്യപെട്ടതു പോലെ ഞാൻ ദുശ്ശാസനനെ കൊന്നു അവന്റെ മാറ് പിളർന്നു രക്തം കൊണ്ട് വന്നിരിക്കുന്നു ...

ദ്രൗപതി ...സന്തോഷത്തോടെ അത് വാങ്ങി തന്റെ അഴിഞ്ഞു കിടക്കുന്ന മുടിയിൽ തടവി 

സഞ്ഞെയാൻ തന്റെ വിവരണം തുടർന്നു...

 കുരുക്ഷേത്രത്തിൽ .......കൗരവരും പാണ്ടവരും യുദ്ധത്തിനായി ഒരുങ്ങി നില്ക്കുകയാണ് ...ശല്യർ വീണ്ടും വീണ്ടും പാണ്ഡവരുടെ കഴിവുകള പറഞ്ഞു ..കർണ്ണന്റെ ആത്മവിശ്വാസം തകര്ക്കാൻ ശ്രിച്ചു കൊണ്ടിരുന്നു ...ഒടുവില സഹികെട്ട് ...കര്ണ്ണൻ പ്രതികരിച്ചു ...

കർണ്ണൻ : നിങ്ങൾക്ക് ദുര്യോധനനോടുള്ള ദേഷ്യം നിങ്ങൾ എന്തിനാണ് എന്നോട് തീർക്കുന്നത്.. ഞാൻ നിങളെ ഒരു വിധത്തിലും ദ്രോഹിചിട്ടില്ലെല്ലോ ...നിങ്ങൾ എന്റെ തെരാളിയാകുമോ എന്ന് ഞാൻ ഒരു അഭ്യർത്ഥന നടത്തിയതല്ലേ ഉള്ളൂ ...നിങ്ങൾ അത് അംഗീകരിച്ചു ...എന്നെ അപമാനിച്ചില്ല ...സമ്മതിച്ചു ...അന്നേ ഞാൻ നിങ്ങളോട് പറഞ്ഞിരുന്നു ..അര്ജ്ജുനന് ശ്രീകൃഷ്ണൻ എന്നത് പോലെയുള്ള ഒരു സാരഥിയെ ആണ് എനിക്കാവിശ്യം എന്ന് ...അന്ന് തന്നെ നിങ്ങള്ക്ക് പറയാമായിരുന്നില്ലേ ..."അർജ്ജുനനെ ജയിക്കാൻ ഇന്ദ്രന് പോലും ആവില്ല പിന്നെയല്ലേ നിനക്ക് " എന്ന് ..അന്നേ നിങ്ങള്ക്ക് എന്റെ അഭ്യർത്ഥന നിരസിക്കാംആയിരുന്നില്ലേ?  എനിക്ക് നിങ്ങളെക്കാൾ നന്നായി അർജ്ജുനനെ അറിയാം ..പക്ഷെ യുദ്ധ ഭൂമിയില നിന്നും ഭയന്ന് ഓടാൻ എനിക്കാവില്ല ..അത് കൊണ്ട് നിങ്ങൾ ഈ രഥം അര്ജ്ജുനന്റെ അടുത്തേക്ക് കൊണ്ടുപോകൂ ...

ശല്യർ : സാരഥി എന്ന നിലയിൽ..സത്യം എന്താണ് എന്ന് അറിയിക്കേണ്ടത് എന്റെ ധർമ്മമാണ് ...അതാണ്‌ ഞാൻ ഇത്രയും പറഞ്ഞത് ...ഇനി നിനക്ക് നിന്റെ ഇഷ്ടം പോലെ ചെയ്യാം ...

ഇത്രയും പറഞ്ഞു ശല്യർ രഥം അര്ജ്ജുനന്റെ അടുത്തേക്ക് പായിച്ചു ....

 അതെ സമയം യുദ്ധ ഭൂമിയുടെ മറ്റൊരു വശത്ത് പാണ്ടവ സേനയെ കൊന്നൊടുക്കുന്ന ദുശ്ശാസനനെ തെടിപിടിച്ചു ഭീമൻ വെല്ലുവിളിച്ചു .....

ഭീമൻ : ആ പാവങ്ങളെ കൊന്നൊടുക്കുന്നതിൽ എന്ത് ധീരതയാണ് ഉള്ളത് ..ധൈര്യമുണ്ടെങ്കിൽ നീ എന്നോട് ദ്വന്ത യുദ്ധം ചെയ്യ് ...

ഭീമന്റെ വെല്ലുവിളി ദുശ്ശാസനൻ സ്വീകരിച്ചു ...പക്ഷെ അയാള് ഒട്ടും തന്നെ ഭയന്നില്ല ...ആദ്യം തേർ തട്ടിൽ നിന്ന് അവർ തമ്മിൽ ഗദാ യുദ്ധം നടത്തി ...അധികം വൈകാതെ ഭീമൻ ദുശ്ശാസനനെ അടിച്ചു താഴെയിട്ടു ..എന്നിട്ട് തന്റെ തേരിൽ നിന്നും ചാടിയിറങ്ങി തന്റെ ഗദ വലിച്ചെറിഞ്ഞ ശേഷം അവർ തമ്മിൽ മല്പിടിത്തം തുടങ്ങി ...10 ആനയുടെ കരുത്തുള്ള ഭീമന്റെ മുന്നില് പിടിച്ചു നില്ക്കാൻ ദുഷ്ശാസനാണ് ആയില്ല ...ഭീമൻ ദുശ്ശാസനന്റെ വലതു കൈ പിഴുതെടുത്ത് ദുര്യോധനന് നേരെ എറിഞ്ഞു ....അതിനു ശേഷം ദുശ്ശാസനന്റെ മാറ് വലിച്ചു കീറി കൈ കുമ്പിളിൽ ചോരയെടുത്ത് ...അതും കൊണ്ട് പാണ്ഡവരുടെ പാളയാത്തിലേയ്ക്ക് ഓടി ..ദ്രൗപതിയുടെ അടുത്തെത്തി ...എന്നിട്ട്  അവളോട്‌ പറഞ്ഞു ...ഇതാ നീ ആവിശ്യപെട്ടതു പോലെ ഞാൻ ദുശ്ശാസനനെ കൊന്നു അവന്റെ മാറ് പിളർന്നു രക്തം കൊണ്ട് വന്നിരിക്കുന്നു ...

ദ്രൗപതി ...സന്തോഷത്തോടെ അത് വാങ്ങി തന്റെ അഴിഞ്ഞു കിടക്കുന്ന മുടി ആ രക്തം കൊണ്ട് തടവി ....

 അതേസമയം കുരുക്ഷേത്രത്തിൽ മരിച്ചു കിടക്കുന്ന ദുശ്ശാസനന്റെ ശരീരം തന്റെ മടിയിൽ  എടുത്തു വെച്ച് ദുര്യോധനൻ കരയുകയായിരുന്നു ...അവിടെയ്ക്ക് കർണ്ണനും,ശകുനിയും ,അശ്വഥാമാവും എത്തി ....

കർണ്ണൻ : ദുര്യോധനാ ..ഇത് എങ്ങനെയാണ് സംഭവിച്ചത് ?

ദുര്യോധനൻ  അവിടെ കിടക്കുന്ന ദുശ്ശാസനന്റെ അറ്റ് പോയ കൈ ചൂണ്ടി ..കർണ്ണനോട് പറഞ്ഞു ....ഈ കിടക്കുന്നത് എന്റെ ദുശ്ശാസനന്റെ കൈ ആണ് .... ആ ഭീമനാണ് ഇതെല്ലം ചെയ്തത് ...

ആശ്വഥാമാവ് : ആ ഭീകര ദൃശ്യം ഞങ്ങൾ ഏല്ലാവരും കണ്ടതാണ് ..പക്ഷെ ...എനിക്ക് പറയാതിരിക്കാൻ ആവുന്നില്ല ...ഇനിയെങ്കിലും പാണ്ടാവരുമായി സന്ധിയായി ഈ യുദ്ധം അവസാനിപ്പിച്ചു കൂടെ ... ?

