Friday, September 12, 2014

മഹാഭാരതം -30 (അജ്ഞാതവാസം)

അടക്കാനാവാത്ത  ദേഷ്യം  കൊണ്ട്  അർജ്ജുനൻ  ഒരു  നപുംസകമാകട്ടെ  എന്ന്  ഉർവശി  ശപിച്ചു ..ഇത്  അറിഞ്ഞ  ഇന്ദ്രൻ  ഉർവഷിയെ  വിളിപ്പിച്ചു ..

ഇന്ദ്രൻ  : നീ  ചെയ്തത്  വലിയ  തെറ്റാണ്  ..അർജ്ജുനൻ  നിന്നെ  അപമാനിച്ചതായിരുന്നില്ല   .. .നീ  പറഞ്ഞത്  പോലെ  നിങ്ങൾ  അപ്സരസ്സുകൾ  ..സൗന്ദര്യത്തിന്റെ  പ്രധിനിതികൾ  ആണെങ്കിൽ  ...നിങ്ങൾക്ക്  ആരെയും  സ്നേഹിക്കാനോ   വെറുക്കാനോ  ഉള്ള  അവകാശവും  ഇല്ല ...

ഉർവശി  : അങ്ങ്  എന്നോട്  ക്ഷമിക്കണം ..ഞാൻ  ശപിച്ചു  പോയി ..ഇനി  അത്  തിരിച്ചു  എടുക്കാനും  പറ്റില്ലെല്ലോ ...

ഇന്ദ്രൻ  : നീ  ആ  ശാപത്തിന്റെ  കാലാവധി  ഒരു  വർഷമാക്കണം ...

ഉർവശി  : ശെരി  അങ്ങ്  പറഞ്ഞത്  പോലെ ..ഞാൻ  എന്റെ  ശാപത്തിന്റെ  കാലാവധി  ഒരു  വർഷമാക്കിയിരിക്കുന്നു ...

ഇന്ദ്രൻ  അർജ്ജുനനെ  വിളിപ്പിച്ചു  ...

ഇന്ദ്രൻ  : അർജ്ജുനാ ..നിന്റെ  ശാപത്തിന്റെ  കാലാവധി  ഒരു  വർഷമാക്കിയിട്ടുണ്ട്   ..ഈ  ഒരു  വർഷം  നിനക്ക്  തന്നെ  തീരുമാനിക്കാം ...ഇനി  നിനക്ക്  തിരിച്ചു  ഭൂമിയിലേക്ക്‌  മടങ്ങാം ...

അർജ്ജുനൻ  ഇന്ദ്രനോടും ..കൂട്ടരോടും  യാത്ര  പറഞ്ഞു ..ഭൂമിയിലേക്ക്‌  മടങ്ങി ..

മടങ്ങിയെത്തിയ  അർജ്ജുനനെ  മറ്റു  പാണ്ഡവർ  വളരെ  സന്തോഷത്തോടെ  സ്വീകരിച്ചു ..സ്വർഗ്ഗത്തിലെ  വിശേഷങ്ങൾ   അന്വേഷിച്ചു ..

സഹദേവൻ   : ജേഷ്ടാ ,.പാശുപതാസ്ത്രം  ഒന്ന്  പ്രയോഗിച്ചു  കാണിക്കാമോ . . ?

അർജ്ജുനൻ  : ശെരി  ദാ  കണ്ടോളു ....

എന്നിട്ട്  അർജ്ജുനൻ  കണ്ണ്  അടച്ചു  മന്ത്രം  ജപിച്ചു ..പാശുപതാസ്ത്രം  പ്രത്യക്ഷപെടുത്തി ..മറ്റു  പാണ്ഡവർ  ആകാംഷയോടെ  അതും  നോക്കി  നിന്നു  ...

അർജ്ജുനൻ  അസ്ത്രം  പ്രയോഗിക്കാൻ  ഒരുങ്ങിയപ്പോൾ ..പെട്ടെന്ന്  ഒരു  അഷിരീരി  ഉണ്ടായി  ....അർജ്ജുനാ  ദിവ്യാസ്ത്രങ്ങൾ  കളികോപ്പുകൾ  അല്ല  വെറുതെ  പ്രദർശിപ്പിക്കുകയോ  പരീക്ഷിക്കുകയോ  ചെയ്യാൻ ...ഭൂമിയുടെ  സ ർവ്വനാശം  ആണ്  നീ  ആഗ്രഹിക്കുന്നതെങ്കിൽ  നിനക്ക്  അത്  പ്രയോഗിക്കാം ..ദിവ്യാസ്ത്രങ്ങൾ  മാനവരാഷിയുടെ  നന്മയ്ക്കു  വേണ്ടി  മാത്രം  ഉപയോഗിക്കുക ...

പാണ്ഡവർ  ആശരീരിയോടു  ക്ഷമ  ചോദിച്ചു ..അർജ്ജുനൻ  പാശുപതാസ്ത്രം  അപ്രത്യക്ഷമാക്കി ...

