വനത്തിൽ ശ്രീ കൃഷ്ണൻ പാണ്ഡവരെ ആശ്വസിപ്പിക്കാൻ എത്തി
അപ്പോഴും വിഷമത്തിലായിരുന്ന അർജ്ജുനനോട് ശ്രീ കൃഷ്ണൻ പറഞ്ഞു ...അപമാനിക്കപെട്ടത് നിങ്ങളോ ദ്രൗപതിയോ ..അല്ല മാനവജാതി മുഴുവനാണ് ..അത് കൊണ്ട് മുഴുവൻ അപമാന ഭാരവും നീ ഒരുമിച്ചു താങ്ങേണ്ടതില്ല ..
അർജ്ജുനൻ : ഈ അപമാനത്തിന്റെ ഭാരം കാരണം എനിക്ക് ഉറങ്ങാൻ കൂടി കഴിയുന്നില്ല ..പക്ഷെ എന്നിട്ടും ജേഷ്ടൻ ഇത് വരെ യുദ്ധത്തിനുള്ള ആജ്ഞയും തരുന്നില്ല ..ജേഷ്ടൻ പ്രായശ്ചിത്തമായി തപസ്സു ചെയ്യുകയാണ് ...
ശ്രീ കൃഷ്ണൻ : യുധിഷ്ടിരൻ ചെയ്തത് തെറ്റ് തന്നെയാണ് യുധിഷ്ടിരൻ ..വാതു വെച്ചത് ഒന്നും തന്നെ യുധിഷ്ടിരന്റെ മാത്രമായിരുന്നില്ല ..യുധിഷ്ടിരൻ ആണ് രാജസൂയം നടത്തിയതെങ്കിലും ...നിങ്ങൾ എല്ലാവരും സഹായിച്ചിരുന്നു ..അത് പോലെ കാണ്ടവപ്രസ്ഥത്തെ ഇന്ദ്രപ്രസ്തമാക്കിയതിൽ നിങ്ങളും വലിയ ഒരു പങ്കു വഹിച്ചിരുന്നു ...ഇനി അഥവാ ദ്രൗപതി യുധിഷ്ടിരന്റെ മാത്രം ഭാര്യ ആയിരുന്നെങ്കിൽ കൂടി ദ്രൗപതിയെ വാതു വെക്കാൻ യുധിഷ്ടിരന് അവകാശമില്ല ..കാരണം ..ഭാര്യ എന്നത് ഒരു വസ്തുവല്ല ...ജീവിത പങ്കാളിയാണ് ...അത് കൊണ്ട് യുധിഷ്ടിരൻ പ്രായശ്ചിത്തം ചെയ്യുക തന്നെ വേണം ...യുധിഷ്ടിരൻ വാതു വെച്ചപ്പോൾ ദ്രൗപതി മാത്രമാണ് അതിനെ എതിർത്തത് ..നിങ്ങൾ ആരും തന്നെ എതിർത്തില്ല ..അത് കൊണ്ട് ..ഈ അപമാനം എല്ലാം നിങ്ങൾ സഹിക്കണം അതാണ് ..നിങ്ങൾക്കുള്ള പ്രായശ്ചിത്തം ..
അർജ്ജുനൻ : അപ്പോൾ എല്ലാം ഞങ്ങൾ സഹിക്കണം എന്നാണോ നീ പറയുന്നത് ...ഞാൻ ദ്രൗപതിയെ വേശ്യ എന്ന് വിളിച്ചു അപമാനിച്ച കർണ്ണനെ വധിക്കും എന്ന് ശപഥം ചെയ്തിട്ടുണ്ട് ...ജേഷ്ടൻ (ഭീമൻ ) ദുശ്ശാസനന്റെ മാറ് പിളർന്നു ചോര കുടിക്കും എന്നും ..ദുര്യോധനന്റെ തൊട അടിച്ചു തകർക്കുമെന്നും ശപഥം ചെയ്തിട്ടുണ്ട് ..ആ പ്രതിജ്ഞയൊക്കെ ഞങ്ങൾക്ക് പാലിക്കാൻ പറ്റില്ലേ ?
ശ്രീ കൃഷ്ണൻ : നിങ്ങളെ ചരിത്രം ഒരിക്കലും അക്രമകാരികൾ എന്ന് മുദ്ര കുത്തരുത് ..അത് കൊണ്ട് ആദ്യം അവർ ആക്രമിക്കട്ടെ ..സമാധാനത്തിനുള്ള എല്ലാ വഴികളും അടഞ്ഞ ശേഷം മാത്രമേ യുദ്ധം ഉണ്ടാകൂ ...
