Sunday, September 21, 2014

മഹാഭാരതം - 54 (മഹായുദ്ധം )

                     പാണ്ഡവരുടെ ശിബിരത്തിൽ  അർജ്ജുനൻ അർദ്ധ രാത്രിയായിട്ടും  ഉറങ്ങാതിരുന്നു വീണ്ടും വീണ്ടും തന്റെ ശരങ്ങളുടെ മൂർച്ച കൂട്ടുന്നത്‌  കണ്ടു സഹദേവൻ വന്നു ചോദിച്ചു ...ജേഷ്ടൻ എന്താണ് ഇത്രയും നേരമായിട്ടും ഉറങ്ങാത്തത്   ...? ആ സൂതപുത്രൻ കർണ്ണൻ ജേഷ്ടനെ  എന്ത് ചെയ്യാനാണ് ?

അർജ്ജുനൻ : അവൻ ആരുടെ പുത്രൻ വേണമെങ്കിലും ആകട്ടെ ...പക്ഷെ അവൻ ഒരു സാധാരണ യോദ്ധാവല്ല   സഹദേവാ ...അവനെ എന്ത് കൊണ്ടാണ് ദുര്യോധനൻ പ്രധാന സേനാപതിയാക്കിയത് ? എന്ത് കൊണ്ട് ശല്ല്യരെയോ അശ്വഥാമാവിനെയോ  സേനാപതിയാക്കിയില്ല ...?? അവർ എന്ത് കൊണ്ടാണ് അവന്റെ പതാകയുടെ കീഴിൽ  നിന്ന് യുദ്ധം ചെയ്യാൻ തയ്യാറായത് ? അവൻ പിതാമഹന്റെയും ദ്രോണാചാര്യരുടെയും ഗുരു പരശുരാമന്റെ ശിഷ്യനാണ് ...സഹദേവാ   ...ഞാൻ പിതാമാഹനെയോ..ദ്രോണാചാര്യരെയോ  ഭയപെട്ടിരുന്നില്ല ...പക്ഷെ ..ഞാൻ ഈ കർണ്ണനെ ഭയപെടുന്നു ...യുദ്ധത്തിൽ ജയിക്കണമെങ്കിൽ നീ ഭയപെടാൻ പഠിക്കണം ..ഭയം ആണ് നമ്മളെ  ജാഗ്രത പാലിക്കാൻ പ്രേരിപ്പിക്കുന്നത് യുദ്ധത്തിൽ ജാഗ്രതയില്ലാത്ത  ഒരുവന് വിജയിക്കാൻ ഒരിക്കലും സാദ്യമല്ല ..അത് കൊണ്ട് ഞാൻ കർണ്ണനെ ഭയക്കുന്നു അത് കൊണ്ടാണ് ഞാൻ അവനു വേണ്ടി ഏറ്റവും മികച്ച ശരങ്ങൾ തന്നെ തയ്യാറാക്കുന്നത് ..

അടുത്ത ദിവസം അധിരാവിലെ കർണ്ണനെ ഗാന്ധാരിവിളിപ്പ്ച്ചിട്ടു പറഞ്ഞു ...ഒരിക്കലും  നീ ദുര്യോധനനെ കൈ വിടരുത് ...അവൻ ദേഷ്യം കൊണ്ട് പലതും പറഞ്ഞു നിന്നെ വേദനിപ്പിച്ചേക്കാം എന്നാലും നീ അവനെ കൈ വിടരുത് ...കർണ്ണൻ പറഞ്ഞു ..ഞാൻ ജീവനോടെയുള്ളിടത്തോളം കാലം ദുര്യോധനനെ മരണം തൊടില്ല ...പക്ഷെ ഞാൻ വീരചരമം അടഞ്ഞാൽ പിന്നെ ...

ഗാന്ധാരി : മോനേ നീ എന്തിനാണ് ഇപ്പോൾ നിന്റെ മരണത്തെ കുറിച്ച് സംസാരിക്കുന്നത് ?

കർണ്ണൻ : ഇന്ന് ഞാൻ അർജ്ജുനനുമായി ഒരു നിർണ്ണായക യുദ്ധം   ആണ് ചെയ്യാൻ പോകുന്നത്..ഈ യുദ്ധത്തിൽ ആര് ജീവിക്കണം എന്ന് ആണ് മഹാറാണി ആഗ്രഹിക്കുന്നത് ?

ഗാന്ധാരി : ഞാൻ ..ആഗ്രഹിക്കുന്നത് ..അർജ്ജുനനും ,ദുര്യോധനനും ജീവിക്കണം എന്നാണു ..

