യുദ്ധം : പതിമൂന്നാം ദിവസം
അടുത്ത ദിവസം യുദ്ധം ആരംഭിച്ചു ...കൗരവർ അവരുടെ പദ്ധതി നടപ്പിലാക്കി സുശർമ്മൻ അർജ്ജുനനെ യുദ്ധ ഭൂമിയുടെ മറ്റൊരു ഭാഗത്തേയ്ക്ക് കൊണ്ട് പോയി ...ഇനി അർജ്ജുനനു സൂര്യാസ്തമയത്തിനു മുൻപ് തിരിച്ചെത്താൻ ആവില്ല എന്ന് അവർ ഉറപ്പിച്ചു ..അതെ സമയം കൗരവർ ബന്ധിയാക്കിയ പാണ്ഡവരുടെ ചാരൻ അവിടെ നിന്നും ഒരു വിധം രക്ഷപെട്ടു ചക്ര വ്യൂഹത്തെ കുറിച്ച് പറയാനായി യുദ്ധ ഭൂമിയിലൂടെ ഓടി ..യുധിഷ്ടിരന്റെ അടുത്തെത്തി പക്ഷെ അപ്പോഴേയ്ക്കും അയാളെ ആരോ കുന്തം എറിഞ്ഞു വീഴ്ത്തിയിരുന്നു ..മരിച്ചു കൊണ്ടിരിക്കുന്ന അയാൾ എന്തോ പറയാൻ തുനിയുന്നത് കണ്ടു യുധിഷ്ടിരനും ,ഭീമനും,നകുലനും ,സഹദേവനും ,അഭിമന്യുവും അയാളുടെ അടുത്തേക്ക് ഓടിയെത്തി ...
മരിക്കുന്നതിനു മുൻപ് അയാൾ വിക്കി വിക്കി പറഞ്ഞു ..ചക്ര... വ്യൂഹം ...അതോടു കൂടി അയാൾ മരിച്ചു ....
ഇത് കേട്ട പാണ്ടവർക്ക് മനസ്സിലായി കൗരവർ ഇന്ന് ചക്രവ്യൂഹം ആണ് പ്രയോഗിക്കാൻ പോകുന്നത് എന്ന് അതിനു വേണ്ടിയാണ് അവർ ആദ്യം അത് ഭേദിക്കാൻ അറിയാവുന്ന അർജ്ജുനനെയും ശ്രീ കൃഷ്ണനെയും അവിടെ നിന്നും മാറ്റിയത് എന്ന് ..യുധിഷ്ടിരന് ആകെ വെപ്രാളമായി ...ഇനി എന്ത് ചെയ്യും ..എന്നെ അവർ ബന്ധിയാക്കും ഈ യുദ്ധം തോല്ക്കും ...
അങ്ങനെയൊക്കെ ആലോചിച്ചു നിൽക്കുമ്പോൾ ...
അഭിമന്യു : വല്ല്യച്ചാ...എനിക്ക് അറിയാം ചക്രവ്യൂഹത്തിന് ഉള്ളിലേയ്ക്ക് കടക്കുന്നത് എങ്ങനെയാണെന്ന് പക്ഷെ അതിൽ നിന്നും പുറത്ത് കടക്കുന്ന വഴി എനിക്കറിയില്ല ..
എന്ത് പറയണം എന്ന് യുധിഷ്ടിരൻ ആലോചിച്ചു നിൽക്കുമ്പോൾ ...പെട്ടെന്ന് കൌരവപട അണി നിരന്നു ചക്രവ്യൂഹം ഒഴുക്കി കഴിഞ്ഞു ...എന്നിട്ട് പാണ്ഡവരെ യുദ്ധത്തിനു വിളിച്ചു കൊണ്ട് ദ്രോണർ ശംഗ് മുഴക്കി ....ഇത് കേട്ട് യുധിഷ്ടിരൻ അസ്വസ്ഥനായി ...പക്ഷെ അഭിമന്യുവിനു അത് ഭേദിക്കാം എന്നത് അല്പം ആശ്വാസം നല്കി ...പിന്നെ താമസിച്ചില്ല ...
യുധിഷ്ടിരൻ : അഭിമന്യു ...നിനക്ക് അകത്തു കടക്കുന്നത് എങ്ങനെയാണെന്ന് അറിയാമെല്ലോ ...ഞങ്ങൾ നിന്റെ പിന്നിൽ തന്നെ യുണ്ടാകും ...നീ ചക്ര വ്യൂഹത്തിൽ ഉണ്ടാക്കുന്ന കവാടം ഞങ്ങൾ അടയാതെ നോക്കാം ..നീ എത്രയും പെട്ടെന്ന് ചക്രവ്യൂഹം ഭേദിച്ച് അകത്തു കടക്കൂ ...ഞങ്ങൾ ഉണ്ടാകും നിന്റെ പിന്നിൽ ...
