കൗരവരും പാണ്ടവരും അവരുടെ സേനയും ..യുദ്ധത്തിനു തയ്യാറായി കുരുക്ഷേത്രത്തിലേക്ക് തിരിച്ചു ...അവർക്ക് അറിയാമായിരുന്നു ..ഈ യുദ്ധം എത്ര വിനാഷകരമായിരുന്നു എന്ന് ..എന്നിട്ടും രണ്ടു കൂട്ടരും ധീരതയോടെ ..യുദ്ധത്തിനായി ..യുദ്ധ ഭൂമിയുടെ പരിസര പ്രദേശങ്ങളിൽ തമ്പ് അടിച്ചു ...
ഈ ധർമ്മയുദ്ധത്തിൽ പാണ്ഡവരുടെ പക്ഷം ചേരാനായി നകുലന്റെയും സഹദേവന്റെയും അമ്മാവനായ(ശല്യൻ മാദ്രിയുടെ സഹോദരനാണ് ..പണ്ട് ശല്യനായിരുന്നു മാദ്രിയെ പാണ്ടുവിനു വധുവായി നല്കിയത് ) മധുരയുടെ രാജാവ് ശല്യൻ കുരുക്ഷേത്രത്തിലേയ്ക്ക് പുറപെട്ടു ..വഴിയിൽ കണ്ട ശിബിരങ്ങൾ യുധിഷ്ടിരൻ തന്നെ സ്വീകരിക്കാൻ ഒഴുക്കിയതാണ് എന്ന് കരുതി ശല്യൻ അവരുടെ ആഥിതേയത്വം സ്വീകരിച്ചു ...അവരുടെ സ്വീകരണത്തിലും അവർ ഒരുക്കിയ മറ്റു സൗകര്യങ്ങളിലും താൻ സന്തുഷ്ടനാണ് എന്ന് അവരോടു പറഞ്ഞു ...അവിടെ നിന്നും വീണ്ടും കുറച്ചു ദൂരം സഞ്ചരിച്ചു അടുത്ത ശിബിരത്തിലെത്തി ..അവിടെയും ശല്യനെ നല്ലവണ്ണം സല്കരിച്ചു ...
അല്പസമയം കഴിഞ്ഞു അവിടെ നൃത്തം ആസ്വദിച്ചിരുന്ന ശല്യനോട് ഒരു ഭടൻ വന്നു ശല്യനെ കാണാൻ ദുര്യോധനൻ വന്നിരിക്കുന്നു എന്ന് പറഞ്ഞു ..ശത്രു പക്ഷത്തുള്ള തന്നെ കാണാൻ യുധിഷ്ടിരന്റെ ശിബിരത്തിൽ ദുര്യോധനൻ വന്നിരിക്കുന്നോ ..എന്ന ചിന്ത അദ്ദേഹത്തെ അത്ഭുതപെടുത്തി ..പക്ഷെ യുധിഷ്ടിരന്റെ അനുജനായത് കൊണ്ട് അദ്ദേഹം ദുര്യോധനനെ കാണാൻ തീരുമാനിച്ചു ...ഭടനോടു അവരെ അകത്തേക്ക് കടത്തി വിടാൻ പറഞ്ഞു ..
ദുര്യോധനനും ,കർണ്ണനും, ശകുനിയും ,ദുശ്ശാസനനും ..അകത്തേക്ക് പ്രവേശിച്ചു ..
ദുര്യോധനൻ : നമസ്കാരം അമ്മാവാ ...
ശല്യൻ : നമസ്കാരം ..നിങ്ങൾക്ക് യുധിഷ്ടിരന്റെ ഈ ശിബിരത്തിലേയ്ക്ക് സ്വാഗതം ..
ദുര്യോധനൻ : യുധിഷ്ടിരന്റെ ശിബിരമോ ??!!
