അർജ്ജുനനെ ഈ മഹായുദ്ധത്തിന്റെ ആവിശ്യം പറഞ്ഞു മനസ്സിലാക്കാനായി ശ്രീ കൃഷ്ണൻ പറഞ്ഞ ഈ വാക്കുകളാണ് ഗീതോപദേശം ആയി പിൽകാലത്ത് മാറിയത് ...
ശ്രീ കൃഷ്ണൻ : ധർമ്മവും സത്യവും ഭീഷണി നേരിടുന്ന ഈ സമയം അവ സംരക്ഷണത്തിനായി നിന്നെയാണ് ഉറ്റു നോക്കുന്നത് .. ഈ അവസരത്തിൽ നിനക്ക് എങ്ങനെയാണ് ഒരു ഭീരുവിനെപോലെ സംസാരിക്കാൻ കഴിയുന്നത് ? ഇപ്പോൾ നീ ഈ യുദ്ധം ചെയ്യാൻ തയ്യാറായില്ലെങ്കിൽ നിനക്ക് സ്വർഗ്ഗം നഷ്ടപെടും , നിന്റെ കീർത്തി നഷ്ടപെടും ..ഒടുവിൽ നിനക്ക് നിന്നോട് തന്നെ വെറുപ്പാകും....അത് കൊണ്ട് നീ ആവിശ്യമില്ലാത്ത ചിന്തകൾ ഒക്കെ ഉപേക്ഷിച്ചു യുദ്ധം ചെയ്യൂ ...
അർജ്ജുനൻ : ഇല്ല കൃഷ്ണാ എനിക്കാവില്ല ..എന്റെ ഗുരുക്കൾ..,എന്റെ പിതാമഹൻ.. ഇവർക്കെതിരെയാണോ ഞാൻ ..യുദ്ധം ചെയ്യേണ്ടത് ? എനിക്ക് അറിയില്ല ഈ യുദ്ധത്തിൽ ജയിക്കുന്നതാണോ തോല്ക്കുന്നതാണോ മഹത്തരം എന്ന് ..എനിക്കറിയാം കൗരവരെ വധിക്കാതെ എനിക്ക് ഈ ഭൂമിയിൽ ജീവിക്കാൻ കഴിയില്ല എന്ന് ..പക്ഷെ അവരെ വധിച്ച ശേഷം ഞങ്ങൾക്ക് എങ്ങനെ മനസമാധാനമായി ജീവിക്കാൻ കഴിയും .? .അവരൊക്കെ എന്റെ സഹോദരങ്ങൾ തന്നെയല്ലേ കൃഷ്ണാ ....എന്തെങ്കിലും ഒന്ന് പറയൂ.. കൃഷ്ണാ ..
ശ്രീ കൃഷ്ണൻ : തീർച്ചയായും ...അവർ നിന്റെ സഹോദരങ്ങൾ തന്നെയാണ് ...പക്ഷെ ഈ യുദ്ധം ബന്ധങ്ങൾ സ്ഥാപിക്കാനോ തിരിച്ചു പിടിക്കാനോ വേണ്ടിയുള്ളതല്ല..,,നിന്റെ ധർമ്മം എന്താണ് എന്ന് നീ തിരിച്ചറിയണം ..അതിനു ശേഷം നീ തന്നെ തീരുമാനിക്ക് ....ഈ തീരുമാനം നീ തന്നെയെടുക്കണം..നിനക്ക് വേണ്ടി ഞാൻ തീരുമാനമെടുക്കും എന്നും അത് കൊണ്ട് നീ ഈ യുദ്ധത്തിന്റെ ഉത്തരവാദങ്ങളിൽ നിന്നും രക്ഷപെടും എന്ന് നീ കരുതുന്നെങ്കിൽ ഇല്ല ...ഈ യുദ്ധം നിന്റെതാണ് ..ഇതിന്റെ ഫലങ്ങളും ..
അർജ്ജുനൻ : എനിക്ക് എന്റെ ധർമ്മം എന്താണ് എന്ന് പോലും ഇപ്പോൾ മനസ്സിലാകുനില്ല ...കൃഷ്ണാ നീ എന്നെ സഹായിക്കണം ..എനിക്കറിയാം ഞാൻ ധർമ്മത്തിനും അധർമ്മതിനും നടുക്കാണ് നില്ക്കുന്നത് എന്ന് പക്ഷെ ഞാൻ ഏതു പക്ഷത്താണ് എന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല .. എന്നെ ഈ ധർമ്മ സങ്കടത്തിൽ നിന്നും രക്ഷിക്കു കൃഷ്ണാ .ഈ അവസ്ഥയിൽ എനിക്ക് യുദ്ധം ചെയ്യാൻ ആവില്ല ...ഞാൻ യുദ്ധം ചെയ്യണോ വേണ്ടയോ ...നീ പറയൂ ...
ഇതും പറഞ്ഞു അർജ്ജുനൻ ശ്രീ കൃഷ്ണന്റെ മുന്നിൽ കൈകൂപ്പി നിന്നു...
ഇതെല്ലാം സന്ജെയനിൽ നിന്നു കേട്ടുകൊണ്ടിരുന്ന ധൃതരാഷ്ട്രർ കരുതി ..ഇനി ഈ യുദ്ധം നടക്കില്ലായിരിക്കും ...പാണ്ഡവരുടെ പക്ഷത്തു അർജ്ജുനൻ യുദ്ധത്തിനു തയ്യാറായില്ലെങ്കിൽ പിന്നെ ആര് തയ്യാറാവും ? പാണ്ഡവർ ഈ യുദ്ധം ചെയ്യേണ്ട എന്ന് തീരുമാനിപ്പിച്ചാൽ ദുര്യോധനനെ എങ്ങനെയെങ്കിലും പറഞ്ഞു സമ്മതിപ്പിച്ചു അവർ ചോദിച്ച അഞ്ചു ഗ്രാമങ്ങൾ അവർക്ക് കൊടുക്കാം അതോടു കൂടി എല്ലാ പ്രശ്നങ്ങളും തീരും എന്നൊക്കെ ധ്രിതരാഷ്ട്രാർ കണക്കു കൂട്ടി ....എന്താണ് ശ്രീ കൃഷ്ണന്റെ മറുപടി എന്ന് അറിയാൻ ധൃതരാഷ്ട്രർ സന്ജെയനോട് പറഞ്ഞു ...
സന്ജേയൻ വീണ്ടും ദിവ്യദ്രിഷ്ടി ഉപയോഗിച്ച് കുരുക്ഷേത്രത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് വിവരിക്കാൻ തുടങ്ങി ...
കുരുക്ഷേത്രത്തിൽ .......
ശ്രീ കൃഷ്ണൻ : നമ്മളെല്ലാവരും പോകേണ്ടവരാണ് ...പോകുന്നവരാരും തിരിച്ചു വരികയും ഇല്ല ..അത് കൊണ്ട് അറിവുള്ളവർ .. ജീവിക്കുന്നവരെയോ മരിച്ചവരെയോ ഓർത്തു ദു:ഖിക്കില്ല .. അവർ ജനനത്തിൽ സന്തോഷിക്കുകയോ മരണത്തിൽ ദു:ഖിക്കുകയോ ഇല്ല....നീ ഒരു വിഡ്ഢിയെ പോലെയാണ് ഇപ്പോൾ എന്നോട് സംസാരിക്കുന്നത് ....നീ ആർക്ക് വേണ്ടിയാണ് ദു:ഖിക്കുന്നത് ? അവർ ശെരിക്കും അതിനു അർഹരാണോ ?..
അർജ്ജുനൻ : അപ്പോൾ അങ്ങ് പറയുന്നത് എന്റെ പിതാമഹനും ഗുരുക്കന്മാരും അതിനു അർഹരല്ല എന്നാണോ ?
ശ്രീ കൃഷ്ണൻ : അവർ അർഹരല്ല..അവർ അധർമ്മത്തിന്റെ പക്ഷത്താണ് ..നില്ക്കുന്നത് ..അർജ്ജുനാ ..നീ സത്യം മനസ്സിലാക്കുനില്ല ...ശരീരമല്ല ആത്മാവാണ് പ്രധാനം ...ഭൂമിയിലെ ഈ ജീവിതവും മരണവും എല്ലാം മോക്ഷത്തിലേക്കുള്ള ഒരു യാത്രയുടെ ഭാഗം മാത്രമാണ്...മരണം കൊണ്ട് ശരീരം മാത്രമേ നശിക്കുന്നുള്ളൂ.. ഈ ശരീരം വെറും ഒരു വസ്ത്രം മാത്രമാണ് ....ആത്മാവ് ഒരു ശരീരം ഉപേക്ഷിച്ചു അടുത്ത ശരീരത്തിലേയ്ക്ക് പോകുന്നു ..ആത്മാവിന്റെ യാത്ര അനന്തമാണ് ..ആത്മാവിനു മരണമില്ല ..പിന്നെ നീ എന്തിനാണ് ദു:ഖിക്കുന്നത് ?...ആരുടെ നാശത്തിലാണ് ദു:ഖിക്കുന്നത് ?
അർജ്ജുനൻ മുന്നിലുള്ള കൗരവരുടെ വലിയ സൈന്യത്തെ ചൂണ്ടി ...
നോക്കൂ കൃഷ്ണാ ..ഈ യുദ്ധം കഴിയുമ്പോൾ ഇവരിൽ ആരൊക്കെ ഇല്ലാതാകും ആരൊക്കെ അവശേഷിക്കും ?