അഭിമന്യു തന്റെ തേരിൽ ചക്രവ്യൂഹത്തിന് ചുറ്റും പ്രദക്ഷിണം ചെയ്യാൻ തുടങ്ങി ..ഒപ്പം യുധിഷ്ടിരനും കൂട്ടരും ..ഒടുവിൽ ചക്രവ്യൂഹത്തിലെ ദുർഭലമായ ഭാഗം ആക്രമിച്ചു അവിടെ ഒരു വിടവ് ഉണ്ടാക്കി അഭിമന്യു ..തന്റെ രഥം അതിലൂടെ ചക്ര വ്യൂഹത്തിനു ഉള്ളിലേയ്ക്ക് പായിച്ചു ...അല്പം ദൂരെ ആയിരുന്ന യുധിഷ്ടിരനും കൂട്ടരും അവിടെ എത്തിയപ്പോൾ ജയദ്രതൻ അവരെ ആക്രമിച്ചു ...അവർ എല്ലാവരും ശ്രമിച്ചിട്ടും ജയദ്രതന്റെ മുന്നിൽ പിടിച്ചു നില്ക്കാനായില്ല ..ഈ സമയം കൊണ്ട് കൗരവ സേന ചക്ര വ്യൂഹത്തിൽ ഉണ്ടായ വിടവ് നികത്തിയിരുന്നു ...ജയദ്രതനെ നേരിട്ട് കൊണ്ടിരുന്ന യുധിഷ്ടിരനും കൂട്ടർക്കും ചക്ര വ്യൂഹത്തിൽ കടക്കാൻ ആയില്ല ...പക്ഷെ ധീരനായ അഭിമന്യു ..കൗരവസേനയെ സമർത്ഥമായി തോൽപ്പിച്ച് മുന്നേറി ...ഒടുവിൽ ചക്ര വ്യൂഹത്തിന്റെ മധ്യത്തിൽ എത്തി അവിടെ .. ദുര്യോധനൻ ,കർണ്ണൻ,ദുശ്ശാസനൻ, അശ്വഥാമാവ്, ശകുനി ,കൃപാചാര്യർ, ശല്യർ,ദ്രോണർ ,കൃത്ത് വർമ്മാ ,വികർണ്ണൻ ..തുടങ്ങിയവർ അവരുടെ രഥത്തിൽ അമ്പും വില്ലും പിടിച്ചു യുദ്ധത്തിനു തയ്യാറായി നിന്നും അവർക്ക് കിട്ടിയ ഇരയെ നോക്കി രസിക്കുകയായിരുന്നു ...
അഭിമന്യു തന്റെ രഥം എവിടെയും നിർത്താതെ വൃത്താകൃതിയിൽ പ്രദക്ഷിണം ചെയ്തു കൊണ്ട് അവരെ ഓരോരുത്തരെയായി ..നോക്കി ...യുദ്ധ നിയമം അനുസരിച്ച് ആദ്യം ..ദ്രോണർ അഭിമന്യുവിനോട് യുദ്ധം ചെയ്തു പക്ഷെ തന്റെ പ്രിയ ശിഷ്യനെക്കാൾ എത്രയോ ശ്രേഷ്ടനാണ് അവന്റെ മകൻ അഭിമന്യു എന്ന് ആ ഗുരു തിരിച്ചു അറിഞ്ഞു ...ദ്രോണാചാര്യർക്ക് അഭിമന്യുവിന്റെ മുന്നിൽ പിടിച്ചു നില്ക്കാനായില്ല ..വൈകാതെ അമ്പു എയ്തു ദ്രോണരുടെ വില്ലുകൾ ഒടിക്കുകയും ദ്രോണരെ മുറിവേല്പിക്കുകയും ചെയ്തു ..ദ്രോണർ നിരായുധനായതോടെ യുദ്ധ നിയമം അനുസരിച്ച് ദ്രോണരെ ആക്രമിക്കുന്നത് നിർത്തി ...ശല്ല്യരെ നേരിട്ടു ..ദ്രോനർക്ക് പിടിച്ചു നില്ക്കാൻ ആവില്ലെങ്കിൽ പിന്നെ ആർക്കാകും അഭിമന്യുവിനെ നേരിടാൻ ! വൈകാതെ ശല്യർ,,കൃപാചാര്യർ , ,കർണ്ണൻ,ശകുനി,അശ്വഥാമാവ്, ,ദുശ്ശാസനൻ, ഒടുവിൽ സാക്ഷാൽ ദുര്യോധനനും അഭിമന്യുവിന്റെ മുന്നിൽ തോറ്റു മുറിവുകളോടെ നിരായുധരായി നിന്നു...
പക്ഷെ ..ദുര്യോധനൻ തന്റെ തോൽവി സമ്മതിക്കാൻ തയ്യാറായില്ല ..