 ദു:ഖവും ദേഷ്യവും അടക്കാൻ ശ്രമിച്ചു കൊണ്ട്  ദുര്യോധനൻ  :സന്ധിയോ ? ആ ഭീരുക്കളോടോ ? അവർ പിതാമഹനെയും ,ദ്രോണാചാര്യരെയും ...എല്ലാം ചതിയിലൂടെയല്ലേ ..വധിച്ചത് ...നീയാണോ ഇത് പറയുന്നത് ? നിന്നെ മരണത്തിനു ഒന്ന് തൊടാൻ പോലും ആവില്ലെല്ലോ ..? പിന്നെ നീ എന്തിനാണ് ഇങ്ങനെ ഭയക്കുന്നത് ? നിന്റെ അച്ചനെ ചതിച്ചു കൊന്ന അവരോടു പൊറുക്കാൻ നിനക്ക് കഴിയുമോ ?

അശ്വഥാമാവ്‌ : ഇല്ല ...എന്റെ അച്ഛനെ കൊന്ന അവരോടു ക്ഷമിക്കാൻ എനിക്കാവില്ല ..പക്ഷെ അതെല്ലാം എന്റെ വ്യക്തിപരമായ കാര്യമാണ് ..ഞാൻ ..ഇപ്പോൾ ഈ രാഷ്ട്രത്തിന്റെ നന്മയ്ക്കു വേണ്ടിയാണ് ...അവരോടു സന്ധിയാവാൻ നിന്നോട് പറഞ്ഞത് ...

ദുര്യോധനൻ : ഏതു രാഷ്ട്രം  ? ആ സിംഹാസനമോ   ? ആ കിരീടമോ അത് ഒന്നും അല്ല രാഷ്ട്രം ...ഈ ഞാനാണ് രാഷ്ട്രം ...ഈ കിടക്കുന്ന എന്റെ ദുശ്ശാസനനാണ്   രാഷ്ട്രം ... അത് കൊണ്ട് ഇനി ഒരിക്കലും നീ സന്ധിയെ കുറിച്ച് എന്നോട് പറയരുത് ..

എന്നിട്ട് ദുര്യോധനൻ കർണ്ണന്റെ അടുത്തെത്തി ....

ദുര്യോധനൻ കർണ്ണനോട് ആജ്ഞാപിച്ചു  : കർണ്ണാ..എന്റെ 99 അനുജന്മാരും മരിച്ചു കഴിഞ്ഞു ...ഇപ്പോഴും പഞ്ചപാണ്ടവൻമാരിൽ  ഒരാളെ പോലും വധിക്കാൻ നമുക്ക് ആയിട്ടില്ല ...എനിക്ക് ഇന്ന് പാണ്ഡവരുടെ ശവം കാണണം....നീ അവരെ ആക്രമിക്കൂ .....

 ദുര്യോധനന്റെ ആജ്ഞ അനുസരിച്ച് ..കർണ്ണൻ അർജ്ജുനനുമായി ഏറ്റു മുട്ടി ...ആ യുദ്ധത്തിൽ അർജ്ജുനൻ തിരിച്ചറിഞ്ഞു ..കർണ്ണന്റെ യഥാർത്ഥ ശക്തി ...അവർ പരസ്പരം മുറിവേല്പിച്ചു ...യുദ്ധം വളരെ നേരം നീണ്ടു ...ഒടുവിൽ  കർണ്ണൻ നാഗാസ്ത്രം അർജ്ജുനന് നേരെ പ്രയോഗിച്ചു ..അർജ്ജുനൻ അതിനു മുന്നിൽ പകച്ചു നില്ക്കുന്നത് കണ്ടു ശ്രീ കൃഷ്ണൻ തന്റെ മായാവിദ്യ ഉപയോഗിച്ച് ..രഥം ഭൂമിയിലേയ്ക്ക് അല്പം താഴ്ത്തി ..അർജ്ജുനനെ രക്ഷപെടുത്തി ...തലനാഴിഴയ്ക്ക് മരണത്തിൽ നിന്നും രക്ഷപെട്ട അർജ്ജുനൻ ആകെ പകച്ചു പോയി ...അർജ്ജുനനു തന്റെ ശ്രദ്ധ നഷ്ടപ്പെട്ട് കർണ്ണന്റെ അമ്പുകൾ ഏറ്റു അർജ്ജുനൻ തളർന്നു തുടങ്ങി ..ഈ നിലയിൽ കർണ്ണൻ ആക്രമണം തുടർന്നാൽ വൈകാതെ താൻ മരിച്ചു വീഴും എന്ന് ഓർത്തു അർജ്ജുനൻ  നിൽക്കുമ്പോൾ കർണ്ണൻ അടുത്ത അമ്പു എയ്യാൻ   ആയി എടുത്തു വില്ലിൽ വെച്ചു..പക്ഷെ ..പെട്ടെന്ന് തന്നെ കർണ്ണൻ  വില്ല് വെച്ചു അന്നത്തെ യുദ്ധം അവസാനിപ്പിച്ചു ....വൈകാതെ സൂര്യനും അസ്തമിച്ചു ...

യുദ്ധം കഴിഞ്ഞു മടങ്ങിയെത്തിയ അർജ്ജുനൻ ആകെ അസ്വസ്ഥനായിരുന്നു ...കർണ്ണൻ അപ്പോൾ തന്നെ ആക്രമിച്ചിരുന്നെങ്കിൽ താൻ വധിക്കപെടുമായിരുന്നൂ ...പിന്നെ എന്ത് കൊണ്ട് അയാൾ  അത് ചെയ്തില്ല ..ഈ ചോദ്യം അർജ്ജുനനെ വല്ലാതെ അലട്ടി ...അർജ്ജുനൻ തന്റെ സമസ്യ ശ്രീ കൃഷ്ണനോട് പറഞ്ഞു ....

ശ്രീ കൃഷ്ണൻ പറഞ്ഞു ....കർണ്ണൻ ആ അമ്പു എയ്തിരുന്നെങ്കിൽ അത് സൂര്യാസ്തമയത്തിനു മുൻപ് നിന്റെ അടുത്ത് എത്തുമായിരുന്നില്ല അത് മനസ്സിലാക്കിയാണ് കർണ്ണൻ അത് എയ്യാതിരുന്നത് ..അത് വഴി അവൻ നമുക്ക് ഒരു സന്ദേശം തരുകയാണ്‌ ചെയ്തത് ..

അർജ്ജുനൻ കൗതുകത്തോടെ ..എന്ത് സന്ദേശം ?

ശ്രീ കൃഷ്ണൻ : ഇത് വരെ ഈ യുദ്ധത്തിൽ നടന്നതിനു ഒന്നും അവൻ ആയിരുന്നില്ല ഉത്തരവാദി ..പക്ഷെ ...ഇനി അവൻ സേനാപതി ആയിരിക്കുന്നിടത്തോളം ആരും തന്നെ ഭീഷ്മർ വിവരിച്ച  യുദ്ധത്തിന്റെ നിയമങ്ങൾ ഒന്നും തന്നെ തെറ്റിക്കില്ല എന്ന മഹത്തായ സന്ദേശം ...

അർജ്ജുനൻ : അവൻ എന്തിനാണ് അങ്ങനെ ഒരു സന്ദേശം  ? നമ്മൾ ഏല്ലാവരും ഭീരുക്കൾ ആണ് എന്നാണോ അവൻ ഉദ്ദേശിച്ചത് ..?

