Sunday, September 21, 2014

മഹാഭാരതം -55 (അവകാശികൾ )

 അന്ന് രാത്രി ദുര്യോധനൻ ഭീഷ്മരുടെ കാൽക്കൽ വീണു കരഞ്ഞു ...പറഞ്ഞു ...പിതാമഹാ ...ഞാൻ ഈ ലോകത്തിൽ തികച്ചും തനിച്ചായി പോയി ...എന്റെ പ്രിയസുഹൃത്ത്‌ കർണ്ണനും ഒടുവിൽ എന്നെ തനിച്ചാക്കി പോയി ....പിതാമഹാ ...ഞാൻ ദുശ്ശാസനൻ മരിച്ചപ്പോൾ പോലും ഇത്രയും കരഞ്ഞിട്ടില്ല ...പക്ഷെ ...ഇത് എനിക്ക് താങ്ങാൻ ആവുന്നില്ല ...

 ഭീഷ്മർ ദുര്യോധനനെ സമാധാനിപ്പിച്ച ശേഷം ..പറഞ്ഞു ...അവന്റെ ഈ വീരചരമം ആണ് അവൻ നിനക്ക് നല്കുന്ന സമ്മാനം ..അവൻ ഒരു സൂതപുത്രനല്ല ...അവൻ കുന്തിയുടെ ഏറ്റവും മൂത്തപുത്രൻ ആണ് ....അവൻ അത് അറിയാമായിരുന്നു ...എന്നിട്ടും അവൻ നിനക്ക് വേണ്ടി യുദ്ധം ചെയ്തു ...ഒടുവിൽ വീരചരമം അടഞ്ഞു ...

 ഇത് കൂടി കേട്ടപ്പോൾ ദുര്യോധനൻ ആകെ തകർന്നുപോയി ....താൻ ജന്മ ശത്രുക്കളായി കരുതുന്ന പാണ്ഡവരുടെ ഏറ്റവും മൂത്ത ജേഷ്ടൻ ...അതായത് ..ധൃതരാഷ്ട്രരുടെ കാലം  കഴിഞ്ഞു രാജാവാകാൻ ഏറ്റവും അധികാരമുള്ള ...കുരു വംശത്തിലെ ...ഏറ്റവും മൂത്ത പുത്രൻ ആണ് എല്ലാം അറിഞ്ഞിട്ടും എല്ലാ സൗഭാഗ്യങ്ങളും വേണ്ടെന്നു വെച്ചു ...തന്നോടുള്ള കടപ്പാടിന്റെ പേരിൽ...തനിക്കു വേണ്ടി സ്വന്തം സഹോദരങ്ങൾക്ക് എതിരെ യുദ്ധം ചെയ്തു വീരചരമം അടഞ്ഞത് എന്ന് ദുര്യോധനന്   വിശ്വസിക്കാൻ ആയില്ല ....

 ഭീഷ്മർ ദുര്യോധനനെ ആശ്വാസിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു ....

 കുരുക്ഷേത്രത്തിൽ രണ്ടു സേനയും അന്ന് മരിച്ച അവരവരുടെ യോദ്ധാക്കളുടെ   ശവങ്ങൾ എടുത്തു മറവു ചെയ്യുന്ന തിരക്കിലായിരുന്നു ....അർജ്ജുനനും.യുധിഷ്ടിരനും ശ്രീ കൃഷ്ണനും യുദ്ധ ഭൂമിയിൽ വീണു കിടക്കുന്ന യോദ്ധാക്കളിൽ ആർക്കെങ്കിലും ജീവനുണ്ടോ എന്ന് നോക്കുകയായിരുന്നു ...അപ്പോഴാണ്‌ അവർ ആ കാഴ്ച കണ്ടത്

 കുന്തി കർണ്ണന്റെ മൃതശരീരം കെട്ടിപിടിച്ചു കരയുന്ന ആ കാഴ്ച  കണ്ടു യുധിഷ്ടിരനും ..അർജ്ജുനനും അത്ഭുതപെട്ടു...അവർ കുന്തിയുടെ അടുത്ത് എത്തി

യുധിഷ്ടിരൻ : അമ്മ ...എന്തിനാണ് ..നമ്മളുടെ ഏറ്റവും വലിയ ശത്രുവായിരുന്ന കർണ്ണന്  വേണ്ടി കരയുന്നത് ...ശത്രുക്കൾക്ക് വേണ്ടി കരഞ്ഞു അമ്മയുടെ കണ്ണീരിനെ അപമാനിക്കരുതേ ...