കർണ്ണൻ : അത് സാദ്യമല്ല ...ഈ യുദ്ധം അവസാനിക്കുമ്പോൾ ...അവരിൽ ഒരാൾ മാത്രമേ ശേഷിക്കുകയുള്ളൂ ...പക്ഷെ എന്റെ ചോദ്യം ഇന്ന് ഈ യുദ്ധത്തിൽ ഞാൻ ജീവിക്കണം എന്നാണോ ? അർജ്ജുനൻ ജീവിക്കണം എന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നത് എന്നാണ് ?

എന്ത് പറയണം എന്നറിയാതെ വിഷമിക്കുന്ന ഗാന്ധാരിയോടു   ..കർണ്ണൻ പറഞ്ഞു ...മഹാറാണി ദയവു ചെയ്തു ആ ചോദ്യത്തിനുള്ള ഉത്തരം പറയരുത് എന്നെ പോകാൻ അനുവദിക്കുക ...ഇത്രയും പറഞ്ഞു കർണ്ണൻ യുദ്ധ ഭൂമിയിലേയ്ക്ക് പോയി

യുദ്ധം : പതിനേഴാം ദിവസം


യുദ്ധഭൂമിയിൽ യുധിഷ്ടിരൻ ദുര്യോധനനെയും ധൃഷ്ടദ്യുമ്നൻ ക്രിപാചാര്യരെയും..  കർണ്ണൻ നകുലനെയും ആണ് ആദ്യം നേരിട്ടത്  ..അധികം വൈകാതെ കർണ്ണൻ നകുലനെ മുറിവേൽപ്പിക്കുകയും നകുലന്റെ വില്ലുകൾ ഒടിച്ചു..നിരായുധനാക്കുകയും ചെയ്തു ...വൈകാതെ സഹദേവനെയും...മുറിവേൽപ്പിച്ചു നിരായുധനാക്കി   വധിക്കാതെ വിട്ടയച്ചു ...കർണ്ണൻ അവരോടു പറഞ്ഞു ...നിങ്ങൾ തുല്യരോട് മാത്രം യുദ്ധം ചെയ്യുക ...ശിബിരത്തിൽ പോയി ....മുറിവുകൾ വെച്ച് കെട്ടുക ....

ഇത് കേട്ട് ലജ്ജിച്ചു നില്ക്കാൻ മാത്രമേ നകുലനും സഹദേവനും കഴിഞ്ഞുള്ളു ...

.ഇത് കണ്ടു ശല്ല്യർ കർണ്ണനോട് ചോദിച്ചു ..അവർ എന്റെ അനന്തരവന്മാരായത് കൊണ്ടാണോ നീ അവരെ കൊല്ലാതെ വിട്ടത് ??

കർണ്ണൻ : മൂത്തവർ ഇളയ ആളുകളെ ശകാരിച്ചു അയക്കാരേ   ഉള്ളൂ ...അവരെ വധിക്കാറില്ല ...ഇനി യുധിഷ്ടിരന്റെ അടുത്തേക്ക് പോകൂ ...

ശല്ല്യ രഥം യുധിഷ്ടിരന്റെ അടുത്തേക്ക് പായിച്ചു ...യുധിഷ്ടിരന്റെ അമ്പുകൾ ഏറ്റു ദുര്യോധനൻ തളർന്നിരുന്നു ...പെട്ടെന്ന് ദുര്യോധനന് എതിരെ എയ്ത അമ്പു കർണ്ണൻ മറ്റൊരു അമ്പു കൊണ്ട് തകർത്തെറിഞ്ഞു  യുധിഷ്ടിരനെ വെല്ലു വിളിച്ചു ....പിന്നീട് അവർ തമ്മിലായി യുദ്ധം ...ഒടുവിൽ കർണ്ണന്റെ മുന്നിൽ യുധിഷ്ടിരനും തോറ്റു..മുറിവേറ്റു നിരായുധനായി നില്ക്കുന്ന യുധിഷ്ടിരനെ നോക്കി കർണ്ണൻ പരിഹാസഭാവത്തിൽ പറഞ്ഞു ....നിങ്ങൾ ദ്രോണാചാര്യർ പഠിപ്പിച്ച പാഠങ്ങൾ ഒക്കെ മറന്നു പോയി ...അത് കൊണ്ട് ഇനി നിങ്ങളോട് ഞാൻ ഇനി എന്ത് യുദ്ധം ചെയ്യാനാണ്... .