ശ്രീ കൃഷ്ണൻ ചിരിച്ചു കൊണ്ട് ..അത് എങ്ങനെ എനിക്കറിയാം അത് നീ അവനോടു തന്നെ ചോദിക്കണം ..നീ എന്തിനാണ് ഈ ആവിശ്യമില്ലാത്ത കാര്യങ്ങൾ ഒക്കെ ആലോചിക്കുന്നത്..നീ അവിടെയും ഇവിടെയും നോക്കാതെ നിന്റെ ലക്ഷ്യത്തിലേയ്ക്ക് മാത്രം നോക്കുക .. ..നീ തന്നെയല്ലേ ..പണ്ട് ഗുരുകുലത്തിൽ വെച്ചു .."ഞാൻ പക്ഷിയുടെ കണ്ണുകൾ മാത്രം കാണുന്നു" എന്ന്  പറഞ്ഞത് ??..നിന്റെ ആ ലക്ഷ്യ ബോധം എവിടെപ്പോയി ....നീ നിന്റെ ലക്ഷ്യത്തെ കുറിച്ച് മാത്രം ആലോചിക്കുക ...നാളെ നീ കർണ്ണനെ നേരിടുമ്പോൾ ...ഇന്ന് എന്താണ് സംഭവിച്ചത് എന്ന് ഓർക്കാൻ ശ്രമിക്കരുത് ...ഇന്നത്തെ കാര്യം കഴിഞ്ഞു പോയതാണ് ...അർജ്ജുനാ..കർണ്ണൻ ആണ് ഈ യുദ്ധത്തിൽ നിന്റെ അവസാനത്തെ ലക്‌ഷ്യം ....

അതെ സമയം കൗരവരുടെ ശിബിരത്തിൽ തനിക്കു ലഭിച്ച സുവർണ്ണാവസരം നശിപ്പിച്ച കർണ്ണനെ ദുര്യോധനനും കൂട്ടരും ചേർന്ന്  ചോദ്യം ചെയ്യുകയായിരുന്നു ... ....

ദുര്യോധനൻ : ഇന്ന് വിജയം നിന്റെ കൈ എത്തും ദൂരത്ത്‌ ഉണ്ടായിരുന്നൂ ...പക്ഷെ നീ അത്  കൈ വിട്ടു കളഞ്ഞു ..എന്തിനു ?

ശകുനി : നിന്റെ ആത്മാർതതയിൽ ഞങ്ങൾക്ക് സംശയം ഇല്ല ...പക്ഷെ ...പ്രധാന സേനാപതി എന്ന നിലയിൽ ദുര്യോധനന്റെ ചോദ്യത്തിനു നീ ഉത്തരം പറഞ്ഞേ മതിയാകൂ ...നീ എന്ത് കൊണ്ടാണ് അർജ്ജുനനെ വധിക്കാൻ അവസരം ലഭിച്ചിട്ടും അത് ചെയ്യാതിരുന്നത് ?

കർണ്ണൻ ദുര്യോധനന്റെ ചുമലിൽ  കൈ വെച്ചു കൊണ്ട് പറഞ്ഞു ...ദുര്യോധനാ ...നിനക്ക് എന്റെ ദൗർഭാഗ്യം മനസ്സിലാക്കാൻ ആവില്ല ...എനിക്കറിയാമായിരുന്നു എന്റെ ആ അമ്പു അർജ്ജുനന്റെ അടുത്ത് എത്തുന്നതിനു മുൻപ് സൂര്യൻ അസ്തമിക്കും എന്ന് .. അത് കൊണ്ടാണ് ഞാൻ ഇന്നത്തെ യുദ്ധം അവസാനിപ്പിച്ചത് ...

ശകുനി : നീ എന്താണ് ഈ പറയുന്നത് ? സൂര്യൻ അസ്തമിച്ചു എന്ന് കരുതി എന്താണ് കുഴപ്പം ...ഇതിനു മുന്പും സൂര്യാസ്തമയ ശേഷം യുദ്ധം തുടർന്നിട്ടുണ്ടെല്ലോ ...പിന്നെ ഇന്ന് എന്താണ് ഇത്ര പ്രത്യേകത !!?

ദേഷ്യത്തോടെ കർണ്ണൻ : അന്ന് ഒന്നും ഞാൻ ആയിരുന്നില്ല ...ഈ സേനയുടെ പ്രധാന സേനാപതി ...ഈ യുദ്ധം തുടങ്ങുന്നതിനു മുൻപ് ഭീഷ്മർ ഉണ്ടാക്കിയ നിയമങ്ങൾ ഞാൻ എങ്ങനെ ലംഘിക്കും ??

തന്റെ  ദു:ഖവും ദേഷ്യവും അടക്കികൊണ്ട് ദുര്യോധനൻ : ഈ യുദ്ധത്തിന്റെ നിയമങ്ങൾ എല്ലാം രണ്ടു പക്ഷത്തുള്ളവരും എത്രയോ തവണ ലംഘിച്ചു കഴിഞ്ഞു ...നീ ഇന്ന് അർജ്ജുനനെ കൊന്നിരുന്നെങ്കിൽ എന്റെ ദുശ്ശാസനാനു  ഉള്ള നിന്റെ  ....

കർണ്ണൻ : നിങ്ങളെല്ലാം വലിയ വലിയ കുലങ്ങളിലും ...കുടുംബങ്ങളിലും ജനിച്ചവർ ആണ്..നീയും പാണ്ടവരും എല്ലാം യയാതിയുടെയും ,മഹാനായ ഭരതൻ എന്ന രാജാവിന്റെയും പിൻഗാമികൾ ...  നിങ്ങൾക്ക് ഈ നിയമങ്ങൾ ലംഘിക്കാം ....നിങ്ങളുടെ ഈ കുടുംബപാരമ്പര്യം നിങ്ങളെ സംരക്ഷിക്കും ..പക്ഷെ ഞാനോ ? ഞാൻ ഏതു കുലത്തിൽ ജനിച്ചവനാണ് ? ആരാണ് എന്റെ മാതാപിതാക്കൾ ? അങ്ങനെയുള്ള ഞാൻ ഈ യുദ്ധ ഭൂമിയിൽ  തീർത്തും തനിച്ചാണ് ...എന്നെ സംരക്ഷിക്കാൻ എന്റെ ഈ കൈകളും ...വില്ലും മാത്രമേ ഉള്ളൂ ....അത് കൊണ്ട് നിനക്ക് വേണ്ടിയോ ...എനിക്ക് വേണ്ടിയോ ...പോലും ഈ നിയമങ്ങൾ ഒന്നും ലംഘിക്കാൻ ആവില്ല ...നീ എന്നോട് ക്ഷമിക്കണം

ദുര്യോധനൻ : പക്ഷെ കർണ്ണാ..നമ്മുടെ കൈ വെള്ളയിൽ എത്തിയ വിജയം അല്ലെ ...നഷ്ടപെട്ടത് ..ഞാൻ ധർമ്മത്തെയും അധർമ്മതെയും കുറിച്ച് ചർച്ച ചെയ്യാനല്ല ..ഇവിടെ വന്നത് ...എനിക്ക് പ്രധാനം ഈ യുദ്ധത്തിലെ വിജയം മാത്രമാണ് ..നിനക്കറിയാമോ ...എനിക്ക് പിതാമഹന്റെയും ,ദ്രോണാചാര്യരുടെയും  എന്നോടുള്ള ആത്മാർതതയിൽ വിശ്വാസം ഉണ്ടായിരുന്നില്ല പക്ഷെ ...നിന്നിൽ..ഞാൻ ഒരു പാട് വിശ്വസിക്കുന്നു ..

