മാസങ്ങൾ കടന്നു പോയി ..പാണ്ഡവരുടെ അജ്ഞാത വാസം അവസാനിക്കാൻ ഇനി അധികം നാളുകൾ ഇല്ല ...ശകുനി തന്റെ ആയുധങ്ങൾ യുദ്ധത്തിനു വേണ്ടി മൂർച്ചകൂട്ടി തുടങ്ങി ..ശകുനിയുടെ പുത്രൻ ഉല്ലുകൻ ശകുനിയെ ഗാന്ധർവ ദേശത്തേക്ക് വിളിച്ചു കൊണ്ട് പോകാൻ എത്തി ..പക്ഷെ ശകുനിയുടെ പക ശകുനിയെ അന്തനാക്കിയിരുന്നു ..ധൃതരാഷ്ട്രക്ക് വേണ്ടി ഭീഷ്മർ ഗാന്ധാരിയെ ആവിശ്യപെട്ടത് ഗാന്ധർവ ദേശത്തിനു ഉണ്ടായ ഏറ്റവും വലിയ അപമാനമായി കണ്ടിരുന്ന ശകുനി ..കുരു വംശത്തിന്റെ സർവനാശമായിരുന്നു ആഗ്രഹിച്ചിരുന്നത് ...അയാൾ അതിന്റെ സാക്ഷാത്കാരത്തിന് വേണ്ടി സ്വന്തം ജീവൻ പോലും കളയാൻ തയ്യാറായിരുന്നു ..അത് കൊണ്ട് ശകുനി ..ഉല്ലുകനെ മടക്കി അയച്ചു ...
പാണ്ഡവരുടെ അജ്ഞാതവാസം സഫലമാകാൻ കർണ്ണൻ ആഗ്രഹിച്ചിരുന്നു ..അജ്ഞാതവാസം സഫലമായാൽ യുദ്ധം തീർച്ചയായും ഉണ്ടാകും എന്നും അതിൽ അർജ്ജുനനെ നേരിട്ട് തോല്പിച്ച ശേഷം ദ്രോ ണരോട് ചോദിക്കണം ..ആരാണ് മികച്ച വില്ലാളി ? സൂത പുത്രൻ കർണ്ണനോ അതോ കുന്തീ പുത്രൻ അർജ്ജുനനോ ...അതായിരുന്നു ..കർണ്ണന്റെ ജീവിത ലക്ഷ്യം തന്നെ ..അജ്ഞാതവാസം തീരാൻ അധികം നാളുകൾ ഇല്ല ..ഇത് വരെ ദുര്യോധനന്റെ ചാരന്മാർക്കു പാണ്ഡവർ എവിടെയാണ് ഉള്ളത് എന്ന സൂചന പോലും ലഭിച്ചിരുന്നില്ല ..അത് കൊണ്ട് തന്നെ കർണ്ണൻ യുദ്ധം ഉടൻ ഉണ്ടാകും എന്ന് തീർച്ചയാക്കി ...തന്റെ ലക്ഷ്യം ദ്രോണരെ നേരിട്ട് തന്നെ അറിയിക്കാൻ തീരുമാനിച്ചു ....കർണ്ണൻ ദ്രോണരുടെ അടുത്തെത്തി ..
ദ്രോണർ കർണ്ണനെ സ്വീകരിച്ചു ഇരുത്തി ..
ദ്രോണർ : നിനക്ക് ഇന്ന് എങ്ങനെ പെട്ടെന്ന് എന്നെ ഓർമ വന്നു ?
കർണ്ണൻ : സത്യം പറഞ്ഞാൽ ഞാൻ എന്നും അങ്ങയെ തന്നെയാണ് ഓർത്ത് കൊണ്ടിരിക്കുന്നത് ..നിങ്ങൾ എന്നെ ശിഷ്യനായി സ്വീകരിച്ചില്ല ..അതിന്റെ ഫലം എന്താണ് എന്ന് അറിയാമോ അങ്ങേയ്ക്ക് ?
ദ്രോണർ : അതിന്റെ ഫലം ..നിനക്ക് എന്നെക്കാൾ നല്ല ഒരു ഗുരുവിനെ കിട്ടി ...നീ മഹാ ഗുരു പരശുരാമന്റെ ശിഷ്യനായി ..
കർണ്ണൻ : അത് സത്യത്തിന്റെ പകുതി മാത്രമേ ആകുന്നുള്ളൂ ..സത്യത്തിൽ ..ഈ ഞാൻ ഇപ്പോൾ എന്റെ ഗുരുവിന്റെ ശാപവും പേറിയാണ് ജീവിക്കുന്നത് ...
