ദുര്യോധനൻ ശകുനിയുടെ നിർദേശപ്രകാരം ധൃതരാഷ്ട്രരുടെ അടുത്തെത്തി
ദുര്യോധനൻ : അച്ഛാ .. വിധുരിനെ പാണ്ഡവരെ തിരിച്ചു വിളിക്കാൻ വേണ്ടി അയച്ചോ ?
ധൃതരാഷ്ട്രർ : അല്ലാതെ പിന്നെ എനിക്ക് എന്ത് ചെയ്യാൻ കഴിയും ..നീ എന്നോട് ചോദിച്ചിട്ടാണോ ..അവരെ കൊല്ലാൻ ശ്രമിച്ചത് ...ഇത് ഞാൻ അറിഞ്ഞിരുന്നെങ്കിൽ ഞാൻ സമ്മതിക്കില്ലായിരുന്നു ..നിങ്ങളുടെ പദ്ധതി പാളി ..അവർ ഇപ്പോഴും ജീവനോടെയുണ്ട് എന്ന് അറിഞ്ഞതിന്റെ സന്തോഷം പ്രകടിപ്പിച്ചു അവരെ ഇങ്ങോട്ട് ക്ഷണിക്കുകയല്ലാതെ ഞാൻ എന്ത് ചെയ്യാൻ ?
ദുര്യോധനൻ : അപ്പോൾ യുധിഷ്ടിരനെ തിരിച്ചു കൊണ്ട് വന്നു ..വീണ്ടും യുവരാജാവാക്കാനാണോ ഭാവം ..അങ്ങനെയാണെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യും ഓർത്തോ,,,,
ധൃതരാഷ്ട്രർ : അങ്ങനെ ഒന്നും ഉണ്ടാകില്ല ..ഞാൻ നിനക്ക് വാക്ക് തരുന്നു ഞാൻ അതിനു എന്തെങ്കിലും വഴി കണ്ടെത്തും ..പക്ഷെ ..മോനേ ..അവർക്ക് അറിയാം ഈ ഗൂഡാലോചനയിൽ നിനക്ക് പങ്കുണ്ടെന്ന് ..അവർക്ക് എന്നെയും സംശയം ഉണ്ടാകാം അത് കൊണ്ട് നീ ഇനി വളരെ സൂക്ഷിച്ചും ചിന്തിച്ചും മാത്രമേ ഓരോ കാര്യങ്ങൾ ചെയ്യാൻ പാടുള്ളൂ ..ദുര്യോധനൻ ആതിനുള്ള മറുപടിയൊന്നും പറയാതെ ദേഷ്യത്തോടെ അവിടെ നിന്നും ഇറങ്ങി പോയി
ദുര്യോധനൻ അവിടെ നിന്നും നേരെ പോയത് അംഗ രാജ്യത്തിൽ കർണ്ണന്റെ കൊട്ടാരത്തിലേയ്ക്കായിരുന്നു ....ദേഷ്യത്തോടെ ഇരിക്കുന്ന കർണ്ണനെയാണ് ദുര്യോധനൻ കണ്ടത് ..
ദുര്യോധനൻ : നിനക്കാരോടാണ് ഇത്ര ദേഷ്യം ?