ശ്രീ കൃഷ്ണൻ : ഇവരൊക്കെ ഈ ജന്മത്തിനു മുൻപും ഈ ഭൂമിയിൽ ഉണ്ടായിരുന്നു ...ഇനി അടുത്ത ജന്മത്തിലും ഭൂമിയിൽ ഉണ്ടാകും ..നീയും ഞാനും എല്ലാം ഇതിനു മുൻപും ജനിച്ചു മരിച്ചിട്ടുണ്ട് ആ ജന്മങ്ങളിൽ നിനക്ക് ഇവരിൽ ആരെയൊക്കെ അറിയാമായിരുന്നു ?...ഇനി അടുത്ത ജന്മത്തിൽ നിനക്ക് ഇവരിൽ ആരെയൊക്കെ കണ്ടാൽ തിരിച്ചറിയാൻ കഴിയും ..നമ്മൾ എല്ലാവരും എല്ലായ്പ്പോഴും ഈ ഭൂമിയിൽ ഉണ്ടാകും പലപ്പോൾ പല രൂപങ്ങളിൽ ..നീ എന്താണ് കരുതിയത് ..നിന്റെ ഈ ജീവിതമാണ് സമ്പൂർണ്ണ ജീവിതം എന്നോ ? അല്ല അർജ്ജുനാ നിന്റെ ഈ ജീവിതം സമ്പൂർണ്ണമായ ജീവിതം അല്ല നിന്റെ അനന്തമായ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ് ഈ ജീവിതം .. പിന്നെ ഈ സുഖദു:ഖങ്ങൾക്ക് ഒക്കെ എന്ത് പ്രാധാന്യം? അവ വേനലും ശൈത്യവും പോലെ വന്നു പോകും .. അർജ്ജുനാ ആർക്കാണോ സുഖദുഖങ്ങളെ ഒരു പോലെ കാണാൻ കഴിയുന്നത് അവർക്കാണ് മോക്ഷം ലഭിക്കുക .. നീ കൊല്ലുന്നതിനെയും കൊല്ലപെടുന്നതിനെയും കുറിച്ചുള്ള ആകുലതകൾ ഉപേക്ഷിക്കൂ ...ജനിച്ചവർ എല്ലാവരും മരിക്കേണ്ടവർ തന്നെയല്ലേ ? ആത്മാവ് കാലത്തിനും അതീതമാണ് അതാണ് ഞാൻ പറഞ്ഞത് ഈ ശരീരം ആത്മാവിന്റെ വസ്ത്രം മാത്രമാണ് ജനനം ശരീരത്തിനു മാത്രമുള്ളതാണ് ..ആത്മാവിനല്ല .. ജനനം ഇല്ലാത്ത ഒന്നിന് എങ്ങനെയാണ് മരണം ഉണ്ടാകുക ...ആത്മാവ് അനന്തമാണ് ...പരിശുദ്ധമാണ് ..നാശമില്ലാത്തതാണ്...അതുകൊണ്ട് ..അർജ്ജുനാ ..നീ കൊല്ലുന്നതിനെയും കൊല്ലപെടുന്നതിനെയും കുറിച്ചു ദു:ഖിക്കുന്നതിൽ യാതൊരു അർത്ഥവും ഇല്ല ..
ശ്രീ കൃഷ്ണൻ പറഞ്ഞതെല്ലാം കേട്ടിട്ടും അർജ്ജുനനു തന്റെ സംശയങ്ങൾ മാറിയില്ല
അർജ്ജുനൻ : ഞാൻ ഇത്രയും നാളും വെറും ഒരു ആത്മാവിനെയാണോ പിതാമഹനായി കണ്ടു സ്നേഹിച്ചതും ...ഗുരുവായി കണ്ടു ആദരിച്ചതും ? ആ നില്ക്കുന്ന രൂപങ്ങൾ..ആ ശരീരങ്ങൾ ...അങ്ങ് പറഞ്ഞില്ലേ അവ ആത്മാവിന്റെ വെറും വസ്ത്രങ്ങളാണ് എന്ന് ...അവ എത്ര തവണ എന്നെ ആലിംഗനം ചെയ്തിട്ടുണ്ട് ..എന്റെ ഈ മൂർദ്ധാവിൽ കൈ വെച്ച് അനുഗ്രഹിച്ചിട്ടുണ്ട് ..അതെല്ലാം ആത്മാക്കൾ ആണ് എന്നാണോ പറയുന്നത് .. കൃഷ്ണാ ..ഞാൻ നീ പറയുന്നതെല്ലാം സമ്മതിക്കുന്നു ...ആത്മാവിനു മരണമില്ല ...ശെരി തന്നെ ..പക്ഷെ ..ഞാൻ ഇത്രയും നാൾ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്ത ഈ ശരീരങ്ങളോട് ..എനിക്കുള്ള സ്നേഹവും ആധരവും ..അതിനു ഒന്നും യാതൊരു സ്ഥാനവും ഇല്ലേ ? ആത്മാക്കൾ ജനിക്കില്ല ..പക്ഷെ ഈ നിൽക്കുന്ന മനുഷ്യർ എല്ലാം ജനിക്കുന്നവരല്ലേ .. അവരോടു എനിക്ക് ബന്ധങ്ങൾ ഇല്ലേ ?
ശ്രീ കൃഷ്ണൻ : നീ പറഞ്ഞത് ശെരിയാണ് ..ഈ നിൽക്കുന്ന മനുഷ്യർ അവർ ജനിക്കും ..ജനിക്കുന്നവർ എല്ലാവരും തീർച്ചയായും മരിക്കും ...ഇത്രയും തീർച്ചയായ ഒരു കാര്യത്തെ ഓർത്തു നീ എന്തിനാണ് ദു:ഖിക്കുന്നത് ? ഈ മരിക്കുന്നവർ എല്ലാം പുനർജനിക്കും ..അതാണ് സത്യം ...അത് ആർക്കും മാറ്റാൻ ആവില്ല ..പിതാമഹൻ ഭീഷ്മർക്ക്..സ്വയം മരണം തീരുമാനിക്കാനുള്ള അനുഗ്രഹം ലഭിച്ചിട്ടുണ്ട് ...പക്ഷെ കണ്ടില്ലേ ..അദ്ദേഹത്തിന്റെയും മരണം നിശ്ചിതമാണ് ....പിന്നെ ..ഈ ജനനം - മരണം - വീണ്ടും ജനനം ...ഈ ചങ്ങലയിൽ എവിടെയാണ് ദു:ഖത്തിനു സ്ഥാനം ? ഇപ്പോൾ നിന്റെ മുമ്പിൽ നിൽക്കുന്ന ഈ മനുഷ്യർ ഇതിനു മുൻപും ഈ ഭൂമിയിൽ ഉണ്ടായിരുന്നു ..പക്ഷെ അവർ എന്തായിരുന്നു ...അത് നിനക്കറിയില്ല ...ഇനിയും അവർ ഈ ഭൂമിയിൽ ഉണ്ടാകും ..അപ്പോൾ അവർ എന്തായിരിക്കും അതും നിനക്കറിയില്ല ...അവരുടെ നിലനില്പ്പ് ഈ മരണം,ജനനം എന്നീ രണ്ടു ബിന്ദുക്കൾക്ക് അപ്പുറത്തോ ഇപ്പുറത്തോ അല്ല ...അതിനു അപ്പുറവും ഇപ്പുറവും എന്താണ് എന്നത് നിനക്ക് അജ്ഞാതമാണ് ..അതായത് ..ഈ ജന്മത്തിനു മുൻപുണ്ടായിരുന്നതോ ...ഇനി വരാൻ പോകുന്നതോ ആയ ജന്മങ്ങൾ നിനക്ക് വേണ്ടിയുള്ളതല്ല ...ഇവരുടെയെല്ലാം ജീവിതത്തിന്റെ അനിവാര്യമായ അവസാനം മരണമാണ് ...അത് യുഗങ്ങൾക്ക് മുൻപേ നിശ്ചയിക്ക പെട്ടിട്ടുള്ളതാണ്..പിന്നെ നീ എന്തിനു ദു:ഖിക്കുന്നു ?...നിന്റെ ഈ പിതാമഹൻ..ഭീഷ്മർ ..ഗുരു ദ്രോണർ ...ഇവരെയൊന്നും നിനക്ക് കഴിഞ്ഞ ജന്മത്തിൽ അറിയുമായിരുനില്ല...ഇനി അടുത്ത ജന്മങ്ങളിൽ നീ അറിയാനും പോകുന്നില്ല ...അപ്പോൾ പിന്നെ ഈ ജന്മത്തിൽ മാത്രം നീ അവരെ കുറിച്ച് ഓർത്തു ദു:ഖിക്കുന്നത് വെറുതെയല്ലേ ..?
സന്ജെയനിൽ നിന്നും ഇതെല്ലാം കേട്ട് കൊണ്ടിരുന്ന ധൃതരാഷ്ട്രർക്ക്.....തന്റെ കോപം അടക്കാനായില്ല ...
ധൃതരാഷ്ട്രർ : ഈ ശ്രീ കൃഷ്ണൻ ..അർജ്ജുനനെ പറഞ്ഞു മനസ്സിലാക്കുകയാണോ ...അതോ അവനെ കൊണ്ട് എങ്ങനെയെങ്കിലും യുദ്ധം ചെയ്യിപ്പിക്കാൻ ശ്രമിക്കുകയാണോ ? സന്ജെയാ..അർജ്ജുനൻ ഇതെല്ലാം സമ്മതിക്കുമോ ? അവന്റെ വല്ല്യച്ചനായ എന്നോട് അവനു യാതൊരു സ്നേഹവും കടമയും ...ഇല്ലേ ...? മനുഷ്യബന്ധങ്ങളുടെ മഹത്ത്വം അവൻ നിരാകരിക്കുമോ ? അവൻ ദിവ്യാസ്ത്രം എന്റെ മക്കളുടെ നേരെ പ്രയോഗിക്കുമോ ?
സന്ജേയൻ : അങ്ങയുടെ ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ ശ്രീ കൃഷ്ണനോ അർജ്ജുനനോ ..മാത്രമേ കഴിയൂ ...
