ധൃതരാഷ്ട്രരുടെ ആജ്ഞ അനുസരിച്ച് ചൂതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി ..സദസ്സിലേയ്ക്ക് ഭീഷ്മരും ,വിധുരരും ,ക്രിപാചാര്യരും ദ്രോണാചാര്യരും എത്തിചേർന്നു ...ചൂത് കളിക്കാനായി ഒരു വശത്ത് ദുര്യോധനനും ശകുനിയും ദുശ്ശാസനനും കർണ്ണനും...മറു വശത്ത് പാണ്ടവരും ഇരിപ്പുറപ്പിച്ചു ...
യുധിഷ്ടിരൻ : വിജയ് ഭവ ! (ദുര്യോധനനെ അനുഗ്രഹിച്ചു കൊണ്ട് )
ശകുനി : ഹാ ! ..ഇതെന്താണ് ...ഈ അനുഗ്രഹം വഴി നീ ഇപ്പോഴേ തോൽവി സമ്മതിച്ചോ ?
യുധിഷ്ടിരൻ : ദുര്യോധനൻ എന്റെ അനുജനല്ലേ ...അവൻ ജയിക്കുന്നതും ഞാൻ ജയിക്കുന്നത് പോലെ തന്നെയല്ലേ !?
ശകുനി : തീർച്ചയായും...
ആ സദസ്സിലേയ്ക്ക് ധൃതരാഷ്ട്രരും എത്തി ..ധൃതരാഷ്ട്രർ ചൂത് കളി തുടങ്ങാൻ അനുമതി നല്കി .
ദുര്യോധനൻ : അപ്പോൾ നമുക്ക് ചൂത് കളി ആരംഭിക്കാം ?
ശകുനി : ആദ്യം നീ നിയമങ്ങളൊക്കെ പറ.. ദുര്യോധനാ ..
യുധിഷ്ടിരൻ : സഹോദരങ്ങൾക്ക് ഇടയിൽ എന്ത് നിയമങ്ങൾ?
ദുര്യോധനൻ : ചൂത് കളി ..ചൂത് കളിതന്നെയല്ലേ ..അത് കൊണ്ട് തുടങ്ങുന്നതിനു മുൻപ് തന്നെ നിയമങ്ങൾ ഒക്കെ തീരുമാനിക്കണം ..പിന്നീട് ആരും ആരെയും കുറ്റം പറയെരുതെല്ലോ !
യുധിഷ്ടിരൻ : എനിക്ക് അങ്ങനെ പ്രതേകിച്ചു നിയമങ്ങൾ ഒന്നും പറയാൻ ഇല്ല ...നിനക്ക് എന്തെങ്കിലും നിയമങ്ങൾ ഉണ്ടോ ?
ദുര്യോധനൻ : എനിക്ക് ആകെ ഒരൊറ്റ നിയമം മാത്രമേ ...പറയാൻ ഉള്ളൂ ...വാതു വെക്കുന്നത് ഞാനായിരിക്കും ..പക്ഷെ പകിട എറിയുന്നത് ശകുനി അമ്മാവനായിരിക്കും...
അർജ്ജുനൻ : അതെന്തിന് ? നിങ്ങൾക്ക് പകിട എറിയാൻ അറിയില്ലെങ്കിൽ പിന്നെ എന്തിനാണ് ഞങ്ങളെ ക്ഷണിച്ചു വരുത്തിയത് ?
കർണ്ണൻ : എന്താ ശകുനി അമ്മാവനുമായി ചൂത് കളിക്കാൻ ചക്രവർത്തി യുധിഷ്ടിരന് ഭയമാണോ ?
അർജ്ജുനൻ: ഭയമോ ? അതല്ലെല്ലോ ഇവിടത്തെ പ്രശ്നം ...യുദ്ധവും ..ചൂതും ഒരിക്കലും പകരകാരനെ വെച്ച് ചെയ്യാൻ പാടില്ല ...
വിദുരർ : അർജ്ജുനൻ പറയുന്നത് ശെരിയാണ് പ്രഭോ ...
ദുര്യോധനൻ : നിങ്ങൾക്ക് എപ്പോഴും അർജ്ജുനൻ പറയുന്നതാണെല്ലോ... ശെരി ...!! യുധിഷ്ടിരനു ചൂത് കളിക്കാൻ പേടിയാണെങ്കിൽ കളിക്കേണ്ട ..പക്ഷെ ..ഇന്ന് ചൂത് കളി നടക്കുകയാണെങ്കിൽ ..എനിക്ക് വേണ്ടി എന്റെ അമ്മാവൻ തന്നെയായിരിക്കും പകിട എറിയുന്നത് ...
ഭീഷ്മർ : മോനേ.. ചൂത് കളിയിൽ തോല്ക്കുന്നത്..ഒരു മാനക്കേടായി കാണേണ്ട കാര്യമില്ല ....
ദുര്യോധനൻ : മാനത്തിന്റെ കാര്യമല്ല ഞാൻ പറയുന്നത് .. ..ഇന്ന് ചൂത് കളി നടക്കുകയാണെങ്കിൽ ..എനിക്ക് വേണ്ടി എന്റെ അമ്മാവൻ തന്നെയായിരിക്കും പകിട എറിയുന്നത് ..ഇതിൽ യാതൊരു മാറ്റവും ഇല്ല ..അല്ലെങ്കിൽ ഈ ചൂത് കളി നടക്കില്ല ...
ധൃതരാഷ്ട്രർ : പക്ഷെ മോനേ ..നീ എന്തിനാണ് ഈ വാശി പിടിക്കുന്നത് ..ഒരു കാരണമെങ്കിലും പറ ...
ദുര്യോധനൻ : ഞാൻ ആഗ്രഹിക്കുന്നത് അതാണ് അത് കൊണ്ട് അത് അങ്ങനെ തന്നെ വേണം ...ഇത് സമ്മതമല്ലെങ്കിൽ ഞാൻ ചൂത് കളിക്കാൻ ഇല്ല ..ഞാൻ പോകുന്നു ...
ഇത്രയും പറഞ്ഞു ദുര്യോധനൻ ..അവിടെ നിന്നും എഴുന്നേറ്റു ...പോകാൻ തുടങ്ങിയപ്പോൾ യുധിഷ്ടിരൻ അവനെ തടഞ്ഞു ...
യുധിഷ്ടിരൻ : നിന്റെ ആഗ്രഹം അങ്ങനെയാണെങ്കിൽ നിനക്ക് വേണ്ടി ശകുനി അമ്മാവൻ തന്നെ പകിട എറിയട്ടെ ...ഞങ്ങൾക്ക് എതിർപ്പില്ല..നീ അവിടെ ഇരിക്ക് ...
ദുര്യോധനൻ അവിടെ ഇരുന്നു ...മറ്റു പാണ്ടവർക്ക് അത് സമ്മതമായിരുന്നില്ലെങ്കിലും ജേഷ്ടനായ യുധിഷ്ടിരൻ പറഞ്ഞു പോയത് കൊണ്ട് അവർ പിന്നെ അതിനെ ചോദ്യം ചെയ്തില്ല ...