കർണ്ണൻ : ആ ശകുനിയമ്മാവൻ ..അയാൾ ആണ് എല്ലാം തുലച്ചത് ..ഇനി നമ്മൾ എങ്ങനെ പാണ്ഡവരുടെ മുന്നിൽ ചെന്ന് നില്ക്കും ..വേറെയാർക്കു അറിയില്ലെങ്കിലും തീർച്ചയായും അവർക്കറിയാം നമ്മൾ ആയിരുന്നു ഇതിന്റെ പിന്നിൽ എന്ന് ....അവർ അതിൽ നിന്നും രക്ഷപെട്ടു ..എന്നിട്ടും ഇനി അടുത്ത ഗൂഡാലോചനയിലാണ് ശകുനിയമ്മാവൻ..നീയോ ..അയാൾ പറയുന്നത് ഒക്കെ വീണ്ടും വിശ്വസിച്ചു ..അയാളോടൊപ്പം ചേരുന്നു ..ദുര്യോധനാ ..ഞാൻ പറഞ്ഞില്ലേ ..നീ ഒരു വീരനാണ് നമുക്ക് അവരെ നേരിട്ട് യുദ്ധം ചെയ്തു തോല്പിക്കാൻ കഴിയും ..പക്ഷെ നിനക്ക് ഇപ്പോഴും നിന്റെ ശക്തിയിൽ ഉള്ളതിനെക്കാൾ വിശ്വാസം ശകുനിയമ്മാവന്റെ കുതന്ത്രങ്ങളിലാണ്
ദുര്യോധനൻ : നീ പറയുന്നത് കേൾക്കുമ്പോൾ എനിക്ക് തോന്നും നീ പറയുന്നതാണ് ശെരിയെന്നു ..അമ്മാവൻ പറയുന്നത് കേൾകുമ്പോൾ തോന്നും അതിലും വലിയ ഒരു ശെരിയില്ല ..എന്ന് ..എനിക്കറിയില്ല..കർണ്ണാ..
ദുശ്ശാസനൻ : പക്ഷെ ..ഈ പാണ്ഡവർ എങ്ങനെ അറിഞ്ഞു ..ഈ പദ്ധതി ?
ദുര്യോധനൻ : ശെരിയാണെല്ലോ ? ഈ പദ്ധതി അമ്മാവന്റെ പ്രധാനപെട്ട അംഗരക്ഷകനല്ലാതെ ആർക്കും അറിയില്ലായിരുന്നു ..
കർണ്ണൻ : അയാളെ പാണ്ഡവർ വിലക്കെടുത്ത് കാണും ..
ദുര്യോധനൻ : ഇല്ല ..അയാൾ വിശ്വസ്തനായിരുന്നു ..പക്ഷെ ഇപ്പോഴുംശകുനിയമ്മാവന് പോലും ഇതിന്റെ ഉത്തരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നതാണ് അത്ഭുതം
അതെ സമയം ശകുനിയും ഇത് തന്നെയായിരുന്നു ചിന്തിച്ചത് ..എന്ത് തന്നെയായാലും ..ഈ പദ്ധതി പാളിയത് പ്രധാന അംഗരക്ഷകന്റെ തെറ്റ് ആണ് എന്ന് മനസ്സിലാക്കി ..അയാളെ വിളിച്ചു ചോദിച്ചു
ശകുനി : ഇതിനു ഞാൻ നിനക്ക് എന്ത് ശിക്ഷയാണ് തരേണ്ടത് ?
പ്രധാന അംഗരക്ഷകൻ : മരണം
ശകുനി : അത് തന്നെയാണ് ഞാനും വിചാരിച്ചത് ..നീ എന്റെ വിശ്വസ്തനായിരുന്നു ..അതുകൊണ്ട് ആണ് നിനക്ക് ഇത്രയും വേദനയറിയാത്ത മരണം തരാൻ തീരുമാനിച്ചത് ..
എന്നിട്ട് ശകുനി കയ്യിൽ കരുതിയിരുന്ന വിഷം അയാൾക്ക് കൊടുക്കുകയും ..അയാൾ അത് കുടിച്ചു തല്ക്ഷണം മരിച്ചു വീണു ...
അതെ സമയം പാന്ജാലയിൽ ശ്രീകൃഷ്ണൻ ..പാണ്ടാവർക്ക് ഇനി എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു കൊടുക്കുകയായിരുന്നു ..
