യുധിഷ്ടിരന്റെ മറുപടി കേട്ട് വിഷമത്തിലായ സന്ജേയൻ തിരിച്ചു ഹസ്തിനപുരിയിലേക്ക് മടങ്ങി ..അന്ന് രാത്രി തന്നെ സന്ജേയൻ അനൗപചാരികമായി ധൃതരാഷ്ട്രരെ കണ്ടു ..ധൃതരാഷ്ട്രർ യുധിഷ്ടിരൻ എന്താണ് പറഞ്ഞത് എന്ന് അറിയാനായി അക്ഷമനായി കാത്തിരിക്കുകയായിരുന്നു ,,,
ധൃതരാഷ്ട്രർ : എന്താണ് യുധിഷ്ടിരൻ പറഞ്ഞത് ?
സന്ജേയൻ : വൈകി പറയുന്ന സത്യം ഒരു അസത്യത്തെക്കാൾ വിനാശകരമാണ് ..
ധൃതരാഷ്ട്രർ : നീ എന്താണ് പറയാൻ ഉദ്ദേശിക്കുന്നത് ..നിന്റെ "സത്യം" കേൾക്കാൻ ഞാൻ തയ്യാറാണ് എന്താണെങ്കിലും പറയൂ..
സന്ജേയൻ : അങ്ങ് പുത്രവാത്സല്യത്താൽ ഈ ചെയ്തു കൂട്ടുന്നത് ഒന്നും ധർമ്മത്തിന്റെ മാർഗത്തിലല്ല
ധൃതരാഷ്ട്രർ : നീയും എന്നെ കുറ്റ പെടുത്തുകയാണോ ?
സന്ജേയൻ : അങ്ങയെ ഞാൻ കുറ്റപെടുത്തിയതല്ല..ഇത് ഇപ്പോൾ അങ്ങ് ഞാൻ പറയുന്നത് കേട്ടില്ലെങ്കിൽ ചരിത്രം അങ്ങയെ എന്നും ഒരു തെറ്റുകാരനായി കാണും,,,അങ്ങ് ദയവു ചെയ്തു പാണ്ടവർക്ക് ഇന്ദ്രപ്രസ്ഥം തിരിച്ചു നല്കണം ....അതാണ് യുവരാജാവ് ദുര്യോധനനും നല്ലത്
ധൃതരാഷ്ട്രർ : അപ്പോൾ യുധിഷ്ടിരൻ യുദ്ധ ഭീഷണിയാണോ നിന്നോട് സന്ദേശമായി തന്നത് ...
സന്ജേയൻ : അദ്ദേഹം ധർമ്മിഷ്ടനല്ലേ ...അങ്ങനെ ഒരു തീരുമാനം അദ്ദേഹം പറയുകയില്ല ..പക്ഷെ യുദ്ധമാണെങ്കിലും സമാധാനമാണെങ്കിലും അവർ ഒരുക്കമാണ് എന്ന് പറഞ്ഞു ...അത് കൊണ്ടാണ് ഞാൻ പറയുന്നത് ...
ധൃതരാഷ്ട്രർ : മതി ...നീ ഒരു ദൂരയാത്ര കഴിഞ്ഞു വന്നതല്ലേ ..പോയി വിശ്രമിക്കൂ ..നാളെ സദസ്സിൽ വെച്ച് വിശദമായി സംസാരിക്കാം ...
സന്ജെയനെ പറഞ്ഞയച്ച ശേഷം അസ്വസ്ഥനായ ധൃതരാഷ്ട്രർ ആളെ അയച്ചു ..വിധുരരെ വിളിപ്പിച്ചു ..
വിധുർ : പ്രഭോ ..എന്താണ് ഈ അസമയത്ത് ?
ധൃതരാഷ്ട്രർ : ഞാൻ നിന്നെ ഒരു രാജാവ് എന്ന നിലയിൽ അല്ല വിളിപ്പിച്ചത് നിന്റെ ജേഷ്ടൻ എന്നാ നിലയിലാണ് ...സന്ജേയൻ യുധിഷ്ടിരന്റെ അടുത്ത് നിന്നും മടങ്ങിയെത്തി ...അവൻ യുധിഷ്ടിരൻ എന്താണ് പറഞ്ഞത് എന്ന് നാളെ സദസ്സിൽ പറയും ...അവൻ കൂടുതൽ സമയവും എന്നെ കുറ്റപെടുത്തുകയായിരുന്നു ....അതോടെ എന്റെ ഉറക്കം നഷ്ടപെട്ടു
വിധുർ : സന്ജേയൻ അങ്ങയെ കുറ്റ പെടുത്തിയതല്ല ...അയാൾ അങ്ങയുടെ നല്ലത് മാത്രം ആഗ്രഹിച്ചാകും പറഞ്ഞത് ..ജേഷ്ടന്റെ സാരഥിയല്ലേ സന്ജേയൻ ..അത് കൊണ്ട് അയാൾ വരാൻ പോകുന്ന ആപത്തിൽ നിന്നും രക്ഷിക്കാൻ ശ്രമിച്ചു ..തന്റെ കടമയാണ് നിർവഹിച്ചത് ..ജേഷ്ടാ..നിങ്ങൾ എപ്പോഴും പാണ്ടവരോട് അനീതിയാണ് കാണിച്ചിട്ടുള്ളത് എത്ര തവണ ...!!
