അതെ സമയം ദ്രോണർ ചുള്ളി കമ്പുകൾ കൊണ്ട് ചക്രവ്യൂഹം എന്താണ് എന്നും അതിനെ ഭേധിക്കുന്നത് എങ്ങനെയാണെന്നും അശ്വത്ഥാമാവിനെ പഠിപ്പിക്കുകയായിരുന്നു ...അവിടേക്ക് അതിരഥൻ രാധേയനെയും കൂട്ടി വന്നു
അതിരഥൻ : ഇത് എന്റെ മകനാണ് രാധേയൻ..
ദ്രോണർ : രാധേയൻ..? ഇവന്റെ രൂപത്തിനു ആ പേര് ചേരില്ല സൂര്യതേജസ്സുള്ള ഇവനെ കർണ്ണൻ എന്നാണ് വിളിക്കേണ്ടത്
അതിരഥൻ : ഇവന് ആയുധവിദ്യകൾ പഠിക്കാനാണ് താല്പര്യം അങ്ങ് ഇവനെ ശിഷ്യനാക്കണം
ദ്രോണർ : ഇവന് വിദ്യാദാനം ചെയ്യാൻ എനിക്ക് സന്തോഷമേയുള്ളൂ
രാധേയൻ(കർണ്ണൻ) : ക്ഷമിക്കണം എനിക്ക് ദാനമായി ഒന്നും വേണ്ട ..വിദ്യാഭ്യാസം ദാനമായി കിട്ടേണ്ട ഒന്നല്ല
കർണ്ണന്റെ വാക്കുകൾ ദ്രോണർക്കു ഇഷ്ട്ടമായില്ല
ദ്രോണർ : ...ഞാൻ ഇവിടെ യോദ്ധാക്കളെയോ രാജകുമാരന്മാരെയോ മാത്രമേ പഠിപ്പിക്കുന്നുള്ളൂ പക്ഷെ നീ ഇത് രണ്ടും അല്ല അത് കൊണ്ട് മറ്റൊരു ഗുരുവിനെ അന്വേഷിക്കുന്നതായിരിക്കും നല്ലത്..
കർണ്ണൻ : ഓഹോ അങ്ങനെയാണോ ? (അശ്വത്ഥാമാവിനെ ചൂണ്ടി) അപ്പോൾ ഈ ഇരിക്കുന്ന യുവാവ് ആരാണ് ?
ദ്രോണർ : എന്റെ മകനാണ് ..
കർണ്ണൻ : അയാൾ രാജകുമാരനും അല്ല യോദ്ധാവും അല്ല ...
ഇത്രയും പറഞ്ഞു കർണ്ണൻ അവിടെ നിന്നും ഇറങ്ങി പോയി..തന്റെ പുത്രനോട് ക്ഷമിക്കണം എന്ന് പറഞ്ഞിട്ട് അതിരഥനും ..ദ്രോണർ അശ്വത്ഥാമാവിനെ പഠിപ്പിക്കാൻ തുടങ്ങി ..കളിച്ചുകൊണ്ടിരുന്ന അർജ്ജുനൻ ഇത് കണ്ടു അങ്ങോട്ട് ഓടിച്ചെന്നു
അർജ്ജുനൻ : ഗുരു ...ഞാൻ കൂടി ഇവിടെയിരുന്നോട്ടെ ?
ദ്രോണർ : എന്താ മോന് കളിച്ചു മതിയായോ ?
അർജ്ജുനൻ : ഗുരു പഠിപ്പിച്ചുതുടങ്ങിയാൽ പിന്നെ അത് കളിക്കാനുള്ള സമയം അല്ല
ദ്രോണർ : മിടുക്കൻ... നീ എന്റെയടുത്ത് നിന്നും എല്ലാം പഠിക്കും എന്ന് തോന്നുന്നു..ഇവിടെ ഇരുന്നോളൂ
അങ്ങനെ ദ്രോണർ അർജ്ജുനനെയും അശ്വത്ഥാമാവിനെയും ചക്രവ്യൂഹത്തെ കുറിച്ചു പഠിപ്പിച്ചു
അന്ന് രാത്രി അർജ്ജുനൻ എന്തോ ശബ്ദം കേട്ട് എഴുന്നേറ്റു നോക്കിയപ്പോൾ ഭീമൻ ഇരിട്ടത്തിരുന്നു ഭക്ഷണം കഴിക്കുന്നു ...