ദുര്യോധനൻ അലറി ... : ദ്രോണാചാര്യാ ..ക്രിപാചാര്യാ ...കർണ്ണാ..അശ്വഥാമാ..കൃത്ത് വർമ്മാ ..ദുശ്ശാസനാ എനിക്ക് ഈ ചെറുക്കന്റെ മരണം കാണണം ...കൊല്ലവനെ ...
ഇത് കേൾക്കേണ്ട താമസം എല്ലാവരും ചേർന്ന് അഭിമന്യുവിനെ ആക്രമിക്കാൻ തുടങ്ങി ..പക്ഷെ അഭിമന്യു പതറിയില്ല അവൻ ദുര്യോധനനെ വീണ്ടും മുറിവേല്പ്പിച്ചു ...പക്ഷെ ഈ തവണ അവനും മുറിവേറ്റിരുന്നു ..ആചാര്യന്മാരുടെയും ,അവന്റെ അച്ഛന്റെ സഹോദരന്മാരുടെയും ശരങ്ങൾ ദേഹത്ത് തുളച്ചു കയറിയിരുന്നു ..എന്നിട്ടും അവൻ വീറോടെ പൊരുതി ...
വേദനയും ദു:ഖവും കടിച്ചു അമർത്തികൊണ്ട് അഭിമന്യു : ഏയ് ..മഹാനായ ദ്രോണാചാര്യരെ ,,,ഞാൻ അങ്ങയുടെ പ്രിയ ശിഷ്യൻ അർജ്ജുനന്റെ മകനാണ് ....നിങ്ങൾ അന്ന് യുദ്ധത്തിനു മുൻപ് ഉണ്ടാക്കിയ നിയമങ്ങൾ എല്ലാം മറന്നു പോയോ ? അത് നിങ്ങളുടെ തന്നെ പ്രധാന സേനാപതി ആയിരുന്ന ഭീഷ്മ പിതാമഹൻ അല്ലെ പറഞ്ഞത് ...അതിൽ പറഞ്ഞിരുന്നില്ലേ ..ഒരു യോദ്ധാവിനു എതിരെ മറ്റൊരു യോദ്ധാവേ യുദ്ധം ചെയ്യാവൂ എന്ന്
ദുര്യോധനൻ : മിണ്ടാതെ യുദ്ധം ചെയ്യെടാ ചെറുക്കാ ..നിന്റെ മരണം ഉറപ്പാണ് ..നിനക്ക് ഇവിടെ നിന്നും പുറത്ത് പോകാനുള്ള എല്ലാ വഴികളും അടഞ്ഞു കഴിഞ്ഞു
അഭിമന്യു : വീരന്മാർ ഒരിക്കലും പിന്തിരിഞ്ഞു ഓടി രക്ഷപെടാൻ ഉള്ള മാർഗ്ഗം അന്വേഷിക്കാറില്ല ചെറിയച്ചാ...നിങ്ങൾ ഭീരുക്കൾ അല്ലെങ്കിൽ എന്നോട് ദ്വന്തയുദ്ധം (ഒറ്റയ്ക്ക് ഒറ്റയ്ക്ക് ) ചെയ്യൂ ...നിങ്ങൾ കൂട്ടത്തോടെ വന്നാലും ഞാൻ നിങ്ങളോടെല്ലാം യുദ്ധം ചെയ്യും ...കാരണം ഞാൻ ശ്രീ കൃഷ്ണന്റെ ശിഷ്യനാണ് ...പക്ഷെ നാളെ ചരിത്രം നിങ്ങളെ ഭീരുക്കൾ എന്ന് വിളിക്കരുത് എന്ന് കരുതി മാത്രമാണ് ഞാൻ പറഞ്ഞത് ...കാരണം ..നിങ്ങളിൽ ചിലർ എന്റെ അച്ഛന്റെ ഗുരുവാണ് ,ഗുരു പുത്രനാണ് ...ചിലരോ എന്റെ അച്ഛന്റെ സഹോദരനും ,സുഹൃത്തും ....അത് കൊണ്ട് മാത്രം
അവർ അത് ഒന്നും ചെവികൊണ്ടില്ല അവർ വീണ്ടും ആക്രമണം തുടർന്ന് അഭിമന്യുവിന്റെ തേരാളിയെ അമ്പു എയ്തു കൊന്നു .....അഭിമന്യുവിന്റെ ദേഹത്ത് അവരുടെ ശരങ്ങൾ വീണ്ടും വീണ്ടും തുളച്ചു കയറി ..കർണ്ണൻ അവന്റെ രഥം തകർത്തു അവൻ തെറിച്ചു താഴെ വീണു ...കിരീടം തെറിച്ചു പോയി ....