യുദ്ധം : പതിനെട്ടാം ദിവസം
കർണ്ണന്റെ മരണത്തോടെ ദുര്യോധനന്റെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു ...പക്ഷെ ദുര്യോധനൻ യുദ്ധം തുടരാൻ തന്നെ തീരുമാനിച്ചു ...യുദ്ധത്തിന്റെ പതിനെട്ടാമത്തെ ദിവസം ..സൂര്യോദയത്തോടെ പാണ്ഡവർ യുദ്ധ ഭൂമിയിൽ എത്തി ...പക്ഷെ കൗരവ സേനയിൽ ആരും തന്നെ യുദ്ധ ഭൂമിയിൽ എത്തിയില്ല ...വളരെ നേരം കാത്തിരുന്നിട്ടും ആരും വരാതിരുന്നപ്പോൾ..
ധൃഷ്ടദ്യുമ്നൻ: എനിക്ക് തോനുന്നു ദുര്യോധനൻ ഓടി രക്ഷപെട്ടു കാണും എന്ന് ...
ശ്രീ കൃഷ്ണൻ : ദുര്യോധനനു ആയിരം കുറ്റങ്ങൾ ഉണ്ടാകാം ...പക്ഷെ അവൻ ഒരു ഭീരുവല്ല ..അവൻ ഒന്നെങ്കിൽ ഈ യുദ്ധം ജയിക്കും ഇല്ലെങ്കിൽ വീരമ്രിത്യു വരിക്കും അല്ലാതെ അവൻ ഇവിടെ നിന്നും ഓടി രക്ഷപെടാൻ ഒരിക്കലും ശ്രമിക്കില്ല ...ശത്രുവിനെ പോലും ഇങ്ങനെയൊന്നും അപമാനിക്കാൻ പാടില്ല ...
യുധിഷ്ടിരൻ ഒരു പടയാളിയെ വിളിച്ചു ദുര്യോധനൻ എവിടെയാണ് ഉള്ളത് എന്ന് അന്വേഷിച്ചു കണ്ടുപിടിക്കാൻ പറഞ്ഞയച്ചു ...
അതേ സമയം കൗരവരുടെ ശിബിരത്തിൽ അശ്വഥാമാവും,ക്രിപാചാര്യരും,കൃത് വർമ്മയും..എന്ത് ചെയ്യണം എന്നറിയാതെ ദുര്യോധനൻ വരുന്നതും കാത്തു ഇരിക്കുകയായിരുന്നു ..തലേനാൾ പ്രധാനസേനാപതിയായി തിരഞ്ഞെടുത്ത ശല്ല്യരും വധിക്കപെട്ടതോടെ ..കൗരവ സേനയ്ക്ക് വീണ്ടും നേതൃത്വം ഇല്ലാതെയായി ...ദുര്യോധനൻ വന്നു പുതിയ സേനാപതിയെ തിരഞ്ഞെടുക്കാതെ എങ്ങനെ യുദ്ധത്തിനു പോകും എന്ന ആശയകുഴപ്പത്തിലായിരുന്നു കൗരവർ...പാണ്ഡവർ ശിബിരത്തിലേയ്ക്ക് വന്നു ആക്രമിക്കുമോ എന്ന് പോലും ചിലർ ഭയപെട്ടു ..പക്ഷെ അങ്ങനെ ഭയക്കേണ്ട ആവിശ്യമില്ല ...കാരണം യുധിഷ്ടിരൻ ഒരിക്കലും അതിനു അനുവദിക്കുകയില്ല എന്ന് കൃപാചാര്യർ അവരെ പറഞ്ഞു ആശ്വസിപ്പിച്ചു ...
പാണ്ഡവർ അയച്ച പടയാളി മടങ്ങിയെത്തി ..അടുത്തുള്ള നദിയിലേയ്ക്ക് ദുര്യോധനൻ ഇറങ്ങി പോകുന്നത് കണ്ടു എന്ന് ചിലർ പറഞ്ഞതായി പാണ്ഡവരെ അറിയിച്ചു ...വൈകാതെ പാണ്ടവരും സേനയും നദി കരയിലേയ്ക്ക് ചെന്നു..അവർ രഥത്തിൽ നിന്നും ഇറങ്ങി നദിയുടെ തീരത്തെത്തി...അവർ അറിയാതെ അശ്വഥാമാവും കൂട്ടരും അവിടെയെത്തി ..പാണ്ഡവർ എന്തിനാണ് ഈ നദീതീരത്തു വന്നത് എന്നറിയാനായി കാത്തിരുന്നു ..
ശ്രീകൃഷ്ണൻ : ദുര്യോധനൻ നല്ല ഒരു മായാവി കൂടിയാണ് ...ഇപ്പോൾ നിങ്ങൾ അഞ്ചു പേരും അവർ നാലുപേരും മാത്രമേ ശേഷിക്കുന്നുള്ളൂ ..അവൻ നദിയിൽ വിശ്രമിക്കുകയായിരിക്കും ...
യുധിഷ്ടിരൻ : കൃഷ്ണാ ..നമ്മൾ വിജയിച്ചെങ്കിലും എനിക്ക് എന്തോ വല്ലാതെ ദുഖം തോനുന്നു ...കൗരവസേനയിൽ ഭീഷ്മരും ,ദ്രോണാചാര്യരും ,കർണ്ണനും ,ദുശ്ശാസനനും .ശകുനിയും ..ദുര്യോധനനും എല്ലാം ഉണ്ടായിരുന്നിട്ടും ..അവസാനം ഈ യുദ്ധം ഈ നദീതീരത്തു ഇങ്ങനെ മൂകമായി അവസാനിക്കും എന്ന് ആരെങ്കിലും വിചാരിച്ചിരുന്നോ ?