ഭീമൻ : നിനക്ക് വേണോ ശബ്ദം ഉണ്ടാകല്ലേ മറ്റുള്ളവർ ഉണരും ..ആകെ കുറച്ചേ ഉള്ളു
അർജ്ജുനൻ : ചേട്ടൻ എങ്ങനെയാണ് ഇരുട്ടത്തിരുന്നു ഭക്ഷണം കഴിക്കുന്നത് ? കൈ തെറ്റില്ലെ ?
ഭീമൻ : ഇല്ല മോനെ ...കണ്ടു പടിക്ക് കൈകൾക്കും കണ്ണുകൾ ഉണ്ട് ...എന്റെ വാ അത് ഇപ്പോഴും അവിടെ തന്നെ ഉണ്ടാകുമെല്ലോ പിന്നെ എങ്ങനെയാണ് തെറ്റുക
ഇത് കേട്ടപ്പോൾ അർജ്ജുനനു ഒരു ആശയം തോന്നി ..അവൻ ഓടി ചെന്ന് അമ്പും വില്ലും എടുത്തു ഇരിട്ടത്ത് ലക്ഷ്യത്തിൽ കൊള്ളിക്കാൻ ശ്രമിക്കുകയും വിജയിക്കുകയും ചെയ്തു അവൻ അത് തുടർന്നു
ദ്രോണാചാര്യർ ഉറങ്ങിയിരുനില്ല ..അദ്ദേഹത്തിന്റെ മനസ്സിൽ ദ്രുപധന്റെ വാക്കുകൾ മുഴങ്ങികൊണ്ടിരുന്നു ..
" നീ എന്ത് വേണമെങ്കിലും ചോദിച്ചോളൂ ഞാൻ നിനക്കതു തരാം കാരണം നീ ഒരു ഭ്രാഹ്മനനാണ് ...അല്ലാതെ സുഹൃത്താണ് എന്നൊന്നും പറയല്ലേ ...സുഹൃത്ത് ബന്ധം തുല്യർ തമ്മിലാണ് വേണ്ടത് ഞാൻ ഒരു രാജാവാണ് അന്ന് കുട്ടികാലത്ത് വിവരമില്ലാത്ത കാലത്ത് പറഞ്ഞതൊക്കെ നീ മറന്നേക്ക് "
ദ്രോണരെ ചിന്തയിൽ നിന്നും ഉണർത്തിയത് അമ്പു തറക്കുന്ന ശബ്ദമാണ് ..ദ്രോണർ അർജ്ജുനന്റെ അടുത്തെത്തി
ദ്രോണർ : ഞാൻ നിന്നെ ഈ വിദ്യ ഇത് വരെ പഠിപ്പിചിട്ടില്ലെല്ലോ ?
അർജ്ജുനൻ : അങ്ങ് പഠിപ്പിച്ചത് തന്നെയാണ് പക്ഷെ ഇത് ചേട്ടന്റെ ഭക്ഷണപ്രിയം കാരണം കിട്ടിയ ആശയം ആണെന്ന് മാത്രം
എന്നിട്ട് അർജ്ജുനൻ നടന്നതെല്ലാം വിവരിച്ചു ..എല്ലാം കേട്ട ശേഷം
ദ്രോണർ : അറിവ് ഒരു വിത്ത് മാത്രമാണ് മനസ്സാണ് അതിനെ വളർത്തേണ്ടത്..ഞാൻ നിന്നിൽ ഒരു നല്ല യോദ്ധാവിനു വേണ്ട എല്ലാ ഗുണങ്ങളും കാണുന്നു .ഞാൻ നിന്നെ നല്ല ഒരു യോദ്ധാവ് ആക്കും നിനക്ക് ഞാൻ ബ്രഹ്മാസ്ത്രവും പഠിപ്പിച്ചു തരും .ഒരു യോദ്ധാവിനു രണ്ടു ശത്രുക്കൾ ഉണ്ട് ഉറക്കവും ക്ഷീണവും ..രണ്ടു മിത്രങ്ങളും ഉണ്ട് ശ്രദ്ധയും കഠിനാധ്വാനവും ..ആരാണോ ഈ ശത്രുക്കളെ തോല്പ്പിക്കുകയും ഈ മിത്രങ്ങളോട് കൂട്ട് കൂടുകയും ചെയ്യുന്നത് അവൻ അജയ്യനായിതീരും...അല്പസമയം അർജ്ജുനനനോട് സംസാരിച്ച ശേഷം
ദ്രോണാചാര്യർ : മതി ..മോൻ പോയി ഉറങ്ങിക്കോ ..നാളെ രാവിലെ നേരത്തെ എഴുന്നെല്ക്കണ്ടേ ...
