ശകുനി പറഞ്ഞത് അനുസരിച്ച് ആദ്യം ഭക്ഷണ പ്രിയനായ ഭീമനെ ഭക്ഷണത്തിൽ വിഷം കലർത്തി കൊല്ലാൻ ദുര്യോധനനും അനുജനായ ദുശ്ശാസനനും പദ്ധതിയിട്ടു ദുര്യോധനൻ സ്നേഹം നടിച്ചു ഭീമനെ വിളിച്ചുകൊണ്ടുപോയി പായസത്തിൽ വിഷം കലർത്തി കൊടുത്തു ...ചതി തിരിച്ചറിയാതെ ഭീമൻ പായസം കുടിച്ചു തളർന്നു ഉറങ്ങിപോയി.. . ഭീമനെ ഒരു പായയിൽ പൊതിഞ്ഞു ആരും കാണാതെ ദുര്യോധനനും ദുശ്ശാസനനും കൂടി കൊണ്ട് പോയി ഗംഗാ നദിയിൽ ഇട്ടു ...ബോധമറ്റു കിടക്കുന്ന ഭീമനെ കണ്ടു നാഗങ്ങളെ ആക്രമിക്കാൻ വന്ന ശത്രുവാണെന്ന് തെറ്റുധരിച്ചു നാഗങ്ങൾ കൊത്തി ...നാഗങ്ങളുടെ കൊത്ത് ഏറ്റിട്ടും മരിക്കാത്ത ഭീമൻ ഒരു സാധാരണ ബാലൻ അല്ല എന്ന് കരുതി നാഗങ്ങൾ ഭീമനെ നാഗരാജാവിന്റെ അടുത്ത് എത്തിച്ചു ..ഭീമൻ പറഞ്ഞ് നാഗരാജാവിന് മനസ്സിലായി ഭീമൻ നാഗരാജാവിന്റെ പുത്രിയുടെ പുത്രിയായ കുന്തിയുടെ പുത്രനാണെന്ന് ..അദ്ദേഹം അവന് സുധാരസം എന്ന ഒരു ശക്തി മരുന്ന് നല്കി ..അത് കുടിച്ച ഭീമന് പത്തു ആനയുടെ ശക്തി ലഭിക്കുകയും ചെയ്തു ....ഭീമനെ നാഗങ്ങൾ തിരിച്ചു കൊട്ടാരത്തിൽ എത്തിച്ചു
വാസ്തവത്തിൽ ഭീമന് ദുര്യോധനൻ നല്കിയ കൊടിയ വിഷത്തിനെ നിർവീര്യമാക്കാൻ നാഗങ്ങളുടെ വിഷത്തിനു മാത്രമേ കഴിയുമായിരുന്നുള്ളൂ...ശത്രു എന്ന് ധരിച്ചു ഭീമനെ നാഗങ്ങൾ ആക്രമിച്ചപ്പോൾ വിഷം നിർവീര്യമാകുകയും ഭീമൻ രക്ഷപെടുകയും ചെയ്തതാണ് എന്ന് ആരും അറിഞ്ഞില്ല
അതേ സമയം ഭീമനെ കാണാതെ കൊട്ടാരത്തിൽ മറ്റു പാണ്ടവരും കുന്തിയും വിഷമിച്ചു ...ഭീമനെ ദുര്യോധനൻ കൂട്ടികൊണ്ട് പോകുന്നത് യുധിഷ്റ്റിരൻ കണ്ടിരുന്നു അത് അവൻ കുന്തിയോട് പറഞ്ഞു ..കുന്തി രഹസ്യമായി ദുര്യോധനെ വിളിച്ചു കാര്യം അന്വേഷിച്ചു ...തന്റെ കൂടെ അല്പസമയം കളിച്ച ശേഷം യുധിഷ്റ്റിരരന്റെ അടുത്തേക്ക് എന്ന് പറഞ്ഞു ഭീമൻ പോയി എന്ന് ദുര്യോധനൻ കള്ളം പറഞ്ഞു ...
ഭീമന്റെ തിരോധാനത്തിൽ ഗാന്ധാരിയും സംശയിച്ചത് ദുര്യോധനനെ തന്നെയായിരുന്നു ..ദുര്യോധനന്റെ പ്രവർത്തികൾ കണ്ടിട്ട് പേടിയാകുന്നു എന്നും അവനെ നിയന്ത്രിച്ചില്ലെങ്കിൽ അനർഥങ്ങൾ ഉണ്ടാകും എന്നും ഗാന്ധാരി ധൃതരാഷ്ട്രരോട് പറഞ്ഞു ...പക്ഷെ ഗാന്ധാരി വെറുതെ ദുര്യോധനനെ സംശയിക്കുന്നതാണ് എന്നാണു ധൃതരാഷ്ട്രർ പറഞ്ഞത് ...