സത്യത്തിൽ ഇന്ദ്രപ്രസ്ഥത്തിൽ വെച്ച് പല തവണ ശകുനിയെ ചൂതിൽ തോല്പിച്ചത് തന്റെ സ്വന്തം കഴിവ് കൊണ്ടാണെന്നും ..അത് കൊണ്ട് തന്നെ ഈ തീരുമാനം ഒരിക്കലും ദോഷം വരുത്തുകയില്ല എന്നും യുധിഷ്ടിരൻ വിശ്വസിച്ചിരുന്നു
യുധിഷ്ടിരൻ തന്റെ അപൂർവവും വളരെയധികം വിലയുള്ളതുമായ ഒരു രത്നമാല വാതിന് വെച്ചു ..ദുര്യോധനൻ ധാരാളം പൊന്നും പണവും ..
ശകുനി തന്റെ പകിട ഇടാനായി തുടങ്ങിയപ്പോൾ ..
വിദുരർ : നിർത്ത് ....നിങ്ങൾ കളിക്കുന്നത് ദുര്യോധനന് വേണ്ടിയല്ലേ ...അത് കൊണ്ട് ദുര്യോധനന്റെ തന്നെ പകിട ഉപയോഗിച്ച് കളിച്ചാൽ മതി ...
ശകുനി : ശെരി ...ദുര്യോധനാ മോനേ ..നിന്റെ പകിട എനിക്ക് താ ...
ദുര്യോധനൻ നേരത്തെ ശകുനി എല്പ്പിച്ചിരുന്ന പകിട ശകുനിക്ക് തിരിച്ചു കൊടുത്തു ...
യുധിഷ്ടിരൻ : വേണ്ട ...അമ്മാവാ ...നിങ്ങൾ നിങ്ങളുടെ പകിട തന്നെ ഉപയോഗിച്ച് കളിച്ചോ ...അന്ന് ഇന്ദ്രപ്രസ്ഥത്തിൽ കളിച്ചപോലെ ...
ശകുനി : ഓ വേണ്ട മോനേ ...ഞാൻ ദുര്യോധനന്റെ പകിട കൊണ്ട് കളിച്ചോളാം
മോൻ ആദ്യം കളിച്ചോ ...
യുധിഷ്ടിരൻ : ആദ്യം അമ്മാവൻ കളിക്കൂ ..അനിയനെ പ്രതിനിതീകരിച്ചല്ലേ അമ്മാവൻ കളിക്കുന്നത് ..ആദ്യം ഇളയവർക്ക് ആണ് അവസരം ..
ശകുനി : ശെരി ...
ദുര്യോധനൻ : അമ്മാവാ ..എനിക്ക് 6 വേണം ...
ശകുനി പകിട എറിഞ്ഞു ...6 തന്നെ വീണു ...വീണ്ടും വീണ്ടും ദുര്യോധനൻ പറഞ്ഞതൊക്കെ തന്നെ ശകുനി ..പകിട എറിഞ്ഞു വീഴ്ത്തി ..ആദ്യത്തെ കളി യുധിഷ്ടിരൻ തോറ്റു...യുധിഷ്ടിരൻ വാതു വെച്ച മാല ദുര്യോധനൻ സ്വന്തമാക്കി
ഇത് കണ്ട ഭീഷ്മരും ,വിധുരരും ,ക്രിപാചാര്യരും ദ്രോണാചാര്യരും വിഷമിച്ചു.. തന്റെ മകൻ ജയിച്ചത് അറിഞ്ഞ് ധൃതരാഷ്ട്രർ സന്തോഷിച്ചു ..
വരാൻ പോകുന്ന അപകടം തിരിച്ചറിഞ്ഞ ഭീഷ്മർ അത് തടയാൻ ഒരു വിഫല ശ്രമം നടത്തി ...
ഭീഷ്മർ : പ്രഭോ ..ഇപ്പോൾ യുധിഷ്ടിരൻ ഒരു കളി കളിച്ചു ..തോറ്റു ..അത് വഴി .നിങ്ങളുടെ ക്ഷണത്തെ പാണ്ഡവർ മാനിച്ചു ദുര്യോധനന് ഇപ്പോൾ സന്തോഷമായി കാണും ..ഇനി അങ്ങ് ഈ കളി നിർത്താൻ ഉള്ള ആജ്ഞ നല്കണം ..
ദുര്യോധനൻ : അയ്യോ ..അത് എങ്ങനെ പറ്റും ...ജനങ്ങൾ പറയില്ലേ ..ചക്രവർത്തി യുധിഷ്ടിരന് ജയിക്കാനുള്ള ഒരു അവസരം പിന്നീട് ഞാൻ കൊടുത്തില്ല എന്ന് ? അത് ഹസ്തന പുരിക്ക് തന്നെ അപമാനമാവില്ലേ ?
ധൃതരാഷ്ട്രർ : ശെരിയാണ് ..ദുര്യോധനൻ പറയുന്നതിലും കാര്യമുണ്ട് പിതാമഹാ ..
ഭീമൻ യുധിഷ്ട്ടിരനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു ..
ഭീമൻ : ചേട്ടാ ..പിതാമഹൻ പറയുന്നത് ശെരിയാണ് ..ഈ കളി ഇവിടെ വെച്ച് നിർത്തുന്നതാണ് നല്ലത് ...
ഇന്ദ്രപ്രസ്ഥത്തിൽ വെച്ച് വിജയിച്ചപ്പോൾ കിട്ടിയ ആത്മവിശ്വാസം കൊണ്ടാണോ ..അതോ ..ഇപ്പോൾ നേരിട്ട പരാജയം അംഗീകരിക്കാൻ കഴിയാത്തതു കൊണ്ടാണോ എന്നറിയില്ല ...യുധിഷ്ടിരൻ കളി തുടരാൻ തന്നെ തീരുമാനിച്ചിരുന്നു ...
യുധിഷ്ടിരൻ : ഞാൻ ഇപ്പോൾ കളി നിർത്തിയാൽ അത് ഹസ്തനപുരിയെയും ..ഇന്ദ്രപ്രസ്തത്തെയും ഒരു പോലെ അപമാനിക്കുന്നത് പോലെയാണ് ...
പിന്നീട് യുധിഷ്ടിരൻ ... ഒരു ലക്ഷം സ്വർണനാണയം ,രാജ്യത്തിന്റെ ഘജനാവ്, ,പാണ്ഡവരുടെ രഥം ,ഒരു ലക്ഷം ദാസിമാരെയും അവരുടെ ആഭരണങ്ങളും ..സ്വർണ്ണ ഇരപ്പിടങ്ങളോടുകൂടിയ ആയിരം ആനകൾ..എന്നിവ വാതു വെച്ച് തോറ്റു ...തോല്ക്കും തോറും ദുര്യോധനന്റെയും കൂട്ടരുടെ കളിയാക്കൽ കൂടി കൂടി വന്നു ..ഇത് യുധിഷ്ടിരനെ കൂടുതൽ വാശി കയറ്റി ..