ശല്യൻ : അതെ ..യുധിഷ്ടിരൻ ഞങ്ങളെ എവിടെയും തന്നെ തമ്പ് അടിക്കാൻ പോലും അനുവദിച്ചില്ല ..എവിടെയെങ്കിലും ഞങ്ങൾ വിശ്രമിക്കാനായി നിന്നാൽ അപ്പോൾ അവിടെ യുധിഷ്ടിരന്റെ സേനയെത്തി ഞങ്ങൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തു തരും ..നിങ്ങൾ എന്താണ് ഇവിടെ ?
കർണ്ണൻ : കഷ്ടം തന്നെ നിങ്ങൾക്ക് വേണ്ട സൌകര്യങ്ങളൊക്കെ ചെയ്തു തരുന്നത് ദുര്യോധനനും ..എന്നിട്ട് നിങ്ങൾ പുകഴ്ത്തുന്നതോ ആ യുധിഷ്ടിരനെയും ..
ശല്യൻ : അപ്പോൾ ഇത് എല്ലാം നിങ്ങളുടെ ശിബിരങ്ങളും എന്നെയും എന്റെ ആളുകളെയും സഹായിച്ചതെല്ലാം നിങ്ങളുടെ ആളുകളും ആയിരുന്നോ ദുര്യോധനാ ? പക്ഷെ അവർ എന്നോട് പറഞ്ഞില്ലെല്ലോ അവർ നിങ്ങളുടെ ആളുകൾ ആണെന്ന് ?നിങ്ങൾക്ക് അറിയില്ലേ ഞാൻ നിങ്ങൾക്ക് എതിരെ യുദ്ധം ചെയ്യാനാണ് വന്നത് എന്ന് ..
ദുര്യോധനൻ : അമമാവൻ അവരോടു അവരുടെ സേവനത്തിൽ സന്തുഷ്ടനാണ് എന്നല്ലാതെ അവർ ആരുടെ ആളുകൾ ആണ് എന്ന് ചോദിച്ചില്ല .. അതിനു ആരാണ് ഇപ്പോൾ നിങ്ങളെ തടഞ്ഞത് ഞാൻ ആദിത്യ മര്യാദയാണ് കാണിച്ചത് ..എന്റെ അടുത്ത് വന്ന അതിഥിയെ ഞാൻ ആദരിച്ചു ..അത്രയേ ഉള്ളൂ...നിങ്ങൾക്ക് ഇനി യുധിഷ്ടിരന്റെ അടുത്തേക്ക് പോകാം..ഞങ്ങൾക്ക് എതിരെ യുദ്ധവും ചെയ്യാം ...
ശല്യൻ : അറിയാതെയാണെങ്കിലും ഞാൻ നിങ്ങളുടെ അതിഥിയായി പോയി അത് കൊണ്ട് ഞാൻ ഇപ്പോൾ നിങ്ങളോട് കടപെട്ടവനാണ് ..നിങ്ങൾ പകരം എന്നോട് എന്തെങ്കിലും ആവിശ്യപെടാം ..
ശകുനി : അയ്യോ അതിന്റെയൊന്നും ആവിശ്യമില്ല ..നകുലന്റെയും സഹദേവന്റെയും അമമാവൻ എന്ന് പറഞ്ഞാൽ അത് നിന്റെയും കൂടി അമ്മാവനല്ലേ ..ദുര്യോധനാ ..
ദുര്യോധനൻ : അതെ അമ്മാവാ ..അത് കൊണ്ട് എനിക്ക് ഒന്നും വേണ്ട ..നിങ്ങൾക്ക് പാണ്ഡവരുടെ അടുത്തേക്ക് പോകാം...
അഭിമാനിയായ ശല്ല്യനു ദേഷ്യം വന്നു ....അദ്ദേഹം ദുര്യോധനനോട് കടപെട്ടവനായിരിക്കാൻ ആഗ്രഹിച്ചിരുന്നില്ല ...
ശല്ല്യൻ : ഞാൻ ഇപ്പോൾ നിങ്ങളോട് കടപെട്ടു പോയി ..ഒന്നെങ്കിൽ നിങ്ങൾ എന്നോട് എന്തെങ്കിലും ചോദിക്ക് അല്ലെങ്കിൽ യുദ്ധം ചെയ്യ് ...