എന്നിട്ട് ദ്രോണരും പോയി കിടന്നു ഉറങ്ങാൻ ശ്രമിച്ചു ...പക്ഷെ അയാളെ ദ്രുപധനെ കുറിച്ചുള്ള ചിന്ത ഉറങ്ങാൻ അനുവദിച്ചില്ല ..
പിറ്റേ ദിവസം ദ്രോണർ കുട്ടികളെയും കൊണ്ട് ഗംഗാ നദിയുടെ തീരത്ത് എത്തി
ദ്രോണർ : ഞാൻ സൂര്യഭാഗവാനോട് പ്രാർഥിച്ചു പുതിയ ഒരു ശക്തി ആവിശ്യപെടാൻ പോകുകയാണ് ..
എന്നിട്ട് നദിയിലേക്ക് ഇറങ്ങി പ്രാർഥിക്കാൻ തുടങ്ങി പെട്ടെന്ന് ഒരു മുതല ദ്രോണരെ ആക്രമിച്ചു ..അത് ദ്രോണരുടെ കാലിൽ കടിച്ചു ..അതിൽ നിന്നും രക്ഷപെടാൻ ദ്രോണർ കഠിനമായി ശ്രമിച്ചു .. അർജ്ജുനൻ ഒഴികെ മറ്റുള്ള കുട്ടികൾ എല്ലാം ഭയന്ന് ഓടി ..അർജ്ജുനൻ തന്റെ അമ്പും വില്ലും എടുത്തു മുതലയെ അമ്പു ചെയ്തു ..അർജ്ജുനനെ അമ്പു തറച്ചതും മുതലയുടെ ചലനമറ്റു
ദ്രോണർ കരയിലേക്ക് കയറി
ദ്രോണർ : നീ എന്റെ പരീക്ഷണത്തിൽ വിജയിച്ചിരിക്കുന്നു ...അത് മുതലയായിരുനില്ല വെറും ഒരു യന്ത്രം മാത്രമായിരുന്നൂ ഇത് എന്റെ ഒരു പരീക്ഷണം ആയിരുന്നു
അപ്പോഴേക്കും മറ്റുക്കുട്ടികളും എത്തി അവസാനം ഓടിയെത്തിയത് കൌരവരായിരുന്നു (ദുര്യോധനനും അനുജന്മാരും)
ദുര്യോധനൻ : ഗുരു ..ഞങ്ങൾ ആരെയെങ്കിലും സഹായത്തിനു വിളിക്കാൻ പോയതായിരുന്നു ...
ഭീമൻ : സഹായത്തിനു വിളിക്കാൻ പോയതോ അതോ പേടിച്ച് ഓടിയതോ ?
ദുര്യോധനൻ : നീ പറയുന്നത് ഞാൻ ഭീരുവാണ് എന്നാണോ ?
ദ്രോണർ : നീ ഭീരുവല്ല ...പക്ഷെ നിന്റെ അഹങ്കാരം നിന്റെ ധൈര്യത്തെ മറച്ചിരിക്കുന്നൂ ..അഹങ്കാരം ഒരു ദൗർഭല്ല്യമാണ് ..നീ ആദ്യം നിന്റെ അഹങ്കാരത്തെ ജയിക്ക് എന്നിട്ടും വിനയം ശീലിക്കുക കാരണം വിനയം ആണ് ഉന്നതിയിലേക്കുള്ള വഴി.....
