അതേ സമയം ഹസ്തനപുരിയിൽ ആരെ യുവരാജാവാക്കണം എന്ന ആശങ്കയിലായിരുന്നു ദ്രിതരാഷ്ട്രാർ .. ഒരു വശത്ത് കുടില തന്ത്രങ്ങളുടെ ആൾ രൂപമായ ശകുനി ദുര്യോധനന് വേണ്ടിയും മറുവശത്ത് നീതിയുടെയും ധർമ്മത്തിന്റെയും ആൾ രൂപമായ ഭീഷ്മർ രാജ്യത്തിന്റെ നന്മയ്ക്കു വേണ്ടിയും സംസാരിച്ചു
ഭീഷ്മർ : യുവരാജാവിനെ തിരഞ്ഞെടുക്കുമ്പോൾ ഒരു രാജാവ് പ്രാധാന്യം കൊടുക്കേണ്ടത് രാജ്യത്തിന്റെയും അവിടത്തെ ജനങ്ങളുടെയും നന്മയാണ് അല്ലാതെ സ്വന്തം മകന്റെ നന്മയല്ല ...അങ്ങ് ജനങ്ങൾക്ക് നന്മ വരുന്ന തീരുമാനമല്ല എടുക്കുന്നതെങ്കിൽ അവർ രാജാവിനെതിരെ തിരിയാനും ലഹളയുണ്ടാക്കുവാനും ഉള്ള സാധ്യതയുണ്ട് ..അത് കൊണ്ട് ആലോചിച്ചു ഒരു തീരുമാനമെടുക്കുക
ഇത്രയും പറഞ്ഞു ഭീഷ്മർ സദസ്സിൽ നിന്നും പോയി ..
ഭീഷ്മർ പറഞ്ഞതിന്റെ അർത്ഥം ദുര്യോധനനെ യുവരാജാവാക്കുന്നത് ജനങ്ങൾക്ക് ഇഷ്ടമല്ല എന്നാണ് എന്ന് മനസ്സിലാക്കിയ ദ്രിതരാഷ്ട്രാർ ശകുനിയോടു പറഞ്ഞു ചാരന്മാരെ അയച്ചു ജനങ്ങളുടെ നിലപാട് എത്ര തീവ്രമാണ് എന്ന് അന്വേഷിക്ക്
ശകുനി അയച്ച ചാരൻ അയാളുടെ ജോലി കൃത്യമായി ചെയ്തു ..ദുര്യോധനെ രാജാവാക്കിയാൽ ജനങ്ങൾ രാജാവിനെതിരെ തിരിയും എന്നും ..എല്ലാവർക്കും യുധിഷ്ടിരനെ യുവരാജാവാക്കുന്നതാണ് ഇഷ്ടം എന്നും ഉറപ്പായി .ഇത് മനസ്സിലാകി യുധിഷ്ട്ടിരനെ യുവരാജാവാക്കാൻ മനസ്സില്ലാ മനസ്സോടെയാനെങ്കിലും ധൃതരാഷ്ട്രർ തീരുമാനിച്ചു ....ശകുനി ഈ വിവരം ദുര്യോധനെ അറിയിക്കുകയും നീ നിന്റെ അധികാരം നേരിട്ട് ചോദിച്ചു വാങ്ങണം തന്നില്ലെങ്കിൽ പിടിച്ചു എടുക്കണം എന്ന് ഉപദേശിക്കുകയും ചെയ്തു ..
ദുര്യോധനൻ നേരിട്ട് അധികാരം ചോദിച്ചു ധൃതരാഷ്ട്രരുടെയും ഗാന്ധാരിയുടെയും മുന്നിൽ എത്തി...
ദുര്യോധനൻ : അച്ഛൻ അന്ധനാണ് സമ്മതിച്ചു .. പക്ഷെ ഞാൻ അന്ധനല്ലല്ലോ ....ഞാനാണ് കുരുവംഷത്തിലെ ഏറ്റവും മൂത്ത പുത്രനായ വിചിത്രവീര്യന്റെ മൂത്ത പുത്രൻ ധൃതരാഷ്ട്രരുടെ മൂത്ത പുത്രൻ ..പിന്നെ എങ്ങനെയാണ് അച്ഛന്റെ അനുജനായ പാണ്ടുവിന്റെ പുത്രൻ യുധിഷ്ട്ടിരനെ രാജാവാക്കുന്നത് ?