ദുര്യോധനൻ : അയ്യോ യുദ്ധം ചെയ്യാനോ ..അങ്ങ് അതിഥിയായി ആണ് ഇവിടെ വന്നത് അതിതിയോടു യുദ്ധം ചെയ്തു അതിഥിയെ അപമാനിക്കാൻ കുരു വംശത്തിൽ ജനിച്ച എനിക്ക് ആവില്ല ...
ശല്ല്യൻ അടക്കാനാകാത്ത ദേഷ്യത്തോടെ : നിന്നോട് എന്തെങ്കിലും ചോദിക്കാനല്ലേ ..പറഞ്ഞത്
ശകുനി : ദുര്യോധനാ ..ദേ..കേട്ടില്ലേ അതൊരു ആജ്ഞയാണ് ഇനി നിനക്ക് ആ ആജ്ഞ ലംഘിക്കാൻ ആവില്ല ..ഇനി നീയെന്തെങ്കിലും ചോദിച്ചേ പറ്റൂ ..
ദുര്യോധനൻ : അങ്ങേയ്ക്ക് നിർബന്ധമാണെങ്കിൽ ഞാൻ ചോദിക്കാം ..ഈ യുദ്ധത്തിൽ അങ്ങ് എന്റെ പ്രധാന സേനാനായകൻ ആവണം ..
ശല്ല്യനു തനിക്കു പറ്റിയ തെറ്റ് മനസ്സിലായി ..പക്ഷെ ഇനി വാക്ക് മാറാൻ കഴിയില്ല ..ദുര്യോധനൻ ചോദിക്കുന്നത് എന്ത് തന്നെ ആയാലും അത് ചെയ്യുകയെ നിവർത്തിയുള്ളൂ....
ശല്യൻ : ഭീഷ്മർ ഉള്ളപ്പോൾ പിന്നെ ഞാൻ എങ്ങനെ ?
കർണ്ണൻ : എങ്കിൽ നിങ്ങൾ എന്റെ തേരാളിയാവണം...അർജ്ജുനനു ഒപ്പം ശ്രീ കൃഷ്ണൻ ഉണ്ട് ..എനിക്ക് അത് പോലുള്ള ഒരു തേരാളി വേണം .....
ശല്യൻ : ....കർണ്ണാ..നിങ്ങൾക്ക് അല്ലാതെ വേറെയാർക്കും ഇത്രയും ധൈര്യം ഉണ്ടാവില്ല ..ശത്രുപക്ഷത്തു നിന്ന് വന്ന ഒരാളെ സ്വന്തം തേരാളിയാക്കാൻ.. ശെരി ഞാൻ സമ്മതിച്ചു ..
സത്യത്തിൽ മധുരയിൽ നിന്ന് വരുന്ന ശല്യനെ കൗരവരുടെ പക്ഷം ചേർക്കാൻ ശകുനി പറഞ്ഞിട്ട് ദുര്യോധനനും കൂട്ടരും കൂടി കളിച്ച ഒരു നാടകമായിരുന്നൂ ഇതെല്ലാം എന്ന് ശല്ല്യനു മനസ്സിലായപ്പോഴേയ്ക്കും അദ്ദേഹം നിസ്സഹായനായിരുന്നു ..
വൈകാതെ തന്റെ നിസ്സഹായത പറഞ്ഞു പാണ്ടവരോട് മാപ്പ് ചോദിക്കാൻ ശല്ല്യൻ എത്തി ..എല്ലാം കേട്ട് കഴിഞ്ഞ ശേഷം ..
ശ്രീ കൃഷ്ണൻ : നിങ്ങളുടെ അനുഗ്രഹം എങ്കിലും പാണ്ടവർക്ക് കൊടുത്തു കൂടെ ..അതോ അതും ദുര്യോധനന് നല്കിയോ ?
