Tuesday, September 9, 2014

മഹാഭാരതം - 14 (രുക്മിണീ സ്വയംവരം )

     അതേ സമയം ശ്രീ കൃഷ്ണനനോട്   യുദ്ധം തോറ്റ ജരാസന്ധൻ ..എങ്ങനെയും ദ്വാരക ആക്രമിച്ചു ശ്രീ കൃഷ്ണനെ പരാജയപെടുത്തണം എന്ന് തീരുമാനിച്ചു ..പക്ഷെ ഇനി ഒറ്റയ്ക്ക് ശ്രീ കൃഷ്ണനോട് യുദ്ധം ചെയ്യുന്നത് ബുദ്ധിയല്ല എന്ന് മനസ്സിലാക്കി..അത് കൊണ്ട് ശക്തമായ മറ്റൊരു രാജ്യത്തിന്റെ പിന്ബലം വേണം അതിനായി ചേദിയിലെ രാജാവായ ദംഘോശുമായി സന്ധിയിലേർപ്പെട്ടു അത് വഴി ധംഘോഷിന്റെ നാല് പുത്രൻ മാരെയും ജരാസന്ധന് ശ്രീകൃഷ്ണന് എതിരെ ഉപയോഗിക്കാം എന്നായി ...ഇനിയും ശക്തി വർധിപ്പിക്കുന്നതിനായി ധംഘോഷിന്റെയും  ശ്രുതദേവിയുടെയും  പുത്രൻ ശിശുപാലനെ വിദർഭ രാജ്യത്തിന്റെ രാജാവായ ബിഷ്മത്തിന്റെ പുത്രി രുകമിണിയെ വിവാഹം കഴിപ്പിക്കുകയാനെങ്കിൽ ..രുക്മിണിയുടെ സഹോദരന്മാരായ രുക്മിയെയും രുക്മണനെയും കൂടി തന്റെ പക്ഷത്തു ചേർക്കാം..എന്ന് കരുതി തന്റെ സുഹൃത്തായ ബിഷ്മത്തിനെ കാണാനായി ജരാസന്ധൻ വിദർഭരാജ്യത്തെത്തി..

സത്യത്തിൽ ശ്രീകൃഷ്ണന്റെ അച്ഛനായ വസുദേവന്റെ സഹോദരിയാണ് ശ്രുതദേവി ..അതായത് ശ്രീ കൃഷ്ണനും ശിശുപാലനും പാണ്ഡവരുടെ മാതുലൻ (cousins) മാരാണ്

ജരാസന്ധൻ രുകമിണിയെ സ്വന്തം പുത്രിയെ പോലെയാണ് കാണുന്നതെന്നും അത് കൊണ്ട് അവൾക്കു വേണ്ടി നല്ല ഒരു വിവാഹാലോചനയും കൊണ്ടാണ് വന്നിരിക്കുന്നത് എന്നും ബിഷ്മിത്തിനോട് പറഞ്ഞു ..ബിഷ്മിത്തും അയാളുടെ മൂത്ത   പുത്രനായ രുക്മിയും അത് സമ്മതിച്ചു ..പക്ഷെ രണ്ടാമത്തെ പുത്രനായ  രുക്മണൻ പറഞ്ഞു ..രുക്മിണിക്ക് ദൈവ തുല്യമായ തേജസ്സുള്ള ഒരു യുവാവാണ് വരനാവേണ്ടത് അതായത് ശ്രീ കൃഷ്ണൻ ..

പക്ഷെ രുക്മൻ ഇതിനെ എതിർത്തു ...അതിനു മൂന്നു കാരണങ്ങളാണ് രുക്മൻ പറഞ്ഞത് ഒന്ന് ശ്രീ കൃഷ്ണൻ മഗധയുടെ (ജരാസന്ധന്റെ) ശത്രുവാണ് രണ്ടാമതായി രുക്മിണി ഒരു രാജകുമാരിയായത് കൊണ്ട് ഒരു രാജകുമാരനെയാണ്  വിവാഹം കഴിക്കേണ്ടത്‌ ..എന്നാണ് ..മൂന്നാമതായി ശ്രീ കൃഷ്ണൻ സത്യത്തിൽ ആരുടെ പുത്രനാണ് എന്നതിൽ ഇപ്പോഴും രുക്മനു സംശയമുണ്ട്‌ ശ്രീ കൃഷ്ണൻ കംസന്റെ തന്റെ മകനാണോ എന്ന് വരെ...അങ്ങനെ ആരുടെ പുത്രനാണ് എന്ന് പോലും അറിയാത്ത ഒരാൾക്ക്‌ തന്റെ സഹോദരിയെ വിവാഹം ചെയ്തു കൊടുക്കാൻ താൻ ഇഷ്ട്ടപെടുനില്ല എന്നും രുക്മൻ പറഞ്ഞു

 അവസാനം ശിശുപാലനെ തന്നെ വരനാക്കാൻ ബിഷ്മത്തും ജരാസന്ധനും കൂടി തീരുമാനിച്ചു ..അത് എല്ലാവരും സമ്മതിക്കുകയും ചെയ്തു ,,

 ഈ വിവരം രുക്മൻ രുക്മിണിയോട് പറഞ്ഞു ..സ്വയം വരത്തിൽ രുക്മിണി ശിശുപാലനെ തന്നെയേ വരിക്കാവൂ എന്ന് രുക്മൻ പറഞ്ഞു ..അതിൽ രുക്മിണിയുടെ ഇഷ്ട്ടത്ത്തിനു യാതൊരു സ്ഥാനവും അവർ കാണുനില്ല എന്ന് മനസ്സിലാക്കിയ രുക്മിണി ..താൻ ഇഷ്ട്ടപെടുന്ന ശ്രീ കൃഷ്ണന് രഹസ്യമായി ഒരു സന്ദേശം ദൂതൻ വഴി എത്തിച്ചു ...