തിരിച്ചു കൊട്ടാരത്തിൽ എത്തിയ ഭീമൻ സംഭവിച്ചതെല്ലാം പാണ്ടവരോടും കുന്തിയോടും പറഞ്ഞു ...തന്നെ വിഷം തന്നു കൊല്ലാൻ ശ്രമിച്ച ദുര്യോധനന്റെ തല ഇന്ന് തകർക്കും എന്ന് ഭീമൻ പറഞ്ഞു ..... പക്ഷെ അങ്ങനെ ചെയ്താൽ ദുര്യോധനനും ഭീമനും തമ്മിൽ വിത്യാസമൊന്നും ഉണ്ടാകില്ല അത് കൊണ്ട് നീ അവനോടു ക്ഷമിക്കണം ...അവൻ നിന്റെ സഹോദരനാണ് ...കൂടാതെ ഈ കാര്യം നമ്മൾ അല്ലാതെ വേറെ ആരും അറിയാൻ പാടില്ല ..ദുര്യോധനൻ വിഷം തന്നു നിന്നെ കൊല്ലാൻ ശ്രമിച്ചു എന്ന് ഗാന്ധാരിയമ്മ അറിഞ്ഞാൽ അവർ വിഷമിക്കും ...അത് കൊണ്ട് ഈ കാര്യങ്ങൾ എല്ലാം രഹസ്യമായി തന്നെ സൂക്ഷിക്കണം എന്നും യുധിഷ്റ്റിരൻ ഭീമനോട് പറഞ്ഞു ...അത് തന്നെയാണ് തന്റെയും ആജ്ഞ എന്ന് കുന്തിയും ..പറഞ്ഞു
ഭീമൻ ആരോടും ഒന്നും പറഞ്ഞില്ല പക്ഷെ ബുദ്ധിമാനായ വിധുർ സത്യം മനസ്സിലാക്കിയിരുന്നു ..അദ്ദേഹം ഭീഷ്മരിനോട് പറഞ്ഞു ...ഭീഷ്മർ സംഭവിച്ചത് അറിഞ്ഞു വിഷമിച്ചു ...അദ്ദേഹം പറഞ്ഞു ധൃതരാഷ്ട്രരുടെ പ്രതിഭിംബമാണ് ദുര്യോധനൻ...അവൻ കുട്ടിയല്ലേ അവനെ നമുക്ക് നിയന്ത്രിക്കാം ... ധൃതരാഷ്ട്രർ ഇത്തരം ഗൂഡാലോചനയൊന്നും നടത്തില്ല ഇതിനു പിന്നിൽ ആ ശകുനിയാണ് ..ഗാന്ധാരിയെ ധൃതരാഷ്ട്രർക്ക് വധുവായി ചോതിച്ചത് ഗാന്ധാര രാജ്യത്തെ അപമാനിച്ചതായിട്ടാണ് ശകുനി കാണുന്നത് അയാൾ കുരുവംഷത്തോട് പ്രതികാരം തീർക്കാൻ ശ്രമിക്കുകയാണ്...അത് കൊണ്ട് നമ്മൾ സൂക്ഷിക്കണം
അതേ സമയം തങ്ങളുടെ പദ്ധതി പൊളിഞ്ഞ വിവരം ദുര്യോധനൻ ശകുനിയോടു പറഞ്ഞു ...ശകുനി പറഞ്ഞു ആ വിഷം കൊടുക്കാൻ മാത്രമല്ലേ ഞാൻ നിങ്ങളോട് പറഞ്ഞത് ..നിങ്ങൾ എന്തിന്നാണ് അവനെ കൊണ്ട് പോയി ഗംഗയിൽ ഇട്ടതു അവിടെ നാഗങ്ങൾ വന്നത് കൊണ്ടല്ലേ അവൻ രക്ഷപെട്ടത് ..ഇനി ഞാൻ പറയുന്നതിന് അപ്പുറം കൂടുതൽ നിങ്ങൾ ഒന്നും ചെയ്യരുത് ..മനസിലായോ.. ?