ശല്ല്യൻ : എന്റെ അനുഗ്രഹവും ജീവനും നിങ്ങൾക്ക് വേണ്ടിയാണ് ..ആ ദുര്യോധനൻ എന്നെ ചതിച്ചതാണ് ..
തന്റെ അമ്മാവാൻ ശത്രു പക്ഷത്തിൽ ചേർന്നതിനു സഹദേവൻ യുധിഷ്ടോരനോടും കൂട്ടരോടും മാപ്പ് ചോദിച്ചു .....അതിന്റെ പേരിൽ മാദ്രിയുടെ പുത്രന്മാരായ ഞങ്ങളെ വെറുക്കരുത് എന്ന് നകുലനും സഹദേവനും മറ്റു പാണ്ടാവരോട് അപേക്ഷിച്ചു ....അർജ്ജുനൻ അവരെ സമാധാനിപ്പിച്ചു ...എന്നും അവരെ സ്വന്തം അനുജന്മാരായി മാത്രമേ കണ്ടിട്ടുള്ളൂ എന്നും ..ഇപ്പോൾ തന്നെ പ്രതിജ്ഞകൾ ,കടപ്പാടുകൾ ..അങ്ങനെ പല കാരണങ്ങളാൽ ഭീഷ്മർ ,ദ്രോണർ,കൃപാചാര്യർ ഇങ്ങനെ അനവധി ആളുകൾ ദുര്യോധനന്റെ പക്ഷത്തുണ്ട് ...അത് പോലെ തന്നെ ശല്ല്യനും നിസ്സഹായനാണ് അദ്ദേഹം ദുര്യോധനനോട് കടപെട്ടിരിക്കുന്നു ..അത് കൊണ്ട് അദ്ദേഹത്തിനു പാണ്ടവർക്ക് എതിരെ യുദ്ധം ചെയ്യുകയെ നിർവാഹമുള്ളൂ..അതിനു നിങ്ങൾക്ക് അദ്ദേഹത്തോട് ദേഷ്യം തോന്നരുത് ..ഒരു ക്ഷത്രിയൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ കടമയാണ് അദ്ദേഹം ചെയ്യുന്നത് ..നിങ്ങൾ അദ്ദേഹത്തോട് മാപ്പ് ചോദിക്കണം ..
അർജ്ജുനൻ പറഞ്ഞതനുസരിച്ച് നകുലനും സഹദേവനും ..ശല്ല്യരോട് മാപ്പ് ചോദിച്ച ശേഷം ആലിംഗനം ചെയ്തു ..
ശല്യർ വിജയിക്കാനുള്ള അനുഗ്രഹം പാണ്ടവർക്ക് നല്കിയ ശേഷം മനസില്ലാമനസ്സോടെ ശത്രുപാളയത്തിലേയ്ക്ക് പോയി ...
അടുത്തുള്ള മറ്റൊരു ശിബിരത്തിലായിരുന്നു ശിഗണ്ടി ..അദ്ദേഹം തന്റെ ശരങ്ങളിൽ വിഷം തേച്ചു കൊണ്ടിരിക്കുകയായിരുന്നു ...ഇത് കണ്ടു കൊണ്ട് ധൃഷ്ടദ്യുമ്നൻ അങ്ങോട്ട് കടന്നു വന്നു ...
ധൃഷ്ടദ്യുമ്നൻ : എന്തിനാണ് ഈ അമ്പുകളിൽ വിഷം തേക്കുന്നത് ...
ശിഗണ്ടി : നിനക്കറിയില്ല ...അനുജാ ..ഈ യുദ്ധത്തിനു വേണ്ടി എത്ര ജന്മമാണ് ഞാൻ കാത്തിരുന്നത് എന്ന് ...ഭീഷ്മർ അയാൾ എന്നോട് ചെയ്ത കൊടും ക്രൂരതയ്ക്ക് പകരം ചോദിയ്ക്കാൻ എനിക്ക് ഭഗവാൻ ശിവൻ ഒരുക്കി തന്ന വഴിയാണ് ഈ കുരുക്ഷേത്ര യുദ്ധം ..