ശ്രീ കൃഷ്ണൻ : ഇല്ല ..ദുര്യോധനൻ ജീവിചിരിക്കുനിടത്തോളം കാലം ഈ യുദ്ധം അവസാനിക്കില്ല ..അത് വരെ... ഈ യുദ്ധം തുടങ്ങിയപ്പോൾ നമ്മൾ വിജയത്തിൽ നിന്നും എത്ര അകലെ ആയിരുന്നോ അത്ര തന്നെ അകലെയായിരിക്കും ..അത് കൊണ്ട് കഴിഞ്ഞത് ഒന്നും ആലോചിച്ചു ..ജേഷ്ടൻ..വിഷമിക്കരുത് ... ഈ യുദ്ധത്തിലെ വിജയമല്ല ..നമ്മുടെ യഥാർത്ഥ ലക്‌ഷ്യം .. സന്തോഷവും സമാധാനവും ഉള്ള പുതിയ ഒരു സമൂഹം സൃഷ്ടിക്കുകയാണ്..അതാണ് ധർമ്മം..അതിനു വേണ്ടി ആദ്യം നിങ്ങൾ ദുര്യോധനനെ തോല്പിക്കണം ..വിളിക്ക് അവനെ ...അവൻ ഈ നദിയുടെ അടിത്തട്ടിൽ ഉണ്ട് ...
യുധിഷ്ടിരൻ : ദുര്യോധനാ ... നീ ആണ് ഈ യുദ്ധം ക്ഷണിച്ചു വരുത്തിയത് ....സമാധാനത്തിനുള്ള എല്ലാ ശ്രമങ്ങളും നീ പരാജയപെടുത്തി ..നീ കാരണം പിതാമഹൻ ഭീഷ്മരും ,ആചാര്യൻ ദ്രോണരും ... ഞങ്ങളുടെ ഏറ്റവും മൂത്ത ജേഷ്ടൻ കർണ്ണനും...അങ്ങനെ എത്ര എത്ര മഹാരഥന്മാരാണ് ..ഈ യുദ്ധ ഭൂമിയിൽ വീണത് ... നീ ഇനിയും ഭീരുവിനെ പ്പോലെ ഒളിച്ചു ഇരിക്കാതെ നീ ക്ഷണിച്ചു വരുത്തിയ ഈ യുദ്ധത്തെ നേരിടൂ ..നീ ഈ ഒളിച്ചിരിക്കുന്ന സ്ഥലത്തേക്ക് ഞങ്ങൾക്ക് തീർച്ചയായും എത്താൻ സാധിക്കും ...ഭീരുവിനെ പോലെ ഒളിച്ചിരിക്കാതെ ഒരു യഥാർത്ഥ ക്ഷത്രിയനെ പോലെ ..പുറത്തുവരാൻ ...ഒന്നെങ്കിൽ നീ ഒരു ക്ഷത്രിയനെ പോലെ യുദ്ധം ചെയ്യുക ...അല്ലെങ്കിൽ നിന്റെ മൂത്ത ജേഷ്ടനായ എന്നോട് നീ രാജ്യം ചോദിക്കുക ...ജേഷ്ടന്റെ മുന്നിൽ കൈ നീട്ടുന്നത് നീ അപമാനമായി കാണേണ്ട കാര്യമില്ല ....നീ ഇളയതായത് കൊണ്ട് അത് നിന്റെ അവകാശം ആണ്.....ജന്മം കൊണ്ട് ആരും ക്ഷത്രിയനാവുന്നില്ല ....കർമ്മം കൊണ്ട് വേണം ഒരാൾ താൻ ക്ഷത്രിയനാണ് എന്ന് തെളിയിക്കാൻ ...
സത്യത്തിൽ ദുര്യോധനൻ ഒരു ഭീരുവല്ലാ എന്നുള്ള കാര്യം യുധിഷ്ടിരന് അറിയാമായിരുന്നൂ ..പക്ഷെ ഇങ്ങനെ ദുര്യോധനനെ ഭീരു എന്ന് വിളിക്കുന്നത് വഴി ..വലിയ അഭിമാനിയായ ദുര്യോധനനെ മാനസികമായി പ്രകോപിപിച്ചു കരയിലേയ്ക്ക് കൊണ്ട് വരാൻ വേണ്ടിയായിരുന്നു ..യുധിഷ്ടിരൻ ..ഈ വിധം സംസാരിച്ചത് ...യുധിഷ്ടിരന്റെ വിദ്യ ഫലിച്ചു ...