ഇതെല്ലം കേട്ട് കൊണ്ടുവന്ന ദ്രൗപതി ..തനിക്കുണ്ടായ അപമാനം ഓരോന്നായി എണ്ണി എണ്ണി പറഞ്ഞു ശ്രീ കൃഷ്ണനോട് ചോദിച്ചു ..അപ്പോൾ ഇവർക്ക് ഒന്നും ഒരു ശിക്ഷയും ഇല്ലേ ...
ശ്രീ കൃഷ്ണൻ : തീർച്ചയായും ..ഇവരുടെയൊക്കെ ഭാര്യമാർ ഇവരുടെ ശവത്തിനു മുൻപിൽ ഇരുന്നു കരയുന്ന ഒരു ദിവസം വരും ...യുദ്ധം തീർച്ചയായും ഉണ്ടാകും ...എനിക്ക് ഇഷ്ടമല്ലെങ്കിൽ കൂടി ..കാരണം ..ദുര്യോധനന്റെ അഹങ്കാരം ...ദ്രിതരാഷ്ട്രരുടെ അത്യാഗ്രഹം ..നിനക്ക് (ദ്രൗപതിക്ക് ) ഉണ്ടായ അപമാനം ഇതെല്ലം ആണ് യുദ്ധത്തെ നിർ ണയിച്ചത് ...ചിലപ്പോൾ ഞാൻ പോലും ആഗ്രഹിക്കാത്തത് പലതും ഇവിടെ നടക്കും ...പക്ഷെ അർജ്ജുനാ യുദ്ധത്തിൽ നിങ്ങൾക്ക് നേരിടേണ്ടി വരുന്നത് ദുര്യോധനനെയും ..ദുശ്ശാസനനെയും ..മാത്രമായിരിക്കില്ല ..നിങ്ങളുടെ പിതാമഹൻ ഭീഷ്മർ ...ആചാര്യൻ മാരായ ദ്രോണരും ,ക്രിപരും ..അശ്വത്ഥാമാവ് ,കർണ്ണൻ ,രുക്മി ..എന്നിങ്ങനെ അനേകം യോദ്ധാക്കളെയാണ് ....
അർജ്ജുനൻ : അപ്പോൾ യുദ്ധം ഉണ്ടാകുന്നത് വരെ കാത്തിരിക്കാനാണോ നീ പറയുന്നത് ?
ശ്രീ കൃഷ്ണൻ : അല്ല ...തെയ്യാറെടുക്കാൻ ....നീ ഇന്ദ്രനോട് പ്രാർഥിച്ചു ദിവ്യാസ്ത്രങ്ങൾ നേടണം ..അവയില്ലാതെ നിങ്ങൾക്ക് യുദ്ധം ജയിക്കാൻ കഴിയില്ല ...യുദ്ധത്തിൽ നീ ദിവ്യാസ്ത്രം പ്രയോഗിക്കുമോ ഇല്ലേ അത് വേറെ കാര്യം ..പക്ഷെ ..ഈ യുദ്ധം ജയിക്കാൻ നീ തീർച്ചയായും ദിവ്യാസ്ത്രങ്ങൾ നേടിയേ തീരു ...ഇപ്പോൾ ദുര്യോധനനും യുദ്ധത്തിനുള്ള തെയ്യാറെടുപ്പിലായിരിക്കും ..
ശ്രീ കൃഷ്ണൻ പറഞ്ഞത് ശെരിയായിരുന്നു ..
ശകുനി കരുതിയിരുന്നത് പതിമൂന്നാം വർഷം അജ്ഞാതവാസത്തിലുള്ള പാണ്ഡവരെ തിരിച്ചറിഞ്ഞു ...ശിക്ഷ പുനസ്ഥാപിക്കാം എന്നായിരുന്നു ...പക്ഷെ ശകുനിയുടെ പദ്ധതികൾ പല തവണ പൊളിഞ്ഞത് കണ്ട ദുര്യോധനൻ ഒരു മുൻകരുതൽ എന്ന നിലയ്ക്ക് യുദ്ധത്തിനു ഉള്ള തെയ്യാറെടുപ്പുകൾ നടത്തി ...അഥവാ പാണ്ഡവരെ പതിമൂന്നാം വർഷം തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിൽ യുദ്ധം ഉണ്ടാകും എന്ന് ദുര്യോധനന് ഉറപ്പായിരുന്നു ..