ഗുരു തന്നെ മറ്റുള്ളവരുടെ മുന്നിൽ വെച്ച് അപമാനിച്ചതായിട്ടു മാത്രമാണ് ദുര്യോധനന് തോന്നിയത് ...
കൊട്ടാരത്തിൽ ശകുനി ഗാന്താരിയെ പല കുബുധികളും പറഞ്ഞു പാണ്ടാവർക്ക് എതിരാകാൻ ശ്രമിച്ചു ...പക്ഷെ ഗാന്താരി അതൊന്നും ചെവികൊണ്ടില്ല ..ഗാന്ധാരി ശകുനിയെ തിരിച്ചയക്കാൻ ശ്രമിച്ചു
ഗാന്ധാരി: ചേട്ടാ ..അങ്ങ് കുറച്ചു നാൾ ഗാന്ധാര ദേശത്ത് പോയി നിന്ന് കൂടെ ?
തന്നെ ഇങ്ങനെ ശല്യപെടുത്തത്തെ ഇവിടെ നിന്നും ഒന്ന് പോയിക്കോടെ എന്ന് ഗാന്ധാരി വളഞ്ഞവഴിയിൽ ചോദിച്ചതായിരുന്നു ,,അത്
ശകുനി : ഇല്ല നിന്റെ മൂത്ത പുത്രൻ ഇവിടത്തെ രാജാവാകാതെ ഞാൻ മടങ്ങി പോകില്ല..
ഒരിക്കൽ ദ്രോണർ തന്റെ ശിഷ്യന്മാരെ ഗദ ഉപയോഗിച്ച് യുദ്ധം ചെയ്യുന്നതിന്റെ നിയമങ്ങൾ പറഞ്ഞു കൊടുക്കുകയായിരുന്നു ..
ദ്രോണർ : ഗദാ യുദ്ധത്തിനു ചില നിയമങ്ങൾ ഉണ്ട് ..അരയ്ക്ക് കീഴിൽ ഗദ ഉപയോഗിക്കാൻ പാടില്ല ...മനസ്സിലായോ ...അങ്ങനെ ചെയ്‌താൽ അത് ചതിയായിട്ടായിരിക്കും കാണുക ..അതായത് നമ്മൾ ശത്രുക്കളോടു ആണ് യുദ്ധം ചെയ്യുന്നത് എങ്കിൽ പോലും ചില നിയമങ്ങള ഒക്കെ പാലിക്കേണ്ടതുണ്ട് എന്നർത്ഥം..
.എന്നിട്ട് ദ്രോണർ ദുര്യോധനനെയും ഭീമനെയും വിളിച്ചു ഗദാ യുദ്ധം പരിശീലിക്കുവാൻ പറഞ്ഞു.അവർ രണ്ടു പേരും ഗധയെടുത്ത് പരിശീലനം ആരംഭിച്ചു ...
അല്പം ദൂരെയായി ഒരു ചെറുപ്പക്കാരൻ മരത്തിൽ ഒരു അടയാളം ഇട്ട ശേഷം ദൂരെ നിന്നും അമ്പു ചെയ്തു പരിശീലിക്കുകയായിരുന്നു ..അപ്പോൾ ദ്രോണാചാര്യരും ശിഷ്യന്മാരും അയാളെ കണ്ടു ദ്രോണാചാര്യരെ കണ്ട ഉടനെ ആ ചെറുപ്പക്കാരൻ അടുത്ത് വന്ന് ..ഗുരു എന്നെ അനുഗ്രഹിക്കണം എന്ന് പറഞ്ഞു കാലിൽ തൊട്ടു നമസ്കരിച്ചു ..
ഉടൻ അർജ്ജുനൻ ചോദിച്ചു ...ഗുരു നിന്നെ പടിപ്പിചിട്ടില്ലെല്ലോ പിന്നെ എങ്ങനെയാണ് നീ ശിഷ്യനാകുന്നത്
ആചെരുപ്പക്കാരൻ സ്വയം പരിചയപെടുത്തി..