ദുര്യോധനനും,ദുശ്ശാസനനും,കർണ്ണനും, ശകുനിയും, ആശ്വഥാമാവും, വികർണ്ണനും, കൃത്ത് വർമ്മയും അവരുടെ വാൾ എടുത്തു ഒരുങ്ങി നില്ക്കുന്നത് കണ്ട് അവൻ പെട്ടെന്ന് താഴെ തെറിച്ചു വീണ അവന്റെ വാൾ എടുത്തു യുദ്ധത്തിനു തയ്യാറായി ...പക്ഷെ ..വീണ്ടും യുദ്ധത്തിന്റെ നിയമങ്ങൾ എല്ലാം കാറ്റിൽ പറത്തി കൊണ്ട് ദ്രോണർ അവന്റെ കയ്യിലേയ്ക്കു അമ്പു എയ്തു അവനെ നിരായുധനാക്കി ... അതിനു ശേഷം വാൾ എടുത്തു നിന്നവർ എല്ലാവരും അവരുടെ രഥത്തിൽ നിന്നും ചാടിയിറങ്ങി അഭിമന്യുവിനെ വളഞ്ഞു ...അവർ ഒരുമിച്ചു അവനെ ആക്രമിക്കാൻ ഒരുങ്ങുന്നത് കണ്ടു ..തകർന്നു കിടക്കുന്ന തന്റെ രഥത്തിന്റെ ചക്രം എടുത്തു അവരെയെല്ലാം ഒരുമിച്ചു നേരിട്ട് കൊണ്ടിരുന്നു ...പക്ഷെ അവരുടെ ചതി പ്രയോഗങ്ങൾ അവിടം കൊണ്ടും അവസാനിച്ചിരുന്നില്ല ...ആദ്യം വികർണ്ണൻ അവനെ പിന്നിൽ നിന്നും കുത്തി ...പിന്നീട് യാതൊരു ദാക്ഷിണ്യവും ഇല്ലാതെ അവർ ഏഴു പേർ ചേർന്ന് മാറി മാറി അവനെ കുത്തിയും വെട്ടിയും വീഴ്ത്തി ...ദ്രോണരും .ക്രിപരും ,ശല്ല്യരും ..ഈ അരും കൊല ഒരു ഞെട്ടലോടെ നോക്കി നിന്നു ...
മരിക്കുന്നതിനു മുൻപ് അഭിമന്യു പറഞ്ഞു ...ഇത് എന്റെ ദൗർഭാഗ്യമാണ് നിങ്ങളെ പോലുള്ള ഭീരുക്കളുടെ കൈ കൊണ്ട് ഞാൻ മരിക്കേണ്ടി വന്നത് ....
എന്നിട്ട് അവൻ ഒച്ചത്തിൽ അർജ്ജുനനോട് എന്ന പോലെ വിളിച്ചു പറഞ്ഞു ....അച്ഛാ ...സൂര്യാസ്തമയ ശേഷം അച്ഛൻ വരുമ്പോൾ ഇവിടെ വന്നു ഈ ഭൂമിയോട് അങ്ങ് ചോദിക്കണം ...അങ്ങയുടെ പുത്രൻ ഈ ഭീരുക്കളോട് എങ്ങനെയാണ് പൊരുതിയത് എന്ന് ..
എന്നിട്ട് അവൻ അവിടെ കൂടിയിരുന്നവരോടായി ചോദിച്ചു ....ഇതാണോ നിങ്ങളുടെ ക്ഷത്രിയന്മാരുടെ രീതി ...യുദ്ധത്തിന്റെ നിയമങ്ങൾ ?? ഇത്രയും പേർ ചേർന്ന് ആക്രമിച്ചു ഒരാളെ കൊല്ലുന്നത്..ഇതാണോ നിങ്ങളുടെയൊക്കെ ധീരത !!
അതിനുള്ള മറുപടിയും അവർ വാൾ കൊണ്ടാണ് പറഞ്ഞത് ...ആദ്യം ശകുനിയും പിന്നീട് മറ്റുള്ളവരും ...ചേർന്ന് ...വീണ്ടും വീണ്ടും കുത്തി ..അഭിമന്യുവിന്റെ ...ശേഷിച്ചിരുന്ന ജീവൻ കൂടി എടുത്തു ..മരിക്കുന്നതിനു മുൻപ് അഭിമന്യു ചെറിയച്ചന് അവന്റെ അവസാന പ്രണാമം അർപ്പിച്ചിരുന്നു.അവൻ മരിച്ചു എന്ന് പൂർണ ബോധ്യമായപ്പോൾ അവർ അട്ടഹസികുകയും ...അവന്റെ മൃത ദേഹത്തിനു ചുറ്റും കാട്ടാളൻമാരെ പോലെ നൃത്തം ചെയ്യുകയും ...ചെയ്തു ...