ഏതായാലും അവൻ ആരോടും ഒന്നും പറഞ്ഞിട്ടില്ല അതിനർത്ഥം അവനെ ആരോ പറഞ്ഞു വിലക്കി എന്നാണു ..അപ്പോൾ ഒന്നും സംഭവിച്ചിട്ടില്ല എന്ന് ഭാവിക്കാനാണ് അവരുടെ തീരുമാനം നിങ്ങളും അങ്ങനെ തന്നെ നടിക്കുക ..ഇനി അവർ എന്തെങ്കിലും നിങ്ങൾക്ക് എതിരെ ചെയ്താൽ അത് പെരുപ്പിച്ചു അച്ഛനോട് ചെന്ന് പറയണം ..മനസ്സിലായോ.. ?
ദുര്യോധനനും ദുശാസനനും അത് സമ്മതിച്ചു
അൽപ സമയം കഴിഞ്ഞു ദുര്യോധനനും ദുശാസനും കൂടി മരത്തിൽ കയറി മാങ്ങ പറിക്കാൻ ശ്രമിക്കുകയായിരുന്നു ഭീമൻ ദുര്യോധനനോട് പറഞ്ഞു എനിക്ക് മുതുകു ചൊറിയുന്നു ഒന്ന് ചൊറിഞ്ഞ് തരൂ .....
ദുര്യോധനൻ പറഞ്ഞു ഞാൻ നിന്റെ വേലകാരനൊന്നും അല്ല എന്നിട്ട് അനുജനോടൊപ്പം മരത്തിൽ കയറി ....ഭീമൻ മരത്തിൽ തന്റെ മുതുകു ഒരച്ചു മരം ശക്തിയായി കുലുങ്ങി ദുര്യോധനനും ദുശ്ശാസനനും താഴെ വീണു ..
അവർ ഓടി ചെന്ന് ഗാന്ധാരിയോടും ധൃതരാഷ്ട്രരോടും കാര്യം പറഞ്ഞു ..ഗാന്ധാരി ഭീമനെ വിളിച്ചു കാര്യം അന്വേഷിച്ച ശേഷം പറഞ്ഞു അവർ മോന്റെ സഹോദരങ്ങളല്ലേ ഇനി അങ്ങനെ ഒന്നും ചെയ്യരുത് എന്ന് ...
ഭീമൻ അതിനു ഉത്തരം പറഞ്ഞത് കുറച്ചു നാൾ മുൻപ് നടന്ന ഒരു സംഭവം വെച്ചായിരുന്നു ...
ഒരിക്കൽ ഭീമനും ദുര്യോധനനും ദുശ്ശാസനനും ചേർന്ന് കുറെ മാങ്ങ പറിച്ചു ..മാങ്ങയെല്ലാം അഴുക്കാണ് എന്നും ഞങ്ങൾ ഇതെല്ലം കഴുകിയിട്ട് വരാം അത് വരെ നീ ഇവിടെ ഇരുന്നു വിശ്രമിക്ക് എന്ന് ഭീമനോട് പറഞ്ഞിട്ട് അവർ അതും കൊണ്ട് പോയി ...കാത്തിരുന്നു തളർന്നു ഭീമൻ ഉറങ്ങിപോയി ..അവർ അത് കൊണ്ട് പോയി ഗുരുകുലത്തിലെ മറ്റു കുട്ടികളുമായി പങ്കു വെച്ചു എന്നിട്ട് മാങ്ങാണ്ടികൾ പെറുക്കിയെടുത്തു കൊണ്ട് വന്നു ...ഭീമനെ വിളിച്ചു ഉണർത്തിയിട്ടു പറഞ്ഞു ...മാങ്ങയുടെ ബാക്കി ഭാഗമെല്ലാം കഴുകിയപ്പോൾ ഒലിച്ചു പോയി ...
ഈ സംഭവം വിവരിച്ച ശേഷം ഭീമൻ ചോദിച്ചു ഇതിൽ എവിടെയാണ് വല്യമ്മേ സഹോദരസ്നേഹം ?
ദുഖം അടക്കാനാവാതെ ഗാന്ധാരി ഭീമനെ വാരി പുണർന്ന ശേഷം പറഞ്ഞു ഇതൊന്നും മോൻ അമ്മയോട് (കുന്തിയോട് )പറയരുത്..എന്നിട്ട് ഭീമനെ പറഞ്ഞയച്ചു
ഇതെല്ലാം കേട്ട ധൃതരാഷ്ട്രർക്ക് തന്റെ മകൻ ചെയ്തതിൽ തെറ്റ് ഒന്നും കാണാൻ കഴിഞ്ഞില്ല ..അവൻ കുട്ടിയാണെന്നും ...അവനോടു ഇവർ ചെയ്യുന്ന അനീതി സഹിക്കാനാകാതെയാണ് അവൻ ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്നായിരുന്നു അദ്ധേഹത്തിന്റെ പക്ഷം ...

No comments:
Post a Comment