കുന്തി ദേഷ്യത്തോടെ ...നിർത്തി ....ഞാൻ എന്റെ കണ്ണ് നീര് തുടച്ചു ....മതിയോ ....ചെല്ല് ..നിങ്ങൾ നിങ്ങളുടെ യോദ്ധാക്കളുടെ ശവങ്ങൾ സംസ്കരിക്കു ...

അർജ്ജുനൻ : ഇല്ല ....അമ്മ എന്തിനാണ് ഈ സൂതപുത്രൻ  കർണ്ണന് വേണ്ടി കരയുന്നത് ...ഇത് കണ്ടിട്ട് എനിക്ക് സഹിക്കുനില്ല ....

കുന്തി പലതവണ ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും ...അർജ്ജുനൻ സത്യം പറയാൻ കുന്തിയെ നിർബന്ധിച്ചു ...ഒടുവിൽ ..

കുന്തി : ഇവൻ സൂതപുത്രൻ അല്ല ...ഇവൻ എന്റെ ഏറ്റവും മൂത്ത പുത്രൻ  നിങ്ങളുടെ ജേഷ്ടനാണ്  ...

അർജ്ജുനനും ..യുധിഷ്ടിരനും അവർ ചെയ്ത മഹാ പാപം ഓർത്തു വിലപിച്ചു ...സ്വന്തം ജേഷ്ടനെയാണെല്ലോ .. ഈ കാലമത്രയും ശത്രുവായി കണ്ടു...ഒടുവിൽ ചതിച്ചു കൊന്നത് ..എന്ന ചിന്ത വല്ലാതെ ഉലച്ചു ..ഇതിനെല്ലാം ഉത്തരവാദിയായ സ്വന്തം അമ്മയോട് ക്ഷമിക്കാൻ യുധിഷ്ടിരനു ആയില്ല ...

 യുധിഷ്ടിരൻ : നിങ്ങൾ ഇത്രയും വലിയ ഒരു സത്യം ഞങ്ങളിൽ നിന്നും മറച്ചു വെച്ചത് കൊണ്ടാണ് ഈ യുദ്ധം ഉണ്ടായത് ..നിങ്ങളുടെ മൗനത്തിന്റെ ഫലമാണ് ഈ യുദ്ധം ..ഇവിടെ മരിച്ചു വീണ ലക്ഷകണക്കിന് യോദ്ധാക്കളുടെ മരണത്തിനു ഉത്തരവാദി നിങ്ങൾ മാത്രമാണ് ..കണ്ടില്ലേ ...നിങ്ങളുടെ ഈ രഹസ്യത്തിന്റെ വില ... ...സ്വന്തം ജേഷ്ടനെ വരെ ഞങ്ങൾക്ക് വധിക്കേണ്ടി ...വന്നു ... ജീവനറ്റു കിടക്കുന്ന എന്റെ ജേഷ്ടന്റെ ഈ മൃത ശരീരത്തിനു മുന്നിൽ വെച്ചു ഞാൻ സർവ്വ സ്ത്രീകളെയും ശപിക്കുന്നു ...ഇനി സ്ത്രീകൾക്ക് ഒരിക്കലും ഒരു രഹസ്യവും സൂക്ഷിക്കാൻ ആവില്ല ...

 ഭീഷ്മരുടെ അടുത്ത് നിന്നും ദുര്യോധനൻ ഗാന്ധാരിയുടെ അടുത്തെത്തി ...ഗാന്ധാരി വീണ്ടും പാണ്ടാവരോട് സന്ധിയിൽ ഏർപെടാൻ ദുര്യോധനനോട് അപേക്ഷിച്ചു  ...

