കൌരവരുടെ ഈ തീരുമാനം ഒരു ചാരൻ പാണ്ഡവരുടെ അടുത്തെത്തിച്ചു യുധിഷ്ടിരൻ അറിയാതെ മറ്റുള്ളവർ ഒത്തു ചേർന്ന് ചർച്ച ചെയ്തു...
ശ്രീ കൃഷ്ണൻ പറഞ്ഞു ..യുധിഷ്ടിരനെ ബന്ധിയാക്കിയാൽ യുധിഷ്ടിരൻ അവരുടെ അടിമയാകും ..ഒരു അടിമയെ വെറും ഒരു വസ്തുവായി മാത്രമാണ് കാണുക അത് കൊണ്ട് അടിമയായ ശേഷം ഇന്ദ്രപ്രസ്ഥത്തിൽ അദ്ദേഹത്തിനു യാതൊരു അധികാരവും ഉണ്ടാവില്ല ..യുദ്ധം അവസാനിക്കുകയും കൌരവർ വിജയിക്കുകയും ചെയ്യും ..ഇനി ജേഷ്ടൻ വീരചരമം വരിച്ചാൽ യുദ്ധം തുടരും കാരണം ഇന്ദ്രപ്രസ്ഥത്തിന്റെ അനന്തരാവകാശികൾ ഒരുപാട് പേരുണ്ട് ..പക്ഷെ ഒരു അടിമയ്ക്ക് അവകാശമേ ഇല്ലെങ്കിൽ പിന്നെ എന്ത് അനന്തരാവകാശി ?? അത് കൊണ്ട് ധൃഷ്ടദ്യുമ്നാ ...നിങ്ങൾ എങ്ങനെയും നാളെ ജേഷ്ടനെ സംരക്ഷിക്കണം ...
എന്നിട്ടും അവിടെ നിന്നും പോകാൻ കൂട്ടാക്കാത്ത അവരോടായി യുധിഷ്ടിരൻ പറഞ്ഞു ...
ഒരു രാജാവ് എന്ന നിലയിൽ എന്റെ സേനാംഗങ്ങളെ സംരക്ഷിക്കേണ്ടത് എന്റെ ചുമതലയാണ് ..മാത്രമല്ല ...നമ്മൾ യുദ്ധം ചെയ്യുന്നത് അധികാരത്തിനു വേണ്ടിയാണ് പക്ഷെ നമ്മുടെ സൈന്യമോ ...? അവർ യുദ്ധം ചെയ്യുന്നത് നമുക്ക് വേണ്ടിയാണ് അവർ നമ്മുടെ ശരീരത്തിന്റെ ഒരു ഭാഗം തന്നെയാണ് അവരുടെ ജീവൻ നമ്മുടെ ജീവനേക്കാൾ ആധരണീയമാണ് ..
ഭീമൻ : ജേഷ്ടൻ എന്ത് പറഞ്ഞാലും ഞങ്ങൾ അങ്ങയെ വിട്ടു പോകില്ല ..
യുധിഷ്ടിരൻ : ഭീമാ ...നീ എന്റെ ആജ്ഞ ലംഘിക്കുന്നോ ? നിങ്ങൾ എന്നിൽ നിന്നും എന്തോ മറയ്ക്കുന്നുണ്ട് ...
അർജ്ജുനൻ : ഇന്ന് അങ്ങയെ സംരക്ഷിക്കാനാണ് ഞങ്ങൾക്ക് സേനാപതി ധൃഷ്ടദ്യുമ്നൻ നിർദേശം തന്നിട്ടുള്ളത് ...
യുധിഷ്ടിരൻ : എന്നാൽ ഞാൻ അത് പിൻവലിക്കുന്നു എന്നിട്ട് നമ്മുടെ സേനയെ ദ്രോണരുടെ ആക്രമണത്തിൽ നിന്നും സംരക്ഷിക്കാൻ ഞാൻ നിങ്ങളോട് പറയുന്നു ...നിങ്ങൾ തയ്യാറല്ലെങ്കിൽ എനിക്ക് ഇത് കണ്ടു നില്ക്കാനാവില്ല ഞാൻ അദ്ദേഹത്തെ നേരിടും ...
അതോടെ അർജ്ജുനനും ഭീമനും ഗദ്യന്തരമില്ലാതെ സേനയെ രക്ഷിക്കാനായി അവിടെ നിന്നും മാറി ...ഈ തക്കം നോക്കി ...ദ്രോണർ യുധിഷ്ടിരനെ ആക്രമിച്ചു ..യുധിഷ്ടിരന്റെ വില്ലുകൾ ഒടിച്ചും ...അദ്ദേഹം എറിഞ്ഞ കുന്തങ്ങൾ തകർത്തും..ഒടുവിൽ ...യുധിഷ്ടിരൻ നിരായുധനായി നിസ്സഹായനായി പകച്ചു നിന്നു ..യുധിഷ്ടിരനെ ബന്ധിയാക്കാൻ ഉദ്ദേശിച്ചു ദ്രോണർ അടുത്തേക്ക് എത്തിയപ്പോൾ അർജ്ജുനൻ യുധിഷ്ടിരന്റെ രക്ഷയ്ക്ക് എത്തി ...അർജ്ജുനൻ ദ്രോണർക്ക് എതിരെ അമ്പുകൾ എയ്തു ...അരുമ ശിഷ്യന്റെ മുന്നിൽ പിടിച്ചു നില്ക്കാനാവാതെ ദ്രോണർക്ക് പിന്തിരിയേണ്ടി വന്നു ...