ദ്രോണർ : ശാപമോ ? എന്തിന്നു ..പരശുരാമൻ നിന്നെ ശപിക്കണം ?
കർണ്ണൻ ...തന്റെ ശാപത്തിന്റെ കഥ ദ്രോണരോടു പറഞ്ഞു ...
കർണ്ണൻ ഒരു ബ്രാഹ്മണനാണ് സൂതപുത്രനാണ് എന്ന് പറഞ്ഞാണ് പരശുരാമന്റെ ശിഷ്യനായത് ...കർണ്ണന്റെ വിദ്യാഭ്യാസം പൂർത്തിയായി ...പരശു രാമനു കർണ്ണനെ പോലെ ഒരു ശിഷ്യനെ പഠിപ്പിക്കാൻ കിട്ടിയതിൽ വളരെ അധികം സന്തോഷിച്ചിരുന്നു ..അത് കൊണ്ട് കർണ്ണനോട് പറഞ്ഞു ,,,ഞാൻ നിന്നെ പഠിപ്പിച്ചപ്പോൾ എനിക്ക് കിട്ടിയ സന്തോഷമാണ് നിന്റെ ഗുരു ദക്ഷിണ എന്ന് ഞാൻ കരുതുന്നു ..അത് കൊണ്ട് നീ ഇനി എനിക്ക് ഗുരു ദക്ഷിണ തരേണ്ട ആവിശ്യം തന്നെ ഇല്ല ..എന്നിട്ട് ..പരശുരാമൻ അല്പസമയം കർണ്ണന്റെ മടിയിൽ കിടന്നു ഉറങ്ങാൻ തീരുമാനിച്ചു ...അദ്ദേഹം ഗാഡ നിദ്രയിലായി ...ആ സമയത്ത് ഒരു വലിയ വണ്ട് വന്നു കർണ്ണന്റെ തുടയിൽ തുരക്കാൻ തുടങ്ങി .. കർണ്ണൻ അതിനെ കണ്ടെങ്കിലും ..അതിനെ കൊല്ലാൻ ശ്രമിക്കുകയാണെങ്കിൽ തന്റെ പ്രിയ ഗുരുവിന്റെ ഉച്ചയുറക്കത്തിനു തടസ്സമാകും എന്ന് കരുത്തി ..ആ വേദന സഹിച്ച് ഇരുന്നു ..കർണ്ണന്റെ തുടയിൽ നിന്നും രക്തം വന്നു തുടങ്ങി ..ആ രക്തത്തിന്റെ നനവ് തട്ടി പരശുരാമൻ എഴുന്നേറ്റു ..പെട്ടെന്ന് വണ്ടിനെ പരശുരാമൻ തട്ടി കളഞ്ഞു ..എന്നിട്ട്
പരശുരാമൻ : നീ എന്നോട് കള്ളം പറഞ്ഞു ഇല്ലെ കർണ്ണാ ..നിന്നെ ഞാൻ ശപിക്കുന്നു . ..നീ ഈ പഠിച്ചതെല്ലാം ..നിനക്ക് ഏറ്റവും ..അത്യാവിശ്യം ഉള്ള സമയത്ത് നിനക്ക് പ്രയോജനപെടില്ല ...
കർണ്ണൻ : ഞാൻ അങ്ങയോടു എന്ത് കള്ളമാണ് പറഞത് ..?
പരശുരാമൻ : നീ ഒരു ബ്രാഹ്മണനല്ല .....ഒരു ബ്രാഹ്മണന് ഇത്രയും വേദന ഒരിക്കലും സഹിക്കാൻ കഴിയില്ല ..നീ ഒരു ക്ഷത്രിയനാണ് ...നീ സത്യത്തിൽ ആരാണ് ?