ശിഗണ്ടി തന്റെ അപമാനത്തിന്റെയും ..പ്രതികാരത്തിന്റെയും കഥ ധൃഷ്ടദ്യുമ്നനോട് പറഞ്ഞു ..
കഴിഞ്ഞ ഒരു ജന്മത്തിൽ താൻ അംബ എന്ന കാശി രാജകുമാരിയായിരുന്നു ...(അംബയുടെ കഥ മഹാഭാരതം -2 (ഭീഷ്മർ)) ..ഒടുവിൽ അംബ ശപഥം ചെയ്തു ..എത്ര ജന്മം എടുക്കേണ്ടി വന്നാലും ഭീഷ്മരിന്റെ മരണകാരണം താൻ ആകുമെന്ന് എന്നിട്ട് രാജ സദസ്സിൽ നിന്നും ഇറങ്ങി പോയി ...
അംബ പോയത് വനത്തിലേക്കായിരുന്നു ....അവിടെ കണ്ട മുനിമാരോട് അവൾ സംഭവിച്ചതെല്ലാം പറഞ്ഞു ...ഒടുവിൽ അവൾ സന്യസിക്കാൻ തീരുമാനിച്ച വിവരം അറിയിച്ചു ..അവളെ തിരിച്ചയക്കാൻ ശ്രമിച്ച മുനിമാരോട് അവൾ പറഞ്ഞു ..ഞാൻ കാശിയിലേക്ക് തിരിച്ചു ചെന്നാൽ അവിടത്തെ ജനം എന്നെ പരിഹസിക്കും ...ശാൽവ രാജാവും എന്നെ തിരസ്കരിച്ചു ..എന്നെ അപഹരിച്ച ഭീഷ്മരും ഇപ്പോൾ എന്നെ സ്വീകരിക്കാൻ തയ്യാറല്ല അത് കൊണ്ട് സന്യാസം അല്ലാതെ എനിക്ക് വേറെ വഴിയില്ല ....
കാശിരാജ്യത്തിലെ രാജാ കുമാരിയാണ് അംബ എന്ന് പറഞ്ഞപ്പോൾ ആഹോത്രൻ എന്ന മുനി പറഞ്ഞു ...ഞാൻ നിന്റെ മുത്തശ്ശൻ ആണ് നീ ജനിക്കുന്നതിനു മുൻപേ സന്യസിക്കാൻ പോയതാണ് നിന്നെ ഒരു പക്ഷെ എന്റെ സുഹൃത്ത് പരശുരാമന് സഹായിക്കാൻ കഴിഞ്ഞേക്കും ...വൈകാതെ ആഹോത്രൻ അംബയെയും കൂട്ടി പരശുരാമനെ കണ്ടു ...
ആഹോത്രൻ : ഭീഷ്മർ സ്വയംവരം നടക്കുന്ന സ്ഥലത്ത് നിന്നും ഇവളെ തട്ടിക്കൊണ്ടു പോയി പക്ഷെ അയാൾ ഇവളെ വധുവായി സ്വീകരിച്ചില്ല ...