ഇതൊന്നും അറിയാതെ അർജ്ജുനൻ സുശർമ്മനോടും സഹോദരനോടും യുദ്ധം ചെയ്യുകയായിരുന്നു ...ഒടുവിൽ അർജ്ജുനന്റെ അമ്പുകൾ ഏറ്റു അവർ തേർ തട്ടിൽ മരിച്ചു വീണു ...പക്ഷെ ..ആ വിജയത്തിനു ശേഷം ..അർജ്ജുനനു വല്ലാതെ കരച്ചിലാണ് വന്നത് അർജ്ജുനന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി ....
അർജ്ജുനൻ : ശ്രീ കൃഷ്ണാ ..എനിക്ക് എന്തോ വല്ലാതെ ദു:ഖം തോനുന്നു ...എന്തോ ഭയങ്കര ആപത്ത് സംഭവിച്ചിട്ടുണ്ട് എന്ന് എനിക്ക് തോനുന്നു ....നമുക്ക് വേഗം ശിബിരത്തിലേയ്ക്ക് പോകാം ...
ശ്രീ കൃഷ്ണൻ ഒന്നും മിണ്ടാതെ പാണ്ഡവരുടെ പാളയത്തിലേയ്ക്ക് തേർ തെളിച്ചു ...അപ്പോഴേക്കും സൂര്യൻ അസ്തമിച്ചിരുന്നു ....
അതെ സമയം ദ്വാരകയിൽ സുഭദ്ര ...അഭിമന്യു അയച്ച ഒരു സന്ദേശം വായിക്കുകയായിരുന്നു ....അഭിമന്യു ആദ്യമായി പിതാമഹൻ ഭീഷ്മരിനെ കണ്ടവിവരം ആയിരുന്നു ..."എന്നെ കണ്ടപ്പോൾ അദ്ദേഹത്തിനു അദ്ദേഹത്തിന്റെ തന്നെ ചെറുപ്പം ആണ് ഓർമ്മ വന്നത് എന്ന് അദ്ദേഹം പറഞ്ഞു അമ്മേ ..."...
പക്ഷെ അത് വായിച്ചപ്പോഴെയ്ക്കും ...അകാരണമായി സുഭദ്രയുടെ കണ്ണുകളും നിറഞ്ഞു ഒഴുകുകയും ...എന്തോ ഭയങ്കരമായ ആപത്തു കുരുക്ഷേത്രത്തിൽ സംഭവിച്ചിട്ടുണ്ട് എന്ന് വിലപിക്കുകയും ചെയ്തു ...
ശിബിരത്തിൽ എത്തിയപ്പോൾ അർജ്ജുനനും ശ്രീ കൃഷ്ണനും കണ്ടത് അവരെ കണ്ടിട്ട് പോലും പ്രണാമം പോലും പറയാതെ ദു:ഖിച്ചു നില്ക്കുന്ന സേനാംഗങ്ങളെയാണ് ..ആരും എന്താണ് കാരണം എന്ന് പറഞ്ഞില്ല ....അർജ്ജുനൻ ആദ്യം കരുതിയത് കൗരവർ യുധിഷ്ടിരനെ പിടിച്ചു കെട്ടി എന്നാണു ....പക്ഷെ അപ്പോഴും പാറി പറക്കുന്ന പാണ്ഡവരുടെ പതാക അതല്ല സംഭവിച്ചത് എന്ന് കാണിക്കുന്നു ... ഒടുവിൽ പാണ്ഡവരുടെ ശിബിരത്തിൽ എത്തിയപ്പോൾ വളരെ ദു:ഖത്തോടെ ഇരിക്കുന്ന തന്റെ സഹോദരങ്ങളെയും ഒഴിഞ്ഞു കിടക്കുന്ന അഭിമന്യുവിന്റെ ഇരിപ്പിടവും കണ്ടു ...ആ സത്യം അർജ്ജുനനു ഉൾകൊള്ളാൻ ആയില്ല ....
ആ സത്യം വിളിച്ചു പറയുന്ന അനവധി സൂചനകൾ കണ്‍ മുന്നിൽ ഉണ്ടായിട്ടും ...അർജ്ജുനൻ പാണ്ഡവരെ ഓരോരുത്തരെയായി വിളിച്ചു ചോദിച്ചു എന്താണ് സംഭവിച്ചത് ..എന്ന് ..പക്ഷെ അവർക്കാർക്കും അർജ്ജുനന്റെ മുഖത്ത് നോക്കാൻ പോലും ഉള്ള ത്രാണിയുണ്ടായിരുന്നില്ല ..അവരെല്ലാവരും അവിടെ ഇരുന്നു വിങ്ങിപൊട്ടി ...കണ്ണീർ ധാരധാരയായി ഒഴുകി....ഒടുവിൽ ...