ഇത്രയും ദ്രോണരോടു പറഞ്ഞു നിർത്തിയ ശേഷം കർണ്ണൻ തുടർന്നു ...ഈ ശാപം ഉണ്ടെന്നു എനിക്കറിയാം എങ്കിലും ഞാൻ അർജ്ജുനനെ രണഭൂമിയിൽ നേരിടും എന്നിട്ട് ഞാൻ നിങ്ങളോട് ചോദിക്കും ആരാണ് മികച്ച വില്ലാളി ? സൂത പുത്രൻ കർണ്ണനോ അതോ കുന്തീ പുത്രൻ അർജ്ജുനനോ ...? എന്ന്
അതെ സമയം മത്സ്യ ദേശത്ത് റാണി സുദേഷ്ണയുടെ സഹോദരനും മത്സ്യ ദേശത്തെ സേനാനായകനുമായ കീചകൻ തന്റെ സഹോദരിയെ കാണാൻ എത്തി ...അവിടെ വെച്ച് യാദ്രിശ്ചികമായി ...സൈരെന്ദ്രിയെ കണ്ടു ...സൈരെന്ദ്രിയുടെ സൌന്ദര്യം കണ്ടു ...കീചകന് അവളെ സ്വന്തമാക്കണം എന്ന് മോഹം തോന്നി ...അയാൾ സത്യം അറിയാതെ സൈരെന്ദ്രിയോടു വിവാഹ അഭ്യർത്ഥന നടത്തി ...സൈരെന്ദ്രിയെ കല്യാണം കഴിച്ചു റാണിയാക്കാമെന്നും ...അയാളുടെ മറ്റു ഭാര്യമാരെയെല്ലാം വിവാഹ മോചനം നടത്തിയ ശേഷം അവളുടെ ദാസിമാരാക്കം എന്നും അയാൾ പറഞ്ഞു ....
സൈരെന്ദ്രി : ഞാൻ ഒരു വെറും ദാസിയാണ് ..ഞാൻ നിങ്ങളുടെ ഈ ആദരവിനു അർഹയല്ല ..ഒരു മനുഷ്യൻ ഒരിക്കലും വിവാഹ ബന്ഹത്തിന്റെ അതിർ വരമ്പുകൾ ലങ്കിക്കരുത് ..മറ്റുള്ളവരുടെ ഭാര്യമാരോട് ആദരവ് കാണിക്കണം ..അവരെ സ്വന്തം അമ്മയെയും സഹോദരിയും സംരക്ഷിക്കുന്നത് പോലെ സംരക്ഷിക്കണം ...ഞാൻ വിവാഹിതയാണ് ..അഞ്ചു ശക്തന്മാരായ ഗന്ധർവ്വന്മാരാണ് എന്റെ ഭർത്താക്കന്മാർ ...അങ്ങ് .. ഈ രാജ്യത്തിന്റെ സേനാപതിയല്ലേ ..അത് കൊണ്ട് തന്നെ എന്നെ സംരക്ഷിക്കേണ്ടത് നിങ്ങളുടെ ധർമ്മം ആണ് ...
തന്റെ വിവാഹ അഭ്യർത്ഥന സൈരെന്ദ്രി നിരസിച്ചതോടെ കീചകന്റെ തനി സ്വരൂപം പുറത്തായി .....അയാളുടെ സ്വരത്തിന് ആജ്ഞയുടെ ഭാവമായി ..
കീചകൻ : ധർമ്മം ..നിന്നെ സ്വന്തമാക്കാൻ ഞാൻ എല്ലാ ധർമ്മത്തിന്റെ അതിർ വരമ്പുകളും തകർക്കാൻ തയ്യാറാണ് ....നീ എന്നെ നിരസിച്ചത് നിന്റെ നല്ലതിനല്ല ..
ഇത്രയും പറഞ്ഞു കീചകൻ നേരെ പോയത് തന്റെ സഹോദരി സുദേഷ്ണയുടെ അടുത്തേക്കാണ് ..
കീചകനെ പറഞ്ഞു പിന്തിരിപ്പിക്കാൻ സുദേഷ്ണ ആവുന്നതും ശ്രമിച്ചു നോക്കിയെങ്കിലും ഫലമുണ്ടായില്ല ...
കീചകൻ : നിനക്ക് നിന്റെ സഹോദരനോട് ഇത്രയേ സ്നേഹമുള്ളോ? സൈരെന്ദ്രിയെ എനിക്ക് കിട്ടിയില്ലെങ്കിൽ ...ഞാൻ ആത്മഹത്യ ചെയ്യും ...
ഇത് വിശ്വസിച്ച സുദേഷ്ണ സഹോദര സ്നേഹത്തിനു മുൻപിൽ സൈരെന്ദ്രയുടെ മാനത്തിനു വില കല്പിച്ചില്ല ...അവർ സൈരെന്ദ്രിയെ വിളിപ്പിച്ചു ..
സുദേഷ്ണ : എന്റെ സഹോദരൻ കീചകന്റെ മുറിയിൽ പുതിയ തരം മദ്യം കൊണ്ട് വന്നിട്ടുണ്ട് ...അത് മഹാരാജാവിനു വേണ്ടിയുള്ളതാണ് ..നീ പോയി അത് വാങ്ങി കൊണ്ട് വരണം ..