പരശുരാമന്റെ ശിഷ്യനായിരുന്നു ഭീഷ്മർ .. ചെയ്ത തെറ്റ് അവനെ കൊണ്ട് തന്നെ തിരുത്തിക്കാൻ ആ ഗുരു തീരുമാനിച്ചു ..പരശുരാമൻ ഒരു ദൂതനെ അയച്ചു ഭീഷ്മരെ വരുത്തി ..പക്ഷെ എന്തിനാണ് ഗുരു തന്നെ കാണാൻ പറയുന്നത് എന്ന് ദൂതൻ പറഞ്ഞില്ല ...വർഷങ്ങൾക്ക് ശേഷം തന്നെ തന്റെ ഗുരു വിളിച്ചു ഒരു കാര്യം ആവിശ്യപെടാൻ പോകുന്നു എന്ന കാര്യം ഭീഷ്മർക്ക് ഒരുപാട് സന്തോഷം ഉണ്ടാക്കി..അദ്ദേഹം പെട്ടെന്ന് തന്നെ ഗുരുവിന്റെ അടുത്തെത്തി
പരശുരാമൻ : നീ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് കാശി രാജകുമാരി അംബയെ അപഹരിച്ചു കൊണ്ട് പോയത് ? അവൾ എന്ത് തെറ്റ് ചെയ്തിട്ടാണ് നീ അവളെ ഉപേക്ഷിച്ചത് ..ഒരു ക്ഷത്രിയന്റെ ധർമ്മം അനുസരിച്ച് നീ അവളെ നിന്റെ ഭാര്യയായി സ്വീകരിക്കണം ..ഇപ്പോൾ നീ കാരണം ഒരു ആശ്രയവും ഇല്ലാതെ അവൾ സന്യസിക്കാൻ ഒരുങ്ങുന്നു ...
ഭീഷ്മർ യഥാർതത്തിൽ സംഭവിച്ചതെല്ലാം പരശുരാമനോട് പറഞ്ഞു ..തന്റെ ബ്രഹ്മചര്യ വ്രതം ലംഘിക്കാൻ ആവില്ല എന്ന് ഭീഷ്മർ തീർത്തു പറഞ്ഞു ... പക്ഷെ പരശുരാമൻ തന്റെ ആവിശ്യത്തിൽ തന്നെ ഉറച്ചു നിന്നു...
പരശുരാമൻ : ഭീഷ്മർ നീ എന്റെ ഈ ആജ്ഞ അനുസരിക്കാൻ തയ്യാറല്ലെങ്കിൽ നിനക്ക് എന്നോട് യുദ്ധം ചെയ്യേണ്ടിവരും ..
ഭീഷ്മർ : ഗുരു ..അങ്ങ് എന്തിനാണ് അങ്ങയുടെ ഈ ശിഷ്യനുമായി യുദ്ധം ചെയ്യുന്നത് ?
പരശുരാമൻ കോപത്തോടെ : ശിഷ്യന്റെ എല്ലാ തെറ്റുകൾക്കും ശിക്ഷ കൊടുക്കേണ്ടത് ഒരു ഗുരുവിന്റെ കടമയാണ് ...നിന്നോട് അവസാനമായി ഞാൻ പറയുന്നു മര്യാദയ്ക്ക് നീ അംബയെ സ്വീകരിക്കു ഇല്ലെങ്കിൽ നീ എന്നോട് യുദ്ധം ചെയ്യൂ ...ഇത് എന്റെ ആജ്ഞയാണ് ..
ഭീഷ്മർ ദു:ഖത്തോടെ : എന്റെ പ്രതിജ്ഞ തെറ്റിക്കാൻ ആവില്ല ഞാൻ അങ്ങയോടു യുദ്ധം ചെയ്യണം എന്നാണു കല്പനയെങ്കിൽ ഞാൻ അങ്ങയുടെ ആജ്ഞ അനുസരിക്കാം ..
പരശുരാമൻ : എങ്കിൽ നീ കുരുക്ഷേത്രത്തിലെയ്ക്ക് വാ ...
വൈകാതെ ഭീഷ്മർ പടച്ചട്ടകൾ ധരിച്ചു തന്റെ രഥത്തിൽ കുരുക്ഷേത്രത്തിൽ എത്തി ...പരശുരാമൻ കയ്യിൽ ഒരു മരുവും ..തോളിൽ ഒരു അമ്പും വില്ലും മാത്രം ഏന്തി രഥമോ പടച്ചട്ടകളോ ഇല്ലാതെ നിൽക്കുന്നത് കണ്ട് ..
ഭീഷ്മർ : അങ്ങേയ്ക്ക് എന്നോട് യുദ്ധം ചെയ്യണമെങ്കിൽ അങ്ങ് പടച്ചട്ടകൾ അണിഞ്ഞു രഥത്തിൽ വാ ..