സത്യത്തിൽ ജനങ്ങളുടെ പ്രതീക്ഷ തകർത്താൽ ഉണ്ടാകുന്ന ഭവിഷത്തുകൾ ഓർത്തു മാത്രമാണ് ദ്രിതരാഷ്ട്രാർ യുധിഷ്ട്ടിരനെ യുവരാജാവാക്കാൻ തീരുമാനിച്ചത് ..അദ്ധേഹത്തിന്റെ കാഴ്ച്ചപാടിലും ദുര്യോധനന്റെ ചോദ്യം കൃത്യമായ ഒരു ഉത്തരം അർഹിക്കുന്നതാണ് ..അതിനു വിധുരർക്ക് എന്ത് മറുപടിയാണ് പറയാനുള്ളത് എന്ന് അദ്ദേഹം സദസ്സിൽ ചോദിച്ചു
വിദുരർ : അങ്ങയുടെ സമ്പത്തിൽ മാത്രമേ പുത്രൻ എന്ന നിലയിൽ ദുര്യോധനന് അവകാശമുള്ളൂ ..രാജ്യം അങ്ങയുടെ( ധൃതരാഷ്ട്രരുടെ) സ്വന്തമല്ല ..യുവരാജാവാകാനുള്ള യോഗ്യത യുധിഷ്ട്ടിരനുള്ളത് കൊണ്ടാണ് യുവരാജാവാക്കാൻ പറയുന്നത് അല്ലാതെ കുരു വംശത്തിലെ മൂത്ത പുത്രനായത് കൊണ്ട് മാത്രമല്ല ..
വിധുർ പറഞ്ഞതിനെ ശെരിവെക്കുന്ന വിധമായിരുന്നു ..ദ്രോണരും ക്രിപാചാര്യരും ഭീഷ്മരും സംസാരിച്ചത്..
അടുത്ത ദിവസം യുവരാജാവ് ആരാണെന്നു പറയേണ്ട ദിവസമായിരുന്നു..രാജ സദസ്സിൽ കൗരവരും പാണ്ടവരും ..ഭീഷ്മരും അടക്കമുള്ള എല്ലാവരും ഒത്തുകൂടി .. പെട്ടെന്ന് നാല് കുറ്റവാളികളെ അവിടെ ഹാജരാക്കി ..അവർ നാല് പേരും കൂടി ഒരാളെ കൊന്നു ..എന്നതായിരുന്നു അവർ ചെയ്ത കുറ്റം അത് അവർ സമ്മതിക്കുകയും ചെയ്തു ..അവർക്കുള്ള ശിക്ഷ ധൃതരാഷ്ട്രർ പറയാൻ തുടങ്ങിയപ്പോൾ വിദുരർ ധൃതരാഷ്ട്രരെ തടഞ്ഞു
വിധുരർ : എന്റെ അഭിപ്രായത്തിൽ ..ഈ കാര്യത്തിൽ വിധിപറയാനുള്ള അവസരം കുമാരന്മാർക്കു കൊടുക്കണം അവരുടെ കഴിവ് തെളിയിക്കാനുള്ള അവസരമായി ഇത് മാറട്ടെ
ഭീഷ്മരും അത് തന്നെ പറഞ്ഞു ..അങ്ങനെ ധൃതരാഷ്ട്രർ കുമാരന്മാർക്കു വിധി പറയാനുള്ള അവസരം നല്കി
ആദ്യത്തെ അവസരം ദുര്യോധനന്റെതായിരുന്നു ...ദുര്യോധനൻ ഒട്ടും അമാന്തിക്കാതെ അവർക്ക് നാല് പേർക്കും വധ ശിക്ഷ വിധിച്ചു ....കൊട്ടാരത്തിലെ ഭൂരി പക്ഷം ആളുകളും അത് ഇഷ്ടപെടുകയും ദുര്യോധനന് ജയ് വിളിക്കുകയും ചെയ്തു
അടുത്തതായി യുധിഷ്ട്ടിരന്റെ അവസരമായിരുന്നു
യുധിഷ്ട്ടിരൻ : ആദ്യം അവരുടെ ജാതി അറിയണം ...എന്നിട്ട് മാത്രമേ ഞാൻ ശിക്ഷ വിധിക്കുകയുള്ളൂ ...