പാണ്ഡവരുടെ  വനവാസത്തിന്റെ  കാലാവധി  തീരാറായി ...ഇനി  ഏതാനും  നാൾ  കൂടി  കഴിഞ്ഞാൽ  അജ്ഞാതവാസം  ആരംഭിക്കും ...എന്ന്  അറിഞ്ഞു ..ദുര്യോധനൻ ..കൂടുതൽ  ജാഗ്രതയോടെ  തന്റെ  സേനയെ  സജ്ജമാക്കുന്നതിൽ  ശ്രദ്ധ  കേന്ദ്രീകരിച്ചു ...ദുര്യോധനന്റെ  ഏക  സഹോദരി  ദുശ്ശളയുടെ  ഭർത്താവും  സിന്ധു  ദേശത്തിന്റെ  രാജാവുമായ  ജയദ്രഥൻ    ശാൽവ  രാജ്യത്ത്  നടക്കുന്ന  സ്വയംവരത്തിൽ  പങ്കെടുക്കാൻ ..വിളിച്ചിട്ട്  പോലും  ദുര്യോധനൻ  പോയില്ല ..പാണ്ഡവർ  ശിക്ഷയുടെ  കാലാവധി  കഴിയുന്നതിനു  മുൻപേ  ആക്രമിചേക്കാം  എന്ന്  ദുര്യോധനൻ  ഭയന്നിരുന്നു ..അത്  കൊണ്ട്  ജയദ്രഥൻ  തന്റെ  രഥത്തിൽ  ഒരു  ചെറിയ  സേനയോടൊപ്പം  ശാൽവ  രാജ്യത്തേക്ക്  തിരിച്ചു ...ദുര്യോധനന്  മരണത്തെ  ഭയമില്ലായിരുന്നെങ്കിലും ...ഭീമന്റെയടുത്ത്  തോല്ക്കുന്നത്  സഹിക്കാൻ  കഴിയുമായിരുന്നില്ല ....വരാൻ  പോകുന്ന  നാശത്തിനെ  ഭയക്കണം  എന്ന്  ദുര്യോധനനോട്  പറഞ്ഞ  അർദ്ധ  സഹോദരൻ   യുയുത്സുവിനെ  ദുര്യോധനൻ  കൊല്ലാൻ  വരെ  ഒരുങ്ങി ...കർണ്ണൻ  ദുര്യോധനനെ  തടഞ്ഞത്  കൊണ്ട്  യുയുത്സു  രാക്ഷപെട്ടു ..

  സ്വയംവരത്തിനു പുറപ്പെട്ടാ ജയദ്രതൻ വനത്തിൽ  വെച്ച്  അപ്രതീക്ഷിതമായി  ദ്രൗപതിയെ കണ്ടു ...വീട്ടിലേക്കു  ആവിശ്യമായ  വെള്ളം  ഒരു  കുടത്തിൽ    നിറച്ചു  കൊണ്ട്  പോകുകയായിരുന്നു  ..ദ്രൗപതി .. ജയദ്രതൻ  രഥം  നിർത്തി  താഴെ  ഇറങ്ങി ...ആദ്യം  അയാൾ  ദ്രൗപതിയുടെ  ഈ  അവസ്ഥയിൽ   തനിക്കുള്ള  ദുഖം   പ്രകടിപ്പിച്ചു ..പിന്നീട്  അയാൾ  ദ്രൗപതിയോട്  വിവാഹ അഭ്യർത്ഥന നടത്തി ...

ദ്രൗപതി  : നീ  എന്റെ  അനിയത്തിയുടെ  (sister-in-law) ഭർത്താവാണ്  ..ആ  ബന്ധം പോലും   നീ  മറന്നോ  ? നിനക്ക്  എങ്ങനെ  ധൈര്യം  വന്നു  എന്നോട്  ഇത്  പറയാൻ ...ഞാൻ  ആരുമില്ലാത്ത  അനാഥയൊന്നും  അല്ല  ആർക്കും  വന്നു  എന്നെ  അപമാനിച്ചിട്ടു  പോകാൻ ..

 ജയദ്രതൻ  ചിരിച്ചു  കൊണ്ട്  ..നിന്നെ  രക്ഷിക്കാൻ  ഇവിടെ  ആരും  ഇല്ല ...എന്ന്  പറഞ്ഞു  കൊണ്ട്  ദ്രൗപതിയെ  കടന്നു  പിടിച്ചു  ബലമായി  തന്റെ  രഥത്തിൽ  കയറ്റി ...സിന്ധു  ദേശത്തേക്ക്  തിരിച്ചു

    നേരം  ഏറെയായിട്ടും  ദ്രൗപതിയെ  കാണാതെ  പാണ്ഡവർ  പരിഭ്രമിച്ചു  ..യുധിഷ്ടിരൻ  അർജ്ജുനനെയും  ഭീമനെയും ..ദ്രൗപതിയെ  അന്വേഷിച്ചു  കണ്ടെത്താൻ  അയച്ചു ...വഴിയിൽ  പൊട്ടി  കിടക്കുന്ന  കുടം  കണ്ടു  തിരിച്ചറിഞ്ഞ  അവർ  അവിടെ  കണ്ട   കുതിര  കുളമ്പിന്റെ  പാട്  പിന്തുടർന്നു  ....അർജ്ജുനൻ  ദ്യാനിച്ചു  അഗ്നിയുടെ  അമ്പു  അയച്ചു  ജയദ്രതന്റെ  വഴി  തടഞ്ഞു ..എന്നിട്ട്  ശരവർഷം  നടത്തി ...സേനയെ  മുഴുവൻ  കൊന്നൊടുക്കി ..പേടിച്ചോടിയ  ജയദ്രതൻ  ..ഭീമന്റെ  മുന്നിൽ ആണ്   ചെന്ന്  പെട്ടത്  ...ഭീമൻ  ജയദ്രതനെ  മർദിച്ചു  അവശനാക്കി ..എന്നിട്ട്  കൊല്ലാൻ  ഒരുങ്ങി ..അർജ്ജുനൻ  ഭീമനെ  തടഞ്ഞു ..ഇവനെ  ശിക്ഷിക്കാനുള്ള  അധികാരം  രാജാവായ  യുധിഷ്ടിരനാണ് ..ഭീമൻ ..ജയദ്രതനെ  എടുത്തു  തോളിൽ  ഇട്ടു  ദ്രൗപതിയെയും  അർജ്ജുനനെയും  കൂട്ടി  യുധിഷ്ടിരന്റെ    അടുത്തെത്തി ...എന്നിട്ട്  ജയദ്രതനെ  യുധിഷ്ടിരന്റെ  മുന്നിലേക്ക്‌  ഇട്ടിട്ടു ..ഇവന്  വധ  ശിക്ഷ  കൊടുക്കാൻ  ആവിശ്യപെട്ടു  ..യുധിഷ്ടിരൻ    ഒഴികെയുള്ള  പാണ്ഡവർ  ഒരേ  സ്വരത്തിൽ  വധശിക്ഷ  കൊടുക്കാൻ  ആഗ്രഹിച്ചിരുന്നു ...പക്ഷെ  ദുശ്ശളയെ സ്വന്തം  സഹോദരിയായി  കാണുന്നതിനാൽ  വധ  ശിക്ഷ ഒഴികെ  എന്ത്  ശിക്ഷ  വേണമെങ്കിലും  കൊടുക്കാം  എന്ന്  യുധിഷ്ടിരൻ  പറഞ്ഞു ...എന്നിട്ട്  തുടർന്നു  ...അപമാനിക്കപെട്ടത്‌  ദ്രൗപതിയായത്  കൊണ്ട് ...അവൾ  തീരുമാനിക്കട്ടെ ..എന്ത്  വേണമെന്ന് ....മറ്റു  പാണ്ടാവർക്കും  അത്   സമ്മതമായിരുന്നു ..