കണ്ണീരോടെ ദുര്യോധനൻ : മരിച്ചു പോയ എന്റെ പ്രിയപ്പെട്ട കർണ്ണന്റെയും ,ദുശ്ശാസനന്റെയും ,മറ്റു മഹാരഥന്മാരുടെയും ജീവൻ  തിരുച്ചു തരാൻ അവർക്ക് ആകുമായിരുന്നെങ്കിൽ ഞാൻ സന്ധി ചെയ്യുമായിരുന്നു ...പക്ഷെ ....അതിനു അവർക്ക് കഴിയാത്തത് കൊണ്ട് ഈ യുദ്ധം തുടരുകയല്ലാതെ എനിക്ക് വേറെ യാതൊരു മാർഗ്ഗവും ഇല്ല ..അമ്മേ ....ഇനിയെങ്കിലും അമ്മ എന്നെ  വിജയിക്കാൻ അനുഗ്രഹിക്കുകയില്ലേ ?

ദു:ഖത്തോടെ ഗാന്ധാരി  : ഇല്ല മോനേ ..ഇല്ല ...നിനക്ക് തരാൻ ആ അനുഗ്രഹം മാത്രം എന്റെ കയ്യിൽ ഇല്ല ....പക്ഷെ ശിവന്റെ ഭക്തയായ എനിക്ക് നിന്നെ സംരക്ഷിക്കാൻ ആകും ...അതിനു നീ ആദ്യം ഗംഗാ നദിയിൽ  പോയി കുളിച്ചു എന്റെ മുന്നിൽ വരണം ....പക്ഷെ ..ഒരു കാര്യം ..നീ ജനിച്ച ആ രാത്രിയിൽ  എങ്ങനെ ആയിരുന്നോ അത് പോലെ ...

ദുര്യോധനൻ : നഗ്നനായോ ?

ഗാന്ധാരി : സ്വന്തം അമ്മയുടെ മുന്നിൽ നീ  എന്തിനാണ് നാണിക്കുന്നത്‌  .വേഗം പോയി വരൂ ....

ദുര്യോധനൻ ..ഗംഗാ നദിയിൽ കുളിക്കാൻ പോയി ....

ആ സമയം അവിടെ ശ്രീ കൃഷ്ണൻ എത്തി ....ശ്രീ കൃഷ്ണൻ ആണ് വന്നത് എന്ന് തിരിച്ചറിഞ്ഞ ഗാന്ധാരി ..കോപം കൊണ്ട് വിറച്ചു ....തന്റെ മരിച്ചു പോയ മക്കളെ ചൊല്ലി വിലപിച്ച ഗാന്ധാരിയോടു ..കർണ്ണൻ കുന്തിയുടെ പുത്രൻ ആണെന്നും ....എല്ലാം അറിഞ്ഞു കൊണ്ട് തന്നെയാണ് കർണ്ണൻ ദുര്യോധനന്   വേണ്ടി യുദ്ധം ചെയ്തു മരിച്ചത് എന്നും പറഞ്ഞു ....ഇത് കൂടി കേട്ടതോടെ ഗാന്ധാരിക്ക് ശ്രീ കൃഷ്ണനോടുള്ള ദേഷ്യം ഇരട്ടിച്ചു ...

ഗാന്ധാരി : നീ വിചാരിച്ചിരുന്നെങ്കിൽ ഈ യുദ്ധം ഒഴിവാക്കാമായിരുന്നൂ ....പക്ഷെ നീ അതിനു ശ്രമിച്ചില്ല ...

ശ്രീകൃഷ്ണൻ തൊഴുകയ്യോടെ നിന്നുകൊണ്ട് വളരെ ദു:ഖത്തോടെ പറഞ്ഞു ...അതെ ..ഞാൻ വിചാരിച്ചിരുന്നെങ്കിൽ ഈ യുദ്ധം ഒഴിവാക്കാമായിരുന്നു ...പക്ഷെ .. ..ഈ യുദ്ധം  ഒരു ആവിശ്യമായിരുന്നൂ ....

ഗാന്ധാരി : നിനക്ക് അത് പറയാം കാരണം നീ ഒരു അമ്മയല്ല ...സ്വന്തം മക്കൾ മരിക്കുമ്പോൾ ഒരമ്മയ്ക്കുണ്ടാകുന്ന ദു:ഖം നിനക്ക് മനസ്സിലാവില്ല ...യുദ്ധം ജയിച്ചു നീ ദ്വാരകയിൽ പോകുമ്പോൾ ...നിന്റെ അമ്മ ദേവകിയോടു ചോദിക്കണം അവൾക്കു മനസ്സിലാകും എന്റെ ദു:ഖം ...അവൾക്കു മനസ്സിലാകും ഞാൻ നിന്നെ എന്തിനാണ് ഇങ്ങനെ ശപിച്ചത്‌ എന്ന് ...ശ്രീ കൃഷ്ണാ ..നീ കാരണം എന്റെ കുലം മുഴുവൻ നശിച്ചു നാമാവശേഷമായതു പോലെ ...നിന്റെ കുലവും അതേ പോലെ തന്നെ നശിച്ചു ...പോകും .....