മറ്റൊരു വശത്ത് സഹദേവൻ തന്റെ അമ്മാവനായ ശല്ല്യനെ നേരിട്ടു ... ശല്ല്യൻ സഹദേവന്റെ രഥം തകർത്തു താഴെ വീണ സഹദേവൻ വീറോടെ പോരാടി ശല്ല്യന്റെ തേരും തകർത്തു ..തേരിൽ നിന്നുംവീണ ശല്ല്യരെ ശരങ്ങൾ കൊണ്ട് മുറിവേല്പിച്ചു ....പെട്ടെന്ന് ശകുനി ശല്ല്യരുടെ രക്ഷയ്ക്ക് എത്തി പിന്നീട് ശകുനിയും സഹദേവനും തമ്മിലായി യുദ്ധം ..ശകുനിയെയും രഥത്തിൽ നിന്നും സഹദേവൻ വീഴ്ത്തി ഒടുവിൽ അവർ വാൾ എടുത്തു പടവെട്ടാൻ ആരംഭിച്ചു ...പക്ഷെ അപ്പോഴേയ്ക്കും സൂര്യൻ അസ്തമിച്ചു ....അന്നത്തെ യുദ്ധം അവസാനിച്ചു ...
അതെ സമയം ഭീഷ്മരിന്റെ ഈ അവസ്ഥ കണ്ടു സ്വർഗ്ഗത്തിൽ ഇരുന്നു ശാന്തനുവിന്റെ ആത്മാവ് വിഷമിച്ചു ..അദ്ദേഹം ഭൂമിയിലേയ്ക്ക് ഇറങ്ങി വന്നു ഭീഷ്മരിനോട് ക്ഷമ ചോദിച്ചു ...താൻ സത്യവതിയെ രാജ്യത്തെക്കാളും സ്നേഹിച്ചതിന്റെ അനന്തര ഫലമാണ് ഈ ദുരന്തങ്ങൾ എല്ലാം എന്ന് അദ്ദേഹം വിശ്വസിച്ചു ....അല്ല താൻ തന്റെ പിതാവിനെ സ്വന്തം രാജ്യത്തെക്കാൾ സ്നേഹിച്ചതിന്റെ ഫലമാണ് ഇതെല്ലാം എന്നും ..ഒരു അച്ഛൻ മകനെയോ ...മകൻ അച്ഛനെയോ തന്റെ ജന്മ ഭൂമിയെക്കാൾ സ്നേഹിച്ചു പോയാൽ ഇത് പോലെയുള്ള ദുരന്തങ്ങൾ ഉണ്ടാകും എന്നും പറഞ്ഞു ഭീഷ്മർ ശാന്തനുവിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു ...
ശാന്തനു : മോനെ മതി ..ഇനി എങ്കിലും നീ എന്റെ കൂടെ വരണം ...നിന്നെ ഞാൻ നിന്റെ പ്രതിജ്ഞയിൽ നിന്നും മോചിപ്പിക്കുന്നു ...
ഭീഷ്മർ : കുരു വംശത്തിലെ ഏറ്റവും മൂത്തയാൾ എന്ന നിലയിൽ ഞാൻ ഇവിടെ ആഥിതേയൻ ആണ് ..ഇവിടെ അതിഥികളായി വന്ന ഒരു പാട് പേരെ ആദ്യം അങ്ങോട്ട് അയച്ച ശേഷം മാത്രമേ എനിക്ക് മടങ്ങാൻ കഴിയുകയുള്ളൂ അച്ഛാ ..കൂടാതെ ഹസ്തിനപുരി സുരക്ഷിതമാകാതെ എനിക്ക് ജീവൻ ഉപേക്ഷിക്കാൻ ആവില്ല അതിനാണെല്ലോ അങ്ങ് എനിക്ക് ഇഛാ മൃത്യു എന്ന വരം നല്കിയത് പോലും ..
പെട്ടെന്ന് അവിടെയ്ക്ക് ദ്രോണർ വരുന്നത് കണ്ടു ശാന്തനു അപ്രത്യക്ഷനായി ..
ദ്രോണർ ഭീഷ്മരുടെ അടുത്ത് വന്നു തന്റെ അന്തിമ പ്രണാമം അർപ്പിച്ച ശേഷം പറഞ്ഞു .അങ്ങേയ്ക്ക് മോക്ഷം ഉണ്ടാകട്ടെ എന്ന് മാത്രം ഞാൻ പ്രാർഥിക്കുന്നു..അങ്ങ് മാത്രമാണ് നിസ്വാർത്ഥമായി കർമ്മം ചെയ്തത് ഞങ്ങൾ എല്ലാവരും എപ്പോഴെങ്കിലും സ്വാർത്ഥമായ താല്പര്യങ്ങൾ കാരണം പലതും ചെയ്തു പോയിട്ടുണ്ട് ...അങ്ങേയ്ക്ക് മുൻപ് ഞാൻ പോകും ...ഇത് എന്റെ അന്തിമ പ്രണാമം ആണ് ..ഇനി നമുക്ക് മറ്റൊരു ലോകത്തിൽ വെച്ച് കാണാം ..
ദ്രോണർ ഭീഷ്മരോട് യാത്ര ചോദിച്ചു മടങ്ങി ..ദ്രോണരെ കാത്തു ദുര്യോധനനും കർണ്ണനും ശകുനിയും ദ്രോണരുടെ ശിബിരത്തിൽ ഇരിക്കുകയായിരുന്നു ...ദ്രോണർ പാണ്ടവരോട് തന്നെ എങ്ങനെ തോല്പിക്കാം എന്നുള്ള രഹസ്യം പറഞ്ഞു കൊടുക്കാൻ പോയതാണ് എന്നും മറ്റും പറഞ്ഞു ശകുനി വീണ്ടും ദ്രോണരുടെ കൂറ് ആരോടാണ് എന്നുള്ള തന്റെ സംശയം ഉന്നയിച്ചു ഇത് കേട്ട കർണ്ണന് വീണ്ടും ദേഷ്യം വന്നു ..