ദ്രൗപതി  : അനുജത്തിയെ  വിധവയാക്കാത്ത    എന്ത്  ശിക്ഷ  വേണമെങ്കിലും  ആകാം    ..അത്  കൊണ്ട്  ഈ  ദുഷ്ടനെ    അങ്ങയുടെ  (യുധിഷ്ടിരന്റെ  ) അടിമയാക്കണം ,,..എന്നിട്ട് ..ഇവന്റെ  തല  മുണ്ഡനം  ചെയ്യണം ..

ഇത്  കേൾക്കേണ്ട  താമസം  ഭീമൻ  ജയദ്രതനെ  ബലമായി  പിടിച്ചു  തല  മുണ്ഡനം  ചെയ്തു ..വികൃതമായ  രീതിയിൽ  അവിടിവിടെ  കുറച്ചു  മുടി  ബാക്കി  വെക്കുകയും  ചെയ്തു ...

ജയദ്രഥൻ  തനിക്കു  വധ  ശിക്ഷ  നല്കാൻ  ദ്രൗപതിയോട്  കെഞ്ചി . ..

ദ്രൗപതി  : കുറ്റവാളിക്ക്  സ്വയം  ശിക്ഷ  നിശ്ചയിക്കാനുള്ള  അവകാശം  ഇല്ല ..ഇനി  നീ  മഹാരാജാവ്  യുധിഷ്ടിരന്റെ  അടിമയാണ് ..  അദ്ദേഹത്തിന്റെ  കാലിൽ  വീഴ് ..

 ജയദ്രതൻ  യുധിഷ്ടിരന്റെ  കാലിൽ  വീഴാൻ  ഭാവിച്ചപ്പോൾ  യുധിഷ്ടിരൻ  അയാളെ  പിടിച്ചു  എഴുന്നേല്പിച്ചു...

യുധിഷ്ടിരൻ   : മതി ..ഇതോടെ  നിനക്കുള്ള  ശിക്ഷ  കഴിഞ്ഞിരിക്കുന്നു ..നിന്നെ  ഞാൻ  അടിമത്തത്തിൽ  നിന്നും  മോചിപ്പിക്കുന്നു ......ജയദ്രതൻ  ഒരു നന്ദി പോലും പറയാതെ അവിടെ നിന്നും  പോയി ..

പാണ്ഡവരുടെ  വനവാസത്തിന്റെ  കാലാവധി  തീരാറായതോടെ  ശകുനി  ചിന്താകുലനായി ...തന്നിൽ   ദുര്യോധനന്  ഉള്ള  വിശ്വാസം  നഷ്ടമായത്  മനസ്സിലാക്കിയ  ശകുനി  തന്റെ  പദ്ധതികൾ  നടപ്പിലാക്കാൻ  കർണ്ണന്റെ  സഹായം  തേടി ...കർണ്ണനെ  ദുര്യോധനന്  സ്വന്തം  സഹോദരനെക്കാൾ  വിശ്വാസമായത്  കൊണ്ട് ..ശകുനി ..തന്റെ  ആകുലത  കർണ്ണനോട്  പറഞ്ഞു

ശകുനി  : നീ  ദുര്യോധനനോട്  പറയണം  ഇപ്പോൾ  തന്നെ  പാണ്ഡവരുടെ  അടുത്തേക്ക്  ചാരൻമാരെ  അയക്കാൻ ,,ഇനി  ഒട്ടും  താമസിച്ചു ..കൂടാ ..അവർ  അജ്ഞാതവാസം  തുടങ്ങിയാൽ  ചിലപ്പോൾ   ആ  ഒരു  വർഷത്തിനുള്ളിൽ  അവരെ  തിരിച്ചറിയാൻ  കഴിഞ്ഞില്ലെങ്കിൽ  ..ഒരു  വർഷം  പൂർത്തിയാകുന്നതിന്റെ  അടുത്ത  ദിവസം  യുദ്ധം  ആരംഭിക്കും ..കണ്ടില്ലേ  അർജ്ജുനൻ  ദിവ്യാസ്ത്രങ്ങൾ  ഒക്കെ  നേടിയത് .അത് .സൂചിപ്പിക്കുനതു ..അവർ  യുദ്ധത്തിനുള്ള  ഒരുക്കത്തിലാണ് .എന്നാണ് ..നീ  അവനെ  ചാരന്മാരെ  അയക്കുന്നതിന്റെ    ആവിശ്യകത  പറഞ്ഞു  മനസ്സിലാക്കണം ..അവനു  ഇപ്പോൾ  എന്നിൽ  ഉള്ള  വിശ്വാസം  വല്ലാതെ  കുറഞ്ഞിരിക്കുന്നു ..ദുര്യോധനൻ ..എന്നോട്  ചോദ്യങ്ങൾ   ചോദിയ്ക്കാൻ  വരെ  തുടങ്ങിയിരിക്കുന്നു ..പക്ഷെ  നിന്നെ  അവനു  വിശ്വാസമാണ് ..നീ  പറഞ്ഞാൽ   അവൻ  അത്  കേൾക്കും ..ഒരു  പക്ഷെ  ഇത്  നമ്മുടെ  അവസാനത്തെ  അവസരമാകാം ...