ചതി തിരിച്ചറിഞ്ഞ സൈരെന്ദ്രി : എന്നോട് ക്ഷമിക്കണം ..മറ്റു വല്ല ദാസിയേയും അയക്കണം ...
സുദേഷ്ണയുടെ സ്വരം അധികാരത്തിന്റെതായി ... ഇല്ല ..നീ തന്നെ പോകണം ..നിന്നെ അയക്കാനാണ് എന്റെ തീരുമാനം ...
സൈരെന്ദ്രി : ഇനി നടക്കാൻ പോകുന്നതിനെല്ലാം നിങ്ങൾ ആയിരിക്കും ഉത്തരവാദി ...
ഇത്രയും പറഞ്ഞു ..തന്നെ കാത്തിരിക്കുന്ന ചതിയിലേക്ക് സൈരെന്ദ്രി എന്ന ദ്രൗപതി ചെന്ന് കയറി ..
കീചകൻ അവളെ കയ്യിൽ പിടിച്ചു വലിച്ചടുപ്പിക്കാൻ ശ്രമിച്ചു ..അവൾ അവിടെ നിന്നും ഓടി രക്ഷപെട്ടു രാജ സദസ്സിലെത്തി ...അവിടെ കങ്ക് എന്ന യുദിഷ്ടിരൻ അടക്കം അനേകം ആളുകൾ ഉണ്ടായിരുന്നു ..സൈരെന്ദ്രി .. മഹാ രാജാവിനോട് അവളെ സംരക്ഷിക്കാൻ അപേക്ഷിച്ചു ...അവളെ പിന്തുടർന്ന് എത്തിയ ...കീചകൻ ആ സദസ്സിനു മുന്നിൽ വെച്ച് അവളെ അപമാനിക്കാൻ ശ്രമിച്ചു ...എതിർത്ത അവളുടെ കവിളത്ത് അയാൾ ആഞ്ഞടിച്ചു ..സൈരെന്ദ്രിയുടെ വായിൽ നിന്ന്നും ചോര ഒലിക്കുന്നതു കണ്ടിട്ടും ആരും ഒന്ന് പ്രതികരിച്ചില്ല ..യുധിഷ്ടിരൻ ഒരു കല്ല് പോലെ എല്ലാം സഹിച്ച് അവിടെ നിൽകുന്നുണ്ടായിരുന്നു ..ദ്രൌപതിയുടെ ശബ്ദം തിരിച്ചറിഞ്ഞു ...അവളെ രക്ഷിക്കാൻ ഓടി യടുത്ത ബല്ലവ് എന്ന ഭീമനെ പോലും യുധിഷ്ടിരൻ തടഞ്ഞു ..
കങ്ക് (യുധിഷ്ടിരൻ ) : പാചകക്കാരനു എന്താണ് ഇവിടെ കാര്യം ?
തന്നെ പാചകക്കാരൻ എന്ന് വിളിച്ചത് വഴി പാണ്ഡവർ ഇവിടെ അജ്ഞാതവാസത്തിലാണ് എന്ന് യുധിഷ്ടിരൻ ഓർമിപ്പിച്ചതാണ് എന്ന് തിരിച്ചറിഞ്ഞു ..
ബല്ലവ് (ഭീമൻ ) : ഞാൻ ..ഞാൻ ..സാധനങ്ങൾ തീർന്നത് പറയാൻ വന്നതായിരുന്നു ...
എന്നിട്ട് മറുപടിക്ക് കാത്തു നിൽകാതെ തന്റെ ദു:ഖവും ദേഷ്യവും ഉള്ളിൽ ഒതുക്കി തിരികെ പോയി
സൈരെന്ദ്രി ..ദയനീയമായി ..അവിടെയുണ്ടായിരുന്നവരെയെല്ലാം നോക്കി ..അവർ എല്ലാവരും നിലത്തേക്കു കണ്ണുംനട്ടു പ്രതിമകളെ പോലെ നിന്നു ..ഒടുവിൽ യുധിഷ്ടിരനെ നോക്കി പറഞ്ഞു ... ഭീരു ....എന്നിട്ട് ...വീണ്ടും രാജാവിനോട് അപേക്ഷിച്ചു ....ഞാൻ ആശ്രയം ഇല്ലാത്ത ഒരു സ്ത്രീയാണ് ഈ കീചകൻ എന്നെ അപമാനിക്കാൻ ശ്രമിക്കുന്നു ..അങ്ങ് എന്നെ സംരക്ഷിക്കണം ...