ഒന്ന് ആലോചിച്ചു നോക്കൂ ...നിങ്ങൾ തീരുമാനിച്ചു ഹസ്തിനപുരി വിഭജിക്കാൻ .പക്ഷെ അത് നിങ്ങൾ ദുര്യോധനനോടും ഹസ്തിനപുരിയോടും കാണിച്ച ഏറ്റവും വലിയ അനീതിയാണ് .. ആ തീരുമാനം വഴി നിങ്ങൾ തെറ്റിച്ചത് ഒരു രാജാവിന്റെ തന്നെ മര്യാദകൾ അല്ലെ ? അപ്പോഴും യുധിഷ്ടിരൻ ഒന്നും മിണ്ടാതെ ആ അനീതി സഹിച്ചു ....നിങ്ങൾ കൊടുത്ത കാണ്ടവപ്രസ്ഥം കൊണ്ട് സന്തുഷ്ടനായി ... .ആ വിഭജനം രാജ്യത്തിന്റെ നന്മയ്ക്കു വേണ്ടിയായിരുന്നില്ല ..അങ്ങയുടെ പുത്രൻ ദുര്യോധനനെ സന്തോഷിപ്പിക്കാൻ ..വേണ്ടി മാത്രം ...ദുര്യോധനനെ രാജാവാക്കാൻ നിങ്ങൾ എന്ത് വിലകൊടുക്കാനും തെയ്യാറാണ്.... എനിക്കറിയില്ല ...ഹസ്തിനപുരിക്ക് അങ്ങയോടു ക്ഷമിക്കാൻ കഴിയുമോ എന്ന് ?
ധൃതരാഷ്ട്രർ : നിനക്ക് ...നിനക്ക് എന്നോട് ക്ഷമിക്കാൻ കഴിയുമോ ?
വിധുർ : ഇല്ല ..ഒരിക്കലും ഇല്ല ...ഈ തെറ്റിന് നിങ്ങളോട് ക്ഷമിക്കാൻ എനിക്ക് ഒരിക്കലും കഴിയില്ല...ഒരു പക്ഷെ അങ്ങേയ്ക്ക് പോലും അങ്ങയോടു ക്ഷമിക്കാൻ കഴിഞ്ഞെന്നു വരില്ല ...എന്റെ അമ്മ അങ്ങയുടെ അമ്മയുടെ ദാസിയായിരുന്നു ..അത് കൊണ്ട് ഈ ദാസീ പുത്രന് അങ്ങ് എന്ത് തന്നെ ചെയ്താലും അത് ശെരിയാണെങ്കിലും തെറ്റാണെങ്കിലും അങ്ങയെ ഉപേക്ഷിക്കാൻ കഴിയില്ല ..
ഇത്രയും പറഞ്ഞു ..വിധുർ നിർത്തി ...
ധൃതരാഷ്ട്രർ : നീ ഇനിയും പറ ..പിന്നെ എന്തൊക്കെ തെറ്റുകൾ ആണ് ഞാൻ ചെയ്തത് ?
വിധുർ : എന്തിനു ...വീണ്ടും വീണ്ടും അതെല്ലാം ഓർമിപ്പിക്കുന്നു ...വാരനവട്ടിലെ ദുരന്തം ,ചൂത് ,ദ്രൌപതിയുടെ വസ്ത്രാക്ഷേപം ,വനവാസം ..അങ്ങനെ എന്തെല്ലാം...നിങ്ങളെ ഇതിന്റെയൊന്നും ഓർമ്മകൾ വേട്ടയാടിയിട്ടില്ലേ ? ..ഇനിയെങ്കിലും ..പാണ്ടവരോട് നീതി കാണിക്കു അവർക്ക് ഇന്ദ്രപ്രസ്ഥം തിരിച്ചു നല്കൂ ...അവർ കഴിഞ്ഞതെല്ലാം മറക്കാൻ തയ്യാറാണെങ്കിൽ അവരോടു അതിനു നന്ദി പറയൂ ...ഇനിയെങ്കിലും സത്യത്തിന്റെയും നീതിയുടെയും മാർഗ്ഗം അങ്ങ് തിരഞ്ഞെടുക്കണം ..ഒരു യുദ്ധം ഉണ്ടായാൽ ഈ ഹസ്തിനപുരിയും ഉണ്ടാകില്ല ...ഈ കുരു വംശവും .....പ്രഭോ ..അങ്ങയുടെ ഈ അതിര് കടന്ന ആഗ്രഹങ്ങൾ ഉപേക്ഷിക്കൂ ഹസ്തിനപുരിയെ രക്ഷിക്കൂ .....ഹസ്തിനപുരി അങ്ങയുടെ ഉത്തരവാദിത്തമാണ്
ധൃതരാഷ്ട്രർ : അപ്പോൾ ദുര്യോധനൻ ?
വിധുർ : അവൻ അങ്ങയുടെ ഉത്തരവാദിത്തമല്ല...അവൻ അങ്ങയെ ബാധിച്ചിരിക്കുന്ന ഒരു രോഗമാണ് ....വെറും ഒരു രോഗം ...