പല തവണ ഭീമൻ യുധിഷ്ടിരനെ തടയാൻ ശ്രമിച്ചെങ്കിലും യുധിഷ്ടിരൻ തന്റെ തീരുമാനത്തിൽ തന്നെ ഉറച്ചു നിന്നു..ഒടുവിൽ ശകുനിയും ദുര്യോധനനും കാത്തിരുന്നത് പോലെ യുധിഷ്ടിരൻ തന്റെ അധീനതയിൽ ഉണ്ടായിരുന്ന മുഴുവൻ രാജ്യവും ..ചക്രവർത്തി സ്ഥാനം തന്നെയും വാതു വെച്ച് ...അതും ശകുനി പകിട എറിഞ്ഞു ..സ്വന്തമാക്കി ...
ശകുനി : ഇനി എന്തെങ്കിലും ബാക്കിയുണ്ടോ ചക്രവർത്തി ?
ദുര്യോധനൻ : ഇപ്പോൾ സ്വന്തം രാജ്യം പോലും നഷ്ട്ടപെട്ട ഇവൻ ഇനി എവിടത്തെ ചക്രവർത്തിയാണ് എന്റെ അമ്മാവാ .. ?..ഇനി എന്ത് ഉണ്ട് നിന്റെ കയ്യിൽ ?
യുധിഷ്ടിരന്റെ ബുദ്ധിയെ വാശിയും ..അപമാന ഭാരവും മറച്ചിരുന്നു ...മറ്റു പാണ്ഡവരുടെ സമ്മതം പോലും ചോതിക്കാതെ യുധിഷ്ടിരൻ ആദ്യം സഹദേവൻ..പിന്നീട് നകുലൻ,അർജ്ജുനൻ ,ഭീമൻ ..എന്നിവരെയും വാതു വെച്ച് തോറ്റു ..അവരെല്ലാവരും ദുര്യോധനന്റെ അടിമകളായി ..ഒടുവിൽ യുധിഷ്ടിരൻ തന്നെ തന്നെ വാതു വെച്ച് തോറ്റു ...പാണ്ടവരുടെ ദുഖത്തിനു അതിരുണ്ടായിരുന്നില്ല ..അവരുടെ അവസ്ഥ അറിഞ്ഞ് ധൃതരാഷ്ട്രർ പോലും വിഷമിച്ചു ...
യുധിഷ്ടിരൻ : ഇനിയിപ്പോൾ ചൂത് കളി നിർത്താതെ വേറെ വഴിയില്ല ..കാരണം ഇനി വാതു വെക്കാൻ ഒന്നും തന്നെ എന്റെ കയ്യിൽ ബാക്കിയില്ല ..
കർണ്ണൻ : ആര് പറഞ്ഞു ..ഒന്നും ബാക്കിയില്ലെന്നു ...ആ അഹങ്കാരി ദ്രൗപതി ഉണ്ടെല്ലോ ? അവളെ വാതു വെക്ക്...
ഇത് കേട്ട മറ്റു പാണ്ഡവർ ഇരുന്നിടത്തു നിന്നും ചാടിയെഴുന്നേറ്റു കർണ്ണനെ ആക്രമിക്കാൻ ഒരുങ്ങി ..
ദുര്യോധനൻ അലറി ..അവിടെ ഇരിക്കെടാ എല്ലാരും ..നീയൊക്കെ ഇപ്പോൾ എന്റെ അടിമകളാണ് ...അത് അവർ അനുസരിച്ച് ..
ഇത്രയും നേരം എല്ലാം കണ്ടു സഹിച്ചു ഇരുന്ന വിധുരർക്കു പ്രതികരിക്കാതിരിക്കാൻ കഴിഞ്ഞില്ല ..
വിദുരർ : പ്രഭോ ! ..അങ്ങയുടെ മരുമകളുടെ പേര് ഇത്രയും മ്ളേച്ചമായ രീതിയിൽ ഉപയോഗിച്ചിട്ടും അങ്ങേയ്ക്ക് എങ്ങനെ മിണ്ടാതിരിക്കാൻ കഴിയുന്നു ..ഇനിയെങ്കിലും അങ്ങ് ഈ ദുര്യോധനനെ ഉപേക്ഷിക്കാൻ തയ്യാറാവണം ..ഇല്ലെങ്കിൽ കുരു വംശത്തിനു തന്നെ ഇത് ഒരു തീരാ കളങ്കമായിരിക്കും ..ഗംഗയിലെ മുഴുവൻ ജലം പോലും മതിയാവില്ല ആ കളങ്കം കഴുകി കളയാൻ ...ഈ മഹാപാപിയെ ദയവു ചെയ്തു അങ്ങ് ഈ രാജ്യത്ത് നിന്നും പുറത്താക്കൂ ....ഇല്ലെങ്കിൽ ചരിത്രം അങ്ങേയ്ക്ക് ഒരിക്കലും മാപ്പ് തരില്ല ...
ധൃതരാഷ്ട്രർ ..തലകുനിച്ചു ..ഇരിക്കുക മാത്രമാണ് ചെയ്തത് ...പ്രതികരിച്ചത് ദുര്യോധനൻ ആയിരുന്നു ...
ദുര്യോധനൻ വിധുരരോട് അലറി : ഹസ്തനപുരിയുടെ രാജാവിനോട് കല്പിക്കാൻ മാത്രം നിങ്ങൾ വളർന്നോ ? ഒരു രാജാവിന് ചരിത്രത്തോട് മാപ്പ് ചോദിക്കേണ്ട ആവിശ്യമില്ല ...കാരണം ചരിത്രം പോലും വീരന്മാരായ രാജാക്കന്മാരുടെ വെറും അടിമയാണ് . നിങ്ങൾ ഈ രാജ്യത്തിന്റെ മന്ത്രി മാത്രമായിരുന്നെങ്കിൽ നിങ്ങളുടെ തല ഇപ്പോൾ വെട്ടി ഞാൻ എന്റെ അച്ഛന്റെ കാൽ കീഴിൽ വെച്ചേനെ ...നിങ്ങൾ എന്റെ കൊച്ചച്ചൻ കൂടി ആയി പോയി
അത് കൊണ്ട് മാത്രം നിങ്ങളെ ഞാൻ വെറുതെ വിടുന്നു ..നിങ്ങൾ പിതാമഹനെയും ..ദ്രോണരേയും..ക്രിപാചാര്യരെയും പോലെ ..മിണ്ടാതെ അവിടെ ഇരുന്നോണം അതിനു കഴിയില്ലെങ്കിൽ ഇവിടെ നിന്നും ഇറങ്ങി പോയ്ക്കോണം ...
വിദുരർ : നിനക്ക് മാനവും അഭിമാനവും ഒക്കെ എന്താണെന്ന് അറിയാമായിരുന്നെങ്കിൽ നീ ഇങ്ങനെ..ഇടയിൽ കയറി സംസാരിച്ചു നിന്റെ അച്ഛനെ കൂടി അപമാനിക്കില്ലായിരുന്നു .. ഈ സഭ ഇപ്പോഴും മഹാരാജാവ് ധൃതരാഷ്ട്രരുടെ തന്നെയാണ് ...നിനക്ക് എന്നെ ഇവിടെ നിന്നും ഇറക്കി വിടാനുള്ള അവകാശം ഇല്ല ...