കർണ്ണൻ : ഭീഷ്മരുടെയും ദ്രോണാചാര്യരുടെയും കൂറിൽ സംശയിക്കുന്നതിലും വലിയ പാപം വേറെയില്ല ..അവർക്ക് വേണമെങ്കിൽ പണ്ടവർക്ക് വേണ്ടി യുദ്ധം ചെയ്യാമായിരുന്നു ..പക്ഷെ ..ഭീഷ്മർ ദുര്യോധനന് വേണ്ടി യുദ്ധം ചെയ്തതും ദ്രോണർ യുദ്ധം ചെയ്യുന്നതും ..ദുര്യോധനന്റെ സൗഭാഗ്യം കൊണ്ട് മാത്രമാണ് എനിക്ക് ഇപ്പോഴും ദ്രോണരെ ഇഷ്ടമല്ല ..പക്ഷെ എങ്കിൽ കൂടി അദ്ദേഹത്തിന്റെ ആത്മാർഥതയെ ഞാൻ അവിശ്വസിക്കുന്നില്ല
അദ്ദേഹത്തിന്റെ പതാകയുടെ കീഴിൽ യുദ്ധം ചെയ്യാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു .. ഭീഷ്മ പിതാമഹന്റെ സേനയിൽ യുദ്ധം ചെയ്യാൻ കഴിയാതിരുന്നത് എന്റെ ദൗർഭാഗ്യമായി ഞാൻ കാണുന്നു ..നിങ്ങൾ ഇനിയെങ്കിലും അവരുടെ പേര് പറയുമ്പോൾ ആദരവോടെ വേണം അത് ചെയ്യാൻ ..
ശകുനി : ഞാൻ ആദരവ് അർഹിക്കുന്നവർ എന്ന് എനിക്ക് തോനുന്നവരെ മാത്രമേ ആദരിക്കാറുള്ളൂ... ഞാൻ സമ്മതിച്ചു ദ്രോണർ ഒരു വീരനായ യോദ്ധാവാണ് എന്ന് പക്ഷെ അയാൾ നിന്നെ പോലെ അത്രയും വിശ്വസ്ഥൻ ആണെന്ന് എനിക്ക് തോനുന്നില്ല .
കർണ്ണൻ : ഞാൻ കൂറ് കൊണ്ടല്ല ഇതൊന്നും ചെയ്യുന്നത് ..എനിക്ക് ദുര്യോധനനോടുള്ള കടപ്പാട് കൊണ്ട് മാത്രമാണ് ..കടപ്പാടും വിശ്വസ്ഥതയും തമ്മിൽ വലിയ വിത്യാസമുണ്ട് ..എനിക്ക് എന്റെ കടപ്പാട് തീർന്ന ശേഷം മാത്രമേ എന്റെ വിശ്വസ്ഥതയെ കുറിച്ച് സംസാരിക്കാൻ പോലും കഴിയുകയുള്ളൂ .. .. പക്ഷെ അവരോ ..അവരുടെ വിശ്വസ്ഥതയ്ക്കു പകരം വെക്കാൻ എന്താണ് ഉള്ളത് ...ഭീഷ്മ പിതാമഹൻ പറഞ്ഞില്ലേ അദ്ദേഹം പാണ്ഡവരെ കൊല്ലില്ല എന്ന് ..അങ്ങനെയുള്ള ആളുകൾ ഒരുപാട് ആദരവ് അർഹിക്കുന്നുണ്ട്
ഈ സംഭാഷണം കേട്ട് കൊണ്ട് അവിടെയ്ക്ക് വന്ന ദുര്യോധനൻ ആകെ തകർന്നു പോയി ,,കേവലം കടപ്പാട് കൊണ്ട് മാത്രമാണ് കർണ്ണൻ ഇതെല്ലം ഇഷ്ടമല്ലെങ്കിൽ കൂടി ചെയ്യുന്നത് എന്നത് ദുര്യോധനന് പുതിയ ഒരറിവായിരുന്നു ..
ദുര്യോധനൻ കണ്ണീരോടെ : വേണ്ട കർണ്ണാ ..നീ വെറും കടപ്പാടിന്റെ പേരിൽ ആണ് ഇതെല്ലാം ചെയ്യുന്നത് എന്ന് ഞാൻ അറിഞ്ഞില്ല ..ഞാൻ കരുതിയത് നീ എന്റെ ഒരു സുഹൃത്ത് എന്ന നിലയിലാണ് ഇതെല്ലാം ചെയ്യുന്നത് എന്നാണ് എനിക്ക് ഏറ്റവും വിശ്വാസം നിന്നിൽ ആയിരുന്നു ഇപ്പോൾ നീ പറയുന്നു നീ എന്റെ ഒരു സുഹൃത്തല്ല ..വെറും കടപ്പാട് കൊണ്ടാണ് എന്റെ ഒപ്പം നില്കുന്നത് ..വേണ്ട കർണ്ണാ ..നിന്നെ ഞാൻ എല്ലാ കടപ്പാടിൽ നിന്നും മോചിപ്പിക്കുന്നു നിനക്ക് പോകാം
കർണ്ണൻ : ഞാൻ നിന്നോടുള്ള കൂറ് എന്റെ കടപ്പാട് വീട്ടിയിട്ടല്ലാതെ എങ്ങനെ കാണിക്കാനാണ് ..ഒരിക്കൽ കടപെട്ടവന് ഒന്നിന് മേലും അധികാരമില്ല ...ഇനി നീ എന്നെ മോചിപ്പിക്കുന്നു എന്ന് പറഞ്ഞെല്ലോ ...ഈ കർണ്ണൻ ദേവന്മാർക്ക് പോലും ദാനം നല്കിയിട്ടേ ഉള്ളൂ.. ഇത് വരെ ആരുടേയും ദാനം സ്വീകരിച്ചിട്ടില്ല ..ഇനിയും നിനക്ക് എന്നെ വിശ്വാസമില്ലെങ്കിൽ ...
ഇത്രയും പറഞ്ഞു കർണ്ണൻ തന്റെ കടാരയെടുത്തു ആത്മഹത്യ ചെയ്യാൻ ഒരുങ്ങി ..ദുര്യോധനൻ കർണ്ണനെ തടഞ്ഞു ക്ഷമ ചോദിച്ചു ..സുഹൃത്തുക്കളുടെ ഇടയിൽ ക്ഷമ ചോദിക്കേണ്ട ആവിശ്യമില്ല എന്ന് പറഞ്ഞു കർണ്ണൻ ദുര്യോധനനെ ആലിംഗനം ചെയ്തു ..