എല്ലാവരും അത്ഭുതപെട്ടു പോയി ...
അപരാധികളോട് അവരുടെ ജാതിയേതാണ് എന്ന് പറയാൻ ധൃതരാഷ്ട്രർ പറഞ്ഞു ..അവർ നാല് പേരും ജാതി പറഞ്ഞു ...അവർ ശൂദ്രൻ,വൈശ്യർ,ക്ഷത്രിയൻ,ബ്രാഹ്മണൻ എന്നിങ്ങനെയായിരുന്നു
യുധിഷ്ട്ടിരൻ ശിക്ഷ വിധിച്ചു ...ശൂദ്രന് നാല് വർഷം വൈശ്യർക്ക് എട്ടു വർഷം ,ക്ഷത്രിയനു പതിനാറു വർഷം തടവും ...ബ്രാഹ്മണന് വധശിക്ഷ നല്കാൻ പാടില്ല അത് കൊണ്ട് ബ്രാഹ്മണന് എന്ത് ശിക്ഷ നല്കണം എന്ന് കൃപാചാര്യർ തീരുമാനിക്കട്ടെ എന്ന് യുധിഷ്ട്ടിരൻ പറഞ്ഞു
ശകുനി : കൊള്ളാം...കൊള്ളാം ...എന്തൊരു ന്യായമായ വിധി ..ഒരേ കുറ്റത്തിന് നാല് രീതിയിലുള്ള ശിക്ഷ !! ഭയങ്കരം തന്നെ
കൊട്ടാരത്തിലെ അംഗങ്ങളും യുധിഷ്ട്ടിരന്റെ വിധിയെ കളിയാക്കി ചിരിക്കാൻ തുടങ്ങി ...
യുധിഷ്ട്ടിരൻ എന്ത് കൊണ്ടാണ് അങ്ങനെ ശിക്ഷ വിധിച്ചത് എന്ന് അവരോടു പറഞ്ഞു ...
ശൂദ്രൻ തീരെ വിദ്യാഭ്യാസമില്ലാത്തവനാണ് അത് കൊണ്ട് അവനു നാല് വർഷം
വൈശ്യർ കച്ചവടക്കാരാണ് അവർക്ക് കുറച്ചു വിദ്യാഭ്യാസമുണ്ട് അതുകൊണ്ട് അവനു എട്ടു വർഷം ..ക്ഷത്രിയൻ വിദ്യാസംഭന്നന്നും രാജ്യത്തിന്റെ കാര്യം നോക്കെണ്ടാവരുംമാണ് അത് കൊണ്ട് അവർ വൈശ്യരുടെ ഇരട്ടി ശിക്ഷ അർഹിക്കുന്നു...ബ്രാഹ്മണൻ സർവ്വ ജ്ഞാനിയാണ് അത് കൊണ്ട് അവനാണ് ഏറ്റവും വലിയ അപരാധം ചെയ്തത് ..അത് കൊണ്ട് ആണ് ഞാൻ പറഞ്ഞത് അയാൾക്ക് എന്ത് ശിക്ഷ നല്കണം എന്ന് കൃപാചാര്യർ തീരുമാനിക്കട്ടെ..എന്ന്
ഇത് കേട്ടപ്പോൾ ദ്രിതരാഷ്ട്രാർ അടക്കം എല്ലാവർക്കും അതാണ് ന്യായമായ വിധി എന്ന് മനസ്സിലായി ...എല്ലാവരും യുധിഷ്ട്ടിരന് ജയ് വിളിച്ചു ..
അടുത്തത് യുവരാജാവ് ആരാണെന്ന് പ്രഗ്യാപിക്കേണ്ട അവസരമായിരുന്നു ..മനസ്സില്ലാമനസ്സോടെ ദ്രിതരാഷ്ട്രാർ യുധിഷ്ട്ടിരനെ യുവരാജാവാക്കിയതായി പ്രഗ്യാപിച്ചു ...ഭീഷ്മർ ശംഗ് ഊതി എല്ലാവരെയും അറിയിച്ചു ഇത് കേട്ട ഉടനെ അപമാനവും സങ്കടവും സഹിക്കാനാവാതെ ദുര്യോധനൻ അവിടെ നിന്നും ഇറങ്ങി പോയി

No comments:
Post a Comment