അർജ്ജുനൻ ദിവ്യാസ്ത്രങ്ങൾ ലഭിക്കുന്നതിനു വേണ്ടി ഇന്ദ്രനെ ദ്യാനിച്ചു തപസ്സു ചെയ്തു ഒടുവിൽ ഇന്ദ്രൻ പ്രത്യക്ഷപെട്ടു ..അർജ്ജുഅനൻ ദിവ്യാസ്ത്രം ആവിശ്യപെട്ടു ...ഇന്ദ്രൻ പറഞ്ഞു ..അതിനു മുൻപ് നീ ശിവനെ ധ്യാനിച്ച് ..പാശുപതാസ്ത്രം കരസ്ഥമാക്കണം അതുണ്ടെങ്കിൽ മാത്രമേ നിനക്ക് വേണ്ടി സ്വർഗ്ഗത്തിന്റെ വാതിൽ തുറക്കുകയുള്ളു ..സ്വർഗ്ഗത്തിൽ പോകാതെ നിനക്ക് ദിവ്യാസ്ത്രങ്ങൾ കരസ്ഥമാക്കാൻ കഴിയില്ല ...
അർജ്ജുനൻ ഉടനെ ശിവനെ പ്രസാദിപ്പിക്കുന്നതിനു വേണ്ടി ..തപസ്സു ആരംഭിച്ചു ..ദുര്യോധനൻ ചാരന്മാർ വഴി ഈ വിവരം അറിയുകയും അർജ്ജുനനെ കൊല്ലാൻ ഒരു രാക്ഷസ്സനെ അയച്ചു ...വിജയിച്ചു വന്നാൽ കൊട്ടാരത്തിലെ തടവുപുള്ളികളെ രാക്ഷസ്സന് ഭക്ഷണമായി തരാം എന്ന് ദുര്യോധനൻ പറഞ്ഞു ...
രാക്ഷസ്സൻ ഒരു കാട്ടു പന്നിയുടെ രൂപത്തിൽ അർജ്ജുനനെ ആക്രമിക്കാനായി പാഞ്ഞു അടുത്ത് ശബ്ദം കേട്ട് തപസ്സിൽ നിന്നും ഉണർന്ന അർജ്ജുനൻ പെട്ടെന്ന് തന്നെ തന്റെ വില്ല് എടുത്തു ആ കാട്ടുപന്നിയെ അമ്പു എയ്തു വീഴ്ത്തി ...ചത്തു കിടക്കുന്ന പന്നിയുടെ പുറത്ത് രണ്ടു അമ്പു കണ്ടു അർജ്ജുനൻ അത്ഭുതപെട്ടു ..എവിടെ നിന്നോ ഒരു കാട്ടാളൻ വന്നു അത് താൻ എയ്ത അമ്പു ആണെന്നും അത് കൊണ്ട് ഈ ഇഴ തനിക്കു അവകാശപെട്ടത് ആണെന്നും പറഞ്ഞു ..അർജ്ജുനൻ വിട്ടു കൊടുത്തില്ല ..
അർജ്ജുനൻ അഹങ്കാരത്തോടെ പറഞ്ഞു ..ഞാൻ അർജ്ജുനൻ ...ഞാൻ ഒരു അമ്പു എയ്താൽ മറ്റു ആരുടേയും അമ്പു അതിനു മുമ്പ് ആ ലക്ഷ്യത്തിൽ എത്തില്ല ..
കാട്ടാളൻ : ഏതു അർജ്ജുനൻ ?
അർജ്ജുനൻ : ദ്രോണരുടെ ശിഷ്യൻ അർജ്ജുനൻ ..
കാട്ടാളൻ : ഏതു ദ്രോണർ ?
അർജ്ജുനൻ : മഹാ ഗുരു ദ്രോണർ ..ഞാൻ ആ ഗുരുവിന്റെ പ്രിയശിഷ്യൻ ..കുന്തീ പുത്രൻ അർജ്ജുനൻ ..