അപ്പോഴേക്കും ദ്രോണർ ഭീഷ്മരെ സന്ദർശിച്ചു മടങ്ങിയെത്തി ...അവർ യുദ്ധത്തെ കുറിച്ച് ചർച്ച ചെയ്തു...അർജ്ജുനൻ അടുത്തുള്ളപ്പോൾ യുധിഷ്ടിരനെ പിടിച്ചു കെട്ടാൻ ആവില്ല എന്നും അത് കൊണ്ട് എങ്ങനെയെങ്കിലും അർജ്ജുനനെ യുധിഷ്ടിരന്റെ അടുത്ത് നിന്നും ഒരു പാട് ദൂരേയ്ക്ക് മാറ്റാൻ സാധിച്ചാൽ ദ്രോണർക്ക് യുധിഷ്ടിരനെ പിടിച്ചു കെട്ടാം എന്നും ദ്രോണർ ദുര്യോധനന് വാക്ക് കൊടുത്തു ...
ത്രികത്തിലെ രാജാക്കന്മാരെ ചെന്ന് കണ്ടു നാളത്തെ യുദ്ധത്തിൽ അർജ്ജുനനെ നിങ്ങൾ യുദ്ധത്തിനു വെല്ലു വിളിക്കണം എന്നും ..എന്നിട്ട് അർജ്ജുനനെ യുധിഷ്ടിരന്റെ അടുത്ത് നിന്നും കഴിയുന്നത്ര ദൂരേയ്ക്ക് കൊണ്ട് പോകണം എന്നും ദുര്യോധനൻ പറഞ്ഞു ..
അർജ്ജുനനെ വെല്ലുവിളിക്കുന്നത് മരണത്തെ സ്വാഗതം ചെയ്യുന്നതിന് തുല്യമാണ് എന്ന് അവർക്കറിയാമായിരുന്നു ..എന്നിട്ട് പോലും അവർ ദുര്യോധനൻ പറഞ്ഞ കാര്യം ചെയ്യാം എന്ന് വാക്ക് കൊടുക്കുകയും ...നാളെ ഒന്നെങ്കിൽ അവർ അർജ്ജുനനെ വധിച്ച ശേഷമേ യുദ്ധ ഭൂമിയിൽ നിന്നും മടങ്ങുകയുള്ളൂ ...അല്ലെങ്കിൽ അർജ്ജുനനാൽ വധിക്കപെട്ടു അവരുടെ ശവം മാത്രമേ തിരിച്ചു ശിബിരത്തിലേയ്ക്ക് എത്തുകയുള്ളൂ എന്ന് അവർ അഗ്നി സാക്ഷിയായി ഒരു ശപഥം കൂടി ചെയ്തു...
ത്രികത്ത്തിലെ രാജാവ് : അർജ്ജുനാ ധൈര്യമുണ്ടെങ്കിൽ ഞങ്ങളോട് യുദ്ധം ചെയ്യൂ ..നീ ഈ പേരില്ലാത്ത ഈ പാവങ്ങളെ കൊന്നൊടുക്കുന്നതിനു യുദ്ധം എന്നാണോ പറയുന്നത് ...നിനക്ക് യുദ്ധം ചെയ്യണമെങ്കിൽ ഞങ്ങളോട് യുദ്ധം ചെയ്യൂ ..കാരണം ഇന്ന് ഞങ്ങൾ നിന്നെ കൊല്ലാതെ ഈ യുദ്ധ ഭൂമിയിൽ നിന്നും മടങ്ങില്ല എന്ന് ശപഥം ചെയ്താണ് വന്നിട്ടുള്ളത്
അവരുടെ പദ്ധതി മനസ്സിലാക്കിയ ഭീമൻ അർജ്ജുനനെ തടയാൻ ശ്രമിച്ചു ....
ഭീമൻ : ഇത് ഒരു വെല്ലു വിളിയല്ല അർജ്ജുനാ ..ഇത് നിന്നെ ഇവിടെ നിന്നും മാറ്റാനുള്ള യുദ്ധ തന്ത്രമാണ് ..അവന്മാർ നിന്നോട് യുദ്ധം ചെയ്യാൻ ഒന്നും പോകുന്നില്ല ...അവർ അവിടെ നിന്നും ഓടിമാറും ....നീ അവരുടെ ആ വെല്ലു വിളി അവഗണിക്കുക ....അവരുടെ തന്ത്രത്തിൽ നീ വീഴരുത് അർജ്ജുനാ ...
ത്രികത്തിലെ രാജാവ് : നീ എന്തൊരു ക്ഷത്രിയനാണ് എടാ ...വെല്ലുവിളി സ്വീകരിക്കാൻ കഴിവില്ലെങ്കിൽ നിന്റെ ഗാന്ദീവം വലിച്ചെറിഞ്ഞിട്ട് എവിടെക്കെങ്കിലും പോയി ഒളിച്ചോ ...
അങ്ങനെ അവർ പലതും പറഞ്ഞു അർജ്ജുനന്റെ ആത്മാഭിമാനത്തെ മുറിവേല്പിച്ചു ..ഒടുവിൽ അർജ്ജുനൻ രണ്ടും കല്പിച്ചു അവരുടെ പിറകെ പോയി.. അവർ അവിടെ നിന്നും അർജ്ജുനനെ മാറ്റി ...ദൂരേയ്ക്ക് കൊണ്ട് പോയി അർജ്ജുനന്റെ ശരങ്ങൾക്ക് മുന്നിൽ പിടിച്ചു നില്ക്കാൻ അവർ രണ്ടു പേരും ഒരുമിച്ചു ശ്രമിച്ചിട്ടും നടന്നില്ല ...