ചെറുപ്പക്കാരൻ : ഞാൻ ഏകലവ്യൻ ...ഗുരു നിങ്ങളെ പഠിപ്പിക്കുന്നത് ഒളിച്ചിരുന്ന് കണ്ടു പഠിക്കുകയായിരുന്നു ഞാൻ ..അങ്ങനെ ഗുരു പറഞ്ഞു തരാതെ തന്നെ ഞാൻ അറിവ് നേടി...
എന്നിട്ട് ഏകലവ്യൻ അവരെ വിളിച്ചുകൊണ്ടുപോയി ദ്രോണരുടെ ഒരു പ്രതിമയുടെ മുൻപിൽ നിർത്തി..
ഏകലവ്യൻ : ഞാൻ അങ്ങയുടെ ഈ രൂപത്തെ ഗുരുവായി കണ്ടു സ്വയം പരിശീലിച്ചു ...
ദ്രോണർ : നീ ആരാണ് ?
ഏകലവ്യൻ : ഞാൻ കാട്ടിലെ രാജാവായ ഹിരണ്യധനുവിന്റെ പുത്രനാണ്..എന്റെ അച്ഛൻ മഗധയിലെ രാജാവ് ജരാസന്ധന്റെ സേനയിലെ പട നായകനാണ്
ദ്രോണർ : നീ വളരെ നല്ലയൊരു വില്ലാളിയാണ് പക്ഷെ അറിവ് നേടാൻ ഗുരുവിന്റെ അനുവാദം നേടേണ്ടതുണ്ട്
ഏകലവ്യൻ : ഞാൻ അങ്ങയുടെ പ്രതിമയോടു അനുവാദം വാങ്ങിയിരുന്നു
ദ്രോണർ : എങ്കിൽ പിന്നെ എനിക്ക് നീ ഗുരുദക്ഷിണ തരണം
ഏകലവ്യൻ : എന്താണ് അങ്ങേയ്ക്ക് വേണ്ടത് ? എന്ത് വേണമെങ്കിലും ചോദിക്കാം
ദ്രോണാചാര്യർ : എനിക്ക് നിന്റെ വലതു കയ്യിലെ തള്ളവിരൽ ആണ് വേണ്ടത്
അപ്പോൾ തന്നെ ഏകലവ്യൻ യാതൊരു സങ്കോചവും കൂടാതെ തന്റെ വലതു കയ്യിലെ തള്ളവിരൽ മുറിച്ചു ദ്രോണർക്കു കൊടുത്തു ...
തിരിച്ചു ഗുരു കുലത്തിൽ എത്തിയപ്പോൾ ദ്രോണരോട് അശ്വത്ഥാമാവ് ചോദിച്ചു
അശ്വത്ഥാമാവ് : ഞാൻ അല്ലെ അങ്ങയുടെ പുത്രൻ ..പക്ഷെ അങ്ങ് എന്താണ് എല്ലാം അർജ്ജുനനെ പഠിപ്പിക്കുന്നത് ...
ദ്രോണർ : നീ എന്റെ മകനാണ് ..വീട്ടിൽ നിനക്കാണ് എന്റെയടുത്ത് ഏറ്റവും അധികാരം ..പക്ഷെ ഗുരുകുലത്തിൽ നീ എന്റെ ഒരു ശിഷ്യൻ മാത്രമാണ് ..ഇവടെ ഏറ്റവും ശ്രേഷ്ടനായ ശിഷ്യനോടായിരിക്കും എനിക്ക് അടുപ്പം ..അത് അർജ്ജുനനാണ് ..കൂടാതെ ഭാവിയിൽ അവൻ കാരണമാകും നമ്മൾ സാക്ഷാൽ വിഷ്ണുവിനെ കാണുന്നത്
അശ്വത്ഥാമാവ്: പരീക്ഷിക്കുക പോലും ചെയ്യാതെ എങ്ങനെയാണ് തീരുമാനിക്കുന്നത് അർജ്ജുനൻ തന്നെയാണ് കേമൻ എന്ന് ?