ഇതെല്ലം കേട്ട് കഴിഞ്ഞപ്പോൾ ധൃതരാഷ്ട്രർ ആകെ ആശയകുഴപ്പത്തിലായി ...വിധുർ മടങ്ങി ..
അടുത്ത ദിവസം രാജസദസ്സിൽ എല്ലാവരും ഒരുമിച്ചു കൂടി ...
സന്ജേയൻ വന്നു ആാദ്യം പറഞ്ഞത് അർജ്ജുനന്റെ വക ദുര്യോധനു ഉള്ള സന്ദേശമായിരുന്നു ..
അർജ്ജുനൻ പറഞ്ഞു ...ആ ദുര്യോധനനോട് പോയി പറ ...മര്യാദയ്ക്കു ഇന്ദ്രപ്രസ്ഥം തിരിച്ചു തന്നില്ലെങ്കിൽ യുദ്ധമാകും ഉണ്ടാകുക ..ആ യുദ്ധത്തിൽ അവനും അവന്റെ സേനയും ..കാട്ട്‌തീയിലെ വെറും പാഴ്മരങ്ങൾ പോലെ കത്തി നശിക്കും എന്ന് ....
ഇത് കേട്ട ദുര്യോധനൻ ചാടിയെഴുന്നേറ്റു ..അഹങ്കാരത്തോടെ പറഞ്ഞു . മതി നിർത്ത്..നീ എന്നെ ഭയപെടുത്താൻ നോക്കുകയാണോ ? ഇതിനുള്ള ഉത്തരവുമായി ഒരാളെ ഇപ്പോൾ തന്നെ അയച്ചില്ലെങ്കിൽ ..ഞാൻ തന്നെ പോയി ..ആ അർജ്ജുനന്റെ നാവു പിഴുതെടുക്കും ...
ഭീഷ്മർ : നാവു പിഴുതെടുക്കും പോലും ..നീ ശ്രദ്ധിച്ചു കേട്ടോ ...മോനെ ..ദുര്യോധനാ ...നീയാണ് കുരു വംശത്തെ ഈ അവസ്ഥയിൽ എത്തിച്ചത് ...ഇനിയെങ്കിലും നീ സത്യം അംഗീകരിക്കാൻ തയ്യാറായില്ലെങ്കിൽ...ഈ കുരു വംശത്തിലെ മഹാരഥന്മാരുടെ ശവം കാണാൻ ആയിരിക്കും നിന്റെ വിധി ...നീ ആകെ മൂന്നു പേര് പറയുന്നത് മാത്രമേ കേൾകുകയുള്ളൂ..?? ഒന്ന് സ്വന്തം ഗുരു പോലും ശപിച്ച ഈ സൂത പുത്രൻ കർണ്ണൻ ,പിന്നെ കുബുദ്ധിയുടെ രാജാവായ ..നിന്റെ അമ്മാവൻ ശകുനി ,പിന്നെ ...ദുഷ്ടനായ നിന്റെ അനുജൻ ദുശ്ശാസനൻ !!
കർണ്ണൻ : ഈ സഭയിൽ വെച്ച് ഇപ്പോൾ ഇങ്ങനെ എന്നെ അപമാനിക്കേണ്ട ആവിശ്യം ഉണ്ടായിരുന്നോ ? ഞാൻ എന്താണ് ചെയ്തത് ...ഞാൻ പ്രതിജ്ഞ പാലിക്കുകയല്ലെ ചെയ്യുന്നുള്ളൂ ..എന്റെ സുഹൃത്ത് ദുര്യോധനന്റെ ശത്രുക്കളായ പാണ്ഡവരെ കൊല്ലും എന്ന എന്റെ പ്രതിജ്ഞ ..അതല്ലേ ഒരു ക്ഷത്രിയന്റെ ധർമ്മം...എന്റെ കടപ്പാട് കുരു വംശത്തോടല്ല ...ദുര്യോധനനോടും ..മഹാരാജാവ് ധൃതരാഷ്ട്രരോടും മാത്രമാണ് ..
ഭീഷ്മർ : കടമ ...നീ ചെയ്യുന്ന എല്ലാ അത്യാചാരങ്ങളും നിന്റെ ധർമ്മമായാണോ നീ കരുതുന്നത് ..നീ ഇരിക്കുന്ന കൊമ്പ് തന്നെയാണ് മുറിക്കുന്നത് ..ഇനിയും നീ ദുര്യോധനന്റെ പക വർധിപ്പിക്കരുതു ....നീ ആരാണെന്നാണ് നിന്റെ വിചാരം ..അന്ന് അവിടെ ഞാനും ഉണ്ടായിരുന്നൂ ...നീയും നിന്റെ കൂട്ടുകാരൻ ഈ ദുര്യോധനനും അവിടെയുണ്ടായിരുന്നൂ എന്നിട്ട് നമ്മൾ എല്ലാവരും ഒരുമിച്ചു ശ്രമിച്ചിട്ടും അർജ്ജുനനെ നേരിടാൻ കഴിഞ്ഞില്ലെല്ലോ ...നിനക്ക് മുറിവ് പറ്റിയതും നീ മറന്നോ .....എന്നിട്ട് ഇപ്പോൾ അവന്റെ നാവു പിഴുതെടുക്കും പോലും ...