അതീവ ദു:ഖത്തോടെ ശ്രീ കൃഷ്ണൻ തന്നെ ആ സത്യം അർജ്ജുനനോട് പറഞ്ഞു ...അതേ ...അർജ്ജുനാ ..നമ്മുടെ അഭിമന്യു യുദ്ധത്തിൽ വീരചരമം വരിച്ചിരിക്കുന്നു ...ഇത് കേട്ട അർജ്ജുനൻ ആകെ തകർന്നു പോയി അയാൾ മുട്ടിൽ വീണു ശ്രീ കൃഷ്ണന്റെ കൈകൾ പിടിച്ചു കൊണ്ട് ഒരു കൊച്ചു കുട്ടിയെ പോലെ പൊട്ടി കരഞ്ഞു ..."കൃഷ്ണാ ..എന്റെ അഭിമന്യു ....എന്റെ അഭിമന്യു ..." എന്ന് വിലപിച്ചു കൊണ്ടിരുന്നു ...
തന്റെ ദു:ഖം അടക്കി കൊണ്ട് ശ്രീ ക്രഷ്ണൻ : അർജ്ജുനാ നമ്മൾ ക്ഷത്രിയരുടെ ജീവിതത്തിന്റെ തുടക്കതിനും ഒടുക്കത്തിനും ഇടയിൽ എപ്പോഴും ആയുധങ്ങൾ മാത്രമല്ലേ ..ഉള്ളൂ ..മരണം നമ്മളെ ഒരു നിഴൽ പോലെ എപ്പോഴും പിന്തുടരുകയല്ലേ ...യുദ്ധ ഭൂമിയിൽ ആകട്ടെ മരണം നമ്മുടെ കണ്മുന്നിൽ ഉണ്ടാകുകയും ചെയ്യും ..പേടിച്ചു ഓടാൻ അറിയാത്ത ഒരു യോദ്ധാവിനു ഏതെങ്കിലും ഒരു യുദ്ധത്തിൽ വീരചരമം വരിച്ചല്ലേ പറ്റൂ ...
അപ്പോഴും വിശ്വസിക്കാൻ കഴിയാതെ അർജ്ജുനൻ : പക്ഷെ ഇവരെല്ലാവരും ഇപ്പോഴും നിശബ്ദരാണെല്ലോ കൃഷ്ണാ ?
ശ്രീ കൃഷ്ണൻ അർജ്ജുനനെ പിടിച്ച് എഴുന്നേല്പിച്ചു തന്നോട് ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു ...അതെ അർജ്ജുനാ ...ഇവരുടെയെല്ലാം ഈ നിശബ്ദത പറയുന്നത് നമ്മുടെ അഭിമന്യു വീരചരമം അടഞ്ഞു എന്നാണു ... അതെ നമ്മുടെ അഭിമന്യു മരിച്ചു പോയി ....
അർജ്ജുനൻ...ഇല്ല എന്ന് അലറി കൊണ്ട് പൊട്ടികരഞ്ഞു... ശ്രീ കൃഷ്ണനെ തള്ളിമാറ്റി..
ശ്രീ കൃഷ്ണൻ അർജ്ജുനനെ തന്നോട് ചേർത്ത് പിടിച്ചു സമാധാനിപ്പിക്കാൻ ശ്രമിച്ചു ...
കരയരുത് ...മതി ... അർജ്ജുനാ ...നീ ഇനിയും കരഞ്ഞു അവന്റെ ഈ വീരചരമത്തെ അപമാനിക്കരുത് ....നിന്റെ മകൻ ദുര്യോധനൻ ,കർണ്ണൻ,ദുശ്ശാസനൻ, അശ്വഥാമാവ്, ശകുനി ,കൃപാചാര്യർ, ശല്യർ,ദ്രോണർ ,കൃത്ത് വർമ്മാ,വികർണ്ണൻ എന്നീ മഹാരഥന്മാരോട് ഒറ്റയ്ക്ക് പോരാടിയാണ് വീര ചരമം അടഞ്ഞത് ... നീ അവനെ കുറിച്ച് ഓർത്തു അഭിമാനിക്കണം ..
കരഞ്ഞു കൊണ്ട് അർജ്ജുനൻ : പക്ഷെ...കൃഷ്ണാ ..മറ്റു പാണ്ടവർക്ക് അറിയില്ലായിരുന്നോ ...എന്റെ മകന് ചക്ര വ്യൂഹത്തിൽ നിന്നും പുറത്ത് കടക്കാനുള്ള മാർഗ്ഗം അറിയില്ല എന്ന് ?
ദു:ഖത്തോടെ യുധിഷ്ടിരൻ : അറിയാമായിരുന്നൂ ....ഞങ്ങൾക്ക് അറിയാമായിരുന്നൂ ...