പരശുരാമൻ : ഈ ഭൂമിയാണ് എന്റെ രഥം ..ഈ മേഘങ്ങൾ എന്റെ കുതിരകളും .. വായുദേവൻ ആണ് എന്റെ സാരഥി .. വേദങ്ങൾ എന്റെ പടച്ചട്ടയും ...
ഇനി ഒന്നും പറഞ്ഞു തന്റെ ഗുരുവിനെ പിന്തിരിപ്പിക്കാൻ കഴിയില്ല എന്ന് മനസ്സിലാക്കി ഭീഷ്മർ യുദ്ധം ചെയ്യാൻ തന്നെ തീരുമാനിച്ചു ..ആ യുദ്ധത്തിനു സാക്ഷ്യം വഹിക്കാൻ അംബയും ,ആഹോത്രനും ,മറ്റു മുനിമാരും അവിടെയെത്തി...ഭീഷ്മരും പരശുരാമനും പല വിശേഷ അസ്ത്രങ്ങളും പ്രയോഗിച്ചു ..പരസ്പരം മുറിവുകൾ ഏല്പിച്ചു ...ഒടുവിൽ ഭീഷ്മർ തന്റെ വിശേഷപെട്ട പാർശ്വപതാസ്ത്രം പ്രയോഗിക്കാൻ ഒരുങ്ങി ..ആ അസ്ത്രത്തെ തടയാൻ പരശുരാമന് പോലും കഴിയുമായിരുന്നില്ല ..
പെട്ടെന്ന് ഒരു അഷിരീരിയുണ്ടായി ..."ഭീഷ്മർ ..നീ പാർശ്വപതാസ്ത്രം നിന്റെ ഗുരുവിനു നേരെ പ്രയോഗിച്ചാൽ അദ്ദേഹം തീർച്ചയായും പരാജയപെടും ..അത് നീ നിന്റെ ഗുരുവിനെ അപമാനിക്കുന്നതിനു തുല്യമാണ് ..."
ഇത് കേട്ട് ഭീഷ്മർ തന്റെ അസ്ത്രം അപ്രത്യക്ഷമാക്കി ...അത് കണ്ടു സന്തുഷ്ടരായ ദേവന്മാർ ആകാശത്ത് നിന്നും പൂക്കൾ എറിഞ്ഞു ഭീഷ്മരെ അനുഗ്രഹിച്ചു ..ഇത് കണ്ട പരശുരാമനും തന്റെ ശിഷ്യനിൽ അഭിമാനം തോന്നി
പരശുരാമൻ അഭിമാനത്തോടെ : ഭീഷ്മർ ..ഇന്ന് നീ നിന്റെ ഗുരുവിനെ വരെ പരാജയപെടുത്തിയിരിക്കുന്നു ..ഇനി ഈ ലോകത്ത് ഒരു ഗുരുവിനും നിന്നെ പോലെയൊരു ശിഷ്യനെ ലഭിക്കില്ല ....പക്ഷെ ഭീഷ്മർ ..എനിക്ക് ഈ കുരുക്ഷേത്രത്തിൽ നിന്നും പിന്മാറാൻ സാദ്യമല്ല അത് കൊണ്ട് ഒന്നെങ്കിൽ നീ എന്നെ വധിക്കണം ..അല്ലെങ്കിൽ നീ പിന്മാറണം ...
ഭീഷ്മർ : അങ്ങ് പറഞ്ഞ ആജ്ഞ പാലിക്കാൻ വേണ്ടിയാണ് ഞാൻ അങ്ങയോടു യുദ്ധം ചെയ്തത് ..ഇപ്പോൾ അങ്ങ് തന്നെ എന്നോട് പറഞ്ഞു പിന്മാറാൻ അത് കൊണ്ട് ഞാൻ ഈ യുദ്ധത്തിൽ നിന്നും പിന്മാറുന്നു ...