കർണ്ണൻ : നീ എന്റെ ആത്മാർതതയിൽ സംശയിക്കുന്നില്ലാ എന്ന് പറയുമ്പോഴും നീ എന്നെ സംശയിക്കുന്നു ..പക്ഷെ അത് നിനക്ക് പോലും മനസ്സിലാക്കാൻ ആവുന്നില്ല ...അതാണ്‌ നിന്റെ കുഴപ്പം ....നിനക്കും ഇതുവരെ പാണ്ടവരിൽ ഒരാളെ പോലും വധിക്കാൻ കഴിഞ്ഞിട്ടില്ലെല്ലോ ..അപ്പോൾ നീ നിന്റെ തന്നെ ആത്മാർതതയെയും സംശയിക്കേണ്ടതല്ലേ ? ...ഞാൻ നിനക്ക് വേണ്ടിയാണ് ഈ യുദ്ധം ചെയ്യുന്നത് ...നാളത്തെ യുദ്ധം ചരിത്രം   ഒരിക്കലും മറക്കുകയില്ല...

 ഇത്രയും പറഞ്ഞു കർണ്ണൻ തന്റെ ശിബിരത്തിലെയ്ക്ക് മടങ്ങി ....

അന്ന് രാത്രി തന്റെ ഗുരു തനിക്കു നല്കിയ ശാപം നാളെ ഒരു ദിവസത്തേക്കെങ്കിലും ഇല്ലായിരുന്നെങ്കിൽ എന്ന് ആലോചിച്ചാണ് കർണ്ണൻ ഉറങ്ങാൻ കിടന്നത് ..അതുകൊണ്ട് തന്നെ കർണ്ണൻ തന്റെ സ്വപ്നത്തിൽ ഗുരുവിനെ കണ്ടു ....അദ്ദേഹം പറഞ്ഞു  "കർണ്ണാ കുന്തീപുത്രനായ ..സൂര്യപുത്രനായ ..നിനക്ക് ഞാൻ തന്ന ശാപം നാളെ ഒരു ദിവസത്തേയ്ക്ക് ഉള്ളതാണ് ...ഈ യുദ്ധത്തിൽ നീ ജയിച്ചാലും നീ ഒന്നും തന്നെ നേടാൻ പോകുന്നില്ല .. ..വിജയിക്കാനുള്ള അവകാശം പാണ്ടാവർക്ക് മാത്രം ഉള്ളതാണ് ..നീ നേടുന്നതിനു അല്ല  അറിയപ്പെട്ടിട്ടുള്ളത് ..നല്കുന്നതിനാണ് ..നീ നിന്റെ വിധി അംഗീകരിക്കുക .....അഭിമന്യുവിനെ വധിച്ചപ്പോൾ തന്നെ നീ ദുര്യോധനന്റെ എല്ലാ കടങ്ങളിൽ നിന്നും മുക്തനായി കഴിഞ്ഞു ...എല്ലാം അറിഞ്ഞു കൊണ്ട് നീ എന്തിനാണ് അജ്ഞത നടിക്കുന്നത് ..എന്റെ അനുഗ്രഹം നിന്നെ രക്ഷിക്കും..അത് ഈ ഭൂമിയിൽ ആയാലും ..സ്വർഗത്തിലായാലും ..നിന്റെ നാമം ആധരവോട് കൂടി മാത്രമേ ഈ ലോകം ഇനി ഉച്ചരിക്കുകയുള്ളൂ ...  " 

സ്വപ്നം കണ്ടു കിടക്കുന്ന കർണ്ണനെ ഒരു നോക്ക് കാണാനായി കുന്തി അവിടെയെത്തി ...കർണ്ണനെ തന്നെ നോക്കിനിന്നു കുന്തി വിതുമ്പി ..പെട്ടെന്ന് സ്വപ്നത്തിൽ നിന്നുംഞ്ഞെട്ടി എഴുന്നേറ്റ കർണ്ണൻ കണ്ടത് കണ്മുന്നിൽ നില്ക്കുന്ന തന്റെ സ്വന്തം അമ്മയെയാണ് ...

കർണ്ണൻ : അമ്മേ..ഇവിടെ ഈ സമയത്ത് ?

കുന്തി കർണ്ണന്റെ ചോദ്യത്തിനു  ഉത്തരം പറയാതെ ദീർഘായുസ്സു ഉണ്ടാകട്ടെ എന്ന് കർണ്ണനെ അനുഗ്രഹിച്ചു ..

കർണ്ണൻ : അമ്മേ ഞാൻ അന്ന് തന്ന വാക്ക് എനിക്ക് ഓർമയുണ്ട് ...അർജ്ജുനൻ എന്റെ അനുജനല്ലേ ...അത് കൊണ്ട് അമ്മയുടെ ഈ അനുഗ്രഹത്തിന് എന്നെക്കാൾ അവകാശം അവനാണ് ..

കുന്തി : പക്ഷെ മോനെ ...നാളെ നിങ്ങളുടെ ആരുടേയും വേർപാട് ഓർത്ത് ദു:ഖിക്കാൻ ഉള്ള ശക്തി എനിക്കില്ല  ..

കർണ്ണൻ : ഈ യുദ്ധം ഹസ്തിനപുരിക്ക് വേണ്ടിയുള്ളതാണ് ...അമ്മയാകട്ടെ കുരുവംശത്തിന്റെ മരുമകളും ...ഹസ്തിനപുരിയുടെ സുരക്ഷയ്ക്ക് വേണ്ടി അമ്മ എന്തെങ്കിലും ത്യജിച്ചേ മതിയാകൂ  ഈ മഹായുദ്ധത്തിൽ ദുര്യോധനന്റെ അമ്മ ഗാന്ധാരി അവരുടെ 99 പുത്രന്മാരെ ത്യജിച്ചു ...നാളെ എന്റെ അമ്മ ഭരത വംശത്തിന്റെ  ചരിത്രത്തിന്റെ മുന്നിൽ ലജ്ജിക്കാൻ ഇടവരരുത് ...അത് കൊണ്ട് നാളെ അമ്മയുടെ ഒരു പുത്രനെ യെങ്കിലും ഈ മഹായുദ്ധത്തിൽ ത്യജിച്ചേ പറ്റൂ ....ആരെങ്കിലും കാണുന്നതിനു മുൻപ് അമ്മ ഇപ്പോൾ തന്നെ തിരിച്ചു പോകണം ..

കുന്തി ...കരഞ്ഞു കൊണ്ട് അവിടെ നിന്നും ഇറങ്ങി പോയി ...കർണ്ണൻ തന്റെ ദൗർഭാഗ്യം ഓർത്തു കരഞ്ഞു ...

 കുന്തി ഭീഷ്മരിനെ ചെന്ന് കണ്ടു തന്റെ സങ്കടം പറഞ്ഞു ...ഇനി ഞാൻ എന്ത് ചെയ്യും എന്ന് ചോദിച്ചു വിലപിച്ചു ...

ഭീഷ്മർ പറഞ്ഞു ....നീ ഇപ്പോൾ ചോദിക്കുന്ന അതേ  ചോദ്യമാണ് ഞാൻ ഈ ജീവിതം മുഴുവൻ എന്നോട് തന്നെ ചോതിച്ചു കൊണ്ടിരുന്നത് ...ഒരു കൂട്ടരുടെ പക്ഷത്തു ചേരുക  എന്ന് പറഞ്ഞാൽ മറ്റേ കൂട്ടരേ പൂർണമായും ത്യജിക്കുന്നത് പോലെയാണ് ...അത് കൊണ്ട് നീ ഹസ്തിനപുരിയെ കുറിച്ച് മാത്രം ചിന്തിക്കുക ..നാളെ യുദ്ധം ചെയ്യുന്നത് നിന്റെ മക്കൾ തമ്മിലാണ് എന്നത് നീ മറക്കണം ..നാളത്തെ യുദ്ധം രണ്ടു യോദ്ധാക്കൾ തമ്മിലാണ് ...അതിൽ ഒരാൾ  ഹസ്തിനപുരിയുടെ വിജയത്തിനു വേണ്ടിയും ..മറ്റേ ആൾ ഹസ്തിനപുരിയുടെ പരാജയത്തിനും വേണ്ടിയാണ് യുദ്ധം ചെയ്യുന്നത് ..നീ ഹസ്തിനപുരിയുടെ വിജയത്തിനു വേണ്ടി മാത്രം പ്രാർത്ഥിക്കുക .....