ഇത്രയും പറഞ്ഞു നിറുത്തിയ ശേഷം ..ഭീഷ്മർ ധൃതരാഷ്ട്രരോട് പറഞ്ഞു ..അങ്ങ് ദയവു ചെയ്തു ,,ദുര്യോധനെ ഈ കർണ്ണന്റെയും.ശകുനിയുടെയും ,ദുശ്ശാസനന്റെയും ..നീരാളി പിടുത്തത്തിൽ നിന്നും മോചിപ്പിക്കൂ ...അന്ന് ഗന്ധർവന്മാർ ദുര്യോധനനെ ബന്ധിയാക്കിയപ്പോൾ ഇവരൊക്കെ എവിടെയായിരുന്നു ...? പറയുന്നത് പോലെ അത്ര എളുപ്പമല്ല ..ഒരു യുദ്ധം ചെയ്യാൻ ..അങ്ങയുടെ പുത്രന്മാർക്ക് ദീർഘയുസ്സാണ് അങ്ങ് ആഗ്രഹിക്കുന്നെങ്കിൽ ദയവു ചെയ്തു ഇന്ദ്രപ്രസ്ഥം അവർക്ക് തിരിച്ചു നല്കൂ ...
ദുര്യോധനൻ : ഇല്ല ...പിതാമഹാ ...ഒരിക്കലും ഇല്ല ...അവർ ആദ്യം 12 വർഷത്തെ വനവാസം പൂർത്തിയാക്കട്ടെ ..എന്നിട്ട് ആലോചിക്കാം ...
ധൃതരാഷ്ട്രർ : ഗുരു ദ്രോണർ ....നിങ്ങളുടെ അഭിപ്രായത്തിൽ നമ്മൾ എന്താണ് ചെയ്യേണ്ടത് ?
ദ്രോണർ : മഹാരാജാവ് യുദ്ധത്തിനുള്ള ആജ്ഞ യാണ് നൽകുന്നതെങ്കിൽ യുദ്ധം തീർച്ചയായും ഉണ്ടാകും ...പക്ഷെ എന്റെ അഭിപ്രായത്തിൽ ...ഭീഷ്മർ പറയുന്നത് ആണ് സ്വീകാര്യം ..ലോകത്തിലെ ഒരു സേനയ്ക്കും അവരെ പരാജയപെടുത്താൻ കഴിയില്ല ..കാരണം ആ സേനയിൽ അർജ്ജുനൻ ഉണ്ട് ..
ദ്രോണർ വീണ്ടും ആസേനയിലെ ഭീമൻ, ധൃഷ്ടദ്യുമ്നൻ ..അങ്ങനെ ഓരോരുത്തരുടെ പേര് എടുത്തു പറഞ്ഞു ..തുടങ്ങി ...പെട്ടെന്ന് ദുര്യോധാൻ അത് തടഞ്ഞു ..പറഞ്ഞു ...
മതി നിർത്ത് ..നമ്മളുടെ ഇടയിൽ തന്നെ ഇയാളെ പോലത്തെ പാണ്ഡവരുടെ നന്മ ആഗ്രഹിക്കുന്നവർ ഉണ്ടെങ്കിൽ പിന്നെ ഈ യുദ്ധം തുടങ്ങുന്നതിനു മുൻപ് തന്നെ നമ്മൾ തോറ്റു പോകും ...
തന്റെ സംഭാഷണം തടഞ്ഞു തന്നെ അപമാനിച്ചത് ദ്രോണർക്ക് സഹിക്കാൻ കഴിഞ്ഞില്ല ...
ദ്രോണർ ധൃതരാഷ്ട്രരോട് :എനിക്ക് സംസാരിക്കാനുള്ള അവകാശം ഇല്ലെങ്കിൽ പിന്നെ ഞാൻ എന്തിനു ഈ സഭയിൽ ഇരിക്കണം ...എന്നെ പോകാൻ അനുവദിക്കണം പ്രഭോ ...ഗുരുവിനെ അപമാനിക്കുന്ന ഇവനെ പോലെയുള്ള ശിഷ്യന്മാർക്ക് ഭാവിതന്നെയുണ്ടാവില്ല ...ഞാൻ പോകുന്നു..
...അങ്ങ് വിളിച്ചാൽ ഞാൻ വന്നു യുദ്ധം ചെയ്യാം ...എന്റെ പ്രിയ ശിഷ്യൻ അർജ്ജുനനു എതിരെ വേണമെങ്കിലും .....
ഭീഷ്മർ ദ്രോണരെ തടഞ്ഞു ...ഗുരു ദ്രോണരെ ...അങ്ങ് ഹസ്തനപുരിയെ ഈ അവസ്ഥയിൽ ഉപേക്ഷിച്ചു പോകരുത് ..ധൃതരാഷ്ട്രരും ദ്രോണരോട് പറഞ്ഞു ..എനിക്ക് ഇപ്പോൾ നിങ്ങളുടെ അഭിപ്രായം മനസ്സിലായി ..ദയവു ചെയ്തു അവിടെയിരിക്കൂ ..ദ്രോണർ അത് മനസ്സിലാക്കി തിരിച്ചു തന്റെ സ്ഥാനത്ത് ഇരുന്നു ...
ധൃതരാഷ്ട്രർ : ഇനി യുധിഷ്ടിരൻ എന്താണ് പറഞ്ഞത് എന്ന് പറയൂ സന്ജെയാ..