എന്നിട്ട് യുധിഷ്ടിരൻ സംഭവിച്ചതെല്ലാം അർജ്ജുനനു വിവരിച്ചു കൊടുത്തു ...
തന്റെ മകനെ സഹായിക്കാൻ ശ്രമിച്ച പാണ്ഡവരെ തടഞ്ഞു ഒറ്റയ്ക്ക് പാണ്ഡവരെ യുദ്ധം ചെയ്തു തോല്പിച്ച ജയദ്രതനാണ് അവന്റെ കൊലയാളി എന്ന് അർജ്ജുനൻ..മനസ്സിലാക്കി ...പക്ഷെ ജയദ്രതന് എങ്ങനെ ഒറ്റയ്ക്കു ഭീമൻ അടക്കം ഉള്ള പാണ്ടാവരെ യുദ്ധം ചെയ്തു തോല്പിക്കാൻ കഴിഞ്ഞു എന്ന് ഭീമൻ അത്ഭുതം പ്രകടിപ്പിച്ചു ...
ശ്രീകൃഷ്ണൻ പറഞ്ഞു പണ്ട് ദ്രൗപതിയെ അപമാനിച്ചതിന് ...ശിക്ഷിച്ച് ..അടിമത്വത്തിൽ നിന്നും മോചിപ്പിച്ചു അയച്ച ശേഷം ജയദ്രതൻ ശിവനെ തപസ്സു ചെയ്തു പ്രത്യക്ഷ പെടുത്തി .. എന്നിട്ട് നേടിയ വരമാണ് ...അതിനു കാരണം ..ഒരു ദിവസം അർജ്ജുനൻ ഒഴികെയുള്ള പാണ്ടവരെയെല്ലാം ഒറ്റയ്ക്ക് യുദ്ധം ചെയ്തു തോല്പിക്കാൻ തനിക്കു കഴിയണം എന്ന് ....ഇന്ന് ജയദ്രതനു ആ ദിവസം ആയിരുന്നൂ ...അത് കൊണ്ടാണ് പാണ്ഡവർ തോറ്റു പോയത് ..
വൈകാതെ അവർ എല്ലാവരും അഭിമന്യുവിന്റെ മൃതദേഹം വെച്ചിരിക്കുന്ന സ്ഥലത്തേയ്ക്ക് പോയി ..അവിടെ ഉത്തര അഭിമന്യുവിന്റെ മരണം ഉൾകൊള്ളാൻ ആവാതെ ഉറങ്ങുന്ന അഭിമന്യുവിനെ ഉണർത്താൻ എന്നപോലെ വിളിച്ചു കൊണ്ടിരുന്നു..ഇത് കണ്ടു പാണ്ടവരും ദ്രൗപതിയും കരഞ്ഞു പോയി ...
അർജ്ജുനൻ : കൃഷ്ണാ ...ഉത്തരയെ ...ഞാൻ എന്ത് പറഞ്ഞു സമാധാനിപ്പിക്കും ..ഈ രക്തത്തിൽ കുളിച്ചു മുറിവേറ്റു കിടക്കുന്ന ഈ ശരീരം എന്റെ മകൻ അഭിമന്യുവല്ല ..അവന്റെ ആത്മാവിന്റെ വെറും ഒരു വസ്ത്രം മാത്ര മാണെന്നോ ...?
ശ്രീ ക്രഷ്ണന് പോലും ഉത്തരം മുട്ടിപോയ നിമിഷം ആയിരുന്നൂ അത് .. ..
അഭിമന്യുവിന്റെ മാതാപിതാക്കൾ ആകാൻ കഴിഞ്ഞതിൽ അർജ്ജുനും,സുഭദ്രയും ,വിധവയാകാൻ കഴിഞ്ഞതിൽ ..ഉത്തരയും അഭിമാനിക്കണം എന്നും ശ്രീ കൃഷ്ണൻ പറഞ്ഞു ..
ഉത്തരയോടായി ശ്രീ കൃഷ്ണൻ പറഞ്ഞു ..മോളെ ..നീ ഒരു ക്ഷത്രിയയെ പോലെ നിന്റെ ഭർത്താവിനെ യാത്ര അയക്കണം ...മരണം ആണ് ജീവിതത്തിലെ ഏറ്റവും വലിയ സത്യം ..ഇങ്ങനെ ധീരമായ ഒരു മരണം വളരെ വിരളമാണ് ...ഈ ലോകം ഉള്ളിടത്തോളം കാലം യുവ യോദ്ധാക്കന്മാർക്ക് ഇവൻ ഒരു ദ്രിഷ്ടാന്തമായിരിക്കും ....ഇന്ന് ഇവൻ സൈന്യങ്ങൾ പോലും യുദ്ധം ചെയ്യാൻ പേടിക്കുന്ന മഹാരഥൻമാരോടാണ് ഒറ്റയ്ക്ക് പോരാടിയത് ..ഇനി അവനെ ഈ ജീവിതത്തിലെ എല്ലാ വാഗ്ദാനങ്ങളിൽ നിന്നും സ്വതന്ത്രനാക്കി അയക്കൂ മോളെ ...