ഇത് കണ്ടു നിന്ന അംബയ്ക്കു മനസ്സിലായി ഇനി തന്നെ സഹായിക്കാൻ പരശുരാമനും കഴിയില്ല ..പക്ഷെ അവൾ തന്റെ പ്രതികാരം ഏതു വിധേനയും പൂർത്തീകരിക്കും എന്ന് ഉറപ്പിച്ചിരുന്നു ..അവൾ ഘോര തപസ്സു ച്യെയ്തു ..അനേകം മുനിമാരെ സന്ദർശിച്ചു..ഒടുവിൽ ശിവനെ തപസ്സു ചെയ്തു അദ്ദേഹത്തോട് തന്റെ സങ്കടങ്ങൾ പറയുകയും ..ശിവൻ അംബയ്ക്കു തന്റെ ആഗ്രഹ സഫലീകരണം എങ്ങനെയായിരിക്കും എന്ന് പറഞ്ഞു കൊടുക്കുകയും ചെയ്തു ..
ശിവൻ : അടുത്ത ജന്മത്തിൽ നീ ദ്രുപദന്റെ പുത്രൻ ശിഗണ്ടിയായി ജനിക്കുകയും ..ആ ജന്മത്തിൽ നിന്റെ പൂർവ ജന്മത്തെ കുറിച്ച് ഓർമയുണ്ടായിരിക്കുകയും ചെയ്യും ....നിനക്ക് ആ ജന്മത്തിൽ നിന്റെ ആഗ്രഹം സാധിക്കുന്നതായിരിക്കും ..
ശിവന്റെ അനുഗ്രഹം ലഭിച്ചു കഴിഞ്ഞു ..തന്റെ ഈ ജന്മത്തിനു ഇനി അർത്ഥമില്ല എന്ന് കരുതി അംബ അഗ്നിയിൽ ജീവനൊടുക്കി ..വർഷങ്ങൾക്കു ശേഷം ദ്രുപദന്റെ വീട്ടിൽ ശിഗണ്ടി ജനിച്ചു ...
ഈ കഥ മുഴുവൻ കേട്ട് അത്ഭുതത്താൽ സ്തംഭിച്ചു നിന്നു പോയി ധൃഷ്ടദ്യുമ്നൻ ...
ഒരിടത്ത് ശിഗണ്ടി തന്റെ പ്രതികാരത്തിനായി കാത്തിരിക്കുമ്പോൾ തൊട്ടടുത്ത ശിബിരത്തിൽ ദ്രൗപതി എത്തി അവൾക്കും പ്രതികാരം ചെയ്യണമായിരുന്നു ..തനിക്കുണ്ടായ അപമാനത്തിന്റെ കറ കഴുകി കളയാൻ ദുശ്ശാസനന്റെ രക്തം വേണമായിരുന്നു ..അവൾക്കു ഉപബലവ്യയിൽ കാത്തിരിക്കാൻ കഴിഞ്ഞില്ല അത് കൊണ്ട് ദ്രൗപതി ..കുരുക്ഷേത്രത്തിൽ പാണ്ഡവരുടെ ശിബിരത്തിലെത്തി ..
അർജ്ജുനൻ : നീയോ ... നീ എന്താ ഇവടെ ഈ യുദ്ധ ഭൂമിയിൽ ?
ദ്രൗപതി : ദുശ്ശാസനന്റെ രക്തം ഭീമൻ ഇവിടെ ഈ ശി ബിരത്തിൽ കൊണ്ട് വന്നു തരണം ..അതും കൊണ്ട് ഉപബലവ്യ എത്തുമ്പോൾ അത് വാർന്ന് പോയാലോ ...അത് കൊണ്ട് ഞാൻ ഇവിടെ ഈ ശിബിരത്തിൽ ഉണ്ടാകും ...എന്റെ മുടി ആ ദുഷ്ടന്റെ രക്തം കൊണ്ട് കഴുകി ശുദ്ധി യാക്കുന്നത് വരെ .....

No comments:
Post a Comment