 കുന്തി ഭീഷ്മരുടെ അനുഗ്രഹം വാങ്ങി അവിടെ നിന്നും തന്റെ ശിബിരത്തിലേയ്ക്ക് മടങ്ങി ...

Flag Counter

മഹാഭാരതം- 52 ( ജന്മസാഫല്യം )

ഘടോൽകചൻ മരിച്ചതിൽ പാണ്ടവർക്ക് അതീവ ദു:ഖമുണ്ടായിരുന്നെങ്കിലും ആ യുദ്ധ ഭൂമിയിൽ  അവർക്ക് അവനെ ഓർത്തു കരയാൻ ഉള്ള സമയം പോലും ലഭിച്ചില്ല   ..ഘടോൽകചൻ മരിച്ചതോടെ കൗരവ സേനയ്ക്ക് ആത്മവിശ്വാസം തിരിച്ചു കിട്ടി ..അവർ പാണ്ടവസേനയെ ആക്രമിച്ചു മുന്നേറാൻ തുടങ്ങി ...ദ്രോണർ തന്റെ ദിവ്യാസ്ത്രം പ്രയോഗിക്കാൻ ഒരുങ്ങി ഉടനെ ഇന്ദ്രൻ പ്രത്യക്ഷപെട്ടു തടയാൻ ശ്രമിച്ചു ...

ഇന്ദ്രൻ :   ദിവ്യാസ്ത്രം നിങ്ങൾ പ്രയോഗിക്കരുത് അത് ധർമ്മ സംരക്ഷണത്തിനു വേണ്ടി മാത്രമേ ഉപയോഗിക്കാവൂ ...

ദ്രോണർ : ഞാൻ അർജ്ജുനന് എതിരെ യുദ്ധം ചെയ്യുന്നത് കൊണ്ടാണോ ..ഇന്ദ്രാ ..നിങ്ങൾ അങ്ങനെ പറഞ്ഞത് ...നിങ്ങൾ ദേവന്മാരെയെല്ലാം എനിക്ക് നന്നായി അറിയാം ...വേഷം മാറി വന്നു കർണ്ണന്റെ കവച കുണ്ഡലങ്ങൾ ആവിശ്യപെട്ടത്‌ നിങ്ങൾ ആണെന്ന് എനിക്കറിയാം എന്താ അത്  ധർമ്മമായിരുന്നോ ..

ഇന്ദ്രൻ : ഞാൻ എല്ലാ ദേവന്മാരുടെയും പ്രതിനിതിയായി ആണ് വന്നത് .. ഞങ്ങൾ നിങ്ങളോട് അപേക്ഷിക്കുകയാണ് ദിവ്യസ്ത്രം പ്രയോഗിക്കരുത് എന്ന് ..അത് ധർമ്മത്തിന്റെ രക്ഷയ്ക്ക് ഉപയോഗിക്കാനുള്ളതാണ് ..

ദ്രോണർ : നിങ്ങൾക്ക് എങ്ങനെ അറിയാം ഞാൻ ചെയ്യുന്നത് എന്റെ ധർമ്മം അല്ല എന്ന് ?? ഞാൻ ചെയ്യുന്നത് എന്റെ ധർമ്മം തന്നെയാണ് ..

പെട്ടെന്ന് ബ്രഹ്മാവ്‌ പ്രത്യക്ഷപെട്ടു ..ദ്രോണരോട് ദിവ്യാസ്ത്രം പ്രയോഗിക്കരുതു ..അത് ബ്രാഹ്മണരുടെ നിയമങ്ങൾക്ക് എതിരാകും ...നിന്റെ ധർമ്മം അറിവ്  പകർന്നു നല്കുക എന്നതാണ് ..നീ എന്തിനാണ് ഇവിടെ ഈ ക്ഷത്രിയരുടെ ധർമ്മം ചെയ്യുന്നത് ?

ദ്രോണർ : എന്റെ ഗുരു ..പരശുരാമനും ഒരു ബ്രാഹ്മണനാണ് ..അദ്ദേഹം എത്രയോ തവണ യുദ്ധം ചെയ്തു രാജാക്കന്മാരെ വധിച്ചിരിക്കുന്നു ..ആരുടെ കയ്യിലാണോ വേദം ഉള്ളത്  അവനാണ് ബ്രാഹ്മണൻ ..അവൻ തന്നെ ആയുധം എടുത്താൽ പിന്നെ അവൻ ക്ഷത്രിയനാണ് ..കൗരവ  സേനയുടെ പ്രധാന സേനാപതി എന്ന നിലയിൽ സേനയുടെയും ..ഹസ്തിനപുരിയുടെയും സംരക്ഷണം എന്റെ കർത്തവ്യമാണ് ..എന്നെ ദയവു ചെയ്തു അങ്ങ് തടയരുത് ..

ബ്രഹ്മാവ്‌ : പറയാനുള്ളത് ഞാൻ പറഞ്ഞു ...നീ ദിവ്യാസ്ത്രം പ്രയോഗിച്ചേ അടങ്ങൂ എന്ന് ആണെങ്കിൽ  ആയികോളൂ ...പക്ഷെ നിനക്കറിയാമെല്ലൊ ധൃഷ്ടദ്യുമ്നന്റെ ജന്മ ലക്‌ഷ്യം എന്താണ് എന്ന്

ദ്രോണർ : ഞാൻ പറഞ്ഞിട്ടാണോ ധ്രുപദൻ അന്ന് ഗുരുകുലത്തിൽ വെച്ച് എനിക്ക് വാക്ക് തന്നത് ..നിങ്ങൾക്ക് എല്ലാം അറിയാവുന്നതല്ലേ  ? അന്ന് ധ്രുപദൻ  ധൃഷ്ടദ്യുമ്നനെ അനുഗ്രഹം വാങ്ങാൻ എന്റെ അടുത്തേയ്ക്ക് അയച്ചപ്പോൾ എനിക്കറിയാമായിരുന്നൂ ...അവന്റെ ജന്മലക്ഷ്യം എന്താണ് എന്ന്... എല്ലാം അറിഞ്ഞു കൊണ്ട് തന്നെയാണ് ഞാൻ അവന്റെ ജന്മസാഫല്യത്തിനു വേണ്ടി അവനെ അനുഗ്രഹിച്ചത് ..ഈ യുദ്ധത്തിൽ പാണ്ഡവരെ ജയിക്കുകയുള്ളൂ  എന്നും എനിക്കറിയാം ..പക്ഷെ അതൊന്നും എന്നെ എന്റെ ധർമ്മത്തിൽ നിന്നും പിന്തിരിപ്പിക്കില്ല ..

ബ്രഹ്മാവ്‌ അപ്രത്യക്ഷനായി ...

 ദ്രോണർ ദിവ്യാസ്ത്രവുമായി നില്ക്കുന്നത് കണ്ടു വിരാട് രാജാവ് ദ്രോണരെ വെല്ലു വിളിച്ചു

വിരാട് രാജാവ് : ഏയ് ബ്രഹ്മണാ ..നീ ഈ യുദ്ധഭൂമിയിൽ എന്താണു ഈ ചെയ്യുന്നത് ..നീ വല്ല ആശ്രമത്തിലും പോയി കുട്ടികളെ പടിപ്പിക്കു ...അതാണ്‌ നിന്റെ ധർമ്മം ..

ദ്രോണർ : നീ ഈ കൊണ്ട് വന്നിരിക്കുന്ന ആയുധങ്ങൾ ഒന്നും വെറും കാഴ്ചവസ്തുക്കൾ അല്ലെങ്കിൽ എടുത്തു എന്നോട് യുദ്ധം ചെയ്യ്..