അപമാനിക്കപെട്ട  .ജയദ്രതൻ  പാണ്ഡവരുടെ  സർവനാശമാണ്  ആഗ്രഹിച്ചത്‌ ...അയാൾ  ശിവനെ  ദ്യാനിച്ചു  തപസ്സു  ചെയ്യാൻ  തുടങ്ങി ....നാളുകൾ  ആയിട്ടും  .ജയദ്രതൻ  തിരിച്ചു  വരാത്തതിനാൽ  ദുര്യോധനൻ  .ജയദ്രതനെ  അന്വഷിച്ച്  ഇറങ്ങി  ..ഒടുവിൽ   തപസ്സു  ചെയ്യുന്ന  ജയദ്രതനെ  കണ്ടെത്തി ..തനിക്കുണ്ടായ  അപമാനത്തിനു  പ്രതികാരം  ചെയ്യാതെ  തനിക്കു  ഇനി  വിശ്രമം  ഇല്ല  എന്ന്  ജയദ്രതൻ  ദുര്യോധനനോട്  പറഞ്ഞു ...പാണ്ടവരാണ്  ജയദ്രതനെ  ഈ  ഗതിയിൽ  ആക്കിയത്   എന്ന്  അറിഞ്ഞ  ദുര്യോധനന്റെ  പാണ്ടവരോടുള്ള  പക  ഇരട്ടിച്ചു ...ജയദ്രതൻ   ദുര്യോധനന്റെ  കൂടെ  പോകാൻ  തയ്യാറായില്ല ...ജയദ്രതൻ  പാണ്ഡവരെ  ജയിക്കാൻ  ഉള്ള  ശക്തി  ലഭിക്കുന്നതിനായി  ശിവനെ  ദ്യാനിച്ചു  തപസ്സു  ആരംഭിച്ചു ...

 ശിവൻ  കൈലാസത്തിൽ  എന്ത്  ചെയ്യണം  എന്ന്  അറിയാതെ  ചിന്താകുലനായി ...അദ്ദേഹം  പാർവതിയോട്  തന്റെ  അവസ്ഥ  വ്യക്തമാക്കിയ  ശേഷം  എന്ത്  ചെയ്യണം  എന്ന്  ചോദിച്ചു ..

പാർവതി പറഞ്ഞു  ..പാണ്ഡവർ  ഭൂമിയിലെ  ധർമ്മത്തിന്റെയും  സത്യത്തിന്റെയും  ആൾ  രൂപങ്ങളാണ്  അത്  കൊണ്ട് ജയദ്രതന്   വരം  കൊടുക്കരുത്

 ...പക്ഷെ  ശിവന്  അത്  സ്വീകാര്യമായിരുനില്ല ..

ശിവൻ  : ഒരാൾ  എന്നെ ധ്യാനിച്ച്‌   തുടങ്ങിയാൽ  പിന്നെ  ഞാൻ  അവനോടു  കടപെട്ടു  പോകും ...നീ  പറഞ്ഞത്  ശെരിയാണ്  ജയദ്രതൻ   ചോദിക്കുന്നത്  കൊടുക്കാൻ  എനിക്കാവില്ല ..പക്ഷെ  എന്തെങ്കിലും  വരം  കൊടുക്കാതെ  പറ്റില്ല ...

ശിവൻ  വീണ്ടും  ആലോചനയിൽ  ആയി ...മാസങ്ങൾ   കടന്നു  പോയി ..

പാണ്ഡവരുടെ   അജ്ഞാതവാസത്തിന്റെ  അവസാന  നാളുകൾ  ആയി ... അവർ  ദുര്യോധനന്റെ  ചാരന്മാർ  വരാൻ  സാദ്യതയുണ്ട്  എന്ന്  മനസ്സിലാക്കി  ..വനത്തിലെ  വീട്  വിട്ടു  കാട്ടിൽ  ഒരു  സ്ഥലത്തും  സ്ഥിരമായി  നില്കാതെ  ..സദാ   യാത്രയിലായിരുന്നു ...ഒടുവിൽ   ദാഹവും  വിശപ്പും  കാരണം  ക്ഷീണിച്ച  അവർ  ഒരു  വലിയ  മരത്തിന്റെ  ചുവട്ടിൽ  വിശ്രമിച്ചു  ...

യുധിഷ്ടിരൻ    : നകുലാ ..നീ  ഈ  മരത്തിൽ  കയറി  അടുത്ത്  എവിടെയെങ്കിലും  വെള്ളമുണ്ടോ  എന്ന്  നോക്ക് ...

നകുലൻ  മരത്തിലേക്ക്  കയറി  ചുറ്റുപാടും  നിരീക്ഷിക്കാൻ  തുടങ്ങി ...അവിടെ  അടുത്ത്  ഒരു  നദിയുള്ളത്  കണ്ടെത്തി  വിവരം  യുധിഷ്ടിരനെ  അറിയിച്ചു ...

യുധിഷ്ടിരൻ  : എന്നാൽ    ..നീ  പോയി  ..ഞങ്ങൾക്ക്  കുറച്ചു  വെള്ളം  കൊണ്ട്  വാ ..

നകുലൻ  ...നദി  കരയി ൽ   എത്തി  ..എന്നിട്ട്  വെള്ളം  കയ്യിൽ   എടുത്തു  കുടിക്കാൻ  ഒരുങ്ങിയപ്പോൾ ..ഒരു  അശരീരിയുണ്ടായി ...

അശരീരി  : നീ  ആ  വെള്ളം  കുടിക്കുന്നതിനു  മുൻപ്  എന്റെ  ചോദ്യങ്ങൾകുള്ള  ഉത്തരം  തരണം ...

നകുലൻ  : ഇല്ലെങ്കിൽ  നീ  എന്ത്  ചെയ്യും ..ഞാൻ  ഈ  വെള്ളം  കുടിക്കും ...