അഭിമാനിയായ ദുര്യോധനൻ നദിയിൽ നിന്നും കരയിലേയ്ക്ക് കയറി ...എന്നിട്ട് തന്നെ ഭീരു എന്ന് വിളിച്ച യുധിഷ്ടിരനോട് ദുര്യോധനൻ പറഞ്ഞു .. പറഞ്ഞു ...യുധിഷ്ടിരാ ...നീയൊക്കെ വിചാരിക്കുന്നത് പോലെ നിന്നെയൊന്നും പേടിച്ചിട്ടല്ല ...ഞാൻ ഈ നദിയിൽ മുങ്ങി കിടക്കുന്നത് ...നിങ്ങൾ അഞ്ചു സഹോദരന്മാരും ആണ് യഥാർത്ഥ ഭീരുക്കൾ ...നിങ്ങൾ ...ഈ യുദ്ധ ഭൂമിയിൽ എല്ലാ മഹാരഥൻമാരെയും ..ചതിച്ചാണ് വീഴ്ത്തിയത് ...എന്നിട്ട് നീയൊക്കെ എന്നെ ഭീരുവെന്നു വിളിക്കുന്നോ ? എന്റെ അനുജൻ ദുശ്ശാസനന്റെ രക്തം കുടിച്ച ആ ഭീമനും അവനെ തടയാതിരുന്ന നിങ്ങൾ ഓരോരുത്തരും ക്ഷത്രിയൻ എന്നല്ല ..മനുഷ്യൻ പോലും അല്ല ...നിനക്ക് ഒക്കെ ജന്മം നല്കിയതു ഓർത്ത് എന്റെ ചെറിയമ്മ കുന്തി പോലും ലജ്ജിക്കും .. നിന്നോടെല്ലാം ഉള്ള എന്റെ ദേഷ്യം കാരണം എന്റെ ശരീരം കത്തുകയാണ് ...അത് ശമിപ്പിക്കാൻ വേണ്ടിയാണ് ഞാൻ ഈ നദിയിൽ വന്നു ഇരുന്നത് ... ഇനി ഞാൻ ഈ യുദ്ധം ചെയ്യുന്നത് യുദ്ധം ചെയ്യാൻ വേണ്ടി മാത്രം ആയിരിക്കും ..ഞാൻ ഈ യുദ്ധത്തിൽ വീരചരമം വരിച്ചാൽ നിങ്ങൾ എന്തായാലും ജയിക്കും ...ഇനി അഥവാ ഞാൻ ആണ് ഈ യുദ്ധത്തിൽ ജയിക്കുന്നത് എങ്കിലും എനിക്ക് ഹസ്തിനപുരിയുടെ സിംഹാസനം എനിക്ക് വേണ്ട ...ഞാൻ രാജാവായി കാണാൻ ആഗ്രഹിച്ച ..എന്റെ പ്രിയപ്പെട്ടവരെല്ലാം മരിച്ചു പോയില്ലേ ..എന്റെ സഹോദരങ്ങൾ ...എന്റെ പ്രിയപ്പെട്ട സുഹൃത്ത് എന്റെ അമ്മാവൻ എല്ലാവരും പോയില്ലേ ..പിന്നെ ഞാൻ ഇനി എന്തിനു വേണ്ടി...രാജാവാകണം അത് കൊണ്ട് ...യുധിഷ്ടിരാ .ഞാൻ ...ഹസ്തിനപുരി നിന്നെ ഏല്പിക്കും ..പക്ഷെ ...ഇപ്പോൾ തീർച്ചയായും ഞാൻ നിങ്ങളുമായി യുദ്ധം ചെയ്യും ...നിങ്ങൾ അല്ല യഥാർത്ഥ ധീരൻ ഞാനാണ് എന്ന് തെളിയിക്കേണ്ടത് എന്റെ കർത്തവ്യമാണ് ...അതിനു വേണ്ടി മാത്രം ഞാൻ ഈ യുദ്ധം ചെയ്യും ...ഏയ് ഭീരുക്കളെ ...എനിക്ക് ഒന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളൂ ..നിങ്ങൾ അഞ്ചു പേരും കൂടി ഒരുമിച്ചാണോ എന്നോട് യുദ്ധം ചെയ്യാൻ പോകുന്നത് ....ഞാൻ നിരായുധനാണ് ..ഞാൻ ഇപ്പോൾ മാനസികമായും ശാരീരികമായും ആകെ തളർന്നിരിക്കുകയാണ്...എന്റെ സഹോദരങ്ങൾ ...എന്റെ സുഹൃത്ത് അങ്ങനെ ഒരു പാട് പ്രിയപെട്ടവരുടെ മരണങ്ങളും ...യുദ്ധത്തിൽ ഏറ്റ മുറിവുകളും ..പക്ഷെ ..ഇതൊന്നും കാരണം ദുര്യോധനൻ തളർന്നു വീഴും എന്ന് ഒരുത്തനും കരുതേണ്ട ...നിങ്ങൾക്ക് എന്ത് വേണമെങ്കിലും തീരുമാനിക്കാം ..എന്തിനും ഞാൻ തയ്യാർ...
യുധിഷ്ടിരൻ : എന്റെ അഭിമന്യുവും മുറിവേറ്റിരുന്നു ...അവനും ഒറ്റയ്ക്കായിരുന്നു ...നിരായുധനായിരുന്നു .. ..പക്ഷെ ...നിങ്ങൾ എല്ലാവരും കൂടി അവനെ കൊന്നു കളഞ്ഞത് പോലെ ഞങ്ങൾ ചെയ്യില്ല ...നിനക്ക് ഒറ്റയ്ക്ക് ഞങ്ങളോട് അഞ്ചു പേരോടും യുദ്ധം ചെയ്തു നില്ക്കാൻ കഴിയും എന്നും എനിക്കറിയാം ...പക്ഷെ ഞങ്ങൾ അത് ചെയ്യുന്നില്ല ...നിനക്ക് തന്നെ ഞങ്ങളിൽ ഒരാളെ തിരഞ്ഞെടുക്കാം ...എന്ത് ആയുധം വെച്ച് യുദ്ധം ചെയ്യണം എന്നും നിനക്ക് തീരുമാനിക്കാം ..നീ ആ ഒരാളെ തോല്പിച്ചാൽ ഞാൻ പരാജയം സമ്മതിക്കാം ..എന്ന് ഞാൻ നിനക്ക് വാക്ക് തരുന്നു ....