ഇതെല്ലാം കണ്ടു കീചകൻ നിന്ന് ചിരിക്കുകയായിരുന്നു ..
തന്റെ ഭാര്യയുടെ സഹോദരനായ കീചകനെ എതിർക്കാൻ മഹാരാജാവ് വിരാടിനു പോലും ശക്തിയുണ്ടായിരുന്നില്ല ..അയാൾ ഒരു വിധം പറഞ്ഞു ഒപ്പിച്ചു ..കീചകാ ..നീ ഈ ചെയ്യുന്നത് ഒന്നും ശെരിയല്ല ...
ഇത് കേട്ട് കീചകൻ കൂടുതൽ ഒച്ചത്തിൽ ചിരിക്കാൻ തുടങ്ങി ..
സൈരെന്ദ്രി : കീചകാ .. നീ എന്നെ അപമാനിച്ചിട്ടു ജീവനോടെ ഇരിക്കും എന്ന് വിചാരിക്കേണ്ട ..എന്റെ ശക്തന്മാരായ ഭർത്താക്കന്മാർ ..നിന്നോട് പകരം ചോദിക്കും ..എന്നിട്ട് രാജാവിന് നേരെ തിരിഞ്ഞു ...പ്രഭോ ..നിങ്ങളുടെ സദസ്സിൽ വെച്ച് ഒരു സ്ത്രീയെ അപമാനിക്കാൻ ശ്രമിച്ചിട്ടും ..ഇതാണോ നിങ്ങളുടെ ശിക്ഷ ...വെറും ഒരു ശകാരം ...ഇതൊന്നും ശെരിയല്ല പോലും ...
പെട്ടെന്ന് കങ്ക് എന്ന യുധിഷ്ടിരൻ ഇടപെട്ടു ...
കങ്ക് : സൈരെന്ദ്രി ...നിന്റെ ഭർത്താക്കന്മാർ നിന്നെ ഇപ്പോൾ ഇവിടെ വന്നു സംരക്ഷിക്കുന്നത് ഉചിതമാണ് എന്ന് കരുതുന്നില്ല ..നീ ക്ഷമിക്കാൻ പഠിക്കു ...
എന്നിട്ട് കങ്ക് ക്ഷമയെ കറിച്ചു വാചാലനായി ...ഒടുവിൽ ..പറഞ്ഞു ..നീ ഇവിടെ രാജ്ഞിയുടെ കാര്യങ്ങൾ നോക്കാൻ ആണ് വന്നത് ..നിന്റെ ധർമ്മം അതാണ് അത് നീ ചെയ്യുക ...
സൈരെന്ദ്രി ഒന്നും മിണ്ടാതെ ....സുദേഷ്ണയുടെ അടുത്തെത്തി ..
സൈരെന്ദ്രി : നിങ്ങളുടെ സഹോദരൻ നാളത്തെ സൂര്യോദയം കാണില്ല ..നിങ്ങൾ അയാൾക്ക് വേണ്ടി കരയാൻ തയ്യാറായിക്കൊള്ളു ...അയാളുടെ ശവം കാണാതെ ഞാൻ ഈ വസ്ത്രം മാറ്റില്ല എന്റെ മുഖത്തെ ഈ ചോരപ്പാടും മാറ്റില്ല ..ഞാൻ കുളിക്കുക പോലും ഇല്ല ...
സുദേഷ്ണ : അരുത് ..സൈരെന്ദ്രി ...ഒരു നിമിഷം ഞാൻ എന്റെ സഹോദരനോടുള്ള സ്നേഹം കാരണം നിന്റെ കാര്യം മറന്നു പോയി ..നീ അദ്ദേഹത്തോട് ക്ഷമിക്കണം ....
സൈരെന്ദ്രി : ക്ഷമിക്കാനോ .. ? നിങ്ങൾ ആയിരുന്നു എന്റെ സ്ഥാനത്തെങ്കിൽ ...നിങ്ങൾക്ക് ക്ഷമിക്കാൻ കഴിയുമോ ? എങ്കിൽ പറയൂ ...എന്നാൽ ഞാൻ അയാളോട് ക്ഷമിക്കാം ...
സുദേഷ്ണ ഒന്നും പറഞ്ഞില്ല ...