എന്നിട്ട് വിധുർ കണ്ണീരോടെ ധൃതരാഷ്ട്രരോട് ചൂത് കളി നിർത്താൻ ഉള്ള ഉത്തരവ് ഇടാൻ അപേക്ഷിച്ചു...ധൃതരാഷ്ട്രർ വീണ്ടും മൗനം പാലിച്ചു ..വീണ്ടും ദുര്യോധനൻ ഇടപെട്ടു ..
ദുര്യോധനൻ : ഈ മത്സരത്തിനുള്ള ക്ഷണകത്ത് അയച്ചത് ഞാൻ ആണെങ്കിൽ അത് എപ്പോൾ നിർത്തണം എന്ന് തീരുമാനിക്കുന്നതും ഞാൻ തന്നെ ആയിരിക്കും ...
ദുര്യോധനൻ പരിഹാസഭാവത്തിൽ യുധിഷ്ടിരനോട് ...എന്താ ദ്രൗപതിയെ വാതു വെക്കുന്നില്ലേ ?
യുധിഷ്ടിരൻ : ശെരി ഇനി ഞാൻ ദ്രൗപതിയെ വാതു വെക്കുന്നു ..
ശകുനി വീണ്ടും ദുര്യോധനൻ പറഞ്ഞതു തന്നെ പകിട എറിഞ്ഞു വീഴ്ത്തി
വീണ്ടും യുധിഷ്ടിരൻ തോറ്റു ....ഈ രംഗം കണ്ട ഭീഷ്മരും ,വിധുരരും ,ക്രിപാചാര്യരും ദ്രോണാചാര്യരും എന്തിനു ധൃതരാഷ്ട്രർ പോലും കരഞ്ഞു പോയി ...
ദുര്യോധനൻ : ഹഹഹ ..ഇനി ദ്രൗപതി വെറും എന്റെ ദാസി അവൾ ഇനി കഴിയേണ്ടത് രാജകൊട്ടാരത്തിൽ അല്ല ..എന്റെ ദാസിമാരോടൊപ്പം ആണ്
എന്നിട്ട് വിധുരരോട് ദുര്യോധനൻ കല്പിച്ചു ..
മഹാമന്ത്രി ...വിധുരരെ ..പോയി അവളെ ആ ദ്രൗപതിയെ ഇങ്ങോട്ട് പിടിച്ചു കൊണ്ട് വാ ...
വിദുരർ : വിഡ്ഢി..നീ മരണം ആണ് ക്ഷണിച്ചു വരുത്തരുത് ...
ദുര്യോധനൻ : നീ എന്റെ ആജ്ഞ അനുസരിക്കണമായിരുന്നു ..ഇതിനു നീ അനുഭവിക്കും ..
എന്നിട്ട് ഒരു ഭടനെ ദ്രൗപതിയെ പിടിച്ചു കൊണ്ടുവരാൻ അയച്ചു ...
ദ്രൗപതി ആ സമയം ഇതൊന്നും അറിയാതെ മുറിയിൽ വിശ്രമിക്കുകയായിരുന്നു ...ഭടൻ വിഷമത്തോടെ സംഭവിച്ചതെല്ലാം ദ്രൗപതിയോട് പറഞ്ഞു ...എന്നിട്ട് ദ്രൗപതിയെ ചൂത് നടക്കുന്ന സ്ഥലത്തേക്ക് വിളിച്ചു കൊണ്ട് പോകാൻ ആണ് താൻ വന്നിരിക്കുന്നത് എന്ന് പറഞ്ഞു ..
ഇതെല്ലം കേട്ട് തകർന്നു പോയ ദ്രൗപതി അയാളോട് പറഞ്ഞു ...നീ പോയി ഞാൻ പറയുന്ന കാര്യം അന്വേഷിച്ചിട്ട് എന്നോട് പറയണം ..എന്നിട്ട് നിനക്ക് എന്നെ കൂട്ടികൊണ്ട് പോകാം ...ആ മഹാനായ ചൂത് കളിക്കാരൻ..സ്വഭോധത്തോടെയാണോ എന്നെയും പാണ്ടാവരെയും രാജ്യത്തെ തന്നെയും വാതു വെച്ച് തോറ്റത്..എങ്കിൽ അദ്ദേഹം ആദ്യം നഷ്ട്ടപെടുത്തിയത് അദ്ദേഹത്തെ തന്നെയാണോ അതോ എന്നെയാണോ ? ...
ഭടൻ ദ്രൗപതിയുടെ ചോദ്യവുമായി തിരികെ സദസ്സിലെത്തി.
ഭടൻ സംഭവിച്ചത് ദുര്യോധനനോട് പറഞ്ഞു..ദുര്യോധനൻ അയാളെ അടിച്ച ശേഷം പറഞ്ഞു ..അവളോട് ഇവിടെ വന്നു നേരിട്ട് ചോദിയ്ക്കാൻ പറയെന്നു പറഞ്ഞു അയാളെ വീണ്ടും ദ്രൗപതിയുടെ അടുത്തേക്ക് അയച്ചു ..
അയാൾ വിഷമത്തോടെ കാര്യങ്ങൾ ദ്രൗപതിയോട് പറഞ്ഞു ..
ദ്രൗപതി : ഞാൻ മൂത്തവരുടെ ആജ്ഞ മാത്രമേ അനുസരിക്കുകയുള്ളൂ പിതാമഹനോ ..വല്യച്ചനോ ..വിധുരരരോ .. ഞാൻ ചൂത് കളിക്കുന്ന സ്ഥലത്ത് വരണമെന്ന് ആഗ്രഹിക്കുന്നെങ്കിൽ ഞാൻ വരാം
വീണ്ടും അയാൾ തിരികെ സദസ്സിലെത്തി ....
ആ സമയത്ത് ഇതെല്ലാം കണ്ടു സഹിക്കാൻ കഴിയാതെ കൃപാചാര്യർ പറഞ്ഞു .
പ്രഭോ ... ഈ ചൂതും ..പ്രലോഭനങ്ങളും എല്ലാം ദുസ്വഭാവങ്ങൾ ആണ് ...ഇതെല്ലം മനുഷ്യത്തത്തെയും മനുഷ്യനെയും ഒക്കെ നശിപ്പിക്കും
ദുര്യോധനൻ കോപം കൊണ്ട് ചാടി എഴുന്നേറ്റു അലറി ..മതി ...ഇതാണോ നിങ്ങളെ ഇത്രയും നാൾ തീറ്റിപോറ്റിയതിനുള്ള കൂലി ...ഞാൻ ആണ് തോറ്റിരുന്നതെങ്കിൽ നിങ്ങൾ ഇങ്ങനെ പറയുമായിരുന്നോ ? മിണ്ടാതെ അവിടെ ഇരുന്നോ ...മനസ്സിലായോ ...