ധൃതരാഷ്ട്രർ : സന്ജെയാ ..എനിക്ക് ഈ ചോദ്യങ്ങളുടെ ഉത്തരം ലഭിച്ചേ തീരൂ..നീ ശ്രദ്ധിച്ചു കേൾക്കു...അവർ എന്താണ് പറയുന്നത് എന്ന് ...
കുരുക്ഷേത്രത്തിൽ ........
ശ്രീ കൃഷ്ണൻ : മനുഷ്യ ശരീരവും ആത്മാവും ..നശ്വരവും അനശ്വരവുമായവയുടെ ഒരു കൂടിച്ചേർന്ന രൂപമല്ല ...ശരീരം ആത്മാവിന്റെ വെറും ഒരു വാഹനം മാത്രമാണ് ..അത് കൊണ്ട് നീ വെറും ശരീരത്തെ കുറിച്ച് ഓർത്തു വിഷമിക്കാതെ നിന്റെ ധർമ്മം ചെയ്യുക ...ഇനി ..നീ നിന്റെ ക്ഷത്രിയ ധർമ്മത്തെ കുറിച്ചാണ് ചിന്തിക്കുന്നതെങ്കിലും ...നീ യുദ്ധം ചെയ്യുക തന്നെ വേണം ..കാരണം അധർമ്മത്തിനു എതിരെ ആയുധം എടുക്കുക എന്നത് ഒരു ക്ഷത്രിയന്റെ ഏറ്റവും പ്രധാനപെട്ട ധർമ്മമാണ്.....ഇന്ന് അധർമ്മം സത്യത്തിനും ധർമ്മത്തിനും എതിരെ ആയുധം എടുത്തു കണ്മുന്നിൽ നില്ക്കുകയാണ് ..അത് കൊണ്ട് നീ നിന്റെ ക്ഷത്രിയ ധർമ്മം പാലിക്കുക ..
അർജ്ജുനൻ : കൃഷ്ണാ ....ഞാൻ അങ്ങയെ ഇവിടെ കൊണ്ട് വന്നത് ...എന്റെ കർത്തവ്യം എന്താണ് ...എന്റെ ധർമ്മം എന്താണ് ? ...എന്ന് അങ്ങയോടു ചോദിക്കാനാണ് ..
ശ്രീ കൃഷ്ണൻ : സത്യത്തിൽ നീ എന്താണ് അർജ്ജുനാ ? നീ ആരാണ് ?
അർജ്ജുനൻ : ഞാൻ ദ്രോണരുടെ ശിഷ്യൻ ...
ശ്രീ കൃഷ്ണൻ : പിന്നെ ...
അർജ്ജുനൻ : കുന്തീ പുത്രൻ
ശ്രീ കൃഷ്ണൻ :പിന്നെ ..നീ എന്താണ് ?
അർജ്ജുനൻ : ഞാൻ ഒരു ക്ഷത്രിയനാണ്
ശ്രീ കൃഷ്ണൻ : അതെ നീ ഒരു ക്ഷത്രിയനാണ് ..അത് കൊണ്ടാണ് നീ ദ്രോണരുടെ ശിഷ്യനായത് ..നീ കുന്തീ പുത്രനാണ് ..അത് കൊണ്ടാണ് നീ ഒരു ക്ഷത്രിയനാണ് ..അതായത് ..നിന്റെ എല്ലാ ബന്ധങ്ങളും നീ ക്ഷത്രിയനായത് കൊണ്ടാണ് എന്ന് മനസ്സിലാക്കാം അത് കൊണ്ട് നീ നിന്റെ ക്ഷത്രിയ ധർമ്മം പാലിക്കൂ ...അധർമ്മത്തിനും..അന്യായത്തിനും എതിരെ ആയുധം എടുക്കുക എന്നതാണ് ഒരു ക്ഷത്രിയന്റെ ധർമ്മം .. നീ ഈ അവസരത്തിൽ അധർമ്മത്തിനും അനീതിക്കും എതിരെ യുദ്ധം ചെയ്യാൻ തയ്യാറായില്ലെങ്കിൽ നിന്റെ ധർമ്മം മാത്രമല്ല നീ നഷ്ടപെടുത്തുന്നത് ..നിന്റെ കീർത്തി കൂടിയായിരിക്കും...അങ്ങനെഉണ്ടായാൽ നിന്റെ ശത്രുക്കളും മറ്റെല്ലാവരും ...നിന്നെ നീചനായും ഭീരുവായും കാണും .. അത് കൊണ്ട് വിജയപരാജയങ്ങളെ കുറിച്ചും ..സുഖദു:ഖങ്ങളെ കുറിച്ചും .. കൊല്ലുകയും കൊല്ലപെടുന്നതിനെകുറിച്ചും ഒന്നും ആലോചിക്കാതെ യുദ്ധം ചെയ്യുക ..ഈ യുദ്ധത്തിൽ നീ ജയിച്ചാൽ ...ധർമ്മം ജയിക്കും ...നിനക്ക് കീർത്തിയും ...രാജ്യവും ലഭിക്കും ...അഥവാ നീ പരാജയപെട്ടു വീരചരമം അടഞ്ഞാൽ ..കീർത്തിയോടൊപ്പം സ്വർഗ്ഗവും ലഭിക്കും ..അതുകൊണ്ട് വിജയപരാജയങ്ങളെയും ..സുഖദു:ഖങ്ങളെയും ..എല്ലാം ഒരു പോലെ കണ്ടു യുദ്ധം ചെയ്യൂ .... അതാണ് ക്ഷത്രിയനെന്ന നിലയിൽ നിന്റെ കർത്തവ്യവും ..ഒരു മനുഷ്യൻ എന്ന നിലയിൽ നിന്റെ ധർമ്മവും
അർജ്ജുനൻ : എനിക്ക് ഇപ്പോഴും ഈ യുദ്ധത്തിന്റെ ..ആവിശ്യം മനസ്സിലായിട്ടില്ല കൃഷ്ണാ ..ഈ യുദ്ധം കൊണ്ട് എന്താണ് ലാഭം ?
ശ്രീ കൃഷ്ണൻ : ലാഭവും നഷ്ടവും ...അതെല്ലാം വെറും ആപേക്ഷികമാണ് ..എനിക്കറിയാം നിനക്ക് ഭൂമിയിലെയോ സ്വർഗ്ഗത്തിലെയോ സുഖഭോഗങ്ങളോട് ആഗ്രഹം ഇല്ല എന്ന് ..അത് കൊണ്ട് അർജ്ജുനാ ..നീ സുഖദു:ഖങ്ങളെയും ..ലാഭാനഷ്ടങ്ങളെയും അതി ജീവിക്കുക ...നീ യുദ്ധം ചെയ്യുക ...
അർജ്ജുനൻ : ഇല്ല എനിക്ക് ഇപ്പോഴും ആയുധം എടുക്കാൻ ആവുന്നില്ല ..
ശ്രീ കൃഷ്ണൻ : ഇത്രയും നേരം ഞാൻ നിന്നെ വിവേകത്തിന്റെയും അറിവിന്റെയും അടിസ്ഥാനത്തിൽ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുകയായിരുന്നു ..ഇനി നീ ഇത് നിന്റെ ഭൂമിയിലെ പ്രവർത്തികളുടെ അടിസ്ഥാനത്തിൽ ഒന്ന് വിലയിരുത്തി നോക്കൂ ..എന്നാലും നീ ഇതേ തീരുമാനത്തിൽ തന്നെ എത്തും ..നീ ഈ യുദ്ധത്തിൽ പങ്കെടുക്കുക തന്നെ വേണം ...
അർജ്ജുനൻ : ആ തീരുമാനമാണ് എനിക്ക് എടുക്കാൻ കഴിയാത്തത് ..
ശ്രീ കൃഷ്ണൻ : നിനക്ക് ഈ തീരുമാനം എടുക്കാൻ ആകാത്തത് ..നീ ഇത് വെറും നീ എന്ന വ്യക്തിയുടെ കണ്ണിൽ കൂടി മാത്രമാണ് കാണുന്നത് ..അവർക്ക് എന്ത് ലാഭം നിനക്ക് എന്ത് ലാഭം ..എന്നൊക്കെ മാത്രമാണ് നീ ചിന്തിക്കുന്നത് ..അതാണ് പ്രശ്നം ഇതെല്ലാം ബന്ധങ്ങളുടെ ബന്ധനങ്ങൾ ആണ് അർജ്ജുനാ ...അതാണ് നിന്റെ ഈ ദു:ഖത്തിന്റെ കാരണവും ...അത് കൊണ്ട് നിന്റെ ..ഈ ദു:ഖം നിനക്കോ ..ഈ സമൂഹത്തിനോ നല്ലതല്ല ..ഈ ദു:ഖം ..ഭാവിക്കോ ..ഈ വർത്തമാന കാലത്തിനോ നല്ലതല്ല ..നീ ഈ ലാഭനഷ്ടങ്ങളെ കുറിച്ച് ചിന്തിക്കാതെ ..നീ നിന്റെ കർമ്മം മാത്രം ചെയ്യുക ....കർമ്മം ..അത് പുണ്യവും ..പവിത്രവും ...ഈ സമൂഹത്തിനു തന്നെ നന്മയും ആണ് ..കർമ്മം തന്നെയാണ് അതിന്റെ ഫലവും ..പക്ഷെ നീ സമൂഹത്തിന്റെ നന്മയ്ക്കൊപ്പം നിന്റെ നന്മയെ കുറിച്ചും ചിന്തിക്കുകയാണെങ്കിൽ ആ കർമ്മം പവിത്രമാവില്ല ..അത് കൊണ്ട് അതിന്റെ ഫലം ശുഭാമായിരിക്കുകയും ഇല്ല ..അത് കൊണ്ട് അർജ്ജുനാ ..നീ ഫലം ഇഛിക്കാതെ കർമ്മം ചെയ്യുക ...ഫലം നിന്റെ നിയന്ത്രണത്തിൽ അല്ല ..ഉള്ളത് ..