യുധിഷ്ടിരന്റെ ഈ പ്രഗ്യാപനം കേട്ട് മറ്റു പാണ്ഡവർ അത്ഭുതപെട്ടു ...
ദുര്യോധനൻ : ജേഷ്ടാ..നിങ്ങൾ ഞാൻ വിചാരിച്ച അത്രയും ബുദ്ധിമാനല്ല എന്ന് എനിക്ക് ഇപ്പോൾ തോനുന്നു ....ഏതായാലും നിങ്ങൾ പറഞ്ഞത് ഞാൻ സമ്മതിക്കുന്നു ...ഞാൻ ഗദാ യുദ്ധം ചെയ്യും .....
യുധിഷ്ടിരൻ : ആർക്ക് എതിരെ ?
ദേഷ്യം അടക്കികൊണ്ട് ദുര്യോധനൻ : എന്തായാലും നിങ്ങളെ അഞ്ചു പേരെയും കൊല്ലണം എന്നാണു ഞാൻ ആഗ്രഹിക്കുനത് ..അത് കൊണ്ട് ആദ്യം ചാകണം എന്ന് ആഗ്രഹിക്കുന്നവന് മുമ്പോട്ടു വരാം .. ...
ദുര്യോധനന്റെ തീരുമാനം കേട്ട ശ്രീ കൃഷ്ണൻ യുധിഷ്ടിരനോട് ദുര്യോധനൻ കേൾക്കാതെ പറഞ്ഞു ...ഇങ്ങനെയുള്ള വാക്ക് കൊടുക്കുന്നതിനു മുൻപ് ഒന്ന് ആലോചിക്കേണ്ടതായിരുന്നൂ ..നിങ്ങളിൽ ആർക്കും തന്നെ ദുര്യോധനനെ ഗദാ യുദ്ധത്തിൽ തോല്പിക്കാൻ ആവില്ല .. ഭീമന് പോലും ..കൈവെള്ളയിൽ എത്തിയ വിജയമാണ് ജേഷ്ടാ..നിങ്ങൾ ദുര്യോധനന് കൊടുക്കാൻ പോകുന്നത് ..
യുധിഷ്ടിരൻ : പക്ഷെ ഇപ്പോൾ ഞാൻ വാക്ക് കൊടുത്തു പോയില്ലേ ...ഇനി ഇപ്പോൾ ??
പെട്ടെന്ന് അവരുടെ സംഭാഷണത്തെ തടഞ്ഞു കൊണ്ട് ഭീമൻ അവരോടു പതുക്കെ പറഞ്ഞു ...നിങ്ങൾ ഒന്നും ആലോചിച്ചു വിഷമിക്കേണ്ട ...ഞാൻ ഇവനെ നേരിടാം .... ...
കുറച്ചു നേരമായിട്ടും ആരും മുൻപോട്ടു വരാതിരുന്നത് കൊണ്ട് ..ദുര്യോധനൻ പറഞ്ഞു ..എന്താ ഒറ്റയ്ക്ക് യുദ്ധം ചെയ്യാൻ ഭയമാണെങ്കിൽ അഞ്ചു പേരും ഒരുമിച്ചു വന്നോളൂ ...വേണമെങ്കിൽ ഈ കൃഷ്ണനും വന്നോളൂ ....
ദുര്യോധനന്റെ സംസാരം കേട്ട് കലിപൂണ്ട അർജ്ജുനൻ മുഷ്ടി ചുരുട്ടികൊണ്ട് മുമ്പോട്ടു വന്നതും ഭീമൻ അർജ്ജുനനെ തടഞ്ഞിട്ട് ..ദുര്യോധനനോട് പറഞ്ഞു ..ഞാൻ വരാമെടാ ...നിന്നെ കാലപുരിക്ക് അയക്കാൻ ....
ദുര്യോധനൻ : നീ തന്നെ വാടാ ..ഭീമാ ...നിന്നെകൊണ്ടല്ലാതെ നിങ്ങളിൽ വേറെ ഒറ്റൊരുത്തനും എന്റെ മുന്നിൽ ഗദാ യുദ്ധത്തിൽ ഒരു നിമിഷം പോലും പിടിച്ചു നില്ക്കാൻ ആവില്ല ...വാ ..
ഭീമൻ തന്റെ ഗദ എടുത്തു ദുര്യോധനനെ അടിക്കാൻ ഒരുങ്ങിയതും ദുര്യോധനൻ ഭീമനെ തടഞ്ഞിട്ടു പറഞ്ഞു ....നിൽക്ക് .അവിടെ .... എന്നിട്ട് യുധിഷ്ടിരനോട് പറഞ്ഞു ....ജേഷ്ടാ ...ഇത് ഈ യുദ്ധത്തിന്റെ അവസാനഭാഗമാണ് ...ആരാണ് അപ്പോൾ വിധിപറയുന്നത് ...?
ഭീമൻ : ഇത് അതിനു ഒരു മത്സരമൊന്നും അല്ല ...വിധിപറയാൻ ... ഈ യുദ്ധത്തിൽ ഒന്നെങ്കിൽ നീ എന്നെ കൊല്ലും ...അല്ലെങ്കിൽ ഞാൻ നിന്നെ കൊല്ലും ...എനിക്ക് ..നീ ഞങ്ങളോട് ചെയ്ത എല്ലാ ദ്രോഹവും പടച്ചട്ടയായി ഉണ്ട് എന്ന് കൂടി ഓർത്തോ.....എനിക്ക് ഇപ്പോഴും എന്റെ കണ്മുന്നിൽ കാണാം ..അന്ന് ആ ചൂതിൽ ചതിച്ചു ജയിച്ച നീ നിന്റെ തൊടയിൽ അടിച്ചു ദ്രൗപതിയെ അവിടെയിരിക്കാൻ ക്ഷണിച്ചത് ...