ദ്രോണർ : ശെരി നിന്റെ സമാധാനത്തിനു വേണ്ടി ഞാൻ ഒരു പരീക്ഷ നടത്താം
പിറ്റേ ദിവസം ഒരു വലിയ മരത്തിനു മുകളിൽ ഒരു കിളിയുടെ രൂപം ഉണ്ടാക്കി വെച്ച ശേഷം ദ്രോണർ ഓരോ ശിഷ്യന്മാരെയായി വിളിച്ചു ഉന്നം പിടിക്കാൻ പറഞ്ഞു എന്നിട്ട് ചോദിച്ചു ഇപ്പോൾ നീ എന്ത് കാണുന്നു ?
യുധിഷ്റ്റിരൻ പറഞ്ഞു ആകാശവും ഭൂമിയും ,..ദുര്യോധനൻ പറഞ്ഞു ഇലയുടെ ഇടയിലൂടി പക്ഷിയുടെ തല കാണുന്നു ..അശ്വത്ഥാമാവ് പറഞ്ഞു അങ്ങയുടെ പാദങ്ങളും ഇലയുടെ ഇടയിലൂടി പക്ഷിയുടെ തലയും കാണുന്നു ..അവരോടെല്ലാം മാറിനിൽക്കാൻ ദ്രോണാചാര്യർ പറഞ്ഞു..എന്നിട്ട് അർജ്ജുനനെ വിളിച്ചു ..അർജ്ജുനൻ പറഞ്ഞു ഇപ്പോൾ കിളിയുടെ തലമാത്രം കാണുന്നു ..
ദ്രോണർ: ഇപ്പോഴോ ?
അർജ്ജുനൻ : കിളിയുടെ ഒരു കണ്ണ് മാത്രം ..
അപ്പോൾ ദ്രോണർ തന്റെ ശിഷ്യന്മാരോടായി പറഞ്ഞു ..ഒരു നല്ല വില്ലാളി ഉന്നം നോക്കുമ്പോൾ തന്റെ ലക്‌ഷ്യം മാത്രമേ കാണാവൂ.. ഇത് കേട്ടതും അശ്വത്ഥാമാവ് ദ്രോണാചാര്യരോട് മാപ്പ് ചോദിച്ചു
ദ്രോണർ അശ്വത്ഥാമാവിനോടായി പറഞ്ഞു ..അസൂയ നല്ലതല്ല മോനെ അത് ഒരു മനുഷനിലെ നന്മയെ ഇല്ലാതാക്കും ..നീ എന്റെ മകനാണ് എന്റെ ജീവനാണ് പക്ഷെ എന്റെ ഏറ്റവും നല്ല ശിഷ്യൻ എന്നും അർജ്ജുനൻ തന്നെയായിരിക്കും
അതേസമയം ദ്രോണാചാര്യർ അപമാനിച്ചു അയച്ച കർണ്ണൻ ഭീഷ്മരിന്റെ ഗുരുവായിരുന്ന പരശുരാമന്റെ ശിഷ്യത്തം സ്വീകരിച്ചു കഴിവുറ്റ ഒരു വില്ലാളിയാകാനുള്ള പ്രയത്നത്തിലായിരുന്നു..പരശുരാമൻ ഭീഷ്മരിനെ മാത്രേ ശിഷ്യനായി സ്വീകരിച്ചിരുന്നുള്ളൂ ..ഇപ്പോൾ അതിനുള്ള ഭാഗ്യം കർണ്ണനും ലഭിച്ചു ..
