Friday, September 12, 2014

മഹാഭാരതം -29 (ഉർവശീ ശാപം)

പാണ്ഡവരുടെ  വനവാസം  അഞ്ചു   വർഷം  പൂർത്തിയായി ...അർജ്ജുനൻ  സ്വർഗത്തിൽ  ഇന്ദ്രന്റെ  യടുത്തു  താമസിച്ചു  ദിവ്യാസ്ത്രങ്ങൾ  കരസ്ഥമാക്കി   അവ  എങ്ങനെയാണ്  പ്രയോഗിക്കേണ്ടത്  എന്ന്   പഠിക്കുകയായിരുന്നു ...

 ഒരിക്കൽ  ദുർവാസാവ്  അദ്ദേഹത്തിന്റെ  6 ശിഷ്യന്മാരോടൊപ്പം  ഹസ്തനപുരിയിൽ  എത്തി ..അവിടെ  കുറച്ചു  അധികം  നാൾ  താമസിച്ചു  ...അദ്ദേഹത്തിന്റെയും  ശിഷ്യന്മാരുടെയും  കാര്യങ്ങൾ  നോക്കിയിരുന്നത്  ദുര്യോധനനും  ശകുനിയും  ആയിരുന്നു ..ഒടുവിൽ  അവരെ  പരിചരിച്ചു  ദുര്യോധനന്റെ  ക്ഷമ  നശിച്ചു  ....

 ഋഷിമാർക്കു    ഭക്ഷണം  വിളമ്പി  കൊടുത്തിട്ടു  അവരുടെ  മുൻപിൽ  വെച്ചു  അവർ  കേൾകാതെ  ദുര്യോധനൻ  ശകുനിയോടു  തന്റെ  ഋഷിമാരെ  സേവിക്കുന്നതിലുള്ള  അനിഷ്ടം  പറഞ്ഞു ..

ദുര്യോധനൻ  : ഇതെന്താ ..ഇങ്ങനെ ??..ഇവർ  വന്നിട്ട്  കുറെ  നാളായെല്ലോ ..ഇവരെ  എത്രയും  പെട്ടെന്ന്  പറഞ്ഞു ..വിട് ..ഇവരെ  പരിചരിച്ചു ...എനിക്ക്  മതിയായി ...ഒരു  ഋഷിമാർ  വന്നിരിക്കുന്നു ..നാശങ്ങൾ ..ഇനി  ഇവരെ  പറഞ്ഞു  വിട്ടില്ലെങ്കിൽ  ഞാൻ  ഗദയെടുക്കും ..

ശകുനി  : എടാ .. മണ്ടാ ..മിണ്ടാതിരിക്ക്  ..ദുർവാസാവിനു  ദേഷ്യം  വന്നാൽ  ശപിച്ചു  ...കളയും ...പിന്നെ  നീ  നാശമായി  പോകും ..അവരെ  അങ്ങനെ  പറഞ്ഞു  വിടാൻ  ഒന്നും  പറ്റില്ല ..അവർ  സ്വന്തം  ഇഷ്ടത്തിനു  ആണ്  വരുകയും    പോകുകയും  ചെയ്യുന്നത് ..

ദുര്യോധനൻ  : എന്നാലും ...ഇങ്ങനെയുണ്ടോ ..ഒരു   ഋഷിമാർ ...??

പെട്ടെന്ന്  അടക്കി  സംസാരിക്കുന്ന  ദുര്യോധനനെയും  ശകുനിയെയും  കണ്ട  ദുർവാസാവിനു  ദേഷ്യം  വന്നു ..

ദുർവാസാവ്  : എന്താ  നിങ്ങൾക്ക്  ഞങ്ങളെ  പരിചരിച്ചു  മതിയായോ .. ?? എന്നാൽ  ഞങ്ങൾ  പോയേക്കാം ..എന്താ  പോണോ  ?

ശകുനി  : അയ്യോ ..മതിയാകാനോ  .. നിങ്ങളെ  പരിചരിക്കാൻ  അവസരം  കിട്ടുന്നത്  സുകൃതം  ചെയ്തവർക്കല്ലെ ..

ദുർവാസാവ്  : മ്മ് ..പക്ഷെ  ദുര്യോധനന്റെ  മുഖം  കണ്ടിട്ട്  എനിക്ക്   അങ്ങനെയല്ലെല്ലോ  തോനുന്നത്  ...

ശകുനി  : അയ്യോ  അത്  അങ്ങ്  തെറ്റ്  ധരിച്ചതാണ് ..അവൻ  പറയുകയായിരുന്നു  ..അവന്റെ  സഹോദരങ്ങൾ  ..പാണ്ഡവർ  വനത്തിൽ  ഉണ്ട്  അവർക്ക്  അങ്ങയെ  പരിചരിക്കാൻ  ഉള്ള  ഭാഗ്യം  കിട്ടിയില്ലെല്ലോ ..എന്ന് ....

 ..എന്ന്  കരുതി ..ഞങ്ങൾക്ക്  അങ്ങയോടു  ആവിശ്യപെടാൻ  കഴിയില്ലെല്ലോ  അങ്ങ്  അവിടെ  പോയി  അവരെയും  അനുഗ്രഹിക്കണം ..എന്ന് . ..