അശരീരി  : ഇത്  എന്റെ  നദിയാണ് ..എന്റെ  അനുവാദം  ഇല്ലാതെ  ഈ  വെള്ളം  കുടിച്ചാൽ  ..ഞാൻ  നിന്നെ  കൊല്ലും ..

നകുലൻ  : എന്നാൽ  അതൊന്നു  കാണണമെല്ലോ  ..

നകുലൻ  വെള്ളം  കുടിച്ചതും  തൽക്ഷണം  മരിച്ചു  വീണു ...

വളരെ  നേരമായിട്ടും  നകുലനെ  കാണാതെ  യുധിഷ്ടിരൻ   സഹദേവനെ   അയച്ചു ...

സഹദേവൻ  നകുലനെ  കണ്ടില്ല ..സഹദേവനും  അശരീരി  പറഞ്ഞത്  കേൾകാതെ  വെള്ളം  കുടിച്ചു  മരിച്ചു  വീണു ...

സഹദേവനെയും  കാണാതെ  അർജ്ജുനൻ  അന്വേഷിച്ചെത്തി ...തന്റെ  അനുജന്മാർ  മരിച്ചു  കിടക്കുന്നത്  കണ്ടു  അർജ്ജുനൻ  ശത്രുവിനോട്  തന്റെ  മുന്നിൽ വരാൻ  ആവിശ്യപെട്ടു ..

ഒരു  രൂപം  പ്രത്യക്ഷപെട്ടു  ..അർജ്ജുനനോട്  പറഞ്ഞു ..നിന്റെ  ഈ  അനുജന്മാരെ    കൊന്നത്  ഞാനാണ് ..നീയും  എന്റെ  അനുവാദമില്ലാതെ ..ഈ  വെള്ളം  എടുക്കാനോ   കുടിക്കാനോ  ശ്രമിച്ചാൽ  ഇത്  തന്നെയാകും  നിന്റെയും  ഗതി ...

അർജ്ജുനൻ  : വെള്ളവും ..വായുവും ..ഒന്നും   ആരുടേയും  സ്വന്തമല്ല ..അതിൽ  എല്ലാ  ജീവജാലങ്ങൾക്കും  അവകാശമുണ്ട്‌ ..ആദ്യം  അത്  നീ  മനസ്സിലാക്കാൻ  ഞാൻ  ഈ  വെള്ളം  കുടിക്കും  എന്നിട്ട്  നിന്നെ  വധിക്കും ..നീ  എന്നെ  തടയാൻ  ശ്രമിച്ചാൽ  എനിക്ക്  ഒരു  ഒറ്റ  അമ്പു  മതി ..നീ  നിന്റേതു  എന്ന്  പറയുന്ന  ഈ  നദി  വറ്റിക്കാൻ ...

അർജ്ജുനൻ  വെള്ളം  കുടിച്ചു ..തത്ക്ഷണം  മരിച്ചു  വീണു ...അല്പസമയം  കഴിഞ്ഞു  ഭീമൻ  എത്തി ..ഭീമനും  അർജ്ജുനനെ  പോലെ  തന്നെ  വെള്ളം  കുടിച്ചു  മരിച്ചു  വീണു ...ഒടുവിൽ  തന്റെ  അനുജന്മാരെ  അന്വേഷിച്ചു  യുധിഷ്ടിരൻ  എത്തി ....തന്റെ  എല്ലാ  അനുജന്മാരും  മരിച്ചു  കിടക്കുന്നത്  കണ്ടു  ..യുധിഷ്ടിരൻ  ചിന്തിച്ചു ...

ഇവരുടെ  ആരുടേയും  ദേഹത്ത്  മുറിവില്ല ..അപ്പോൾ  ഈ  നദിയിലെ  വെള്ളം  വിഷമയമാണോ ...? അത്  അറിയാനായി  യുധിഷ്ടിരൻ  ആ  വെള്ളം  കയ്യിലെടുത്തപ്പോൾ  വീണ്ടും  അശരീരിയുണ്ടായി ..

അശരീരി  : ഇത്  എന്റെ  നദിയാണ് ..എന്റെ  അനുവാദം  ഇല്ലാതെ  ഈ  വെള്ളം  കുടിച്ചാൽ  ..ഈ  കിടക്കുന്ന  നിന്റെ  അനുജന്മാരുടെ  ഗതി  തന്നെയാകും  നിനക്കും ...എന്റെ  ചോദ്യങ്ങൾക്ക്  ശെരിയായ  ഉത്തരം  പറഞ്ഞാൽ  മാത്രം  ഞാൻ  നിന്നെ  വെള്ളം  കുടിക്കാൻ  അനുവദിക്കാം ..

യുധിഷ്ടിരൻ  : അങ്ങ്  ആരാണ്  സത്യത്തിൽ  അങ്ങയുടെ  ചോദ്യങ്ങൾക്ക്  ഞാൻ  ഉത്തരം  തരാൻ  ശ്രമിക്കാം  ...പക്ഷെ  അതിനു  മുൻപ്  അങ്ങ്  എന്റെ  മുന്നിൽ   വരൂ ..

പെട്ടെന്ന്  ഒരു  ആൾ  രൂപം  പ്രത്യക്ഷപെട്ടു  താൻ  യക്ഷൻ  ആണെന്ന് ..പറഞ്ഞു ..എന്നിട്ട്  യുധിഷ്ടിരനോട്  ചോദ്യങ്ങൾ  ചോദിച്ചു  തുടങ്ങി ..

യക്ഷൻ  : ഭൂമിയെക്കാൾ  ഭാരമുള്ളത്‌  എന്താണ്  ?

യുധിഷ്ടിരൻ  : അമ്മ ..

യക്ഷൻ  : ആകാശത്തെക്കാൾ  ഉയരെയുള്ളത്  ആരാണ് ?

യുധിഷ്ടിരൻ  : അച്ഛൻ ...

യക്ഷൻ  : കാറ്റിനെക്കാൾ  വേഗതയുള്ളത്  ?