കൃപാചാര്യർ ധൃതരാഷ്ട്രരെ നോക്കി ധൃതരാഷ്ട്രർ വീണ്ടും മൗനം പാലിച്ചു ..വേറെ വഴിയില്ലാത്തതിനാൽ കൃപാചാര്യർ തന്റെ ഇരിപ്പിടത്തിൽ ഇരുന്നു ..
ഭീഷ്മരും ദ്രിതരാഷ്ട്രരെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു ...
പ്രഭോ ..അങ്ങ് പുത്രസ്നേഹത്താൽ അന്ധനാണ് ..എങ്കിലും ..ഒന്ന് ആലോചിച്ചു നോക്കൂ ...ദ്രൗപതി കുരു വംശത്തിലെ മരുമകൾ ആണ് അവളെ ഇങ്ങനെ ഈ സദസ്സിൽ കൊണ്ട് വന്നു അപമാനിക്കുന്നത് നമ്മുടെ പാരമ്പര്യത്തെ തന്നെ അപമാനിക്കുന്നതിനു തുല്യമല്ലേ ?
ദുര്യോധനൻ : പിതാമഹാ ...ദ്രൗപതി ഇപ്പോൾ ഇവിടത്തെ മരുമകൾ അല്ല ...എന്റെ വെറും ഒരു ദാസിയാണ് ..അവൾ ഇവിടെയുള്ള മറ്റു ദാസിമാരോടൊപ്പം ആണ് ഇനി താമസിക്കുക ..അവരെ പോലെ അവളും ഇവിടത്തെ ജോലിയൊക്കെ ചെയ്യുകയും ചെയ്യും ...
ഭീഷ്മർ : പ്രഭോ ..ഞാൻ ഹസ്തനപുരിക്ക് വേണ്ടിയാണ് നിലകൊള്ളുന്നത് ദുര്യോധനനു വേണ്ടിയല്ല
ദുര്യോധനൻ : ആ സിംഹാസനത്തിൽ ഇപ്പോൾ ഇരിക്കുന്നത് എന്റെ അച്ചനാണ് ...
ഭീഷ്മർ ദ്രിതരാഷ്ട്രരെ നോക്കി ..അയാൾ ഒന്നും പറയാൻ തയ്യാറായില്ല ..ഭീഷ്മരും നിസ്സഹായനായി ഇരുന്നു ...
പെട്ടെന്ന് ദുര്യോധനന്റെ തന്നെ അനുജനായ വികർണ്ണൻ പ്രതികരിച്ചു ...
വികർണ്ണൻ : പിതാമഹൻ പറയുന്നത് ശെരിയാണ് ദ്രൗപതിയെ അപമാനിക്കുന്നത്..കുരു വംശത്തെ മുഴുവൻ അപമാനിക്കുന്നതിനു തുല്യമാണ് ..
ദുര്യോധനന്റെ ഗർജ്ജനം വികർണ്ണനെയും നിശബ്ദനാക്കി ...
ഭടൻ വീണ്ടും.ദ്രൗപതിയുടെ ആവിശ്യം ദുര്യോധനനെ അറിയിച്ചു ..
ദുര്യോധനൻ : വെറും ഒരു ദാസിക്ക് ഇത്രയ്ക്ക് അഹങ്കാരമോ ? അവൾ ആരാ കുരു വംശത്തിലെ മുതിർന്നവരോട് ചോദ്യം ചോദിയ്ക്കാൻ ..അവളെ ഞാൻ വാതു വെച്ച് നേടിയതാണ് അവൾ എന്നെ അനുസരിക്കണം
ഭീഷ്മർ കണ്ണീരോടെ ധൃതരാഷ്ട്രരോട് അപേക്ഷിച്ചു..ദയവു ചെയ്തു ഇനിയെങ്കിലും ..ഈ ചൂത് കളി ഒന്ന് അവസാനിപ്പിക്കാൻ അങ്ങ് കല്പിക്കണം
ദുര്യോധനൻ : അദ്ദേഹത്തിനു എന്നോട് ഈ അന്യായം ചെയ്യാൻ കഴിയില്ല ..യുധിഷ്ടിരൻ സ്വയം ദ്രൗപതിയെ വാതു വെച്ചതാണ് ... അതിനു മുൻപ് എന്ത് കൊണ്ട് നിങ്ങൾ ആരും യുധിഷ്ടിരനോട് പറഞ്ഞില്ല ..ദ്രൗപതി ഈ കുലത്തിന്റെ അഭിമാനമാണ് ... അത് ചെയ്യാൻ പാടില്ല എന്ന് ?..എന്നിട്ട് അവസാനം ഞാൻ ജയിച്ചപ്പോൾ എന്തൊക്കെ ചോദ്യങ്ങളാണ് ..? ഇവരോടൊന്നും സംസാരിച്ചിട്ടു കാര്യമില്ല ദുശ്ശാസനാ ..
എന്നിട്ട് ഭടനെ നോക്കി ...
ഇയാളെ ഒന്നും ഒരു കാര്യത്തിനും കൊള്ളില്ല ..ദുശ്ശാസനാ ..നീ തന്നെ പോയി അവളെ മുടികുത്തിനു പിടിച്ചു വലിച്ചു ഇഴച്ചു ഇവിടെ കൊണ്ട് വാ .....
എന്നിട്ട് തല കുനിച്ചു നില്ക്കുന്ന പാണ്ഡവരെ നോക്കി ആജ്ഞാപിച്ചു ..എന്റെ വെറും അടിമകൾ ആയ നീയൊക്കെ കിരീടം വെച്ചിരിക്കുന്നോ അവ എടുത്തു എന്റെ കാൽക്കൽ വെക്ക്...
പാണ്ഡവർ കിരീടം ദുര്യോധനന്റെ കാൽക്കൽ വെച്ച് തലകുനിച്ചു നിന്നു..
ആ സദസ്സിൽ ഉണ്ടായിരുന്ന ദ്രോണരുടെയും ഭീഷ്മരുടെയും ..വിധുരരുടെയും..ക്രിപാചാര്യരുടെയും കണ്ണുകൾ നിറഞ്ഞു ഒഴുകി ...ദുര്യോധനനും കൂട്ടരും പാണ്ഡവരുടെ അവസ്ഥ കണ്ടു അട്ടഹസിച്ചുകൊണ്ടിരുന്നു
ദുശ്ശാസനൻ .ദ്രൗപതിയുടെ മുറിയിൽ കടന്നു ചെന്ന് അവളെ വലിച്ചിഴച്ചു കൊണ്ട് സദസ്സിലേക്ക് വന്നു ..പലതും പറഞ്ഞു ദുശ്ശാസനനെ തടയാൻ ശ്രമിച്ചെങ്കിലും ..അയാൾ ഒന്നും തന്നെ കേൾക്കാൻ തയ്യാറായില്ല ..
ദുശ്ശാസനൻ : രാജകുമാരന്മാരോട് എങ്ങനെയാണ് സംസാരിക്കേണ്ടത് എന്ന് പടിക്കെടീ ..