ദുര്യോധനനും ..അത്  ഏറ്റു  പിടിച്ചു ...അതെ ..അത്  തന്നെയാണ്  ഞാൻ  അമ്മാവനോട്  പറഞ്ഞത് ...

ദുർവാസാവ്  അതെല്ലാം  വിശ്വസിച്ചു ..അദ്ദേഹത്തിന്റെ  ദേഷ്യം  എല്ലാം  മാറി ..സന്തോഷമായി ...

ദുർവാസാവ്  : ഇതായിരുന്നോ ...ശെരി  അങ്ങനെയാണെങ്കിൽ ..ഞങ്ങൾ  ഉടനെ  അങ്ങോട്ട്‌  പോകാം  അവരെ  അനുഗ്രഹിക്കാം ...

ദുര്യോധനൻ  : വളരെ  നന്ദി ...മഹാ  മുനി ...

 സത്യത്തിൽ  വനത്തിൽ  കഴിയുന്ന  പാണ്ടവർക്ക്  ദുർവാസാവിനെ  വേണ്ട  രീതിയിൽ  പരിചരിക്കാൻ  കഴിയാതെ  വരുകയും ..അസന്തുഷ്ടനായ ദുർവാസാവ്  അവരെ  ശപിക്കും  എന്നും ..അവർ  അതോടെ  നശിച്ചു  പോകും  എന്നും ..ദുര്യോധനനും ..ശകുനിയും  കണക്കു  കൂട്ടിയിരുന്നു ...

ദുർവാസാവ്  വനത്തിൽ  പാണ്ഡവരുടെ  അടുത്തെത്തി ...അവിടെ  അപ്പോൾ  യുധിഷ്ടിരനും ,നകുലനും  ,സഹദേവനും  ആണ്  ഉണ്ടായിരുന്നത് ..അവർ  ഊണ്  കഴിഞ്ഞു ...വിറകു  വെട്ടുകയായിരുന്നു ...ദുർവാസാവിനെ  കണ്ടു  യുധിഷ്ടിരൻ  അദ്ദേഹത്തെ  വണങ്ങി  എന്നിട്ട്  അവരെ  തന്റെ  വീട്ടിലേക്കു  ക്ഷണിച്ചു ...

യുധിഷ്ടിരൻ    : അങ്ങ് ഞങ്ങളുടെ  വീട്ടിൽ  വന്നു  ..ആ  വീട്  കൂടുതൽ  സുന്ദരമാക്കിയാലും ..

ദുർവാസാവ്  : ഋഷിമാർ  അലങ്കാര  വസ്തുക്കൾ   ഒന്നും  അല്ല ..അവിടെ  വന്നു  നിങ്ങളുടെ  വീടിന്റെ  ഭംഗി  കൂട്ടാൻ ..

യുധിഷ്ടിരൻ  : ഞാൻ  അങ്ങനെ  ഉദ്ദേശിച്ചു  പറഞ്ഞതല്ല ..എന്നോട്  ക്ഷമിക്കണം ..

ദുർവാസാവ്  : നീ  കുന്തീ  പുത്രനായത്  കൊണ്ട്  മാത്രം  ഞാൻ  ക്ഷമിച്ചിരിക്കുന്നു ..ഞാൻ  ഹസ്തനപുരിയിൽ  പോയിരുന്നു ..ദുര്യോധനൻ  നല്ലവണ്ണം  ഞങ്ങളെ  പരിചരിച്ചു ..എന്നിട്ട്  കൈ  കൂപ്പി  എന്നോട്  പറഞ്ഞു .. "ജേഷ്ടൻ  യുധിഷ്ടിരനും  അനുജന്മാരും  ഇവിടെ  അടുത്ത്  ഒരു  വനത്തിൽ  ഉണ്ട്  അവരെയും  കൂടി  അങ്ങ്  അനുഗ്രഹിക്കണം " എന്ന്  ...അത്  കൊണ്ടാണ്  ഞാൻ  ഇവിടേയ്ക്ക്  വന്നത് ...

യുധിഷ്ടിരൻ  : നിങ്ങൾ  ഇവിടെ  വന്നത്  തന്നെ  ഞങ്ങളുടെ  മഹാഭാഗ്യമെന്നു  കരുതുന്നു ..

ദുർവാസാവ്  : മ്മ് ..ഞങ്ങൾ  കുളിച്ചിട്ടു  വീട്ടിലേക്കു  വരാം  നല്ല  വിശപ്പുണ്ട് ..ഊണ്  അവിടെ  നിന്നും  ആകാം ...

ഇത്രയും  പറഞ്ഞു  ദുർവാസാവും  ശിഷ്യന്മാരും  കുളിക്കാൻ  പോയി ..

യുധിഷ്ടരനും  കൂട്ടരും  വേഗം  വീട്ടിലേയ്ക്ക് ഓടി  ..അവിടെ  എല്ലാവരും  കഴിച്ച  ശേഷം  ഭക്ഷണം  ഒന്നും  അവശേഷിച്ചിരുന്നില്ല ..യുധിഷ്ടിരൻ    ദുർവാസാവ്  ഊണ്  കഴിക്കാൻ  വരുന്ന  കാര്യം  ദ്രൗപതിയോട്  പറഞ്ഞു ..