കാട്ടാളൻ : നിന്റെ ഈ അഹങ്കാരം ..ഗുരുവിനെ കരുതിയാണോ ...അതോ നീ ജനിച്ച കുലത്തെ കരുതിയോ ? അതോ നിന്റെ വില്ലാളി എന്ന നിലയിലുള്ള കഴിവിലോ ...ഗുരുവിനെ കരുതിയാണെങ്കിൽ ഞാൻ ആ ഗുരുവിനെ നമസ്കരിക്കുന്നു ..ഇനി നിന്റെ കുലത്തെ കരുതിയാണെങ്കിൽ അതിൽ . .നിനക്കെന്താണ് പങ്കു ..നീ ആ കുലത്തിൽ ജനിക്കാൻ നീ എന്ത് ചെയ്തു ..നിന്റെ കഴിവിലാണ് അഹങ്കാരം എങ്കിൽ ഞാനും കാണട്ടെ നിന്റെ കഴിവ് ..
അർജ്ജുൻ : ഞാൻ അഹങ്കരിച്ചതല്ല ..ഞാൻ എന്നെ പരിച്ചയപെടുത്തിയതായിരുന്നു ..
കാട്ടാളൻ : ഇതിനു തന്നെയാണ് അഹങ്കാരം എന്ന് പറയുന്നത് ...
ഇത് കൂടി കേട്ടതോടെ അർജ്ജുനൻ കാട്ടാളനെ ആക്രമിക്കാൻ തന്റെ വില്ല് എടുക്കാൻ ഒരുങ്ങി ..പക്ഷെ ..അർജ്ജുനൻ വില്ല് തൊടുന്നതിനു മുൻപേ ..കാട്ടാളൻ മൂന്ന് അമ്പു അർജുനന്റെ വളരെ അടുത്ത് എയ്തു തറച്ചു ...അപ്പോഴാണ് അർജ്ജുനനു മനസ്സിലായത് വന്നിരിക്കുന്നത് സാക്ഷാൽ ശിവൻ തന്നെയാണ് എന്ന് . ..അർജ്ജുനൻ ശിവനോട് ക്ഷമ ചോദിച്ചു ..ശിവൻ തന്റെ യഥാർത്ഥ രൂപം സ്വീകരിച്ച ശേഷം ..അർജ്ജുനനു ..പാശുപതാസ്ത്രം നല്കി ..അനുഗ്രഹിച്ചിട്ട് ഇനി സ്വർഗ്ഗത്തിൽ പോയി ഇന്ദ്രന്റെയടുത്ത് നിന്നും ദിവ്യാസ്ത്രം കരസ്തമാക്കികൊള്ളാൻ പറഞ്ഞു ..ശിവൻ പറഞ്ഞത് അനുസരിച്ച് അർജ്ജുനൻ സ്വർഗ്ഗത്തിലേക്ക് പോയി ...
ഹസ്തനപുരിയിൽ ദുര്യോധനന്റെ വിജയം എളുപ്പമാക്കുന്നതിനായി കർണ്ണൻ ഹസ്തനപുരിയോടു സന്ധിയാകാൻ തയ്യാറല്ലാത്ത എല്ലാ രാജ്യങ്ങളും ആക്രമിച്ചു കീഴടക്കി അവിടെ നിന്നും കിട്ടിയ രാജ കിരീടങ്ങളും മറ്റും ദ്രിതരാഷ്ട്രരുടെ കാൽ കീഴിൽ വെച്ചു ...ഇത് കണ്ടു സന്തോഷം കൊണ്ട് ദുര്യോധനനും കൂട്ടരും ..കർണ്ണനെ ജയ് വിളികളോടെ രാജസദസ്സിലേക്ക് ആനയിച്ചു ...ഇത് കൂടി കണ്ടപ്പോൾ ധൃതരാഷ്ട്രന് കർണ്ണനിൽ ഉള്ള വിശ്വാസം ഇരട്ടിച്ചു ..ധൃതരാഷ്ട്രർ ഭീഷ്മരോടായി പറഞ്ഞു ...ഇനി കർണ്ണന്റെ കൂട്ട് ഉള്ളിടത്തോളം ദുര്യോധനൻ സുരക്ഷിതനാണ് ...ഭീഷ്മർ അപ്പോഴും ആവർത്തിച്ചു ...ഇല്ല പാണ്ടവരോട് സന്ധിയിൽ ഏർപ്പെടാതെ ദുര്യോധനൻ സുരക്ഷിതനാവില്ല ...
No comments:
Post a Comment