അർജ്ജുനൻ : പക്ഷെ ഫലം ഇഛിക്കാതെ എങ്ങനെയാണ് കർമ്മം ചെയ്യാൻ കഴിയുക ..ഫലം വീണ്ടും കർമ്മങ്ങൾ ചെയ്യാനുള്ള പ്രചോദനം അല്ലെ നമ്മൾക്ക് തരുന്നത് ? ഫലം ഇഛിക്കാതെ പിന്നെ ആരെങ്കിലും എങ്ങനെയാണ് കർമ്മം ചെയ്യുക ?
ശ്രീ കൃഷ്ണൻ : എല്ലാവരും കർമ്മം ചെയ്യും അർജ്ജുനാ ..കാരണം കർമ്മം ചെയ്യാതെ ആർക്കും ഈ ഭൂമിയിൽ ജീവിക്കാൻ ആവില്ല ..എന്തെങ്കിലും ഒക്കെ എല്ലാവരും ചെയ്യില്ലേ ? ഭക്ഷണം കഴിക്കാം കഴിക്കാതിരിക്കാം ..യുദ്ധം ചെയ്യാം ..ചെയ്യാതിരിക്കാം ..നിന്റെയടുത്ത് ഏതു വേണം എന്ന് തിരഞ്ഞെടുക്കാൻ ഉള്ള അവകാശം മാത്രമേ ..ഉള്ളൂ ...നീ എന്ത് ചെയ്യും ..നീ എന്ത് ചെയ്യില്ല ..പക്ഷെ അതിന്റെ ഫലം നിന്റെ നിയന്ത്രണത്തിലല്ല ഉള്ളത് ....അതായത് കർമ്മ ഫലം നിന്റെ നിയന്ത്രണത്തിലല്ല എന്ന് ..നിനക്ക് തീരുമാനിക്കാം നീ യുദ്ധം ചെയ്യണോ വേണ്ടയോ എന്ന് ..പക്ഷെ ഈ യുദ്ധത്തിന്റെ ഫലം അത് നിനക്ക് നിശ്ചയിക്കാൻ ആവില്ല ..നീ വിജയം ആഗ്രഹിച്ചാലും ...നിനക്ക് അത് ലഭിക്കണമെന്നില്ല ...നീ പരാജയപെട്ടേക്കാം ...പക്ഷെ ..നീ വിജയിക്കണം എന്ന് മോഹിച്ചില്ലെങ്കിൽ നിനക്ക് പരാജയപെടും എന്ന ഭയവും ഉണ്ടാവില്ല ...അതായത് ,,നീ ഇങ്ങനെ ചിന്തിക്കൂ ...നീ വിജയിക്കുകയോ ...പരാജയപെടുകയോ ..ചെയ്തോട്ടെ ...നീ നിന്റെ ധർമ്മം നിർവഹിക്കാൻ വേണ്ടി ഈ യുദ്ധം ചെയ്യുന്നൂ ...അത് കൊണ്ട് നീ നിന്റെ നിയന്ത്രണത്തിൽ ഉള്ള കർമ്മം മാത്രം ചെയ്യുക ..അതായത് നിന്റെ ധർമ്മം നീ നിർവഹിക്കുക..അതാണ് നിന്റെ കർമ്മയോഗം ...അർജ്ജുനാ ...സജ്ജനങ്ങൾ ഒരിക്കലും അവരുടെ അതിർത്തി ലംഘിക്കില്ല ..നീ നിന്റെ ധർമ്മത്തിൽ തന്നെ ഉറച്ചു നില്ക്കൂ ...കാരണം കർമ്മത്തിന്റെ കാര്യക്ഷമമായ പൂർത്തീകരണമാണ് യോഗം എന്ന് പറയുന്നത് ....
അർജ്ജുനൻ : കൃഷ്ണാ ...എന്താണ് ഈ യോഗം ?
അതാണ് ഞാൻ പറഞ്ഞത് യോഗം എന്നത് കർമ്മത്തിന്റെ പൂർത്തീകരണമാണ്..നീ നിന്റെ ധർമ്മം ചെയ്യുക ....അതിനു വേണ്ടി നിന്റെ ദൗർഭല്യങ്ങൾ ഉപേക്ഷിക്കുക ..അതിന്റെ ഫലം എന്താകും എന്ന ചിന്ത ഉപേക്ഷിക്കുക...അപ്പോഴാണ് നിന്റെ യോഗം പൂർണമാകുക....
ഇത്രയും കൂടി കേട്ടപ്പോൾ ധൃതരാഷ്ട്രർക്ക് തോന്നി ..ശ്രീ കൃഷ്ണൻ പറയുന്നതെല്ലാം കേട്ട് കഴിയുമ്പോഴേക്കും അർജ്ജുനൻ യുദ്ധത്തിനു തയ്യാറാകും എന്ന് ...ധൃതരാഷ്ട്രർ സന്ജെയനോടാണ് തന്റെ ദേഷ്യം തീർത്തത് ....
ധൃതരാഷ്ട്രർ : സന്ജെയാ..നീ പറയുന്നത് അവർക്ക് കേൾക്കാമെങ്കിൽ നീ ഒച്ചത്തിൽ വിളിച്ചു പറ ..അർജ്ജുനാ ..ശ്രീ കൃഷ്ണൻ പറയുന്നത് ഒന്നും വിശ്വസിക്കരുത് എന്ന് ....നീ ഒന്ന് ആലോചിച്ചു നോക്കൂ ഈ ശ്രീ കൃഷ്ണനല്ലേ ..ശാന്തി ദൂതനായി ഇവിടെ വന്നത് ...എന്നിട്ട് ഇപ്പോൾ സമാധാനത്തിനെ കുറിച്ച് ഒരു വാക്ക് പോലും പറയുന്നില്ല ..അതിനർത്ഥം ശ്രീ കൃഷ്ണൻ യഥാർതത്തിൽ സമാധാനം ആഗ്രഹിച്ചിരുന്നില്ല എന്നല്ലേ ...എനിക്ക് മനസ്സില്ലായി ..ഈ ലോകം മുഴുവൻ എന്നെ ഈ യുദ്ധത്തിന്റെ ഉത്തരവാദി എന്ന് കരുതണം ..ഞാൻ സമാധാനം ആഗ്രഹിച്ചിരുന്നില്ല എന്ന് വിശ്വസിക്കണം...ഈ ശ്രീ കൃഷ്ണന് നമ്മളോട് ഇത്രയും ശത്രുത തോന്നാൻ നമ്മൾ എന്ത് തെറ്റാണ് അവനോടു ചെയ്തത് ?
സന്ജേയൻ : ഇത് ശത്രുത കൊണ്ടല്ല പ്രഭോ ...ശ്രീ കൃഷ്ണൻ അർജ്ജുനനെ ധർമ്മം യോഗം ...എന്നിവയുടെയൊക്കെ രഹസ്യങ്ങൾ പറഞ്ഞു മനസ്സിലാക്കുകയാണ് ..
ധൃതരാഷ്ട്രർ : നീയും അവനെ പോലെ സംസാരിക്കാൻ തുടങ്ങിയോ ...നീയും അവരുടെ പക്ഷത്താണോ ?
സന്ജേയൻ : ഞാൻ അവിടെ നടക്കുന്നത് വിവരിക്കുക മാത്രമാണ് ചെയ്യുന്നത് ..ഞാൻ പറയുന്നത് ഒന്നും എന്റെ വാക്കുകൾ അല്ല ...ഞാൻ എന്നും അങ്ങയുടെ പക്ഷത്തു തന്നെയാണ് ..
ധൃതരാഷ്ട്രർ : ശെരി ...നീ അവിടെ നടക്കുന്നത് എന്താണ് എന്ന് മാത്രം പറഞ്ഞാല മതി ...ശ്രീ കൃഷ്ണന്റെ "കർമ്മയോഗം" എന്താണ് എന്ന് എനിക്കറിയേണ്ട ...
സന്ജേയൻ വീണ്ടും ശ്രദ്ധിച്ചു തുടങ്ങി ...
കുരുക്ഷേത്രത്തിൽ ........
ശ്രീ കൃഷ്ണൻ : സാധാരണ മനുഷ്യൻ വസ്തുക്കൾക്ക് ആണ് പ്രാധാന്യം നല്കുന്നത് ..ഇത് അവനു മോഹങ്ങൾ ഉണ്ടാകാൻ കാരണമാകുന്നു ..ഈ മോഹങ്ങളാണ് അവനിൽ ലാഭം നഷ്ടം എന്നീ ചിന്തകൾക്ക് കാരണം ...ആ മോഹം നടക്കാതെ വരുമ്പോൾ അത് അവനു ക്രോധം ഉണ്ടാകാൻ ഇടയാക്കുന്നു...ഈ ക്രോധം അവന്റെ മോഹം നേടുന്നത് അവന്റെ വാശിയായി മാറ്റും ..പിന്നെ അവനു ചിന്തിക്കാൻ കഴിയില്ല ..അങ്ങനെ അവന്റെ ബുദ്ധി തന്നെ നശിച്ചു പോകും ...അത് പിന്നീട് അവന്റെ തന്നെ സർവനാഷത്തിനു കാരണമാകും ...നിന്റെ ഈ ദൗർഭല്യങ്ങൾ നിന്റെ ബുദ്ധിയെ നശിപ്പിക്കാം...ബുദ്ധി നശിച്ചാൽ പിന്നെ നിനക്ക് എങ്ങനെ സമാധാനം ഉണ്ടാകും ..ബുദ്ധി നശിച്ചവരെ സംബന്ധിച്ചു സമാധാനം ഉള്ള അവസ്ഥയും ഇല്ലാത്ത അവസ്ഥയും എല്ലാം ഒരു പോലെയല്ലേ ? പിന്നെ അയാൾക്ക് എങ്ങനെ സുഖമായിരിക്കും ..കടലിലെ ഒരു കപ്പലിനെ കൊടുങ്കാറ്റു ഉലയ്ക്കുന്ന പോലെയാണ് നിന്റെ ദൗർഭല്യങ്ങൾ നിന്റെ ബുദ്ധിയെ ഉലയ്ക്കുന്നത് ...