യുധിഷ്ടിരൻ  : മനസ്സ്

വീണ്ടും  അനേകം  ചോദ്യങ്ങൾ   യക്ഷൻ ..യുധിഷ്ടിരനോട്    ചോദിച്ചു ..ഒടുവിൽ

യക്ഷൻ  : എന്റെ  എല്ലാ  ചോദ്യങ്ങൾക്കും  കൃത്യമായ  ഉത്തരം  ആണ്   നീ  പറഞ്ഞത് .. അത്  കൊണ്ട്  നിന്റെ  നാല്  സഹോദരങ്ങളിൽ  ഒരാളെ  ഞാൻ  ജീവിപ്പിക്കം  എന്ന്  പറഞ്ഞാൽ  നീ  ആരെയാകും  പറയുക ?...

യുധിഷ്ടിരൻ  :നകുലനെ ..

യക്ഷൻ  : എന്ത്  കൊണ്ട്  നീ  ശക്തിശാലികളായ  ...അർജ്ജുനനെയൊ ..ഭീമനെയോ ..ആവിശ്യപെട്ടില്ല  !! ?

യുധിഷ്ടിരൻ  : എനിക്ക്  എന്റെ  അമ്മ  കുന്തിയെ  പോലെ  തന്നെയാണ് ..മാദ്രിയമ്മയും ...കുന്തീ  പുത്രനായ ..ഞാൻ  ഒരാളെങ്കിലും  ജീവനോടെ  ഉണ്ട് ..അത്  കൊണ്ട്  മാദ്രിയുടെ  പുത്രന്മാരിൽ  ഒരാളെങ്കിലും  ജീവനോടെ  ഉണ്ടാകണം ..ഇല്ലെങ്കിൽ  ഞാൻ  എന്റെ  അമ്മ  മാദ്രിയോടു  കാണിക്കുന്നത്  അന്യായമായിരിക്കും ..

യക്ഷൻ  : ഇനി  ഞാൻ  ഒരാളെ  കൂടി  തിരഞ്ഞെടുക്കാൻ  പറഞ്ഞാൽ ...?

യുധിഷ്ടിരൻ  : സഹദേവൻ ...കാരണം  ..നകുലനും ..സഹദേവനും  ആണ്  ഏറ്റവും  ഇളയവർ . ...

യക്ഷൻ  : യുധിഷ്ടിരാ ..നീ  എന്റെ  പരീക്ഷണത്തിൽ  വിജയിച്ചിരിക്കുന്നു ... നീ  ഭരത  വംശത്തിന്റെ  തന്നെ  അഭിമാനമാണ്  അത്  കൊണ്ട്  ഞാൻ  നിനക്ക്  നിന്റെ  എല്ലാ  അനുജന്മാരെയും  തിരിച്ചു  തരും ...

യുധിഷ്ടിരൻ  : അങ്ങേയ്ക്ക്  നന്ദി .. പക്ഷെ   അങ്ങ്  സത്യത്തിൽ  ആരാണ്  ? യക്ഷന്  ജീവൻ    തിരിച്ചു  നൽകാൻ  കഴിയില്ല  എന്ന്  എനിക്കറിയാം  ..ദയവു  ചെയ്തു  അങ്ങ്  യഥാർതത്തിൽ  ആരാണ്  എന്ന്  പറയൂ ..

പെട്ടെന്ന്  യക്ഷന്റെ  സ്ഥാനത്ത്  ധർമരാജൻ  (കാലൻ) പ്രത്യക്ഷപെട്ടു ..എന്നിട്ട്  യുധിഷ്ടിരനെ  അനുഗ്രഹിച്ചിട്ട്  അപ്രത്യക്ഷനായി ..

വൈകാതെ  മറ്റു  പാണ്ഡവർ  ഒരു  ഉറക്കത്തിൽ  നിന്ന്  എന്ന  പോലെ  എഴുന്നേറ്റു  വന്നു  അവർ  ദ്രൗപതിയുടെ  അടുത്തേക്ക്  പോയി ..ദ്രൗപതി  ചാരന്മാരുടെ  കണ്ണിൽ   പെടാതെ  പാണ്ഡവരുടെ  അടുത്തേക്ക്  ഓടിയെത്തി ..

ദ്രൗപതി  : ദുര്യോധനന്റെ  ചാരന്മാർ  നമ്മളെ  തേടി  വരുന്നുണ്ട് ..നമ്മൾ  വേഗം  എവിടെയെങ്കിലും  ഒളിക്കണം ...

ഉടൻ  അർജ്ജുനൻ  ഒരു  അമ്പു  എയ്തു  അവിടെയാകെ  ഒരു  മൂടൽ  മഞ്ഞു  സൃഷ്ടിച്ചു ...അതിനിടയിലൂടെ പാണ്ഡവർ  അവിടെ  നിന്നും  രക്ഷപെട്ടു ...

പാണ്ഡവർ  വനവാസത്തിനു  പോയപ്പോൾ  സുഭദ്രയേയും ..പുത്രൻ  അഭിമാന്യുവിനെയും  ശ്രീ  കൃഷ്ണൻ  ദ്വാരകയിലേക്ക്  കൊണ്ട്  പോയിരുന്നു ..അഭിമന്യു ..ശ്രീ  കൃഷ്ണന്റെ  ശിക്ഷണത്തിൽ  ആയുധ   വിദ്യകളും  മറ്റും  പഠിച്ചു ...ശ്രീ  കൃഷ്ണൻ  ഒരിക്കൽ  സുഭദ്രയോടു  പറഞ്ഞു ..നീ  ഒരിക്കൽ  അഭിമന്യുവിന്റെ  അമ്മ   എന്ന  നിലയിലാകും  അറിയപെടുക ..ഇവൻ  ചരിത്രം  കണ്ടിട്ടുള്ളതിൽ  വെച്ച്  ഏറ്റവും  മികച്ച  യോദ്ധാവാണ്  എന്ന്  ഇവന്റെ  ശത്രുക്കൾ  പോലും  വാഴ്ത്തും ....അത്  കൊണ്ട്  നീ  ഇവനെ  നല്ല  വണ്ണം  സ്നേഹിച്ചു ... വേണം  വളർത്താൻ ...അങ്ങനെ  12 വർഷങ്ങൾക്കു  ശേഷം  അഭിമന്യു ..എല്ലാ  വിധ  ആയുധ  വിദ്യകളും  പഠിച്ചു  ..എന്നിട്ട്  താൻ  ഒരു  മികച്ച  യോദ്ധാവാണ്  എന്ന്  തെളിയിക്കാൻ  ശ്രീ  കൃഷ്ണന്റെ  നിർദേശ  പ്രകാരം  ദ്വാരകയിലെ  സേനാനായകൻ   വർമാജിയുമായി  യുദ്ധം  ചെയ്യാൻ  ഒരുങ്ങി ..