ദ്രൗപതി : നിന്റെ ഈ തെറ്റിന് പാണ്ടവരും ഞാനും ഒരിക്കലും പൊറുക്കില്ല ...അവർ പൊറുക്കാൻ തയ്യാറായാലും ഞാൻ പൊറുക്കില്ല ...
ദുശ്ശാസനൻ ദ്രൗപതിയെ വലിച്ചിഴച്ചു സദസ്സിലെത്തിച്ചു ..ദുശ്ശാസനനെ ആക്രമിക്കാൻ ഒരുങ്ങിയ മറ്റു പാണ്ഡവരെ യുധിഷ്ടിരൻ തടഞ്ഞു..
ദുശ്ശാസനൻ ദ്രൗപതിയെ ദുര്യോധനന്റെ മുൻപിൽ കൊണ്ട് ഇട്ടിട്ടു പറഞ്ഞു ..
ദേ.. കിടക്കുന്നു 5 ഭർത്താക്കൻമാരുള്ള...ദ്രൗപതി ...
ഇതായിരുന്നു ദുര്യോധനൻ കാത്തിരുന്ന അവസരം...
ദുര്യോധനൻ : അന്ന് നീ എന്താണ് പറഞ്ഞത് ...അന്തന്റെ മകൻ അന്തൻ എല്ലേടി ? ദുശ്ശാസനാ ആ ദാസി പെണ്ണിനെ കൊണ്ട് വന്നു എന്റെ തൊടയിൽ ഇരുത്ത്..
ഇത് കേട്ട് സഹിക്കാൻ കഴിയാതെ ഭീമൻ പറഞ്ഞു ....
ദുര്യോധനാ ..നിന്റെ ഈ തെറ്റിന് നിന്റെ ആ തൊട ഞാൻ അടിച്ചു തകർത്തില്ലെങ്കിൽ...ഇനിയുള്ള ഏഴു ജന്മം ഞാൻ നിന്റെ അടിമയായിരിക്കും ...
ദുര്യോധനൻ അട്ടഹസിച്ചു കൊണ്ട് ..നീ വെറും ഒരു അടിമയാണ് ക്ഷത്രിയന്റെ ഭാഷ നീയങ്ങ് മറന്നേക്കു ..
കർണ്ണൻ : അത് ഓർത്തു നീ വിഷമിക്കേണ്ട ദുര്യോധനാ ...അവർ പതുക്കെ ക്ഷത്രിയരുടെ ഭാഷ മറക്കുകയും ചെയ്യും ...അടിമകളുടെ ഭാഷ പഠിക്കുകയും ചെയ്യും ....എനിക്കറിയേണ്ടത് എന്നെ അന്ന് ആ സദസ്സിൽ വെച്ച് സൂതപുത്രൻ എന്ന് പറഞ്ഞു അപമാനിച്ച ഇവൾ.. ഈ അഹങ്കാരി അടിമക്കുട്ടികളെ പ്രസവിക്കാൻ ഇനി എത്ര നാൾ ..എന്നാണു ?
ദ്രൗപതി ദുശ്ശാസനന്റെ പിടി വിട്ടു ഓടി ചെന്ന് കുരു വംശത്തിലെ എല്ലാ ഗുരുജനങ്ങൾക്കും പരിഹാസ ഭാവത്തിൽ നമസ്കാരം പറഞ്ഞു ..എന്നിട്ട് അവൾ അവർ ഓരോരുത്തരോടും ഓരോ ചോദ്യങ്ങൾ ചോദിച്ചു ...
ഭീഷ്മരോട് : ദാ..ഈ വേഷത്തിൽ കുരു വംശത്തിന്റെ മരുമകൾ നിങ്ങളുടെ മുന്നിൽ നില്ക്കുന്നു ...പിതാമഹാ ..അങ്ങ് ഹസ്തന പുരിയുടെ സിംഹാസനം മാത്രം സംരക്ഷിക്കാൻ പ്രതിജ്ഞാ ബന്ധനാണോ ...കുരു വംശത്തിന്റെ സംസ്കാരത്തിന്റെ രക്ഷ അങ്ങയുടെ കർത്തവ്യമല്ലേ ? താണോ ...നിങ്ങളുടെ പാരമ്പര്യം ...എന്നെ ഇവിടേയ്ക്ക് വലിച്ചിഴച്ചു കൊണ്ട് വന്നത് അങ്ങും കണ്ടതല്ലേ ? നിങ്ങൾക്ക് ഒരു പാട് അറിവുള്ളതല്ലേ ...സ്വയം വാതു വെച്ച് തോറ്റു മറ്റൊരാളുടെ അടിമയായി തീർന്ന ഒരാൾക്ക് മറ്റൊരാളുടെ സ്വാതന്ത്ര്യവും അഭിമാനവും വാതു വെച്ച് ഇല്ലാതാകാൻ എന്ത് അധികാരം ആണ് ഉള്ളത് ? ...ഇതിനുള്ള ഉത്തരം പറയാതെ നിങ്ങൾക്ക് ഒഴിഞ്ഞു മാറാൻ കഴിയില്ല പിതാമഹാ ..ഇത് ഞാൻ ചോദിക്കുന്ന ചോദ്യമല്ല ..ഇത് ഈ ലോകത്തിലെ മുഴുവൻ സ്ത്രീകളും അങ്ങയോടു ചോദിക്കുന്നതാണ് ...
ഭീഷ്മർ (നിറ കണ്ണുകളോടെ ) : മോളേ...
ദ്രൗപതി : എന്നെ നിങ്ങൾ അങ്ങനെ വിളിക്കരുത് ..ഞാൻ നിങ്ങളുടെ മകൾ ആയിരുന്നെങ്കിൽ നിങ്ങൾ ഇതെല്ലാം കണ്ടു ഇങ്ങനെ ഇരിക്കില്ലായിരുന്നു.. എന്നെ മരുമകൾ ആയി മാത്രം കണ്ടാൽ മതി ..
ഭീഷ്മർക്ക് ദ്രൗപതിയെ അഭിമുഘീകരിക്കാൻ ഉള്ള ശക്തിയുണ്ടായിരുനില്ല ..
അടുത്തത് ധൃതരാഷ്ട്രരോടായിരുന്നു ..ദ്രൗപതിയുടെ ചോദ്യം
ദ്രൗപതി ധൃതരാഷ്ട്രരുടെ കാൽ തൊട്ട് വണങ്ങിയ ശേഷം
.അങ്ങയുടെ അനുജൻ പാണ്ടുവിന്റെ മരുമകൾ ആയ ഞാൻ അങ്ങയെ നമസ്കരിക്കുന്നു .
.ധൃതരാഷ്ട്രർ ദ്രൗപതിയെ അനുഗ്രഹിച്ചു ...