അത് കൊണ്ട് നിന്റെ വികാരങ്ങളെ നീ നിയന്ത്രിക്കുക ..അല്ലാതെ വികാരങ്ങൾ നിന്നെയല്ല....നിനക്കറിയാമോ ...ഈ ലോകം ഉറങ്ങുമ്പോഴാണ് ഉത്തമ മനുഷ്യൻ ഉണർന്നിരിക്കുന്നത്..ഈ ലോകം ഉണർന്നിരിക്കുമ്പോൾ ..അവൻ ഉറങ്ങുകയു ചെയ്യും
അർജ്ജുനൻ : എന്താണ് ഈ ഉണരുകയും ഉറങ്ങുകയും കൊണ്ട് അങ്ങ് അർത്ഥമാക്കിയത്....
ശ്രീകൃഷ്ണൻ : അതായത് ..സാധാരണ മനുഷ്യൻ എപ്പോഴും..ദു:ഖം ,മോഹം എന്നിങ്ങനെയുള്ള ദൗർഭല്യങ്ങളുടെ മുന്നിൽ നിസ്സഹായനാണ് ..അവൻ അവയ്ക്ക് അടിമപെട്ട് പോകും ...സാധാരണ മനുഷ്യൻ അവൻ ഉണർന്നിരിക്കുന്ന ഓരോ നിമിഷവും എന്തെങ്കിലും നേടാനോ അനുഭവിക്കാനോ ..ഉള്ള വ്യഗ്രതയിലായിരിക്കും ..അതാണ് അവൻ ഉണർന്നിരിക്കുന്നതിന്റെ ലക്‌ഷ്യം തന്നെ ..വിശപ്പുണ്ടാകുമ്പോൾ അവനു ഭക്ഷണം വേണം ...ദാഹിക്കുമ്പോൾ വെള്ളവും ... മാറുന്ന കാലാവസ്ഥയിൽ നിന്നും രക്ഷേ നേടാൻ അവനു വീട് വേണം ..അവന്റെ ചിന്തകൾ എല്ലാം സ്വാർത്ഥമാണ്...
പക്ഷെ ഒരു മുനിക്ക് നിസ്വാർത്ഥമായ ചിന്തകൾ ആണ് ഉള്ളത് ..സ്വാർത്ഥമായ ദാഹത്തിനും വിശപ്പിനും ഒക്കെ അതീതമാണ് അവൻ ..അവൻ ഒരു വൃക്ഷത്തിൽ നിന്നും എന്ത് ഫലമാണ് ലഭിക്കുന്നത് എന്ന് അവൻ ആലോചിക്കില്ല ...അവൻ ചിന്തിക്കുന്നത് ആ വൃക്ഷത്തെ കുറിച്ച് മാത്രമാണ് ..സാധാരണ മനുഷ്യൻ അവന്റെ ആവിശ്യങ്ങൾക്ക് വേണ്ടി മരങ്ങൾ വെട്ടി നശിപ്പിക്കുന്നു ... വനം പൂർണമയും നശിക്കുന്നത് വരെ അവൻ അത് തുടരുകയും ചെയ്യും .. പക്ഷെ മുനി ഈ പ്രകൃതിയിൽ വനങ്ങൾക്കു ഉള്ള പ്രാധാന്യത്തെ കുറിച്ചും ..പ്രകൃതിയുടെ സന്തുലിതാവസ്തയെയും കുറിച്ചാണ് ആലോചിക്കുക .അത് കൊണ്ട് സാധാരണ മനുഷ്യന്റെ പ്രഭാതം ഒരു മുനിക്ക് രാത്രിയാണ് ....അത് പോലെ തിരിച്ചും...സാധാരണ മനുഷ്യർ..തന്റെ വികാരങ്ങൾക്കും..ദൗർഭല്യങ്ങൽക്കും അനുസരിച്ച് എങ്ങോട്ട് എന്ന് പോലും അറിയാതെ ..ഒരു നദി പോലെ ഒഴുകുകയാണ് ..ഒരു മുനി അവന്റെ വികാരങ്ങളെ നിയന്ത്രിച്ചു ,,അവന്റെ ലക്ഷ്യ സ്ഥാനത്തേക്ക് ആണ് പോകുന്നത്...സാധാരണ മനുഷ്യർ വികാരങ്ങൾക്ക് അടിമപെട്ട് തന്റെ അതിർത്തികൾ ലംഘിക്കുന്നു ..പക്ഷെ മുനി ഒരിക്കലും അവന്റെ അതിർത്തി ലംഘിക്കുകയില്ല...നീ കണ്ടിട്ടില്ലേ ..എത്ര തന്നെ നദികൾ കടലിൽ പതിച്ചാലും കടൽ ഒരിക്കലും അതിന്റെ അതിർവരമ്പുകൾ ലംഘിക്കുകയില്ല ..മുനി അങ്ങനെയാണ് അവർ എന്തൊക്കെ പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായാലും തന്റെ കർമ്മപഥത്തിൽ നിന്നും വ്യതിചലിക്കില്ല ...അർജ്ജുനാ ....അറിവാണ് ഈ ലോകത്ത് ഏറ്റവും ഉത്തമം ..
അർജ്ജുനൻ : അറിവാണ് കർമ്മത്തെക്കാൾ ഉത്തമം എങ്കിൽ പിന്നെ അങ്ങ് എന്തിനാണ് എന്നോട് ഈ യുദ്ധം ചെയ്യാൻ പറയുന്നത് ? കൃഷ്ണാ ..ഞാൻ ഇപ്പോൾ ആകെ ആശയകുഴപ്പത്തിലായി ..അറിവാണ് കർമ്മത്തെക്കാൾ ഉത്തമമെങ്കിൽ പിന്നെ ഞാൻ എന്തിനാണ് ഈ ഭയാനകമായ കർമ്മം ചെയ്യുന്നത് ..? എന്ത് കൊണ്ട് ഞാൻ ഒരു മുനിയായി ശാന്തിയുടെ മാർഗ്ഗത്തിലേയ്ക്കു പോയി കൂടാ ?
ശ്രീ കൃഷ്ണൻ : അർജ്ജുനാ..ഈ ലോകത്ത് രണ്ടു തരം ആളുകൾ ഉണ്ട്..ഒരു വിഭാഗം അവരുടെ ഉള്ളിൽ തന്നെ ഈശ്വരനെ തേടുന്നു ...അവരാണ് ജ്ഞാനയോഗികൾ മറ്റൊരു വിഭാഗം അവരുടെ കർമ്മങ്ങൾ വഴി ഈശ്വരനെ അന്വേഷിക്കുന്നു ..അവരാണ് കർമ്മയോഗികൾ ..രണ്ടായാലും കർമ്മത്തിൽ നിന്നും ആർക്കും മോചനം ഇല്ല ..ആകെ രണ്ടു വഴികളെ ഉള്ളൂ ജ്ഞാനയോഗത്തിന്റെയും..കർമ്മയോഗത്തിന്റെയും ..
അർജ്ജുനൻ : എങ്കിൽ ഞാൻ എന്ത് കൊണ്ട് ജ്ഞാനയോഗത്തിന്റെ മാർഗ്ഗം സ്വീകരിച്ചു കൂടാ ?
ശ്രീ കൃഷ്ണൻ : അറിവ് നേടുക എന്നത് കൊണ്ട് കർമ്മം ചെയ്യാതിരിക്കുക എന്നല്ല അർത്ഥം .. കർമ്മം ചെയ്യാതെ ജീവിക്കാൻ ആവില്ല ..കണ്ണുള്ളവർ കാണും ,ചെവിയുള്ളവർ കേൾക്കും.. സ്വന്തം കർമ്മത്തിൽ നിന്നും ഒഴിഞ്ഞു മാറാനായി ധ്യാനിക്കുന്നവൻ ജ്ഞാനയോഗിയല്ല ..അവൻ ഒരു ..കപട വിശ്വാസിയാണ് ....അർജ്ജുനാ ..നീ നിന്റെ കർമ്മം ഒരു യജ്ഞം ചെയ്യുന്നത് പോലെ വേണം ചെയ്യാൻ .കാരണം .കർമ്മം ഒരു യജ്ഞമാണ് ..അതിന്റെ ഉറവിടം സാക്ഷാൽ ബ്രഹ്മാവ് തന്നെയാണ് ..അത് കൊണ്ട് കർമ്മത്തിന്റെ മാർഗ്ഗം ബ്രഹ്മാവിലേക്കുള്ള മാർഗ്ഗമാണ്..ഒരു വ്യക്തി ജീവിത ചക്രത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കുകയാണെങ്കിൽ അവന്റെ ജീവിതം വ്യർത്ഥമാണ്.....നീ ഒരിക്കലും ..ആ മാർഗ്ഗം തിരഞ്ഞെടുക്കരുത് ....ഒരാൾ അയാളുടെ നല്ലതിനെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നതെങ്കിൽ അയാൾ പാപിയാണ്.. കർമ്മഫലം ആഗ്രഹിക്കുന്നതാണ് യഥാർതത്തിൽ കർമ്മത്തിനു തടസ്സം...ഈ ആഗ്രഹം അവൻ തന്നെ അവന്റെ കഴുത്തിൽ കെട്ടി തൂക്കിയിരിക്കുന്ന ഒരു വലിയകല്ലു പോലെയാണ് ..ഇത് കാരണമാണ് അവനു ഉയർന്ന നിലയിൽ ചിന്തിക്കാൻ കഴിയാത്തതും അവൻ സ്വാർത്ഥനാകുന്നതിനും കാരണം ...