ദ്രൗപതി  നോക്കിയപ്പോൾ  ആകെ  ഒരു  വറ്റു മാത്രമാണ്  ഇനി  കലത്തിൽ  ബാക്കി ...ഇനി  എങ്ങനെ  ദുർവാസാവിനും  ശിഷ്യന്മാർക്കും  ഊണ്  കൊടുക്കും  എന്ന്  ആലോചിച്ചപ്പോൾ ..ദ്രൗപതി  അറിയാതെ  കൃഷ്ണനെ  വിളിച്ചു ...പോയി ..

ദ്രൗപതി  (ആത്മഗതം ) : എന്റെ  കൃഷ്ണാ  ഇനി  എന്ത് ഞാൻ  ചെയ്യും ...

പെട്ടെന്ന്  തന്നെ  ശ്രീ  കൃഷ്ണൻ  അവിടെയെത്തി ...

ശ്രീ  കൃഷ്ണനെ  പെട്ടെന്ന്  കണ്ടപ്പോൾ  അവർക്ക്  ആശ്ചര്യമായി ...

യുധിഷ്ടിരൻ  : നീ  എങ്ങനെ ..?..ഇപ്പോൾ ...?  ഇവിടെ  ..?

ശ്രീ  കൃഷ്ണൻ  : എനിക്ക്  വല്ലാത്ത  വിശപ്പ്‌ ..തോന്നിയപ്പോൾ  ഞാൻ  ഇങ്ങോട്ട്  വന്നു ..എന്താ  ഞാൻ  വന്നത്  ഇഷ്ടമായില്ല  എന്നുണ്ടോ  ? എന്തുണ്ട്  കഴിക്കാൻ  ?

ദ്രൗപതി നിരാശയോടെ  : ദാ  നോക്ക്  ഒരു  വറ്റുണ്ട് .....ഇതിൽ  പാതി  അങ്ങ്  കഴിച്ചിട്ട്  ബാക്കി  പാതി  കൊണ്ട്  ഈ  ലോകത്തെയും  ഊട്ടു ...

ശ്രീ  കൃഷ്ണൻ  : ഹോ .. ഇത്  ഒരുപാട്  ഉണ്ടെല്ലോ ...

എന്നിട്ട്  ശ്രീ  കൃഷ്ണൻ  ആ  ഒരു  വറ്റു എടുത്തു  കഴിച്ചു  ....എന്നിട്ട്  ഒരു  വിഭവസമ്രിദ്ധമായ  ഊണ്  കഴിച്ച പോലെ  സംതൃപ്തനായി ..

ശ്രീ കൃഷ്ണൻ :എനിക്ക്  ഉറക്കം  വരുന്നു ..കഴിച്ചത്  കൂടി  പോയി  എന്ന്  തോനുന്നു ...

അതെ  സമയം  കുളി  കഴിഞ്ഞു ..യുധിഷ്ടിരന്റെ  വീട്ടിലേക്കു  നടന്നിരുന്ന  ദുർവാസാവിന്റെയും  ശിഷ്യന്മാരുടെയും  വയറു  നിറഞ്ഞതായി അവർക്ക്  അനുഭവപെട്ടു ...

ദുർവാസാവ്  : എന്ത്  രസമുള്ള  പായസമായിരുന്നു ....എന്റെ  വയറു  നിറഞ്ഞു  എന്ന്  മാത്രമല്ല  ..ഉറക്കവും  വരുന്നു ..

ഒരു  ശിഷ്യൻ  : ഇത്രയും  സ്വാദുള്ള  ഊണ്  ഞാൻ  ഇത്  വരെ  കഴിച്ചിട്ടില്ല ശെരിയാ    എനിക്കും  നല്ല  ഉറക്കം  വരുന്നു ....നമുക്ക്  കുറച്ചു  നേരം  ഉറങ്ങിയാലോ  ?

ദുർവാസാവ്  : ഇവിടെ  കിടന്നു  ഉറങ്ങരുത്  പാണ്ഡവർ  നമ്മളെ  അന്വേഷിച്ചു  വന്നാൽ  നമ്മൾ  എന്ത്  പറയും ..അത്  കൊണ്ട്  എത്രയും  പെട്ടെന്ന്  ഇവിടെ  നിന്നും  പോയേക്കാം ...

ദുർവാസാവും ശിഷ്യന്മാരും അവിടെ നിന്നും പോയി ...

അതെ  സമയം  പാണ്ഡവരുടെ  അടുത്ത് ...

ശ്രീ  കൃഷ്ണൻ  : ഭീമൻ  എവിടെ ..?.

യുധിഷ്ടിരൻ  : ഭീമൻ  കാട്  ഒക്കെ  ഒന്ന്  ചുറ്റി  കാണാൻ  പോയതാണ് ..ഇത്  ഇപ്പോൾ സന്ധ്യയായില്ലേ ..ഇനി  നീ  ഇന്ന്  ഇവിടെ  കിടക്കു ...നാളെ  രാവിലെ  പോകാം  ..

ദ്രൗപതി  : വേണ്ട ..അദ്ദേഹം  (ഭീമൻ ) വരുന്നത്  വെറുതെ  കാത്തിരിക്കേണ്ട ...അങ്ങയെ  ഞങ്ങൾ  എവിടെയാണ്  കിടത്തുക ..വെറും  പുല്ലിൻ  മുകളിലോ ...അങ്ങ്  ഇപ്പോൾ  തന്നെ  മടങ്ങുന്നതാണ്  നല്ലത് ..