തന്റെ അപമാനത്തിനു പകരം ചോദിക്കാൻ ആരെയാണ് സമീപിക്കേണ്ടത് എന്ന് ദ്രൌപതിക്ക് അറിയാമായിരുന്നു ..ദ്രൗപതി ആരും കാണാതെ അടുക്കളയിൽ ഉറങ്ങിയിരുന്ന ഭീമന്റെ അടുത്തെത്തി ..അദ്ദേഹത്തെ വിളിച്ചുണർത്തി ...
ദ്രൗപതി : നിങ്ങൾ ഇനിയും എത്രനാൾ എന്നെ മറ്റുള്ളവർ അപമാനിക്കുന്നത് ..കണ്ടു നില്ക്കും ... ?
ഭീമൻ : ജേഷ്ടൻ തടഞ്ഞില്ലായിരുന്നെങ്കിൽ ഞാൻ ആ കീചകനെ വലിച്ചു കീറിയേനെ ...
ദ്രൗപതി (പരിഹാസ ഭാവത്തിൽ ) : അദ്ദേഹം മറ്റുള്ളവരെ തടയാൻ അതി സമർഥനാണ് . ..അന്ന് ആ ചൂതാട്ടാതിൽ സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞില്ല ..എന്നിട്ട് ആണ് ഇപ്പോൾ ...
ഭീമൻ : ദ്രൗപതീ ..നീ ഞാൻ പറയുന്നത് ...
ദ്രൗപതി : വേണ്ട ..ഞാൻ പറയുന്നത് നിങ്ങൾ കേട്ടോളു ..നാളത്തെ സൂര്യോദയം കീചകൻ കാണരുത് ..കണ്ടാൽ നാളത്തെ സൂര്യാസ്തമയം കാണാൻ ഈ ദ്രൗപതി ജീവനോടെ ഉണ്ടാവില്ല ....
ഭീമൻ : ശെരി ...നാളത്തെ സൂര്യോദയം അവൻ കാണില്ല ..നീ അവനെ സ്നേഹം നടിച്ചു എങ്ങനെയെങ്കിലും നൃത്തശാലയിൽ എത്തിക്കു ബാക്കി കാര്യം ഞാൻ ഏറ്റു ....
ദ്രൗപതി ...കീചകന്റെ അടുത്തെത്തി ...തന്റെ പക മറച്ചു പിടിച്ചു ..മുഖത്ത് സന്തോഷവും ശ്രിംഗാരവും വരുത്തി ..എന്നിട്ട് ...
സൈരെന്ദ്രി (ദ്രൗപതി ) : എന്റെ ഭർത്താക്കന്മാർക്ക് അങ്ങയെ ഒന്നും ചെയ്യാൻ കഴിയില്ല ..പക്ഷെ അവർ എന്നെ കൊന്നു കളയും ..സത്യത്തിൽ എനിക്ക് അങ്ങയെ ഇഷ്ടമാണ് ..അവരെ ഭയന്നിട്ടാണ് ...ഞാൻ അങ്ങയെ നോക്കി ഒന്ന് ചിരിക്കുക പോലും ചെയ്യാത്തത് ,,,
കീചകൻ എല്ലാം വിശ്വസിച്ചു ...
കീചകൻ : അതാണോ ..കാര്യം ...നിന്നെ സ്വന്തമാക്കാൻ ഞാൻ എന്തും ചെയ്യും നീ പേടിക്കേണ്ട ...ഞാൻ നിന്റെ എല്ലാ ഭാർതാക്കന്മാരെയും ...കൊന്നുകളയാം ...
സൈരെന്ദ്രി : ..അയ്യോ ..ഇവിടെ നീന്നു ഇങ്ങനെ സംസാരിച്ചാൽ ആരെങ്കിലും കാണും ...അത് കൊണ്ട് ..ഇന്ന് രാത്രി അങ്ങ് നൃത്തശാലയിൽ വരണം ..ഞാൻ അവിടെ അങ്ങയെ കാത്തിരിക്കും ..അപ്പോൾ നമുക്ക് വിശദമായി സംസാരിക്കാം ..
കീചകൻ : ശെരി ...ഞാൻ വരാം ...
രാത്രി ..കീചകൻ നൃത്തശാലയിൽ എത്തി ..അയാൾ കയ്യില മദ്യവും കരുതിയിരുന്നു .ഭീമൻ ദ്രൗപതിക്ക് പകരം പെണ് വേഷത്തിൽ മുഖം മറച്ചു അവിടെ ഇരുന്നു ..ദ്രൗപതി ഒരു തൂണിനു പുറകിൽ നിന്ന് കൊണ്ട് കീചകനെ തന്റെ അടുത്തേക്ക് വിളിച്ചു ...