യുധിഷ്ടിരൻ : ഞാൻ ഒരു യുദ്ധം ആഗ്രഹിക്കുനില്ല
ശ്രീ കൃഷ്ണൻ : ഞാനും ..ഒരു യുദ്ധം ആഗ്രഹിക്കുനില്ല ..പക്ഷെ ഇപ്പോൾ നിങ്ങൾ ജീവിച്ചിരിക്കുന്നു എന്ന് എല്ലാവരും അറിഞ്ഞു കഴിഞ്ഞു ..ഇനി ഹസ്തനപുരിയിൽ ചെന്ന് നിങ്ങളുടെ അവകാശം ചോദിച്ചു വാങ്ങണം ..അവകാശം ചോദിച്ചു വാങ്ങുക എന്നത് ഒരു മനുഷന്റെ കടമയാണ്..നിങ്ങൾ അങ്ങനെ ചെയ്തില്ലെങ്കിൽ വരാതിരുന്നത് കൊണ്ടാണ് നിങ്ങളുടെ അവകാശം നിങ്ങൾക്ക് തരാതിരുന്നത് എന്ന് ദുര്യോധനന് വേണമെങ്കിൽ പറയാം ,,
ബലരാമൻ : പക്ഷെദുര്യോധനനെ പോലെ ഒരു വീരൻ അങ്ങനെ പറയുമോ ?
ശ്രീകൃഷ്ണൻ : അവന്റെ ഒടുങ്ങാത്ത സ്വാർഥത അവനെകൊണ്ട് അത് പറയിക്കും
ധ്രുപദൻ : അതെ ശെരിയാണ് ദ്രോണർ പോലും അധികാരം കൊതിച്ചു പോയില്ലേ ..പക്ഷെ നിങ്ങൾ ഒറ്റയ്ക്കാവില്ല ..ഞാനും എന്റെ സേനയും ..വേണമെങ്കിൽ എന്റെ സുഹൃത്തിന്റെ സേനയും നിങ്ങളോടൊപ്പം ഉണ്ടാകും ഹസ്തനപുരി ആക്രമിച്ചു അധികാരം തിരിച്ചു ..പിടിക്കാൻ ..
ശ്രീകൃഷ്ണൻ : അത് ഒരിക്കലും ചെയ്യരുത് ..ജനം പറയും അധികാരത്തിനു വേണ്ടി പാണ്ഡവർ പിതാമഹനെയും ,ഗുരുവിനെയും ..സ്വന്തം വല്ല്യച്ചനെവരെയും ആക്രമിച്ചു എന്ന് ..അവർക്ക് സ്വയരക്ഷക്കു വേണ്ടി യുദ്ധം ചെയ്യേണ്ടി വന്നു ..എന്ന് ..ഇപ്പോൾ സത്യം നിങ്ങളുടെ ഭാഗത്ത് ആണ് ..സത്യം എപ്പോഴും വിജയിക്കും..യുദ്ധം നടക്കണം എന്ന് തന്നെയാണെങ്കിൽ ആദ്യം അവർ ആക്രമിക്കട്ടെ ...
ഭീമൻ : അപ്പോൾ പിന്നെ എന്ത് ചെയ്യണം ..അവർ ക്ഷണകത്ത് അയക്കുന്നത് വരെ കാത്തിരിക്കാനാണോ നീ പറയുന്നത് ?
ശ്രീകൃഷ്ണൻ : എന്നാൽ ജേഷ്ടൻ പറ എന്ത് ചെയ്യണം എന്ന്
ഭീമൻ : ഞാൻ ആദ്യം ആ ദുര്യോധനനെ ..ഗദയ്ക്ക് ..അടിച്ചു കൊല്ലും ...എന്നിട്ട് ..പിന്നെ ...
പെട്ടെന്ന് ആ സദസ്സിലേയ്ക്ക് ഒരു ഭടൻ വന്നു വിദുരർ പാണ്ഡവരെ കൂട്ടികൊണ്ട് പോകാൻ വന്ന വിവരം പറഞ്ഞു ..വിധുരരെ അതിഥികൾ ഇരിക്കുന്ന മുറിയിൽ കൊണ്ട് ചെന്നിരുത്താൻ ധ്രുപദൻ പറഞ്ഞു
യുധിഷ്ടിരൻ : ഞാൻ ഇപ്പോൾ തന്നെ ചെന്ന് ചെറിയച്ചനെ കാണട്ടെ ?