സന്ജേയൻ നടന്നതെല്ലാം പറഞ്ഞു ...ഒടുവിൽ..
ധൃതരാഷ്ട്രർ : അപ്പോൾ അവിടെ യുദ്ധത്തിനെ എതിർക്കുന്ന ആരും തന്നെ ഇല്ലായിരുന്നോ ?
സന്ജേയൻ : ശ്രീ കൃഷ്ണൻ അല്ലാതെ വേറെയാരും തന്നെ സമാധാനത്തിനു വേണ്ടി സംസാരിച്ചില്ല ...
ധൃതരാഷ്ട്രർ : അതിന്റെ അർഥം അവർ യുദ്ധമാണ് ആഗ്രഹിക്കുന്നത് എന്നാണോ ?
സന്ജേയൻ : അവരുടെ മുന്നിൽ രണ്ടു വഴിയെ ഉള്ളു ...ഒന്നെങ്കിൽ ഇന്ദ്രപ്രസ്ഥം അല്ലെങ്കിൽ യുദ്ധം ...
ധൃതരാഷ്ട്രർ : യുദ്ധമാണെങ്കിൽ നമ്മൾ തീർച്ചയായും തോൽക്കും..
ദുര്യോധനൻ : ഇന്ദ്രപ്രസ്ഥം തിരിച്ചു നല്കുന്നതും നമ്മുടെ പരാജയം തന്നെയാണ് അച്ഛാ ..
ധൃതരാഷ്ട്രർ : വരാൻ പോകുന്ന യുദ്ധത്തിന്റെ ഭീകര ദ്രിശ്യങ്ങൾ എനിക്ക് കാണാൻ കഴിയുന്നുണ്ട് ...പക്ഷെ ഞാൻ എന്ത് ചെയ്യാനാണ് സന്ജെയാ ...ഇന്ദ്രപ്രസ്ഥം എന്റെയടുത്തായിരുന്നെങ്കിൽ ഞാൻ തിരിച്ചു നല്കുമായിരുന്നു ..അത് ദുര്യോധനന്റെ കയ്യിലല്ലേ ..ഞാൻ നിസ്സഹായനാണ് ..ഒരു പക്ഷെ ഇതാകും കുരു വംശത്തിന്റെ വിധി ..
യുദ്ധം അതി വിദൂരമല്ല എന്ന് ഉറപ്പായത് കർണ്ണന് സന്തോഷമുള്ള വാർത്തയായിരുന്നെങ്കിലും ..ഭീഷ്മർ പറഞ്ഞതെല്ലാം കർണ്ണനെ വേട്ടയാടികൊണ്ടിരുന്നു..അവിടേക്ക് ദുര്യോധനനും,ദുശ്ശാസനനും , ശകുനിയും എത്തി ...
ദുര്യോധനൻ : ഞാൻ നിന്നോട് ക്ഷമ ചോദിക്കുന്നു ...ഇന്ന് പിതാമഹൻ നിന്നെ അപമാനിച്ചതിന് ..
കർണ്ണൻ : എന്തിനു ? സൂത പുത്രനെ സൂത പുത്രൻ എന്ന് വിളിച്ചത് ഒരു അപമാനമല്ല ..അപമാനിക്ക പെട്ടത് നിങ്ങളാണ് ..പക്ഷെ അദ്ദേഹത്തിനു നിങ്ങളെ എന്തും പറയാൻ ഉള്ള അധികാരവും അവകാശവും ഉണ്ട് ...പക്ഷെ ..ആ യുദ്ധ ഭൂമിയിൽ ഞാൻ അർജ്ജുനനെ മുരിവേല്പിച്ചത് എന്താണ് പിതാമഹൻ കാണാതിരുന്നത് ..എന്റെ മുറിവ് മാത്രമേ അദ്ദേഹം കണ്ടുള്ളോ ? ഇനി ഞാനും അർജ്ജുനനും തമ്മിലുള്ള യുദ്ധത്തിനു ചരിത്രം സാക്ഷ്യം വഹിക്കും ..കാലം പറയും നിന്റെ ഈ സുഹൃത്ത് കർണ്ണൻ ആരായിരുന്നു ...എങ്ങനെയായിരുന്നൂ ..എന്ന് ..
അത് കൊണ്ട് നീ എന്നെ യോർത്തു വിഷമിക്കേണ്ട ...ഇനി വരാൻ പോകുന്ന യുദ്ധം മതി എനിക്ക് ഉണ്ടായിട്ടുള്ള എല്ലാ അപമാനങ്ങളും മറക്കാൻ ...
ശകുനി : ഞാൻ ഇപ്പോഴും പറയുന്നു ...