ദ്രൗപതി : അങ്ങ് വലിയ ഭാഗ്യവാനാണ് ..അങ്ങ് ഒരു അന്തനല്ലായിരുനെങ്കിൽ ..നിങ്ങളുടെ ഈ മരുമകളുടെ അവസ്ഥ കണ്ടു അങ്ങയുടെ ഈ സദസ്സിൽ തന്നെ അങ്ങ് അന്തനാകുമായിരുന്നു ...
ദ്രിതരാഷ്ട്രാർ ( പൊട്ടി കരഞ്ഞുകൊണ്ട് ) : മോളേ ..എന്നോട് ഒന്നും ചോദിക്കല്ലേ ...യുധിഷ്ടിരൻ നിന്നെ വാതു വെക്കുന്നതിനു മുൻപ് എന്നോട് അനുവാദം ചോദിച്ചില്ല ..ദുര്യോധനൻ ജയിക്കുന്നതിനു മുന്പും എന്നോട് അനുവാദം ചോദിച്ചില്ല ..നീ ഈ ചോദ്യം യുധിഷ്ടിരനോട് ചോദിക്ക് ..അവൻ ആണ് നിന്നെ വാതു വെച്ച് കുരു വംശത്തിന്റെ മാനം ഇല്ലാതാക്കിയത് ..
ദ്രൗപതി ദ്രോണരോട് ..........അങ്ങ് ഒരിക്കൽ പറഞ്ഞു ഞാൻ അങ്ങയുടെ സുഹൃത്തിന്റെ മകൾ ആയതിനാൽ അങ്ങേയ്ക്ക് ഞാൻ മകൾ ആണെന്ന് ..പാണ്ഡവരുടെ പത്നിയായത് കൊണ്ട് മരുമകളും ..എന്നിട്ടും ....അങ്ങ് എന്താണ് ഇതെല്ലം കണ്ടു സഹിച്ചിരിക്കുന്നത് ?
ദ്രോണർക്കും ഉത്തരം ഉണ്ടായിരുനില്ല ..
ദ്രൗപതി ചോദ്യഭാവത്തിൽ ക്രിപാചാര്യരെ നോക്കി ..അദ്ദേഹവും തലകുനിച്ചു ഇരുന്നത്തെ ഉള്ളു ...
അടുത്തത് വിധുരരുടെ ഊഴമായിരുന്നു ...
ദ്രൗപതി : അങ്ങ് വലിയ നീതിമാനും പണ്ടിതനുമല്ലേ ...എന്താണ് അങ്ങയുടെ നീതി ബോധം പറയുന്നത് ...ഒരു ഭർത്താവിനു ഭാര്യയെ ചൂതിൽ വാതു വെക്കാനുള്ള അവകാശം ഉണ്ടോ ? ഒരു അടിമയ്ക്ക് മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ വാതു വെക്കാനുള്ള അധികാരം ഉണ്ടോ ?
വികർണ്ണൻ : ചേട്ടത്തിയമ്മ പറയുന്നത് ശെരിയാണ് ..
ദുര്യോധനൻ : വികർണ്ണാ..
ശകുനി : പറയുന്നവരൊക്കെ പറയട്ടെ മോനെ ...സംഭവിക്കാൻ ഉള്ളതൊക്കെ സംഭാവിചില്ലേ ...യുധിഷ്ടിരനു ദ്രൗപതിയെ ചൂത് കളിയിൽ തോറ്റു നഷ്ട്ടമായി ...
ദ്രൗപതി : അദ്ദേഹം ആരാണ് എന്നെ വാതു വെച്ച് തോല്ക്കാൻ ? ഇനി അഥവാ ഒരു ഭർത്താവിനു ഭാര്യയെ വാതു വെച്ച് തോല്ക്കാൻ ഉള്ള അധികാരം ഉണ്ടെങ്കിൽ കൂടി ഞാൻ അദ്ദേഹത്തിന്റെ മാത്രം ഭാര്യയല്ലല്ലോ ...ഞാൻ പാണ്ഡവരുടെ ഭാര്യയാണ് ..അത് കൊണ്ട് അദ്ദേഹത്തിനു മാത്രമല്ല എന്റെ മേൽ അധികാരമുള്ളത്...എന്നിട്ട് മറ്റു പാണ്ഡവരെ ചൂണ്ടി ഇവർക്കും തുല്യമായ അധികാരം ഉണ്ട്...
എന്നിട്ട് പാണ്ടവരോടായി ചോദിച്ചു ..
നിങ്ങൾ ആരോടെങ്കിലും ഇദ്ദേഹം അനുവാദം ചോദിച്ചിരുന്നോ ? നിങ്ങളുടെ ഭാര്യയെ ചൂതിനു വാതു വെച്ചോട്ടെ എന്ന് ? ? ..
എന്നിട്ട് യുധിഷ്ട്ടിരനോട് ..നിങ്ങൾക്ക് മുൻപും ചൂത് കളിക്കാരുണ്ടായിരുന്നു ..പക്ഷെ അവർ ആരും ദാസി മാരെ പോലും വാതു വെച്ചിട്ടില്ല ...നിങ്ങളോ ..സ്വന്തം ഭാര്യയെ വാതു വെച്ചിരിക്കുന്നു ..
നിങ്ങളെ ഓർത്തു എനിക്ക് ലജ്ജ തോന്നുന്നു ...
യുധിഷ്ടിരന്റെ മൗനം കണ്ടു കലിപൂണ്ട ഭീമൻ യുധിഷ്ടിരനോട് ...ജേഷ്ടാ.. നിങ്ങൾ എന്താണ് ദ്രൗപതിയുടെ ചോദ്യത്തിനു ഉത്തരം പറയാത്തത് ? ..നിങ്ങൾ ഈ ഭൂമിയിലെ ധർമ്മത്തിന്റെ പ്രതിപുരുഷനല്ലേ ?? ... ..നിങ്ങൾ എന്റെ ജേഷ്ടനല്ലായിരുന്നെങ്കിൽ ..ഭാഗവാനാണേ... ദ്രൗപതിയെ വാതു വെച്ച നിങ്ങളെ ഞാൻ വലിച്ചു കീറിയേനെ ..
പാണ്ഡവർ തമ്മിൽ അടിക്കുന്നത് കണ്ട ശകുനിക്കും ദുര്യോധാനും സന്തോഷമായി ...
വികർണ്ണൻ : ചേട്ടത്തിയമ്മയുടെ ഈ അപമാനം കുരു വംശത്തെ മുഴുവൻ ഇല്ലാതാക്കും ...
ആ സദസ്സിലുള്ള എല്ലാവരോടുമായി വികർണ്ണൻ പറഞ്ഞു ..ചേട്ടത്തിയമ്മയുടെ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ആരെങ്കിലും ഒന്ന് പറ ..ഒരു ഭർത്താവിനു ഭാര്യയെ വാതു വെക്കാനുള്ള അധികാരം ഉണ്ടോ ?
ഭീഷ്മർ : യുധിഷ്ടിരൻ ചെയ്തത് തെറ്റാണ് ...പക്ഷെ .. ഭാര്യയുടെ മേൽ ഭർത്താവിനാണ് ഏറ്റവും അധികാരം ...