 സത്യത്തിൽ കർണ്ണൻ കുന്തിക്ക് കൊടുത്ത വാക്ക് പാലിക്കാൻ വേണ്ടിയാണ് അർജുനൻ ഒഴികെയുള്ള പാണ്ഡവരെ വധിക്കാൻ അവസരം ലഭിച്ചിട്ടും അവരെ വിട്ടയച്ചത് ... 

കർണ്ണൻ ശല്ല്യരോട് രഥം അർജ്ജുനന്റെ അടുത്തേക്ക് കൊണ്ട് പോകാൻ പറഞ്ഞു ...ശല്ല്യർ അർജ്ജുനന്റെ നേരെ മുന്നിൽ അല്പം ദൂരെയായി രഥം എത്തിച്ചു  ..കർണ്ണനും അർജ്ജുനനും തമ്മിൽ ആദ്യം സാധാരണ അമ്പുകൾ കൊണ്ടും പിന്നീട് വിശിഷ്ട അമ്പുകൾ കൊണ്ടും യുദ്ധം ചെയ്തു ..കർണ്ണന്റെ അമ്പുകൾ ഏറ്റു അർജ്ജുനന്റെ വില്ലിന്റെ ഞാണ്‍ പല തവണ പൊട്ടി പക്ഷെ കർണ്ണൻ അടുത്ത അമ്പു എടുക്കുന്നതിനു മുൻപ് തന്നെ അർജ്ജുനൻ വീണ്ടും ഞാണ്‍ കെട്ടി ..ഇത്  കണ്ടു ശ്രീ കൃഷ്ണൻ അർജ്ജുനനോട് പറഞ്ഞു ...നിന്റെ ഈ ശത്രു ,,ദിവ്യാസ്ത്രങ്ങൾ പ്രയോഗിക്കാൻ യോഗ്യനാണ് ...സാധാരണ അസ്ത്രങ്ങൾക്ക് കർണ്ണനെ  ഒന്നും ചെയ്യാനാവില്ല ..അത് കൊണ്ട് നീ ദിവ്യാസ്ത്രങ്ങൾ തന്നെ  പ്രയോഗിക്കാൻ തുടങ്ങികോളൂ ....

അർജ്ജുനൻ ധ്യാനിച്ച്  ...ദിവ്യാസ്ത്രം പ്രത്യക്ഷപെടുത്തി ...ഇത് കണ്ടു കർണ്ണനും ധ്യാനിച്ച്‌ തന്റെ ബ്രഹ്മാസ്ത്രം പ്രത്യക്ഷപെടുത്താൻ ശ്രമിച്ചു ...പക്ഷെ കർണ്ണൻ എത്ര ശ്രമിച്ചിട്ടും ബ്രഹ്മാസ്ത്രം പ്രത്യക്ഷപെടുത്താൻ കർണ്ണന്  ആയില്ല ...കർണ്ണൻ തന്റെ ഗുരുവിന്റെ ശാപം ഓർത്തു ,,,പക്ഷെ കർണ്ണൻ തന്റെ ഗുരു നല്കിയ വില്ല് എടുത്തു അമ്പു എയ്യാൻ ഒരുങ്ങിയപ്പോൾ പെട്ടെന്ന് കർണ്ണന്റെ രഥത്തിന്റെ ചക്രം മണ്ണിൽ  പൂഴ്ന്നു പോയി ....ഉടനെ കർണ്ണൻ തനിക്കെതിരെ ദിവ്യാസ്ത്രം പ്രയോഗിക്കാൻ ഒരുങ്ങി നില്ക്കുന്ന അര്ജ്ജുനനോട് പറഞ്ഞു ...

..അർജ്ജുനാ ...നിൽക്കു..എന്റെ രഥത്തിന്റെ ചക്രം മണ്ണിൽ  പൂഴ്ന്നു ...പോയി ..ഞാൻ  അത് ശെരിയാക്കാനായി   ..രഥത്തിൽ നിന്നും ഇറങ്ങാൻ പോകുകയാണ് നീ അവിടെ കാത്തു നിൽക്കുക....

 കർണ്ണൻ ഇത് വരെയും യുദ്ധ നിയമങ്ങൾ  പാലിച്ചിരുന്നത് കൊണ്ട് തന്നെ അർജ്ജുനൻ തന്റെ വില്ല് രഥത്തിൽ വെച്ച് കാത്തു നിന്നു....കർണ്ണൻ രഥത്തിൽ നിന്നും ചാടിയിറങ്ങി ...തന്റെ രഥത്തിന്റെ ചക്രം മണ്ണിൽ  നിന്നും ഉയർത്താൻ ശ്രമിച്ചു കൊണ്ടിരുന്നു ...