അർജ്ജുനൻ ദൂരേക്ക് പോയതോടെ ദ്രോണർ വീണ്ടും യുധിഷ്ടിരനെ ആക്രമിക്കാൻ ഒരുങ്ങി ...ആദ്യം ഭീമനും ,പിന്നീട് നകുലനും ,സഹദേവനും ദ്രോണരെ എതിരിട്ടു പക്ഷെ ആ ആചാര്യന്റെ മുന്നിൽ അവരെല്ലാവരും തോറ്റു പോയി ..അവരെയെല്ലാം അദ്ദേഹം നിരായുധരാക്കി ...ഒടുവിൽ യുധിഷ്ടിരനെയും ....എന്നിട്ട് ദ്രോണർ യുധിഷ്ടിരന്റെ അടുത്തേക്ക് തേര് പായിച്ചു ...പക്ഷെ അപ്പോഴേക്കും അർജ്ജുനൻ വീണ്ടും യുധിഷ്ടിരന്റെ രക്ഷയ്ക്ക് എത്തി ..വൈകാതെ സൂര്യൻ അസ്തമിച്ചു ..അന്നത്തെ യുദ്ധം സമാപിച്ചു ...
കൌരവർ തങ്ങൾക്കു പറ്റിയ പാളിച്ചകൾ എന്തൊക്കെയാണ് എന്ന് ചർച്ച ചെയ്യാൻ ദ്രോണരുടെ ശിബിരത്തിൽ ഒത്തു ചേർന്നു...
ദുര്യോധനൻ : നിങ്ങൾ പറഞ്ഞത് പോലെ അർജ്ജുനനെ ഞാൻ അവിടെ നിന്നും മാറ്റി എന്നിട്ടും നിങ്ങൾ വാക്ക് പാലിച്ചില്ല ...നിങ്ങൾ അർജ്ജുനൻ വന്നു യുധിഷ്ടിരനെ രക്ഷിക്കുന്നത് വരെ അവിടെ കാത്തു നിന്നു....എന്റെ എത്രയധികം സേനാംഗങ്ങൾ ആണ് എന്ന് അറിയാമോ ഇന്നത്തെ നിങ്ങളുടെ തെറ്റ് കാരണം ..കൊല്ലപെട്ടത് ....എനിക്ക് ഇത് നിങ്ങളോട് ചോദിക്കേണ്ടിവന്നതിൽ ദു:ഖമുണ്ട് പക്ഷെ അല്ലാതെ എനിക്ക് വേറെ വഴിയില്ല ...കാരണം ഞാൻ ഈ യുദ്ധം എന്റെ സേനാനായകൻ കാരണം തോല്ക്കാൻ ആഗ്രഹിക്കുന്നില്ല ..നിങ്ങൾ ആരുടെ പക്ഷത്താണ് ?
ദ്രോണരുടെ ആത്മാർഥതയെ ദുര്യോധനൻ ചോദ്യം ചെയ്തത് കണ്ടു കർണ്ണൻ തടയാൻ ശ്രമിച്ചു ..പക്ഷെ ദുര്യോധനൻ തന്റെ ചോദ്യം വീണ്ടും ആവർത്തിച്ചു ...
ദ്രോണർ പറഞ്ഞു ...അർജ്ജുനൻ വേണ്ടത്ര ദൂരെ ആയിരുന്നില്ല അത് കൊണ്ടാണ് നമ്മുടെ പദ്ധതി പാളിപോയത് ....നാളെ നീ അർജ്ജുനനെ അവിടെ നിന്നും മാറ്റുക ഞാൻ യുധിഷ്ടിരനെ ബന്ധിയാക്കാം ..നാളെ ഞാൻ ചക്രവ്യൂഹമാണ് യുദ്ധ ഭൂമിയിൽ പ്രയോഗിക്കാൻ പോകുന്നത് അതിനെ ഭേദിക്കാൻ ഈ യുദ്ധഭൂമിയിൽ അറിയാവുന്നത് ശ്രീ കൃഷ്ണനും അർജ്ജുനനും മാത്രമാണ് .. വേറെയാർക്കും ചക്രവ്യൂഹം ഭേദിക്കാൻ കഴിയില്ല ...
കൗരവരുടെ ഈ സംഭാഷണം ഒളിഞ്ഞു നിന്നു കേട്ട ഒരു ചാരനെ കൗരവർ പിടി കൂടി ദ്രോണരുടെ മുന്നിൽ എത്തിച്ചു ...
ദ്രോണർ : നീ എവിടെ പോകുകയായിരുന്നൂ ...
ചാരൻ : ഞാൻ യുധിഷ്ടിരനെ കാണാൻ പോകുകയായിരുന്നു ...
ദ്രോണർ : എന്തിനു ഈ അസമയത്ത് നീ അവിടെ പോകണം ?
ചാരൻ : യുദ്ധത്തിന്റെ നിയമം അനുസരിച്ച് ..സൂര്യാസ്തമയത്തിനും സൂര്യോദയത്തിനും ഇടയിൽ സേനാംഗങ്ങൾക്ക് അങ്ങോട്ടും ഇങ്ങോട്ടും പോകാൻ ഉള്ള അനുമതിയുണ്ടെല്ലോ ...??
ദ്രോണർ ദേഷ്യത്തോടെ : നീ എന്നെ യുദ്ധ നിയമങ്ങൾ ഒന്നും പഠിപ്പിക്കേണ്ട ...നീ എന്തിനു അവിടെ പോകുന്നു എന്നാണു ഞാൻ ചോദിച്ചത് ...
ചാരൻ : അങ്ങ് എന്നോട് ക്ഷമിക്കണം ..നിയമം അനുസരിച്ച് .അത് ചോദിക്കാനുള്ള യാതൊരു അവകാശവും അങ്ങേയ്ക്കില്ല....
തന്റെ അച്ഛനെ വെറും ഒരു പടയാളി അപമാനിക്കുന്നത് കണ്ടു സഹിക്കാതെ അശ്വഥാമാവ് പ്രതികരിച്ചു ...