കീചകൻ : ഇതായിരുന്നു ..ഞാൻ കാത്തിരുന്ന അവസരം ..എണീറ്റ് താൻ കുടിച്ചു കൊണ്ടിരുന്ന മദ്യത്തിന്റെ ഗ്ലാസ്സ് വലിച്ചെറിഞ്ഞ ശേഷം ഭീമന്റെ അടുത്തെത്തി ..മുഖം മറച്ചിരുന്ന തുണി മാറ്റി ....
ഭീമനെ കണ്ട കീചകൻ ഞെട്ടി ..
ഭീമൻ അലറി ..ഇത് തന്നെയായിരുന്നെടാ ഞാനും കാത്തിരുന്ന നിമിഷം ...
പിന്നെ അതി ഭീകരമായ ഒരു മല്ലയുദ്ധം ആണ് ഉണ്ടായതു ....ശബ്ദകോലാഹലങ്ങൾ പുറത്തേക്ക് കേൾകാതിരിക്കാൻ ബ്രിഹന്നള എന്ന അർജ്ജുനൻ ..ഈ സമയം മൃദംഗം വായിച്ചു കൊണ്ടിരുന്നു ...കീചകൻ അതി ശക്തനായിരുന്നു ...പക്ഷെ ഒടുവിൽ കീചകനെ ഭീമൻ വധിച്ചു ..എന്നിട്ട് ....ദ്രൗപതിയുടെ മുഖത്തെ ചോരപാട് ഭീമൻ മായിച്ചു ..
ഭീമൻ : ദ്രൗപതീ ..നിന്നെ അപമാനിച്ച ഇവൻ ഇനി നാളത്തെ സൂര്യോദയം കാണില്ല ...
ദ്രൗപതിക്ക് സന്തോഷമായി ...
അടുത്ത ദിവസം രാവിലെ ഹസ്തനപുരിയിൽ ....
ദുര്യോധനന്റെ ചാരന്മാർ പരാജയപെട്ടതിനാൽ ..പാണ്ഡവരെ കണ്ടെത്താൻ ഇനി കഴിയില്ല ..എന്ന് ദുര്യോധനനും വിശ്വസിക്കാൻ തുടങ്ങിയിരുന്നു ...കർണ്ണനും ദുര്യോധനനും ..യുദ്ധം ഉണ്ടായാൽ എങ്ങനെ നേരിടാം എന്നതിനെ കുറിച്ച് ചർച്ച ചെയ്യുകയായിരുന്നു ..അവിടേക്ക് ദുശ്ശാസനൻ വന്നു ..
ദുശ്ശാസനൻ : മത്സ്യ ദേശത്തെ സേനാനായകൻ .കീചകനെ ഇന്നലെ രാത്രി ആരോ കൊന്നു ....
കർണ്ണൻ : അത് സാദ്യമല്ല ...കീചകനെ കൊന്നെന്നോ ?
ദുര്യോധനൻ : എന്ത് കൊണ്ട് ? എന്ത് കൊണ്ടാണ് കർണ്ണാ നീ അങ്ങനെ പറയുന്നത് ..അയാൾ ചിരഞ്ജീവിയൊന്നും അല്ലെല്ലോ ?
കർണ്ണൻ : കീചകൻ അതി ശക്തനാണ് ..കീചകനെ കൊല്ലാൻ കഴിയുന്ന ശക്തിയുള്ളതു ആറു പേർക്കാണ് ..ബലരാമൻ ,പിതാമഹൻ ഭീഷ്മർ , ഗുരു ..ദ്രോണാചാര്യർ ,ഞാൻ ,നീ ,പിന്നെ ഭീമൻ .....ബലരാമനോ ,ഭീഷ്മാരോ ,ദ്രോണരോ ,നീയോ ഞാനോ ..കീചകനെ കൊന്നിട്ടില്ല ..പിന്നെ ആരായിരിക്കും ...കീചകനെ കൊന്നത് ... ?
ദുര്യോധനന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു ...