 യുധിഷ്ടിരൻ  : സഹദേവ ..നീ  പോയി  ഋഷി  മാർ  കുളികഴിഞ്ഞോ  എന്ന്  ഒന്ന്  പോയി  നോക്ക് ...

ശ്രീ  കൃഷ്ണൻ  : ഏയ് ..അതിന്റെ  ആവിശ്യമില്ല ..അവർ   ഇങ്ങോട്ട്  വരേണ്ടവരാണെങ്കിൽ  ഇങ്ങോട്ട്  തന്നെ  വരും ..എന്നാൽ  ഞാൻ  ഇറങ്ങട്ടെ ..

ശ്രീ  കൃഷ്ണൻ  പാണ്ടവരോട്  യാത്ര  ചോദിച്ചു  മടങ്ങി ...

ഭീമൻ  കാട്ടിലൂടെ  നടക്കുന്നതിനു  ഇടയ്ക്കു  ...ഒരു  വൃദ്ധ  വാനരൻ  വഴിയിൽ  കിടക്കുന്നത്  കണ്ടു ...അതിന്റെ  വാല്  വഴിക്ക്  കുറുകെ  കിടക്കുന്നത്  കണ്ടു  ഭീമന്  ദേഷ്യം  വന്നു ..

ഭീമൻ  : ഏയ്  . . ആ  വാല്  എടുത്തു  വഴിയിൽ  നിന്ന്  മാറ്റ് ..

വാനരൻ  : ഒന്ന്  ക്ഷമിക്കു  സഹോദരാ  ഞാൻ  ഒന്ന്  വിശ്രമിക്കട്ടെ ..

ഭീമൻ  : പറഞ്ഞത്  കേട്ടില്ലേ  ആ  വാല്  എടുത്തു  മാറ്റാൻ ..അതോ  ഞാൻ  എടുത്തു  മാറ്റണോ  ..

വാനരാൻ  : എന്നാൽ  ശെരി ..നീ  തന്നെയെടുത്തു  മാറ്റിക്കോ ..

ഭീമൻ  വാല്  എടുത്തു  മാറ്റാൻ  ശ്രമിച്ചു ..പക്ഷെ  ഒരിഞ്ചു  പോലും  അനക്കാൻ  കഴിഞ്ഞില്ല ...

ഭീമന്  മനസിലായി ..ഈ  കിടക്കുന്നത് ..വെറും  ഒരു  വൃദ്ധ  വാനരൻ  അല്ല  സാക്ഷാൽ  ഹനുമാൻ  ആണെന്ന് ..ഭീമൻ  ഹനുമാനോട്  ക്ഷമ  ചോദിച്ചിട്ട് ..യഥാർത്ഥ  രൂപം  കാണിക്കാൻ  അപേക്ഷിച്ച് ...ഹനുമാൻ  തന്റെ  യഥാർത്ഥ  രൂപം  കാണിച്ച  ശേഷം  ഭീമനെ  അനുഗ്രഹിച്ചു ...

ഹനുമാൻ  : ഞാൻ  വായുപുത്രൻ  ഹനുമാൻ  ആയതു  കൊണ്ടല്ലേ  നിന്നെ  സഹോദരാ  എന്ന്  വിളിച്ചത് ...

ഭീമൻ  : പക്ഷെ  എന്തിനാണ്  ഈ  വേഷം  ?

ഹനുമാൻ  : ഞാൻ  നിന്നെ  ചില  കാര്യങ്ങൾ  പഠിപ്പിക്കാൻ  ആണ്  വന്നത് .....പ്രായത്തേയും ..അവസ്ഥയും ..മാനിക്കാൻ  ..നിന്നെ  പഠിപ്പിക്കാൻ ..പിന്നെ ..നീ  കണ്മുന്നിൽ  കാണുന്നത്  തന്നെയാകണം  സത്യം  എന്നില്ല ..ചിലപ്പോൾ  സത്യമതിനും  അപ്പുറം  ആകാം ..എന്ന്  നിന്നെ  ബോധ്യപെടുത്താൻ ...നീ  എന്താണ്  കണ്ടത് ..ഒരു  വൃദ്ധ  വാനരൻ  വഴിയിൽ വാല്  ഇട്ടു  നിന്റെ  ശക്തിയെ  വെല്ലുവിളിക്കുകയാണ്   എല്ലേ ..നീയോ  ആ  വെല്ലുവിളി  സ്വീകരിക്കുകയും  ചെയ്തു ...

ഭീമൻ  : എനിക്ക്  എന്റെ  തെറ്റ്  മനസ്സിലായി ..എന്നോട്  ക്ഷമിക്കണം ...ഞാൻ  ഇനി  ഒരിക്കലും  ഈ  തെറ്റ്  ആവർത്തിക്കില്ല ..

ഹനുമാൻ  : ശെരി ..ക്ഷമിച്ചിരിക്കുന്നു ...ആർക്കറിയാം ..ഇനി  ..ആരെ ...ഏതു  അവസ്ഥയിൽ ..എവിടെവെച്ചു  ..നീ  നേരിടേണ്ടി  വരും  എന്ന് ..