ഗാന്ധാരിയുടെ ശാപം ശ്രീ കൃഷ്ണൻ ഒരു ഞെട്ടലോടെയാണ് കേട്ട് നിന്നത് ...അതിനു ശേഷം ..ഗാന്ധാരിയുടെ അനുമതിയോടെ അവിടെ നിന്നും തന്റെ ശിബിരത്തിലേയ്ക്ക് പോയി

മടങ്ങുന്ന വഴി പൂർണ്ണ നഗ്നനായി വരുന്ന ദുര്യോധനനെ കണ്ട് ശ്രീ കൃഷ്ണൻ ആദ്യം ഒന്ന് നടുങ്ങി ..അതിനു ശേഷം ദുര്യോധനനെ പരിഹസിച്ചു ....

ശ്രീ കൃഷ്ണൻ : അയ്യേ ..ദുര്യോധനാ ..നിന്റെ വസ്ത്രം എല്ലാം എവിടെ ? നീ ഇത് എങ്ങോട്ടാണ് ഈ കോലത്തിൽ ...നിന്റെ അമ്മയുടെ അടുത്തേക്കോ ....കാര്യമൊക്കെ ശെരി അത് നിന്റെ അമ്മയാണ് ...അവർ നിന്നെ ഈ മടിയിൽ വെച്ചു ...ലാളിച്ചിട്ടും ഉണ്ട് ...പക്ഷെ അന്ന് നീ ഒരു കുഞ്ഞായിരുന്നു ...

ദുര്യോധനൻ : എന്റെ അമ്മ പറഞ്ഞിട്ടാണ് ഞാൻ ..

ശ്രീ കൃഷ്ണൻ : എന്നാലും ....ഇത്രയും വലിയ യുവാവായ നീ എങ്ങനെ പൂർണ്ണ  നഗ്നനായി സ്വന്തം അമ്മയുടെ മുന്നിൽ ....ഇതാണോ ....ഭരത വംശത്തിന്റെ സംസ്കാരം ....ഛെ.. ഛെ..,,,ആ ..പിന്നെ നീ  സംസ്കാരം എല്ലാം എന്നേ മറന്നതാണ്  അല്ലെ അത് ഞാൻ മറന്നു പോയി ...ആ ഞാൻ പറയാൻ ഉള്ളത് പറഞ്ഞു ഇനി എല്ലാം നിന്റെ ഇഷ്ടം പോലെ ചെയ്യുക ...

ഇത്രയും പറഞ്ഞു ശ്രീ കൃഷ്ണൻ അവിടെ നിന്നും നടന്നകന്നു ...

ശ്രീ കൃഷ്ണന്റെ പരിഹാസം കേട്ടപ്പോൾ ദുര്യോധനനും തോന്നി ...സ്വന്തം അമ്മയുടെ മുന്നിൽ പൂർണ്ണ നഗ്നനായി പോകുന്നത് ശെരിയല്ല എന്ന് ..അത് കൊണ്ട് ഇല കൊണ്ട് അവൻ അര മുതൽ മുട്ട് വരെയുള്ള ഭാഗം മറച്ച ശേഷം ..ഗാന്ധാരിയുടെ അടുത്തെത്തി ...

ദുര്യോധനൻ : അമ്മേ ഞാൻ ഗംഗയിൽ മുങ്ങി ..വന്നു ...

 ഗാന്ധാരി : മോനേ ..ഞാൻ ഇത് വരെ നിന്റെ അനുജന്മാരെ ആരെയും കണ്ടിട്ടില്ല ...പക്ഷെ ഇന്ന് ഞാൻ നിന്നെ കാണാൻ പോകുകയാണ് ...എന്ന് പറഞ്ഞു ധ്യാനിച്ചു ...തന്റെ പരിശുദ്ധിയും ..ശിവഭക്തിയും ..തന്റെ മമതയും ..എല്ലാം തന്റെ കണ്ണുകളിലേയ്ക്ക് കേന്ദ്രീകരിച്ച ശേഷം ...തന്റെ കണ്ണിന്റെ കെട്ട് അഴിച്ചു നേരെ മുന്നിൽ നില്ക്കുന്ന ദുര്യോധനനെ നോക്കി ....