ശ്രീ  കൃഷ്ണൻ  യുവാവായ  അഭിമാന്യുവിനോട്  പറഞ്ഞു  ....മോനെ ..യുദ്ധത്തിൽ  നിനക്ക്  ചിലപ്പോൾ  നിന്നെക്കാൾ  മൂത്തയാളുകളുമായി  യുദ്ധം  ചെയ്യേണ്ടി  വരാം ..അവർക്ക്  ചിലപ്പോൾ  നിന്നെ  മകനെ  എന്ന്  വിളിക്കാനുള്ള  അധികാരം  പോലും  ഉണ്ടാകാം . .ചിലപ്പോൾ  ജീവിത   മൂല്യങ്ങളെ  സംരക്ഷിക്കാൻ   വേണ്ടി  യുദ്ധം   ചെയ്യേണ്ടി  വരാം ..അങ്ങനെയുള്ള  യുദ്ധത്തിൽ  ബന്ധങ്ങൾക്കും  സ്വന്തങ്ങൾക്കും  സ്ഥാനമില്ല ...ഇനി ..നീ  ഈ  നില്ക്കുന്ന  വർമാജിയെ  ശത്രുവായി  മാത്രം  കണ്ടു  യുദ്ധം  ചെയ്യ് ...

അഭിമന്യു ..വർമാജിയെ  യുദ്ധം  ചെയ്തു  തോൽപിച്ചു ..

അഭിമന്യു  : അമ്മാവാ ... ആരായിരിക്കും ..എന്റെ  ശത്രുക്കൾ  ...?

ശ്രീ  കൃഷ്ണൻ  : അവർ  സാധാരണക്കാർ    ആയിരിക്കില്ല ...നിന്റെ  ശത്രുക്കൾ  മഹാരഥന്മാരായിരിക്കും ..വലിയ യോദ്ധാക്കൾ ..

മാസങ്ങൾ  കടന്നു  പോയി ..വനവാസ  കാലം  കഴിഞ്ഞു ...പാണ്ഡവരുടെ  അജ്ഞാതവാസം  ആരംഭിച്ചു .....

ദുര്യോധനൻ .....തന്റെ  ചാരന്മാർ  പാണ്ഡവരെ  കണ്ടെത്തുന്നതിൽ  പരാജയപെട്ടത്‌  അറിഞ്ഞു  അവരെയെല്ലവരെയും  വിളിപ്പിച്ചു ..

ദുര്യോധനൻ  : നിന്നെയൊക്കെ  എന്തിനു  കൊള്ളാം  വലിയ  ചാരന്മാരാണ്  പോലും ..ഈ  അജ്ഞാതവാസം  അവസാനിക്കുന്നതിനു  മുൻപ്  പാണ്ഡവർ  ഏത്  നരകത്തിലാണെങ്കിലും   കണ്ടു  പിടിച്ചു  എവിടെയാണ്  എന്ന്  എന്നെ  അറിയിച്ചില്ലെങ്കിൽ .. നിങ്ങളെയെല്ലാം  കുടുംബമടക്കം  ഞാൻ  കൊന്നു  കളയും ..   പോ ..പോയി ..പാണ്ഡവർ  എവിടെയാണ്  ഉള്ളത്  എന്ന്  കണ്ടെത്തി  വാ ..

മറു  വശത്ത്  ഭീഷ്മരും  വിധുരും  അവരുടെ  നിസ്സഹായ   അവസ്ഥയിൽ  പരസ്പരം  പരിതപിച്ചു . ..

 വിധൂർ  ഭീഷ്മരിനോട്  പറഞ്ഞു ... പാണ്ഡവർ  അജ്ഞാതവാസം  പൂർത്തിയാക്കിയാൽ ..യുദ്ധം  ഉണ്ടാകും ..അത്  ഉണ്ടാകാതിരിക്കാൻ  പാണ്ഡവരുടെ  അജ്ഞാതവാസം  വിജയികാതിരിക്കാൻ  പ്രാർഥിക്കുക  ..

ഭീഷമർ  : നീ  എന്താണ്  ഈ  പറയുന്നത്  ? അത്  പാണ്ടാവരോട്  ചെയ്യുന്ന  അന്യായമാണ്  വിധൂർ  ..എന്റെ  പ്രാർത്ഥന  അവർ  രണ്ടു  കൂട്ടരും  സന്തോഷമായിരിക്കണം  എന്നാണ് ..

വിധുർ  : അത്  ഒരിക്കലും  നടക്കാത്ത  കാര്യമാണ് ..പിതാമഹാ ...

ഭീഷ്മർ  : നിനക്കറിയാമോ  പാണ്ഡവർ  എവിടെയാണെന്ന്  ?