ദുര്യോധനൻ : മതി നിങ്ങൾ ഇനി ഒരക്ഷരം മിണ്ടി പോകരുത് ...നിങ്ങളുടെ കുബുദ്ധി കാരണം ..ഞങ്ങളെ ഇപ്പോൾ കുരു വംശത്തിന്റെ ചരിത്രത്തിലെ നീച്ചന്മാരായാണ് എല്ലാവരും കാണുന്നത് ..ഇനി യുദ്ധമാണ് വരുന്നത് അത് ഞങ്ങൾ നോക്കികൊള്ളാം
ശകുനി : ഇനി പാണ്ഡവരെ തോല്പിക്കാൻ ഒരേ ഒരു വഴിയെ ഉള്ളൂ ...പക്ഷെ ദുര്യോധനാ ..നിന്റെ ഈ അഹങ്കാരം നിന്നെ കൊണ്ട് ആ വഴി തിരഞ്ഞെടുക്കാൻ അനുവദിക്കില്ലെല്ലൊ..നീ ആരുടേയും മുന്നിൽ സഹായത്തിനു വേണ്ടി കൈ നീട്ടാൻ തയ്യാറാവില്ലെല്ലോ ..!! ?
ദുര്യോധനൻ : ഇല്ല ..ഞാൻ തയ്യാറാവില്ല ...
ശകുനി : അപ്പോൾ നിന്റെ അച്ഛൻ പറഞ്ഞത് പോലെ പരാജയം ഉറപ്പാണ് ..
ദുശ്ശാസനൻ : ആരുടെ മുന്നിലാണ് സഹായത്തിനു വേണ്ടി പോകേണ്ടത് ...ജേഷ്ടന് കഴിയില്ലെങ്കിൽ ഞാൻ പോകാം ...
ശകുനി : ശ്രീ കൃഷ്ണന്റെ മുന്നിൽ ...പക്ഷെ അതിനു നീ പോയത് കൊണ്ട് കാര്യമില്ല ദുശ്ശാസനാ ..അവന്റെ സേനയെന്നു പറയുന്നത് ഭാരതത്തിലെ ഏറ്റവും മികച്ച സേനയാണ് ..അവന്റെ സഹായം നമുക്ക് ലഭിച്ചാൽ നമ്മൾ തീർച്ചയായും വിജയിക്കും ... ദുര്യോധനാ ..ഈ യുദ്ധം ജയിക്കണം എന്ന് നീ ആഗ്രഹിക്കുന്നെങ്കിൽ നീ തന്നെ ശ്രീ കൃഷ്ണന്റെയടുത്തു പോയി സഹായം ചോദിക്കണം ...
വേറെ നിവൃത്തിയില്ലാതെ ദുര്യോധനൻ ശ്രീ കൃഷ്ണനെ കാണാൻ ദ്വാരകയിലേക്ക് പോയി ..ദുര്യോധനൻ ചെന്നപ്പോൾ ശ്രീ കൃഷ്ണൻ ഉറങ്ങുകയായിരുന്നു ...ശ്രീ കൃഷ്ണൻ എഴുന്നേൽക്കുന്നത് വരെ ദുര്യോധനൻ കാത്തിരിക്കാൻ തീരുമാനിച്ചു ...ശ്രീ കൃഷ്ണന്റെ കട്ടിലിനു അടുത്തുള്ള ഒരു ഇരിപ്പിടത്തിൽ ദുര്യോധനൻ ഇരുന്നു ....കുറച്ചു നേരം കഴിഞ്ഞു അർജ്ജുനൻ ശ്രീ കൃഷ്ണനെ കാണാൻ എത്തി ...ദുര്യോധനെ കണ്ടു അർജ്ജുനനും .അർജ്ജുനനെ കണ്ടു ദുര്യോധാനും ഒന്ന് ഞെട്ടി ..പക്ഷെ അവർ അത് പുറത്തു കാണിച്ചില്ല ...അർജ്ജുനൻ ശ്രീ കൃഷ്ണന്റെ മുന്നിൽ കൈ കൂപ്പി ധ്യാനത്തിൽ എന്ന പോലെ നിന്നും ..അല്പസമയം കഴിഞ്ഞു ശ്രീ കൃഷ്ണൻ എഴുന്നേറ്റ ഉടൻ കണ്ടത് മുന്നിൽ നില്ക്കുന്ന അർജ്ജുനനെയാണ് ..
ശ്രീ കൃഷ്ണൻ : അർജ്ജുനനൊ ? നീ എപ്പോൾ വന്നു ?
പെട്ടെന്ന് അപ്പുറത്തിരുന്ന ദുര്യോധനൻ അഹങ്കാരത്തോടെ : ഞാനാണ് ആദ്യം വന്നത് ..
ശ്രീ കൃഷ്ണൻ : ഓഹോ ..അപ്പോൾ നിങ്ങളും വന്നിട്ടുണ്ടോ ? പക്ഷെ ഞാൻ ആദ്യം കണ്ടത് അർജ്ജുനനെയാണെല്ലോ ?
അർജ്ജുനൻ : അല്ല കൃഷ്ണാ ...ആദ്യം വന്നത് ദുര്യോധനൻ തന്നെയാണ് ..
ശ്രീ കൃഷ്ണൻ : ശെരി ..എങ്കിൽ ഇദ്ദേഹം പറയട്ടെ ..എന്തിനാണ് ദ്വാരക വരെ വന്നത് എന്ന് ..
ദുര്യോധനൻ സഹായം ചോദിക്കുമ്പോൾ പോലും ഒരു ആജ്ഞയുടെ ഭാവമായിരുന്നു ...
ദുര്യോധനൻ : നിങ്ങൾ അറിഞ്ഞു കാണുമെല്ലോ ...ഞങ്ങളും പാണ്ടവരും തമ്മിൽ യുദ്ധം നിശ്ചയിച്ച കാര്യം ..അതിനു നിങ്ങളോട് സഹായം ചോദിക്കാനാണ് ഞാൻ വന്നത് ..