അശ്വഥാമാവ് : നീ കൗരവരുടെ പ്രധാന സേനാപതിയോടു എങ്ങനെയാണ് പെരുമാറേണ്ടത് എന്ന് പോലും മറന്നോ ?
ചാരൻ : ഞാൻ ഒന്നും മറന്നിട്ടില്ല ...പക്ഷെ ഇവിടെ പല മഹാത് വ്യക്തികളും അവരുടെ ധർമ്മം പോലും മറന്നിരിക്കുന്നു..പ്രധാന സേനാപതി പോലും ....
ഇത് കേട്ട് അയാളെ ആക്രമിക്കാൻ ഒരുങ്ങിയ ആശ്വഥാമാവിനെ ദ്രോണർ തടഞ്ഞു ..എന്നിട്ട് താൻ എന്താണ് മറന്നത് എന്ന് പറയാൻ ചാരനോട് ആവിശ്യപെട്ടു ..
ചാരൻ : അങ്ങ് ഹസ്തിനപുരിയുടെ സുരക്ഷയ്ക്കാണ് മുൻതൂക്കം നല്കേണ്ടത് അല്ലാതെ അവിടത്തെ രാജാവിന്റെയോ യുവരാജാവിന്റെയോ സ്വാർത്ഥ താല്പര്യങ്ങൾക്കല്ലാ .. ഞാൻ യുധിഷ്ടിരനോട് നാളെ നിങ്ങൾ ചക്രവ്യൂഹം ആണ് പ്രയോഗിക്കാൻ പോകുന്നത് എന്ന് അറിയിക്കാൻ പോകുകയായിരുന്നു ..ഞാൻ ഹസ്തിനപുരിയിലെ ഒരു പൗരൻ എന്ന നിലയിൽ എന്റെ ധർമമാണ് ചെയ്യാൻ പോയത് ....അങ്ങ് ഹസ്തിനപുരിയുടെ ശത്രുവാണെങ്കിൽ എന്നെ തടയാം
ദ്രോണർ : നീ പറഞ്ഞതെല്ലാം ശെരിയാണ് നിന്റെ ആത്മാർത്തതയിൽ ഞാൻ അഭിമാനിക്കുന്നു പക്ഷെ ..ഞാൻ ഈ സേനയുടെ പ്രധാന സേനാപതിയാണ് അത് കൊണ്ട് എന്റെ സേനയിൽ ഒരു ചാരനെ ഞാൻ അനുവദിക്കില്ല ഇത്രയും വിലപെട്ട ഒരു വിവരം അവർ അറിഞ്ഞാൽ അത് യുദ്ധത്തെ സാരമായി ..ബാധിക്കും .....നിന്നെ എന്ത് ചെയ്യണം എന്ന് ഈ യുദ്ധം കഴിഞ്ഞു ഹസ്തിനപുരിയുടെ രാജാവ് തീരുമാനിക്കും ...അത് വരെ നീ ഞങ്ങളുടെ തടവിൽ ആയിരിക്കും
ചാരന് എന്ത് കൊണ്ടാണ് വധ ശിക്ഷ നല്കാതിരുന്നത് ..എന്ന ആശ്വഥാമാവിന്റെ ചോദ്യത്തിനു ദ്രോണർ പറഞ്ഞ മറുപടി ..അയാൾ അയാളുടെ കർത്തവ്യമാണ് ചെയ്യാൻ ഒരുങ്ങിയത് ..അയാൾക്ക് ഹസ്തിനപുരിയോടുള്ള സ്നേഹവും ആത്മാർത്തതയും ആണ് അയാളെ അത് ചെയ്യാൻ പ്രേരിപ്പിച്ചത് എന്നായിരുന്നു ..

യുദ്ധം : പതിനൊന്നാം ദിവസം
അടുത്ത ദിവസം യുദ്ധം ആരംഭിച്ചു ..യുധിഷ്ടിരന്റെ ഇരു വശങ്ങളിലുമായി ഭീമനും അർജ്ജുനനും നിലയുറപിച്ചു...ദ്രോണർ പാണ്ടവ സേനയെ കൊന്നൊടുക്കിയിട്ടും അവർ രണ്ടു പേരും അവിടെ നിന്നും അനങ്ങാത്തത് കൊണ്ട് യുധിഷ്ടിരൻ അവരോടു ചോദിച്ചു ...നിങ്ങൾ എന്താണ് ഇവിടെ തന്നെ നില്ക്കുന്നത് കണ്ടില്ലേ ദ്രോണർ നമ്മുടെ സേനാംഗങ്ങളെ കൊന്നു തള്ളുന്നത് ...അദ്ദേഹത്തെ തടഞ്ഞില്ലെങ്കിൽ അദ്ദേഹം ഇന്ന് തന്നെ ഈ യുദ്ധം അവസാനിപ്പിക്കും

യുദ്ധം : പന്ത്രണ്ടാം ദിവസം
അടുത്ത ദിവസം നടന്ന യുദ്ധത്തിൽ ത്രികത്തിലെ രാജാക്കന്മാർ അവരുടെ പദ്ധതി അനുസരിച്ച് അർജ്ജുനനെ വെല്ലു വിളിച്ചു ..അപ്പോൾ അർജ്ജുനൻ കൗരവ സേനയെ ശരവർഷം കൊണ്ട് ദുർഭലമാക്കുകയായിരുന്നു ...
ത്രികത്ത്തിലെ രാജാവ് : അർജ്ജുനാ ധൈര്യമുണ്ടെങ്കിൽ ഞങ്ങളോട് യുദ്ധം ചെയ്യൂ ..നീ ഈ പേരില്ലാത്ത ഈ പാവങ്ങളെ കൊന്നൊടുക്കുന്നതിനു യുദ്ധം എന്നാണോ പറയുന്നത് ...നിനക്ക് യുദ്ധം ചെയ്യണമെങ്കിൽ ഞങ്ങളോട് യുദ്ധം ചെയ്യൂ ..കാരണം ഇന്ന് ഞങ്ങൾ നിന്നെ കൊല്ലാതെ ഈ യുദ്ധ ഭൂമിയിൽ നിന്നും മടങ്ങില്ല എന്ന് ശപഥം ചെയ്താണ് വന്നിട്ടുള്ളത്
അവരുടെ പദ്ധതി മനസ്സിലാക്കിയ ഭീമൻ അർജ്ജുനനെ തടയാൻ ശ്രമിച്ചു ....