സമൂഹം നിന്റെ ഭാഗമല്ല ...നീ സമൂഹത്തിന്റെ ഭാഗമാണ് ..അത് കൊണ്ട് സമൂഹത്തിന്റെ നന്മയായിരിക്കണം നിന്റെ പ്രഥമ കർത്തവ്യം....കാരണം സമൂഹത്തിന്റെ നന്മ തന്നെയാണ് നിന്റെയും നന്മ ..സമൂഹത്തിനു നന്മ ചെയ്യുന്നത് വഴി നിനക്ക് മോക്ഷം ലഭിക്കും ...നീ ഈ സമൂഹത്തിലെ ഉന്നത പദവിയിലുള്ള മഹാനായ വ്യക്തി കൂടിയാണ് ലോകം നിന്നെയാകും ദ്രിഷ്ടാന്തമാകുക ..നീ നിന്റെ കർമ്മങ്ങൾ ചെയ്തില്ലെങ്കിൽ അവരും അവരുടെ കർമ്മങ്ങൾ ചെയ്യില്ല ..നീ സ്വാർത്ഥനാകുകയാണെങ്കിൽ നിന്നെ മാതൃകയാക്കി അവരും നിന്റെ മാർഗ്ഗം തന്നെ തിരഞ്ഞെടുക്കും .... നീ എന്നെ നോക്ക് ...ഈ മൂന്നു ലോകത്തിലും ഞാൻ വിചാരിച്ചാൽ നടക്കാത്തതായി ഒന്നും തന്നെയില്ല എന്നിട്ടും ഞാൻ നിന്റെ മുന്നിൽ നില്ക്കുന്നു.. ഞാൻ എന്റെ കർമ്മമാണ് ചെയ്യുന്നത് ..നിസ്വാർത്ഥമായ ജീവിതം ഈ ഭൂമിയിൽ സാധ്യമാണ്..എന്ന് .ഈ ലോകത്തിനു കാണിച്ചു കൊടുക്കാൻ..സമർഥിക്കാൻ ..
ശ്രീ കൃഷ്ണന്റെ ഈ പ്രസ്താവന കേട്ട് ധൃതരാഷ്ട്രർക്ക് ആശ്ചര്യമായി ...
ധൃതരാഷ്ട്രർ : സന്ജേയാ..ശ്രീ കൃഷ്ണൻ ഇപ്പോൾ എന്താണ് പറഞ്ഞത് ?
സന്ജേയൻ : ശ്രീ കൃഷ്ണൻ അത് പറഞ്ഞപ്പോൾ ..ഭാവം തന്നെ മാറി ..അത് മറ്റാരോ ആണെന്ന് തോന്നി ..
ധൃതരാഷ്ട്രർ : വേറെയാരു ?
സന്ജേയൻ : അർജ്ജുനന് എന്താണ് മനസ്സിലായത് എന്ന് എനിക്കറിയില്ല ...പക്ഷെ സാക്ഷാൽ ഈശ്വരനല്ലാതെ വേറെയാർക്കാണ് "ഈ മൂന്നു ലോകത്തിലും ഞാൻ വിചാരിച്ചാൽ നടക്കാത്തതായി ഒന്നും തന്നെയില്ല" എന്ന് പറയാൻ കഴിയുന്നത്...അദ്ദേഹം പറയുന്നു ഈ മൂന്നു ലോകത്തിലും തനിക്കു ചെയ്യാൻ യോഗ്യമായ ഒന്നും തന്നെയില്ല ..എന്നിട്ടും അദ്ദേഹം കർമ്മം ചെയ്യുകയാണെന്ന് ...അദ്ദേഹം കർമ്മം ചെയ്തില്ലെങ്കിൽ ..പിന്നെ ഈ ലോകത്തിൽ ആരും തന്നെ കർമ്മം ചെയ്യില്ല എന്ന് ..അങ്ങനെ സംഭവിച്ചാൽ ഈ സമൂഹം തന്നെ നശിക്കും ...അതിനു കാരണം അദ്ദേഹം ആയിരിക്കും ..എന്ന് ..
ധൃതരാഷ്ട്രർ : ഈ പറഞ്ഞതൊന്നും ഒരു സാധാരണ മനുഷ്യന് പറയാൻ കഴിയില്ല ..ഇനി ഇതെല്ലം ഒരു മഹാ മുനി പറഞ്ഞാൽ പോലും അത് അഹങ്കാരമാകും ..
സന്ജേയൻ : പക്ഷെ ശ്രീ കൃഷ്ണൻ പറഞ്ഞത് കേട്ടിട്ട് അത് അഹങ്കാരമാണ് എന്ന് തോനുന്നില്ല
ധൃതരാഷ്ട്രർ : അതാണ് എന്റെയും ഭയം ..അവൻ ഈ സ്വരത്തിൽ എന്നോട് ആയുധം എടുക്കാൻ പറഞ്ഞാൽ ഞാൻ എന്റെ അന്ധത പോലും മറന്നു ആയുധം എടുത്തു പോകും ....സന്ജേയാ ...അപ്പോൾ അർജ്ജുനൻ ആയുധം എടുക്കുമോ ?
സന്ജേയൻ : ഇതിനു എനിക്ക് ഉത്തരം പറയാൻ കഴിയും ..പക്ഷെ ഈശ്വരൻ നമ്മൾ ഭാവി അറിയണം എന്ന് ആഗ്രഹിച്ചിരുന്നെങ്കിൽ അതിനുള്ള കഴിവും അദ്ദേഹം നമ്മൾക്ക് തരുമായിരുന്നു ..ഭാവി അത് നമ്മൾ കാത്തിരുന്നു തന്നെ കാണുന്നതാണ് നല്ലത് പ്രഭോ ..
ധൃതരാഷ്ട്രർ : നീ പറയുന്നത് ശെരിയാണ് ..ഒരു പക്ഷെ എനിക്കറിയാം..ഈ യുദ്ധത്തിന്റെ അനന്തര ഫലം എന്തായിരിക്കും എന്ന് .. പക്ഷെ എന്നിട്ടും ഞാൻ ആഗ്രഹിച്ചു പോകുന്നു അത് അങ്ങനെയാവരുതേ.. എന്ന് ..ഇന്നലെവരെ ഞാൻ വിചാരിച്ചിരുന്നു ഞാൻ നൂറു പുത്രന്മാരുടെ പിതാവാണ് അത് കൊണ്ട് ഞാൻ ഒരിക്കലും ഒറ്റയ്ക്കാവില്ല എന്ന് ..പക്ഷെ ഇപ്പോൾ എനിക്ക് തോനുന്നു ..ഞാൻ ഒറ്റയ്ക്കായി പോകും എന്ന് ...അതുകൊണ്ട് ഇനി നീ അവിടെ നടക്കുന്നത് എന്തൊക്കെയാണ് എന്ന് പറയൂ ..
ഇത് പറയുമ്പോൾ ധൃതരാഷ്ട്രർ തളർന്നിരുന്നു പോയി ..അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു ..
കുരുക്ഷേത്രത്തിൽ ...
സത്യത്തിൽ എല്ലാവരും കർമ്മം ചെയ്യുന്നവരാണ് സ്വാർത്ഥൻ അവന്റെ നല്ലതിന് വേണ്ടിയും ..ജ്ഞാനി ..സമൂഹത്തിന്റെ നല്ലതിന് വേണ്ടിയും അതിന്റെ സന്തുലിതാവസ്ഥ നില നിർത്തുന്നതിനു..വേണ്ടിയും ..അത് കൊണ്ട് നീ നിന്റെ കർമ്മം എന്നിൽ അർപ്പിച്ചു ഈ ധർമ്മ യുദ്ധം യാതൊരു സങ്കോചവും കൂടാതെ ചെയ്തു കൊള്ളൂ ...കർമ്മം ചെയ്യുന്നതിനിടയിൽ മരിച്ചു പോയാലും അത് മഹത്തരമാണ് ..നീ നിന്റെ പിതാമഹനെയും ഗുരുവിനെയും അടക്കം എല്ലാവരെയും കൊന്നാലും നീ പാപിയാവില്ല ..ഈ യുദ്ധത്തിൽ അവർ മരിച്ചാലും നിങ്ങൾ മരിച്ചാലും അത് സമൂഹത്തിന്റെ നല്ലതിന് വേണ്ടിയാകും ..അത് കൊണ്ട് നീ ധൈര്യമായി യുദ്ധം ചെയ്യൂ ...കാരണം ധർമ്മത്തിന്റെ മാർഗ്ഗം ഒരിക്കലും പാപത്തിന്റെ മാർഗ്ഗം ആകുകയില്ല .
അർജ്ജുനൻ : പക്ഷെ എന്ത് കൊണ്ടാണ് ചിലപ്പോൾ മനുഷ്യൻ പാപം ചെയ്യാൻ നിർബന്ധിതനാകുന്നത് ? ആരാണ് അതിനു ഉത്തരവാദി ?