ശ്രീ കൃഷ്ണൻ : ഓഹോ ...അങ്ങനെയാണോ .... എന്തിനു ?
ദുര്യോധനൻ : കാരണം ..അർജ്ജുനനെ പോലെ ഞാനും നിങ്ങളുടെ സുഹൃത്താണ് ....ഞങ്ങൾ രണ്ടു പേരുമായി നിങ്ങൾക്കുള്ള ബന്ധവും ഒരുപോലെയാണ് ...
ശ്രീ കൃഷ്ണൻ : ആ... അത് ഒക്കെ ശെരിയാ ...
ദുര്യോധനൻ : പിന്നെ ആദ്യം വന്നതും ഞാനാണെല്ലോ ?
ശ്രീ കൃഷ്ണൻ : അതും ശെരിയാ ..ആദ്യം വന്നത് നിങ്ങൾ ആണെങ്കിലും ...ഞാൻ ആദ്യം കണ്ടത് അർജ്ജുനനെയല്ലേ ...അത് കൊണ്ട് നിങ്ങളെ രണ്ടു പേരെയും ഞാൻ സഹായിക്കണമെല്ലൊ...
ദുര്യോധനൻ : പക്ഷെ ..നിങ്ങൾ എങ്ങനെ രണ്ടു പക്ഷത്തു നിന്നും യുദ്ധം ചെയ്യും ?
ശ്രീ കൃഷ്ണൻ : ഹ ..ഇത് കൊള്ളാമെല്ലോ ...ഇവിടെയാരാ ഇപ്പോൾ യുദ്ധം ചെയ്യും എന്ന് പറഞ്ഞത് ഞാൻ പറഞ്ഞത് സഹായിക്കുന്ന കാര്യമല്ലേ ? ഒരു വശത്ത് എന്റെ സൈന്യവും ..മറുവശത്ത് ഞാനും ..ഞാൻ മാത്രം ..ആ പിന്നെ ഒരു കാര്യം ഞാൻ യുദ്ധഭൂമിയിൽ വെച്ച് ആയുധം ഒന്ന് തൊടുക പോലും ഇല്ല ....ഇനി ആർക്കാണ് ആദ്യം ചോദിക്കാനുള്ള അവകാശം ?
ദുര്യോധനൻ : എനിക്ക് ..കാരണം ആദ്യം വന്നത് ഞാനാണ് ...
ശ്രീ കൃഷ്ണൻ : അല്ല ..ആദ്യം ചോദിക്കാനുള്ള അവകാശം ..അർജ്ജുനനാണ് ..കാരണം അവൻ നിങ്ങളുടെ അനുജനാണ് ..ഇനി നീ പറ അർജ്ജുനാ..നിനക്ക് എന്താണ് വേണ്ടത് എന്നെയോ ? എന്റെ സൈന്യത്തെയോ ?
അർജ്ജുനൻ കൂപ് കയ്യോടെ : ഞാൻ സേനയോട് സഹായം ചോദിക്കാൻ അല്ല വന്നത് എനിക്ക് വേണ്ടത് അങ്ങയെയാണ് ....എനിക്ക് സേന വേണ്ട ..എനിക്ക് വേണ്ടത് സാക്ഷാൽ ശ്രീ കൃഷ്ണനെയാണ്...
ഇത് കേട്ട ദുര്യോധനന്റെ സന്തോഷത്തിനു അതിരില്ലായിരുന്നൂ ....പക്ഷെ വളരെ ബുദ്ധിമുട്ടി ..ദുര്യോധനൻ തന്റെ സന്തോഷം ഉള്ളിൽ ഒതുക്കി ദുഖം നടിച്ചു
ദുര്യോധനൻ : .ശെരി ..ഇനി ശേഷിക്കുന്നത് സേന മാത്രമല്ലേ ...അത് ഞാൻ എടുത്തു കൊള്ളാം അല്ലാതെ വേറെ വഴിയില്ലെല്ലോ ... എന്റെ അനുജന്റെ ഹൃദയം വേദനിപ്പിക്കാൻ കഴിയില്ലെല്ലോ ...
ശെരി കൃഷ്ണാ ..ഞാൻ ഇനി ജേഷ്ടൻ ബലരാമനെ ഒന്ന് കാണട്ടെ ..
ശ്രീ കൃഷ്ണൻ : ആയിക്കോട്ടെ ...
ദുര്യോധനൻ ബാലരാമാന്റെയടുത്തേയ്ക്ക് പോയി ...
ശ്രീ കൃഷ്ണൻ അർജ്ജുനനോട് : നീ എന്താണ് സേനയെ ചോദിക്കാതെ എന്നെ മതി എന്ന് പറഞ്ഞത് ?
അർജ്ജുനൻ : ഒരു യുദ്ധത്തിൽ.. തേരാളിയാണ് സേനയെക്കാൾ പ്രാധാനം ..ഇത് ഒരു സാധാരണ യുദ്ധവും അല്ലെല്ലോ ... ഈ മഹായുദ്ധത്തിൽ എനിക്ക് ഏറ്റവും വിശ്വസിക്കാവുന്ന ഒരാൾ വേണം തേരാളിയായി ..അത് നിങ്ങൾ അല്ലാതെ വേറെ ആരാണ് ?