വിരാട് രാജാവ് : നീ നിന്റെ തേരാളിയോടു പറഞ്ഞോ ഏത് വഴി രക്ഷപെടണം  എന്ന് നോക്കിയിരുന്നോളാൻ ..നീ ഏതു വഴി രക്ഷപെടാൻ നോക്കിയാലും ഞാൻ ആ മാർഗ്ഗം എല്ലാം അടച്ചിട്ടുണ്ടാകും ...ഇനി  നിനക്ക് ധൈര്യമുണ്ടെങ്കിൽ  ആ ദിവ്യാസ്ത്രം പ്രയോഗിക്ക്..

ദ്രോണർ : നിന്നെ പോലെ ഒരാൾക്കു...വേണ്ടി പാഴാക്കാനുള്ളതല്ല ദിവ്യാസ്ത്രം ....

ദ്രോണർ തന്റെ ദിവ്യാസ്ത്രം അപ്രത്യക്ഷ്മാക്കിയ  ശേഷം തന്റെ വില്ല് കയ്യിലെടുത്തു ശരങ്ങൾ എയ്യാൻ തുടങ്ങി ..വിരാട് രാജാവിന് പിടിച്ചു നില്ക്കാൻ ആയില്ല ..ദ്രോണരുടെ അമ്പുകൾ ഏറ്റു വീഴുന്ന വിരാട് രാജാവിനെ രക്ഷിക്കാനായി ധ്രുപദൻ അങ്ങോട്ട്‌ നീങ്ങി പക്ഷെ അപ്പോഴേയ്ക്കും ദ്രോണരുടെ അമ്പു വിരാട് രാജാവിന്റെ കഴുത്തി തുളച്ചു കയറി ..അയാൾ  മരിച്ചു വീഴുകയും ചെയ്തു

ഇത് കണ്ടു സഹിക്കാതെ ദ്രുപധൻ  : നീ ഈ ചെയ്തതിനു നിന്നെ ഞാൻ ജീവനോടെ വിടില്ല ദ്രോണരെ ..വിരാട് രാജാവിനെ പോലെ ഇത്രയും ധീരനായ ഒരാൾ  ഈ യുഗത്തിൽ തന്നെ വേറെയുണ്ടാകില്ല .നീ ധീരതയുടെ ആ സൂര്യനെയാണ് ഇല്ലാതാക്കിയത് ...

ദ്രോണർ : നീ ഇനിയും എന്റെ മുന്നിൽ നിന്നും മാറിയില്ലെങ്കിൽ ധീരതയുടെ മറ്റൊരു സൂര്യനെ കൂടി ഞാൻ ഇല്ലാതാക്കും ...

ഇത് കേട്ട ദ്രുപധൻ ദ്രോണരുമായി യുദ്ധം തുടങ്ങി ...പല ആയുധങ്ങൾ കൊണ്ട് യുദ്ധം ചെയ്തു ഓടുവിൽ വാൾ പയറ്റിൽ എത്തുകയും ...വാൾ കുത്തിയിറക്കി ദ്രോണർ ദ്രുപധനെ വധിക്കുകയും ചെയ്തു ......

 പക്ഷെ അത് കൊണ്ടൊന്നും തൃപ്തനാകാതെ ദുര്യോധ നൻ ദ്രോണരോട് പറഞ്ഞു ...നിങ്ങൾ ഈ വിരാട് രാജാവിനെയും ദ്രുപധയും ഒന്നും വധിച്ചത് കൊണ്ട് ഞാൻ സന്തുഷ്ടനാവില്ല ..അതിനു നിങ്ങൾ ആ പഞ്ചപാണ്ടവരിൽ ഒരാളെയെങ്കിലും വധിക്കണം ...പക്ഷെ അത് എങ്ങനെയാ ...നിങ്ങളും പിതാമഹനെപോലെ തന്നെ  യുദ്ധം ചെയ്യാൻ ആഗ്രഹിക്കുന്നില്ലെല്ലോ  ...യുദ്ധം ചെയ്യേണ്ടത്  ജയിക്കാൻ വേണ്ടിയാണ് നിങ്ങളാവട്ടെ വിജയിക്കണം എന്ന് ആഗ്രഹിക്കുന്നില്ല ...എന്റെ 98 സഹോദരന്മാരാണ് വീരചരമം അടഞ്ഞത് എന്നിട്ടും പാണ്ഡവന്മാർ അഞ്ചു എണ്ണവും  ഇപ്പോഴും ജീവനോടെ ഉണ്ട് .....

ദ്രോണർ : ദുര്യോധനാ ..ഞാൻ വെറും ഒരു യോദ്ധാവ് മാത്രമാണ് യമാരാജൻ അല്ല ....ഇത്രയും പറഞ്ഞു ദ്രോണർ അവിടെ നിന്നും തന്റെ രഥം മറ്റൊരു വശത്തേയ്ക്ക് തെളിച്ചു ,,,എന്നിട്ട് വീണ്ടും പാണ്ടവ സേനയെ ആക്രമിക്കാൻ തുടങ്ങി ...ദ്രോണരുടെ മുന്നേറ്റം കണ്ടു ശ്രീ കൃഷ്ണൻ അർജ്ജുനനോട് പറഞ്ഞു ....

 അർജ്ജുനാ ...ഇന്ന് ഈ യുദ്ധത്തിൽ ദ്രോണരെ ആർക്കും  പരാജയപെടുത്താൻ ആവില്ല ......

അർജ്ജുനൻ : എന്ന്   പറഞ്ഞാൽ    നമ്മൾ ഇന്ന്  ഈ ധർമ്മ യുദ്ധത്തിൽ തോല്ക്കും എന്നാണോ ?

ശ്രീ കൃഷ്ണൻ : എന്നല്ല ഞാൻ പറഞ്ഞത് ...ഞാൻ പറഞ്ഞത് ..യുദ്ധത്തിന്റെ എല്ലാ നിയമങ്ങളും  ആനുസരിച്ചു  ദ്രോണരെ തോല്പ്പിക്കാൻ ആവില്ല എന്ന് ആണ്..ധർമ്മത്തിന്റെ രക്ഷയ്ക്ക് വേണ്ടി അധർമ്മം പ്രവർത്തിക്കുന്നത് കൊണ്ട് കുഴപ്പം ഒന്നും ഇല്ല ..

അർജ്ജുനൻ : ശ്രീ കൃഷ്ണാ ..അങ്ങ് എന്താണ് ഈ പറയുന്നത് ..

ശ്രീ കൃഷ്ണൻ : ഞാൻ ഒരു പ്രായോഗിക ബുദ്ധി പറഞ്ഞു എന്നെ ഉള്ളൂ ...ആരാണോ ധർമ്മതിനെ എതിർക്കുന്നത് അയാൾ തന്നെ അധർമ്മത്തിന്റെ പ്രതീകം അല്ലെ ? അപ്പോൾ അയാളെ ധർമ്മത്തിന്റെ വഴിയിൽ  നിന്നും മാറ്റുക എന്നത് എല്ല്ലാവരുടെയും കർത്തവ്യം അല്ലെ ..അപ്പോൾ ധർമ്മ പരിപാലനത്തിന് വേണ്ടി അധർമ്മം പ്രവർത്തിക്കുന്നതും ധർമ്മമാണ് ..

അർജ്ജുനൻ : പക്ഷെ അത് തെറ്റല്ലേ കൃഷ്ണാ ?

ശ്രീ കൃഷ്ണൻ : ഈ യുദ്ധം നിനക്ക് ധർമ്മയുദ്ധം  ആണെന്ന് നീ സമ്മതിക്കുന്നോ ?

അർജ്ജുനൻ : തീർച്ചയായും ..

ശ്രീകൃഷ്ണൻ : അപ്പോൾ നീ ഇതും സമ്മതിക്കില്ലേ ...നിന്റെ ഈ ധർമ്മയുദ്ധത്തിനുള്ള  ഏറ്റവും വലിയ  തടസ്സമാണ് ദ്രോണാചാര്യർ എന്ന് .. ?