ദുര്യോധനൻ : ഞാൻ ആഗ്രഹിച്ചത് ഇത്രയേ ഉള്ളൂ ...ഗുരു ദ്രോണർ ജീവനോടെയുണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിനു കാണിച്ചു കൊടുക്കാമായിരുന്നു ...ഈ യുദ്ധം തോറ്റു പോയെങ്കിലും ...അദ്ദേഹത്തിന്റെ ശിഷ്യൻ എത്രമാത്രം ശക്തനും ധീരനും ആണെന്ന് ...അല്ലെങ്കിൽ ബലരാമൻ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന് കാണിച്ചു കൊടുക്കാമായിരുന്നു ..അദ്ദേഹത്തിന്റെ ശിഷ്യന്മാരിൽ ഏറ്റവും ശ്രേഷ്ടൻ ഞാൻ തന്നെ ആണെന്ന് ... നീ അദ്ദേഹത്തിന്റെ അമ്മായിയുടെ മകനല്ലേ ...പക്ഷെ എന്നിട്ടും അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്
നിങ്ങൾ അഞ്ചു പേരും കൂടി ഒരുമിച്ചു ശ്രമിച്ചാലും ഗദാ യുദ്ധത്തിൽ എന്നെ തോല്പിക്കാൻ ആവില്ല എന്ന് ...ഇത്രയും പറഞ്ഞു ദുര്യോധനൻ മുഷ്ടികൾ ചുരുട്ടി യുദ്ധത്തിനു തയ്യാറായി നില്ക്കുന്നത് കണ്ടു ...യുധിഷ്ടിരൻ തടഞ്ഞു ....
യുധിഷ്ടിരൻ : നിൽക്ക് ..ദുര്യോധനാ ആദ്യം നീ പടച്ചട്ടയും ഗദയും എടുക്കു ...എന്നിട്ടാവാം യുദ്ധം ...
ദുര്യോധനൻ : ഭീമനോട് യുദ്ധം ചെയ്യാൻ എനിക്ക് ഒരു പടച്ചട്ടയുടെയും ആവിശ്യം ഇല്ല .. പക്ഷെ നിങ്ങളുടെ ആഗ്രഹം അതാണെങ്കിൽ ഞാൻ എന്റെ ശിബിരത്തിൽ ഇരിക്കുന്ന കവചവും ..ഗദയും എടുത്തു കൊണ്ട് വരാൻ ആളെ അയക്കാം ...
യുധിഷ്ടിരൻ ദുര്യോധനന്റെ കവചവും ഗദയും എടുത്തു കൊണ്ട് വരാൻ സഹദേവനെയാണ് അയച്ചത് ...സഹദേവൻ കൗരവരുടെ ശിബിരത്തിൽ ചെന്ന് ആദ്യം ഗാന്ധാരിയുടെ അനുഗ്രഹം വാങ്ങിയ ശേഷം ദുര്യോധനന്റെ കവചവും ഗദയും എടുത്തുകൊണ്ട് വന്നു ..
ദുര്യോധനൻ തന്റെ കിരീടവും കവചവും ധരിച്ചു ഗദ എടുത്തു യുദ്ധത്തിനു തയ്യാറായി ...അപ്പോഴേയ്ക്കും ദുര്യോധനൻ ആഗ്രഹിച്ചത് പോലെ ബലരാമൻ അവിടേയ്ക്കു എത്തിച്ചേർന്നു..
പ്രതീക്ഷിക്കാതെ ബലരാമൻ അവിടേയ്ക്കു വന്നത് എല്ലാവരെയും ആശ്ച്ചര്യപെടുത്തി ..ബലരാമനെ കണ്ടതോടെ ദുര്യോധനനും സന്തോഷമായി ..ശ്രീ കൃഷ്ണൻ ബലരാമന്റെ കാലിൽ വീണു അനുഗ്രഹം വാങ്ങിയ ശേഷം ബലരാമനെ ആലിംഗനം ചെയ്തു ..എന്നിട്ട് പറഞ്ഞു ...
അങ്ങ് കൃത്യ സമയത്താണ് എത്തിയിരിക്കുന്നത് ..അങ്ങയുടെ രണ്ടു ശിഷ്യന്മാരും തമ്മിലുള്ള ഗദാ യുദ്ധമാണ് ഇപ്പോൾ ഇവിടെ നടക്കാൻ പോകുന്നത് ...
ബലരാമൻ : അത് അറിഞ്ഞിട്ടാണ് ഞാൻ ഇങ്ങോട്ട് വന്നത് ...രണ്ടു പേരും മിടുക്കന്മാർ തന്നെ..
ദുര്യോധനൻ : ധൃതരാഷ്ട്രരുടെ പുത്രനായത് കൊണ്ട് ആദ്യം അങ്ങയുടെ കാലിൽ വീണു അനുഗ്രഹം വാങ്ങാൻ ഉള്ള അവകാശം എന്റെതാണ് ...