ശ്രീകൃഷ്ണൻ : വേണ്ട ഇപ്പോൾ വന്നിരിക്കുന്നത് നിന്റെ ചെറിയച്ചനല്ല..ഹസ്തന പുരിയുടെ ദൂതനാണ് ..അദ്ദേഹത്തിനു എന്താണ് പറയാൻ ഉള്ളത് എന്നും നീ അതിനു എന്താണ് മറുപടി പറയുന്നത് എന്നും എല്ലാവരും കേൾക്കണം ..അത് കൊണ്ട് ഇവിടെ എല്ലാവരുടെയും മുൻപിൽ വെച്ച് വേണം നീ അദ്ദേഹത്തോട് സംസാരിക്കാൻ ..
അതിഥികൾ ഇരിക്കുന്ന മുറിയിൽ ചെന്ന് കുന്തി വിധുരരെ കണ്ടു പാണ്ടവരുടെയും തന്റെയും ജീവൻ രക്ഷിച്ചതിനു നന്ദി പറഞ്ഞു ..ഒപ്പം തിരിച്ചു ഹസ്തനപുരിയിലേക്ക് വരുന്നതിൽ തനിക്കുള്ള ആശങ്കയും അറിയിച്ചു .അനർതങ്ങൾ ഒന്നും ഉണ്ടാകില്ല എന്ന് വിധുർ ഉറപ്പു കൊടുത്ത ശേഷം രാജ സദസ്സിൽ ചെന്ന് ആഗമന ഉദ്ദേശം പറഞ്ഞു
വിദുരർ : ഞാൻ ധൃതരാഷ്ട്രർ പറഞ്ഞിട്ട് പാണ്ടവരെയും മരുമകൾ ദ്രൗപതിയെയും ഹസ്തനപുരിയിലെയ്ക്ക് കൂട്ടികൊണ്ട് പോകാൻ ആണ് വന്നത് .അവിടെ എല്ലാവരും നിങ്ങളെ കാണാൻ കാത്തിരിക്കുകയാണ്
എല്ലാവരും അത് സമ്മതിച്ചു .ധ്രുപദനും പത്നിയും കണ്ണീരോടെ അമൂല്യമായ ധാരാളം സമ്മാനങ്ങൾ നല്കി തന്റെ മകൾ ദ്രൗപതിയെ ഹസ്തനപുരിയിലേക്ക് അയച്ചു .... വിധുരർക്കു ഒപ്പം പാണ്ടവരും ദ്രൗപതിയും ഹസ്തനപുരിയിലേക്ക് പുറപെട്ടു .. ശ്രീ കൃഷ്ണനും ബലരാമനും ഹസ്തനപുരി കാണുവാൻ അവർക്കൊപ്പം ഉണ്ടായിരുന്നു
ഹസ്തനപുരിയിൽ എല്ലാവരും പാണ്ഡവരെ സ്വീകരിക്കാനായി അക്ഷമരായി കാത്തിരിക്കുകയായിരുന്നു ...പാണ്ഡവർ വരുന്നത് സന്തോഷമുള്ള കാര്യമായിരുന്നെങ്കിലും ..അതിനു ശേഷം ഉണ്ടാകാൻ പോകുന്ന വിപത്തുകൾ ആലോചിച്ചു ഭീഷ്മർ ചിന്താകുലനായി ...
ഭീഷ്മർ ഗംഗാ ദേവിയോട് ഉപദേശം തേടാനായി പലതവണ ചെന്നെങ്കിലും ഗംഗാ ദേവി പ്രത്യക്ഷപെട്ടില്ല ..അടുത്ത ദിവസം ഭീഷ്മർ വീണ്ടും ഗംഗാ നദിയുടെ തീരത്തെത്തി
ഭീഷ്മർ : അമ്മേ.. ഈ അവസരത്തിൽ അമ്മയും എന്നെ കൈ വെടിയുകയാണോ?
പെട്ടെന്ന് ഗംഗാ ദേവി പ്രത്യക്ഷപെട്ടു ..
ഗംഗാ ദേവി : നീ എന്നോട് ചോദിച്ചിട്ടല്ലെല്ലോ ..ശപഥം ചെയ്തത് ..നീ എന്നോട് ചോദിച്ചിട്ടാണോ പ്രതിജ്ഞ ചെയ്തത് ..പിന്നെ എന്തിനു നീ ഇപ്പോൾ എന്നോട് ചോദിക്കുന്നു ...നീ നിന്റെ പ്രതിജ്ഞയും ശപഥവും പാലിക്കുക ..അതിനു വേണ്ടി പ്രവർത്തിക്കുക
ഭീഷ്മർ : ശെരിയമ്മേ ...