ദുര്യോധനൻ : ഭീമൻ ..ഭീമൻ ...ഹഹ ഹഹ ..അപ്പോൾ പാണ്ഡവർ മത്സ്യ ദേശത്ത് ഉണ്ട് ..നമ്മൾ ഉടൻ മത്സ്യ ദേശം ആക്രമിക്കണം ...പാണ്ടവർക്ക് അഭയം കൊടുത്ത രാജ്യമായത് കൊണ്ട് ..അവർക്ക് അത് സഹിക്കാൻ കഴിയില്ല ..അവർ അജ്ഞാത വാസം മറന്നു ..രാജ്യത്തെ രക്ഷിക്കാൻ വേണ്ടി യുദ്ധം ചെയ്യുക തന്നെ ചെയ്യും ..അവർ ഇനി ജയിച്ചാലും അജ്ഞാതവാസം ...പരാജയപെട്ടതിനാൽ ..വീണ്ടും 12 വർഷം വനവാസവും . .1 വർഷം അജ്ഞാതവാസം ചെയ്യേണ്ടി വരും ....ഇപ്പോൾ തന്നെ അച്ചന്റെയടുത്ത് നിന്നും അനുവാദം വാങ്ങണം ...എന്നിട്ട് മത്സ്യ ദേശം ആക്രമിക്കണം ...
ശകുനി : ദുര്യോധനാ ..നീ എടുത്തു ചാടി ഒന്നും ചെയ്യരുത് ,,,
ദുര്യോധനൻ : പാണ്ഡവരുടെ അജ്ഞാതവാസം പരാജയപെടുത്തേണ്ട എന്നാണോ അമ്മാവൻ പറയുന്നത് ,,,
ശകുനി : അല്ല ..മോനെ ...അജ്ഞാത വാസം പരാജയപെടുത്തണം ...അതിനു വേണ്ടിയാണെല്ലോ ഞാൻ ഈ അജ്ഞാതവാസം തന്നെ ഈ ശിക്ഷയിൽ ഉൾപെടുത്തിയത് പക്ഷെ ..നിന്റെ അച്ചനെ കണ്ണും പൂട്ടിയങ്ങു വിശ്വസിക്കാൻ പറ്റില്ല ....പാണ്ഡവരുടെ അജ്ഞാതവാസം പൊളിക്കാനാണ് നീ മത്സ്യ ദേശം ആക്രമിക്കുന്നത് എന്ന് ...വിധുരരോ ..ഭീഷ്മാരോ അറിഞ്ഞാൽ അവർ എന്തെങ്കിലും ഒക്കെ പറഞ്ഞു ...നിന്റെ അച്ഛന്റെ മനസ്സുമാറ്റും ....
ദുര്യോധനൻ : അപ്പോൾ അച്ഛന്റെ അനുവാദം ഇല്ലാതെ ആക്രമിക്കാനാണോ ?
ശകുനി : നീ ചിന്തിക്കുന്നില്ല ..ദുര്യോധനാ ....നീ അദ്ദേഹത്തോട് പാതി സത്യമേ പറയാവൂ ...മത്സ്യ ദേശത്തെ സേനാനായകൻ കീചകൻ കൊല്ലപെട്ടതോടെ ..ആ രാജ്യം അനാഥമായി അത് കൊണ്ട് ...ആ രാജ്യത്തെ ഹസ്തനപുരിയോടു ചേർത്ത് ഹസ്തനപുരിയുടെ അതിർത്തി വലുതാക്കാൻ നീ ആഗ്രഹിക്കുന്നു ...എന്ന് പറയണം ...
വൈകാതെ ശകുനി പറഞ്ഞത് പോലെ ദുര്യോധനൻ പ്രവർത്തിച്ചു ,,,,..
ദുര്യോധനൻ ധൃതരാഷ്ട്രരോട് : നമ്മൾ മത്സ്യ ദേശം ഹസ്തനപുരിയോടു ചേർത്തില്ലെങ്കിൽ ,,,ത്രികതിലെ രാജാവ് സുകർമൻ അവരെ ആക്രമിക്കാൻ പദ്ധതിയിടുന്നുണ്ട് ...അവരെ സംരക്ഷിക്കാൻ കൂടി വേണ്ടിയാണ് ഞാൻ ഈ പറയുന്നത് ...
ഭീഷ്മർക്ക് ദുര്യോധനന്റെ പ്രവർത്തിയിൽ സംശയമുണ്ടായിരുന്നെങ്കിലും ...ധൃതരാഷ്ട്രർ ദുര്യോധനന്റെ ആവിശ്യം സമ്മതിച്ചു ....ഒടുവിൽ ഭീഷ്മരും ദുര്യോധനന് ഒപ്പം മത്സ്യ ദേശത്തിലേക്കു യുദ്ധം ചെയ്യാൻ വരാം എന്ന് പറഞ്ഞു .....

No comments:
Post a Comment