 ദുര്യോധനൻ ഇലകൾ  കൊണ്ട് അര മുതൽ മൂട്ടു വരെയുള്ള ഭാഗം മറച്ചിരിക്കുന്നത് കണ്ട് ഗാന്ധാരി നടുങ്ങി ....തന്റെ കണ്ണുകൾ വീണ്ടും മൂടികെട്ടിയ ശേഷം ..

ഗാന്ധാരി : മോനേ ...നീ എന്താണ് ഈ ചെയ്തത് ....

ദുര്യോധനൻ : അമ്മേ ഇത്രയും വലിയ യുവാവായ ഞാൻ എങ്ങനെയാണ് അമ്മയുടെ മുന്നിൽ പൂർണ്ണ  നഗ്നനായി വരുക ..അത് കൊണ്ടാണ് ...ഞാൻ ...

ഗാന്ധാരി : എന്റെ പൊന്നു  മോനേ ..ഞാൻ നിന്നോട് പ്രതേകം പറഞ്ഞതല്ലേ ....എന്റെ ദ്രിഷ്ടിപെടാതിരുന്ന നിന്റെ ആ ശരീരഭാഗം ദുർബലമായി തന്നെ തുടരും ...നിന്റെ ബാക്കി ശരീരം മുഴുവൻ ഇപ്പോൾ ഇരുമ്പ് പോലെ കരുത്തുള്ളതായി കഴിഞ്ഞു ...

ദുര്യോധനൻ : അമ്മേ ...ഞാൻ ..ഈ ഇലകൾ മാറ്റാം അമ്മ ഒന്ന് കൂടി ...

ഗാന്ധാരി ..ദു:ഖവും  ദേഷ്യവും അടക്കികൊണ്ട് പറഞ്ഞു ....ഞാൻ മന്ത്രവാദിയൊന്നും അല്ല ..ഇനിയും അത് ആവർത്തിക്കാൻ എന്റെ ഈ ജന്മത്തിലെ ...എല്ലാ  പരിശുദ്ധിയും ..ശിവഭക്തിയും .. മമതയും ..എല്ലാം എന്റെ കണ്ണുകളിലേയ്ക്ക് കേന്ദ്രീകരിച്ച ശേഷം ആയിരുന്നു ഞാൻ നിനക്ക് ആ കവചം നല്കിയത് ..ഇനി അത് സാദ്യമല്ല ...

ദുര്യോധനൻ : സാരമില്ല അമ്മേ ...നാളെ ഞാൻ ഭീമനുമായി ഗദാ യുദ്ധം നടത്താം ..യുദ്ധത്തിന്റെ നിയമം അനുസരിച്ച് ..ഗദാ യുദ്ധത്തിൽ അരയ്ക്കു താഴെ പ്രഹരിക്കാൻ പാടില്ല ..നാളെ ഞാൻ ആ ഭീമനെ എന്റെ ഈ ഉരുക്ക് കൈകൾ  കൊണ്ട് തകർത്തു തരിപ്പണം ആക്കും അമ്മ കണ്ടോ ...

           ഗാന്ധാരിയുടെ അനുമതിയോടെ ദുര്യോധനൻ അവിടെ നിന്നും തന്റെ ശിബിരത്തിൽ എത്തി വസ്ത്രം ധരിച്ചു ..കർണ്ണന്റെ ശരീരം സംസ്കരിക്കാനായി കുരുക്ഷേത്രത്തിൽ എത്തിയപ്പോൾ ...ദുര്യോധനൻ കണ്ടത് കർണന്റെ ശരീരം ചിതയിൽ വെച്ചു  വെള്ള വസ്ത്രം ധരിച്ചു നില്ക്കുന്ന പാണ്ടവരെയും ശ്രീ കൃഷ്ണനെയും ആണ് യുധിഷ്ടിരൻ ചിതയ്ക്ക് തീ വെക്കാനായി കയ്യിൽ പന്തവും പിടിച്ചിരുന്നു  ...ദുര്യോധനൻ അവരെ തടഞ്ഞു ...