പരശുരാമൻ ഒരിക്കൽ കർണ്ണനോട് പറഞ്ഞു ....വില്ലാളിയുടെ ആത്മാവ് അസ്ത്രത്തിലാണ് ഇരിക്കുന്നത് ..അത് കൊണ്ട് നല്ല വില്ലാളി ഒരിക്കലും തന്റെ അസ്ത്രങ്ങളെ അപമാനിക്കരുത് .എപ്പോഴാണോ വില്ലാളി എന്തെങ്കിലും അധർമ്മത്തിനു വേണ്ടി അസ്ത്രം പ്രയോഗിക്കുന്നത് അപ്പോൾ അവൻ അവന്റെ അസ്ത്രങ്ങളെ അപമാനിക്കുകയാണ് ചെയ്യുന്നത്.അങ്ങനെ സംഭവിച്ചാൽ അവന്റെ അസ്ത്രങ്ങൾക്ക് ആത്മാവില്ലാതാകും ..അപ്പോൾ അവൻ പഠിച്ച എല്ലാകാര്യങ്ങളും അവനു നഷ്ടമാകും ..ഭീഷ്മറിനു ശേഷം എനിക്ക് ലഭിച്ച ഏറ്റവും നല്ല ശിഷ്യനാണ് കർണ്ണാ നീ .പക്ഷെ നീ എപ്പോഴെങ്കിലും അധർമ്മത്തിനു വേണ്ടി വില്ലെടുത്താൽ...നിനക്ക് ഏറ്റവും അത്യാവിശ്യമുള്ള സമയത്ത് നീ പഠിച്ച വിദ്യകൾ എല്ലാം മറന്നു പോകും ...നീ ഇവിടെ നിന്നും പോകുമ്പോൾ നീ എനിക്ക് ഗുരു ദക്ഷിണ തരേണ്ടതില്ല
കാലം കടന്നു പോയി ...എല്ലാവരുടെയും ഗുരുകുല വിദ്യാഭ്യാസം അവസാനിച്ചു..എല്ലാവരും വളർന്നു യുവാക്കളായി
ഉജ്ജയനിയിൽ ഗുരു സന്ധീപൻ ശ്രീകൃഷ്ണനെയും ബലരാമനെയും മധുരയിലേക്ക് അയക്കാനുള്ള ഒരുക്കത്തിലായിരുന്നു
ശ്രീകൃഷ്ണൻ : ഗുരു അങ്ങേയ്ക്ക് എന്താണ് ഗുരു ദക്ഷിണയായി വേണ്ടത് ?
ഗുരു : നിനക്ക് ഇഷ്റ്റമുള്ളത് എന്തും എനിക്ക് തരാം
ശ്രീകൃഷ്ണൻ : എനിക്കിഷ്ടം അമ്മയുടെ (ഗുരു പത്നിയുടെ ) സന്തോഷമാണ് അത് കൊണ്ട് ഞാൻ നിങ്ങളുടെ കാണാതായ മകനെ തേടി കണ്ടു പിടിച്ചു കൊണ്ട് വരും ..എന്നിട്ട് ശ്രീ കൃഷ്ണൻ ബാലരാമാനോപ്പം ഗുരുവിന്റെ മകനെ കാണാതായി എന്ന് പറയുന്ന രാക്ഷസ്സന്മാരുടെ സ്ഥലമായ ദയ്ത്യ നഗരത്തിൽ പോയി ഗുരുവിന്റെ മകനെ തേടി കണ്ടെത്തി ..രാക്ഷസ്സന്മാരെ പരാജയപെടുത്തി അവിടെ നിന്നും പാഞ്ചജന്യം എന്ന് പറയുന്ന ഒരു ശംഗും നേടി എന്നിട്ട് മകനെ ഗുരു മാതാവിന്റെ അടുത്തെത്തിച്ചു ..എന്നിട്ട് ഗുരു ദക്ഷിണയായി സന്ധീപന് ശംഗ് കൊടുത്തു പക്ഷെ അദ്ദേഹം അത് തിരിച്ചു നല്കിയിട്ടു പറഞ്ഞു ഇത് നിന്നെ കാത്തിരിക്കുകയായിരുന്നു ഇത് നിനക്കുള്ളതാണ് ഇത് ഊതി നീ പഴയ യുഗം അവസാനിപ്പിക്കുകയും പുതിയ യുഗം തുടങ്ങുഗയും ചെയ്യുക .. ശ്രീകൃഷ്ണൻ ശംഗ് വാങ്ങി ഊതി ..ശംഗിന്റെ ശബ്ദം ദേവന്മാർ സ്വാഗതം ചെയ്യുകയും ദുഷ്ടന്മാരിൽ ഭീതി ഉളവാക്കുകയും ചെയ്തു

No comments:
Post a Comment