ദ്രൗപതി : എന്ന് പറഞ്ഞാൽ എന്താണ് അധികാരം കൊണ്ട് അർത്ഥമാക്കുന്നത്..ഭാര്യയെ .സംരക്ഷിക്കേണ്ടത് ഒരു ഭർത്താവിന്റെ കടമയല്ലേ ? .
അതിനു ഉത്തരം പറഞ്ഞത് കർണ്ണനായിരുന്നു ....
കർണ്ണൻ : പാണ്ടവർക്ക് നിന്നെ രക്ഷിക്കാൻ ആയില്ല ...അത് കൊണ്ട് ഇവിടെ വന്നു ദുര്യോധനന്റെ തൊടയിൽ ഇരിക്ക് ..നിനക്ക് ഇപ്പോൾ തന്നെ അഞ്ചു ഭർത്താക്കന്മാരില്ലേ ..പിന്നെ നീ എന്തിനാണ് ആറാമതൊരാളെ കൂടി സ്വീകരിക്കാൻ മടിക്കുന്നത് ...?
അർജ്ജുനൻ : ...കർണ്ണാ ..ഒരിക്കൽ ഇതിനുള്ള ശിക്ഷ നിനക്ക് ഞാൻ തീർച്ചയായും തരും...നീ കരുതിയിരുന്നോ !
ദുര്യോധനൻ : നിർത്തടാ...എന്റെ അടിമയായ നീ എന്റെ കൂട്ടുകാരാനെ അപമാനിക്കുന്നോ ? നിന്റ നാവു ഞാൻ പിഴുതെടുക്കും ...
കർണ്ണൻ : അവൻ പറയട്ടെ ..ദുര്യോധനാ ...ഇവന്മാരൊക്കെ പതുക്കെ പതുക്കെ ഒരു അടിമ എങ്ങനെയാണ് പെരുമാറണ്ടത് എന്ന് പഠിച്ചു കൊള്ളും..
എന്നിട്ട് ദ്രൗപതിയെ പുച്ഛത്തോടെ നോക്കി കർണ്ണൻ പറഞ്ഞു ...അഞ്ചു ആണുങ്ങളുടെ കൂടെ കഴിയുന്ന ഇവളെ ഭാര്യ എന്നല്ല പറയുന്നത് വേശ്യ ..എന്നാണു .. വേശ്യക്ക് എന്ത് മാനവും ..അഭിമാനവും ..അവളെ പരിപൂർണ്ണ നഗ്നയാക്കി ഇവിടെ കൊണ്ട് വന്നിരുന്നെങ്കിലും അതിൽ യാതൊരു തെറ്റുമില്ലായിരുന്നു...
ഇത് കേട്ട പാണ്ഡവർ കർണ്ണനെ ആക്രമിക്കാൻ മുതിർന്നെങ്കിലും വീണ്ടും യുധിഷ്ടിരൻ തടഞ്ഞു ..
ദുര്യോധനൻ : കർണ്ണൻ പറയുന്നത് ശെരിയാണ് ...ദുശ്ശാസനാ ...നീ അവളുടെ പുടവ വലിച്ചഴിച്ചു അവളെ നഗ്നയാക്ക് ഞാൻ ശെരിക്കൊന്നു കാണട്ടെ വാതു വെച്ച് നേടിയ ദാസിയുടെ പരിപൂർണ്ണ സൗന്ദര്യം ...
കേൾക്കേണ്ട താമസം ദുശ്ശാസനൻ ദ്രൗപതിയുടെ പുടവ പിടിച്ചു അഴിക്കാൻ ശ്രമിച്ചു ..ദ്രൗപതി പുടവയിൽ മുറുകെ കടിച്ചു പിടിച്ചു കൈ കൂപ്പി ശ്രീ കൃഷ്ണനെ ദ്യാനിച്ചു ..അവൾ ശ്രീ കൃഷ്ണന്റെ വാക്കുകൾ ഓർത്തു "ഇതിനു ഞാൻ പ്രത്യുപകാരം ചെയ്യും നിനക്ക് അത് ഏറ്റവും ആവിശ്യം ഉള്ള സമയത്ത് "
എന്നിട്ട് അവൾ കൈ കൂപ്പി കണ്ണുകൾ അടച്ചു അങ്ങനെ തന്നെ നിന്നു ...ദുശ്ശാസനൻ പുടവ വലിച്ചഴിക്കാൻ തുടങ്ങി ...
പെട്ടെന്ന് ശ്രീ കൃഷ്ണൻ അദ്രിശ്യനായി വന്നു മായാജാലം എന്ന പോലെ ദ്രൗപതിക്ക് വീണ്ടും വീണ്ടും പുടവ നല്കി കൊണ്ടിരുന്നു ...ദുര്യോധനനും കൂട്ടരും ഈ കാഴ്ച അത്ഭുതത്തോടെ നോക്കി നിന്നു ..പാണ്ടവരും ഗുരു ജനങ്ങളും ഇത് കണ്ടു ആശ്വസിച്ചു ..
ഒടുവിൽ ദുശ്ശാസൻ തളർന്നു വീണു ...ദ്രൗപതി ..മുഖം പൊത്തി അവിടെയിരുന്നു കരഞ്ഞു ....
പെട്ടെന്ന് ഭീമൻ എഴുന്നേറ്റു ...പ്രതിജ്ഞ ചെയ്തു ഈ തെറ്റിന് രണഭൂമിയിൽ വെച്ച് ദുശ്ശാസനന്റെ മാറ് പിളർന്നു ചോര കുടിക്കാതെ ഞാൻ മരിക്കില്ല ..
ഈ ശപഥം കേട്ട എല്ലാവരും നടുങ്ങി ..
വിദുരർ എഴുന്നേറ്റു എല്ലാവരോടുമായി ദ്രൗപതിയുടെ ചോദ്യത്തിനുള്ള ഉത്തരം പറഞ്ഞു കൊടുക്കാൻ പറഞ്ഞു ..പക്ഷെ എല്ലാവരും മൗനമായിരുന്നു ..
വിദുരർ ദ്രൗപതിയോട് പറഞ്ഞു ..മോളേ നിനക്ക് ഇവിടെ നിന്നും ഉത്തരം ലഭിക്കില്ല കാരണം ഇത് മരിച്ചവരുടെ സഭയാണ് ..
ഇതെല്ലാം കേട്ട ശേഷം അടക്കാനാവാത്ത സങ്കടത്താലും ദേഷ്യത്താലും ...തന്നെ വസ്ത്രാക്ഷേപം ചെയ്യാൻ സ്വന്തം വീട്ടിൽ വെച്ച് ശ്രമിച്ചിട്ട് പോലും ഒന്ന് പ്രതികരിക്കാൻ തയ്യാറാകാതിരുന്ന മുഴുവൻ സദസ്സിനെയും ദ്രൗപതി ശപിക്കാൻ ഒരുങ്ങി ...പെട്ടെന്ന് ഗാന്ധാരി അവിടെയെത്തി അവളെ തടഞ്ഞു

No comments:
Post a Comment