 പക്ഷെ ശ്രീ കൃഷ്ണൻ അർജ്ജുനനോട് പറഞ്ഞു ..നീ എന്താണ് ഈ നോക്കി നില്ക്കുന്നത് ...വേഗം ദിവ്യാസ്ത്രം പ്രയോഗിക്കു ,,,,

അർജ്ജുനൻ : പക്ഷെ കർണ്ണൻ ഇപ്പോൾ അവന്റെ രഥത്തിൽ അല്ല ...കൂടാതെ അവൻ ഇപ്പോൾ നിരായുധനുമാണ് ....അവനെ ഇപ്പോൾ ആക്രമിക്കുന്നത് ..യുദ്ധ നിയമങ്ങൾക്കു എതിരല്ലേ ?

 ശ്രീ കൃഷ്ണൻ : നീ ഒരു കാര്യം ഓർത്തോ..ദുര്യോധനൻ നിങ്ങളോട് ചെയ്തിട്ടുള്ള എല്ലാ ദ്രോഹങ്ങളിലും കർണ്ണൻ പങ്കാളിയാണ് ...ചൂൂതു കളി ,ദ്രൗപതിയെ വേശ്യ എന്ന് വിളിച്ചു അപമാനിച്ചത് ...നാല് ദിവസം മുൻപ് അഭിമന്യുവിനെ വധിച്ചത്..ഇതിലെല്ലാം കർണ്ണനും ഉണ്ടായിരുനൂ ....അഭിമന്യുവിനെ  അവർ ഏഴു പേര് ചേർന്ന് ആക്രമിച്ചപ്പോൾ അവനും തേരിൽ ആയിരുന്നില്ല ...അവനും നിരായുധനായിരുന്നൂ ...

ശ്രീ കൃഷ്ണന്റെ വാക്കുകൾ  അർജ്ജുനന്റെ ഉള്ളിലെ കനലിനെ ആളി കത്തിച്ചു ...അർജ്ജുനൻ കർണ്ണനെ ആക്രമിക്കാൻ ഒരുങ്ങി ...പക്ഷെ അത് തിരിച്ചറിഞ്ഞ കർണ്ണൻ പെട്ടെന്ന് തന്നെ തന്റെ വില്ല് രഥത്തിൽ നിന്നും എടുത്തു അർജ്ജുനന്റെ നേരെ അമ്പു എയ്തു ...കർണ്ണന്റെ അമ്പു ഏറ്റു ആദ്യമായി അർജ്ജുനന്റെ കയ്യിൽ നിന്നും ഗാന്ധീവം തെറിച്ചു താഴെ വീണു ...പക്ഷെ അർജ്ജുനനെ വധിക്കാൻ ശ്രമിക്കാതെ കർണ്ണൻ വീണ്ടും  തന്റെ രഥത്തിന്റെ ചക്രം മണ്ണിൽ  നിന്നും പുറത്തെടുക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു ....അർജ്ജുനൻ വീണ്ടും തന്റെ ഗാന്ധീവം എടുത്തു ധ്യാനിച്ച്‌  ദിവ്യാസ്ത്രം കർണ്ണന്റെ കഴുത്തിനെ ലക്ഷ്യമാക്കി എയ്തു ..അതേറ്റ കർണ്ണന്റെ തലയറ്റു ആ യുദ്ധ ഭൂമിയിൽ വീണു .....

 കർണ്ണന്റെ രഥം മണ്ണിൽ പൂഴ്ന്നു പോയതും ഒരു ശാപത്തിന്റെ ഫലമാണ് ....ഒരിക്കൽ കർണ്ണൻ പരിശീലനത്തിന് ഇടയിൽ ഒരു പശുകിടാവിനെ അമ്പു എയ്തു കൊന്നു ...അത് ഒരു ബ്രാഹ്മണന്റെ പശു കിടാവായിരുന്നു ....അയാൾ  കർണ്ണനെ ശപിച്ചു ...ഒരിക്കൽ നീ യുദ്ധം ചെയ്യുമ്പോൾ നിന്റെ രഥത്തിന്റെ ചക്രങ്ങൾ മണ്ണിൽ പൂഴ്ന്നു പോകും ...അന്ന് ..നീ ഈ പശു അതിന്റെ കിടാവില്ലാതെ എത്രയും നിസ്സാഹായ ആണോ അത് പോലെ നീയും നിസ്സഹായനാകും എന്ന് .....ആ ശാപം ആണ് ഇന്ന് ഈ കുരുക്ഷേത്രത്തിൽ കർണ്ണന്റെ മരണത്തിനു കാരണമായത്‌ ...