ഭീമൻ  : അങ്ങ്  എന്റെ  വീട്  വരെ  വന്നു  എന്റെ  സഹോദരങ്ങളെ  കൂടി  അനുഗ്രഹിക്കണം ..ഞങ്ങൾ  ഒരു  യുദ്ധത്തിനുള്ള  തെയ്യാറെടുപ്പിലാണ് ..യുദ്ധ  തന്ത്രങ്ങൾ .ഞങ്ങളെ  ഉപദേശിക്കണം ...അങ്ങ്  രാവണനോടൊക്കെ  യുദ്ധം   ചെയ്തു  വിജയിച്ച  ആളല്ലേ ..

ഹനുമാൻ  : ഞാൻ  സഹായിച്ചിരുന്നു ...പക്ഷെ  യുദ്ധം   ജയിച്ചത്‌  ശ്രീ  രാമനാണ് ..യുദ്ധത്തിൽ  എപ്പോഴും   ..സത്യവും  ധർമ്മവും  മാത്രമേ  ജയിക്കൂ ..അത്  കൊണ്ട്  നീ  സദാ  സത്യത്തിന്റെയും  ധർമ്മതിന്റെയും  ഭാഗത്ത്‌  നില്ക്കുക  ...നിങ്ങൾ  തീർച്ചയായും  വിജയിക്കും ...

ഇത്രയും  പറഞ്ഞു  ഹനുമാൻ  അപ്രത്യക്ഷനായി ...

ഭീമൻ  തന്റെ  യാത്ര  തുടർന്നു  ...വഴിയിൽ  ..ഒരു  രാക്ഷസ്സൻ  ഒരു  ബ്രാഹ്മണ  കുടുംബത്തെ  തടയുന്നത്  ഭീമൻ  കണ്ടു ..മൂന്നു  ആണ്‍  കുട്ടികളും  അച്ഛനും  അമ്മയും  അടങ്ങുനതായിരുന്നു  ആ  കുടുംബം  .. ഭ്രാഹ്മണ കുടുംബത്തിൽ  നിന്നും  ഒരാളെ  രാക്ഷസ്സൻ  ആവിശ്യപെട്ടു ...

രാക്ഷസ്സൻ  : എന്റെ  അമ്മ  ശക്തി  ദേവിക്ക്  വേണ്ടിയുള്ള  പൂജയിലാണ്  അതിനു  ബലി  കൊടുക്കാൻ  നിങ്ങളിൽ  ഒരാളെ  എനിക്ക്  തരണം ..

കുടുംബനാഥൻ   തെയ്യാറായെങ്കിലും  ഭാര്യ  തടഞ്ഞു ...അയ്യോ  അങ്ങ്  പോകരുത് ..അങ്ങ്  ആണ്  ഈ കുടുംബത്തിന്റെ ഏക ആശ്രയം

മൂത്ത  പുത്രൻ  : നീ  എന്നെ  കൊണ്ട്  പൊയ്ക്കോ ..

ബ്രാഹ്മണൻ  തടഞ്ഞു  ...അയ്യോ  അവനെ  കൊണ്ട്  പോകരുത് ..ഇവനാണ്  എന്റെ  മൂത്ത  പുത്രൻ  എന്റെ  പ്രിയപ്പെട്ട  പുത്രൻ  ...

ഉടനെ  രാക്ഷസ്സൻ  ഏറ്റവും  ഇളയ  കുട്ടിയെ  നോക്കുന്നത്  കണ്ടു ..ബ്രാഹ്മണന്റെ  ഭാര്യ  : അയ്യോ ..എന്റെ  പൊന്ന്  മോനെ  കൊണ്ട്  പോകല്ലേ ..അവൻ  എന്റെ  പ്രിയപ്പെട്ട  മോനാണേ  ...

ഇത്രയും  ആയപ്പോൾ  മനസില്ലാമനസ്സോടെ  നടുക്കത്തെ  പുത്രൻ  : ഇനി  ഞാനല്ലേ  ശേഷിക്കുന്നുള്ളൂ ..എന്നെ  ആർക്കും  ഇഷ്ടമല്ലെല്ലോ   ..നീ  എന്നെ  തന്നെ  കൊണ്ട്  പൊയ്ക്കോ ...

ഇത് കണ്ടു  ..ഭീമൻ  ഇടപെട്ടു ...നീ  അവരെ  വിട്ടേക്ക്  ഞാൻ  വരാം  നിന്റെ  കൂടെ ..അതിനു  മുൻപ്  എനിക്ക്  ഇവരോട്  കുറച്ചു  പറയാനുണ്ട് ...

എന്നിട്ട്  ഭീമൻ  നടുക്കത്തെ    പുത്രനോട്  പറഞ്ഞു ...മോനെ ..മാതാപിതാക്കളുടെ  സ്നേഹത്തെ  സംശയിക്കുന്നത്  തന്നെ  പാപമാണ് ..അവരുടെ  അടുത്ത്  നിന്നും  എന്ത് ..കിട്ടിയാലും ..എത്ര  കിട്ടിയാലും  സന്തോഷത്തോടെ  സ്വീകരിക്കുക ..ഞാനും  നടുക്കത്തെ  പുത്രനാണ് ..എന്നെ  നോക്ക് ..എന്നോട്  എന്റെ  അമ്മയ്ക്കുള്ള  സ്നേഹം  നിനക്ക്  മനസിലായില്ലേ ..നിനക്ക്  നിന്റെ  ജീവൻ  നിന്റെ  മാതാപിതാക്കളുടെയും ..സഹോദരങ്ങളുടെയും  ജീവനേക്കാൾ    വലുതാണെങ്കിൽ ..നീ  ബലിക്ക്  യോഗ്യനല്ല ..കാരണം ..രോഗിയും ..ഭീരുക്കളെയും  ഒരിക്കലും  ബലി  കൊടുക്കാൻ  പാടില്ല ..