  ജരാസന്ധന്റെ  സേനയിലയിരുന്നു ...ഏകലവ്യൻ ..ഏകലവ്യനെ ദൂതനായി ചേദിയിലേക്ക് അയച്ചു ജരാസന്ധൻ ശിശുപാലനെ വിവരം അറിയിച്ചു ...രുക്മിണി ശിശുപാലനെയെ വരിക്കൂ എന്നായിരുന്നൂ അത് ...ശ്രീ കൃഷ്ണനെ ശത്രുവായി കാണുന്ന ശിശുപാലൻ ആ സമയത്ത് ശ്രീ കൃഷ്ണൻ അവിടെ വേണമെന്നും ശ്രീ കൃഷ്ണന്റെ മുന്നിൽ വെച്ച് വേണം രുക്മിണി തന്നെ വരിക്കേണ്ടത് എന്നും അത് കണ്ടു ശ്രീ കൃഷ്ണൻ അപമാനിതനാകുന്നതു തനിക്കു കാണണം എന്നും ഏകലവ്യന്റെ കയ്യിൽ മറ്റൊരു സന്ദേശം കൊടുത്തു വിട്ടു

              രുക്മിണിയുടെ സന്ദേശം ലഭിച്ച വിവരം ശ്രീ കൃഷ്ണൻ ബലരാമനോടു പറഞ്ഞു ..ശ്രീ കൃഷ്ണനെ ഒറ്റയ്ക്ക് അയക്കില്ല എന്ന് പറഞ്ഞു ഒരു വലിയ സേനയോടൊപ്പം ബലരാമനും പുറപ്പെട്ടു .

  രുക്മിണി ശിവനെ പൂജിക്കാൻ എന്ന് പറഞ്ഞു കൊട്ടാരത്തിൽ നിന്നും ശിവന്റെ അമ്പലത്തിൽ എത്തി ..പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ ..ശ്രീ കൃഷ്ണൻ അവിടെ വരുമെന്നും തന്നെ രക്ഷിക്കുമെന്നും ദൈവം രുക്മിണിയോട് പറയുന്നതായി തോന്നി ..പ്രാർത്ഥിച്ച ശേഷം രുക്മിണി കൃഷ്ണനെ പ്രതീക്ഷിച്ചു അവിടെ നിന്നു

വൈകാതെ കൃഷ്ണനെത്തി രുക്മിണിയെ തന്റെ രഥത്തിലേക്ക് സ്വാഗതം ചെയ്തു ..രുക്മിണിയുമായി പുറപെടുന്നതിനു മുൻപ്..ശ്രീ കൃഷ്ണൻ രുക്മിണിയോട് പറഞ്ഞു ആരും അറിയാതെ നിന്നെ  കടത്തികൊണ്ടു പോകുന്നത് ഭീരുത്വമാണ് ...അത് കൊണ്ട് എല്ലാവരെയും അറിയിച്ചതിനു ശേഷം നമുക്ക് ഇവിടെ നിന്നും പോകാം   എന്നിട്ട് തന്റെ പാഞ്ചജന്യം ശംഗ് എടുത്തു മുഴക്കി

 ഇത് കേട്ട രുക്മനും ശിശുപാലനും ശ്രീ കൃഷ്ണൻ എത്തിയ വിവരം മനസ്സിലാക്കി വൈകാതെ രുക്മിണിയെ ശ്രീ കൃഷ്ണൻ തട്ടിക്കൊണ്ടു പോയി എന്നും രാജ്യത്തിന്റെ അതിർത്തിയിൽ ബലരാമൻ നയിക്കുന്ന ദ്വാരകയുടെ സേന യുദ്ധത്തിനായി സജ്ജമായിരിക്കുന്നു എന്നും ഭടന്മാർ വന്നു അറിയിച്ചു ..

    രുക്മി രുക്മിണിയെ വീണ്ടെടുക്കുന്നതിനായി ശ്രീ കൃഷ്ണന്റെ അടുത്തേക്ക് പോയി ..മറ്റുള്ളവർ ബലരാമനുമായി ഏറ്റുമുട്ടി പരാജിതരായി ..

 ശ്രീ കൃഷ്ണൻ രുക്മിയെ നിരായുധനാക്കിയ ശേഷം ബന്ധനസ്ഥനാക്കി ...

രുക്മി ശ്രീ കൃഷ്ണനോട് തന്നെ വധിക്കാൻ ആവിശ്യപെട്ടു ..പക്ഷെ ശ്രീ കൃഷ്ണൻ പറഞ്ഞു നീ നിന്റെ സഹോദരിയെ രക്ഷിക്കുക എന്ന കർത്തവ്യമാണ് ചെയ്യാൻ ശ്രമിച്ചത് ..നീ തെറ്റ് ഒന്നും ചെയ്തിട്ടില്ല ..നിന്നോട് ഞാൻ ക്ഷമിച്ചിരിക്കുന്നു  ഇത്രയും പറഞ്ഞു ശ്രീ കൃഷ്ണൻ രുക്മിണിയുമായി ദ്വാരകയിലേക്ക് പോയി ..


 Flag Counter

No comments:

Post a Comment