ഭീമൻ : ഇത് ഒരു വെല്ലു വിളിയല്ല അർജ്ജുനാ ..ഇത് നിന്നെ ഇവിടെ നിന്നും മാറ്റാനുള്ള യുദ്ധ തന്ത്രമാണ് ..അവന്മാർ നിന്നോട് യുദ്ധം ചെയ്യാൻ ഒന്നും പോകുന്നില്ല ...അവർ അവിടെ നിന്നും ഓടിമാറും ....നീ അവരുടെ ആ വെല്ലു വിളി അവഗണിക്കുക ....അവരുടെ തന്ത്രത്തിൽ നീ വീഴരുത് അർജ്ജുനാ ...
ത്രികത്തിലെ രാജാവ് : നീ എന്തൊരു ക്ഷത്രിയനാണ് എടാ ...വെല്ലുവിളി സ്വീകരിക്കാൻ കഴിവില്ലെങ്കിൽ നിന്റെ ഗാന്ദീവം വലിച്ചെറിഞ്ഞിട്ട് എവിടെക്കെങ്കിലും പോയി ഒളിച്ചോ ...
അങ്ങനെ അവർ പലതും പറഞ്ഞു അർജ്ജുനന്റെ ആത്മാഭിമാനത്തെ മുറിവേല്പിച്ചു ..ഒടുവിൽ അർജ്ജുനൻ രണ്ടും കല്പിച്ചു അവരുടെ പിറകെ പോയി.. അവർ അവിടെ നിന്നും അർജ്ജുനനെ മാറ്റി ...ദൂരേയ്ക്ക് കൊണ്ട് പോയി അർജ്ജുനന്റെ ശരങ്ങൾക്ക് മുന്നിൽ പിടിച്ചു നില്ക്കാൻ അവർ രണ്ടു പേരും ഒരുമിച്ചു ശ്രമിച്ചിട്ടും നടന്നില്ല ...
അർജ്ജുനൻ ദൂരേക്ക് പോയതോടെ ദ്രോണർ വീണ്ടും യുധിഷ്ടിരനെ ആക്രമിക്കാൻ ഒരുങ്ങി ...ആദ്യം ഭീമനും ,പിന്നീട് നകുലനും ,സഹദേവനും ദ്രോണരെ എതിരിട്ടു പക്ഷെ ആ ആചാര്യന്റെ മുന്നിൽ അവരെല്ലാവരും തോറ്റു പോയി ..അവരെയെല്ലാം അദ്ദേഹം നിരായുധരാക്കി ...ഒടുവിൽ യുധിഷ്ടിരനെയും ....എന്നിട്ട് ദ്രോണർ യുധിഷ്ടിരന്റെ അടുത്തേക്ക് തേര് പായിച്ചു ...പക്ഷെ അപ്പോഴേക്കും അർജ്ജുനൻ വീണ്ടും യുധിഷ്ടിരന്റെ രക്ഷയ്ക്ക് എത്തി ..വൈകാതെ സൂര്യൻ അസ്തമിച്ചു ..അന്നത്തെ യുദ്ധം സമാപിച്ചു ...
കൌരവർ തങ്ങൾക്കു പറ്റിയ പാളിച്ചകൾ എന്തൊക്കെയാണ് എന്ന് ചർച്ച ചെയ്യാൻ ദ്രോണരുടെ ശിബിരത്തിൽ ഒത്തു ചേർന്നു...
ദുര്യോധനൻ : നിങ്ങൾ പറഞ്ഞത് പോലെ അർജ്ജുനനെ ഞാൻ അവിടെ നിന്നും മാറ്റി എന്നിട്ടും നിങ്ങൾ വാക്ക് പാലിച്ചില്ല ...നിങ്ങൾ അർജ്ജുനൻ വന്നു യുധിഷ്ടിരനെ രക്ഷിക്കുന്നത് വരെ അവിടെ കാത്തു നിന്നു....എന്റെ എത്രയധികം സേനാംഗങ്ങൾ ആണ് എന്ന് അറിയാമോ ഇന്നത്തെ നിങ്ങളുടെ തെറ്റ് കാരണം ..കൊല്ലപെട്ടത് ....എനിക്ക് ഇത് നിങ്ങളോട് ചോദിക്കേണ്ടിവന്നതിൽ ദു:ഖമുണ്ട് പക്ഷെ അല്ലാതെ എനിക്ക് വേറെ വഴിയില്ല ...കാരണം ഞാൻ ഈ യുദ്ധം എന്റെ സേനാനായകൻ കാരണം തോല്ക്കാൻ ആഗ്രഹിക്കുന്നില്ല ..നിങ്ങൾ ആരുടെ പക്ഷത്താണ് ?
ദ്രോണരുടെ ആത്മാർഥതയെ ദുര്യോധനൻ ചോദ്യം ചെയ്തത് കണ്ടു കർണ്ണൻ തടയാൻ ശ്രമിച്ചു ..പക്ഷെ ദുര്യോധനൻ തന്റെ ചോദ്യം വീണ്ടും ആവർത്തിച്ചു ...
ദ്രോണർ പറഞ്ഞു ...അർജ്ജുനൻ വേണ്ടത്ര ദൂരെ ആയിരുന്നില്ല അത് കൊണ്ടാണ് നമ്മുടെ പദ്ധതി പാളിപോയത് ....നാളെ നീ അർജ്ജുനനെ അവിടെ നിന്നും മാറ്റുക ഞാൻ യുധിഷ്ടിരനെ ബന്ധിയാക്കാം ..നാളെ ഞാൻ ചക്രവ്യൂഹമാണ് യുദ്ധ ഭൂമിയിൽ പ്രയോഗിക്കാൻ പോകുന്നത് അതിനെ ഭേദിക്കാൻ ഈ യുദ്ധഭൂമിയിൽ അറിയാവുന്നത് ശ്രീ കൃഷ്ണനും അർജ്ജുനനും മാത്രമാണ് .. വേറെയാർക്കും ചക്രവ്യൂഹം ഭേദിക്കാൻ കഴിയില്ല ...