എന്നിട്ട്  ബ്രാഹ്മണനോടായി  പറഞ്ഞു ...ഇവൻ  നിങ്ങളുടെ  നടുക്കത്തെ  പുത്രനായത്  കൊണ്ട്  മാത്രം  ഇവനോടുള്ള  നിങ്ങളുടെ  സ്നേഹം  കുറഞ്ഞു  പോയോ ..കഷ്ടം ..ഇത്  ദൈവത്തെ  അപമാനിക്കുന്നതിനു  തുല്യമാണ് ..അതിനു  തീർച്ചയായും നിങ്ങൾ  പ്രായശ്ചിത്തം  ചെയ്യണം ....

എന്നിട്ട്  ഭീമൻ  രാക്ഷസ്സനോടൊപ്പം  പോയി ..രാക്ഷസ്സന്റെ  വീട്ടിൽ  എത്തി  അവിടെ  ഹിടുംബിയെ  കണ്ടപ്പോൾ  ആണ്  ഭീമന്  മനസ്സിലായത്‌  ഈ  രാക്ഷസ്സൻ  തന്റെ  പുത്രൻ  ഘടോൽകചൻ   ആണെന്ന് ..ഭീമനെ    തിരിച്ചറിഞ്ഞ  ഹിഡുംബി ..തന്റെ  മകന്  അവന്റെ  അച്ഛനെ  പരിചയപെടുത്തി ....

ഭീമൻ  ഹിടുംബിയെ  ശാസിച്ചു ...പരിചയപെടുത്തലെക്കെ    ബലി  കഴിഞ്ഞു ..ഞാൻ  നിന്റെ  മകൻ  കൊണ്ട്  വന്ന   ബലിയാണ് ...

ഹിഡുംബി  : അങ്ങ്  എന്താണ്  ഈ  പറയുന്നത് ..അങ്ങ്  എന്റെ  ഭർത്താവല്ലേ ...

ഭീമൻ   : ആ  ഒരൊറ്റ  കാര്യം  കൊണ്ട്  ഞാൻ  ബലിക്ക്  യോഗ്യനല്ലാതെ ആയോ   ..നീ  എന്താണ്  ഈ  കാണിക്കുന്നത് ..നീ  എന്ത്  കൊണ്ട്  നിന്റെ  മകനെ  ബലി  കൊടുത്തില്ല ..നിന്റെ  ഭർത്താവിനെ  ബലി  കൊടുക്കാൻ  തയ്യാറാകുന്നില്ല ..എന്നിട്ട്   ആണ്  നീ  വേറെ  ഒരു  ആളുടെ  ഭർത്താവിനെയൊ    മകനെയോ  പിടിച്ചു  ബലി  കൊടുക്കാൻ  പോകുന്നത് ...ഈ  ബലി  കൊണ്ട്  ...ദേവി  പ്രസാദിക്കും  എന്ന്   നിനക്ക്  തോനുന്നുണ്ടോ  ? അമ്മ  നിന്നോട്  ആവിശ്യപെട്ടോ  ബലി  ?

ഹിഡുംബി  അവളുടെ  തെറ്റുകൾ   തിരിച്ചറിഞ്ഞു  ക്ഷമ  ചോദിച്ചു ...എന്നിട്ട്  ഭീമനെ  മകന്  പരിചയപെടുത്തി ..

     ഘടോൽകചൻ   ചെറുതായി ഒരു  മനുഷ്യന്റെ  വലിപ്പത്തിലായി  എന്നിട്ട്  ഭീമനെ  ആലിംഗനം  ചെയ്തു ...ഭീമൻ  താൻ  വനവാസത്തിലാണ് എന്നും  ..അത്  കൊണ്ട്  അല്പസമയം  അവരോടൊപ്പം  ചിലവഴിച്ച  ശേഷം  മടങ്ങും  എന്ന്  അവരോടു  പറഞ്ഞു ..

.ഹിഡുംബി  : പാണ്ടാവരെയും .ദ്രൗപതിയെയും  കൂട്ടി  ഇവിടെ  താമസിക്കാം ..എനിക്ക്  മഹാറാണി  ദ്രൗപതിയെ  പരിചരിക്കാൻ  ഒരു  അവസരവും  ലഭിക്കുമെല്ലൊ ..

ഭീമൻ  : അത്  ശെരിയല്ല ..ഞങ്ങൾ  ഇവിടെ  താമസിച്ചാൽ  അത്  വനവാസമായി  കണക്കാക്കാൻ  കഴിയില്ല ..അത്  കൊണ്ട്  ഞാൻ  ഉടനെ  മടങ്ങും ....

അതെ  സമയം ...അർജ്ജുനൻ  സ്വർഗ്ഗത്തിൽ  ദിവ്യാസ്ത്രങ്ങൾ  കരസ്ഥമാക്കിയ  ശേഷം ..ഇന്ദ്രനോട്  യാത്ര  ചോദിയ്ക്കാൻ  എത്തി ..