ഇതും പറഞ്ഞു ദുര്യോധനൻ ബലരാമന്റെ കാലിൽ വീണു ..ബലരാമൻ ദുര്യോധനനെ തലയിൽ കൈ വെച്ച് അനുഗ്രഹിച്ചു ...എന്നിട്ട് പറഞ്ഞു ...നീ ഗദാ യുദ്ധത്തിൽ എത്ര മാത്രം മിടുക്കനാണ് എന്ന് എനിക്ക് നന്നായി അറിയാം പക്ഷെ ദുര്യോധനാ ...നീ വിജയിക്കാൻ ആയി അനുഗ്രഹിക്കാൻ എനിക്കാവില്ല
ദുര്യോധനൻ : ഈ യുദ്ധം വിജയിക്കാനുള്ള അനുഗ്രഹം ഇല്ലാതെ ജയിക്കാനാണ് ഞാനും ആഗ്രഹിക്കുന്നത് .....ജേഷ്ടൻ തീർച്ചയായും ഭീമനെ വിജയിക്കാനായി അനുഗ്രഹിക്കണം ..
ഭീമന് അത് ഇഷ്ടമായില്ല ...
ഭീമൻ : ഈ യുദ്ധം വിജയിക്കാനുള്ള അനുഗ്രഹം ഇല്ലാതെ ചെയ്യണം എന്നാണു ഞാനും ആഗ്രഹിക്കുന്നത് ...
രണ്ടു പേരും ഗദ എടുത്തു യുദ്ധം ആരംഭിച്ചു ...വൈകാതെ ഭീമന് മനസ്സിലായി ...ദുര്യോധനൻ ഇത് വരെ പറഞ്ഞത് ഒന്നും വെറും പൊള്ള വാചകങ്ങൾ ആയിരുന്നില്ല എന്ന് ...ദുര്യോധനന്റെ പ്രഹരം ഏറ്റു പലതവണ ഭീമൻ താഴെ വീണു ...അപ്പോഴെല്ലാം യുദ്ധ നിയമങ്ങൾ അനുസരിച്ച് ഭീമൻ എഴുന്നേറ്റു വീണ്ടും തയ്യാറാകുന്നതിനു വേണ്ടി ദുര്യോധനൻ കാത്തു നിന്ന് ..ഒടുവിൽ വളരെയധികം കഷ്ടപ്പെട്ട് ഭീമൻ ദുര്യോധനനെ രണ്ടു മൂന്നു തവണ പ്രഹരിച്ചു ...പക്ഷെ ...ദുര്യോധനൻ ഒന്നനങ്ങിയത് പോലും ഇല്ല ...യുദ്ധത്തിനു ഇടയിൽ ഭീമന് പ്രഹരിക്കാനായി ദുര്യോധനൻ നിന്ന് കൊടുത്തു ..ഭീമന്റെ പ്രഹരങ്ങൾ എല്ലാം ചിരിച്ചു കൊണ്ട് ഏറ്റു വാങ്ങി എന്നിട്ട് ഭീമനെ പരിഹസിച്ചു ചിരിക്കാനും കൂടി തുടങ്ങി .. ഭീമൻ സർവ്വ ശക്തിയും എടുത്തു ദുര്യോധനന്റെ തലയിൽ ആഞ്ഞു അടിച്ചു ...ദുര്യോധനന്റെ കാലുകൾ മണ്ണിനടിയിലേയ്ക്ക് താണ് പോയെങ്കിലും..ചിരിച്ചു കൊണ്ട് ഒരു പോറൽ പോലും ഏല്ക്കാതെ ദുര്യോധനൻ തന്റെ കാലുകൾ മണ്ണിനടിയിൽ നിന്നും വലിച്ചെടുത്ത ശേഷം ഭീമനെ വെല്ലുവിളിച്ചു ...യുദ്ധം വളരെ നേരം നീണ്ടു നിന്നു..എന്നിട്ടും ദുര്യോധനന് യാതൊരു തളർച്ചയും ഉണ്ടായില്ല എന്ന് മാത്രമല്ല ..ഭീമൻ തളർന്നു തുടങ്ങി ....ഈ യുദ്ധം കണ്ടു ബലരാമൻ സന്തോഷിച്ചു ...പക്ഷെ മറ്റു പാണ്ടവർക്ക് ആശങ്കയായി ..ഈ നിലയ്ക്ക് യുദ്ധം തുടർന്നാൽ ഭീമൻ പരാജയപെടും എന്ന് മനസ്സിലാക്കിയ അർജ്ജുനൻ തന്റെ ആശങ്ക ശ്രീ കൃഷ്ണനോട് പറഞ്ഞു ..
അർജ്ജുനൻ: ശ്രീ കൃഷ്ണാ ..ദുര്യോധനൻ എന്ത് അനായാസമായി ആണ് ഭീമനെ നേരിടുന്നത് ...എനിക്ക് ഇത് കണ്ടിട്ട് ഭയം തോനുന്നു ..
ശ്രീ കൃഷ്ണൻ : നിന്റെ ഭയം വെറുതെയല്ല ..അർജ്ജുനാ ...യുദ്ധ നിയമങ്ങൾ അനുസരിച്ച് തന്നെയാണ് ഇനിയും ഈ യുദ്ധം മുൻപോട്ടു പോകുന്നതെങ്കിൽ ...ഈ യുദ്ധം ഇനിയും വളരെ നേരം തുടരും ...ഒരു പക്ഷെ ഭീമൻ തോറ്റെന്നും വരും ...ഭീമൻ ശക്തനാണ് ...പക്ഷെ ദുര്യോധനൻ ശക്തനുമാണ് അവന്റെ അമ്മ ഗാന്ധാരിയുടെ ഒരു അനുഗ്രഹവും അവന് ഉണ്ട്
അർജ്ജുനൻ : പക്ഷെ .. ഇനി ഇപ്പോൾ എന്ത് ചെയ്യാൻ കഴിയും ?