അർജ്ജുനൻ : അതും ഞാൻ സമ്മതിക്കുന്നു ..പക്ഷെ ..

ശ്രീ കൃഷ്ണൻ  : അപ്പോൾ നീ ഇതും സമ്മതിക്കില്ലേ ധർമ്മത്തിന്റെ വിജയത്തിനു ദ്രോണാചാര്യരുടെ പരാജയം അനിവാര്യമാണ് എന്ന് ...അർജ്ജുനാ ..ധർമ്മ പരിപാലനം   ഒരിക്കലും അധർമ്മമാവില്ല ...പിതാമഹന് എതിരെ   നീ ശിഗണ്ടിയെ മുന്നിൽ  നിർത്തി   യുദ്ധം ചെയ്തപ്പോൾ ..നിനക്ക് ഒട്ടും തന്നെ എതിർപ്പില്ലായിരുന്നെല്ലോ  ?

 അർജ്ജുനൻ : ഇപ്പോൾ ഞാൻ എന്ത് ചെയ്യണം എന്നാണ് അങ്ങ് പറയുന്നത് ?

ശ്രീ കൃഷ്ണൻ : ദ്രോണാചാര്യരെ തോല്പ്പിക്കാൻ ഒരു വഴിയേ ഉള്ളൂ ...അദ്ദേഹത്തിന്റെ പുത്രൻ അശ്വഥാമാവ് വീരചരമം അടഞ്ഞു എന്ന് ദ്രോണരെ വിശ്വസിപ്പിക്കണം..അത് അദ്ദേഹത്തിനു സഹിക്കാനാവില്ല ...അദ്ദേഹം ആയുധം ഉപേക്ഷിക്കും ...

അർജ്ജുനൻ : ഇല്ല കൃഷ്ണാ ..വേണ്ട ...അങ്ങ് എന്നോട് ക്ഷമിക്കണം ...ഇത്രയും വലിയ വില കൊടുത്തു എനിക്ക് ഈ യുദ്ധം ജയിക്കേണ്ട ..

ശ്രീ കൃഷ്ണൻ : അർജ്ജുനാ യുദ്ധം ജയിക്കാനും ..തോല്ക്കാനും നീ ആരാണ് ? അധർമ്മത്തിനു എതിരെ യുദ്ധം ചെയ്യേണ്ടത് നിന്റെ ധർമ്മമാണ്..നീ നിന്റെ കർമ്മം മാത്രം ചെയ്യുക ..കർമ്മഫലം നിന്റെ നിയന്ത്രണത്തിൽ അല്ലെല്ലോ ...

അർജ്ജുനൻ : പക്ഷെ ഇങ്ങനെ ഒരു കള്ളം പറഞ്ഞു ...ഈ യുദ്ധം ജയിക്കുന്നത് ശെരിയാണോ ?

 അർജ്ജുനന് ദ്രോണരോടുള്ള സ്നേഹം അവനെ ഒരു തീരുമാനം എടുക്കാൻ അനുവദിക്കുന്നില്ല എന്ന് മനസ്സിലാക്കി ശ്രീ കൃഷ്ണൻ ..യുധിഷ്ടിരനോട് ചോദിച്ചു ..ജേഷ്ടാ..അങ്ങും ധർമ്മത്തിന്റെ പക്ഷത്തു നിക്കില്ലേ ?

യുധിഷ്ടിരൻ :    ധർമ്മത്തിന്റെ വിജയത്തിനു  വേറെ വഴിയൊന്നും തന്നെ ഇല്ലെങ്കിൽ ..ഈ പാപ ഭാരം  ഏറ്റു എടുക്കാൻ ഞാൻ തയ്യാറാണ് ...

യുധിഷ്ടിരൻ സമ്മതിച്ചെങ്കിലും അതിൽ അദ്ദേഹത്തിനു കുറ്റബോധം ഉണ്ട് എന്ന് കണ്ട കൃഷ്ണൻ അദ്ദേഹത്തെ സമാധാനിപ്പിക്കാനായി പറഞ്ഞു ...മര്യാദാ പുരുഷോത്തമനായ ശ്രീ രാമൻ ബാലിയെ തോല്പ്പിച്ചത് യുദ്ധ നിയമങ്ങൾ പാലിച്ചു കൊണ്ടായിരുന്നില്ല ...

എന്നിട്ട് ശ്രീ കൃഷ്ണൻ പാഞ്ഞു നടക്കുന്ന ആന ക്കൂട്ടത്തിലെ ഒരു ആനയെ ചൂണ്ടി ഭീമനോട് ചോദിച്ചു ...ജേഷ്ടന് ആ ആനയുടെ പേര് എന്താണ് എന്ന് പറയാമോ ?

 ആ ആനയുടെ പേര് അശ്വഥാമാവ്‌ എന്നായിരുന്നു ...ആനയെ കൊന്ന ശേഷം അശ്വഥാമാവിനെ കൊന്നു എന്ന് ദ്രോണരെ വിശ്വസിപ്പിക്കാനാണ് ശ്രീ കൃഷ്ണൻ ഉദ്ദേശിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ ഭീമൻ തന്റെ ഗദ എടുത്തു ആ ആനയുടെ മസ്തകതിനെ ലക്‌ഷ്യം വെച്ച് എറിഞ്ഞു ...അത് കൊണ്ടയുടൻ തന്നെ ഒരലർച്ചയോടെ ആന ചരിഞ്ഞു ...

 ഞാൻ അശ്വഥാമാവിനെ കൊന്നേ ...എന്ന് അലറി വിളിച്ചു കൊണ്ട്  ഭീമൻ തന്റെ രഥത്തിൽ യുദ്ധ ഭൂമിയിൽ  ചുറ്റി നടന്നു ...ദ്രോണരുടെ അടുത്ത് എത്തിയും ഭീമൻ ഇത് വിളിച്ചു പറഞ്ഞു ....ദ്രോണർക്കു അത് വിശ്വസിക്കാനായില്ല ...ധർമ്മരാജനായ യുധിഷ്ടിരൻ എന്ത് വന്നാലും സത്യമേ പറയൂ എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു ...അത് കൊണ്ട് സത്യം യുധിഷ്ടിരനോട് ചോദിച്ചു അറിയാം എന്ന് അദ്ദേഹം തീരുമാനിച്ചു ...തന്റെ രഥം യുധിഷ്ടിരന്റെ അടുത്തേക്ക് കൊണ്ട് പോകാൻ സാരഥിയോട് പറഞ്ഞു ...സാരഥി ദ്രോണരെ യുധിഷ്ടിരന്റെ അടുത്തെത്തിച്ചു ...

ആശങ്കയോടെ   ദ്രോണർ : യുധിഷ്ടിരാ ..ഭീമൻ എന്റെ മകൻ അശ്വഥാമാവിനെ വധിച്ചോ ?

ആത്മസങ്കർഷത്തിലായ യുധിഷ്ടിരൻ മൗനമായി താഴേക്കു നോക്കി നില്ക്കുന്നത് കണ്ടു ദ്രോണർ തന്റെ ചോദ്യം ആവർത്തിച്ചു .... ഭീമൻ അശ്വഥാമാവിനെ വധിച്ചോ ...യുധിഷ്ടിരാ ..എന്റെ ചോദ്യത്തിനു ദയവു ചെയ്തു നീ ഉത്തരം പറയൂ ...

യുധിഷ്ടിരൻ : അതേ ഭീമൻ അശ്വഥാമാവിനെ വധിച്ചു ...എന്നത് സത്യം തന്നെയാണ് ..ഗുരൂ ....