ഇന്ദ്രൻ  : ഇനി  നീ  ഗാന്ധർവ്വാസ്ത്രം  (നൃത്തം  പഠിക്കണം ) കൂടി  കരസ്ഥമാക്കണം  ..

അർജ്ജുനൻ  :ഗാന്ധർവ്വാസ്ത്രം  ...ഒരു  യോദ്ധാവായ  ഞാൻ  എന്തിനു  നൃത്തം  പഠിക്കണം ..നിർബന്ധമാണെങ്കിൽ  യുദ്ധം  കഴിഞ്ഞു  പഠിക്കാം ...

ഇന്ദ്രൻ  : യുദ്ധം  കഴിഞ്ഞു ....ഒരു  അസ്ത്രം  കൊണ്ടും  പ്രയോജനമില്ല ..നിനക്ക്  ഒരു  വർഷത്തെ  അജ്ഞാത  വാസം  ഇല്ലേ ...നീ  എങ്ങനെ  ഒളിപ്പിക്കും  നിന്റെ  ഈ  ശരീരം ..അതിനു  നിനക്ക്  ഈ  ഗാന്ധർവ്വാസ്ത്രം  പ്രയോജനം   ചെയ്യും ...

അർജ്ജുനൻ  സമ്മതിച്ചു ...അർജ്ജുനൻ ..ഇന്ദ്രന്റെ  സദസ്സിലെ  ചിത്രസേനനെ  ഗുരുവാക്കി  നൃത്തം  അഭ്യസിച്ചു ..അർജ്ജുനന്റെ  സൗന്ദര്യം  കണ്ടു  അതിൽ  ആക്രിഷ്ടയായ  ഉർവശിക്ക്  ഒന്നിലും  ശ്രദ്ധിക്കാൻ  കഴിയാതെ  വന്നു .. ഉർവശിയിലുള്ള  മാറ്റം  ശ്രദ്ധിച്ച  ഇന്ദ്രൻ  അവളോട്‌   കാര്യം  അന്വേഷിച്ചു  ..

 ഉർവശി  : ശെരിയാണ് ..എന്റെ  മനസ്സ്  അലയുകയാണ് ...

ഇന്ദ്രൻ  : അപ്സരസ്സിന്റെ  മനസ്സ്  അലയുന്നത് ...ഇന്ദ്രലോകത്തിനു  നല്ലതല്ല ..നീ  മറ്റുള്ളവരുടെ  മനസ്സിനെ  ചുറ്റിക്കാൻ  നിയോഗിക്കപെട്ടവളാണ്...നീ  തന്നെ  നിന്റെ  മനസ്സിനെ  അടക്കാൻ  എന്തെങ്കിലും  വഴി  കാണണം ..

 ഉർവശി  : ഞാൻ  എന്ത്  ചെയ്യണം  ?

ഇന്ദ്രൻ  : മനസ്സ്  എന്താണോ  ആഗ്രഹിക്കുന്നത്  അത്  ചെയ്യുക ...

 ഉർവശി  അർജുനന്റെ  അടുത്തെത്തി ...അർജ്ജുനൻ  താൻ  അഭ്യസിച്ച  നൃത്തം  ചെയ്യുകയായിരുന്നു ..അത്  കണ്ടു  അത്ഭുതത്തോടെ  അർജ്ജുനനെ  അവൾ  പ്രശംസിച്ചു  ...

ഉർവശി  : നീ  ഒരു  അപ്സരസ്സായിരുന്നെങ്കിൽ  നീയാകുമായിരുന്നു  ഏറ്റവും  നല്ല  നർത്തകി ..എന്ത്  മനോഹരമായാണ്  നീ  നൃത്തം ..ചെയ്യുന്നത് ..നിന്നെ  പോലെ  കരുത്തനായ  ഒരു   യോദ്ധാവിനു  ഇത്രയും  നന്നായി  നൃത്തം  ചെയ്യാൻ  കഴിയുമോ  ?

അർജ്ജുനൻ  : ഈ  ലോകത്ത്  അസാധ്യമായി  ഒന്നും  തന്നെ  ഇല്ല  ഭവതി ..

ഉർവശി  : എന്നെ  എന്റെ  പേര്  വിളിച്ചാൽ  മതി ..

അർജ്ജുനൻ  : അത്  സാധ്യമല്ല ...

ഉർവശി  : കൊള്ളാം  ..ഇപ്പോൾ  നീ  തന്നെയല്ലേ  പറഞ്ഞത്  അസാധ്യമായി  ഒന്നും  തന്നെ  ഇല്ല ..എന്ന് ..

അർജ്ജുനൻ  : മാന്യതവിട്ടു  പെരുമാറാൻ  .മാന്യന്മാർക്കു  ആവില്ല ....

അൽപനേരം  ആലോചിച്ച  ശേഷം . .

ഉർവശി  : എപ്പോഴെങ്കിലും  നിന്റെ  മനസ്സ്  നിന്റെ  നിയന്ത്രണത്തിൽ  അല്ല  എന്ന്  തോനിയിട്ടുണ്ടോ  ?

അർജ്ജുനൻ  : ഉണ്ടെല്ലോ ..മനസ്സ്  അങ്ങനെ ആണെല്ലോ  ...

ഉർവശി  : ആണോ  ? എനിക്ക്  പക്ഷെ  ഇത്  വരെയങ്ങനെ  ഉണ്ടായിരുന്നില്ല ..അതിനുള്ള  പരിഹാരം  എന്താണ്  അർജ്ജുനാ  ?