 ദുര്യോധനൻ : എനിക്കറിയാം ഈ കിടക്കുന്നത് നിങ്ങളുടെയെല്ലാം ഏറ്റവും മൂത്ത ജേഷ്ടനാണ് എന്ന് ..പക്ഷെ ...ഈ കിടക്കുന്ന ശവ ശരീരം  എന്റെ പ്രിയ സുഹൃത്ത് രാധേയന്റെതാണ്  ...നിങ്ങളുടെ സഹോദരന്റെതല്ല ...എന്റെ രാധേയന്റെ മേൽ  നിങ്ങൾക്ക് ആർക്കും ഒരു അവകാശവും ഇല്ല ...അവനെ സംസ്കരിക്കാനുള്ള അവകാശം എന്റേത് മാത്രമാണ് ...

ഭീമൻ : നീ ഇത് പറഞ്ഞത് സൂര്യോദയത്തിനു ശേഷം ആയിരുന്നെങ്കിൽ നിന്നെ ഞാൻ ഇപ്പോൾ തന്നെ കൊന്നേനെ ...

ദുര്യോധനൻ അടക്കാനാകാത്ത ദേഷ്യത്തോടെ  : എന്നാൽ നീ പോയി സൂര്യോദയം ആകുന്നതു വരെ കാത്തിരിക്കെടാ ...

എനിട്ട്‌ ദുര്യോധനൻ അർജ്ജുനന്റെ അടുത്ത് എത്തിയിട്ട് ചോദിച്ചു ...അർജ്ജുനാ ..നീ അമ്പു എയ്തത് നിന്റെ ഏറ്റവും മൂത്ത ജേഷ്ടന് നേരേയാണോ ...അതോ എന്റെ പ്രിയപ്പെട്ട സുഹൃത്ത് രാധേയന് നേരേയാണോ ...

 അർജ്ജുനൻ ഒന്നും പറയാൻ ആവാതെ താൻ ചെയ്ത മഹാപാപം ഓർത്തു തലകുനിച്ചു മിണ്ടാതെ നിന്നു...ഇത് കണ്ട് ശ്രീകൃഷ്ണൻ പാണ്ടവരോട് പറഞ്ഞു ....ദുര്യോധനൻ പറയുന്നത്  ശെരിയാണ് കർണ്ണനെ സംസ്കരിക്കാനുള്ള അവകാശം നമ്മളെക്കാൾ കൂടുതലുള്ളത് ദുര്യോധനന് തന്നെയാണ് ...

 ശ്രീകൃഷ്ണൻ പറഞ്ഞതാണ് ശെരി എന്ന് മനസ്സിലാക്കി യുധിഷ്ടിരൻ പന്തം ദുര്യോധനന് കൈമാറി ...ദുര്യോധനൻ കർണ്ണന്റെ മൃതശരീരം നോക്കി പറഞ്ഞു ...എന്റെ പ്രിയപ്പെട്ട കർണ്ണാ ...നിന്റെ മൃത ശരീരം കാണണം എന്ന് ഞാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലാ. ...കണ്ടില്ലേ ...നീ കൂടി പോയതോടെ ഞാൻ തീർത്തും ഏകനായി ...പക്ഷെ ഇനി മരണം എന്റെ കണ്മുന്നിൽ കാണുമ്പോൾ എനിക്ക് നിന്നെ ഓർമ്മ വരും .. എന്റെ ഹൃദയത്തിൽ നിന്നും മരണഭയം മാഞ്ഞു പോകും ...

 ദുര്യോധനൻ കർണ്ണന്റെ മൂർധാവിൽ തടവികൊണ്ട്‌ ദു:ഖത്തോടെ പറഞ്ഞു ...എന്റെ കർണ്ണാ ...ഈ ലോകം ഉള്ളിടത്തോളം കാലം ..സുഹൃത്ത് ബന്ധത്തിന്റെ പ്രതീകമായി നീ എന്നും ജീവിക്കും ...കർണ്ണാ ...നിനക്ക് എന്റെ പ്രണാമം ....


Flag Counter

2 comments:

  1. മഹാഭാരതത്തിൽ ഇങ്ങനെ ഒരു കഥ ഇല്ല.മഹാഭാരതവുമായി ബന്ധപ്പെട്ട നാടോടിക്കഥകളിൽ പെട്ടതാകാം ഇതൊക്കെ

    ReplyDelete