വൈകാതെ അഭിമന്യുവിന്റെ ചിത തയ്യാറാക്കി എല്ലാവരും വെള്ള വസ്ത്രം ധരിച്ചു ദു:ഖത്തോടെ ..നിന്നു ..അവിടേയ്ക്കു അഭിമന്യുവിനെ യാതൊരു ദയവും ഇല്ലാതെ കൊന്ന മഹാരഥന്മാർ എത്തി ..അവരെകണ്ട അർജ്ജുനൻ സ്വയം നിയന്ത്രിക്കാൻ ശെരിക്കും കഷ്ടപ്പെട്ടു ...
വിഷമവും ദേഷ്യവും കലർന്ന പരിഹാസത്തോടെ അർജ്ജുനൻ : വരൂ ...എല്ലാവര്ക്കും എന്റെ പ്രിയപുത്രന്റെ ..ഈ സംസ്കാര ചടങ്ങിലേക്ക് സ്വാഗതം .....അവർ ഓരോരുത്തരായി വന്നു പുഷ്പങ്ങൾ അഭിമന്യുവിന്റെ കാൽക്കൽ വെച്ച് നമസ്കരിക്കാൻ തുടങ്ങി ...ദുര്യോധനൻ മാത്രം അഹങ്കാരത്തോടെ പൂക്കൾ എറിഞ്ഞ ശേഷം പോയി ...മറ്റുള്ളവർ ആദരവോടെ പൂക്കൾ കാൽക്കൽ വെച്ച് നമസ്കരിച്ചു ...കർണ്ണൻ പറഞ്ഞു ..."നിന്റെ മാതാപിതാക്കളും നീ ജനിച്ച ആ വംശവും ധന്യമാണ് നിന്റെ ഈ ജന്മം കൊണ്ട് " എന്ന് ..ഇത് കണ്ടു അർജ്ജുനനു പോലും അത്ഭുതം തോന്നി ...
ദ്രോണർ അർജ്ജുനനോട് പറഞ്ഞു ..അഭിമന്യു ചക്ര വ്യൂഹം ഭേദിചില്ലായിരുന്നെങ്കിൽ യുധിഷ്ടിരനെ ഞാൻ പിടിച്ചു കെട്ടി ..ഈ യുദ്ധം അവസാനിപ്പിക്കുമായിരുന്നൂ ...അഭിമന്യുവാണ് അത് തടഞ്ഞത് ..എന്ന് ...
അവസാനം ജയദ്രതൻ പുഷ്പങ്ങളുമായി വരുന്നത് കണ്ടു അർജ്ജുനനു തന്റെ ദേഷ്യം അടക്കാൻ കഴിഞ്ഞില്ല ...
അർജുനൻ : വേണ്ടെടാ ...നീ എന്റെ മകന്റെ ചിതയിൽ തൊടാൻ പോലും പാടില്ല ...
യുധിഷ്ടിരൻ : നീ എന്താണ് ഈ പറയുന്നത് ..പക്ഷെ ..അർജ്ജുനാ ...അയാൾ ഇവിടെ ....
യുധിഷ്ടിരൻ പറയാൻ പോയത് എന്താണ് എന്ന് പോലും കേൾക്കാൻ നില്ക്കാതെ അർജ്ജുനൻ പറഞ്ഞു : ഇല്ല ഞാൻ എന്റെ മകനെ ഇങ്ങനെ അപമാനിക്കാൻ സമ്മതിക്കില്ല .. ഇവന് പണ്ട് ഞങ്ങൾ ജീവൻ ദാനമായി കൊടുത്തതാണ് ...ഓർമയില്ലേ ജേഷ്ടാ..നിങ്ങൾക്ക് നമ്മുടെ "അടിമ ജയദ്രതനെ" ...ഇയാളെ നിങ്ങൾ ഒരിക്കൽ മോചിപ്പിച്ചതാണ് എന്നിട്ട് അവൻ ഇപ്പോൾ എന്റെ മകന്റെ മരണത്തിനു കാരണമായി ...ദൈവത്തിനാണെ സത്യം നാളെ സൂര്യാസ്തമയത്തിനു മുൻപ് ഞാൻ ഇവനെ വധിച്ചിരിക്കും അതിനു എനിക്ക് കഴിഞ്ഞില്ലെങ്കിൽ ...ഞാൻ സ്വയം ചിതയൊരുക്കി ജീവനൊടുക്കും .....
Wonder full
ReplyDeleteWonder full
ReplyDeleteWonder full
ReplyDeleteസൂപ്പർ
ReplyDelete