ശ്രീ കൃഷ്ണൻ : അവന്റെ സ്വാർഥതയും..അത്യാഗ്രങ്ങളും ... അവന്റെ ക്രോധവും ആണ് അവനെ കൊണ്ട് പാപങ്ങൾ ചെയ്യിപ്പിക്കുന്നത്.. ഈ ശത്രുക്കളെ നീ തിരിച്ചറിയണം ..പുക കാഴ്ച്ചയെ മറയ്ക്കുന്നത് പോലെയാണ് ഇവ അറിവിനെ മറയ്ക്കുന്നത് ...നിന്റെ ഇന്ദ്രിയങ്ങൾ ശ്രേഷ്ടമാണ് ..അവയെക്കാൾ ശ്രേഷ്ടമാണ് മനസ്സ് ....അതിലും ശ്രേഷ്ടമാണ് ബുദ്ധി ..പക്ഷെ ഇവയെ എല്ലാംകാൾ ശ്രേഷ്ടമാണ് ആത്മാവ് ... അത് കൊണ്ട് നീ നിന്റെ ആത്മാവിനെ കുറിച്ച് മാത്രം ആലോചിക്കുക .. അർജ്ജുനാ ..നീ എന്റെ ഭക്തനും ആണ് സുഹൃത്തും അത് കൊണ്ട് ഞാൻ നിന്നോട് വളരെനാൾ മുൻപ് നഷ്ടപെട്ടുപോയ ഒരു അറിവ് പറഞ്ഞു തരാം
ഈ പ്രപഞ്ചത്തിന്റെ തന്നെ ആരംഭ കാലത്ത് ഞാൻ ഈ അറിവ് സൂര്യന് നല്കിയതാണ്..സൂര്യൻ അത് മനുവിനും ..മനു അത് തന്റെ പുത്രനായ രാജാവ് ഇശവാകവിനും നല്കി ...
അർജ്ജുനൻ : അത് എങ്ങനെ ..അങ്ങ് ഈ യുഗത്തിലും സൂര്യൻ പ്രാചീനായുഗത്തിലും അല്ലെ ജനിച്ചത് ...?
ശ്രീ കൃഷ്ണൻ : നമ്മളെല്ലാവരും പലതവണ ജനിച്ചിട്ടുണ്ട് ..എനിക്ക് ആ എല്ലാ ജന്മങ്ങളും ഓർമയുണ്ട്..നിനക്ക് പക്ഷെ അവയൊന്നും ഓർമയില്ല..എന്ന് മാത്രം ..ഞാൻ അനന്തവും നാഷമില്ലാത്തവനും ആണ് ..എപ്പോഴൊക്കെ ഈ ഭൂമിയിൽ ധർമ്മത്തിനും സത്യത്തിനും ഭീഷണി നേരിട്ടുണ്ടോ അപ്പോഴൊക്കെ ഞാൻ അവതരിച്ചിട്ടുണ്ട് ...അവയുടെ സംരക്ഷണത്തിനു വേണ്ടി ..സജ്ജനങ്ങളുടെ രക്ഷയ്ക്ക് വേണ്ടി ..ദുഷ്ടന്മാരെ നിഗ്രഹിക്കാൻ എല്ലാ യുഗങ്ങളിലും ഞാൻ അവതരിച്ചുകൊണ്ടിരിക്കും ....
അർജ്ജുനൻ : പക്ഷെ എന്തിനാണ് ഈ ധർമ്മവും സത്യവും ഭീഷണി നേരിടേണ്ടി വരുന്നത് ..കൃഷ്ണാ ..?
ശ്രീ കൃഷ്ണൻ : മനുഷ്യൻ അവന്റെ ദൗർഭല്യങ്ങൾ ഉപേക്ഷിക്കാൻ തയ്യാറാകാത്തപ്പോൾ ..അവൻ സ്വാർത്ഥനാകുമ്പോൾ ...അവൻ സമൂഹത്തിൽ നിന്ന് വിട്ടു നിൽക്കുമ്പോൾ ... അപ്പോഴാണ് ധർമ്മവും ..സത്യവും ഭീഷണി നേരിടേണ്ടി വരുന്നത് ...അത് കൊണ്ടല്ലേ ...വാരനവട്ടിലെ ദുരന്തം ഉണ്ടായത് ..നിങ്ങളുടെ വനവാസം ഉണ്ടായത് ..ദ്രൗപതീവസ്ത്രാക്ഷേപം ഉണ്ടായത് ...അത് കൊണ്ടല്ലേ കൗരവരും പാണ്ടവരും ഇപ്പോൾ യുദ്ധം ചെയ്യാൻ തയ്യാറായി നില്ക്കുന്നത് ?
അർജ്ജുനൻ : അപ്പോൾ ദ്രൗപതിയെ അവർ വസ്ത്രാക്ഷേപം ചെയ്തപ്പോൾ എനിക്ക് ദേഷ്യം വരാൻ പാടില്ലായിരുന്നു ..എന്നാണോ കൃഷ്ണാ ?
ശ്രീ കൃഷ്ണൻ : അത് നീ തീരുമാനിക്കേണ്ട കാര്യമാണ് ...പക്ഷെ അർജ്ജുനാ ..ദ്രൌപതീ വസ്ത്രാക്ഷേപം നിന്നെ മാത്രം സംബന്ധിക്കുന്ന വ്യക്തിപരമായ ഒരു സംഭവമായി കാണരുത് .ധ്രുപദന്റെ പുത്രി ..കുരുവംശത്തിന്റെ മരുമകൾ..പാണ്ഡവരുടെ ഭാര്യ ദ്രൗപതിയുടെ വസ്ത്രാക്ഷേപം കുരു വംശത്തിന്റെ തന്നെ ഒരു സഭയിൽ വെച്ച് നടന്നിട്ടും പ്രതികരിക്കാതിരുന്ന സമൂഹം പിന്നെ ഒരു സാധാരണ സ്ത്രീയുടെ മാനവും അഭിമാനവും എങ്ങനെ സംരക്ഷിക്കാൻ ആണ് ...അത് കൊണ്ട് ആ സംഭവം ഒരു സാമൂഹിക പ്രശ്നമാണ് ..അത് കൊണ്ട് ഇനിയും ദ്രൗപതീ വസ്ത്രാക്ഷേപങ്ങൾ ഉണ്ടാകാതിരികാൻ നീ അത് ചെയ്യാൻ ധൈര്യം കാണിച്ച എല്ലാ ശക്തികളെയും ഇല്ലാതാക്കണം ...അവർ ഈ സമൂഹത്തിന്റെ തന്നെ ശത്രുക്കൾ ആണ്...അവരുടെ ഒപ്പം നില്കുന്ന ഏത് വലിയ മഹാരഥൻമാരാണെങ്കിലും അവർക്കെതിരെ യുദ്ധം ചെയ്യാനും നീ മടിക്കേണ്ടതില്ല ...നീ നിന്റെ സ്വാർത്ഥ താല്പര്യങ്ങൾ ഉപേക്ഷിച്ചു ..ഈ സമൂഹത്തിന്റെ നല്ലതിന് വേണ്ടി ഈ ധർമ്മയുദ്ധം ചെയ്യൂ .
അർജ്ജുനാ ..നീ കർമ്മവും.അകർമ്മവും,വികർമ്മവും തമ്മിലുള്ള വിത്യാസം അറിയണം, ...എല്ലാ കർമ്മങ്ങളും കർമ്മങ്ങൾ തന്നെ ..പക്ഷെ പ്രതിഫലം ആഗ്രഹിക്കാതെ ചെയ്യുന്നതാണ് അകർമ്മം ...വ്യക്തിയ്യ്ക്കോ സമൂഹത്തിനോ ദോഷമായി വരുന്ന കർമ്മമാണ് വികർമ്മം.. .അകർമ്മിയാണ് യോഗി ...അവൻ കർമ്മഫലം പ്രതീക്ഷിക്കുന്നതേ ഇല്ല ഒരു കർമ്മം കഴിഞ്ഞു അവൻ അവന്റെ അടുത്ത കർമ്മത്തിലേയ്ക്കു ശ്രദ്ധ തിരിക്കുന്നു ..അങ്ങനെ സമൂഹത്തിനു വേണ്ടി കർമ്മം ചെയ്യുന്നത് ഒരു യജ്ഞം ചെയ്യുന്നത് പോലെയാണ് അതുകൊണ്ട് നീയും നിന്റെ ഈ യുദ്ധം ഒരു യജ്ഞം ആയി കണ്ടു യുദ്ധം ചെയ്യൂ ..
അർജ്ജുനൻ : എന്താണ് ഈ യജ്ഞം ?
ശ്രീ കൃഷണൻ : പലരും യജ്ഞം കൊണ്ട് അർത്ഥമാക്കുന്നത് പലതാണ് ..ചിലർക്ക് എല്ലാം ഈശ്വരനാണ് അവർക്ക് യജ്ഞം എന്നാൽ ഈശ്വരൻ തന്നെയാണ് ..ചിലർ ചില ദൈവങ്ങളെ പ്രീതിപെടുത്താൻ വേണ്ടി പൂജ ചെയ്യുന്നു ..അവരെ സംബന്ധിച്ച് യജ്ഞമെന്നാൽ പൂജയെന്നാണ് ..ചിലരാകട്ടെ ആത്മാവിനെ പരമാത്മാവിനോട് യോജിപ്പിക്കാൻ ശ്രമിക്കുന്നു അതിനെ അവർ യജ്ഞാമായി കാണുന്നു ..