ഭീഷ്മർ അവിടെ നിന്നും പോയത് ദുര്യോധനന്റെ അടുത്തേക്ക് ആണ് ..
എന്തൊക്കെ സംഭവിച്ചാലും ദുര്യോധനന് അവകാശപെട്ട അധികാരം മറ്റാരും തട്ടിയെടുക്കാതെ നോക്കും പക്ഷെ എന്താണ് നിനക്ക് അവകാശപെട്ട അധികാരം എന്ന് നീ മനസ്സിലാക്കണം .. എന്ന് ഭീഷ്മർ പറഞ്ഞു ...
വൈകാതെ പാണ്ടവരും കൂട്ടരും ഹസ്തനപുരിയിൽ എത്തി ..എല്ലാവരെയും സന്തോഷപൂർവ്വം സ്വീകരിച്ച ശേഷം അവരെയെല്ലാം പരസ്പരം പരിചയപെടുത്തി ..പക്ഷെ പാണ്ഡവരെ സ്വീകരിക്കാൻ ദുര്യോധനൻ മാത്രം വന്നില്ല ..യുധിഷ്ടിരൻ തിരിച്ചെത്തിയാൽ തന്റെ യുവരാജാവ് എന്ന സ്ഥാനം നഷ്ടമാകുമോ എന്ന് ദുര്യോധനൻ ഭയപെട്ടിരുന്നു .
അല്പസമയം കഴിഞ്ഞു രാജസദസ്സിൽ കുരുവംഷത്തിലെ പ്രധാനപെട്ട അംഗങ്ങളെല്ലാം ഒത്തു കൂടി ..ധൃതരാഷ്ട്രർ,വിദുരർ ,കൃപാചാര്യർ ,ദ്രോണാചാര്യർ ,ഭീഷ്മർ...പിന്നെ ശകുനിയും അവിടെയുണ്ടായിരുന്നു ..
ധൃതരാഷ്ട്രർ : ആരെ യുവരാജാവാക്കിയാലും ..മറ്റേ ആളോട് ചെയ്യുന്നത് അന്യായമായിരിക്കും ..എനിക്ക് ഈ തീരുമാനം എടുക്കാൻ കഴിയില്ല ..അത് കൊണ്ട് കുരുവംഷത്തിലെ ഏറ്റവും മൂത്തയാൾ എന്ന നിലയ്ക്കും ,,ഈ സിംഹാസനത്തിനു ഏറ്റവും അർഹനുമായിരുന്ന പിതാമഹൻ പറയട്ടെ ..പിതാമഹൻ പറയുന്നത് ദുര്യോധനനും യുധിഷ്ടിരനും അനുസരിക്കും
ഭീഷ്മർ : ഈ പ്രശ്നത്തിന്റെ ..ഉപായം ..വളരെ വേദനിപ്പിക്കുന്നതാണ് ..കാരണം യുധിഷ്ടിരനെ നമ്മൾ ആദ്യം യുവരാജാവാക്കി ..പിന്നീട് പാണ്ഡവരുടെ മരണവാർത്തയറിഞ്ഞപ്പോൾ വീണ്ടും നമ്മൾ തന്നെയാണ് ദുര്യോധനെയും യുവരാജാവാക്കിയത് ..ദുര്യോധനൻ ചോദിക്കാതെ തന്നെ നമ്മളാണ് അവനെ യുവരാജാവാക്കിയത് ..അത് കൊണ്ട് ..ഹൃദയം തകരുന്ന വേദനയോടെയാണെങ്കിലും ഞാൻ ഹസ്തനപുരി രണ്ടായി വിഭജിക്കാൻ ആജ്ഞാപിക്കുന്നു ...