അർജ്ജുനൻ  : മനസ്സ്  അലയുന്നെങ്കിൽ  അത്  എത്രയും  പെട്ടെന്ന്  ശെരിയാക്കാൻ  വേണ്ടത്  ചെയ്തു  മനസ്സിനെ  വേഗം  നിയന്ത്രണത്തിലാക്കണം ..

 ഉർവശി  : മനസ്സ്  എന്തെങ്കിലും  നേടാൻ  ആണ്  ആഗ്രഹിക്കുന്നതെങ്കിൽ  ?

അർജ്ജുനൻ  : അങ്ങനെയാണെങ്കിൽ  അതിനു  മനസ്സ്  അലയുന്നു  എന്ന്  പറയ്യാൻ  പറ്റില്ല ..കാരണം ..മനസ്സിന്  ഒരു  ലക്‌ഷ്യം  ഉണ്ട് ..അപ്പോൾ  അതിനായി  പ്രയത്നിക്കുകയാണ്  വേണ്ടത് ...

ഇത്  അർജ്ജുനൻ  പറഞ്ഞതും ..ഉർവശി ..അർജ്ജുനന്റെ    കൂടുതൽ  അടുത്തേക്ക്  ചെന്ന്  അർജ്ജുനനെ  ആലിംഗനം  ചെയ്യാൻ  ശ്രമിച്ചു ...അർജ്ജുനൻ  അവളെ  തള്ളി  മാറ്റിയിട്ടു  പറഞ്ഞു  ..അത്  സാദ്യമല്ല ..

ഉർവശി  : നീയാണ്  എന്റെ  ലക്‌ഷ്യം  ഞാൻ  നിന്നെ  നേടാൻ  ശ്രമിക്കുകയാണ് ...

അർജ്ജുനൻ  : അത്  സാദ്യമല്ല ..

ഉർവശി  : നീ  ചിലപ്പോൾ  പറയും  ഒന്നും അസാദ്യമായിട്ടില്ല ..എന്ന് .ചിലപ്പോൾ  നീ  തന്നെ  പറയും ..അത്  സാധ്യമല്ല  ഇത്  സാധ്യമല്ല  എന്ന് .....എന്താണ്  ഇങ്ങനെ ... .എന്താ  ഞാൻ  സുന്ദരിയല്ലേ  ?

അർജ്ജുനൻ  : തീർച്ചയായും ..നിങ്ങളുടെ  സൗന്ദര്യം ..ഋഷിമാരുടെ  പോലും  തപസ്സിളക്കുന്നതാണ് ...

ഉർവശി  : പിന്നെ  എന്താണ്  താമസം ...നീ  എന്നെ  ആലിംഗനം  ചെയ്യ് ..

അർജ്ജുനൻ  : ഇല്ല  നിങ്ങൾ  എന്റെ  അമ്മയാണ് ..

ഉർവശി  : അമ്മയോ  ? നീ  എന്നെ  നിന്റെ  അമ്മയായി  കാണുന്നോ  ?

അർജ്ജുനൻ  : അമ്മയെ  അമ്മയെന്നല്ലാതെ  പിന്നെ  എന്താണ്  പറയുക . ..ഓർമയില്ലേ  പണ്ട് .. എന്റെ  പൂർവികൻ ..മഹാരാജാവ്  പൂർഘൻ  നിങ്ങളുടെ സൗന്ദര്യത്തിൽ  ആക്രിഷ്ടനായതും  അദ്ദേഹത്തിന്റെ   ഭാര്യയെ  പോലെ  കഴിഞ്ഞതും ...അത്  കൊണ്ട്  ..എനിക്ക്   നിങ്ങളെ  അമ്മയായി  മാത്രമേ  കാണാൻ  കഴിയൂ ..

ഉർവശിക്ക്  കോപം  അടക്കാനായില്ല ...

ഉർവശി  : അപ്സരസ്സുകൾ  ആരുടേയും  ഭാര്യയും  അല്ല ..അമ്മയും  ആകില്ല ..കാരണം  അവർ   സൗന്ദര്യത്തിന്റെ  പ്രതിനിതികൾ  ആണ് ..നീ  എന്നെ  സ്വീകരിക്കുന്നതാണ്  നിനക്ക്  നല്ലത് ..

അർജ്ജുനൻ  : അമ്മയുടെ  രൂപത്തിൽ  ഞാൻ  നിങ്ങളെ  സ്വീകരിച്ചു  കഴിഞ്ഞു ...ഒരു  അമ്മയും  മകനും  തമ്മിൽ  വേറെ  ഒരു  തരത്തിലുള്ള  ബന്ധവും  ഉണ്ടാകാൻ  പാടില്ല ..ഞാൻ  എന്നും  നിങ്ങളുടെ  മകനായിരിക്കും .എന്നോട്  ക്ഷമിക്കണം ..

ഉർവശി  :അങ്ങനെയാണ് എങ്കിൽ    നീ  എന്നും  പുത്രനായി  തന്നെ  ഇരിക്കും ..നിനക്ക്  ഇനി  ഒരിക്കലും  ഒരു  അച്ചനാവാൻ  കഴിയില്ല ...


 Flag Counter

No comments:

Post a Comment