ശ്രീ കൃഷ്ണൻ : അർജ്ജുനാ .. നീ ജേഷ്ടനെ (ഭീമനെ) അദ്ദേഹത്തിന്റെ പ്രതിജ്ഞ ഓർമിപ്പിക്കു..അല്ലാതെ വേറെ വഴിയില്ല ...
അർജ്ജുനൻ : പക്ഷെ കൃഷ്ണാ ...ഗദാ യുദ്ധത്തിൽ അരയ്ക്കു താഴെ പ്രഹരിക്കരുത് എന്നല്ലേ യുദ്ധനിയമം ...
ശ്രീ കൃഷ്ണൻ : പിന്നെ ,..അപ്പോൾ ജേഷ്ടൻ ദുര്യോധനന്റെ ശവത്തിന്റെ തൊടയാണോ അടിച്ചു തകർക്കേണ്ടത് ..നീ ഭീമനെ പ്രതിജ്ഞ ഓർമിപ്പിക്കൂ ...എല്ലാം ശെരിയാകും ..
അർജ്ജുനൻ : ഇല്ല കൃഷ്ണാ ..എനിക്ക് അതിനാവില്ല ..
ശ്രീ കൃഷ്ണൻ : അപ്പോൾ ശെരി നീ ഈ യുദ്ധം കണ്ടു കൊണ്ട് നിന്നോ ...
പിന്നെയും വളരെ നേരം യുദ്ധം തുടർന്ന് ...ഒടുവിൽ ശ്രീകൃഷ്ണൻ ഒരു തന്ത്രം പ്രയോഗിച്ചു ...
ഭീമനെ പ്രോത്സാഹിപ്പിക്കുന്നത് പോലെ അഭിനയിച്ചു ...കൊണ്ട് പല തവണ തന്റെ തൊടയിൽ അടിച്ചു ഭീമനെ വിളിച്ചു ...എന്താണ് താൻ ഉദ്ദേശിക്കുന്നത് എന്ന് ഭീമന് സൂചന നല്കി ...പക്ഷെ ഇതൊന്നും യുദ്ധം ആസ്വദിച്ചു കൊണ്ടിരുന്ന ബലരാമന് മനസ്സിലായതും ഇല്ല ...ശ്രീ കൃഷ്ണന്റെ സൂചന മനസ്സിലാക്കിയ ഭീമൻ ദുര്യോധനന്റെ തൊടയിൽ ആഞ്ഞു ആഞ്ഞു പ്രഹരിച്ചു..അതോടെ ദുര്യോധനൻ നിലത്തു വീണു പക്ഷെ..പരാജയം സമ്മതിക്കാൻ ഒരുക്കമായിരുന്നില്ല ..ദുര്യോധനൻ
ഭീമൻ ചതിയാണ് കാണിച്ചത് എന്ന് അലറികൊണ്ട് ദുര്യോധനൻ വീണയിടത്ത് നിന്നും എഴുനേൽക്കാൻ ശ്രമിച്ചു ...പക്ഷെ ഭീമൻ വീണ്ടും വീണ്ടും ദുര്യോധനന്റെ രണ്ടു തുടയിലും സർവ്വ ശക്തിയും എടുത്തു ആഞ്ഞു പ്രഹരിച്ചു കൊണ്ടിരുന്നു ...ഒടുവിൽ രണ്ടു തുടയും ചതഞ്ഞ ദുര്യോധനൻ എഴുന്നേല്ക്കാൻ പോലും ആകാതെ രക്തം വാർന്നു തളർന്നു അവിടെ കിടന്നു ...എന്നിട്ടും കലി തീരാതെ ഭീമൻ ദുര്യോധനന്റെ തലയിൽ ചവിട്ടി ...ഇത് കണ്ടു യുധിഷ്ടിരൻ ഓടി വന്നു ഭീമനെ പിടിച്ചു മാറ്റിയിട്ട് പറഞ്ഞു ...ദുര്യോധനൻ നമ്മുടെ സഹോദരൻ മാത്രമല്ല ..ഒരു രാജാവ് കൂടിയാണ് അത് കൊണ്ട് ദുര്യോധന്റെ മരണത്തെ ഇങ്ങനെ അപമാനിക്കരുത് ...അവനെ സമാധാനമായി മരിക്കാൻ ..അനുവദിക്കണം ...
ഇതെല്ലാം കണ്ടു നിന്ന ബലരാമന് ഭീമനോട് ഭയങ്കര ദേഷ്യം തോന്നി ....
ബലരാമൻ : ഇനി മറ്റാരെയും അപമാനിക്കാൻ ഇവൻ ജീവനോടെ ഉണ്ടാകില്ല ...ഇവൻ ..ഈ ഭീമൻ എന്റെ ശിഷ്യനാണ് എന്ന് ഓർക്കുമ്പോൾ എനിക്ക് ലജ്ജ തോനുന്നു ...നിന്നെ ഇതാണോ ഞാനും ദ്രോണരും പഠിപ്പിച്ചത് ....ഇവൻ ചെയ്ത ഈ ചതിക്ക് ഇവന് ഞാൻ വിധിക്കുന്ന ശ്ക്ഷ മരണമാണ് ....