അർജ്ജുനന്റെ ഉത്തരം കേട്ട് സന്തോഷത്തോടെ ശ്രീ കൃഷ്ണൻ പറഞ്ഞു ...അർജ്ജുനാ ഒരു പക്ഷെ ഞാൻ ജനിച്ചത് തന്നെ നിന്റെ തേരാളിയാകാൻ വേണ്ടിയായിരിക്കും ...
അർജ്ജുനൻ : ഇപ്പോൾ ഞങ്ങൾ തന്നെ ജയിക്കും എന്ന് എനിക്കുറപ്പായി ...
ശ്രീ കൃഷ്ണൻ : ശെരി ..പക്ഷെ ജേഷ്ടനോട് സഹായം ചോദിക്കാൻ മറക്കേണ്ട ...
അർജ്ജുനൻ ബലരാമനോടു സഹായം ചോദിക്കാൻ എത്തിയെങ്കിലും ബലരാമൻ പറഞ്ഞു ...സഹോദരങ്ങൾ തമ്മിൽ യുദ്ധം ചെയ്യാൻ പാടില്ല ..ആര് ജയിച്ചാലും തോറ്റാലും..ഒരേ കുടുംബത്തിലെ ആളുകൾ തന്നെയല്ലേ യുദ്ധ ഭൂമിയിൽ മരിച്ചു വീഴുക ..അത് കൊണ്ട് ഞാൻ ഈ യുദ്ധത്തിൽ നിങ്ങളെ രണ്ടു കൂട്ടരെയും സഹായിക്കുകയില്ല ...അനുഗ്രഹിക്കുകയും ഇല്ല ...
അതെ സമയം ദുര്യോധനൻ അടക്കാനാകാത്ത സന്തോഷം കൊണ്ട് പൊട്ടി ചിരിച്ചു കൊണ്ട് ഉണ്ടായ വിവരം എല്ലാം ശകുനിയോടു പറഞ്ഞു ..
ദുര്യോധനൻ : ആദ്യം അർജ്ജുനനു അവസരം കൊടുത്തപ്പോൾ ഞാൻ ഒന്ന് പേടിച്ചു ..അവൻ സേനയും കൊണ്ട് പോകും എന്ന് ...ആ മണ്ടൻ അർജ്ജുനൻ ചോദിച്ചത് യുദ്ധത്തിനു ആയുധം പോലും എടുക്കാൻ തയ്യാറല്ലാത്ത ആ ശ്രീ കൃഷ്ണനെയാണ് ..
ശകുനി : എടാ ...മരമണ്ടാ ....നിനക്ക് അറിയില്ല ..നീ ചെയ്ത ഈ തെറ്റിന്റെ വില ...ആ ശ്രീ കൃഷ്ണൻ ആയുധം ഇല്ലാതെ പോലും ഭയങ്കര അപകടകാരിയാണ് ..നീ വൈകാതെ അത് മനസ്സിലാക്കും യുദ്ധ ഭൂമിയിൽ ഏതു വലിയ സേനയെക്കാളും...മികച്ചു നില്ക്കുന്നത് നിരായുധനായ ശ്രീ കൃഷ്ണൻ ..ആയിരിക്കും
യുദ്ധം എങ്കിൽ യുദ്ധം എന്ന് യുധിഷ്ടിരൻ പറഞ്ഞെങ്കിലും ...യുദ്ധം ഒഴിവാകാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് യുധിഷ്ടിരൻ രാജസദസ്സിൽ വെച്ച് എല്ലാവരോടുമായി ചോദിച്ചു ..
ശ്രീ കൃഷ്ണൻ : നിങ്ങൾക്ക് ഒക്കെ സമ്മതമാണെങ്കിൽ ഞാൻ ദൂതനായി പോയി ഒരു ശ്രമം കൂടി നടത്തി നോക്കാം ..സമാധാനത്തിന്റെ ആശയം ഞാൻ ഒന്ന് കൂടി പറഞ്ഞു നോക്കാം ..
വിരാട് : അങ്ങയുടെ ആഗ്രഹം അവിടെ പോയി ഒരു ശ്രമം നടത്തണം എന്നാണെങ്കിൽ ആയിക്കോളൂ ..ഞങ്ങൾക്ക് സമ്മതം ..
ഭീമൻ : ഇത്രയും നാൾ ഞങ്ങൾ സഹിച്ചില്ലേ ...ഇനി കുറച്ചു നാൾ കൂടി സഹിക്കാം ...
ശ്രീ കൃഷ്ണൻ : ധർമ്മത്തിനു വേണ്ടിയാവണം യുദ്ധം ജേഷ്ടാ (ഭീമനെ).. അത് കൊണ്ട് യുദ്ധത്തിനു വേണ്ടി ഇങ്ങനെ കാത്തിരിക്കുന്നത് ശെരിയല്ല ..
അങ്ങനെ ഒരു അവസാന ശ്രമം ആയി ശാന്തിയുടെ സന്ദേശവുമായി ശ്രീ കൃഷ്ണൻ ഹസ്തനപുരിയിലേക്ക് പോകാൻ തീരുമാനമായി ..

No comments:
Post a Comment