യഥാർതത്തിൽ യജ്ഞം നാല് തരമാണ് ഉള്ളത് ഒന്ന് ദ്രവ്യ യജ്ഞം - വ്യക്തി ആർജിച്ചിട്ടുള്ള ധനം സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി ഉപയോഗിക്കുന്നു ..ഇനി തപോയജ്ഞത്തിൽ ആകട്ടെ ..ഒരാൾ അയാളുടെ കർമ്മത്തെ തന്നെ തപസ്സായി കാണുന്നു .. മൂന്നാമത്തേത് യോഗ യജ്ഞം ..ഇതിൽ ഒരാൾ വേദങ്ങൾ പഠിക്കുന്നു ...ധ്യാനിക്കുന്നു ..നാലാമത്തേത് ജ്ഞാനയജ്ഞം - അറിവാണ് എല്ലാ ദൗർഭല്യങ്ങലിൽ നിന്നും മുക്തി നല്കുന്നത് ..ജ്ഞാനം അഥവാ അറിവ് ആണ് മനുഷ്യനെ നല്ലതും ചീത്തതും തിരിച്ചറിയാൻ സഹായിക്കുന്നത് ..ആ തിരിച്ചറിവോട് കൂടി കർമ്മം ചെയ്യുന്നതാണ് ജ്ഞാനയജ്ഞം ..ഈ നാല് യജ്ഞങ്ങളിൽ ഏറ്റവും ശ്രേഷ്ഠം ജ്ഞാന യജ്ഞം ആണ്
അഗ്നി സർവതും ഭസ്മമാക്കുന്നത് പോലെ ജ്ഞാനം എന്ന അഗ്നി കർമ്മ ഫലത്തോടുള്ള ആഗ്രഹം ..പരാജയപെട്ടാൽ ഉണ്ടാകാൻ സാദ്യതയുള്ള ദുഖം ക്രോധം എന്നിവയും നശിപ്പിക്കുന്നു ..അത് കൊണ്ട് തന്നെ ഈ ലോകത്തിൽ ഏറ്റവും ശ്രേഷ്ടമായിട്ടുള്ളത് അറിവാണ് ..നീ ഇത് സദാ ഓർത്തിരിക്കണം അറിവും ആത്മവിശ്വാസവും ഇല്ലാത്ത മനുഷ്യന് എപ്പോഴും എന്ത് ചെയ്യുമ്പോഴും സംശയം ആയിരിക്കും അത് കൊണ്ട് അവൻ എപ്പോഴും പരാജയപെടും ..അവനു ഈ ലോകത്തും സുഖം ലഭിക്കുകയില്ല പരലോകത്തും സുഖം ലഭിക്കുകയില്ല ..അത് കൊണ്ട് നീ നിന്റെ സർവ സംശയങ്ങളും ഉപേക്ഷിച്ചു യുദ്ധം ചെയ്യൂ ... കാരണം ഈ യുദ്ധം ചെയ്യാതെ നിനക്ക് സമാധാനം ലഭിക്കില്ല ..ഈ യുദ്ധം നിന്റെ ധർമ്മമാണ് അതിന്റെ അനന്തരഫലങ്ങളെ കുറിച്ച് നീ ചിന്തിക്കേണ്ട ..അര്ജ്ജുനാ നീ എന്നിൽ വിശ്വാസിക്ക് എല്ലാം നീ എന്നിൽ അർപ്പിച്ചു നിന്റെ ധർമ്മം ചെയ്യുക ...ഞാൻ നിനക്ക് എന്റെ എല്ലാ അറിവുകളും നല്കാം ..അർജ്ജുനാ ഞാൻ ആണ് ഏറ്റവും വലിയ സത്യം ..ഈ സമസ്ത ലോകവും എനിക്ക് ചുറ്റുമാണ് പ്രദക്ഷിണം ചെയ്യുന്നത് ..സൂര്യനിലും ചന്ദ്രനിലും പ്രകാശമായി നീ കാണുന്നത് എന്നെ തന്നെയാണ് ..വേദങ്ങളിലെ "ഓം" കാരവും ഞാൻ തന്നെയാണ് അഗ്നിയുടെ തേജസ്സും ഞാൻ തന്നെയാണ് അങ്ങനെ ഈ പ്രാപഞ്ചത്തിൽ മുഴുവൻ നിറഞ്ഞു നില്ക്കുന്നത് ഞാൻ തന്നെയാണ് ..ഞാൻ നാശമില്ലാത്തതും നിർവചിക്കാൻ കഴിയാത്തതും ആണ് ..ഈ ലോകം ഉണ്ടായ മുതൽ നടന്നതെലാം അറിയുന്നവനാണ് ..ഇനി എന്തൊക്കെയാണ് നടക്കാൻ പോകുന്നത് എന്നും അറിയുന്നവനാണ് ..പക്ഷെ എന്നെ ആർക്കും തന്നെ അറിയില്ല..അതേ അർജ്ജുനാ ഞാൻ ആണ് ഈ ലോകം സൃഷ്ടിച്ചതും അതിനെ നിലനിർത്തുന്നതും ..ഉചിതമായ സമയത്ത് നാമാവശേഷമാക്കുന്നതും ...
അർജ്ജുനൻ : പ്രഭോ അങ്ങാണ് സൃഷ്ടാവും എല്ലാവർക്കും ആശ്രയമായിട്ടുള്ളവനും അങ്ങാണ് അങ്ങേയ്ക്ക് മാത്രമേ അങ്ങയെ കുറിച്ചുള്ള പൂർണ്ണമായ അറിവുള്ളൂ ..ഇപ്പോൾ എന്റെ എല്ലാ സംശയങ്ങളും മാറി .. എന്റെ ആശങ്കയെല്ലാം അടങ്ങി ..അങ്ങ് പറഞ്ഞെതെല്ലാം തന്നെയാണ് സത്യം ...എനിക്ക് അങ്ങയുടെ വിശ്വരൂപം കാണണം എന്ന് അതിയായ ആഗ്രഹം ഉണ്ട്
ശ്രീ കൃഷ്ണൻ : എന്റെ വിശ്വരൂപം നിനക്ക് നിന്റെ ഈ നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയില്ല ..അത് കൊണ്ട് ഞാൻ നിനക്ക് ദിവ്യദ്രിഷ്ടി നല്കാം ...
ഇത്രയും പറഞ്ഞു ശ്രീ കൃഷ്ണൻ അർജ്ജുനനെ അനുഗ്രഹിച്ച് ദിവ്യദ്രിഷ്ടി നല്കുകയും ..തന്റെ വിശ്വരൂപം അർജ്ജുനന് കാണിച്ചു കൊടുക്കുകയും ചെയ്തു ..
അർജ്ജുനൻ അത്ഭുതത്തോടെ ആ രൂപം കണ്ടു ഭക്തിയും ആരാധനയോടും കൂടി നോക്കി നിന്നു ആ രൂപത്തിൽ അർജ്ജുനൻ ത്രിമൂർത്തികളെയും പഞ്ച ഭൂതങ്ങളെയും പ്രപഞ്ചം തന്നെയും കണ്ടു ...
അർജ്ജുനൻ : അങ്ങയുടെ വിശ്വരൂപം കാണാൻ സാധിച്ചതിൽ ഞാൻ സന്തോഷിക്കുന്നു ..പക്ഷെ ഈ രൂപം അതേ സമയം എന്നെ ഭയപെടുത്തുകയും ചെയ്യുന്നു അത് കൊണ്ട് ദയവു ചെയ്തു അങ്ങ് പഴയ രൂപത്തിൽ പ്രത്യക്ഷപെടാമോ ?
ഈ കാര്യങ്ങൾ എല്ലാം വിവരിച്ചു കേട്ട ശേഷം
ദ്രിതരാഷ്ട്രർ : അത് എന്ത് ഒരു രൂപമാണ് ?
സന്ജേയൻ : എനിക്ക് ആ രൂപം അങ്ങേയ്ക്ക് വർണ്ണിച്ചു തരാൻ കഴിയില്ല ...ഈ രൂപം ദിവ്യദ്രിഷ്ടിയുള്ളവർക്ക് മാത്രം കാണാൻ കഴിയുകയുള്ളൂ ..അങ്ങ് മഹർഷി വേദവ്യാസന്റെ അനുഗ്രഹം സ്വീകരിച്ചിരുന്നെങ്കിൽ അങ്ങേയ്ക്ക് തന്നെ നേരിട്ട് കാണാമായിരുന്നു ,,,
ശ്രീ കൃഷ്ണൻ അദ്ധേഹത്തിന്റെ മനുഷ്യ രൂപത്തിൽ ആയി അർജ്ജുനൻ തേരിൽ നിന്നും ഇറങ്ങി ശ്രീ കൃഷ്ണന്റെ മുന്നിൽ ഭയഭക്തിയോടെ നിന്നു
അർജ്ജുനൻ : മഹാ പ്രഭോ ...അങ്ങ് എന്നോട് പൊറുക്കണം ..ദൈവം ഭക്തനോടെന്നപോലെ ..ഒരു പിതാവ് പുത്രനോടെന്നപോലെ ...ഒരു സുഹൃത്ത് മറ്റൊരു സുഹൃത്തിനോട് എന്ന പോലെ അങ്ങ് എന്നോട് പൊറുക്കണം
ശ്രീ കൃഷ്ണൻ : നീ പറഞ്ഞ ഈ ബന്ധങ്ങളുടെ എല്ലാം ആധാരം ഭക്തിയും സ്നേഹവും വിശ്വാസവും ആണ് അത് കൊണ്ട് അവിടെ ,ക്ഷമ ചോദിക്കേണ്ട ആവിശ്യം തന്നെയില്ല ....എന്നെ ആരാധിക്കുന്നതാണ് ഈ ലോകത്തിൽ ഏറ്റവും ശ്രേഷ്ടമായിട്ടുള്ളത് ..നീ എന്നിൽ അർപ്പിക്കുക നിന്റെ എല്ലാ പാപങ്ങളും എന്നിൽ അലിഞ്ഞു ഇല്ലാതാകും .നീ എല്ലാ ആശങ്കകളും മറന്നു നിന്റെ ഗാന്ധീവം എടുക്കു എന്നിട്ട് അനന്തരഫലങ്ങളെ കുറിച്ച് ആലോചിക്കാതെ യുദ്ധം ചെയ്യൂ ...
ശ്രീ കൃഷ്ണന്റെ ആജ്ഞ അനുസരിച്ച് അർജ്ജുനൻ തന്റെ ഗാന്ദീവം എടുത്തു യുദ്ധത്തിനു തയ്യാറായി ...

No comments:
Post a Comment