കർണ്ണൻ ശിരസ്സറ്റു വീണതറിയാതെ ദുര്യോധനൻ  യുദ്ധത്തിൽ തനിക്കേറ്റ മുറിവുകൾ വെച്ച് കെട്ടുന്ന തിരക്കിലായിരുന്നു ....കർണ്ണന്റെ മൃതശരീരത്തിനു ചുറ്റും മറ്റു കൗരവർ എത്തി ...ആശ്വഥാമാവ് കർണ്ണന്റെ തലയെടുത്ത് ഉടലിനോട് ചേർത്ത് വെച്ചു...  കർണ്ണൻ എത്ര ധീരമായി ആണ് അർജ്ജുനനോട് പോരാടിയതെന്നും ...അവസാനം യുദ്ധത്തിന്റെ നിയമങ്ങൾ തെറ്റിച്ചു കൊണ്ട് ...അർജ്ജുനൻ എങ്ങനെയാണ്  കർണ്ണനെ വധിച്ചത് എന്നും കണ്ടു നിന്ന ശകുനി പോലും പൊട്ടി കരഞ്ഞു പോയി ......

 ശകുനി : കർണ്ണാ ... മോനേ..നീ ജീവിച്ചിരുന്നപ്പോൾ എപ്പോഴും ഞാൻ നിന്നെ  വേദനിപ്പിചിട്ടേയുള്ളൂ.....ദുര്യോധനൻ ഒറ്റ ഒരാൾ  കാരനണമായിരുന്നു ...ഞാൻ പലപ്പോഴും നിന്റെ ഒപ്പം നിന്നത് പോലും ...ദുര്യോധനൻ നിന്റെ ഒപ്പമാണ് എന്നെയും കാണുന്നത് എന്നത് ഓർത്തു എനിക്ക് പലപ്പോഴും ലജ്ജ തോന്നിയിട്ടുണ്ട് ...നിന്റെ ഒപ്പം ഒരു സേനയിൽ ആയതു എനിക്കേറ്റ  അപമാനമായി പോലും ഞാൻ കരുതിയിരുന്നു ...ഞാൻ ആ അപമാനം എല്ലാം മിണ്ടാതെ സഹിക്കുകയായിരുന്നു ...പക്ഷെ ...ഇപ്പോൾ എനിക്ക് നിന്നെയോർത്ത്‌ അഭിമാനം തോനുന്നു ..നീ ശെരിക്കും ഒരു വീരൻ തന്നെയായിരുന്നു ...ജീവിച്ചിരുന്നപ്പോൾ നിന്നെ ആധരിക്കാനോ  അംഗീകരിക്കാനോ ..കഴിഞ്ഞില്ലെല്ലോ എന്നോർക്കുമ്പോൾ എനിക്ക് ദു:ഖം തോനുന്നു ...നിനക്ക് എന്റെ ആയിരം ആയിരം പ്രണാമം ...

 കർണ്ണന്റെ മരണ വാർത്തയറിയിക്കാൻ കർണ്ണന്റെ സാരഥി കൂടിയായിരുന്ന ശല്ല്യർ ദുര്യോധനന്റെ ശിബിരത്തിൽ എത്തി ....ശല്ല്യരെ കണ്ടപാടെ ...കർണ്ണനെ യുദ്ധ ഭൂമിയിൽ തനിച്ചാക്കി വന്നതിനു ...ദേഷ്യപെടാൻ തുടങ്ങി .....കർണ്ണൻ യുദ്ധത്തിൽ വീരചരമം അടഞ്ഞ വിവരം അറിയിക്കാനാണ് താൻ ഇവിടേയ്ക്ക് വന്നത് ..എന്ന്  ശല്ല്യർ പറഞ്ഞു ...

  അർജ്ജുനനു അഭിമന്യുവിന്റെ മരണം എത്രമാത്രം അവിശ്വസനീയമായിരുന്നോ ...അത് പോലെ തന്നെ യായിരുന്നു ദുര്യോധനന് കർണ്ണന്റെ മരണവും .....