ബലരാമൻ തന്റെ ഗദയുമായി ഭീമനെ കൊല്ലാനായി പാഞ്ഞു വന്നു ഉടനെ ശ്രീ കൃഷ്ണൻ ബലരാമനെ തടഞ്ഞു ...ബലരാമൻ പറഞ്ഞു ...നീ പലപ്പോഴും എന്നെ പലതും പറഞ്ഞു മനസ്സ് മാറ്റിയിട്ടുണ്ട് ...പക്ഷെ ..ഈ തവണ നീ എന്ത് പറഞ്ഞാലും ഞാൻ സമ്മതിക്കില്ല ...ഇവൻ മരിക്കണം ...
ശ്രീ കൃഷ്ണൻ : അങ്ങ് പറയുന്നത് ശെരിയാണ് ഭീമൻ ചെയ്തത് ചതി തന്നെയാണ് ...പക്ഷെ ...നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കൂ ...ഈ കിടക്കുന്ന ദുര്യോധനൻ എന്തെല്ലാം ദ്രോഹങ്ങളും ചതികളും ആണ് ഇവരോട് ചെയ്ത്ട്ടുള്ളത് എന്ന് ...വാരണാവട്ടിൽ വെച്ച് ചുട്ടുകൊല്ലാൻ നോക്കിയത് ,ചൂത് കളിയിലെ ചതി ...കൗരവ സഭയിൽ വെച്ച് ദ്രൗപതിയെ അപമാനിച്ചത് ..അങ്ങനെ എന്തെല്ലാം ...അന്ന് ഒന്നും നിങ്ങൾ എന്ത് കൊണ്ട് ദുര്യോധനനോട് പറഞ്ഞില്ല ..ഇതെല്ലാം ചതിയാണ് എന്ന് ..എന്താ ദുര്യോധനൻ എന്ത് ചതി ചെയ്താലും എല്ലാം ശെരി ...എന്നിട്ട് ഇപ്പോൾ ഭീമൻ ചതി ചെയ്തപ്പോൾ മാത്രം അദ്ദേഹത്തിനു ശിക്ഷ മരണവും ..ഇതൊന്നും ശെരിയല്ല ജേഷ്ടാ.. എന്തിനാണ് ഇത്രയും കോപിക്കുന്നത് ...ഭീമൻ തന്റെ പ്രതിജ്ഞയാണ് നിറവേറ്റിയത് ...നിങ്ങൾ ആയിരുന്നു ഭീമന്റെ സ്ഥാനത്ത് എങ്കിൽ എന്ത് ചെയ്യുമായിരുന്നൂ ...മാത്രമല്ല ..ഈ യുദ്ധത്തിൽ പങ്കെടുക്കുനില്ലാ എന്ന് പറഞ്ഞു ..നിഷ്പക്ഷനായി .. തീർതയാത്രയ്ക്കു പോയി ...എന്നിട്ട് ഇപ്പോൾ ഈ അവസാന സമയത്ത് വന്നിട്ട് ശെരിയും തെറ്റും പറയുന്നു ...ധർമ്മത്തിനും അധർമ്മത്തിനും ഇടയിൽ യുദ്ധം ഉണ്ടാകുമ്പോൾ ആർക്കും നിഷ്പക്ഷനാകാൻ ആവില്ല ...അവിടെ മൗനമായി നില്ക്കുന്നത് പോലും അധർമ്മത്തിന്റെ പക്ഷം ചേരുന്നതിനോട് തുല്യമാണ് ..എന്തൊക്കെ പറഞ്ഞാലും അങ്ങ് എന്റെ ജേഷ്ടൻ തന്നെയാണ് ഇനിയും അങ്ങേയ്ക്ക് ഭീമനെ കൊല്ലണം എന്ന് തന്നെയാണെങ്കിൽ ..ഞാൻ അങ്ങയെ തടയുന്നില്ല ...
ശ്രീ കൃഷ്ണന്റെ കുറിക്കു കൊള്ളുന്ന വാക്കുകൾ ബലരാമന്റെ മനസ്സ് മാറ്റി ...പക്ഷെ അത് സമ്മതിച്ചു കൊടുക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല ....
ബലരാമൻ : . നീ പറഞ്ഞതൊന്നും ഞാൻ അംഗീകരിക്കുന്നില്ല ...ഭീമൻ എന്റെ ശിഷ്യനാണ് എന്ന് ഓർത്തു ഞാൻ ഈ ജീവിതകാലം മുഴുവൻ ലജ്ജിക്കും ..പക്ഷെ ദുര്യോധനനെ ഓർത്തു അവന്റെ ധീരതയോർത്ത് ഞാൻ എന്നും അഭിമാനിക്കുകയും ചെയ്യും ...
ഇത്രയും പറഞ്ഞു ബലരാമൻ അവിടെ നിന്നും പോയി ...ദുര്യോധനനെ അവിടെ തനിച്ചാക്കി പാണ്ടവരും ശ്രീ കൃഷ്ണനും ശിബിരത്തിലേയ്ക്ക് മടങ്ങി ....അങ്ങനെ പതിനെട്ടു ദിവസം നീണ്ടു നിന്ന മഹാഭാരത യുദ്ധം ദുര്യോധനന്റെ പതനത്തോടെ അവസാനിക്കുകയും ഒടുവിൽ അധർമ്മം തോല്ക്കുകയും ധർമ്മം ജയിക്കുകയും ചെയ്തു ...
Yedo darma stato jaya
ReplyDeleteMahabharata is the greatest book and story ever written. Even from a non-religious view it is the greatest book. So many characters, so complex intricate stories, plots.. every incident has a reason .. every incident in the beginning will be referred back later with great importance .. Who wrote this? How?
ReplyDelete