ആരും പ്രതീക്ഷിക്കാതിരുന്ന ഒരു ഉപായമായിരുന്നു ..അത് ..അത് കൊണ്ട് തന്നെ എല്ലാവരും ശെരിക്കും ഞെട്ടി ..പക്ഷെ ഇതല്ലാതെ ന്യായമായ ഒരു വഴിയും മുന്പിൽ ഇല്ലാത്തത് കൊണ്ട് എല്ലാവരും ആ തീരുമാനം അംഗീകരിച്ചു ..
ധൃതരാഷ്ട്രർ യുധിഷ്ടിരനെ വിളിപ്പിച്ചു ...ഭീഷ്മരിന്റെ തീരുമാനം അറിയിച്ചു ..
യുധിഷ്ടിരൻ : അതിന്റെ ആവിശ്യമില്ല ..വല്ല്യച്ചാ ..മുഴുവൻ രാജ്യവും ദുര്യോധനു തന്നെ കൊടുത്തോളൂ ..എനിക്ക് അത് സമ്മതമാണ് ..
ധൃതരാഷ്ട്രർ : അത് എങ്ങനെ ..സത്യത്തിൽ ഞാൻ പാണ്ടുവിന്റെ പ്രതിനിധി മാത്രമാണ് ..അത് കൊണ്ട് തന്നെ പാണ്ടുവിന്റെ മൂത്തപുത്രനായ നിന്നോട് അന്യായം ചെയ്യാൻ എനിക്കാവില്ല ..അത് കൊണ്ട് മോൻ ഈ തീരുമാനം അംഗീകരിക്കണം ..എന്നിട്ട് ഹസ്തനപുരിയുടെ ഭാഗമായ കാണ്ടവപ്രസ്ഥം നിന്റെ രാജ്യമായി സ്വീകരിക്കണം ..നീ ഇത് അംഗീകരിച്ചില്ലെങ്കിൽ ആത്മഹത്യ അല്ലാതെ എന്റെ മുന്നിൽ വേറെ വഴികൾ ഇല്ല ..
യുധിഷ്ടിരൻ : അങ്ങയുടെ തീരുമാനം തീർച്ചയായും ഞാൻ അംഗീകരിക്കുന്നു
വാസ്തവത്തിൽ ധൃതരാഷ്ട്രർ ഭയന്നിരുന്നത് ജനങ്ങളെയാണ് ..ഹസ്തനപുരിയുടെ ഭാഗമായിരുന്നു കാണ്ടവപ്രസ്ഥം ..ഹസ്തനപുരിയെ യമുനാ നദിയുടെ വടക്ക് ഭാഗുള്ള ഭാഗം എന്നും തെക്ക് ഭാഗത്തുള്ള ഭാഗമെന്നും രണ്ടായി തിരിക്കാം ..അതിൽ വടക്ക് ഭാഗമാണ് ജന നിബിടവും സംഭൂഷ്ടവുമായ ഹസ്തിനപുരി ..തെക്ക് ഭാഗം ഒന്നിനും കൊള്ളാത്ത ജനങ്ങൾ വസിക്കാൻ ആഗ്രഹിക്കാത്ത കാണ്ടവപ്രസ്തം ആയിരുന്നു ..ഇവിടെ നാഗങ്ങളും രാക്ഷസ്സന്മാരുമായിരുന്നു വസിച്ചിരുന്നത് ..അത് കൊണ്ട് തന്നെ ഹസ്തനപുരിയുടെ ഭാഗമായിരുന്നിട്ടു കൂടിയും കാണ്ടപ്രസ്തത്തെ ഹസ്തനപുരിയിലെ ഒരു രാജാക്കന്മാരും ഹസ്തനപുരിയുടെ ഭാഗമായി കരുതിയിരുന്നില്ല ..ഈ ഒന്നിനും കൊള്ളാത്ത സ്ഥലം യുധിഷ്ടിരന് കൊടുക്കുക വഴി ജനങ്ങളുടെ കോപത്തിൽ നിന്നും രക്ഷ പെടുകയും ചെയ്യാം ..ദുര്യോധനനെ തന്നെ യുവരാജാവാക്കുകയും ചെയ്യാം..എന്നായിരുന്നു ..ദ്രിതരാഷ്ട്രാർ കരുതിയിരുന്നത്

No comments:
Post a Comment