കൗരവരുടെ ഈ സംഭാഷണം ഒളിഞ്ഞു നിന്നു കേട്ട ഒരു ചാരനെ കൗരവർ പിടി കൂടി ദ്രോണരുടെ മുന്നിൽ എത്തിച്ചു ...
ദ്രോണർ : നീ എവിടെ പോകുകയായിരുന്നൂ ...
ചാരൻ : ഞാൻ യുധിഷ്ടിരനെ കാണാൻ പോകുകയായിരുന്നു ...
ദ്രോണർ : എന്തിനു ഈ അസമയത്ത് നീ അവിടെ പോകണം ?
ചാരൻ : യുദ്ധത്തിന്റെ നിയമം അനുസരിച്ച് ..സൂര്യാസ്തമയത്തിനും സൂര്യോദയത്തിനും ഇടയിൽ സേനാംഗങ്ങൾക്ക് അങ്ങോട്ടും ഇങ്ങോട്ടും പോകാൻ ഉള്ള അനുമതിയുണ്ടെല്ലോ ...??
ദ്രോണർ ദേഷ്യത്തോടെ : നീ എന്നെ യുദ്ധ നിയമങ്ങൾ ഒന്നും പഠിപ്പിക്കേണ്ട ...നീ എന്തിനു അവിടെ പോകുന്നു എന്നാണു ഞാൻ ചോദിച്ചത് ...
ചാരൻ : അങ്ങ് എന്നോട് ക്ഷമിക്കണം ..നിയമം അനുസരിച്ച് .അത് ചോദിക്കാനുള്ള യാതൊരു അവകാശവും അങ്ങേയ്ക്കില്ല....
തന്റെ അച്ഛനെ വെറും ഒരു പടയാളി അപമാനിക്കുന്നത് കണ്ടു സഹിക്കാതെ അശ്വഥാമാവ് പ്രതികരിച്ചു ...
അശ്വഥാമാവ് : നീ കൗരവരുടെ പ്രധാന സേനാപതിയോടു എങ്ങനെയാണ് പെരുമാറേണ്ടത് എന്ന് പോലും മറന്നോ ?
ചാരൻ : ഞാൻ ഒന്നും മറന്നിട്ടില്ല ...പക്ഷെ ഇവിടെ പല മഹാത് വ്യക്തികളും അവരുടെ ധർമ്മം പോലും മറന്നിരിക്കുന്നു..പ്രധാന സേനാപതി പോലും ....
ഇത് കേട്ട് അയാളെ ആക്രമിക്കാൻ ഒരുങ്ങിയ ആശ്വഥാമാവിനെ ദ്രോണർ തടഞ്ഞു ..എന്നിട്ട് താൻ എന്താണ് മറന്നത് എന്ന് പറയാൻ ചാരനോട് ആവിശ്യപെട്ടു ..
ചാരൻ : അങ്ങ് ഹസ്തിനപുരിയുടെ സുരക്ഷയ്ക്കാണ് മുൻതൂക്കം നല്കേണ്ടത് അല്ലാതെ അവിടത്തെ രാജാവിന്റെയോ യുവരാജാവിന്റെയോ സ്വാർത്ഥ താല്പര്യങ്ങൾക്കല്ലാ .. ഞാൻ യുധിഷ്ടിരനോട് നാളെ നിങ്ങൾ ചക്രവ്യൂഹം ആണ് പ്രയോഗിക്കാൻ പോകുന്നത് എന്ന് അറിയിക്കാൻ പോകുകയായിരുന്നു ..ഞാൻ ഹസ്തിനപുരിയിലെ ഒരു പൗരൻ എന്ന നിലയിൽ എന്റെ ധർമമാണ് ചെയ്യാൻ പോയത് ....അങ്ങ് ഹസ്തിനപുരിയുടെ ശത്രുവാണെങ്കിൽ എന്നെ തടയാം
ദ്രോണർ : നീ പറഞ്ഞതെല്ലാം ശെരിയാണ് നിന്റെ ആത്മാർത്തതയിൽ ഞാൻ അഭിമാനിക്കുന്നു പക്ഷെ ..ഞാൻ ഈ സേനയുടെ പ്രധാന സേനാപതിയാണ് അത് കൊണ്ട് എന്റെ സേനയിൽ ഒരു ചാരനെ ഞാൻ അനുവദിക്കില്ല ഇത്രയും വിലപെട്ട ഒരു വിവരം അവർ അറിഞ്ഞാൽ അത് യുദ്ധത്തെ സാരമായി ..ബാധിക്കും .....നിന്നെ എന്ത് ചെയ്യണം എന്ന് ഈ യുദ്ധം കഴിഞ്ഞു ഹസ്തിനപുരിയുടെ രാജാവ് തീരുമാനിക്കും ...അത് വരെ നീ ഞങ്ങളുടെ തടവിൽ ആയിരിക്കും
ചാരന് എന്ത് കൊണ്ടാണ് വധ ശിക്ഷ നല്കാതിരുന്നത് ..എന്ന ആശ്വഥാമാവിന്റെ ചോദ്യത്തിനു ദ്രോണർ പറഞ്ഞ മറുപടി ..അയാൾ അയാളുടെ കർത്തവ്യമാണ് ചെയ്യാൻ ഒരുങ്ങിയത് ..അയാൾക്ക് ഹസ്തിനപുരിയോടുള്ള സ്നേഹവും ആത്മാർത്തതയും ആണ് അയാളെ അത് ചെയ്യാൻ പ്രേരിപ്പിച്ചത് എന്നായിരുന്നു ..
No comments:
Post a Comment