യുധിഷ്ടിരൻ പറഞ്ഞതോടെ ദ്രോണർ തന്റെ പുത്രൻ ആശ്വഥാമാവ് വധിക്കപ്പെട്ടു എന്ന് പൂർണമായും വിശ്വസിച്ചു ...തന്റെ ആയുധം തേർതട്ടിൽ ഉപേക്ഷിച്ചു

ആകെ തകർന്നു നില്ക്കുന്ന ദ്രോണരോട് ഭീമൻ : അങ്ങ് ആശ്രമങ്ങളിൽ പോയി രാജകുമാരന്മാരെ പഠിപ്പിക്കുക ..അതാണ്‌ അങ്ങേയ്ക്ക് നല്ലതത് അങ്ങ് ഈ ക്ഷത്രിയരുടെ ഇടയിൽ എന്തിനാണ് വന്നിരിക്കുന്നത് ..എന്ന് പറഞ്ഞു ..ദ്രോണരെ കൂടുതൽ തളർത്തി ..അദ്ദേഹം തന്റെ അമ്പും വില്ലും ,വാളും പരിചയും ,ഗദയും എല്ലാം അവിടെ ഉപേക്ഷിച്ചു ..എന്നിട്ട് ഭീമനോട് പറഞ്ഞു ...എന്റ്റെ മകൻ ആശ്വഥാമാവു നിന്റെ കൈ കൊണ്ട് വധിക്കപെട്ടു എന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ ആവുന്നില്ല ഭീമാ നീ എന്റെ ശിഷ്യനായത് കൊണ്ട് മാത്രം ആണ് നീ ഇപ്പോൾ എന്റെ മുന്നിൽ  ഇത് പറയാൻ ജീവനോടെ നില്ക്കുന്നത് ...നിനക്കറിയാമോ ..ഒരു ഗുരു തന്റെ ശിഷ്യന്മാരെ പുത്രന്മാരെ പോലെയാണ് കാണേണ്ടത് ...അത് കൊണ്ട് മാത്രമാണ് ഞാൻ നിന്നെ വധിക്കാത്തത് ...ഇത്രയും പറഞ്ഞു പൊട്ടികരഞ്ഞു കൊണ്ട്  ദ്രോണർ  ....രഥത്തിൽ നിന്നും ഇറങ്ങി യുദ്ധഭൂമിയിൽ ചമ്രം പറഞ്ഞിരുന്നു ..കണ്ണുകൾ അടച്ചു തന്റെ ദു:ഖം അടക്കാൻ ശ്രമിച്ചു ...

ഈ അവസരം ആയിരുന്നു ..ധൃഷ്ടദ്യുമ്നൻ കാത്തിരുന്നത് ...അയാൾ തന്റെ വാൾ എടുത്തു രഥത്തിൽ നിന്നും ചാടിയിറങ്ങി ....ദ്രോണരുടെ അടുത്തെത്തി ...എന്നിട്ട് കണ്ണടച്ചിരിക്കുന്ന ദ്രോണരുടെ തല ഒറ്റവെട്ടിന് താഴെയിട്ടു ...

 ഈ കാഴ്ച കണ്ട പാണ്ഡവർ പോലും നടുങ്ങിപോയി..അർജ്ജുനന് തന്റെ ദേഷ്യം നിയന്ത്രിക്കാനായില്ല ..അർജ്ജുനൻ തന്റെ വാൾ എടുത്തു ധൃഷ്ടദ്യുമ്നനെ കൊല്ലാനായി ചാടിയിറങ്ങി ..പക്ഷെ ശ്രീ കൃഷ്ണനും മറ്റു പാണ്ടവരും ചേർന്ന് അർജ്ജുനനെ തടഞ്ഞു ...

അന്ന് രാത്രി കുട്ടികാലം മുതലുള്ള ഓരോ കാര്യങ്ങൾ ഓർത്തു അർജ്ജുനനു തന്റെ ദു:ഖവും ധൃഷ്ടദ്യുമ്നനോടുള്ള ദേഷ്യവും അടക്കാനാവാതെ വീണ്ടും തന്റെ വാൾ എടുത്തു ധൃഷ്ടദ്യുമ്നന്റെ അടുത്തേക്ക് പോയി ..ഈ തവണ ദ്രൗപതിയാണ് തടഞ്ഞത് ...

ദ്രൗപതി :  എന്റെ ജേഷ്ടൻ എന്ത് അപരാധമാണ് ചെയ്തത് ?

തന്റെ പ്രിയ ഗുരുവിനെ യാതൊരു ദാക്ഷണ്യവും ഇല്ലാതെ കൊന്ന ധൃഷ്ടദ്യുമ്നനു വേണ്ടി വാദിക്കുന്ന ദ്രൗപതിയെ വെട്ടാൻ അർജ്ജുനൻ ഒരുങ്ങിയെങ്കിലും ..പെട്ടെന്ന് സ്വയം നിയന്ത്രിച്ചു ....ഇത് കണ്ട ദ്രൗപതി ....പരിഹാസത്തോടെ ...എന്താ വെട്ടുന്നില്ലേ ? എന്റെ ജേഷ്ടനെ കൊല്ലാൻ നിങ്ങൾക്ക് തടസ്സം ഞാൻ ആണെങ്കിൽ ആദ്യം എന്നെ തന്നെ കൊല്ലൂ...എന്നെ അന്ന് ആ സഭയിൽ വെച്ച് അപമാനിച്ചപ്പോൾ ...ഈ ദ്രോണാചാര്യർ അവിടെയുണ്ടായിരുന്നു എന്ന് മാത്രമല്ല ..ഒരക്ഷരം പോലും പറഞ്ഞതും ഇല്ല ...നമ്മുടെ അഭിമന്യുവിനെ എല്ലാവരും കൂടി ക്രൂരമായി കൊന്നു തള്ളിയപ്പോൾ അതിനു നേതൃത്വം കൊടുത്തതും ഈ ദ്രോണാചാര്യർ തന്നെ ആയിരുന്നില്ലേ ?

  ദ്രൌപതി പറഞ്ഞത് എല്ലാം ശെരിയാണ് എന്ന് മനസ്സിലാക്കി അർജ്ജുനൻ തന്റെ ശിബിരത്തിലേയ്ക്ക് മടങ്ങി ...

കൗരവരുടെ പാളയത്തിൽ എല്ലാവരും വെള്ള വസ്ത്രം ധരിച്ചു ദ്രോണരുടെ ചിത കത്തിക്കാൻ തുടങ്ങുകയായിരുന്നു ...ഈ സമയം പാണ്ഡവർ അവസാനമായി  അവരുടെ ഗുരുവിന്റെ കാൽ തൊട്ടു നമസ്കരിക്കാൻ എത്തി ...

 ആശ്വഥാമാവ് അവരെ തടഞ്ഞു  കൊണ്ട് പറഞ്ഞു ..ഒറ്റ ഒരുത്തനും എന്റെ അച്ഛന്റെ ചിതയിൽ തൊട്ടു പോകരുത് ...നീ യൊക്കെ ഭീരുക്കളാണ് ....എന്നിട്ട് യുധിഷ്ടിരനോടായി പറഞ്ഞു ...ധർമ്മരാജൻ യുധിഷ്ടിരാ ...ഈ നില്ക്കുന്ന ഞാൻ മരിച്ചു പോയി എന്ന് നീ കള്ളം പറഞ്ഞു ചതിച്ചല്ലേ ...നിങ്ങൾ എന്റെ അച്ഛനെ കൊന്നത് ? ? നിങ്ങളോട് ഒന്നും ഞാൻ ഒരിക്കലും ക്ഷമിക്കില്ല നീയെല്ലാം തീർച്ചയായും ഇതിനെല്ലാം അനുഭവിക്കും... ഇതും പറഞ്ഞു പെട്ടെന്ന് തന്നെ ആശ്വഥാമാവ് ചിതയ്ക്ക് തീ വെച്ചു...പാണ്ഡവർ അപമാനിതരായി തിരിച്ചു അവരുടെ പാളയത്തിലേയ്ക്ക് മടങ്ങി ..
 
Flag Counter