ദുര്യോധനൻ : ഇല്ല ....നിങ്ങൾ വെറുതെ പറയുന്നതാണ് ...പാണ്ഡവർ കള്ളം പറഞ്ഞു പരത്താൻ മിടുക്കന്മാരാണ് ...നിങ്ങളെ ആരോ പറഞ്ഞു പറ്റിച്ചതാണ് ...അന്ന് ദ്രോണരെ അവർ ആശ്വഥാമാവ് മരിച്ചു എന്ന് വിശ്വസിപ്പിച്ചത്‌ പോലെ തന്നെ എന്തോ തന്ത്രമാണ് ഇത് ...

 ശല്ല്യർ : അല്ല ..കർണ്ണന്റെ സാരഥിയായിരുന്നു ഞാൻ പക്ഷെ എനിക്ക് കർണ്ണനെ രക്ഷിക്കാനായില്ല ...അവന്റെ വീരചരമത്തിനു ഞാനും ദ്രിസ്സാക്ഷിയാണ് ....

 കർണ്ണൻ മരിച്ചു എന്ന സത്യം ദുര്യോധനനെ ആകെ തകർത്തു .. ദുര്യോധനൻ തളർന്നു ഇരുന്നു പോയി ...അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ....ദു ദു:ഖവും ദേഷ്യവും അടക്കാനാവാതെ ദുര്യോധനൻ പറഞ്ഞു ....എന്റെ 99 സഹോദരങ്ങളെ കൊന്നതിനു ഞാൻ ഒരു പക്ഷെ പാണ്ടവരോട് ക്ഷമിക്കാം ...പക്ഷെ എന്റെ കർണ്ണൻ അവനെ വധിച്ച അവരോടു എനിക്ക് ഒരിക്കലും ...ക്ഷമിക്കാനാവില്ല   ....ഇത്രയും പറഞ്ഞ ശേഷം ദുര്യോധനൻ തന്റെ മുറിവിൽ നിന്നും ഒഴുകുന്ന രക്തം എടുത്തു ശല്ല്യരുടെ നെറ്റിയിൽ ചാർത്തിയിട്ട് പറഞ്ഞു ...ഇനി അങ്ങാണ് കൗരവ സേനയുടെ സേനാപതി ...ഇന്ന് അങ്ങയുടെ കീഴിൽ  എനിക്ക് യുദ്ധം ചെയ്യാൻ ആവില്ല ...ഇന്ന് എന്നെ  എന്റെ കർണ്ണനെയോർത്തു കരയാൻ അനുവദിക്കണം ...

 ദുര്യോധനന്റെ അടുത്ത് നിന്നും യുദ്ധ ഭൂമിയിൽ മടങ്ങിയെത്തിയ ശല്യർ യുധിഷ്ടിരനുമായി യുദ്ധം ചെയ്തു ....ശകുനി സഹദേവനുമായും ....ശല്ല്യരുടെ വില്ലുകൾ ഒടിച്ചും ,ഗദ തകർത്തും..ഒടുവിൽ യുധിഷ്ടിരൻ ശല്ല്യരുമായി കുന്തം കൊണ്ട് ഏറ്റു  മുട്ടി ...അതെ സമയം ശകുനി സഹദേവന്റെ രഥം തകർത്തു ...താഴേക്കു തെറിച്ചു വീണ സഹദേവനെ അമ്പു എയ്യാൻ തുടങ്ങിയ ശകുനിയുടെ രഥം സഹദേവൻ..കുന്തം കൊണ്ട് എറിഞ്ഞു തകർത്തു..അവർ രണ്ടു പേരും വാൾ എടുത്തു യുദ്ധം ചെയ്യാൻ തുടങ്ങി അവർ പരസ്പരം സാരമായ മുറിവുകൾ ഏല്പ്പിച്ചു വളരെ നേരം യുദ്ധം തുടർന്ന് ...രണ്ടു പേരുടെയും കവചങ്ങൾ തകർന്നു വീണു ... ഒടുവിൽ ശകുനിയുടെ തല ഒറ്റവെട്ടിന് സഹദേവൻ താഴെയിട്ടു ...സഹദേവനും അവിടെ കുഴഞ്ഞു വീണു ...

 യുധിഷ്ടിരന്റെ മുന്നിൽ പിടിച്ചു നില്ക്കാൻ ശല്ല്യർക്കും ആയില്ല ..ഒരു നീണ്ട യുദ്ധത്തിനു ഒടുവിൽ  .യുധിഷ്ടിരൻ കുന്തം കൊണ്ട് ശല്ല്യരെ കുത്തി കൊന്നു ...


Flag Counter

No comments:

Post a Comment