വിധുർ  : അവർ  അജ്ഞാത  വാസത്തിൽ  ആണ്

ഭീഷ്മർ  : നീ  എന്നെ  വീണ്ടും  കബളിപ്പിക്കാൻ  നോക്കുകയാണോ  ? അന്ന്   വാരനവട്ടിലെ  ഗൂഡാലോചനയെ  കുറിച്ച്  എന്നെ  അറിയിച്ചിരുന്നെങ്കിൽ ..ഇതൊന്നും  വരില്ലായിരുന്നു ..ഞാൻ  അന്ന്  അവർകെല്ലാവർക്കും ...ഗൂഡാലോചനയ്ക്ക്  രാജാവിന്റെയടുത്തു  നിന്നും  വധ  ശിക്ഷ  വാങ്ങി  കൊടുക്കുമായിരുന്നു ...രാജാവിന്റെ   മകനാണ്  എന്നതും  അന്ന്  ദുര്യോധനന്    രക്ഷയാകുമായിരുന്നില്ല ..പക്ഷെ  ഇന്ന്  നമ്മൾ  നിസ്സഹായരാണ് ...

വിധുർ  : സത്യമായും  എനിക്കറിയില്ല ...

ധൃതരാഷ്ട്രരും  യുദ്ധം  ഒഴിവാക്കുന്നതിനായി  പാണ്ഡവരുടെ  വനവാസം   പരാജയപെടാൻ  പ്രാർഥിച്ചുകൊണ്ടിരുന്നു     ..അദ്ദേഹത്തിനു  തന്റെ  പൂർവികരായ  ഭരതനും . .ശാന്തനുവും  എല്ലാം  ..അദ്ദേഹത്തെ  കുറ്റപെടുത്തുന്നതായി  തോന്നി ...ധൃതരാഷ്ട്രൻ  ചെയ്യുന്നത്  എല്ലാം  തെറ്റാണ്  എന്നും  പാണ്ഡവരെ  തിരിച്ചു  വിളിക്കുക ..ദുര്യോധനനെ  ഉപേക്ഷിക്കുക  എന്നും  ഒക്കെ  അവർ  സ്വപ്നത്തിൽ  അദ്ദേഹത്തോട്  പറഞ്ഞു  കൊണ്ടിരുന്നു ...

അതെ  സമയം  പാണ്ഡവർ  അവരുടെ  അജ്ഞാതവാസത്തിനായി  മത്സ്യ  ദേശത്തിൽ  എത്തി  എന്നിട്ട്  പല  വേഷങ്ങളിലായി  പതുക്കെ  കൊട്ടാരത്തിൽ  കടന്നു  കൂടി ....അവർ എല്ലാവരും   യുധിഷ്ടിരന്റെ  കൊട്ടാരത്തിൽ  ജോലി  ചെയ്തിരുന്നവരാണ്  എന്നാണ്  പറഞ്ഞിരുന്നത് ,,,അവിടത്തെ  രാജാവ്  വിരാട്   അതി  ശക്തനായിരുന്നു ...പാണ്ടവരോട്  അദ്ദേഹത്തിനു  ശത്രുത  ഉണ്ടായിരുനില്ല ...പാണ്ഡവർ  അവരുടെ  ആയുദങ്ങൾ   ശ്മശാനത്തിലെ  ഒരു  വലിയ  മരത്തിൽ  ഒളിപ്പിച്ചു  വെച്ചിരുന്നു ..

യുധിഷ്ടിരൻ  - കൻക്    (രാജസദസ്സിലെ  ഉപദേഷ്ടകരിൽ  ഒരാൾ )

ഭീമൻ  - ഭല്ലവൻ  (പ്രധാന  കൊട്ടാരം  പാചകക്കാരൻ )

അർജ്ജുനൻ  - ബ്രിഹന്നള    എന്ന നപുംസകം [ഉർവശിയുടെ ശാപം  ഉപയോഗിച്ച് ]

( രാജകുമാരി  ഉത്തരയെ നൃത്തം പഠിപ്പിക്കുന്ന ആൾ  )

നകുലൻ  - കുതിരയെ  നോക്കുന്നയാൾ

സഹദേവൻ  - ആട്ടിടയൻ

ദ്രൗപതി   - സൈരന്ദ്രി  [രാജ്ഞിയുടെ  ഒരു  ദാസിയായി ..അവരുടെ  വസ്ത്രവും  വേഷവും  എല്ലാം  നോക്കുന്നവൾ (beautician)]

പാണ്ടവരും  ദ്രൗപതിയും ..ഒരേ  സ്ഥലത്ത്തായിരുന്നെങ്കിലും ..അവർക്ക്‌   പരസ്പരം  കാണാനോ  സംസാരിക്കാനോ  വളരെ  പ്രയാസമായിരുന്നു ..

സൈരന്ദ്രി  യ ഥാർത്തതിൽ  ആരാണ്  എന്ന്  അറിയാതെ  ..പാണ്ടവരെയും  ദ്രൗപതിയെയും  കുറിച്ച്  സദാ  റാണി  സൈരന്ദ്രിയോടു  ചോദിച്ചു  കൊണ്ടിരുന്നു ..ഇത്  ദ്രൗപതിയെ ..കൂടുതൽ  വിഷമത്തിലാക്കി ...ദ്രൗപതി  ബ്രിഹന്നളയെ    ( അർജ്ജുനനെ ) വിവരം  അറിയിച്ചു .. സമയം  ആകുന്നതു   വരെ  ക്ഷമിക്കാൻ  അർജ്ജുനൻ   ദ്രൗപതിയോട്  ഉപദേശിച്ചു ..അജ്ഞാതവാസം  കഴിഞ്ഞാൽ  എല്ലാത്തിനും  നമ്മൾ  പ്രതികാരം  ചെയ്യും  എന്നും  അർജ്ജുനൻ  ദ്രൗപതിക്ക്  ഉറപ്പു  കൊടുത്തു ..

ഒരിക്കൽ ..നകുലനും  സഹദേവനും  ആരും  കാണാതെ  തങ്ങളുടെ  ദു:ഖം  പങ്കു  വെച്ചു  ...ഒടുവിൽ  അവിടെവെച്ചു  സഹദേവൻ  പ്രതിജ്ഞയെടുത്തു ..പാണ്ഡവരുടെ  ഈ  അവസ്ഥയ്ക്ക്  കാരണമായ  ശകുനിയെ   സഹദേവൻ  തന്നെ   കൊല്ലുമെന്ന് ...


 Flag Counter

No comments:

Post a Comment